ഉണ്ടകണ്ണി – 16


മുഖത്തോട് മുഖം നോക്കി അന്തം വിട്ട് ഇരിക്കുന്ന കിരണിനെയും ജെറി യെയും മാറി മാറി നോക്കി കൊണ്ട് ഇരിക്കുകയാണ് അക്ഷര

“ടാ ഇതെന്ന പറ്റി ?? എന്താ കാര്യം ”

അവൾ ഒന്നും കത്താതെ ചോദിച്ചു .

“അക്ഷര… നീ നീ ഇന്ന് രാവിലെ അവളെ അവിടെ കണ്ടന്നത് ഉള്ളതാണോ?”

“പിന്നല്ലേ… അവിടെ നിന്നപോ മുഴവൻ അവളെ നോക്കി നിക്കുവായിരുന്നു ഞാൻ എന്ത് ഷോ ആയിരുന്നു അവിടെ കിടന്നു അവൾ.. . എന്താടാ ??”

“എടി.. അവൾ… അവൾ ഇന്ന് കോളേജിൽ ഉണ്ടായിരുന്നു”

ജെറി കേറി പറഞ്ഞു

“ങേ…. എപ്പോ??”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“ക്ലാസ് കഴിയുന്ന വരെ ഉണ്ടായിരുന്നു ”

“ങേ…… പോടാ ചുമ്മ തള്ളാതെ”

അവൾ അത്ഭുതത്തോടെ പറഞ്ഞു

“അക്ഷ സത്യമാണ് … അവൾ ഇവിടെ ഉണ്ടായിരുന്നു ഞങൾ സംസാരിച്ചതാണ് രാവിലെ അവൾ ക്ലാസിലും ഉണ്ടായിരുന്നു”

കിരൺ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു

“എടാ…. കിച്ചു… പക്ഷെ… ഞാൻ അവളെ അവിടെ…. അത് അവൾ തന്നെ ആണ് എനിക്ക് നല്ല ഉറപ്പ് ഉണ്ട്… ഉറപ്പാ അവൾ തന്നെ ആണ്”

“നീ നല്ലോണം ആലോചിച്ചു നോക്ക് അവൾ തന്നെ ആണോ നിനക്ക് ആൾ മാറിയത് ആവും”

“എടാ ഏത് ഇരുട്ടത്ത് കണ്ടാലും അവളെ ഞാൻ തിരിച്ചറിയും …അത് .. അത് അവൾ തന്നെ ആണ് .. പക്ഷെ അവളെ നിങ്ങൾ എങ്ങനെ ഇവിടെ കണ്ടു ന്ന് എനിക്ക് മനസിലാവുന്നില്ല”

“കിരണേ…. ഞാൻ ഇത് മുന്നേ പറഞ്ഞില്ലേ അത് തന്നെ അവൾ ട്വിൻസ് ആവും… പഠിച്ച കള്ളി ആണവൾ നമ്മളെയും കോളേജിനെയും എല്ലാം വിദഗ്ദമായി പറ്റിച്ചു കൊണ്ട് അവൾ എന്തൊക്കെയോ നടപ്പിലാക്കുവാണ് നമ്മൾ അവളുടെ കയ്യിലേ പാവകൾ പോലെ അവൾ പറയുന്ന പോലെ ആടി അതല്ലേ സത്യം??” ജെറി പറഞ്ഞു

“ജെറി അത് … എന്നാലും എനിക് അങ്ങോട്ട് വിശ്വാസം വരുന്നില്ല ടാ”

“നമുക്ക് സത്യം അറിയാൻ ഒരു വഴിയെ ഉള്ളൂ..”

“എന്ത്??”

“അവളെ കാണണം അവളോട് തന്നെ ചോദിക്കണം”

“എടാ അതിന് അവളെ എങ്ങനെ കാണാൻ ഇനി നാളെ കോളേജിൽ വരുമ്പോൾ അല്ലാതെ??”

“അപ്പോൾ എങ്കിൽ അപ്പോൾ നമുക്ക് അവളെ കണ്ടു എല്ലാം ചോദിക്കണം ”

“നിങ്ങൾ രണ്ടും കൂടെ എന്നെ ഇങ്ങനെ ടെൻഷൻ ആക്കാതെ കേട്ടോ എനിക്ക് ഇതൊക്കെ കേട്ടിട്ട് പേടി ആവുവ”

അക്ഷര അവരെ രണ്ടിനെയും മാറി മാറി നോക്കി കൊണ്ട് പറഞ്ഞു

“നീ പേടിക്കണ്ട ഇപോ വീട്ടിൽ പോവാം ന്നിട്ട് ബാക്കി നാളെ കോളേജിൽ ”

“നമുക്ക് അവളെ ഒന്ന് വിളിച്ഛ് നോക്കികൂടെ ?”

