സീതയെ കൊണ്ട് റെഡ് ബെൽറ്റ് എടുപ്പിക്കണമെന്ന് ചേട്ടന് ആഗ്രഹമുണ്ട്, ഡിഗ്രി ഫൈനൽ ഇയർ ആയതുകൊണ്ട് സീതക്ക് അതിൽ താൽപര്യമില്ല. ഡിഗ്രി കഴിഞ്ഞാൽ രണ്ടുവർഷം ബിഎഡ് എല്ലാം കൂടി മുൻപോട്ടു കൊണ്ടുപോകാൻ സാധിക്കില്ല എന്നാണ് സീതയുടെ നിലപാട്. ഇടക്ക് സീതയും കളിയുമായി സംസാരിക്കാറുണ്ട്. രണ്ടുപേരും ഇരട്ടപെറ്റ സഹോദരിമാരെ പോലെയാണ്. ഇടയ്ക്ക് രണ്ടുപേരും തല്ലു കൂടുന്നതും കാണാം.
കൂടുതലും കിളിയേ വട്ടു പിടിപ്പിക്കാൻ സീത കാളിയമ്മുമ്മെ എന്ന് വിളിക്കും. അതുകേൾക്കുമ്പോൾ കിളിക്ക് കലികയറും അങ്ങനെയാണ് കൂടുതലും ഇവർ തമ്മിൽ തല്ല് കൂടുന്നത്, എന്നാലും പെട്ടെന്ന് ഇണങ്ങും. എന്നോട് ഇനി വീട്ടിൽ പോയി വരുമ്പോൾ കിളിയേ കൊണ്ടുവരണം എന്ന് പറയാറുണ്ട്. കിളിയുമായി ഞാൻ എപ്പോഴെങ്കിലും അടി ഉണ്ടാക്കിയാൽ, അവൾ ഉടനെ വിളിച്ചു സീതയോടാണ് പരാതി പറയുന്നത്.
അതു കേൾക്കേണ്ട താമസം സീത എന്നോട് വന്ന് ഈ വിഷയം പറഞ്ഞു അടി കൂടും. ഞാൻ മിക്കവാറും രണ്ടാഴ്ച കൂടുമ്പോൾ വീട്ടിൽ പോയി എൻറെ പെണ്ണുമായി ശൃംഗരിച്ചു വരാറുണ്ട്. ഇതിനിടയിൽ രണ്ടുമൂന്നു തവണ പറയാതെ ചെന്നപ്പോൾ ആള് വീട്ടിലുണ്ടായിരുന്നില്ല. അവളുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു, അങ്ങനെയുള്ള സമയം അവിടെ പോയി കണ്ടു തിരിച്ചു പോരും ആയിരുന്നു.
വിളിച്ചു പറയാതെ വന്നു എന്നുപറഞ്ഞും അടി ഉണ്ടാക്കിയിട്ടുണ്ട്. അങ്ങനെ ഇണങ്ങിയും പിണങ്ങിയും കാലങ്ങൾ കടന്നുപോയി. സീതയുടെ കരാട്ടെ ക്ലാസിൻ്റെ ഫലമായി എനിക്ക് ഗ്രീൻബെൽറ്റ് കിട്ടി. അങ്ങനെ ഒരു കൊല്ലം കടന്നു പോയത് അറിഞ്ഞില്ല. അതിനിടയിൽ കളിക്ക് പല ആലോചനകളും വന്നിരുന്നു, അവളുടെ ചേട്ടന്മാരുടെ ഉഴപ്പുകൊണ്ട് എല്ലാം ഒഴിഞ്ഞു പോയി. എൻറെ ഭാഗ്യം കൊണ്ടുമാകാം. അമ്മുമ്മ ഒറ്റക്കായതു കൊണ്ട് കിളി വീട്ടിൽ തന്നെയാണ് നിന്നത്.
ഞാൻ വെള്ളിയാഴ്ചതന്നെ ഓഫീസിൽ നിന്നും വീട്ടിലേക്ക് പോന്നിരുന്നു. എൻറെ പ്രൊബേഷൻ ഡിക്ലയർ ചെയ്തു പേപ്പർ വന്ന സന്തോഷത്തിലും ഒരാഴ്ച കഴിഞ്ഞ് ഓണം ആയിരുന്നതിനാലും. കിളിക്കും അമ്മൂമ്മയ്ക്കും ചിറ്റയുടെ കുട്ടികൾക്കും വേണ്ട ഡ്രസ്സുകളും സ്വീറ്റ്സും, ആയിട്ടായിരുന്നു വരവ്. ഞാൻ ഇടയ്ക്ക് വരുമ്പോൾ കിളിക്ക് ഡ്രസ്സ് എടുത്തു കൊണ്ടു വരാറുണ്ട്.
അമ്മുമ്മ കാണാതെ കൊടുക്കുകയും ചെയ്യും.
ഇവിടെ വന്നപ്പോൾ അമ്മൂമ്മയ്ക്ക് പനിയുടെ ചെറിയ ലക്ഷണങ്ങൾ. ഞാൻ വന്ന ഉടനെ തന്നെ അമ്മുമ്മയെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയി, കുഴപ്പമൊന്നുമില്ല വെള്ളവും മരുന്നും ആവശ്യത്തിന് കഴിക്കണം എന്ന് ഡോക്ടർ പറഞ്ഞു. ഞങ്ങൾ വീട്ടിലേക്ക് മടങ്ങി എത്തിയപ്പോൾ വൈകുന്നേരം 7 മണിയായി. അമ്മൂമ്മയ്ക്ക് ഭക്ഷണവും മരുന്നും കൊടുത്തു. അന്ന് കിളി അമ്മുമ്മയുടെ മുറിയിൽ താഴെയാണ് കിടന്നത്. ഞങ്ങൾക്ക് കിട്ടുന്ന അപൂർവ്വമായ രാത്രികളിൽ ഒന്ന് നഷ്ടപ്പെട്ടതിനെ ഈർഷ്യ കിളിയുടെ മുഖത്തുണ്ടായിരുന്നു.
