“ഡിവിഷന്‍ നമ്പര്‍ പതിനാല്…”
അകലേക്ക് നീണ്ടു പോയി മഞ്ഞിന്‍റെ ആവരണത്തിലേക്ക് മറയുന്ന കോണിഫെറസ് മരങ്ങള്‍ നിറഞ്ഞ മലകളുടെ പശ്ചാത്തലത്തില്‍, പച്ച ബോര്‍ഡില്‍ വെള്ള അക്ഷരത്തില്‍ എഴുതിയത് സാന്ദ്ര പതിയെ വായിച്ചു. പിന്നെ അവള്‍ വെളിയിലേക്ക് നോക്കി.
“ആരെയും കാണുന്നില്ലല്ലോ…”
അവള്‍ നെറ്റി ചുളിച്ചു.
എറിക്കും ജഗ്ഗുവും രവീണയും ഫിലിപ്പുമൊക്കെ നേരത്തെ എത്തിക്കാണുമെന്നാണ് താന്‍ കരുതിയത്.
ബിര്‍ച്ചും മേപ്പിളും നിറഞ്ഞ നിബിഡവനത്തിന്‍റെ അതിരിലെ കനത്ത ഏകാന്തതയില്‍ ഇളനിലാവ് പരക്കാന്‍ തുടങ്ങി. ജാക്വിസ് കാര്‍റ്റിയര്‍ പര്‍വ്വതത്തില്‍ നിന്ന് നേര്‍ത്ത മഞ്ഞും ഡാഫഡില്‍ പൂക്കളുടെ മണമുള്ള കാറ്റും ചുറ്റും നിറഞ്ഞപ്പോള്‍ അവള്‍ നെവില്‍ സ്റ്റീഫനെപ്പറ്റിയോര്‍ത്തു.
ഗ്രീക്ക് ശില്‍പ്പത്തില്‍ കാണുന്നത്ര ഭംഗിയുള്ള മുഖം.
നീല നിറമുള്ള, വിടര്‍ന്ന കണ്ണുകള്‍.
ചേര്‍ന്നിരിക്കുന്ന, ചുംബിച്ചമര്‍ത്താന്‍ കൊതി തോന്നിപ്പിക്കുന്ന ചുണ്ടുകളുടെ ചുവപ്പ്.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അന്ന് തന്‍റെ വീടിന്‍റെയടുത്തുള്ള മാസങ്ങളായി ഒഴിഞ്ഞു കിടന്ന വില്‍ഫ്രഡ് തോംസണ്‍ അങ്കിളിന്‍റെ വീട്ടില്‍ താമസിക്കുകയായിരുന്നു അവനും മമ്മിയും. അന്ന്, ആകാശമാകെ, ചുവന്ന മേഘങ്ങള്‍, മേപ്പിള്‍ മരങ്ങള്‍ നിറഞ്ഞ ജാക്വിസ് കാര്‍ട്ടിയര്‍ മൌണ്ടന് മേല്‍ നിലാസ്പര്‍ശമേല്‍ക്കാന്‍ കാത്തുകിടക്കുമ്പോള്‍, താന്‍ വീടിന്‍റെ പിമ്പിലെ പൂളില്‍ ബിക്കിനിയുമുടുത്ത് നീന്തുകയായിരുന്നു. അപ്പോഴാണ് വല്ലാതെ കൊതിപ്പിക്കുന്ന മണം കാറ്റ് കൊണ്ടുവന്നത്. അതിന്‍റെ മണം അത്രമേല്‍ വശ്യമായതിനാല്‍ താന്‍ പൂളില്‍ നിന്നും കയറി ദേഹത്ത് ഒരു റോബ് എടുത്തു ചുറ്റി വീടിന്‍റെ മുന്‍ഭാഗത്തേക്ക് ചെന്നു. അപ്പോള്‍ റോഡിനപ്പുറത്ത്, സ്ലോപ്പിനു മേല്‍, വില്‍ഫ്രഡ് തോംസണ്‍ അങ്കിളിന്‍റെ വീടിന് മുമ്പില്‍ ഒരു ചെറുപ്പക്കാരന്‍ നില്‍ക്കുന്നത് കണ്ടത്.
ഒറ്റ നോട്ടത്തില്‍ മനസ്സ് തുടിച്ചു.
അത്ര അടുത്തു നിന്നൊന്നുമല്ല അവനെ ആദ്യം കാണുന്നത്. എങ്കിലും അവന്‍റെ സൌന്ദര്യം വ്യക്തമായി താന്‍ കണ്ടു. പതിയെയാണ് അവന്‍റെ അടുത്തേക്ക് ചെന്നതെങ്കിലും മനസ്സ് കുതിക്കുകയായിരുന്നു.
ഹയാസിന്ത് ചെടികള്‍ വളര്‍ന്നു നിന്ന പടര്‍പ്പിനപ്പുറത്ത് ഒരു ഹോസ് പൈപ്പ് കയ്യില്‍ പിടിച്ച് ചെടികള്‍ നനയ്ക്കുകയാണ് അവന്‍ താന്‍ ചെല്ലുമ്പോള്‍.
ചുവന്ന ടീ ഷര്‍ട്ട്, കറുത്ത ഷോട്ട്സ്. അലസമെങ്കിലും ഭംഗിയുള്ള തലമുടി. അവന്‍ പെട്ടെന്ന് മുഖം തിരിച്ചു നോക്കിയപ്പോള്‍ തന്‍റെ മാറിടം തുടിച്ചത് താന്‍ വ്യക്തമായി അറിഞ്ഞു.
ജീസസ്! എന്ത് ഭംഗിയുള്ള കണ്ണുകള്‍! വിടര്‍ന്ന, പ്രകാശമുള്ള, നീലക്കണ്ണുകള്‍. അതിന്‍റെ കാന്തിക ഭംഗി! നിറ താരുണ്യം വഴിഞ്ഞൊഴുകുന്ന മിഴിവ്!
