കിളിക്കൂട് Part 12

ഞാൻ പുറത്തിറങ്ങി കിളിയും പുറകെ എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ വണ്ടിയിൽ കയറി വണ്ടി മുന്നോട്ടു നീങ്ങി.

ടൗണിലെത്തി ബസ്സ് കിട്ടി വീട്ടിലെത്തിയപ്പോൾ രാത്രിയായി, അതിനിടയിൽ രണ്ടുമൂന്നു പ്രാവശ്യം കിളിയേ ഞാൻ വിളിച്ചിരുന്നു, അപ്പോഴൊക്കെ കരച്ചിൽ തന്നെ. ഞാൻ സമാധാനിപ്പിച്ചു. വീട്ടിലെത്തിയപ്പോൾ എല്ലാവർക്കും സന്തോഷം, പക്ഷേ എനിക്ക് സന്തോഷം ഒന്നും തോന്നിയില്ല എന്നെ കണ്ടപ്പോൾ അമ്മ :- എന്താടാ നിൻറെ മുഖത്ത് ഒരു തെളിച്ചം ഇല്ലായ്മ, ജോലിയൊക്കെ കിട്ടിയിട്ടും സന്തോഷമായില്ലേ. നാളെ എപ്പോഴാണ് പോകുന്നത്? ഞാൻ: രാവിലെ തന്നെ പോകണം. വൈകീട്ട് റൂമിൽ എത്തിയാൽ, രാവിലെ പോയി ജോയിൻ ചെയ്യാം. ഇടക്ക് കയ്യിലെ മുറിവ് പാട് കണ്ട അമ്മ വിവരം തിരക്കി. ഞാൻ ഒഴുക്കൻ മട്ടിലുള്ള മറുപടിയും പറഞ്ഞു. ഞാൻ കിളിയെ വിളിച്ചു വീട്ടിലെത്തിയ വിവരം അറിയിച്ചു. അതിനിടയിൽ അച്ഛൻ വന്നു. അച്ഛൻ കുറെ സംസാരിച്ചു, അവിടുത്തെ താമസ സൗകര്യവും മറ്റും ചോദിച്ചറിഞ്ഞു. അനിയനും പെങ്ങൾക്കും ഭയങ്കര സന്തോഷം. അമ്മ, അമ്മൂമ്മയുടെയും കിളിയുടെയും വിശേഷങ്ങൾ തിരക്കി. നാളെ രാവിലെ നേരത്തെ പോകേണ്ടതിനാൽ, നേരത്തെ ഭക്ഷണം കഴിച്ചു കിടന്നു. ഞാൻ എൻറെ റൂമിൽ എത്തിയപ്പോൾ ഞാൻ എൻറെ പെണ്ണിനെ വിളിച്ചു. ഞാൻ: ഹലോ കിളി: ഹാ – …. പറയു ഏട്ടാ ഞാൻ: കിടന്നോ കിളി: കിടന്നു, ഞാൻ ഏട്ടൻ കിടന്നിരുന്ന കട്ടിലിലാണ് കിടക്കുന്നത്. ഏട്ടൻറെ നെഞ്ചിൽ തലയും വെച്ച്. ഞാൻ: അതെങ്ങനെ? കിളി: ഏട്ടൻ, ഉടുത്തു മാറിയ മുണ്ടും ഷർട്ടും ഞാൻ എടുത്ത് സൂക്ഷിച്ചു വെച്ചു. അത് വല്യമ്മ കാണാതെ കട്ടിലിൽ വിരിച്ച് അതിനുമുകളിൽ കിടക്കുന്നു. ഞാൻ: എൻറെ പെണ്ണ് വിഷമിക്കരുത്. ഞാൻ അവധി കിട്ടുമ്പോഴൊക്കെ അവിടെ എത്തും. നാളെ രാവിലെ തന്നെ ഞാൻ ഇവിടെ നിന്ന് പുറപ്പെടും. പോകുന്ന വഴി പറ്റുകയാണെങ്കിൽ വിളിക്കാം അല്ലെങ്കിൽ അവിടെ എത്തിയിട്ട് വിളിക്കാം. ഒരു ഉമ്മ തരുമൊ? കിളി: ഉമ്മ എന്തിന് എന്നെ തന്നെ ഞാൻ തരാമെന്ന് പറഞ്ഞതല്ലേ. ഞാൻ: എനിക്കിപ്പോൾ ഒരു ഉമ്മ മതി. കിളി: എവിടെ വേണം? ഞാൻ: എൻറെ നെഞ്ചിൽ അല്ലേ കിടക്കുന്നത്, അവിടെത്തന്നെ തന്നാൽ മതി. കിളി: ഉമ്മ…… ഞാൻ: കിട്ടിയില്ല. കിളി: ഉമ്മ…….. ഉമ്മ….. ഉമ്മ. മതിയോ ഞാൻ: മതിയായില്ല, എന്നാലും തൽക്കാലം മതി. എൻറെ നെഞ്ചിൽ കിടന്നുറങ്ങിക്കോ….. ഞാൻ പാടി ഉറക്കണോ.