പിറ്റേദിവസം ആയപ്പോഴേക്കും അമ്മുമ്മയുടെ അസുഖത്തിന് നല്ല കുറവുണ്ടായി. അന്ന് പകല് ഞാൻ ചിറ്റയുടെ വീട്ടിൽ പോയി കുട്ടികളുടെ ഡ്രസ്സ് ഒക്കെ കൊടുത്തു. കുറച്ചുനേരം ഇരുന്ന് വിശേഷങ്ങൾ ഒക്കെ പറഞ്ഞ് തിരിച്ചുപോന്നു. ഞാൻ വരുമ്പോൾ കിളി അടുക്കളയിലാണ്, അമ്മുമ്മ മുറിയിൽ കിടക്കുന്നു. അടുത്തു ചെന്നപ്പോൾ തലേദിവസം രാത്രിയിലെ പരിഭവം മുഴുവൻ മുഖം ഒക്കെ വീർപ്പിച്ച് ദേഷ്യം മുഴുവൻ എന്നോട് തീർത്തു. ഞാൻ സമാധാനിപ്പിച്ചു, ഇന്ന് എല്ലാ നഷ്ടവും തീർത്തു തരാം എന്നു പറഞ്ഞു.
കിളി: എല്ലാം നഷ്ടവും എന്നുപറഞ്ഞാൽ? ഞാൻ: ഇന്നലെ നഷ്ടപ്പെട്ടുപോയ നിമിഷങ്ങൾ. കിളി: അത്രയുള്ളൊ? ഞാൻ: പിന്നെ? കിളി: ഞാൻ കരുതിയത്, എല്ലാം നഷ്ടവും എന്നാണ്. ഞാൻ: അതൊക്കെ ഒരു ദിവസം ഞാൻ തീർക്കുന്നുണ്ട്. എന്താണ് ഇവിടെ പരിപാടി.
കിളി: ഉച്ചക്ക് ചോറ് റെഡിയായിട്ടുണ്ട്, കറി റെഡിയായി കൊണ്ടിരിക്കുന്നു. ഞാൻ: അമ്മുമ്മയ്ക്ക് എങ്ങനെയുണ്ട്? ഉച്ചയ്ക്ക് കഞ്ഞി കൊടുത്താൽ മതി. രാവിലത്തെ മരുന്നു കൊടുത്തില്ലേ? കിളി: അതു കൊടുത്തു. ഇപ്പോൾ നല്ല കുറവുണ്ട്. ഞാൻ അമ്മയുടെ മുറിയിൽ ചെന്ന് അമ്മയെ തൊട്ടുനോക്കിയപ്പോൾ, പനിയൊക്കെ മാറിയിട്ടുണ്ട്. അമ്മുമ്മ: ആ പിള്ളേരുടെ തുണിയൊക്കെ കൊണ്ടുപോയി കൊടുത്തോ മോനെ? ഞാൻ: കൊടുത്തു.
അമ്മൂമ്മ: ഇനി എപ്പോഴാണ് പോകേണ്ടത്? ഓണം കഴിഞ്ഞിട്ട് പോയാൽ മതിയോ? ഞാൻ: ഇല്ല അമ്മൂമ്മെ, എനിക്ക് നാളെ തന്നെ പോകണം ഒരുപാട് ജോലിയുണ്ട്. ഓണത്തിന് ഞാൻ എത്തിക്കോളാം. ഉച്ച കഴിഞ്ഞപ്പോഴേക്കും അമ്മുമ്മ പതിയെ എഴുന്നേറ്റ് നടന്നു തുടങ്ങി. അന്ന് എല്ലാവരും അവരവരുടേതായ മുറിയിലാണ് കിടന്നത്. അമ്മൂമ്മയുടെ സ്ഥിരം സിംബൽ കേട്ടപ്പോൾ ഞാൻ എഴുന്നേറ്റ് കിളിയുടെ അടുത്തേക്ക് പോയി.
ഞങ്ങളുടെ സ്ഥിരം ശൃംഗാരത്തിനു ശേഷം പാതിരാവ് കഴിഞ്ഞ് എൻറെ നെഞ്ചിൽ തല ചായ്ച്ച് കിളിയും ഞാനും ഉറക്കത്തിലേക്ക് വഴുതി വീണു. വെളുപ്പിന് തന്നെ കിളി എഴുന്നേറ്റുപോയി. പുറകെ ഞാൻ എൻറെ മുറിയിലേക്കും പോയി. അപ്പോഴും അമ്മൂമ്മ എഴുന്നേറ്റ് ഉണ്ടായിരുന്നില്ല. ഞാൻ എഴുന്നേറ്റ് ബ്രഷ് ചെയ്തു തിരിച്ചു വന്നു കട്ടൻ കുടിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മുമ്മ എഴുന്നേറ്റു വന്നു. മുഖത്തിന് ഒരു തെളിച്ചമില്ല, ഞങ്ങളെ രണ്ടുപേരെയും രൂക്ഷമായി നോക്കി. ഞാൻ കിളിയോട് കണ്ണുകൊണ്ട് കാര്യം അന്വേഷിച്ചു.
