പോടാ പട്ടീ…നീ എനിക്ക് അതിനേക്കാളും വലുതാ..2

ആയിടക്കാണ് ഓണം വന്നത്.തിരുവൊണത്തിന് അവളുടെ വീട്ടിലേക്ക് ക്ഷണിച്ചു..ഒരുപാട്

ഒഴിഞ്ഞു മാറിയെങ്കിലും അവൾ ശാഠ്യം പിടിച്ചപ്പൊ വരാമെന്ന് സമ്മതിക്കാതെ

നിർവ്വാഹമില്ലായിരുന്നു..

പോടാ പട്ടീ…നീ എനിക്ക് അതിനേക്കാളും വലുതാ..1→

തിരുവോണത്തിന് അവളുടെ വീട്ടിൽ പോയി…അവളുടെ ബ്രദറും അവളും

കൂടിയാ എന്നെ സ്വീകരിച്ചത്.സ്വർണ്ണ ബോർഡറോട് കൂടിയ ഒരു സെറ്റ് സാരിയായിരുന്നു അവൾ

എടുത്തിരുന്നത്..തലയിൽ മുല്ലപൂ ഒക്കെ ചൂടി..നല്ലൊരു ഐശ്വര്യവും മെച്യൂരിറ്റിയും

തോന്നിച്ചു ആ വേഷത്തിൽ..ഞാൻ ആദ്യമായാണ് അവളെ സാരി ഉടുത്ത് കാണുന്നത്.

അമ്മക്കും അഛനും എന്നെ പരിചയപ്പെടുത്തി…അവളുടെ കൂടെയാണ് ഫുഡ്

കഴിക്കാനിരുന്നത്..സദ്യ ഉഷാറായിരുന്നു..

ഫുഡൊക്കെ കഴിച്ചു അവളുടെ ഏട്ടനോട് സംസാരിച്ചിരുന്നപ്പൊ അവൾ വന്ന് വിളിച്ചിട്ട്

പറഞ്ഞു…വാ..എന്റെ വീടൊക്കെ കാണിച്ചു തരാം..

താഴെ 2 ബെഡ് റൂമും മുകളിൽ 2 ബെഡ് റൂമും ഉള്ള സാമാന്യം വലുപ്പമുള്ള ഒരു വീട്

തന്നെയായിരുന്നു അവളുടെത്…

മുകളിൽ അവളുടെ റൂം കാണിച്ചു തന്നു..അത് അറ്റാച്ച്ഡ് ബാത് റൂം ഉള്ള റൂം ആണ്..മറ്റേത്

വലുപ്പമുള്ള റും..ബാത് റൂം കോമൺ ആയിരുന്നു…അതിലായിരുന്നു അവളുടെ അനിയത്തിമാർ

അരുണയും അഞ്ജലിയും…ഏറ്റവും ഇളയതായിരുന്നു അരുണ.പത്തിലാണ് പഠിക്കുന്നത്.ഒരു

വായാടിയും…അഞ്ജലി കൂടുതലൊന്നും സംസാരിച്ചില്ല.അവൾ പ്ലസ് ടുവിനാണ്…. എങ്കിലും കൂടെ

നടന്ന് വീടൊക്കെ കാണിച്ചു തന്നു…കൂട്ടത്തിൽ കൂടുതൽ ഭംഗി അഞ്ജലിക്കാണ്..പറയാൻ വിട്ടു

പോയി..ഇവർ ഒരു പഠിപ്പിസ്റ്റ് ഫാമിലി ആണ്..

അമൃത അത്യാവശ്യം നല്ല മാർക്കോടെയാണ് പത്തും പ്ലസ് ടുവും പാസായത്..അഞ്ജലി സ്കൂൾ

ടോപ്പർ ആയിരുന്നു..

വീടൊക്കെ കണ്ടു..ഞാൻ വൈകുന്നേരം പോകാ പറഞ്ഞു വീട്ടിൽ വന്നു…

രാത്രി വാട്സാപ്പിൽ ,

ഡാ, ഫ്രീ ആണോ..

ആ..പറ..

എന്താടൊ ഒരു നന്ദി പോലും പറയാത്തത്, ഫുഡൊന്നും ഇഷ്ടായില്ലെ..

ഒന്ന് പോടി..നല്ല ഫുഡായിരുന്നു…ഞാൻ കഴിക്കുന്നത് നീയും കണ്ടതല്ലെ..പിന്നെ,

ഇതിലൊക്കെ എന്തോന്ന് നന്ദി പറയാൻ..നീ എന്റെ ചങ്കല്ലേടീ..

ഓഹ്..ഇത്രയെങ്കിലും പറയാൻ തോന്നിയല്ലൊ..