ഊരാക്കുടുക്ക് – 2


“”…ഡാ.. പാർത്ഥീ… നിന്നോടാ ചോദിച്ചേ… നമ്മൾക്കും സമ്മതമാണെന്നു തന്നെ പറയട്ടേ..??”””_ കേട്ടതു വിശ്വസിയ്ക്കണോ വേണ്ടയോന്നറിയാതെ തരിച്ചു നിന്നുപോയ എന്നോടായി വല്യച്ഛൻ ശബ്ദമുയർത്തിയതും ഞാനൊന്നു നടുങ്ങി പോയി…

“”…ഞാൻ… ഞാനിപ്പോൾ..”””_ പറയാൻവന്ന വാക്കുകൾ പാതിയിലെവിടെയോ മുറിഞ്ഞുപോയി…

…ഇല്ല… ഒരു മറുപടി പറയാൻ എന്നെക്കൊണ്ടാവുന്നില്ല… അല്ലെങ്കിൽത്തന്നെ എന്താണ് ഞാൻ പറയേണ്ടത്..??!! സമ്മതമാണെന്നോ..?? അതോ അല്ലെന്നോ..?? ഇല്ല.! ഒന്നുമില്ല പറയാൻ… ഇടിവെട്ടേറ്റപോലെ ഇങ്ങനെ നിൽക്കാനല്ലാതെ തല്ക്കാലം എന്നെക്കൊണ്ടൊന്നിനുമാവില്ല…

“”…അവനിനി എന്തു പറയാനാന്നാ..?? പെണ്ണിനെ ഇഷ്ടപ്പെട്ടൂന്ന് വന്നപ്പോഴേ അവൻ പറഞ്ഞതല്ലേ..?? ഇനി നല്ലൊരു ദിവസം നോക്കി അങ്ങോട്ടിറങ്ങാമെന്ന് വിളിച്ചു പറയെടാ നീ..!!”””_ മുത്തശ്ശിയുടെയാ ശബ്ദമുയർന്നതോടെ എന്റെ കഴുത്തിൽ പിണഞ്ഞിരുന്ന കൊലക്കയറിന്റെ കുരുക്ക് കൂടുതൽ മുറുകുന്നത് ഞാനറിഞ്ഞു…

പക്ഷേ എതിർക്കാനാവുന്നില്ല… മറുത്തു പറഞ്ഞ് ശീലമില്ല, ഇനി അതിനിട്ടാണേൽ ധൈര്യവുമില്ല.!

അതുകൊണ്ട് ഒന്നുംമിണ്ടാതെ കുറച്ചുനേരമാ നിൽപ്പുതുടർന്നു… പിന്നെ എല്ലാരേം നോക്കിയൊന്നു പുഞ്ചിരിച്ചിട്ട് റൂമിലേയ്ക്കു നടന്നു… അപ്പോഴേയ്ക്കും പിന്നിൽ നിന്നും കല്യാണചർച്ച കൊഴുക്കുന്ന ശബ്ദം കാതുകളിൽ ഇരമ്പുന്നുണ്ടായിരുന്നു…

…ഇതിപ്പോൾ എന്താ സംഭവിച്ചേ..??_ റൂമിന്റെ ഡോറുതുറന്ന് അകത്തുകേറുമ്പോഴും മനസ്സ് ആടിയുലയുകയായിരുന്നു.. അവിടെനിന്ന് വന്ന് ഇത്ര സമയത്തിനുള്ളിൽ എന്താണ് സംഭവിച്ചത്..??

ഇനി പല്ലവിയോട് ഇതെങ്ങനെ പറയും..?? അവളിതെങ്ങനെയാ സഹിയ്ക്കുക..??

ആ ചോദ്യം മനസ്സിലേയ്ക്കു വന്നപ്പോൾ കണ്ണിൽ ഇരുട്ടുകയറുമ്പോലെ… ശ്വാസം മുട്ടുന്നപോലെ… ആകെയൊരു പരവേശം…

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഒന്നും ചെയ്യാനാകാതെ ബെഡ്ഡിലേയ്ക്കു മലർന്നങ്ങനെ കുറച്ചുനേരം കിടന്നു… ഒന്നു ശ്വാസംവിടാൻ കഴിയുമെന്ന് തോന്നിയപ്പോൾ നേരെ ഫോണെടുത്ത് ജൂണയെ വിളിച്ചു…

“”…എന്താടാ..??”””_ കോള് അറ്റൻഡ് ചെയ്തപാടെ അവൾതിരക്കി.. അതിന്,

“”…എല്ലാം… എല്ലാം കയ്യീന്നു പോയെടീ… ഞാനിനി എന്താ ചെയ്യുന്നെ..?? എന്റെ പല്ലവി… പറ്റുന്നില്ലെടീ എനിയ്ക്ക്…”””_ വായിൽ വന്നതൊക്കെ ലെക്കും ലഗാനുമില്ലാതെ പറഞ്ഞു… എന്നാലതു പൂർത്തിയാക്കുന്നതിനു മുന്നേ അവളിടയ്ക്കു കേറുകയായിരുന്നു…

“”…എടാ… നിനക്കെന്താ പറ്റിയെ..?? എന്താ നീയീ പറയുന്നതൊക്കെ..?? ഒന്നു തെളിച്ചുപറയോ..??”””

“”…അവര്… അവരു കല്യാണത്തിനു സമ്മതിച്ചൂന്ന്… എത്രേം പെട്ടെന്നീ കല്യാണം നടത്തണമെന്നും പറഞ്ഞു..!!”””_ ഒറ്റശ്വാസത്തിലായിരുന്നു എന്റെ മറുപടി…

അങ്ങനെ പറഞ്ഞൊപ്പിച്ചു എന്നുപറയുന്നതാവും കൂടുതൽ ശെരി…

“”…ഏഹ്..?? അതെങ്ങനെ..?? ഇതിപ്പോളെന്താ പറ്റിയെ..??”””_ കേട്ടതും ഓർക്കാപ്പുറത്തൊരടി കിട്ടിയ ഭാവത്തിൽ അവളെന്നോടു ചാടിയതിന്,

“”…അതെനിയ്ക്കെങ്ങനെ അറിയാനാണ്..?? ആ മറ്റവള് പണിതു തന്നതാവും..!!”””_ എന്റേം നിലവിട്ടു..

“”..ഏയ്.! അവളങ്ങനൊന്നും ചെയ്യൂലടാ.. നമ്മളു കണ്ടതല്ലേയവളെ..!!”””_ ഞാൻ പറഞ്ഞതുകേട്ടതും അവളെന്നെ എതിർക്കുവായിരുന്നു… അതിനു മറുപടിയായി,

“”…എങ്കിപ്പിന്നെ അവള് കല്യാണത്തിനു സമ്മതിച്ചൂന്ന് ഇവരെന്നോടു കള്ളംപറഞ്ഞെന്നാണോ നീ പറയുന്നേ..??”””_ ന്ന് ചോദിച്ചതും,

“”…അതല്ലടാ.. നിന്റെ വല്യച്ഛൻ പറഞ്ഞതുകേട്ടില്ലേ.. അവൾടച്ഛൻ വാക്കിനു വിലയുള്ളോനാന്ന്.. അതായത് നിന്റെ വീട്ടുകാർക്കു കൊടുത്ത വാക്കുപാലിയ്ക്കാൻ പുള്ളി കള്ളംപറഞ്ഞതാണെങ്കിലോ, അവള് സമ്മതിച്ചൂന്ന്..!!”””_ എന്നുംപറഞ്ഞ് എനിയ്ക്കൊരു പിടിവള്ളിപോലെ അവളാ വാക്കുകളിട്ടു തന്നപ്പോൾ എവിടെയോ ഒരാശ്വാസം..

“”…എടീ എന്നാലും..”””

“”…ഒരെന്നാലുമില്ല.. നീയൊന്നടങ്ങിയേ.. അവളൊരു പാവമാ.. അതുകൊണ്ട് നമുക്കവളെ പറഞ്ഞു സമ്മതിപ്പിയ്ക്കാമെന്നേ.. ഒന്നൂല്ലേലും ഞാനില്ലേ നിന്റൊപ്പം..!!”””_ പലപ്പോഴും എന്നെ പിടിച്ചുനിർത്തുന്ന അവസാനത്തെയാ വാക്കുകൾ അവളുച്ഛരിച്ചപ്പോൾ എന്തെന്നില്ലാത്തൊരു ധൈര്യം പകർന്നുകിട്ടി…

ചത്ത അവസ്ഥയിൽനിന്നും എഴുന്നേറ്റ് തലയിണ ക്രാസിയിലേയ്ക്കു ചേർത്തുവെച്ച് അതിലേയ്ക്കു ഞാൻ ചാരിയിരുന്നു…



“”…എടീ.. അതെനിയ്ക്കറിയാം… അതുതന്നെയാണല്ലോ എന്റെയീ ധൈര്യവും… പക്ഷെ, ഇനി വീട്ടുകാരു പറയുന്നപോലെയേ അവൾക്കു ചെയ്യാൻപറ്റുള്ളൂന്നു വല്ലതും അവളുപറഞ്ഞാൽ പിന്നെ നമ്മളെന്തുചെയ്യും..??”””_ സമാധാനിപ്പിയ്ക്കാനായി അവൾപറഞ്ഞ

വാക്കുകൾ നെഞ്ചിലിരിയ്ക്കുമ്പോൾ പോലും എന്റെ ആശങ്കകളൊഴിയാൻ കൂട്ടാക്കിയിരുന്നില്ല..



“”…എടാ.. അതല്ലേ പറഞ്ഞേ.. നമുക്ക് സെറ്റാക്കാന്ന്.. ഒരുകാര്യം ചെയ്യാം.. നമുക്ക് നാളെയവളെ കോളേജിൽപ്പോയൊന്നു കാണാം.. എന്താണവൾടെ സ്റ്റാൻഡെന്ന് അപ്പോളറിയാല്ലോ..!!”””_ ഒന്നാലോചിയ്ക്കാൻ പോലും സമയമെടുക്കാതെ മനസ്സിൽതോന്നിയ ഉപായം അവളെന്റെ മുന്നിലേയ്ക്കു നിരത്തിയപ്പോൾ,



“”…പിന്നേ.. എനിയ്ക്കൊന്നും വയ്യ.. ആ മറ്റവൾടെ മുഖമോർക്കുമ്പോള് തന്നെ കലിച്ചുവരും.. എന്നിട്ടിനി പോയവളെ കാണാനെന്റെ പട്ടിവരും.. പറയേണ്ടതൊക്കെ രാവിലേതന്നെ പറഞ്ഞതല്ലേ ഞാൻ… ഇനി കോളേജിൽപ്പോയി കണ്ടിട്ടെന്തു വിളമ്പാൻ..??”””_ എന്നായിരുന്നു എന്റെ മറുപടി…



പിന്നല്ലാതെ.. രാവിലേ അത്ര കാര്യമായ്ട്ടു പറഞ്ഞിട്ടല്ലേ ഞാൻപോന്നത്.. എന്നിട്ടിമ്മാതിരി ചതിചെയ്യുമ്പോൾ എങ്ങനെ സഹിയ്ക്കാനാണ്..?? ഓർക്കുമ്പോൾത്തന്നെ പൊളിഞ്ഞു വരുവാണ്…



“”…എടാ.. നീയൊന്നടങ്ങ്… ഇതവളുചിലപ്പോൾ അറിഞ്ഞുപോലും കാണില്ല.. അല്ലേൽപ്പിന്നെ മറ്റൊരു പെണ്ണിനെ മനസ്സിലിട്ടോണ്ടു നടക്കുന്നൊരുത്തനെ കെട്ടാന്ന് ഏതേലും പെണ്ണ് സമ്മതിയ്ക്കോന്നു തോന്നുന്നുണ്ടോ നിനക്ക്..?? നീ എല്ലാം പറഞ്ഞതല്ലാരുന്നോ അവളോട്..??”””



