പിറ്റേന്ന് രാവിലെ
“ടാ ആദി നിനക്ക് ഒരു ദോശ കൂടി കൊണ്ടുവരട്ടെ ”
അമ്മ കിച്ചണിൽ നിന്ന് ആദിയോടായി വിളിച്ചു ചോദിച്ചു
ആദി : വേണ്ടമ്മേ
പെട്ടെന്നാണ് കയ്യിൽ പാത്രവുമായി രൂപ അങ്ങോട്ടേക്ക് വന്നത് ശേഷം ആദിയുടെ അടുത്തിരുന്ന് കഴിക്കാൻ തുടങ്ങി ഇത് കണ്ട ആദി രൂപയെ നോക്കി പതിയെ ചിരിച്ചു
രൂപ : ഇളിക്കാതെ ഇരുന്ന് കഴിക്കാൻ നോക്ക്
ആദി : ഈ ചുണ്ട് എന്തൊരു നീറ്റലാ ഇത്രയും പറഞ്ഞു ആദി തന്റെ ചുണ്ടിലെ മുറിവിൽ പതിയെ തൊട്ടു ശേഷം രൂപയെ ഒന്ന് കൂടി നോക്കി
“എന്തൊരു കടിയായിരുന്നെടി എന്റെ ചുണ്ട് പറിച്ചെടുക്കുമെന്നാ ഞാൻ കരുതിയത് ”
രൂപ : ഒന്ന് പയ്യെ പറ ആദി അമ്മ കേൾക്കും
ആദി : അതൊക്കെ ഓരോന്നു ചെയ്യുന്നതിന് മുൻപ് ആലോചിക്കണമായിരുന്നു
രൂപ : അതിന് നീയല്ലേ തുടങ്ങിയത് റൂമിൽ വന്ന് ഓരോന്ന് കാണിച്ചതും പോര
രൂപയുടെ മുഖം പതിയെ ചുമന്നു
ആദി : എന്ത് കാണിച്ചെന്ന്
രൂപ : പോ നാണമില്ലാത്തവനെ വഷളൻ
ആദി : അല്ല എന്നെ അടുത്ത് പിടിച്ചു കിടത്തിയതാരാ ങ്ങേ.. എന്നിട്ടിപ്പോൾ ഞാൻ വഷളൻ ആയല്ലേ കുറ്റം ചെയ്യുന്നത് പോലെ തന്നെ കുറ്റകരമാണ് കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്താ ശരിയല്ലേ
രൂപ : നീ പോയേ ആദി നീ എന്നോട് മിണ്ടണ്ട ഇന്നലെ എന്നെ പറഞ്ഞതോന്നും ഞാൻ മറന്നിട്ടില്ല
ആദി : അതൊക്കെ കോംപ്രമൈസ് ആയില്ലേ നിനക്ക് വിഷമം ഒന്നും ഇല്ലന്നല്ലേ പറഞ്ഞത്
രൂപ : ആര് പറഞ്ഞു എനിക്ക് വിഷമമുണ്ട് നല്ല വിഷമം അതുകൊണ്ട് നീ എന്നോട് മിണ്ടണ്ട
ആദി : നല്ല ചമ്മൽ ഉണ്ടല്ലേ മുഖം കണ്ടാൽ അറിയാം
അടുത്ത നിമിഷം രൂപ ആദിയുടെ തുട പിച്ചിയെടുത്തു
ആദി : ആ…
“എന്താടാ അവിടെ ”
പെട്ടെന്നാണ് അമ്മ അവിടേക്ക് എത്തിയത്
ആദി : ഇവളെന്നെ ഉപദ്രവിക്കുവാ അമ്മേ
അമ്മ : കാണക്കായി പോയി നീ എന്തെങ്കിലും വേണ്ടാതീനം കാണിച്ചുകാണും അല്ലാതെ എന്റെ മോള് അങ്ങനെ ചെയ്യില്ല
രൂപ : 🤭
ആദി : ഓഹ് അപ്പോൾ നിങ്ങള് ടീം ആയി അല്ലേ അമ്മക്കപ്പോൾ ഈ മോനെ വേണ്ട അല്ലേ
അമ്മ : ടാ ഇരുന്ന് വാചകം അടിക്കാതെ വേഗം കഴിക്കാൻ നോക്ക് നിങ്ങൾക്ക് പോകാൻ സമയമായില്ലേ
അല്പം സമയത്തിനു ശേഷം ആദിയും രൂപയും കോളേജിലേക്കുള്ള വഴിയിൽ ആദി പതിയെ ബൈക്കിലെ മിറർ രൂപയെ കാണുന്ന വിധം അഡ്ജസ്റ്റ് ചെയ്ത ശേഷം ഇടക്കിടെ അവളെ നോക്കിക്കൊണ്ട് ബൈക്ക് മുന്നോട്ടെടുത്തു
രൂപ : ഇത്രയങ്ങ് നോക്കാൻ എന്റെ മുഖത്ത് എന്താ ഇരിക്കുന്നെ
ആദി : നീ എന്തൊക്കെയാടി ഈ പറയുന്നെ നിന്നെ ഞാൻ എന്തിനാ നോക്കുന്നെ
രൂപ : പിന്നെ ആ മിററ് നേരെ വെക്ക് നോക്കില പോലും
ആദി : എന്റെ ബൈക്ക് എന്റെ മിററ് എനിക്ക് ഇഷ്ടമുള്ള പോലെ ഞാൻ വെക്കും അതിനെന്താ പ്രശ്നം
രൂപ : എന്നാലും എന്നെയാ നോക്കിയത് എന്ന് സമ്മതിക്കാൻ പറ്റില്ല അല്ലേ
ആദി : അതെ നിന്നെയാ നോക്കിയത് അതിനിപ്പോൾ എന്താ എന്റെ പെണ്ണിനെ എനിക്ക് നോക്കികൂടെ
രൂപ : എന്തോ കേട്ടില്ല
ആദി : അല്ല നീ ഇന്നലെ ലാബിൽ വെച്ച് എന്നെ എന്തോ വിളിച്ചല്ലോ എന്താ അത്
രൂപ : എന്ത് വിളിച്ചു എനിക്ക് ഓർമ്മയില്ല
ആദി : ആദിയേട്ടാന്നോ എന്തോ വിളിച്ചില്ലേ
രൂപ : അത് അവളെ കാണിക്കാൻ വേണ്ടി വിളിച്ചതാ അല്ലാതെ നിന്നെ ആരെങ്കിലും ഏട്ടാന്ന് വിളിക്കോ
ആദി : എന്തായാലും എനിക്കാ വിളി ഇഷ്ടപ്പെട്ടു കേട്ടോ
രൂപ : ഉം ശരി
ആദി :പിന്നെ നിന്റെ ഓണം സെലിബ്രേഷനുള്ള പൈസ ഞാൻ കൊടുത്തിട്ടുണ്ട്
രൂപ : എന്തിന് എന്റെ കയ്യിൽ പൈസ ഉണ്ടായിരുന്നു
ആദി : അത് നിന്റെ കയ്യിൽ തന്നെ ഇരുന്നോട്ടെ
രൂപ : വേണ്ടായിരുന്നെടാ ഞാൻ നിന്നെ ഊറ്റുകയാണെന്ന് അവരൊക്കെ കരുതില്ലേ
ആദി : അതൊന്നും കരുതില്ല നീ തന്നു വിട്ടതാണെന്നു തന്നെയാ ഞാൻ പറഞ്ഞത്
രൂപ : അവരത് വിശ്വസിക്കാനൊന്നും പോകുന്നില്ല
ആദി : വിശ്വസിക്കുന്നവർ വിശ്വസിച്ചാൽ മതി പിന്നെയുണ്ടല്ലോ രൂപേ
രൂപ : ഉം
ആദി : അത് പിന്നെ ഇന്നും വാതിൽ ലോക്ക് ചെയ്യണ്ട കേട്ടോ
രൂപ : 😡 നീ എന്റെ കയ്യിൽ നിന്ന് എന്തെങ്കിലും വാങ്ങും… നിനക്ക് ഒരു നാണവുമില്ലേടാ
ആദി : അയ്യേ നീ എന്നെ വെറുതെ തെറ്റിദ്ധരിക്കല്ലേ ഞാൻ ചുമ്മാ അടുത്ത് കിടക്കത്തേ ഉള്ളു വേറെ ഒന്നും ചെയ്യില്ല
രൂപ : അങ്ങനെ അടുത്ത് കിടക്കണ്ട
ആദി : പ്ലീസ് ടി
രൂപ : കൊഞ്ചണ്ട പറ്റില്ലെന്ന് പറഞ്ഞാൽ പറ്റില്ല
ആദി : ഓഹ് മൊട ഇതിനൊക്കെ നിന്നെ കെട്ടിയ ശേഷം ഞാൻ പകരം വീട്ടികൊള്ളാം അപ്പോൾ നീ എന്ത് ചെയ്യും എന്നെനിക്ക് ഒന്ന് കാണണം
രൂപ : ആദ്യം മോൻ കെട്ട് എന്നിട്ട് നമുക്ക് നോക്കാം 😏
ആദി : ( ശെരിയാക്കി താരാടി നിന്നെ ഞാൻ ഉറക്കത്തില്ല )
ആദി കുറച്ച് കൂടി വേഗത്തിൽ വണ്ടി മുന്നോട്ടെടുത്തു
****************************************
ഓണം സെലിബ്രേഷന് തലേന്ന് കോളേജ് കഴിഞ്ഞ ശേഷം ആദിയും രൂപയും വീട്ടിൽ
ആദി : അമ്മേ ഞാൻ ഇന്ന് കോളേജിലാണെ കിടക്കുക
