രണ്ടു മുഖങ്ങൾ – Part 1

എന്‍റെ ഈ സൈറ്റിലെ ആദ്യ കഥയാണ്, ഈ ഭാഗത്ത് തുണ്ടില്ല , കാരണം ഇപ്പൊ പറഞ്ഞാല്‍ ഈ കഥയുടെ ആത്മാവ് ഇല്ലണ്ടാകും എന്ന് എനിക്ക് തോന്നി. ഈ കഥ പുരോഗമിക്കുമ്പോള്‍ കതപത്രങ്ങള്‍ ആവിശപ്പെടുമ്പോള്‍ എല്ലാം ഇതിലേക്കു വന്നുചേരും എന്ന് ഞാന്‍ ഉറപ്പു തരുന്നു . അക്ഷര തെറ്റുകള്‍ ക്ഷെമിക്കുക. അഭിപ്രായങ്ങള്‍ അറിയിക്കുക.
“”ഉച്ചയായി ഏട്ടാ എണീക്കുന്നുണ്ടോ ഇനി എങ്കിലും “”

ആരോ എന്റെ പുതപ്പ് വലിച്ചു എടുത്തു.

“”അയ്യേ! വൃത്തികേട് നാണം ഇല്ലാത്ത സാധനം, കിടക്കുന്ന കണ്ടോ തുണിയും മാണിയും ഇല്ലാതെ. തനികാടൻ”” അവൾ പിറുപിറുത്തു

സ്റ്റാന്റിൽ കിടന്ന ഒരു മുണ്ട് എടുത്തു എന്റെ ദേഹത്തേക്ക് വെച്ചിട്ട് അവൾ ഇറങ്ങി പോയി.

ഞാൻ പതിയെ ഉണർന്നു അര ബോധത്തിൽ , മിന്നായം പോലെ ആ ഇറങ്ങി പോയ സ്ത്രീരൂപത്തിന്റെ പിന്നാമ്പുറം മാത്രം കണ്ടു.

“”ആരാ അവൾ!…. ഞാൻ ഇതെവിടെയാ?””

സ്വബോധം വീണ്ടെടുക്കാൻ ശ്രെമിച്ചു എനിക്കിലും എന്റെ ബോധമനസ് ഏതോ പുകക്കുള്ളിൽ പെട്ട അവസ്ഥ. ഒന്നും വെക്തമല്ല. ഇനി ഇത് വല്ല സ്വപ്നമാണോ എന്നൊരു തോന്നൽ മനസിലൂടെ പാഞ്ഞു. ചുറ്റും ആകെ ഒന്ന് പരതി നോക്കിയപ്പോഴാണ് അത് ഞാൻ ശ്രെദ്ധിക്കുന്നത് ഞാൻ തീർത്തും നഗ്നനാണ്, എന്റെ ശരീരത്തിലേക്ക് നോക്കി നെഞ്ചിൽ മൊത്തത്തിൽ കാട് പിടിച്ചു കിടക്കുന്ന രോമങ്ങള്‍, ആരോ നെഞ്ചിൽ ഉഴുതു മറിച്ചു രോമങ്ങൾ തമ്മില്‍

കുരുങ്ങികിടക്കുന്നു, അതിനടിയിലൂടെ ചില വിരൽ ചാലുകൾ കാണാം ഇതെങ്ങനെ സംഭവിച്ചു എനിക്ക് ഇത്രയും രോമങ്ങൾ ഇല്ലല്ലോ!. അതോടെ ഞാൻ സ്വപ്നം കാണുവാണെന്നു മനസ് പറഞ്ഞു, ഇതെന്തു സ്വപ്നം..!

ആരാണവൾ, ഞാൻ അവളെ കണ്ടിട്ടുള്ള പോലെ, അല്ല നല്ല ആത്മ ബെന്തം ഉള്ളപോലെ. അത് ചേച്ചി ആക്കുമോ? ആ.. ഈ സ്വപ്നം ഞാൻ എന്നോ കാണാൻ ആഗ്രഹിച്ച എന്തോ ഒന്നിന്റെ ബാക്കി പത്രം ആണെന്ന് ആരോ പറയുന്നു. ആ ഒഴുക്കിൽ തന്നെ ഞാൻ എന്റെ മനസിനെ സ്വതന്ത്രമാക്കി വിട്ടു.

എന്റെ മേത്തു അവൾ എറിഞ്ഞ മുണ്ട് എടുത്തു ഉടുത്തു പാതിയെ ഞാന്‍ എഴുന്നേറ്റു. കാലുറപ്പിച്ചു നിക്കാൻ തന്നെ നന്നേ ബുദ്ധിമുട്ടുന്നു എങ്കിലും ഭിത്തിയിൽ പിടിച്ചു ആ മുറി വീട്ടിറങ്ങി. കണ്ടിട്ട് ഇതൊരു രണ്ട് നില വീടാണന്ന് തോന്നുന്നു, ഞാന്‍ സ്റ്റെപ്പ് ഇറങ്ങി അകത്തുന്നു ദോശ മാവ് കല്ലില്‍ വീഴുമ്പോള്‍ ഉള്ള ശ് ശബ്ദം അതിനു പിന്നാലെ ചട്ടുകം ദോശ കല്ലിൽ മുട്ടുന്നു ശബ്ദം ഒക്കെ കേൾക്കുന്നു. എന്‍റെ ശ്രെധഅവിടേക്ക് ആയി , അവിടെ നിന്ന് ആരോ എന്തൊക്കെയോ സംസാരിക്കുന്നു. നേരത്തെ മിന്നായം പോലെ കണ്ട പെണ്ണാകുമോ? അവളെ കാണണം എന്ന് മനസു വല്ലാണ്ട് തുള്ളി. അവിടേക്ക് ചെന്നു,

“‘ഒരു നാണോം മാനോം ഇല്ലാതോരുത്തൻ, സമയത്തു മനുഷ്യനെ ഉറക്കേമില്ല നേരത്തിന് എഴുന്നേക്കേമില്ല, കിടക്കുവാ അവിടെ തുണിയും മണിയുമില്ലാതെ. കാടൻ, ഇന്നലെ കാണിച്ച പരാക്രമം കാരണം മനുഷ്യന് നിക്കാൻ വയ്യാ എന്നിട്ടും ബാക്കിയുളോര്‍ ഇവിടെ നിന്ന് പണി എടുക്കുവാ, ഇനി എപ്പോഴേലും വരും തീറ്റിയുമില്ല കുടിയുമില്ല, എനിക്ക് ഇനി വയ്യേ “”

ആരോടെന്നില്ലാതെ ദോശ ഉണ്ടാക്കികൊണ്ട് അവൾ സംസാരിച്ചു കൊണ്ടെയിരുന്നു. ഞാൻ അടുക്കള പടിയിൽ ചെന്ന് അവളെ നൊക്കി നിന്നു. ഞാൻ വന്നത് അവൾ അറിഞ്ഞിട്ടില്ല. ഇപ്പൊ കാണുന്നത് സാരിയിൽ നിക്കുന്ന അവളുടെ പിന്നഴകാണ്. അവളുടെ നീളത്തിന് ആ കൊട്ടാൻ സാരി ചേരും. ഇങ്ങ് പുറകിൽ നിന്ന് നോക്കുമ്പോൾ ജനറൽ വഴി അടിക്കുന്ന സൂര്യരശ്മിയിൽ അവളുടെ മുടിക്ക് ചുറ്റും സ്വർണനിറത്തിൽ മിന്നിനിക്കുന്നു. ഒറ്റ നോട്ടത്തിൽ ഏതോ വനദേവഥ അടുക്കളയിൽ എനിക്കായി ദോശചുടുന്ന പോലെ തോന്നി. അല്ല ഇത് എന്‍റെ ആര്യേച്ചി അല്ലേ ഇത് , അവൾ എന്‍റെ സ്വപ്നത്തിൽ….. നേരിട്ടല്ലേ സംസാരിക്കാൻ പേടിയുള്ളൂ ഇപ്പൊ അതിന്റെ ആവശ്യം ഇല്ലല്ലോ സ്വപ്നമല്ലേ മനസിൽ ഉള്ളത് എല്ലാം പറയാം, അല്ല ആരോ എന്നെ തെള്ളി വിടുന്നപോലെ .

ഞാൻ പതിയെ ഒച്ചയുണ്ടാക്കാതെ പുറകിൽ കൂടെ പോയി ഇടുപ്പിലൂടെ കൈ ഇട്ട് കെട്ടിപിടിച്ചു. അവൾ ഒന്ന് ഞെട്ടിയെങ്കിലും അവൾ അൽപ്പ നേരം അനങ്ങാതെ നിന്നുതന്നു. ഞാൻ മാറാൻ ഉദ്ദേശമില്ലന്നറിഞ്ഞു

“”മതി മതി എന്നെ വിട് ചേട്ടാ, എന്നിട്ട് പോയി ഒന്ന് കുളിക്ക്, നാറുന്നുണ്ട് “”

ഇതെന്റെ ആര്യേച്ചി ആണോ അവൾ എനിക്ക് കെട്ടി പിടിക്കാൻ ഇങ്ങനെ നിന്നു തരുമോ!. പോട്ട് ഞാൻ അവളെ തൊടാൻ ഉള്ള ദൈര്യം കണിക്കോ. ഉള്ളിൽ നിന്ന്
ആരോ പറയുന്നു ഞാൻ അത് കേൾക്കുന്നു കൂടുതൽ ഒന്നും ചിന്ദിക്കാൻ ഉള്ള ബോധം ഇപ്പൊ ഇല്ല.. ഞാൻ അനങ്ങിയില്ല അതെ നിപ്പു നിന്നു. പിന്നെ പതിയെ കഴുത്തിനു പിൻപിൽ ചുണ്ട്കൊണ്ട് ഒന്നുരച്ചു അവൾ തള്ളവിരലിൽ ഒന്ന് പൊങ്ങി അവളുടെ സ്വർണനിറമുള്ള രോമങ്ങൾ കോൾമയിർ കൊണ്ടു. ഉപ്പൂറ്റി തിരിച്ചു നിലത്തു കുത്തിയതും അവൾ കൈ മുട്ട് വെച്ച് ശക്തിയായി എന്നെ തെള്ളി. എന്റെ സാമിപ്യം അസ്സഹാനിയമായ പോലെ. കയ്യിൽ ഇരുന്ന ചാട്ടുകത്തിന്റെ പിടിവശം എന്റെ മണികണ്ടനിലേക്കാണ് വന്ന് കേറിയത്‌. മിന്നൽ അടിക്കുപോലെ എന്തോ ഒന്ന് മിന്നി. മണ്ടയിൽ 1000 വാട്സ് ബൾബ് കത്തിയപോലെ പെട്ടെന്ന് ബോധം വന്നപോലെ. ഞാൻ അറിയാതെ അവളിൽനിന്ന് വിട്ടുമാറി മാറി മണികൾ പൊത്തി പിടിച്ചു നിന്ന്പോയി. അല്ല ഇത് സ്വപ്ന മല്ല സത്യമാണ് എനിക്ക് ശെരിക്കും സ്ഥാലകാല ബോധം വന്നു. ഞാൻ ഇപ്പൊ എന്താ ഈ ചെയ്തത്. എന്നാൽ ബുദ്ധിയിൽ ആ വെക്തത വീണ്ടും മങ്ങുന്ന പോലെ തോന്നി.

അതേ സമയം അത്ര പെട്ടെന്ന് ഞാൻ എന്താ അവളുടെ ചുറ്റും ഉണ്ടാരുന്നു പിടുത്തം വിട്ടത് എന്ന് തിരിഞ്ഞു നോക്കിയപ്പോഴാണ് എന്റെ നിൽപ്പ് കണ്ടു അവൾക്കും കാര്യം മനസിലായത്.

“”അയ്യോ എന്താ പറ്റിയത് എന്റെ കൈ കൊണ്ടോ?, ഞാൻ അറിയാതെ….”” അവൾ പറഞ്ഞു

എന്റെ വെപ്രാളത്തിൽ ഞാൻ

“”പോടീ കോപ്പേ, അവടെ അമ്മേടെ ഒരു ചട്ടുകം…””

ഞാൻ പെട്ടെന്ന് നിർത്തി. അവൾ അതിനു ഒന്നും മിണ്ടിയില്ല, എനിക്ക് എന്തേലും പറ്റിയോ എന്ന ആവലാതിയോടെ എന്നെ നൊക്കി. ഇവൾക്ക് എന്ത് പറ്റി അല്ലേ ഒന്ന് തൊട്ടാൽ, ചേച്ചി എന്നല്ലാതെ എന്തേലും വിളിച്ച എന്നെ ദേഷ്യത്തോടെ ഒരു വഴിയാക്കുന്ന ആളാ. ഇങ്ങനെ എന്തേലും ചെയ്ത എന്നോടു കാണിക്കുന്ന ദേഷ്യം ഹോ!..ഇപ്പൊ ഒരു മുത്തം കൊടുത്തിട്ടും ആ നീരസം മുഖത്തില്ല. ഞാൻ ഇപ്പോഴും സ്വപ്നം കാണുകയാണോ. അല്ല എന്നതിന് ഉത്തരമായി മിന്നുന്ന വേദന ഇപ്പോഴും എനിക്ക് തരുന്നുണ്ട് മണിയാശാൻ.