“”…പിന്നെ പറയാതെ..?? അപ്പൊ അവളെല്ലാം തലകുലുക്കി സമ്മതിച്ചതുമാ..!!””



“”…ആ അതാ ഞാൻ പറഞ്ഞത്, അവളിതറിഞ്ഞുപോലും കാണില്ലാന്നേ… വേറൊരുത്തിയെം മനസ്സിലിട്ടൊണ്ട് നടക്കുന്നൊരുത്തനെ കെട്ടാൻ ഏതു പെണ്ണാടാ സമ്മതിയ്ക്കുക..??”””_ അവൾ വീണ്ടുമാ ചോദ്യമാവർത്തിച്ചപ്പോഴാണ് ഞാനുമങ്ങനൊരു സാധ്യതയെ പറ്റിയോർത്തത് പോലും ..



“”…സമ്മതിക്കില്ലല്ലേ..??”””_ ഉറപ്പുവരുത്താനായി ഒന്നുകൂടി ചോദിച്ചതിന്,



“”…ഇല്ലാന്നേ.. ഞാനല്ലേ പറയുന്നേ.. ഇതു ഞാമ്പറഞ്ഞപോലെ അവടച്ഛൻ നിന്റെ വീട്ടുകാരെ വെറുപ്പിയ്ക്കണ്ടാന്നു കരുതി അവളുപോലുമറിയാണ്ട് സമ്മതിച്ചതാവും… എന്തായാലും നാളെ നമുക്കൊന്ന് പോയി നോക്കാം.. സത്യാവസ്ഥയെന്താന്ന് അപ്പോളറിയാലോ..!!”””_ എന്ന് പറഞ്ഞവസാനിപ്പിച്ചവൾ ഇത്തിരി നേരത്തെ ഇടവേളയ്ക്കിപ്പുറം പിന്നെയും തുടർന്നു…


“”…എന്തായാലും തല്ക്കാലം നീയിത് പല്ലവിയോട് പറയണ്ട.. എന്തിനാണീയവസ്ഥയിൽ അവളെക്കൂടി കരയിയ്ക്കുന്നത്..??”””



ആലോചിച്ചപ്പോൾ അവൾപറഞ്ഞതിലും കാര്യമുണ്ടെന്നു തോന്നി…



എല്ലാം കുളമാക്കി, കല്യാണം മുടങ്ങിയെന്നൊക്കെ വിളിച്ചുപറഞ്ഞിട്ട് എന്തെന്നുംപറഞ്ഞാ മാറ്റിപ്പറയുന്നത്..??!!



“”..എടാ.. തല്ക്കാലം നീ വേറൊന്നും ചിന്തിയ്ക്കാണ്ട് കഴിച്ചേച്ച് കിടക്കാന്നോക്ക്.. ബാക്കിയൊക്കെ നാളെ നമുക്ക് സെറ്റാക്കാം..!!”””_ അവളൊരിയ്ക്കൽക്കൂടി പറഞ്ഞുകൊണ്ട് കോള് കട്ടാക്കുമ്പോൾ ഉള്ളമൊന്നു തണുത്തു…



ജൂണ പറഞ്ഞതുപോലെ ഒന്നുമില്ലേലും ഞാനവളെ കണ്ടതല്ലേ.. അവളൊരിയ്ക്കലും അങ്ങനെ ചതിയ്ക്കുവൊന്നുമില്ല.. ഇതൊക്കെയാ വേണുവങ്കിളിന്റെ പണിയാവാനേ തരമുള്ളൂ.. അതോ, നമ്മുടെ കള്ളത്തരംവല്ലതും വല്യച്ഛൻ മണത്തറിഞ്ഞിട്ട് ഇടയ്ക്കു കേറിയതാണോ..??

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


അങ്ങനെയാണേൽ അവളത് വേണ്ടാന്നു പറഞ്ഞാൽപ്പോലും ഫലമുണ്ടാവോ..??



ഏയ്.! അങ്ങനെയൊന്നും ചിന്തിയ്ക്കണ്ട.! എന്തായാലും നാളെ കാണട്ടേ, എന്നിട്ടാലോചിയ്ക്കാം എന്തുവേണമെന്ന്.!



പിന്നെ കൂടുതലൊന്നുമാലോചിയ്ക്കാൻ നിന്നില്ല.. ലൈറ്റും ഓഫ്ചെയ്ത് കേറിക്കിടന്നു.. രാത്രിയിൽ അമ്മയും കല്യാണിയാന്റിയുമൊക്കെ കഴിയ്ക്കാൻ വിളിച്ചെങ്കിലുമിറങ്ങിയില്ല.. വിശപ്പില്ലാന്നുപറഞ്ഞ് ഒഴിവാക്കി വിടുകയായിരുന്നു..



രാത്രിയിലെപ്പോഴോ ഉറങ്ങിയ ഞാനെഴുന്നേൽക്കുന്നത് ജൂണയുടെ മെസേജ് നോട്ടിഫിക്കേഷൻ കേട്ടിട്ടാണ്.. വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്തുനോക്കുമ്പോൾ അതൊരു ന്യൂസിന്റെ ലിങ്കായിരുന്നു..



ഈ വെളുപ്പാൻകാലത്ത് ഇവളിതെന്താ ഷെയർ ചെയ്തേക്കുന്നതെന്നു മനസ്സിൽ പിറുപിറുത്തുകൊണ്ട് ലിങ്ക് ഓപ്പൺചെയ്ത ഞാനൊരുനിമിഷം ഞെട്ടി..



‘പ്രവീൺ തിരോധനക്കേസ് ക്രൈംബ്രാഞ്ചിനു കൈമാറി… മാണിക്കോത്ത് ശ്രീധരന് ഈ കേസുമായുള്ള ബന്ധം ഉടൻ പുറത്തു കൊണ്ടുവരുമെന്ന് ക്രൈംബ്രാഞ്ച് എസ്പി ആദിത്യൻ..’



അതായിരുന്നു ആ ന്യൂസിന്റെ ഹെഡ്ലൈൻ.. അതുവായിച്ചശേഷം കുറച്ചുനേരം ഞാൻ അതേയിരിപ്പിരുന്നു…

ആലോചിയ്ക്കുമ്പോൾ വല്ലാത്തൊരു ഭയം.! എന്തൊക്കെയോ സംഭവിയ്ക്കാൻ പോകുവാണെന്നൊരു തോന്നൽ.!

സ്വന്തം കുടുംബത്തെത്തന്നെ പേടിയ്ക്കേണ്ടി വരുന്നതിന്റെ ഭീകരത അനുഭവിച്ചറിയുകയായിരുന്നു ഞാനപ്പോൾ..



പിന്നെയെഴുന്നേറ്റ് ഫ്രഷായി താഴേയ്ക്കിറങ്ങുമ്പോൾ വല്യച്ഛൻ ദേവൻചെറിയച്ഛനുമായി എന്തോ കൊടികുത്തിയ ചർച്ചയിലായിരുന്നു…



“”…ആദിത്യനല്ല ഇനിയവന്റെ തന്ത ചിറകുംവിരിച്ചു വന്നാപ്പോലും ശ്രീധരന്റെമേലൊരു മണ്ണുനുള്ളിയിടാൻ പറ്റില്ല… അതുകൊണ്ടു നീയതുവിട് ദേവാ..!!”””_ ചെറിയച്ഛനോടതും പറഞ്ഞു തലചെരിച്ചതും വല്യച്ഛനെന്നെ കണ്ടു… അപ്പോഴൊന്നു പരുങ്ങിയ വല്യച്ഛൻ വിഷയംമാറ്റാനെന്നോണം,



“”…ആഹാ.! കല്യാണച്ചെക്കനിങ്ങെത്തിയല്ലോ..!!”””_ എന്നൊരു പറച്ചിലായിരുന്നു… ശേഷം,



“”…ദേവാ… നീ വേണുവിനെ വിളിച്ച് കാര്യങ്ങളൊക്കെ പെട്ടെന്നു നീക്കാൻ ബലരാമനോടു പറയണം… കൂടുതൽ വൈകിപ്പിയ്ക്കണ്ടന്നാ അമ്മ പറഞ്ഞത്..!!”””_ എന്നു കൂട്ടിച്ചേർക്കുവേം ചെയ്തു.. അതിന്



“”…ശെരി വല്യേട്ടാ..!!”””_ ന്ന് മറുപടിയും പറഞ്ഞെഴുന്നേറ്റ ചെറിയച്ഛൻ,



“”…നീ രാവിലേയിതെങ്ങോട്ടാ..?? ഇന്ന് ഓഫീസിൽ പോണ്ടാ, എന്റൊപ്പം മില്ലിലേയ്ക്കു വരാൻ ഞാൻ പറഞ്ഞതല്ലേ..??”””_ എന്നും ചോദിച്ചെന്റെ മുഖത്തേയ്ക്കു നോക്കി…



“”…ചെറിയച്ഛാ… അതുപിന്നെ… ഇന്നൊരു ക്ലൈന്റിനെ കാണാനുണ്ട്… ജൂണ രാത്രിയാ ഇൻഫോംചെയ്തത്… അതാ ചെറിയച്ഛനോട്‌ പറയാൻ പറ്റാഞ്ഞത്..!!”””_ ഒന്നു വിക്കിയെങ്കിലും ഞാൻ പറഞ്ഞൊപ്പിച്ചു…



“”…ആഹ്.! എന്നാ പോയിട്ടു വാ… പിന്നെ വല്ലതും കഴിച്ചിട്ടുപോണം… ഇന്നലെ രാത്രി നീയൊന്നും കഴിച്ചില്ലാന്ന് ശോഭപറഞ്ഞു..!!”””_ ചെറിയച്ഛൻ ആ പറഞ്ഞതിനൊന്നു മൂളിയെന്നു വരുത്തി ഡയനിങ്ഹോളിലേയ്ക്കു നടക്കുന്നതിനിടയിൽ ഞാനൊരിയ്ക്കൽക്കൂടി വല്യച്ഛനെ തിരിഞ്ഞുനോക്കുമ്പോൾ ആള് ഗഹനമായ പത്രം വായനയിലാണ്… എന്നെയൊന്നു നോക്കുന്നു പോലുമില്ല..



അതിനർത്ഥം പുള്ളിയൊന്നും അറിഞ്ഞിട്ടില്ലാന്നാണോ..??



എന്തായാലും ഇന്നവളെക്കാണുമ്പോൾ എന്താണു നടന്നതെന്നൊരു തീർപ്പാകുമല്ലോ.. അതിനുശേഷം എന്തു വേണമെന്നാലോചിയ്ക്കാം..



അങ്ങനെയുംകരുതി ഡൈനിങ് ടേബിളിനുമുന്നിലെ ചെയറിലിരിയ്ക്കുമ്പോൾ കല്യാണിയാന്റി ബ്രേക്ക്‌ഫാസ്റ്റ് വിളമ്പി… അതു കഴിയ്ക്കുന്നതിനിടയിലാണ് ജൂണയുടെ വരവ്…



പതിവിനു വിപരീതമായി ഇളംനീല നിറത്തിലൊരു ചുരിദാറായിരുന്നു അവളുടെ വേഷം… അവളെക്കണ്ടതും,



“”…ആഹ്.! നീയെത്തിയോ..?? എടീ… നീ കഴിച്ചതാണോ..?? ഇല്ലേലിരിയ്ക്ക്… ഞാൻ ദോശയെടുക്കാം..!!”””_ ന്ന് പറഞ്ഞുകൊണ്ട് ആന്റിയകത്തേയ്ക്കു തിരിഞ്ഞു…



“”…വേണ്ടാന്റീ… ഞാൻ കഴിച്ചിട്ടായിറങ്ങിയെ..!!”””_ പറഞ്ഞശേഷം അവളെന്റടുക്കെ വന്നിരുന്നു…



“”…നീയാ ന്യൂസ് റിപ്പോർട്ട് കണ്ടായ്രുന്നോ..??”””_ മെല്ലെയവൾ ചോദിച്ചതിന് ഞാൻ തലകുലുക്കി… ശേഷം വല്യച്ഛനിരിയ്ക്കുന്നത് കണ്ണുകൊണ്ട് ആംഗ്യം കാണിയ്ക്കുകയും ചെയ്തു…



അപ്പോഴേയ്ക്കും വല്യച്ഛന്റെ മകൾ വന്ദനയങ്ങോട്ടേയ്ക്കു വരുകയും ചെയ്തു.. അതോടെ ജൂണ വിഷയം മാറ്റാനെന്നോണം,



“”…ആഹ്.! അതെന്തേലുമായ്ക്കോട്ടേ.. നമുക്കെന്തായാലും ഇതെന്തു ചെയ്യാമ്പറ്റോന്നു നോക്കാം.. നീ പെട്ടെന്നു കഴിച്ചിട്ടു വാ..!!”””_ ന്നും പറഞ്ഞ് അവളെഴുന്നേറ്റ് അടുക്കളയിലേയ്ക്കു നടന്നു..



“”…പാർത്ഥീ.. ഇന്നു നീ തിരിച്ചെത്താൻ ലേറ്റാവോ..?? എനിയ്ക്കു കുറച്ച് പർച്ചേസിങ്ങുണ്ടായിരുന്നു..!!”””_ ഡയനിങ്ഹോളും താണ്ടി അടുക്കളയിലേയ്ക്കു നടക്കുന്നതിനിടയിൽ എന്തോ ഓർത്തിട്ടെന്നപോലെ വന്ദന തിരക്കി..



“”…നോക്കാം..!!”””_ കഴിയ്ക്കുന്നതിനിടയിൽ മറുപടി ഒറ്റവാക്കിലൊതുക്കുമ്പോൾ,



“”…ആഹാ.! ഇന്നെന്തുപറ്റി ജൂണക്കൊച്ച് പെൺവേഷത്തിൽ..??”””_ ന്നൊരു ശോഭാന്റിയുടെ കളിയാക്കൽ അടുക്കളയിൽനിന്നും കേൾക്കുന്നുണ്ടായിരുന്നു..



“”…ഇന്നൊരു ക്ലൈന്റിനെ പേടിപ്പിയ്ക്കാനുണ്ട്.. അതുകൊണ്ടിങ്ങനെ പോകാമെന്നുവെച്ചു..!!”””_ അതിനവൾ തിരിച്ചടിയ്ക്കുന്ന ശബ്ദവുംകേട്ടാണ് ഞാൻ കൈകഴുകാനായി എഴുന്നേൽക്കുന്നത്..



“”…ഡീ.. ഇറങ്ങാം..!!”””_ കൈ കഴുകിയശേഷം ഞാൻ വിളിച്ചുപറഞ്ഞതും,



“”…ദാ വരുന്നൂ..!!”””_ ന്നും പറഞ്ഞവൾ ഓടിയിറങ്ങിവന്നു.. ശേഷം അപ്പോഴും പത്രപാരായണം കഴിയാതിരുന്ന വല്യച്ഛനോട്‌ യാത്രയുംപറഞ്ഞ് ഞങ്ങൾ വണ്ടിയിൽക്കേറി..


“”…എടാ.. നീയിങ്ങനെ ടെൻഷനാവാതെ.. നമുക്കെല്ലാം സെറ്റാക്കാവുന്നതേയുള്ളൂന്ന്..!!”””_ കുറച്ചുനേരമെന്നെ നോക്കിയിരുന്ന ശേഷം ജൂണ സംസാരിയ്ക്കാനാരംഭിച്ചു..



“”…എടീ.. എനിയ്ക്കതല്ല, അവളുടെയറിവോടെയല്ല ഈ കല്യാണത്തിനവർ സമ്മതിച്ചൂന്നുതന്നെ വെയ്ക്ക്.. എങ്കിപ്പിന്നെ അവളെക്കണ്ടിട്ടിപ്പോൾ എന്തേലും പ്രയോജനമുണ്ടോ..?? അവളിഷ്ടമല്ലാന്നു പറഞ്ഞാലും വീട്ടുകാരിതു നടത്താൻ നോക്കില്ലേ..??”””_ പിന്നിൽ ഹോണടിച്ച ബസ്സിന് ഓവർടേക്ക് ചെയ്യാനായി സൈഡൊതുക്കുന്നതിനിടയിലും ഞാൻ സംശയപൂർവ്വം ജൂണയെ നോക്കി..



“”…എടാ.. അതിനല്ലേ ഞാൻ.. നിന്നോടവളിഷ്ടമല്ലാന്നു പറയുന്നത് നീ വീഡിയോ എടുക്കണം.. എന്നിട്ടതു വീട്ടിൽക്കാണിച്ചാൽ മതിയല്ലോ.. പ്രോബ്ലം സോൾവ്ഡ്..!!”””_ പറഞ്ഞശേഷം അവളൊന്നു പുഞ്ചിരിച്ചു..



“”…ഉഫ്.! നീ പൊളി.! എന്നാലുമെന്ത്‌ കുരുട്ടുബുദ്ധിയാടീ പെണ്ണേ നിനക്ക്..??”””



“”…ഇതൊക്കെയെന്ത്‌..??”””_ കുറച്ചു ജാഡയിട്ട് എന്നെ നോക്കിയവൾ കണ്ണിറുക്കിയ ശേഷം ചുമലിൽനിന്നും താഴേയ്ക്കിറങ്ങിയ ചുരിദാറിന്റെ ഷോൾഡർ പിടിച്ച് അഡ്ജസ്റ്റുചെയ്തു..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


“”…സത്യം.! നീ കൂടില്ലായിരുന്നേൽ ഉറപ്പായ്ട്ടും ഞാൻ പെട്ടേനെ..!!”””



അങ്ങനെ ഒന്നുംരണ്ടും പറഞ്ഞ് ഞങ്ങൾ യാത്രതുടർന്നു.. ഒരു പതിനൊന്നു മണിയോടെ സെൻറ് സ്റ്റീഫൻസിനു മുന്നിലെത്തി.. വണ്ടി കോളേജ്ഗേറ്റും കടത്തി പാർക്കിങ് സെക്ഷനിലേയ്ക്കു കേറ്റിയിട്ട് പുറത്തിറങ്ങുമ്പോഴാണ് വെള്ളയിൽ അവിടവിടെയായി റോസ് ബോർഡറടിച്ച് നാലഞ്ച് ബിൽഡിങ്ങുകളായി തിരിച്ച ആ കോളേജിന്റെ യഥാർത്ഥരൂപം ഞാൻ കാണുന്നത്…



“”…വാ.. ഇനിയവളെ തപ്പിയെടുക്കാം..!!”””_ അത്രേംവലിയ കോളേജിൽ എവിടെപ്പോയി തപ്പണമെന്ന് ഒരൂഹവുമില്ലേലും നമ്മൾ തേടിയിറങ്ങി..



സത്യംപറഞ്ഞാൽ സെന്റ്സ്റ്റീഫൻസിലാണ് വർക്ക് ചെയ്യുന്നതെന്നല്ലാതെ അവളെക്കുറിച്ച് നമുക്കു വേറൊരറിവുമുണ്ടായിരുന്നില്ല…



“”…ഇത്രേം വലിയ കോളേജാണെന്ന് ഞാൻ കരുതീലാട്ടോ..!!”””_ പാർക്കിങ് സെക്ഷന്റെ പുറത്തായുള്ള ഗ്രൗണ്ടിലൂടെ നടക്കുന്നതിനിടയിൽ ചുറ്റും കണ്ണോടിച്ചുകൊണ്ട് ജൂണ പറഞ്ഞു…



അവസാനം അവിടെക്കണ്ടൊരു ചെക്കനോട്‌ സ്റ്റാഫ്റൂമിലേയ്ക്കുള്ള വഴിയുംചോദിച്ച് അങ്ങോട്ടേയ്ക്കു വെച്ചുപിടിയ്ക്കുവായ്രുന്നു..



“”…എക്സ്ക്യൂസ് മി.. ഋതികാമാം ഉണ്ടോ..??”””_ സ്റ്റാഫ്റൂമിനു പുറത്തായിനിന്ന് ജൂണതിരക്കി..



“”…ഋതികമാമോ..?? അതാരാ..??”””_ അതുകേട്ടതും അവിടെയിരുന്നൊരു പെണ്ണുംപിള്ള അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞുംമറിഞ്ഞും നോക്കി..



“”…എടീ.. അവൾടെ ഫുൾനെയിം എന്താന്നറിയോ..??”””_ കണ്ടതും ഞാൻ ജൂണയെത്തോണ്ടി..



അപ്പോഴാണ് അവിടെയുണ്ടായിരുന്ന സ്റ്റാഫുകൾ എന്നെക്കാണുന്നത്… അതോടെ അവരുടെമുഖത്തു വല്ലാത്തൊരു ചിരിയുംതൂങ്ങി.. ഉടനെതന്നെ തമ്മിൽത്തമ്മിൽ കുശുകുശുത്ത ശേഷം,



“”…ഓ.! ഋതുവിനെ കാണാൻവന്നതാണല്ലേ..?? അവളാ സെമിനാർ ഹോളിൽ കാണും..!!”””_ ഒരാക്കിയ ചിരിയോടെ അതിലൊരു മാം പറഞ്ഞു.. ശേഷം അങ്ങോട്ടേയ്ക്കുള്ള വഴിയും പറഞ്ഞുതന്നു…



ഉടനെ അവളെയുംവിളിച്ച് സെമിനാർ ഹോളിലെത്തി, എന്നിട്ടകത്തേയ്ക്കു നോക്കിയതും ഞങ്ങടെ കിളിപോയി..



ഒരു പത്തറുപത് പിള്ളേര് വട്ടംകൂടിയിരിയ്ക്കുന്നതിന്റെ നടുക്കായിരുന്ന് ചിരിച്ചു കളിച്ച് കഥപറയുന്ന ഋതികയെക്കണ്ടാൽ ഞെട്ടാതെ പിന്നെ..??!!



…ഇവളെയാണോ മിണ്ടാപ്പൂച്ചയെന്ന് പറഞ്ഞത്..??



അങ്ങനെ നോക്കി അന്തംവിട്ടു നിൽക്കുമ്പോഴാണ് ഏതോ ഒരുത്തൻ പാഞ്ഞവിടേയ്ക്കു വന്നിട്ട്,



“”..ദേ.. ഋതുവിന്റെ കെട്ടിയോൻ കാണാൻ വന്നേക്കുന്നു..!!”””_ എന്നൊറ്റ കീറലുകൂടി വെയ്ക്കുന്നത്.. ഉടനെതന്നെ എല്ലാംകൂടി വെട്ടിത്തിരിഞ്ഞു നോക്കുവേം ചെയ്തു…



ഒട്ടും പ്രതീക്ഷിയ്ക്കാതെ അങ്ങനൊരു സാഹചര്യത്തിൽ അവളെക്കണ്ടതിൻറെ ഷോക്കിൽനിന്നും മുക്തനാവുന്നതിനു മുന്നേ അടുത്ത ഒരാഘാതം കൂടിയായപ്പോൾ ഞാനൊന്നാടിപ്പോയി..