അമ്മ : കോളേജിലോ
ആദി : അതെ നാളെ പ്രോഗ്രാം അല്ലേ ഇന്ന് സ്റ്റേയാണ് അവിടെ കുറേ പണികൾ ബാക്കിയുണ്ട്
അമ്മ : അതൊന്നും വേണ്ട പണിയൊക്കെ അവര് ചെയ്തോളും അവിടെ കിടക്കാൻ സൗകര്യമൊന്നും കാണില്ല വെറുതെ ഉറക്കം കളഞ്ഞു അസുഖം വല്ലതും വരുത്തിവെക്കാനായിട്ട്
ആദി : അവിടെ ആള് കുറവാ അമ്മേ
രൂപ : അവിടെ വിഷ്ണുവേട്ടനൊക്കെ ഉണ്ടല്ലോ
ആദി : അവരെക്കൊണ്ട് എല്ലാം ചെയ്യിക്കുന്നത് ശെരിയല്ല പ്ലീസ് അമ്മേ
അമ്മ : നീ എന്തെങ്കിലും ചെയ്യ്
ഇത്രയും പറഞ്ഞു അമ്മ കിച്ചണിലേക്ക് പോയി
ആദി : എരി തീയിൽ എണ്ണ ഒഴിക്കാൻ നല്ല രസമാണ് അല്ലേ
ആദി രൂപയെ നോക്കി ചോദിച്ചു
രൂപ : അതിന് ഞാൻ എന്ത് ചെയ്തു
ആദി : അയ്യോ ഒന്നും ചെയ്യാത്ത പാവം ഞാൻ സ്റ്റേക്ക് പോയാൽ എന്താടി പ്രശ്നം
രൂപ : അത് പിന്നെ ഈ സ്റ്റേക്ക് ഒക്കെ വെള്ളമടിയെല്ലാം ഉണ്ടാകും എന്ന് കേട്ടുണ്ട് അതുകൊണ്ടാ നിന്നോട് പോകണ്ടാന്ന് പറഞ്ഞത്
ആദി : ഓഹ് ഞാൻ എങ്ങാനും കുടിച്ചാലോന്ന് അല്ലേ അല്ല ഞാൻ കുടിച്ചാൽ ഇപ്പോൾ എന്താ നീ എന്നെ ഇട്ടേച്ചു പോകോ
രൂപ : അപ്പോൾ നീ കുടിക്കോ
ആദി : കുടിച്ചാൽ എന്താ പ്രശ്നം
രൂപ : വേണ്ട എനിക്ക് ഇഷ്ടമല്ല
ആദി : അങ്ങനെ നിനക്ക് വേണ്ടി എനിക്ക് ഇഷ്ടപ്പെതൊക്കെ മാറ്റാൻ പറ്റുമോ ആണുങ്ങൾ ആകുമ്പോൾ കുറച്ചു കുടിച്ചന്നൊക്കെ ഇരിക്കും
രൂപ : എങ്കിൽ പോയി കുടിക്ക്
ഇത്രയും പറഞ്ഞു രൂപ പോകാനായി ഒരുങ്ങി പെട്ടെന്ന് തന്നെ ആദി രൂപയുടെ കയ്യിൽ പിടിച്ചു
ആദി : ഇതാണ് നിന്റെ പ്രശ്നം ഒരു തമാശ പോലും പറയാൻ പറ്റില്ല ഞാൻ എന്റെ ജീവിതത്തിൽ വലിക്കുകയോ കുടിക്കുകയോ ചെയ്തിട്ടില്ല ഇനി ചെയ്യുകയും ഇല്ല അത് ഞാൻ എന്റെ അമ്മക്ക് കൊടുത്ത വാക്കാ ദാ ഇപ്പോൾ നിനക്കും വാക്ക് തരുന്നു ഞാൻ ഒരിക്കലും കുടിക്കില്ല പോരെ
രൂപ : ശരിക്കും
ആദി : ഓഹ് സത്യം എന്നെ വിശ്വാസം ഇല്ലേങ്കിൽ നിന്റെ വിഷ്ണു ചേട്ടനോട് എന്നെ നിരീക്ഷിക്കാൻ വിളിച്ചു പറ അങ്ങനെയെങ്കിലും നിനക്ക് സമാധാനം കിട്ടട്ടെ
രൂപ : അതൊന്നും വേണ്ട എനിക്ക് വിശ്വാസമാ പിന്നെ നീ നാളെ രാവിലെ ഇങ്ങോട്ട് വരുമല്ലോ അല്ലേ
ആദി : പിന്നെ വരാതെ ഇവിടെ വന്നിട്ട് ഇവിടുന്ന് ഒരുങ്ങി പോകും രാവിലെ റെഡിയായി നിന്നേക്കണം ഇല്ലെങ്കിൽ ഞാൻ എന്റെ പാട്ടിനു പോകും
രൂപ : ഓഹ്
ആദി : പിന്നെ പട്ടുപാവാടയുടെ കാര്യം മറക്കണ്ട കേട്ടല്ലോ
രൂപ : ഉം
ആദി : എന്താ അത് പറഞ്ഞപ്പോൾ ഒരു ഉഷാർ ഇല്ലാത്തത്
രൂപ : ഉഷാറൊക്കെ ഉണ്ട് നീ വല്ലതും കഴിക്കാൻ നോക്ക് ഇത്രയും പറഞ്ഞു രൂപ കിച്ചണിലേക്ക് പോയി
കുറച്ചു മണിക്കൂറുകൾക്ക് ശേഷം
ആദി : രൂപേ ഇത് പിടിക്ക്
ഇത്രയും പറഞ്ഞു ആദി ഒരു ഫോൺ രൂപയുടെ കയ്യിൽ കൊടുത്തു
ആദി : എന്റെ പഴയ ഫോണാ നിന്റെ കയ്യിൽ ഉള്ളത് പോയില്ലേ തല്ക്കാലം ഇത് വെച്ചോ പിന്നീട് ഞാൻ വേറെ വാങ്ങി തരാം
രൂപ : വേറെ ഒന്നും വേണ്ട ഇത് കൊള്ളാം എന്റെ കയ്യിൽ ഉണ്ടായിരുന്നതിനേക്കാൾ നല്ലതാ
ആദി : ഉം എങ്കിൽ നീ സിം ഇട്ടേക്ക് ഞാൻ പോകുന്ന വഴിക്ക് ചാർജ് ചെയ്തേക്കാം
രൂപ : ഉം
ആദി : അമ്മേ ഞാൻ ഇറങ്ങുവാണേ
അമ്മ : ശരി സൂക്ഷിച്ചു പോയിട്ട് വാ
ആദി : രൂപേ അമ്മയെ നോക്കികൊള്ളണെ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്
രൂപ : ശരി നോക്കി പോ
ആദി : ശരി ശരി
ഇത്രയും പറഞ്ഞു ആദി ബൈക്കിൽ പുറത്തേക്കു പോയി
കുറച്ചു സമയത്തിനുള്ളിൽ കോളേജിലേക്കെത്തിയ ആദി മറ്റുള്ളവരോടൊപ്പം ഓരോ പണികൾ തുടങ്ങി
കുറച്ചു മണിക്കൂറുകൾക്ക് ശേഷം
അജാസ് : ഉമ്മാ അടപ്പിളകി മര്യാദക്ക് വീട്ടിൽ കിടന്നാൽ മതിയായിരുന്നു
ആദി : നിനക്കായിരുന്നില്ലേ സ്റ്റേക്ക് നല്ല ഉത്സാഹം
രാജീവ് : എന്താടാ പിള്ളേരെ അല്പം ഒന്ന് മേലനങ്ങിയപ്പോൾ നീയൊക്കെ തളർന്നോ
അമൽ : ഇതാണോ ചേട്ടാ അല്പം മുകളിൽ കയറ്റം താഴെ ഇറക്കം മനുഷ്യൻ ചത്തു
രാജീവ് : എന്തായാലും ഏകദേശം എല്ലാം കഴിഞ്ഞല്ലോ
ആദർശ് : അപ്പോൾ അത്തപൂക്കളം ഇടാനുള്ള പൂക്കളുടെ കാര്യമോ
രാജീവ് : അതൊക്കെ കടയിൽ വിളിച്ചു പറഞ്ഞു സെറ്റ് ആക്കിയിട്ടുണ്ട് നാളെ പോയി എടുത്താൽ മതി
ആദി : ഞാൻ നാളെ രാവിലെ വീട്ടിലേക്ക് പോകുന്നുണ്ട് ഞാൻ വരുബോൾ എടുത്ത് കൊണ്ടു വരാം
രാജീവ് : നീ എന്തിനാ വീട്ടിലേക്ക് പോകുന്നെ ഡ്രസ്സ് ഒക്കെ കൊണ്ടു വന്നെങ്കിൽ ഹോസ്റ്റലിൽ നിന്ന് റെഡിയാകാമായിരുന്നല്ലോ
ആദി : അല്ല ചേട്ടാ രാവിലെ വീട്ടിൽ പോയിട്ട് ഒരു ആവശ്യം ഉണ്ടായിരുന്നു
രാജീവ് : ശരി അങ്ങനെയാകട്ടെ
മനു : അല്ല ഈ വിഷ്ണുവേട്ടൻ ഇത് എവിടെയാ ഭക്ഷണം വാങ്ങാൻ പോയിട്ട് ആളെ ഇതുവരെ കാണുന്നില്ലല്ലോ മനുഷ്യന് വിശന്നിട്ടു വയ്യ
രാജീവ് : ഇപ്പോൾ വരുമെടാ
അമൽ : ചേട്ടാ വിഷ്ണുവേട്ടൻ കുപ്പി വല്ലതും കൊണ്ടു വരുമോ
