ദൂരെ ആരോ Part 9

“തളിച്ചാരുത്തുമ്പോളും എന്റെ കാണുകൾ നിറഞ്ഞിരുന്നു… അങ്ങനെ അവൾ എനിക്ക് സ്വന്തമായ സന്തോഷത്തിലാണോ അതോ മറ്റെന്തോ നഷ്ടപ്പെട്ട ദുഃഖത്തിലോ.

—————————————————

മഴയുള്ള രാത്രിയിൽ മുറിയിലെ ജനാലയിലൂടെ അകത്തേക്ക് ഇറച്ചിറങ്ങുന്ന മിന്നലിന്റെ വെളിച്ചത്തിൽ ആ മുറിയാകെ ഇടക്കിടെ പ്രകാശം പരന്നൊണ്ടെ ഇരുന്നു..

മാധവികുട്ടിയമ്മയുടെ പുസ്തകവും കൈയിൽ വെച്ച് ആ എമർജൻസി ലൈറ്റ്റിന്റെ വെളിച്ചത്തിൽ അക്ഷരങ്ങൾ വിശകലനം ചെയുമ്പോൾ ഒരു മുരടനക്കം…

വെട്ടിവീണ ഇടിയുടെ ആരംബത്തിൽ ആ രൂപം എന്റെ നേർക്കായി അടുത്തത് ഞാൻ അറിഞ്ഞു.. എന്തോ വന്നെന്നെ കെട്ടി പുണരുന്നതും വീട്ടിവിറക്കുന്നതും ഞാനറിഞ്ഞു..

എന്റെ ഗൗരി…

അവൾ എന്റെ ജീവന്റെ പാതിയായിട്ട് ഇന്നേക്ക് രണ്ടു കൊല്ലം പിന്നിട്ടിരിക്കുന്നു, അമ്മയും മറ്റും പറയണത് എനിക്കായി കാത്തുവച്ചത് പോലെ ഒന്നാണ് ഇവൾ എന്നാണ്…

അപ്പോൾ ഗംഗയോ അവളെ ഞാൻ സ്നേഹിച്ചിരുന്നോ..,

..അവളും എന്റെ എല്ലാമെല്ലാമാല്ലായിരുന്നോ…???

എന്തായാലും അന്നവൾ എന്നോട് പറഞ്ഞ അവസാന വാക്കുകൾ…

“” ദൈവമായി വിധിച്ചത് നടക്കട്ടെ എന്ന് എല്ലാരും പറഞ്ഞപ്പോ ആ ദൈവത്തിന് പോലും വേണ്ടാത്ത ഈ പാഴ്ജന്മത്തെ ആരും കണ്ടില്ലേട്ടാ….. “”

ആ മിഴികൾ ഈറനണിയുണ്ടോ… ആ ശബ്ദം ഇടറിയിരുന്നോ,എന്റെ മുന്നിലെ ബെഞ്ചിൽ തലകുനിച്ചു ഇരിക്കുന്നവളോട് എന്ത് പറയണമെന്നോ എങ്ങനെ അശ്വസിപ്പിക്കണമെന്നോ എനിക്കറിയില്ലയിരുന്നു..

അവൾ വീണ്ടും ഒരു നെടുവീർപ്പോടെ തുടർന്നു

“” ഓരോ തവണ ഞാൻ തറവാട്ടിൽ വരുമ്പോളും എന്തോരം സന്തോഷിക്കുമെനറിയുമോ, ഏട്ടനെ ഒരു നോക്ക് കാണാൻ,, വട്ട് പിടിപ്പിക്കാൻ…… ഇഷ്ട്ടോള്ളോണ്ടാ ഞാൻ അങ്ങനെയൊക്കെ… പിന്നീട് ഏട്ടന്റെ മനസിലും ഞാൻ ഇല്ലന്ന് അറിഞ്ഞപ്പോ…

വരില്ല ഞാൻ…. എനിക്ക് പറ്റില്ല ഏട്ടൻ വേറെ ഒരാളുടെ കൈപിടിക്കണത്…

ഏട്ടൻ നോക്കണ്ട,, അവിവേകം ഒന്നും ഈ പെണ്ണ് കാണിക്കില്ല… ഏതേലും ഒരുത്തന്റ മുന്നിൽ തല നീട്ടി കൊടുത്തല്ലേ പറ്റു.. “
.

വാക്കുകൾ എടുത്തെടുത്തു പറയുന്നതിൽ ഉണ്ടായിരുന്നു അവൾ എന്നെ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു എന്ന്… അതായിരുന്നു അവളുടെ അവസാന മറുപടി… എന്നാലും അവൾ വാക്ക് പാലിച്ചു വന്നില്ല ഒരുനോക്ക് കാണാൻ കൂടെ കിട്ടില്ല.. ആ മണ്ഡപത്തിൽ ഗൗരിയുടെ കൈ പിടിക്കുമ്പോളും എന്റെ കണ്ണുകൾ അവളെ തിരയുണ്ടായിരുന്നു.. എന്നാൽ അവൾ എനിക്ക് തന്ന ഒരു വാക്ക് ….!!