എന്തു ചെയ്യണമെന്നറിയാതെ ജൂണയെ നോക്കുമ്പോൾ അവളപ്പോഴും ഋതുവിന്റെ ഭാവമാറ്റം ഉൾക്കൊള്ളാനാവാതെ തരിച്ചുനിൽക്കുവാണ്..



അപ്പോൾത്തന്നെ,



“”…എന്താ ചേട്ടാ.. നമ്മുടെ ഋതുവിനെക്കാണാണ്ട് ഇരിയ്ക്കാമ്പറ്റാണ്ടായോ..??”””_ ന്ന് അതിലൊരുത്തി ആക്കിയമട്ടിൽ ചോദ്യവുമിട്ടു.. ഉടനെ,



“”…മിണ്ടാതിരി പിള്ളേരേ.. നിങ്ങളുപോയി പറഞ്ഞ ടോപ്പിക് ഡിസ്ക്കസ് ചെയ്.. പോ.. പോ..!!”””_ പിളേളരെയൊക്കെ തട്ടിയോടിച്ചശേഷം അവൾ ഞങ്ങൾടടുക്കലെത്തി..



“”..എന്താ..?? എന്തായിവിടെയൊക്കെ..??”””_ എന്നേയും ജൂണയേയും മാറിമാറി നോക്കിയാണ് ചോദിച്ചതെങ്കിലും എന്റെ മുഖത്തേയ്ക്കു നോക്കുമ്പോൾ ഇന്നലെക്കണ്ടയാ തിരയിളക്കം തൽസ്ഥാനത്തിപ്പോഴും കാണാനുണ്ട്…



“”…ഇതിലേ പോയപ്പോളൊന്നു കേറാന്നുവെച്ചു.. അതാ..!!”””_ ചുമ്മാതെയാണെങ്കിലും ജൂണ തട്ടിവിട്ടതിന് വീണ്ടുമാ കണ്ണുകൾ എന്റെ മുഖത്തുവീണു.. ഒരു തുടുപ്പോ നാണമോ ഒക്കെയുണ്ടായിരുന്നു ആ നോട്ടത്തിൽ.. എന്തൊക്കെയോ പറയാതെ പറയുന്ന ഭാവം.!



“”…എന്നാൽ വാ.. നമുക്കൊരു കോഫി കുടിയ്ക്കാം..!!”””_ ഞങ്ങളെ വിളിച്ചശേഷം അവൾ മുന്നേനടക്കുമ്പോൾ നമ്മൾപരസ്പരം നോക്കി.. ഇന്നലെക്കണ്ട അപ്പാവിപ്പെണ്ണിന്റെ സ്ഥാനത്ത് ഇന്നു മറ്റാരോ നിൽക്കുന്നതുപോലെ..



“”…ഋതൂ.. എങ്ങോട്ടാ..?? ഇതൊക്കെയാരാ..??”””_ പോകുന്നപോക്കിൽ എതിരേവന്ന പെൺകുട്ടി തിരക്കിയതും അവളെന്തേലും മറുപടിപറയുന്നതിനു മുന്നേ കൂടെയുണ്ടായിരുന്ന കുട്ടിയവളെ തോണ്ടി.. എന്നിട്ടെന്തോ ചെവിയിൽ പറയുകയും ചെയ്തു..



അതോടെ,



ഉം.. നടക്കട്ടെ നടക്കട്ടേയെന്നർത്ഥത്തിൽ അവർ ഊറിച്ചിരിച്ചുകൊണ്ട് കടന്നുപോയി.. അതുകൂടികണ്ടതും എനിയ്ക്കാകെ പൊളിഞ്ഞുകേറുവായിരുന്നു..



..ഇവളീ കോളേജു മുഴുവൻ എന്നെക്കുറിച്ചു പാടി നടക്കുവായിരുന്നോ..?? അല്ലേൽ കാണുന്നവരൊക്കെ ഇങ്ങനെ ചിരിയ്ക്കേണ്ട കാര്യമുണ്ടോ..??



അങ്ങനേം ചിന്തിച്ചു പിന്നാലേ നടക്കുന്നതിനിടയിൽ പലയാവർത്തി അവളെന്നെ തിരിഞ്ഞുനോക്കുന്നതും പുഞ്ചിരിയ്ക്കുന്നതുമൊക്കെ സഹിയ്ക്കേണ്ടിയും വന്നു..



പറഞ്ഞിട്ടു കാര്യമില്ലല്ലോ, നമ്മുടെയാവശ്യമായിപ്പോയില്ലേ..



“”…ഇവിടെ പിള്ളേരൊക്കെ തന്നെ പേരാണോ വിളിയ്ക്കുന്നെ..??”””_ അവൾ കാണിച്ച വഴിയിലൂടെ കാന്റീനിലേയ്ക്കു കേറുന്നതിനിടയിൽ ജൂണ തിരക്കി..



“”…അതേ.. എനിയ്ക്കിങ്ങനെ പിള്ളേര് മാമെന്നും മിസ്സെന്നും വിളിച്ചുകേൾക്കുന്നതിൽ വല്യ താല്പര്യമില്ല.. അതുകൊണ്ട് ഞാൻ തന്നെയാ ഋതൂന്ന് വിളിച്ചോളാൻ പറഞ്ഞത്.. എനിയ്ക്കുമങ്ങനെ വിളിച്ചുകേൾക്കാനാ ഇഷ്ടം..!!”””_ ഒന്നുചിരിച്ചശേഷം,


“”…വിഷ്ണൂ.. മൂന്നു കോഫി..!!”””_ യെന്ന് കാന്റീനിലെ പയ്യാനോടു വിളിച്ചുപറയുകയും ചെയ്തു..



“”…വാ.. ഇവിടെയിരിയ്ക്കാം.. അടുത്തുകണ്ട ചെയറിലേയ്ക്കു ചൂണ്ടിപറഞ്ഞിട്ട് അവളിരിയ്ക്കുമ്പോൾ ഇന്നലെ കണ്ടപ്പോളുണ്ടായിരുന്നതിൽ നിന്നും ഇന്നുണ്ടായ മാറ്റങ്ങളെ വിശകലനം ചെയ്യാനായിരുന്നു എന്റെ മനസ്സിനു തിടുക്കം..



“‘…അല്ല.. നിങ്ങളിതിലേ പോയപ്പോൾ വെറുതേയിവിടേയ്ക്കു കേറിയതാണോ..?? കണ്ടിട്ടങ്ങനെ തോന്നുന്നില്ലല്ലോ..!!”””_ ആ പയ്യൻ കൊണ്ടുവെച്ച കോഫിയിൽ രണ്ടെണ്ണം നമ്മുടെനേരെ നീക്കിക്കൊണ്ടവൾ ചോദിച്ചതും ഞാനും ജൂണയും പരസ്പരം നോക്കിപ്പോയി..



..വിചാരിച്ചപോലെ ഇവള് ചെറിയ പുള്ളിയൊന്നുമല്ല.!



“”…മ്മ്മ്.! കാര്യമെന്താന്നു പറഞ്ഞോ..!!”””_ അവൾ വീണ്ടുമാവശ്യപ്പെട്ടപ്പോൾ എന്നോട് പറയാനായി ആംഗ്യം കാണിച്ചിട്ട് ജൂണയെഴുന്നേറ്റു മാറി..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“”…എടോ.. ഇന്നലെ വീട്ടീന്നു വിളിച്ചപ്പോൾ താൻ കല്യാണത്തിനു സമ്മതിച്ചൂന്നു പറഞ്ഞല്ലോ.. അത് താനറിഞ്ഞിട്ടു തന്നെയാണോ..?? അതോ തന്നോടഭിപ്രായം ചോദിയ്ക്കാണ്ട് അവരെടുത്ത തീരുമാനമാണോ..?? അതൊന്നറിയാൻവേണ്ടി വന്നതാ ഞങ്ങൾ..!!”””_ വളച്ചു ചുറ്റലൊന്നുമില്ലാതെ നേരിട്ടുതന്നെ ഞാൻ കാര്യംതിരക്കി..



“”…ഞാനറിഞ്ഞിട്ടു തന്നെയാ..!!”””_ ആലോചിയ്ക്കാനൊന്നും അവൾക്കധികം സമയം വേണ്ടിവന്നില്ല… ഉത്തരം വളരെ പെട്ടന്നായിരുന്നു.. എന്റെ നടുങ്ങിയ നോട്ടം കണ്ടാവും അവൾ തുടർന്നു…



“”…എടോ.. അതുപിന്നെ.. ഇന്നലെ വീട്ടുകാർ കല്യാണത്തിന് താല്പര്യമല്ലേന്നു ചോദിച്ചപ്പോൾ എനിയ്ക്കല്ലാന്നു പറയാൻ കഴിഞ്ഞില്ല.. സോറി..!!”””_ കോഫിക്കപ്പ് ചുണ്ടോട് ചേർക്കുന്നതിനിടയിലവൾ കണ്ണ് കുറുക്കി പറഞ്ഞു..



“”…ഏഹ്.! അതെന്താ..?? ആരേലും ഭീഷണിപ്പെടുത്തിയോ..?? അല്ലേൽ വേറെന്തേലും പ്രശ്നമുണ്ടായോ..??”””_ അപ്പോഴെന്റെ ശബ്ദത്തിൽ പതിവിനെക്കാൾ ഘനമുണ്ടായിരുന്നു..



“”…ഏയ്.! വേറെപ്രശ്നമൊന്നുമില്ല.. എനിയ്ക്കെന്തോ തന്നെയിഷ്ടമായില്ലെന്ന് അവരോടു നുണപറയാൻ പറ്റിയില്ല.. മനസാക്ഷിയെ വഞ്ചിയ്ക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ..??”””_ ഒരു കൂസലുമില്ലാതെ മുഖത്തുനോക്കിയവൾ അങ്ങനെപറഞ്ഞപ്പോൾ പകച്ചത് ഞാനായിരുന്നു..



“”…എടോ.. സത്യായ്ട്ടും താനെന്താ പറഞ്ഞുവരുന്നതെന്ന് എനിയ്ക്കു മനസ്സിലാവുന്നില്ല..!!”””_



“”…എനിയ്ക്കുമറിയില്ല.! താനിന്നലെ പോയശേഷം ഇതുവേണ്ടാന്നു പറയാൻ ഞാൻ പലയാവർത്തി ശ്രെമിച്ചതാ.. പക്ഷേ, എന്നെക്കൊണ്ടാവുന്നില്ലടോ.. അല്ലേൽത്തന്നെ എന്തുകണ്ടിട്ടാ ഞാൻതന്നെ വേണ്ടാന്നുപറയുന്നേ..?? സമ്പത്തിന്റെ കാര്യം മാറ്റിനിർത്താം.. എന്നാലും വിദ്യാഭ്യാസമില്ലേ..?? സൗന്ദര്യമില്ലേ..?? പെരുമാറ്റമോ അതതിലും മെച്ചം.. പിന്നെ ഞാൻ നോക്കീട്ട് പണത്തിന്റെ ഒരഹങ്കാരവും കണ്ടതുമില്ല, ഡൌൺ ടു എർത്താണെന്ന് തോന്നുകേംചെയ്തു.. അപ്പോൾപ്പിന്നെ എന്തിന്റടിസ്ഥാനത്തിലാ തന്നെ വേണ്ടാന്നു പറയുക..??”””_ ഉണ്ടക്കണ്ണുകൾ തുറിപ്പിച്ചുകൊണ്ടുള്ള അവളുടെ ചോദ്യംകേട്ടപ്പോൾ ഇനി ഞാനാണോ അവളോടു പോക്രിത്തരം കാണിച്ചതെന്നുപോലും തോന്നിപ്പോയി..