നന്ദു : ഉം ബെസ്റ്റ് നിങ്ങള് അവൻ കുപ്പി കൊണ്ടുവരുമെന്ന് കരുതി ഇരിക്കുവാണോ നടന്നത് തന്നെ അവൻ ഉള്ളപ്പോൾ വെള്ളമടിയൊന്നും നടക്കില്ല മക്കളെ ഞങ്ങളുടെ സീനിയേഴ്സ് കുപ്പി എടുത്തപ്പോൾ പ്രശ്നം ഉണ്ടാക്കിയ മുതലാ അവൻ
അജാസ് :രാജീവ് ഏട്ടാ ഈ വിഷ്ണുവേട്ടൻ എന്താ ഇങ്ങനെ ഒരു ബോറൻ ആയി പോയത്
ആദി : എന്താടാ അജാസേ നിനക്കും കുപ്പി വേണോ
അജാസ് : ഹേയ് ഞാൻ പൊതുവേ പറഞ്ഞന്നേ ഉള്ളു
രാജീവ് : ഉം അവൻ കേൾക്കണ്ട നിന്റെ ഇല്ലൂരി സൂപ്പുണ്ടാക്കും
പെട്ടെന്നാണ് കയ്യിൽ കുറച്ച് പൊതികളുമായി വിഷ്ണു അവിടേക്ക് വന്നത്
വിഷ്ണു : സദ്യയുടെ കാര്യമെല്ലാം സെറ്റ് ആക്കിയിട്ടുണ്ട് മുടിഞ്ഞ വിലയാടാ ഇപ്പോൾ തന്നെ പിരിഞ്ഞു കിട്ടിയതിന്റെ ഇരട്ടി ചിലവായി പാവം ആരു ഒരുപാട് പൈസ പൊടിച്ചു
രാജീവ് :അതിപ്പോൾ എന്താ അവളുടെ തന്തയുടെ കയ്യിൽ പൂത്ത കാശില്ലേ
വിഷ്ണു : എന്നാലും എത്രയെന്ന് പറഞ്ഞാ അവളെ ഊറ്റുക
രാജീവ് : എന്നാൽ നീ അവളെ കെട്ട് എന്നിട്ട് ഇതൊക്കെ സ്ത്രീ ധനത്തിൽ കുറച്ചോളാൻ പറ അല്ല പിന്നെ
വിഷ്ണു : ടാ കോപ്പേ അനാവശ്യം പറയരുത്
രാജീവ് : എന്ത് അനാവശ്യം നീ ഒക്കെ പറഞ്ഞാൽ അവൾ നിന്നെ കെട്ടികോളും
വിഷ്ണു : ഇനി വാ തുറന്നാൽ നിന്റെ എല്ല് ഞാൻ ഒടിക്കും പിള്ളേര് വിശന്നിരിക്കുവാ അതിനിടയിലാ അവന്റെ ഒരു തമാശ
ഇതാടാ എടുത്ത് കഴിച്ചോ
അജാസ് : എന്താ ചേട്ടാ കഴിക്കാൻ വാങ്ങിയെ
വിഷ്ണു : പൊറോട്ടയും മുട്ടകറിയും
അജാസ് : മുട്ടകറിയോ ചിക്കൻ കിട്ടിയില്ലെ
വിഷ്ണു : ഇല്ലടാ പറഞ്ഞിട്ടുണ്ട് ഉടനെ എത്തും വേണോങ്കിൽ എടുത്ത് തിന്നിട്ട് കിടക്കാൻ നോക്ക് ഇതിനുള്ള പൈസ ഒപ്പിച്ച പാട് എനിക്കേ അറിയു
കുറച്ചു സമയത്തിനുള്ളിൽ തന്നെ അവരെല്ലാം കഴിക്കാൻ തുടങ്ങി
ആദി : വിഷ്ണുവേട്ടാ കഴിഞ്ഞ തവണ നമുക്ക് അത്തപൂക്കള മത്സരത്തിൽ പ്രൈസ് കിട്ടിയായിരുന്നോ
രാജീവ് : പ്രൈസ് അല്ല ഉണ്ട കിട്ടി എല്ലാരും കൂടി ഇട്ട് കുളമാക്കിയില്ലെ 3 പോലും കിട്ടിയില്ല
ആദി : അപ്പോൾ ഫുട്ബോളിനോ
വിഷ്ണു : ഹ ഹ അങ്ങനെ ചോദിക്കടാ… ടാ രാജീവേ പിള്ളേർക്ക് പറഞ്ഞുകൊടുക്ക്
രാജീവ് : അത് പിന്നെ ഞാൻ മാത്രം കളിച്ചാൽ മതിയോ കൂടെ ഉള്ളവരും കൂടി കളിക്കണ്ടേ
അജാസ് : എന്നാൽ ഇത്തവണ നമുക്ക് എല്ലാ വിഷമവും തീർക്കാം എല്ലാ മത്സരവും നമുക്ക് തൂത്തു വാരാം
വിഷ്ണു : എല്ലാം ഒന്നും ഇല്ലെങ്കിലും കുറച്ചേണ്ണത്തിലെങ്കിലും ജയിക്കണം
അമൽ : അതൊക്കെ പോട്ടെ രാജീവ് ഏട്ടൻ പറഞ്ഞതിൽ എന്തെങ്കിലും കാര്യമുണ്ടോ
വിഷ്ണു : എന്ത് കാര്യം
അമൽ : അല്ല ആരതിചേച്ചിയുടെ കാര്യം നിങ്ങൾ തമ്മിൽ എന്തെങ്കിലും ഉണ്ടോ നമ്മുടെ ഡിപ്പാർട്ട് മെന്റിൽ അങ്ങനെ ഒരു സംസാരം ഉണ്ട്
വിഷ്ണു : ആരാടാ ഇതൊക്കെ പറഞ്ഞുണ്ടാക്കുന്നത് ഈ കോപ്പനായിരിക്കും
രാജീവിനെ നോക്കി വിഷ്ണു പറഞ്ഞു
രാജീവ് : ഡേയ് പിള്ളേരെ ഞാൻ വെറുതെ പറഞ്ഞതാടാ ഇവന് ആരുനോട് അങ്ങനെയൊന്നുമില്ല
വിഷ്ണു : അങ്ങനെ പറഞ്ഞു കൊടുക്ക്
രാജീവ് : പക്ഷെ സ്‌നേഹ അങ്ങനെയല്ല അല്ലേ അളിയാ
വിഷ്ണു : മൈര് നിനക്ക് എന്തിന്റെ കേടാടാ എനിക്ക് മതി
ഇത്രയും പറഞ്ഞു വിഷ്ണു അവിടെ നിന്നെഴുന്നേറ്റു
രാജീവ് : ടാ ടാ ഓടാതെ അവിടെ ഇരിക്കെടാ
വിഷ്ണു : പോടാ കോപ്പേ
രാജീവ് : സത്യം പറ നിനക്ക് അവളെ ഇഷ്‌ടമല്ലേ ടാ പിള്ളേരെ ഇവന് അവളെ പേടിയാ അതാ അവളോട് പറയാത്തത്
വിഷ്ണു : അതേടാ എനിക്ക് അവളെ മാത്രമല്ല നമ്മുടെ ക്ലാസ്സിലെ എല്ലാ പെമ്പുള്ളാരെയും ഇഷ്ടമാ എല്ലാരേം ചേർത്ത് നീ കഥ ഉണ്ടാക്കിക്കൊ കോപ്പൻ
ഇത്രയും പറഞ്ഞു വിഷ്ണു പുറത്തേക്കു പോയി
രാജീവ് : ഹ ഹ..
അജാസ് : നിങ്ങൾക്ക് എന്തിന്റെ കേടാ രാജീവേട്ടാ
രാജീവ് : ചുമ്മാ ഒരു രസം
കുറച്ച് സമയത്തിന് ശേഷം
വിഷ്ണു : ഡേയ് എല്ലാവരും ആ ബെഞ്ചിലൊക്കെ കയറി കിടന്ന് ഉറങ്ങിക്കൊ നാളെ നേരത്തെ എഴുനേൽക്കേണ്ടതാ
പെട്ടെന്നാണ് ആദിയുടെ ഫോൺ റിങ് ചെയ്തത്
ആദി : രൂപ യാണല്ലോ
വിഷ്ണു : ആരാടാ
ആദി : ഹേയ് ആരുമില്ല ചേട്ടാ 😁 ഞാൻ ഇപ്പോൾ വരാം
ഇത്രയും പറഞ്ഞു പുറത്തേക്കു പോയ ആദി ഫോൺ അറ്റണ്ട് ചെയ്തു
ആദി : ഹലോ എന്താടി വല്ല പ്രശ്നവുമുണ്ടോ
രൂപ : ഹേയ് ഇല്ല വെറുതെ വിളിച്ചതാ
ആദി : വെറുതെയോ
രൂപ : ഉം പിന്നെ നീ എന്തെങ്കിലും കഴിച്ചോ
ആദി : വിഷ്ണുവേട്ടൻ പൊറോട്ടയും മുട്ടകറിയും വാങ്ങി തന്നു പിന്നെ അമ്മയോ
രൂപ : അമ്മ ഉറങ്ങി അവിടെ കിടക്കാനൊക്കെ സൗകര്യം ഉണ്ടോ
ആദി : ഉം ബെഞ്ചിലോ മറ്റോ കിടക്കണം ഇന്ന് ഉറക്കം വരുമെന്ന് തോന്നുന്നില്ല
രൂപ : അങ്ങനെ ഉറക്കം വരുന്നില്ലെങ്കിൽ ഞാൻ അടുത്ത് കിടക്കുന്നതായി സങ്കല്പിച്ച് കിടന്നാൽ മതി എന്നെ കെട്ടിപിടിച്ച് കിടക്കുന്നതായിട്ട്
ആദി : ഉം ബെസ്റ്റ് എന്നിട്ട് വേണം ഉള്ള ഉറക്കം കൂടി പോകാൻ
രൂപ : നീ എന്നെ ഓർക്കണ്ട പോരെ പോയി കിടന്ന് ഉറങ്ങ്
ആദി : ചുമ്മാ പറഞ്ഞതാടി ശെരി നീ കിടന്നോ ഞാൻ രാവിലെ വരാം ഉമ്മാ 😚
രൂപ : ഉം
ആദി : എനിക്ക് കൂടി താ
രൂപ : ഉമ്മ മതിയോ.
