കിളിക്കൂട് Part 15

സീത: അണ്ണൻ മറക്കില്ല എന്ന് ഉറപ്പു തന്നു അതുകൊണ്ടാണ് ഞാൻ എല്ലാവരും പോയിട്ടും ഇവിടെ നിന്നത്. പിന്നെ സീത വണ്ടിയിൽ ഇരുന്നു എന്തൊക്കെയോ പറയുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. കുറച്ചു ദൂരം പോയപ്പോൾ തോളിൽ തട്ടിക്കൊണ്ട് സീത: അല്ല മാഷേ, ഇത് എങ്ങോട്ടാ? എന്നെയും കൊണ്ട് ഇരിഞ്ഞാലക്കുട പോവുകയാണോ? നമുക്ക് തിരിയേണ്ട ഭാഗം കഴിഞ്ഞുപോയി. ഞാൻ എന്തൊക്കെയോ ഓർത്തിരുന്നു, താമസിക്കുന്ന സ്ഥലത്തേക്ക് പോകേണ്ട സ്ഥലം വിട്ടു പോയി. പണി കുറച്ചുദൂരം ചെന്ന് തിരിച്ച് താമസിക്കുന്ന അടുത്തേക്ക് പോയി. സീത: എന്താണ് ഇവിടെയെങ്ങും അല്ലേ? ഞാൻ പറയുന്നത് വല്ലതും കേട്ടിരുന്നൊ? ഞാൻ സീതയെ നോക്കി വെറുതെ ഒന്നു ചിരിച്ചു. പാവം പെങ്കൊച്ച് എന്തൊക്കെയാണാവോ പറഞ്ഞത്. സീത: വീട്ടിൽ ചെല്ലട്ടെ. ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട്, സീതയായ എന്നെ രാവണൻ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കഥ. അതു കേട്ടപ്പോൾ എനിക്ക് ചിരി വന്നു. തമാശരൂപേണ ഞാൻ ചോദിച്ചു. ഞാൻ: ഞാൻ രാവണൻ ആണല്ലേ, അപ്പോൾ സീതയുടെ ശ്രീരാമൻ എവിടെയാണ്? സീത: ശ്രീരാമനെ സീത അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ: എന്നാണാവോ സ്വയംവരം. ചേട്ടൻ വില്ല് റെഡിയാക്കി വെച്ചിട്ടുണ്ടാവും. സീത: സ്വയംവരം തൽക്കാലം ഇപ്പോൾ ഇല്ല. വില്ല് ഓടിക്കാൻ രാവണനും ശ്രമിക്കാം. ഞാൻ: ഞാനില്ലേ, വില്ല് അടിക്കാൻ പോയിട്ട്, ഒരു മടല് ഓടിക്കാൻ പോലും ഞാനില്ല, എൻറെ സമയം ശരിയല്ല. ഓല പോലും പാമ്പ് ആകുന്ന സമയമാണ്. സീത: ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, അണ്ണൻറെ മനസ്സ് ഇവിടെയെങ്ങുമല്ല. എന്താണ് പറ്റിയത്. ഞാൻ: എന്തുപറ്റാൻ, ഞാൻ ഈ പറഞ്ഞതൊക്കെ തമാശയാണ്. സീത വിടാൻ ഉദ്ദേശം ഉണ്ടായിരുന്നില്ല. സീത: അണ്ണന് എന്തോ സംഭവിച്ചിട്ടുണ്ട്. അപ്പോഴേക്കും താമസിക്കുന്ന സ്ഥലം എത്തിയിരുന്നു. വണ്ടി ഓഫ് ചെയ്തു, ഞങ്ങൾ രണ്ടുപേരും ഇറങ്ങി. സീത: വണ്ടി നോക്കുന്ന കാര്യം എന്തായി. അടുത്ത ദിവസം തന്നെ നമുക്ക് വണ്ടി പോയി നോക്കാം. അച്ഛനോട് പറയാം. ഞാൻ: അതിനൊക്കെ സമയം ഉണ്ടല്ലോ.

