മഴവില്ലില്‍ നിന്നും പറന്നിറങ്ങിയ നക്ഷത്രം – മൂന്ന്‍
“എവിടെ നമ്മുടെ പുതിയ ആള്‍?”
ജഗദീഷ് ആരാഞ്ഞു.
“അവന്‍ വരാന്‍ സമയമാകുന്നതെയുള്ളൂ,”
വാച്ച് നോക്കി എറിക് പറഞ്ഞു. നിലാവ് ശരിക്കും കനത്ത് തുടങ്ങിയിരുന്നു. പടിഞ്ഞാറ്, ചക്രവാളം നിറയെ ചുവന്ന മേഘങ്ങള്‍ നിറഞ്ഞു. ജാക്വിസ് കാര്‍ട്ടിയര്‍ പര്‍വ്വതത്തിന് മേല്‍ നിലാവ് സാന്ദ്രമായി.
“ബിയര്‍ തീര്‍ന്നോ…?”
സാന്ദ്ര ചോദിച്ചു.
“എപ്പഴേ തീര്‍ന്നു…”
എറിക് അവളോട് അനിഷ്ടത്തോടെ പറഞ്ഞു.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“ശ്യെ! അപ്പോള്‍ നീ എത്രണ്ണമാ വാങ്ങിയെ?”
“ആള്‍ക്ക് രണ്ടെണ്ണം…അതല്ലേ പതിവ്?”
എറിക്കിന്‍റെ ശബ്ദത്തില്‍ അനിഷ്ടം കൂടി. “മൈര്…”
സാന്ദ്ര എറിക്കിന്‍റെ കോളറില്‍ പിടിച്ചു.
“ഇപ്പം പോയി വാങ്ങിയിട്ട് വാ, എനിക്ക് ഒരെണ്ണം കൂടി വേണം…”
“എടാ ഫിലിപ്പെ, നീയൊന്ന് ഇവളെ പറഞ്ഞു മനസ്സിലാക്ക്…മൂന്ന്‍ ബിയര്‍ ഒക്കെ തട്ടിയിട്ട് വീട്ടിലേക്ക് കേറി ചെന്നാ ഇവള്‍ടെ അപ്പന്‍ നമ്മളെ എല്ലാരേം കൊമ്പേല്‍ കോര്‍ക്കും….”
“മതീടീ….”
ഫിലിപ്പ് അവളോട് അധികാരം സ്ഫുരിക്കുന്ന സ്വരത്തില്‍ പറഞ്ഞു.
“ശ്യോ! എന്തൊരു കഷ്ടമാ ഇത്…ഇതെന്താ റേഷനിങ്ങോ?”
ഫിലിപ്പ് അപ്പോള്‍ നെവിലിനെ നോക്കി.
“സാന്ദ്രെ….”
നെവില്‍ അവളുടെ തോളില്‍ പിടിച്ചു. അവള്‍ അവന്‍റെ മുഖത്തേക്ക് നോക്കി.
“എന്താ?”
“മതി മോളെ….”
അവളുടെ തലമുടി മാടിയൊതുക്കി അവന്‍ ശാന്തമായ സ്വരത്തില്‍ പറഞ്ഞു.
“രണ്ടെണ്ണം മതി…ഞാനും രണ്ടെണ്ണമല്ലേ കഴിച്ചുള്ളൂ…?”
സാന്ദ്ര രണ്ട് നിമിഷമെങ്കിലും അവന്‍റെ കണ്ണുകളിലേക്ക് നോക്കി നിന്നു.
“ശരി…”
അവള്‍ പുഞ്ചിരിച്ചു.
“നീ പറഞ്ഞത് കൊണ്ട്…നീ പറഞ്ഞത് കൊണ്ട് മാത്രം ഞാന്‍ സമ്മതിച്ചു…”
“ഓഹോ…ഓഹോഹോ…!!”
കൂട്ടുകാര്‍ ഉച്ചത്തില്‍ ആരവം മുഴക്കി.
സ്വിക്കോയാ മരങ്ങള്‍ കാറ്റില്‍ ഉലയാന്‍ തുടങ്ങി. വിസ്കോണ്‍സിന്‍ ക്ലബ്ബില്‍ നിന്ന് ഡ്രമ്മിന്റെ ചടുലമായ താളങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്നു ഗിറ്റാറില്‍ ശ്രുതിഭംഗമില്ലാത്ത മോഹിപ്പിക്കുന്ന ഒരീണവും….
“എടാ ഒന്ന് കൂടി ഒന്നാലോചിക്ക്…”
സാന്ദ്ര ഫിലിപ്പിനോട് പറഞ്ഞു. അവന്‍ എന്താണ് കാര്യം എന്ന അര്‍ത്ഥത്തില്‍ അവളെ നോക്കി. മറ്റുള്ളവരും അവളെ നോക്കി.
