എന്താ മച്ചാനെ വൻ ഷോ ആണല്ലോ 5

ഇത്രയും പ്രോത്സാഹനം തന്ന എല്ലാവർക്കും നന്ദി.

അച്ഛനും അമ്മയും വീട്ടിലേക്ക് കയറിയപ്പോൾ മുതൽ സന്തോഷത്തിലാണ് മീര. ഒന്ന് കുളിച്ചു
ഡ്രസ്സ്‌ ഒക്കെ മാറിയിട്ട് അച്ഛൻ സോഫയിൽ വന്നിരുന്നു. അമ്മയും ഓപ്പോസിറ്റ് ഉള്ള ഒരു
സോഫയിൽ ഇരുന്നു. ഞാൻ അമ്മയുടെ മടിയിൽ തല വച്ചു കിടക്കുകയായിരുന്നു. മീരയാകട്ടെ
അച്ഛന്റെ കാലിന്റെ ചോട്ടിൽ തറയിൽ ഇരുന്ന് അച്ഛന്റെ കാൽ തിരുമ്മി കൊടുക്കുകയാണ്. അത്
അവളുടെ ഒരു ശീലമാണ്.

അച്ഛൻ : ” ഞങ്ങൾ അവിടെ വച്ചു മാലിനിയെ കണ്ടിരുന്നു. നിങ്ങൾക്ക് അറിയില്ലേ മാലിനിയെ

ഞാൻ : ” മാലിനി അമ്മായി അല്ലെ. അറിയാല്ലോ ”

അച്ഛന്റെ കസിൻ ആണ് മാലിനി അമ്മായി. ഇപ്പൊ കണ്ടിട്ട് കുറേ നാളായി. പറയാൻ തക്ക സൗഹൃദം
ഇല്ലായിരുന്നു. എങ്കിലും ഇടയ്ക്കൊക്കെ കാണുമ്പോൾ വളരെ സ്നേഹമായിരുന്നു ഞങ്ങളോട്.

അച്ഛൻ : ” മാലിനിയുടെ മോനെ ഓർമ്മ ഉണ്ടോ നിങ്ങൾക്ക്. നിങ്ങൾ ചെറുപ്പത്തിൽ കൂട്ടുകാർ
ആയിരുന്നല്ലോ ”

മീര : ” പണ്ട് കണ്ടിട്ടുണ്ട് ആ ചേട്ടനെ. ഇപ്പോ ദൂരെ എവിടെയോ അല്ലെ ”

അരുൺ എന്നായിരുന്നു ആ ചേട്ടന്റെ പേര്. ചെറുപ്പത്തിൽ അച്ഛന്റെ തറവാട്ടിൽ പോകുമ്പോ ആ
ചേട്ടനോട് കൂട്ടുകൂടിയിരുന്നു. എന്നേക്കാൾ 5 വയസ്സിനോ മറ്റൊ മൂത്തതാണ്. പിന്നീട്
അധികം കണ്ടിട്ടില്ല. ഇപ്പൊ എവിടെയാണോ.

അച്ഛൻ : ” ആ അവനു ഇപ്പൊ മർച്ചന്റ് നേവിയിൽ ജോലിയായി. ആളിപ്പോ കപ്പലിൽ ആണ്. ഓരോരോ
രാജ്യങ്ങൾ ചുറ്റി നടക്കുകയാ. ”

മീര : ” ഹോ എന്ത് രസമായിരിക്കും അല്ലെ ”

അച്ഛൻ : ” അതെ നല്ല ശമ്പളവും ഉണ്ട്. ഞാൻ നോക്കിയപ്പോ മീരയ്ക്ക് അവനെപ്പോലൊരു
പയ്യനാണ് വേണ്ടത് ”

മീര ഞെട്ടി. ഞാനും.

അച്ഛന്റെ മുഖത്ത് ചിരിയാണ്.

അച്ഛൻ : ” മാലിനിക്കും താല്പര്യം. അവൾക്ക് നിന്നെ പണ്ട് കണ്ടു പരിചയം ഉണ്ടല്ലോ.
പോരെങ്കിൽ എന്റെ മോളല്ലേ നീയ്. നല്ല സ്വഭാവം ആയിരിക്കും എന്നാണ് മാലിനിയുടെ പറച്ചിൽ

അമ്മ : ” എന്നിട്ട് നിന്റെ അച്ഛൻ അതങ്ങോട്ട് ഒറപ്പിച്ചു. ഞാൻ അപ്പോളേ പറഞ്ഞതാ
മോളോട് ചോദിച്ചിട്ട് പോരെ എന്ന് ”

അച്ഛൻ : ” നീ മിണ്ടാതിരിയെടി. എനിക്കറിയാം എന്റെ മോളെ. എനിക്ക് ഇഷ്ടപെട്ടാൽ
അവൾക്കും ഇഷ്ടപ്പെടും. അത്രയ്ക്ക് മനപ്പൊരുത്തമാ അല്ലെ മോളെ. മാത്രമല്ല നമ്മുടെ
ബന്ധുക്കൾ തന്നെ. നല്ല ചെക്കൻ നല്ല ജോലി നല്ല ശമ്പളം. അല്ലാതെ ഇവനെ പോലെ പഠിക്കാതെ
പന്തും തട്ടി നടക്കുവല്ലല്ലോ ”

അതും കൂടി കേട്ടത്തോടെ എന്റെ തലയിൽ ഇടുത്തി വീണപോലെ ആയി.

കരച്ചിലിന്റെ വാക്കിലെത്തി മീര എങ്കിലും ദയനീയമായി അച്ഛൻ പറഞ്ഞതിന് തലയാട്ടി
കൊടുത്തു.

അമ്മ : ” മനുഷ്യാ പെണ്ണിന് 19 ആകുന്നെ ഒള്ളു. ഇപ്പോളെ എന്തിനാ ”

അച്ഛൻ : ” അതിനെന്താ. അവൾക്ക് പക്വത ഒക്കെ ഉണ്ട് ”

അമ്മ : ” ഓഹ് ”

അച്ഛൻ : ” മോള് എന്ത് പറയുന്നു ”

മീരയ്ക്ക് ശബ്ദം പൊങ്ങുന്നില്ല. എങ്കിലും കഷ്ടപ്പെട്ട് അവൾ ചോദിച്ചു : ” അച്ഛാ
കോളേജ്……. ”

അച്ഛൻ : ” അയ്യേ ഉടനെ കെട്ടിക്കാൻ പോകുവല്ല….. ഇപ്പൊ ഒന്ന് ഒറപ്പിക്കും. കല്യാണം
പിന്നെ മതി. പഠിപ്പ് ഒക്കെ കഴിഞ്ഞിട്ട്. ഇനിയിപ്പോ കോഴ്സ് തീരാൻ അഞ്ചാറു മാസം
കൂടിയല്ലേ ഒള്ളു. ”

അമ്മ : ” അപ്പോ അവളെ പിജി ക്ക് വിടുന്നില്ലേ. ”

അച്ഛൻ : ” കല്യാണം കഴിഞ്ഞാലും അത് ചെയ്യാമല്ലോ ”

ഇത്രയും കാര്യങ്ങൾ കേട്ടപ്പോൾ എന്റെ മനസ്സ് നീറുകയായിരുന്നു. നെഞ്ചിൽ തീ കോരി
ഇട്ടത് പോലെ. ഞാൻ മീരയുടെ മുഖത്ത് നോക്കി. ഒരു പൊട്ടിക്കരച്ചിലിന്റെ വക്കിലാണ് അവൾ.
എന്നെ നിസ്സഹായയായി എന്നെ നോക്കി. എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല.