സീത: ഇപ്പോഴാണ് സമയം. കാർ എടുത്താൽ മതി, അതാകുമ്പോൾ വീട്ടിൽ പോകാനും നല്ലതാണ്. സുധി അണ്ണനും അണ്ണനും കൂടെ ഒരുമിച്ച് പോകാമല്ലോ. സീത പറഞ്ഞത് കാര്യം ആണെന്ന് എനിക്കും തോന്നി. ഞാൻ: രാത്രിയിൽ വരുമ്പോൾ സംസാരിക്കാം. സീത വീട്ടിലേക്ക് നടന്നു. ഞാൻ റൂമിൽ കയറി ഡ്രസ്സ് ഒക്കെ മാറി കുളിച്ച് ചേട്ടൻറെ വീട്ടിലേക്ക് നടന്നു. റൂമിൽ തന്നെ കഴിച്ചു കൂട്ടിയാൽ, ഓരോന്നാലോചിച്ച് മനസ്സ് പുണ്ണാക്കും. എൻ്റെ മനസ്സിൽ കിടന്നു രാവിലെ കണ്ട ആ രംഗങ്ങൾ തിളക്കുകയായിരുന്നു.

ചേട്ടൻറെ വീട്ടിൽ എത്തിയപ്പോൾ. ചേട്ടൻ: എൻറെ മകളുടെ കാര്യം അജയൻ മറന്നു. എത്ര നേരം എൻറെ മകൾ അവിടെനിന്നു എന്നറിയാമോ? ഞാൻ: സോറി ചേട്ടാ, ചേട്ടൻ: അതൊന്നും കുഴപ്പമില്ല, ഞാൻ വെറുതെ പറഞ്ഞെന്നേയുള്ളൂ. ചേട്ടനും ചേച്ചിയും ഞങ്ങൾ ഇന്ന് പോയതിനെ കുറിച്ച് ചോദിച്ചു. ഞാൻ അവിടെയും ഇവിടെയും തൊടാത്ത വിധത്തിൽ എന്തൊക്കെയോ പറഞ്ഞു പിടിപ്പിച്ചു. ഭക്ഷണവും കഴിച്ച് റൂമിൽ എത്തി സുധിയെ വിളിച്ചു. സുധിയോട് ചേട്ടനെ എപ്പോഴെങ്കിലും കാണുകയാണെങ്കിൽ, നമ്മൾ പോയത് വേറൊരാളെ കാണാൻ ആണെന്നും കിളിയുടെ കാര്യം പറയേണ്ട എന്നും പറഞ്ഞു. കാരണം സുധിയുടെ കാര്യം പറഞ്ഞു ഒരു പ്രശ്നം ഉണ്ടായതേയുള്ളൂ. ഇതും കൂടി അറിഞ്ഞാൽ ഇവന്മാർക്ക് ഇതുതന്നെയാണോ പണി എന്ന് ചിന്തിക്ക്കില്ലേ. ഇനി കിളിയുടെ കാര്യം പറഞ്ഞു സ്വയം നാറാനല്ലാതെ വേറെ ഒന്നും കാണുന്നില്ല. ഇനിയിപ്പോൾ നാട്ടിലേക്ക് പെട്ടെന്നൊന്നും പോകണ്ട. അമ്മൂമ്മ ചിറ്റയുടെ കൂടെ സ്വസ്ഥമായി നിൽക്കട്ടെ. ഞാൻ ചെന്നു രണ്ടു മൂന്നു ദിവസത്തേക്ക് ശല്യം ഒന്നും ഉണ്ടാക്കണ്ട. നാളെ രാവിലെ ജോലിക്കു പോകുമ്പോൾ വണ്ടി കൊണ്ടുപോയി കൊടുക്കണം.

നമ്മുടെ സ്ഥിരം കണിയുടെ സിമ്പൽ കേട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്. ഐശ്വര്യമുള്ള മുഖം കണ്ട് തുടങ്ങുന്ന ദിവസം, അതെ ഐശ്വര്യമുള്ള ദിവസമായിരിക്കും. ഇന്നലെ ഈ മുഖം കാണാത്തതിൻ്റെ എല്ലാ പ്രശ്നങ്ങളും ഇന്നലെ ഉണ്ടായി. വാതിൽ തുറന്ന് ഞാൻ ചായ കൈപ്പറ്റി. പോകുന്ന വഴി കാപ്പി കുടിക്കാൻ വരണമെന്നും പറഞ്ഞു സീത. ചായ കുടിച്ചു കൊണ്ടിരിക്കുന്ന സമയത്ത് പ്രകാശൻ വിളിച്ചു. പ്രകാശൻ: എന്താടാ, അവിടെ ഉണ്ടായത്. ഞാൻ: എന്താണ് ? പ്രകാശൻ: അവർ ഇവിടെ വീട്ടിൽ വന്നു എന്തൊക്കെയോ പറഞ്ഞു കൊടുത്തിട്ടുണ്ട്. ഞാൻ: കിളി എന്താണ് പറഞ്ഞത്? പ്രകാശൻ: ഒന്നും എനിക്കറിയില്ല, ഇവിടെ സംസാരിക്കുന്നത് കേട്ടതാണ്. ഞാൻ: നീ എന്താണ് കേട്ടത് ?

