വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 2




“ടാ പട്ടി ”

“എന്താ രൂപേ ബജി ഇഷ്ടപ്പെട്ടില്ലേ ”

രൂപ :ടാ ചതിയാ നിന്നെ.. മര്യാദക്ക് പൈസ കൊണ്ടുവന്ന് കൊടുക്കെടാ

ആദി : എന്നാൽ ശെരി മോട്ടേ ഞാൻ വെക്കുവാ

രൂപ :ടാ വെക്കല്ലേ ടാ.. നാറി അവൻ കട്ട് ചെയ്തു

അല്പസമയത്തിനു ശേഷം ആദി തന്റെ വീട്ടിൽ

“വാടാ എൻ മച്ചി വാഴക്ക ബജി ഉൻ ഉടമ്പേ സെത്തി പോട പൊറേ ബജി ”

“എന്താടാ ആദി നല്ല സന്തോഷത്തിലാണല്ലോ ”

പാട്ടും പാടി വീട്ടിലേക്കെത്തിയ ആദിയോടായി അവന്റെ അമ്മ ചോദിച്ചു

ആദി : അതെ അമ്മേ നല്ല സന്തോഷത്തിലാ കുറേ നാളായി വീട്ടാൻ പറ്റാത്ത ഒരു കടം ഇന്ന് വീട്ടാൻ പറ്റി അത് വീട്ടി കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു മനസുഗം

അമ്മ :കടമോ ഏത് കടം

ആദി :അതൊക്കെ ഉണ്ടമ്മേ അമ്മ പോയി അല്പം ചോറ് എടുത്തിട്ടു വാ നല്ല വിശപ്പുണ്ട്

അമ്മ :അതൊക്കെ എടുക്കാം ആദ്യം കോളേജിൽ പോയിട്ട് എന്തായി എന്ന് പറ

ആദി : കോളേജിൽ പോയിട്ട് എന്താവാൻ

അമ്മ :ടാ ക്ലാസ്സൊക്കെ എങ്ങനെയുണ്ടായിരുന്നു നിനക്ക് കൂട്ടുകാരെ വല്ലതും കിട്ടിയോ

ആദി :ക്ലാസ്സോക്കെ നാളെ മുതലേ തുടങ്ങു പിന്നെ കൂട്ടുകാരുടെ കാര്യം ചോദിച്ചാൽ ഞാൻ ആരോടും മിണ്ടാൻ പോയില്ല പിന്നെ ഒരുത്തൻ ഇങ്ങോട്ട് വന്ന് മിണ്ടി

അമ്മ :ഇവനെകൊണ്ട്..

ആദി :ചോറ് താ അമ്മേ ബാക്കി കഥ പിന്നെ പറയാം

“ശെരി ശെരി ”

ഇത്രയും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി

അല്പസമയത്തിനു ശേഷം ആദി ഭക്ഷണം കഴക്കുന്ന സമയം

ആദി :അമ്മേ മാമൻ റിപ്പയറിങ്ങിന് ഒന്നും കൊണ്ട് വന്നില്ലേ

അമ്മ :അതൊക്കെ കൊണ്ടുവന്നു ദാ പുറത്തെ ഷെടിൽ വെച്ചിട്ടുണ്ട് നാളെ തന്നെ കൊടുക്കണം എന്നാ ചേട്ടൻ പറഞ്ഞത്

ആദി :അതൊക്കെ കൊടുക്കാം എല്ലാം നിസാര പണിയായിരിക്കും

അമ്മ :ടാ പിന്നെ നമ്മുടെ സുനന്ദ ഒരു മിക്സി കൊണ്ടു വന്നിട്ടുണ്ട് അതൊന്ന് നോക്കി കൊടുക്കണേ

ആദി : പറ്റില്ല അമ്മേ അമ്മേടെ ഫ്രിണ്ട്സിന്റെ ഒരൊറ്റ വർക്കും ഞാൻ ഇനി ചെയ്യില്ല കഷ്ടപ്പെട്ട് ഓരോന്ന് നന്നാക്കി കൊടുക്കുമ്പോൾ അമ്മ പറയും പൈസ ഒന്നും വേണ്ടെടി എന്റെ മോനല്ലേ ആ പരുപാടി ഇനി നടക്കില്ല

അമ്മ : ടാ ഒന്ന് ചെയ്ത് കൊടുക്കെടാ അവള് പൈസ തരും ഇങ്ങനെ ഒരു പണ പിശാച്

ആദി : പണം എനിക്ക് വേണ്ടിയല്ല ഇത്തവണത്തെ മഴക്ക് മുൻപെങ്കിലും ഈ ഓടൊക്കെ മാറ്റി ഒന്ന് കോൺക്രീറ്റ് ചെയ്യണം കഴിഞ്ഞ വർഷം ചോറ് കലം വരെ വെള്ളം പിടിക്കാൻ വെച്ചത് മറന്നിട്ടില്ലല്ലോ അല്ലേ