അതവൾ പാലിച്ചില്ല…..

വീട്ടുകാരുടെ നിർബന്ധത്തിൽ ഏതോ ബാംഗ്ലൂർരിൽ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർ ന് വിവാഹം ചെയ്ത് കൊടുത്ത്തെ ഞാൻ അറിഞ്ഞുള്ളു… വരരുതെന്ന് അവൾ പറഞ്ഞത് കൊണ്ട് ഞാൻ ചെന്നും ഇല്ല.. നാലു മാസങ്ങൾ കഴിഞ്ഞു അമ്മായി അമ്മയോട് പറയുന്നത് കേട്ട് അവിടെ അവളെ എന്നും അവൻ തല്ലും അടിക്കും എന്നൊക്കെ… വരാൻ പറഞ്ഞാൽ അവൾ അതിനും കുട്ടക്കില്ല എന്ന്,, അവർ ചെന്നപ്പോ അവൾ അവരെ നിർബതിച്ചു പറഞ്ഞയച്ചെന്ന്,, എല്ലാം ഞാൻ കാരണമാണോ എന്നോട് ഉള്ള വാശിക്ക് അവൾ എല്ലാം ഏറ്റുവാങ്ങുന്നതാണോ മ്.. ആ ഒരു ഉൾപ്രാരണയിൽ ഞാൻ അവളെ കാണാൻ ചെന്നപ്പോ ഒന്ന് കാണാൻ കൂടെ കുട്ടക്കില്ല..

പിന്നീടവൾ സമ്മതിച്ചു അവളെ ഒരു നോക്ക് കാണാൻ.. എന്നെ മാത്രമല്ല എല്ലാരേം… അതെ പിന്നീട് ഒരിക്കലും അവളെ കാണാൻ കഴിയാത്ത ഒരു കുടിക്കാഴ്ച്ച .

എന്റെ മുന്നിൽ കോടി പുതപ്പിച്ചു കിടത്തിയ പെണ്ണിന്റെ മുഖത്ത് അടിച്ചതിന്റെ തല്ലിയതിന്റേം പാടുകൾ തിണം കെട്ടി നിൽപുണ്ടായിരുന്നു

അവൾ എനിക്കായി ജീവിച്ചു.. ആ ഞാൻ തന്നെ… അല്ല ഞാൻ അല്ല.. കരഞ്ഞില്ല ഞാൻ, അല്ലേലും കരയാൻ എനിക്കെന്തു യോഗ്യത..

എന്റെ ഈ മാറ്റം മനസിലായ ഗോരിയോട് എനിക്ക് എല്ലാം പറയണ്ട വന്നു.

കേട്ടുകഴിഞ്ഞതും, അവൾക്കതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു.. പോരാഞ്ഞതിനു അവൾ കാരറ്യിങ് ആയിരുന്നു .

രണ്ടാൾക്കും പിന്നീട് കുറച്ച് നാളത്തേക്ക് പരസ്പരമുള്ള മിണ്ടലുകൾ ഉണ്ടായിരുന്നില്ല… ആ അവസ്ഥയിൽ അവൾ ഇങ്ങനെ വിഷമിപ്പിക്കുന്നതും നല്ലതല്ല എന്ന് ഡോക്ടർ പറഞ്ഞത് കൊണ്ട് ഞാൻ എന്നെ തന്നെ മാറ്റി

അങ്ങനെ ഒരു ദിനം ഗൗരി റൂമിൽ ഇരിക്കുമ്പോ ഞാൻ അങ്ങോട്ട് ചെല്ലുന്നത്.. എന്റെ കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ അവളെ ആ മൗനത്തിൽ നിന്നും വിളിച്ചുണർത്തി. പിന്നെ പരസ്പരമുള്ള ഏറ്റുപറച്ചിലുകൾ ആയി., അവൾ കാരണം ആണ് ഗംഗയെ….. അല്ലെന്ന് പറഞ്ഞു ഞാൻ ഒരുപാട് തിരുത്തി ഒരുവിധത്തിൽ അവൾ ഒക്കെ ആയതും ഞാൻ ഒന്നുറപ്പിച്ചിരുന്നു ഇവളെ ഇനി വേദനിപ്പിക്കില്ല എന്ന്
===========≠==================≠=====

എന്നെ കെട്ടിപിടിച്ചു കിടന്ന അവളെ ചേർത്ത് പിടിക്കുമ്പോൾ ഒരു കുറുകൽ അവളിൽ നിന്നും വന്നു .. ശരവേഗത്തിൽ വേറെ എന്തൊക്കയോ എന്റെ മേലേക്ക് വന്ന് വീഴുന്നതും ഞാൻ അറിഞ്ഞു.

