എന്താ മച്ചാനെ വൻ ഷോ ആണല്ലോ 1

((ഞാൻ എഴുതിയ വായുവിൽ ഉയർന്ന്, പെൺപുലികൾ എന്നീ കഥകൾക്ക് സപ്പോർട്ട് തന്ന

എല്ലാവർക്കും നന്ദി. ഇത് രണ്ടും femdom കഥകൾ ആണല്ലോ. അതിൽ നിന്നും ഒരിടവേള എന്ന

നിലയിൽ ഒരു സാധാരണ കഥയാണ് ഇത്. ))

ബൈക്ക് ഒരു 90കിലോമീറ്റർ സ്പീഡിൽ പറപ്പിച്ചു വരികയാണ് ഞാൻ. കോളേജ് വിട്ടു

വീട്ടിലേക്കുള്ള എന്റെ യാത്രയാണ്. സ്പീഡ് കൂടിയതിനാൽ തന്നെ എന്റെ വയറിനു ചുറ്റും ആ

ലോലമായ കൈകൾ അമർന്നു. എന്നെ മുറുക്കെ ചുറ്റിപ്പിടിക്കുകയാണ് അവൾ.

ഹാ അതിനിടയിൽ ഞങ്ങളെ പരിചയപ്പെടുത്താൻ വിട്ടുപോയി. ഞാൻ ജയകൃഷ്ണൻ 20 വയസ്സ് . എന്റെ

പുറകിൽ ഇരിക്കുന്നവൾ മീര 18 വയസ്സ് . ഇനി മീര എന്റെ ആരാണെന്ന് ചോദിച്ചാൽ പലതും ആണ്.

കാമുകി ആണ്, അനിയത്തി ആണ് എല്ലാമാണ്. അതൊക്കെ വിശദമായി പിന്നെ പറയാം.

ഞങ്ങൾ ഇങ്ങനെ ആർത്തുല്ലസിച്ചു ബൈക്കിൽ വരുകയായിരുന്നു. എല്ലാ ദിവസവും ഇത് തന്നെയാണ്

കോളേജ് വിട്ട് വരുമ്പോ ഇതാണ് ഞങ്ങളുടെ സ്ഥിരം കലാപരിപാടി. നാട്ടുകാരെ കൊണ്ട് തെറി

പറയിക്കുന്ന രീതിയിൽ വണ്ടി ഓടിച്ചു രസിച്ചു വരിക. അങ്ങനെ വന്നോണ്ടിരുന്നപ്പോൾ ആണ്

ഒരു duke ബൈക്കിൽ രണ്ട് ഫ്രീക്കന്മാർ പോകുന്നത് കണ്ടത്. അവരെ കണ്ടതും മീരയ്ക്ക്

വാശിയായി.

“സ്പീഡ് കൂട്ടി എടുക്ക് ചേട്ടായി അവന്മാരെ വെട്ടിയ്ക്ക് ” അവൾ എന്നെ ആവേശം കയറ്റാൻ

എന്റെ ചെവിയുടെ ചോട്ടിൽ വന്നു ചിലയ്ക്കാൻ തുടങ്ങി.

അവന്മാരുടെ വണ്ടി ഡ്യൂക്ക് ആണ്. നമ്മളുടെ ആണെങ്കിൽ പൾസർ. എന്നാലും ഒരു കയ്യ്

നോക്കാം എന്ന കരുതി ഞാൻ വണ്ടി ഒരു 100-110 ഇൽ കേറ്റി. അവന്മാരെ ഓവർടേക് ചെയ്തു.

അവന്മാർ അത്‌ കാര്യമാക്കിയൊന്നുമില്ല, അവന്മാർ വാശിക്ക് ഓടിക്കുകയും ആയിരുന്നില്ല.

എന്നാൽ വണ്ടി അവന്മാരെ ഓവർടേക്ക് ചെയ്തു കേറിയപ്പോൾ എന്റെ പുറകിൽ ഇരിക്കുന്ന

കുസൃതിക്ക് കയ്യും കാലും വച്ച ഈ സാധനം അവന്മാരെ കൂവി വിളിച്ചു കൊഞ്ഞനം കുത്തി

കാണിച്ചു.

