ഈ യാത്രയിൽ 6

ടാറിട്ട റോഡിൽ നിന്നും കാർ ഒരു മൺപാതയിലേക്ക് തിരിച്ചു . മഴയ്ക്ക് ഒരു കുറവും വന്നിട്ടില്ല .വഴിയിൽ എല്ലാം മരക്കമ്പുകളും ഇലകളും വീണു കിടക്കുന്നുണ്ടായിരുന്നു . അര കിലോമീറ്ററോളം സഞ്ചരിച്ചപ്പോൾ ഞങ്ങൾക്ക് താമസിക്കാനുള്ള ഹോം സ്റ്റേയുടെ പേരെഴുതിയ ബോർഡ് കണ്ടു . കാർ ഞാൻ ഇടതു വശത്തെ ഇടുങ്ങിയ വഴിയിലേക്ക് തിരിച്ചു . രണ്ടു ഭാഗത്തും മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന ഒരു മൺപാത . മരങ്ങളിൽ നിന്നും വലിയ മഴ തുള്ളികൾ വീണു കൊണ്ടിരിക്കുന്നു .

വഴി അവസാനിച്ചത് ചെറിയ ഒരു വീടിന്റെ മുറ്റത്താണ് . പുറത്തു നിന്നും കാണുമ്പോൾ പൂര്‍ണമായും മരം കൊണ്ട് നിർമിച്ചതു പോലെ തോന്നുന്ന ഒരു നില വീട് . അതിനു മുന്നിലെ ബോർഡ് കണ്ടപ്പോൾ ഓഫീസ് ആണെന്ന് തോന്നി .

നിമ്മിയെ കാറിൽ ഇരുത്തി പാസ്പോര്ട്ട് കോപ്പിയുമായി ഞാൻ കാറിൽ നിന്നിറങ്ങി ആ വീട്ടിലേക്ക് കയറി .

അടഞ്ഞു കിടന്നിരുന്ന വാതിലിൽ ഞാൻ മുട്ടി വിളിച്ചു . കുറച്ചു നിമിഷങ്ങൾക്കകം അറുപതിനോടടുത്തു പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ വന്നു വാതിൽ തുറന്നു . കാര്യം അവതരിപ്പിച്ചപ്പോള്‍ അവർ അകത്തേക്ക് ക്ഷണിച്ചു . ഫോര്മാലിറ്റീസ് എല്ലാം കഴിഞ്ഞ് റൂമിലേക്കുള്ള വഴി അവർ എനിക്ക് പറഞ്ഞു തന്നു .

ഇവിടെ നിന്ന് കുറച്ചു കൂടി മുന്നിലേക്ക് പോയാൽ തടാക കരയിലായി കാണുന്നതാണ് ഞങ്ങൾക്ക് താമസിക്കാൻ ഉള്ള വില്ല . രാത്രി ആയതിനാൽ കാഴ്ച്ചകൾ ഒന്നും വ്യക്തമല്ല . ഭക്ഷണം വേണമെങ്കിൽ നേരത്തെ പറയണം എന്ന് പറഞ്ഞു കീ തന്നവർ ഉള്ളിലേക്ക് പോയി .

ഞാൻ തിരിച്ച് കാറിലേക്കോടി . മുന്നിൽ കണ്ട വഴിയിലേക്ക് കാർ എടുത്തു . ഏകദേശം നൂറു മീറ്ററിൽ തന്നെ ഒരു ചെറിയ വില്ല കണ്ടു . നേരത്തേ കണ്ട വീടിനേക്കാൾ ചെറിയ വില്ല .പക്ഷെ കാണാൻ അത് പോലെ തന്നെ ഉണ്ട് .

വില്ലയുടെ മുന്നിലായി കാര്‍ പാർക്ക് ചെയ്തു, പുറകിൽ നിന്നും വാങ്ങിയ സാധനങ്ങളും വെള്ളവും എടുത്ത് ഞങ്ങൾ പുറത്തിറങ്ങി .

ഡോര്‍ തുറന്നു ഉള്ളിലേക്ക് കയറി . ഒരു വലിയ റൂം , അറ്റാച്ചഡ് ബാത്റൂമും മൂന്നു പേർക്ക് സുഖമായി കിടക്കാവുന്ന ഒരു കട്ടിലും . പുറത്തെ സിറ്റൌട്ടില്‍ രണ്ടു ചെയറും ഒരു ടേബിളും ഉണ്ട് . പക്ഷെ റൂഫില്ലാത്തതിനാൽ അവിടെ ഇരിക്കാൻ സാധിക്കില്ല . ഞാൻ നേരത്തെ വിചാരിച്ചതു പോലെ അല്ല . ഈ വില്ല മൊത്തത്തിൽ മരം കൊണ്ട് തന്നെ ആണ് നിർമിച്ചിട്ടുള്ളത് .

നിമ്മി നടന്നു റൂമു കാണുകയാണ് . ചുമരിൽ തൂക്കിയ ഫോട്ടോസ് എല്ലാം സൂക്ഷ്മതയോടെ അവൾ നിരീക്ഷിക്കുന്നു . നിറയെ ആന്റിക് സാധനങ്ങൾ കൊണ്ട് അലങ്കരിച്ച ഒരു മുറിയാണ് . ബൾബിൽ നിന്നും വരുന്ന മഞ്ഞ വെളിച്ചം അവയെ കൂടുതൽ സൌന്ദര്യമുള്ളതാക്കുന്നു .