ആദി : ഉം ശെരി
ഇത്രയും പറഞ്ഞു ആദി ഫോൺ കട്ട് ചെയ്തു ശേഷം ക്ലാസ്സിലേക്ക് കയറി
വിഷ്ണു : രൂപയായിരിക്കും അല്ലേ
ഇത് കേട്ട ആദി ചിരിച്ചുകൊണ്ടു ബെഞ്ചിൽ വന്ന് കിടന്നു
പിറ്റേന്ന് അതിരാവിലെ
വിഷ്ണു : എന്നാൽ ശെരി നീ വരുബോൾ പൂ എടുത്ത് കൊണ്ടുവാ പിന്നെ എല്ലാം നോക്കിയെടുക്കണം അവര് വേണമെങ്കിൽ വാടിയ പൂവൊക്കെ വാരി ഇട്ടുതരും
ആദി : അതൊക്കെ ഞാൻ നോക്കിയെടുക്കാം ചേട്ടാ നിങ്ങൾ ബാക്കിയുള്ള കാര്യങ്ങളൊക്കെ സെറ്റ് ചെയ്യ്
ഇത്രയും പറഞ്ഞു ആദി അവിടെ നിന്നിറങ്ങി
അല്പസമയത്തിന് ശേഷം ആദി തന്റെ വീട്ടിൽ
“ആരെയും കാണുന്നില്ലല്ലോ ഇവിടെ ആരുമില്ലേ ”
ആദി പതിയെ കിച്ചണിലേക്ക് നോക്കി
പെട്ടെന്നാണ് ആദി തന്റെ റൂമിൽ നിന്ന് എന്തോ ശബ്ദം കേട്ടത് ആദി പതിയെ തന്റെ റൂമിലേക്കു പോയി റൂമിന് മുന്നിലേക്ക് എത്തിയ അവൻ കണ്ടത് കണ്ണാടിയിൽ മുഖം നോക്കി നിൽക്കുന്ന രൂപയെയാണ് അവൾ ആദി വാങ്ങി നൽകിയ പട്ടുപാവാട ധരിച്ചിരുന്നു റൂമിലേക്ക് എത്തിയ ആദി അവളെ തന്നെ നോക്കി നിന്നു അപ്പോഴേക്കും റൂമിലേക്ക് എത്തിയ ആദിയെ രൂപയും ശ്രദ്ധിച്ചു
രൂപ : ഇത്ര നേരത്തേ വന്നോ എന്താടാ ഇങ്ങനെ നോക്കുന്നെ
എന്നാൽ ആദി അപ്പോഴും ഒന്നും മിണ്ടാതെ അവളെ നോക്കി നിന്നു
രൂപ : കൊള്ളില്ലല്ലേ ഞാൻ അപ്പോഴേ പറഞ്ഞതല്ലേ വേണ്ടെന്നു എനിക്കിതൊന്നും ഇട്ട് ശീലമില്ല അതുകൊണ്ടാ
ഇത് കേട്ട ആദി രൂപയുടെ അടുത്തേക്ക് എത്തി ശേഷം അവളെ അടിമുടി ഒന്നുകൂടി നോക്കി
രൂപ : എന്താടാ ഞാൻ ഡ്രസ്സ് മാറ്റണോ
ആദി : എടി നിനക്ക് ഇത്രയും ഭംഗി ഉണ്ടായിരുന്നോ
രൂപ : എന്താ
ആദി : എടി സൂപ്പർ ആയിട്ടുണ്ട് അന്ന് സാരി ഉടുത്തില്ലേ അതിനേക്കാൾ നന്നായിട്ടുണ്ട് ഞാൻ പറഞ്ഞില്ലേ മഞ്ഞ കളർ നിനക്ക് നന്നായി ചേരും
രൂപ : ഒ വെറുതെ ഓരോന്ന് പറയണ്ട
ആദി : എടി സത്യം ഇതിട്ട് നിന്നെ കാണുമ്പോൾ…
രൂപ : കാണുമ്പോൾ എന്താ
ഇത് കേട്ട ആദി രൂപയോട് കുറച്ച് കൂടി ചേർന്നു നിന്നു
രൂപ : പോയെ…പോയെ പോയി ഒരുങ്ങാൻ നോക്ക്
ആദി : എന്തിനാടി ഇങ്ങനെ കൊതിപ്പിക്കുന്നെ
രൂപ : പോടാ കാമപ്രാന്താ
അപ്പോഴാണ് പുറത്തേക്കു മാറി കിടക്കുന്ന രൂപയുടെ ബ്രായുടെ വള്ളി ആദി ശ്രദ്ധിക്കുന്നത് ആദി പതിയെ അതിലേക്ക് തൊട്ടു
രൂപ : ഇവൻ… നീ എന്റെ കയ്യിന്ന് വാങ്ങുമേ
ആദി : അല്ല നീ ഈ മോഡൽ ഇടില്ലെന്നോ മറ്റോ പറഞ്ഞത് പോലെ ഒരു ഓർമ്മ
ആദി ചിരിച്ചു കൊണ്ടു പറഞ്ഞു
രൂപ : അത്.. അത് പിന്നെ ബാക്കിയൊക്കെ കഴുകി ഇട്ടേക്കുക അല്ലാതെ എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല
ഇത്രയും പറഞ്ഞു രൂപ ബ്രാ നേരെയിട്ടു
ആദി : ഞാൻ വിശ്വസിച്ചു പോരെ
രൂപ : വേണ്ട നീ വിശ്വസിക്കണ്ട
ഇത് കേട്ട ആദി പതിയെ രൂപയെ കെട്ടിപിടിച്ചു
ആദി : ഉം അപ്പൊൾ അത് ശരിയാ
രൂപ : എന്ത്
ആദി : അല്ല ഈ പെണ്ണുങ്ങൾ കുളിച്ചുകഴിഞ്ഞാൽ ഒരു പ്രതേക മണമാണെന്ന് കേട്ടിട്ടുണ്ട് അത് ശെരിയാണെന്ന് പറഞ്ഞതാ
ആദി തന്റെ മൂക്ക് അവളുടെ കഴുത്തിനോട് ചേർത്ത് ഉരുമാൻ തുടങ്ങി
രൂപ : ആദി നീ..
ആദി : കുറച്ചു നേരം പ്ലീസ്
ഇത്രയും പറഞ്ഞു ആദി പതിയെ അവളുടെ കഴുത്തിൽ മുത്തമിട്ടു ശേഷം അവിടെ ചെറുതായി കടിച്ചു
“ആ..”