പണി ആയി എന്ന് എനിക്ക് മനസ്സിൽ ആയി. എന്നാൽ അപ്പോളേക്കും മജീദ് ഇക്കയുടെ ചായക്കട

എത്തി. എല്ലാ ദിവസവും കോളേജ് വിട്ടു വരുമ്പോ സ്ഥിരമായി ഞങ്ങൾ ചായ കുടിക്കുന്ന

കടയാണ് മജീദിക്കയുടെ. അന്നും പതിവ് തെറ്റിച്ചില്ല. മജീദിക്ക അച്ഛന്റെ സുഹൃത്ത് ആണ്.

അതുകൊണ്ട് ഞങ്ങളെ വലിയ കാര്യം ആണ്. ഇക്കയുടെ മകൾ സുഹ്‌റ മീരയുടെ അടുത്ത ചങ്കും ആണ്.

ചായ വാങ്ങി പുറത്തെ ബെഞ്ചിൽ ഞങ്ങൾ ഇരുന്നപ്പോൾ ആണ് ആ ഡ്യൂക്ക് അവിടെ വന്ന്

നിർത്തിയത്. അവന്മാർ ആകെ ദേഷ്യത്തിൽ ആണ്. മുഖം കറുപ്പിച്ചാണ് അവന്മാരുടെ വരവ്.

ഫ്രീക്കൻ 1 : ” എന്താ മച്ചാനെ വൻ ഷോ ആണല്ലോ “

എനിക്ക് തെല്ല് ഭയം തോന്നാതിരുന്നില്ല. എങ്കിലും ഞാൻ അത്‌ പുറത്ത് കാട്ടിയില്ല.

ഞാൻ : “ഓ ഒന്നുമില്ല ബ്രോ ചുമ്മാ തമാശ അല്ലെ “

ഞാൻ എഴുന്നേറ്റു നിന്നു പറഞ്ഞു. മീര എന്റെ പുറകിൽ ഒളിച്ചു നിക്കുവാ. പേടി കാരണം

എന്റെ മുതുകിൽ അവൾ അള്ളി പിടിക്കുന്നത് എനിക്കറിയാം.

ഫ്രീക്കൻ 2 : ” മോൻ തമാശ കളിക്കുവാ അല്ല. ഞങ്ങൾ ആരാണെന്ന് അറിയാവോടാ നിനക്ക്. “

ഫ്രീക്കൻ 1 : “ഒരു പെങ്കൊച്ചിനെ പുറകിൽ ഇരുത്താൻ കിട്ടിയപ്പോ അവൻ വലിയ ആൾ

കളിക്കുന്നു. “

ഫ്രീക്കൻ 2 : ” ടാ മോനെ പക്ഷെ നീ ചൊറിയാൻ വന്ന ആളുകൾ മാറിപ്പോയി. ചൊറിയുമ്പോൾ

നോക്കി ചൊറിയണ്ടേ.”

ഫ്രീക്കൻ 1 : ” ഞങ്ങളെ മല്ലൻ ബഷീറിക്കേടെ ടീമിൽ ഉള്ളതാ. ഞങ്ങളെ ഒക്കെ നിന്നെ പോലെ

ചീള് പിള്ളേർ വന്നു ചൊറിയാൻ തുടങ്ങിയാൽ പിന്നെ ഞങ്ങൾക്ക് നാട്ടിൽ വില കാണില്ല.”

ഫ്രീക്കൻ 2 : ” അതുകൊണ്ട് നിനക്കിട്ടു രണ്ടെണ്ണം പൊട്ടിച്ചില്ലെങ്കിൽ ഞങ്ങൾടെ ഇമേജ്

പോകും “

സത്യത്തിൽ മല്ലൻ ബഷീർ ആരാണെന്ന് എനിക്കറിയില്ല. എനിക്ക് ആകെ അറിയാവുന്ന ഒരു മല്ലൻ

പണ്ട് ബാലഭൂമിയിൽ ഉണ്ടായിരുന്ന മല്ലനുണ്ണിയെ ആണ്. പക്ഷെ ഇവന്മാർ പറയുന്നത്

വച്ചിട്ട് ഈ മല്ലൻ ബഷീർ ഗുണ്ട ആവാനാണ് സാധ്യത. ഇവന്മാർ കൊട്ടേഷൻ ടീമുകൾ ആയിരിക്കും.