ഞാൻ ബാത്രൂം തുറന്നു . നല്ല വൃത്തിയുണ്ട് . ബാത്ത് ടബ് ഒക്കെ ഉണ്ട് , പക്ഷെ ഈ തണുപ്പിൽ അതില്‍ കിടന്നു കുളിക്കാൻ ആവില്ല, പിന്നെന്തിനാ ബാത്ത് ടബ് .

ഡ്രസ്സ് കൊണ്ട് വന്ന കവറില്‍ നിന്ന് ടർക്കി എടുത്ത് ഞാൻ തല തുവർത്തി കൊണ്ട് ജനവാതിൽ തുറന്നു . പുറത്ത് ഒന്നും കാണാനാവുന്നില്ല , കൂരാ കൂരിരുട്ടു മാത്രം .

ജനൽ അടച്ചു തിരിഞ്ഞപ്പോൾ ടർക്കി എടുത്ത് ദേഹത്തായ വെള്ളം തുടക്കുകയായിരുന്നു നിമ്മി .

‘തണുക്കുന്നുണ്ടല്ലേ ‘ ഞാൻ അവളോട് ചോദിച്ചു

‘ഉം , നല്ല തണുപ്പാ ‘

‘രണ്ടെണ്ണം അടിച്ചു കിടക്കാൻ പറ്റിയ കാലാവസ്ഥ ‘ ഞാൻ രണ്ടു കൈകളും കൊണ്ട് കൈത്തണ്ടയിൽ ഉരതികൊണ്ടു പറഞ്ഞു .

അവൾ ഒന്ന് ചിരിച്ചു . പിന്നെയാണ് ഇന്നലെ അടിച് അവൾ കാട്ടി കൂട്ടിയതെല്ലാം ഓര്മ വന്നത് . അത് ഓർത്തിട്ടു തന്നെ ആവും അവൾ ഇപ്പോൾ ചിരിച്ചതെന്നു എനിക്ക് തോന്നി .

‘കുളിക്കുന്നില്ലേ ‘

‘ഈ തണുപ്പത്തോ’ അവൾ ചോതിച്ചു .

‘ഇത്രേം യാത്ര ചെയ്തതല്ലേ . കുളിക്കാൻ തോന്നുന്നില്ലേ ‘

‘കുളിക്കണം എന്നുണ്ട് , പക്ഷെ എങ്ങനെയാ ‘

‘ഹീറ്റർ ഉണ്ട് ‘

‘ആണോ , എന്നാല്‍ ഒരു കൈ നോക്കാം ‘ അവള്‍ പറഞ്ഞു

‘എന്നാല്‍ ഞാന്ന്‍ ആദ്യം കുളിച്ചു വരാം ‘ അതും പറഞ് ടർക്കിയും വാങ്ങിയ ഡ്രെസ്സും എടുത്ത് ഞാൻ ബാത്റൂമിലേക്കു കയറി .

ചൂട് വെള്ളത്തിൽ നന്നായൊന്നു കുളിച്ചു . മൊത്തത്തിൽ ഒന്ന് ഫ്രഷ് ആയി . ഡ്രസ്സ് മാറി പുറത്തേക്കിറങ്ങി . ഇട്ടിരുന്ന ഡ്രസ്സ് ഹാങ്ങറിൽ തൂക്കി . ഞാൻ ഇറങ്ങിയതിനു പിന്നാലെ മനസ്സില്ല മനസോടെ കവറും എടുത്ത് അവളും ബാത്റൂമിലെ ഉള്ളിലേക്ക് കയറി .

സമയം എട്ടര ആയിട്ടുണ്ട് . കുറച്ചു വെള്ളം കുടിച്ച് ഞാൻ ജനവാതിലിന്റെ അടുതായി

നിന്ന് പുറത്തു മഴ പെയ്യുന്നത് നോക്കി . എപ്പോ തുടങ്ങിയതാ ഈ മഴ . ഫോണെടുത്ത് താമസിക്കുന്ന ഹോട്ടലിൽ വിളിച്ച് ഞാൻ വരുന്നില്ല എന്ന വിവരം ധരിപ്പിച്ചു . ശേഷം ഫോണിൽ വന്ന മെസ്സേജുകൾ എല്ലാം ഒന്നെടുത്ത് നോക്കി . ലാപ്ടോപ്പുള്ള ബാഗ് കാറിൽ നിന്നും എടുത്തിട്ടില്ല .അതിനാൽ മെയിൽ ചെക്ക് ചെയ്യാൻ സാധിച്ചില്ല .

‘ഹരിയേട്ടാ ..’

പിറകിൽ നിന്നും അവളുടെ ശബ്‌ദം , ഞാൻ തിരിഞ്ഞു നോക്കി .

ഇന്ന് വാങ്ങിയ ടീഷർട്ടും പാന്റും ഇട്ടു സുന്ദരിയായി നിൽക്കുന്ന അവളെ നോക്കാതിരിക്കാൻ എനിക്കായില്ല .

അതികം ഇറുകി കിടക്കുന്നതല്ലെങ്കിലും ടി ഷിർട്ടിൽ അവളുടെ ശരീരത്തിന്റെ ഘടന വ്യതമായി കാണാം .