അച്ഛൻ : ” ദാ ഫോട്ടോ തന്നിട്ടുണ്ട് മാലിനി.”

അച്ഛന്റെ ഫോണിൽ അച്ഛൻ ഒരു ഫോട്ടോ കാണിച്ചു. അച്ഛൻ അത് മീരയുടെ നേരെ നീട്ടി.

അച്ഛൻ : ” എങ്ങനെ ഉണ്ട് മോളെ ഇഷ്ടപ്പെട്ടോ ”

മീര ആ ഫോട്ടോയും എന്നെയും അച്ഛനെയും അമ്മയെയും മാറി മാറി നോക്കി.

അച്ഛൻ : ” പറ മോളെ ”

മീര : ” അച്ഛൻ…. അച്ഛന്റെ ഇഷ്ടം ”

അച്ഛൻ : ” കണ്ടോടി….. കണ്ടോ എന്റെ മോള് പറഞ്ഞത്. ഞാൻ പറഞ്ഞില്ലേ എന്റെ ഇഷ്ടമാണ്
അവളുടെ ഇഷ്ടമെന്ന് ”

അമ്മ : ” ഓഹ്…… അച്ഛന്റെ ഒരു മോള് ”

അച്ഛൻ : ” നീ പൊടി…… ടാ നീ കൂടി നോക്ക്. നിന്റെ അളിയനെ ”

ഞാൻ : ” അല്ല ഞാൻ എന്ത് നോക്കാനാ ”

അച്ഛൻ : ” നോക്കടാ…… ”

ഞാൻ വെറുതെ നോക്കി. ഒരു നല്ല ചെക്കൻ തന്നെ. കാണാൻ തരക്കേടില്ല.

അച്ഛൻ : ” എങ്ങനെയുണ്ടെടാ ചെക്കൻ ”

ഞാൻ : ” ഹ്മ്മ്മ്മ്….. കൊള്ളാം ”

മീര എന്നെ നോക്കി. ഞാൻ നോട്ടം മാറ്റി.

അച്ഛൻ : ” അപ്പൊ 6 മാസം കഴിഞ്ഞ് ഒരു ഡേറ്റ് വയ്ക്കാം. അപ്പോളേക്കും ചെക്കൻ നാട്ടിൽ
എത്തും. ഞാൻ മാലിനിയെ വിളിക്കാം. മോള്ടെ കല്യാണം അച്ഛൻ ഗംഭീരമായി നടത്തും ”

മീരയെ നോക്കി അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു. മീര എങ്ങനെയോ മുഖത്ത് അച്ഛന് വേണ്ടി ഒരു
ചിരി വരുത്തി.

എനിക്ക് അവിടെ നിക്കാൻ തോന്നിയില്ല. ഞാൻ പെട്ടെന്ന് പുറത്തേക്കിറങ്ങി.

അമ്മ : ” എവിടെ പോകുന്നു. ടാ ”

ഞാൻ : ” കളിക്കാൻ പോകുവാ അമ്മേ ”

ഞാൻ സ്പീഡിൽ തന്നെ നടന്നു പൊയ്ക്കളഞ്ഞു. ഗ്രൗണ്ടിൽ എത്തിയിട്ടും ഒരു സുഖവും
തോന്നിയില്ല. ഉള്ളിൽ അത്രയും വിഷമം തോന്നിയിരുന്നു. അവളെ പിരിഞ്ഞാൽ പിന്നെ ഞാനില്ല.
എന്റെ പെണ്ണാ അവള്. എന്റെ എല്ലാമെല്ലാം. അച്ഛൻ ആണെങ്കിൽ തീരുമാനിച്ച് ഉറപ്പിച്ച
മട്ടാ.

കളിക്കാൻ ഒരു ഉന്മേഷവും തോന്നിയില്ല. ഞാൻ കുറച്ച് കളിച്ചിട്ട് മാറി ഇരുന്നു.
ഗ്രൗണ്ടിലെ പുല്ലിൽ വെറുതെ മലർന്നു കിടന്നു. അവളുടെ ഒപ്പം നെയ്തു കൂട്ടിയ
കിനാക്കളെല്ലാം ചാരമായി പോകുന്നത് പോലെ. ഞാൻ അറിയാതെ അവിടെ കിടന്ന് കരഞ്ഞു പോയി.
ഇരുട്ട് വീണു തുടങ്ങിയത് കൊണ്ട് ആരും എന്റെ കണ്ണുനീർ കണ്ടില്ല.

വൈകിട്ട് വീട്ടിൽ ചെന്നപ്പോൾ മീരയെ കണ്ടില്ല. അവളുടെ മുറി അടച്ചിട്ടിരിക്കുകയാണ്.
അവൾ പഠിക്കാനുണ്ട് എന്നും പറഞ്ഞ് അതിനകത്തേക്ക് കേറിപ്പോയെന്ന് അമ്മ പറഞ്ഞു. പക്ഷെ
മിക്കവാറും അവൾ കരയുകയായിരിക്കും എന്ന് ഞാൻ ഊഹിച്ചു. ഞാൻ അവളെ വിളിക്കാൻ പോയില്ല.
കളിച്ചിട്ട് വന്നത് കൊണ്ട് ഞാൻ പോയി കുളിച്ചു. എന്നിട്ട് എന്റെ മുറിയിൽ വെറുതെ
ഇരുന്നു. ആലോചിക്കുന്തോറും വട്ട് പിടിക്കുകയാണ്.

എനിക്ക് ഇവളെ ഇഷ്ടമാണ് ഇവളെ ഞാൻ കെട്ടുകയാണ് എന്ന് അങ്ങോട്ട്‌ പറഞ്ഞാൽ അച്ഛൻ എങ്ങനെ
അത് എടുക്കും എന്ന് അറിയില്ല. അച്ഛന്റെ മനസ്സിൽ അവൾ സ്വന്തം മകളാണ്. ഞാൻ സ്വന്തം
മകനും. അതുകൊണ്ട് അച്ഛന് അത് ഉൾകൊള്ളാൻ ഒരിക്കലും പറ്റില്ല. അച്ഛന്റെ പ്രതികരണം
ഭയങ്കരം ആയിരിക്കും.

മീര അച്ഛന് എതിര് പറയില്ല. അനുസരിച്ചാണ് അവൾക്ക് ശീലം. അച്ഛന്റെ ഇഷ്ടമാണ് അവൾക്ക്
വലുത്. അതിനു വേണ്ടി സ്വന്തം ഇഷ്ടങ്ങൾ ഹോമിക്കാനും അവൾ ഒരുക്കമാണ്. എല്ലാം കൂടി
ഒത്തു വരുമ്പോൾ എനിക്ക് അവളെ നഷ്ടമാകും എന്ന് ഉറപ്പാണ്. ഹൃദയത്തിന്റെ പകുതി
പറിച്ചെടുത്തു കളയുന്നത് പോലെ.

