വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 1


തിരുവനന്തപുരം നഗരത്തിലെ ഒരു ഇലക്ട്രിക് കട

“മാമ എന്റെ പൈസ എപ്പോ തരും പൈസ തരാതെ ഇനി ഒരുപണിയും ഞാൻ ചെയ്യില്ല ”

കടയുടമയും തന്റെ അമ്മവനുമായ രാജനോട് ആദിത്യൻ തന്റെ പതിവ് ഭീഷണി ആവർത്തിച്ചു

രാജൻ :നീ കിടന്ന് തിളക്കാതെടാ ആദി ഞാൻ താരാടാ

ആദി :തരാം തരാം ഇത് തന്നെയാ കഴിഞ്ഞ രണ്ട് മാസമായി പറയുന്നത് ഇനി എപ്പോ തരാനാ

രാജൻ :ഇന്ന് താരാടാ നീ ദാ ഇന്നലെ ആ രവി കൊണ്ട് വച്ച ഫാൻ ഒന്ന് നോക്കിയേ

ആദി :വേറേ ആളെ നോക്കിക്കോ എനിക്കൊന്നും വയ്യ കൂലിയില്ലത്ത പണി

രാജൻ :ടാ നിന്നെ പണിപടിപ്പിച്ചതാരാടാ ആ എന്നോട് തന്നെ നീ ഇത് പറയണം

ആദി :പണി പഠിപ്പിച്ചത് ഇങ്ങനെ മുതലെടുക്കാനാണെന്ന് ഞാൻ അറിഞ്ഞില്ലല്ലോ

രാജൻ :ഓഹ് അങ്ങനെ ശെരി ഇനി പൈസ താരതെ നീ ഒന്നും തൊടണ്ട പോരെ ഇതാ പിടിക്ക് നിന്റെ അമ്മായിക്ക് മരുന്ന് വാങ്ങാനുള്ള കാശാ നീ തന്നെ വച്ചോ രണ്ട് ദിവസം മരുന്ന് കഴിച്ചില്ല എന്ന് പറഞ്ഞു അവൾ മരിച്ചോന്നും പോകില്ല

ഇത്രയും പറഞ്ഞു രാജൻ പൈസ ആദിക്ക് നേരെ നീട്ടി

ആദി :വേണ്ട പോരെ പോയി അമ്മായിക്ക് മരുന്ന് വാങ്ങിക്ക് പിന്നെ എനിക്ക് അടുത്ത ആഴ്ച്ച കോളേജിൽ കയറാൻ ഉള്ളതാ അതിന് മുൻപെങ്കിലും പൈസ റെഡിയാക്കികോണം കേട്ടല്ലോ

രാജൻ :അതൊക്കെ ഞാൻ തരാടാ നീ ഒന്ന് ആ ഫാൻ നോക്ക്

ആദി :അതൊക്കെ ഞാൻ രാവിലെ നോക്കിയതാ അയാളോട് വന്ന് എടുത്തോണ്ട് പോകാൻ പറ

രാജൻ :അതാണ്‌ എന്റെ ആദി മോൻ

ആദി :വലിയ സോപ്പ് ഒന്നും വേണ്ട

ഇതേ ദിവസം 5 മിനിറ്റ് മുൻപ്

ഗീതു :എടി രൂപേ എത്ര നേരമായെടി നീ എന്നെ ഇങ്ങനെ നടത്താൻ തുടങ്ങിയിട്ട് അവളും അവളുടെ ഒരു ലാമ്പും ഇപ്പോൾ തന്നെ എത്ര കടയിൽ കയറി ആരും ഇത് നന്നാക്കില്ല വാ നമുക്ക് വേറേ വാങ്ങാം

രൂപ :അതൊന്നും പറ്റില്ല എനിക്ക് ഇത് തന്നെ മതി

ഗീതു :എടി ഇത്രയും പിശുക്ക് പാടില്ല ഇത് ഒരുപാട് പഴയതല്ലേ

രൂപ :പോടി ഇതെന്റെ ഭാഗ്യ ലാംമ്പാ

ഗീതു :പോടി പിശുക്കി അവളുടെ ഭാഗ്യം

രൂപ :ദോ അവിടെ ഒരു കടയുണ്ട് അങ്ങോട്ട് കയറാം

ഗീതും രൂപയും കടയെ ലക്ഷ്യമാക്കി നടന്നു

രാജൻ :ടാ ആദി എനിക്കൊന്ന് പുറത്ത് പോകണം നീ കട ഒറ്റക്ക് നോക്കുമല്ലോ

ആദി :ഹോ പറയുന്ന കേട്ടാൽ തോന്നും മാമൻ എന്നും ഇവിടെ പൊരിഞ്ഞ പണിയാണെന്ന് എവിടെ വേണമെങ്കിലും പൊക്കോ

“ഹലോ ഇവിടെ ഈ ലാംബ് നന്നാക്കുമോ

പെട്ടെന്നാണ് കടയുടെ മുൻപിൽ നിന്ന് ആ ശബ്ദം കേട്ടത്

രാജൻ :ടാ കസ്റ്റ്മ്മർ വന്നു നീ ഒന്ന് പോയി നോക്കിയേ

ആദി വേഗം തന്നെ അവിടെയെത്തി

“പറ മോനേ എന്താ നന്നാക്കേണ്ടത് ”

ആദി രൂപയോടായി ചോദിച്ചു

രൂപ :ടോ ഞാൻ പെണ്ണാ തനിക്കെന്താ കണ്ണ് കണ്ടുടേ

ഇത് കേട്ട ആദി രൂപയെ അടി മുടിയോന്ന് നോക്കി പെട്ടന്ന് തന്നെ ആദിയുടെ മുഖത്തു ചിരി വിരിയാൻ തുടങ്ങി എന്നാൽ പെട്ടെന്ന് തന്നെ അതവൻ നിയന്ത്രിച്ചു

ആദി :ഹോ സോറി ഈ ഹെയർകട്ടും ഡ്രെസ്സുമൊക്കെ കണ്ടപ്പോൾ ഞാൻ തെറ്റിദ്ധരിച്ചു

ഇത് കേട്ട രൂപ ആദിയെ ദേഷ്യത്തോടെ നോക്കാൻ തുടങ്ങി

ഗീതു :അതൊക്കെ വിട്ടേക്ക് ചേട്ടാ ഈ ലാംമ്പ് ഒന്ന് നോക്കിക്കേ

ഗീതു വേഗം കയ്യിലുണ്ടായിരുന്ന ലാംമ്പ് ആദിക്ക് നൽകി

ആദി :ഈ ജാമ്പവാന്റെ കാലത്തുള്ള സാധനമൊക്കെ ഇപ്പോഴും ആരാ ഉപയോഗിക്കുന്നേ

രൂപ :ടോ തനിക്ക് നന്നാക്കാൻ പറ്റുവോ ഇല്ലേ അത് മാത്രം പറ അല്ലാതെ കൂടുതൽ ഡയലോഗ് ഒന്നും വേണ്ട

രൂപ ദേഷ്യത്തിൽ പറഞ്ഞു

ആദി :ഓഹ് അങ്ങനെ എങ്കിൽ മക്കള് വേഗം വിട്ടോ ഇവിടെ ഇത് ശെരിയാക്കില്ല

രൂപ :വാടി വേറേ കടയിൽ പോകാം

ആദി :പൊക്കോ പക്ഷെ എവിടെ പോയിട്ടും കാര്യമില്ല ഈ ലാംബ് ശെരിയാക്കാൻ ഇന്ന് ഈ സിറ്റിയിൽ എനിക്കേ പറ്റു

രൂപ :പോടോ അത് താൻ മാത്രം പറഞ്ഞാൽ മതിയോ

ആദി :മതി ഇത് ഒരു പഴയ മോഡലാ ഇതിന്റെ പാർഡ്‌സ് അങ്ങനെയൊന്നും കിട്ടില്ല പക്ഷെ ഇവിടെയുണ്ട്

ഗീതു :എങ്കിൽ ഒന്ന് ശെരിയാക്കി താ ചേട്ടാ

ആദി :സോറി കുട്ടി ഞാൻ ഇത് ചെയ്യില്ല പിന്നെ ഒരു ഉപദേഷം തരാം ദാ ഇത് പോലുള്ള ഐറ്റങ്ങളെ കൂടെ കൊണ്ട് നടക്കരുത് പണി എവിടുന്ന് കിട്ടുന്നു പറയാൻ പറ്റില്ല

ഗീതു :പ്ലീസ് ചേട്ടാ ഇവളെ നോക്കണ്ട ഇത് എന്റെ ലാംബാ ഒരുപാട് കടയിൽ കയറി ഇറങ്ങി ആരും നന്നാക്കുന്നില്ല പ്ലീസ് ചേട്ടാ

ഇത് കേട്ട ആദി പതിയെ ഒന്ന് കൂടി രൂപയെ നോക്കി ശേഷം

ആദി :ശെരി കുട്ടിക്ക് വേണ്ടി ശെരിയാക്കിതരാം കുട്ടിക്ക് വേണ്ടി മാത്രം

ഗീതു :താങ്ക്സ് ചേട്ടാ എത്ര രൂപയാകും

ആദി :ഇതൊരു 500 രൂപയാകും

രൂപ :തന്നോട് പുതിയത് വാങ്ങി തരാൻ അല്ല പറഞ്ഞത് അഞ്ഞൂറു പോലും വെറും 1500റിന് വാങ്ങിയ സാധനത്തിനു തനിക്കിനി ഞാൻ 500 തരാം