‘ഹരിയേട്ടാ ..,ഈ ഡ്രസ്സ് എവിടാ ഇടുക ‘ അവൾ മാറിയ ഡ്രസ്സ് കയ്യിൽ പിടിച്ചാണ് ചോതിച്ചത്

‘ദേ , അവിടെ .ഹാങര്‍ ഉണ്ട് , അതിൽ തൂക്കിക്കൊ ‘

അവളതും കൊണ്ട് പോയി .

തിരിച്ചു വന്നു ഫോണെടുത്തു അവൾ ബെഡിൽ ഇരുന്നു . അപ്പോളാണ് റൂമിൽ ഇരിക്കാനായി വേറെ ഒന്നും ഇല്ല എന്നത് ഞാനോർത്തത് . പുറത്തിരുന്ന കസേര നന്നായി നഞ്ഞിട്ടുണ്ട് .അതിനാല്‍ ഉള്ളിലേക്ക് എടുക്കാൻ ആവില്ല .

കുളിച്ചത് കൊണ്ടാണോ എന്നറിയില്ല അവൾ നന്നായി തണുത്തു വിറക്കുന്നുണ്ട് . താടിയെല്ലുകൾ തമ്മിൽ കൂട്ടി ഇടിച്ചു ശബ്ദം ഉണ്ടാവുന്നത് പുറത്തു കേള്‍ക്കാം .

‘ഡോ , കേറി കിടക്കാൻ നോക്ക് , തണുപ്പടിച്ച് വേറെ അസുഖം വരുത്തി വക്കണ്ട ‘

‘ഉം ‘ അവൾ തൂക്കി ഇട്ടിരുന്ന കാൽ ബെഡിലേക്കു വച്ച് , പുതപ്പെടുത്ത കാലിൽ ഇട്ടു , ശേഷം മെല്ലെ നിരങ്ങി പുതപ്പിനുള്ളിലേക്കു കയറി .

‘പുതച്ച് മൂഡി കിടന്നോ തണപ്പു മാറിക്കോളും’

‘ഉം , ഹരിയേട്ടൻ കിടക്കുന്നില്ലേ ‘

‘ഉം,ഞാനും കിടക്കാണ് ‘

ഫോൺ ചാർജിൽ ഇട്ടു ബെഡിന്റെ അപ്പുറത്തെ സൈഡിൽ ആയി ഞാൻ കയറി ഇരുന്നു . അവൾ ഫോണിൽ ഫോണില്‍ തന്നെ ആയിരുന്നു . പുതപ്പെടുത്ത് മേലേക്കിട്ടു ഞാൻ പതിയെ ബെഡിൽ കിടന്നു . ഞങ്ങൾ തമ്മിൽ ചെറിയ ഒരു ഗ്യാപ് ഉണ്ടായിരുന്നു .

അവൾ കിടക്കുന്ന ഭാഗത്തേക്കായി ചെരിഞ്ഞു കിടന്നു കൊണ്ട് ഞാൻ അവളെ നോക്കി . ആർക്കോ കാര്യമായിട്ട് മെസ്സേജ് അയച്ചുകൊണ്ടിരിക്കുയാണ് . ഭർത്താവു തന്നെ ആവും . റൂമിലെ മഞ്ഞ വെളിച്ചത്തിൽ അവളുടെ മുഖം തിളങ്ങുന്ന പോലെ എനിക്ക് തോന്നി .

നനഞ്ഞ മുടി തുമ്പിൽ നിന്നും വീഴുന്ന വെള്ളമായി വെളുത്ത ബെഡ്ഷീറ്റില്‍ വൃത്താകൃതിയിൽ നനവ് പടർന്നിരിക്കുന്നു .അവളുടെ മുകത്ത് നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല

ശെരിക്കും ഇവൾ തന്നെ അല്ലെ എന്റെ നഷ്ട്ട സ്വപ്നം , ഞാൻ മനസ്സിലോർത്തു . ഇവളെക്കാൾ വലുതായി ഞാൻ എന്തെങ്കിലും ആഗ്രഹിച്ചിരുന്നോ ,ഒരിയ്ക്കലും ഇല്ല . ബാക്കിയെല്ലാം ആഗ്രഹിക്കാതെ എന്നിലേക്ക്‌ വന്നതാണ് . പക്ഷെ ഇവൾ……. എന്റെ നിമ്മി ………..

കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞത്‌ ഞാൻ അറിഞ്ഞു . അവളറിയാതെ കണ്ണുനീർ തുടച്ച് ഞാൻ വീണ്ടും അവളെ നോക്കി കിടന്നു . ഫോണെടുത്തു അടുത്ത ടേബിളിൽ വച്ച് അവളും കിടന്നു . ഞാൻ കിടക്കു അതെ പൊസിഷനിൽ എന്നെ നോക്കി .

‘എന്താ ഇങ്ങനെ നോക്കണേ ഹരിയേട്ടാ ..’

ഞാൻ ഒന്നുമില്ല എന്ന രീതിക്കു പതിയെ തലയാട്ടി എന്നല്ലാതെ ഒന്നും മിണ്ടിയില്ല. ചുണ്ടിൽ മായാത്ത ഒരു ചിരി വരുത്തി ഞാൻ അവളുടെ കണ്ണുകളിൽ നോക്കി കിടന്നു . അവൾക്കും നോക്കാതിരിക്കാൻ ആയില്ല .