ഒറ്റ നോട്ടത്തില്‍ തന്നെ തന്‍റെ ദേഹം ചൂട് പിടിച്ച് വിറച്ചത് അന്നറിഞ്ഞു. ആണ്‍കുട്ടി ഒരു അദ്ഭുതമായി തനിക്ക് തോന്നിയത് അന്നാണ്. ഇതുവരെ ഇഷ്ട്ടപ്പെട്ടതും പ്രണയിച്ചതുമൊക്കെ പ്ലാസ്റ്റിക് ചെക്കന്മാരെയാണ് എന്നുപോലും തോന്നി.
ശില്‍പ്പഭംഗിയുള്ള ഉടലിന്‍റെ താരുണ്യ സൌന്ദര്യം ടീ ഷര്‍ട്ടിനുള്ളില്‍ നിറഞ്ഞു തുളുമ്പുന്നു. ഷോട്ട്സിന് താഴെ തടിച്ച, ഷേപ്പുള്ള തുടകളുടെ അപാര സൌന്ദര്യം.
“ആരാ?”
അവന്‍ ചോദിച്ചു. ഇംഗ്ലീഷില്‍. ശബ്ദവും എന്തൊരു മാധുര്യം!
“ഞാന്‍ സാന്ദ്ര…അതാണ് എന്‍റെ വീട്…”
താന്‍ റോഡിനപ്പുറത്തുള്ള തന്‍റെ വീട്ടിലേക്ക് വിരല്‍ ചൂണ്ടി.
“ഈ വീട് ഒഴിഞ്ഞു കിടക്കുകയായിരുന്നു…ഇവിടെ ആരൊ നില്‍ക്കുന്നത് കണ്ടു..അതാരാണ് എന്നറിയാന്‍…അറിയാന്‍ വന്നു നോക്കിയതാ ഞാന്‍…”
അവന്‍റെ മുമ്പില്‍ തന്‍റെ വാക്കുകള്‍ വിറച്ചത് അന്നറിഞ്ഞു.
അന്നുവരെ ആണ്‍കുട്ടികളായിരുന്നു തന്‍റെ മുമ്പില്‍ സംസാരിക്കുമ്പോള്‍ വിറച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ താന്‍…എന്ത് പറ്റി തനിക്ക്?”
“മലയാളിയാണോ?”
പെട്ടെന്നവന്‍ ചോദിച്ചു. താന്‍ വിസ്മയഭരിതയായി.
“അതേ….യൂ?”
“യെസ്, ഞാനും…”
“പേര്?”
“നെവില്‍ സ്റ്റീഫന്‍…നെവില്‍…”
“എന്താ പേര്?”
അവന്‍ ചോദിച്ചു.
“സാന്ദ്ര, സാന്ദ്ര ജെയിംസ്….”
അത് പറഞ്ഞു കഴിഞ്ഞാണ് താന്‍ കാണുന്നത് അവന്‍റെ ഇടത് കാലില്‍ ഉപ്പൂറ്റിയോട് ചേര്‍ന്ന് ടി വി റിമോട്ട് പോലെ എന്തോ കൊളുത്തിക്കെട്ടിവെച്ചിരിക്കുന്നു. വലത് കാലില്‍, കാല്‍മുട്ടിന് പിമ്പില്‍ മൈക്രോച്ചിപ്പ് പോലെ മറ്റെന്തോ തിളങ്ങുന്നു.
താന്‍ അങ്ങോട്ട് നോക്കിയപ്പോള്‍ അവന്‍റെ മുഖത്തെ പ്രസന്നത മാഞ്ഞു. പുഞ്ചിരി മാറി ദേഷ്യം കടന്ന് വന്നു. പെട്ടെന്ന് ദേഷ്യവും മാറി, മുഖം നിറയെ നിര്‍വ്വികാര ഭാവം നിറഞ്ഞു.
“നെവില്‍…അത് …? എന്താ അത്?”
ഇടത് കാലിന്‍റെ ഉപ്പൂറ്റിയിലേക്ക് നോക്കി താന്‍ ചോദിച്ചു.
“കെമിസ്ട്രി ടീച്ചറുടെ മൂക്ക് ഇടിച്ചു പരത്തിയതിന് കിട്ടിയ സമ്മാനം!”
ഭാവഭേദം കൂടാതെ അവനത് പറഞ്ഞപ്പോള്‍ താന്‍ ശരിക്കും ഷോക്കടിച്ചത് പോലെയായി.
“ഈ സമ്മാനത്തിന്‍റെ പേര് ആങ്കിള്‍ മോണിട്ടര്‍…”
ഇടത് കാലിലേക്ക് നോക്കി അവന്‍ പറഞ്ഞു.
“ഇത് പ്രോക്സിമിറ്റി സെന്‍സര്‍…”
അവന്‍ നോട്ടം വലത് കാലിലേക്ക് മാറ്റി.
“എക്സ്യൂസ് മീ…”
താന്‍ അമ്പരപ്പ് മാറാതെ ചോദിച്ചു.
“എനിക്ക് ഒന്നും മനസിലായില്ല നെവില്‍…ബുദ്ധിമ്മുട്ടാവില്ലങ്കില്‍ ഒന്ന് എക്സ്പ്ലൈന്‍ ചെയ്യാമോ?”
“ഒരു ബുദ്ധിമ്മുട്ടുമില്ല…”
അവന്‍ ചിരിച്ചു.