ആദി :ഓഹ് അപ്പോൾ ഇത് നിന്റെ ലാംമ്പ് ആയിരുന്നല്ലേ എങ്കിൽ ഇത് ശെരിയാക്കുന്ന പ്രശ്നം ഇല്ല

രൂപ :ശെരിയാക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാടാ ഈ കടയും തുറന്ന് വച്ചോണ്ട് ഇരിക്കുന്നത്

ആദി :ഞാൻ തുറന്ന് വെക്കും വെക്കാതിരിക്കും അതിന് നിനക്ക് എന്താടി

രൂപ :ടീ ന്നോ

ആദി :അതെ ടീ തന്നെ

“എന്താ അവിടെ പ്രശ്നം”

രാജൻ വേഗം തന്നെ അവിടേക്ക് എത്തി

രൂപ :നിങ്ങളുടെ സ്റ്റാഫ്‌ ആണോ ഇത് ഇയ്യാൾക്ക് കസ്റ്റമേഴ്സിനോട്‌ എങ്ങനെയാണ്‌ പീരുമാറേണ്ടത് എന്നറിയില്ല

രാജൻ :എന്താടാ ആദി ഇത്

ആദി :മാമാ ഇവളോട് പോകാൻ പറ

രാജൻ :എന്താ കുട്ടി പ്രശ്നം

രൂപ :എനിക്ക് ഈ ലാംബ് ഒന്ന് ശെരിയാക്കണം പക്ഷെ ഇയ്യാൾ ചെയ്യില്ലെന്ന്

രാജൻ :ഇതാണോ പ്രശ്നം ഇങ്ങേടുക്ക് ശെരിയാക്കി വെച്ചേക്കാം

ആദി :ആര് മാമൻ ശെരിയാക്കോ

രാജൻ :ടാ ആദി നീ ഒന്ന് നോക്കികൊടുക്ക്

ആദി :പറ്റില്ല മാമാ ഇവൾക്ക് വലിയ അഹങ്കാരമാ

രാജൻ :മോള് വെച്ചിട്ട് പൊക്കോ ഞങ്ങൾ ശെരിയാക്കി വെച്ചേക്കാം

രൂപ :എത്ര രൂപയാകും

ആദി : 500 എന്ന് ഞാൻ പറഞ്ഞതല്ലേ

രൂപ :അത്രയും തരില്ലെന്ന് ഞാനും പറഞ്ഞല്ലോ

രാജൻ :ശെരി ഒരു 350തിന് ഒക്കെയാക്കാം

രൂപ :300 തരാം

ആദി :മാമാ ഈ പിശുക്കിയെ വേഗം പറഞ്ഞു വിടാൻ നോക്ക്

രാജൻ :ശെരി മോൾ വെച്ചിട്ട് പോ ശെരിയാക്കി വെക്കാം

രൂപ :ഉം ശെരി അപ്പോൾ എന്ന് ശെരിയാക്കി കിട്ടും

രാജൻ :രണ്ട് ദിവസം പിടിക്കും

രൂപ :രണ്ട് ദിവസോ എനിക്ക് നേരത്തേ വേണം

ആദി :എങ്കിൽ താനേ അങ്ങ് ശെരിയാക്കിക്കോ ഇത് ചുമ്മാ വായിട്ട് അലക്കുന്നത് പോലെയല്ല കുറച്ച് സമയം പിടിക്കും

രൂപ :ഹും ശെരി രണ്ട് ദിവസം കഴിഞ്ഞു ഞാൻ വരാം

ഇത്രയും പറഞ്ഞു രൂപ പോകാനായി ഇറങ്ങി

ആദി :എങ്ങോട്ടാ ഇത്ര ദൃതിയിൽ ഫോൺ നമ്പർ തന്നിട്ട് പോ

രൂപ :നിനക്കെന്തിനാ എന്റെ ഫോൺ നമ്പർ

ആദി :നന്നാക്കിയിട്ട് വിളിച്ചു പറയണ്ടേ ഇതും ഇവിടെ വച്ചിട്ട് നീ മുങ്ങിലെന്നു ആര് കണ്ടു

രൂപ :ഞാൻ അങ്ങനെയൊന്നും പോകില്ല

ആദി :എനിക്ക് വിശ്വാസം ഇല്ല വേഗം നമ്പർ തന്നിട്ട് പോകാൻ നോക്ക് എനിക്ക് വേറേ പണിയുണ്ട്
രൂപ :ഈച്ചഅടിക്കൽ ആയിരിക്കും

ആദി :എന്താ

രൂപ :ഒന്നുമില്ല നമ്പർ തരാം എന്ന് പറഞ്ഞതാ

രൂപ വേഗം നമ്പർ നൽകിയ ശേഷം ഗീതുവിനോടൊപ്പം തിരിഞ്ഞു നടന്നു

ആദി :ഓരോന്ന് ഇറങ്ങിക്കോളും ആൺ വേഷവും കെട്ടി മനുഷ്യനെ മെനക്കെടുത്താൻ

രാജൻ :നിനക്ക് എന്തിന്റെ കേടാടാ ആദി കസ്റ്റ് മേഴ്സിനോട്‌ ഇങ്ങനെയാണോ പെരുമാറേണ്ടത്

ആദി :കസ്റ്റ്മർ കോപ്പാണ് അവളുടെ മൊട മാമൻ കണ്ടതല്ലേ

രാജൻ :നീയും ഒട്ടും മോശമായിരുന്നില്ലല്ലോ ചിലയിടത്തൊക്കെ നമ്മൾ അല്പം താഴ്ന്നു കൊടുക്കണം

ആദി :അങ്ങനെ താഴാൻ വേറേ ആളെ നോക്കണം

രാജൻ :അപ്പോൾ നിനക്ക് പൈസ വേണ്ടേ

ആദി :പിന്നെ വേണ്ടാതെ

രാജൻ :നീ ഇങ്ങനെ ആളുകളെയൊക്കെ വെറുപ്പിച്ചാൽ പിന്നെ എങ്ങനെ നിനക്ക് ഞാൻ പൈസ തരാനാ

ആദി :ഓഹ് ഇപ്പോൾ ഞാൻ ആയി എല്ലാത്തിനും കുറ്റക്കാരൻ ഇനി ഞാൻ ഒന്നും മിണ്ടുന്നില്ല പോരെ

രാജൻ :നീ പിണങ്ങാതെ ദാ ആ ലാംബ് നോക്കി വെക്ക്

ആദി :തനിയെ അങ്ങ് നോക്കിയാൽ മതി ഞാൻ അല്ലല്ലോ വർക്ക്‌ എടുത്തത് എനിക്ക് വേറേ വർക്ക്‌ ഉണ്ട്

രാജൻ :ശെരി നീ അത് ചെയ്യ് ഞാൻ പോയിട്ട് വന്ന ശേഷം ലാംബ് നോക്കാം

ഇത്രയും പറഞ്ഞു രാജൻ അടയ്ക്ക് പുറത്തേക്ക് പോയി

അന്ന് രാത്രി

രാജൻ :ടാ നീ ഇതുവരെ വീട്ടിൽ പോയില്ലേ ഞാൻ കരുതി നീ കടയടച്ചു കാണുമെന്ന് 8 മണിക്ക് ശേഷം ഇവിടെ ആര് വരാനാ

ആദി :ഞാൻ ഈ ലാംബ് ഒന്ന് നോക്കുകയായിരുന്നു

രാജൻ :നീ അതിൽ തൊടില്ല എന്നല്ലേ പറഞ്ഞത്

ആദി :ചുമ്മായിരുന്നപ്പോൾ നോക്കിയതാ

രാജൻ :എന്നിട്ട് ശെരിയായോ

ആദി :നോക്കട്ടെ എല്ലാം പോയി കിടക്കുവായിരുന്നു ഒരു വിധം ഒക്കെയായി

ഇത്രയും പറഞ്ഞു ആദി പതിയെ ലാംബിന്റെ സ്വിച്ച് ഇട്ടു

രാജൻ :ഹ കത്തിയല്ലോ

ആദി :പിന്നെ മാമൻ ഈ ആദിയെ പറ്റി എന്താ കരുതിയെ ഈ ഏരിയയിലെ തന്നെ ഏറ്റവും മികച്ച മെക്കാനിക്ക് ഇപ്പോൾ ഞാനാ

രാജൻ :ശെരി ശെരി എന്നാൽ നീ ആ കുട്ടിയോട് നാളെ വന്ന് ഇത് കൊണ്ട് പോകാൻ പറ

ആദി :ഓഹ് ഇനി ആ നാശത്തിനെ വിളിച്ചു പറയണമല്ലോ

ആദി പതിയെ ബുക്കിൽ എഴുതി വച്ചിരുന്ന നമ്പർ ഡയൽ ചെയ്തു കുറച്ച് നേരത്തിനുള്ളിൽ തന്നെ രൂപ ഫോൺ എടുത്തു

രൂപ :ഹലോ ആരാ

ആദി :ഹലോ ഇത് രാവിലെ വന്നില്ലേ ആ ഇലക്ട്രിക് കടയിൽ നിന്നാ

രൂപ :ഓഹ് താൻ ആയിരുന്നോ എന്താ

ആദി :തന്റെ ലാംബ് ശെരിയാക്കിയിട്ടുണ്ട് നാളെ വന്ന് എടുത്തോ

രൂപ :രണ്ട് ദിവസം ആകും എന്നല്ലേ താൻ പറഞ്ഞത്

ആദി :ഞാൻ പെട്ടെന്ന് ശെരിയാക്കി നാളെ വന്ന് എടുത്തോ

രൂപ :അതൊന്നും പറ്റില്ല ഞാൻ രണ്ട് ദിവസം കഴിഞ്ഞേ വരു പറഞ്ഞാൽ വാക്കിന് വിലയുണ്ടാകണം

ആദി :നീ എപ്പോൾ വേണമെങ്കിലും വാടി പുല്ലേ

ഇത്രയും പറഞ്ഞു ആദി ഫോൺ കട്ട് ചെയ്തു

ആദി :ഇത് ശെരിയാക്കാൻ പോയ എന്നെ വേണം തല്ലാൻ

രാജൻ :എന്താടാ

ആദി :ഒന്നുമില്ലേ

ഇത്രയും പറഞ്ഞു ആദി കടക്ക് പുറത്തേക്കു പോയി

പിറ്റേന്ന് രാവിലെ

രാജൻ :നീ എന്താടാ ആദി ആ ലാംബിൽ ഇട്ട് വീണ്ടും പണിഞ്ഞോണ്ട് ഇരിക്കുന്നത്

ആദി :ഇന്നലെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല പക്ഷെ ഇപ്പോൾ വെളിച്ചം കുറഞ്ഞോന്ന് ഒരു സംശയം

രാജൻ :അതിന് ഒരു കുഴപ്പവുമില്ല നീ അത് അവിടെ വച്ചിട്ട് ആ മോട്ടോർ ഒന്ന് നോക്കിയേ

ആദി :നിക്ക് മാമാ ഇത് ഇപ്പോൾ തീരും

ഇത്രയും പറഞ്ഞു ആദി രണ്ട് വയറുകൾ തമ്മിൽ കാണക്ക്ട്ട് ചെയ്തു ശേഷം പതിയെ സ്വിച്ച് ഇട്ടു

…ടോ…പെട്ടെന്ന് തന്നെ ഒരു വലിയ ശബ്ദം അവിടെ മുഴങ്ങി

രാജൻ :ടാ ആദി എന്തെങ്കിലും പറ്റിയോടാ

ആദി :ഇല്ല മാമാ അഹ്.. അഹ്..

ആദി ചുമച്ചു കൊണ്ട് മറുപടി പറഞ്ഞു

രാജൻ :എന്തടാ പറ്റിയത്

ആദി :ഷോട്ടായതാ മാമാ മുഴുവൻ കത്തിപോയല്ലോ ദൈവമേ

രാജൻ :ഞാൻ നിന്നോട് പറഞ്ഞതല്ലേ അതിൽ ഇനി പണിയണ്ട എന്ന് ഒന്നും പറ്റാത്തത് ഭാഗ്യം

ആദി :ഇതിനേക്കാൾ ഭേദം എനിക്ക് വല്ലതും പറ്റുന്നതായിരുന്നു ഇനി ആ കാലമാടത്തിയോട് ഞാൻ എന്ത് പറയും

രാജൻ :എന്നോടാണോ ചോദിക്കുന്നെ

ആദി :മാമാ പ്ലീസ് നാളെ അവൾ വരുമ്പോൾ ഒന്ന് ഡിൽ ചെയ്യണം ഞാൻ എവിടുന്ന് മാറി നിൽക്കാം എന്നെ പിരിച്ചു വിട്ടു എന്ന് പറഞ്ഞാൽ മതി എന്താ ഒക്കെയല്ലേ

“ഹലോ എന്റെ ലാംബ് ”

പെട്ടെന്നാണ് ആ ശബ്ദം ഇടി തീ പോലെ ആദിയുടെ ചെവിയിൽ എത്തിയത്

രാജൻ :ഇനി ഒന്നും പറയേണ്ട ആവശ്യമില്ല മോനെ ആദി അങ്ങ് ഡീൽ ചെയ്തേക്ക് ഞാൻ അകത്ത് പോയി ആ മൊട്ടർ നോക്കട്ടെ

ഇത്രയും പറഞ്ഞു രാജൻ വേഗം ഉള്ളിലേക്ക് മാറി

ആദി :മാമാ..

രൂപ :ടോ ലാംബ് താ എനിക്ക് പോണം

ആദി പതിയെ ചിരിച്ചുകൊണ്ട് രൂപയുടെ അടുത്തേക്ക് എത്തി

ആദി :മാഡം നാളെ വരും എന്നല്ലേ പറഞ്ഞത്

രൂപ :മാഡമോ ഇന്നലെ നീ എന്നെ വിളിച്ചത് ഞാൻ മറന്നിട്ടില്ല എന്റെ ലാംബ് താ എനിക്ക് പോണം

ആദി :അത് പിന്നെ ആ ലാംബ് ഒരുപാട് പഴയതല്ലേ അതൊക്കെ ഇപ്പോൾ ആരും ഉപയോഗിക്കില്ല

രൂപ :ഞാൻ ഉപയോഗിച്ചോളാം നീ അതിങ്ങെടുത്തേ

ആദി :അത് പിന്നെ ചെറിയൊരു പ്രശ്നം പറ്റി

രൂപ :പ്രശ്നമോ എന്ത് പ്രശ്നം

ആദി :അത് ആ ലാംബ് ചെറുതായി ഒന്ന് പൊട്ടിത്തെരിച്ചു😁

രൂപ :പൊട്ടിത്തെറിച്ചെന്നോ എനിക്ക് അപ്പഴേ തോന്നി നിനക്ക് ശെരിയാക്കാൻ ഒന്നും അറിയില്ലെന്ന് മര്യാദക്ക് എന്റെ ലാംബ് എടുത്തോ

ആദി :ഞാൻ എങ്ങനെ എടുക്കാനാ ഞാൻ പറഞ്ഞല്ലോ അത് പോയി

രൂപ :എനിക്കൊന്നും അറിയണ്ട എനിക്കിപ്പോൾ എന്റെ ലാംബ് കിട്ടണം 😡

ആദി :ഞാൻ വേണമെന്ന് വെച്ച് ചെയ്തതല്ലല്ലോ ഇലക്ട്രിക് സാധനങ്ങൾ ആകുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകും ഒന്ന് ക്ഷമിക്ക്

രൂപ :ഞാൻ ക്ഷമിക്കണം അല്ലേ ഇന്നല്ലേ നീ എന്താ വിളിച്ചേ പുല്ലേന്ന് അല്ലേ മര്യാദക്ക് എനിക്ക് ലാംബ് തന്നോ

ആദി :ഏത് നേരത്താണാവോ ദൈവമേ ശെരി ഇവിടെ വേറേ സെക്കൻഹാൻഡ് ലാംബുകൾ ഉണ്ട് അതിൽ ഒന്ന് തരാം പോരെ

രൂപ :അത് നീ തന്നെ അങ്ങ് വെച്ചോണ്ടാൽ മതി എനിക്ക് എന്റെ ലാംബ് വേണം

ആദി :ഓഹ് എവിടുന്ന് കൊണ്ട് വരാനാ അതുപോലെയുള്ള ലാംബ് ഇപ്പോൾ ഒരിടത്തും കിട്ടില്ല ഞാൻ വേണമെങ്കിൽ പൈസ തരാം 1500 രൂപയാണ് വില എന്നല്ലേ നീ പറഞ്ഞത് പകുതി തരാം 750 പോരേ

രൂപ :1500 ഞാൻ എപ്പോഴാടാ അങ്ങനെ പറഞ്ഞത് അത് 5000 ത്തിന്റെ ലാംബാ

ആദി :എടി കള്ളി നീ

രൂപ :ആരാടാ കള്ളി എന്റെ ലാംബും നശിപ്പിച്ചിട്ട് എന്നെ കള്ളിന്നോ

ആദി :ഓഹ് സോറി മാഡം ഒന്ന് ക്ഷമിക്ക് ആ ലാംബിന് 750 തന്നെ കൂടുതലാ ഒന്ന് സഹകരിക്ക്

രൂപ :ഒരു സഹകരണവും ഇല്ല ഒന്നുകിൽ എന്റെ എനിക്ക് എന്റെ ലാംബ് കിട്ടണം അല്ലെങ്കിൽ അതിന്റെ പൈസ കിട്ടണം ഇല്ലെങ്കിൽ ഞാൻ എവിടുന്ന് പോകില്ല

ഇത് കേട്ട ആദി പതിയെ തന്റെ പോക്കറ്റിൽ നിന്ന് കുറച്ച് നോട്ടുകൾ എടുത്ത ശേഷം രൂപയുടെ അടുത്ത് വെച്ചു

ആദി :ഇന്നാ കൊണ്ട്പോയി തിന്ന്

രൂപ വേഗം അതെടുത്ത്‌ എണ്ണി ശേഷം

രൂപ :ഇത് 2000 മേ ഉള്ളു 500 കൂടി വേണം

ആദി :എന്റെ കയ്യിൽ ഇനി ഒന്നുമില്ല മനുഷ്യന് ഇത്രയും ആർത്തി പാടില്ല 2000 തന്നെ കൂടുതൽ ആണെന്ന് നിനക്കും നന്നായി അറിയാമല്ലോ
രൂപ :ശെരി എനിക്ക് നഷ്ടമാ എങ്കിലും പോട്ടേ എനിക്ക് തർക്കിച്ചുനിൽക്കാൻ സമയമില്ല

