ആദി : നീ വെറുതെ സസ്പെൻസ് ഇടാതെ കാര്യം പറഞ്ഞേ
രൂപ : അത് പിന്നെ ഇന്ന് വൈകുന്നേരം നീ എന്റെ കൂടെ ഒരിടം വരെ വരണം എന്താ വരുവോ?
ആദി : കൂടെ വരാനോ എവിടേക്ക്?
രൂപ : അതൊക്കെ പറയാം ആദ്യം നീ വരാമെന്ന് സമ്മതിക്ക്
ആദി : ഇവളെക്കൊണ്ട്…ശെരി വരാം പോരെ ഇനി പറ എവിടേക്കാ പോകേണ്ടത്
രൂപ : അത് പിന്നെ ആദി എനിക്ക് ചെറിയൊരു വർക്ക് വന്നിട്ടുണ്ട്
ആദി : വർക്കൊ?
രൂപ : അതേടാ ഒരു കാറ്ററിങ്ങ് വർക്ക്
ആദി : നീ കാറ്ററിങ്ങ് ഒക്കെ നടത്തുന്നുണ്ടോ
രൂപ : ഞാൻ നടത്തുന്നതല്ല ഒരു പരിചയക്കാരന്റെയാ ജോലിക്ക് ആള് തികയാതെ വരുമ്പോൾ അയാള് എന്നെ വിളിക്കും ഇപ്പോൾ രണ്ട് പേരുടെ കുറവുണ്ട് ഒരു നാല് 5 മണിക്കൂർ നിന്നാൽ 500 രൂപ കിട്ടും നമുക്ക് രണ്ട് പേർക്കും കൂടി പോയാലോ
ആദി : നീ എന്തൊക്കെയാടി ഈ പറയുന്നെ
രൂപ : സിമ്പിളാടാ ഫങ്ങ്ഷന് വരുന്ന ആളുകൾക്ക് ഫുഡ് ഒക്കെ എടുത്ത് കൊടുക്കണം അത്രേ ഉള്ളു
ആദി : രൂപേ വട്ട് പറയല്ലേ അങ്ങനെ കണ്ടവർക്ക് വിളമ്പികൊടുക്കാനൊന്നും എന്നെ കിട്ടില്ല
രൂപ : ടാ ഞാൻ ഏറ്റു പോയി
ആദി : ആരോട് ചോദിച്ചിട്ട് അല്ല നിന്റെ വീട്ടുകാർ ഇതിന് സമ്മതിച്ചോ നിന്റെ വീടും പരിസരവുമൊക്കെ കണ്ടിട്ട് പൈസക്ക് കുറവുള്ളവരാണെന്ന് തോന്നുന്നില്ല പിന്നെന്തിനാ നിനക്കി ആവശ്യമില്ലാത്ത പണി ഇനി നിങ്ങള് വല്ല കടത്തിലുമാണോ
രൂപ : അത്.. അത് പിന്നെ ഇതൊക്കെ എന്റെ ഒരു ഹോബിയാ എന്റെ അച്ഛന് കോടികളുടെ ബിസ്സിനെസ്സ് ഉണ്ട് പക്ഷെ അച്ഛനോട് ഒറ്റ പൈസ ഞാൻ ചോദിക്കില്ല എനിക്ക് വേണ്ടത് ഞാൻ തന്നെ ഉണ്ടാക്കും
ആദി : ഇതൊക്കെ തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറിയിട്ട് തോന്നുന്നതാ എന്തായാലും വിളമ്പാൻ ഞാൻ ഇല്ല
രൂപ : ടാ പ്ലീസ്
ആദി : നീ ഒറ്റക്ക് പൊക്കോടി എന്നെ എന്തിനാ വിളിക്കുന്നെ
രൂപ : മനുഷ്യനായാൽ ഇത്രയും അഹങ്കാരം പാടില്ല എല്ലാ തൊഴിലിനും അതിന്റെതായാ മഹത്വം ഉണ്ട്
ആദി : ഇതൊക്കെ പറയാൻ കൊള്ളാം ഉദാഹരണത്തിന് നിന്നെ ഒരു സാധാരണ കുടുംബത്തിലേക്ക് നിന്റെ വീട്ടുകാർ കേട്ടിച്ചു കൊടുക്കുമോ പോട്ടെ ഒരു പാവപ്പെട്ട പയ്യനെ വിവാഹം ചെയ്യാൻ നീ തയ്യാറാകുമോ
രൂപ : ആകും എനിക്ക് ഇഷ്ടപ്പെട്ടാൽ ഞാൻ കെട്ടും അതിൽ ഞാൻ മറ്റൊന്നും നോക്കില്ല
ആദി :(ഓഹ് അപ്പൊൾ അത് ക്ലിയർ ആയി ഇനി ഇവൾക്ക് എന്നോട് ഇഷ്ടമുണ്ടോന്ന് അറിയണം )
രൂപ : എന്തടാ ആലോചിക്കുന്നെ നീ വരുവോ ഇല്ലേ
ആദി : അല്ല നീ എന്തിനാ എന്നെ ഇത്രയും താങ്ങുന്നത് നിനക്ക് ഒറ്റക്കും പോകാലോ
രൂപ : രണ്ട് പേരുണ്ടെങ്കിലെ പറ്റു ഇല്ലെങ്കിൽ അവർ വേറെ ആളെ നോക്കും
ആദി : ഓഹ് അതാണല്ലേ കാര്യം എന്നാലും ഈ വിളമ്പുകാന്നൊക്കെ പറയുമ്പോൾ
രൂപ : നമുക്ക് ഐസ്ക്രീം സെക്ഷൻ ആയിരിക്കും വലിയ പണി കാണില്ല ഒന്ന് വാടാ
ആദി : ഇത് വലിയ ശല്യമായല്ലോ എന്നോട് ചോദിക്കാതെ ഓരോന്ന് ഏറ്റിട്ട്
രൂപ : പ്ലീസ് ആദി ഞാൻ നിന്റെ ഫ്രണ്ട് അല്ലേ നിനക്കെന്തെങ്കിലും ആവശ്യം വരുബോൾ ഞാനും സഹായിക്കാം ഉറപ്പ്
ആദി : സഹായിക്കുമല്ലോ അവസാനം വാക്ക് മാറരുത്
രൂപ : ഇല്ല മാറില്ല
ആദി : എന്നാൽ ശെരി ഞാൻ വരാം പോരെ
രൂപ : താങ്ക്സ് ആദി
ഇത്രയും പറഞ്ഞു രൂപ പതിയെ ആദിയെ കെട്ടിപിടിച്ചു
“ടാ വാ ക്ലാസ്സിന് സമയമായി ”
ശേഷം ഇതും പറഞ്ഞുകൊണ്ട് അവൾ പതിയെ ക്ലാസ്സിലേക്ക് കയറി
ഒട്ടും പ്രതീക്ഷിക്കാതെയുള്ള രൂപയുടെ പ്രതികരണത്തിൽ പകച്ചു പോയ ആദി അവിടെ തന്നെ നിന്നു ശേഷം പതിയെ ചിരിച്ചു
“എന്താടാ വെറുതെ നിന്ന് ചിരിക്കുന്നെ എന്തെങ്കിലും പ്രശ്നമുണ്ടോ ”
പെട്ടെന്നാണ് സ്വപ്നാ മിസ്സ് അവിടേക്ക് എത്തിയത്
ആദി : ഇല്ല മിസ്സ് ഞാൻ വെറുതെ
മിസ്സ് : എന്നാൽ മോൻ ക്ലാസ്സിൽ കയറാൻ നോക്ക്
ഇത്രയും പറഞ്ഞു മിസ്സും ക്ലാസ്സിലേക്ക് കയറി ഒപ്പം ആദിയും
വൈകുന്നേരം ആദിയും അജാസും കോളേജിനു ശേഷം
ആദി : ടാ അജാസെ ഞാൻ ഇന്നവളോട് കാര്യം പറയാൻ പോകുവാ
അജാസ് : ഒന്ന് പോയേ ആദി അതൊന്നും നിന്നെക്കൊണ്ട് നടക്കുന്ന കാര്യമല്ല
ആദി : നീ കണ്ടോടാ ഇന്ന് ഉറപ്പായും പറഞ്ഞിരിക്കും അതിന് പറ്റിയ ഒരവസരം ഒത്തു വന്നിട്ടുണ്ട്
അജാസ് : എന്ത് അവസരം
ആദി : അതൊക്കെയുണ്ട് നീ വാ
ഇത്രയും പറഞ്ഞു അവർ മുന്നോട്ട് നടന്നു അല്പസമയത്തിന് ശേഷം ബസ് സ്റ്റോപ്പ്
അജാസ് : ടാ രൂപയും ഗീതുവും നിൽപ്പുണ്ടല്ലൊ
ആദി : നിക്കട്ടെ അതിനിപ്പോൾ എന്താ
അജാസ് : ഹേയ് ഒന്നുമില്ല
കുറച്ച് സമയത്തിനുള്ളിൽ തന്നെ അജാസ് ഒരു ബസിൽ കയറി വീട്ടിലേക്ക് പോയി പിന്നാലെ വന്ന ബസിൽ ഗീതുവും ഇത് കണ്ട ആദി പതിയെ രൂപയുടെ അടുത്തേക്ക് ചെന്ന് നിന്നു
രൂപ : ഇത്രയും നേരം ഒരു മൈയിന്റും ഇല്ലാതെ അവിടെ നിക്കുവായിരുന്നില്ലേ ഇപ്പോൾ എന്തിനാ ഇങ്ങോട്ട് വന്നെ