പ്രകാശൻ: നീ സ്കൂളിൽ ചെന്ന് എന്തോ വിഷയം ഉണ്ടാക്കി എന്നോ, മറ്റോ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞാൻ: ഞാൻ സ്കൂളിൽ പോയി എന്നുള്ളത് ശരിയാണ്. പ്രദീപ് അങ്കിൾ ആയിരിക്കും വരുന്നത് എന്നാണ് ഞാൻ കരുതിയത്. ഇവിടെ അടുത്തു വരെ വരുന്നതല്ലേ,അതുകൊണ്ട് കിളിയെ കണ്ട് ഒന്ന് സംസാരിക്കാമല്ലോ എന്ന് കരുതി പോയതാണ്. അവർ അവിടെ വിഷയം ഉണ്ടാക്കി. അവർ അവിടെ ചെന്ന് ഇല്ലാത്തത് പറഞ്ഞ സ്ഥിതിക്ക്, എനിക്കും ആകാമല്ലോ. പ്രകാശൻ: എന്തായാലും, കിളി എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല. ശരിയെടാ വെക്കട്ടെ. ഞാൻ ചായ കുടി കഴിഞ്ഞു കുളിച്ച് ഓഫീസിൽ പോകാനുള്ള തയ്യാറെടുപ്പിൽ ചേട്ടൻറെ വീട്ടിൽ പോയി. കാപ്പിയും കുടിച്ച് ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണവും വാങ്ങി ഓഫീസിലേക്കു പോയി.

ദിവസങ്ങൾ ആഴ്ചകൾ ആയി, ആഴ്ചകൾ മാസങ്ങളായി. വീട്ടിലേക്കുള്ള പോക്ക് രണ്ടുമാസം കൂടുമ്പോൾ പോയാലായി. നാട്ടിലേക്ക് ആരെയും വിളിക്കാതെയുമായി. നാട്ടിലെ ഒരു വിവരവും അറിയാറില്ല. ഇപ്പോൾ സ്വന്തം കാര്യം സിന്ദാബാദ്. അതുകൊണ്ട് യാതൊരുവിധ ടെൻഷനും ഇല്ല. ആദ്യത്തെ കുറച്ചു നാൾ പുറമേ കാണിച്ചില്ലെങ്കിലും ഉള്ളിലെ വിഷമം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇപ്പോൾ അതില്ല. അടിച്ചു പൊളിച്ചു ജീവിക്കുന്നു. അതിനിടയിൽ ചേട്ടൻറെയും സീതയുടെയും നിർബന്ധത്തിനു വഴങ്ങി, ഞാൻ കാർ അന്വേഷണം തുടങ്ങി. ആദ്യം പുതിയ കാർ നോക്കി. ചേട്ടനും സീത ക്കും ഞാനന്ന് കൊണ്ടുവന്ന മാരുതിയുടെ വണ്ടി തന്നെ എടുക്കണം എന്നുള്ളതിനാൽ, ആ വണ്ടി ഷോ റൂമിൽ ചെന്ന് നോക്കിയപ്പോൾ നമ്മുടെ കൊക്കിൽ ഒതുങ്ങില്ല എന്ന് കണ്ടു. അങ്ങനെയിരിക്കെ രവിച്ചേട്ടൻ എന്നോട് ഒരു കാര്യം പറഞ്ഞു. രവി ചേട്ടൻറെ ഒരു പരിചയക്കാരന്, ഇതുപോലെ ഒരു വണ്ടി ഉണ്ട്. അയാൾ ഗൾഫിലേക്ക് പോകാൻ വിസ ഒക്കെ റെഡിയായി ഇരിക്കുകയാണ്. അടുത്ത് തന്നെ പോകും. അയാളുടെ വണ്ടി കൊടുക്കാൻ ഇരിക്കുകയാണ്. നമുക്ക് പോയി നോക്കാം എന്ന് രവി ചേട്ടൻ പറഞ്ഞു. ഒരു ദിവസം വൈകിട്ട് ഞങ്ങൾ രണ്ടുപേരും കൂടി വണ്ടി നോക്കാൻ പോയി. വണ്ടിക്ക് ഫൈനാൻസ് ഉണ്ട് അത് എൻറെ പേരിലേക്ക് ആക്കി തരാം. പകുതിയോളം അടച്ചതാണ്, ബാക്കി പകുതി കൂടി ഉള്ളൂ. വണ്ടി നോക്കി പുറമേക്ക് നല്ലതാണ്. എനിക്ക് വണ്ടിയെ കുറിച്ച് വലിയ പരിചയമില്ലാത്തതിനാൽ, പിന്നീട് വരാം എന്ന് പറഞ്ഞ് ഞങ്ങളിറങ്ങി. പോരുന്ന വഴി രവിച്ചേട്ടൻ നല്ല വണ്ടിയാണ് , ഞാൻ ഓടിച്ചിട്ടുണ്ട്. എന്നൊക്കെ പറഞ്ഞു. റൂമിലേക്ക് നടക്കുന്നതിനിടയിൽ എൻറെ ഫോൺ അടിക്കുന്ന ഒച്ച കേട്ടു. ഇപ്പോൾ അത് അപൂർവ്വമായ ശബ്ദിക്കാറുള്ളു. ഓഫീസിലെ എന്തെങ്കിലും കാര്യത്തിന് ആരെങ്കിലും വിളിച്ചാലായി. ഫോൺ 2 -3 സെക്കൻഡ് അടിച്ചതേയുള്ളു. ആരാണെന്നറിയാൻ എടുത്തു നോക്കിയപ്പോൾ Kaali എന്ന പേര് തെളിഞ്ഞു. ഇത് അമ്മുമ്മയുടെ കയ്യിലിരിക്കുന്ന ഫോൺ ആണല്ലോ. അമ്മുമ്മ ആ ഫോണുമായി ചിറ്റയുടെ വീട്ടിൽ പോയിട്ട് പിള്ളേര് കളിക്കുന്നത് ആയിരിക്കും. അമ്മൂമ്മ എന്തു പണിയാണ് ഈ കാണിക്കുന്നത്. ആ ഫോൺ അടുത്ത പോക്കിന് അമ്മൂമ്മയുടെ കയ്യിൽ നിന്നും വാങ്ങി സീതയ്ക്ക് കൊടുക്കണം. രാത്രി ഭക്ഷണം കഴിക്കാൻ ചേട്ടൻറെ വീട്ടിൽ ചെന്നപ്പോൾ , വണ്ടിയുടെ കാര്യം പറഞ്ഞു.

ഞാൻ: ഇന്ന് ഞാൻ ഒരു വണ്ടി പോയി നോക്കി. പിന്നെ വരാം എന്ന് പറഞ്ഞു ഞാൻ പോന്നു. ഇത് കേട്ടിരുന്ന സീത പെട്ടെന്ന് ചാടി കേറി ചോദിച്ചു. സീത: അണ്ണാ ഏതു വണ്ടിയാണ്, നമ്മൾ പറഞ്ഞ വണ്ടി ആണോ. ഞാൻ: അതെ, അയാൾ ഗൾഫിൽ പോകാൻ പോവുകയാണ്. അതുകൊണ്ട് വണ്ടി വിൽക്കാൻ പോകുന്നു. ചേട്ടൻറെ പരിചയത്തിൽ ഏതെങ്കിലും വർഷോപ്പ് കാരനുണ്ടൊ? അയാളെയും കൂട്ടി നമുക്ക് അടുത്ത ദിവസം തന്നെ പോകാം. ചേട്ടൻ: ഉണ്ട്, ചേച്ചിയോട് ചേട്ടൻ: നമ്മുടെ ജോഷി ഇല്ലേ, അവൻ കാർ വർക്ഷോപ്പിൽ ആണ്. അവനെയും കൂട്ടി നമുക്ക് നാളെ തന്നെ പോകാം. സീത: അപ്പോൾ എനിക്ക് കാണണ്ടേ കാർ. ഞാൻ: നാളെ കാർ കാണാൻ പോകുന്നതേയുള്ളൂ. കുഴപ്പമൊന്നുമില്ലെങ്കിൽ അഡ്വാൻസ് കൊടുത്തിട്ട് പോരും. കാർ കൊണ്ടു വരാൻ പോകുമ്പോൾ ചീതമ്മയെ കൊണ്ടു പോകും. പോരേ. സീത: മതി. സംസാരിച്ചിരുന്നു, 10:30 ആയപ്പോൾ റൂമിലേക്ക് പോന്നു. റൂമിൽ ചെന്നപ്പോൾ ഫോണിൻറെ സ്ക്രീൻ തെളിഞ്ഞു കിടക്കുന്നു. ഞാനിപ്പോൾ ഫോൺ അങ്ങനെ ഉപയോഗിക്കാറില്ല. റൂമിൽ വന്നാൽ അവിടെ എവിടെയെങ്കിലും ഇട്ടിട്ടുണ്ടാവും. ജോലിക്കു പോകുമ്പോൾ മിക്കവാറും മറന്നു പോകാറുണ്ട്. സ്ക്രീൻ തെളിഞ്ഞു കിടക്കുന്നത് എന്താണെന്നറിയാൻ എടുത്തു നോക്കിയപ്പോൾ മൂന്ന് മിസ്കോൾ, ഓഫീസു കാര്യത്തിന് ഓഫീസർ എങ്ങാനും ആണോ, പെരുകി വിളിച്ചില്ലെങ്കിൽ നാളെ പുകിൽ ആയിരിക്കും. എന്ന് കരുതി നോക്കിയപ്പോൾ Kaali എന്ന് തന്നെ തെളിഞ്ഞു. ഈ അമ്മൂമ്മയെ കൊണ്ട് തോറ്റല്ലോ, ആ ഫോണും എടുത്തുകൊണ്ട് അമ്മുമ്മയ്ക്ക് വല്ല കാര്യവുമുണ്ടോ ചിറ്റയുടെ വീട്ടിൽ പോകാൻ. ഇനി ഈ നേരമായി നാളെ ആകട്ടെ വിളിച്ച് പറയണം. അടുത്ത ദിവസം വൈകിട്ടു തന്നെ കാർ കാണാൻ, വർഷോപ്പ് കാരനെ കൊണ്ടുപോയി ചേട്ടനും ഉണ്ടായിരുന്നു. വർഷോപ്പ് കാരൻ എന്നോട് ഒക്കെ പറഞ്ഞു. വണ്ടിയുടെ ഉടമസ്ഥനോട് നാളെ കാലത്ത് വരാം എന്ന് പറഞ്ഞ് പോന്നു. രാത്രിയിൽ പിറ്റേന്ന് പോകുന്നതിനെ കാര്യങ്ങളൊക്കെ പറഞ്ഞു ഉറപ്പിച്ചു. ചേട്ടൻ: നാളെ എങ്ങനെയാണ്? ഞാൻ: രാവിലെ പോയി ഓഫീസിൽ ഹാജരാകണം, എന്നിട്ട് ഓഫീസിലെ കാര്യങ്ങൾ രവിച്ചേട്ടനെ പറഞ്ഞേൽപ്പിച്ച്, ബാങ്കിൽ പോയി പൈസ വിഡ്രോ ചെയ്തു. നേരെ അയാളുടെ വീട്ടിലേക്ക്. ചേട്ടൻ ഓഫീസിലേക്ക് വരില്ലേ? സീത: അപ്പോൾ എന്നെ കൊണ്ടു പോകുന്നില്ലെ? ചേട്ടൻ: സീതയും അജയനും കൂടി പോയി വണ്ടി കൊണ്ട് വന്നാൽ മതി, ഞാനില്ല. ഞാൻ: എങ്ങനെ സീതേ ? എപ്പോൾ എത്തും. സീത: പറഞ്ഞാൽ മതി ഞാൻ അപ്പോൾ എത്തും. എന്നെ കോളേജിൽ ഗേറ്റിനടുത്ത് നിർത്തിയതുപോലെ ഞാൻ നിർത്തില്ല. ഞാൻ: എൻറെ പൊന്നോ. പണ്ട് എങ്ങാണ്ടൊ എന്തോ ചെയ്തെന്നും പറഞ്ഞു, ഇപ്പോഴും അതും പൊക്കി പിടിച്ചു നിൽക്കുകയാണ്. സീത: കൊള്ളാം. ആറുമണിക്ക് ശേഷം ആ ഭാഗത്ത് ഒരു കുഞ്ഞിനു കാണില്ല. ഇത്തിരി കൂടി താമസിച്ചിരുന്ന എങ്കിൽ. എന്നെ എവിടെ പോയി തപ്പും ആയിരുന്നു. ഞാൻ: എൻറെ തെറ്റ് ഞാൻ സമ്മതിക്കുന്നു. പിന്നെ നാളത്തെ കേസ് പറയാം 11 മണിക്ക് ഓഫീസിനടുത്ത് വന്നാൽമതി.

എല്ലാം പറഞ്ഞ് ഒക്കെ ആക്കി റൂമിലേക്ക് വന്നു.