അവൾ ഓടി പോയി ഐസ്‌ പാക്ക് ഒക്കെ എടുത്തോണ്ട് വന്നു. ഞാൻ അതുകണ്ടിട്ട്

“”ഇതൊന്നും വേണ്ട ഒന്ന് തുള്ളിയ തനിയെ മാറിക്കൊള്ളും ചേച്ചി ഇത് കൊണ്ടോയെ “”

എന്നിട്ട് ഞാൻ കൊറച്ചുനേരം തുള്ളി, ഇവർക്കറിയില്ലല്ലോ ഞങ്ങൾ ആണുങ്ങക്ക് മണിക്കിട്ട് കിട്ടിയാൽ ജീവൻ എടുക്കുന്നപോലെ ആണെന്ന്.
ആ വേദനക്ക് അൽപ്പം ശമനമായി

“”മാറിയോ “”പൊട്ടത്തി കണ്ണും നിറച്ചോണ്ട് ചോദിക്കുന്നു..

ഇവൾക്ക് ഇത് എന്താ പറ്റിയെ ഇവൾ ഇതിലും വലിയ വേദന സമ്മാനിച്ചിട്ടുണ്ട് ശരീരത്തിനും മനസിനും അന്നൊന്നും ഇതുപോലെ ഒരു പെരുമാറ്റം ഞാൻ കണ്ടിട്ടില്ല.

“”ഓഹ്! ഇപ്പൊ കൊഴാപ്പം ഇല്ല, ഇഷ്ടം ഇല്ലേ പറഞ്ഞ പോരെ എന്തിനാ ചേച്ചി അതൊക്ക കുത്തി പൊട്ടിക്കുന്നെ?””

എനിക്ക് വലിയ പ്രശ്നം ഇല്ലന്ന് മനസിലാക്കിയ അവൾ

“”ഞാൻ വയറ്റിൽ തള്ളി മാറ്റാനാ നോക്കിയത് അറിഞ്ഞില്ല അവിടെ അടി വീഴുമെന്ന് സോറി “”

“”വയറ്റിൽ ആണേലും ആര്യേച്ചി ഇടിക്കോ?””

“”ഇല്ലാ….. എന്താ ഏട്ടൻ ഇപ്പൊ….. എന്നെ എന്താ വിളിച്ചേ… “”

“”ഇല്ല ആര്യേച്ചി ഞാൻ അറിയാതെ വേദനിച്ചപ്പോൾ നീ എന്ന് വിളിച്ചതാ ഇനി അതിനു എന്നെ തല്ലാൻ വരണ്ട“”

“”അതല്ല…. ആര്യേച്ചീ …. “”

“”അതിനെന്താ, ഇപ്പൊ അതും കുറ്റമായോ “”

അപ്രേദിക്ഷിത മായി അവൾ എന്നെ കെട്ടി പിടിച്ചു ഒരുപാട് ഉമ്മ മുഖത്തും നെറ്റിയിലും ഒക്കെ വെച്ച്..

“”ശ്രീ ഹരി “”

“”എന്താ എന്താ ആര്യേച്ചി….. എന്താ ഇപ്പൊ ഇങ്ങനെ ഒക്കെ ചെയ്‌തെ ….!””

“”ഇല്ല ഒന്നും ഇല്ല ഞാൻ ഞാൻ ഇപ്പൊ വരാം….””

എന്നെ അവിടെ ആക്കി അവൾ ഓടി, ആര്യേച്ചിടെ ആ പാച്ചിലിനിടയിൽ ഞാൻ അവളുടെ മുഖത്തു സന്തോഷമൊ അങ്ങനെ എന്തെക്കെയോ വികാരങ്ങൾ കണ്ടു. ആരെയൊക്കെയോ ഫോൺ ചെയ്തു കുറച്ചു കഴിഞ്ഞു വന്നു ഒന്നും സംഭവിക്കാത്ത ഭാവത്തിൽ.
എനിക്ക് അക്കെ ഒന്നും മനസിലാകുന്നില്ല ആര്യേച്ചി എന്തിനു എന്നെ ഏട്ടാ എന്ന് വിളിക്കണം?, എന്നെ ഭരിച്ചു കൊണ്ടിരിന്ന വൾ എന്തിനു എനിക്ക് കീഴ്പ്പെട്ട് സംസാരിക്കണം? ഒന്നറിയാം ഞാൻ ഇതൊന്നും സ്വപ്നം കണ്ടതല്ല എന്തോ എനിക്ക് സംഭവിച്ചിട്ടുണ്ട് . എനിക്ക് കാര്യങ്ങൾ ഓർക്കാൻ അൽപ്പം ബുദ്ധിമുട്ട് ഉണ്ട് പക്ഷെ എന്റെ ഓർമയിലെ ആര്യേച്ചിക്ക് ഇത്രതടി ഇല്ല, അന്ന് ഒരു ഈർക്കിലിൽ തുണി ചുറ്റിയ രൂപം ആയിരുന്നു, ഇപ്പൊ കണ്ടാൽ എന്റെ ആര്യക്ക് സൗന്ദര്യം കൂടിട്ടെ ഉള്ളു.

ഓർമ വെച്ചനാൾ മുതൽ ഞാൻ പ്രണയിക്കുന്ന എന്റെ മുറപ്പെണ്ണാണവൾ, എന്അനെക്ല്ലകാളും ൪ വയസ് കൂടുതല്‍ ഉണ്ട് , പക്ഷെ പരിജയം ഇല്ലാത്തൊരുടെ കണ്ണില്‍ ഞാന്‍ ആണ് മൂത്തത്. ചെറുപ്പത്തിൽ എനിക്ക് പ്രണയം ഒന്നുമല്ലാരുന്നു സത്യത്തില്‍ എന്റെ ശത്രു ആയിരുന്നു അവൾ. എന്നെ കരയിക്കുന്നതാരുന്നു അവൾക്ക് വിനോദം. പക്ഷേ എപ്പോഴോ അറിയാതെ ഞാൻ അവളെ പ്രണയിച്ചു പോയി, പറയാൻ ഭയം ആയിരുന്നു ഇപ്പോഴും അത് അങ്ങനെ തന്നാണ്. പക്ഷേ ഇപ്പോഴത്തെ ഈ പെരുമാറ്റത്തിൽ എന്തൊക്കെയോ നേടിയന്നൊരു തോന്നൽ.

“”ഏട്ടാ ല്ലാ… ശ്രീഹരി ഞാൻ നിന്നോട് കുളിക്കാൻ പറഞ്ഞത് നീ കേട്ടില്ലേ , നീ വേഗം പോയി കുക്കാൻനോക്ക്“”

ആര്യേച്ചി എനിക്ക് പരിജയം ഉള്ള ഗൗരവ ഭാവം മുഖത്തു വരുത്തി. ഒരു മാറ്റവും ഇല്ല ഇത് ആര്യ മഹാദേവ് തന്നെ ഞാൻ പിറുപിറുത്തു.

“ഹമ് എന്താ!…ഇപ്പൊ കൊഴാപ്പം ഇല്ലല്ലോ, തല ചുറ്റുന്നുണ്ടോ? “” അവള്‍ തുടര്‍ന്നു

ഇല്ലാ ന്നു ഞാൻ തലയാട്ടി എങ്കിലും ഇപ്പോഴും ഞാൻ പൂർണ ബോധത്തിൽ വരുന്നേ ഉള്ളു

“”എന്നെ നീ പോയി കുളിക്കു. എനിക്ക് ദോശ ചുടണം, രാവിലെ കുളിക്കാതെ നന്നയ്കാതേം അടുക്കളയിൽ വന്നേക്കുന്നു അവൻ.””

“”ഞാൻ വേണമെങ്കിൽ “”

“”നീ വേണമെങ്കിൽ “”

“”അല്ല ദോശ ചുട്ട് തരാം “”

“”” നീ അങ്ങനെ ചുട്ടതാണല്ലോ അവിടെ ആ കരിഞ്ഞു കിടക്കുന്നത് “”

അവൾ എന്നോട് ചൂടായി ഞാൻ ആ ദോശ കരിഞ്ഞതോന്നും ശ്രെദ്ധിച്ചില്ലരുന്നു. അവൾ ഓടി ഗ്യാസിന്റെ തിരിതാഴ്ത്തി.

“”നീ പോയില്ലേ?””

“”സോപ്പ് അല്ല കുളിമുറി?””

“”സോപ്പും തോർത്തും എല്ലാം കുലുമുറിയി ഉണ്ട് കൈ നീട്ട് എണ്ണ തെരാം. “”

കൈ നീട്ടി എണ്ണ മേടിച്ചുഅപ്പോഴും എന്റെ പ്രധാന സംശയം ബാക്കി. കുളിമുറി എവിടെ?
“”എന്താ “” അവൾ വീണ്ടും ചോദിച്ചു

“”കുളിമുറി “”

“”നിന്‍റെ റൂമില്ലേ കുളിമുറി ഞാൻ കാണിച്ചു തെരണോ? “”

അടുത്ത ചോദ്യം എന്റെ റൂം എവിടെ എന്നാരുന്നു പക്ഷെ പെട്ടെന്ന് ചിന്തിച്ചപ്പോൾ എന്റെ റൂം ഞാൻ കിടന്ന റൂം ആയിരിക്കും എന്ന് തോന്നി.

ഒന്നും പറയാതെ റൂമിൽ കയറി, അവിടെ കണ്ണാടി ഉള്ള ഒരു ഡോർ കണ്ടു, അപ്പൊ അതാണ് കുളിമുറി ആ കണ്ണാടിയിൽ എന്റെ കോലം കണ്ടു ഞാൻ തന്നെ അന്തം വിട്ടു. വെളുത്തു തുടുത്തു ഒരു ഹീറോയെ പോലെ നിന്ന ഞാൻ ഏതോ ഭീഗര ജീവി പോലെ ആയി. മനസിൽ പെട്ടെന്ന് ഒരു രൂപം ചങ്ങലയിൽ കിടക്കുന്ന സീൻ പാഞ്ഞുപോയി. ഞാൻ ആകെ പേടിച്ചു.

ഇത്രയും താടിയും മീശയും എനിക്ക് വളരുമോ? പണ്ട് ആര്യേച്ചിയെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ ആയി അൽപ്പം മീശ വന്നെങ്കിൽ എന്ന് ആശിച്ചിട്ടുണ്ട് പക്ഷെ ഈ കോലം സഹിക്കാൻ പറ്റണതിലും അപ്പുറത്തായി. അവിടെ ഇരുന്ന ഡ്രിംമ്മർ എടുത്തു മുടി കുറച്ചു താടിയും മീശയും പൂർണമായും ഒഴിവാക്കി. കുളിച്ചു ഇറങ്ങി. അലമാര തുറന്നു നോക്കിയപ്പോൾ ആര്യയുടെ സാരിയും ചുരിതാറും കൊണ്ട് നിറഞ്ഞിരിക്കുന്നു അടുത്ത കതക് തുറന്നപ്പോ കറുത്ത രണ്ട്‌ ജോഡി ഉടുപ്പും പാൻസും പിന്നെ ഉള്ളത് രണ്ടു മൂന്ന് ജോഡി ഫോർമൽ ഡ്രെസ്. കറുപ്പൊക്കെ കോളജിൽ ഇല്ലാത്ത മാസ് കാണിക്കാൻ അല്ലേ കൊള്ളൂ. പിന്നെ പൊട്ടിക്കാത്ത ഒരു ജോഡി ഷർട്ടും പാന്റ്സും കണ്ടപ്പോൾ തന്നെ ഒന്നും ആലോചിക്കാതെ എടുത്തിട്ടു. എനിക്ക് എന്റെ പഴയ ശ്രീ ഹരിയുടെ രൂപം തിരിച്ചു വന്നപോലെ തോന്നി. കുളി കഴിഞ്ഞപ്പോൾ വല്ലാത്ത ഒരാശ്വാസം നേരത്തെ അടുക്കളയിൽ നടന്നതൊക്കെയും ഓർമയിൽ മങ്ങാൻ തുടങ്ങി, അല്ലേലും അർത്ഥബോധാവസ്തയിൽ ഉള്ളത് ഒരുപാട് നേരം ഓർത്തിക്കില്ലല്ലോ.