ആദി : ഞാൻ നിന്റെ കൂട്ടുകാരി പോകാൻ വേണ്ടി കാത്ത് നിന്നതാ
രൂപ : അതെന്തിനാ അവള് പോകുന്നെ
ആദി : കുന്തിന് മിണ്ടാതെ നിക്കെടി എപ്പോഴും ഒരേ ചിലപ്പ് തന്നെ
രൂപ : 😡
ആദി : എന്താ മുഖമൊക്കെ ചുമന്നല്ലോ
എന്നാൽ രൂപ ഒന്നും മിണ്ടിയില്ല
ആദി : ടീ
രൂപ : എന്റെ ചിലപ്പ് കേൾക്കാക്കൻ വയ്യാത്തവരൊന്നും എന്നോട് മിണ്ടണ്ട
ആദി : അപ്പൊ ഇന്ന് ഞാൻ കൂടെ വരണ്ടേ
രൂപ : അത് വേണം നീ ഏറ്റതല്ലേ
ആദി : അപ്പൊ ഈ ദേഷ്യമൊക്കെ മാറ്റി എന്നെ നോക്കി ഒന്ന് ചിരിക്ക്
രൂപ : ചിരിക്കാനോ എന്തിന്
ആദി : ചിരിക്കാൻ പറഞ്ഞാൽ ചിരിക്ക് ഇല്ലെങ്കിൽ ഞാൻ വരില്ല
രൂപ : ( തെണ്ടി ഞാൻ വെച്ചിട്ടുണ്ടെടാ )😁ഈ.. എന്താ മതിയോ
ആദി : നന്നായിരിക്കണ്
രൂപ : എന്താ
ആദി : കൊള്ളാന്ന് നല്ല ക്യൂട്ട് ആയിട്ടുണ്ട്
രൂപ : 😊
പെട്ടെന്നാണ് അവർക്ക് പോകേണ്ട ബസ് വന്നത് രണ്ട് പേരും അതിലേക്ക് കയറി ശേഷം സീറ്റിൽ ഇരുന്നു ബസ് പതിയെ മുന്നോട്ടെടുത്തു
ആദി : ടീ നീ പറഞ്ഞതു കൊണ്ട് മാത്രമാ ഞാൻ വരുന്നത് അല്ലാതെ എനിക്കി കാറ്ററിങ് പരുപാടിയൊന്നും വലിയ പിടിയില്ല കേട്ടൊ
രൂപ : അതൊന്നും സാരമില്ല ഞാൻ പറഞ്ഞുതരാം അല്ലെങ്കിൽ തന്നെ പറയാൻ ഒന്നുമില്ല അവിടെ ചെല്ലുമ്പോൾ തന്നെ എന്താ ചെയ്യേണ്ടത് എന്ന് നിനക്ക് മനസ്സിലാകും
ആദി : ടീ എന്റെ പരിചയക്കാര് വല്ലതും അവിടെ ഉണ്ടാകുമോന്ന് എനിക്കൊരു പേടി
രൂപ : ഉണ്ടായാൽ എന്താ നമ്മള് കക്കാനും പിടിച്ചു പറിക്കാനും ഒന്നുമല്ലല്ലോ പോകുന്നെ
ആദി : ശെരിയാ നമ്മളൊരു ജോലിക്കല്ലേ പോകുന്നത്
രൂപ : ഉം അങ്ങനെ ചിന്തിക്ക്
കുറച്ചു സമയത്തിനു ശേഷം ബസ് തൈക്കാവ് ജംഗ്ഷനിലെത്തി ആദിയും രൂപയും പതിയെ ബസിൽ നിന്ന് പുറത്തേക്കിറങ്ങി
ആദി : ടീ ഞാൻ എപ്പോഴാ വരേണ്ടത്
രൂപ : ഒരു അഞ്ചരക്ക് മുൻപ് വരണം ആറ് മണിക്ക് മുൻപ് നമുക്കവിടെ നിൽക്കേണ്ടതാ
ആദി : അഞ്ചരക്ക് മുൻപോ ഇപ്പോൾ തന്നെ സമയം നാലര കഴിഞ്ഞല്ലോ
രൂപ : അതാ പറഞ്ഞത് സമയം ഒട്ടുമില്ല വീട്ടിൽ ചെന്ന് കഴിച്ചുകഴിഞ്ഞാൽ ഉടനെ ഇറങ്ങിയേക്കണം
ആദി : ഇത് വല്ലാത്ത പൊല്ലാപ്പായല്ലോ ശെരി പിന്നെ ഞാൻ നിന്നെ വീട്ടിൽ വന്ന് വിളിച്ചാൽ മതിയോ
രൂപ : വീട്ടിലോ എന്തിന് ഞാൻ ഇവിടെ വന്നോളാം നീയും ഇവിടെ വന്നാൽ മതി
ആദി : ഉം ശെരി ഞങ്ങളെയൊന്നും വീട്ടിൽ കയറ്റില്ലായിരിക്കും അല്ലേ
ഇത്രയും പറഞ്ഞു ആദി മുന്നോട്ട് നടന്നു
കുറച്ച് സമയത്തിന് ശേഷം ആദി വീട്ടിൽ
ആദി : അമ്മേ വേഗം ചോറ് എടുത്ത് വെക്ക് എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ട്
അമ്മ : എവിടെ പോകുന്ന കാര്യമാടാ നീ ഈ പറയുന്നെ
ആദി : ഒരു വർക്ക് ഉണ്ടമ്മേ വേഗം ചോറ് കൊണ്ട് വാ ഒട്ടും സമയമില്ല
അമ്മ : ശെരി ശെരി കിടന്ന് കീറണ്ട
അമ്മ ആദിക്ക് ചോറ് വിളമ്പി
അമ്മ : നീ പോയിട്ട് വേഗം വരുവല്ലോ അല്ലേ ആദി
ആദി : ഇല്ലമ്മേ അല്പം താമസിക്കും
അമ്മ : വർക്ക് ദൂരെയാണോ
ആദി : അല്പം ദൂരെയാ പിന്നെ ഞാൻ ബൈക്കിന്റെ കാര്യം പറഞ്ഞിരുന്നില്ലെ പകുതി പൈസ ഞാൻ അവന് കൊടുത്തു ഇനി അമ്മ തരാമെന്ന് പറഞ്ഞ പൈസ കിട്ടിയിട്ട് വേണം ബാക്കി കൊടുക്കാൻ പൈസ രണ്ട് ദിവസത്തിനുള്ളിൽ കിട്ടുമെന്നല്ലെ അമ്മ പറഞ്ഞത്
അമ്മ : അതൊക്കെ കിട്ടും എന്നാലും ഇപ്പോൾ നല്ല ചിലവുള്ള സമയമാ
ആദി : തിരിച്ചുതരാം അമ്മേ ബൈക്കില്ലാതെ ഒന്നും നടക്കില്ല ഇപ്പോൾ തന്നെ ബൈക്ക് ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ എളുപ്പമായേനെ ഇനി ബസിൽ പോകേണ്ടിവരും
അമ്മ : ശെരി പൈസ തരാം പക്ഷെ പെട്ടെന്ന് തിരിച്ചു തരണം
ആദി : തരാം അമ്മേ
ഇത്രയും പറഞ്ഞു ആദി ഭക്ഷണം കഴക്കാൻ തുടങ്ങി കുറച്ചു സമയത്തിനുള്ളിൽ തന്നെ ആഹാരം കഴിച്ചു കഴിഞ്ഞ ആദി പോകാൻ റെഡിയായ ശേഷം വീടിനു പുറത്തേക്കിറങ്ങി
അമ്മ : ടാ അധികം വൈകണ്ട കേട്ടൊ
ആദി : ശെരി അമ്മേ
പെട്ടെന്നാണ് ബൈക്കുമായി അരുൺ അവിടേക്ക് വന്നത്
ആദി : എന്താടാ അരുണേ
അരുൺ : ഞാൻ ഈ ബൈക്ക് തരാൻ വന്നതാ ഇതിനി ഇവിടെ ഇരിക്കട്ടെ വീട്ടിൽ വെച്ചാൽ ശെരിയാകില്ല വല്ല ബന്ധുക്കളും ചോദിക്കും നിന്റെ കയ്യിൽ നിന്ന് പൈസ വാങ്ങിയ കാര്യമൊന്നും അവർക്ക് പറഞ്ഞാൽ മനസ്സിലാകില്ല
ആദി : താങ്ക്സ് അളിയാ നീ നല്ല സമയത്ത് തന്നെയാ വന്നത് ഞാൻ ഒരിടം വരെ പോകാൻ ഇറങ്ങുവായിരുന്നു ഇനി ഇതിൽ പോകാം അല്ല നീ പുതിയ ബൈക്ക് വാങ്ങിയോ
അരുൺ : നാളെ പോകും
ആദി : ഉം പിന്നെ ബാക്കി പൈസ രണ്ട് ദിവസത്തിനുള്ളിൽ സെറ്റാക്കാം കേട്ടോ
അരുൺ : അത് മതിയെടാ എന്നാൽ ഞാൻ ഇറങ്ങുവാ
ആദി : വാ ഞാൻ റോഡിൽ വിടാം
ആദി അരുണിനെയും കൊണ്ട് റോഡിലേക്ക് ഇറങ്ങി
അല്പസമയത്തിനു ശേഷം ബസ് സ്റ്റോപ്പ്
രൂപ : ഇവനിത് എവിടെ പോയി കിടക്കുവാ ഏത്ര ബസ് പോയി ഇനി അവൻ വരില്ലേ ദൈവമേ അവൻ എനിക്കിട്ട് പണിഞ്ഞതാണോ?
കീ.. കീ..