രാവിലെ സുധിയെ വിളിച്ച് വണ്ടിയുടെ കാര്യം പറയാമല്ലോ എന്ന് കരുതി ഫോണെടുത്തു നോക്കുമ്പോൾ രാത്രിയിലെ അഞ്ച് മിസ്കോൾ കാണുന്നു. ഇതാരപ്പാ രാത്രി 5 മിസ്കോൾ അടിച്ചത്. ഓപ്പൺ ചെയ്തപ്പോൾ അതേ കോൾ. വണ്ടിയുടെ തിരക്കുമായി നടന്നതുകൊണ്ട് അമ്മുമ്മയെ വിളിച്ച് പറയാൻ പറ്റിയില്ല. വിളിച്ചാലും അമ്മൂമ്മയ്ക്ക് എടുക്കാൻ അറിയില്ലല്ലോ. ആ പിള്ളേർ കളിച്ചുകളിച്ച് പല പോലീസ് സ്റ്റേഷനിലേക്ക് വിളിക്കാതെ ഇരുന്നാൽ ഭാഗ്യം, എൻറെ പേരിലുള്ള കണക്ഷനാണ്. ഞാൻ ഒരു മണ്ടത്തരം കാണിച്ചു. അന്നാ ഫോണിൽ നിന്നും സിം ഊരി മാറിയാൽ മതിയായിരുന്നു. ഞാൻ കരുതിയത് അമ്മൂമ്മയ്ക്ക് ഇതൊന്നും അറിയില്ലല്ലോ. ഫോൺ ചാർജ് ഇല്ലാതെ ഇരിക്കുകയും ആണ്. ഇത് ഇപ്പോൾ എന്ത് ചെയ്യും, വണ്ടി മേടിക്കുക ആണെങ്കിൽ ചേട്ടനെയും ഫാമിലിയേയും കൂട്ടി വീടു വരെ പോകാം. സുധിയുടെ വീട്ടിൽ ലക്ഷ്മിയുടെ കാര്യം അവതരിപ്പിക്കാൻ ചേട്ടനെയും കൂട്ടി പോണം. ഏതായാലും ഈ വെള്ളിയാഴ്ച ലീവ് എടുത്തു പോകാം. ഇന്നിപ്പോൾ ബുധൻ, നാളെ കഴിഞ്ഞ് പോകാം. ഗുരുവായൂരും തൃപ്രയാറും കൂടൽമാണിക്യ ക്ഷേത്രത്തിലും അവരെ കൊണ്ടുപോകാം. അപ്പോൾ ആ ഫോൺ എടുത്ത് ഇങ്ങോട്ട് കൊണ്ടുവരാം. സാധാരണ സമയത്ത് തന്നെ ഓഫീസിൽ പോയി, രാവിലെ ഉള്ള കുറച്ചു പണികളൊക്കെ ഒതുക്കി. രവി ചേട്ടനെ പറഞ്ഞ് എല്ലാം ഏർപ്പാടാക്കി. ഉച്ചക്ക് തിരിച്ചു വരാം എന്ന് പറഞ്ഞ് ഞാനിറങ്ങി. ബാങ്കിൽ പോയി പൈസയും എടുത്ത് ഓഫീസിന് മുമ്പിൽ നിൽക്കുമ്പോൾ സീത എത്തി. ഞങ്ങൾ ഒരു ഓട്ടോ പിടിച്ച് അയാളുടെ വീട്ടിലെത്തി. അയാൾ പറഞ്ഞ പൈസ കൊടുത്തു,താക്കോലും വണ്ടിയുടെ ബുക്കും പേപ്പറും എന്നെ ഏൽപ്പിച്ചു. ബാക്കി കാര്യങ്ങൾ അടുത്തദിവസം അയാൾ വിളിക്കാമെന്നും എന്നിട്ട് ഒരുമിച്ചു പോയി ബാങ്കിൽ ലോൺൻറെ പേപ്പറുകൾ ശരിയാക്കാമെന്ന് വ്യവസ്ഥയിൽ വണ്ടിയുമായി ഞങ്ങൾ പോന്നു. വണ്ടി സീതക്ക് ഇഷ്ടപ്പെട്ടു. സീതയെ വീട്ടിലാക്കി ഭക്ഷണവും കഴിച്ച് ഞാൻ ഓഫീസിലേക്ക് തിരിച്ചുപോന്നു. ഓഫീസിലിരിക്കുമ്പോൾ രാവിലെ സുധിയെ വിളിക്കാനിരുന്നത് ഓർത്തു. അതിനിടയിൽ പല കാര്യങ്ങളും ചിന്തിച്ചതുകൊണ്ട് ഇത് മറന്നുപോയിരുന്നു. സുധിയെ വിളിച്ച് വണ്ടിയെടുത്ത കാര്യം പറഞ്ഞു. അപ്പോൾ അവൻ പറഞ്ഞു “ഞാൻ നിന്നെ കാണാൻ വരാൻ ഇരിക്കുകയായിരുന്നു. ഇന്നു