‘എന്താ ‘ അവള്‍ ചിണുങ്ങി

‘അതോ , നിന്റെ സൌന്ദര്യം നോക്കി കിടന്നു പോയതാ ‘ ഞാൻ കണ്ണുകള്‍ ചിമ്മിയടച്ചു കൊണ്ട് പറഞ്ഞു .

‘ഓഹോ..അങ്ങനാണോ’

‘അതേ . ഈ വെളിച്ചത്തില്‍ നീ സ്വര്ണം പോലെ കിടന്നു തിളങ്ങുന്നുണ്ട് ‘

ഞാൻ പറഞ്ഞത് അവള്‍ ചിരിച്ചു തള്ളി , ഞാൻ വീണ്ടും അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ , അവളുടെ കാണുകളില്‍ നോക്കി കിടന്നു

പുറത്തു നിന്നും ഇടയ്ക്കു ഇടിമിന്നലിന്റെ വെളിച്ചം റൂമിനുള്ളിലേക്കു ഇരച്ചു കയറുന്നു . ആ സമയത്ത് അവൾ പേടിച്ച് ഞെട്ടി കണ്ണ് ചിമ്മുന്നത് കാണാൻ നല്ല രസം തോന്നി .

ഇടയ്ക്കു തല ഒന്ന് വെട്ടിചപ്പോള്‍ കുറച്ചു മുടി അവളുടെ മുന്പിലേക്കായി വീണു . ഇടതു കൈ കൊണ്ട് അവൾ മെല്ലെ അത് കോരി പിറകിലേക്ക് തന്നെ ഇട്ടു .

അവളുടെ മുകത്തുനിന്നും കണ്ണുകള്‍ പിൻ വലിക്കാനായില്ല. മനസ്സിൽ ഒരായിരം നക്ഷത്രങ്ങൾ വിരിഞ്ഞു . ഈ കിടത്തിൽ തന്നെ ഇല്ലാണ്ടായാലും ഒരു കുഴപ്പവും ഇല്ല എന്ന് വരെ തോന്നി .

അവളുടെ കണ്ണുകൾ എന്റെ കണ്ണുകളിൽ തന്നെയാണ് . ഞാൻ മെല്ലെ കണ്ണുകൾ ഇളകിയപ്പോൾ അത് പോലെ തന്നെ അവളുടെ കണ്ണുകളും ചലിക്കുന്നത് ഞാൻ കണ്ടു .

ഞാൻ ഒന്നു ചിരിച്ചു .

‘എന്തിനാ ചിരിക്കണേ ‘

‘ഒന്നുല്ല ‘ ഞാൻ ചിരിച്ചു കൊണ്ട് തന്നെ മറുപടി നല്കി .

‘എന്തോ ഉണ്ട് , പറയ് ഹരിയേട്ടാ ‘

‘ഒന്നുല്ലടോ . ഒന്നു നോക്ക് , പെരുമഴ , ഇടി , മിന്നല്‍ ,കൊടും തണുപ്പ് കൂടെ ഒരേ പുതപ്പിന്റെ കീഴില്‍ വിവാഹം കഴിഞ്ഞ മുൻ കാമുകിയും , നല്ല കോമ്പിനേഷൻ അല്ലേ ‘

അവളുടെ ചുണ്ടുകള്‍ കൂര്‍ത്ത് വന്നു , ഇന്നലെ രാത്രിയില്‍ എപ്പോളോ ഇത് പോലെ അവളുടെ ചുണ്ട് ഞാൻ കണ്ടിട്ടുണ്ട് .

‘പോടാ പട്ടി ‘ ഒറ്റ വാക്കിൽ അവൾ മറുപടി ഒതുക്കി .

ഞാൻ ഒന്നു ചിരിച്ചു വീണ്ടും അവളുടെ കണ്ണുകളിലേക്ക് നോക്കി കിടന്നു .

എത്ര സമയംഞങ്ങൾ അങ്ങിനെ കിടന്നെന്നറിയില്ല.

നെറ്റിയിലൂടെ എന്തോ അരിക്കുന്നതായി തോന്നിയപ്പോളാണ് ഞാൻ ഉറങ്ങി പോയിരുന്നു എന്നു മനസിലായത് . കണ്ണു തുറക്കാൻ ഉള്ള മടി കാരണം ആ കിടത്തം കിടന്നു . കുറച്ചു നിമിഷങ്ങള്ക്കകം വീണ്ടും എന്തോ എന്റെ പുരികത്തിലൂടെ അരിച്ച് പോയി . കഴുത്തിന്റെ സൈഡിലായി ചൂട് ശ്വാസം പതിച്ചപ്പോൾ നിമ്മിയുടെ കൈകളാണ് മുഖത്ത് ഇഴയുന്നതെന്ന് എന്നെനിക്ക് തോന്നി .