പെട്ടെന്നാണ് ആദി ബൈക്കുമായി അവിടെ എത്തിയത്
ആദി : ടീ വന്ന് കേറ്
രൂപ വേഗം തന്നെ ബൈക്കിനടുത്തേക്ക് എത്തി
രൂപ : ബൈക്ക് ഉണ്ടെന്ന് നീ എന്താ പറയാത്തത്
ആദി : എനിക്ക് ബൈക്ക് ഉണ്ടെന്ന് നിനക്കറിയാമല്ലോ പിന്നെന്തിനാ പറയുന്നെ
രൂപ : അല്ല നീയിപ്പോൾ ബസിലല്ലെ പോകുകയുകയും വരുകയുമൊക്കെ ചെയ്യുന്നത് അപ്പോൾ ഞാൻ കരുതി ബൈക്ക് വർക്ക് ഷോപ്പിലോ മറ്റോ ആയിരിക്കുമെന്ന്
ആദി : ശെരി വന്ന് കയറ്
ഇത് കേട്ട രൂപ പതിയെ ബൈക്കിൽ കയറി
ആദി : എവിടെയാ വർക്ക്
രൂപ : നേരെ വിട്ടോ ഞാൻ വഴി പറഞ്ഞു തരാം
ഇത് കേട്ട ആദി ബൈക്ക് പതിയെ മുന്നോട്ട് എടുത്തു
അല്പസമയത്തിനു ശേഷം പാർട്ടി നടക്കുന്ന സ്ഥലം
ആദി : ഇവിടെയാണോ
രൂപ : അതെ വാ
അവർ പതിയെ ബിൽടിങ്ങിലേക്ക് കയറി പെട്ടെന്ന് തന്നെ രൂപ അല്പം മാറി നിന്നിരുന്ന ഒരാളുടെ അടുത്തേക്ക് ചെന്ന് എന്തൊ പറഞ്ഞ ശേഷം രണ്ട് ഡ്രെസ്സുമായി ആദിയുടെ അടുത്തേക്ക് എത്തി
ആദി : അതാരാ
രൂപ : അതാണ് ഞാൻ പറഞ്ഞ ബന്ധു ദാ പിടിക്ക്
ഇത്രയും പറഞ്ഞു രൂപ ആദിക്ക് ഒരു ഡ്രസ്സ് നൽകി
ആദി : ഇതെന്തിനാ
രൂപ : ഇത് ഇട്ടുകൊണ്ട് വേണം വർക്ക് ചെയ്യാൻ
ആദി : കോപ്പ് ഇതൊക്കെ എന്തിനാ
രൂപ : ഒന്ന് വാടാ അവിടെ ഡ്രസ്സ് മാറാൻ സ്ഥലമുണ്ട്
ഇത്രയും പറഞ്ഞു രൂപ മുന്നോട്ട് നടന്നു ഒപ്പം ആദിയും
അല്പസമയത്തിനു ശേഷം
ആദി : ഡ്രസ്സ് എങ്ങനെയുണ്ട്
രൂപ : സൂപ്പർ
ആദി : സൂപ്പറല്ല.. മനുഷ്യനെ ഓരോ വേഷവുകെട്ടിച്ചിട്ട്… സ്കൂൾ യൂണിഫോം പോലെയുണ്ട്
രൂപ : വഴകൊക്കെ നമുക്ക് പിന്നീട് ഉണ്ടാക്കാം ഇപ്പോൾ വർക്കിന്റെ സമയമാ ആളുകൾ വന്ന് തുടങ്ങി
ഇത്രയും പറഞ്ഞു രൂപ ആദിയേയും കൊണ്ട് ഐസ് ക്രീം സെക്ഷനിലേക്ക് എത്തി
രൂപ : ആളുകൾ വരുമ്പോൾ ഓരോ സ്കൂപ്പ് വീതം വച്ച് കൊടുക്കണം ഇവിടെ മൂന്ന് ഫ്ലേവർ ഉണ്ട് ഏത് വേണം എന്ന് പ്രത്തേകം ചോദിച്ചിട്ടുവേണം കൊടുക്കാൻ അത്രേ ഉള്ളു
ആദി : എനിക്കറിയാം ഇത് മലമറിക്കുന്ന പണിയൊന്നും അല്ലല്ലോ
രൂപ : പറഞ്ഞന്നേ ഉള്ളു അവസാനം ഞാൻ ഒന്നും പറഞ്ഞില്ല എന്നൊന്നും പറഞ്ഞേക്കരുത് അതുകൊണ്ട് പറഞ്ഞതാ
പതിയെ പതിയെ അവിടേക്ക് ആളുകൾ എത്താൻ തുടങ്ങി ആദിയും രൂപയും അവർക്ക് ഐസ് ക്രീസ് നൽകി കൊണ്ടിരുന്നു
ആദി : ടീ ആ ബ്ലൂ ഷർട്ടിട്ട പയ്യനെ കണ്ടോ അവൻ ഇപ്പോൾ തന്നെ മൂന്നെണ്ണം അകത്താക്കി പിള്ളേര് വയറും വാടകയ്ക്കെടുത്തിട്ട് വന്നേക്കുവാ
രൂപ : മിണ്ടാതെ ഇരിക്കാദി എത്ര ചോദിച്ചാലും കൊടുക്കണം അതാണ് നമ്മുടെ ഡ്യൂട്ടി
ആദി : പിള്ളേർക്ക് വല്ല അസുഖവും പിടിക്കുമെടി
രൂപ : അതൊക്കെ അവരുടെ വീട്ടുകാര് നോക്കികോളും നമ്മള് പറഞ്ഞ പണി മാത്രം ചെയ്യുക പൈസ വാങ്ങുക പോകുക
ആദി : ഓഹ്.. ശെരി ഉത്തരവ്
രൂപ : ടാ സ്റ്റോബെറി തീർന്നു നീ അവിടെ പോയി ഒരു പെട്ടി എടുത്തിട്ട് വാ
ആദി : ഇത് അഞ്ഞൂറിൽ ഒന്നും നിക്കൂല ഞാൻ എന്താ വല്ല അടിമയുമാണോ
രൂപ : ഒന്ന് പോയിട്ട് വാടാ ആളുകള് വരുന്നുണ്ട്
ഇത് കേട്ട ആദി പതിയെ ഐസ്ക്രീം എടുക്കാനായി പോയി
“ചേച്ചി ഒരു വാനില ഐസ് ക്രീം ”
ഒരു കുട്ടി രൂപയുടെ അടുത്തേക്ക് എത്തിയ ശേഷം ചോദിച്ചു
രൂപ പതിയെ ഐസ് ക്രീം കുട്ടിക്ക് നൽകി എന്നാൽ പെട്ടെന്നാണ് ഐസ് ക്രീം കുട്ടിയുടെ ഡ്രസ്സിലേക്ക് വീണത്
രൂപ : എന്താ മോളെ ഇത് നോക്കി പിടിക്കണ്ടേ
രൂപ വേഗം വേറൊരു ഐസ് ക്രീം കുട്ടിക്ക് നൽകി
“നീ എന്താ ഈ കാണിച്ചത് നോക്കി സെർവ് ചെയ്തൂടെ ”
പെട്ടെന്നാണ് അവിടേക്ക് ഒരു സ്ത്രീ എത്തിയത്
രൂപ : ഞാൻ ഒന്നും ചെയ്തില്ല ആന്റി മോളുടെ കയ്യിന്ന് വീണതാ
” ആരാടി നിന്റെ ആന്റി എത്ര രൂപയുടെ ഡ്രസ്സാ നീ ചീത്തയാക്കിയത് എന്നറിയാമോ ”
രൂപ : സത്യമായും ഞാൻ ഒന്നും ചെയ്തിട്ടില്ല വേണമെങ്കിൽ മോളോട് ചോദിച്ചു നോക്ക് ഇനി ആന്റി എന്ന് വിളിച്ചത് തെറ്റായി പോയെങ്കിൽ സോറി
” നീ എന്താ എന്നോട് ചൂടാവുകയാണോ കൾച്ചർ ഇല്ലാത്ത വർഗം വാ മോളെ ”
ഇത്രയും പറഞ്ഞു അവർ കുട്ടിയേയും കൊണ്ട് അവിടെ നിന്ന് പോയി
അപ്പൊഴാണ് ആദി അവിടേക്ക് തിരിച്ചെത്തിയത്
ആദി : ഇതാ നിന്റെ സ്റ്റോബെറി
ആദി പതിയെ ബോക്സ് അവിടെ വച്ചു
പെട്ടെന്നാണ് ആദി രൂപയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചത്
ആദി : എന്താടി പറ്റിയെ കണ്ണെന്താ നിറഞ്ഞിരിക്കുന്നെ
രൂപ : ഹേയ് ഒന്നുമില്ല
ആദി : രൂപേ മര്യാദക്ക് കാര്യം പറ
രൂപ : അത് ഒരു തള്ള വന്ന് എന്നെ ഏതാണ്ടൊക്കെ പറഞ്ഞിട്ടുപോയി അത് കേട്ടപ്പോൾ പെട്ടന്ന് സങ്കടമായി
ആദി : നിന്നെ ഏതാണ്ടൊക്കെ പറഞ്ഞെന്നോ എന്തിന്
രൂപ നടന്ന കാര്യമൊക്കെ ആദിയോട് പറഞ്ഞു
രൂപ : അവര് പറയുവാ കൾച്ചർ ഇല്ലാത്ത വർഗം എന്ന് ഞാൻ എന്ത് ചെയ്തിട്ടാടാ
ആദി : നിനക്ക് തന്നെയാ രണ്ട് താരേണ്ടത് ഞാൻ അപ്പഴേ പറഞ്ഞതാ ഇതിനൊന്നും വരണ്ടെന്ന് അപ്പോൾ നിനക്കായിരുന്നില്ലേ നിർബന്ധം ഒരു കാര്യവുമില്ലെങ്കിലും ആളുകൾ ദേഷ്യം മുഴുവൻ തീർക്കുക നമ്മളെ പോലുള്ളവരോടാ കാരണം നമ്മൾ ഇവിടെ പണിയെടുക്കാൻ വന്നതല്ലേ അത് പോട്ടെ നീ അവരെ തിരിച്ചൊന്നും പറഞ്ഞില്ലേ
രൂപ : ഇല്ല
ആദി : നിന്റെ സ്വഭാവം വച്ച് അങ്ങനെ വരാൻ വഴിയില്ലല്ലോ
രൂപ : ഞാൻ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ പൈസ തരാതെ നമ്മളെ പറഞ്ഞുവിടും എന്റെ കാര്യം പോട്ടെ നീ ഇത്രയും കഷ്ടപ്പെട്ടതല്ലേ ഞാൻ കാരണം നീ കൂടി പ്രശ്നത്തിലാകണ്ട എന്ന് കരുതി
ആദി : അപ്പൊൾ നിനക്ക് ബുദ്ധി പൂർവ്വം പെരുമാറാനും അറിയാം അല്ലേ പോട്ടെടി പ്രായമുള്ള സ്ത്രീ അല്ലേ അവർക്ക് വേറെ വല്ല പ്രശ്നവും കാണും നീ വിഷമിക്കണ്ട നിന്റെ ഈ ചൂട് മാറാൻ അതിൽ നിന്ന് ഒരു ഐസ് ക്രീം എടുത്ത് കഴിച്ചോ
രൂപ : ഹേയ് വേണ്ട ഇനി ഇതെടുത്തതിനാകും അടുത്തത് കിട്ടുക
ആദി : ഒന്നും കിട്ടില്ല ദോ അങ്ങോട്ട് മാറി നിന്ന് കുടിച്ചോ അതുവരെ ഇത് ഞാൻ ഡീൽ ചെയ്യാം
ഇത്രയും പറഞ്ഞു ആദി രൂപയ്ക്ക് ഒരു ഐസ് ക്രീം നൽകി
അല്പസമയത്തിനു ശേഷം
രൂപ : ടാ നീ കൂടി ഒന്ന് കഴിച്ചോ
ആദി : ഹേയ് വേണ്ട
പെട്ടെന്നാണ് ആദി രൂപയുടെ ചുണ്ടിൽ പറ്റിയിരിക്കുന്ന ഐസ് ക്രീം ശ്രദ്ധിച്ചത് ആദി വേഗം തന്നെ തള്ള വിരൽ കൊണ്ട് അത് തുടച്ചു മാറ്റി
രൂപ : എന്താടാ ഇത്
ആദി : അവിടെ ഐസ്ക്രീം പറ്റിയിരുന്നെടി 🙄
രൂപ : അത് എന്നോട് പറഞ്ഞാൽ പോരെ
രൂപ അല്പം നാണത്തോട് കൂടി അവനോട് പറഞ്ഞു
ആദി : അടുത്ത തവണ പറഞ്ഞിട്ട് ചെയ്യാം എന്താ പോരെ
ഇത്രയും പറഞ്ഞു ആദി ഐസ്ക്രീം വിളമ്പാൻ തുടങ്ങി
കുറച്ചു മണിക്കൂറുകൾക്ക് ശേഷം
രൂപ : ആദി വാ പോകാം
ആദി : പൈസ കിട്ടിയോ
രൂപ : ഉം കിട്ടി സമയം വിചാരിച്ചതിനെക്കാൾ വൈകി അല്ലേ
ആദി : അത് സാരമില്ല ബൈക്കിലല്ലേ വേഗമങ്ങെത്തും
ഇത്രയും പറഞ്ഞു ആദി ബൈക്കിനടുത്തേക്ക് നടന്നു ഒപ്പം രൂപയും
രൂപ : ടാ ഇതാ പൈസ പിടിക്ക്
രൂപ പതിയെ കുറച്ചു നോട്ടുകൾ ആദിക്ക് നൽകി
ആദി : ഇത് 600 ഉണ്ടല്ലോ
രൂപ : ഉം ഇന്നലെ നിന്നോട് ഞാൻ പൈസ കുറച്ച് പറഞ്ഞതാ
ആദി : ടീ കള്ളി അതീന്നും മുക്കാൻ നോക്കി അല്ലേ
കേട്ട രൂപ ആദിയെ നോക്കി പതിയെ ചിരിച്ചു
ആദി : അയ്യോ നല്ല ഓഞ്ഞ ചിരി എന്തായാലും എനിക്ക് 500 മതി ബാക്കി നീ വച്ചോ
രൂപ : അത് പറ്റില്ല പെട്രോളിനോക്കെ പൈസയാകില്ലേ അത് നീ വച്ചോ
ആദി : ടീ..