“ഇവള്‍ ഇതെന്ത് കാര്യമാ ഈ പറയുന്നേ?”
ഫിലിപ്പ് മറ്റുള്ളവരെ നോക്കി ചോദിച്ചു.
“ഒരുത്തന്‍ നമ്മടെ കമ്പനീല്‍ ചേരാന്‍ ട്രൈ ചെയ്യാന്‍ തൊടങ്ങീട്ട് കുറച്ചു നാളായില്ലേ? ഓരോരോ രീതിയില്‍ നമ്മള്‍ അവനെ ഇട്ട് കളിപ്പിക്കുവല്ലേ? ഇന്നല്ലേ ലാസ്റ്റ് ഐറ്റം? അവനിപ്പം വരില്ലേ?”
സാന്ദ്ര പറഞ്ഞു.
“അവനെ ഇനിയും പൊട്ടന്‍ കളിപ്പിക്കണോ?”
അവള്‍ ദയനീയമായ ഭാവത്തോടെ കൂട്ടുകാരെ നോക്കി.
“ഇതില്‍ നമ്മള്‍ ആരെയും ഫോഴ്സ് ചെയ്യുന്നില്ലല്ലോ സാന്ദ്രാ,”
നെവില്‍ അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
“നമ്മുടെ കമ്പനിയില്‍ ചേര്‍ന്നേ മതിയാവൂ എന്ന് അവനല്ലേ നിര്‍ബന്ധം. അങ്ങനെ നിര്‍ബന്ധം പറഞ്ഞപ്പോള്‍ നമ്മള്‍ കൊറേ കണ്ടീഷന്‍സ് വെച്ചു, നമുക്ക് ട്രീറ്റ് ചെയ്യുന്നത് അടക്കം….ഇന്നിപ്പം ലാസ്റ്റ് ആണ്… ലാസ്റ്റ് ആയിട്ട് നമ്മള്‍ അവനെ ഒന്ന് കുഞ്ഞുത് ആയി കളിപ്പിക്കുന്നു… ആ ബില്‍ഡിങ്ങിന്‍റെ മണ്ടേന്ന് ഈ ലേക്കിലെക്ക് ചാടണം എന്ന്. അവനത് സമ്മതിച്ചു…അല്ലാതെ ആരാ അവനെ ഫോഴ്സ് ചെയ്തെ?”
“എന്തുവാ കക്ഷീടെ പേര്? ഞാനതങ്ങ് മറന്നു പോയി,”
രവീണ കൂട്ടുകാരോട് ചോദിച്ചു.
“ദിലീപ്..ദിലീപ് ദാമോദരന്‍,”
ഫിലിപ്പ് പറഞ്ഞു.
“ടോപ്പ് ഗണ്‍ ആണ് അവന്‍റെ അച്ഛന്‍, റെക്സ് ഹോട്ടല്‍ ഉടമ…”
അപ്പോഴേക്കും ഒരു വാഹനത്തിന്‍റെ ഇരമ്പല്‍ കേട്ടുതുടങ്ങി.
“പറഞ്ഞപ്പോഴേക്കും കക്ഷി ഇങ്ങെത്തിയല്ലോ…”
രവീണ അവരെ സമീപിക്കുന്ന കാറിന്‍റെ നേരെ തിരിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു. നിലാവ് അപ്പോഴേക്കും കനത്ത് വരാന്‍ തുടങ്ങിയിരുന്നു. വിസ്കോണ്‍സിന്‍ ക്ലബ്ബില്‍ നിന്ന് ആരവം പിന്‍വാങ്ങി. ജസ്റ്റിന്‍ ബിബര്‍ ഇപ്പോഴും പാടിക്കൊണ്ടിരിക്കുന്നു.
“തണുക്കാന്‍ തുടങ്ങി ഇല്ലേ?”
ബിയര്‍ ബോട്ടില്‍ സമീപത്ത് വെച്ചിരുന്ന വേസ്റ്റ് ബിന്നില്‍ ഇട്ട് സാന്ദ്ര പറഞ്ഞു.
അപ്പോള്‍ അവിടേക്ക് ഒരു കടും നീല ടൊയോട്ട സാവധാനം വന്നു നിന്നു. അതില്‍ നിന്ന് സമപ്രായത്തിലുള്ള, സുമുഖനായ ഒരു യുവാവിറങ്ങി. അവരുടെ നേരെ നോക്കി കൈ വീശി.
അവന്‍ നീല ജാക്കറ്റും അടിയില്‍ ചുവന്ന ടീ ഷര്‍ട്ടും പിന്നെ കറുത്ത ജീന്‍സും ധരിച്ചിരുന്നു. നല്ല വിടര്‍ന്ന കണ്ണുകള്‍. പ്രസന്നമായ മുഖം.