രൂപ വേഗം ആദിയെ തള്ളിമാറ്റി
രൂപ : എനിക്ക് നല്ല നൊന്തു കേട്ടോ
ആദി : ത് പിന്നെ ആ മൂടിൽ ചെയ്തുപോയതാ സത്യം പറഞ്ഞാൽ നിന്നെ കടിച്ചു തിന്നാൻ തോന്നുവാ
രൂപ : തിന്നാൻ ഇങ്ങ് വാ ഞാൻ ഇടിച്ചു കേറ്റി തരും
ആദി : ശെരി ശരി വഴക്ക് വേണ്ട
ആദി വീണ്ടും രൂപയുടെ അടുത്തേക്ക് പോകാൻ ഒരുങ്ങി പെട്ടെന്നാണ് പുറത്ത് ഗേറ്റ് തുറക്കുന്ന ശബ്ദം അവർ കേട്ടത്
ആദി : ദൈവമേ അമ്മ വന്നെന്നാ തോന്നുന്നത്
ഇത്രയും പറഞ്ഞു ആദി ഹാളിലേക്ക് ഓടി പിന്നാലെ രൂപയും
ആദി : അമ്മ ഇതെവിടെ പോയതാ ഞാൻ എവിടെയൊക്കെ നോക്കിയെന്നറിയാമോ
അമ്മ : എന്താടാ എനിക്ക് ഒരിടത്തും പോകണ്ടേ
ആദി : അതല്ല എന്നാലും ഇത്ര രാവിലെ ഇതെവിടെ പോയതാ
അമ്മ : ഞാൻ അപ്പുറം വരെ ഒന്നു പോയതാടാ
ആദി : പിന്നെ അമ്മ ഇവളെയൊന്നു നോക്കിയെ ആളാകെ മാറിപ്പോയി അല്ലേ
അമ്മ : അത് ഞാൻ അവളോട് പറഞ്ഞിരുന്നു ഇങ്ങനെ പുറത്ത് പോയാൽ എന്റെ കുഞ്ഞിനെ ആരെങ്കിലും കണ്ണ് വെക്കാൻ സാധ്യതയുണ്ട്
ആദി : മതി അമ്മേ നമ്മൾ ഇനി പൊക്കിയാൽ ഇവളുടെ തല ചിലപ്പോൾ സീലിംങ്ങിൽ മുട്ടും
അമ്മ : ഓഹ് നല്ല കോമഡി മോളെ ഒന്ന് ചിരിച്ചു കൊടുത്തേക്ക്
ആദി : എന്നാൽ ശെരി അമ്മ ഇവിടെ മോളെയും കൊഞ്ചിച്ചോണ്ട് ഇരുന്നോ ഞാൻ പോയി റെഡിയാകട്ടെ
ഇത്രയും പറഞ്ഞു ആദി തന്റെ റൂമിലേക്ക് പോയി – അല്പസമയത്തിനുള്ളിൽ തന്നെ ആദി റെഡിയായ ശേഷം റൂമിന് പുറത്തേക്കു വന്നു അപ്പോൾ അമ്മ രൂപയ്ക്ക് കണ്ണെഴുതി കൊടുക്കുകയായിരുന്നു
ആദി : ഇതുവരെ ഒരുക്കി തീർന്നില്ലേ
അമ്മ : ദാ കഴിഞ്ഞു എങ്ങനെയുണ്ടടാ
ആദി : കൊള്ളാം പക്ഷെ ഇനി ഇങ്ങനെ ഒരുക്കണ്ട എന്നെക്കാൾ ഇത്തിരി ഭംഗി കൂടുന്നോ എന്നൊരു സംശയം 😁
അമ്മ : ഒരു സംശയവും വേണ്ട നിന്നെക്കാൾ ഭംഗി ഇവൾക്ക് തന്നെയാ
ഇത് കേട്ട ആദി വേഗം രൂപയുടെ അടുത്ത് വന്ന് നിന്നു
ആദി : ഞങ്ങൾ നല്ല മാച്ചാണല്ലേ അമ്മേ
അമ്മ : ഉം പോകുന്നതിനു മുൻപ് ഒന്ന് ഉഴിഞ്ഞിടണം
ആദി : ഓഹ് തുടങ്ങി അന്ധവിശ്വാസം
അമ്മ : അല്ലെങ്കിൽ തന്നെ നിനക്ക് എന്തിലാ വിശ്വാസം ഉള്ളത് ശരി നിങ്ങൾ ഇരിക്ക് ഞാൻ കഴിക്കാൻ എടുക്കാം
ഇത്രയും പറഞ്ഞു അമ്മ കിച്ചണിലേക്ക് പോയി
അല്പസമയത്തിന് ശേഷം
ആദി : അമ്മേ ഞങ്ങൾ ഇറങ്ങട്ടെ സമയം വൈകി
അമ്മ : ശെരി പോയിട്ട് വാ പിന്നെ ഞാൻ ഇന്ന് വെഞ്ഞാറമൂട് വരെ ഒന്ന് പോകും
ആദി : അവിടെ എന്താ വിശേഷം
അമ്മ : ദിവാകരൻ അമ്മാവന്റെ മോന്റെ വീട് പാല്കാച്ചാ അവര് വിളിച്ചിരുന്നു
ആദി : അമ്മ ഒറ്റക്കാണോ പോകുന്നെ
അമ്മ : പിന്നല്ലാതെ ത്രൂ ബസ് ഉണ്ടല്ലോ പിന്നെന്താ
ആദി : അത്രയും ദൂരം ഒറ്റക്ക് പോകുകാന്ന് പറയുമ്പോൾ
അമ്മ : പ്രശ്നം ഒന്നും ഇല്ലടാ ചിലപ്പോൾ ചേട്ടനും ഉണ്ടാകും അവിടെ വച്ചാകുമ്പോൾ ചേട്ടൻ അതികം ദേഷ്യപ്പെടില്ല കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കാനും പറ്റും
ആദി : അപ്പോൾ തിരിച്ചു ഞാൻ വന്ന് വിളിക്കാം
അമ്മ : വേണ്ട ഇവള് ഒറ്റക്കല്ലേ ഉള്ളു ഇങ്ങോട്ട് വരുന്ന ആരെങ്കിലും കാണും ഞാൻ അവരുടെ കൂടെ ഇങ്ങ് വന്നോളാം
ആദി : ഉം ശെരി പിന്നെ അവിടെ എത്തിയിട്ട് വിളിച്ചു പറയണം കേട്ടല്ലോ
അമ്മ : ശെരി ഞാൻ വിളിക്കാം നിങ്ങള് പോകാൻ നോക്ക്
ഇത് കേട്ട ആദി ബൈക്ക് മുന്നോട്ടെടുത്തു
അല്പസമയത്തിന് ശേഷം ആദി ഒരു പൂക്കടക്ക് മുന്നിൽ ബൈക്ക് നിർത്തി
രൂപ : എന്തിനാടാ ഇവിടെ നിർത്തിയത്
ആദി : അത്തപൂക്കളത്തിനുള്ള പൂ എടുക്കാനുണ്ട് നീ വാ
ഇത്രയും പറഞ്ഞു ആദി രൂപയുമായി പൂക്കടയിലേക്ക് എത്തി
ആദി : ചേട്ടാ രാജീവേട്ടൻ പറഞ്ഞിരുന്ന പൂക്കൾ
ഇത് കേട്ട കടക്കാരൻ ഒരു കിറ്റ് പൂ ആദിക്ക് നൽകി അത് നോക്കിയ ശേഷം ആദി രൂപയുമായി ബൈക്കിനടുത്തേക്ക് തിരികെ നടന്നു
രൂപ : ഇവിടെ നിർത്തിയപ്പോൾ എനിക്ക് പൂ വാങ്ങാൻ വന്നതായിരിക്കുമെന്നാ ഞാൻ ആദ്യം കരുതിയത്
ആദി : അതിന് അവിടെ ചെമ്പരത്തി പൂ ഒന്നും ഇല്ലല്ലോ രൂപേ
രൂപ : ചെമ്പരത്തിപൂ നിന്റെ…
ഇത് കേട്ട ആദി ചിരിച്ചുകൊണ്ടു ബൈക്കിൽ കയറി പിന്നാലെ രൂപയും ആദി പതിയെ വണ്ടി മുന്നോട്ടെടുത്തു
ആദി : മൊട്ടെ നിനക്ക് ഏത് പൂവാ വേണ്ടത്
രൂപ : ഹോ പറയേണ്ടതല്ലാം പറഞ്ഞിട്ട് ഒരു കള്ള സ്‌നേഹം
ആദി : എടി ഇതൊക്കെ നീ ദേഷ്യപ്പെടുന്നത് കാണാൻ വേണ്ടി ഞാൻ വെറുതെ പറയുന്നതല്ലേ നിന്നോട് ഇങ്ങനെ ഓരോന്ന് പറഞ്ഞു തർക്കിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാ
രൂപ : ആദ്യമൊന്നും എന്നെ കാണുന്നതേ ഇഷ്ടമല്ലായിരുന്നല്ലോ
ആദി : അതൊക്കെ എന്തിനാ ഇപ്പോൾ പറയുന്നെ
രൂപ : നിനക്ക് എന്നോട് നല്ല കലിപ്പായിരുന്നില്ലേ പിന്നെ എങ്ങനെയാ അത് ഇഷ്ടമായി മാറിയത്
ആദി : ഇങ്ങനെയൊക്കെ ചോദിച്ചാൽ ഞാൻ എന്ത് പറയാനാ എങ്ങനെയൊക്കെയോ ഇഷ്ടമായി അത്ര തന്നെ പക്ഷെ നിന്നെ എനിക്ക് ഇഷ്ടമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് മാളു കാരണമാ
രൂപ : മാളുവോ
ആദി : അതെ
ആദി കാര്യങ്ങൾ രൂപയോട് വിശദമാക്കി
ആദി : എന്റെ വധുവിന്റെ സ്ഥാനത്ത് നിന്നെ കണ്ടപ്പോൾ ആദ്യം ഞാൻ നെട്ടിപോയി അങ്ങയൊന്നും ഇല്ലെന്ന് മനസ്സിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു പക്ഷെ പെട്ടെന്ന് തന്നെ നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് ബോധ്യമായി അതിന് ശേഷം നിന്നോട് അത് പറയാൻ ഞാൻ പെട്ടപാട് അവസാനം പറഞ്ഞപ്പോൾ നിന്റെ റിജക്ഷനും ഞാൻ ആകെ തകർന്ന അവസ്ഥയിലായിപ്പൊയി നിന്നെ ഞാൻ വിളിക്കാത്ത തെറിയൊന്നും ബാക്കി കാണില്ല പറ്റുന്നത്ര നിന്നെ വെറുക്കാനായിരുന്നു പിന്നെ ഞാൻ ശ്രമിച്ചത് പക്ഷെ വിധി നിന്നെ വീണ്ടും എന്റെ അടുത്ത് എത്തിച്ചു
രൂപ : അന്ന് എന്നെ ആ ബസ് സ്റ്റോപ്പിൽ വച്ച് കണ്ടില്ലായിരുന്നുവെങ്കിൽ നീ എന്നോട് ഒരിക്കലും മിണ്ടില്ലായിരുന്നോ
ആദി : ഉം.. അറിയില്ല
രൂപ : പക്ഷെ എനിക്കറിയാം നീ മിണ്ടും കാരണം നിനക്ക് എന്നെ അത്രയും ഇഷ്ടമാണ്
ആദി : ഓഹ് അത് നീ മാത്രം പറഞ്ഞാൽ മതിയോ
രൂപ : മതി ഞാൻ മാത്രം പറഞ്ഞാൽ മതി
ആദി : മതിയെങ്കിൽ മതി അപ്പോൾ എനിക്ക് അത്രയും ഇഷ്‌ടമാണെന്ന് മനസ്സിലായ സ്ഥിതിക്ക് ഇന്ന് റൂം പൂട്ടില്ലായിരിക്കുമല്ലേ😁
രൂപ : തുടങ്ങി തനി സ്വഭാവം തുടങ്ങി മിണ്ടാതെ അവിടെ ഇരുന്നോ വശളാ
ഇത് കേട്ട ആദി ചിരിച്ചുക്കൊണ്ട് ബൈക്ക് മുന്നോട്ട് എടുത്തു
അല്പനേരത്തിനുള്ളിൽ ഇരുവരും കോളേജിനു മുന്നിൽ
രൂപ : ഇവിടെ മതി ഞാൻ നടന്നു വരാം
എന്നാൽ ആദി ബൈക്ക് കോളേജിനുള്ളിലേക്ക് എടുത്തു
രൂപ : ടാ ആരെങ്കിലും കാണും
ആദി : അധികം പേരൊന്നും വന്ന് തുടങ്ങിയിട്ടില്ലടി ഇനിയിപ്പോൾ ആരെങ്കിലും കണ്ടാലും ഒരു പ്രശ്നവുമില്ല
ഇത്രയും പറഞ്ഞു ആദി വണ്ടി പാർക്കിംഗ് ഏരിയയിൽ കൊണ്ടു നിർത്തി
ആദി : എന്നാൽ ശരി ഞാൻ ആദ്യം ക്ലാസ്സിലേക്ക് പോകാം നീ പതിയെ പിന്നാലെ വാ എല്ലാവരും നിന്നെ കണ്ടോന്ന് സർപ്രൈസ് ആകട്ടെ
രൂപ : എന്ത് സർപ്രൈസ് ആകാൻ കോമാളിയെ പോലെ ഉണ്ട് ആരെങ്കിലും എന്നെ കളിയാക്കിയാൽ ഉണ്ടല്ലോ കൊല്ലും ഞാൻ
ആദി : നിനക്കെന്തിന്റെ കേടാടി ഞാൻ പറഞ്ഞത് വിശ്വസിക്കണ്ട അമ്മ കൊള്ളാമെന്നു പറഞ്ഞിതല്ലേ
രൂപ : നിങ്ങളൊക്കെ എന്നോടുള്ള സ്‌നേഹം കൊണ്ടു പറയുന്നതല്ലേ
ആദി : എന്നാൽ ശരി നീ വരണ്ട ഏതെങ്കിലും പൊത്തിൽ പോയി ഒളിച്ചിരിക്ക് അതാ നിനക്ക് നല്ലത് ഇത്രയും പറഞ്ഞു ആദി മുന്നോട്ട് നടന്നു
കുറച്ച് സമയത്തിനുള്ളിൽ ആദി ക്ലാസ്സിൽ
രാജീവ് : എവിടെയായിരുന്നെടാ
ആദി : അത്ര സമയമൊന്നും ആയില്ലല്ലോ ചേട്ടാ ഇതാ പൂവ് പിടിക്ക്
വിഷ്ണു : ആരു നീയും പിള്ളേരും കൂടി ഡിസൈൻ ഒക്കെ വരച്ചിട് സമയമാകുമ്പോൾ ഇട്ട് തുടങ്ങാം
ആരതി : സാന്ദ്രേ വാ നിനക്ക് ഡിസൈൻ അറിയാം എന്നല്ലേ പറഞ്ഞത് ഗീതു നീയും വാ രാജീവേ സ്നേഹ എവിടെ
രാജീവ് : സൗഹൃദക്ക് ഓണ പരുപാടി എന്തോ ഉണ്ട് അവള് അവരുടെ കൂടെ കാണും
ആരതി : കണ്ടോ സമയമായപ്പോൾ അവള് മുങ്ങിയത് കണ്ടോ
വിഷ്ണു : അവള് വന്നോളും നിങ്ങള് പെട്ടെന്ന് കാര്യങ്ങള് ചെയ്യാൻ നോക്ക്
ആരതി : ആദിത്യാ രൂപ വന്നില്ലേ
ആദി : അറിയില്ല ചേച്ചി ചിലപ്പോൾ ഇപ്പോൾ വരുമായിരിക്കും
ഇത് കേട്ട ഗീതു പതിയെ ആദിയെ നോക്കി ചിരിച്ചു
ആദി : ( ഇവളിത് എവിടെ പോയി കിടക്കുവാ ഇനി ഞാൻ പറഞ്ഞത് കേട്ട് വല്ല പൊത്തും തേടി പോയി കാണുമോ )
പെട്ടെന്നാണ് രൂപ ക്ലാസ്സിലേക്ക് കയറി വന്നത് അവളെ കണ്ടപാടെ എല്ലാവരും ഒന്ന് അമ്പരന്നു നിന്നു
ആരതി : താൻ ആകെ മാറിപോയല്ലോ രൂപേ ഡ്രസ്സ് നന്നായിട്ടുണ്ട് കേട്ടോ എവിടുന്ന് വാങ്ങിയതാ
വിഷ്ണു : അവളൊന്നു ശ്വാസം വിട്ടോട്ടെ ആരു
രൂപ : ഇവിടെ സെൻട്രൽ മാളിൽ നിന്ന് വാങ്ങിയതാ
ഗീതു : എടി ഭയങ്കരി അപ്പോൾ നീ ഇതൊക്കെ ഇടുമല്ലേ
വിഷ്ണു : അതെന്താ അവൾക്ക് ഇതൊന്നും ഇടാൻ പാടില്ല എന്നുണ്ടോ
ഗീതു : ഹേയ് അതല്ല ചേട്ടാ ഞാൻ കുറേ തവണ നിർബന്ധിച്ചിട്ടുണ്ട് അപ്പോഴൊന്നും ഇടാത്തവളാ അതുകൊണ്ട് പറഞ്ഞതാ
രാജീവ് : ഇപ്പോൾ അവൾക്ക് ഇടാൻ തോന്നി ഇട്ടു ആരാ ഒരു ചേഞ്ച് ആഗ്രഹിക്കാത്തത് അല്ലേ രൂപേ
വിഷ്ണു : മതി മതി അതിനെ ഇനി എല്ലാരും കൂടി കൊല്ലണ്ട രൂപേ അവരെ സഹായിക്ക് ടാ അജാസേ വാ നമുക്ക് സദ്യ എടുക്കാൻ പോകാം അമലേ നീയും വാ പിന്നെ രാജീവേ നീയും ആദിത്യനും ഇവിടുത്തെ കാര്യങ്ങൾ നോക്കിക്കൊ
ഇത്രയും പറഞ്ഞു വിഷ്ണു അജാസിനേയും അമലിനെയും കൊണ്ടു പുറത്തേക്കു പോയി
അല്പസമയത്തിന് ശേഷം
ആരതി : അവിടെ പിച്ചിപൂ ഇട്ടാലോ സാന്ദ്രേ
സാന്ദ്ര : ഹേയ് അവിടെ ഓറഞ്ചാണ് കൂടുതൽ ചേരുക രൂപേ ആ പൂവ് ഇങ്ങ് എടുത്ത് താ
അപ്പോഴാണ് ക്ലാസ്സിലേക്ക് സ്വപ്നാ മിസ്സ് കയറി വന്നത്
മിസ്സ് : ഇതുവരെ കഴിഞ്ഞില്ലേ പിള്ളേരെ സമയം കഴിയാറായല്ലോ
ആരതി : ഇപ്പോൾ തീരും മിസ്സ്
മിസ്സ് : ഉം പെട്ടെന്നാകട്ടെ ടോ രൂപേ താൻ എന്താ വെറൈറ്റി പിടിക്കാം എന്ന് വച്ചോ എന്തായാലും കൊള്ളാം ആരാ ഡ്രസ്സ് സെലക്ട് ചെയ്ത് തന്നെ
രൂപ : അത്..