ഇത്രയും പറഞ്ഞു രൂപ അവിടെ നിന്ന് നടന്നകന്നു

“നഷ്ടം പോലും മൈരത്തി ”

ആദി കലിപ്പിൽ രാജന്റെ അടുത്തേക്ക് എത്തി

രാജൻ :അവൾ പോയോ

ആദി :പോയി എന്റെ 2000 വും കൊണ്ട് പോയി നിങ്ങൾ ഒറ്റ ഒരാളാണ് എല്ലാത്തിനും കാരണം

രാജൻ :ഞാനോ

ആദി :പിന്നെ വേറേ ആരാ അവളുടെ വർക്ക്‌ വേണ്ടന്ന് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ കോളേജിൽ ഇടാൻ വേണ്ടി പുതിയ ഡ്രസ്സ്‌ വാങ്ങാൻ വെച്ചിരുന്ന പൈസ ആയിരുന്നു എല്ലാം പോയി

രാജൻ :നീ വിഷമിക്കല്ലേ ഇനിയും 2 ആഴ്ച്ചയുണ്ടല്ലോ നമുക്ക് ശരിയാക്കാം

ആദി :കുറേ ശെരിയാക്കും പൊക്കോണം അവിടുന്നു

അതേ ദിവസം രാത്രി

ഗീതു :എന്നിട്ട് നിനക്ക് വേറേ ലാംബ് കിട്ടിയോ

രൂപ :എവിടുന്ന് പിന്നെ അവസാനം അവിന്റെ കയ്യിൽ നിന്ന് രണ്ടായിരം ഇങ്ങ് വാങ്ങി

ഗീതു :എടി ദുഷ്‌ടെ അത് ഇത്തിരികൂടുതൽ അല്ലേ

രൂപ :ഒരു കൂടുതലുമല്ല അവന്റെ അഹങ്കാരത്തിന് അത്രയും വാങ്ങിയാൽ പോര പിന്നെ എനിക്ക് കുറച്ചു കാശിനും ആവശ്യം ഉണ്ടായിരുന്നു

ഗീതു :ഇങ്ങനെ പിശുക്കി പിശുക്കി ഉണ്ടാക്കുന്ന കാശൊക്കെ നീ എന്ത് ചെയ്യും രൂപേ

രൂപ :നീ തന്നെ ഇത് പറയണം എന്റെ അവസ്ഥ നിനക്കും അറിയാവുന്നതല്ലേ

ഗീതു :ഞാൻ വെറുതെ പറഞ്ഞതാടി എന്നാൽ നീ ഫോൺ വെച്ചോ നിന്റെ ആന്റിയെങ്ങാൻ കണ്ടാൽ ഇനി അത് മതിയല്ലോ

രൂപ :ശെരി നീ വെച്ചോ എനിക്ക് കുറച്ച് ജോലി കൂടിയുണ്ട്

ഇത്രയും പറഞ്ഞു രൂപ ഫോൺ കട്ട് ചെയ്തു

രണ്ട് ആഴ്ച്ചകൾക്ക് ശേഷം

“ഹോ ആദ്യ ദിവസം തന്നെ വൈകിയല്ലോ ഈ പാട്ട സ്കൂട്ടർ ഇതാ എല്ലാത്തിനും കാരണം ”

ആദി തന്റെ സ്കൂട്ടറിനിട്ട് രണ്ട് ചവിട്ട് കൊടുത്ത ശേഷം കോളേജ് ക്യാമ്പസിലെ ഏറ്റവും പുറകിലുള്ള ബിൽഡിങ് ലക്ഷ്യമാക്കി ഓടി

“ദൈവമേ ക്ലാസ്സ്‌ തുടങ്ങി കാണല്ലേ ”

ആദി വേഗം ബിൽഡിങ്ങിനുള്ളിലേക്ക് കയറി

“ക്ലാസ്സ്‌ 113 ആണെന്നല്ലേ പറഞ്ഞത് ഇതിപ്പോൾ 108, 109, അപ്പോൾ മുകളിലാണെന്നാ തോന്നുത് ”

ആദി വേഗം തന്നെ അവിടെയുണ്ടായിരുന്ന പടികെട്ടുകളിലൂടെ മുകളിലേക്കോടി

വേഗം തന്നെ ആവൻ ക്ലാസിന് അടുത്തേക്ക് എത്തി

“ഓഹ് ടീച്ചറിന്റെ ശബ്ദം കേൾക്കുന്നല്ലോ ക്ലാസ്സ്‌ തുടങ്ങിയെന്നാ തോന്നുന്നേ ”

ആദി പതിയെ പകച്ചു പകച്ചു വാതിലിനടുത്തേക്ക് എത്തി

“മെയ് ഐ കം ഇൻ മിസ്സ്‌ ”

ആദി ക്ലാസ്സിനുള്ളിൽ സംസാരിച്ചുകൊണ്ട് നിന്ന ടീച്ചറിനോടായി ചോദിച്ചു

മിസ്സ്‌ :എന്താടോ ഇത് ആദ്യ ദിവസം തന്നെ ലേറ്റ് ആണല്ലോ

ആദി :സോറി മിസ്സ്‌ സ്കൂട്ടർ ഒന്ന് കേടായി

മിസ്സ്‌ :ശെരി ശെരി കയറിക്കോ

ആദി പതിയെ ക്ലാസ്സിനുള്ളിലേക്ക് കയറി

മിസ്സ്‌ :എന്താടോ തന്റെ പേര്

ആദി :ആദിത്യൻ.S മിസ്സ്‌

മിസ്സ്‌ :ഉം ആദിത്യൻ എന്നാൽ ഇരുന്നോ

ആദി പെട്ടെന്ന് തന്നെ പുറകിലെ ഒഴിഞ്ഞ ബെഞ്ചിൽ ചെന്നിരുന്നു

മിസ്സ്‌ :അപ്പോൾ നമ്മൾ എല്ലാവരും പരിചയപെടുകയായിരുന്നു അല്ലേ ഞാൻ സ്വപ്ന നിങ്ങളുടെ ട്യുറ്റർ ഇനി ഒരു മൂന്നു വർഷം നിങ്ങൾ എന്നെ സഹിക്കണം പിന്നെ നിങ്ങൾ കെമിസ്ട്രീ സ്റ്റുഡന്റ്സ് ആണെന്നുള്ള കാര്യം മറക്കരുത് തിയറിയോടൊപ്പം തന്നെ പ്രാക്ടിക്കലും ഇമ്പോർട്ടന്റാണ് അതുകൊണ്ട് ലാബ് ഉള്ള ദിവസങ്ങൾ കഴിവതും ഒഴിവാക്കാതിരിക്കാൻ ശ്രമിക്കുക പിന്നെ നമ്മുടെ ബിൽഡിങ് കോളേജിന്റ് പുറകു വശത്ത് മാറിയാണ്‌ സ്ഥിതിചെയ്യുന്നത് അതുകൊണ്ട് തന്നെ എല്ലാവരുടേയും ശ്രദ്ധ എപ്പോഴും ഉണ്ടാകും കുരുത്ത കേടുകൾ കാണിക്കുന്നവരെ അപ്പോൾ തന്നെ ടിസി തന്ന് വീട്ടിൽ വിടും പിന്നെ ഏറ്റവും പ്രധാന കാര്യം പോർഷൻ തീർന്നോ ഇല്ലയോ പരീക്ഷ വരും നിങ്ങൾ എഴുതണം അതുകൊണ്ട് സാറുമാരെയും മറ്റും നോക്കി അവർ പഠിപ്പിച്ചില്ല ഇവർ പഠിപ്പിച്ചില്ല എന്നോന്നും പറയരുത് സ്വയം പഠിക്കാനും ശ്രമിക്കുക എന്നുകരുതി ഞാൻ ക്ലാസ് എടുക്കാതെ ഒന്നും ഇരിക്കില്ല എന്റെ പോർഷൻസ് കൃത്യമായി എടുത്ത് തരും

“മിസ്സ്‌ മെയ്‌ ഐ കം ഇൻ ”

പെട്ടെന്നാണ് വാതിലിൽ നിന്ന് ആ ശബ്ദം കേട്ടത് കുട്ടികൾ എല്ലാം വേഗം അങ്ങോട്ട് നോക്കി വാതിൽക്കൽ നിൽക്കുന്ന ആളെ കണ്ട് ആദി ഒരു നിമിഷം ഒന്ന് ഞെട്ടി

“ഇവൾ ഇവളെന്താ ഇവിടെ ”

അത് രൂപയായിരുന്നു

മിസ്സ്‌ :ഹ കൃത്യസമയത്ത്‌ തന്നെ എത്തിയല്ലോ എന്താ കുട്ടി ഇത് സമയം എത്രയായി

രൂപ :സോറി മിസ്സ്‌ ബസ് കിട്ടിയില്ല

മിസ്സ്‌ :ബസ് കിട്ടിയില്ല സ്കൂട്ടർ പഞ്ചർ ആയി മാരകമായ തലവേദ ഇതൊക്കെ ഞാൻ കുറേ കെട്ടിട്ടുള്ളതാ ഉം ശെരി കയറിക്കോ

രൂപ പതിയെ ക്ലാസ്സിലേക്ക് കയറി

മിസ്സ്‌ :തന്റെ പേര് എന്താ

രൂപ :രൂപാ പ്രസാദ്

മിസ്സ്‌ :ഉം തന്നെ എവിടെയാ ഇരുത്തുക ഉം ദാ തല്ക്കാലം അവന്റെ അടുത്ത് ചെന്നിരുന്നോ അവൻ കുറേ നേരമായി ഒറ്റക്ക് ഇരിക്കുന്നു