അമ്മ ചോറുണ്ണാൻ വിളിച്ചപ്പോളാണ് ആലോചനയിൽ നിന്ന് ഉണർന്നത്. പതിവ് പോലെ തന്നെ മീര
അമ്മയെ വിളമ്പാൻ സഹായിക്കുന്നുണ്ട്. അവൾ സന്തോഷം അഭിനയിക്കുകയാണ് എന്നെനിക്ക്
മനസിലായി. എന്നെ കാണുമ്പോ മാത്രം അറിയാതെ അവളുടെ മുഖത്ത് വിഷമം വരും. ചോറ്
കഴിക്കുമ്പോൾ പോലും എന്റെ മനസ്സ് വേറെ എവിടെയോ ആയിരുന്നു. മീര തല കുനിച്ച് ഇരുന്ന്
ചോറ് എങ്ങനെയോ കഴിച്ചെന്നു വരുത്തി എഴുന്നേറ്റു പോയി. എനിക്കും അധികം കഴിക്കാൻ
തോന്നിയില്ല. ഞാൻ പെട്ടെന്ന് കഴിച്ചു കൈ കഴുകി മുറിയിലേക്ക് പോന്നു.

എന്നത്തേയും പോലെ ഞാൻ വാതിൽ അടയ്ക്കാതെ ആണ് കിടന്നത്. അവൾ എന്നും വരുന്നത് പോലെ
ഇന്നും വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു.

മീര സാധാരണ പോലെ അടുക്കളയിൽ അമ്മയെ സഹായിച്ചതിന് ശേഷമാണ് മുകളിലേക്ക് വന്നത്.
അച്ഛനും അമ്മയും മുറിയിൽ കയറി ഡോർ അടയ്ക്കുന്ന ശബ്ദം കേട്ട് കുറച്ച് കഴിഞ്ഞപ്പോൾ
എന്റെ മുറിയിൽ ഞാൻ കാൽപെരുമാറ്റം കേട്ടു. എന്റെ മുറിയുടെ വാതിൽ അവൾ കുറ്റി ഇട്ടു.
എന്റെ കട്ടിലിൽ അവൾ ഒരു കൈ കുത്തി. ഞാൻ അവളെ വലിച്ച് എന്റെ ദേഹത്തേക്ക് ഇട്ടു.
എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി മീര പൊട്ടിക്കരഞ്ഞു. അവളുടെ തലയിൽ ഞാൻ തലോടി കൊടുത്തു.

മീരയുടെ എങ്ങലടിയും ഗദ്ഗദങ്ങളും അവിടെ കേൾക്കാം. കണ്ണീർ ഒഴുകി എന്റെ നെഞ്ച് നനഞ്ഞു.

മീര, : ” എന്നെ വിട്ടു കൊടുക്കല്ലേ ഏട്ടാ…… എന്നോട് പ്രോമിസ് ചെയ്തതല്ലേ ഏട്ടാ…… ”

ഞാൻ : ” ഇല്ല ഇല്ല കൊടുക്കില്ല…… കരയല്ലേ മോളു….. ”

മീര : ” അച്ഛൻ എന്നെ കെട്ടിക്കാൻ ഉറപ്പിച്ചു……. ഏട്ടൻ പോയി കഴിഞ്ഞിട്ട് അവരെ…..
അവരെ ഫോണിൽ വിളിച്ചു…… അച്ഛനെല്ലാം തീരുമാനിച്ചു കഴിഞ്ഞു. ”

ഞാൻ ഞെട്ടി….. കാര്യങ്ങൾ കൈ വിട്ടു പോവുകയാണല്ലോ ഈശ്വരാ…….

ഞാൻ : ” നീ പേടിക്കല്ലേ…. ഞാൻ ഇല്ലെ…. ഞാൻ എന്തെങ്കിലും ചെയ്തോളാം. ”

മീര : ” ഏട്ടൻ പറയുവോ…. അച്ഛനോട് നമ്മുടെ കാര്യം ”

എന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി. അതിനുള്ള ധൈര്യം എനിക്കില്ല. അച്ഛൻ എന്നെ
തല്ലുമോ കൊല്ലുമോ എന്ന പേടി അല്ല. അച്ഛന്റെ പ്രതികരണം എന്തായിരിക്കും എന്നറിയില്ല.
ചിലപ്പോൾ അത് താങ്ങാൻ പറ്റാതെ വന്നാൽ……..

മീര : ” പറയുമോ….. ”

ഞാൻ : ” എടി ഇപ്പോളെ പറയണോ….. ”

മീര : ” എന്നായാലും പറയണ്ടേ ”

ഞാൻ : ” മോളെ….. തത്ക്കാലം ഈ കല്യാണം മുടക്കണം. അതാണ് നമ്മുടെ ആവശ്യം. അതിന് നീ
വിചാരിച്ചാൽ സിമ്പിൾ ആയിട്ട് പറ്റും. നിനക്ക് ആ ചെക്കനെ ഇഷ്ടം അല്ലെന്ന് പറയണം….. ”

മീര : ” അത് എന്നെ കൊണ്ട് പറ്റില്ല. എന്റെ അച്ഛനല്ല അത്. എന്റെ ദൈവമാണ്. എങ്ങനെ ഞാൻ
പറയും എതിർത്ത്. ആർക്കും വേണ്ടാത്ത പാഴ്ജന്മത്തിനെ വളർതിയതിന് ഇതാണോ കൂലി
കൊടുക്കേണ്ടത്. ഏട്ടൻ പറ. ഏട്ടന് പറയാം ”

ഞാൻ : ” അതിനുള്ള ധൈര്യം എനിക്കുമില്ല മോളെ ”

മീര : ” അപ്പൊ……… അപ്പൊ…….. എന്നെ വിട്ടു കളയുവാണല്ലേ….. ”

മീര കൂടുതൽ ശക്തിയിൽ കരയാൻ തുടങ്ങി.

മീര : ” എന്നോട് എത്ര സത്യം ഇട്ടതാ ഏട്ടൻ…… എന്നെ കളയല്ലേ ഏട്ടായി. ”

ഞാൻ : ” മോളെ കരയല്ലേ…… ഒന്നും നടന്നില്ലെങ്കിൽ നമുക്ക് ഒളിച്ചോടാം ”

മീര : ” ഇല്ല അത് പറ്റില്ല…… ഇവിടെ ഈ വീട്ടിൽ അച്ഛന്റെയും അമ്മയുടെയും സമ്മതത്തോടെ
എന്നെ കെട്ടണം ഏട്ടൻ. ഇല്ലെങ്കിൽ വേണ്ട. ”

ഞാൻ : ” മീരാ……… പ്രാക്റ്റിക്കൽ ആക്….. അത് നടക്കില്ല ”

മീര : ” എനിക്ക് ഒന്നും കേൾക്കണ്ട….. അങ്ങനെ നടക്കും എന്ന് ഏട്ടൻ തന്നെ അല്ലെ
എന്നോട് പറഞ്ഞിട്ടുള്ളത്. ”

ഞാൻ : ” മീരാ നീ എന്നെ കുറ്റപ്പെടുത്തിയിട്ട് എന്തിനാ. നിന്നെപ്പോലെ തന്നെ
വിഷമിക്കുകയാ ഞാനും. പുറത്ത് കരയുന്നില്ല എന്നെ ഒള്ളു. ഉള്ളിൽ കരയുന്നുണ്ട്. ”

മീര : ” ഏട്ടാ…. എനിക്ക് അറിയാം ഏട്ടാ…… പക്ഷെ ഞാൻ എന്ത് ചെയ്യും. എനിക്ക്
ഏട്ടനോടല്ലേ ഇതൊക്കെ പറയാൻ പറ്റു. ”

ഞാൻ : ” നീ കരച്ചിൽ നിർത്ത്. ഇല്ലെങ്കിൽ ഞാനും കരയും. ”

മീര കണ്ണൊക്കെ തുടച്ചു.