അമ്മ :ഓർമ്മയുണ്ടെടാ ഇത്തവണ എനിക്ക് അയക്കൂട്ടത്തിൽ നിന്ന് മിക്കവാറും ലോൺ ശെരിയാകും നമുക്ക് എല്ലാം ശെരിയാക്കാം

ആദി :നടന്നത് തന്നെ

ഇത്രയും പറഞ്ഞു ആദി പതിയെ അവിടെ നിന്നെഴുന്നേറ്റ് കിച്ചണിലേക്ക് നടന്നു

******************************************* പിറ്റേന്ന് രാവിലെ

“അമ്മേ ഞാൻ ഇറങ്ങുവാണേ ”

അമ്മ :ആദി എങ്ങനെയാ പോകുന്നെ ബൈക്ക് ഇല്ലല്ലോ

ആദി :ബൈക്ക് എടുക്കാൻ ഞാൻ ആളെ ഏർപ്പാടാക്കിയിട്ടുണ്ട് കുറച്ചു ദിവസത്തേക്ക് ബസിൽ പോകാം പിന്നെ എന്റെ റൂമിൽ ഞാൻ ഒരു ബില്ല് വെച്ചിട്ടുണ്ട് മാമൻ വരുമ്പോൾ അതെടുത്തു കൊടുക്കണം പിന്നെ അമ്മേടെ സുനന്ദയുടെ മിക്സ്സി ശെരിയാക്കി വെച്ചിട്ടുണ്ട് വരുമ്പോൾ 250 രൂപ രൂപ വാങ്ങി വെച്ചേക്കണം

ഇത്രയും പറഞ്ഞു ആദി പതിയെ വീടിനു പുറത്തേക്കിറങ്ങി

അല്പസമയത്തിനു ശേഷം ആദി തന്റെ ക്ലാസ്സിനു മുന്നിൽ

പതിയെ വാതിലിനടുത്തേക്ക് എത്തിയ ആദി ക്ലാസ്സിനുള്ളിലേക്ക് നോക്കി

“അവളിതുവരെ വന്നില്ലേ ഇനി ചായക്കടക്കാരൻ കയ്യും കാലും തല്ലി ഓടിച്ചു കാണുമോ ഹേയ് അവളുടെ സ്വഭാവം വെച്ച് അവൾ ഊരി പോന്നുകാണും ”

ഇത്തരം ചിന്തകളുമായി ആദി പതിയെ ക്ലാസ്സിലേക്ക് കയറി ശേഷം പുറകു ബെഞ്ചിൽ ഇരിക്കുന്ന അജാസിനടുത്തേക്ക് എത്തി

ആദി :ടാ നീങ്ങിയിരിക്ക്

ഇത് കേട്ട അജാസ് പതിയെ ആദിയെ നോക്കി

അജാസ് :ഇന്നലെ നീ കാണിച്ചത് ഒരുമാതിരി മറ്റേടത്തെ പരുപാടിയായിപോയി

ആദി :മറ്റേടത്തെ പരുപാടിയോ

അജാസ് :എന്നെകൊണ്ടൊന്നും പറയിപ്പിക്കരുത് എന്നെ ഇവിടെ ഒറ്റക്കിട്ടിട്ട് പോയില്ലേ

ആദി :ഓഹ് അത് അതാ രൂപ വന്ന് ചൊറിഞ്ഞപ്പോൾ

അജാസ് :എന്നിട്ട് രണ്ടെണ്ണവും കൂടി ബസ് സ്റ്റോപ്പിൽ നല്ല പഞ്ചാരയടിയായിരുന്നല്ലോ

ആദി :എന്തൊക്കെയാടാ ഈ പറയുന്നേ

അജാസ് :ഞാൻ അവിടെ ഉണ്ടായിരുന്നു രണ്ടെണ്ണവും കൂടി നിന്ന് സൊള്ളുന്നതും ഒരേ ബസിൽ കയറി പോകുന്നതും എല്ലാം ഞാൻ കണ്ടു

ആദി :നിനക്കെന്തിന്റെ കേടാടാ സൊള്ളാനോ അതും അവളോട്

അജാസ് :കളിക്കല്ലേ ആദി നീ ക്ലാസ്സിൽ കേറുന്നതിനു മുൻപ് ഗേൾസിന്റെ സൈഡിലേക്ക് എത്തിനോക്കിയത് ഞാൻ കണ്ടു നീ നോക്കിയത് അവളെയല്ലേ

ആദി :അത് പിന്നെ

അജാസ് :ആണ് നീ ഒന്നും പറയണ്ട എനിക്കെല്ലാം അറിയാം

ആദി : ഈ കോപ്പൻ

“ടാ.. 🔥🔥🔥”