“”…എടോ.. എന്നാലും ഞാനെന്റവസ്ഥ തന്നോടു പറഞ്ഞതല്ലേ..?? എനിയ്ക്കിതെൻറെ വീട്ടിൽപ്പറഞ്ഞു മുടക്കാൻ പറ്റാത്തതുകൊണ്ടു മാത്രമാ ഞാനിങ്ങനൊരു ഹെൽപ്പ് ചോദിച്ചതുപോലും.. വേറെന്തേലുമൊരു വഴി എന്റെ മുന്നിലുണ്ടായിരുന്നേൽ ഉറപ്പായ്ട്ടും ഇങ്ങനെവന്നിരുന്ന് തൻറെ കാലു ഞാൻ പിടിയ്ക്കില്ലായ്രുന്നു.. എന്റെവസ്ഥ അതായിപ്പോയി..!!”””_ കയ്യിലിരുന്ന കപ്പ് ടേബിളിലേയ്ക്കുവെച്ച് കെഞ്ചുമ്പോലെ ഞാനതു പറയുമ്പോൾ മാണിക്കോത്ത് തറവാട്ടിലെ ആൺതരിയാണെന്നോ ആൽഫാഗ്രൂപ്പ്സിന്റെ ഭാവി സിഇഒ ആണെന്നോയുള്ള ചിന്തയൊന്നും എന്നെ തൊട്ടുതടവുകപോലും ചെയ്തിരുന്നില്ല.. മനസ്സുനിറയെ അവൾമാത്രമായിരുന്നു, എന്റെ പല്ലവി.!



ഞാനാപ്പറഞ്ഞതും എന്റെ മുഖത്തെ ദയനീയതയും കുറച്ചുനേരം നോക്കിയിരുന്നശേഷം അവളൊന്നു മുരടനക്കി..



“”…എടോ.. എനിയ്ക്കു തന്റവസ്ഥ മനസ്സിലാക്കാൻ പറ്റാഞ്ഞിട്ടല്ല.. പക്ഷേ തന്നെയിഷ്ടമായില്ലെന്നു കള്ളമ്പറയാൻ എന്നെക്കൊണ്ട് പറ്റത്തില്ല.. താനെന്നെയുമൊന്നു മനസ്സിലാക്ക്.. വേണമെങ്കിൽ താനീ ബന്ധത്തിൽനിന്നും ഒഴിവായ്ക്കോ, ഞാനെതിരു പറയത്തില്ല..



ഉറപ്പ്.! പക്ഷേ ഒരു കുറവും തോന്നാത്ത തന്നെ എന്തുപറഞ്ഞാ ഞാൻ കുറ്റക്കാരനാക്കുന്നത്..??”””_ എൻറെ മുഖത്തേയ്ക്കുനോക്കി അവളതുചോദിയ്ക്കുമ്പോൾ, അങ്ങനെ ചോദിച്ചതെന്തിനെന്നോ അതിന്റെ അർത്ഥമെന്താണെന്നോ ഒന്നും മനസ്സിലാക്കാനുള്ള വിചാരമോ വിവേകമോ എനിയ്ക്കില്ലാതെ പോയി..



അപ്പോഴത്തെ അവളുടെ സാഹചര്യങ്ങളെക്കാൾ എനിയ്ക്കെന്റെ ലക്ഷ്യത്തിനായിരുന്നു പ്രാധാന്യം.!



പിന്നൊന്നും മിണ്ടാതെ കപ്പിലെ കോഫിയിൽമാത്രമായി കണ്ണുതറപ്പിച്ചിരുന്ന എന്നെ നോക്കി അവൾ പറഞ്ഞുതുടങ്ങി;



“”…അതൊക്കെ പോട്ടെ, ഇപ്പൊ താൻ പറഞ്ഞതുപോലെ തനിയ്ക്കു മറ്റൊരു പെൺകുട്ടിയെ ഇഷ്ടമാണെന്നു പറഞ്ഞ് ഞാനീ ബന്ധത്തിൽനിന്നും പിന്മാറിയാലുള്ളവസ്ഥയോ..?? ഉടനെ എന്റച്ഛനത് തന്റെ വീട്ടുകാരെയറിയിയ്ക്കും.. അപ്പൊപ്പിന്നെ ഞാനീ കല്യാണംമുടക്കുന്നതും താൻ തന്റെ റിലേഷൻഷിപ്പ് നേരിട്ടു വീട്ടിൽപ്പറയുന്നതും തമ്മിൽ എന്താണു വ്യത്യാസം..?? താനൊന്നാലോചിച്ചു നോക്ക്..!!”””_ കണ്ണിൽത്തന്നെ നോക്കിയാണ് അവളത്രയുംപറഞ്ഞത്.. അവളുടെയാ നോട്ടം പലപ്പോഴുമെന്റെ ശ്രവണശക്തിയ്ക്കുമേലെ മറ തീർക്കുന്നുണ്ടായിരുന്നു..



“”…കഴിയ്ക്കാനെന്തേലും പറയട്ടേടോ..?? രാവിലേ അവിടെന്നിറങ്ങിയിട്ടുണ്ടാവില്ലേ..??”””_ അതിനിടയ്ക്കവൾ ചോദിച്ചതിന്,



“”…അതുസാരമില്ല.. ഞാൻ കഴിച്ചിട്ടാ ഇറങ്ങിയേ.. അവൾക്കെന്തേലും വേണോന്ന് ചോദിയ്ക്കണം..!!”””_ അപ്പുറത്തായി മാറി മറ്റൊരു ടേബിളിലിരുന്ന ജൂണയെ ചൂണ്ടി ഞാൻപറഞ്ഞതും അവളപ്പോൾത്തന്നെ വിഷ്ണുവിനെ വിളിച്ച് ജൂണയ്ക്കടുത്തേയ്ക്കു വിട്ടു..



അവനവളോട് ഓർഡർ ചോദിയ്ക്കുന്നത് കണ്ടശേഷം ഞാൻ ഋതുവിനു നേരെ തിരിഞ്ഞു;



“”…അങ്ങനെയാണെങ്കിൽ തനിയ്ക്കിത് ഇന്നലെയങ്ങു പറഞ്ഞാൽ പോരായിരുന്നോ..?? എന്നാപ്പിന്നെ എനിയ്ക്കു തന്നെയിഷ്ടമായിയെന്ന് ഞാൻ വീട്ടിൽ പറയില്ലായിരുന്നല്ലോ.. ഇതിപ്പോ ഞാൻ വീട്ടിലങ്ങനെ പറയുകേംചെയ്തു, തനിയ്ക്കാണെങ്കിലിത് ബ്ലോക്കാക്കാനും പറ്റിയില്ല.. ആകെക്കൂടി പെട്ടതു ഞാനാ..!!”””_ ആലോചിയ്ക്കുന്തോറും എനിയ്ക്കു സഹിയ്ക്കാനേ പറ്റുന്നുണ്ടായിരുന്നില്ല.. കാൽച്ചുവട്ടിൽനിന്നും മണ്ണൊലിച്ചു പോകുന്നതുപോലൊരു തോന്നൽ.. നെയ്തുകൂട്ടിയ സ്വപ്നങ്ങളെല്ലാം വെറും പാഴ്ക്കിനാവുകൾ മാത്രമായി ഒടുങ്ങുവാണോ..??


“”…എന്നാൽ ഞാനൊന്നു ചോദിയ്ക്കട്ടേ, താനിന്നലെ വന്നിട്ട് തന്റെ കാര്യം മാത്രമല്ലേ പറഞ്ഞുള്ളൂ.. എപ്പോഴേലും എന്റഭിപ്രായമോ ഇഷ്ടമോ താൻ ചോദിച്ചായിരുന്നോ..?? അപ്പോഴത്തെ എന്റവസ്ഥ എന്തായിരുന്നൂന്ന് താനാലോചിച്ചിരുന്നോ..??”””_ കോഫിക്കപ്പിനു പുറത്തുകൂടി തടവിക്കൊണ്ട് ദയനീയഭാവത്തിലൊന്നു ചിരിച്ചശേഷം അവൾതുടർന്നു;



“”…ഉള്ളതു പറയാലോ, എന്താണെന്നൊന്നും എനിയ്ക്കറിയില്ല; തൻറെ ഫോട്ടോ കണ്ടപ്പോഴേ എനിയ്ക്കുതന്നെ ഇഷ്ടമായതാ.. ഞാനാ ഫോട്ടോയുംപിടിച്ച് ഇവിടെയൊക്കെ ചാടിത്തുള്ളി നടക്കുവേം ചെയ്തതാ.. അതാണെങ്കിൽ വീട്ടുകാർക്കൊക്കെ അറിയുകേം ചെയ്യാം..

അങ്ങനെയുള്ളപ്പോൾ പെട്ടെന്നൊരു നിമിഷം ചെന്നിട്ട് എനിയ്ക്കുതന്നെ ഇഷ്ടമായില്ലെന്ന് വീട്ടുകാരോടു പറഞ്ഞാൽ അവരെന്തുകരുതും..?? അവരത് അംഗീകരിയ്ക്കുമെന്ന് തോന്നുന്നുണ്ടോ..?? തനിയ്ക്കതു പ്രശ്നമുണ്ടാകത്തില്ല, പക്ഷെ അതെന്റെ ക്യാരക്ടറിനെ ബാധിയ്ക്കും.. അതുകൊണ്ടാ ഞാൻപറഞ്ഞത് തന്നെയിഷ്ടമല്ലാന്നു പറയാൻ എനിയ്ക്കു പറ്റില്ലാന്ന്..!!”””_ സ്വന്തമഭിപ്രായമവൾ മുഖത്തുനോക്കിത്തന്നെ പറഞ്ഞപ്പോൾ എന്റെ നാവിടറി.. മറ്റൊരവസ്ഥയിലോ മറ്റൊരാളുടെ കാര്യത്തിലോ ആയിരുന്നൂ അവളീ അഭിപ്രായം പറഞ്ഞിരുന്നതെങ്കിൽ ഞാനെഴുന്നേറ്റുനിന്ന് കയ്യടിച്ചേനെ.. പക്ഷെ, ഇതിപ്പോൾ എന്റെ കാര്യമായിപ്പോയില്ലേ..??!!



ഒടുക്കം ഞാനവസാന പിടിവള്ളിയെന്നപോലെ എന്റെ തുറുപ്പുചീട്ട് പുറത്തെടുത്തു, ചുറ്റും ഏതു കാലാൾപ്പട വീണാലും രാജാവിനെ സംരക്ഷിയ്ക്കുകയാണല്ലോ മന്ത്രിയുടെ ദൗത്യം.. അതെ ചുവടു തന്നെ ഞാനുമിവിടെ പ്രയോഗിച്ചു…



“”…എടോ.. എന്നാലും അതങ്ങനെയല്ലല്ലോ.. മറ്റൊരു പെണ്ണിനെ മനസ്സിൽക്കൊണ്ടു നടക്കുന്ന എന്നെപ്പോലൊരുത്തനെ തനിയ്ക്കെങ്ങനെയാ അക്സെപ്റ്റു ചെയ്യാൻ പറ്റുന്നെ..?? ഇനിയെന്തൊക്കെ ന്യായംപറഞ്ഞാലും അതൊന്നും നടക്കുന്ന കാര്യമല്ല..!!”””_ എറിഞ്ഞത് കൃത്യസ്ഥാനത്ത് കൊള്ളാനായി മനസ്സുരുകി പ്രാർത്ഥിച്ചുകൊണ്ട് ഞാനങ്ങനെ പറയുമ്പോൾ അവൾ ചുറ്റുപാടുമൊന്നു കണ്ണോടിച്ചു.. ശേഷം പിന്നെയുമെന്റെ നേരെ തിരിഞ്ഞു.



ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“”…തനിയ്ക്കറിയാമോ..?? എനിയ്ക്കും ഡിഗ്രിയ്ക്കു പഠിയ്ക്കുമ്പോൾ ഇതുപോലൊരു റിലേഷൻഷിപ്പുണ്ടായിരുന്നതാ.. പക്ഷെയത് എന്റെ പണവും സൗന്ദര്യവും മാത്രംകണ്ടിട്ട് പിന്നാലേകൂടിയതാ.. ആദ്യമതൊന്നും കാര്യമാക്കീല.. പിന്നെ തപ്പലും തടവലുമൊക്കെ തുടങ്ങിയതോടെ മെല്ലെയൊഴിവാക്കി..!!”””_ ഒന്നുചിരിച്ചശേഷം കോഫിയവൾ ചുണ്ടോടുചേർത്തു.. ഒരു മിടയിറക്കിയശേഷം അവൾ വീണ്ടും തുടർന്നു;



“”…ഇപ്പൊ ഇവിടെത്തന്നെ ഡേയ്ലി എന്തോരം പ്രേമം ഞാൻ കാണുന്നതാ.. അവരിൽപ്പലർക്കും അതൊക്കെയൊരു നേരംപോക്കാ.. പലരും എങ്ങനെയെങ്കിലുമത് ബ്രേക്കപ്പാവാൻ വേണ്ടി കാത്തിരിക്കുവാ.. അതുകൊണ്ടുതന്നെ എനിയ്ക്കീ പ്രേമത്തിലൊന്നും വലിയ വിശ്വാസമുണ്ടായിരുന്നില്ല.. എന്നാൽ ഇന്നലെവന്നിട്ട് താൻ പറഞ്ഞില്ലേ, തനിയ്ക്കാ പെണ്ണിനെയല്ലാതെ വേറൊരാളെ അക്സെപ്റ്റ് ചെയ്യാൻ പറ്റത്തില്ലായെന്ന്.. സത്യംപറഞ്ഞാൽ എനിയ്ക്കതുകേട്ടപ്പോൾ അത്ഭുതമാണ് തോന്നിയെ.. അപ്പൊപ്പിന്നെ പ്രേമിച്ച പെണ്ണിനോടിത്രയും ആത്മാർത്ഥത കാണിയ്ക്കുന്നത് എങ്ങനെയാണൊരു നെഗറ്റീവാകുന്നത്..?? ഏതൊരു പെണ്ണും ആഗ്രഹിയ്ക്കുന്നത് ഇതുപോലൊരു ചെക്കനെയല്ലേ..?? ഞാനും അതുപോലെ ആഗ്രഹിച്ചു.. അതൊരു തെറ്റായിപ്പോയെന്ന് എനിയ്ക്കു തോന്നുന്നുമില്ല..!!



..പിന്നൊന്നുകൂടി പറയാം.. തനിയ്ക്കെന്തു ചെയ്തിട്ടു വേണമെങ്കിലും ഈ റിലേഷൻഷിപ്പിൽ നിന്നും പിന്മാറാം.. ഞാൻ എന്തായാലും കടിച്ചു തൂങ്ങി കിടക്കുന്നൊന്നുമില്ല.. അതുകൊണ്ട് താനൊരു കാര്യംചെയ്യ്, തന്റെ വീട്ടിൽപ്പറഞ്ഞ് ഇതെങ്ങനെയെങ്കിലും മുടക്കാൻ നോക്ക്..!!”””_ നിർവികാരമായ ചിരിയോടെയവൾ പറഞ്ഞുനിർത്തുമ്പോൾ ശെരിയ്ക്കും എനിയ്ക്കവളെ മനസ്സിലാകുന്നില്ലായിരുന്നു..



…ഇവളിതെന്തു തേങ്ങയാ പറയുന്നേ..?? എന്നെയിഷ്ടമാണ് കല്യാണം കഴിയ്ക്കാനും താല്പര്യമുണ്ട്.. എന്നാൽ ഞാനായ്ട്ട് വേണ്ടാന്നുവെച്ചാൽ അവൾക്കതു പ്രശ്നമില്ല..

എന്താണിതിന്റെയൊക്കെ അർത്ഥം..??



“”…എടോ.. താനിങ്ങനെ ചിന്തിച്ചു തലപുണ്ണാക്കണ്ട.. താനായിട്ടിത് മുടക്കിയാൽ താനെന്നോടീ പറഞ്ഞതും പറഞ്ഞ് ബ്ലാക്മെയിൽ ചെയ്യാനൊന്നും ഞാൻ വരാമ്പോണില്ല.. അതോർത്തു താൻ പേടിയ്ക്കണ്ട..!!”””_ അവൾ കണ്ണിലേയ്ക്കു നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞവസാനിപ്പിച്ചു…



സത്യം പറഞ്ഞാൽ ഒരിയ്ക്കൽക്കൂടിയതു കേട്ടപ്പോൾ എനിയ്ക്കങ്ങട് വിറഞ്ഞുകേറിയതാണ്.. പക്ഷേ സമ്യമനം പാലിയ്ക്കാണ്ട് മറ്റുതരമില്ലല്ലോ..



“”…അങ്ങനെ പറയാൻപറ്റാത്തതിന്റെ കാരണമല്ലേ ഞാനിന്നലെ പറഞ്ഞത്.. എൻറെ വീട്ടുകാരെക്കൊണ്ട് സമ്മതിപ്പിച്ചെടുക്കാൻ എനിയ്ക്കു കഴിയില്ലന്ന്..?? അവർക്കൊക്കെ അവരുടെ നിലയ്ക്കും വിലയ്ക്കുമൊത്ത ബന്ധമാണ് വേണ്ടത്.. അതിനിടയിൽ ഞാൻചെന്നിട്ട് എനിയ്ക്കീ കല്യാണം വേണ്ടാന്നു പറയേണ്ട താമസം, അവർ കാരണം തിരക്കിയിറങ്ങും.. പിന്നെ സംഭവിയ്ക്കാൻ പോകുന്നത് മറ്റൊന്നായിരിക്കും.. അതു ചിലപ്പോളെനിയ്ക്കു താങ്ങാൻ കഴിയുമോന്നുപോലും അറിയില്ല..!!”””_ ഒരു ദീർഘനിശ്വാസത്തോടെ അത്രയുംപറഞ്ഞശേഷം ഞാനെൻറെ ഫോണെടുത്ത് വാട്ട്സ്ആപ്പ് ഓപ്പണാക്കി രാവിലേ ജൂണയയച്ച ന്യൂസ് റിപ്പോർട്ടെടുത്ത്,



“”…താനിതൊന്നു നോക്കിയേ.. ഇന്നലെ രാത്രിയിലെ ന്യൂസ് അപ്ഡേറ്റാണ്..!!”””_ എന്നുംപറഞ്ഞ് അവളുടെ കയ്യിൽക്കൊടുത്തു..



“”…പ്രവീൺ തിരോധനക്കേസ് ക്രൈംബ്രാഞ്ചിനു കൈമാറി… മാണിക്കോത്ത് ശ്രീധരന് ഈ കേസുമായുള്ള ബന്ധം ഉടൻ പുറത്തു കൊണ്ടുവരുമെന്ന് ക്രൈംബ്രാഞ്ച് എസ്പി ആദിത്യൻ..!!”””_ അവളതു വായിച്ചശേഷം കാര്യംമനസ്സിലാത്ത ഭാവത്തിൽ എന്നെനോക്കി..



“”…ഇതിൽപ്പറയുന്നപോലെ അയാൾ മിസ്സിങ്ങായതൊന്നുമല്ല.. കൊന്നു തള്ളിയതാണ്.! ഇപ്പോൾ മാണിക്കോത്ത് ഗ്രൂപ്പിന്റെ പുതുതായിപണിയുന്ന ഏതെങ്കിലും കെട്ടിടത്തിന്റെ അസ്തിവാരം തോണ്ടിയാൽ കിട്ടുമവന്റെ ബോഡി.. അതാണ് മാണിക്കോത്ത് ശ്രീധരനെ എതിർത്താലുള്ള ശിക്ഷ.. അപ്പോൾപ്പിന്നെ ആ ശ്രീധരനോടൊപ്പം മാണിക്കോത്ത് വിശ്വനാഥനും ബലരാമനും ദേവനുംകൂടി ചേർന്നാൽ എന്താ സംഭവിയ്ക്കാൻ പോകുന്നേന്ന് ഞാമ്പറയണോ..?? എനിയ്ക്കൊരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ ഇഷ്ടമാണെന്നറിയേണ്ട താമസം, പിന്നവളെയെന്നല്ല, അവളുടെ കുടുംബംപോലും ജീവിച്ചിരുന്നതിന് ഒരു തെളിവു ബാക്കിയുണ്ടാവില്ല..!!”””



“”…അയ്ന്..??”””_ ഞാനത്രയും ബിൽഡപ്പൊക്കെയിട്ട് പറഞ്ഞതിന് അതായിരുന്നവളുടെ മറുപടി..


അതുകേട്ടതും ഇതെന്തു ജന്തൂന്നഭാവത്തിൽ ഞാനവളെ നോക്കിയിരിയ്ക്കുമ്പോൾത്തന്നെ അവൾ കൂട്ടിച്ചേർത്തു..



“”…എടോ.. ഈ കല്യാണം മുടക്കേണ്ടത് തൻറെമാത്രം ആവശ്യമാണ്.. അപ്പോളതിനുവേണ്ടി റിസ്ക്കെടുക്കേണ്ടതും താനാണ്.. അല്ലാതെ ഞാനല്ല.. അതുകൊണ്ടിതൊന്നും എന്നെ ബാധിയ്ക്കുന്ന വിഷയങ്ങളേയല്ല.. സോ.. ഇതിനൊരു പോംവഴി കണ്ടുപിടിയ്ക്കേണ്ടത് താനാണ്..!!”””_ അത്രയും പറഞ്ഞവസാനിപ്പിയ്ക്കുമ്പോൾ മൗനമല്ലാതെനിക്കൊരു മറുപടിയില്ലായിരുന്നു.



പിന്നെയധികമവിടെ നിൽക്കാതെ പുറത്തേക്ക് നടന്നു. ഞാൻ പുറത്തേയ്ക്കു നടക്കുന്നതു കണ്ടതും ജൂണയുമെന്റെ പിന്നാലെ കൂടി.. അതിനിടയിൽ അവളെന്തോ ചോദിയ്ക്കാനായി തുനിഞ്ഞെങ്കിലും എൻറെ മുഖഭാവം കണ്ടിട്ടാവണം അവളതടക്കിപ്പിടിച്ചത്….



അവിടെവെച്ച് കൂടുതലൊന്നും മിണ്ടാതെ ഞാൻ വണ്ടിയിൽ കയറുമ്പോൾ അവളുമൊരു പാവയെപ്പോലെ എന്റെ പിന്നാലെ കയറുകയായിരുന്നു..

അപ്പോഴത്തെയെൻറെ മുഖഭാവത്തിൽ നിന്നുതന്നെ അകത്തുവെച്ച് ഋതു പറഞ്ഞതിനെക്കുറിച്ച് ഏകദേശ ധാരണയവൾക്ക് കിട്ടിയിട്ടുണ്ടാവണം..



ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അല്ലെങ്കിലും ഞാനെന്താണെന്നും എന്റെ മാനസികാവസ്ഥ എന്താണെന്നും അവളോടാരും പ്രത്യേകം പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ലല്ലോ.. ഒന്നുമില്ലെങ്കിലും ഇന്നും ഇന്നലേമൊന്നുമല്ലല്ലോ അവളെന്നെ കണ്ടുതുടങ്ങിയത്..



“”…ഞാനിനിയെന്റെ പല്ലവിയോടെന്തു പറയോടീ..??”””_ എത്രയാലോചിച്ചിട്ടും ഒരെത്തുംപിടിയും കിട്ടാതായതോടെ ഞാൻ ദയനീയമായി ജൂണയെ നോക്കി…



“”…എടാ.. അപ്പൊ അവള്… അവളു സമ്മതിച്ചിട്ടായിരുന്നോ എല്ലാം..??”””_ ഡ്രൈവിങ് സീറ്റിലിരുന്ന എന്റെ മുഖത്തേയ്ക്കു നോക്കിയവൾ ചോദിച്ചു..



“”…ആടീ.. അവളു പറയുവാ ഞാനായ്ട്ട് മുടക്കുന്നെങ്കിൽ മുടക്കിക്കോളാൻ… അല്ലാണ്ടവളായ്ട്ടു മുടക്കില്ലാന്ന്..!!”””



“”…ഏഹ്..?? അതെന്തു മറ്റേടത്തെ പരിപാടി..?? പറ്റത്തില്ലെങ്കിൽ ഇന്നലെത്തന്നെ ഇവൾക്കിതങ്ങു വാ തുറന്നുപറഞ്ഞാൽ പോരായിരുന്നോ..?? വെറുതേ മനുഷ്യനെ മെനക്കെടുത്താൻ..!!”””_ അവൾ പല്ലിറുമ്മിക്കൊണ്ട് കലിച്ചുതുള്ളി..



“”…അതാണ്.. ഇന്നലെയവളിതു പറഞ്ഞിരുന്നേൽ വീട്ടിൽ ഞാനമ്മാതിരി ഷോ ഇറക്കുമായിരുന്നോ..?? കോപ്പ്.! ഏതുനേരത്താണോ ആവോ ഇതിനു സമ്മതിയ്ക്കാൻ തോന്നിയത്..??”””_ ഞാൻ സ്വയംപ്രാകിക്കൊണ്ട് പറഞ്ഞു..



“”..എടാ.. നീയൊരു കാര്യം ചെയ്യ്.. പല്ലവിയെവിളിച്ച് നടന്ന കാര്യംപറ.. എന്നിട്ട് അവളെന്താ പറയുന്നതെന്നു നോക്കാം..!!”””_ കുറച്ചുനേരം പുറത്തേയ്ക്കു നോക്കി എന്തൊക്കെ ആലോചിച്ചിരുന്നശേഷം അവളത് പറയുമ്പോഴാ മുഖത്ത് നിഴലിട്ട നിർവികാരത ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.



ഒന്നിരുത്തി ചിന്തിച്ചപ്പോൾ അവൾ പറയുന്നതിലും കാര്യമുണ്ടെന്നെനിയ്ക്കു തോന്നി… എപ്പോഴായാലും പല്ലവിയോടിതൊക്കെ പറയേണ്ടത് തന്നെയാണല്ലോ… പിന്നെന്തിന് വെച്ചു താമസിപ്പിയ്ക്കണം..??!!



അതുകൊണ്ട് അപ്പോൾത്തന്നെ ഫോൺ കണക്ടുചെയ്ത് ഞാനവളെ വിളിയ്ക്കുകയായിരുന്നു..



“”..ഹലോ.. എന്താടാ ഈ നേരത്തൊരു വിളി..??”””_ ഫോണെടുത്തപാടെ ആക്കിയമട്ടിലൊരു ചോദ്യമായിരുന്നു അവൾ.. അതുകേട്ടതും എനിക്കങ്ങോട്ട് വിറഞ്ഞു വന്നതാണ്.. മനുഷ്യനിവിടെ കാലുറയ്ക്കാതെ നിൽക്കുമ്പോഴാണ് അവരുടെയൊരു മറ്റേടത്തെ ചിരി..



“”..എടീ.. എല്ലാമെൻറെ കൈവിട്ടു പോകുവാണോ എന്നൊരു സംശയം.! ഒന്നുമിപ്പോളെൻറെ കയ്യിലല്ലാത്ത പോലെ.. എനിക്കിപ്പോൾ എന്തു ചെയ്യണമെന്നുപോലും പിടികിട്ടുന്നില്ല..!!”””_ പറയുമ്പോൾ ശരിയ്ക്കുമെന്റെ സ്വരമിടറിയിരുന്നു..



ആ സമയം ജൂണയെൻറെ തോളിൽത്തട്ടി ആശ്വസിപ്പിക്കുകയാണ്.. പക്ഷേ അതൊന്നും എന്റെയുള്ളിൽ അലയടിക്കുന്ന കൊടുങ്കാറ്റിനെ ശമിപ്പിക്കാൻ പോന്നതായിരുന്നില്ല.



“”..എടാ എന്താ പറ്റിയെ..?? എന്തിനാ നീയിത്രേം ഡൌണാവുന്നേ..?? പുതിയ വർക്ക് വല്ലതും ഡിലേ ആയോ…?? കാര്യമെന്താന്നുവെച്ചാൽ നീ തെളിച്ചുപറ..!!”””_ അതോടെ സംഭവം എന്തോ സീരിയസ്സാണെന്ന് അവൾക്കു മനസ്സിലായി..



“”..എടി.. ഇന്നലെയവളുടെ വീട്ടിൽനിന്ന് വിളിച്ചിരുന്നു.. അവർക്കീ കല്യാണത്തിന് താല്പര്യമാന്ന് പറയാൻ.. എത്രയും പെട്ടെന്ന് കല്യാണം നടത്തണമെന്ന് പോലും..!!”””_ അതുപറഞ്ഞൊപ്പിയ്ക്കാൻ എനിയ്ക്കു കുറച്ചുസമയമെടുത്തു.. ആക്കാര്യമോർക്കുമ്പോൾ തന്നെ ഉള്ളിലൊരു പിടപ്പ്…



“”…ഏഹ്..?? അതെന്താ പറ്റിയെ..?? നീയല്ലേ ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞത്; അതു മുടക്കിയെന്ന്.. എന്നിട്ടിപ്പോൾ എന്തുപറ്റി..??”””_ കേട്ടതും ഒരു ഞെട്ടലോടെയവൾ തിരക്കി.



“”…അത് ഞാനിന്നലെ അവളോട് നമ്മുടെ കാര്യമെല്ലാം പറഞ്ഞതാ.. എന്നിട്ടപ്പോളെല്ലാം മൂളിക്കേട്ടിട്ട് ഇപ്പൊപ്പറയുവാ, അവളെക്കൊണ്ട് മുടക്കാൻ പറ്റില്ലാന്ന്.. വേണമെങ്കിൽ എന്നോടു മുടക്കിക്കോളളാൻ..!!”””_ കാര്യം വിശദീകരിയ്ക്കുമ്പോഴും എന്നെ അവൾക്കിഷ്ടമായെന്നു പറഞ്ഞത് ഞാൻ മനപ്പൂർവ്വം തന്നെ മറച്ചുപിടിച്ചു.. അതുകൂടി പറഞ്ഞ് വെറുതെയാ പാവത്തിനെ വിഷമിപ്പിയ്ക്കേണ്ടന്നു കരുതി..



“”…അടിപൊളി.! എന്നിട്ട് നീയെന്തു തീരുമാനിച്ചു..??”””_ ഇതൊക്കെ സാധാരണമെന്നോണമായിരുന്നു അവളുടെ മറുചോദ്യം..



“”…ഡീ.. തമാശയല്ല, ഞാൻ കാര്യമായ്ട്ടു തന്നെ പറഞ്ഞതാ… കാര്യങ്ങളൊക്കെ എന്റെ പിടിവിട്ടു പൊയ്ക്കൊണ്ടിരിയ്ക്കുവാ… എത്രയും പെട്ടെന്ന് മുഹൂർത്തം നോക്കാൻ പോകുവാ വീട്ടുകാര്… ഞാൻ പറയാതെതന്നെ നിനക്കറിയാലോ അവരെയെനിയ്ക്ക് തടുക്കാൻ പറ്റില്ലാന്ന്… പിന്നെന്റെ മുന്നിലുള്ള ഒറ്റവഴി നിന്നെയുംകൊണ്ട് നാടുവിട്ടുക എന്നതുമാത്രമാണ്..!!”””_ ഉള്ളിലൊരു പ്രതീക്ഷയോടെ അത്രയും പറഞ്ഞശേഷം ഞാൻ വീണ്ടും കൂട്ടിച്ചേർത്തു,



“”…എടീ.. നീ എന്റൊപ്പമിറങ്ങി വാ..?? നമുക്കെങ്ങോട്ടെങ്കിലും പോകാം.. എനിയ്ക്കു നീയില്ലാണ്ട് പറ്റത്തില്ലടീ.. അതുകൊണ്ടാ..!!”””_ ഒരു വിധം പറഞ്ഞു തീർക്കുമ്പഴെക്കുമെൻറെ സ്വരമിടറി പോയിരുന്നു.



“”…എന്റെ പാർത്ഥീ.. നിനക്കെന്താടാ വട്ടായോ..?? നീയിതെന്തൊക്കെയാ പറയുന്നേ..?? എന്റെ അമ്മയെ ഈ അവസ്ഥയിലിട്ടിട്ട് ഞാനെങ്ങനെ നിന്റൊപ്പം വരുമെന്നാ..?? അങ്ങനെ വന്നാൽത്തന്നെ നമുക്കു സ്വസ്ഥതയുണ്ടാവോ..?? അല്ല.! നിന്റെ വീട്ടുകാര് നമ്മളെ മനസമാധാനത്തോടെ ജീവിയ്ക്കാൻ സമ്മതിയ്ക്കോന്ന് തോന്നുന്നുണ്ടോ..?? അതുകൊണ്ട് വേണ്ടാത്ത കാര്യങ്ങളെക്കുറിച്ചൊന്നും തൽക്കാലം നീ ചിന്തിക്കേണ്ട..!!”””_ എന്റെ പ്രതീക്ഷകളെയെല്ലാം തച്ചുടച്ചുകൊണ്ടവൾ പറഞ്ഞതും ഒരുവല്ലാത്ത ശൂന്യതയെന്നെ വന്നു പൊതിഞ്ഞു… വ്യർത്ഥമാണെന്നറിയാമായിരുന്നിട്ടും പിന്നെയും ഞാനെന്തൊക്കെയൊ പുലമ്പി..


“”…എടീ… അതിനു നിൻറെമ്മയെ നമ്മളോടൊപ്പം കൂട്ടിയാൽ പോരേ..?? പിന്നെന്റെ വീട്ടുകാരുടെ കാര്യം.. അതപ്പോഴത്തെ കാര്യമല്ലേ..?? അതിനും ദൈവമെന്തേലുമൊരു വഴി കാണിച്ചുതരും.. അതേക്കുറിച്ചു ചിന്തിയ്ക്കണ്ട നീ.. എടീ.. ഇതല്ലാതെ എൻറെ മുന്നില് മറ്റൊരു മാർഗ്ഗവുമില്ല.. അതുകൊണ്ടു പറയുന്നതാണ്.. പ്ലീസ്..!!”””