“ഹായ്…”
അവന്‍ അവരെ നോക്കി അഭിവാദ്യം ചെയ്തു.
അവരും അവനെ നോക്കി കൈ ഉയര്‍ത്തി. ഫിലിപ്പും എറിക്കും പരസ്പ്പരം നോക്കി ഒരു പരിഹാസച്ചിരി ചിരിച്ചു. സാന്ദ്ര നെവിലിനെ ദയനീയമായി നോക്കി. അവന്‍ അവളെ ആശ്വസിപ്പിക്കുന്നത് പോലെ കണ്ണടച്ച് കാണിച്ചു.
“ഇറ്റ്സ് ജസ്റ്റ് എ ഫണ്‍”
അവളുടെ കാതോരം ചുണ്ടുകള്‍ അടുപ്പിച്ച് അവന്‍ മന്ത്രിച്ചു.
“ഓക്കേ, ദിലീപ്…”
ഫിലിപ്പ് അവന്‍റെ തോളില്‍ കൈയ്യിട്ട് തന്നോട് ചേര്‍ത്ത് നിര്‍ത്തി.
“കുറച്ചു ചോദ്യങ്ങള്‍…”
“ഓക്കേ, ചോദിക്കാമല്ലോ…”
അവന്‍ വിനയത്തോടെ മറുപടി പറഞ്ഞു.
“വളരെ മോശം റെപ്പ്യൂട്ടേഷനുള്ള ഒരു ഗ്രൂപ്പാണ് ഞങ്ങളുടെ…അതുകൊണ്ടാണ് ഈ ചോദ്യം…എന്താ ഞങ്ങടെ കൂടെ കൂടാന്‍ ദിലീപ് ഇത്രേം ആഗ്രഹിക്കുന്നത്?”
“റ്റു ബി ഫ്രാങ്ക്…”
ദിലീപ് പറഞ്ഞു.
“ആ ബാഡ് റെപ്പ്യൂട്ടേഷനാണ് മെയിന്‍ അട്രാക്ഷന്‍…ടോപ്പെസ്റ്റ് എലീറ്റ് ക്ലാസ് എന്ന പേരുണ്ട് നിങ്ങള്‍ക്ക് …അതുകൊണ്ട് സ്കൂളില്‍ നിങ്ങള്‍ക്ക് ഭയങ്കര ഡോമിനന്‍സ് ഉണ്ട്… ആരും നിങ്ങളെ മെക്കിട്ടു കേറാന്‍ വരുന്നില്ല…ആരും നിങ്ങള് പറയുന്നതിനപ്പുറം ചെയ്യുന്നില്ല….”
“വന്ന്‍ വന്ന്‍ ഞങ്ങളെ ഒരു ബാന്‍ഡിറ്റ് ഗ്യാങ്ങ് ഒന്നുമാക്കരുത്…”
എറിക്ക് ഇഷ്ട്ടപ്പെടാത്തത് പോലെ പറഞ്ഞു.
“അണ്‍ലോഫുള്‍ ആയി ഞങ്ങള്‍ ഒന്നും സ്കൂളില്‍ ചെയ്തിട്ടില്ല…ഉണ്ടോ? അങ്ങനെ എന്തെങ്കിലും കേട്ടിട്ടുണ്ടോ?”
“ഇല്ല, അങ്ങനെയൊന്നുമില്ല…”
ക്ഷമാപണം നിറഞ്ഞ സ്വരത്തില്‍ ദിലീപ് പറഞ്ഞു.
“സ്കൂളിലെ മറ്റ് കുട്ടികള്‍ നിങ്ങള്‍ക്ക് റെസ്പെക്റ്റ് തരുന്നുണ്ട്…നമ്മുടെ സ്കൂളില്‍ നിങ്ങള്‍ മാത്രമാണ് ബാറില്‍ ഒക്കെ ഇരുന്ന് ബിയറും ഷാമ്പെയിനും ഒക്കെ കഴിക്കാന്‍ ധൈര്യം കാണിച്ചിട്ടുള്ളത്…ബിയറൊക്കെ കുടിച്ചിട്ടുള്ളവര്‍ ഉണ്ടെങ്കിലും പരസ്യമായി ആല്‍ക്കഹോള്‍ ഒക്കെ കഴിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെടുമ്പോള്‍, യൂ നോ, നിങ്ങളോട് ഭയങ്കര ഇഷ്ടമൊക്കെ മറ്റു സ്റ്റുഡെന്‍സിന് തോന്നില്ലേ? എനിക്ക് തോന്നി..അതുകൊണ്ടാണ് എന്ത് ചെയ്തിട്ടാണെങ്കിലും എനിക്ക് നിങ്ങടെ കൂടെ കൂട്ട് കൂടണമെന്ന് വെച്ചത്…”
“ഓക്കേ…”
ഫിലിപ്പ് ഏറിക്കിനെ നോക്കി പരിഹാസപൂര്‍വ്വം ചിരിച്ചുകൊണ്ട് വീണ്ടും ദിലീപിന്‍റെ തോളില്‍ കയ്യിട്ടു.