അക്ഷര വണ്ടിയിൽ കയറാൻ പോയപ്പോൾ പറഞ്ഞു

വിളിച്ചു സംസാരിക്കണ്ട കാര്യമല്ല നേരിട്ട് അവളോട് ചോദിക്കണ്ട കാര്യമാണ് നമുക്ക് അവളെ നേരിട്ട് കാണാം നാളെ ആയിക്കോട്ടെ

അവർ വണ്ടി എടുത്ത് വീട് ലക്ഷ്യമാക്കി ഓടിച്ചു

ജെറി അവന്റെ വീട്ടിലേക്കുള്ള വഴി എത്തിയപ്പോ ആവഴി ഓടിച്ചു പോയി .. കിരൺ അവനെ വിളിച്ചുകൊള്ളമെന്നു കൈ കാണിച്ചു.

“കിച്ചു നിന്റെ വീട്ടിലേക്ക് പോവാം എനിക്ക് അമ്മയെ കാണണം”

“എന്തിനാ ഇപോ അമ്മയെ കാണുന്നെ”

കിരൺ അവന്റെ വീട്ടിലേക്ക് വണ്ടി ഓടിച്ചുകൊണ്ട് ചോദിച്ചു

“ഏയ് ഒന്നും ഇല്ലടാ ചുമ്മ ഒന്ന് കാണാൻ ആണ്… എന്നാലും എനിക്ക് അങ്ങോട്ട് ഒന്നും വിശ്വാസം വരുന്നില്ല ടാ അവൾ ഒരേ സമയം എങ്ങനെ രണ്ട് സ്‌തലത്ത്??”

“എനിക്കും അത് അറിയില്ല അക്ഷ … നമ്മൾ അവളോട് തന്നെ എല്ലാം ചോദിക്കണം”

“എടാ പക്ഷെ അവൾ പറയുമോ??”

“പറയിക്കണം അതേ നമുക്ക് ഒരു വഴി ഉള്ളൂ..”

“ഹോ ദൈവമേ എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്”

വണ്ടി കിരണിന്റെ വീടിന് മുന്നിൽ എത്തി.

വണ്ടി റോഡിൽ പാർക്ക് ചെയ്തിട്ട് അവർ രണ്ടും കൂടെ വീട്ടിലേക്ക് നടന്നു. അക്ഷര അവന്റെ കൈ ൽ കൈ കോർത്ത് പിടിച്ചിരുന്നു. വീട് എത്തിയപ്പോൾ അവൾ അത് വിട്ട് ഓടി അകത്തേക്ക് കയറി

“അമ്മേ…. ”

“ഹ അല്ല മോളോ…. വാവ വാ …”

അമ്മ ഒരു പുഞ്ചിരിയോടെ അവളെ കെട്ടി പിടിച്ചു . അക്ഷര അമ്മയോട് കുശലം ഒക്കെ പറഞ്ഞിട്ട് ഓടി പോയ്‌ കാപ്പി ഉണ്ടാക്കാൻ തുടങ്ങി. കിരൺ പതിയെ കട്ടിലിൽ ഇരുന്നു

“എന്താടാ നിൻറെ മുഖം ഇങ്ങനെ ഇരിക്കുന്നെ?”

അമ്മ അവളെ വിട്ട് അവന്റെ അടുത്തേക്ക് വന്നു “ഏയ് ഒന്നുമില്ലമേ ”

“ഒന്നും ഇല്ലാഞ്ഞിട്ടാണോ മുഖം ഇങ്ങനെ വീർത്ത് ഇരിക്കുന്നെ?”

“അത് അവൻ ഞാനുമായി ഒന്ന് ഉടക്കിയത ”

അക്ഷര പെട്ടെന്ന് വിളിച്ചു പറഞ്ഞു

“ആ അങ്ങനെ വരട്ടെ രണ്ടും കൂടെ ഉടക്കായ … എന്തുവ രണ്ടും എപ്പോഴും അടിയും ബഹളവും തന്നെ ആണല്ലോ ഇക്കണക്കിന് നിങ്ങളെ എന്ത് വിശ്വസിച്ചു ഞാൻ കെട്ടിക്കും ദൈവമേ”

“അയ്യ അതിന് ഇവനെ എനിക്കൊന്നും വേണ്ട ”

അവൾ കാപ്പി യും കുടിച്ചു ഒരു ഗ്ലാസ് അമ്മക്ക് നീട്ടി കൊണ്ട് വന്നു

ആ പറച്ചിലിൽ പെട്ടെന്ന് അവന്റെ മുഖം മാറുന്നത് അവൾ ശ്രദ്ധിച്ചു .

“ആഹാ അപ്പോ അങ്ങനെ ഒക്കെ ആയോ”

അമ്മ അവളുടെ ചെവിക് പിടിച്ചുകൊണ്ട് പറഞ്ഞു

“ഹാ… അമ്മേ ദേ കയ്യിൽ ചൂട് കാപ്പി ആണ് എന്റെ മേത്ത് വീഴും പിന്നെ മരുമകളെ പ്ലാസ്റ്റിക്ക് സർജറി ഒക്കെ ചെയ്യേണ്ടി വരുമേ”

“പോടി അഹങ്കാരി അല്ല നീ എന്താ അവനു കാപ്പി എടുക്കാഞ്ഞത് ??”