“ഞാനിനി പറഞ്ഞില്ലെങ്കിലും ആരെങ്കിലും പറഞ്ഞ് സാന്ദ്ര ഈ വിവരം മുഴുവന്‍ അറിയും…അറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഈ ജന്മത്ത് സാന്ദ്ര എന്നോട് മിണ്ടാന്‍ വരില്ല…മറ്റുള്ളവര്‍ പറഞ്ഞറിഞ്ഞ് എന്നെ ഒരു ടെററിസ്റ്റായി കാണണ്ട. ഞാന്‍ തന്നെ പറഞ്ഞറിഞ്ഞ് എന്നെ ഒരു ടെററിസ്റ്റായി കണ്ടാല്‍ മതി…”
അത് പറഞ്ഞ് സ്വയം പരിഹസിക്കുന്നത് പോലെ അവന്‍ ചിരിച്ചു.
“എന്താണെങ്കിലും പറയൂ,”
താന്‍ നിര്‍ബന്ധിക്കുന്നത് പോലെ പറഞ്ഞു.
“എന്‍റെ പപ്പാ, സ്റ്റീഫന്‍ ഡേവിസ്, ഡോക്റ്റര്‍ സ്റ്റീഫന്‍ ഡേവിസ്, ഒരു പക്ഷെ സാന്ദ്ര കേട്ടിട്ടുണ്ടാവും..ഈ മോണ്‍ട്രിയോള്‍ മുഴുവന്‍ അറിയപ്പെടുന്ന ഓങ്കോളജിസ്റ്റ് ആണ്…”
“യെസ് …”
അത് കേട്ട് താന്‍ അത്യധികം ആഹ്ലാദിച്ചു. ഡോക്റ്റര്‍ സ്റ്റീഫന്‍ ഡേവിസിനെ അറിയില്ലാത്തവര്‍ ആരെങ്കിലും മോണ്‍ട്രിയോളില്‍ ഉണ്ടോ? ക്യാനഡയില്‍ ആരെങ്കിലുമുണ്ടോ എന്ന് ചോദിക്കുന്നതാണ് ശരി!
“അദ്ധേഹത്തിന്റെ മകനാണോ? വൌ!!”
തനിക്ക് ആഹ്ലാദമടക്കാനായില്ല.
“അയാളുടെ മകനാണ് എന്ന് ഞാന്‍ അഭിമാനിച്ചിരുന്നു, എന്‍റെ മമ്മയെ ഡിവോഴ്സ് ചെയ്യുന്നത് വരെ!”
നെവില്‍ പെട്ടെന്ന് പറഞ്ഞു.
“പപ്പാ മമ്മയെ ഡിവോഴ്സ് ചെയ്തോ? സോറി, നെവില്‍. അതെനിക്കറിയില്ലായിരുന്നു…”
“ഇറ്റ്‌സോക്കെ…”
അവന്‍ പറഞ്ഞു.
“എന്‍റെ മമ്മാ റിയലി അപ്സെറ്റ് ആയി…കുറെ മന്ത്സ് അവരബ്നോര്‍മ്മലായി…വീട്ടില്‍ നിന്നിറങ്ങാതെ… ലൈബ്രേറിയന്‍ ആണ്..കമ്മ്യൂണിറ്റി ആക്റ്റിവിസ്റ്റ് ആണ്… എന്നുവെച്ചാല്‍ എപ്പോഴും സോഷ്യലായ, ആളുകളോട് ഒക്കെ വളരെ കോണ്ടാക്റ്റ് കീപ്പ് ചെയ്യുന്ന ആള്‍….”
അവനൊന്ന് നിര്‍ത്തി.
” അത്രേം ആക്റ്റീവ് ആയ ആള്‍ പെട്ടെന്ന് സൈലന്‍റ്റ് ആയി… സയലന്‍സ് എന്ന് വെച്ചാല്‍ ടോട്ടല്‍ ഇന്‍ ആക്ടീവ് …ഡിവോഴ്സിന് ശേഷം… ”
തനിക്ക് അത് കേട്ടപ്പോള്‍ വിഷമമായി.
“എന്‍റെ മമ്മിയെ സാന്ദ്ര കാണണം…”
അവന്‍ തുടര്‍ന്നു.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“സാന്ദ്ര തന്നെ ഷോക്ക് ആകും, ഇത്രേം ക്യൂട്ട് ആയ ഒരു ലേഡിയെയാണോ അയാള്‍ ഡിവോഴ്സ് ചെയ്തതെന്ന് ഓര്‍ത്ത് വണ്ടര്‍ ആകും, ഉറപ്പ്…ഷീയീസ് സോ ബ്യൂട്ടിഫുള്‍, ഏഞ്ചല്‍ പോലെ…”
നെവില്‍ ഒന്ന് നിര്‍ത്തി.
“ഞാനും കുറെ നാള്‍ സ്കൂളില്‍ പോയില്ല…അതിന്‍റെ ഷോക്കില്‍…”
അവന്‍ തുടര്‍ന്നു.
“കുറെ നാള്‍കൂടി സ്കൂളില്‍ പോയതിന്‍റെ ആദ്യ ദിവസം…കെമിസ്ട്രി ക്ലാസ് ആണ്…കെമിക്കല്‍ ബോണ്ടിനെക്കുറിച്ചോ എന്തോ ഒരു ചോദ്യം ചോദിച്ചു, ടീച്ചര്‍…അയാള്‍ ഒരു സ്പാനിയാഡ് ആണ്..അതുകൊണ്ട് തന്നെ പ്രോനൌന്‍സിയേഷനൊക്കെ മഹാ അബദ്ധമാണ്…എനിക്ക് അന്‍സര്‍ ചെയ്യാന്‍ പറ്റിയില്ല….ഒന്നാമത് മമ്മയെ ഓര്‍ത്ത് എപ്പോഴും ഉള്ളില്‍ ഒരു നീറ്റലാ…അപ്പോഴാണ് അയാടെ അമ്മേടെ ഒരു ചോദ്യം…”
അവന്‍റെ വാക്കുകളില്‍ ദേഷ്യം കുമിഞ്ഞുകൂടുന്നത് താന്‍ അറിഞ്ഞു.