അറിയാത്ത ഭാവം നടിച്ച് ഞാൻ ഉറങ്ങുന്നത് പോലെ കിടന്നു . അതേ , അവളു തന്നെ. രണ്ടു പുരികങ്ങളിലൂടെയും പല തവണ അവളുടെ വിരൽ തുംബ് ഇഴഞ്ഞു . ശേഷം വിരൽ നടു നെറ്റിയിലൂടെ താഴേക്ക് ഇറങ്ങാൻ തുടങ്ങി . മൂക്കിലൂടെ വന്നു മൂക്കിൻ തുംബതായി നിന്നു . പിന്നേയും താഴോട്ടിറങ്ങി .മുകളിലെ ചുണ്ട് കഴിഞ്ഞ് താഴെ ചുണ്ടിൽ എത്തി ,അതൊന്നമര്ത്തി വിട്ട് തള്ള വിരലും ചൂണ്ടു വിരലും കൊണ്ട് താടിയിൽ മെല്ലെ അമര്ത്തി ഇളക്കി .

അവൾ പുന്നാരത്തോടെ എന്തോ മനസ്സിൽ പറഞ്ഞിട്ടുണ്ട് .

പുറത്തു മഴ പെയ്തു വെള്ളം വീഴുന്നതിന്റെ ശബ്ദം നന്നായി കേള്ക്കാം,എല്ലാം കൂടി നല്ല ഒരു ഫീൽ തരുന്നുണ്ട് .

കണ്ണു തുറന്നു നോക്കാൻ മനസ്സ് പറയുന്നു , പക്ഷേ ഇപ്പോളുള്ള ഈ സുഖം നഷ്ട്ടമാവും . താടിയിൽ നിന്നും കൈ പിന്‍വലിച്ച് അവൾ കൈ എന്റെ ഇടതു കവിളിലായി വച്ചു, കൈ മുട്ട് പതിയെ എന്റെ നെഞ്ചിൽ അമര്ന്നു . കവിളിൽ ഒന്നു തലോടിയത്തിൻ ശേഷം അവളുടെ ചുണ്ടുകൾ തീരെ പ്രതീക്ഷികത്തെ എന്റെ വലതു കവിളിയായി മുട്ടിച്ച് നല്ല ഒരു ഉമ്മ തന്നു . എനിക്കു കിട്ടിയതിൽ വച്ച് ഏറ്റവും നല്ല ഉമ്മ ആയിരുന്നു അതെന്ന് എനിക്കു തോന്നി .

ഉമ്മ തന്നതിനു ശേഷം ശബ്ദമുണ്ടാകത്തെ അവളൊന്നു ചിരിച്ചെന്ന് മൂകിൽ നിന്നും വന്ന ശ്വാസത്തിൽ നിന്നതെനിക്ക് മനസ്സിലായി .പിന്നെ അവളുടെ മുഖം എന്റെ മുഖത്തോടടുപ്പിച്ച് വെച്ചവൾ കിടന്നു .ഇടക്കിടക്ക് അവളുടെ ചുണ്ടുകൾ എന്റെ കവിളിൽ കിന്നാരം പറയുന്നുണ്ടായിരുന്നു .

കുറച്ചു സമയം അവൾ അങ്ങനെ കിടന്നു , മനസ്സിൽ എന്തൊക്കെയോ എന്നൊടായി അവൾ പറയുന്നുണ്ട് , അതിന്റെ ഇടക്കാണ് അവൾ കവിളിൽ മുത്തുന്നത് .

പതിയെ അവളുടെ മുഖം എന്നിൽ നിന്നകന്നു തുടങ്ങി . കവിളിൽ തലോടിയിരുന്ന

കൈകൾ പിന്‍വലിക്കുകയാണെന്നറിഞ്ഞപ്പോൾ ഞാൻ പതിയെ കണ്ണുകള്‍ തുറന്നു നോക്കി .അവളുടെ കൈ എന്റെ നെഞ്ചിൽ നിന്നും മാറിയ നിമിഷം ഞാൻ കണ്ണു തുറക്കാതെ അവളുടെ കയ്യിൽ പിടിച്ചു .തീരെ പ്രതീക്ഷിക്കാത്ത ആ പ്രവര്‍ത്തിയിൽ അവളൊന്നു ഞെട്ടി .ഞാൻ കണ്ണു തുറന്നില്ല .പക്ഷേ അന്ധാളിച്ചു നില്ക്കുന്ന അവളുടെ കണ്ണുകൾ എനിക്കു കാണാമായിരുന്നു .

അവളുടെ കയ്യിലെ പിടുത്തം മുറുക്കി ഞാൻ പതിയെ കിടക്കുന്നിടത്ത് നിന്നും ഉയര്ന്നു . അവളുടെ മുഖത്തിൻ മുകളിലായി മുഖം വന്ന നിമിഷം ഞാൻ പതിയെ കണ്ണുകൾ മുഴുവനായി തുറന്നു . അന്ധാളിച്ച് വായ തുറന്നു വേഗത്തിൽ ശ്വാസം വിട്ട് കിടക്കുന്ന അവളുടെ ചുണ്ടുകളിൽ രക്തം ഇരച്ചു കയറി .കൂടുതൽ സമയം നോക്കി നില്കാനാവില്ലെന്നു തോന്നി ഞാൻ എന്റെ ചുണ്ടുകൾ അവയോടടുപ്പിച്ചു .

പൂവിനെ നോവിക്കാതെ തേൻ കുടിക്കുന്ന വണ്ടിന്റ്റെ ലാഗവത്തിൽ ഞാൻ അവളുടെ ചുണ്ടിൽ മുത്തം നല്കി .ശേഷം മുഖമുയര്ത്തി പിടിച്ചു . അവൾ എന്റെ മുഖത്തേക്ക് നോക്കുന്നില്ല . കണ്ണുകൾ രണ്ടും മറ്റൊരു കോണിലേക്കാക്കി പിടിച്ചു കിടക്കുകയാണ് .