ഞാൻ പിന്നെ നേരെ അടുക്കളയിലേക്ക് നടന്നു. എന്നെ കണ്ട പാടേ ആര്യേച്ചി വന്നു കെട്ടിപിടിച്ചു. എനിക്ക് ഒന്നും മനസിലായില്ല എങ്കിലും ഞാൻ വൃത്തിആയതിനുള്ള സന്തോഷം ആകും എന്ന് തോന്നി.

അപ്പോഴേക്കും അപ്പുറത്തെ മുറിയിൽ ഒരു കുഞ്ഞു കരഞ്ഞു, ഞാൻ ഒന്ന് ഞെട്ടി ചേച്ചി ഓടി അവിടേക്ക് പോയി. അപ്പൊ ഇവളുടെ കല്യാണം കഴിഞ്ഞോ? ഇതൊകെ എപ്പോ ! എനിക്ക് അത് ഒരു ഷോക്ക് ആയി, എനിക്ക് സ്ഥിരം ബോധം പോകുന്ന പോലെ ഇപ്പോഴും പോകും എന്ന് തോന്നി. എങ്കിലും ഇപ്രാവശ്യം ഞാൻ പിടിച്ചു നിന്നു.

എനിക്ക് അങ്ങനെ ആണ് ഒരുപാട് ഞെട്ടിക്കുന്ന അല്ലേ വേദനിപ്പിക്കുന്ന എന്തേലും കണ്ടാൽ ബോധം പൊകും. വളരെ പരിശ്രമിച്ചാണ് ഇപ്പൊ ഈ ബോധം മറയാതെ ഞാൻ പിടിച്ചു നിർത്തുന്നത്. അവളുടെ കല്യാണം കഴിഞ്ഞു , കുടുബം ആയി എന്നൊക്കെ ഞാൻ ഓർത്തിരിക്കണം എന്ന് മനസിന് നിർബന്ധം കാണും. അല്ലങ്കിൽ സാധാരണ ഞാൻ ബോധം കെട്ടാൽ അതിന് തൊട്ട് മുൻപും പിൻപും നടന്ന കാര്യങ്ങൾ ഞാൻ മറന്നുപോകും. ചെറുപ്പത്തിൽ എപ്പഴോ തുടങ്ങിയ അസുഖം ആണ്.
അവൾ കൊച്ചിനെ എടുത്തുകൊണ്ട് എന്റെ അടുത്തേക്ക് വന്നു, എനിക്ക് എന്ത് പറയണം എന്ന് അറിയില്ലരുന്നു. കുഞ്ഞിനെ കണ്ടപ്പോൾ തന്നെ അത് ആര്യേച്ചിയുടെ മുറിച്ചു മുറി ആണ്. ഞാൻ അറിയാതെ ചോദിച്ചു പോയി.

“”മോള്ടെ പേരെന്താ? “”

“”മോളോ….. “”

ആര്യേച്ചി വിങ്ങി എന്നപോലെ നേരെ അടുക്കളക്കുള്ളിൽ കേറിപ്പോയി കുറച്ചു നേരം കഴിഞ്ഞു കുഞ്ഞുമായി തിരിച്ചു വന്നിട്ട് പറഞ്ഞു

“”ഹരി…മോൾ അല്ല മോൻ ആണ് പേര് വീരഭദ്രൻ””

“”ഇതെന്താ ഇങ്ങനെ ഒരു പേര്, ഇത് ഇത് പഴയ പേരല്ലേ, പഴയ സിനിമയിലെ പോലെ “”

“” എന്റെ കെട്ടിയോൻ ഭദ്രേട്ടൻ ഇട്ട പേരാ എന്താ കൊള്ളില്ലേ “”

അതോടെ എന്റെ മനസിൽ ഉണ്ടാരുന്ന ഒരു ചെറിയ പൊയ് മോഹത്തിന് അവസാനമായി. ഞാൻ ഇതിനിടയിൽ ഏതോ ഒരു നിമിഷം ഞാൻ ചിന്തിച്ചിരുന്നു ഞാൻ ആക്കുമോ ആര്യേച്ചിയെ സ്വന്തമാക്കിയത് എന്ന്. തുടരെ തുടരെ ഷോക്ക് വരും എന്ന് മനസ് തയാർ എടുത്തകിണ്ടാകും എനിക്ക് ഇത് ആദ്യത്തതിന്റെ അത്രയും പ്രശ്നം ആയില്ല. പതിയെ പതിയെ ബാക്കി ഉണ്ടായിരുന്ന തലക്കുള്ളിലെ കാർമേഖങ്ങൾ ഇല്ലാതാവാൻ തുടങ്ങി.

എന്തോ എനിക്ക് കൂടുതൽ ഒന്നും പറയാൻ പറ്റുന്ന അവസ്ഥ അല്ലായിരുന്നു എങ്കിലും ഇത്രയും ആയപ്പോള്‍ എനിക്ക് എന്തോ പറ്റിഎന്ന് എനിക്ക് ഉറപ്പായി.

“”എനിക്ക് എന്താ പറ്റിയത് എന്ന് ഒന്ന് പറഞ്ഞു തെരാമൊ? “”

ഞാൻ അറിയാതെ ചോദിച്ചു.

“” അത് അത് ഹരി നീ നിനക്ക് എന്താ ഒന്നും സംഭവിച്ചില്ല “”

“”ഇല്ല കള്ളം പറയരുത്, എനിക്കറിയണം “”ഞാൻ പറഞ്ഞു

“”അത് വേണോ ഹരി… “”

“”ഒരു നാലു വർഷം മുൻപ് നി കോളജിൽ ഫൈൻ ഇയർ പഠിക്കുമ്പോൾ കോളേജ് യൂത്ത് ഫെസ്റ്റ്വൽ നടക്കുമ്പോൾ രാത്രി അവിടെ അടി ഉണ്ടായി അതിനിടയിൽ നീ കുഴ്ഞ്ഞു വീണു, പിന്നെ നീ ഉണർന്നില്ല, പാലെടുത്തും ഞങ്ങൾ നിന്നെ കാണിച്ചു,അതിന് ശേഷം ഞങ്ങൾ നിന്നെ ഇവിടേക്ക് കൊണ്ട് വന്നു ഒരു മാസം മുന്നേ ഭദ്രേട്ടൻ പോകാൻ ഒരുങ്ങിക്കൊണ്ട് ഇരുന്നപ്പോൾ നീ ഒന്ന് ഉണർന്നു . പിന്നെ സെക്കന്റ്കൾക്കകം പഴയ പടി വീണ്ടും നീ മയക്കത്തിലായി. പിന്നെ ഇന്ന് നീ ഉണർന്നു ഭദ്രേട്ടൻ ഇവിടെ ഇല്ല അതുകൊണ്ട് തന്നെ എന്ത് ചെയ്യണം എന്നറിയാതെ നിക്കുവാരുന്നു ഞാൻ. ഞാൻ ഇപ്പൊ നിന്റെ അമ്മയെയും ഡോക്ടറെയും വിളിച്ചിട്ടുണ്ട്, അമ്മ ഉടനെ വരും നാട്ടിൽ നിന്ന് ഇങ്ങ് വരണ്ടേ “”

എല്ലാം കേട്ടപ്പോൾ എനിക്ക് ഒരുവിധം എല്ലാ സംശയങ്ങളും മാറിയിരുന്നു. ബുദ്ധി ഫുൾ കൺവിൻസായി ആയി..ഞാൻ എന്റെ അവസാന സംശയവും ചോദിച്ചു
“” ആ ഒരു മാസം മുൻപ് നീങ്ങൾ വഴക്ക് കൂടിനിന്നപ്പോൾ ആണോ ഞാൻ എഴുന്നേറ്റത്? “”

കാരണം എന്റെ മനസിൽ അങ്ങനെ ഒരു ഇമേജ് ഉണ്ട് അതും വെക്ത മല്ല, ഞാൻ നേരെത്തെ കുളിക്കാൻ കയറി യപ്പോൾ കണ്ണാടിയിൽ കണ്ടഇമേജ് ചങ്ങലയിൽ കിടക്കുന്ന ഞാൻ എഴുന്നേൽക്കുമ്പോൾ തുണിയുടെ പേരിൽ ആരോ വഴക്ക് കൂടുന്നു ഇപ്പൊ ഞാൻ ഊട്ടേക്കുന്ന ഷർട്ട് ആരുന്നു തർക്കവിഷയം. ഞാൻ ഇത് അപ്പൊ കണ്ടപോലെ.

“”Hmm, ചെറിയ ഒരു വഴക്ക് “” അവൾ പറഞ്ഞു

“”ഈ ഷർട്ട് ആരുന്നോ ആന്നത്തെ തര്‍ക്ക വിഷയം? “”

പെട്ടന്ന് ഒന്നു അമ്പരന്നെങ്കിലും അവൾ അതേ എന്ന് തല കുലുക്കി

“”ഞാൻ ആദ്യമായി സമ്പാദിച്ചു ഭദ്രേട്ടന് വാങ്ങി കൊടുത്ത ഷർട്ട് ആരുന്നു അത്, ഏട്ടൻ ഒഅത് വേണ്ടാ എന്ന് പറഞ്ഞു, ഞ ഒരുപാട് നിര്‍ബന്തിച്ചു, ഏട്ടന്‍ എന്നെ വഴയ്ക്ക് പറഞ്ഞു. എനിക്ക് ഒരുപാട് വിഷമം ആയി ഞാൻ എന്തോ പറഞ്ഞു അപ്പൊ ആണ് നീ ഉണർന്നത് “”

“”സോറി എനിക്കറിയില്ലാരുന്നു എന്നേ ഞാൻ ഇത് ഊരി ഇട്ടേക്കാം സോറി “”

“”അത് ഇനി ആരും ഇടാത്തതിലും ഭേദം അല്ലേ നീ ഉടുന്നെ നീ എടുത്തോ “”

“”എന്നാലും ആര്യേച്ചി അത് ശെരിആവില്ല ഞാൻ ഇത് ഉടുന്നത് ശെരി അല്ല “”

“”നീ എടുത്തോളാൻ ഞാൻ അല്ലെ പറഞ്ഞേ “”

“”ഹമ് “”

കുറച്ച്‌ കഴിഞ്ഞു അവള്‍ എന്‍റെ അടുത്ത് വീണ്ടും വന്നു

“”അതേ എനിക്ക് ഹോസ്പിറ്റലിൽ പോകണം അമ്മ വരുംവരെ കുഞ്ഞിനെ നീ നോക്കുമോ?””

“”ഹമ് നോക്കാം, അല്ല ഹോസ്പിറ്റൽ എന്താ?””

“”എനിക്ക് ജോലിക്ക് പോകണം എന്ന് “”

“”ഡോക്ടർ ആയോ അപ്പൊ ഹ്മ്മ്, എനിക്കറിയാരുന്നു ഞാൻ പണ്ടേ പറഞ്ഞതല്ലേ””, എനിക്ക് ഒരുപാട് സന്തോഷമായി.

“”കല്യാണം കഴിഞ്ഞു ഞാൻ പടുത്തം നിർത്തിയതാ ഭദ്രേട്ടൻ ആണ് എന്നെ തെള്ളി വിട്ടത്. ഇനി അങ്ങോട്ട് എന്റെ വരുമാനം കൂടെ ആകുമല്ലോ എന്നോര്‍ത്തപ്പോള്‍ ഞാനും പോയി“”

“”വരുമാനം നോക്കി ആണോ ജോലി ചെയ്യുന്നേ വീട്ടിൽ ഒരു ഡോക്ടർ ഉള്ളത് കുടുംബത്തു എല്ലാർക്കും അഭിമാനം അല്ലേ “”

“”ഹരിക്ക് ഇഷ്ടം ആണോ സ്ത്രീകൾ ജോലി ചെയ്തു കുടുബം നോക്കുന്നത് ? “”

“”പിന്നെ അല്ലാതെ, “”

“”ഭദ്രേട്ടൻ ജോലി ചെയ്യുന്നതിന് സപ്പോർട്ട് ആരുന്നു, പക്ഷെ അതിൽ നിന്ന് ഞാൻ കുടുംബം നയിക്കാൻ ചില്ലി പൈസ എടുക്കരുത് എന്ന് പറഞ്ഞു, എന്റെ പൈസക്ക് ഞാൻ വാങ്ങി കൊടുത്ത ഡ്രസ്സ്‌ പോലും വേണ്ടെന്നു പറഞ്ഞു “” ആര്യേച്ചിയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു.

എനിക്ക് പുള്ളിയോട് ചെറിയ ദേഷ്യം ഒക്കെ തോന്നാൻ തുടങ്ങി. ആദ്യം

ബഹുമാനം ആയിരുന്നു കാരണം ആര്യേച്ചിയുടെ പഠിപ്പ് മുടക്കിയില്ലല്ലോ. ഒരു പെണ്ണും ജോലി ചെയ്തു പൈസ ഉണ്ടാക്കിയാൽ എന്താ പ്രശ്നം ,ഒന്നും ഇല്ലേ അത് ഒരു വരുമാനം ആകില്ലേ?