പെട്ടെന്നാണ് ആദി ആ അലർച്ച കേട്ടത് അവൻ വേഗം തന്നെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി അവിടെ അവൻ കണ്ടത് കയ്യിൽ ടസ്റ്ററുമായി നിൽക്കുന്ന രൂപയെയാണ്‌ അടുത്ത നിമിഷം രൂപ ടസ്റ്റർ ആദിക്ക് നേരെ എറിഞ്ഞു കണ്ണു ചിമ്മുന്ന വേഗത്തിൽ അത് ആദിയുടെ മുഖത്ത്‌ തന്നെ വന്നു പതിച്ചു

ഈ കാഴ്ച കണ്ട കുട്ടികളെല്ലാം തന്നെ ആദിയെ നോക്കി നിന്നു പെട്ടന്നാണ് സ്വപ്നാ മിസ്സ്‌ ക്ലാസ്സിലേക്ക് കയറി വന്നത് ഇത് കണ്ട കുട്ടികൾ പെട്ടെന്ന് തന്നെ അവരുടെ സീറ്റുകളിൽ ഇരുന്നു രൂപയും വേഗം തന്നെ തന്റെ സീറ്റിൽ നടുത്തേക്ക് ഓടി എന്നാൽ ആദി എന്ത് ചെയ്യണം എന്നറയാതെ അവിടെ തന്നെ നിന്നു ക്ലാസ്സിലേക്ക് കയറിയ മിസ്സ്‌ അവിടെ നിൽക്കുന്ന ആദിയെ അടിമുടി ഒന്ന് നോക്കി

മിസ്സ്‌ : എന്താടാ ഇത് നീ മുഖത്ത്‌ വൈറ്റ് വാഷ് അടിച്ചോ

മിസ്സ്‌ ആദിയോടായി ചോദിച്ചു ഇത് കേട്ട ആദി വേഗം തന്നെ മുഖത്തു പുരണ്ട ചോക്ക് പോടി തുടച്ചു മാറ്റാൻ കൈ ഉയർത്തി

മിസ്സ്‌ :തുടക്കരുത് അത് അവിടെ തന്നെ ഇരുന്നോട്ടെ

മിസ്സ്‌ ആദിയോടായി പറഞ്ഞു

ആദി :മിസ്സ്‌ ഇത്..

മിസ്സ്‌ :സാരമില്ല നീ ഇരുന്നോ

ഇത് കേട്ട ആദി പതിയെ ബെഞ്ചിൽ ഇരുന്നു

“എന്നാൽ ശെരി നമുക്ക് ക്ലാസ്സ്‌ തുടങ്ങാം ആദ്യം എല്ലാവരുടെയും ബുദ്ധി ഞാൻ ഒന്ന് പരിശോധിക്കട്ടെ ഞാൻ കുറച്ചു ചോദ്യങ്ങൾ ചോദിക്കും ഞാൻ പറയുന്നവർ അതിനു ഉത്തരം തരണം.. ആദിത്യൻ ഞാൻ പറഞ്ഞു തുടക്കരുതെന്ന് അവിടെ മിണ്ടാതിരിക്ക് ”

ഇത് കേട്ട ആദി ദേഷ്യത്തോടെ രൂപയെ നോക്കി പതിയെ പിന്നിലേക്ക് നോക്കിയ രൂപ വേഗം തന്നെ തിരിഞ്ഞിരുന്നു

” ശെരി നമുക്ക് തുടങ്ങാം ആരും പേടിക്കുകയൊന്നും വേണ്ട ഏറ്റവും സിമ്പിളായ ചോദ്യങ്ങൾ മാത്രമേ ചോദിക്കുകയുള്ളു എന്റെ ആദ്യത്തെ ചോദ്യം ശുദ്ധ ജലത്തിന്റെ ph വാല്യൂ എത്ര ടാ നീ പറ ആ മുൻപിൽ ഇരിക്കുന്നവൻ ഉം നീ തന്നെ ”
“5 ആണോ ടീച്ചർ ”

“5നിന്റെ…നീ ആസിഡ് ആണോടാ കുടിക്കുന്നെ അവിടെ ഇരിക്ക് ഇനി താൻ പറയ് ”

മിസ്സ്‌ മുന്നിലിരുന്ന ഒരു പെൺകുട്ടിയോടായി പറഞ്ഞു

“7 മിസ്സ്‌”

“കറക്ഡ് തന്റെ പേരെന്താ ”

“സാന്ദ്രാ ”

“ഗുഡ് അപ്പോൾ അടുത്ത ചോദ്യം ”

“കെമിസ്ട്രിയുടെ പിതാവ് ആര് ”

“ടാ നീ പറ നമ്മുടെ വൈയിറ്റ് വാഷ് കുട്ടന്റെ അടുത്തിരിക്കുന്ന അവൻ തന്നെ ”