ആദി : അമ്മ സെലക്ട് ചെയ്ത് കൊടുത്തതാ മിസ്സേ
മിസ്സ് : നിന്നോട് ഞാൻ ചോദിച്ചോടാ
ആദി : ഇതിനൊക്കെ ചോദിക്കണോ മിസ്സേ ഇത് അവള് തന്നെ എന്നോട് പറഞ്ഞതാ മിസ്സിന് ഉത്തരം കിട്ടിയാൽ പോരെ
മിസ്സ് : ഉം നിന്റെ ചാട്ടം ഒക്കെ എനിക്ക് മനസ്സിലാ കുന്നുണ്ട് കേട്ടോടാ രൂപേ ഇവനെ ഒന്ന് സൂക്ഷിച്ചേര് കേട്ടോ
കുറച്ച് സമയത്തിനുള്ളിൽ തന്നെ അവർ പൂക്കളം ഇട്ടു തീർന്നു വിധികർത്താക്കൾ അത് വന്ന് കാണുകയും ചെയ്തു ഇിനിടയിൽ സദ്യ എടുക്കുവാൻ പോയ വിഷ്ണുവും അജാസും മടങ്ങിയെത്തുകയും ചെയ്തു
ആരതി : മിസ്സേ എന്ത് തോന്നുന്നു നമുക്ക് ഫസ്റ്റ് കിട്ടുവോ
മിസ്സ് : അതൊക്കെ ഞാൻ എങ്ങനെ അറിയാനാ എന്തായാലും നിങ്ങൾ നന്നായി തന്നെ ചെയ്തിട്ടുണ്ട് പോരെ
രാജീവ് : നമ്മള് തന്നെ ജയിക്കും മിസ്സേ ഞാൻ എല്ലാ ഡിപ്പാർട്മെന്റിലും പോയി നോക്കിയതാ നമ്മുടേത് തന്നെയാ ബെസ്റ്റ്
അജാസ് : എങ്ങനെ ബെസ്റ്റ് ആകാതിരിക്കും ഡിസൈനും ഐഡിയയുമൊക്കെ നമ്മുടെ സാന്ദ്രയുടേതല്ലേ
ആരതി : അവളെ മാത്രം അങ്ങ് പൊക്കാതെടാ ഞങ്ങളും നല്ല കഷ്ടപ്പെട്ടിട്ടുണ്
പെട്ടെന്നാണ് ക്ലാസ്സിലെ സ്പീക്കറിൽ മത്സരവിജയ്കളെ അനൗൺസ് ചെയ്യാൻ തുടങ്ങിയത്
🔉”അത്തപ്പൂക്കള മത്സരം ഫസ്റ്റ് പ്രൈസ് B. A മലയാളം ”
🔉” സെക്കന്റ് പ്രൈസ് bsc കെമിസ്ട്രി ”
ഇത് കേട്ട ക്ലാസ്സിലെ കുട്ടികൾ കയ്യടിക്കാൻ തുടങ്ങി
🔉” തേർഡ് പ്രൈസ് BA ഹിസ്റ്ററി ”
രാജീവ് : കണ്ടോ മിസ്സേ നമുക്ക് തരേണ്ട ഫസ്റ്റ് പ്രൈസാ മലയാളത്തിന് കൊടുത്തത് എനിക്കറിയാമായിരുന്നു ഇത് ഇങ്ങനെ തന്നെ വരുമെന്ന് പ്രിൻസിപലിന് അല്ലെങ്കിലും അല്പം പക്ഷപാധം കൂടുതലാ bsc കാരെ കണ്ടുകൂട വിഷ്ണു ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല നമുക്ക് പ്രശ്നം ഉണ്ടാക്കാം
മിസ്സ് : എന്ത് പ്രശ്നം മിണ്ടാതെ അവിടെ നിന്നോണം ഇല്ലെങ്കിൽ എല്ലാ ആഘോഷവും ഇതോടെ നിർത്തും സെക്കന്റ് കിട്ടിയില്ലെ ഇനിയിപ്പോൾ ഇതിന്റെ പേരിൽ പ്രശ്നം ഒന്നും വേണ്ട കഴിഞ്ഞ തവണ നമുക്ക് ഇതുപോലും ഇല്ലായിരുന്നല്ലോ അവൻ പ്രശ്നം ഉണ്ടാക്കാൻ വന്നേക്കുന്നു
വിഷ്ണു : പ്രശ്നം ഒന്നും വേണ്ട ഇനി നമുക്ക് ബാക്കി മത്സരങ്ങളുടെ കാര്യം നോക്കാം എന്തായാലും ഒന്നും കിട്ടാതിരുന്നില്ലല്ലോ
*********************************************
പിന്നെയും പല മത്സരങ്ങളും കടന്നുപോയി ഒടുവിൽ വടം വലി മത്സരത്തിൽ കെമിസ്ട്രി ഫസ്റ്റ് നേടി അതിന്റെ സന്തോഷത്തിൽ കുട്ടികൾ ക്ലാസ്സ് റൂമിൽ ആടി തിമിർത്തു
“മതി മതി ഇനി എല്ലാവരും കഴിക്കാൻ വാ ”
വിഷ്ണു പെട്ടെന്ന് തന്നെ പാട്ട് ഓഫ് ആക്കി
“കുറച്ച് സമയം കൂടി വിഷ്ണുവേട്ടാ ”
വിഷ്ണു : ഇനിയൊക്കെ കഴിച്ചിട്ട് മതി ഇപ്പോൾ തന്നെ വൈകി ആദ്യം പെൺകുട്ടികൾ ഇരിക്ക് കുറച്ച് പേർ വിളമ്പാൻ വേണ്ടി വാ
ഇത്രയും പറഞ്ഞു വിഷ്ണു ഭക്ഷണം കൊടുക്കാനായി സെറ്റാക്കിയിട്ട ക്ലാസ്സിലേക്ക് പോയി
കുറച്ച് സമയത്തിനുള്ളിൽ എല്ലാവരും സദ്യക്കായി റെഡിയായിരുന്നു
വിഷ്ണു : ആദി നീ സാമ്പാർ വിളമ്പിക്കോ രാജീവേ ഈ ചോറ് കൊണ്ടു പോയി കൊടുക്കെടാ അജാസേ…
അജാസ് : ഞാൻ പായിസം വിളമ്പിക്കോളാം
വിഷ്ണു : അത് അവസാനമല്ലേ ആദ്യം നീ ഇതൊക്കെ ഒന്ന് കൊണ്ടു കൊടുക്ക്… ടാ അമലേ ആദർശിനേയും കൊണ്ട് ഇങ്ങ് വന്നേ
അല്പസമയത്തിനുള്ളിൽ തന്നെ അവർ ഭക്ഷണം വിളമ്പാൻ തുടങ്ങി പെട്ടെന്നാണ് എവിടെ നിന്നോ സ്നേഹ കഴിക്കാനായി വന്നിരുന്നത്
രാജീവ് : കഴിക്കാറായപ്പോൾ കയ്യും കഴുകി വന്നേക്കുവാ വിഷ്ണു ഇവളോട് പോകാൻ പറ ഇവളൊക്കെ ലാസ്റ്റ് കഴിച്ചാൽ മതി
സ്നേഹ : മിണ്ടാതെ ചോറിടടാ മനുഷ്യന് വിശന്നിട്ടു വയ്യ
വിഷ്ണു : നീ ഇത്ര നേരം എവിടെയായിരുന്നെടി
സ്നേഹ : കുറച്ചു പരുപാടികൾ ഉണ്ടായിരുന്നു ചില പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക് ഓണകോടി വാങ്ങി കൊടുക്കാൻ പ്ലാൻ ഇട്ടിരുന്നു അതിന്റെ പൈസ സെറ്റാക്കാൻ നടക്കുവായിരുന്നു
വിഷ്ണു : ടാ ചോറ് കൊടുക്ക്
രാജീവ് : ഓഹ് ഉത്തരവ്
ആദി പതിയെ സാമ്പാറുമായി രൂപയുടെ അടുത്തേക്ക് എത്തി
ആദി : ഇതെന്താടി കുറച്ച് ചോറല്ലേ ഉള്ളു
രൂപ :ഇത്രയും മതി വേണമെങ്കിൽ ഞാൻ വാങ്ങിക്കാം
ഇത് കേട്ട ആദി പതിയെ കറി ഒഴിച്ചു കൊടുത്തു
ആദി : കുറച്ചു കൂടി വാങ്ങിച്ചു കഴിച്ചേക്കണം കേട്ടല്ലോ
രൂപ : ഉം നീയും കഴിക്കാൻ നോക്ക്
അല്പസമയത്തിന് ശേഷം
അജാസ് : സാന്ദ്രക്ക് അല്പം കൂടി ചോറ് ഇടട്ടെ
സാന്ദ്ര : വേണ്ട
അജാസ് : കുറച്ച് ഇടാം മോരും കൂട്ടി കഴിക്ക്
സാന്ദ്ര : മോരും വേണ്ട തൈരും വേണ്ട നീ ഒന്ന് പോയി തന്നാൽ മതി
അജാസ് : എന്നാൽ പിന്നെ അല്പം പായസം എടുക്കാം
സാന്ദ്ര : നിന്ന് ഒലിപ്പിക്കാതെ ഒന്ന് പോ അജാസേ
അജാസ് : ഓഹ് അങ്ങനെ ഇനി ചോദിച്ചാലും നിനക്ക് പായസം ഇല്ല
ഇത്രയും പറഞ്ഞു അജാസ് മുന്നോട്ട് പോയി
കുറച്ചു സമയത്തിനുള്ളിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞ രൂപയും ഗീതുവും കൈകഴുകാനായി പുറത്തേക്കു നടന്നു
ഇതേ സമയം കോളേജ് ഗ്രൗണ്ടിന് വെളിയിൽ
റെജി :നല്ല കളക്ഷനുകൾ ഒന്നും കാണുന്നില്ലല്ലോ അളിയാ
റെജി കയ്യിലിരുന്ന ഫുട്ബോൾ വിനീതിന് എറിഞ്ഞു കൊടുത്ത ശേഷം പറഞ്ഞു
വിനീത് : അഖിലെ വാ നമുക്ക് ക്ലാസ്സിൽ പോകാം
അഖിൽ : എന്തിന് അവിടെ മൈരിലെ പ്രോഗ്രാമ്സ് നടക്കുവല്ലേ അതിന്റെയൊക്കെ പാട്ടും ഡാൻസും കണ്ടിട്ട് എന്ത് കിട്ടാനാ
റെജി : നമുക്ക് പോയി അലമ്പാടാ
അഖിൽ : അത് എപ്പോഴും ചെയ്യുന്നതല്ലേ അതിൽ ഒരു രസവുമില്ല ഇന്ന് എന്തെങ്കിലും പുതുതായി ചെയ്യാം
വിനീത് : എന്ത് ചെയ്യാമെന്ന് നീ ഒന്ന് തെളിച്ചു പറ
ഇത് കേട്ട അഖിൽ കയ്യിലിരുന്ന കവർ അവരെ തുറന്നു കാണിച്ചു അതിൽ നിറയെ വെള്ളം നിറച്ച ചെറിയ ബലൂണുകൾ ആയിരുന്നു
അഖിൽ : നമുക്കിന്നു പുതിയ പിള്ളേരെയൊക്കെ കുളിപ്പിച്ചാലോ
വിനീത് : കലിപ്പാവും മൈരേ
അഖിൽ : ഒരു കലിപ്പും ഇല്ല നീ പേടിക്കാതിരിക്ക്
ഇത്രയും പറഞ്ഞ അഖിൽ വാട്ടർ ബലൂൺ കയ്യിലെടുത്ത് നടന്നു പോകുന്ന രണ്ട് കുട്ടികളുടെ നേരേക്ക് എറിഞ്ഞു
റെജി : എന്താടാ നോക്കുന്നേ പോടാ..