“”എന്നാ ഞാൻ പോകാൻ ഒരുങ്ങട്ടെ? “” ചേച്ചി ചോദിച്ചു

“”Hmm””

“”എന്റെ നമ്പർ അറിയോ നിനക്ക് “”

“”ഇല്ല, അമ്മ അമ്മ ഇപ്പൊ എവിടാ.””

“”അമ്മ നാട്ടിൽ ആണ്, ഇപ്പൊ തറവാട്ടിൽ ഉണ്ട് “”

ആര്യേച്ചി ഫോൺ നമ്പർ നോക്കി,പഴയ അതേ നമ്പർ, എനിക്ക് കാണാതെ അറിയാവുന്ന ചുരുക്കം ചില നമ്പറിൽ ഒന്ന്. വിളിക്കാൻ ദൈര്യം ഇല്ലാതെ എത്ര വെട്ടം ഡയൽ ചെയ്തു വെച്ചോണ്ട് ഇരുന്നിട്ടുണ്ട്. ചേച്ചി ഫുഡ്‌ ഒക്കെ എടുത്തു വെച്ചിട്ടുണ്ട്, എനിക്ക് ആണങ്കിൽ ഏത് നാട്ടിൽ ആണ് ഇപ്പൊ ഉള്ളത് എന്ന് പോലും അറിയില്ല, എന്റെ അമ്മ വരും എന്ന് പറഞ്ഞിട്ടുണ്ട്, അമ്മയോട് ഞാൻ എന്ത് പറയും, അമ്മക്കാരുന്നല്ലോ ഞാൻ ആര്യേച്ചിയെ കെട്ടണം എന്ന് എന്നേക്കാൾ ആഗ്രഹം. അന്നേ എനിക്ക് അറിയാമായിരുന്നു mbbs ഒക്കെ പഠിക്കുന്ന കുട്ടിയെ വെറും bba വരെ മാത്രം പോയിരുന്ന എനിക്ക് കിട്ടില്ലേന്ന്, മുറപ്പെണ്ണാന്നും പറഞ്ഞു എന്താ അവൾ എന്നേക്കാൾ പ്രായത്തിൽ മൂത്തതാരുന്നല്ലോ, കൂടാതെ എനിക്കി ബോധം കെടുന്ന ഈ അസുഖവും ഇണ്ടല്ലോ. ഓരോ മോഹങ്ങളും സ്വപ്നങ്ങളും ഒന്നിനും പറയത്തക്ക ആയുസില്ല, ഒന്നുറങ്ങി ഏണിക്കുമ്പോൾ എല്ലാം മാറി മറിയും. ആ ഇനി പറഞ്ഞിട്ട് കാര്യം ഇല്ല. ഭദ്രൻ കൊണ്ടോയില്ലേ എന്റെ പെണ്ണിനെ.. ഇല്ല ഇനി അങ്ങനെ പറയാൻ പാടില്ല ഭദ്രൻ കൊണ്ടോയില്ലേ എന്റെ ചേച്ചിയേ. അന്ന് ഞാൻ എഴുന്നേറ്റപ്പോൾ ഞാൻ കണ്ടിരുന്നു ഭദ്രനെ പൗരുഷത്തിന്റെ ആൾ രൂപം ആരെയും കൂസാത്ത ആര്യേച്ചിയെ അടക്കിനിർത്തിയില്ലേ. എങ്കിലും മുഖം കാണാൻ പറ്റിയില്ല, ഇനി ഭദ്രൻ എപ്പോ വരുമൊ എന്തോ? എന്നെ ഇനി ഇവിടെ നിർത്തുമോ? അതോ ഇനി ഞാൻ എണിറ്റത് കൊണ്ട് നാട്ടിൽ പോകാൻ പറയുമോ? അങ്ങനെ ഉണ്ടാകും മുന്നേ ഇവിടെനിന്ന് പോണം, അല്ലേ അമ്മ വരുമ്പോൾ അമ്മേടെ കൂടെ നാട്ടിൽ പോകാം എനിക്കെന്നു പറയാൻ ഇനി ആ പാവമേ ഉള്ളു. ഇനി ഒരു ജോലി കണ്ടു പിടിക്കണം ആരുടെയും ഔദാര്യമില്ലാതെ അതിനെ പൊന്നു പോലെ നോക്കണം. ഇപ്പൊ ആരാകും ആ പാവത്തിനെ നോക്കുന്നെ ആര്യേച്ചിയുടെ അച്ഛൻ ആകും. എന്റെ അച്ഛൻ മരിച്ച ശേഷം ഞങ്ങളെ നോക്കിയത് അവർ ആണല്ലോ. എന്നും കൊന്നും അമ്മാവന്റെ ചിലവിൽ കഴിയാൻ പറ്റില്ലല്ലോ.എന്റെ സ്വന്തം തറവാട് തിരിച്ചു മേടിക്കണം, അസുഖകാരൻ മോൻ ആണെങ്കിലും എനിക്കും കടമകൾ ഇല്ലേ. ഡിഗ്രി കംപ്ലീറ്റ് ചെയ്യാത്ത എനിക്ക് എന്ത് ജോലി കിട്ടും. ആദ്യം ആ ഫൈനൽ എക്സാം എഴുതണം. 4 കൊല്ലം കഴിഞ്ഞു എങ്കിലും മനസ്സിൽ പഠിച്ചതൊക്കെ ഇന്നലെത്തെ പോലെ ഉണ്ട്.

അപ്പോഴാണ് കുഞ്ഞു കരയാൻ തുടങ്ങിയത്, അമ്മ പോയതിന്റെ ആകും,
ഞാൻ പോയി കുഞ്ഞിനെ എടുത്തു, എനിക്ക് ഉയർത്താൻ പറ്റാതെ പോയി ട്രോഫി ഇതാ എന്റെ കയ്യിൽ ആഹാ ഒന്നെടുത്തപ്പോഴേക്കും കരച്ചിൽ നിന്നോ ഇത്രയും എളുപ്പം ആണോ കുഞ്ഞുങ്ങളെ നോക്കാൻ

“”നമുക്ക് പാലു കൂച്ചാമെ, അമ്മ എന്താടാ നിനക്ക് മാമം തന്നില്ലേ അച്ചോടാ…. മാമൻ തെരാം വാക്കക്ക് പാലു.””

കുപ്പി ഞാൻ ചൂട് വെള്ളം ഒഴിച്ച് കഴുകി ഫ്ലാസ്ക്കിൽ വെച്ചിരുന്ന പാൽ അതിൽ ആക്കി കൊടുത്തു.

വാവ പാലു കൂച്ചു കഴിഞ്ഞോ…, ഇനി ചാച്ചിക്കോ, കിടത്തിയില്ല അവൻ പിന്നെയും കരച്ചിൽ തുടങ്ങി. ഇത്തവണ അവൻ പണി പറ്റിച്ചു, ഞാൻ ഡൈപ്പർ മാറ്റി. ആദ്യം അറ്റംറ്റിൽ തന്നെ വിജയം കണ്ടഞാൻ എന്നെ ഓര്ത്തു അഭിമാനം കൊണ്ടു. പിന്നെയും ഞാൻ അവനെ തൊട്ടിലിൽ കിടത്തി. വീര ഭദ്രൻ പാട്ട് തുടങ്ങി. വേറെ രെക്ഷ ഇല്ലാതെ ഞാൻ ഒരു സഹസത്തിനു മുതിർന്നു . ഞാൻ എന്റെ പാട്ട് തുടങ്ങി അവൻ കണ്ടു ചിരിക്കുന്ന അല്ലാതെ ഉറങ്ങാൻ പ്ലാൻ ഇല്ല . കുറച്ചു കഴിഞ്ഞു ഞാനും അവനും ക്ഷീണിച്ചു ഉറങ്ങി. കുറച്ചു സമയം കൊണ്ടു ഞാനും അവനും ഒരുപാട് അടുത്തിരുന്നു. തൊട്ടിൽ കുറച്ചു സ്ഥലം ഉണ്ടെങ്കിൽ ഞാനും കൂടെ കിടന്നേനെ.

ഞാൻ ഇതിനിടയിൽ നാട്ടില്ലേക്ക് വിളിച്ചിരുന്നു. അമ്മാവന്റെ വീട്ടിലെ ലാന്റ് ഫോണിലേക്ക്. അമ്മ ആരുന്നു എടുത്തത്. അമ്മക്ക് വലിയ സന്തോഷമായിരുന്നു. എന്നെ കാണണം ഇപ്പൊ തന്നെ വരുന്നു എന്നൊക്കെ ആണ് പറഞ്ഞത് പിന്നെ എന്ത് പറ്റിയോ ആവോ. അമ്മ വരുമ്പോൾ കൂടെ നാട്ടിൽ വരണം എനിക്ക് അമ്മേടെ കൂടെ അമ്മേടെ മാത്രം മോനായി ജീവിക്കണം എന്നൊക്കെ ഉള്ളകാര്യങ്ങൾ പറഞ്ഞപ്പോൾ അമ്മ ഒന്നും മിണ്ടാതെ കേട്ട്കൊണ്ടിരിക്കുവാരുന്നു. എല്ലാം കഴിഞ്ഞപ്പോൾ ആര്യ മോൾ എന്തുപറഞ്ഞു എന്ന് അമ്മ ചോദിച്ചു. അമ്മേ വിഷമിപ്പിക്കണ്ടാ എന്നുള്ളത് കൊണ്ട് ആര്യേചേച്ചി എന്നതിൽ അപ്പുറം എനിക്കിപ്പോ ഒരു വികാരം ഇല്ലെന്ന രീതിയിൽ ആണ് സംസാരിച്ചത്

പെട്ടെന്ന് ആരോ തൊട്ടിലിൻ അടുത്ത് വന്നു കുഞ്ഞിനെ എടുക്കാൻ പോകുന്നു എന്നൊരു ഉൾവിളി, ഞാൻ വേഗം വന്ന ആളിന്റെ കയ്യിൽ പിടിച്ചു കണ്ണ് തുറന്നു നോക്കിയപ്പോൾ അത് ആര്യചേച്ചി ആയിരുന്നു. ഞാൻ കൈ ലൂസ് ആക്കി, കുഞ്ഞിനെ വാരി എടുത്തു അവൾ എന്നോട് കലിപ്പ് ഇട്ട് കാണിച്ചു. എന്തിനാ എന്ന് പോലും എനിക്ക് മനസിലായില്ല.

അവളുടെ പിറുപിറുക്കലിൽ നിന്ന് കതവ് തുറന്നു ഇട്ടിട്ടു കുഞ്ഞിനൊപ്പം കിടന്നു ഉറങ്ങിയതിനാണെന്ന് മനസിലായി. ഞാൻ അതിനു ഉറങ്ങിയില്ലല്ലോ അവൾ കുഞ്ഞിനെ എടുക്കുമുന്നേ ഞാൻ തടഞ്ഞില്ലേ പിന്നെ എന്താ ഇവക്ക് പ്രശ്നം. അവൾ ആരോടെന്നില്ലാതെ സംസാരം തുടർന്നു അതിൽ എവിടായേക്കയോ പറഞ്ഞു കുറച്ചു കാര്യങ്ങൾ എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഭദ്രൻ എന്നെ പറ്റി
അവളോട്‌ പറഞ്ഞ കൊറേ കാര്യങ്ങൾ അതിൽ ഉണ്ടാരുന്നു. അതിൽ നിന്ന് തന്നെ ഭദ്രന് എന്നെ തീരെ ഇഷ്ടം അല്ലാ എന്ന് എനിക്ക് ഉറപ്പായി. ശല്യമായി ഒരു നാലു കൊല്ലം ഞാൻ ഇവിടെ ഉണ്ടാരുന്നതിനാൽ ആകാം . ഞാൻ ഒരു ബാദ്യത ആയി കാണും.എന്നോട് ആര്യേച്ചിക്കും ഇത്രയും ദേഷ്യത്തിന് എന്താ കാരണം. അപ്പൊ ഒഴിഞ്ഞു കൊടുക്കുക എത്രയും വേഗം. അമ്മ വരും വരെ എങ്ങനെയും കടിച്ചു പുടിച്ചു നിക്കുക.

കുറച്ചു കഴിഞ്ഞു അവൾ എന്നോട് വന്നു പറഞ്ഞു അമ്മ നാളേ വരുള്ളൂ, നിനക്ക് പുറത്തു വല്ലോം പോണമെങ്കിൽ പൊക്കൊളു എന്ന്.