രൂപ : ഒന്നും പറയണ്ട എനിക്ക് വേണ്ട
ആദി : ശെരി വന്ന് കയറ് സമയം ഒരുപാടായി
ഇത് കേട്ട രൂപ പതിയെ ബൈക്കിലേക്ക് കയറി ആദി വണ്ടി മുന്നോട്ടേക്കെടുത്തു
രൂപ : ടാ
ആദി : ഉം
രൂപ : സത്യത്തിൽ ഞാൻ ഇന്ന് നിന്നോട് ബൈക്ക് ഉണ്ടെങ്കിൽ കൊണ്ട് വരാൻ പറയാൻ ഇരുന്നതാ പിന്നെ നീ എന്ത് കരുതും എന്ന് വിചാരിച്ചാ പറയാതിരുന്നത് പക്ഷെ നീ കൃത്യമായി ബൈക്ക് കൊണ്ട് വന്നു
ആദി : അത് പിന്നെ എനിക്ക് നിന്റെ മനസ്സ് അറിയാല്ലോ അത് മാത്രവുമല്ല കാമുകിയെയും കൊണ്ട് ബസിൽ പോകുന്നതൊക്കെ ഒരു ബോറൻ ഏർപ്പാടാ
രൂപ : ടാ.. വേണ്ട
ആദി : എന്ത് പിടിച്ചില്ലേ
രൂപ : ഇങ്ങനെ പറഞ്ഞു പറഞ്ഞു അവസാനം ഞാൻ നിന്റെ തലയിൽ തന്നെ ആകും കേട്ടാ അതുകൊണ്ട് മിണ്ടാതെയിരുന്നോ
ആദി : സാരമില്ലടി നിന്നെ സഹിച്ച് സഹിച്ച് എനിക്കിപ്പോൾ നല്ല ശീലമായി അതുകൊണ്ട് തലയിലായാലും വലിയ പ്രശ്നമൊന്നുമില്ല ഞാൻ നല്ല പോലെ നോക്കികോളാം 😉
രൂപ : നല്ല കോമഡി ഞാൻ ചിരിക്കണമായിരിക്കുമല്ലേ
ആദി 🙁 കോപ്പ് ഇത്രയും ക്ലൂ കൊടുത്തിട്ടും മനസ്സിലായില്ലേ അസൽ പൊട്ടി തന്നെ )
രൂപ : ആദി
ആദി : എന്താ
രൂപ : ടാ എനിക്കൊരു ആഗ്രഹം
ആദി : ഈ രാത്രി ഒരാഗ്രഹവും വേണ്ട
രൂപ : നീ ഒന്ന് കേൾക്ക്
ആദി : വേണ്ടാന്ന് പറഞ്ഞില്ലേ
രൂപ : കെട്ടേ പറ്റു എനിക്ക് ഈ ബൈക്ക് ഓടിക്കാൻ തരോ
ആദി : ഇനി അതിന്റെ ഒരു കുറവേ ഉള്ളു നീ ഒന്ന് പോയെ
രൂപ : പ്ലീസ്
ആദി : കളിക്കല്ലേ രൂപേ നിന്നെക്കൊണ്ട് പറ്റില്ല
രൂപ : ഞാൻ സ്കൂട്ടർ ഒക്കെ ഓടിച്ചിട്ടുണ്ട് എന്തോ ബൈക്ക് ഓടിക്കാൻ ഒരഗ്രഹം
ആദി : നിന്റെ അച്ഛന് ബൈക്ക് കാണുമല്ലോ അതെടുത്ത് ഓടിച്ചോ
രൂപ : ഇല്ലടാ അച്ഛന് കാറെ ഉള്ളു
ആദി : എങ്കിൽ നിനക്കൊന്നു വാങ്ങിതരാൻ പറ എന്തായാലും ഇതിൽ പറ്റില്ല പൈസ പോലും മുഴുവൻ കൊടുത്ത് തീർന്നിട്ടില്ല അതുകൊണ്ട് കുട്ടിക്കളി ഒന്നും വേണ്ട
ഇത് കേട്ട രൂപ അല്പനേരം ഒന്നും മിണ്ടാതെയിരുന്നു
ആദി : നീ എന്താ പിണങ്ങിയോ
രൂപ : ഇല്ല..
ആദി : ദൈവമേ ഇവള് കടത്തിന് വാങ്ങിയ ബൈക്കാടി പൈസ പോലും കൊടുത്തു തീരുന്നിട്ടില്ല പിന്നെ ഈ രാത്രി ഓടിച്ചാൽ ശെരിയാകില്ല ഞാൻ വേറൊരു ദിവസം ഉറപ്പായും തരാം
രൂപ : സത്യമായും തരോ
ആദി : ഉറപ്പ് ഒരു ദിവസം മുഴുവൻ ഓടിക്കാൻ തരാം
രൂപ : അത്രയൊന്നും വേണ്ട കുറച്ചു നേരം മതി
ആദി : മതിയെങ്കിൽ മതി
രൂപ : ടാ പിന്നെ ഗീതുവിനെ പോലെ നീയും ഇപ്പോൾ എന്റെ ബെസ്റ്റ് ഫ്രണ്ടാ അതുകൊണ്ട് നമ്മൾ തമ്മിൽ ഇനി വഴക്കൊന്നും വേണ്ട കേട്ടോ
ആദി : അതൊക്കെ നടക്കൊ 10 മിനിറ്റ് സംസാരിച്ചാൽ തന്നെ നമ്മൾ തമ്മിൽ വഴക്കാകും
രൂപ : അങ്ങനെ വഴക്കുണ്ടായാലും പെട്ടെന്നു വന്ന് എന്നോട് മിണ്ടികോണം പിണങ്ങി ഇരിക്കരുത്
ആദി : അവിടെയും ഞാൻ തന്നെ വന്ന് മിണ്ടണം അല്ലേ
രൂപ : ഉം നീ തന്നെ മിണ്ടണം
ഇത് കേട്ട ആദി പതിയെ ചിരിച്ചു
രൂപ : നിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്
ആദി : ഇപ്പഴെങ്കിലും ചോദിച്ചല്ലോ എന്റെ വീട്ടിൽ ഞാനും അമ്മയും മാത്രമേ ഉള്ളു അച്ഛന് എന്റെ കുഞ്ഞിലെ മരിച്ചു പോയി അച്ഛന് ചെറിയൊരു സർക്കാൻ ജോലി ഉണ്ടായിരുന്നു പിന്നീട് അത് അമ്മക്ക് കിട്ടി പിന്നെ ഞാൻ കുറച്ചു മെക്കാനിക്കൽ വർക്കിനൊക്കെ പോകും നീ അന്ന് വന്നില്ലേ അത് എന്റെ മാമന്റെ കടയാ സമയം കിട്ടുമ്പോൾ ഞാൻ അവിടെ പോയി വർക്ക് ചെയ്യും പിന്നെ വീടിനെ പറ്റിപറയുവാണെങ്കിൽ നിന്റെ വീട് പോലെ രണ്ട് നിലയൊന്നും അല്ല ഓടിട്ട വീടാ പിന്നെ എനിക്കും അമ്മയ്ക്കും അത് തന്നെ ധാരാളം ഇനി നിന്നെ പറ്റി പറ നിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്
രൂപ : എന്റെ വീട്ടിലോ അത്.. എല്ലാവരുമുണ്ട്
ആദി : ആരാ ഈ എല്ലാവരും
രൂപ : അച്ഛനും അമ്മയും
ആദി : നീ ഒറ്റ മോളാണോ
രൂപ : ..അതെ ഒറ്റ മോളാ
ആദി : അതിനെന്തിനാടി ഇത്രയും ചിന്തിക്കുന്നെ ഞാനും ഒറ്റ മോനാ അമ്മക്ക് പെൺകുട്ടി വേണമെന്ന് വലിയ ആഗ്രഹമായിരുന്നു പക്ഷെ നടന്നില്ല എന്റെ അമ്മാവന് ഒരു മോളുണ്ട് അവളെ സ്വന്തം മോളെന്നാ പറയുന്നെ
രൂപ : ഉം..