“കണ്ടീഷന്‍ ഓര്‍മ്മയുണ്ടല്ലോ…?”
“ഉണ്ട്, ഫിലിപ്പ്…”
ദിലീപ് പറഞ്ഞു.
“നെവിലും ഞാനും ആ ബില്‍ഡിങ്ങിന്റെ മുകളില്‍ കയറണം…”
തടാക തീരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കെട്ടിടം ചൂണ്ടി ദിലീപ് പറഞ്ഞു. അവരതിന്റെ നേര്‍ക്കാണ് നടന്നുകൊണ്ടിരുന്നത്.
“നെവില്‍ മൂന്ന്‍ വരെ കൌണ്ട് ചെയ്യും… മൂന്ന്‍ എന്ന് പറയുമ്പോള്‍ ഞാന്‍ നെവിലിന്‍റെ കൂടെ താഴെ വെള്ളത്തിലേക്ക് ചാടണം…അതല്ലേ?”
“അതേ…”
ഫിലിപ്പ് അവന്‍റെ തോളില്‍ അഭിനന്ദനപൂര്‍വ്വം ഒന്ന് അടിച്ചു. എന്നിട്ട് വീണ്ടും അവന്‍ കൂട്ടുകാരെ നോക്കി പരിഹാസപൂര്‍വ്വം പുഞ്ചിരിച്ചു.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അപ്പോഴേക്കും അടഞ്ഞു കിടന്ന ആ കെട്ടിടത്തിനു മുമ്പില്‍ അവരെത്തിയിരുന്നു. ജൊഹാന ഗ്രൂപ്പ് ഇന്‍ഡസ്ട്രീസ് എന്ന് വലിയ ബോര്‍ഡ് വെച്ച ഒരു ഗേറ്റ് ആ കെട്ടിടത്തിനു മുന്‍പിലുണ്ടായിരുന്നു. പഴകി തുരുമ്പിച്ച ഗേറ്റ്. പൊടിയും പഴക്കവും കാരണം ബോര്‍ഡിലെ അക്ഷരങ്ങള്‍ മങ്ങിയിരുന്നു.
“ജൊഹാന ഗ്രൂപ്പ് ഇന്‍ഡസ്ട്രീസ്?”
അങ്ങനെ മന്ത്രിച്ചുകൊണ്ട് അവന്‍ ചോദ്യരൂപത്തില്‍ നോക്കി.
“അത് തന്നെ, ഹെലന്‍റ്റെ ഡാഡിയുടെ കമ്പനി..അടച്ചു പൂട്ടി..അവളുടെ മമ്മിയുടെ മരണ ശേഷം…ഇക്കാണുന്ന ബില്‍ഡിങ്ങ്സ് മുഴുവനും കക്ഷിയുടേതാ….. ഏകദേശം ഇരുപത് ഹെക്റ്റര്‍ എങ്കിലുമുണ്ട് ഈ സ്ഥലം…അതും ഇവിടെ ഹൈവേയുടെ അരികില്‍…സിറ്റീടെ അടുത്ത്…അതും പോരാഞ്ഞിട്ട് വലിയ റാഞ്ച് ഉണ്ട്…അതൊരായിരം ഹെക്റ്റര്‍ എങ്കിലും കാണും…എല്ലാം നോക്കി നടത്തുന്നത് ഒരു മാനേജരാ… മാനേജര്‍മ്മാരെ ചുമതല ഒക്കെ ഏല്‍പ്പിച്ചിട്ട് റവറന്‍റ്റ് ഡെറിക്സണ്‍ ഇപ്പം ഫുള്‍ ടൈം ദൈവവേലയില്‍…”
“മാനേജര്‍മ്മാര് മാത്രമല്ല…”
എറിക് ഇടയില്‍ കയറി.
“വിര്‍ജിന്‍ മേരി …എന്നുവെച്ചാ ഹെലന്‍ അവള്‍ ഫ്രീ ടൈമില്‍ അതിന്‍റെ മേല്‍നോട്ടമോക്കെ നടത്താറുണ്ട്…”
“അവളില്ലാത്തപ്പം നെനക്ക് എന്നാ ഒരു ഒലിപ്പീരാ എന്‍റെ എറിക്കേ…!”
ജഗദീഷ് പരിഹാസപൂര്‍വ്വം ചോദിച്ചു.
“അവള് മുമ്പി വന്നാ അന്നേരം പച്ചയ്ക്കങ്ങ് കളിയാക്കാന്‍ മുമ്പില്‍ നില്‍ക്കുന്ന ടീമാണ്…എന്നിട്ടാ!”