മിസ്സ്‌ അജാസിനെ നോക്കി പറഞ്ഞു

അജാസ് :ഞാനോ

മിസ്സ്‌ :അതെ നീ തന്നെ

അജാസ് :ഓപ്ഷൻസ് എന്തെങ്കിലുമുണ്ടോ

“ഓപ്ഷൻസ് നിന്റെ സത്യമായും നിങ്ങളൊക്കെ +2 പാസ് ആയോ ആർക്കും അറിയില്ലേ വെയിറ്റ് വാഷ് കുട്ടാ നീ പറ കെമിസ്ട്രിയുടെ പിതാവ് ആരാ ”

ഇത് കേട്ട ആദി പതിയെ ബെഞ്ചിൽ നിന്നെഴുന്നേറ്റു

” ആന്റോയിൻ ലവോസിയര്‍ ”

“കറക്ട് ഒരാളെങ്കിലും ഉണ്ടല്ലോ ശെരി ആദിത്യൻ ഇരുന്നോ നീയും ഇരുന്നോ ”

മിസ്സ്‌ അജാസിനോടായി പറഞ്ഞു

“ഒരുപാട് ചോദ്യങ്ങൾ ചോദിക്കണം എന്ന് ഉണ്ടായിരുന്നു ഇനിയിപ്പോൾ വേണ്ട ചോദിച്ചിട്ടും കാര്യമില്ല എന്ന് മനസ്സിലായി അപ്പോൾ നമുക്ക് ഫസ്റ്റ് ചാപ്റ്ററിലേക്ക് കടക്കാം ആദ്യ ചാപ്റ്റർ വാട്ടറിലുള്ള കെമിക്കൽസിന്റെ റിയാക്ഷനെപറ്റിയായിരിക്കും കൂടുതലായി ചർച്ചചെയ്യുക അപ്പോൾ വാട്ടറിന്റെ ക്വാളിറ്റി അതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ എന്നിവയെല്ലാം വിവിധ തരം കെമിക്കൽസ് ഉപയോഗിച്ച് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും…

മിസ്സ്‌ ഇത്തരത്തിൽ ക്ലാസ്സ്‌ തുടർന്നു

ഒരു മണിക്കൂറിനു ശേഷം

ട്രറിങ്…..

“യെസ് നിങ്ങളുടെയെല്ലാം പ്രാർത്ഥന ഫലിച്ചു ധാ ബെല്ലടിച്ചു അപ്പോൾ ശെരി ഇന്ന് ഇത്രയും മതി നാളെ നമുക്ക് ലാബ് തുടങ്ങണം ഈ ക്ലാസ്സിൽ ഇപ്പോൾ 40 പേരുണ്ട് 20 ബോയ്സ് 20 ഗേൾസ് ലാബ് വർക്സ് ചെയ്യേണ്ടത് രണ്ട് പേർ ഒന്നിച്ചുള്ള ടീം ആയാണ് അപ്പോൾ 1 ബോയ് ഒരു ഗേൾ എന്ന രീതിയിലാണ് എല്ലാവർഷവും ടീം സെറ്റ് ചെയ്യുന്നത് അപ്പോൾ നിങ്ങളുടെ ടീം മേറ്റിനെ നിങ്ങൾ തന്നെ കണ്ടെത്തുക അപ്പോൾ നാളെ ലാബിൽ കാണാം

ഇത്രയും പറഞ്ഞു മിസ്സ്‌ പോകാനായി ഒരുങ്ങി ശേഷം എന്തോ ആലോചിച്ച ശേഷം അവിടെ തന്നെ നിന്നു

“ആദിത്യൻ. എസ് ഇനി അത് തുടച്ചു കളഞ്ഞോ ”

ആദിത്യനെ നോക്കി ഇത്രയും പറഞ്ഞ ശേഷം മിസ്സ്‌ ചിരിച്ചുക്കൊണ്ട് ക്ലാസ്സിനു പുറത്തേക്കുപോയി ആദി തന്റെ കൈ കൊണ്ടു മുഖം മുഴുവൻ തുടക്കാൻ തുടങ്ങി

അജാസ് :ആദി നീയൊരു ബുദ്ധി ജീവിയായിരുന്നു അല്ലേ നീ എന്താ ഉത്തരം എനിക്കു പറഞ്ഞു തരാത്തത്

എന്നാൽ ആദി അജാസ് പറയുന്നതൊന്നും ശ്രദ്ധിക്കാതെ നിലത്തു കിടന്ന ഡസ്റ്റർ കയ്യിലേക്കെടുത്തു

അജാസ് :ആദി നീ എന്താ

ശേഷം അവൻ മുന്നോട്ടേക്കു നടന്നു

ഇതേ സമയം ഗീതു

“ടീ രൂപേ അവൻ വരുന്നുണ്ട് ”

ഇത് കേട്ട രൂപ ബെഞ്ചിൽ നിന്ന് പതിയെ പുറത്തേക്കിറങ്ങി

ഗീതു :രൂപേ വേണ്ട

ആദി രൂപയെ ലക്ഷ്യമാക്കി മുന്നോട്ട് തന്നെ നടന്നു

രൂപ :അറിയാതെ പറ്റിയതാ മുഖത്ത്‌ കൊള്ളുമെന്നു കരുതിയില്ല സോറി നീ ഇന്നലെ എന്നോട് അങ്ങനെ ചെയ്തത് കൊണ്ടല്ലേ നീ തന്നെയാ തെറ്റുകാരൻ