കിളിക്ക് അറിയില്ലെന്ന് കിളിയുടെ മുഖഭാവത്തിൽ നിന്ന് മനസ്സിലായി. കട്ടൻ കുടി കഴിഞ്ഞ് ഞാൻ വണ്ടി തുടക്കാൻ പുറത്തേക്കിറങ്ങി. ഇപ്പോൾ മിക്കവാറും ഞാൻ രാവിലെ കാപ്പികുടിയും കഴിഞ്ഞ് തിരിച്ചു പോകാറാണ് പതിവ്. വളരെ സാവധാനം ഡ്രൈവ് ചെയ്തു പോയാൽ ഉച്ച കഴിയുമ്പോഴേക്കും അവിടെ എത്താം. കാപ്പികുടി കഴിഞ്ഞ് ഞാൻ പോകുന്ന കാര്യം പറഞ്ഞിട്ടും അമ്മുമ്മ ഗൗനിച്ചതേയില്ല. ഞാൻ കിളിയോടും അമ്മുമ്മയോടും യാത്ര പറഞ്ഞിറങ്ങി.
ഡ്രൈവിങ്ങിനിടയിലും അമ്മൂമ്മയുടെ ഭാവ വ്യത്യാസത്തെ കുറിച്ചായിരുന്നു ചിന്ത. രാവിലെ തന്നെ കട്ട കലിപ്പിൽ ആയിരുന്നു അമ്മുമ്മ. അസുഖത്തിൻ്റെ ബുദ്ധിമുട്ടാണോ, അങ്ങനെയെങ്കിൽ ഞങ്ങളെ രണ്ടുപേരെയും രൂക്ഷമായി
നോക്കേണ്ട കാര്യമില്ലല്ലോ. ചിലപ്പോൾ കിളി ആ മുറിയിൽ കിടക്കാത്തതിൻറെ ദേഷ്യം ആയിരിക്കും. എന്തെങ്കിലുമാകട്ടെ റൂമിൽ ചെന്നിട്ട് കിളിയെ വിളിച്ചു നോക്കാം. ഡ്രൈവിംഗ് വളരെ സാവധാനം ആയതിനാൽ റൂം എത്തുമ്പോൾ മൂന്നുമണി.
എന്നെ കണ്ടപ്പോൾ തന്നെ സീത ഓടിവന്നു. കിളിയുടെ വിശേഷങ്ങളൊക്കെ ചോദിച്ചു. ആ ചേച്ചിയെ വേദനിപ്പിച്ചത് ആണോ ഇങ്ങോട്ട് വന്നത് എന്ന് ചോദിച്ചു. അവർ രണ്ടുപേരും ഇപ്പോൾ ഒരമ്മപെറ്റ രണ്ടു സഹോദരിമാരെ പോലെയാണ്. സീത കിളിയുടെ കാര്യം പറഞ്ഞു എന്നോട് അടി ഉണ്ടാക്കാൻ വരുമ്പോൾ, ഞാൻ അന്ന് സീതയെ ചീത്ത പറഞ്ഞ കാര്യം ഓർമിപ്പിക്കും. അപ്പോൾ സീത പറയും, ആ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഇതെല്ല ഇതിനപ്പുറം പറയുമായിരുന്നു. അതോടെ ഞാൻ ഇളിഭ്യൻ ആവും. അങ്ങനെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു സീത തിരിച്ചുപോയി. ഞാൻ റൂമിൽ കയറി കുളിച്ച് ഫ്രഷായി ഫോണെടുത്ത് കിളിയെ വിളിച്ചു.
ഞാൻ: ഹലോ കിളി: ഹലോ ഞാൻ: മൂന്നു മണിയോടെ ഞാൻ ഇവിടെ എത്തി. അവിടെനിന്നും മറുപടിയൊന്നുമില്ല. ഞാൻ: എന്താണ് ഒന്നും മിണ്ടാത്തത്? അതിനും ഒന്നും മറുപടിയില്ല. ഇന്ന് ഒരു കുഴപ്പവും കൂടാതെ യാത്ര പറഞ്ഞു പോന്നതാണല്ലോ, ഇതിനിടയിൽ കെറുവിക്കാൻ എന്തുണ്ട് കാര്യം? ഞാൻ: എന്തെങ്കിലും ഒന്നു പറയൂ. അങ്ങേ തലക്കൽ നിന്നും കരച്ചിൽ കേൾക്കുന്നു, എന്തുപറ്റി കരയാൻ. എന്തെങ്കിലും പറഞ്ഞാലല്ലേ അറിയാൻ പറ്റൂ മിണ്ടാതിരുന്നാൽ എങ്ങനെ അറിയും. എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. ഞാൻ: നീ എന്തെങ്കിലും ഒന്നു പറയടി. ഇങ്ങനെ കരഞ്ഞാൽ കാര്യം എന്താണെന്ന് ഞാനെങ്ങനെ അറിയും. വാ തുറന്നു പറയൂ.
വീണ്ടും കരച്ചിൽ തന്നെ കേൾക്കുന്നു. ഒന്നും മിണ്ടുന്നില്ല. അവസാനം എനിക്ക് ദേഷ്യം കേറി ഞാൻ ഫോൺ കട്ട് ചെയ്തു. അവിടെ ഞാൻ പോന്നതിനു ശേഷം എന്താണ് സംഭവിച്ചത്. ഇനി അമ്മൂമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചോ? എങ്ങനെ കുട്ടിതേവാങ്ക് എന്തെങ്കിലും പറഞ്ഞാലല്ലേ അറിയാൻ പറ്റു. അമ്മൂമ്മയ്ക്ക് രാവിലെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലല്ലോ. അല്ലെങ്കിൽ തന്നെ ചെറിയ പനിയുടെ ലക്ഷണങ്ങൾ മാത്രമേ അമ്മൂമ്മക്ക് ഉണ്ടായിരുന്നുള്ളൂ, അത് മാറുകയും ചെയ്തു. ആരെ വിളിച്ചാൽ അറിയാൻ പറ്റും.