ആദി : നമ്മൾ എത്താറായല്ലേ പിന്നെയുണ്ടല്ലോ രൂപേ ഞാൻ ഇന്നലെ പറഞ്ഞു വന്നില്ലേ
രൂപ : സാന്ദ്രയുടെ കാര്യമാണോ
ആദി : ടീ..
രൂപ : നിനക്ക് നിർബന്ധമാണെങ്കിൽ ഞാൻ പറഞ്ഞു നോക്കാം പക്ഷെ വലിയ നാണക്കേടാടാ അവള് നിനക്ക് ചേരുകയുമില്ല അവളുടെ ജാടകണ്ടാൽ മോന്തക്കിട്ട് ഒന്ന് കൊടുക്കാൻ തോന്നും
ഇത് കേട്ട ആദി ഒന്നും മിണ്ടാതെ രൂപയുടെ വീടിനടുത്തേക്ക് വണ്ടി തിരിച്ചു ശേഷം വീടിനടുത്തായി വണ്ടി നിർത്തി
രൂപ : എന്നാൽ ശെരി ആദി
ഇത്രയും പറഞ്ഞു രൂപ വണ്ടിയിൽ നിന്നിറങ്ങി
രൂപ : നീ വിഷമിക്കണ്ട ഞാൻ അവളോട് പറയാം പോരെ
ഇത്രയും പറഞ്ഞു രൂപ പോകാനായി ഒരുങ്ങി എന്നാൽ പെട്ടെന്നു തന്നെ ആദി രൂപയുടെ കയ്യിൽ പിടുത്തമിട്ടു
രൂപ : എന്താടാ
ആദി : ആ സാന്ദ്രയുടെ കാര്യം ഇനി മിണ്ടി പോകരുത് എനിക്കിഷ്ടം നിന്നെയാ ഈ മൊട്ടച്ചിയെ
രൂപ : നീ… നീ എന്തൊക്കെയടാ ഈ പറയുന്നെ വെറുതെ തമാശ പറയല്ലേ ഇതല്പം ഓവറാ
ആദി : ഒരു തമാശയുമല്ല എനിക്ക് നിന്നെ സത്യമായും ഇഷ്ടമാ ഇത് പറയാനാ ഞാൻ ഇന്നലെ മുതൽ ശ്രമിക്കുന്നത് പക്ഷെ നീ കേൾക്കണ്ടേ
രൂപ : ടാ നീ
ആദി : ഇപ്പോൾ ഒന്നും പറയണ്ട നാളെ കോളേജിൽ വെച്ച് മറുപടി തന്നാൽ മതി എന്നാൽ ശരി നീ വിട്ടോ
ഇത്രയും പറഞ്ഞു ആദി ബൈക്ക് തിരിച്ചു മുന്നോട്ട് പോയി രൂപ എന്ത് പറയണം എന്നറിയാതെ അവിടെ മിഴിച്ചു നിന്നു
പിറ്റേന്ന് രാവിലെ
അമ്മ : നീ എന്താടാ ആദി ഇത്രയും നേരത്തെ
ആദി : ഇന്നല്പം നേരത്തെ ഇറങ്ങാമെന്നു കരുതി
അമ്മ : ഇറങ്ങുന്നതൊക്കെ കൊള്ളാം പക്ഷെ ആ വെള്ളം എടുക്കാൻ മറക്കണ്ട എന്തോ ലാബ് വർക്ക് ഉണ്ടെന്ന് പറഞ്ഞു കളക്ട് ചെയ്തതല്ലേ
ആദി : ദൈവമേ അതിന്റെ കാര്യം ഞാൻ എങ്ങനെയാ വിട്ട് പോയത് അതില്ലാതെ ക്ലാസ്സിൽ ചെന്നാൽ അവരെന്നെ കൊന്ന് തിന്നും
ഇത്രയും പറഞ്ഞു ആദി വെള്ള സാമ്പിളുകൾ തന്റെ ബാഗിലാക്കി ശേഷം വീട്ടിൽ നിന്നിറങ്ങി
അല്പസമയത്തിനു ശേഷം ആദി ക്ലാസ്സിൽ
അജാസ് : ഒരിക്കലുമില്ലാതെ നീ ഇന്ന് നേരത്തെയാണല്ലോ
ആദി : ടാ രൂപ വന്നോ
അജാസ് : ഇതുവരെ വന്നിട്ടില്ല
ആദി : അവള് നേരത്തെ എത്തുന്നതല്ലേ ഇന്നെന്തു പറ്റി
അജാസ് : എനിക്കറിയില്ല അല്ല അവള് വന്നിട്ടിപ്പോൾ എന്തിനാ എന്തയാലും നീ അവളോട് ഇഷ്ടം പറയാൻ പോകുന്നില്ല നിനക്ക് ഒടുക്കത്തെ പേടിയല്ലേ
ആദി : ഞാൻ പറഞ്ഞു
അജാസ് : എന്താ
ആദി : ഞാൻ അവളോട് ഇഷ്ടം പറഞ്ഞെന്ന്
അജാസ് : ഒന്ന് പോടാ ഇഷ്ടം പറഞ്ഞെന്ന് അതും നീ
ആദി : സത്യമാടാ ഞാൻ പറഞ്ഞു
അജാസ് : എന്നിട്ട് അവള് വല്ലതും പറഞ്ഞോ
ആദി : അത് പിന്നെ ഇന്ന് മറുപടി തരാനാ ഞാൻ അവളോട് പറഞ്ഞത് അതാ ഞാൻ അവളെ തിരക്കിയത്
അജാസ് : അല്ല നീ എങ്ങനെയാ അവളോട് കാര്യം അവതരിപ്പിച്ചത്
ആദി : അതൊക്കെ അവതരിപ്പിച്ചു ഞാൻ അവളോട് ഇഷ്ടം പറഞ്ഞപ്പൊൾ അവളുടെ മുഖം നീയൊന്നു കാണേണ്ടതായിരുന്നു അവളത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലടാ ഒരു ഞെട്ടലോടെയാ അവളെന്നെ നോക്കിയത്
അജാസ് : അതൊക്കെ സ്വാഭാവികമാടാ കടിച്ചു കീറാൻ നിന്നവൻ ഇഷ്ടമാണെന്ന് പറയുമ്പോൾ ആർക്കായാലും ഞെട്ടലുണ്ടാവില്ലേ
പെട്ടെന്നാണ് ക്ലാസ്സിലേക്ക് രൂപയും ഗീതുവും എത്തിയത് ആദിയെ ഒന്ന് നോക്കിയ ശേഷം രൂപ തന്റെ സീറ്റിലേക്ക് ചെന്നിരുന്നു
അജാസ് : ടാ വന്ന് നീ പോയി ചോദിക്ക്
ആദി : പോടാ മണ്ടാ ഇപ്പോൾ ചോദിച്ചാൽ ശെരിയാകില്ല ഇന്ന് ലാബ് അല്ലേ അവിടെ വച്ച് ചോദിക്കാം
അജാസ് : ഉം അത് കൊള്ളാം
ഇതേ സമയം ഗീതുവും രൂപയും
ഗീതു : എന്താടി രൂപേ നിനക്ക് ഒരു ടെൻഷൻ
രൂപ : എന്ത് ടെൻഷൻ
ഗീതു : അല്ല രാവിലെ മുതൽ നീ വല്ലാതെ ഇരിക്കുന്നു അതുകൊണ്ട് ചോദിച്ചതാ എന്നോട് വല്ലതും പറയാനുണ്ടോ
രൂപ : എന്ത് പറയാൻ അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ
ഗീതു : അങ്ങനെയാണെങ്കിൽ സാരമില്ല
അപ്പോഴേക്കും സ്വപ്നാ മിസ്സ് ക്ലാസ്സിലേക്ക് എത്തിയിരുന്നു
മിസ്സ് : ഇന്ന് ലാബ് ആണെന്ന് നിങ്ങൾക്കറിയില്ലേ ലാബ് ദിവസം അവിടേക്ക് വരണം എന്നല്ലേ ഞാൻ നിങ്ങളോട് പറഞ്ഞിരുന്നത് ഒറ്റ ഒരെണ്ണത്തിന് അനുസരണയില്ല ഞാൻ ആനയിക്കാൻ വന്നാലേ നീ യൊക്കെ വരു അല്ലേ
ഇത് കേട്ട കുട്ടികൾ എല്ലാം ബെഞ്ചിൽ നിന്നെഴുന്നേറ്റു
മിസ്സ് : ആദിത്യാ നീ സാമ്പിൾസ് കൊണ്ട് വന്നോ
ആദി : കൊണ്ടുവന്നു മിസ്സ്
മിസ്സ് : 20 എണ്ണം ഉണ്ടല്ലോ അല്ലേ
ആദി : ഉണ്ട് മിസ്സ്
മിസ്സ് : ഒക്കെ ഗുഡ് ഓരോ ഗ്രൂപ്പും ഓരോ സാമ്പിൾ വാങ്ങിച്ചോ എന്നിട്ട് ലാബിലേക്ക് വാ
ഇത്രയും പറഞ്ഞു മിസ്സ് ക്ലാസ്സിനു പുറത്തേക്കിറങ്ങി
ആദി ഓരോരുത്തർക്കായി സാമ്പിൾ നൽകി ശേഷം ഒന്ന് സ്വയമായി എടുത്തു അപ്പോഴേക്കും രൂപ ക്ലാസ്സിനു പുറത്തേക്കു നടന്നു തുടങ്ങിയിരുന്നു ആദി വേഗം അവളുടെ അടുത്തേക്ക് ഓടി
ആദി : ഒന്ന് നിക്ക് രൂപേ പയ്യെ പോ
ഇത് കേട്ട രൂപ പതിയെ അവിടെ നിന്നു ആദി വേഗം തന്നെ ഒരു സാമ്പിൾ അവൾക്ക് നൽകി ഇത് ഇന്റെ വീട്ടിലെ കിണറിലെയാ നമുക്കിത് ടെസ്റ്റ് ചെയ്യാം
രൂപ : ശെരി
ഇത്രയും പറഞ്ഞു രൂപ വീണ്ടും മുന്നോട്ട് നടന്നു
ആദി : ( ഇവളിന്ന് അല്പം സീരിയസ് ആണല്ലോ )
ആദി വീണ്ടും അവളോടൊപ്പം മുന്നോട്ട് നടന്നു
അല്പസമയത്തിനു ശേഷം ലാബ് വർക്കിനിടയിൽ
ആദി : നിറ വ്യത്യാസമൊന്നും മില്ല അപ്പോൾ കുടിക്കുന്നതിൽ പ്രശ്നമില്ല അല്ലേ രൂപേ ph ഉം കറക്റ്റ് ആയിട്ടുണ്ട്
രൂപ : ഉം
ആദി : നിനക്കെന്താടി പറ്റിയെ എന്തെങ്കിലും ഒന്ന് പറ ഇത് ഒരുമാതിരി
രൂപ : എനിക്ക് നല്ല സുഖമില്ല അതാ അധികം സംസാരിക്കാത്തത്
ആദി : സുഖമില്ലേ ഹോസ്പിറ്റലിൽ വല്ലതും പോണോ
രൂപ : അതൊന്നും വേണ്ട അത്രക്ക് വലിയ പ്രശ്നമൊന്നുമില്ല
ആദി : ഞാൻ ഇന്നലെ പറഞ്ഞതൊക്കെ ഓർത്താണോ..