“അന്‍സര്‍ പറയാന്‍ പറ്റുന്നില്ലെങ്കില്‍ നീ ഏതേലും പെണ്ണിനെ ഓര്‍ത്തോണ്ടിരിക്കുവാണോ എന്ന് എന്‍റെ അടുത്ത് വന്ന് ചെവീല്‍ അയാടെ ഒരു ചോദ്യം…”
നെവില്‍ തുടര്‍ന്നു.
“ഞാന്‍ എന്‍റെ പാവം മമ്മയെ ഓര്‍ത്തുകൊണ്ട് ഇരിക്കയാണ് സാര്‍ എന്ന് ഞാന്‍ പറഞ്ഞു…അപ്പോള്‍ ആ ബാസ്റ്റാര്‍ഡ് ചോദിക്കുവാ, എന്താടാ അവള് വല്ലവന്‍റ്റെ കൂടേം ഒളിച്ചോടിപ്പോയോ എന്ന്…”
ഹോസ്പൈപ്പ് നിലത്തിട്ട് നെവില്‍ വലത് മുഷ്ടിചുരുട്ടി തന്നെ നോക്കി.
എന്നിട്ട് മൈക്ക് ടൈസന്‍ ഹോളിഫീല്‍ഡിനെ നോക്കുന്നത് പോലെ എന്നെ നോക്കി.
ഇനി കലി കയറി അവന്‍ തന്നെയെങ്ങാനും ഇടിച്ചു നിലത്തിടുമോ എന്ന് താന്‍ ഭയപ്പെട്ടു.
“എന്‍റെ മൊത്തം കണ്ട്രോളും പോയി….”
നെവില്‍ തുടര്‍ന്നു.
“കൈ മുകളിലേക്ക് പൊങ്ങിയത് മാത്രമേ ഓര്‍മ്മയുള്ളൂ…എത്ര തവണ അയാളുടെ മൂക്കും മുഖവും നോക്കി ഇടിച്ചു എന്ന് എനിക്ക് അറിയില്ല..ചോരയില്‍ കുളിച്ച് നിലത്ത് വീണു കിടന്ന അയാളെ ഹോസ്പ്പിറ്റലില്‍ എത്തിക്കാന്‍ പോലും ക്ലാസ്സില്‍ ആരുമുണ്ടായിരുന്നില്ല, എന്‍റെ മട്ടും ഭാവവും കണ്ടിട്ട് ക്ലാസ്സിലുള്ളവര്‍ മൊത്തം പേടിച്ച് പുറത്തേക്ക് ഓടിയിരുന്നു…”
തന്‍റെ കണ്ണുകള്‍ അവിശ്വസനീയത കൊണ്ട് വിടര്‍ന്നു.
“ കൌണ്ടി പോലീസ് ബില്‍ഡിങ്ങില്‍ എത്തിയപ്പോള്‍ അവിടെ മറ്റൊരു ട്വിസ്റ്റ്…”
നെവില്‍ തുടര്‍ന്നു.
“ഷെറീഫ് [പോലീസ് സ്റ്റേഷന്‍ ഒഫീസറെ ക്യാനഡ തുടങ്ങിയ രാജ്യങ്ങളില്‍ അങ്ങനെയാണ് വിളിക്കുന്നത്] ഇയാളുടെ മൂത്ത സഹോദരനാണ്… ഞാനിട്ട വകുപ്പ് വെച്ച് നായിന്‍റെ മോനെ, നീ കുറെ കഷ്ട്ടപ്പെടും, അയാള്‍ എന്നോട് പറഞ്ഞു. മമ്മയും അറ്റോര്‍ണിയും കരഞ്ഞു കാലുപിടിച്ചിട്ടും അയാള്‍ അനങ്ങിയില്ല…കോര്‍ട്ടില്‍ എന്തായാലും എഴുതി ചേര്‍ത്ത വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷയൊന്നും തന്നില്ല…”
അത് കേട്ട് തന്‍റെ മുഖം ആശ്വാസം കൊണ്ട് നിറഞ്ഞു.
“നടന്ന സംഭവം ഞാന്‍ വിവരിച്ചത് ജഡ്ജ് വിശ്വസിച്ചിട്ടുണ്ടാവണം…”
നെവില്‍ തുടര്‍ന്നു.
“രണ്ടു മാസത്തെ ഡിറ്റന്‍ഷന്‍ കിട്ടി…വീടിന്‍റെ കോമ്പൌണ്ട് വിട്ട് വെളിയില്‍ പോകരുത്…പോയാല്‍ രണ്ട് മാസമെന്നുള്ളത് നാലുമാസമാകും…എന്‍റെ മൂവ്മെന്‍റ് മോണിട്ടര്‍ ചെയ്യാനാണ് ഇതിങ്ങനെ കാലില്‍ വെച്ചു കെട്ടിയിരിക്കുന്നത്…”
അവന്‍ പുഞ്ചിരിച്ചു, താനും.
“കോമ്പൌണ്ട് ബോര്‍ഡര്‍ ബ്രേക്ക് ചെയ്താല്‍ ആങ്കിള്‍ മോണിട്ടറില്‍ ചുവന്ന ബള്‍ബ് കത്തും…പോലീസ് സ്റ്റേഷനിലേക്ക് അലര്‍ട്ട് മെസേജ് പോകും…അലറിവിളിച്ചുകൊണ്ട് പോലീസ് കാര്‍ വരും…ഇപ്പോള്‍ ഫുള്‍ മനസിലായില്ലേ, എന്‍റെ ടെററിസ്റ്റ് ബാക്ക്ഗ്രൌണ്ട്?”
അവന്‍ ചോദിച്ചു..