കുറച്ചു കൂടി കഴിയട്ടെ എന്നിട്ട് വീണ്ടും അവളെ വിളിക്കാം. ഞാൻ ഫോണുമായി ചേട്ടൻറെ വീട്ടിലേക്ക് നടന്നു. ഇപ്പോൾ ഫോൺ എൻറെ കയ്യിൽ സദാസമയവും ഉണ്ടാകാറുണ്ട്. ഞാൻ ചെന്നപ്പോൾ സീത എനിക്ക് ചായയും ഇലയടയും കൊണ്ടുവച്ചു. വീട്ടിലെ അമ്മൂമ്മയുടെയും കിളിയുടെയും വിശേഷങ്ങളൊക്കെ ചേട്ടനും ചേച്ചിയും ചോദിച്ചു. അവരുടെ അന്വേഷണം അറിയിക്കാനും
പറഞ്ഞിരുന്നതായി ഞാൻ പറഞ്ഞു.
അങ്ങനെ കുറച്ചു നേരം ഇരുന്നത് വർത്തമാനം പറഞ്ഞതിനുശേഷം. ഞാൻ റൂമിലേക്ക് തിരിച്ചു പോന്നു, പോരും വഴി സീത വിളിച്ചുപറഞ്ഞു രാത്രി ഭക്ഷണത്തിന് വരണമെന്ന്. റൂമിൽ എത്തിയ ഉടനെ കിളിയെ വിളിച്ചു. രണ്ടു റിങ്ങുകൾക്ക് ശേഷം ആണ് ഫോൺ അറ്റൻഡ് ചെയ്തത്.
ഞാൻ: ഹലോ പറയൂ. കിളി: ഇവിടെ വിഷയം ആണ്. വളരെ ശബ്ദം താഴ്ത്തിയാണ് സംസാരം. ഞാൻ: എന്ത് വിഷയം? കിളി: നമ്മൾ രണ്ടാളും കഴിഞ്ഞ രാത്രിയിൽ ഒരുമിച്ച് കെട്ടിപ്പിടിച്ച് കിടക്കുന്നത്, വല്യമ്മ ബാത്ത്റൂമിൽ പോകാൻ നേരം കണ്ടു. അന്നേരം വിളിക്കുമ്പോൾ വല്യമ്മ അടുത്തുണ്ടായിരുന്നു. എന്നെക്കൊണ്ട് പ്രകാശൻ ചേട്ടനെ വിളിച്ചിട്ടുണ്ട്. നാളെ ഇവിടെ വരണം എന്നാണ് ചേട്ടനോട് പറഞ്ഞിരിക്കുന്നത്. എന്നെ ഇവിടെ നിന്ന് പറഞ്ഞയക്കാൻ ആണ് പ്ലാൻ എന്ന് തോന്നുന്നു. വല്യമ്മ എന്നോട് ഈ ആഗ്രഹം നടക്കില്ല എന്ന് തീർത്തു പറഞ്ഞു. ഇതുകേട്ടപ്പോൾ ആകെ ടെൻഷനായി. ഞാൻ: പോവുകയാണെങ്കിൽ ആ ഫോൺ കൂടി എടുത്തോ. ഇടയ്ക്ക് ഞാൻ വിളിച്ചു കൊള്ളാം. ഒന്നുകൊണ്ടും പേടിക്കേണ്ട ഇനി ഞാൻ എൻറെ വീട്ടിൽ ഈ കാര്യം അവതരിപ്പിച്ചു കൊള്ളാം.
കിളി: എനിക്ക് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ഇനി എന്ന് കാണാൻ പറ്റും എന്നുള്ള വിഷമം ആണ് എനിക്ക്.
ഞാൻ: എപ്പോഴൊക്കെ ഞാൻ നാട്ടിൽ വരുന്നുവൊ, ഞാൻ കാണാതിരിക്കില്ല. വിഷമിക്കരുത്, എപ്പോഴായാലും ഇത് എല്ലാവരും അറിയാൻ ഉള്ളതാണ്. ഇപ്പോൾ ആയിരിക്കും അതിനുള്ള സമയം. നാളെ പ്രകാശൻ വരും എന്നല്ലേ പറഞ്ഞത്. പോകുന്നവഴി നീ പ്രകാശ് നോട് എല്ലാ കാര്യവും പറയണം. അവനെ എതിർപ്പൊന്നും ഇല്ലായെങ്കിൽ അവനെ കൊണ്ട് എന്നെ വിളിപ്പിക്കണം.
ഒന്നുകൊണ്ടും വിഷമിക്കേണ്ട, അടുത്ത ആഴ്ച ഞാൻ വരുന്നുണ്ട്. എൻറെ വീട്ടിൽ കാര്യം അവതരിപ്പിക്കണം, അവർ എതിർക്കും ആയിരിക്കും. ആരൊക്കെ എതിർത്താലും അധികം താമസിയാതെ നീ എൻറെ സ്വന്തം ആകും. അതുകൊണ്ട് മനസ്സ് വിഷമിച്ചിരിക്കണ്ട.
കിളി: എനിക്ക് ഓർത്തിട്ടു പേടിയാവുന്നു. ഞാൻ: എന്തിനു പേടിക്കുന്നു, ഞാനില്ലേ കൂടെ. ഒന്നുകൊണ്ടും പേടിക്കേണ്ട. ഞാൻ രാത്രിയിൽ വിളിക്കാം. കിളി: രാത്രിയിൽ എങ്ങനെയെന്നറിയില്ല. ചിലപ്പോൾ വല്യമ്മയുടെ കൂടെ കിടക്കേണ്ടിവരും ആയിരിക്കും.