“പൊക്കോണം!”
എറിക് ശബ്ദമുയര്‍ത്തി.
“ഞാനവളെ കളിയാക്കുമ്പം കൂടെ നിന്ന് കിക്കിക്കിക്കീന്ന് ഇളിച്ചോണ്ട് നിക്കാന്‍ നെനക്കൊന്നും ഒരു മടിയും ഇല്ലല്ലോ…!”
കൂട്ടുകാര്‍ എല്ലാവരും ചിരിച്ചു.
“നെവിലെ റെഡിയല്ലേ?”
മുമ്പില്‍ നടക്കുകയായിരുന്ന ഫിലിപ്പ് തിരിഞ്ഞുനിന്ന് അവനോട് ചോദിച്ചു. തടാകത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന കെട്ടിടത്തിന്‍റെ മുമ്പില്‍ അവരെത്തിയിരുന്നു.
നിറം മങ്ങിയ ചുവരുകളോട് കൂടിയ ഒരു കെട്ടിടമായിരുന്നു. ഒരു കാലത്ത് അത് പ്രതാപത്തോടെ തലയുയര്‍ത്തിപ്പിടിച്ച് നിന്നിരുന്നതാവനം. ഏകദേശം അഞ്ഞൂറ് മീറ്ററോളം നീളത്തില്‍ അതങ്ങനെ നീണ്ടു നിവര്‍ന്നു കിടന്നു. മേലെ രണ്ട് മൂന്ന്‍ ഫര്‍ണേസുകള്‍ അവര്‍ കണ്ടു. രണ്ട് ഫ്ലോറുകളില്‍ നിന്നിരുന്ന ആ കെട്ടിടത്തിന്‍റെ മുകളിലേക്ക് അവര്‍ എല്ലാവരും നോക്കി.
“ഞാന്‍ എപ്പഴേ റെഡി…”
ചിരിച്ചുകൊണ്ട് നെവില്‍ പെരുവിരല്‍ ഉയര്‍ത്തി ഫിലിപ്പിനെ കാണിച്ചു.
“എന്തിനാ ഈ ടെസ്റ്റ് എന്ന് അറിയാമോ ദിലീപിന്?”
ജഗദീഷ് ചോദിച്ചു.
“നിങ്ങളുടെ കൂടെ നടക്കാന്‍ മാത്രമുള്ള ധൈര്യം ഫിസിക്കല്‍ സ്ട്രെന്ത് ഒക്കെ എനിക്കുണ്ടോ എന്നറിയാന്‍…”
അല്‍പ്പം ലജ്ജയോടെ, എല്ലാവര്‍ക്കും നോട്ടം കൊടുക്കാതെ ദിലീപ് പറഞ്ഞു.
“മിടുക്കന്‍…”
ഫിലിപ്പ് അവന്‍റെ തോളില്‍ തട്ടി അഭിനന്ദിച്ചു. എന്നിട്ട് എറിക്കിനെ നോക്കി പരിഹാസപൂര്‍വ്വം കണ്ണടച്ച് കാണിച്ചു. എറിക് തിരിച്ചും.
“എന്നാല്‍ തുടങ്ങിക്കോ….”
ഫിലിപ്പ് പറഞ്ഞു. എന്നിട്ട് അവന്‍ രവീണയെപ്പിടിച്ച് തന്നിലേക്ക് അടുപ്പിച്ച് പമ്പിലെ ഒരു മരത്തിലേക്ക് ചാരി.
അവളതിന് കാത്തിരുന്നിട്ടെന്നത് പോലെ അവനിലേക്ക് അമര്‍ന്നു. ദിലീപ് അത് കണ്ട് അല്‍പ്പം ലജ്ജയോടെ അവരെ നോക്കി.
“കണ്ടോ, ഒരു ലവ് സീന്‍ കണ്ടപ്പഴേ ചെറുക്കന്‍ നാണംകുണുങ്ങി ആകാന്‍ തുടങ്ങി…”
രവീണ അവനോട് പറഞ്ഞു.
“ഇതൊക്കെ ഒന്ന് മാറ്റി നിന്നെ നല്ല കുട്ടപ്പനാക്കി എടുക്കാനാ നിന്നെക്കൊണ്ട് ഈ ടെസ്റ്റ് ഒക്കെ ചെയ്യിക്കുന്നെ? ഇത് റാഗിങ്ങ് ഒന്ന്മല്ല കേട്ടോ..റാഗിങ്ങ് ആണേല്‍ നെവില്‍ നിന്‍റെ ഒപ്പം ചാടില്ലല്ലോ…”
അത് പറഞ്ഞ്, ഫിലിപ്പിന്റെ കരവലയത്തില്‍ അമര്‍ന്നു നിന്നുകൊണ്ട് തന്നെ അവള്‍ ദിലീപിന്‍റെ തലമുടിയില്‍ പിടിച്ചു തലോടി.