‘ഉറങ്ങിയില്ലാര്ന്നു അല്ലേ ‘ അവൾ പതിഞ്ഞ ശബ്ദത്തിൽ സങ്കടത്തോടെ ചോതിച്ചു .

‘ഉറങ്ങിയിരുന്നു ,നീയാണെന്നെ ഉണര്ത്തിയത്,നീ തന്ന ആ ചുംബനം ‘ ഞാൻ മറുപടി നല്കി

‘ഞാൻ അത് വളരെ സോഫ്ട് ആയി ഹരിയേട്ടൻ അറിയാത്ത രീതിയിൽ ആണല്ലോ തന്നത് ‘

ഞാൻ കൈകൾ ബെഡിൽ കുത്തി പൊങ്ങി , ശേഷം മുഖം അവളുടെ മുഖത്തിൻ മുകളിലായി വരും തക്ക രീതിയിൽ ഇരുന്നു . അവളുടെ കണ്ണുകൾ എന്റെ കണ്ണുകളിൽ പതിഞ്ഞു . രണ്ടു കൈകളും നെഞ്ചത്ത് വച്ച് കൂടി പിടിച് അവൾ കിടന്നു .

‘എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അടുത്തു കിടക്കുമ്പോൾ എനിക്കെങ്ങനെ പരിസരം മറന്ന് ഉറങ്ങാനവും നിമ്മീ……..’

ഞാൻ പറഞ്ഞത് കേട്ടു അവളുടെ ചുണ്ടുകൾ വിടര്ന്നു . കണ്ണുകൾ കൂടുതൽ വിരിഞ്ഞു . ശ്വാസം നിലച്ച പോലെ ആയവൾ എന്റെ കണ്ണ്കളിലേക്ക് തുറിച്ചു നോക്കി.

എന്റെ മുഖം വീണ്ടും അവളുടെ മുഖത്തോടടുത്തു . വിരിഞ്ഞു നിന്നിരുന്ന അവളുടെ ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ അമര്ന്നു .പെട്ടന്ന് അവളുടെ വായിലൂടെ പിടിച്ചു വച്ചിരുന്ന ശ്വാസം പുറത്തേക്ക് തള്ളി . അതിൽ കുറച്ച് ചുണ്ടുകള്ക്കിടയിലൂടെ എന്റെ വായിലോട്ടു കയറി .

ഞാൻ അവളുടെ ചുണ്ടുകൾ മൊത്തി എടുത്തു . ജീവനില്ലാത്ത ഒരു പാവ കണക്കെ അവൾ ഞാൻ നല്കിയ ചുംബനം ഏറ്റു വാങ്ങി . അവളുടെ കണ്ണുകൾ അടഞ്ഞു .ഞാൻ പതിയെ മുഖം അവളിൽ നിന്ന് ഉയര്ത്തിയപ്പോൾ എന്റെ തലക്ക് പിറകിലായി അവളുടെ കൈകൾ പതിഞ്ഞു ,വളരെ വേഗത്തിൽ അവളുടെ കൈകൾ എന്റെ മുഖത്തെ അവളോടടുപ്പിച്ചു.

എന്റെ ചൂണ്ടുകൾ അവൾ വായിലാക്കി ഒന്ന് ഉരുഞ്ചി വലിച്ചതിനു ശേഷം അവൾ കണ്ണ് തുറന്നു . തലയിൽ അമര്ന്നിരുന്ന അവളുടെ കൈകൾ എന്റെ പിൻ കഴുത്തിലെക്കിറങ്ങി ,

അവിടം തഴുകുവാൻ തുടങ്ങി .അവളുടെ ഇടതു കൈ ഞാൻ എന്റെ കയ്യിൽ എടുത്ത് ബെഡിൽ വച്ചു ശേഷം എന്റെ കൈ ഞാൻ അവളുടെ ഉള്ളം കയ്യിൽ വച്ചു. ഞങ്ങൾ അറിയാതെ ഞങ്ങളുടെ വിരലുകൾ കൂടി പിണഞ്ഞു .

അവൾ മുഖം വലതു ഭാഗത്തെക്കായി ചെരിച്ച് തന്നപ്പോൾ ഞാൻ അവളുടെ കവിളിൽ മുത്തമേകി . ശേഷം കണ്ണിലും ,നെറ്റിയിലും മൂക്കിൻ തുമ്പത്തും …. വീണ്ടും ഞാൻ അവളുടെ ചുണ്ടിലെ ചൂടിലേക്ക് മടങ്ങി. നിമ്മിയുടെ കണ്ണുകൾ വീണ്ടും അടഞ്ഞു . ഞാൻ ചുണ്ടുകൾ പതിയെ താഴേക്ക് ഇറക്കി ആവളുടെ താടിയിൽ പതിയെ കടിച്ചു . ആഹ് എന്ന ഒരു ശീല്കര ശബ്ദത്തോടെ അവൾ കണ്ണ് തുറന്നു .