“വേണേൽ എടുത്ത് കുട്ടിക്കട്ടെ ഹല്ല പിന്നെ”

കിരൺ അപ്പോഴേക്ക് വീടിന് പുറത്തേക്ക് ഇറങ്ങി നടന്നു.. അക്ഷര അത് കണ്ടു പതിയെ അമ്മയോട്‌ ഓരോ കാര്യം പറഞ്ഞിട്ട് അവന്റെ പുറകെ ഇറങ്ങി

“കിച്ചു എന്നാ ടാ എന്ന പറ്റി ഞാൻ ചുമ്മ പറഞ്ഞതാ”

“ഏയ് അതൊന്നും അല്ലടി എനിക് അവളുടെ കാര്യം ഓർത്തിട്ട ”

“നീ ഇപ്പോഴും അതും ആലോചിച്ചു ഇരിക്കുവാ ??? അത് വിട് നീ നാളെ നമുക്ക് അവളോട് തന്നെ ചോദിക്കാമല്ലോ ?? ”

“എനിക്ക് എന്തോ …. ഒരു… എന്തോ ഒരു അപകടം -സംഭവിക്കാൻ പോകുന്ന പോലെ തോന്നുന്നു “

” എന്ത് അപകടം സംഭവിക്കാൻ ഒന്നുമില്ല അവളോട് തന്നെ നമുക്ക് നേരിട്ട് ചോദിക്കാമല്ലോ അവന്റെ മരണത്തിൽ എന്തെങ്കിലും പങ്ക് അവൾക്ക് ഉണ്ടോ ന്ന്, പിന്നെ എനിക്ക് ഇപ്പോഴും അവളെ ഒരേ സമയം രണ്ടു സ്‌തലത്ത് കണ്ടത് മാത്രമാണ് മനസിലാവാത്തത്.. അത് മാത്രമാണ് ഒരു….. ഒരിത്”

“ആ അത് തന്നെല്ലേ ഞാനും പറഞ്ഞത്”

“ഇപോ നീ അതൊകെ വിട്.. നാളത്തെ കാര്യം അല്ലെ .. നമുക്ക് നാളെ നോക്കാം ” അവൾ അവളുടെ കാപ്പി ഗ്ളാസ് അവനു നേരെ നീട്ടി .

കിരൺ അവളെ ഒന്ന് നോക്കി തല ആട്ടിയ ശേഷം ആ ഗ്ലാസും വാങ്ങി മൊത്തികൊണ്ട് ഫോണെടുത്ത് ജെറിയെ വിളിച്ചു.

“ഹലോ എന്താടാ???”

“നീ വീട്ടിൽ എത്തിയ??”

“എത്തിയല്ലോ എന്താടാ??”

കിരൺ സംശയത്തിൽ ചോദിച്ചു

“ഹേ ഒന്നും ഇല്ല ചുമ്മ നീ എത്തിയോ ന്നറിയാൻ വേണ്ടി ചുമ്മ വിളിച്ചതാണ് ”

“പിന്നെ പിന്നെ നീ ഇപ്പോഴും അക്കാര്യം ഓർത്ത് ടെൻഷൻ അടിച്ചു ഇരിക്കുവാ ല്ലേ … നമുക്ക് നാളെ അറിയല്ലോ അത് നീ വിട് ഇപോ .. നിങ്ങൾ എവിടാണ്”

“ഹാ എന്തോ അപകടം വരാൻ പോകുന്ന പോലെ ഉണ്ടെടാ മനസിൽ… അതാ… ഞങ്ൾ വീട്ടിൽ ഉണ്ട് ”

“എന്ത് അപകടം ഒന്നും ഇല്ല നീ അവളെ കൊണ്ട് വീട്ടിൽ ആക്കിയിട്ടു വേറെ പണി നോക്കിക്കേ..”

ജെറി അതും പറഞ്ഞു ഫോൺ കട്ട് ആക്കി

“അവന്റെ വായിന്ന് നല്ലത് കിട്ടി ല്ലേ??”