വൈകിട്ട് ഒന്നു കാണണം. അപ്പോൾ വണ്ടിയും കാണാമല്ലോ വൈകിട്ട് 5:30 ന് മ്യൂസിയത്തിൽ വച്ച് കാണാം” വൈകിട്ട് 5:30 ആയപ്പോൾ ഞാൻ മ്യൂസിയത്തിൽ എത്തി. ഫോൺ വിളിച്ചപ്പോൾ അവൻ എത്തിയിട്ടുണ്ട് ഇവിടെ ഒരു ബെഞ്ചിൽ ഇരിപ്പുണ്ട് എന്ന് പറഞ്ഞു. ഞാൻ, അവൻ പറഞ്ഞ ബെഞ്ചിനടുത്ത് ചെന്നു. അവൻ അടുത്ത് തന്നെ ഞാനും ഇരുന്നു. സുധി: ഞാൻ പറയാൻ പോകുന്ന കാര്യം, നീ ക്ഷമയോടെ കേൾക്കണം. ഞാൻ അവനെ നോക്കി. ഇവനെന്താണ് പറഞ്ഞു വരുന്നത്, ക്ഷമയോടെ കേൾക്കാൻ. സുധി: നീ ഞാൻ പറയുന്നതു മുഴുവൻ കേട്ടിട്ടേ എഴുന്നേറ്റു പോകാവൂ. അത് നീ വാക്കു തരണം. ഞാൻ: എന്താടാ ഇത്. നീ വലിയ തത്വജ്ഞാനിയായ പോലെ സംസാരിക്കുന്നു. ഒന്നു വളച്ചു കെട്ടാതെ കാര്യം പറഞ്ഞിട്ട് പോകാൻ നോക്കാം. ഞാൻ ശിവൻ ചേട്ടൻ വിളിച്ചു പറയട്ടെ, വൈകിട്ട് പാഴ്സൽ വാങ്ങി സുധിയെ കൂട്ടി വരാം എന്ന്. സുധി: അതൊക്കെ പറയാം. നീ ഞാൻ പറഞ്ഞതിന് സമാധാനം പറഞ്ഞില്ല. നീ എനിക്ക് വാക്ക് തരണം ഞാൻ പറയുന്നതു മുഴുവൻ കേട്ടിട്ട് പോകുവെന്ന്. വേറെ മാർഗങ്ങളൊന്നും ഇല്ലാത്തതിനാൽ ഞാൻ വാക്ക് കൊടുത്തു. സുധി: ഞാൻ കഴിഞ്ഞ ആഴ്ച മുമ്പുള്ള ആഴ്ച ലീവെടുത്ത് വീട്ടിൽ പോയിരുന്നു, അച്ഛന് നല്ല സുഖമില്ല എന്ന് പറഞ്ഞതുകൊണ്ട്. ഒരാഴ്ച വീട്ടിലുണ്ടായിരുന്നു. വെള്ളിയാഴ്ച ആയപ്പോൾ ഓഫീസിൽ നിന്നും വിളി വന്നു. തിങ്കളാഴ്ച കാസർഗോഡ് പോകണം എന്നും, മന്ത്രിയുടെ സെമിനാർ ഉണ്ട് രണ്ടു ദിവസത്തെ പ്രോഗ്രാമാണ്. അതുകഴിഞ്ഞ് ഈ ആഴ്ച, തിങ്കളാഴ്ച ഓഫീസിൽ എത്തിയാൽ മതിയെന്നും,

അതുവരെ ഓൺ ഡ്യൂട്ടി എഴുതി കൊള്ളാം എന്നും ഓഫീസർ പറഞ്ഞു. അതുകൊണ്ട് കാസർഗോഡ് പോയി ഞാൻ തിങ്കളാഴ്ചയാണ് എത്തിയത്. പറയാൻ വന്നത് ഞാൻ വീട്ടിൽ ഉണ്ടായിരുന്നു ആഴ്ചയിൽ ടൗണിൽ പോകാറുണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം ടൗണിൽ വച്ച് കിളിയെ കണ്ടിരുന്നു. ഇത് പറഞ്ഞതോടെ ഞാൻ എഴുന്നേറ്റു. അവൻ എൻറെ കയ്യിൽ കയറി പിടിച്ചു. ഞാൻ: ഞാൻ അതൊക്കെ മറക്കാൻ ശ്രമിക്കുകയാണ്, നീ എന്നെ ഓർമ്മിപ്പിക്കരുത്. സുധി: നീ എനിക്ക് വാക്ക് തന്നതാണ്. ഞാൻ: ഇത് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇങ്ങോട്ട് വരിക പോലുമില്ലായിരുന്നു. ഒരു സൂചനയെങ്കിലും കിട്ടിയിരുന്നെങ്കിൽ വാക്കും