“എന്തിനാ ഇങ്ങനെ ടെററിസ്റ്റ് എന്നൊക്കെ കൂടെക്കൂടെ പറയുന്നത്?”
താന്‍ അങ്ങനെ ചോദിച്ചു.
“എന്നെക്കൂടാതെ ഇങ്ങനെ ആങ്കിള്‍ മോണിട്ടറും പ്രോക്സിമിറ്റി സെന്‍സറും കിട്ടിയിട്ടുള്ളത് ടെററിസ്റ്റുകള്‍ക്കായതുകൊണ്ട്…”
അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. അതിന്‍റെ മനോഹാരിതയിലേക്ക് താന്‍ സ്വയം മറന്നു നോക്കി നിന്നു അല്‍പ്പ സമയം.
ക്യൂബെക്കിലെ പ്രശസ്തമായ സെയിന്‍റ്റ് ജോണ്‍സ് സ്കൂളിലെ സമര്‍ത്ഥരായ വിദ്യാര്‍ഥികളില്‍ ഒരുവനായിരുന്നു അവന്‍. സ്കോളര്‍ഷിപ്പോടെ പഠനം. പങ്കെടുക്കുന്ന കള്‍ച്ചറല്‍, സ്പോര്‍ട്സ് ഇനങ്ങളിലോക്കെ മെഡലുകള്‍. കമ്യൂണിറ്റി ആക്റ്റിവിറ്റീസിലോക്കെ മുന്‍പന്തിയില്‍.
അവന്‍റെ ഡേറ്റിങ്ങിനു പെണ്‍കുട്ടികള്‍ കാത്തുനിന്നു.
“അപ്പോള്‍ ഇവിടെ നിന്ന് ക്യൂബെക്കിലെക്ക് എങ്ങനെ എന്നും പോകും?”
താന്‍ ചോദിച്ചു.
“ഡോമിലോ ഹോസ്റ്റലിലോ നില്‍ക്കേണ്ടേ?”
ക്യുബെക്കിലേക്ക് മോണ്‍ട്രിയോളിലെക്ക് ഏകദേശം ഇരുനൂറ്റി എണ്‍പത് കിലോമീറ്റര്‍ ദൂരമുണ്ട്. എന്നുവെച്ചാല്‍ കുറഞ്ഞത് മൂന്ന്‍ മണിക്കൂര്‍ എങ്കിലും വേണ്ടിവരും അവിടെയെത്താന്‍.
“അതിനിനി ആര് പോകുന്നു അങ്ങോട്ട്?”
അവന്‍ പറഞ്ഞു.
“അവിടുന്ന് ട്രാന്‍സ്ഫര്‍ വാങ്ങി….ഇവിടെ സെയിന്‍റ് ലോറന്‍സില്‍ ചേര്‍ന്നു…മമ്മയും ട്രാന്‍സ്ഫര്‍ വാങ്ങി..ഇവിടുത്തെ തോറോ സെന്‍ട്രല്‍ ലൈബ്രറിയില്‍… ഞാന്‍ പട്ടിയെ വളര്‍ത്തുന്നില്ല…ഉണ്ടായിരുന്നെങ്കില്‍ പറഞ്ഞേനെ, എന്‍റെ പട്ടി പോകും അങ്ങോട്ടെന്ന്‍!”
“സെയിന്‍റ് ലോറന്‍സിലോ? സെയിന്‍റ് ലോറന്‍സിലാണോ നെവില്‍ ചേര്‍ന്നത്? ”
അത് ചോദിക്കുമ്പോള്‍ തന്‍റെ മുഖത്ത് ആയിരം സൂര്യന്മാര്‍ ഒരുമിച്ചു കത്തിയിരുന്നു.
“എന്താ? എന്തേലും പ്രോബ്ലാമുണ്ടോ, അവിടെ?”
“പ്രോബ്ലമോ?”
താന്‍ ചിരിച്ചു.
“തമാശ പറയല്ലേ നെവില്‍…അവിടെയാണ് ഞാന്‍ പഠിക്കുന്നത്…!”
“റിയലി?”
അപ്പോള്‍ അവനും ചിരിച്ചു. എന്തൊരു മുടിഞ്ഞ ചിരിയാണ് ചെറുക്കന്‍റ്റെ! എത്ര വര്‍ഷം വേണമെങ്കിലും തപസ്സിരിക്കാന്‍ പെണ്‍കുട്ടികള്‍ തയ്യാറാകും അവനങ്ങനെ ചിരിച്ചാല്‍!
“ഹ്മം…ഏത് സ്ട്രീമാണ്?”
“സയന്‍സ്…ബയോ വിത്തൌട്ട് മാത്സ്….സാന്ദ്രയോ?”
“ഞാന്‍ ബേസിക് മാത്സ് വിത്ത് അക്കൌണ്ടന്‍സി…”
അന്നു വൈകുന്നേരം തന്നെ താന്‍ അടുത്ത കൂട്ടുകാരായ എറിക്കിനേയും ജഗ്ഗു എന്ന ജഗദീഷിനേയും ഫിലിപ്പിനെയും അവന്‍റെ ഗേള്‍ഫ്രണ്ട് രവീണയേയും കൂട്ടിക്കൊണ്ടുവന്നു. അവരോടൊക്കെ അവന്‍ പെട്ടെന്നടുത്തു. അവര്‍ക്കും ആദ്യനിമിഷം തന്നെ തോന്നി, തങ്ങള്‍ക്ക് പെട്ടെന്ന് തന്നെ പെര്‍ഫെക്റ്റ് മാച്ചാവുന്ന സുഹൃത്താണ് അവനെന്ന്.