ഫോണ് കട്ടാക്കി കാപ്പി ഗ്ലാസും മൊത്തിവരുന്ന അവനെ നോക്കി അവൾ ചോദിച്ചു

“ഏയ്… പോടി”

“ഊവ ഊവ്…. നീ വ എന്നെ കൊണ്ട് ആക്ക് ഇല്ലേൽ വണ്ടി ഇങ് താ ഞാൻ രവിലെ നിന്നെ പിക്ക് ചെയ്യാം ”

“യ്യോ വേണ്ട വേണ്ട… നിന്നെ ഞാൻ കൊണ്ടേ ആക്കി കൊള്ളാം ”

“അതെന്താ?…. എന്നെ വണ്ടിയിൽ വിടാനും പേടി ആണോ നിനക്ക്”

“നീ പറയുന്ന കേട്ട മതി. ”

“പിന്നെ നീ പറയുന്നേ കേൾക്കാൻ ഞാൻ ആരാ നിന്റെ കേട്ടോയോള “

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
” ആ ഇനി അതിന്റെ കൂടെ കുറവ് ഉള്ളൂ എനിക്ക്” അവൻ അതും പറഞ്ഞു അവളെ മറികടന്നു അകത്തേക്ക് നടന്നു

“ഓഹോ…. ആ കുറവ് ന്ന അങ്ങു സഹിക്കാൻ തയ്യാർ ആയിക്കോ മോൻ കേട്ടോ”.

അവൾ അവന്റെ പുറകെ കേറി

“എന്തുവാടി രണ്ടും കൂടെ ഏത് നേരവും വഴക്ക് ആണോ??? വന്നേ രണ്ടും ഞാൻ നല്ല കപ്പ പുഴുങ്ങി വച്ചിട്ടുണ്ട് ”

“അത് പിന്നെ അമ്മേടെ മോന് ഇപോ എന്നെ കല്യാണം കഴിക്കണ്ട ന്ന്”

“ഓഹോ അവൻ അങ്ങനെ പറഞ്ഞോ സാരമില്ല നമുക്ക് വേറെആളെ നോകാം നിനക്ക് മോളെ..”.

“ആ ന്ന അതാവും നല്ലത് ”

അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് കപ്പ തിന്നാൻ ഇരുന്നു .

…………………………………………………………………

രാജശേഖരന്റെ ഫാക്ടറി ക്ക് അടുത്തുള്ള ഗസ്റ്റ് ഹൗസിൽ ഇരിക്കുകയാണ് പ്രതാപനും രാജശേഖരനും “പ്രതാപ ഞാൻ ഇപോ പറയാൻ പോകുന്നത് നീ ബഹളം ഒന്നും ഉണ്ടാക്കാതെ കേൾക്കണം” രാജശേഖരന്റെ പറച്ചിൽ കേട്ട് വായിലേക്ക് കൊണ്ടുപോയ മദ്യ ഗ്ലാസ് പകുതി വഴി നിർത്തി പ്രതാപൻ അയാളെ നോക്കി

“നിന്റെ മോൾക്ക് എന്റെ മോന്റെ മരണത്തിൽ എന്തോ പങ്കുണ്ട്”

“രാജാ….”

പ്രതാപൻ വിലക്ക് പോലെ വിളിച്ചു.

“ഇതാണ് ഞാൻ പറഞ്ഞത് നീ സംനയം പാലിക്കണം ന്ന്… എടാ അവൾക്ക് നേരിട്ട് പങ്ക് ഉണ്ട് എന്നല്ല … നീ അന്ന് ആശുപത്രിയിൽ കണ്ട അവൻ…”

“ആ….ആര്…?”

“ഓഹോ നീ അന്ന് പറഞത് ഓർക്കുന്നില്ലേ…”

“എടാ അവൻ…. അവളുടെ കൂടെ കോളജിൽ പഠിക്കുന്നത് ആണെന്ന് മാത്രമേ എനിക്ക് അറിയൂ അല്ലാതെ അവർ??”.

” ഓ പിന്നെ കോളേജിൽ പഠിക്കുന്നു ന്നു കരുതി അവനു ഒരു സ്കൂട്ടർ വാങ്ങി കൊടുക്കുക, ഇടക്ക് ഇടക്ക് അവന്റെ വീട്ടിൽ പോവുക, അവനെ ആശുപത്രിയിൽ ആക്കുക കൂട്ട് ഇരിക്കുക, ഒരുമിച്ചു ടൂർ പോവുക ഇതൊക്കെ ചുമ്മ വെറുമൊരു കോളേജ് ക്ലാസ്സ്‌ മേറ്റ് മാത്രം ആയതു കൊണ്ട് ആണല്ലോ ല്ലേ?? ”

രാജശേഖരൻ പറയുന്നത് അന്തം വിട്ട് കെട്ടിരിക്കുകയാണ് പ്രതാപൻ

“എടാ നീ…. നീ എന്താ പറയുന്നത് ഒക്കെ നേരാണോ???”