ഞാൻ: എന്തുതന്നെയായാലും മോള് വിഷമിക്കരുത്. ഞാൻ രാത്രിയിൽ വിളിച്ചു
നോക്കാം.
എനിക്ക് ഉള്ളിൽ ചെറിയൊരു പേടിയുണ്ടെങ്കിലും കിളിയെ സമാധാനിപ്പിക്കാൻ ധൈര്യം സംഭരിച്ചു. ഇനി എത്രയും വേഗം കാര്യങ്ങൾ സ്പീഡ് ആക്കണം. കാര്യങ്ങളെല്ലാം നമ്മുടെ വഴിയിലൂടെ വരുമെന്ന് പ്രതീക്ഷിക്കാം എങ്കിലും മനസ്സ് ചഞ്ചലമായിരുന്നു. രാത്രിയിൽ ചേട്ടൻറെ വീട്ടിൽ ഭക്ഷണത്തിനു പോയെങ്കിലും എന്തൊക്കെയോ കഴിച്ചു എന്ന് വരുത്തി എഴുന്നേൽക്കുന്നത് സീത ശ്രദ്ധിച്ചിരുന്നു.
ഞാൻ റൂമിലേക്ക് പോകാൻ എഴുന്നേറ്റപ്പോൾ, സീത എൻറെ പുറകെ വന്നു. സീത: എന്താണ് അണ്ണ? അണ്ണനെ എന്തോ പറ്റിയിട്ടുണ്ട് എന്താണ്? ഞാൻ കിളി പറഞ്ഞ കാര്യങ്ങളൊക്കെ സീതയോട് പറഞ്ഞു.
സീത: ഇനിയിപ്പോൾ കാര്യങ്ങൾ എളുപ്പമായല്ലോ? ഞാൻ: എന്നാലും എൻറെ മനസിൽ ചെറിയൊരു ഭയം? സീത: എന്തിന്? ഞാൻ: ഇതൊക്കെ കിളിയുടെ വീട്ടുകാർ അറിഞ്ഞാൽ, എനിക്കൊരിക്കലും പിന്നെ അവളെ കാണാൻ കഴിയില്ല. അവളുടെ വീട്ടിൽ ഞാൻ ചെന്നാൽ അവരെല്ലാം അവിടെ വിഷയം ഉണ്ടാക്കും. സീത: അണ്ണൻ എന്തിനു ഭയപ്പെടണം. അവർ ഇങ്ങോട്ട് വന്നാൽ ചെറിയൊരു അഭ്യാസം ഒക്കെ അണ്ണന് അറിയില്ലേ?
ഞാൻ: തമാശകളയൂ ചീതമ്മെ, അതൊക്കെ പിന്നീട് അല്ലേ? സീത: അണ്ണൻറെ കൂടെ ഞാനുണ്ട്. എൻറെ ചേച്ചിയെ ഇവിടെയെത്തിക്കുന്ന കാര്യത്തിന് അണ്ണൻറെ കൂടെ എപ്പോഴും ഞാൻ ഉണ്ടാവും. ഭയപ്പെടാതെ അടുത്തപടി എന്താണെന്ന് നോക്കുക.
സീതയോട് യാത്ര പറഞ്ഞു ഞാൻ റൂമിലേക്ക് പോയി. കിളി വിളിച്ചിട്ട് കിട്ടിയില്ല. നാലഞ്ചു തവണ വിളിച്ചു നോക്കി. കാര്യങ്ങൾ കൈ വിട്ടു പോയിരിക്കുന്നു.
രാവിലെ ചായയുമായി സീത വന്നപ്പോൾ വിവരങ്ങൾ തിരക്കി. രാത്രിയിൽ വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞു. സീതയും രാത്രിയിൽ വിളിച്ചു നോക്കിയിരുന്നു. ഇനി എന്ത് ചെയ്യും എന്നുള്ള ആലോചനയിലായി ഞാൻ. വെള്ളിയാഴ്ച വരെ എങ്ങനെയെങ്കിലും തട്ടിമുട്ടി എത്തിക്കുക. ദിവസവും വിളിച്ചു നോക്കുമായിരുന്നു. ഒന്ന് രണ്ടു ദിവസം വരെ റിംഗ് ചെയ്തതിനുശേഷം ഫോൺ സ്വിച്ച് ഓഫ് ആയി.
സീതക്കും ആകെ ടെൻഷനായി, എന്നോട് എത്രയും വേഗം നാട്ടിലേക്ക് പുറപ്പെടാൻ പറഞ്ഞു. ഞാൻ ഓഫീസിൽ ലീവിനായി ചോദിച്ചപ്പോൾ, ജോലി കൂടുതൽ ഉണ്ട് അതുകൊണ്ട് ലീവ് ഇപ്പോൾ തരാൻ പറ്റില്ല എന്ന് പറഞ്ഞു.
എങ്ങനെയൊക്കെയോ വെള്ളിയാഴ്ച വരെ കഴിച്ചുകൂട്ടി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഞാൻ വീട്ടിലേക്ക് പുറപ്പെട്ടു. ഏകദേശം 7 മണിയോടെ ഞാൻ വീടെത്തി. ഗേറ്റ് തുറന്ന് വണ്ടി അകത്തിട്ടു.