മിസ്സ്‌ ആദിയെ ചൂണ്ടി പറഞ്ഞു ആദിയെ കണ്ട് രൂപ ഒരു നിമിഷം ഒന്ന് ഞെട്ടി

മിസ്സ്‌ :എന്താ പോകുന്നില്ലേ

ഇത് കേട്ട രൂപ പതിയെ പുറകിലെ ബെഞ്ചിനരികിലേക്ക് നടന്നു

അടുത്ത നിമിഷം ആദി ബെഞ്ചിൽ നിന്ന് ചാടി എഴുനേൽറ്റു

മിസ്സ്‌ :നിനക്ക് എന്തടാ അവിടെ ഇരിക്ക്

ആദി :ഞാൻ ഇവളുടെ അടുത്ത് ഇരിക്കില്ല മിസ്സ്‌

ആദി എടുത്തടിച്ചത് പോലെ മറുപടി പറഞ്ഞു

മിസ്സ്‌ :അതെന്താ ഇവള് നിന്നെ പിടിച്ചു വിഴുങ്ങോ മിണ്ടാതെ ഇരുന്നോണം അവിടെ കുട്ടി ചെന്നിരിക്ക്

മിസ്സ്‌ രൂപയോടായി പറഞ്ഞു രൂപ പതിയെ ആദിയുടെ അടുത്തേക്ക് ചെന്നിരുന്നു

ശേഷം മിസ്സ്‌ സംസാരം തുടർന്നു

ആദി :നീ എന്താടി ഇവിടെ

ആദി പതിഞ്ഞ സ്വരത്തിൽ രൂപയോട് ചോദിച്ചു

രൂപ :അത് തന്നെയാ എനിക്കും ചോദിക്കാനുള്ളത് നീ എന്താ ഇവിടെ

ആദി :ഇത് എന്റെ ക്ലാസ്സാടി

രൂപ :നിനക്ക് വേറേ വിഷയമൊന്നും കിട്ടിയില്ലേ പഠിക്കാൻ

ആദി :നിനക്ക് കിട്ടിയില്ലേടി

“എന്താ അവിടെ രണ്ടും കൂടി ഇതുങ്ങൾ എനിക്ക് പണി ഉണ്ടാക്കും എന്താ ആദ്യ ദിവസം തന്നെ പുറത്ത് പോണോ “

ഇത് കേട്ട രൂപയും ആദിയും വേഗം തന്നെ മിണ്ടാതെയിരുന്നു

പെട്ടന്നാണ് ക്ലാസ്സിന് പുറത്ത് നിന്ന് ഒരു കുട്ടി മിസ്സിനടുത്തേക്ക് വന്ന് എന്തോ പറഞ്ഞത് അത് കേട്ട ശേഷം മിസ്സ്‌

മിസ്സ്‌ :എനിക്ക് അത്യാവശ്യമായി ഓഫീസ് വരെ ഒന്ന് പോകണം എല്ലാവരും മിണ്ടാതെ ഇരിക്കണം കേട്ടല്ലോ ഇന്ന് എന്തായാലും ഉച്ചവരെ ക്ലാസ്സ്‌ കാണു അത് കഴിഞ്ഞ് വീട്ടിൽ പോകാം നാളെ മുതൽ പ്രോപ്പർ ക്ലാസ്സ്‌ ഉണ്ടായിരിക്കും

ഇത്രയും പറഞ്ഞു മിസ്സ്‌ ക്ലാസ്സിന് പുറത്തേക്കു പോയി

ആദി :എന്തിനാടി നീ ഇങ്ങോട്ട് തന്നെ കെട്ടിയെടുത്തത്

മിസ്സ്‌ പോയ ഉടനെ ആദി രൂപയോടായി ചോദിച്ചു

രൂപ : നീ പോടാ പൊട്ട മെക്കാനിക്കേ നിന്നെ പോലെ മണ്ടമ്മാർക്ക് എന്താ കെമിസ്ട്രിയിൽ കാര്യം

ആദി :അയ്യോ വലിയ ബുദ്ധിമതി ആളെ പറ്റിക്കൽ അല്ലേടി നിന്റെ പണി

രൂപ :അനാവശ്യം പറഞ്ഞാൽ നിന്റെ ഷെയപ്പ് ഞാൻ മാറ്റും ഞാൻ ആരെയാടാ പറ്റിച്ചത്
ആദി :എടി എന്റെ 2000 രൂപ പറ്റിച്ചോണ്ട് പോയവൾ ആല്ലേടി നീ

രൂപ :അത് എന്റെ ലാംബ് പൊട്ടിച്ചോണ്ട് അല്ലേടാ

ആദി :ജാമുന്റെ കാലത്തെ ലാംബിന് എന്തിനാടി 2000 അത് ആക്രിക്കാർ പോലും എടുക്കില്ല

രൂപ :ടാ..

ആദി :എന്താടി…

“നിങ്ങൾ ഒന്ന് നിർത്തുന്നുണ്ടോ ”

ആരുടെയോ ശബ്ദം കെട്ടപ്പോഴാണ് രൂപക്കും ആദിക്കും പരിസരബോധം വീണത് അവർ പെട്ടെന്ന് ചുറ്റും നോക്കി അവിടെ അവർ കണ്ടത് തങ്ങളുടെ വഴക്ക് കണ്ട് മിഴിച്ചിരിക്കുന്ന മറ്റ് കുട്ടികളെയാണ്‌

“എന്താടി ഇത് ”

രൂപ വീണ്ടും ആ ശബ്ദം കേട്ടു ശേഷം പതിയെ തിരിഞ്ഞു നോക്കി അത് ഗീതു ആയിരുന്നു

രൂപ :ഗീതു..

ഗീതു :ആദ്യ ദിവസം തന്നെ ലേറ്റ് എന്നിട്ട് വഴക്കും നിനക്ക് എന്താടി പറ്റിയത് നമ്മൾ ക്ലാസ്സിലാ നിനക്ക് ബോധം ഇല്ലേ

രൂപ :അത് പിന്നെ ഇവൻ

ഗീതു പതിയെ ആദിയുടെ അടുത്തേക്ക് എത്തി

ഗീതു :എന്താ ഇത് വല്ല ചന്തയുമാണോ

ആദി :അത് കുട്ടി ഞാൻ

ഗീതു :ശെരി ശെരി രണ്ടും മതിയാക്കിക്കോ രൂപേ വാ എന്റെ കൂടെ ഇരിക്കാം

ഗീതു പതിയെ രൂപയെ വിളിച്ചുകൊണ്ട് തന്റെ ബെഞ്ചിലേക്ക് നടന്നു ആദിയെ ഒന്നു കൂടി ചിറഞ്ഞു നോക്കിയ ശേഷം രൂപ പതിയെ മുന്നോട്ട് നടന്നു

ആദി പതിയെ ബെഞ്ചിൽ ഇടിച്ചു കൊണ്ട് അവിടെ ഇരുന്നു

കുറച്ചു സമയത്തിനു ശേഷം മുന്നിലെ ബെഞ്ചിൽ നിന്ന് ഒരു പയ്യൻ പതിയെ ആദിയുടെ അടുത്തേക്ക് വന്നിരുന്നു

“എന്താ ബ്രോ പ്രശ്നം ”

അവൻ ആദിയോടായി ചോദിച്ചു

ആദി :ഒരു പ്രശ്നവും ഇല്ല

“ഹേ അല്ല ഈ ക്ലാസ്സ്‌ മുഴുവൻ കണ്ടുതല്ലേ നിങ്ങളുടെ വഴക്ക് അത് ബ്രോയുടെ ex ലവറോ മറ്റോ ആണോ”

ആദി :ലവറോ അവളോ ഒന്ന് പോയേടാ അതിനേക്കാൾ തൂങ്ങി ചാകുന്നതാ നല്ലത്

“പിന്നെ എന്താ ബ്രോ പ്രശ്നം ”

“ഹയ് ഇത് വല്യ ശല്യം ആയല്ലോ നിന്നെ ഇങ്ങോട്ടേക്ക് ആരെങ്കിലും വിളിച്ചോ ഒന്ന് പോയേ എനിക്ക് വട്ട് പിടിച്ചു നിക്കുവാ ”

“ബ്രോ വലിയ ദേഷ്യക്കാരൻ ആണല്ലേ എന്തായാലും എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ അജാസ് ബ്രോയുടെ പേര് ആദിത്യൻ എന്നല്ലേ ”

ആദി :ഉം

അജാസ് :എന്നെ അജുന്ന് വിളിച്ചോ

ആദി :നിനക്ക് എന്തടാ അജുന്ന് വിളിക്കാൻ നീ എന്റെ ആരാ

അജാസ് :ഇനി ആദിത്യന്റെ ബെസ്റ്റ് ഫ്രണ്ട് ഞാൻ ആണല്ലോ

ആദി :അത് നീ തീരുമാനിച്ചാൽ മതിയോ

അജാസ് :ആദിത്യാ ഞാൻ നിന്നെ പോലെ ഒരാളെ നോക്കി നടക്കുവായിരുന്നു എന്നെ കൈ വിടരുത് ഇത്രയും വർഷം ബുദ്ധി ജീവിയായി നടന്നു മടുത്തു ഡിഗ്രി എങ്കിലും എനിക്ക് അടിച്ചു പൊളിക്കണം നിന്റെ കൂടെ നടന്നാൽ അത് നടക്കും എന്ന് തോന്നുന്നു പ്ലീസ് എന്നെ കൂടെ കൂട്ടണം ”

ആദി :ഇത് വലിയ പുലിവാൽ ആയല്ലോ

അജാസ് :ഒരു പുലിവാലുമില്ല നമ്മൾ ഇനി ഫ്രണ്ട്സ് എന്താ

ആദി :എന്തെങ്കിലുമാകട്ടെ

ഇത്രയും പറഞ്ഞു ആദി ഏറ്റവും മുന്നിലെ ബെഞ്ചിൽ ഇരിക്കുന്ന രൂപയെ ഒന്നു കൂടി നോക്കി

അജാസ് :എന്ത് നോട്ടമാ ആദി ഇത് അവള് ഭസ്മമാകാതിരുന്നാൽ മതിയായിരുന്നു

ഇത് കേട്ട ആദി നോട്ടം അജാസിലേക്ക് മാറ്റി

അജാസ് :ഹോ നമ്മളില്ലേ..