തരില്ലായിരുന്നു. ശരി എനിക്ക് കേൾക്കണ്ട, എങ്കിലും നിനക്ക് തന്ന വാക്കിൻറെ പേരിൽ ഞാൻ ഇരിക്കുകയാണ്. സുധി: എടാ, എനിക്കുതന്നെ വാക്കിൻറെ പേരിൽ നീ ഇരിക്കണ്ട. ഞാൻ: ഇതിൻറെ പേരിൽ നമ്മൾ തമ്മിൽ പിണങ്ങണ്ട. നീ പറഞ്ഞോളൂ. ഒരു കാര്യം ഞാൻ പറയാം, നീ കണ്ടതല്ലേ അന്നത്തെ ആ സീൻ ഒക്കെ. എൻറെ അവസ്ഥയും നീ മനസ്സിലാക്കിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. അന്നത്തെ കുറച്ച് ദിവസങ്ങൾ ഞാൻ കഴിച്ചു കൂട്ടിയത് എങ്ങനെയെന്ന് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. അതൊക്കെ മറന്നു, സ്വസ്ഥമായി ഒരു വികാര-വിചാരവും ഇല്ലാതെ അടിച്ചു പൊളിച്ചു ജീവിക്കുകയാണ്. ഞാനാ പ്രശ്നത്തിനു ശേഷം വല്ല കാലത്തും നാട്ടിൽ പോയാൽ പോയി എന്നായി. നാടുമായി ഇപ്പോൾ കാര്യമായ ബന്ധങ്ങളൊന്നുമില്ല. ഇടയ്ക്കെപ്പോഴെങ്കിലും അമ്മുമ്മയെ പോയി കണ്ടു ചിറ്റയുടെ വീട്ടിൽ തങ്ങി തിരിച്ചു പോരുന്നു. ഇപ്പോൾ ഒരു മാസമായി നാട്ടിൽ പോയിട്ട്. ഇനിയും നിനക്ക് ആ കാര്യം പറയാൻ തോന്നുന്നുണ്ടെങ്കിൽ പറയാം. സുധി: എനിക്കറിയാം, നിൻറെ വിഷമങ്ങൾ ഒക്കെ. നമ്മൾ രണ്ടുപേരും ഒരുമിച്ച് അല്ലേ അവിടെ പോയത്. എന്നാലും ഞാൻ പറയുന്നത് മുഴുവൻ കേട്ടിട്ട് നിനക്ക് സ്വന്തമായി ഒരു തീരുമാനം എടുക്കാം. ഞാൻ അറിഞ്ഞ കാര്യങ്ങൾ നിന്നോട് പറയാതിരിക്കുന്നത് ശരിയല്ല. കിളിയുടെ ഭാഗത്ത് തെറ്റുണ്ട്, ഞാൻ സമ്മതിക്കുന്നു. ഞാനന്ന് ടൗണിൽ വച്ച് കിളിയെ കണ്ടു. എന്തോ സർട്ടിഫിക്കറ്റ് ഫോട്ടോ കോപ്പി എടുക്കാനോ എന്തോ വന്നതാണ്. ഞാൻ സംസാരിക്കാൻ ചെന്നിട്ട് ആദ്യമൊക്കെ അനുവദിച്ചില്ല. ഫോട്ടോ കോപ്പി എടുക്കുന്ന സ്ഥലത്ത് തിരക്കായത് കൊണ്ട് അടുത്തുള്ള മരത്തിന് തണലിലേക്ക് മാറിനിന്നു, ഞാൻ കിളിയുടെ അടുത്തേക്ക് ചെന്നു. എനിക്ക് മുഖം തരാതെ കൂടെ വന്ന കൂട്ടുകാരിയോട് സംസാരിച്ചു നിന്നു. ഞാൻ മറ്റേ കുട്ടിയോട് എനിക്ക് കിളിയുമായി സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ ആ കുട്ടി മാറി. ഞാൻ, നീ ഹോസ്പിറ്റലിൽ ബോധമില്ലാതെ കിടന്ന് കാര്യവും മറ്റും പറഞ്ഞപ്പോഴാണ് കിളി അറിയുന്നത്. കിളി പറയുമ്പോഴാണ് മറ്റുവിവരങ്ങൾ ഞാനറിഞ്ഞത്. ദിവസവും വിളിക്കുന്ന നീ അന്ന് വിളിക്കാതെ ഇരുന്നപ്പോൾ വൈകീട്ട് കിളി നിൻറെ ഫോണിൽ