പുറത്തും അകത്തും ലൈറ്റ് ഉണ്ട് വാതിൽക്കൽ രണ്ടുമൂന്നു ജോഡി ചെരുപ്പുകൾ കിടക്കുന്നു. ഞാൻ പ്രതീക്ഷിച്ചത് വീടുപൂട്ടി അമ്മൂമ്മ ചിറ്റയുടെ വീട്ടിൽ ആയിരിക്കും എന്നാണ്. ഇത് ആരുടെ ചെരിപ്പാണ്. ഞാൻ കോളിംഗ് ബെല്ലടിച്ചു, ചിറ്റയാണ് വന്ന് വാതിൽ തുറന്നത്. മുഖം ഒക്കെ വല്ലാതെ കയറ്റി പിടിച്ചിരിക്കുന്നു. സാധാരണ അമ്മയെ അങ്ങോട്ട് വിളിച്ചുകൊണ്ടുപോവുക ആണല്ലോ പതിവ്, ഇതെന്തുപറ്റി ഇങ്ങോട്ട്.
ഞാൻ ബാഗൊക്കെ എൻറെ മുറിയിൽ കൊണ്ട് വച്ചു. അമ്മയെ നോക്കിയിട്ട് അവിടെയെങ്ങും കണ്ടില്ല. അമ്മാവൻറെ ബെഡ്റൂം ചാരി ഇട്ടിട്ടുണ്ട്. ചിറ്റ എന്നോട് ഒന്നും മിണ്ടുന്നില്ല, അമ്മൂമ്മ മുറിയിൽ നിന്നും ഇറങ്ങി വന്നു. എന്നെ കണ്ടെങ്കിലും ഗൗനിക്കാതെ അടുക്കളയിലേക്ക് പോയി, പുറകെ ചിറ്റയും. വിഷയം വഷളായിട്ടുണ്ട്. ഇത് പറയുന്നത് കേട്ടു കുഞ്ഞച്ചൻ വരുമ്പോൾ ചിറ്റ പോകും. അവിടെ പിള്ളേര് മാത്രമല്ലേ ഉള്ളൂ. എന്നിപ്പോൾ ഹോസ്പിറ്റലിൽ നിന്ന് വന്നത് കൊണ്ടാണ് ഞാൻ ഇവിടെ വന്നത്. ഹോസ്പിറ്റലിലൊ? ആര് ഹോസ്പിറ്റലിൽ കിടന്നു. അടുക്കളയിൽ ചെന്ന് പുറത്തെ ലൈറ്റിട്ട് വിശാലമായി ഒന്നു കുളിക്കാം എന്നു കരുതി പുറത്തെ ബാത്റൂമിലേക്ക് കയറി. കുളികഴിഞ്ഞ് ഞാൻ അകത്തേക്ക് കയറുമ്പോൾ കുഞ്ഞച്ചൻ വന്നിട്ടുണ്ട്. സ്വാഭാവികമായ ഒരു ചോദ്യം കുഞ്ഞച്ഛൻ ചോദിച്ചു.
കുഞ്ഞച്ഛൻ: അജയൻ എപ്പോൾ വന്നു? ഞാൻ: ഇപ്പോൾ വന്നതേയുള്ളൂ. പിന്നെ ഒന്നും ചോദിച്ചില്ല പറഞ്ഞുമില്ല. കുറച്ചുകഴിഞ്ഞ് ചിറ്റ അമ്മാവൻ്റെ മുറിയിൽ കയറി, തിരിച്ചുപോന്നു അവർ പോയി. അമ്മാൻറെ ബെഡ്റൂമിൽ ലൈറ്റ് ഉണ്ട്. ഇതാരാണ് ഹോസ്പിറ്റലിൽ കിടന്നത്? ആരോട് ചോദിക്കാൻ അമ്മുമ്മയാണെങ്കിൽ മിണ്ടാതെ അടുക്കളയിൽ എന്തോ പണിയിലാണ്.
അമ്മാവൻറെ മുറിയിൽനിന്നും രണ്ടും പെണ്ണുങ്ങളുടെ സംസാരം കേൾക്കുന്നു ചെറിയ കരച്ചിലും. ഇതാരാണ് ഇവിടെ വന്നിരിക്കുന്നത്? അമ്മായിയും പിള്ളേരും ഇങ്ങോട്ട് പോന്നൊ? ആരോട് ചോദിക്കാൻ ഞാൻ എൻറെ മുറിയിലേക്ക് കയറി. നാളെ എൻറെ വീട്ടിൽ പോയി കിളിയുടെ കാര്യം സംസാരിക്കണം. അവർ ഒരു കാരണവശാലും ഇത് അംഗീകരിക്കില്ല. എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ്
അവരോട് പറഞ്ഞിട്ട് വേണം ചെയ്യാൻ അമ്മാവനോടും വിളിച്ച് സംസാരിക്കണം. ഇവരാരും ഇത് അംഗീകരിക്കില്ല.
കുറെ കഴിഞ്ഞപ്പോൾ അമ്മൂമ്മ വന്നു വാതിലിൽ മുട്ടി, ഭക്ഷണം എടുത്തു വച്ചിട്ടുണ്ട് എന്ന് പറഞ്ഞു. ഞാൻ പുറത്തിറങ്ങി, കിളി ഇല്ലാത്തതുകൊണ്ട് വീട് ഉറങ്ങിയത് പോലെ. ആ മുറിയിൽ ഇപ്പോഴും ലൈറ്റ് ഉണ്ട്. അമ്മുമ്മയോട് സംസാരിക്കണം, നാളെ നോക്കിയിട്ട് അവിടെയെങ്ങും കണ്ടില്ല. അമ്മൂമ്മയുടെ മുറിയിലും ഇല്ല. ഞാൻ സെറ്റിയിൽ ഇരുന്നു, അമ്മയെ കണ്ട് സംസാരിച്ചിട്ട് കിടക്കു എന്ന വാശിയിൽ. കുറച്ചു കഴിഞ്ഞപ്പോൾ അമ്മൂമ്മ ആ മുറിയിൽ നിന്നും പ്ലേറ്റുമായി ഇറങ്ങി വരുന്നതു കണ്ടു.
