വധു is a ദേവത – 9


അങ്ങനെ പൂജക്ക് നിക്കുംബോ ഇന്ദ്രൻ അമൃതയെ തന്നെ നോക്കിക്കൊണ്ട് നിന്നു ഒരു വശത്ത് തന്നെ സ്നേഹിക്കുന്ന ഒരുകൂട്ടം ആൾക്കാരുടെ കണ്ണീരും സന്തോഷവും ഒരുപോലെ അതെ സമയം അമൃത കാരണം തനിക്കുണ്ടായ പ്രശ്നങ്ങൾ എല്ലാം കൂടെ അവനെ വല്ലാതെ ഹോണ്ട ചെയ്യുന്നു .. എന്തായാലും ഇനി വരുന്നിടത്ത് വച്ച് കാണാം… അതാണ് ഇപ്പൊ മനസ്സിൽ..

അമ്പലത്തിൽ നിന്നും തിരികെ വരുന്ന വഴി ആണ് പെട്ടന്ന് അമ്മ പിന്നിൽ നിന്ന് വിളിച്ചു

ഇന്ദ്ര …. എന്താമ്മാ

ഒന്നുമില്ല കുട്ടാ… എന്തോ ഉണ്ടല്ലോ എന്താ കൃഷ്ണ കുട്ടി കാര്യം പറ….

ഒന്നുമില്ല നിനക്ക് വിഷമം വല്ലതും ഉണ്ടോ….. എനിക്കെന്ത് വെഷമം ….

ഒന്നുമില്ല നിന്നെ ഞങൾ ഞങ്ങൾടെ സ്വാർഥതുടെ പേരിൽ വിഷമിപ്പിക്കുവാണോ എന്നൊരു തോന്നൽ …..🥺 …………

നീ എന്താ ഒന്നും മിണ്ടാതെ … അമ്മേ നിങ്ങടെ തീരുമാനം എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്നുള്ളത് സത്യം ആണ് പക്ഷേ ചെറുപ്പം മുതൽ എന്നോട് നിങൾ ഒന്നും ആവശ്യപ്പെട്ടിട്ടില്ല എനിക്ക് ഒരുപാട് സ്നേഹം തന്ന് ഒരു കുറവും വരുത്താതെ വളർത്തിയതത് നിങൾ ആദ്യം ആയി പറഞ്ഞ ഇതെങ്കിലും ഞാൻ ചെയ്യണ്ടേ… അമ്മാ

ഒരു നിമിഷം ആലോചിച്ചു ശേഷം

അമ്മ എനിക്ക് ഇപ്പൊ കല്യാണം കഴിഞ്ഞ് ഒഡനെ തന്നെ അവളെ അംഗീകരിക്കാൻ പറ്റി എന്ന് വരില്ല എന്നാലും ഞാൻ ശ്രമിക്കാം ഞാൻ അമ്മയുടെ കവിൾ തലോടിക്കൊണ്ട് പറഞ്ഞകന്നു…..

എന്താടോ അവൻ എന്താ പറഞ്ഞെ….. പപ്പ ഞാൻ പോവന്നുതം നോക്കി കണ്ണ് കലങ്ങി നിൽക്കുന്ന അമ്മയോട് ചോദിച്ചു…. ഒന്നുമില്ല … അവൻ എങ്ങനെ ഇത്ര നമ്മളെ സ്നേഹിക്കാൻ പറ്റുന്നു. ന്നേ …അമ്മയുടെ കണ്ണ് കലങ്ങി. …

അതെന്ത് കൊണ്ടാണെന്ന് അറിയോ അവൻ ഉണ്ടല്ലോ അവൻ തൻ്റെ മോൻ ആണ് … 😊 താൻ എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം…. ആണടോ അവൻ…..പപ്പ കൂട്ടിച്ചേർത്തു….

അതെ മോനുനെ തന്നതാണ് ആണ് നിങ്ങളെ കൊണ്ട് എനിക്ക് ഉണ്ടായ ആകെ ഉള്ള ഗുണം😉😉 ഇപ്പൊ അങ്ങനെ ആയോ അല്ലെങ്കിലും തനിക്ക് അവനെ ആണല്ലോ സ്നേഹം…..പപ്പ പറഞ്ഞു….