ആദി : ടീ കോപ്പേ എല്ലാവരുടെയും മുന്നിൽ എന്നെ നാണം കെടുത്തിയതും പോര നിന്ന് ന്യായവും പറയുന്നോ നിന്റെ മുഖം ഇന്ന് ഞാൻ വെളുപ്പിച്ചു തരാടി

ഇത്രയും പറഞ്ഞു ആദി ഡസ്റ്റർ രൂപയുടെ മുഖത്തേക്ക് അടിക്കാൻ ഓങ്ങി എന്നാൽ പെട്ടെന്ന് തന്നെ രൂപ ആദിയുടെ കയ്യിൽ പിടുത്തമിട്ടു

രൂപ :സോറി പറഞ്ഞില്ലേടാ നാറി

ആദി :അവളുടെ ഒരു സോറി കൊണ്ടുപോയി പുഴുങ്ങി തിന്നെടി

ഇത്രയും പറഞ്ഞു ആദി കൂടുതൽ ബലം പ്രയായോഗിക്കാൻ തുടങ്ങി

“കൈ നോവുന്നെടാ പട്ടി 😡”

“നിന്റെ കൊല്ലൂടി തെണ്ടി ”

“ടാ..”

പെട്ടെന്നാണ് ആ ശബ്ദം കേട്ട് ആദിയും രൂപയും നെട്ടി തിരിഞ്ഞത് അവർ അവിടെ കണ്ടത് അവരെ തന്നെ നോക്കി നിൽക്കുന്ന 4,5 സീനിയേഴ്സിനെയാണ്‌ ക്ലാസ്സിലെ മുഴുവൻ കുട്ടികളും ബെഞ്ചിൽ നിന്നെഴുനേറ്റ് അവരെ തന്നെ നോക്കി നിൽക്കുന്നു

അര മണിക്കൂർ മുൻപ് കെമിസ്ട്രി ലൈബ്രറി

“ടീ ഇപ്പോൾ ജോസഫ് സാറിന്റെ ക്ലാസ്സ്‌ അല്ലേ ”

രാജീവ്‌ സ്നേഹയോടായി ചോദിച്ചു

(രാജീവ് : കെമിസ്ട്രി ഡിപ്പാർട്മെന്റ് ക്രിക്കറ്റ്‌ ടീം ക്യാപ്റ്റൻ )

സ്നേഹ:ഉം അതെ പക്ഷെ സാറ് വരുമെന്ന് തോന്നുന്നില്ല പുള്ളിക്ക് nss ന്റെ എന്തോ മീറ്റിംഗ് ഉണ്ടെന്നാ ആരു പറഞ്ഞത്

(സ്നേഹ : 2 ഇയർ ക്ലാസ് ലീഡർ + സൗഹൃദ ക്ലബ്‌ ലീഡർ )

രാജീവ് :ആണോടി ആരു ജോസഫ് സാർ ഇന്ന് വരില്ലേ

രാജീവ് മുൻ ബെഞ്ചിൽ ഇരുന്ന ആരതിയോടായി വിളിച്ചു ചോദിച്ചു

(ആരതി : Nss ലീഡർ, ക്ലാസ്സ്‌ 1st )

ആരതി : സാറ് കാണില്ലടാ ഇന്നെന്തോ പ്രധാനപ്പെട്ട മീറ്റിംഗ് ഉണ്ട് മിക്കവാറും Nss ൽ പുതിയ കുട്ടികളെ എടുക്കുന്നതിനെ പറ്റിയുള്ള മീറ്റിങ്ങ് ആയിരിക്കും

രാജീവ് : അങ്ങനെയാണെങ്കിൽ നമുക്ക് ഫസ്റ്റ് ഇയർ വരെ ഒന്ന് പോയി നോക്കിയാലോ

സ്നേഹ :എന്തിന് നമ്മൾ ഇന്നെലെ പോയതല്ലേ ഉള്ളു

രാജീവ് :ഇന്നലെ ആകെ കൂടി 10 മിനിറ്റല്ലേ കിട്ടിയുള്ളു എല്ലാവരെയും ഒന്ന് പരിചയപ്പെടാൻ കൂടി പറ്റിയില്ല പിന്നെ നമ്മെളെ കുറച്ചു ബാക്കി ഡിപ്പാർട്മെന്റ്കളിൽ ഒരു സംസാരവുമുണ്ട്