ഞാൻ: എനിക്ക് അമ്മൂമ്മയോട് കുറച്ച് സംസാരിക്കാൻ ഉണ്ട്. അമ്മൂമ്മ: ഞാനും സംസാരിക്കാൻ ഇരിക്കുകയായിരുന്നു.
അമ്മൂമ്മ ആ പാത്രം ഡൈനിംഗ് ടേബിളിൽ വച്ചു സെറ്റിയുടെ കസേരയിൽ വന്നിരുന്നു. ഞാൻ: എനിക്ക് കിളിയെ ഇഷ്ടമാണ്. ഞാൻ അവളെ വിവാഹം കഴിക്കാൻ ആലോചിക്കുന്നു. അമ്മൂമ്മ: അവൾ നിനക്ക് ആരാണെന്നറിയാമോ? ഞാൻ: അതല്ല ഇവിടെ വിഷയം എനിക്ക് അവളെ ഇഷ്ടമാണ് ഞാൻ അവളെ വിവാഹം കഴിക്കാൻ ആലോചിക്കുന്നു.
അമ്മൂമ്മ: അവൾ ശരിക്കും നിൻറെ അമ്മയുടെ അനുജത്തിയാണ്. ഞാൻ: സ്വന്തം അനുജത്തി അല്ലല്ലോ, അമ്മൂമ്മയുടെ അനുജത്തിയുടെ മോളല്ലേ. അമ്മൂമ്മ: അതെ, അപ്പോഴും ആ ബന്ധം തന്നെയല്ലേ. ഞാൻ: അമ്മ എന്തെല്ലാം പറഞ്ഞാലും ശരി, ആരൊക്കെ എതിർത്താലും ശരി ഞാൻ കിളിയെ മാത്രമേ വിവാഹം കഴിക്കു.
അപ്പോൾ ആ മുറിയിൽ നിന്നും ഒരു തേങ്ങൽ കേട്ടോ എന്നൊരു സംശയം. ഒരുവനെ തന്നെ നിനച്ചിരുന്നാൽ വരുന്നത് അവൻ തന്നെയാണെന്ന് കരുതു. എന്ന് പറഞ്ഞതുപോലെ എൻറെ സംശയം ആകാം.
അമ്മൂമ്മ: നിൻറെ അച്ഛനും അമ്മയും സമ്മതിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ? അവർ ഏതോ വലിയ വീട്ടിലെ പെണ്ണിനെ കണ്ടു വെച്ചിരിക്കുകയാണ്.
ഞാൻ: പറഞ്ഞില്ലേ ആരൊക്കെ എതിർത്താലും എന്തൊക്കെ സംഭവിച്ചാലും അവളെ മാത്രമേ ഞാൻ വിവാഹം കഴിക്കു.
അമ്മൂമ്മ: എനിക്ക് ഒന്നും പറയാനില്ല. ഇതുകാരണം ഒരു ജീവൻ നഷ്ടപ്പെട്ടേനെ. ഞാൻ ചോദ്യരൂപേണ അമ്മയുടെ മുഖത്തേക്ക് നോക്കി.
അമ്മൂമ്മ: നീ ആ മുറിയിൽ ഒന്ന് കയറി നോക്കൂ.
ഞാൻ എഴുന്നേറ്റു ലൈറ്റ് കണ്ട് മുറിയിലേക്ക് നടന്നു. വാതിൽ തുറന്ന് കട്ടിലിലേക്ക് നോക്കി ഞാൻ സ്തബ്ധനായി നിന്നുപോയി. ഇടത്തെ കൈത്തണ്ടയിൽ ഒരു കെട്ടുമായി ക്ഷീണിച്ച് അവശയായി കട്ടിലിൽ കിളി കിടക്കുന്നു. അരികത്തു തന്നെ കിളിയുടെ അമ്മ ഇരിപ്പുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ അവർ എന്നെ ഒന്നു നോക്കിയിട്ട് പുറത്തേക്കു ഇറങ്ങി വാതിൽ ചാരി. കിളിയുടെ രണ്ട് കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഞാൻ കട്ടിലിനടുത്തേക്ക് ചെന്ന് കിളിയുടെ അരികിലിരുന്നു. കണ്ണുകൾ രണ്ടും തുടച്ചു കൊടുത്തു. ഞാൻ അപ്പുറത്തിരുന്ന് അമ്മയോട് പറഞ്ഞത് മുഴുവൻ അവൾ കേട്ടിരുന്നു. ഞാൻ: ഇതെന്താണ്?
കിളി എൻറെ കയ്യിൽ പിടിച്ചു മാറോടു ചേർത്തു. പിന്നെ ചുണ്ടിൽ കൊണ്ടുപോയി മുത്തമിട്ടു. ഞാൻ: എടീ ഇതെന്താണ്?
കിളി: എന്നെ ഇവിടെ നിന്നും കൊണ്ടുപോയി, കൊണ്ടു പോകുന്നതിനു മുമ്പ് ഫോൺ മേടിച്ച് വല്യമ്മയ്ക്ക് കൊടുത്തു. എന്നോട് മോനെ മറക്കാൻ പറഞ്ഞു. ഒരുപാട് തല്ലി, തല്ലിയതിൽ എനിക്ക് വിഷമം ഇല്ല. അവർ എൻറെ സമ്മതം കൂടാതെ ആ ഷിബുവും ആയിട്ടുള്ള കല്യാണം ഉറപ്പിക്കാൻ തീരുമാനിച്ചു. ഞാൻ ഒരുപാട് എതിർത്തു നോക്കി. എത്രയും പെട്ടെന്ന് നടത്തണം എന്നുള്ള വാശിയിലായിരുന്നു അവർ. എല്ലാവരും ഒറ്റക്കെട്ടായി അതിനെ അനുകൂലിച്ചു. കഴിഞ്ഞ ബുധനാഴ്ച ഒരു നിശ്ചയം പോലെ മോതിരം മാറ്റം നടത്തി വെച്ചിട്ട്, ഏറ്റവും അടുത്ത മുഹൂർത്തത്തിൽ ഏതെങ്കിലും അമ്പലത്തിൽ വച്ച് താലി കെട്ടും നടത്താമെന്ന് അവർ തീരുമാനിച്ചു.