അതിലെന്താണ് സംശയം നിങൾ കാരണം ആണ് ഇന്ദ്രനെ എന്ന് എനിക്ക് തല്ലേണ്ടി വന്നത് അത് ഞാൻ മറക്കില്ല …. അമ്മ പറഞ്ഞു ഞാൻ പറഞ്ഞോ തന്നോട് അവൻ്റെ മോന്ത അടിച്ചു പൊളിക്കാൻ…ഇത് നല്ല കൂത്ത്…

നിങ്ങളുടെ ഒടുക്കത്തെ എടുത്ത് ചാട്ടം ആണ് എല്ലാത്തിനും കാരണം…. താൻ ആണ് ആവേശം മൂത്ത് എൻ്റെ മോനെ തല്ലിയത് എന്നിട്ട് എൻ്റെ മോനെ തല്ലിയത് എന്നിട്ട് ഇപ്പൊ എൻ്റെ പെടലിക്ക് വക്കാൻ നോക്കല്ലെ കൃഷ്ണ ദിസ് ഈസ് ടൂ ചീപ്പ്….

ശെരി ശെരി ലേറ്റ് അസ് ലീവ് ദിസ് ഹിയർ…. പപ്പ കൂട്ടിച്ചേർത്തു…..

എന്ന എനിക്ക് ബിരിയാണി വാങ്ങി തരുവോ അമ്മ ചോദിച്ച്… ശെരി വാ 😀😀😀

ഇതെ സമയം ഇന്ദ്രൻ

ജനാല തുറന്നിട്ട് അന്തം വിട്ട് കുന്തം വിഴുങ്ങി ഇരുന്നു താൻ എന്താണ് ഇങ്ങനെ എന്തിനാണ് ആൻ്റിക്ക് അവശ്യം ഇല്ലാത്ത പ്രോമിസ് കൊടുത്തത്…. ശേ….

വാടാ കേടക്കാം അമർ ആണ്…. വരുവാ …..

ടാ എന്താ ആലോചിക്കുന്നെ അവൻ ചോദിച്ചു…. (ഇവനോട് പറഞ്ഞ ശെരി ആവില്ല. ) ഒന്നുമില്ലടാ വെറുതെ …

എന്ന വാ കേടക്കാം. ടാ അതല്ല

എതല്ല. ചാടിയാലോ…. ഞാൻ ചോദിച്ചു…. പോയിട്ട്. പോയിട്ട് ദീപുവിനെയും കൂട്ടാം…..

എന്നിട്ട്… വള്ളം കളി….. ഞാൻ പറഞ്ഞു….

വേണ്ട വേണ്ട ശേർ8 ആവില്ല. ഹാ എന്താണ് കുഴപ്പം…..

നാളെ കാലത്ത് 5 മണിക്ക് അമ്പലത്തിൽ പോവാൻ ഉള്ളതാണ്…എല്ലാരും വരും നമ്മളെ കണ്ടില്ലെങ്കിൽ മൂഞ്ചി….അവൻ പറഞ്ഞു… ശെരിക്കും എന്തിനാ ഈ പൂജ ഒക്കെ …. ഞാൻ എൻ്റെ സംശയം അവനോട് ചോദിച്ചു….

എടാ ഇത് അമ്പലം റിനോവേഷൻ നടക്കുന്നതിൻ്റെ ആണ്… അപ്പോ ഉത്സവം അല്ലേ …

ആദ്യം ഇത് നടക്കും പിന്നെ 67 അങ്ങനെ എത്രയോ ദിവസം കഴിഞ്ഞാണ് ഉത്സവം.. അവൻ പറഞ്ഞു…. ഇനി അതും ഉണ്ടോ.. 🥴😯