“ഇല്ല കുഴപ്പമില്ല…”
ഫിലിപ്പിന്റെ കൈ രവീണയുടെ മുലകളില്‍ അമര്‍ന്നു ഞെരിയുന്നത് ഒളികണ്ണാല്‍ നോക്കിക്കൊണ്ട് ദിലീപ് പറഞ്ഞു.
“ഒന്നടങ്ങടാ, മൈരേ, ഇത് പബ്ലിക് പ്ലേസാ…”
സാന്ദ്ര ഫിലിപ്പിനെ നോക്കി പറഞ്ഞു.
“അതിനു ഞാനെന്‍റെ പെണ്ണിന്‍റെ മുലയ്ക്ക് അല്ലെ പിടിച്ചേ? അതിനു പകരമായി ഇവളെന്താ ചെയ്യുന്നേന്ന് നീ കണ്ടോ? നീ നോക്കെടീ സാന്ദ്രെ ഇവളെന്നാ ചെയ്യുന്നേന്ന്…”
അത് കേട്ട് കൂട്ടുകാരെല്ലാവരും തിരിഞ്ഞു നോക്കി. അപ്പോള്‍ തിടുക്കത്തില്‍ രവീണയുടെ കൈ ഫിലിപ്പിന്‍റെ ജീന്‍സിന്‍റെ മുഴപ്പില്‍ നിന്ന് നീങ്ങുന്നത് അവര്‍ കണ്ടു.
“ശ്യെ..എല്ലാരും നോക്കാന്‍ ആരാ പറഞ്ഞെ?”
രവീണ ജാള്യതയോടെ അവരെ നോക്കി.
“എന്താടീ അവനെയും കൂട്ടി ഈ ബില്‍ഡിങ്ങിനകത്തെ ഏതേലും റൂമിലേക്ക് പോണോ രണ്ടാള്‍ക്കും…”
എറിക്ക് ചോദിച്ചു.
“നീ പോടാ…”
രവീണ അവന്‍റെ നേരെ മുഷ്ടിചുരുട്ടിക്കാണിച്ചു.
“നീ വേണേല്‍ ആരെയെങ്കിലും കൂട്ടിപ്പൊയ്ക്കോ…ഞാനേ ഡീസന്‍റ്റാ…”
“നിന്‍റെ ഡീസന്‍സി ഞാന്‍ കണ്ടു ഇപ്പം…”
എറിക് ചിരിച്ചു.
“അവന് മുള്ളാന്‍ വേണ്ടിയെങ്കിലും സാധനം ബാക്കി വെച്ചേക്കണം കേട്ടോ…”
എല്ലാവരും ചിരിച്ചു.
“ഇതുപോലെയൊക്കെ ഫ്രീ ആയിട്ട് സംസാരിക്കെണ്ടേ നിനക്കും ദിലീപേ?”
ജഗദീഷ് ദിലീപിനോട് ചോദിച്ചു.
“വേണം വേണം…”
ദിലീപ് നാണത്തോടെ തിടുക്കത്തില്‍ പറഞ്ഞു.
“എന്നാല്‍ വേഗം ആ ജാക്കറ്റ് ഒക്കെ ഊരിയിട്ട് മേലെ കേറിക്കോ…’
കെട്ടിടത്തിന്‍റെ മുകളിലേക്ക് നോക്കി ഫിലിപ്പ് പറഞ്ഞു.
ദിലീപ് ധരിച്ചിരുന്ന ജാക്കറ്റ് ഊരി. അതിനടിയില്‍ ഒരു ടീഷര്‍ട്ടായിരുന്നു. അതും അവന്‍ അഴിച്ചു. അതിനടിയില്‍ ഒരു വെളുത്ത ബനിയനായിരുന്നു.
“ആ ജീന്‍സും ഊരിക്കോ…”
ഫിലിപ്പ് പറഞ്ഞു.
ദിലീപപ്പോള്‍ ലജ്ജയോടെ അവരെ നോക്കി.
“നിന്‍റെ കളിക്കുടുക്ക ഒന്നും ഞങ്ങള് ചെത്തിക്കൊണ്ട് പോകാന്‍ പോകുന്നില്ല..”
അവന്‍റെ ലജ്ജ കണ്ടിട്ട് രവീണ പറഞ്ഞു.
“അതും അവള്‍ക്ക് തങ്ങാനാവുന്നതില്‍ക്കൂടുതല്‍ വേറെ ഒരു കളിക്കുടുക്ക ഉള്ളപ്പോള്‍…”
ജഗദീഷ് ചിരിച്ചു.
“പോടാ പന്നീ…”
രവീണ ജഗദീഷിന്‍റെ തോളില്‍ അടിച്ചു.
