ഇന്നെങ്കിലും എന്തെങ്കിലും വാങ്ങണം. !

മല കയറി വന്ന അംബാസിഡർ കാർ നാരായണന്റെ ആ കൊച്ചു കടയ്ക്കു മുൻപിൽ ചവിട്ടി നിർത്തി.

വേറെ ഒരു കട കാണണമെങ്കിൽ ഇനി താഴ്‌വാരം പോകണം. ഉദ്യോഗത്തിനു പോകുന്ന ഉത്തമൻ ഒഴിച്ച്

ആ നാട്ടുകാർ മലയിറങ്ങാൻ താല്പര്യം കാണിക്കാത്തത് കൊണ്ട് നാരായണന്റെ കട ആ നാടിന്റെ

നിലനില്പാണ്. നാരായണൻ തന്റെ കടയുടെ കഥ പറയുമ്പോൾ വർഷങ്ങളിൽ നിന്നും തലമുറകളിലേക്ക്

ആ കഥ നീളും. കാരണം ആ കടയുടെ ഉല്പത്തി മൂന്ന് തലമുറകളായി വളർന്നു കിടക്കുന്നു.

നാരായണന്റെ കടയ്‌ക്കൊപ്പം വളർന്നതാണ് ഈ ആൽ മരവും .കടയ്ക്കുമുകളിൽ കുട വിരിച്ചു

അങ്ങനെ അതും അവിടെ നില കൊള്ളുന്നു.

“ഇനി ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചിട്ടാവാം യാത്ര “

മുൻസീറ്റിലിരുന്ന മൂപ്പിലാൻ പുറകോട്ടു നോക്കി പ്രഖ്യാപിച്ചു. പുറകിലാണേൽ രണ്ടു

പേരുണ്ട്. രണ്ട് പേരും നല്ല ഉറക്കത്തിലാണ്.

“ഡി എഴുനേൽക്കാൻ.. “

വെള്ളം വറ്റിയ തൊണ്ടയിൽ നിന്നും അത്രയും ഒച്ചയേ പുറത്തു വന്നുള്ളൂ.. സ്വന്തം

ഭാര്യയെ ഉണർത്താൻ അത്രയും ശബ്ദം ധാരാളം .

“വീടെത്തിയോ..? “

ഒരു ഞെട്ടലോടെ ജാനകി എഴുന്നേറ്റു. നെഞ്ചിൽ നിന്നും ഊർന്നു വീണു കിടന്ന സാരി

തലപ്പിനെ വീണ്ടും തോളിലേക്കിട്ടു. അത് പക്ഷെ സുകുവിനെത്ര സുഖിച്ചില്ല. ഇത്രയും നേരം

കണ്ണാടിയിൽ തെളിഞ്ഞു നിന്ന മുലയിടുക്കുകളെ സാരി കൊണ്ട് മറയ്ക്കുമ്പോൾ ഏതൊരാണിനും

തോന്നാവുന്ന നിരാശ മാത്രമേ സുഖുവിനും തോന്നിയുള്ളൂ. ജാനകിയുടെ മുലയിൽ ഡ്രൈവറിനു

അവകാശമില്ലെന്നുള്ള ബോധം അവനെ മൗനിയാക്കി. നിവർന്നിരുന്ന ജാനകി ബോധം കെട്ടുറങ്ങുന്ന

മകനെ എഴുനെല്പിക്കാനുള്ള തിരക്കിലായി.

“വീടെത്തിയോ?!”

ബോധം വീണ രഖുവിനും ചോദിക്കാനുള്ളതും അത് തന്നെ . രഘുവിനെ പെറ്റിട്ടപ്പോൾ കാണാൻ

വന്നവർ ഒരു പോലെ പറഞ്ഞിട്ടാണ് പോയത്

“മകൻ അമ്മയെ വാർത്തെടുത്തത് പോലുണ്ട് “

വർഷങ്ങൾ കഴിഞ്ഞിട്ടും അതിനു ഒരു മാറ്റവുമില്ല. രഘു സുന്ദരനാണ്.. ആരും

കൊതിയ്ക്കുന്ന പുരുഷൻ. അങ്ങനെ നാട്ടിലെ പെണ്ണുങ്ങളുടെയെല്ലാം കൊതി തീർക്കാനായി

ഇറങ്ങി തിരിച്ച രഘുവിന് നാട്ടിൽ നല്ല ചീത്തപ്പേരായി. നോക്കി ഗർഭം ഉണ്ടാക്കുന്ന ജാതി

എന്നൊക്കെ പലരും പറയാറുണ്ടെങ്കിലും രഘു ഇതുവരെ ആരെയും ഗർഭിണിയാക്കിയിട്ടില്ല. പക്ഷേ

നാട്ടുകാർക്കിടയിലുള്ള രഘുവിന്റെ ചീത്തപ്പേര് കൂടി കൂടി വന്നതേയുള്ളു. അത് കൊണ്ട്

തന്നെ വിവാഹ പ്രായം കഴിഞ്ഞിട്ടും രഘുവിന് നാട്ടിൽ പെണ്ണ് കിട്ടുന്നില്ലെന്ന

സ്ഥിതിയായി.

“ഇതെന്താ ചേട്ടാ നമ്മുടെ മോനു മാത്രം പെണ്ണ് കിട്ടാത്തെ? “

ഒരു കട്ടനും നീട്ടി ജാനകി പലപ്പോളും പ്രഭാകരനോടു പരിഭവം പറയും.

“എങ്ങനെ പെണ്ണ് കിട്ടാനാ.. അത്രയ്ക്കുണ്ടല്ലോ മകന്റെ മാഹാത്മ്യം.. ഏതേലും

തേവിടിശികളുടെ കാലിന്റെ ഇടയിൽ നിന്നു ഇറങ്ങി വരാൻ സമയമുണ്ടോ നിന്റെ മകന്. “

ചൂട് പോലും വക വയ്ക്കാതെ പ്രഭാകരൻ എന്നിട്ട് ഒറ്റ വലിയ്ക്കു കട്ടൻ തീർക്കും.

“ഞാൻ ഒരു കാര്യം പറഞ്ഞാൽ നിങ്ങള് കേൾകുവോ “

ജാനകിയുടെ അനുരഞ്ജന ശ്രെമം ആണ് ഇനി അടുത്തത്.

“ഉം.. കേൾക്കട്ടെ.. നിന്റെം കൂടി മോനല്ലേ.. ഇനി നിന്റെ വാക്ക് കെട്ടില്ലാന്നു

വേണ്ട.. “

“അതെ നമ്മുടെ മോനിത്രേം പ്രായമായില്ലേ..? “

പ്രഭാകരന്റെ നരച്ച മുടികളിൽ കൈ വിരലുകൾ ഓടിച്ചു കൊണ്ട് ജാനകി ഒന്നുടെ ചേർന്ന്

നിന്നു.

“അതിനു.. “

“നമുക്ക് ആ പെണ്ണുങ്ങളിൽ ആരേലും കൊണ്ട് അവനെ കെട്ടിച്ചാലോ.. !”

ആ ചോദ്യം മുഴുമിപ്പിക്കുന്നതിനു മുൻപേ ജാനകി ഒരു കൈ അകലം പാലിച്ചു..

“ഭാ….. ഇനി അതിന്റെ കുറവും കൂടിയേയുള്ളു. കണ്ട അറവാണിച്ചികളെയൊക്കെ എന്റെ വീട്ടിൽ

കയറ്റി പൊറുപ്പിക്കാം . “

അങ്ങേർക്ക് അങ്ങനെ പറഞ്ഞിട്ട് ചാരു കസേരയിൽ ചാരി കിടന്നാൽ മതി. നീറുന്നത് ജാനകിയുടെ

നെഞ്ചാണ്. ഒറ്റ മകനേയുള്ളു. അത് കൊണ്ട് ഇതിനു എന്തെങ്കിലും പോം വഴി കണ്ടു

പിടിയ്കാതെ ജാനകി അടങ്ങില്ല.

അതിനുള്ള പോം വഴിയുമായെത്തിയത് മറുനാടിന്റെ മണമുള്ള അത്തറ് വിൽപ്പനക്കാരൻ

കുഞ്ഞൂഞ്ഞാണ്.

“നിങ്ങളെന്തിനാ ഇത്ര ദണ്ണിക്കുന്നേ.. പെണ്ണുങ്ങളുള്ള നാടുകൾ വേറെയുമുണ്ടല്ലോ. “

വേലിക്കിപ്പുറം നിന്ന് കുഞ്ഞൂഞ്ഞു പറഞ്ഞതിൽ കാര്യമുണ്ടെന്നു ജാനകിയ്ക്കും

തോന്നാതിരുന്നില്ല. തന്റെ മകന് പെണ്ണ് കൊടുക്കാത്ത നാട്ടുകാർക്കു മുൻപിലൂടെ രഘു

പെണ്ണും കെട്ടി വരുന്നത് ഇപ്പോൾ ജാനകിയ്ക് ഒരു വാശിയായി. അതിനു ചട്ടം കെട്ടിയതും

കുഞ്ഞൂഞ്ഞിനെ തന്നാണ്. അവനാകുമ്പോ നാടുകൾ ചുറ്റി നടക്കുന്നവനല്ലേ. അവന്റെ

സർകീട്ടിനിടയ്ക് രഘുവിന് പറ്റിയ പെണ്ണിനെ കിട്ടാതിരിക്കില്ല.

കുഞ്ഞൂഞ്ഞു ആ വിശ്വാസം കാത്തു.

“അത്രയും ചേലുള്ള പെണ്ണ് നമ്മുടെ കരയിലില്ല.. നല്ല സ്വഭാവം. പോരാത്തതിന് നിങ്ങളുടെ

ജാതിയും..പക്ഷേ ദൂരം ഇശ്ശി പോണം “

എങ്ങനെയും മകനെ പെണ്ണ് കെട്ടിക്കാൻ നടന്ന ജാനകിയ്ക് ദൂരം ഒരു പ്രശ്നമായി

തോന്നിയില്ല. രാവിലെ ഇറങ്ങിയ കാർ സൂര്യൻ നട്ടുച്ചിയിൽ എത്തിയപ്പോളാണ് നാരായണന്റെ

കടയ്ക്കു മുൻപിൽ ചവിട്ടി നിർത്തിയത്.

കാറിൽ നിന്നും ഇറങ്ങിയ ആൾക്കാരെ നാരായണനും കൂടെ നിന്നവരും പുരികം ഉയർത്തി

സ്വീകരിച്ചു.

“സംഭാരം കിട്ടുവോ..? “

കടയ്ക്കു പുറത്തോട്ടു നീട്ടിയിട്ടിരുന്ന ബെഞ്ചിൽ ചന്തി ഉറപ്പിച്ചു മൂപ്പിലാൻ

തിരക്കി.

“സംഭാരം ഇല്ല. നാരങ്ങ വെള്ളം എടുക്കട്ടെ ഒരു ഗ്ലാസ്‌ “

വിനയാന്വീതനായ നാരായണൻ അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായി.

സോഡയുടെ നുര പൊങ്ങിയ ഗ്ലാസ്സുകൾ ഓരോന്നായി അവർക്കു നേരെ നീട്ടികൊണ്ട് ഒരു A

ക്ലാസ്സ്‌ ചിരിയും പാസ്സ് ആക്കി.

“പുതിയ എസ്റ്റേറ്റ് വാങ്ങാൻ വന്നവരായിരിക്കും അല്ലേ? “

വരത്തന്മാരുടെ ആഗമ ഉദ്ദേശം എന്ത്‌ തന്നെ ആയാലും അതിവിടെ വിളമ്പിയിട്ടു മാത്രം

മുൻപോട്ട് പോയാൽ മതി എന്ന പക്ഷക്കാരനാണ് നാരായണൻ..

“ഹേയ്.. ഞങ്ങളിവിടെ ഒരു പെണ്ണുകാണലിനു വന്നതാ.. “

പ്രഭാകരൻ നാരായണനെ തിരുത്തി. ഈ മല മുകളിലേക്കു പതിവില്ലാത്തതാണ് മറു നാട്ടിൽ

നിന്നും ഒരു കല്യാണം. അത് കൊണ്ടായിരിക്കും ചുറ്റും കൂടി നിന്നവരും നാരായണനും ആ

ഉത്തരത്തിൽ സംതൃപ്തനായില്ല.

“ഏതാ പെണ്ണ്..? “

“എന്തുവായിരുന്നെടി ആ കൊച്ചിന്റെ പേര് ? “