കിളി: വേണ്ട, എനിക്ക് സഹിക്കാൻ കഴിയില്ല. ഞാൻ ഇപ്പോഴും കരച്ചിൽ കടിച്ചു പിടിച്ചിരിക്കുകയാണ്. നാളെ രാവിലെ പോകാനുള്ളതല്ലേ, ശരി ഉറങ്ങിക്കോ. ഞാൻ: ശരി മോളെ ഉറങ്ങിക്കോ.

ഞാൻ ഫോൺ കട്ട് ചെയ്തു. വീട് മാറി കിടന്നത് കൊണ്ടാണോ, കിളിയേ വിട്ടു പോന്നതിൻ്റെതാണൊ എന്തോ ഉറക്കം വരാൻ ഒരുപാട് താമസിച്ചു.

രാവിലെ അമാന വിളിച്ചപ്പോഴാണ് എഴുന്നേറ്റത് അമ്മ: എപ്പോഴാണ് നിനക്ക് പോകേണ്ടത്? സമയം ആറര ആയി. ഞാൻ ചാടി പിടഞ്ഞ് എഴുന്നേറ്റു. എട്ടരയ്ക്ക് മറ്റോ ഒരു ട്രെയിൻ ഉണ്ട്. അത് കിട്ടിയാൽ ബസ്സിൽ ഉള്ള യാത്ര ഒഴിവാക്കാം. ഞാൻ പെട്ടെന്ന് യാത്രയായി പ്രഭാതഭക്ഷണവും കഴിച്ച് അവരോടെല്ലാം യാത്ര പറഞ്ഞു. അച്ഛൻ രാവിലെ തന്നെ ഫിഷിംഗ് ഹാർബറിൽ പോയിരുന്നു അതുകൊണ്ട് അച്ഛനെ കാണാൻ സാധിച്ചില്ല. ബസ്സ് കിട്ടി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ 7:50. എട്ടരയ്ക്ക് മുമ്പ് ഒരു ട്രെയിൻ ഉണ്ടായിരുന്നു 8 10 ന്. പ്ലാറ്റ്ഫോമിൽ നിന്ന് തിരുവനന്തപുരത്തേക്ക് ടിക്കറ്റും എടുത്ത് ആ വണ്ടിയിൽ യാത്ര തുടർന്നു. ട്രെയിനിൽനിന്ന് പോളിയെ വിളിച്ചു. കിളി, ഞാൻ അവിടെ നിന്നും പോന്നതിനു ശേഷം ആ വീട് ഉറങ്ങി എന്നാണ് പറയുന്നത്. സംസാരിക്കുമ്പോൾ വിങ്ങുന്നുണ്ട്. കുറച്ചുനേരം സംസാരിച്ചതിനുശേഷം ഞാൻ അവിടെ എത്തിയിട്ട് വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ വണ്ടി എത്തുമ്പോൾ വൈകുന്നേരം 3:40. ഞാൻ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി സുധിയെ വിളിച്ചു. സുധി എന്നോട് പറഞ്ഞു, താക്കോൽ അടുത്ത വീട്ടിൽ ഏൽപ്പിച്ചിട്ടുണ്ട്. ഞാനവിടെ നിന്നു ഒരു ഓട്ടോ വിളിച്ച് സുധി പറഞ്ഞ ഉള്ളൂർ എന്ന സ്ഥലത്തെത്തി. അടുത്ത വീട്ടിൽ നിന്നും താക്കോൽ വാങ്ങി, രണ്ടു മുറിയും ചെറിയ ഹാളും ചെറിയ സിറ്റൗട്ടും അടുക്കളയും ഉള്ള ഒരു ചെറിയ വീട്. വീടിൻറെ ദർശനം, ഇപ്പോൾ താക്കോൽ വാങ്ങിയ വീടിൻറെ ദിശയിലേക്കാണ്. ഈ വീടിൻറെ സിറ്റൗട്ടിലേക്ക് ഇറങ്ങിയാൽ അവർക്ക് നമ്മളെ കാണാം. ഒരു ഉൾപ്രദേശം ആണ്, ചെറിയ വണ്ടികൾ മാത്രം കടന്നു വരുന്ന വഴി. എൻറെ സാധനങ്ങളെല്ലാം മുറിയിൽ വച്ചു ഒന്നു കുളിച്ച് ഫ്രഷായി. കിളിയെയും വീട്ടിലും ഞാൻ ഇവിടെ എത്തിയ കാര്യം വിളിച്ചു പറഞ്ഞു. രണ്ടു മുറിയിലും കട്ടിലും ബെഡും ഉണ്ട്. ഒന്നിൽ സുധി ആണ് താമസിക്കുന്നത്. എൻറെ മുറിയിൽ കയറി ഞാൻ ഒന്നു കിടന്നു. വൈകുന്നേരം 6 മണി കഴിഞ്ഞപ്പോൾ സുധി എത്തി. അവൻ ഒരു സെക്കൻഡ് ഹാൻഡ് സ്കൂട്ടർ ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്. അതിലാണ് അവൻറെ യാത്ര. ഞങ്ങൾ കുറെ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു. ഞാൻ താക്കോൽ വാങ്ങിയ വീട്ടുകാരുടെതാണ് ഈ വീട് എന്ന് അവൻ പറഞ്ഞു. അവിടെ ഒരു ചേട്ടനും ചേച്ചിയും അവരുടെ മകളുമാണ് ഉള്ളത്. ഞാൻ താക്കോൽ വാങ്ങിയത് ചേച്ചിയുടെ കയ്യിൽ നിന്നാണ്. ചേച്ചിക്ക് ഏകദേശം 45-48 വയസ്സ് തോന്നിക്കും. ചേട്ടനെ മകളെയും കണ്ടിട്ടില്ല. ഞാൻ വരും എന്ന് അറിഞ്ഞതുകൊണ്ട് രാവിലെ തന്നെ സുധി ഭക്ഷണം റെഡിയാക്കി വച്ചാണ് പോയത്. അടുത്തദിവസം ജോയിൻ ചെയ്യാൻ പോകേണ്ടതിനാൽ എൻറെ സർട്ടിഫിക്കറ്റൊക്ക് റെഡിയാക്കി വെച്ച് നേരത്തെ കിടന്നു.

കോളിംഗ് ബെൽ അടിക്കുന്ന വച്ച് കേട്ടാണ് എഴുന്നേറ്റത്, ജോലിക്ക് ഒക്കെ പോകുന്നതുകൊണ്ട് ഒരു വാച്ച് ഞാൻ വാങ്ങിയിട്ടുണ്ട്. സമയം നോക്കുമ്പോൾ 6:45, ഇത്ര രാവിലെ ആരാണാവോ. ഞാൻ എഴുന്നേറ്റ് സുധിയുടെ മുറിയിൽ നോക്കിയപ്പോൾ അവൻ നല്ല ഉറക്കത്തിലാണ്. ഞാൻ ചെന്ന് വാതിൽ തുറന്നു. രാവിലെ തന്നെ നല്ല കണി, കുളിച്ച് ചന്ദനക്കുറിയിട്ട് പാവാടയും ബ്ലൗസും ധരിച്ച ഏകദേശം 18 19 വയസ്സ് തോന്നിക്കുന്ന വെളുത്തു സുന്ദരിയായ ഒരു പെൺകുട്ടി കയ്യിൽ തൂക്കു പാത്രവുമായി നിൽക്കുന്നു. വാതിൽ തുറന്ന് ഉടൻതന്നെ പെൺകുട്ടി: അണ്ണാ ഇത് എത്രനേരം ആണ് കിടന്നുറങ്ങുന്നത്. പറഞ്ഞ് കഴിഞ്ഞതിനുശേഷമാണ് ആള് മാറി