അപ്പോഴേക്കും നെവിലും വസ്ത്രങ്ങള്‍ അഴിച്ചിരുന്നു. അവനൊരു. ജാക്കറ്റും ഷര്‍ട്ടും അഴിച്ച് അവന്‍ നെഞ്ചു കാണിച്ചുകൊണ്ട് നിന്നു.
“ഇവന്‍റെ ഫ്രണ്ട് മാത്രമാകാന്‍ നീ തീരുമാനിച്ചത് കഷ്ടമായി സാന്ദ്രെ…”
നെവിലിനെ നോക്കി രവീണ സാന്ദ്രയോടു മറ്റാരും കേള്‍ക്കാതെ പറഞ്ഞു.
“എന്നാ സ്റ്റൈല്‍ ആണ് മോളെ അവന്‍റെ ബോഡി…! കണ്ടിട്ട് എനിക്ക് കമ്പിയാകുന്നു… ഓള്‍റെഡി എനിക്കൊരു ചെക്കന്‍ ഉണ്ടായിട്ടും!”
സാന്ദ്ര അവളെ പിച്ചി.
“സാരമില്ല..എന്‍റെ ജീന്‍സ് നനഞ്ഞാല്‍ കുഴപ്പമില്ല..നെവിലും ജീന്‍സ് ഊരുന്നില്ലല്ലോ…”
ദിലീപ് പറഞ്ഞു.
“എങ്കില്‍ വാ…”
നെവില്‍ കെട്ടിടത്തിന്‍റ കോറിഡോറില്‍ നിന്നും മുകളിലേക്ക് തുടങ്ങുന്ന ചുറ്റുഗോവണിയുടെ നേരെ നടന്നു. ദിലീപ് അവനെ പിന്തുടര്‍ന്നു. അവരിരുവരും ഗോവണി കയറി കെട്ടിടത്തിന്‍റെ മുകളിലേക്ക് കയറുന്നത് കൂട്ടുകാര്‍ കണ്ടു. അല്‍പ്പ സമയത്തിനകം അവരിരുവരും കെട്ടിടത്തിന്‍റെ ഏറ്റവുമുയരത്തില്‍, ഫര്‍ണേസിന് മുമ്പില്‍ നിന്നു.
“ഞാന്‍ മൂന്ന്‍ വരെ എണ്ണും…”
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അവര്‍ക്ക് താഴെ വിശാലമായിക്കിടക്കുന്ന തടാകപ്പരപ്പിലേക്ക് നോക്കി നെവില്‍ പറഞ്ഞു.
“മൂന്ന്‍ എന്ന് പറഞ്ഞു കഴിയുമ്പോള്‍ താഴേക്ക് ചാടണം ഓക്കേ?”
“ഓക്കേ…”
ഓട്ടമത്സരത്തില്‍, സ്റ്റാര്‍ട്ടിങ്ങ് പോയിന്‍റ്റില്‍, നില്‍ക്കുന്ന പൊസിഷനില്‍ നിന്ന് കൊണ്ട് ദിലീപ് പറഞ്ഞു.
നെവില്‍ താഴേക്ക് നൊക്കി.
ഫിലിപ്പും ജഗദീഷും രവീണയും ഏറിക്കും പുഞ്ചിരിയോടെ അവന്‍റെ നേരെ കൈ വീശിക്കാണിച്ചു. സാന്ദ്ര പ്രത്യേകിച്ചൊരു ഭാവവും കൂടാതെ അവരുടെ നേരെ മുകളിലേക്ക് നോക്കി നിന്നു.
തടാകപ്പരപ്പിനപ്പുറം ജാക്വിസ് കാര്‍ട്ടിയര്‍ മൌണ്ടന്‍ നിലാവിന്‍റെ സൗവര്‍ണ്ണ നിറത്തില്‍…
ഫ്ലാമിംഗോപ്പക്ഷികള്‍ ‘വി’ ആകൃതിയില്‍ നിലാവിലൂടെ പര്‍വ്വതത്തിനപ്പുറത്തുനിന്നും ഒഴുകിപ്പറന്നു…
കൂട്ടുകാര്‍ ആകാംക്ഷയോടെ മുകളിലേക്ക് നോക്കുന്നത് അവരിരുവരും കണ്ടു.
“റെഡി?”
നെവില്‍ ചോദിച്ചു.
“യപ്…”
ദിലീപ് മന്ത്രിച്ചു.
“വണ്‍….”
നെവില്‍ ഉറക്കെ പറഞ്ഞു.
ദിലീപ് താഴെയുള്ള തടാകപ്പരപ്പില്‍ ദൃഷ്ടിയുറപ്പിച്ചു.
“റ്റു….”
നെവിലിന്റെ സ്വരം ദിലീപ് കേട്ടു.