“പ്ഫ സ്വന്തം മകൾ ഒരുത്തനുമായി നാടുമുഴുവൻ കറങ്ങി നടന്നിട്ട് നീ അറിഞ്ഞില്ലേ എന്ത് തന്തയാണ് നീ നായെ ന്നിട്ട് എന്റെ മകന്റെ തലയിൽ കെട്ടി വെക്കാൻ പോലെ കല്യാണം ഉറപ്പുച്ചു കൊണ്ട് നടന്നു…. പ്രതാപാ… നീ ഓർത്തോ നിന്റെ മകൾക്ക് എന്റെ മകന്റെ മരണത്തിൽ എന്തെങ്കിലും പങ്ക് ഉണ്ടെങ്കിൽ നിന്റെ കുടുംബമടക്കം കത്തിക്കും ഞാൻ അറിയാമല്ലോ എന്നെ?” അയാൾ അലറി

“രാജാ എടാ… ഇല്ല അങ്ങനെ ഒന്നും ഉണ്ടാകില്ല ഞാൻ… ഞാൻ സംസാരിക്കാം എന്റെ മോളോട് അവൾക്ക് ഒരു പങ്കും ഉണ്ടാവില്ല എന്റെ ഉറപ്പാണ് ”

“നിന്റെ ഉറപ്പ് കോപ്പ്… അവൾ ഇവിടെ വരട്ടെ നിന്റെ മുന്നിൽ വച്ചു ഞാൻ ചോദിക്കാം അവൾക്ക് ഇതിൽ പങ്കുണ്ടോ ന്ന് അത് മതി”

“എടാ വേണ്ട ഞാൻ…. ഞാൻ പറയുന്ന കേൾക്ക് ”

“നീ ഒരു കോപ്പും പറയണ്ട ..” അയാൾ അതും പറഞ്ഞു കൊണ്ട് പോകറ്റിൽ നിന്നും മൊബൈൽ എടുത്ത് ആൽബർട്ടിനെ വിളിച്ചു.

“എടാ നീ നാളെ കോളേജിൽ നിന്നും വരുന്ന വഴി അവരെ രണ്ടിനെയും ഇങ്ങു പൊക്കിയേക്ക് ആർക്കും ഒരു സംശയവും തോന്നരുത് ”

………………………………………………………………….

അക്ഷരയെ കൊണ്ട് ആക്കി വീട്ടിലേക്ക് വണ്ടി ഓടിക്കുകയാണ് കിരൺ. അവനെ നിശ്ചിത അകല ത്തിൽ ഒരു കറുത്ത സ്കോർപിയോ ഫോളോ ചെയ്യുന്നുണ്ട്. വീട്ടിലേക്കുള്ള വളവ് തിരഞ്ഞപ്പോൾ ആ വണ്ടി വന്നു അവന്റെ മുന്നിൽ ബ്രെക്ക് ഇട്ടു നിർത്തി. ഒരു പകപ്പോടെ സ്കൂട്ടർ ബ്രെക്ക് പിടിച്ചു നിർത്തിയ കിരൺ ആ വണ്ടിയിൽ നിന്ന് ഇറങ്ങിയ ആളെ കണ്ടു ഞെട്ടി.

” ഐശ്വര്യ…. ”

അവന്റെ നാവിൽ ആ പേര് വീണ്ടും വന്നു.

“അതെ… എന്റെ പേര് അത് തന്നെ… ” അവൾ ഒരു കൂസലും ഇല്ലാതെ അവന്റെ അടുത്തേക് വന്നു പറഞ്ഞു.

“നീ… നീ… നീ ആരാണ്???”

കിരൺ കുറച്ചു ദേഷ്യത്തോടെ അവളോട് ചോദിച്ചു..

“ഹ ഹ ഹഹ ഹ…. നീ തന്നെ പറഞ്ഞില്ലേ മുൻപ് എന്റെ പേര്…. എന്താ അത്… ആ ഐശ്വര്യ…”

കിരൺ അന്തം വിട്ട് അവൾ പറയുന്നത് കേട്ട് നിൽക്കുകയാണ്

“നീ നീ… ”

” എന്താ കിരണേ…. എന്നെ ഒരു പരിചയവും ഇല്ലാത്ത പോലെ നോക്കുന്നെ ”

“നീ എങ്ങനെ ഒരേ സമയം രണ്ടു സ്ഥലത്ത്??… എനിക്കറിയാം… ഹരിയേ നീ അല്ലെ അന്ന് കൊന്നത്?”.

“അതെ…”

എടുത്തടിച്ചുള്ള അവളുടെ മറുപടി കേട്ട് അവൻ വീണ്ടും ഞെട്ടി

“നീ…. നീ…. എന്തിന്???…”

“അതൊക്കെ പറയാം വാ നമുക്കു നിന്റെ അമ്മയെ കാണണ്ടേ… ”

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു

“വേണ്ട… അമ്മയെ ഇതിലേക്ക് ഇടരുത് അമ്മ പാവമാണ് അമ്മയെ ഒന്നും ചെയ്യരുത്…”

“ഹ നീ വാടാ എന്നിട്ടല്ലേ”

അവൾ നടന്നു വീട്ടിലേക്ക് കയറി പുറകെ അവനും..

“അമ്മേ….”…

അവൾ വിളിച്ചപ്പോൾ അമ്മ അകത്ത് നിന്ന് ഇറങ്ങി വന്നു. കിരണിന്റെ കൂടെ അവളെ കണ്ടു ഒന്നും മനസിലാകാതെ അമ്മ അവനെ നോക്കി..