ഞാൻ അമ്മേ വിളിച്ചപ്പോഴും ഉടനെ വരും എന്നാണല്ലോ പറഞ്ഞത്. ചിലപ്പോൾ അമ്മായി വിട്ടുകാണില്ല, ഞാൻ ഉള്ളപ്പോൾ എല്ലാർക്കും ഞങ്ങളോട് സ്നേഹം ആയിരുന്നു ഞാൻ ഒരു ബാധ്യത ആയപ്പോൾ അതിന്റെ പ്രയാസം സഹിക്കേണ്ടി വരുന്നത് അമ്മക്കാകും, ഏതായാലും അമ്മ നാളേ വരുമല്ലോ, ഞാൻ അമ്മ യും മാത്രം ഉള്ള ഒരു കൊച്ചു ലോകം ഞാൻ കാണാൻ തുടങ്ങി.

ഏതായാലും ഇവിടെ ആര്യേച്ചിയുടെ കുത്ത് വാക്കും കേട്ട് നിക്കാൻ വയ്യാ, കുറച്ചു ശുദ്ധ വായു വേണം, എന്ന് കരുതി പുറത്തിറങ്ങി. ഉച്ച ആകുന്നെ ഉള്ളു. ഭക്ഷണം കഴിക്കാൻ മനസ്സില്ലാഞ്ഞോണ്ട് അതും കഴിച്ചില്ല . ഇറങ്ങും മുൻപ് ഞാൻ എന്റെ ആ പഴയ പേഴ്‌സ് തപ്പി എടുത്തിരുന്നു . അതിൽ എന്റെ atm ഉണ്ടാരുന്നു ഞാൻ പുറത്തു ഇടങ്ങിയപ്പോൾ ആണ് പച്ച നിറത്തിൽ ഉള്ള ബോർഡ് വായിച്ചത് അരൂർ . ആലപ്പുഴ എറണാകുളം ബോർഡർ എന്ന് വേണമെങ്കിൽ പറയാം. പണ്ട് ഞാൻ ഇവിടെ വന്നിട്ടുണ്ട് ഇവിടുത്തെ മഴവിൽ മനോരമ ഓഫീസിൽ. അടുത്തുള്ള atm ഇൽ കയറി കാർഡ്‌ ഇട്ടു ഭാഗ്യം അത് വർക്കിങ് ആണ് pin ഓർമ ഉണ്ട് . ആകെ ഉള്ള ബാലൻസ് ഇരുപതിനായിരം രൂപ എന്തോ ആണ് എന്നറിയാം. ഞാൻ കഷ്ടപെട്ട് സമ്പാദിച്ച പൈസ ടുഷൻ എടുത്തും മല്‍സ പരിക്ഷ ജയിച്ചും ഉണ്ടാക്കിയ പൈസ, ഇതിൽ ആര്യേ ച്ചിയെ തോൽപ്പിച്ചു നേടിയ ആയിരം രൂപയും ഉണ്ട്. ഒക്കെ എന്റെ ആവശ്യങ്ങൾ ഞാൻ ഓരോന്ന് കണക്കു കൂട്ടി. ഫൈനൽ ഇയർ പുസ്തകം മേടിക്കണം, ഇടാൻ കുറച്ചു തുണി മേടിക്കണം. അമ്മ വരുമ്പോൾ അമ്മക്ക് എന്തങ്കിലും മേടിക്കണം അല്ലെ അത് അമ്മ വന്നിട്ടാകട്ടെ.

ഞാൻ ആദ്യം എനിക്ക് വേണുന്ന പുസ്തകങ്ങൾ ഒക്കെ മേടിച്ചു. അമ്മയോട് നേരത്തെ വിളിച്ചപ്പോൾ എന്റെപുസ്തകങ്ങൾ ഒക്കെ അവിടെ ഉണ്ടോന്ന് ചോദിച്ചിരുന്നു . ഒന്നും ഇനി ഉപയോഗം ഇല്ലെന്ന് പറഞ്ഞു ഭദ്രൻ എടുത്തു കളഞ്ഞു എന്ന് അമ്മ പറഞ്ഞു. ചിലപ്പോൾ ഞാൻ ഇനി ഒരിക്കലും എഴുന്നേക്കില്ലേന്ന് കരുതികാണും. ഭദ്രൻ അപ്പോഴേക്കും ഒരു ദുഷ്ടകഥാപാത്രം ആയി എന്റെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു. എന്നോട് എന്താകും ഭദ്രന് ഇത്രയും ദേഷ്യം ഞാൻ ആര്യേച്ചിയെ ഇഷ്ടപെട്ടത് ഭദ്രൻ അറിഞ്ഞിരിക്കുമോ? ആ… അതിൽ എന്താ തെറ്റ്‌ എന്റെ മുറപ്പെണ്ണ് അരുന്നില്ലേ , അമ്മാവന്‍ പോലും എനിക്ക് സപ്പോര്‍ട്ട് ആരുന്നു, ഇനി നേരിൽ കണ്ടാൽ തല്ലുമോ? ആ…. ഉള്ളിൽ എവിടേയോ ഒരു പേടി തലപൊക്കി.
പുസ്തകം വാങ്ങി ഇറങ്ങി എന്നിട്ട് ഒരു നല്ല ഒരു ടെക്സ്റ്റയിൽസിൽ കേറി. പൈസ വെറുതെ പൊടിക്കാൻ പറ്റില്ല അതുകൊണ്ട് ഞാൻ മുന്നൂറ്റമ്പത് ന്റെ രണ്ട് ഷർട്ട് വാങ്ങി ഒരു പാൻസും പിന്നെ അതിനടിയിൽ ഇടുന്നതും വാങ്ങി എല്ലാം കൂടെ ആയിരത്തിഅഞ്ഞൂറ് ചില്ലറ പോയ്‌ കിട്ടി. അപ്പൊ ആണ് ചുമ്മാ മനസ്സിൽ ഒരാശ ഞാൻ നിവർന്നു നിന്നിപ്പോ മുതൽ എന്നോട് അക്കെ മനസ്സിൽ ഒരു വെറുപ്പും ദേഷ്യവും ഇല്ലാതെ ചിരിച്ചു കാട്ടിയത് അവൻ ആരുന്നു അവൻ ഞാൻ എന്തെങ്കിലും കൊടുക്കണ്ടേ. അവന്റെ അമ്മയെ തോൽപ്പിച്ചപ്പോ കിട്ടിയ ആ ആയിരം രൂപ ആയിരുന്നുആദ്യം മനസ്സിൽ വന്നത്, സത്യത്തിൽ അന്ന് ആ പൈസക്ക് വേണ്ടി അല്ല അവളെ തൊപ്പിച്ചത് അവളുടെ മനസ്സിൽ ഒരു ഇടം പിടിക്കാൻ ആരുന്നു, എന്നാൽ കൂടുതൽ വെറുത്തു എന്നല്ലാതെ വേറെ ഗുണം ഒന്നും ഉണ്ടായില്ല. ആ പൈസ എന്റെ കയ്യിൽ ഉള്ളതിൽ ഏറ്റവും മൂല്യം ഉള്ളതാരുന്നു പക്ഷെ ഇനി അത് കയ്യിൽ ഇരുന്ന എനിക്ക് പൊള്ളും അതുകൊണ്ട് ആ ആയിരം രൂപയും എന്റെ വക നൂറ്റിപ്പത്ത് രൂപയും ചേർത്ത് ഒരു കുട്ടിഉടുപ്പും നിക്കറും വാങ്ങി. ഒരു ഡോക്ടറിന്റെ മോന് ഇതൊക്കെ എന്ത് , എന്നാലും ഇപ്പൊ ഹരി മാമന്റെ കയ്യിൽ ഇത്രക്കുള്ള വകുപ്പേ ഉള്ളു. ബാക്കി ഉള്ള പൈസ ഒരു സേവിങ്സ് ആയി കിടക്കട്ടെ എന്ന് കരുതി. തിരിച്ചു അൽപ്പം നടക്കാം എന്ന് കരുതി നടന്നു കുമ്പളം ടോൾ കഴിഞ്ഞു അരൂർ പാലത്തിൽ കുറച്ചു നേരം വിശ്രമിച്ചു. കൈവരിയിൽ താങ്ങി കുറച്ചു നേരം ആ വെള്ളത്തിന്റെ ഒഴുക്ക് നോക്കി നിന്നു. പുറകിൽ കൂടി വണ്ടി പായുമ്പോഴും ആ വെള്ളത്തിന്റെ താളത്തിൽ മനസിന്‌ എന്തെന്നില്ലാത്ത ആശ്വാസം.. ആളുകൾ കൈ ചൂണ്ട ഉടുന്നുണ്ട് അതൊക്കെ കണ്ടു കൊറച്ചു നേരം നിന്നു. ചൂണ്ട ഇട്ടു നിന്ന ഒരു പയ്യൻ കുറച്ച് മീൻ ആയപ്പോൾ അതുവഴി പോയ ഒരു കറൂകാരാന് വിറ്റു. ആ ഈ പരുപാടി കൊള്ളാല്ലോ ഞാൻ അവനോടു അൽപ്പം സംസാരിച്ചു ചെറിയ പയ്യൻ ആണ്, അവൻ എനിക്കും ചൂണ്ട ഇടാൻ തന്നു കൊറേ നേരത്തെ പരീക്ഷണത്തിന് ഒടുവിൽ ഒരു ചെറിയ മീൻ കിട്ടി . അവൻ പറഞ്ഞു

“”ഇത് വളരെ ചെറുതല്ലേ തിരിച്ചു വിടട്ടോ അല്ലെ ചേട്ടൻ കൊണ്ടൊക്കോ “”

ഞാൻ അതിനെ തിരിച്ചു വിട്ടോളാൻ പറഞ്ഞു

“”ചേട്ടാ ഇവിടെ ഒരുപാട് നേരം നിന്നാൽ ചിലപ്പോൾ പോലീസ് കൊണ്ടോകും, ഈ പാലത്തിന്റെ അടിലും മറ്റുമായി ഡ്രഗ്സ് ഒക്കെ കൈ മാറാറുണ്ട്, ഒരിക്കൽ എക്സയിസുകാര് എന്നെ വിളിച്ചു വിരട്ടിയാരുന്നു “”

അവൻ എന്നോട് ഇങ്ങനെ പറഞ്ഞത് എന്റെ ഈ കോലം കണ്ടിട്ടാകും, ഞാൻ നാലു കൊല്ലം ബന്തനത്തിൽ നിന്നിട്ട് സ്വാതന്ത്ര്യം അനുഭവിക്കാൻ നോക്കിയപ്പോൾ പോലീസ് പിടിക്കുമത്രേ. എന്റെ എല്ലാ ദുഃഖങ്ങളും ആ പുഴയോട് ചേർന്നു കടലിലേക്ക് ഒഴുക്കി ഞാൻ നടന്നു. പിന്നെ തിരിച്ചു വീട്ടില്‍ വന്നു കോളിങ്ങ് ബെൽ അടിച്ചു. ചേച്ചി വന്നു വാതിൽ തുറന്നു

“”ആ വാന്നോ, നീ എവിടെ ആരുന്നു””

“” ഞാൻ കൊറച്ചു ബുക്ക്‌ മേടിക്കാൻ പോയി, പിന്നെ കുറച്ചു ഡ്രെസ്സും “”

“”നീ വല്ലോം കഴിച്ചോ? “”

“”ഇല്ല “”

“”ഹ്മ്മ്… എന്നിട്ടാണോ ആ പാലത്തിൽ നിന്ന് വെയില്കൊണ്ടത് “”

“”എനിക്ക് അങ്ങനെ നിക്കണം എന്ന് തോന്നി “” ഞാന്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല

ഞാൻ വാവേടെ ഡ്രസ്സ്‌ അവന്റെ തോട്ടിലിന്റെ അരികിൽ വെച്ചു അവൾ അതു കണ്ടു പക്ഷെ ഒന്നും മിണ്ടിയില്ല. ഞാൻ റൂമിൽ ചെന്നു ഞാൻ വാങ്ങിയ ഡ്രെസ്
ഒക്കെ ഇട്ട് നോക്കി നമുക്ക് തല്കാലം ഇതൊക്കെ മതി എന്ന് പറഞ്ഞു. അലമാര തുറന്നു നോക്കിയപ്പോ ചേച്ചിയുടെ എല്ലാ ഡ്രെസ്സും അവിടെ നിന്ന് മാറ്റിയിരിക്കുന്നു, ഭദ്രന്റെ കുറച്ചു ഡ്രെസ് അവിടെ ഉണ്ട്. പിന്നെ പുതിയ രണ്ട് മൂന്ന് ബോക്സും , ബില്എല്ല്ലാം കാണാം 2500-3000 അടുപ്പിച്ചുള്ള തുണി ആണ് എല്ലാം കൂടെ നോക്കിയപ്പോ ഏറെക്കുറെ 10000 രൂപക്ക് അടുത്ത് വരും എന്റെ ലൈഫ് ലോങ്ങ്‌ സമ്പാദ്യത്തിന്റെ പകുതി മൂന്നുജോഡി തുണിക്കോ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. ഞാൻ കുഞ്ഞിന് കൊടുത്ത ഡ്രെസ് അവൾ എടുത്തു ചവറ്റു കൊട്ടയിൽ കളഞ്ഞില്ലേ ഭാഗ്യം. ഞാൻ പൊകും മുൻപ് ഒരുവട്ടം എങ്കിലും അത് ഇട്ട് കാണിക്കും എന്ന് കരുതി എങ്കിലും നടക്കില്ലന്നറിയാം.