രൂപ : അതിനെ പറ്റി നമുക്ക് ഉച്ചക്ക് സംസാരിക്കാം
ആദി : ശെരി രൂപേ നന്നായി ആലോചിച്ചിട്ട് പറഞ്ഞാൽ മതി
അവർ വീണ്ടും വർക്ക് തുടർന്നു
ആദിത്യനും അജാസും ലാബിനു ശേഷം ക്ലാസ്സിൽ
അജാസ് : എന്തായെടാ അവള് വല്ലതും പറഞ്ഞോ
ആദി : ഇല്ലടാ ഉച്ചക്ക് പറയാമെന്നാ പറഞ്ഞത് പിന്നെ അവള് നല്ല സീരിയസായാ എന്നോട് സംസാരിച്ചത് എനിക്കെന്തോ ഒരു പേടിപോലെ
അജാസ് : ഇതൊക്കെ പെണ്ണുങ്ങളുടെ ഒരു സ്ഥിരം നമ്പറാ അല്പം ജാഡയൊക്കെ ഇട്ടിട്ടെ അവര് കാര്യം സമ്മതിക്കു പിന്നെ രൂപ ആയത് കൊണ്ട് അവള് നിന്നെ എന്തയാലും അല്പം വട്ടം ചുറ്റിക്കും അത് ഉറപ്പാ
ആദി : എന്നാലും ഇത് ഇത്തിരി കൂടുതലാ
ഇത് കേട്ട അജാസ് പതിയെ ചിരിച്ചു
ഉച്ചക്ക് ലഞ്ച് ടൈം
രൂപ പതിയെ തന്റെ സീറ്റിൽ നിന്നെഴുന്നേറ്റ് ആദിയുടെ അടുത്തേക്ക് എത്തി
രൂപ : ടാ കഴിച്ചു കഴിഞ്ഞിട്ട് ലൈബ്രറിയുടെ അടുത്തേക്ക് വാ നമുക്ക് അവിടെ വച്ച് സംസാരിക്കാം
ആദിയോട് ഇത്രയും പറഞ്ഞ ശേഷം രൂപ ക്ലാസ്സിനു പുറത്തേക്കു പോയി
ഭക്ഷണം കഴിച്ച ശേഷം ആദി ലൈബ്രറിക്കടുത്ത്
പെട്ടെന്ന് തന്നെ രൂപ അവന്റെ അടുത്തേക്ക് എത്തി
രൂപ : ടാ വാ അകത്തോട്ട് പോകാം അവിടെ ആരുമില്ല
ഇത്രയും പറഞ്ഞു രൂപ ലൈബ്രറിക്കുള്ളിലേക്കു കയറി ഒപ്പം ആദിയും
ആദി : രൂപേ നീ ഈ കടും പിടുത്തമൊക്കെ വിട്ടിട്ടൊന്ന് സംസാരിക്ക് എനിക്ക് എന്തോ പോലെ തോന്നുന്നു
രൂപ : ടാ നീ ഇന്നലെ പറഞ്ഞതൊക്കെ എന്നെ കളിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേ
ആദി : നിനക്ക് അങ്ങനെ തോന്നിയല്ലേ ശെരിയാ ഞാൻ ഒട്ടും തയ്യാറെടുപ്പില്ലാതെയാ നിന്നോട് സംസാരിച്ചത് ഞാൻ ഇന്നലെ എല്ലാം കുളമാക്കി സോറി ടീ ഞാൻ ആദ്യമായിട്ടാ ഒരാളോട്… അതാ അങ്ങനെ പറ്റിപോയത് പക്ഷെ ഞാൻ പറഞ്ഞതൊക്കെ സത്യമാ ഐ റിയല്ലി ലവ് യു
രൂപ : ആദിത്യാ
ആദി : ആദിത്യാന്നോ നീ എന്നെ അങ്ങനെയല്ലല്ലോ വിളിക്കാറ് എന്നെ ഇങ്ങനെ കളിപ്പിക്കല്ലേ ഇത് നല്ല ബോറായിട്ടുണ്ട് കേട്ടൊ
രൂപ : എനിക്കിഷ്ടമല്ല
ആദി : എന്താ
രൂപ : എനിക്ക് നിന്നെ ഇഷ്ടമല്ലെന്ന് ഞാൻ നിന്നെ അങ്ങനെയൊന്നും കണ്ടിട്ടില്ല
ഇത് കേട്ട ആദിയുടെ മുഖം വേഗം മാറി
ആദി : നീ എന്നെ കളിപ്പിക്കാൻ വേണ്ടി പറയുന്നതാണോ
രൂപ : ഇത് കളിയാണെന്ന് നിനക്ക് തോന്നുന്നുണ്ടൊ
ആദി : എന്നെ ഇഷ്ടപെടാതിരിക്കാൻ എന്താ കാരണം
രൂപ : ഇനി എല്ലാം നിന്നോട് വ്യക്തമാക്കണോ എനിക്കിഷ്ടമല്ല അത്ര തന്നെ😡
ആദി : നീ എന്തിനാടി ദേഷ്യപ്പെടുന്നെ ഇഷ്ടമില്ലെങ്കിൽ സാരമില്ല നമുക്ക് ഇപ്പോഴത്തെ പോലെ..
രൂപ : നീ ഇനി എന്നോട് മിണ്ടരുത് നമ്മൾ തമ്മിൽ ഇനി ഒരു ഫ്രണ്ട്ഷിപ്പും വേണ്ട
ആദി : നീ എന്തിനാ ഇങ്ങനെയൊക്കെ പറയുന്നെ ഇന്നലെ നീ പറഞ്ഞത് മറന്നു പോയോ നമുക്കെപ്പോഴും ഫ്രിണ്ട്സ് ആയിരിക്കാം എന്നല്ലേ നീ പറഞ്ഞത് നീ പിണങ്ങിയാലും അങ്ങോട്ട് വന്ന്
രൂപ : കോപ്പ്.. ഞാൻ പറഞ്ഞില്ലേ എനിക്ക് നിന്നോട് ഇഷ്ടവുമില്ല ഫ്രിണ്ടുമാകണ്ട ദയവ് ചെയ്ത് ഒന്ന് പോയി താ അടുത്ത് ഇടപഴകിയാൽ ഉടനെ പ്രേമം..
ആദി : മതി രൂപേ വെറുതെ വഴക്കിനു വരണ്ട ഞാൻ പറഞ്ഞതൊക്കെ മറന്നു കളഞ്ഞേക്ക് വാ നമുക്ക് ക്ലാസ്സിൽ പോകാം
ഇത്രയും പറഞ്ഞു ആദി രൂപയുടെ കയ്യിൽ പിടിച്ചു എന്നാൽ രൂപ പെട്ടെന്ന് തന്നെ ആദിയുടെ കൈ തട്ടി മാറ്റി
രൂപ : എന്റെ ദേഹത്ത് തൊടരുത് നീ പോയേ
ഇത് കേട്ട ആദിയുടെ കണ്ണുകൾ പതിയെ നിറഞ്ഞു
രൂപ : ആദി.. നീ വിഷമിക്കാനല്ല..
രൂപ : ആരാടി മൈരേ നിന്റെ ആദി.. ഇനി.. ഇനി എന്റെ പേര് പോലും നീ മിണ്ടിപോകരുത് നീ പറഞ്ഞത് പോലെ ഇനി നിന്നോട് മിണ്ടാനോ നിന്റെ ഏഴയലത്ത് നിക്കാനോ ഞാൻ ഇനി വരില്ല എല്ലാം ഇതോടെ തീർന്നു
ഇത്രയും പറഞ്ഞ ശേഷം കണ്ണുതുടച്ചുകൊണ്ട് ആദി ലൈബ്രറിയിൽ നിന്ന് പുറത്തേക്കുപോയി
കുറച്ച് സമയത്തിനു ശേഷം ക്ലാസ്സിലേക്കെത്തിയ ആദി പതിയെ തന്റെ ബെഞ്ചിലേക്ക് ചെന്ന് ഡെസ്ക്കിൽ തല വച്ച് കിടന്നു
അജാസ് : എന്താടാ ആദി എന്താടാ പറ്റിയത്
ആദി : പ്ലീസ് ഇപ്പോഴത്തേക്ക് എന്നോട് ഒന്നും ചോദിക്കല്ലേ ഞാൻ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്ക് തന്നെ അറിയില്ല
ഇത് കേട്ട അജാസ് ഒന്നും മിണ്ടാതെ അവനടുത്തിരുന്നു അല്പസമയത്തിനുള്ളിൽ തന്നെ രൂപയും ക്ലാസ്സിലേക്കെത്തി ആദിയെ ഒന്നു നോക്കിയ ശേഷം അവൾ പതിയെ തന്റെ സീറ്റിലേക്കിരുന്നു
ഗീതു : എന്താടി രൂപേ ഉണ്ടായത് ആദിത്യന് എന്താ പറ്റിയത്
രൂപ : എനിക്കറിയില്ല
ഗീതു : രൂപേ വെറുതെ കളിക്കരുത് എന്തോ പ്രശ്നമുണ്ട് എന്നോട് പറ അവൻ കരഞ്ഞുകൊണ്ടാ ക്ലാസ്സിലേക്ക് വന്നത്
രൂപ : ഞാൻ കാരണമാ അവൻ കരയുന്നത് എന്താ ഇത്രയും അറിഞ്ഞാൽ മതിയോ
ഗീതു : നീ കാരണമോ
രൂപ : അതെ ആ മണ്ടന് എന്നെ ഇഷ്ടമാണെന്ന്
രൂപയുടെ കണ്ണുകൾ പതിയെ നിറഞ്ഞു
ഗീതു : ഇഷ്ടമോ അതിനിപ്പോൾ എന്താടി എന്നിട്ട് നീ അവനോട് എന്ത്… ഇനി നീ അവനോട് ഇഷ്‌ടമല്ലെന്ന് പറഞ്ഞോ അതാണോ അവൻ..