വന്നപാടെ എന്റേം അവളുടേം മെക്കിട്ടായി രണ്ടും, ഇനി രക്ഷയില്ല എന്ന് മനസിലാക്കിയപ്പോൾ രണ്ടിനേം…. സോറി.. രണ്ടിനേം അല്ല മൂന്നിനേം കെട്ടിപിടിച്ചു അങ്ങ് കിടന്നു… അപ്പോളെല്ലാം അവളിൽ നിന്നും എന്നെ മയക്കുന്ന ആ പാൽപുഞ്ചിരി ആ മുറിയാകെ പരന്നു..

“” മക്കൾക്കു സ്കൂളിൽ പോക്കണ്ടേ നാളെ…. “”

എന്റെ മോളാണ് ഗംഗ. അവൾക്കും ഞങ്ങൾ ആ പേരാണ് ഇട്ടത്…പിന്നെ ഞങ്ങൾടെ ഗോപിക അവര് ട്വിൻസ് ആണ്.. ഒന്നേന്നെ പോലെയാണെങ്കിൽ മറ്റേത് ഗൗരിയെ പറിച്ചു വെച്ചിരികുവാണ്

” ” അതിന് നാളെ സ്കൂളിൽ പോണ്ടല്ലോ നന്ദു… “”

ഇളയ സന്താനമാണ് എന്നെ പേരാണ് രണ്ടും വിളിക്കുന്നത്… വളർത്തു ദോഷം അല്ലാതെന്തു..

” ” ഓ ഞാൻ അത് അങ്ങ് മറന്നുപോയി… “”

“” മറക്കും അല്ലേലും നിനക്ക് ഇയേടയായി ഭയങ്കര മറവിയാ…. “”

ഓ ചേച്ചിടെ അഞ്ജനയ്യെത്തി..

“” ഞാൻ എന്തോന്ന് മറന്നെന്നു … “”

“” ഇയ്യെടെ അല്ലേടാ നി എന്റെ പിള്ളേരെ സ്കൂളിൽ നിന്ന് വിളിച്ചോളാം, നി പോകണ്ട എന്ന് പറഞ്ഞത്..എന്നിട്ട് അവിടെത്തെ ടീച്ചേർസ് എന്നെയാ പിന്നീട് വിളിച്ച് പറഞ്ഞെ… പാവം എന്റെ മക്കള്…. “”

“” അതാന്നു അറിയണ്ടല്ലേ… പിന്നെ നിന്റെ പറച്ചില് കേട്ടതൊന്നും ഈ രണ്ടാണ്ണത്തിൽ എനിക്ക് യാതൊരു വിധ ഉത്തരവാദിത്തവും ഇല്ലെന്ന്.. “”

“” ഓ ഒരു ഉത്തരവാദിത്തം ഉള്ള ആള്… മക്കള് അച്ഛനോട് മിണ്ടണ്ട വാ.. “‘

“” നീ എന്നെയും എന്റെ പിള്ളാരേം തമ്മിൽ തെറ്റിക്കുന്നോ..’”

“” ഓഊ… നിർത്താവോ രണ്ടാളും.. ഹൊ “”

ഇളയ സന്താനമാണ് ഞങ്ങൾ അടി കൂടുമ്പോൾ രണ്ടിനും കലിയാണ്..
“” ഞാൻ ഒന്നും പറയുന്നില്ലേ… എന്നും പറഞ്ഞവൾ തിരിഞ്ഞു കിടന്ന്.

“” ഹാ അപ്പോളേക്കും എന്റെ ചേച്ചിപ്പെണ്ണു പിണങ്ങിയോ… “”

കാതോരം എന്റെ ചുണ്ടുകൾ എത്തിയതും പെണ്ണ് മുഖമുയർത്തി

“” നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടില്ലേ പിള്ളാര്‌ നിൽകുമ്പോൾ ചേച്ചിന്നു വിളിക്കരുതെന്ന്.. “”

എനിക്കായ് മാത്രമാണ് അത് അവൾ പറഞ്ഞത്.. കല്യാണത്തിന് ശേഷം അവളെ ചേച്ചിന്നു ഇടക്ക് വിളിക്കുമ്പോളും അവൾ വഴക്ക് പറയും… എന്നാലും സ്നേഹം കൂടുമ്പോളാണ് ഞാൻ അങ്ങനെ വിളിക്കുന്നതെന്ന് അവൾക്കും അറിയാം… അത് പിന്നെ ഒരു ചിരിയിലേക്ക് വഴിമാറി… പിണക്കങ്ങളും ഇണക്കങ്ങളും ആയി

എന്റേം എന്റെ ചേച്ചിപെണ്ണിന്റേം ഞങ്ങളുടെ മക്കളുടേം ജീവിതം മുന്നോട്ട് പോകുന്നു..,

അവസാനിച്ചു……

വേടൻ ❤️❤️

0cookie-checkദൂരെ ആരോ Part 9

  • വാടക വീട്ടിലെ പെൺകുട്ടി – Part 5

  • വാടക വീട്ടിലെ പെൺകുട്ടി – Part 4

  • വാടക വീട്ടിലെ പെൺകുട്ടി – Part 3