ഇവന്മാരോട് ഒക്കെ മുട്ടാൻ പറ്റില്ല. ഏത് നേരത്താണോ ഇവന്മാരെ ഓവർടേക്ക് ചെയ്യാൻ

തോന്നിയത്. പ്രേരിപ്പിച്ചു വിട്ടു അവന്മാരെ കൊഞ്ഞാണവും കുത്തി കാണിച്ച മുതൽ ദേ

പുറകിൽ ഒളിച്ചിരിക്കുന്നു. ഭാഗ്യത്തിന് അവന്മാർ അവളോട്‌ പക ഒന്നും ഇല്ല. ഒന്നുകൂടി

അപേക്ഷിച്ചു നോക്കാം എന്ന് ഞാൻ കരുതി. അല്ലേലും ഞാൻ ഒറ്റക്ക് എന്ത് ചെയ്യാൻ ആണ്.

ഞാൻ : ” ചേട്ടന്മാരെ അത്‌ പിന്നെ ഒരബദ്ധം പറ്റിയതാ. ഒന്നു ക്ഷമിച്ചേക്ക് പ്ലീസ് “

ഫ്രീക്കൻ 1 : ” അയ്യോടാ അത്‌ പറ്റില്ല. ഇതങ്ങനെ വിട്ടാൽ ഞങ്ങൾ വെറും ഉണ്ണാക്കൻമാർ

ആണെന്നൊക്ക ആൾകാർ പറയും. “

” എടാ പിള്ളേരെ നിനക്കൊക്കെ ഒരു ഫോൺ ഉണ്ട് ” ഇതുവരെ സീനിൽ ഇല്ലാതെ ഇരുന്ന മജീദിക്ക

ഒരു ഫോൺ നീട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.

ഫ്രീക്കന്മാർ രണ്ടും അത്ഭുതത്തോടെ പരസ്പരം നോക്കി. എന്നിട്ട് ഒരുത്തൻ പോയി ഫോൺ

വാങ്ങി. ഫോൺ ചെവിയിൽ വച്ചതും അവന്റെ ശരീര ഭാഷ തന്നെ മാറി. എന്തോ ഭയഭക്തി ബഹുമാനം

വന്നപോലെ അവന്. കുറച്ച് നേരത്തേക്ക് മാത്രം അവൻ ഫോൺ സംസാരിച്ചിട്ട് തിരിച്ചു ഫോൺ

മജീദിക്കയുടെ കയ്യിൽ കൊടുത്തു. അവൻ മറ്റവന്റെ ചെവിയിൽ എന്തോ പറഞ്ഞു. എന്നിട്ട് അവൻ

എന്റെ നേരെ നടന്നു വന്നു.

ഫ്രീക്കൻ : ” ബഷീറിക്കയുടെ ഫ്രണ്ട് ആണല്ലേ. അത്‌ ആദ്യമേ പറയണ്ടേ. സോറി ബ്രോ ഒന്നും

മനസ്സിൽ വച്ചേക്കല്ലേ. ശെരി ബ്രോ എന്നാ പിന്നെ കാണാം. ഓക്കേ ബൈ “

ഇതും പറഞ്ഞു അവന്മാർ ബൈക്കിൽ കേറി സ്ഥലം വിട്ടു. എന്താണ് സംഭവിച്ചത് എന്ന് എനിക്ക്

മനസിലായില്ല. ഞാൻ മജീദിക്കയെ നോക്കി. അപ്പോളേക്കും മീര എന്റെ പുറകിൽ നിന്ന് മാറി

മുന്നോട്ട് വന്നിരുന്നു.

ഞാൻ : “മജീദിക്ക ആരായിരുന്നു ഫോണിൽ “

മജീദിക്ക : “ഇപ്പൊ അവന്മാർ പറഞ്ഞില്ലേ മല്ലൻ ബഷീർ. അവനായിരുന്നു ഫോണിൽ “

ഞാൻ : “ഇക്കയ്ക്ക് പുള്ളിയെ അറിയുവോ “

മജീദിക്ക : “ആളിപ്പോ കൊട്ടേഷൻ ആണ്. പക്ഷെ ഞങ്ങൾ പണ്ട് പള്ളിക്കൂടത്തിൽ

ഒരുമിച്ചായിരുന്നു. അന്ന് ചോറ്റുപാത്രത്തിൽ കയ്യിട്ട് വാരിയ ഒരു ബന്ധമാണ്. പിന്നെ

ഇടക്ക് അവനെ ആരോ വെട്ടിയപ്പോ ഞാനാണ് ചോര കൊടുത്തത്.”

ഞാൻ : “അപ്പൊ ക്ലോസ് ഫ്രണ്ട്‌സ് ആണ് “