രൂപ : അതെ അതല്ലാതെ ഞാൻ എന്ത് പറയണം
ഗീതു : നിനക്ക് ഭ്രാന്താ നല്ല മുഴുത്ത ഭ്രാന്ത്
രൂപ : ഭ്രാന്ത് നിങ്ങൾക്കൊക്കെയാ എന്റെ അവസ്ഥ നിനക്കറിയില്ലേടി അവന്റെ വീട്ടുകാർ എന്നെ അംഗീകരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടൊ കൂടാതെ അവനോട് ഞാൻ ഒരു നൂറ് കൂട്ടം നുണകൾ പറഞ്ഞിട്ടുണ്ട് അതൊക്കെ കളവാണെന്ന് അവൻ അറിഞ്ഞാൽ ഉറപ്പായും അവൻ എന്നെ വെറുക്കും
ഗീതു : അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ നമുക്ക് അവനോട് എല്ലാം പറയാം നിനക്ക് മടിയുണ്ടെങ്കിൽ അവനോട് ഞാൻ സംസാരിക്കാം
രൂപ : ഒന്നും വേണ്ട അവനിപ്പോൾ എന്നോട് പഴയത് പോലെ വെറുപ്പാണ് അത് അങ്ങനെ തന്നെ നിന്നോട്ടെ എന്നെ ഇഷ്ടപ്പെട്ടാൽ അവന് നഷ്ടമല്ലാതെ മറ്റൊന്നും ഉണ്ടാകില്ല
ഗീതു : ശെരി എല്ലാം സമ്മതിച്ചു ഞാൻ ചോദിക്കുന്ന ഒരു ചോദ്യത്തിന് മാത്രം നീ ഉത്തരം താ അവനെ നിനക്ക് ഇഷ്ടമല്ലേ
ഗീതുവിന്റെ ചോദ്യം കേട്ട രൂപ ഒന്നും മിണ്ടിയില്ല
ഗീതു : എനിക്കറിയാം നിനക്കിഷ്‌ടമാണെന്ന് പക്ഷെ നീ പറയില്ല വേണ്ട നിന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ നീ ആ പടുകുഴിയിൽ തന്നെ കിടന്നോ
ഇത്രയും പറഞ്ഞ ശേഷം ഗീതു പതിയെ രൂപയോട് മുഖം തിരിഞ്ഞിരുന്നു
****************************-*–**********
രണ്ടാഴ്ച്ചക്ക് ശേഷം
സ്വപ്നാ മിസ്സ് : ആദിത്യാ കഴിഞ്ഞ ലാബിന് കണ്ടില്ലല്ലോ എവിടെയായിരുന്നു
ആദി : സുഖമില്ലായിരുന്നു
മിസ്സ് : അതിന് മുൻപുള്ള ലാബിലും കണ്ടില്ലല്ലോ
ആദി : അന്നൊരു സ്ഥലം വരെ പോയിരുന്നു
മിസ്സ് : വൈറ്റ് വാഷേ നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോ കുറച്ചു നാളായി നീ ഒട്ടും ആക്റ്റീവ് അല്ല ആ പഴയ സന്തോഷമൊന്നും മുഖത്തില്ല വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ
ആദി : ഹേയ് ഒന്നുമില്ല
മിസ്സ് : എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ സ്റ്റാഫ് റൂമിൽ വന്ന് എന്നോട് സംസാരിക്ക് നമുക്ക് പരിഹാരം ഉണ്ടാക്കാം ഇത്രയും പറഞ്ഞ ശേഷം മിസ്സ് ക്ലാസ്സിൽ നിന്ന് പുറത്തേക്കു പോയി
ഗീതു : അവൻ എന്തുകൊണ്ടാ ലാബിന് വരാത്തത് എന്ന് നിനക്ക് അറിയാമല്ലോ അല്ലേ കഷ്ടം തോന്നുന്നെടി നീ അവനെ സ്നേഹിക്കുകയൊന്നും വേണ്ട ഒന്ന് പോയി മിണ്ട് ഇത്രയും ദ്രോഹിക്കാൻ അവൻ നിന്നോട് എന്ത് തെറ്റാടി ചെയ്തത്
രൂപ : ഗീതു നീ കൂടി എന്നെ കുറ്റപെടുത്തല്ലെ അവനു വേണ്ടിയാ ഞാൻ.. അവനോട് മിണ്ടാതിരുന്നാൽ അവൻ എന്നെ പെട്ടെന്നു മറക്കുമെന്ന് കരുതി കൂടാതെ അവനോട് മിണ്ടുന്ന ഒരോ നിമിഷവും എനിക്കവനോടുള്ള ഇഷ്ടം കൂടികൊണ്ടിരിക്കും അത് പേടിച്ചാ ഞാൻ
ഗീതു : നീ എന്ത് ന്യായം പറഞ്ഞാലും ഇതിനൊന്നും പരിഹാരമാവില്ലെടി സത്യത്തിൽ നിന്റെ പ്രശ്നം എന്താണെന്ന് അറിയാമോ നാണക്കേട് അവനോട് സത്യം പറയുവാനുള്ള നാണക്കേട് പറ്റുമെങ്കിൽ അവനോട് പോയി സംസാരിക്കാൻ നോക്ക് എന്നിട്ട് സത്യമൊക്കെ അവനോട് പറ
ഇത്രയും പറഞ്ഞു ഗീതു ക്ലാസ്സിനു പുറത്തേക്കു പോയി
ഉച്ചക്ക് ലഞ്ച് ടൈം
ക്ലാസ്സിനു പുറത്ത് ഒറ്റക്ക് നിൽക്കുന്ന അജാസിനടുത്തേക്ക് പതിയെ രൂപയെത്തി
രൂപ : അജാസേ
അജാസ് : എന്താടി കോപ്പേ നിന്നെ കാണുന്നതേ എനിക്ക് വെറുപ്പാ
രൂപ : പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്ക് എനിക്ക് അവനോട് ഒന്ന് സംസാരിക്കണം
അജാസ് : നിനക്ക് ഇത്രയും ചെയ്തതോന്നും പോരെ അവനെ ഒന്ന് വെറുതെ വിട്ടേക്കെടി
രൂപ : പ്ലീസ് എനിക്കവനോട് സംസാരിക്കണം എന്നെ കാണുബോൾ തന്നെ അവൻ മാറി നടക്കുവാ എങ്ങനെയെങ്കിലും അവനോട് സംസാരിക്കാൻ ഒരവസരം ഉണ്ടാക്കി താ
അജാസ് : ഒരവസരവുമില്ല നീ നിന്റെ പാട്ടിനു പോടി
ഇത്രയും പറഞ്ഞു അജാസ് അവിടെ നിന്ന് മുന്നോട്ടു നടന്നു
അന്നേ ദിവസം വൈകുന്നേരം ആദിയും അജാസും ക്ലാസ്സിൽ
അജാസ് : ടാ ഇന്ന് ആ രൂപ എന്റെ അടുത്ത് വന്നിരുന്നു
ആദി : അവളുടെ ഒരു കാര്യവും എനിക്ക് കേൾക്കണ്ട
അജാസ് : എനിക്ക് പറയാൻ താല്പര്യമുണ്ടായിട്ടല്ല പക്ഷെ അവൾക്ക് നിന്നോട് എന്തോ പറയണമെന്ന്
ആദി : ആ മറ്റേ മോളോട് പോകാൻ പറ എനിക്ക് ഒരു കോപ്പും കേൾക്കണ്ട പിന്നെ ഇനി അവളെ പറ്റി എന്തെങ്കിലും എന്നോട് പറഞ്ഞാൽ നീയുമായുള്ള എല്ലാ ബന്ധവും ഞാൻ അവസാനിപ്പിക്കും
ഇത്രയും പറഞ്ഞു ആദി ബെഞ്ചിൽ ആഞ്ഞിടിച്ചു
അന്നേ ദിവസം കോളേജിനു ശേഷം ആദി പതിയെ തന്റെ ബൈക്കിനടുത്തേക്ക് നടന്നു പെട്ടെന്നാണ് തന്റെ ബൈക്കിനടുത്ത് നിൽക്കുന്ന രൂപയെ അവൻ കണ്ടത് അല്പം ഒന്ന് നിന്ന ശേഷം ആദി വീണ്ടും ബൈക്കിനടുത്തേക്ക് നടന്നു
രൂപ : ആദി..
എന്നാൽ അവൻ രൂപയെ കണ്ട ഭാവം നടിച്ചില്ല ശേഷം അവൻ പതിയെ തന്റെ ബൈക്കിലേക്ക് കയറി
രൂപ : ആദി പ്ലീസ് ഞാൻ പറയുന്നത് കേൾക്ക് സോറി.. എനിക്ക്..