“”…എടാ.. ഇതൊന്നും നീ പറയുമ്പോലത്ര എളുപ്പമൊന്നുമല്ല.. ഇപ്പോൾ നിൻറെ മൂഡ് ശരിയല്ല, അതാ നിനക്കിങ്ങനെയൊക്കെ തോന്നുന്നെ.. നീ ഓക്കെയായിട്ട് നമുക്കു സംസാരിയ്ക്കാം.. അപ്പോളൊരു തീരുമാനവുമെടുക്കാം.. ഇപ്പോ നീ എന്തായാലും ഒന്നിനെക്കുറിച്ചും ഓർക്കണ്ട.. ഞാനമ്മയ്ക്കു ടാബ്ലറ്റ് കൊടുക്കട്ടെ..!!”””_ പറഞ്ഞുകൊണ്ടവൾ കോള് കട്ടാക്കിയതും എന്റെ കണ്ണുകൾ ദയനീയമായി ജൂണയിലെത്തി നിന്നു… എല്ലാംകേട്ടിരുന്ന അവൾക്കുമപ്പോൾ ഒന്നും പറയാനുണ്ടായിരുന്നില്ല, നിസ്സഹായതയോടെ എന്നെയങ്ങനെ നോക്കുകയെന്നതൊഴിച്ച്..



പിന്നെ കുറച്ചുനേരം എന്തൊക്കെയോ ആലോചിച്ചിരുന്നശേഷം,



“”…എടാ… ഇവളിത് സീരിയസ് തന്നല്ലേ..??”””_ ന്നൊന്ന് തിരക്കി.. പല്ലവിയുടെ സംസാരവും പെരുമാറ്റവും കണ്ടിട്ടാവണം ജൂണയങ്ങനെ ചോദിച്ചത്…



അവളുടെയാ ചോദ്യത്തിൽ ന്യായമുള്ളതുകൊണ്ടുമാത്രം ഞാനതിനു മറുപടിയൊന്നും പറഞ്ഞില്ല… പക്ഷേ എനിയ്ക്കറിയാമല്ലോ എന്റെ പെണ്ണിനെ… നിത്യരോഗിയായി ആശുപത്രിക്കിടക്കയിൽ മാറിമാറി കിടക്കുന്ന അമ്മയെ ഒറ്റയ്ക്കാക്കി എന്റെ കൂടെ വരില്ലെന്ന് അവൾ പണ്ടേ പറഞ്ഞിട്ടുള്ളതാണ്… തന്നെയുമല്ല, എത്രയൊക്കെ ഓടിയൊളിച്ചാലും മാണിക്കോത്ത് കുടുംബക്കാരുടെ കയ്യിൽനിന്നു രക്ഷപെടാൻ ഞങ്ങൾക്ക് കഴിയില്ലെന്നും അവൾക്കറിയാം…

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


പിന്നെങ്ങനെ എനിയ്ക്കൊപ്പം വരാനാണവൾ..??!!



പിന്നെ കുറച്ചു നേരത്തേയ്ക്ക് ഞങ്ങൾ രണ്ടാളും ഒന്നുംമിണ്ടിയില്ല.. അവൾ പുറത്തേയ്ക്കു നോക്കിയിരിയ്ക്കുമ്പോൾ ഞാൻ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു… എന്നാലപ്പോഴും മുന്നിൽ പതുങ്ങിനിൽക്കുന്ന ഒളിയമ്പുകൾക്ക് തടയിടാൻ പോന്നൊരു കവചത്തിനായി പരതുകയായിരുന്നെന്റെ മനസ്സ്…



“”…എടാ.. നീ ടെൻഷനാവണ്ട.. എന്തെങ്കിലും മാർഗ്ഗമുണ്ടാവുംന്നേ… നമുക്കു നോക്കാം… നീയെനിയ്ക്ക് കുറച്ചു സമയം കൂടി താ..!!”””_ ഓഫീസിലേയ്ക്കുള്ള റോഡിലേയ്ക്കു ഞാൻ വണ്ടി തിരിയ്ക്കുമ്പോഴാണ് ജൂണയതു പറഞ്ഞത്…



“”.. വേണ്ട.! ഇനിയെന്തു വേണമെന്ന് എനിയ്ക്കറിയാം..!!”””_ ജൂണ പറയുന്നത് കേൾക്കാൻ കൂട്ടാക്കാതെ തടയുമ്പോൾ എന്തോ ഒരുതരം വാശിയായിരുന്നു ഉള്ളിൽ…



“”…എടാ.. എന്താ നിൻറെ മനസ്സിൽ..?? നീയെന്താ കാണിയ്ക്കാൻ പോണേ.??”””_ ചോദിയ്ക്കുമ്പോൾ അവളുടെ കണ്ണുകളിൽ ആശങ്ക നിഴലിട്ടിരുന്നു.. അതുമനസ്സിലായതും ഞാൻ മറുപടി പറഞ്ഞു.



“”…വേറെന്തു കാണിയ്ക്കാൻ..?? ഞാനീ കല്യാണത്തിന് സമ്മതിയ്ക്കാൻ പോകുന്നു..!!”””_ പറയുമ്പോൾ ചുണ്ടിലൊരു ചിരിവരുത്താനായി ഞാൻ ശ്രെമിയ്ക്കുന്നുമുണ്ടായിരുന്നു…



“”…എടാ.. നീയിതെന്ത് ഭ്രാന്തായീ പറയുന്നേ..?? നിന്റെ ഉള്ള ബോധംകൂടി പോയോ..??”””_ കണ്ണുംമിഴിച്ചിരുന്നവൾ ചോദിച്ചതിന്,



“”…ഭ്രാന്തോ..?? ഇതിലെന്തു ഭ്രാന്ത്..?? എനിയ്ക്കിപ്പോൾ ഏറ്റവുമാവശ്യമായി വേണ്ടത് സമയമാണ്.. അതിനീ കല്യാണത്തിന് സമ്മതിയ്ക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല.. അല്ലേൽ നീ പറ… ഇതിൽനിന്നും രക്ഷപെടാനൊരു വഴി നീതന്നെ പറ…

നീ പറയുമ്പോലെ ഇനിയെന്തേലുമൊക്കെ കാണിച്ച് ഇതു മുടക്കിയെന്ന് തന്നെ വിചാരിക്ക്; അതോടെയീ പ്രശ്നം എന്നെന്നേയ്ക്കുമായി അവസാനിയ്ക്കോ..?? അങ്ങനെ തോന്നുന്നുണ്ടോ നിനക്ക്..? ? അവരുടനേ അടുത്തതും കൊണ്ടുവരും.. അപ്പോൾ പിന്നെന്തു ചെയ്യും..?? വീണ്ടും മുടക്കുമോ..?? അങ്ങനെ എത്രവരെ പോകും..?? ഇങ്ങനെയോരോ കല്യാണം മുടങ്ങി കൊണ്ടിരിയ്ക്കുമ്പോൾ അവർക്കു ഡൗട്ട് തോന്നില്ലേ..?? അങ്ങനെ പിടിച്ചുകഴിഞ്ഞാൽ പിന്നെന്താ സംഭവിയ്ക്കുന്നതെന്ന് ഞാൻ പറയേണ്ടല്ലോ.. അതുകൊണ്ട് എന്റെ പെണ്ണിനെയങ്ങനെ കൊലയ്ക്കു കൊടുക്കാനെനിയ്ക്കു മനസ്സില്ല..!!”””_ മട്ടിലും ഭാവത്തിലും ഒരു വ്യതിയാനവും വരുത്താതെതന്നെ അത്രയുംപറയുമ്പോൾ വണ്ടി ഓഫീസ് ബിൽഡിങ്ങിന്റെ ഗേറ്റുകടന്നിരുന്നു…



“”…ഞാൻ നോക്കീട്ട് ഏറ്റവും ബെറ്റർ ഓപ്ഷൻ ഇതായിരിയ്ക്കും.. ഈ കല്യാണത്തിന് സമ്മതിയ്ക്കുക.. അതോടെ പിന്നെ വേറെ കല്യാണാലോചനകൾ വരുമെന്ന് പേടിയ്ക്കുകേംവേണ്ട.. അതു മുടക്കാനിട്ട് കഷ്ടപ്പെടുകേംവേണ്ട.. മാത്രവുമല്ല, പല്ലവിയ്ക്കെപ്പോഴാണോ കൂടെവരാനുള്ള സാഹചര്യമൊക്കുന്നത് അപ്പോളവളേയുംകൊണ്ട് നാടുവിടേം ചെയ്യാം..!!”””_ വളരെ നിസാരമെന്നോണം ഞാൻ കൂട്ടിച്ചേർത്തപ്പോൾ ജൂണ ഇടയ്ക്കുകയറി… അപ്പോഴേയ്ക്കും വണ്ടി ഞാൻ ഓഫീസിന്റെ മുന്നിൽ കിതച്ചു നിന്നിരുന്നു…



“”…എടാ ഇതു നീ കരുതുമ്പോലെ അത്ര നിസ്സാരമല്ല… ഒരരിശം വന്നിട്ട് കിണറ്റിൽ ചാടിയാൽ പിന്നെ ഏഴരിശംവന്നൂന്നു വെച്ചാലും തിരികെക്കയറാൻ പറ്റണമെന്നില്ല… അതുകൊണ്ട് ഒരു തീരുമാനമെടുക്കുമ്പോൾ അതാലോചിച്ചു വേണമെടുക്കാൻ… സംഭവമിത് കല്യാണമാണ്, അതു നീ വിചാരിക്കുന്നതുപോലെ കുട്ടിക്കളിയൊന്നുമല്ല… ഒരു കുരുക്ക് വീണുകഴിഞ്ഞാൽ പിന്നത് അങ്ങനെയിങ്ങനെയൊന്നും പൊട്ടിച്ചുമാറ്റാൻ പറ്റണമെന്നുമില്ല… അതുകൊണ്ടിതൊരു ഊരാക്കുടുക്കായി നിന്റെ ജീവിതകാലം മുഴുവൻ കൂടെക്കൊണ്ടു നടക്കാൻ ഞാൻ സമ്മതിയ്ക്കുകേമില്ല..!!”””_ പറഞ്ഞുകൊണ്ടവൾ ഡോറ് തള്ളിത്തുറന്നു പുറത്തിറങ്ങി സെക്യൂരിറ്റിയേയും കടന്ന് ആൽഫാഗ്രൂപ്പ്സെന്ന് പച്ചയിൽ വെള്ള അക്ഷരത്തിലെഴുതി ബോർഡ് സ്ഥാപിച്ചിരുന്ന ബിൽഡിങ്ങിന്റെ എൻട്രൻസിലേയ്ക്കു കയറി…



ഉടനെ ചാടിപ്പുറത്തിറങ്ങിയ ഞാൻ വണ്ടിയുടെ കീ സെക്യൂരിറ്റിയുടെ കയ്യിൽകൊടുത്തിട്ട് അവളുടെ പിന്നാലേയോടുകയായിരുന്നു.. കൂട്ടത്തിൽ,



“”…എന്നാരുപറഞ്ഞു..?? നീ സമ്മതിയ്ക്കും.! നീയെന്റെ കൂടെനിൽക്കും.! ഈ കല്യാണം നമ്മൾ നടത്തുകേം ചെയ്യും.! എനിയ്ക്കുവേണ്ടി… എനിക്കുവേണ്ടി നീയിതു ചെയ്യും..!!”””_ എന്നുകൂടി വിളിച്ചുപറയുമ്പോൾ പലതും തീരുമാനിച്ചുറപ്പിച്ച ഭാവമായിരുന്നു എനിയ്ക്ക്…



…തുടരും.!



❤️അർജ്ജുൻ ദേവ്❤️