കുറച്ച് മണിക്കൂറുകൾക്ക് ശേഷം

അജാസ് :ആദി അപ്പോ ഇറങ്ങിയാലോ

ആദി :ഉം വാ ഇനി ഇവിടെ നിന്നിട്ടെന്തിനാ ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞല്ലോ

ഇത്രയും പറഞ്ഞ് ആദി ക്ലസ്സിന് പുറത്തേക്കു നടന്നു ഒപ്പം അജാസും

അജാസ് :ആദി നമ്മുടെ സീനിയേഴ്സൊക്കെ പാവങ്ങളാണല്ലേ ഞാൻ കരുതി റാഗിങ്ങ് ഒക്കെ കാണുമെന്നു പക്ഷെ അതൊന്നും ഉണ്ടായില്ല നല്ല രീതിയിലല്ലെ അവർ നമ്മളോട് പെരുമാറിയത്

ആദി :ഉം അതൊന്നും നോക്കണ്ട ഫ്രഷേസ് ഡേയ്ക്ക് പണിതരാൻ വേണ്ടിയായിരിക്കും ഈ സ്നേഹമൊക്കെ

അജാസ് :നെഗറ്റീവ് അടുക്കല്ലേ അളിയാ

ആദി :അളിയനോ എപ്പോ

അജാസ് :ഓഹ് നീ വന്നേ ഞാൻ ഒന്നും പറഞ്ഞില്ല പോരേ

കുറച്ചു നേരത്തിനുള്ളിൽ തന്നെ അവർ ബിൽഡിങ്ങിന് പുറത്തേക്കെത്തി

അജാസ് :ആദി നീ എങ്ങനെയാ പോകുന്നത് ബസ്സിലാണോ

ആദി :അല്ല ബൈക്ക് ഉണ്ട്

അജാസ് :അത് പൊളിച്ചു അപ്പൊ ഇനി ബസ് സ്റ്റോപ്പ്‌ വരെ നടക്കണ്ട

കുറച്ച് നേരത്തിനുള്ളിൽ തന്നെ അവർ ആദിയുടെ ബൈക്കിനടുത്തേക്കെത്തി

അജാസ് :ഇതാണോ ബൈക്ക് ഞാൻ കരുതി വല്ല പുതിയ മോഡലുമായിരിക്കുമെന്ന് ഇത് ഏത് കാലത്തുള്ള വണ്ടിയാ വിറ്റിട്ട് വേറേ വാങ്ങാൻ നോക്കളിയാ

ആദി :നീ എന്റെ കയ്യിന്ന് എന്തെങ്കിലും വാങ്ങിച്ചുകൂട്ടും അജാസേ നിനക്ക് വാ അടച്ചു വെക്കാൻ അറിയില്ലേ ഏത് നേരവും എന്തെങ്കിലും ചലച്ചോണ്ടിരിക്കും

ഇത്രയും പറഞ്ഞു ആദി വണ്ടി സ്റ്റാർട്ടാക്കാൻ തുടങ്ങി

ആദി :ഹയ് ഇതിനിതെന്ത്‌ പറ്റി രാവിലെ ശെരിയാക്കിയതല്ലേ

ഇത്രയും പറഞ്ഞു ആദി വീണ്ടും വണ്ടി സ്റ്റാർട്ടാക്കാൻ തുടങ്ങി

അജാസ് :ഞാൻ പറഞ്ഞില്ലേ ആദി ഇതൊക്കെ എസ്‌പയറി ഡേറ്റ് കഴിഞ്ഞ സാധനമാ

ആദി :പോടാ കൊപ്പേ ഇന്ന് സർവീസ് ചെയ്തതേയുള്ളു എന്റെ പൈസ..

ഇതേ സമയം ഗീതുവും രൂപയും

ഗീതു :രൂപേ നീ ഇത് എന്ത് ഭാവിച്ചാ എന്തിനാ ഇങ്ങനെ എല്ലാവരോടും തല്ലുണ്ടാക്കുന്നത്

രൂപ :ഞാൻ അതിന് എന്ത് ചെയ്തെന്നാ

ഗീതു :എന്ത് ചെയ്തെന്നോ ഇന്ന് ക്ലാസ്സിൽ എന്തായിരുന്നു പ്രഫോമൻസ് ആദ്യ ദിവസം തന്നെ നാണം കെട്ടില്ലേ

രൂപ :അതിന് ഞാൻ ആണോ കാരണം ആ പൊട്ടമെക്കാനിക്ക് അവനാ എന്നെ ചൊറിയാൻ വന്നത്

പെട്ടെന്നാണ് പാർക്കിങ്ങ് ഏരിയയിൽ വണ്ടി സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്ന ആദിയെ രൂപ കണ്ടത്

രൂപ :ഇത് അവനല്ലേ ഗീതു നീ വന്നേ

ഗീതു :നിനക്കെന്താടി എന്തിനാ ഇപ്പോ അങ്ങോട്ടേക്ക് പോകുന്നത്

എന്നാൽ രൂപ ഗീതു പറയുന്നത് കേൾക്കാതെ അങ്ങോട്ടേക്കു നടന്നു

“ടാ ആദി ദേ ആരാ വരുന്നതെന്ന് നോക്കിയേ”

അജാസ് മുന്നിലേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു

“നാശം ഈ കോപ്പത്തി എന്തിനാ എന്റെടുത്തേക്കുവരുന്നത് ”

രൂപപെട്ടെന്ന് തന്നെ ആദിയുടെ അടുത്തേക്ക് എത്തി ശേഷം ആദിയേയും സ്കൂട്ടറിനേയും ഒന്ന് നോക്കിയ ശേഷംപതിയെ ചിരിച്ചു

“എന്തിനാടി ഇളിക്കുന്നെ ഇവിടെ ആരെങ്കിലും തുണിയില്ലാതെ നിൽപ്പുണ്ടോ ”

ആദി രോഷത്തിൽ അവളോടായി പറഞ്ഞു

“അല്ല എന്റെ ലാംബ് ജാമ്പവാന്റെ കാലത്തെതാണ് എന്ന് പറഞ്ഞ ആളിപ്പോൾ ജാംബവാന്റെ അച്ഛന്റെ കാലത്തുള്ള ബൈക്കും കൊണ്ട് നിൽക്കുന്നത് കണ്ടപ്പോൾ അറിയാതെ ചിരിച്ചു പോയതാ ”

“എടി കോപ്പേ നിനക്കെന്തിന്റെ കടിയാടി നിനക്കെന്താ ചാവണോ ”

“കോപ്പ് നിന്റെ മറ്റവള് ധൈര്യമുണ്ടെങ്കിൽ എന്നെ ഒന്ന് തൊട്ട് നോക്ക് നീ വിവരമറിയും ”

“ടീ.. അല്ലെങ്കിൽ വേണ്ട നിന്നെപോലുള്ള കച്ചറകളോട് സംസാരിക്കാൻ എനിക്ക് താല്പര്യമില്ല ”

“എന്തടാ പേടിച്ചു പോയോ”

“പോടി മൊട്ടച്ചി ”

ഇത്രയും പറഞ്ഞു ആദി വീണ്ടും കിക്കറിൽ ആഞ്ഞു ചവിട്ടി പെട്ടെന്ന് തന്നെ ബൈക്കിന്റെ കിക്കർ ഒടിഞ്ഞു താഴെക്കു വീണു

“ഹാ ഹാ ”

ഈ കാഴ്ച കണ്ട രൂപ പൊട്ടിചിരിക്കാൻ തുടങ്ങി

“കോപ്പ് മാനം കളയാനായിട്ട് ”

ഇത്രയും പറഞ്ഞു ബൈക്ക് അവിടെ വച്ച ശേഷം ആദി മുന്നോട്ടേക്കു നടന്നു
“ആദി നിക്ക് ഞാനും വരുന്നു ”

അജാസ് പിറകിൽ നിന്ന് വിളിച്ചു പറഞ്ഞു എന്നാൽ അത് കേൾക്കാതെ ആദി മുന്നോട്ടേക്കു തന്നെ നടന്നു

പെട്ടെന്നാണ് ഗീതു രൂപയുടെ അടുത്തേക്ക് എത്തിയത്

‘നിനക്ക് എന്തിന്റെ കേടാടി ”