അപ്പോള്‍ തന്നെ താനവന് ഹൃദയം നല്‍കി ആഗ്രഹിച്ചു. ഇത് മറ്റു പ്രണയങ്ങള്‍ പോലെയല്ല. ഇവനെ സ്വന്തമാക്കണം. ജീവിത പങ്കാളിയാക്കണം. അവസാനം വരെ. പലപ്പോഴും നോട്ടങ്ങളിലൂടെയും സ്പര്‍ശനങ്ങളിലൂടെയും ആലിംഗനങ്ങളിലൂടെയും അവന് സൂചന നല്‍കി. അടുത്ത്, തൊട്ടടുത്ത് തന്നെ ആയിരുന്നു താന്‍ എപ്പോഴും അവന്‍റെ . എന്നും തന്നെ അവന്‍റെ വീട്ടില്‍ പോകും. അവന്‍റെ മമ്മ കാതറിന്‍ ആന്‍റിയുമായും താന്‍ വളരെ അടുത്തു.
അവന്‍ പറഞ്ഞത് ശരിയായിരുന്നു, എങ്ങനെ തോന്നി സ്റ്റീഫന്‍ അങ്കിളിന് കാതറിന്‍ ആന്‍റിയെ ഡിവോഴ്സ് ചെയ്യാന്‍!
അത്ര സുന്ദരിയായിരുന്നു കാതറിന്‍ ആന്‍റി. അവരുടെ മുഴുവന്‍ സൌന്ദര്യമാണ് നെവിലിനു കിട്ടിയിരിക്കുന്നത്.
ഒരു മാസം മുമ്പ്, സ്പ്രിംഗ് ബ്രേക്കില്‍ വാള്‍ഡന്‍ ലേക്കില്‍ ടെന്‍റ്റ് കെട്ടി അവധിക്കാലം ചെലവിടുന്ന സമയം. എറിക്കും ജഗ്ഗുവും ഫിലിപ്പും രവീണയും ലേക്കിന്‍റെ സൈഡില്‍ മീന്‍ പിടിക്കുമ്പോള്‍ താന്‍ അവനെ വിളിച്ചു.
“വരൂ, എനിക്ക് സംസാരിക്കണം,”
താന്‍ പറഞ്ഞു.
“പ്രൈവറ്റായിട്ടോ?”
അവന്‍ ചോദിച്ചു.
“യെസ്, ഇന്‍ പ്രൈവസി….”
വികാരം നിയന്ത്രിക്കാന്‍ ശ്രമിച്ച് താന്‍ പറഞ്ഞു.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
താന്‍ അവന്‍റെ കൈപിടിച്ച് ഒരു മേപ്പിള്‍ മരത്തിന്‍റെ തണലിലേക്ക് ചെന്നു.
ജാക്വിസ് കാര്‍ട്ടിയര്‍ പര്‍വ്വതത്തില്‍നിന്ന് നേര്‍ത്ത മഞ്ഞിന്‍റെ ആവരണം അപ്പോള്‍ പതിയെ പിന്‍വാങ്ങാന്‍ തുടങ്ങിയിരുന്നു. പര്‍വ്വത ശിഖരങ്ങള്‍ ഇളം ചൂടുള്ള വെയിലിന്‍റെ പുതപ്പില്‍ സുഖമായി അമര്‍ന്നു. ചുവന്ന റോബിനുകള്‍ മേപ്പിള്‍ ചില്ലകളിലേക്ക് പറന്നു വന്നു തങ്ങളെ നോക്കി.
താന്‍ തിരിഞ്ഞു നോക്കുമ്പോള്‍ എറിക് പെരുവിരല്‍ ഉയര്‍ത്തി വിജയമാശംസിച്ചു.
“എന്താടീ, ഇത്ര സീക്രട്ട്?”
മേപ്പിള്‍ മരത്തിനു ചുവട്ടില്‍ വെച്ച് അവന്‍ ചോദിച്ചു.
താന്‍ അവന്‍റെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി.
“നെവിലിനു എന്നെ ഇഷ്ടമല്ലേ?”
“പിന്നെ ഇഷ്ടമല്ലേ? മോണ്‍ട്രിയോളിലെ എന്‍റെ ആദ്യത്തെ ഫ്രണ്ട് അല്ലെ നീ?”
“അതല്ല, നെവില്‍….”
“പിന്നെ? പ്രേമമോ?”
അവന്‍ പെട്ടെന്ന് ചോദിച്ചു.
“താങ്ക് ഗോഡ്!”
താന്‍ ആശ്വാസനിശ്വാസമുതിര്‍ത്തുകൊണ്ട് പറഞ്ഞു.
“ഞാന്‍ കരുതി നെവില്‍ ടോട്ടല്‍ ഡംബ് ആയോന്ന്…ഞാനിത്രേം അടുത്ത് ഇടപഴകിയിട്ടും, എന്‍റെ നോട്ടത്തിന്റേം തൊടലിന്‍റെയും ഒക്കെ മീനിംഗ് ഇനിയും നെവിലിന് ഫീല്‍ ചെയ്തിട്ടില്ലേ എന്ന്! ഏതായാലും തിരിച്ചറിഞ്ഞല്ലോ…”
“എന്നുവെച്ചാല്‍ നിനക്ക് എന്നോട് പ്രേമം ആണെന്ന്…?”
“എന്തിനാ എന്നെ ഷെയിം ചെയ്യിക്കാന്‍ പിന്നെയും പിന്നെയും ചോദിക്കുന്നെ? എന്നെ ഇഷ്ടമല്ലേ നെവിലിന്?”
“എടീ അപ്പോള്‍ ജഗ്ഗുവോ? നീ അവനുമായി…”
“അയ്യേ, അത് സീരിയസ് റിലേഷന്‍ അല്ല നെവില്‍…ജസ്റ്റെ ടൈം പാസ്..നിന്നോട് എനിക്ക് അങ്ങനെയല്ല…ഇറ്റ്സ് സീരിയസ്…ലൈഫ് ലോങ്ങ്…”
“എടീ പക്ഷെ നീ അവനെ ലിപ്പ്ലോക്ക് ഒക്കെ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ടല്ലോ! അപ്പോള്‍ അത് സീരിയസ് അല്ലെ?”