ആരതി :എന്ത് സംസാരം

രാജീവ് :വേറേ എന്ത് നമ്മൾ പാഴുകൾ ആണെന്ന് ബാക്കി ഡിപ്പാർട്ട്മെന്റിലുള്ളവരൊക്കെ അവരുടെ ജൂനിയേഴ്സിനെ നിലക്ക് നിരത്താൻ തുടങ്ങിയിട്ടുണ്ട് നമ്മൾ എന്താ ചെയ്തത് അവരെ പോയി കൊഞ്ചിച്ചിട്ട്‌ വന്നു ഇനി പിള്ളേര് തലയിൽ കയറി നിരങ്ങും

ആരതി : അപ്പോൾ ജൂനിയേഴ്സിനെ പേടിപ്പിക്കണം എന്നാണോ നീ പറയുന്നത്

രാജീവ് :കുറച്ചൊക്കെ പേടിപ്പിച്ചു നിർത്തണം അല്ലെങ്കിൽ അവർക്ക് ഒരു ബഹുമാനവും കാണില്ല

സ്നേഹ :അതിന് വിഷ്ണു സമ്മതിക്കണ്ടേ

രാജീവ് :ഉം വിഷ്ണു അവൻ തന്നെയാ ഒന്നാമത്തെ പ്രശ്നം

ആരതി :ഒന്ന് മിണ്ടാതിരിക്കെടാ വിഷ്ണു ആള് സ്വീറ്റ് അല്ലേ

രാജീവ് :സ്വീറ്റ് എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത് അല്ല അവനെവിടെ

സ്നേഹ :ആർക്കറിയാം രാവിലെ ഇവിടെ ഉണ്ടായിരുന്നു പെട്ടെന്നിത് എവിടെ പോയി

“ഡേയ് എന്താ അവിടെ ഒരു ഗൂഢാലോചന ”

രാജീവ് : നൂറായിസാ നാറിക്ക് ധാ വരുന്നുണ്ട്

(വിഷ്ണു : ബോക്സിങ് ചാമ്പ്യൻ ആൻഡ് നന്മ മരം )

വിഷ്ണു :എന്താ എന്നെ കൂട്ടാതെ ഒരു ചർച്ച

രാജീവ് :നീ എവിടെ പോയി കിടക്കുകയായിരുന്നു

വിഷ്ണു :അവിടെ സെമിനാർ ഹാളിൽ ഇന്ന് ഉച്ചക്ക് എന്തോ പരുപാടി ഉണ്ടെന്ന് കുറച്ചു ചെയറും മറ്റും സെറ്റ് ചെയ്യാൻ ഉണ്ടായിരുന്നു

രാജീവ് :രാവിലെ തന്നെ hod പണി തന്നല്ലേ

വിഷ്ണു :ഹേയ് ഞാൻ തന്നെ ഏറ്റെടുത്തതാടാ നമ്മള് ചെയ്തില്ലെങ്കിൽ ഇതൊക്കെ പിന്നെ ആര് ചെയ്യും

ആരതി :ടാ വിഷ്ണു ഇവൻ പറയുവാ നമുക്ക് ജൂനിയേഴ്സിനെ ഒന്ന് വിരട്ടാന്ന്

വിഷ്ണു :എന്തിന്

രാജീവ് :എങ്കിലെ നമുക്ക് ഒരു വിലയുണ്ടാകു

വിഷ്‌ണു : അങ്ങനെ പേടിപ്പിച്ച് കിട്ടുന്ന ബഹുമാനമൊന്നും നമുക്ക് വേണ്ട
രാജീവ് :അവര് തലയിൽ കയറി നിരങ്ങും

വിഷ്ണു :ഒന്ന് പോടാ പിള്ളേരൊക്കെ പാവങ്ങളാടാ നിങ്ങളവരെ കണ്ടതല്ലേ

സ്നേഹ :രാജീവ്‌ പറയുന്നതിലും കാര്യമുണ്ട് അവരെ ഇങ്ങനെ ആദ്യമേ അഴിച്ചു വിട്ടാൽ അത് പ്രശ്നമാകും നമുക്ക് അവിടെ വരെ ചെന്ന് അവരെ ചെറുതായി ഒന്ന് പേടിപ്പിച്ചു നിർത്താം

വിഷ്ണു :സ്‌നേഹേ നീയും ഇവനെ പോലെ തുടങ്ങല്ലേ

ആരതി :എന്തായാലും നമുക്ക് അവിടെ വരെ ഒന്ന് പോകാടാ അവരോട് ഫ്രഷേഴ്‌സ് ഡേയുടെ കാര്യമൊക്കെ പറയണ്ടേ

വിഷ്ണു :അത് ശെരിയാ എന്നാൽ വാ പോയികളയാം

ഇത്രയും പറഞ്ഞു വിഷ്ണു അവരോടൊപ്പം ലൈബ്രറിക്ക് പുറത്തേക്കിറങ്ങി ശേഷം ഫസ്റ്റ് ഇയർ ക്ലാസ്സ്‌ റൂം ലക്ഷ്യമാക്കി മുന്നോട്ട് നടന്നു

കുറച്ച് സമയത്തിനു ശേഷം അവർ ഫസ്റ്റ് ഇയർ ക്ലാസ്സിനു മുന്നിൽ

“കൈ നോവുന്നെടാ പട്ടി ”

“നിന്നെ കൊല്ലൂടി തെണ്ടി ”

രാജീവ് :ടാ അകത്തെന്താടാ ഒരു ബഹളം

വിഷ്ണു :അറിയില്ല നീ വന്നേ

അവർ വേഗം തന്നെ ക്ലാസ്സിനുള്ളിലേക്ക് കയറി അവിടെ അവർ കണ്ടത് പരസ്പരം തല്ലുപിടിക്കുന്ന രൂപയേയും ആദിയേയുമാണ്

“ടാ..”

വിഷ്ണു ഉച്ചത്തിൽ തന്നെ വിളിച്ചു ക്ലാസ്സിലെ കുട്ടികൾ എല്ലാം തന്നെ നിശബ്ദരായി ശബ്ദം കേട്ട ആദിയും രൂപയും വേഗം തന്നെ തിരിഞ്ഞു നോക്കി സീനിയേഴ്സിനെ തന്റെ മുന്നിൽ കണ്ട ആദി വേഗം ഡസ്റ്റർ താഴേക്കിട്ടു

രാജീവ് : ഇപ്പോൾ എങ്ങനെയിരിക്കുന്നു ഞാൻ അപ്പോഴേ പറഞ്ഞതാ ഇതിനെയൊന്നും അഴിച്ചുവിടരുതെന്ന് അപ്പോൾ എന്തായിരുന്നു പിള്ളേര് പാവമല്ലേ വന്ന രണ്ടിന്റെ അന്ന് തമ്മിൽ തല്ലാൻ തുടങ്ങി

ഇത് കേട്ട വിഷ്ണു വർദ്ധിച്ച ദേഷ്യത്തോടെ ആദിയുടെ അടുത്തേക്ക് എത്തി

വിഷ്ണു :എന്താടാ ഇത്

“ചേട്ടാ അത് ഇവൾ ”

വിഷ്ണു പെട്ടെന്ന് തന്നെ ആദിയുടെ കുത്തിനു പിടിച്ചു

“ടാ പന്ന..”

ആരതി :വിഷ്ണു വേണ്ട

ഇത് കേട്ട വിഷ്ണു പതിയെ ആദിയുടെ ദേഹത്ത നിന്ന് കയ്യെടുത്തു ശേഷം പതിയെ രൂപയുടെ അടുത്തേക്ക് എത്തി

“നീ ആരാടി ഗുണ്ടയോ അവളുടെ ഒരു ബോയ് കട്ടും.. നിനക്കെന്താടി ഇവനുമായി പ്രശ്നം എന്തിനാ തല്ലുണ്ടാക്കിയേ ”

രൂപ :(ദൈവമേ ഞാൻ പെട്ടു )

അടുത്ത നിമിഷം രൂപ കരയാൻ തുടങ്ങി

വിഷ്ണു :നീ എന്തിനാ കരയുന്നേ കരയാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ നീ കരയാതെ കാര്യം പറ

എന്നാൽ രൂപ അപ്പോഴും കരച്ചിൽ തുടർന്നു

വിഷ്ണു : ദൈവമേ ഇവള് മോളെ കരയല്ലേ ഞാൻ അറിയാതെ പറഞ്ഞുപോയതാ നീ കാര്യം പറയ് ഞാൻ പരിഹാരമുണ്ടാക്കാം

ഇത് കേട്ട രൂപ പതിയെ ആദിക്ക് നേരെ കൈ ചൂണ്ടി” ഇവനാ എല്ലാത്തിനും കാരണം ”

ആദി :ടീ നീ..

വിഷ്ണു :വാ അടക്കി വെക്കടാ നീ പറ എന്താ പ്രശ്നം

രൂപ :ഇവനും ഞാനും തമ്മിൽ ഇഷ്ടത്തിലാ ഇപ്പോൾ ഇവൻ എന്നെ ഒഴിവാക്കാൻ നോക്കുവാ

ആദി :ടീ നുണച്ചി…

വിഷ്ണു :നീ മിണ്ടരുത്

ആദി :ചേട്ടാ ഇവള് പേരും കള്ളിയാ ഇവളെ എനിക്ക് അറിയത്തുപോലുമില്ല

“അറിയാതെ ആണോടാ നീയൊക്കെ തല്ല് കൂടിയത് ”

മുന്നോട്ടേക്കുന്നു വന്ന ശേഷം സ്നഹ അവനോടായി ചോദിച്ചു

രാജീവ് :ഇവനെ കണ്ടാൽ തന്നെ അറിയാം ആള് ശെരിയല്ലെന്ന്

വിഷ്ണു : മോള് വിഷമിക്കണ്ട ഇവനുള്ളത് ഞാൻ കൊടുത്തോളാം

രൂപ :വേണ്ട ചേട്ടാ അവനെ അടിക്കണ്ട

വിഷ്ണു :ഈ കൊച്ചിനെയാണോടാ നീ ചതിക്കാൻ നോക്കുന്നേ

ആദി : ചേട്ടാ ഞാൻ പറയുന്ന..