ഞാൻ : ” നീ പേടിക്കണ്ട. നിന്നെ ഞാൻ തന്നെ കെട്ടും. അച്ഛന്റെയും അമ്മയുടെയും
സമ്മതത്തോടെ. ”

മീര : ” അച്ഛനോട് എതിര് പറയാൻ ആവില്ല എനിക്ക്. അച്ഛൻ ഒരാളെ ചൂണ്ടി കാണിച്ചാൽ അയാളെ
കെട്ടാൻ ഞാൻ തയ്യാറാവും. പക്ഷെ അത് ഏട്ടൻ അല്ലെങ്കിൽ കല്യാണത്തിന് മുൻപ് ഞാൻ
ആത്മഹത്യ ചെയ്യും ”

ഞാൻ പകച്ചു പോയി.

ഞാൻ : ” മോളെ….. എന്തൊക്കെയാ പറയുന്നേ ”

മീര : ” അതെ ഏട്ടാ….. ഏട്ടൻ അല്ലാതെ മറ്റൊരാൾ….. ആലോചിക്കാൻ വയ്യ. അങ്ങനെ
സംഭവിക്കുന്നതിന് മുൻപ് മീര ഈ ലോകം വിട്ടു പോകും. ഇത് മീരയുടെ വാക്കാ ”

ഞാൻ : ” ഇല്ല ഇല്ല…. നിന്നെ മരണത്തിന് പോലും ഞാൻ വിട്ടു കൊടുക്കില്ല. നീ ഇങ്ങനെ
ഒന്നും പറയല്ലേ എന്നോട്. എനിക്ക് സഹിക്കില്ല ”

മീര എന്റെ മുഖത്തേക്ക് നോക്കാതെ കക്ഷത്തിൽ മുഖം പൂഴ്ത്തി കളഞ്ഞു. അവളുടെ തലയിൽ
തലോടി ഞാൻ ആശ്വസിപ്പിച്ചു.

കരച്ചിലിന്റെ ഇടയിൽ എപ്പോഴോ അവൾ ഉറങ്ങി പോയി. അവളുടെ നെറ്റിയിൽ ഒരു ചുംബനം
കൊടുത്തിട്ട് ഞാനും ഉറങ്ങാൻ ശ്രമിച്ചു. മനസ്സിലേക്ക് ചിന്തകൾ വന്നുകൊണ്ടിരിക്കുന്നു
ഉറങ്ങാൻ പറ്റുന്നില്ല. എപ്പോഴോ എങ്ങനെയോ ഉറങ്ങിപ്പോയി.

പിന്നീട് ഉള്ള ദിവസങ്ങൾ വിഷാദത്തിന്റെ ദിവസങ്ങൾ ആയിരുന്നു. മീര അമ്മയുടെയും
അച്ഛന്റെയും മുൻപിൽ പഴയ കുസൃതി കുട്ടിയായി പെരുമാറും. എന്നാൽ രാത്രിയിൽ എന്റെ
അടുത്ത് വന്നു സങ്കടം പറഞ്ഞു കരയും. അവളെ കല്യാണം കഴിച്ചോളാം എന്ന് എന്നെ കൊണ്ട്
എല്ലാ ദിവസവും പറയിക്കും.

ഞാനാണെങ്കിൽ ഉള്ളിൽ ഒരു അഗ്നി പർവതം എടുത്ത് വച്ചു നടക്കുകയാണ്. ഞാൻ എത്ര
ആലോചിച്ചിട്ടും അച്ഛനോട് എങ്ങനെ ഇതൊക്കെ പറയും എന്നെനിക്ക് എത്തും പിടിയും
കിട്ടിയില്ല.

ഞാൻ വെറുതെ ആലോചിക്കും എന്തായിരിക്കും അച്ഛന്റെ പ്രതികരണം. ഞാൻ ഓരോ രീതിയിൽ
ആലോചിച്ചു.

1.
ഞാൻ : ” അച്ഛാ എനിക്ക് മീരയെ കല്യാണം കഴിക്കണം ”

അച്ഛൻ : ” പഭാ കഴുവേറി. പെങ്ങളെ കെട്ടണമെന്നോ ”
അച്ഛൻ കൈവീശി എന്റെ കരണത്ത് ഒറ്റ അടി.

എന്റമ്മേ അങ്ങനെ ആകുവോ. ഏയ് ഇല്ല

*******

2.
ഞാൻ : ” അച്ഛാ എനിക്ക് മീരയെ ഇഷ്ടമാണ് കല്യാണം കഴിക്കണം ”

അച്ഛൻ : ” ങേ…. എന്തോന്ന് ”

ഞാൻ : ” അച്ഛാ എനിക്ക് അവളെ മതി. അവൾക്കും എന്നെ ഇഷ്ടമാ ”

അച്ഛൻ : ” കുരുത്തം കെട്ടവനെ നാട്ടുകാർ എന്ത് വിചാരിക്കും. പെങ്ങളെ കെട്ടാനോ….
എനിക്ക് കൊക്കിനു ജീവൻ ഉള്ളപ്പോൾ അത് നടക്കില്ല.

അങ്ങനെ ആയിരിക്കും അച്ഛൻ പറയുക. ചിലപ്പോൾ വേറെയും രീതിയിൽ ആകാം.

******

3.
ഞാൻ : ” അച്ഛാ എനിക്ക് മീരയേയും മീരയ്ക്ക് എന്നെയും ഇഷ്ടമാ. ഞങ്ങൾ കല്യാണം കഴിക്കാൻ
തീരുമാനിച്ചു. ”

അച്ഛൻ : ” ഏഹ്…… എടാ പൊന്നുമോനെ ഇതാണോ നിന്റെ മനസ്സിലിരുപ്പ്. തന്തയ്ക്ക്
പിറക്കാത്തവനെ ഇറങ്ങേടാ ഇവിടുന്ന് ”

******

ഞാൻ ഇങ്ങനെ പല രീതിയിൽ ആലോചിച്ചു മനസ്സ് മടുപ്പിക്കും. കല്യാണം എന്ന് പറഞ്ഞാൽ തന്നെ
അച്ഛൻ പൊട്ടിത്തെറിക്കും. അപ്പൊ പിന്നെ ഞങ്ങൾ തമ്മിൽ ലൈംഗിക ബന്ധം കൂടി ഉണ്ടെന്ന്
അറിഞ്ഞാൽ ഹൃദയം പൊട്ടി മരിക്കാൻ സാധ്യത ഉണ്ട്. അതുകൊണ്ട് എങ്ങനെ ഇത്
അവതരിപ്പിക്കും.