തനിക്ക് ചിരി പൊട്ടി.
“എന്താ നീ ചിരിക്കുന്നെ?”
അവന്‍ ചോദിച്ചു.
“നീ ക്യനേഡിയന്‍ തന്നെയല്ലേ?”
“ക്യനേഡിയന്‍ പൌരന്‍ തന്നെയാണ് ഞാന്‍…”
അവന്‍ പറഞ്ഞു.
“പക്ഷെ എന്‍റെ റൂട്ട്…ഞാന്‍ ജനിച്ചതൊക്കെ കേരളത്തിലാണ്, ഇന്ത്യയില്‍, എന്‍റെ മമ്മയും പിന്നെ അയാളും ഒക്കെ ആ കള്‍ച്ചറില്‍ വളര്‍ന്നവര്‍ ആയത് കൊണ്ട്…ഒരു ഫുള്‍ ക്യനേഡിയന്‍ ആണോ എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല….”
“നിനക്കും പ്രണയം, പ്രണയങ്ങള്‍ ഉണ്ടായിട്ടില്ലേ? നീ പലരേം കിസ്സ് ചെയ്തിട്ടില്ലേ?ഹഗ് ചെയ്തിട്ടില്ലേ? ഈവന്‍ സെക്സ് ചെയ്തിട്ടില്ലേ?”
“പ്രേമിച്ചിട്ടുണ്ട്…”
അവന്‍ പറഞ്ഞു.
“പക്ഷെ ബാക്കി ഐറ്റംസ് ഒന്നും ചെയ്തിട്ടില്ല …നോ ടച്ചിങ്ങ്, നോ ഹഗ്…നോ കിസ്സ്…”
ഒരു നിമിഷം പോലും വേണ്ടിവന്നില്ല അവന് ഉത്തരം തരാന്‍.
താന്‍ കണ്ണുകള്‍ മിഴിച്ചു.
ചുറ്റുപാടും നോക്കി.
“നീ വല്ല ഏലിയനുമാണോ നെവില്‍?”
അദ്ഭുതം കൊണ്ട് വിടര്‍ന്ന കണ്ണുകളോടെ താന്‍ ചോദിച്ചു.
“ഇനി അതുമല്ലെങ്കില്‍, ഗേ ആണോ?”
അവന്‍ ദേഷ്യപ്പെടും എന്ന് തന്നെയാണ് താന്‍ കരുതിയത്. അത് നേരിടാന്‍ തയാറുമായിരുന്നു.
“എടാ എന്‍റെ പാസ്റ്റ് റിലേഷന്‍ ഒക്കെ നിനക്ക് അത്ര പ്രശ്നമാണോ?”
അവസാനം താന്‍ ചോദിച്ചു.
“ഒരിക്കലുമല്ല…പക്ഷെ…”
“പക്ഷെ എന്താ?”
“മിനിങ്ങാന്ന് ഞാന്‍ ലോക്കര്‍ ഓപ്പണ്‍ ചെയ്തപ്പോള്‍ ബയോ കെമിസ്ട്രി സ്റ്റോര്‍ റൂമിനകത്ത് നീയും ആ ബാസ്ക്കറ്റ്ബോള്‍ ക്യാപ്റ്റന്‍ തിയോയുമുണ്ടായിരുന്നു…ഞാന്‍ നോക്കുമ്പോള്‍ അവന്‍ നിന്‍റെ ……”
തുടര്‍ന്നു പറയാനാവാതെ അവന്‍ തന്‍റെ മുഖത്തേക്ക് നോക്കി.
അവന്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം മനസ്സിലായപ്പോള്‍ തനിക്കും അവനെ അഭിമുഖീകരിക്കാന്‍ കഴിഞ്ഞെല്ലെന്നു മാത്രമല്ല അവിടെ നിന്ന്, അവന്‍റെ മുമ്പില്‍ നിന്ന് എങ്ങനേയും പോയാല്‍ മതിയെന്ന് തോന്നി അപ്പോള്‍.
കാളക്കൂറ്റനെപ്പോലെ കരുത്തനായ ലിയോ തന്നെ പലപ്പോഴായി നോട്ടമിടുന്നത് താന്‍ കണ്ടിട്ടുണ്ട്. അവന്‍റെ കരുത്തുറ്റ ദേഹം സങ്കല്‍പ്പിച്ചുകൊണ്ട് താന്‍ പലതവണ സ്വയം ഭോഗം ചെയ്തിട്ട് പോലുമുണ്ട്. അതുകൊണ്ട് തന്നെ സ്റ്റോര്‍ റൂമില്‍ വെച്ച് കയറിപ്പിടിച്ചപ്പോള്‍ എതിര്‍ക്കാന്‍ പറ്റിയില്ല. തന്‍റെ ചുണ്ടുകളൊക്കെ അവന്‍ ചപ്പിവലിച്ച് കടിച്ചു കുടഞ്ഞു. ടോപ്പിന് പുറത്ത് കൂടി മുലകള്‍ ആര്‍ത്തിയോടെ കശക്കി പിഴിഞ്ഞ് ഉടച്ചു. പിന്നെ ടോപ്പ് പൊക്കി മുലകള്‍ രണ്ടും പുറത്ത് എടുത്ത് കുറെ നേരം ഞെക്കിപ്പിഴിഞ്ഞു.
അവന്‍റെ കൈകള്‍ പാന്‍റ്റിയിലേക്ക് കടക്കാന്‍ തുടങ്ങിയപ്പോള്‍ പിടിവിടുവിച്ച് താന്‍ പുറത്തേക്ക് ഓടുകയായിരുന്നു.