“ഹേയ് അവന്റെ ദേഷ്യം കാണാൻ നല്ല രസമുണ്ട് നീ വാ ”

“ഇങ്ങനെയാണെങ്കിൽ അവന്റെ കയ്യുടെ ചൂട് നീ ഉടനെ അറിയും ”

“അതിനവൻ ഇത്തിരി പുളിക്കും നീ വാ ബസിന് സമയമായി “

ഇത്രയും പറഞ്ഞു രൂപ ഗീതുവിനൊപ്പം മുന്നോട്ടേക്കു നടന്നു

അല്പസമയത്തിനു ശേഷം ഇരുവരും ബസ് സ്റ്റോപ്പിൽ

“ഗീതു അതാരാ നിക്കുന്നേന്ന് നോക്കിയേ ”

അല്പം മാറി ബസ് കാത്ത് നിൽക്കുന്ന ആദിയെ ചൂണ്ടി രൂപ പറഞ്ഞു

“എന്റെ പൊന്ന് രൂപേ വിട്ടേക്കെടി ”

“അതിന് ഞാൻ എന്ത് ചെയ്തു ”

“നീ ഒന്നും ചെയ്തില്ല മിണ്ടാതെ ഇവിടെ നിന്നോണം ഇനി അങ്ങോട്ട് നോക്കണ്ട ”

ഇത്രയും പറഞ്ഞു ഗീതു ആദിയെ മറച്ചു കൊണ്ട് രൂപയുടെ മുന്നിൽ നിന്നു

അല്പസമയത്തിനു ശേഷം

“ടി ദേ നിന്റെ ബസ് വന്നു ”

രൂപ ഗീതുവിനോടായി പറഞ്ഞു

“ശെരിയാണല്ലോ അപ്പൊ ശെരി രൂപേ നാളെ കാണാം ”

ഇത്രയും പറഞ്ഞു ഗീതു ബസിലേക്ക് കയറി

“ബൈ ഗീതു സൂക്ഷിച്ചു പോ ”

ഗീതുവുമായി ബസ് വേഗം തന്നെ മുന്നോട്ടേക്കു പോയി

“നാശം എന്റെ ബസ് ഇനി എപ്പോഴാണാവോ വരുന്നത്”

രൂപ പതിയെ നിലത്ത് തൊഴിച്ചുകൊണ്ട് പറഞ്ഞു ശേഷം പതിയെ ആദി നിന്നയിടത്തേക്കു നോക്കി

“ഇവൻ ഇതുവരെ പോയില്ലേ ”

ഇത്രയും പറഞ്ഞുകൊണ്ട് രൂപ പതിയെ ആദിയുടെ അടുത്തേക്ക് ചെന്ന് നിന്നു

രൂപ :ഹലോ എങ്ങോട്ടാ

രൂപ പതിയെ ആദിയോടായി ചോദിച്ചു

ആദി :ഊളൻപാറേലോട്ട് എന്താ വരുന്നോ

ആദി പല്ല് കടിച്ചുക്കൊണ്ട് പറഞ്ഞു

രൂപ :തന്റെ തറവാട്ടിലോട്ട് ഞാൻ എന്തിനാ വരുന്നെ

ആദി :എന്താടി പറഞ്ഞെ

രൂപ :ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ഇയാളുടെ ചെവിക്ക് വല്ല കുഴപ്പവുമുണ്ടോ

ആദി :കുഴപ്പം നിന്റെ

പെട്ടന്നാണ് ഒരു ബസ് അവിടേക്ക് വന്നു നിന്നത് ആദി പതിയെ അതിലേക്ക് കയറാൻ തുടങ്ങി ഒപ്പം രൂപയും

ആദി :നീയിത് എങ്ങോട്ടാടി

രൂപ :എനിക്കും ഇതിലാ പോകേണ്ടെ

ആദി :കോപ്പ്

ഇത്രയും പറഞ്ഞു ആദി ബസിലേക്ക് കയറി ശേഷം ഒഴിഞ്ഞു കിടന്ന ഒരു സീറ്റിൽ ഇരുന്നു ഇതേ സമയം ആദിക്കുപിന്നാലെ ബസിലേക്ക് കയറിയ രൂപയും ആദിയുടെ അടുത്ത് തന്നെ വന്നിരുന്നു

ആദി :നീ എന്തിനാടി എന്റെ അടുത്ത് തന്നെ വന്നിരിക്കുന്നത്

രൂപ :നിനക്കെന്താ കണ്ണ് കാണില്ലെ ഇവിടെ വേറെ സീറ്റ്‌ ഒന്നും ഒഴിവില്ല

ആദി :ഇല്ലെങ്കിൽ നിന്ന് യാത്ര ചെയ്യണം എന്തായാലും എന്റെ അടുത്ത് ഇരിക്കാൻ പറ്റില്ല

രൂപ :പറയുന്നകേട്ടാൽ ഈ ബസ് നിന്റെ തറവാട് സ്വത്താണെന്ന് തോന്നുമല്ലോ ഞാൻ ഇവിടെ ഇരിക്കുന്നതിൽ നിനക്ക് വല്ല ബുദ്ധിമുട്ടുമുണ്ടെങ്കിൽ നീ എഴുനേറ്റ് നിന്നോ

ആദി :ടീ..

രൂപ :എന്താ നിക്കുന്നില്ലെ

ഇത് കേട്ട ആദി ഉത്തരമൊന്നും നൽകാതെ തിരിഞ്ഞിരുന്നു ബസ് പതിയെ മുന്നോട്ടേക്കു പോയി കണ്ടക്‌ടർ പതിയെ ടിക്കറ്റ് കൊടുക്കുവാനും

രൂപ :ടാ നീ S. T യിലാണോ പോകുന്നെ

കണ്ടക്‌ടർ വരുന്നത് കണ്ട രൂപ ആദിയോടായി ചോദിച്ചു

“ഹാ ഇത് വല്യ ശല്യമായല്ലോ നീ എന്തിനാടി എന്നോട് സംസാരിക്കുന്നത് നമ്മൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എനിക്ക് നിന്നോട് സംസാരിക്കാൻ തീരെ താല്പര്യമില്ല മിണ്ടാതെ അവിടെ ഇരിക്കാൻ നോക്ക് ”

പെട്ടെന്നാണ് കണ്ടക്ടർ അവരുടെ അടുത്തേക്ക് എത്തിയത്

“ഒരു തൈക്കാവ് ജങ്ഷൻ ”

ആദി പൈസ കൊടുത്ത ശേഷം കണ്ടക്ടറോടായി പറഞ്ഞു

കണ്ടക്ടർ :നിനക്കെങ്ങോട്ടാ പോകേണ്ടത്

അടുത്തതായി അയാൾ രൂപയൊട് ചോദിച്ചു

രൂപ :തൈക്കാവ് ജങ്ഷൻ ഒരു st

“St യോ ”

“അതെ ചേട്ടൻ എന്താ st എന്ന് കേട്ടിട്ടില്ലെ ”

“ഉം ശെരി st കാർഡ് കാണിക്ക് ”

“കോളേജ് തുറന്നതേയുള്ളു കാർഡ് കിട്ടാൻ രണ്ട് ദിവസമെടുക്കും ”

“എങ്കിൽ രണ്ട് ദിവസം കഴിഞ്ഞ് st തരാം മോള് കളിക്കാതെ പൈസ എടുത്തെ ”

“എന്താ ചേട്ടാ ഇത് എന്നെ കണ്ടാൽ അറിയില്ലെ ഞാൻ കോളേജ് കുട്ടിയാ രാവിലെ വന്ന ബസിലെ ചേട്ടൻ കാർഡില്ലാതെ st തന്നല്ലോ ”

“എങ്കിൽ മോള് ആ ബസിൽ തന്നെ തിരിച്ചു പോയാൽ മതി ”

“ഹലോ എനിക്ക് ബാലസ് കിട്ടിയില്ല ”

പെട്ടെന്നാണ് ആദി കണ്ടക്ടറോടായി ഇപ്രകാരം പറഞ്ഞത്

രൂപ : ചേട്ടാ ഇവന്റെ ബാക്കി കയ്യിലില്ലെ അതിന് എനിക്കൊരു ടിക്കറ്റ് തന്നേക്ക്

“ഇവന്റെ ബാക്കിയോ ”

“അതേ ചേട്ടാ ഇത് എന്റെ കൂട്ടുകാരനാ “

“ടീ നീ..”

“ആദി ഇതിന്റെ പൈസ ഞാൻ നാളെ തരാം ”

ഇത് കേട്ട കണ്ടക്ടർ ഒരു ടിക്കറ്റ് രൂപയ്ക്ക് നൽകിയ ശേഷം മുന്നോട്ടേക്കു പോയി

ആദി :ആരോട് ചോദിച്ചിട്ടാടി നീ എന്റെ പൈസക്ക് ടിക്കറ്റെടുത്തത്

രൂപ :പൈസ നാളെ തിരിച്ചു തരാം ആദി

ആദി :ആരാടി നിന്റെ ആദി

രൂപ :നിന്റെ പേര് അത് തന്നെയല്ലേ നിന്റെ കൂട്ടുകാരൻ അങ്ങനെ വിളിക്കുന്നത് കേട്ടു

ആദി :ഏത് കൂട്ടുകാരൻ നീയെന്നെ അങ്ങനെ വിളിക്കണ്ട

രൂപ :ശെരി വിളിക്കുന്നില്ല പോരെ

ആദി :ടീ.. ടീ കൂടുതൽ വാചകമടിക്കാതെ എന്റെ പൈസ എടുക്കെടി

രൂപ :അതല്ലേ പറഞ്ഞെ നാളെ തരാം

ആദി :നീ അങ്ങനെ നാളെ ഉണ്ടാക്കണ്ട എനിക്കിപ്പൊ എന്റെ പൈസ വേണം

രൂപ:എന്റെ കയ്യിലാകെ 5 രൂപേ ഉള്ളു 15 രൂപയുടെ കേസല്ലെ നാളെ ക്ലാസ്സിൽ വച്ച് തരാം

ആദി :അഞ്ചിന്റെ പൈസയില്ലാതെയാണോടി കോളേജിലോട്ട് കെട്ടിയെടുത്തത്

രൂപ :ഉണ്ടായിരുന്നതൊക്കെ തീർന്നു ഇനി ആകെ 5 ഉള്ളു അത് വേണമെങ്കിൽ തരാം

ആദി :അത് നിന്റെ..