“ആരാ മോനെ ഇത്??”

“ഇത്… ഇത് എന്റെ കൂടെ പഠിക്കുന്ന കുട്ടിയാണ്.. ഐശ്വര്യ”

“ആഹ… മോൾ ഇരിക്ക്.. ഞാൻ കാപ്പി എടുക്കാം”

അമ്മ അവൾക്ക് ഒരു കസേര നീട്ടി ഇട്ട് കൊടുത്തു

” കാപ്പി ഒന്നും വേണ്ട… അനുവമ്മ ഇരിക്ക് എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്”

അമ്മ ഒരു സംശയ ഭാവത്തിൽ അവനെ നോക്കി. അവൻ ഒന്നും മനസിലാകാതെ നിൽക്കുകയാണ്.

“അമ്മ ഇരിക്ക്” അവൾ വീണ്ടും പറഞ്ഞപ്പോൾ അമ്മ കട്ടിലിൽ ഇരുന്നു. കിരൺ സൈഡിൽ കതകിൽ ചാരി നിന്നു.

“അമ്മേ…. ഇവൻ മുന്നേ പറഞ്ഞത് അവന്റെ ഭാഗത് നന്ന് ശരിയയാണ്.. പക്ഷെ… ഞാൻ ഐശ്വര്യ അല്ല”

കിരൺ അത്ഭുതത്തോടെ അവളെ നോക്കി..

“ഐശ്വര്യ എന്റെ അല്ല… ഞങ്ങളുടെ ചേച്ചി ആയിരുന്നു .. പക്ഷെ …അവൾ … അവൾ., ഇപ്പോൾ ജീവനോട് ഇല്ല”

“മോളെ…. നീ എന്തൊക്കെയാ ഇവ പറയുന്നേ “..

കിരൺ മുന്നതെ അതേ അന്ധാളിച്ച ഭാവത്തിൽ തന്നെ നിൽക്കുകയാണ്..

“അമ്മയുടെ ചേട്ടൻ രാജശേഖരൻ പണ്ടൊരിക്കൽ മുംബൈ ൽ വച്ചു ഒരു മലയാളി പെണ്കുട്ടിയെ മാനഭംഗപ്പെടുത്തി ഓടി പോന്ന കാര്യം ഓർമയുണ്ടോ അമ്മക്ക് “

അവളുടെ ശബ്‌ദം മാറുന്നത് കിരൺ ശ്രദ്ധിച്ചു… അമ്മയുടെ മുഖവും.

“അന്ന് ആ പെണ്കുട്ടിയിൽ ഉണ്ടായ കുഞ്ഞായിരുന്നു ഐശ്വര്യ.. അതായത് എന്റെ ചേച്ചി അല്ല ഞങ്ങളുടെ ചേച്ചി…