അതിനിടയില്‍ എപ്പോഴാണ് നെവില്‍ വന്നത് ?
ജാള്യത കാരണം തന്‍റെ മുഖം ചുവന്നു.
“നീ ഒളിഞ്ഞു നോക്കി അല്ലെ? പേര്‍വേര്‍ട്ട് ആണോ നീ?”
“ഒളിഞ്ഞു നോക്കിയതല്ല…ശബ്ദം കേട്ടു…നോക്കി…കണ്ട ഉടനെ അവിടെ നിന്നും പോയി…”
“പക്ഷെ നെവില്‍…”
താന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു.
“ഇപ്പോള്‍ ആരുണ്ട് ഇതുപോലെ റിലേഷന്‍ഷിപ്പ് ഇല്ലാതെ? ഇതൊക്കെ നോര്‍മ്മല്‍ ആയ ആരും ചെയ്യുന്നത് അല്ലെ? നമുക്ക് ഒരു ട്രൂ ലവ് ഉണ്ടാവുമ്പോള്‍ അതൊക്കെ നമ്മള്‍ ഉപേക്ഷിക്കില്ലേ? ഇങ്ങനെയൊക്കെ ആയില്ലെങ്കില്‍ നമ്മള്‍ അബ്നോര്‍മ്മല്‍ ആണെന്ന് പറയില്ലേ ആളുകള്‍…?”
“പക്ഷെ…”
“എല്ലാ ആകുട്ടികളും പെണ്‍കുട്ടികളും ഇങ്ങനെയാണ് ഈ പ്രായത്തില്‍…ആ വിര്‍ജിന്‍ മേരിയില്ലേ ഹെലന്‍? അവള്‍ ഒഴികെ…പിന്നെ നീയും ഒഴികെ. ആരെയും പ്രേമിച്ചിട്ടില്ല, തൊട്ടിട്ടില്ല എന്നൊക്കെ നീ പറഞ്ഞത് സത്യമാണ് എങ്കില്‍…”
അവനൊന്നും പറഞ്ഞില്ല.
“അപ്പോള്‍ പാസ്റ്റ് റിലേഷന്‍ നിനക്ക് പ്രശ്നമാണ് അല്ലെ?”
അവസാനം താന്‍ ചോദിച്ചു.
“നിനക്കെന്നാ എന്നോട് ഇഷ്ടം തോന്നിയത്?”
തന്‍റെ ചോദ്യത്തിന് അവനുത്തരമായി തന്നത് മറ്റൊരു ചോദ്യം.
“നിന്നെ കണ്ട അന്ന്…”
ഉത്തരം പറയാന്‍ തനിക്ക് സമയമെടുക്കേണ്ടി വന്നില്ല.
“നീയിപ്പോള്‍ പറഞ്ഞു ട്രൂ ലവ് ഉണ്ടായാല്‍ നീ ബോയ്‌സിന്‍റെ കൂടെയുള്ള പെറ്റിങ്ങ് ഒക്കെ നിര്‍ത്തുമെന്ന്…ഒരുമാസം മുമ്പ് നിനക്ക് എന്നോട് ട്രൂ ലവ് തോന്നിയെന്ന് നീ പറഞ്ഞു…എന്നിട്ടും നീ തിയോയെ നിന്‍റെ ശരീരത്ത് തൊടാന്‍ അനുവദിച്ചു…. മനസ്സ് കൊണ്ട് മറ്റൊരാളെ പ്രണയിക്കുമ്പോള്‍പ്പോലും നീ മറ്റൊരാളെ നിന്‍റെ ശരീരത്ത് തൊടാന്‍ അനുവദിച്ചു….”
അവന്‍ പെട്ടെന്ന് പറഞ്ഞപ്പോള്‍ താന്‍ സ്തബ്ധയായി.
“നെവില്‍, ഞാന്‍…”
തനിക്ക് ഉത്തരമുണ്ടായിരുന്നില്ല.
“അപ്പോള്‍, ആ സമയത്ത്….തിയോ അങ്ങനെ പിടിച്ചപ്പോള്‍…ഐം സോറി..ഞാനിനി ആരുമായി അങ്ങനെ ചെയില്ല, എന്നെ വിശ്വസിക്ക് പ്ലീസ്…”
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“എനിക്ക് ഇപ്പോള്‍, യെസ്, എന്നോ നോ എന്നോ പറയാന്‍ പറ്റില്ല, സാന്ദ്ര……എനിക്ക് നിന്നോട് ഇഷ്ടം തോന്നട്ടെ…ഇഷ്ടം എന്നാല്‍ നീ ആഗ്രഹിക്കുന്നത് പോലെയുള്ള ഇഷ്ടം..ഇപ്പോള്‍ നീ എനിക്ക് നല്ല ഫ്രണ്ട് ആണ്… നിന്‍റെ ഫ്രീഡം…അതിനു എനിക്ക് എതിരൊന്നുമല്ല…. നിന്‍റെ ലൈഫ് എങ്ങനെ ജീവിക്കണം എന്ന് നിനക്ക് തീരുമാനിക്കാനുള്ള ഫ്രീഡം നിനക്കുണ്ട്…”
അകലെ നിന്നും ഒരു കാറിന്‍റെ ശബ്ദം കേട്ടപ്പോള്‍ സാന്ദ്ര ചിന്തകളില്‍ നിന്നും ഉണര്‍ന്നു.
തനിക്ക് പരിചിതമാണ് ആ കാറിന്‍റെ ശബ്ദം.
ഫെലിനോ സി ബി സെവന്‍ കാര്‍.
ചാരക്കളര്‍…
നെവിലിന്റെ കാര്‍…
[തുടരും]