വിഷ്ണു :നീ ഇനി ഒന്നും പറയണ്ട ചതിയും വഞ്ചനയും ഞാൻ വെച്ചുപൊറുപ്പിക്കില്ല എനിക്കിനി ഒരു കാര്യം അറിഞ്ഞാൽ മതി നീ ഇനി ഇവളെ വേദനിപ്പിക്കുമോ

ആരതി :എന്താടാ നീ മറുപടി പറയാത്തത്

ഇത് കേട്ട ആദി പതിയെ രൂപേ നോക്കി

ഇത് കണ്ട രൂപ സീനിയേഴ്സ് കാണാതെ ആദിയെ നോക്കി ചിരിച്ചു 🤨

ആദി :(പന്ന )

വിഷ്ണു : എന്താടാ ഒന്നും മിണ്ടാത്തെ

ആദി :ഇല്ല

വിഷ്ണു :എന്തില്ല

ആദി :ഇനിയിവളെ വേദനിപ്പിക്കില്ല

ആരതി :അങ്ങനെയാണെങ്കിൽ നിനക്ക് കൊള്ളാം

വിഷ്ണു : ശെരി അപ്പൊ പ്രശ്നമെല്ലാം കഴിഞ്ഞു നിന്റെ പേരെരെന്താടാ ചെറുക്കാ

ആദി :ആദിത്യൻ

വിഷ്ണു :നിന്റെ പേരോ

വിഷ്ണു രൂപയോടായി ചോദിച്ചു

രൂപ :രൂപ പ്രസാദ്

വിഷ്ണു :അപ്പൊ രൂപേ ഇനി ഇവൻ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ എന്നോട് പറഞ്ഞാൽ മതി കേട്ടോ

രൂപ :ശെരി ഏട്ടാ

വിഷ്ണു :അല്ല നിങ്ങളൊക്കെ എന്തിനാ ഇങ്ങനെ നിക്കുന്നെ എല്ലാവരും ഇരിക്ക്

വിഷ്ണു ബാക്കി കുട്ടികളോടായി പറഞ്ഞു

വിഷ്ണു :ഇതുങ്ങള് കാരണം വന്ന കാര്യം മറന്നു പിന്നെ ശനിയാഴ്ചയായിരിക്കും നിങ്ങളുടെ ഫ്രഷേഴ് ഡേയ്‌ നമ്മൾ കുറേ പരുപാടികൾ അറേഞ്ച് ചെയ്തിട്ടുണ്ട് എല്ലാവരും പങ്കെടുക്കുക

ആദി :അത് പിന്നെ എനിക്ക് വരാൻ പറ്റില്ല

രാജീവ് :അതെന്താ

ആദി :എനിക്ക് വർക്ക്‌ ഉണ്ട്

വിഷ്ണു :എന്ത് വർക്ക്‌ ഉണ്ടെങ്കിലും നീ വരും മറ്റാരില്ലെങ്കിലും ശനിയാഴ്ച നീ ഇവിടെ കാണണം അപ്പോൾ ശെരി ഞങ്ങൾക്ക് ക്ലാസ്സിന് ടൈം ആയി നിങ്ങൾ പോയി ഇരുന്നോ

ഇത്രയും പറഞ്ഞു രൂപയേയും ആദിയേയും ഒന്നുകൂടി നോക്കിയ ശേഷം അവർ ക്ലാസ്സിനു പുറത്തേക്കിറങ്ങി

ഇത് കണ്ട ആദി പതിയെ രൂപയുടെ അടുത്തേക്ക് എത്തി

രൂപ : എന്താ തല്ലണോ 🤨

ആദി : തല്ലോ ഇനി ഇത് തല്ലിലൊന്നും തീരില്ലെടി നീ കാത്തിരുന്നോ മുതലും പലിശയും ചേർത്ത് ഞാൻ തിരിച്ചു തരും ആദിയാ പറയുന്നേ 😡

രൂപ : അങ്ങനെ തന്നാൽ പലിശയും കൂട്ട് പലിശയും ചേർത്ത് ഞാനും തിരിച്ചു തരും 😎

ഇത് കേട്ട ആദി രൂപയെ നോക്കി പതിയെ ചിരിച്ചു ശേഷം തിരിഞ്ഞു തന്റെ സീറ്റ്‌ ലക്ഷ്യമാക്കി നടന്നു രൂപ തന്റെ സീറ്റിലേക്കും

തുടരും..

പെട്ടെന്ന് എഴുതിയത് കൊണ്ടു മിസ്റ്റേക്ക്സ് ഉണ്ടാകാം വരും പാർട്ടുകളിൽ ശെരിയാക്കാം എല്ലാവരും കമെന്റ് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കുക💙💙💙