ഞാൻ ഫുഡ്‌ കഴിക്കാൻ താഴെ ചെന്നു. അവൾ എനിക്ക് വയറു നിറച്ചു തന്നു എന്റെ അമ്മേടെ കൈ പുണ്യം അവക്കും കിട്ടിയിട്ടുണ്ട്. എനിക്ക് അവളോട് ഉണ്ടായിരുന്ന പരിഭവം എങ്ങോ പോയി.

“”ഇനി നീ ഇന്നത്തെ പോലെ ഉറങ്ങിയാൽ കതകിന്റെ കുറ്റി ഇട്ടോണം, എനിക്ക് ഇനി അവൻ മാത്രമേ ഉള്ളു .””

അവൾ ആ പറഞ്ഞതിൻറെ അർഥം പോലും എനിക്ക് മനസിലായില്ല. ഞാൻ ശെരി എന്ന് പറഞ്ഞു

“”എന്താ ഹരിയുടെ അടുത്ത പരിപാടി””

“”അമ്മേടെ കൂടെ നാട്ടിൽ പോകണം എന്നുണ്ട്,പിന്നെ ബാക്കി പഠിക്കണം അല്ല എക്സാം എഴുതണം.””

“”ഹരിയുടെ ഈ അവസ്‌ഥയിൽ നാട്ടിലോട്ട് വിടാൻ പറ്റില്ല, you are in medication, you need proper care. ഇവിടെ നിന്ന് പഠിക്കാം എന്താ പ്രശ്നം””.

“”എനിക്ക് ഇങ്ങനെ അടച്ചട്ടു ഇരിക്കാൻ വയ്യാ. ഞാൻ ഇവിടെ ഒരു ട്യൂട്ടോ റിയലിൽ പഠിപ്പിക്കൻ ചെല്ലാമോ എന്ന് ചോദിക്കാന്ന് വെച്ചിരിക്കുവാണ് “”

“”ട്യൂറ്റോറീയിൽ പോയ എന്ത് കിട്ടാൻ ആണ് “”

എനിക്ക് അവളുടെ ആ പരിഹാസം തീരെ ഇഷ്ടം പെട്ടില്ല.

“”കഷ്ടപെട്ടത് തിന്നുമ്പോൾ മനസിന് ഒരാശ്വാസം കിട്ടും “”മനസ്സിൽ അപ്പൊ തോന്നിയത് വിളിച്ചു പറഞ്ഞു

ആര്യേച്ചി ഒന്ന് ഞെട്ടി
“”ഇത് ഇത്……ഞാൻ ഭദ്രനോട്‌ പറഞ്ഞതാ ണല്ലോ…. “”അവൾ വിക്കി വിക്കി പറഞ്ഞു

“”ആ എനിക്കറിയില്ല എന്റെ മനസ്സിൽ തോന്നിയത് പറഞ്ഞു എന്നെ ഉള്ളു “” ആരോ ഉള്ളിന്നു പറഞ്ഞു തന്നപോലെ ആണ് എനിക്ക് തോന്നിയത്.

“”ഹ്മ്മ് “” അവളുടെ മുഖത്തു ഒരു സന്തോഷം മിന്നി, എന്താണാവോ ഇത് കണ്ടു ഞാൻ ചിന്തിച്ചു.

“”ഞാൻ പറഞ്ഞത് നീ ജോലിക്ക് പോകണ്ടാ എന്നല്ല, ഇവിടെ ഉടപ്പള്ളിയിൽ ഭദ്രനു ഒരു ഷോപ്പുണ്ട് ഭദ്രൻ പോയത് മുതൽ അടഞ്ഞു കിടക്കുവാ, അല്ല ഭദ്രൻ ഉള്ളപ്പോൾ പോലും വല്ലപ്പോഴുംമേ അവിടെ പോകാറുള്ളു ഇപ്പൊ ആരും നോക്കാൻ ഇല്ലാത്ത അവസ്ഥ ആണ്. പുതിയ ഒന്ന് രണ്ട് സ്റ്റാഫിനെ വെച്ചു വേണമെങ്കിൽ നിനക്ക് തുറക്കാം. അതൊരു ടെക്സ്റ്റയിൽസ് ആണ് പോകാൻ താല്പര്യം ഉണ്ടോ? “”

അപ്പൊ 2500തിന്റെ ഷർട്ട്‌ വന്നവഴി എനിക്ക് മിന്നി നമുക്ക് ഇപ്പൊ എന്തായാൽ എന്താ ഒക്കെ പറഞ്ഞു.

കുട്ടി ഉണ്ടായതിൽ പിന്നെ ആണ് ഭദ്രൻ ബിസ്നസ് ഉഴപ്പിയത്. പുള്ളിയെ പറഞ്ഞു ഗൾഫിലൊ മറ്റോ വിട്ടുകാണും എന്നനൊക്കെ അവളുടെ സംസാരത്തിൽ നിന്ന് മനസിലായി.

അമ്മ വരാം എന്ന് പറഞ്ഞിട്ട് ഇപ്പൊ രണ്ട്‌ ആഴ്ചയായി, ഞാൻ കടയിൽ പോയി തുടങ്ങി, കടയിലേ പഴയ സ്റ്റോക്ക് മൊത്തം ക്ലിയർ ചെയ്തു പുതിയ സ്റ്റോക്ക് വന്നു. ഇന്ന് എന്റെ bba എക്സമിനു ഞാൻ രെജിസ്റ്റർ ചെയ്തു പടുത്തവും ഒരു സൈഡിൽ കൂടെ നടക്കുന്നുണ്ട്. , ആര്യേച്ചി ആയി ഇപ്പൊ എല്ലാം ന്യൂട്രലിൽ ആയി. ലൈഫ് പിന്നെയും താളം കണ്ടെത്തി തുടങ്ങി. ആകെ ഉള്ള വിഷമം വീരനെ കാണാൻ കൂട്ടില്ല എന്നുള്ളതാണ് രാവിലെ ഡേ കെയറില്‍ ആക്കും രാത്രി അവളുടെ കയ്യിൽ. എന്നെ കാണിക്കാറു പോലും ഇല്ല. ഞാൻ അവടെ കൊച്ചിനെ എന്തോ ചെയ്യാൻ. പക്ഷേ ഇതുവരെ അവൾ ഞാൻ വാങ്ങിച്ചു കൊടുത്ത ഡ്രസ്സ്‌ അവനെ കൊണ്ട് ഇടിപ്പിചിട്ടില്ല.

ഒരു ദിവസം ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോൾ

“”ഹരി എന്താ എപ്പോഴും ഈ ഡ്രസ്സ്‌ ഇടുന്നെ, ഞാൻ തന്നത് ഇഷ്ടം ആയില്ലേങ്കിൽ കടയിൽ നിന്ന് വേറെ എടുത്തൂടെ?””

“”എനിക്ക് ഇത് മതി ഇതാ സുഖം ഇതിന് ഇപ്പൊ എന്താ കുഴപ്പം “”

“”ഒരു ടെക്സ്ടെൽ സിന്റെ മുതലാളി കുറഞ്ഞ ഡ്രസ്സ്‌ ഇട്ടാ കടയിൽ ആള് കേറുമോ “”

അതെന്റെ ഈഗോ ഹേർട് ചെയ്തു
“”ഞാൻ അദ്വാനിച് ഉണ്ടാക്കിയ പൈസ കൊണ്ട് മേടിച്ച ഷർട്ടാ, വില കുറഞ്ഞു എന്നത്കൊണ്ട് നിങ്ങളെ യൊക്കെ പോലെ ഇത് ഇടാതിരിക്കാന്‍ എനിക്ക് ഒരു കുറച്ചിലുമില്ല “”

ഞാൻ അവനു വാങ്ങിച്ചു കൊടുത്ത ഡ്രസ്സ്‌ എന്നെ കാണിക്കാൻ എങ്കിലും ഒന്ന് ഇടിയിക്കാഞ്ഞത്തിന്റെ വിഷമം എല്ലാം അതിൽ ഉണ്ടാരുന്നു.

അവൾ ഒന്നും മിണ്ടാതെ കേറിപ്പോയി , അവനെ വീരനെ ഞാൻ കൊടുത്ത ഡ്രെസ്സിൽ എടുത്തതിട്ടോണ്ട് വന്നു അങ്ങനെ പറയാൻ കാരണം അത്രയ്ക്ക് വലുതാരുന്നു ആ ഡ്രസ്സ്‌ 1000 രൂപ മനസ്സിൽ വെച്ചു ഡ്രസ്സ്‌ എടുത്തപ്പോൾ കൊച്ചിന്റെ പ്രായം ഞാൻ കണക്കിൽ എടുത്തില്ല.

“”കുട്ടികൾക്ക് തുണി മേടിക്കുമ്പോൾ പ്രായം കൂടെ പറഞ്ഞു വേണം തുണി എടുക്കാൻ “”

നൈസിനു ഒന്നും പാളി എങ്കിലും എങ്കിലും അത് കണ്ടു എന്റെ മനസ് നിനറഞ്ഞു.

“”ഞാനും അദ്വാനിച്ച പൈസ കൊണ്ട് മേടിച്ചു തന്നതാ നിനക്കാ ഡ്രെസ് , എല്ലാര്ക്കും ആഗ്രഹമുണ്ട് അതൊക്കെ ഒന്ന് ഇട്ട് കാണണമെന്ന് “” അവള്‍ പറഞ്ഞു

അപ്പൊ ആണ് ഞാൻ അതോർക്കുന്നത്

“”അത്രേം വില ഉള്ളതൊന്നും എനിക്ക് ചേരില്ലടോ “”

“”ഇട്ട് നോക്കിയാൽ അല്ലേ അറിയൂ…”” അവള്‍ പറഞ്ഞു

“”ഇല്ല, ഞാൻ ചേച്ചിയോട് ആയോണ്ട് പറയാം എന്റെ ബാങ്കിൽ ആകെ ഉള്ള സേവിൻക്സ് ഇനി 16 ചില്ലറ ആണ് ചേച്ചി എനിക്ക് വാങ്ങി വെച്ചത് എല്ലാ കൂടെ 10000നു മുകളിൽ വരും അതുകൊണ്ട് എനിക്ക് അത് സ്വീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്. “”

“”Ok അതിങ് എടുത്തേക്ക് “” അവള്‍ കൈ നീട്ടി

ഞാൻ എല്ലാം എടുത്തു അവളുടെ കയ്യിൽ കൊടുത്തു . പിറ്റേന്ന് രാത്രി എനിക്ക് കൊറച്ചു ഷർട്ടും പാൻസും തന്നു. ഇപ്രാവശ്യം ബോക്സിൽ ഒന്നുമല്ല ഞാൻ മേടിച്ചു വെച്ചു 300-350 റേഞ്ചിൽ ആണ് എന്ന് സ്റ്റിക്കർ കണ്ടപ്പോൾ മനസിലായി. റൂമിൽ ചെന്നു ഇട്ട് നോക്കിയപ്പോൾ എല്ലാം നല്ല ഉഗ്രൻ സെലക്ഷൻ ഞാൻ ഓരോന്നും ഇട്ട് അവളെ കൊണ്ട് കാണിച്ചു. അവളുടെ മുഖം അപ്പൊ ഒന്നു കാണണ്ടതാരുന്നു.
അതിൽ ഒന്നിന്റെ അകത്തെ പോക്കറ്റിൽ ഒരു സ്റ്റിക്കർ കണ്ടു 2800. എന്നെ വിദക്ത്ത മായി പറ്റിച്ചു എന്ന് മനസിലായി. ഇന്നലെ കൊണ്ടോയ അതേ തുണി സ്റ്റിക്കർ മാറ്റി ഒട്ടിച്ചു തന്നു. എങ്കിലും അത് ഇട്ട് ചെന്നപ്പോൾ ഉള്ള അവളുടെ സന്തോഷം കണ്ടപ്പോൾ അത് തിരിച്ചു കൊടുക്കാൻ തോന്നിയില്ല. ഞാൻ അറിഞ്ഞോണ്ട് പൊട്ടനായി. എവിടേയോ ഒരു സ്നേഹം എന്റെ ഉള്ളിൽ നാമ്പിട്ടു.