അങ്ങനെ എന്റെ പകലുകൾ
കലുഷിതവും രാത്രികൾ മീരയുടെ കരച്ചിലും ആയി മാറി. സമയം അതിവേഗം പൊയ്ക്കൊണ്ടിരുന്നു.
കോളേജ് അടയ്ക്കുന്നതിന് മുൻപ് എന്തെങ്കിലും ചെയ്തില്ലെങ്കിൽ മീരയെ
എന്നെന്നേക്കുമായി നഷ്ടമാകും. അത് സംഭവിച്ചാൽ പിന്നെ ഞാനില്ല. എന്ത് ചെയ്യും………..

അങ്ങനെ ഒരു ദിവസം.
ഞാൻ ഫുട്ബോൾ കളിക്കാൻ പോയ ഗ്രൗണ്ടിൽ വച്ചു ജോയലിനെയും മനുവിനെയും വീണ്ടും
കണ്ടു.ജോയൽ : ” മച്ചാനെ…… വാട്സ് അപ്പ്…… “ഞാൻ : ” ഹൈ…… ”

ജോയൽ : ” എന്താണ്…. ഫുട്ബോൾ കളി ആണാ ഫുൾ ടൈം. ”

ഞാൻ : ” ആ ഏറെക്കുറെ. ”

മനു : ” നുമ്മാ ഈ സീനൊക്കെ മുൻപേ വിട്ടതാണ് ”

ജോയൽ : ” ഉവ്വേ…. വിരലിന്റെ മുൻഭാഗം കൊണ്ട് ബോൾ തട്ടി കാല് കബൂർ സീൻ ആക്കിയ മൊതലാണ്

മനു : ” അത് പിന്നെ ഒരബദ്ധം ആർക്കും പറ്റും. പക്ഷെ മച്ചാനെ ദേ ഇവനൊണ്ടല്ല സ്വന്തം
പോസ്റ്റിലേക്ക് ഗോൾ അടിച്ച ടീമാണ്…. അതും ലാസ്റ്റ് മിനട്ടിൽ. ”

ജോയൽ ഒന്ന് ചമ്മി.

ജോയൽ : ” എന്താണ് മച്ചാനെ വല്ല സീൻ ഉണ്ടാ. ഒരു സന്തോഷമില്ലല്ലാ ”

ഞാൻ : ” ഏയ് ഒന്നുമില്ല ”

മനു : ” അതല്ല എന്തോ സീൻ ഉണ്ട്. മച്ചാനെ എന്താണ് പ്രോബ്ലം. നുമ്മാ തീർത്തു തരാം.
നുമ്മക്ക് തീർക്കാൻ പറ്റാത്ത ഒരു പണിയും ഇന്ന് ഈ നാട്ടിൽ ഇല്ല ”

ഞാൻ : ” ഏയ് ഒരു പ്രശനവും ഇല്ല ”

ജോയൽ : ” മച്ചാൻ വന്നേ. ദേ അവിടുന്ന് ഒരു മിൽക്ക് ഷേക്ക് കുടിക്കാം. മച്ചാന് എന്തോ
സീൻ ഉണ്ട്. അത് പറഞ്ഞിട്ട് പോയ മതി.”

ഞാൻ : ” ഏയ്യ് എനിക്ക് വേണ്ട ”

മനു : ” എന്താണ് മച്ചാനെ….. വാന്നെ ”

അവന്മാർ നിർബന്ധിച്ച് എന്നെ കൊണ്ട് ആ കടയിൽ പോയി. അവിടെ ടേബിൾ ഒന്നുമില്ല. പുറത്ത്
ഒരു മരത്തിന്റെ ചുവട്ടിൽ ഒരു ബെഞ്ചിൽ ആണ് ഞങ്ങൾ ഇരുന്നത്.

ജോയൽ : ” ഡ്യൂഡേ…. മൂന്നു ബൂസ്റ്റ്‌ സർബത്ത് എട്… നല്ല ചില്ല് ആയിക്കോട്ടെ. ”

മനു : ” ടാ കൊറിക്കാൻ വല്ലതും എടുത്തോ. ആ കുർകുറെ എട് ”

ജോയൽ : ” ആ ഇനി പറ എന്താണ് മച്ചാന്റെ സീൻ ”

ഞാൻ : ” ഒന്നുമില്ല ബ്രോ. പ്രശ്നം ഒന്നുമില്ല ”

മനു : ” പൊന്നു കൂട്ടുകാരാ….. നമ്മൾ ബ്രോയെ ഒരു ചങ്കായിട്ട് കാണുവാ….. ബ്രോ
ധൈര്യമായി പറ ബ്രോ. ആരാണ് ഏണി. നമുക്ക് വേണോങ്കിൽ പണിയാം അവനിട്ട്. ”

ഞാൻ : ” ഏയ് അങ്ങനെ ഒന്നുമില്ല ”

ഞാൻ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും അവന്മാര് വിടുന്നില്ല. എന്നെ അത്ര പരിചയം
ഇല്ലാഞ്ഞിട്ട് പോലും അവന്മാരുടെ പെരുമാറ്റം ഉറ്റ ചങ്ങാതിമാരെ പോലെ ആയിരുന്നു.
ഒടുവിൽ ഞാൻ അവരോടു പറയാൻ തീരുമാനിച്ചു.

ഞാൻ : ” അതെ പ്രശ്നം എന്താന്ന് വച്ചാൽ…… എനിക്ക് ഒരു പെണ്ണിനെ ഇഷ്ടമാണ് ”

ജോയൽ : ” ആ അതുപറ അപ്പൊ ലവ് സീൻ ആണ്. ആരാണ് ഇപ്പൊ സീൻ പെണ്ണിന്റെ അപ്പനാണ ”

ഞാൻ : ” അതുപിന്നെ പെണ്ണിന്റെ അച്ഛനും സീൻ ആണ് എന്റെ അച്ഛനും സീൻ ആണ് ”

മനു : ” അപ്പൊ ഗ്രൗണ്ട് സപ്പോർട്ട് ഇല്ല. ”

ജോയൽ : ” പെണ്ണോ? ”

ഞാൻ : ” പെണ്ണിന് എന്നെ ഇഷ്ടമാ ”

ജോയൽ : ” അത് മതി ബാക്കി കാര്യം നമ്മളേറ്റ് ”

മനു : ” ഇനി പെണ്ണിന്റെ തന്തപ്പടിയെ കേറി പൂളിയിട്ട് ആണെങ്കിലും അവളെ നമുക്ക്
വിളിച്ചിറക്കാം ”

ഞാൻ : ” അയ്യോ അതൊന്നും വേണ്ട ”

ജോയൽ : ” ബ്രോ പേടിക്കണ്ട ആരും ചോദിക്കാൻ വരില്ല. നമ്മൾക്ക് നല്ല ഹോൾഡ് ആണ്. മല്ലൻ
ബഷീർ എന്ന് പറഞ്ഞാൽ ഇവിടെ പോലിസ് അല്ല പട്ടാളം വരെ നിന്ന് മുള്ളും. അത്രയ്ക്കും
കിടിലൻ ടീമാണ് നുമ്മാ ”

ഞാൻ : ” അയ്യോ അടിപിടി ഒന്നും വേണ്ട. ഒന്നില്ലേലും അവളുടെ അച്ഛൻ അല്ലെ ”