ദിലീപ് ചുവടുകള്‍ ദൃഡമായി ഉറപ്പിച്ചു.
അവന്‍ നെവിലിനെ നോക്കി.
ദൃഡനിശ്ചയം കത്തുന്ന മുഖഭാവത്തോടെ നെവില്‍ അവനെ നോക്കി.
“ത്രീ….”
നെവില്‍ ഉറക്കെ വിളിച്ചുപറഞ്ഞു…
ആ നിമിഷം ദിലീപ് താഴേക്ക് ചാടി.
ദിലീപിനോടൊപ്പം മുമ്പോട്ട് കുതിച്ച നെവില്‍ പെട്ടെന്ന് നിന്നു.
എന്നിട്ട് താഴെ നില്‍ക്കുന്ന കൂട്ടുകാരുടെ നേരെ നോക്കി കൈകൊട്ടി ആര്‍ത്ത് ചിരിച്ച് അട്ടഹസിച്ചു….
“ഹഹഹഹഹ….”
അവനുറക്കെ ചിരിച്ചു.
സാന്ദ്രയൊഴികെയുള്ള കൂട്ടുകാരും പൊട്ടിചിരിച്ചുകൊണ്ട് ദിലീപ് വീണിടത്തേക്ക് നോക്കുകയാണ്…
എറിക് ചാടി തുള്ളിയാണ് ചിരിക്കുന്നത്. ജീവിതത്തില്‍ അനുഭവിച്ച ഏറ്റവും ഫലിതാത്മകമായ തമാശ കണ്ടിട്ടെന്നത് പോലെ…
പൊട്ടിചിരിച്ചുകൊണ്ട് ഫിലിപ്പും ജഗദീഷും രവീണയും മുകളില്‍ നിന്ന് ചിരിക്കുന്ന നെവിലിന്‍റെ നേരെ കൈ വീശിക്കാണിച്ചു.
സാന്ദ്ര ഇപ്പോഴും വെള്ളത്തില്‍ വീണു കിടക്കുന്ന ദിലീപിനെ നോക്കുകയാണ്.
“ഫിലിപ്പ്….”
പെട്ടെന്ന് ഭയപ്പെട്ട് മന്ത്രിച്ചുകൊണ്ട് ഫിലിപ്പിന്‍റ്റെ തോളില്‍ പിടിച്ചു. അതൊന്നും അറിയാതെ അവന്‍ ചിരി തുടരുകയാണ്.
“ഫിലിപ്പ്…”
സാന്ദ്ര ഒച്ചകൂട്ടി.
എന്നിട്ടും അവനില്‍ നിന്നും പ്രതികരണം കാണാഞ്ഞപ്പോള്‍ അവളവന്റെ തോളില്‍ പിടിച്ചു കുലുക്കി.
“ഫിലിപ്പ്…”
അവള്‍ അലറി.
അപ്പോള്‍ രവീണ അവളെ നോക്കി.
“എന്താടീ?”
അസഹിഷ്ണുതയോടെ രവീണ സാന്ദ്രയോടു ചോദിച്ചു.
“നോക്ക്….”
ദിലീപ് കിടക്കുന്ന ഭാഗത്തേക്ക് സാന്ദ്ര വിരല്‍ ചൂണ്ടി. അപ്പോള്‍ രവീണയോടൊപ്പം എറിക്കും ജഗദീഷും ഫിലിപ്പും അങ്ങോട്ട് നോക്കി.
“ദിലീപ്..ദിലീപ്..അവന്‍ അനങ്ങുന്നില്ല….”
കൂട്ടുകാരില്‍ നിന്ന് ഭയപ്പെട്ട, അദ്ഭുതം നിറഞ്ഞ ശബ്ദങ്ങള്‍ സാന്ദ്ര കേട്ടു. അവരുടെ കണ്ണുകള്‍ ഭയത്താല്‍ പുറത്തേക്ക് തള്ളി…
“എന്താ?”
കൂട്ടുകാരുടെ ഭാവമാറ്റം കണ്ടിട്ട് നെവില്‍ മുകളില്‍ നിന്നും വിളിച്ചു ചോദിച്ചു.
“താഴെ നോക്ക്….”
സാന്ദ്ര ഉച്ചത്തില്‍ അവനോട് വിളിച്ചു പറഞ്ഞു. നെവില്‍ അങ്ങോട്ട് നോക്കി. തടാകത്തില്‍, നിലാവെളിച്ചത്തില്‍ നിശ്ചലം കിടക്കുന്ന ദിലീപിന്‍റെ ശരീരം അവന്‍ കണ്ടു.
“ഷിറ്റ്…!”
ഫിലിപ്പ് മുരണ്ടു. അവന്‍ കരയിലേക്ക് തടാകതീരത്തേക്ക് കുതിച്ചു.
[തുടരും]