നെറ്റിയിൽ ഒരു ഉമ്മ കൂടി നൽകിയതിനു ശേഷം അവൾ ധരിച്ചിരുന്ന ടീഷര്ടിന്റെ കഴുത്തിൽ കടിച്ചു പിടിച്ച് ഞാൻ ഒന്ന് പൊങ്ങി . അവളുടെ മൂക്കിൽ നിന്നും വരുന്ന ചുടു നിശ്വാസം അപ്പോൾ എന്റെ കവിളിൽ പതിഞ്ഞു . കടി വിട്ട് ഞാൻ വീണ്ടും അവളുടെ ചൂണ്ടുകളിലേക്ക് മടങ്ങി . എന്റെ ചുണ്ടുകൾ അവളുടെതിൽ അമര്ന്ന ആ നമിഷം എന്റെ രണ്ടു കവിളുകളിലും അവളുടെ കയ്യമര്ന്നു .അവൾ മുഖം ഉയര്ത്തി ,ശേഷം എന്റെ മുഖത്തെ ഓരോ കണികയും വിടാതെ അവളുടെ ചുണ്ടുകൾ പാറി നടന്നു

ഞാൻ ഒരുപാട് നാൾ ആഗ്രഹിച്ചതാണ് നിമ്മിയുടെ ചുണ്ടുകൾ എന്റെ മുഖത്തു ഉമ്മകൾ കൊണ്ട് മൂടുന്നത് .

ആ ഉന്മാദാവസ്ഥയിൽ പാതിയടഞ്ഞ കണ്ണുകളാൽ ഞാൻ അവളുടെ ചുണ്ടുകളിൽ നോക്കി കിടന്നു ., അതിൽ നിന്നും എന്റെ മുഖത്തു പതിയുന്ന ഓരോ ചുംബനങ്ങളും ഞാൻ ആസ്വദിച്ചു , മനസ്സിൽ പതിയത്തക്ക വണ്ണം എടുത്തു വച്ചു .

‘നിമ്മീ ‘ ഞാൻ അവളുടെ കണ്ണുകളിൽ നോക്കി വിളിച്ചു .

‘എന്തോ ..’ അവൾ വളരെ സ്നേഹത്തോടെ വിളി കേട്ടു .

‘ഞാൻ ഒരുപാട് കൊതിച്ച ഒരു കാര്യാ നീ ഇപ്പൊ ചെയ്തേ ‘ ഞാൻ പതിയെ പുഞ്ചിരിച്ചു പറഞ്ഞു .

‘എനിക്കറിയാം ഹരിയേട്ടാ ‘

‘ആണോ ,അതിനെ പറ്റി ഞാൻ നിന്നോട് പറഞ്ഞിട്ടില്ലല്ലോ ‘

‘അതില്ല , പക്ഷെ അന്ന് നമ്മൾ ഫോൺ ചെയ്യുന്ന സമയത്ത് ഹരിയേട്ടൻ മുഖത്തെ ഓരോ ഭാഗത്തും ചോതിച്ചു ചോതിച്ചു ഉമ്മ വാങ്ങിച്ചിരുന്നില്ലേ. എനിക്ക് നല്ല ഓർമ ഉണ്ട് ,പക്ഷെ ഞാൻ അതുകൊണ്ടൊന്നും അല്ലട്ടോ ഇപ്പൊ തന്നത് ‘

‘പിന്നെ ‘

‘എനിക്ക് ഇപ്പൊ താരാൻ തോന്നീട്ട് തന്നെ ആണ് ‘

‘ഉം , എന്നിട്ടു കഴിഞ്ഞോ ..’

‘ഇനിം വേണോ ‘ അവൾ ചിരിച്ചു കൊണ്ടാണത് ചോദിച്ചത്

‘നിനക്ക് തരാൻ തോന്നുമ്പോ മതി , അതിനെ സുഖം കിട്ടു ‘

അവൾ ഒന്ന് പുഞ്ചിരിച്ചു . ശേഷം രണ്ടു കൈ കൊണ്ട് എന്റെ മുഖത്തമർത്തി . പതിയെ ഉയർന്നു എന്റെ നെറ്റിയിൽ ഓര്മ്മ തന്നു . ശേഷം ബെഡിലേക്കു തന്നെ വീണു .

‘ഹരിയേട്ടാ , നമ്മുടെ ജീവിതത്തിൽ എന്തൊക്കെയാ സംഭവിക്കുന്നത് ല്ലേ , എനിക്ക് ഇപ്പോളും തീരെ വിശ്വാസമാകുന്നില്ല ‘

‘എന്ത്’

‘അല്ല, ഞാൻ ഇപ്പോൾ ഹരിയേട്ടന്റെ കൂടെ ആണ് എന്നുള്ളതു തന്നെ , ഏതോ സ്വപ്നത്തിൽ എന്ന പോലെ ആണ് കാര്യങ്ങൾ നടക്കുന്നത് ‘

‘എനിക്കിത് സ്വപ്നമായി തന്നെ ആണെടോ തോന്നുന്നേ . . . അല്ലെങ്കിൽ നമ്മൾ ഇവിടെ ഇങ്ങനെ ….’