മനു : ” ബ്രോ അവളുടെ അച്ഛൻ അല്ലെ ബ്രോടെ അല്ലല്ലോ ”

ഞാൻ : ” അത് പിന്നെ…….. എന്റെ അച്ഛനും ആണ് ”

ജോയലും മനുവും ഒരുമിച്ച് : “ഏ…… എന്തോന്ന് ”

ജോയൽ : ” മച്ചാന്റെ അച്ഛനാ…… എന്താണ്………. ഏത് സ്റ്റഫ് ആണ് അടിച്ചത് ”

ഞാൻ : ” അല്ല ബ്രോ എന്റെ അനിയത്തി ആണ് അവള് ”

ജോയൽ : ” അന്ന് കണ്ട കൊച്ചാ? ”

ഞാൻ : ” അതെ ”

മനു : ” അയ്യേ….. മൈരേ പോടാ അവിടുന്ന്. പടിയായിക്കോ നീ ഇല്ലെങ്കിൽ നിന്നെ ഇപ്പൊ
തീർക്കും അവരാതി. സ്വന്തം സിസ് നെ കെട്ടാൻ നടക്കുന്നോ മയ്ത്താണ്ടി ”

ഞാൻ : ” അയ്യോ സ്വന്തം പെങ്ങളല്ല അത്. അച്ഛന്റെ അനിയന്റെ മോളാ. പക്ഷെ അവര് നേരത്തെ
മരിച്ചു പോയത് കൊണ്ട് എന്റെ അച്ഛനാ അവളുടെയും അച്ഛൻ ”

മനു : ” എങ്ങനെ…… ”

ഞാൻ : ” അതായത് അവളുടെ അച്ഛൻ എന്റെ അച്ഛന്റെ അനിയൻ ആണ്. പുള്ളി നേരത്തെ മരിച്ചു
പോയി. അതുകൊണ്ട് അവളുടെ വളർത്തച്ഛൻ ആണ് എന്റെ അച്ഛൻ ”

ജോയൽ : ” ഓഹ് ഡാർക്ക് “.

മനു : ” സ്വന്തം ഡാഡി ആയോണ്ട് പണിയാനും പറ്റില്ല. ”

ജോയൽ : ” അപ്പൊ ചുമ്മാതല്ല അന്ന് മുണ്ടും സാരിയുമൊക്കെ ഇട്ട് ഫാൻസി ഡ്രസ്സ്‌
കളിച്ചത്…… ഏ….. ഏ”

ചമ്മൽ കാരണം ഞാനൊന്ന് ചിരിച്ചു പോയി.

മനു : ” നിങ്ങളെ തമ്മിൽ കെട്ടിക്കില്ല എന്ന് പറഞ്ഞോ ഡാഡി

ഞാൻ : ” ഇല്ല പക്ഷെ അവൾക്ക് വേറെ കല്യാണം ആലോചിക്കുന്നുണ്ട് ”

ജോയൽ : ” നിങ്ങൾക്കങ്ങോട്ട് തുറന്നു പറഞ്ഞൂടെ മച്ചാനെ ”

ഞാൻ : ” ധൈര്യമില്ല ബ്രോ ”

മനു : ” അതാണ്…….. പെണ്ണും പെടക്കോഴിയും വേണം എന്നാലോ ധൈര്യമില്ല. ധൈര്യമില്ലേൽ
ആഗ്രഹിക്കാൻ പാടില്ല മോനെ ”

ജോയൽ : ” നെഗറ്റീവോളി മൈരേ നെഗറ്റീവ് അടിക്കാതെ മിണ്ടാതിരി ”

മനു : ” ഓഹ് ”

ജോയൽ : ” നമ്മൾക്കേ ഇത് ബഷീറിക്കയോട് സംസാരിക്കാം ”

ഞാൻ : ” അതൊക്കെ വേണോ…. പണിയാകുമോ ”

ജോയൽ : ” പോന്നു ബ്രോ ഒന്നും പേടിക്കണ്ട. നാളെ ഞാൻ വിളിക്കാം നുമ്മക്ക് ഇത് സെറ്റ്
ആക്കാം ”

മനു : ” എന്നാ ശെരി നമ്മൾ തെറിക്കുവാ ഓക്കേ പിന്നെ കാണാം ”

അവര് പോയിക്കഴിഞ്ഞപ്പോളേക്കും സമയം വൈകി. പിന്നെ അന്ന് കളിക്കാൻ ഒരു മൂഡ്
ഇല്ലായിരുന്നു. ഞാൻ നേരെ വീട്ടിലേക്ക് ചെന്നു. അവന്മാരെ കണ്ട കാര്യമൊന്നും മീരയോട്
ഞാൻ പറഞ്ഞില്ല. പക്ഷെ ഉള്ളിൽ ഒരു പേടി തോന്നി. ഇത്രയും നാൾ ഞങ്ങൾക്ക് രണ്ട്
പേർക്കും മാത്രമേ ഞങ്ങളുടെ ബന്ധം അറിയാമായിരുന്നുള്ളു. ഇപ്പൊ അവന്മാർക്ക് അറിയാം.
ഇനിയിപ്പോ എന്താകുമോ എന്തോ.

അന്ന് രാത്രിയിലും അവൾ എന്റെ കിടക്കയിലേക്ക് വന്നു.

മീര : ” ജയേട്ടാ ”

ഞാൻ അവളെ പുണർന്നു നെറ്റിയിൽ ഉമ്മ കൊടുത്തു.

മീര : ” ജയേട്ടാ എന്തെങ്കിലും തീരുമാനിച്ചോ”

ഞാൻ : ” കോളേജ് കഴിയാൻ ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ. നീ സമാധാനപ്പെട്. ”

മീര : ” ഞാൻ തീ തിന്നോണ്ടിരിക്കുവാ ”

ഞാൻ : ” എടി എന്തായാലും കോളേജ് കഴിയുന്ന വരെ ഒന്നുമുണ്ടാകില്ല. അത്രയും നാളെങ്കിലും
നീ ഒന്ന് സങ്കടപ്പെടാതെ ഇരിക്ക്. ഇപ്പൊ എല്ലാ രാത്രിയിലും നീ കരച്ചിലാ. നീ
കരയുന്നത് കാണുമ്പോൾ എനിക്കും കരയാൻ തോന്നും അറിയാമോ. ”

മീര : ” പറ്റാഞ്ഞിട്ടാ ഏട്ടാ. ഏട്ടന്റെ മുൻപിൽ അല്ലെ എനിക്ക് ഇങ്ങനെ വന്നു കരയാൻ
പറ്റു ”

ഞാൻ അവളുടെ മുഖത്തൊക്കെ ഉമ്മ വച്ചു കവിളിൽ തട്ടി അവളുടെ പുറത്ത് തലോടി
ആശ്വസിപ്പിച്ചു.