എന്ന് കണ്ടത്. ആള് പറഞ്ഞത് അബദ്ധമായി എന്ന് കണ്ട് നാക്ക് കടിച്ചു. ഞാൻ ആരാ എന്താണെന്നറിയാതെ മിഴിച്ചു നിൽക്കുമ്പോൾ, സുധി പെട്ടെന്നെഴുന്നേറ്റു വന്നു. സുധി: എടാ ഇത് അടുത്ത വീട്ടിലെ ആ ചേച്ചിയുടെ ചേട്ടൻറെയും മകൾ സീതയാണ്. സീതേ, ഇത് എൻറെ ഫ്രണ്ട് അജയൻ. ഞാൻ പറഞ്ഞിരുന്നില്ലേ എൻറെ ഒരു കൂട്ടുകാരൻ വരുമെന്ന്, അവനാണ് ഇവൻ. അവൻ ആ തൂക്കുപാത്രം മേടിച്ചു. സുധി: രണ്ടു പേർക്കുള്ള ചായയില്ലെ? സീത: എനിക്കറിയില്ല. എന്നുപറഞ്ഞ് അവൾ നാണത്തോടെ തിരിച്ചോടി. സുധി: രാവിലെയുള്ള ചായ അവിടെ നിന്നാണ്. ഞങ്ങൾ രണ്ടു പേരും അകത്തേക്ക് പോയി ചായ പകർന്നു കുടിച്ചു. ഞാൻ വീട്ടിലേക്കും കിളിയെയും വിളിച്ചു. പിന്നെ പെട്ടെന്ന് എല്ലാ പ്രഭാതം കാര്യങ്ങളും നടത്തി ഞങ്ങൾ രണ്ടുപേരും ഇറങ്ങി. പോകുന്ന വഴി അവരുടെ വീടിൻറെ മുൻപിൽ ആ പെൺകൊച്ച് ഞങ്ങളെ നോക്കി നിൽപ്പുണ്ടായിരുന്നു. സുധി: സീത ഇപ്പോൾ ഡിഗ്രി സെക്കൻഡ് ഇയർ ആണ്. എൻറെ കൂടെ ഓഫീസിൽ വരുന്നതുകൊണ്ട് സുധി ഇന്ന് ലീവ് ആണ്. സെക്രട്ടറിയേറ്റിൽ എത്തി ഓഫീസ് കണ്ടെത്തി. അപ്പോയ്മെൻറ് ഓർഡർ കാണിച്ചു, ജോയിൻ ചെയ്തു. അവിടത്തെ ഫോർമാലിറ്റികൾ എല്ലാം കഴിഞ്ഞപ്പോൾ ഓഫീസിൽ നിന്നും ഒരു ഓർഡർ എനിക്ക് തന്നു. അതിൽ ഞാൻ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള വില്ലേജ് ഓഫീസിൽ ആണ് ജോലി. ഞാനും സുധിയും കൂടി അവിടെ നിന്നും ഇറങ്ങി. വില്ലേജ് ഓഫീസിലെത്തി, റിപ്പോർട്ട് ചെയ്തത് അടുത്ത ദിവസം വരാം എന്ന് വില്ലേജ് ഓഫീസറെ ധരിപ്പിച്ച് ഞങ്ങൾ രണ്ടുപേരും റൂമിലേക്ക് പോരും വഴി പാചകത്തിനുള്ള കുറച്ച് സാധനങ്ങളും വാങ്ങി. റൂമിലേക്ക് എത്തിയപ്പോൾ സുധിയോട് അടുത്ത വീട്ടിലെ ചേച്ചി: കൂട്ടുകാരൻ ഒക്കെ വന്നതല്ലേ ഇന്ന് ഉച്ചക്ക് ഭക്ഷണം ഇവിടെ നിന്നാകാം. സുധി: വേണ്ട ചേച്ചി, ഞങ്ങളിവിടെ റെഡിയാക്കി കൊള്ളാം അതിനുള്ള സാധനങ്ങളൊക്കെ വാങ്ങിയിട്ടുണ്ട്. ചേച്ചി: ഇനി അതൊക്കെ റെഡിയാക്കിയിട്ട് വേണ്ടേ, ഇവിടെ ഞാൻ എല്ലാം റെഡി ആക്കിയിട്ടുണ്ട്. പിന്നെ ഞങ്ങൾ ഒന്നും മിണ്ടിയില്ല. ഞാൻ നാട്ടിൽ നിന്ന് പോരുമ്പോൾ കുറച്ച് അച്ചാറുകൾ ഒക്കെ കൊണ്ട് വന്നിട്ടുണ്ടായിരുന്നു. കിളി ഉണ്ടാക്കിയ മാങ്ങ നാരങ്ങ. വീട്ടിൽ നിന്നും മീൻ അച്ചാർ. ഞങ്ങൾ ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ മീൻ അച്ചാറിൻറെ കുപ്പിയും ആയാണ് ചെന്നത്. ചേച്ചിക്ക് അതിൽ നിന്നും കുറച്ചു

മീൻ അച്ചാർ കൊടുത്തു. ഭക്ഷണം കഴിച്ച് ഞങ്ങൾ തിരിച്ചു റൂമിലേക്ക് എത്തി. ഒഴിവുസമയങ്ങളിൽ വിളിച്ചോളാം എന്ന വാക്ക് കൊടുത്തു പോന്നതിനാൽ, ഇടക്ക് എൻറെ പെണ്ണിനെ വിളിച്ചു സംസാരിച്ചു. നോക്കിയപ്പോൾ ഫോണിൽ ചാർജ് കുറവാണ്, ചാർജ് ചെയ്യാൻ പ്ലഗ് അന്വേഷിച്ച് നടന്നപ്പോൾ സുധി ഒരു പ്ലെഗിൽ കുത്തിയിട്ടുണ്ട്. എൻറെ അതേ ഫോൺ അതേ നിറം തന്നെയാണ് സുധിയുടെതും. എൻറെ അന്വേഷണം കണ്ടപ്പോൾ സുധി: പ്ലഗ് ആണോ അന്വേഷിക്കുന്നത്? നീ കിടക്കുന്ന മുറിയിലെ ഷെൽഫിൻറെ സൈഡിൽ ഒരു പ്ലെഗ്ഗുണ്ട്. അതിൽ കുത്തി ചാർജ് ചെയ്യാൻ വെച്ചു. തിരിച്ചു വന്ന് അവൻറെ കൂടെ ഇരുന്ന് വർത്തമാനം പറഞ്ഞു. നാട്ടു കാര്യങ്ങളൊക്കെ പറഞ്ഞു അവസാനം ചേട്ടനേറെയും ചേച്ചിയുടെയും അടുത്തെത്തി. സുധി: അവിടുത്തെ ചേട്ടൻ കയറ്റ് ഇറക്ക് യൂണിയനിൽ ഉള്ള ആളാണ്. ചേച്ചി ഹൗസ് വൈഫ് ആണ്. ഞാൻ: ചേട്ടൻ്റെയും ചേച്ചിയുടെയും പേരെന്താണ്? സുധി: ചേട്ടൻറെ പേര് ശിവൻ, ചേച്ചിയുടെ പേര് രമണി. വർത്തമാനം ഒക്കെ പറഞ്ഞു സമയം പോയതറിഞ്ഞില്ല. സമയം അഞ്ചു മണി, ഉടനെ സുധി പുറത്തിറങ്ങി. ഞാൻ എൻറെ ഫോൺ ചാർജ് ആയോ എന്ന് നോക്കാൻ മുറിയിലേക്കു കയറി, നോക്കിയപ്പോൾ ഫുൾ ചാർജ് ആയിരിക്കുന്നു. പക്ഷേ ഒന്ന് വിളിച്ച് സംസാരിച്ചു, സംസാരിച്ചു കഴിഞ്ഞപ്പോഴാണ് കൂടുതൽ വിഷമം ആയത്. പെണ്ണ് ഇപ്പോഴും കരയുകയാണ്, അത് കേട്ടപ്പോൾ എനിക്കും വിഷമം കൂടി. ഇവിടെ ഇരുന്നാൽ മനുഷ്യനെ ഭ്രാന്ത് പിടിക്കും എന്ന അവസ്ഥ തോന്നിയതുകൊണ്ട്, സുധിയെ കുട്ടി ഒന്നു പുറത്തേക്കിറങ്ങാൻ എന്ന് കരുതി. സുധിയെ തിരക്കി ഞാൻ പുറത്തിറങ്ങിയപ്പോൾ, ആ വീടിനു മുൻപിൽ രാവിലെ കണ്ട പെൺകുട്ടി നിൽപ്പുണ്ട്. എന്നെ കണ്ടതും ആ പെൺകുട്ടി അകത്തേക്ക് പോയി. ഞാൻ സുധിയെ നോക്കി, സുധി വണ്ടി തുടക്കുകയാണ്. ഞാൻ: നമുക്ക് ഇന്ന് രാത്രിഭക്ഷണം പുറത്തുനിന്നാക്കാം. ഒന്നു കറങ്ങലും ആവുമല്ലോ. സുധി സമ്മതിച്ചു. അപ്പോൾ തന്നെ റെഡിയായി പുറത്തേക്കിറങ്ങി. കറങ്ങുന്നതിനടയിൽ അവൻ ജോലി ചെയ്യുന്ന സ്ഥലം ഓഫീസ് കാണിച്ചു തന്നു, കൃഷിവകുപ്പ്. അവൻ തൃശൂർ പോകുവാൻ ഒരുപാട് തവണ ശ്രമിച്ചതാണ്, നടന്നിട്ടില്ല. ഞങ്ങൾ ഭക്ഷണമൊക്കെ കഴിച്ച് തിരിച്ച് റൂമിലെത്തിയപ്പോൾ സമയം 8:00. സമയം പോകാൻ വേറെ മാർഗങ്ങളൊന്നും ഇല്ലാത്തതിനാൽ, അതാത് മുറികളിൽ കയറി കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ ബെല്ല് അടിക്കാൻ തുടങ്ങി, നോക്കിയപ്പോൾ എൻറെ കാളിയാണ്. വിശേഷങ്ങളൊക്കെ പറഞ്ഞു, കരച്ചിലും ബഹളവുമൊക്കെയായി. ഞാൻ അവിടെ നിന്നും വന്നിട്ട് രണ്ട് ദിവസമല്ലേ ആയുള്ളൂ അതിൻറെ ഹാങ്ങോവർ ഇതേവരെ മാറിയിട്ടില്ല കക്ഷിക്ക്. ഗുഡ് നൈറ്റ് ഒക്കെ പറയുമ്പോഴേക്കും സമയം പത്തര ആയി.

ജോലിക്ക് പോകുന്നതുകൊണ്ട് സമയം പോകുന്നത് അറിയുന്നില്ല. സമയം മാത്രമല്ല ദിവസങ്ങൾ പോകുന്നതും അറിയുന്നില്ല. ഞാൻ ഇരിക്കുന്ന സീറ്റിൽ, നേരത്തെ ഇരുന്നവൻ മൊത്തം കുളമാക്കിയാണ് പോയത്. അതുകൊണ്ട് പിടിപ്പതു ജോലിയുണ്ടായിരുന്നു. ഓഫീസിൽ ക്ലറിക്കൽ വിഭാഗത്തിൽ ഞാൻ ഉൾപ്പെടെ അഞ്ചു പേരാണ് ഉള്ളത്. അതിൽ രണ്ടു സീറ്റ് ഒഴിവുണ്ട് ആയിരുന്നു. ഒന്ന് ഞാൻ ജോയിൻ ചെയ്തു. മറ്റൊരു സീറ്റ് ഇപ്പോഴും ഒഴിവിലാണ്. ആരോ ഒരാൾ വരുമെന്ന് പറയുന്നുണ്ട് ബാക്കിയുള്ളവർ ഫീൽഡ് സ്റ്റാഫ് ആണ്. കൂടാതെ വില്ലേജ് ഓഫീസറാണ്. എന്നെ കൂടാതെയുള്ള ക്ലറിക്കൽ സ്റ്റാഫിൽ രണ്ടാണും ഒരു പെണ്ണും. എല്ലാവരും വിവാഹിതർ, രണ്ടാണുങ്ങൾ പ്രായംകൊണ്ട് എൻറെ