അന്ന് അയാളെ വിശ്വസിച്ചു എന്ന ഒറ്റ കാരണത്താൽ നാട്ടുകാരുടെയും ബന്ധുക്കളുടെയും ഒക്കെ കുത്തുവാക്കും കളിയാക്കലും എല്ലാം സഹിച് വീട്ടിൽ നിന്ന് ഇറക്കി വിട്ടിട്ട് വരെ ആ അമ്മ അവളെ വളർത്തി അവസാനം കൊച്ചിനെ വളർത്താൻ വേറെ വഴി ഇല്ലാതെ വന്നപ്പോ അവളെ ഒരു അനാഥാലയത്തിൽ ആക്കി തുണി മില്ലിൽ പണിക്ക് പോയി… അവിടെ വച്ചു ഒരു നല്ല മനുഷ്യന് മുന്നിൽ തന്റെ ജീവിതം മുഴുവൻ പറഞ്ഞപ്പോൾ അയാൾ അവളെയും ആ കുഞ്ഞിനെയും ഏറ്റെടുത്തു കൂടെ കൂട്ടി… അവരിൽ പിന്നീട് ഉണ്ടായ ഇരട്ട കുഞ്ഞുങ്ങൾ ആണ് ഞങ്ങൾ അമ്മയെക്കാൾ ഉപരി ഞങ്ങളുടെ കാര്യങ്ങൾ എല്ലാം നോക്കി ഞങ്ങളെ വളർത്തിയത് ഞങ്ങളുടെ ചേച്ചിയായിരുന്നു… ഞങ്ങൾ പഠിക്കുന്ന സമയം ഒരിക്കൽ അമ്മയിൽ നിന്ന് പഴേ കാര്യങ്ങൾ എല്ലാം അറിഞ്ഞു അച്ചനെ കാണാൻ വേണ്ടി കേരളത്തിലേക്ക് വന്നതാണ് ഞങ്ങളുടെ ചേച്ചി പിന്നീട് തിരികെ വന്നിട്ടില്ല ഒരുപാട് അന്വേഷിച്ചു എങ്കിൽ കൂടെ അയാൾ ഇപ്പോൾ നിക്കുന്ന പോസിഷൻ സ്വാധീനം എല്ലാം കൊണ്ട് ഒന്നും അറിയാൻ സാധിച്ചില്ല.. പിന്നീട് എപ്പോഴോ അറിഞ്ഞു പിതാവിനെ അന്വേഷിച്ചു വന്ന മോളെ അയാൾ കൊന്നു കളഞ്ഞു ന്ന്… അന്ന്…. അന്ന് വീണതാണ് ഞങ്ങളുടെ അമ്മ പിന്നീട് ആ കിടപ്പിൽ നിന്ന് എണീറ്റിട്ടില്ല.. അന്ന് മുതൽ ഞങ്ങൾ തുടങ്ങിയ കളി ആയിരുന്നു അയാളെ കുറിച്ചു കൂടുതൽ അന്വേഷിച്ചു വന്നപ്പോൾ ആണ് അനു അമ്മയുടെ കാര്യം അറിഞ്ഞത് ആ സിമ്പതി എന്റെ കൂടപിറപ്പിന് ഇവനോട് ഇഷ്ടം ഉണ്ടാക്കി എന്നാൽ അതിനിടക്ക് ഇവളെ അയ്യാളുടെ മോൻ കെട്ടാൻ പോകുന്ന പെണ്ണിനോട് ഇഷ്ടം ആയി. അത് തകർക്കാൻ പല വഴിക്ക് ഞങ്ങൾ ശ്രമിച്ചു എങ്കിൽ കൂടെ ഒന്നും നടന്നില്ല പല ദിവസവും ഞങ്ങൾ മാറി മാറിയാണ് കോളേജിൽ വന്നിരുന്നത്. ഒടുവിൽ നല്ലൊരു അവസരം ഒത്തു വന്നപ്പോൾ ഹരിയെയും ഇവരെ രണ്ടു പേരെയും ഞങ്ങൾക് ഒരുമിച്ചു കിട്ടിയതാണ് എന്നാൽ ഇവന്റെ അവളോടുള്ള സ്നേഹം കണ്ടപ്പോ അവളെ വെറുതെ വിട്ടു എന്റെ പെങ്ങൾ… ഈ കോളേജിൽ ഐശ്വര്യ എന്ന പേരിൽ ഒരു സീറ്റ് ഒപ്പിച്ചു ഇങ്ങോട്ടുള്ള ഞങ്ങളുടെ മാറ്റം തൊട്ട് അയാളെ ഞങ്ങൾ ഫോളോ ചെയ്യുന്നുണ്ട് .. എന്നാൽ ഇപ്പോൾ അയാൾ എന്തൊക്കെയോ മൻസിലാക്കിയിട്ടുണ്ട് ഇവന്റെയും അക്ഷരയുടെയും ഒക്കെ ജീവൻ അപകടത്തിൽ ആണ് .. എന്റെ പ്രതികാരം ഞാൻ തീർക്കും അതിന് മുൻപ് ഇവനോട് അവന്റെ സ്വന്തം അമ്മയെ കൊന്നു കളഞ്ഞ ആളോട് നിനക്ക് എന്തെങ്കിലും ചെയ്യാൻ ഉണ്ടോ ന്ന് ചോദിക്കാനാണ് ഞാൻ ഇപ്പോൾ വന്നത്.”
അവൾ പറഞ്ഞു നിർത്തി..

അത്ഭുതത്തോടെ നിൽക്കുകയാണ് കിരൺ.

“മോളെ…നീ നീ ഈ പറയുന്നത് ഒക്കെ… ചേട്ടൻ… ചേട്ടനാണോ എന്റ ചേച്ചിയെ…” അനുവമ്മ കണ്ണൊക്കെ നിറഞ്ഞു കൊണ്ട് ചോദിച്ചു

“അമ്മ പിന്ന എന്താ കരുതിയത്… അയാളെ കാണാൻ പോയ ഇവന്റെ അമ്മ മാഞ്ഞു പോയെന്നോ…. അയാൾ കൊന്നു കളഞ്ഞതാണ്… എന്റെ അമ്മയെ പോലെ”

അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നത് കിരൺ അത്ഭുതത്തോടെ നോക്കി നിന്നു…

” ഇപോ എല്ലാം അറിഞ്ഞു വരുന്ന സ്ഥിതിക്ക് നിങ്ങളെയും അവൻ ഇല്ലാതാക്കാൻ ശ്രമിക്കും . പക്ഷെ ഞങ്ങൾ ഉള്ളടിത്തോളം കാലം അതിന് ഞാൻ സമ്മതികില്ല… ഞാൻ ഇപോ വന്നത് തന്നെ എന്റെ ഒരു പ്ലാനും ആയി ബന്ധപ്പെട്ട കുറസ്ത്‌7കാര്യങ്ങൾ ഞങ്ങളോട് സംസാരിക്കാൻ വേണ്ടിയാണ്… കിരനേ നീ ഇങ് വാ ”

അവൾ അവനെ വിളിച്ചു വീടിന് പുറത്തേക്ക് ഇറങ്ങി.