പിറ്റേന്ന് ഞാൻ കടയിൽ നിന്ന് വന്നപ്പോഴേക്കും അമ്മ നാട്ടിൽ നിന്ന് വന്നുനിന്നിരുന്നു. ഞാൻ മൈന്റ് ചെയ്യാതെ എന്റെ റൂമിൽ പോയ്‌. ഇത്രയും ദിവസം സ്വന്തം മോനേ കാണാൻ വരാഞ്ഞ അമ്മയെ എന്റെ പ്രതിഷേധം അറിയിക്കുക എന്നായിരുന്നു ഉദ്ദേശം. പക്ഷെ അമ്മ കരുതിയത് ഞാൻ അമ്മയെ മറന്നു എന്നാ. അതിന്റെ സൂചനകൾ ചേച്ചിയും അമ്മയും ആയി ഉള്ള സംസാരത്തിൽ നിന്ന് എനിക്ക് മനസിലായി. ഞാൻ താഴേക്ക് ഇറങ്ങി ചെന്നപ്പോൾ ചേച്ചി എനിക്ക് ചായ തന്നിട്ട് ചോദിച്ചു

“”ഹരി ഹരിക്കിത് ആരാന്നു മനസ്സിലായോ “”

“”പുതിയ ഹോം നേഴ്സ് ആണോ, വീരുനെ നോക്കാൻ…””

അമ്മയുടെ കണ്ണ് നിറഞ്ഞു, എനിക്ക് അതൊരു തമാശ ആയി ആണ് തോന്നിയത് .

“” ഹ്മ്മ് മോനേ നോക്കാൻ വന്നതാ “”

അമ്മ ഒന്നും മിണ്ടുന്നില്ല അമ്മയുടെ വിഷമം കണ്ടിട്ട് എന്നപോലെ ആര്യേച്ചി അമ്മയുടെ അടുത്തേക്ക് നീങ്ങിഇരുന്നിട്ട്

“”പക്ഷെ ഹോം നേഴ്സ് ഒന്നും അല്ല ഇത് എന്റെ അമ്മയാ “”

“”ലക്ഷ്മി അമ്മയോ ഇതോ “” ഞാൻ അത്ഭുതത്തോടെ ചോദിച്ചു

ലക്ഷ്മി അമ്മായിയെ എനിക്ക് ഓർമ ഉണ്ടെന്ന് മനസിലാക്കിയ അവൾ പ്ലേറ്റ് മാറ്റി.

“”ഇത് ഇത്…….എന്റെ ഭദ്രന്റെ അമ്മയാ, നമ്മുടെ നാട്ടിൽന്ന് വന്നതാ””

എന്നിട്ട് അമ്മക്ക് ഒരു ഉമ്മയും കൊടുത്തു അമ്മ കണ്ണ് തുടച്ചു.പിന്നെ എന്തൊക്ക യൊ പറഞ്ഞു ഇരുന്നു എന്നാ എനിക്ക് അമ്മയെ ഓർമ ഉണ്ടെന്ന് ഞാനോ ഭദ്രന്റെ അമ്മ അല്ലഎന്റെ അമ്മ ആണെന്ന് അവർ രണ്ടുപേരുമോ പറഞ്ഞില്ല.

അങ്ങനെ അവൾ വീരനെ കൊണ്ട് റൂമിൽ കിടത്തി. അമ്മ ടേബിളിൽ ഉണ്ടാരുന്ന ചായ കപ്പ് എല്ലാം എടുത്തു അടുക്കളയിൽ പോയ്‌. ഞാൻ ഒരു അഞ്ചു മിനിറ്റ് അവിടെ ഇരുന്നു കാണും അഞ്ചു മിനിറ്റ് തികച്ചൊ എന്ന് പോലും അറിയില്ല. ഞാൻ അമ്മയെ കാണാൻ അടുക്കളയിൽ ചെന്നു. പാവം ഉരുന്ന് കരയുന്നു ലോകത്ത് ആരെ മറന്നാലും ഇനി ആര്യേച്ചിയെ മറന്നാലും എന്റെ അമ്മേ ഞാൻ എങ്ങനെ മറക്കാൻ. എന്റെ ഓരോ ചലനത്തിന്റെയു നോട്ടത്തിന്റെയും അർത്ഥം അറിയാവുന്ന അമ്മ എന്നെ കയ്യോടെ പിടിക്കും എന്നാ ഞാൻ
കരുതിയത്. പക്ഷെ അതുണ്ടായില്ല ഞാൻ ഒരു നല്ല നടൻ ആണെല്ലോ എന്ന് തോന്നിപോയി.

“”അമ്മേ അമ്മക്ക് ആര്യയുടെ തറവാട്ടിൽ നിക്കുന്ന ജാനകി രാമചന്ദ്രനെ അറിയോ,””

അമ്മ ഒന്ന് ഞെട്ടി എന്നിട്ട് അറിയാം എന്ന് തല ആട്ടി.

“”എന്റെ അമ്മയാ, അവിടെ അവർക്ക് സുഖംആണോ എന്നറിയാൻ ആരുന്നു. എന്റെ ആ അമ്മാവൻ അവരെ അടുക്കള ജോലി ചെയ്യിക്കയാണെന്ന് കെട്ടു .””

“”ആ അമ്മക്ക് സുഖം ആണ് മോനേ, ഭദ്രൻ അവരെയും പൊന്നുപോലാ നോക്കുന്നെ “”കണ്ണ് നിറഞ്ഞോണ്ട് ആണ് അമ്മ മറുപടി തന്നത്

“”പിന്നെ എന്താ അവരിപ്പോ കറുത്ത് കരിവാളിച്ചു ഇരിക്കുന്നെ? “”

അമ്മ കരയാൻ തുടങ്ങി

“”എന്തിനാ ഈ അമ്മ ഇപ്പൊ കരയുന്നെ “”

“”നിനക്കെന്നെ മനസിലായില്ല എന്ന് കാട്ടിയപ്പോ ഞാൻ അത് വിശ്വസിച്ചു പോയടാ “”

കരച്ചിൽ ആണോ ചിരി ആണോ സന്തോഷം ആണോ എന്നൊന്നും മനസിലാക്കാൻ പറ്റാത്ത അവസ്ഥ

“”അതിനു എനിക്ക് ഇപ്പോഴും ഭദ്രന്റെ അമ്മേ അറിയില്ല, എനിക്ക് എന്റെ അമ്മ ജാനകികുട്ട്യേ അറിയുള്ളു “”

അമ്മ എന്നെ കെട്ടി പിടിച്ചു ഒരുപാട് കരഞ്ഞു. ഞാനും അത് അങ്ങ് കരഞ്ഞു തീരട്ടെ എന്ന് കരുതി. പിന്നെ ഞങ്ങൾ ഒരുപാട് സംസാരിച്ചു എന്തിനെയൊക്കയോ പറ്റി. ഞാൻ അമ്മേ തിരിച്ചറിഞ്ഞത് ആര്യേച്ചിയോട് പറയല്ലെന്നു ചട്ടം കെട്ടി എനിക്ക് അറിയരുന്നു അമ്മ അപ്പൊ തന്നെ ചെന്ന് പറയും എന്ന്. അത് ഞാൻ അറിയിക്കാതെ ഇരിക്കാനായി ഭദ്രന്റെ അമ്മ നാടകം ആര്യേച്ചി അടുത്ത് ലെവലിൽ കൊണ്ടോയി. പിന്നെ ഉള്ള ദിവസങ്ങളിൽ ഞങ്ങൾ ഒരു 4 വർഷം പുറകെ പോയ ഫീൽ ആണ് ഉണ്ടായത്.

ദിവസങ്ങൾ കടന്നു പോയി, ഇപ്പൊ വീരനെ ഡേ കെയറിൽ ആക്കാറില്ല, അമ്മ ആണ് അവനെ നോക്കുന്നത്. അതുകൊണ്ട് തന്നെ ഉച്ച ആകുമ്പോൾ ഞാനും വീട്ടിൽ വന്നു ഊണ് കഴിക്കാൻ തുടങ്ങി. എനിക്ക് ഇപ്പൊ ഉച്ചക്ക് വീട്ടിൽ വരാൻ
ഉള്ള കാരണം രണ്ടാണ് അമ്മ ഉണ്ടാക്കുന്ന ആഹാരം ചൂടോടെ കഴിക്കാം, എന്നെ കാണിക്കാതെ കൊണ്ട് നടന്ന വീരനെ എനിക്ക് ഇപ്പൊ അവളുടെ ശല്യം ഇല്ലാതെ കാണാം എടുക്കാം. അങ്ങനെ ഞാനും അവനും വല്ലാതെ അങ്ങ് അടുത്തുപോയി എന്റെ ഉള്ളിൽ ഏതോ ഒരു കോണിന്നു അവനോട് ഒരുപാടു സ്നേഹം . എനിക്ക് അവൻ ഇല്ലാതെ പറ്റില്ല എന്ന അവസ്ഥ ആയി. എനിക്ക് അമ്മയോടും ആര്യേച്ചിയോടും മുൻപ് തോന്നിയിട്ടുള്ളതിനെക്കാൾ തീവ്രമായ ഒരു സ്നേഹം. അമ്മയും ആര്യേച്ചിയും ഇതൊന്നും അറിയാതെ ഇരിക്കാൻ ഞാൻ ശ്രെധിച്ചു. പക്ഷേ എനിക്ക് തോന്നിയിട്ടുണ്ട് അമ്മക്ക് വെക്തമായി അറിയാം ഞാനും വീരനും ആയുള്ളഈ അറ്റാച്ച് മെന്റ്.

ഒരിക്കൽ അമ്മ അവനെ കുളിപ്പിക്കാൻ പോയപ്പോൾ അമ്മേടെ കയ്യിന്നു പിടഞ്ഞു അവൻ താഴെ വീണു, അതികം പൊക്കത്തിൽ നിന്നൊന്നും അല്ല. പക്ഷേ ഞാൻ അത് കണ്ടു അമ്മയെ ഒരുപാട് ഫയർ ചെയ്തു അമ്മ കരഞ്ഞുപോയി. അതിന് മുൻപ് ഞാൻ എന്റെ അമ്മയെ ഒരിക്കൽ പോലും കരയിച്ചിട്ടില്ല അന്ന് എനിക്ക് കൊറച്ചു നാളായി വരാത്ത തലചുറ്റൽ വന്നു പക്ഷെ ഒരു തരത്തിൽ ഞാൻ പിടിച്ചുനിന്നു. പണ്ട് ആര്യചേച്ചിക്ക് വേണ്ടി ആരോടേലും വഴക്ക് ഇടുമ്പോൾ ആണ് എനിക്ക് ഇങ്ങനെ ഒക്കെ വന്നിരുന്നത്. അന്ന് ഞാൻ തിരിച്ചു കടയിൽ പോയില്ല. നേരേ ഞാൻ എന്റെ സ്ഥിരം സ്പോട്ടിൽ പോയി നിന്നു . ആ പാലം എന്തോ എനിക്ക് ഒരു പ്രത്യേക അറ്റാച്ച്മെന്റ്. ഒരുപാട് സമയം കഴിഞ്ഞു ഞാൻ ചിന്തിച്ചു അവൻ എന്റെ ആരാ, എന്റെ പെണ്ണിന്റെ അല്ല ചേച്ചിയുടെ മകൻ. അവനു വേണ്ടി ആണോ ഞാൻ എന്റെ സ്വന്തം അമ്മേ. എനിക്ക് എന്തെന്നില്ലാത്ത വിഷമം തോന്നി. ഞാൻ അപ്പൊ തന്നെ വണ്ടിഎടുത്തു വീട്ടിൽ തിരിച്ചു വന്നു അമ്മയോട് ക്ഷമ പറഞ്ഞു. എന്നെ കെട്ടിപിടിച്ചു കരഞ്ഞഅല്ലാതെ വേറെ ഒന്നും മിണ്ടിയില്ല.

അന്ന് രാത്രിയിൽ അമ്മ എന്റെ മുന്നിൽ വെച്ച് രാവിലെ അമ്മേടെ കയ്യിൽ നിന്ന് കുഞ്ഞു താഴെ പോയ കാര്യം ആര്യേച്ചിയോട് പറഞ്ഞു. അമ്മേ വല്ലതും അവൾ പറയുമോ എന്നാരുന്നു എന്റെ പേടി. അത് കേട്ടതും അവൾ ഒന്ന് ഞെട്ടി അവൾ കുഞ്ഞിനെ പോയി എടുത്തു, എടുത്തപ്പോഴേ അവൻ കരഞ്ഞു എന്റെയും അമ്മേടെയും നെഞ്ചു ഒരുപോലെ ഇടിക്കാൻ തുടങ്ങി. ജാനുമ്മ നിന്നെ താഴെ ഇട്ടോടാ നമുക്ക് അമ്മക്ക് നല്ല അടി കൊടുക്കാമെ. എന്ന് പറഞ്ഞുചേച്ചി അവനെ കൊഞ്ചിച്ചു. അതല്ലാതെ ഞങ്ങൾ ശങ്കിച്ച പോലെ ഒന്നും അവൾ അമ്മേ പറഞ്ഞില്ല. അമ്മയുടെ നിപ്പു കണ്ടിട്ടാവണം അവൾ വന്നു അമ്മേ സമാധാനിപ്പിച്ചു. എനിക്ക് അതൊരു വലിയ ആശ്വാസം ആയിരുന്നു. എന്റെ അമ്മേ ആരേലും എന്തെങ്കിലും പറഞ്ഞാ എനിക്ക് അത്രമാത്രം വേദനിച്ചിരുന്നു. ഞാൻ അവളെ നന്ദിയോടെ നോക്കി.