ഞാൻ : ” നീ വിഷമിക്കേണ്ട എല്ലാം ശെരിയാക്കാം ഞാൻ. ”

അവളെങ്കിലും എല്ലാം ശെരിയാകും എന്ന പ്രതീക്ഷയിൽ ഇരുന്നോട്ടെ. അവളെങ്കിലും
സങ്കടപെടാതെ ഇരിക്കുമല്ലോ. അവൾ എന്നിലേക്ക് ചുരുണ്ടു കൂടി. അവളുടെ മൂർദ്ധാവിൽ ഒരു
ചുംബനം കൂടി ഞാൻ സമ്മാനിച്ചു. ഇപ്പോൾ എല്ലാ രാത്രിയിലും കെട്ടി പിടിച്ചു കിടത്തം
മാത്രമേ ഉള്ളു. എന്തോ ഉള്ളിൽ ഇത്രയും വിഷമം വച്ചു കൊണ്ട് സെക്സ് ചെയ്യാൻ പറ്റണില്ല.

മീര എന്റെ ചൂട് പറ്റി എന്നോട് മുട്ടിയുരുമ്മി ചുരുണ്ടു കൂടി. ഒരു കയ്യിൽ അവളുടെ തല
താങ്ങി കഴുത്തിലൂടെ ചുറ്റി മറ്റേ കൈ കൊണ്ട് അവളെ പൊതിഞ്ഞു പിടിച്ച് ഒരു കാലും കൂടി
എടുത്ത് അവളുടെ മേലെ വച്ചു. മീര രണ്ട് കയ്യും തൊഴുതു പിടിച്ചു കാലുകളുടെ ഇടയിലേക്ക്
വച്ചു ചുരുണ്ടു കൂടി എന്റെ കരവാലയത്തിനുള്ളിൽ സുരക്ഷ അനുഭവിച്ചു. അങ്ങനെ
കിടന്നങ്ങനെ ഉറങ്ങി പോയി.

പിറ്റേന്ന് കളിക്കാൻ ഫുട്ബോൾ ഗ്രൗണ്ടിൽ പോകുമ്പോൾ പറഞ്ഞത് പോലെ ജോയലും മനുവും അവിടെ
ഉണ്ടായിരുന്നു. അവന്മാര് ഒരു ഡ്യുക്കിൽ ആണ് വന്നത്. ഞാൻ അവിടെ ഗ്രൗണ്ടിൽ
ഉണ്ടായിരുന്ന ഒരു പയ്യന്റെ ബൈക്ക് എടുത്തു. അവന്മാര് എന്നെ ബഷീർ ഇക്കയുടെ
അടുത്തേക്ക് കൊണ്ടുപോയി.

ഏതെങ്കിലും ഗോഡൗൺ അല്ലെങ്കിൽ ഇരുട്ട് നിറഞ്ഞ ഒരു മുറി ഇതൊക്കെയാണ് ഞാൻ
പ്രതീക്ഷിച്ചത്. പക്ഷെ എത്തിപ്പെട്ടത് ഒരു രണ്ട് നില വീടിന്റെ മുന്നിൽ. അത് മല്ലൻ
ബഷീറിന്റെ വീട് ആയിരുന്നു.

ജോയൽ : ” മച്ചാനെ ഇച്ചിരി റെസ്‌പെക്ട് ഒക്കെ ഇട്ട് നിന്നോണം കേട്ടാ ”

ഞാൻ : ” ഓക്കേ ”

ചെറിയ പേടിയോടെ അവന്മാരുടെ പുറകെ ഞാൻ ആ വീടിന്റെ മുറ്റത്തേക്ക് കയറി. മുറ്റത്ത് ഒരു
കൊച്ചു പയ്യൻ നിന്ന് കളിക്കുന്നുണ്ട്.

ജോയൽ : ” ഉപ്പൂപ്പ ഇല്ലെടാ ഷാനു….

ഷാനു : ” അകത്തൊണ്ട് ”

ജോയലും മനുവും ചെരുപ്പ് ഊരി അകത്തേക്ക് കയറി. ഞാനും അതുപോലെ ചെയ്തു. അകത്തെ വലിയ
മുറിയിൽ ഒരു വലിയ കസേരയിൽ ഒരു രണ്ട് വയസ്സുള്ള കുഞ്ഞിനെ മടിയിൽ ഇരുത്തി
കൊഞ്ചിക്കുന്ന ഒരു മെലിഞ്ഞ മനുഷ്യൻ. നരച്ച

താടിയും മുടിയും. വേഷം വെള്ള ഷർട്ടും വെള്ള മുണ്ടും. കാണാൻ ഒരു ഗുണ്ടയുടെ ഒരു
ലക്ഷണവുമില്ല. “ഉപ്പൂപ്പാന്റെ പൊന്നെ ഉപ്പൂപ്പാന്റെ മുത്തേ ” എന്നൊക്കെ വിളിച്ചു
കൊച്ചിനെ കൊഞ്ചിക്കുന്നു. ഞാൻ പ്രതീക്ഷിച്ചത് സിനിമയിൽ ഒക്കെ കാണുന്ന പോലെ ഒരു ടെറർ
സീൻ ആണ്. ഇതിപ്പോ ഒരു സാധാരണ മനുഷ്യൻ. അയാൾ ഞങ്ങളെ ശ്രദ്ധിച്ചു.

ബഷീർ : ” അല്ലാ ആരിത്….. ഇരിക്കിനെടാ. ആരാണ്ടാ പുതിയ ഒരു ചങ്ങാതി. ”

ജോയലും മനുവും അവിടെ ഇരുന്നു. ഞാനും ഇരുന്നു.

ജോയൽ : ” ഇക്ക ഇതാണ് ഞാൻ പറഞ്ഞ മറ്റേ പ്രണയിച്ചു സീൻ ആയ ”

ബഷീർ : ” അയ്ശെരി അപ്പോ നീയാണ് ആ മൊതല് ”

ജോയൽ : ” ഇക്കാ അറിയാല്ലോ. പെണ്ണിന്റെ അപ്പൻ തന്നെയാണ് ഇവന്റെ അപ്പനും ”

ബഷീർ : ” ഓഹ് നിങ്ങൾ പറഞ്ഞാരുന്നല്ലാ. മോനെ ഞാൻ ഒരു കാര്യം പറയാം ഇത് നിസ്സാര
കാര്യം ആണ്. നീ അങ്ങോട്ട്‌ അന്റെ വാപ്പാനോട് എല്ലാം പറഞ്ഞാൽ തീരുന്ന പ്രശ്‌നമേ
ഒള്ളു ”

ഞാൻ : ” അല്ല ഇക്കാ അതിനൊള്ള ഒരു ധൈര്യം ഇല്ല. ”

മനു : ” ഇക്കാ നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുവോ ”

ബഷീർ : ” എടാ നമ്മള് എടപെട്ടാൽ ആയിരിക്കും ഇത് പ്രശ്നം ആവുക. മാത്രമല്ല നമ്മള് ഈ
വെട്ടും കുത്തും പോലിസ് സ്റ്റേഷൻ ഒക്കെ ആയിട്ട് നടക്കുന്നവർക്ക് ഇടപെടാൻ പറ്റിയ
കേസ് ആണോടാ ഇത്. നമ്മളാരാ കല്യാണ ബ്രോക്കറാ. ”

ജോയൽ എന്നെ നോക്കി ഒന്ന് കണ്ണിറുക്കി.