“എടാ .. നീ… എന്നോട് ക്ഷമിക്കണം നിന്നേം അവളേം തമ്മിൽ തെറ്റിക്കാൻ ഒരുപാട് ശ്രമിച്ചിരുന്നു ഞങ്ങൾ, ഒരു തരത്തിൽ നീയും ഞാനും ഒക്കെ തുല്യ ദുഃഖിതരാന് , നമ്മുടെ രണ്ടു പേരുടെയും അമ്മമാരേ ഇല്ലാതാക്കിയ അവനെ നമുക്ക് എന്തെങ്കിലും ചെയ്യണ്ടേ??”

അവളുടെ പറച്ചിലിൽ കിരൺ ന്റെ മുഖത്ത് ക്രോധം ഇരമ്പി.

“വേണം…. ”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“അതിന് ഒരു പ്ലാൻ ഉണ്ട് മിക്കവാറും നിങ്ങളെ നാളെ കോളേജിൽ നിന്ന് അവന്റെ ആളുകൾ പൊക്കും ഏതെങ്കിലും സേഫ് ആയിട്ടുള്ള സ്‌തലത്ത് ആവും അവർ നിങ്ങളെ കൊണ്ടുപോവുക , അങ്ങനെ ഒരു സ്‌ഥലം തന്നെയാണ് ഞങ്ങൾക്കും വേണ്ടത് കൂടതെ അവനെ നമ്മുടെ ഒക്കെ മുന്നിൽ കിട്ടുകയും ചെയ്യും. അപ്പോൾ നാളെ നിങ്ങളെ പോകുമ്പോൾ ഒരു പേടി ഒക്കെ അഭിനയിച് നിങ്ങൾ അവരുടെ കൂടെ പോകുക, ”

“എടീ അത്???”

“നീ പേടിക്കണ്ട… നിങ്ങളുടെ പുറകെ എന്റ ആളുകൾ ഉണ്ടാവും ഞങ്ങൾ അവിടെ എത്തും നീ ധൈര്യമായി ഇരിക്ക്”

” അങ്ങനെ ആണേൽ അവളെയും ജെറി യെ യും വേണോ ഞാൻ ഒറ്റക്ക് പൊക്കോളം ”

“ഏയ്… അവൾ വേണം കാരണം അവളുടെ അച്ചൻ ഇപ്പോൾ അയാളുടെ കസ്റ്റഡിയില് ആണ് അവളെ അവിടെ എത്തിക്കാൻ അയാൾ പല പരിപാടിയും നോക്കും.”

“എന്നാലും… എനിക് ഒരു പേടി… ഇതൊക്കെ ”

“നീ പേടിക്കണ്ട നിങ്ങളുടെ കല്യാണം കണ്ടിട്ടേ ഞങ്ൾ നാട്ടിലേക്ക് തിരിച്ചു പോകൂ അത് നടത്തി തന്നു നിനക്ക് അവകാശപ്പെട്ട അയാൾ അനുഭവിക്കുന്ന നിന്റെ അമ്മയുടെ സ്വത്തും വാങ്ങി തന്നിട്ടെ ഞങ്ങൾ തിരിച്ചു നാട്ടിലേക്ക് പോകൂ..”

അവളുടെ മുഖത്തെ ആത്‍മവിശ്വാസം അവനിൽ ഭയം കുറച്ചു.

“അപ്പോ എല്ലാം പറഞ്ഞ പോലെ അവരോട് ഒന്നും പറയണ്ട.. നാളെ നീ കരുതി ഇരിക്കുക ബാക്കി കാര്യങ്ങൾ ഒക്കെ നമ്മൾ പറഞ്ഞ പോലെ തന്നെ.. ഒന്നുകൊണ്ടും പേടിക്കണ്ട ok???”

അവൻ അവൾക്ക് നേരെ കൈ നീട്ടി.. യാന്ത്രികമായി അവൻ ആ കൈ പിടിച്ചു കുലുക്കി.

“അപ്പോ അമ്മേ… ഞാൻപോകുവാ പിന്നെ വരാം അപ്പോ നമുക്ക് ഒന്ന് ഇരിക്കണം കുറെ കാര്യങ്ങൾ പറയാൻ ഉണ്ട് ”

അവൾ അതും പറഞ്ഞു അമ്മയുടെ മറുപടിക്ക് കാക്കതെ അവനെ നോക്കി ഒന്ന് കണ്ണു കാണിച്ചിട്ട് പുറത്തേക്ക് നടന്നു.

എന്താ ഇപോ സംഭവിച്ചത്, ഇനി എന്താ സംഭവിക്കാൻ പോകുന്നത് എന്ന ആധിയിൽ കിരൺ അവിടെ നിന്നു.

(തുടരും)