“”ഹരിക്ക് കൊടുക്കണോ അടി””

എന്ന് മോനോട് ചോദിക്കുന്ന കെട്ടു എന്നിട്ട് എന്നെ പതിയെ ഒന്ന് തല്ലി കാണിച്ചു, അവന്റെ ആ ചിരി യിൽ ഞാനും എല്ലാം മറന്നു നിന്നുപോയി. അതിനു ശേഷം ആര്യ എന്നിലേക്ക് അടുക്കുന്നപോലെ ഒരു തോന്നൽ.അതിൽ പിന്നെ ഞാൻ ആര്യേച്ചിയെ ശ്രെദ്ധിക്കാൻ തുടങ്ങിയിരുന്നു , ആര്യേച്ചി എന്റെ അമ്മയോട് കാണിക്കുന്ന സ്നേഹം പലപ്പോഴും എനിക്ക് പോലും അസൂയ ഉണ്ടാക്കാൻ തുടങ്ങി യിരിക്കുന്നു.പണ്ട് ആര്യേപ്രേമിച്ചകാലത്ത് ഏറ്റവും പേടിച്ച ഒരു വിഷയംആയിരുന്നു ഇത്. എനിക്ക് ഇനി എങ്ങാനും അവളെ കെട്ടാൻ പറ്റിയാൽ അവൾ അന്ന് എന്നോട് കാണിക്കുന്ന അവഗണന അമ്മയോടും കാണിക്കുമോ?.
ഞാൻ എന്റെ ഇഷ്ടം തുറന്നു പറയാത്ത തിന്റെ കാരണങ്ങളിൽ ഒന്നും ഇതായിരുന്നു. അന്നേ എന്റെ ഇഷ്ടം അവളോട്‌ പറയേണ്ടിരുന്നു. ഇനി പറഞിട്ട് എന്താ കാര്യം ഭദ്രൻ കൊണ്ടോയില്ലേ എന്റെ പെണ്ണിനെ. എന്റെ പെണ്ണ്. അങ്ങനെ ചിന്തിച്ചപ്പോൾ മനസ്സിൽ ഒരു സുഖം.

ദിവസങ്ങൾ കഴിഞ്ഞു എനിക്ക് ഇപ്പൊ ആര്യേ ച്ചിയോടു വല്ലാത്ത ഒരു പ്രേമം. ഉള്ളില്‍ അടക്കി വെച്ചത് പുറത്തു ചാടിയപോലെ , ഞാൻ എത്ര ശ്രെമിച്ചിട്ടും വീണ്ടും വീണ്ടും ആ പ്രണയത്തിൽ വീണു പോകുന്നു, അത് തെറ്റാണ് എന്ന് ഞാൻ എന്റെ മനസ്സിൽ പല ആവർത്തി പറഞ്ഞു. അവളുടെ സാമിപ്യം എനിക്ക് ആകെ പ്രാന്ത് പിടിക്കാൻ തുടങ്ങി. അവൾ എന്നെ ഉമ്മ വെക്കുന്നതും, എന്റെ കൂടെ കിടക്ക പങ്കിടുന്നതും ഇപ്പൊ സ്ഥിരം സ്വപ്നം കാണാൻ തുടങ്ങി,ഇനി അവിടെ നിന്നാൽ ഞാൻ അരുതാത്തത് എന്തേലും അവളോട്‌ ചെയ്യും എന്ന് തോന്നി. ഇതിൽ നിന്ന് ഒളിച്ചോടാൻ നാട്ടിലെക്ക് പോയാലോ എന്നൊരു ചിന്ത മനസ്സിൽ വന്നുകയറി. അങ്ങനെ ഞാൻ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു,

ആ ഇടക്ക് എന്റെ മുടങ്ങിപ്പോയ പരീക്ഷയും ഞാൻ എഴുതി. അന്ന് വൈകുന്നേരം വീരുനെ എന്റെ കയ്യിൽതന്നു, ഏറെ നാളുകൾക്ക് ശേഷം ആണ് അവനെ എനിക്ക് അവളായി എടുക്കാൻ തെരുന്നത്. എന്നോട് ഉള്ള നീരസം ഒക്കെ മാറി എന്ന് എനിക്ക് ഉറപ്പായി. അന്ന് ഞാൻ രാത്രി എല്ലാരും ഒരുമിച്ചു അത്താഴം കഴിക്കുമ്പോൾ ആര്യേച്ചിയോട് ഞാനും അമ്മയും നാട്ടിൽ പോകാൻ പോവുകയാണെന്ന് പറഞ്ഞു. അമ്മയും എന്റെ ആ തീരുമാനം അപ്പൊ ആണ് അറിയുന്നത്.

ആര്യേച്ചിയുടെ കണ്ണു നിറഞ്ഞുവോ,കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല.

അമ്മ ആണ് ആ മൗനത്തിന് വിരാമം ഇട്ടത്.

“”നാട്ടിൽ നമുക്ക് ഇനി ഒന്നും ഇല്ല മോനേ ഹരി വീടില്ല, ഇവളല്ലാതെ അല്ലാതെ വേറെ ബെന്തുക്കൾ ആരും ഇല്ല”” പെട്ടന്ന് അത് കേട്ടപ്പോൾ എനിക്ക് ഒരു ഷോക്ക് ആരുന്നു.

“”അപ്പൊ അമ്മാവൻ അമ്മായി തറവാട് “”ഞാൻ ചോദിച്ചു

“”ഇല്ല ഹരി അവർ എല്ലാം നിനക്ക് വയ്യാണ്ടിരുന്നപ്പോൾ മരണപ്പെട്ടു അമ്മാവൻ മരിച്ചിട്ട് ഇപ്പൊ മൂന്ന് വർഷം ആയി അമ്മയും അതിനു പുറകെ തന്നെ പോയി.””

“”അപ്പൊ തറവാട് “”

“” അത് ഭദ്രൻ ബാങ്കിൽനിന്ന് ലേലത്തിൽ പിടിച്ചു, അവിടെ ആരുന്നു ഞാൻ ഇത്രയും നാൾ ഒറ്റക്ക്, എനിക്ക് ഇവിടെ വന്നു നിന്ന് നിന്റെ ഈ അവസ്‌ഥ കാണാൻ ഉള്ള ശേഷി ഇല്ലാരുന്നു, അത്കൊണ്ട് ഞാൻ അവിടെ നിന്റെ ആ ഓർമ്മ കളിൽ ജിവിക്കു വാരുന്നു, നീ എഴുന്നേറ്റു എന്നറിഞ്ഞപ്പോൾ ഞാൻ അവിടെ ഉണ്ടാരുന്ന പശുനേം കോഴിയെയു ഒക്കെ വിറ്റ് പെറുക്കി ആണ് നിങ്ങടെ അടുത്തേക്ക് വന്നത് “”

അപ്പോളേക്കും ആര്യേച്ചി ഇപ്പൊ കരയും എന്ന് രീതിയിൽ നിക്കുവാരുന്നു
“”മോനേ ഹരി ഇവിടെ ഈ കൊച്ചിനെ തനിച്ചാക്കി അമ്മക്ക് വരാൻ പറ്റില്ല, ഇപ്പൊ മോനും പോകണ്ടാ. എല്ലാം കലങ്ങി തെളിയട്ടെ “”

ഭദ്രൻ എന്റെ തറവാടും വിലക്ക് വാങ്ങി എന്ന് കേട്ടപ്പോൾ എന്റെ സകല നിയന്ത്രണവും നഷ്ടമായി ഞാൻ സ്വന്തമാക്കണം എന്നാഗ്രഹിച്ചതൊക്കെ അവൻ തട്ടി എടുത്തിരിക്കുന്നു. ആദ്യം എന്റെ എല്ലാം എല്ലാം ആയ ആര്യേച്ചി ഇപ്പൊ എന്റെ തറവാട്, എനിക്ക് വിഷമവും ദേഷ്യവും എല്ലാം മനസ്സിൽ കുമിഞ്ഞു കൂടി. ഇത്ര നാൾ ആരോടും ചോദിക്കാതെ ഇരുന്ന, കേൾക്കാൻ ആഗ്രഹം ഇല്ലാഞ്ഞ ആ ചോദ്യം ഞാൻ അവരോടു ചോദിച്ചു.

“”എന്റെ പ്രിയപ്പെട്ട തെല്ലാം തട്ടി എടുക്കാൻ ആരാണ് ഭദ്രൻ?”” ഞാൻ ആ മാനസിക അവസ്ഥയിൽ കോപം കൊണ്ടു പൊട്ടിതെറിച്ചു.

അവൾ ഒന്നും മിണ്ടിയില്ല, കരഞ്ഞുകൊണ്ട് അവളുടെ മുറിയിലേക്ക് ഓടി കതകടച്ചു. അമ്മയും എന്നോട് ഒന്നും പറഞ്ഞില്ല, ഞാൻ പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല. ഞാനും എന്റെ റൂമിൽ പോയി കിടന്നു. എനിക്കാകെ പ്രാന്ത് പിടിക്കുന്ന പോലെ ആയി. ഇനിയും ഇനിയും എന്റെ വിലപ്പെട്ട എന്തെല്ലാം ഭദ്രൻ തട്ടി എടുക്കും. ഇനി ഭദ്രന്റെ ഔദാര്യത്തിൽ ഒരു നിമിഷം ഇവിടെ നിക്കാൻ എനിക്ക് സാധിക്കില്ല .

അമ്മ കുറച്ച് കഴിഞ്ഞു എന്റെ അടുത്ത് ഇരുന്നു. അമ്മ ഒന്നും മിണ്ടിയില്ല കൊറച്ചു നേരം എന്റെ മുടിയിൽ വിരലോടിച്ചു. പോകാൻ നേരം പറഞ്ഞു

“”ഭദ്രൻ നല്ലവനാടാ എന്നേം അമ്മുനേം രക്ഷിക്കാൻ അവതാരം എടുത്തു വന്നവനാ “”

എന്നിട്ട് അമ്മ ഒരു ഡയറി അവിടെ വെച്ചിട്ട് അമ്മ പോയി. അമ്മ അങ്ങനെ പറഞ്ഞെങ്കിലും എനിക് ഭദ്രനോട്‌ ദേഷ്യം ഒട്ടും കുറഞ്ഞിട്ടില്ലാരുന്നു. എന്റെ മനസ്സിൽ വന്നത് ഞാൻ ഒരു പേപ്പറിൽ എഴുതി വെച്ചു..

“”അപ്പുപ്പന്താടി പോൽ ഒരുകൂട്ടം മോഹങ്ങൾ,

ചിറകുള്ള വിത്തുകൾ!.

ചെറുതെങ്കിലും ചിന്തിയിലെപ്പോഴും.

കണ്ണീരിൽ കുതിർനാൾ പറാതെ വീണു പോയി.

പുതുജീവനെകുവാൻ കാലമതേറെ വീശി.

ഊതി പറത്തിയെൻ മോഹങ്ങൾളൊക്കെയും

പറന്നകന്നുവെങ്കിലും സ്നേഹമാണുള്ളിൽ

ബഹുമാനത്തിനും തരുമ്പും കുറവില്ലതാനും.””
ഞാൻ പോവുകയാണ്, അമ്മേ തത്കാലം ഇവിടെ നിർത്തുന്നു. എന്നെ പോലെ അവരെയും നിങ്ങൾക്കോരു ബാധ്യത ആക്കില്ല. വരും കൂട്ടികൊണ്ട് പോകാനായി.

ആര്യേച്ചി, അമ്മേ പിന്നെ എന്റെ വീരാ എന്നോട് പൊറുക്കുക.

നന്ദിയോടെ

ശ്രീ ഹരി

തുടരും…. എന്നത് ഒരു പ്രതീക്ഷയാണ് തുടർന്ന് ജീവിക്കാൻ ഉള്ള പ്രതീക്ഷ. ശ്രീ ഹരി ഭദ്രനെ ജയിക്കാനായി വീണ്ടും വരും.

1cookie-checkരണ്ടു മുഖങ്ങൾ – Part 1

  • ദർശനയിലേക്ക് എത്താൻ എനിക്ക് കുറച്ച് സമയം വേണം 2

  • ദർശനയിലേക്ക് എത്താൻ എനിക്ക് കുറച്ച് സമയം വേണം 1

  • എന്റെ ടീച്ചർ