ജോയൽ : ” ഇക്കായ്ക്ക് അറിയാല്ലോ പ്രണയിക്കുന്നവരുടെ മനസ്സ്. പ്രണയം തകർന്നാൽ അവര്
ചങ്ക് പൊട്ടി മരിക്കും. ”

മാക്സിമം സെന്റി അടിച്ചു ജോയൽ മെഴുകാൻ തുടങ്ങി. അത് കണ്ടാൽ അവന്റെ കല്യാണ കാര്യം
ആണെന്ന് തോന്നും.

ബഷീർ ഇക്കയെ ജോയൽ ഇമോഷണൽ ആയി സോപ്പ് ഇട്ട് പതപ്പിക്കാൻ തുടങ്ങി. ബഷീർ ഇക്കയ്ക്ക്
എന്തൊക്കെയൊ പാവം തോന്നി.

മനു : ” ഇക്കാ സംഭവം ഇവന്റെ അച്ഛൻ ആയത് കൊണ്ട് നമുക്ക് ടൂൾസ് എടുക്കാൻ പറ്റില്ല.
അപ്പോൾ ബുദ്ധി ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാണം.

ബഷീർ : ” അതായത്. പെണ്ണിനെ കെട്ടണം അച്ഛൻ എതിർക്കരുത്. അച്ഛനെ കൊണ്ട്
സമ്മതിപ്പിക്കണം. ശെരി. അച്ഛൻ ഇതറിഞ്ഞാൽ എന്തായിരിക്കും പ്രതികരണം ”

ഞാൻ : ” അതാണ് എന്റെയും പേടി. ”

ബഷീർ : ” അപ്പൊ നിങ്ങൾ രണ്ടാളും പറയാതെ അച്ഛൻ അറിയണം. അപ്പൊ നമുക്ക് മനസിലാവും
പ്രതികരണം. അപ്പൊ ഒറ്റ വഴിയേ ഒള്ളു. ഒളിച്ചോട്ടം. ”

എന്റെ ഒള്ള പ്രതീക്ഷ കൂടി പോയി.

ഞാൻ : ” ഇക്കാ അത് നടക്കില്ല. ”

ബഷീർ : ” എന്തേയ് ”

ഞാൻ : ” ഒളിച്ചോടാൻ അവള് സമ്മതിക്കില്ല ”

ബഷീർ : ” ആ പഷ്ട്. ഇതെന്തൊരു പെണ്ണ് ആടാ. ”

ജോയൽ : ” ഇക്കാ എനിക്കൊരു കിണ്ണം കാച്ചിയ ഐഡിയ ”

ബഷീർ : ” പറ ”

ജോയൽ : ” പെണ്ണിനെ തട്ടിക്കൊണ്ടു വരാം. എന്നിട്ട് ഇവനെ കൊണ്ട് കെട്ടിക്കാം ”

ഞാനും മനുവും ബഷീറും അവനെ ഒന്ന് നോക്കി.

ജോയൽ : ” വെണ്ടല്ലേ…… 😬”

മനു : ” ഒളിച്ചോടാൻ എന്താണ് അവൾക്ക് ഇത്ര ബുദ്ധിമുട്ട് ”

ഞാൻ : ” അവളെ വളർത്തിയ അച്ഛനെയും അമ്മയോടും ഉള്ള കടപ്പാട് കാരണം അവൾ സമ്മതിക്കില്ല.

മനു : ” ശെരി എനിക്ക് ഒരു ഐഡിയ. ഒളിച്ചോടുന്നത് പോലെ അഭിനയിക്കാമോ ”

ഞാൻ : ” എങ്ങനെ ”

മനു : ” ഒളിച്ചോടുന്നത് പോലെ അഭിനയിക്കണം. ശെരിക്കും ഒളിച്ചോടേണ്ട. രണ്ട് ദിവസം
എങ്ങോട്ടെങ്കിലും മാറി നിക്കണം. അപ്പൊ അച്ഛന് കാര്യം മനസ്സിലാവും. അപ്പോ അറിയാം
അച്ഛന്റെ പ്രതികരണം. ”

ഞാനും ബഷീറിക്കയും പരസ്പരം നോക്കി.

ജോയൽ : ” അയ്യേ എന്ത് ഊള ഐഡിയ ആണ്. ഒന്ന് പൊയ്ക്കെടാ ”

ഞാൻ : ” അല്ല ബ്രോ അത് തരക്കേടില്ല ”

ജോയൽ : ” ങേ.”

ബഷീർ : ” അത് ഒന്ന് നോക്കാം. ”

ജോയൽ ഒന്ന് തലചൊറിഞ്ഞു.

ജോയൽ : ” ഹ്മ്മ്മ്മ്മ്….. ആ അതും ഒരു നല്ല ഐഡിയ തന്നെ ”

മനു : ” മൈരേ നീ ഒന്ന് മിണ്ടാതിരി ”

ജോയൽ പിന്നെ ഒന്നും മിണ്ടിയില്ല.

മനു : ” എന്നാൽ പിന്നെ ഇന്ന് തന്നെ. അല്ലെങ്കിൽ നാളെ മതിയല്ലേ. ഒരു സ്ഥലം കണ്ടു
പിടിക്കണം ഇവർക്ക് നിക്കാൻ ”

ഞാൻ : ” അയ്യോ ഉടനെ വേണ്ട. കോളേജ് അടയ്ക്കാൻ നേരം മതി ”

മനു : ” ഓഹ് അപ്പൊ ടൈം ഉണ്ട് ”

ബഷീർ : ” എന്നാണ് ഈ കോളേജ് കുണ്ടാമണ്ടി തീരുന്നത് ”

ഞാൻ : ” രണ്ടു മാസം കൂടി ഉണ്ട് ഇക്കാ ”

ബഷീർ : ” എന്നാ നീ പേടിക്കണ്ട. ഓളെയും കൂട്ടി സമയം ആകുമ്പോൾ വന്നാ മതി. നമ്മൾ ഒരു
സ്ഥലം അറേൻജ് ചെയ്തു തരാം. ”

ഞാൻ : ” താങ്ക്സ് ഇക്കാ ”

ബഷീർ : ” മോനെ ഇതിന് താങ്ക്സ് ഒന്നും വേണ്ട. പ്രണയത്തിന്റെ കൊട്ടേഷൻ ഫ്രീ ആണ് ”

മനു : ” എന്നാ ബ്രോ ചെല്ല്. ഞങ്ങൾക്ക് വേറെയും ഡിയലിങ്ങ്സ് ഉണ്ട്. ഇനി ഫോൺ ചെയ്ത്
എല്ലാം സംസാരിക്കാം ”

ഞാൻ : ” ഓക്കേ എന്നാൽ ഞാൻ ഇറങ്ങുവാ ”

അവിടുന്ന് ഇറങ്ങിയപ്പോൾ ഏതാണ്ട് ആശ്വാസം ആയത് പോലെ തോന്നി എനിക്ക്. ഈ പ്ലാനൊക്കെ
വർക്ക്‌ ഔട്ട്‌ ആയാൽ മതി ആയിരുന്നു. ഞാൻ ബൈക്ക് ഗ്രൗണ്ടിൽ കൊണ്ട് പോയി കൊടുത്തിട്ട്
നേരെ വീട്ടിലേക്ക് പോയി. ഇനി എങ്ങനെയും അവളെ കൊണ്ട് ഇതിനൊക്കെ സമ്മതിപ്പിക്കണം

(തുടരും )