ഞാൻ: അതിനെന്താടീ, ഞാൻ വന്നിട്ട് തീരുമാനിക്കാമന്നല്ലേ പറഞ്ഞത്. കിളി: കഴിഞ്ഞ ബുധനാഴ്ച എൻറെ കയ്യിൽ ആ ഷിബു വിവാഹമോതിരം ഇട്ടേനെ. ഞാൻ അതിന് നിന്ന് കൊടുക്കണമായിരുന്നൊ? എനിക്ക് അതിനു മറുപടി ഉണ്ടായിരുന്നില്ല.
ഞാൻ: അതിന് ഈ ഒരു മാർഗ്ഗം മാത്രമേ ഉണ്ടായിരുന്നുള്ളൊ? കിളി: ഞാൻ ആലോചിച്ചിട്ട് ഇത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരിക്കുക അല്ലെങ്കിൽ മോനോടൊപ്പം ജീവിക്കുക. ആശുപത്രിയിൽ നിന്ന് എന്നെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോകാൻ മുതിർന്നപ്പോൾ, ഞാൻ ഭീഷണിയുയർത്തി. എന്നെ വലിയമ്മയുടെ വീട്ടിൽ ആക്കുക, അല്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും. അവസാനം അമ്മയ്ക്ക് അവരോട് തല്ലു പിടിക്കേണ്ടി വന്നു. അങ്ങനെ ഞാനും അമ്മയും ഇങ്ങോട്ട് പോന്നു.
ഞാൻ: പ്രകാശ് നിലപാടെന്താണ്? കിളി: ഷിബു മായുള്ള ബന്ധത്തിന് ചേട്ടനെ എതിർപ്പാണ്. പക്ഷേ നമ്മുടെ ബന്ധത്തിന് ഒരു തീരുമാനവും ഇല്ല.
ഞാൻ: അമ്മ എന്തു പറയുന്നു? കിളി: ഞാൻ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്നുള്ള പേടിയിലാണ് അമ്മ. ഞാൻ: എൻറെ വീട്ടിൽ ഇതൊക്കെ അറിഞ്ഞോ ?
കിളി: അറിഞ്ഞു എന്നു തോന്നുന്നു. ചേച്ചി ഭയങ്കര കരച്ചിൽ ആണെന്ന് പറയുന്നത് കേട്ടു.
ഞാൻ: നാളെ ഞാൻ ഒന്ന് അവിടെ വരെ പോകട്ടെ. വിവരങ്ങൾ അവരോട് പറഞ്ഞു നോക്കാം. നടക്കും എന്ന ഒരു പ്രതീക്ഷയും ഇല്ല. എനിക്ക് ഈയാഴ്ച എങ്ങനെയും ഓഫീസിൽ പോകണം, ജോലി കൂടുതലാണ്. ഇവിടെ സബ് രജിസ്റ്റർ ഓഫീസിൽ സുധിയുടെ ഒരു ഫ്രണ്ട് വർക്ക് ചെയ്യുന്നുണ്ട്, എന്നെയും അറിയാം. അവനോട് പറഞ്ഞു എല്ലാം ശരിയാക്കി വെക്കാം. അടുത്താഴ്ച വരുമ്പോൾ നമ്മുടെ രജിസ്റ്റർ നടത്താം. എന്നിട്ട് തിരുവനന്തപുരത്തേക്ക് പോകാം. ഏതെങ്കിലും അമ്പലത്തിൽ വച്ച് താലികെട്ട് അതുവരെ നിനക്ക് സീതയുടെ വീട്ടിൽ തങ്ങാം. ഇത് കേട്ടുകൊണ്ട് കിളിയുടെ അമ്മ കയറിവന്നു.
അമ്മ: എന്താടാ, നീ എൻറെ മകളെ വഴിതെറ്റിച്ചതും പോരാഞ്ഞ് അവളെ ഇവിടെനിന്ന് കടത്തിക്കൊണ്ടു പോകാൻ ശ്രമിക്കുന്നൊ? അത് നടക്കില്ല. ഞാൻ: പിന്നെന്തു ചെയ്യണം? നിങ്ങൾ ആരും ഇത് അംഗീകരിക്കില്ല, എനിക്ക് ഇവളെ ഇല്ലാതെ ജീവിക്കാനും പറ്റില്ല.
അമ്മ: അതിനെ ഇതേ ഒരു മാർഗമുള്ളൊ? ഇവിടെ ഏതെങ്കിലും അമ്പലത്തിൽ വച്ച് കെട്ടിയാൽ പോരെ? എനിക്ക് എൻറെ മോളുടെ വിവാഹം കാണണം. ഞാൻ: എനിക്ക് എതിർപ്പില്ല, ഇവിടെ എങ്കിൽ ഇവിടെ. ഇവൾക്ക് ഇന്ന് ഞാൻ കൂട്ടി ഇരുന്നോളാം പോയി കിടന്നോളൂ.
അമ്മ: വേണ്ട ഞാൻ ഇരുന്നോളാം. ഞാൻ: പേടിക്കണ്ട ഇത്രയും നാൾ ഞങ്ങൾ ഒരുമിച്ച് അല്ലേ നിന്നിരുന്നത്. എന്നെ വിശ്വസിക്കാം.