‘സ്വപ്നമായാലും, യാഥാർഥ്യമായാലും ,മിഥ്യയായാലും എനിക്ക് നന്നായി ആസ്വദിക്കാനാവുന്നുണ്ട് ഹരിയേട്ടാ, ഹരിയേട്ടന്റെ… കൂടെ……. ഉള്ള ………ഓരോ……… നിമിഷവും ‘ അവളുടെ വാക്കുകൾ മുറിഞ്ഞു ,അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു ‘ദൈവത്തിനു നിരക്കാത്തത് ചെയ്തതിനുള്ള ശിക്ഷയാണ് ഹരിയേട്ടാ എനിക്ക് നിങ്ങളുടെ കൂടെ ‘ ബാക്കി പറയാൻ അനുവദിക്കാതെ ഞാൻ അവളുടെ വായ പൊത്തി പിടിച്ചു .

പക്ഷെ അവൾ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ പതിഞ്ഞിരുന്നു .

‘നിമ്മി…’

‘ഓ ‘ അവൾ വിങ്ങികൊണ്ടു വിളി കേട്ടു

‘ശെരിക്കും അന്ന് നീ എന്നെ ഒഴിവാക്കാൻ കാരണം എന്തായിരുന്നെടോ , നിന്റെ വല്യച്ഛന്റെ മോൻ നമ്മൾ നടന്നു വരുന്നത് കണ്ടിട്ട് നിന്നെ വഴക്കു പറഞ്ഞു എന്നല്ലേ നീ എന്നോട് പറഞ്ഞത്, അങ്ങനെ ഒരാൾ പറഞ്ഞത് കേട്ട് പിരിയാൻ നമ്മൾ തമ്മിൽ ഒന്നോ രണ്ടോ മാസത്തെ ബന്ധം അല്ലാലോ ഉണ്ടായിരുന്നെ ‘

‘അല്ല ഹരിയേട്ടാ , അതൊന്നും അല്ല . അതെന്താണെന്ന് എനിക്ക് ഹരിയേട്ടനോട് പറയാൻ സാധിക്കില്ല. അതുകൊണ്ടാ ദൈവത്തിനു നിരക്കാത്തത് ചെയ്തതിനുള്ള ശിക്ഷയാണ് എന്നു ഞാൻ പറഞ്ഞത് ‘

‘മതിയെടോ , നീ പറയണ്ട , അല്ലേലും അതറിഞ്ഞിട്ടു ഇപ്പൊ എന്ത് കിട്ടാനാ ല്ലേ. നമ്മൾ രണ്ടു പേരും രണ്ടു വഴിക്കായി. ഇനി ആരെ ബോധിപ്പിക്കാനാണ് .

‘ഉം ‘ അവൾ മൂളി .

‘ആരെ ബോധിപ്പിക്കാനാണ്’ അതും പറഞ്ഞു ഞാൻ ബെഡിലേക്കു കിടന്നു . കണ്ണിൽ നിറഞ്ഞു നിന്നിരുന്ന കണ്ണുനീർ രണ്ടു ഭാഗത്തേക്കുമായി ഒലിച്ചിറങ്ങി .

‘ഹരിയേട്ടാ..’

‘എന്താ മോളെ ‘

‘ഹരിയേട്ടൻ കരയുന്നുണ്ടോ ..’

‘ഇല്ലല്ലോ’ ഞാൻ മുകളിലേക്ക് നോക്കി പറഞ്ഞു

‘അവൾ കൈ മുട്ട് ബെഡ്ഢിൽകുതി ഉയര്‍ന്ന്എന്റെ സൈഡിലായി കിടന്നു

‘ഇതെന്താ ‘ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ തൊട്ട് കൊണ്ട് അവൾ ചോദിച്ചു.

‘ഹേയ് , ഒന്നുല്ലടോ ‘

‘അവൾ അവളുടെ കൈ കൊണ്ട് എന്റെ രണ്ടു കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു .

‘അതേയ് തെറ്റ് ചെയ്ത ഞാൻ ഉള്ളപ്പോ ഹരിയേട്ടൻ കരയണ്ട ട്ടാ , ഒന്ന് ചിരിച്ചേ ‘ അവൾ കൊഞ്ചി ചിരിച്ചു കൊണ്ട് പറഞ്ഞു .

അത് കണ്ടു എനിക്ക് പതിയെ ഒന്ന് ചിരിക്കാതിരിക്കാനായില്ല . അവളുടെ മുഖഭാവം മാറി . എന്റെ താടിയിൽ അവളുടെ ചുണ്ടുകൾ പതിഞ്ഞു .ശേഷം എന്റെ മുഖത്തു നോക്കാതെ അവൾ സാവധാനം എന്റെ നെഞ്ചിലേക്ക് വീണു .ഇടതു കൈ എന്റെ അരക്കു കുറുകെ വച്ചവൾ അമർത്തി പിടിച്ചു .

‘ഹരിയേട്ടാ …’

‘ഓ …’

‘എനിക്ക് ഇപ്പൊ ഇങ്ങനെ കിടന്നു മരിച്ചാലും കുഴപ്പല്യ ട്ടോ’

‘അയ്യടാ , അത് വേണ്ട ‘ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

‘അതെന്താ ‘

‘എനിക്കാദ്യം മരിക്കണം. അപ്പോളല്ലേ അടുത്ത ജന്മത്തിൽ നമുക്ക് ഒന്നിക്കാനാവു . നീ ആദ്യം മരിച്ചാൽ നിനക്ക് എന്നെക്കാൾ പ്രായം കൂടൂലെ ‘ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു .