ഇത് ഞങ്ങളുടെ കഥയാണ് എന്റെയും അനുവിന്റെയും. അനു മറ്റാരും അല്ല എന്റെ ചേച്ചിയാണ് ചേച്ചിയെന്ന് വെച്ചാൽ 5,6 വയസ് കൂടുതൽ ഒന്നുമില്ല എന്നെക്കാൾ 10 മിനിറ്റിന് മൂത്തത് ആണ് അവൾ. ഞാനും അവളും fraternal twins ആണ്.എന്നാലും ഞാൻ അവളെ അക്ക എന്നാണ് വിളിക്കുക. ഞാൻ അർജ്ജുൻ
വളരെ സാധാരണ കുടുംബത്തിൽ ആണ് ഞങ്ങൾ ജനിച്ചത്. അച്ഛന് കൂലിപ്പണി ആയിരുന്നു. അമ്മ വീട്ടുപണി ആയിരുന്നു. ചെറുപ്പം തൊട്ടേ ബന്ധുക്കർക്ക് ഞങ്ങളോട് ഇല്ല അവഗണന കണ്ടായിരുന്നു ഞങ്ങൾ വളർന്നത്.
എന്നാലും അച്ഛൻ ഞങ്ങളെ ഞങ്ങളെ പറ്റാവുന്ന പോലെ നന്നായി പഠിപ്പിച്ചു. ഞാനിപ്പോ ഒരു കസ്റ്റമർ കെയർ കമ്പനിയിൽ ജോലി ചെയ്യുന്നു. അക്കയെ 20 ആയതും കല്യാണം കഴിപ്പിച്ചു. എന്നാൽ അവളുടെ ജീവിതം നല്ല രീതിയിൽ ആയിരുന്നില്ല. ഭർത്താവ് എപ്പോഴും അവളെ ഉപദ്രവം ഒക്കെ ആണ്. 3 കൊല്ലം അവൾ എല്ലാം സഹിച്ചു. അവസാനം അവിടുന്ന് ഇറങ്ങി വന്നു ഇപ്പൊ വീട്ടിൽ ഉണ്ട്. ഡിവോസിന് പറഞ്ഞിട്ട് ഉണ്ടേലും അങ്ങേര് ഒപ്പിടാൻ സമ്മതിച്ചിട്ടില്ല. ഇപ്പോഴും ഇടയ്ക്ക് വന്ന് അവളെ വീട്ടിൽ നിന്ന് ഉപദ്രവിക്കാർ ഉണ്ട്.
ഇങ്ങനെയൊക്കെ ആണേലും അവൾ സന്തോഷത്തിലാണ്. അവൾ കരകൗശല സാധനങ്ങൾ ഒക്കെ ഉണ്ടാക്കാൻ അവൾക്ക് നല്ല കഴിവ് ഉണ്ട്. അതൊക്കെ ഉണ്ടാക്കി ഓൺലൈനായും അല്ലാതെയും വിറ്റ് അവൾ അവൾക്ക് വേണ്ട കാശ് ഉണ്ടാക്കാർ ഉണ്ട്.
എനിക്ക് ആണേൽ ഇവിടെ മാസം കിട്ടുന്ന 15000 കൊണ്ട് വീട്ടുചിലവും കടവും ഒക്കെ അടക്കാൻ മാത്രേ തികയു.
അങ്ങനെ ഇരിക്കുമ്പോൾ ആണ് അക്ക പറയുന്നത് കമ്പനിയിൽ വിളിക്കുന്ന കസ്റ്റമർസിന്റെ വിവരങ്ങൾ മറ്റും കൊണ്ടുവന്നാൽ അത് വാങ്ങിക്കാൻ ആൾ ഉണ്ടെന്നും നല്ല കാശും കിട്ടും എന്നും. ആദ്യം ഞാൻ സമ്മതിച്ചില്ലേലും പിന്നെ ഓർത്തപ്പോൾ തെറ്റല്ല തോന്നി. നല്ല രീതിയിൽ ജീവിക്കണേൽ കാശ് വേണം. അക്കയ്ക്ക് ആണേൽ എങ്ങനെ എങ്കിലും അങ്ങേരിൽ നിന്ന് എങ്ങനെ എങ്കിലും ഡിവോസ് വേണം. നമ്മൾ അല്ലേൽ മറ്റാരെലും ഒക്കെ ഇത് ചെയ്യും.കമ്പനിയിൽ കിട്ടുന്നതിൽ കൂടുതൽ കാശ് കിട്ടും ആയിരുന്നു ഒരു മാസം കൊണ്ട് അതിലൂടെ. ഞങ്ങളുടെ ജീവിതം മെച്ചപ്പെട്ടു.
അങ്ങനെ നല്ല രീതിയിൽ പോകുമ്പോൾ ആണ് കമ്പനിയിൽ പുതിയ HOD ആയി വിജയ് സാർ വരുന്നത്.
സാർ വന്ന ശേഷം കുറച്ചു മാസം സാധാരണ പോലെ ആയിരുന്നു. അങ്ങനെ ഒരുദിവസം സർ എന്നോട് ക്യാബിനിലേക്ക് വിളിപ്പിച്ചു. ഞാൻ ചെന്നു
സാർ – അർജ്ജുൻ എന്നല്ലേ പേര്
അതേ
അർജ്ജുൻ എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് അറിയാം
മനസിലായില്ല
ഇവിടേക്ക് വിളിക്കുന്ന കസ്റ്റമേഴ്‌സ് വിവരങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് അറിയാം എന്ന്
ഞാൻ മിണ്ടാതെ ഇരുന്നു.
ഇതിലൂടെ കിട്ടുന്ന തുച്ഛമായ കാശ് തികയോ തനിക്ക്. ഫ്രോഡ് ചെയുമ്പോൾ കുറച്ചൂടെ നല്ല കാശ് കിട്ടുന്നത് ചെയ്യണം. എന്റെ കയ്യിലൊരു പ്ലാൻ ഉണ്ട്. സമ്മതം ആണേൽ വിശ്വസിക്കാവുന്ന 3 പേരെയും സെറ്റ് ആക്ക്. എന്നിട്ട് നാളെ വൈകുന്നേരം ഞാൻ പറയുന്ന ഇടത്തേക്ക് വാ.
ഞാൻ അവിടുന്ന് ഇറങ്ങി. ജോലി കഴിഞ്ഞ് വീട്ടിൽ എത്തി അക്കയോട് എല്ലാം പറഞ്ഞു.
അക്ക – നീ എന്തായാലും ചെല്ല്. ഒരുപക്ഷേ ഇതിലൂടെ നമ്മുടെ ജീവിതം മാറിയാലോ . നമ്മക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലലോ പിന്നെത്തിന് പേടിക്കണം
എന്തായാലും നോക്കാം അല്ലെ. വിശ്വസിക്കാവുന്ന 3 പേരെ സെറ്റ് ആക്കണം ഇനി.ഒരാൾ ഉണ്ട് നമ്മുടെ ഫ്രണ്ട് കിഷോർ. പിന്നെ ആരാ ??
അക്ക – നമ്മുടെ സിദ്ധു ഇല്ലേ അവൻ ആവുമ്പോൾ ഇങ്ങനത്തെ ഉടായിപ്പ് എല്ലാം കൂടെ നിക്കും അവൻ ഉടായിപ്പ് ആണേലും വിശ്വസിക്കാം. സിദ്ധു അവൻ ഞങ്ങടെ കസിൻ കൂടി ആണ്. ഫ്രോഡ് ബിസിനസ് ആണ് അവന്റെ പണി ഭാഗ്യത്തിന് ഒന്നും പിടിക്കാതെ ഇരുന്നിട്ടില്ല. അതുകൊണ്ട് തന്നെ മിക്കപ്പോഴും പോലീസ് സ്റ്റേഷനിൽ ആണ് അവൻ.
ഇനി ഒരാൾ കൂടെ വേണ്ടേ നമ്മക്ക് റെഡി ആക്കാം നീ നാളെ സാറിനെ പോയി കാണ്. അതിനുള്ളിൽ സെറ്റ് ആക്കാം. ഇനിയെന്തിന് വേറൊരാൾ നീ തന്നെ മൂന്നാമത്തെ ആൾ.
ഞാനോ ?
നിന്നെക്കാളും വേറെ ആരേയ വിശ്വസിക്കുക ഞാൻ.
അക്കയെ കൊണ്ട് സമ്മതിപ്പിച്ചു ഞാൻ.
അക്ക എന്തായാലും സിദ്ധുവിനെ വിളിച്ചു പറയാം. പറ്റിയാൽ അവനോട് ഇങ്ങോട്ട് വരാൻ പറയ്.