എന്നാൽ ഒന്നും കേൾക്കാതെ ആദി ബൈക്ക് മുന്നോട്ടെടുത്തു
കുറച്ച് സമയത്തിനു ശേഷം ആദി തന്റെ വീട്ടിൽ
അമ്മ : എന്തടാ മുഖം വല്ലാതെ ഇരിക്കുന്നെ
ആദി : ഹേയ് ഒന്നുമില്ല അമ്മ ചോറെടുത്ത് വെക്ക്
ഇത്രയും പറഞ്ഞു ആദി തന്റെ റൂമിലേക്ക് പോയി
പിറ്റേദിവസം രാവിലെ
അമ്മ : ടാ നിനക്കിന്ന് കോളേജ് ഇല്ലല്ലോ നമുക്ക് ഏട്ടന്റെ വീടുവരെയൊന്നു പോയിട്ടു വരാം
ആദി : അമ്മ പൊക്കൊ എനിക്കിന്നൊരു വർക്ക് ഉണ്ട്
അമ്മ : എന്നാൽ വർക്ക് കഴിഞ്ഞു പോകാം
ആദി : വർക്ക് അല്പം ദൂരെയാ അമ്മേ വരാൻ നല്ല വൈകും ചിലപ്പോൾ ഇന്ന് വരാൻ പറ്റിയെന്നും വരില്ല അതുകൊണ്ട് അമ്മ മാമന്റെ വീട്ടിൽ ചെന്ന് കിടന്നോ
അമ്മ : നീ എന്തിനാടാ അത്ര ദൂരെയുള്ള വർക്കൊക്കെ എടുക്കുന്നത് എനിക്കിനി നീ വരുന്നത് വരെ ഒരു സമാധാനവും ഉണ്ടാകില്ല
ആദി : മുൻപേ ഏറ്റുപോയ വർക്കാ അമ്മേ പിന്നെ കുറച്ചു കൂടുതൽ കാശും കിട്ടും അമ്മ ടെൻഷനൊന്നും അടിക്കണ്ട ഞാൻ പോയിട്ട് പറ്റുന്നത്ര വേഗത്തിൽ വരാം
അമ്മ : അപ്പോൾ നിന്റെ ഭക്ഷണത്തിന്റെ കാര്യമോ
ആദി : അതൊക്കെ ഞാൻ പുറത്തു നിന്ന് കഴിച്ചോളാം
ഇത് കേട്ട അമ്മ പതിയെ ആദിയുടെ കവിളിൽ തലോടി
അമ്മ : ആദി നിനക്കെന്തെങ്കിലും വിഷമമുണ്ടോ
ആദി : എന്ത് വിഷമം
അമ്മ : കുറച്ചു ദിവസമായി നിന്റെ മുഖത്ത് എന്തോ സങ്കടമുള്ളത് പോലെ തോന്നുന്നു നന്നായി ഭക്ഷണം കഴിക്കുന്നില്ല തമാശ പറയുന്നില്ല എന്തെങ്കിലും ഉണ്ടെങ്കിൽ പറയെടാ
ആദി : ഒന്നുമില്ല അമ്മേ അതൊക്കെ അമ്മക്ക് വെറുതെ തോന്നുന്നതാ വേഗം ഇറങ്ങിയാൽ ഞാൻ മാമന്റെ വീട്ടിൽ ആക്കിയിട്ട് പോകാം
അമ്മ : വേണ്ട എനിക്ക് കുറച്ച് ജോലി കൂടി ഉണ്ട് ഞാൻ ഒറ്റക്ക് പൊക്കൊളാം
ആദി : എന്നാൽ ശെരി ഞാൻ അവിടെ ചെന്നിട്ട് വിളിക്കാം
ഇത്രയും പറഞ്ഞു ആദി വീട്ടിൽ നിന്നിറങ്ങി
**********************************************
അന്നേ ദിവസം രാത്രി ആദി തിരിച്ചുള്ള യാത്രയിൽ
“സമയം ഒരു മണി ആകാറായി നാളെ വന്നാൽ മതിയായിരുന്നു ഇനിയിപ്പോൾ മാമന്റെ വീട്ടിൽ പോയാൽ ശെരിയാകില്ല അവരൊക്കെ ഉറക്കമായിക്കാണും നേരെ വീട്ടിലേക്കു പോകാം എന്നിട്ട് നാളെ അമ്മയെ ചെന്ന് വിളിക്കാം ”
ആദി ബൈക്ക് കൂടുതൽ വേഗത്തിൽ മുന്നോട്ടെടുത്തു
കുറച്ചു നേരത്തിനുള്ളിൽ അവൻ തൈക്കാവ് ജംഗ്ഷനിലെത്തി അതുവഴി കടന്നു പോകുമ്പോൾ രൂപയെ കുറിച്ചുള്ള പല ഓർമ്മകളും അവന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു
“കോപ്പ് വീണ്ടും വീണ്ടും ഞാൻ എന്തിനാ അവളെ പറ്റി ഓർക്കുന്നെ ആ മൈരിനെ മറക്കാൻ എനിക്ക് അത്രയും പ്രയാസമാണോ അതിന് മാത്രം അവളെന്റെ ആരാ ”
പെട്ടെന്നാ ഒരു ബാഗുമായി ബസ് സ്റ്റോപ്പിൽ ഇരിക്കുന്ന രൂപയെ ആദി കണ്ടത്
ആദി : മൈര് എവിടെ നോക്കിയാലും അവളെയാണല്ലോ കാണുന്നത്
ഇത്രയും പറഞ്ഞു ആദി വണ്ടി കുറച്ചു കൂടി മുന്നിലേക്ക് എടുത്തു ശേഷം എന്തോ അലോച്ചശേഷം ഒന്നു കൂടി പുറകിലേക്ക് നോക്കി
ആദി : ഇല്ല അവിടെ ആരോ ഇരിപ്പുണ്ടല്ലോ അല്ല ആരോ അല്ല അതവള് തന്നെയല്ലേ ഇനി എനിക്ക് തൊന്നുതാണോ
ആദി വേഗം വണ്ടി തിരിച്ചു ശേഷം ബസ് സ്റ്റോപ്പിനടുത്തേക്ക് ചെന്നു അവിടെ അവൻ കണ്ടത് ബസ് സ്റ്റോപ്പിൽ ഇരുന്നുറങ്ങുന്ന രൂപയെയാണ് അവൻ കണ്ണു തിരുമിയ ശേഷം ഒന്നു കൂടി അവളെ നോക്കി
ആദി : (ഇവളെന്താ ഇവിടെ അതും ഈ നേരത്ത് ) രൂപേ.. രൂപേ
ആദി അവളെ തട്ടി വിളിച്ചു ചെറിയ മയക്കത്തിലായിരുന്ന അവൾ വേഗം നെട്ടിയുണർന്നു തന്റെ മുന്നിൽ നിൽക്കുന്ന ആദിയെ കണ്ട അവൾ പെട്ടെന്ന് അതിശയിച്ചു
രൂപ : ആദി.. നീ
ആദി : നീ ഇവിടെ എന്താ ചെയ്യുന്നെ
രൂപ : ഞാൻ… ബസ് കാത്ത്
ആദി : ഈ നേരത്ത് ആരാടി നിനക്ക് ബസ് വെച്ചിരിക്കുന്നത് സമയം എത്രയായെന്ന് നിനക്ക് വല്ല ബോധവുമുണ്ടോ
പെട്ടെന്നാണ് നിറഞ്ഞിരിക്കുന്ന രൂപയുടെ കണ്ണുകൾ ആദി ശ്രദ്ധിച്ചത്
ആദി : എന്താടി പ്രശ്നം വീട്ടിൽ നിന്ന് വഴക്കിട്ടു വന്നതാണോ
എന്നാൽ രൂപ ഒന്നും മിണ്ടിയില്ല
ആദി : അപ്പോൾ അത് തന്നെ ദൈവമേ ഈ പെണ്ണ് നിനക്ക്… വിവരമുണ്ടോടി ഇവിടെ ഒറ്റക്കിരുന്ന് എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ വാ ഞാൻ വീട്ടിലാക്കാം അച്ഛനും അമ്മയും നിന്നെ കാണാതെ വിശമിച്ചിരിക്കുകയായിരിക്കും വാ പോകാം
രൂപ : വേണ്ട
ആദി : ടീ നീ കളിക്കാതെ വരാൻ നോക്ക്
രൂപ : ഞാൻ ഇല്ല അതെന്റെ വീടല്ല..അവിടെ എന്റെ അച്ഛനും അമ്മയും… ആരുമില്ല എനിക്ക് അങ്ങോട്ട് പോകണ്ട
ഇത്രയും പറഞ്ഞു രൂപ പൊട്ടി കരയുവാൻ തുടങ്ങി
ഇത് കേട്ട ആദി കുറച്ചു നേരം എന്തോ ആലോചിച്ചു നിന്നു ശേഷം പതിയെ രൂപയുടെ കയ്യിൽ പിടിച്ചു
ആദി : വാ പോകാം
രൂപ : ഞാൻ ഇല്ല നീ..
ആദി : വരാനല്ലേ പറഞ്ഞത്😡
ഇത്രയും പറഞ്ഞു ആദി രൂപയെ പിടിച്ചെഴുന്നേൽപ്പിച്ചു ശേഷം ബൈക്കിലേക്ക് കയറിയ ആദി രൂപയോട് പുറകിലേക്ക് കയറാൻ പറഞ്ഞു
രൂപ : ആദി.. എനിക്ക്
ആദി : ഒന്നും പറയണ്ട വന്ന് കയറ് നിന്നെ ഞാൻ വീട്ടിലാക്കില്ല പോരെ
ഇത് കേട്ട രൂപ പതിയെ മടിച്ചു മടിച്ചു ബൈക്കിലേക്ക് കയറി
ആദി വേഗം തന്നെ ബൈക്ക് മുന്നോട്ടെടുത്തു
തുടരും
പേജ് കൂട്ടിയിട്ടുണ്ട് എല്ലാവർക്കും സന്തോഷമായില്ലേ
പിന്നെ അല്പം ക്രിൻജ് സീനുകൾ ഉണ്ടായിരുന്നു എന്നറിയാം കഥയുടെ മുന്നോട്ട് പോക്കിന് അത് ആവശ്യമായിരുന്നു അതുകൊണ്ടാണ് അത് ഒഴിവാക്കാത്തത്
ഇഷ്ടപ്പെട്ടാൽ അഭിപ്രായം അറിയിക്കുക തെറ്റുകളും അറിയിക്കുക 💙💙💙