രൂപ :അതെന്റെ

എന്നാൽ ആദി മറുപടി ഒന്നും പറയാതെ ബസിനു പുറത്തേക്കു നോക്കിയിരിക്കാൻ തുടങ്ങി

അല്പസമയത്തിനു ശേഷം

രൂപ :ഹലോ സ്ഥലമെത്തി ഇറങ്ങുന്നില്ലേ

ചെറുതായി ഒന്ന് മയങ്ങിയ ആദിയെ തട്ടി വിളിച്ചുകൊണ്ട് രൂപ പറഞ്ഞു

ആദി :ഞാൻ ഇറങ്ങിക്കോളാം നീ ഇറക്കണ്ട

ഇത്രയും പറഞ്ഞു ആദി സീറ്റിൽ നിന്നെഴുന്നേറ്റ് മുന്നോട്ടേക്ക് നടന്നു

രൂപ :ദൈവമേ ഇതെന്തൊരു സാധനം

ഇത്രയും പറഞ്ഞു രൂപയും പതിയെ ബസിനു പുറത്തേക്കിറങ്ങി അപ്പോഴേക്കും ആദി കുറച്ചു മുന്നോട്ടേക്കു നടന്നു നീങ്ങിയിരുന്നു പെട്ടെന്നാണ് ആദി റോഡിനു സൈഡിലായി ഒരു ചായകട കണ്ടത് പെട്ടെന്ന് എന്തോ ആലോചിച്ച ശേഷം ആദി അവിടെ നിന്നു ശേഷം പെട്ടെന്ന് തന്നെ തിരിഞ്ഞു നടന്ന് പിന്നാലെ വരുന്ന രൂപയുടെ അടുത്തേക്ക് എത്തി

“നീ ചായ കുടിക്കുന്നോ ”

ആദി അവളോടായി ചോദിച്ചു

പെട്ടെന്നുള്ള ആദിയുടെ ചോദ്യം കേട്ട രൂപ മിഴിച്ചു നിന്നു

രൂപ :ചായയോ

ആദി :അതെ ദാ അവിടെ കടയുണ്ട്

രൂപ :എന്റെ കയ്യിൽ കാശില്ല

ആദി :ഹേയ് അതൊക്കെ ഞാൻ കൊടുത്തോളാം നീ വാ

രൂപ : അല്ല എന്താ ഇപ്പോ പെട്ടന്നിങ്ങനെ

ആദി :അത് പിന്നെ അന്ന് നടന്നതൊക്കെ മനസ്സിൽ വച്ച് ഞാൻ നിന്നോട് അല്പം മോശമായി പേരുമാറി ഇപ്പോൾ അലോചിക്കുമ്പോൾ എനിക്കെന്തോ വിഷമം തോന്നുന്നു

രൂപ :ഹേയ് അതൊന്നും സാരമില്ല

ആദി :എന്നാൽ വാ ഓരോ ചായ കുടിക്കാം നമ്മുടെ പിണക്കം അങ്ങ് മാറട്ടെ
രൂപ :എന്നാൽ ശെരി വാ

ഇത്രയും പറഞ്ഞു അവർ ചായകടയുടെ അടുത്തേക്ക് എത്തി

ആദി :രൂപേ താൻ എന്താന്ന് വെച്ചാൽ വാങ്ങിച്ചോ

രൂപ :എനിക്ക് ചായ മാത്രം മതി

ആദി :ഹേയ് അത് പറ്റില്ല കടി എന്തെങ്കിലും കൂടി എടുക്ക്

രൂപ : ഉം ശെരി ഞാൻ എടുക്കാം ആദിക്ക് ഒന്നും വേണ്ടെ

ആദി :ഉം വേണം

ആദി വേഗം തന്നെ ഒരു ലൈറ്റ് ചായയും ബജിയും വാങ്ങി

ആദി :ഹോ ഭയങ്കര വെയിലാല്ലേ

രൂപ :ഉം അല്പം കൂടുതലാ

അല്പസമയത്തിനു ശേഷം

ആദി :ഒരു കടി കൂടി എടുത്തോ രൂപേ

രൂപ :വേണ്ട മതി

ആദി :അതൊന്നും പറ്റില്ല ഒന്നുകൂടി എടുക്കണം ഞാൻ പൈസ കൊടുത്തേക്കാം

ഇത്രയും പറഞ്ഞു ആദി കടക്കാരന്റെ അടുത്തേക്ക് നടന്നു

ആദി :ചേട്ടാ ഒരു ചായ ഒരു വടാ

കടക്കാരൻ :20 രൂപ

ആദി കടക്കാരന് പൈസ നൽകിയ ശേഷം വീണ്ടും രൂപയുടെ അടുത്തേക്ക് എത്തി

ആദി :അപ്പോൾ പൈസയൊക്കെ ഞാൻ കൊടുത്തു നീ പോയി ഒരു കടി കൂടി എടുത്തൊ

രൂപ :മതി ആദി

ആദി :ഹേയ് അത് പറ്റില്ല ഞാൻ പൈസ കൊടുത്തു പോയി പോയി ഒരു ബജി എടുത്തൊ നല്ല രുചിയുണ്ടായിരുന്നു ഇല്ലെങ്കിൽ ഞാൻ പിണങ്ങും

രൂപ :ശെരി ശെരി ഞാൻ ഒരു ബജി കൂടി എടുക്കാം എന്നാലും ആദി നീ ഇത്രയും ഫ്രണ്ട്‌ലി ആണെന്ന് ഞാൻ അറിഞ്ഞില്ല

ആദി :ഇനി നീ എന്തൊക്കെ അറിയാൻ കിടക്കുന്നു

രൂപ :എന്താ

ആദി :ഹേയ് പോയി ബജി എടുത്തൊളാൻ പറഞ്ഞതാ

ഇത് കേട്ട രൂപ പതിയെ വീണ്ടും കടക്കടുത്തേക്ക് നടന്ന ശേഷം ഒരു ബജി കൂടി എടുത്തു

കടക്കാരൻ :കുട്ടി എന്തൊക്കെ കഴിച്ചു

രൂപ :രണ്ട് വട ഒരു ചായ

കടക്കാരൻ : അപ്പോൾ 30 രൂപ

രൂപ :പൈസ തന്നതാ ചേട്ടാ

കടക്കാരൻ :ആര് തന്നു

രൂപ :അത് പിന്നെ ദാ അവൻ

രൂപ പതിയെ പുറകിലേക്ക് തിരിഞ്ഞു

“ദൈവമേ അവൻ എവിടെ ചേട്ടാ അവൻ ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നു അവൻ പൈസ തരുന്നത് ഞാൻ കണ്ടതാ ചേട്ടാ ”

കടക്കാരൻ :ആര് അവിടെ നിന്നിരുന്ന ആ പയ്യനോ

രൂപ :അതെ അവൻ തന്നെ

കടക്കാരൻ :അവൻ അവൻ കഴിച്ചതിന്റെ പൈസ കൃത്യമായി തന്നു ഇനി മോള് കളിക്കാതെ കഴിച്ചതിന്റെ പൈസ എടുക്ക്

ഇത് കേട്ട രൂപ ഒന്ന് നെട്ടി

(“അവൻ എനിക്കിട്ട് പണിഞ്ഞതായിരുന്നു അല്ലേ..നാറി “)

രൂപ പതിയെ തന്റെ കയ്യിലിരുന്ന വട അവിടെ തിരികെ വെച്ചു ശേഷം ബാഗ് തുറന്ന് അതിലുണ്ടായിരുന്ന അഞ്ചിരൂപ കയ്യിലേക്കെടുത്തു

രൂപ :ബാക്കി 15 നാളെ തന്നാൽ മതിയോ 😔

ട്രിങ് ട്രിങ് പെട്ടെന്നാണ് രൂപയുടെ ഫോൺ റിങ് ചെയ്തത് അവൾ പെട്ടെന്ന് അത് എടുത്തു

“രൂപ മോളെ ബജി എങ്ങനെയുണ്ടായിരുന്നു ”

“ടാ പട്ടി…”

തുടരും..

കുറേ മിസ്റ്റേക്ക്സ് വന്നിട്ടുണ്ട് കുറച്ചു ക്‌ളീഷേ ആയിട്ടുമുണ്ട് അടുത്ത പാർട്ട്‌ കൂടുതൽ നന്നാക്കാൻ ശ്രമിക്കാം അഭിപ്രായങ്ങൾ അറിയിക്കുക 💙💙💙