അവരെ തിരിഞ്ഞു നോക്കിയ കുട്ടികളോടായി റെജി പറഞ്ഞു തിരിഞ്ഞു നടന്ന കുട്ടികളുടെ ദേഹത്തേക്ക് വീണ്ടും ബലൂൺ എറിഞ്ഞ ശേഷം അവർ പൊട്ടിച്ചിരിച്ചു
“ഹാപ്പി ഓണം പിള്ളേരേ ”
അപ്പോഴാണ് അവിടേക്ക് ഗീതുവും രൂപയും എത്തിയത് അവർ മുന്നോട്ടെക്ക് നടന്നു
റെജി : ടാ ഇത് ആ പെണ്ണല്ലേ അവളാകെ മാറിപോയല്ലോ
“മഞ്ഞകിളിയുടെ മൂളിപ്പാട്ടുണ്ടെ…. ”
അഖിൽ രൂപയെ നോക്കി പാടാൻ തുടങ്ങി
രൂപ : നാറികള്
ഗീതു : അങ്ങോട്ട് നോക്കണ്ട നീ വാ പോകാം
പെട്ടെന്നാണ് ഗീതുവിന്റെ ദേഹത്തേക്ക് വാട്ടർ ബലൂൺ വന്ന് വീണത്
രൂപ : നീ വാ ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല
രൂപ വേഗം അഖിലിന്റെ അടുത്തേക്ക് എത്തി
രൂപ : എന്ത് തോന്ന്യവാസമാടോ ഈ കാണിക്കുന്നേ 😡
അഖിൽ : എന്ത് തോന്ന്യവാസം ഇതൊക്കെ ഓണം സിലിബ്രേഷന്റെ ഭാഗമല്ലേ മോളെ
ഗീതു : വാ രൂപേ നമുക്ക് പോകാം
രൂപ : നിക്ക് ഗീതു ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല നമുക്ക് കംപ്ലയിന്റ് ചെയ്യാം
അഖിൽ : കംപ്ലയിന്റോ എങ്കിൽ ഇത് കൂടി പറയ്
ഇത്രയും പറഞ്ഞു അഖിൽ രൂപയുടെ മുഖത്തേക്കും വാട്ടർ ബലൂൺ എറിഞ്ഞു
രൂപ : ടാ 😡
രൂപ അഖിലിന് നേര കൈ ഓങ്ങി എന്നാൽ അഖിൽ പെട്ടെന്ന് തന്നെ അവളുടെ കയ്യിൽ പിടുത്തമിട്ടു
ഗീതു : മര്യാദക്ക് അവളെ വിട്
അഖിൽ : നീ പോകാൻ നോക്ക് ഇവളെ ഞാൻ അന്നേ നോക്കിയിട്ടതാ നിനക്കെന്താടി ഇത്ര തിളപ്പ് അല്ല നിന്റെ മറ്റവൻ എവിടെ ഇല്ലങ്കിൽ എപ്പോഴും നിന്റെ കൂടെ കൂടെ കാണുമല്ലോ എന്താ അവന് നിന്നെ മടുത്തോ
അടുത്ത നിമിഷം നെഞ്ചിൽ ചവിട്ടേറ്റ അഖിൽ പിന്നിലേക്ക് തെന്നി മാറി അല്പം ഒന്ന് പകച്ചു പോയ അഖിൽ മുന്നിലേക്ക് നോക്കി
“എന്റെ പെണ്ണിന്റെ ദേഹത്തെങ്ങാൻ തൊട്ടാൽ ഉണ്ടല്ലോ മൈരുകളെ ”
അത് ആദിയായിരുന്നു
രൂപ : വേണ്ട ആദി നമുക്ക് സ്നേഹ ചേച്ചിയോട് പറഞ്ഞു കംപ്ലയിന്റ് കൊടുപ്പിക്കാം
ആദി : നിന്റെ കൈക്ക് എന്തെങ്കിലും പറ്റിയോ
ആദി പതിയെ അവളുടെ കയ്യിൽ പിടിച്ചു നോക്കി
രൂപ : ഇല്ലടാ അവമ്മാര് ദേഹത്ത് ബലൂൺ എറിഞ്ഞു അതാ നനഞ്ഞിരിക്കുന്നത്
ആദി : ആ കോപ്പൻ മാരെ ഇന്ന്
വേണ്ട ആദി
എന്നാൽ അപ്പോഴേക്കും വർദ്ധിച്ച ദേഷ്യത്തിൽ മുന്നിൽ കിടന്ന ഫുട്ബോളിനെ അഖിൽ ആദിക്കു നേരെ ആഞ്ഞു കിക്ക് ചെയ്തു
രൂപ : മാറ് ആദി
രൂപ വേഗം ആദിയെ തള്ളി മാറ്റി അതിനാൽ തന്നെ ഫുട്ബോൾ അവളുടെ മുഖത്തേക്ക് ശക്തിയിൽ വന്നടിച്ചു രൂപ ബാലൻസ് തെറ്റി താഴേക്കു വീണു
റെജി : മൈര് പണിപാളി
ആദി : രൂപേ… രൂപേ
ആദി നിലത്ത് വീണ രൂപയെ തട്ടി വിളിച്ചു
“രൂപേ കണ്ണ് തുറക്ക് പ്ലീസ് ”
ആദിയുടെ കണ്ണുകൾ നിറഞ്ഞു
ആദി : ഗീതു കയ്യിൽ വെള്ളം ഉണ്ടോ
“അമ്മാ ”
അപ്പോഴേക്കും മൂക്ക് പൊത്തിക്കൊണ്ട് രൂപ കണ്ണ് തുറന്നു
“രൂപേ നീ ഒക്കെയല്ലേ ”
അപ്പോഴാണ് അവളുടെ മൂക്കിൽ നിന്ന് ചോരവരുന്നത് ആദി ശ്രദ്ധിച്ചത്
ആദി വേഗം തന്നെ തന്റെ ഡ്രസ്സ് കൊണ്ട് അത് തുടച്ചു
ആദി : രൂപേ പ്ലീസ് എന്തെങ്കിലും പറ
“എനിക്ക് ഒന്നുമില്ലടാ കുറച്ചു നേരത്തേക്ക് എല്ലാം ഇരുട്ടായിരുന്നു അത്രേ ഉള്ളു ”
ഇത് കേട്ട ആദി രൂപയെ ഗീതുവിനെ ഏൽപ്പിച്ച ശേഷം തിരിഞ്ഞു അഖിലിനെ നോക്കി
രൂപ : ആദി വേണ്ട നമുക്ക് വീട്ടിൽ പോകാം
എന്നാൽ ആദി അതൊന്നും ശ്രദ്ധിക്കാതെ അവിടെ നിന്നെഴുന്നേറ്റ് കത്തുന്ന കണ്ണുമായി അഖിലിനു നേരെ നടന്നു
വിനീത് : ടാ അവൻ വരുന്നുണ്ട്
അഖിൽ : വരട്ടെ അവൻ എന്ത് തൊലിക്കുമെന്ന് കാണണമല്ലോ
ആദി പെട്ടെന്ന് തന്നെ അഖിലിന് നേർക്ക് വന്ന് നിന്നു
അഖിൽ : എന്താടാ കോപ്പേ അവള് ചത്തോ
അടുത്ത നിമിഷം ആദി തന്റെ തലകൊണ്ട് അഖിലിന്റെ തലയിൽ ആഞ്ഞിടിച്ചു
“ആ..”
അഖിൽ തന്റെ തലയിൽ പിടിച്ചുകൊണ്ട് പിന്നിലേക്ക് നീങ്ങി ഇത് കണ്ട ആദി ഉടൻ തന്നെ അഖിലിനെ താഴേക്കു ചവിട്ടി വീഴ്ത്തിയ ശേഷം അവന്റെ മുത്തേക്ക് ആഞ്ഞിടിക്കുവാൻ തുടങ്ങി
തുടരും….