പിന്നെ വൻ സീൻ ആണ് വേണ്ട…. 2 ദിവസം കഴിഞ്ഞ നമ്മൾ പോവും അപ്പോ നോക്കാം… ഒന്ന് പോടാ അമ്മ പറഞ്ഞത് ഓർമ ഇല്ലെ….. ഇനി എക്സാം മാത്രമേ ഉള്ളൂ

അത് ശെരി ആണല്ലോ എന്തായാലും ഇനി കോളജിൽ പോവണ്ട ഞാൻ ഹാപ്പി ആണ് അമർ പറഞ്ഞു…. അതെ അതെ 🥴

നമ്മൾ തകരാൻ പാടില്ല ബിസിനെസ്സ് ചെയ്ത് കോടികൾ ഉണ്ടാക്കി കാണിച്ചു കൊടുക്കണം അവൻ മെസ് ആയി…. ഒന്ന് പൊയ്ക്കെ മൈരെ നീ എന്ത് കോപ്പ് അറിഞ്ഞിട്ട് ആണ്….ഇത് മറ്റെ പടയപ്പ സിനിമ അല്ല വെറുതെ സ്ലോമോയിൽ വന്ന ഉടനേ കോടികൾ ഉണ്ടാവാൻ…. ഞാൻ പുചിച്ച്….

എന്തായാലും എനിക്ക് ഈ ഡിൽ ഇഷ്ടം ആയി … എനിക്കും ഇത് വലിയ തെറ്റായി തോന്നിയില്ല എന്തായാലും ഞാൻ തന്നെ ആണല്ലോ ഇത് നോക്കി നടത്തി കൊണ്ട് പോവാൻ അത് ഇത്തിരി നേർത്തെ ആയി അത്രെ ഉള്ളൂ സിംപിൾ….

ഞാൻ പപയെ കണ്ടിട്ട് വരാം ഞാൻ പൊറത്തോട്ട് പോയി….

പപ്പ പപ്പ പപ്പ ഇവിടെ ഇല്ല ടൗണിൽ പോയി അമ്മ അതും പറഞ്ഞോണ്ട് പോയി….

എന്തിനാ അറിയില്ല പപ്പയും അങ്കിളും കൂടെ പോയി….എന്താ കാര്യം ഇന്ദ്ര .. അമ്മ എൻ്റെ ഫോൺ റിപ്പൈർ ചെയ്യാൻ കൊടുക്കണം അതിനാ

അതാണോ അത് നീ പേടിക്കണ്ട നിനക്ക് ഒരു പുതിയ ഫോൺ വാങ്ങി കൊണ്ട് വരാൻ ഞാൻ പറഞ്ഞിട്ടുണ്ട് അമ്മ പറഞ്ഞു… വേണ്ട അമ്മ എനിക്ക് എൻ്റെ പഴയ ഫോൺ റിപ്പയർ ചെയ്ത് തന്ന മതി …ഞാൻ പറഞ്ഞു…

വേണ്ട കണ്ണാ നീ ഒരുപാട് പറഞ്ഞതല്ലേ പുതിയത് വാങ്ങിക്കോ… വേണ്ടമ്മാ വെറുതേ പൈസ കളയണ്ട അമ്മ വിളിച്ച് പറ ഫോൺ കാറിൻ്റെ ഗ്ലൗ ബോക്‌സിൽ ഉണ്ട് അത് സാംസങ്ങിൽ കൊടുക്കാൻ പറഞ്ഞ മതി…..

അതും പറഞ്ഞ ഞാൻ പൊറത്തോട്ട് പോയി….

“എന്നാലും എൻ്റെ നാതുന്മരെ നിങ്ങടെ പൊന്നാങളക്കെന്നെ വേണ്ട പോലും”

ടീവി ഓടുന്നു താഴെ നോക്കിയപ്പോ അമൃത അവിടെ സോഫയിൽ ഇരുന്ന് ഉറങ്ങുന്നു…

ഉറങ്ങുന്ന അവൾക്ക് ഒരു പ്രതേക ഭംഗി ഉള്ളതായി എനിക്ക് തോന്നി…. ഒരു നിമിഷം ഒരു മിന്നൽ പാഞ്ഞെങ്കിലും വേണ്ട പോയേക്കാം എന്ന് വിചാരിച്ച് അങ്ങ് വിട്ടു……

പിന്നെ വലിയ കൺഡൻ്റ് ഒന്നും എന്ന് കിട്ടിയില്ല….

പിറ്റേന്ന് രാവിലെ കണ്ണ് തുറക്കുമ്പോൾ എൻ്റെ അടുത്ത് ഇരുന് എന്നെ തന്നെ ഒരു ചെറുചിരിയോടെ നോക്കുന്ന അമ്മയെ ആണ് ഞാൻ കണ്ടത്…

എൻ്റെ അമ്മ കുളി ഒക്കെ കഴിഞ്ഞ് നല്ല സാരി ഒക്കെ ഉടുത്ത് കുറി ഓക്കേ ഇട്ട് ഇരിപ്പാണ് എന്തൊക്കെ പറഞ്ഞാലും ഈ മോഡലിൽ അമ്മമാർ വന്ന അത് ഒരു കാവിലെ ഭഗവതി ലുക്ക് ആണ്….

ഗുഡ് മോണിംഗ് മോനു…. ഗുഡ് മോണിംഗ് അമ്മ….

എന്താ ഇങ്ങനെ നോക്കുന്നെ അമ്മ ചോദിച്ചു… ഒന്നുമില്ല കൃഷ്ണ കുട്ടി ഭയങ്കര സുന്ദരി ആയിട്ടുണ്ട് ഇന്ന്…..

ആണോ …. പിന്നല്ലാതെ ഇന്ന് പോളി ആയിട്ടുണ്ട് സാരി ഒക്കെ തീ….

ശെരി ശെരി പോയി ഫ്രഷ് ആയി വാ ഇറങ്ങാം …. അമ്മ പറഞ്ഞു… ഞാൻ വരണോ എനിക്ക് ഒരു ക്ഷീണം പോലെ…. ഞാൻ പറഞ്ഞു….

അത് പറ്റില്ല വന്നെ ക്ഷീണം ഒക്കെ മാറും…. വന്നെ ശെരി ശെരി….
അങ്ങനെ കുളി കഴിഞ്ഞു എനിക്കുള്ള ഡ്രസ്സ് ബെഡിൽ ഉണ്ടായിരുന്നു ….

മുണ്ടും ഷർട്ടും എല്ലാം ഇട്ട് താഴോട്ട് പോയി ….

അമ്മ എന്നേ കണ്ട് ഇങ്ങനെ ഒന്ന് നോക്കി….

പപ്പയുടെ കൈയ്യിൽ ഫോൺ കൊടുത്തു ഒരു ഫോട്ടോ എടുക്കാൻ പറഞ്ഞു….

എൻ്റെയും കൂടെ പപ്പ പറഞ്ഞു…. പിന്നെ പപ്പ വന്നു എൻ്റെ കവിൾ കടിച്ച് പറിച്ച് എടുത്തു….

ഫോട്ടോ എടുക്കാൻ നിന്ന അമ്മ ഒരേ ചിരി ….

അപ്പോഴാണ് അത് വഴി വന്ന അമറിൻ്റെ കൈയ്യിൽ അമ്മ ഫോൺ കൊടുത്തു എണീറ്റ് ഡാ ഞങ്ങൾടെ ഒരു ഫോട്ടോ എടുക്കാൻ പറഞ്ഞു….

അങ്ങനെ ഫോട്ടോ എടുപ്പ് ഒക്കെ കഴിഞ്ഞു ….

അമ്മ എൻ്റെ കണ്ണാടി ഇവിടെ എനിക്ക് ചെറിയ തല വേദന … രണ്ട് ദിവസം ആയി ഇടാതൊണ്ട് പവർഡ്രോപ് ആയ പോലെ…. അത് കാറിൽ ഉണ്ട് മോനെ അമ്മ പറഞ്ഞു….

എല്ലാം കഴിഞ്ഞ് എല്ലാരും അംബലത്തിൽ പോയി അമ്മ വഴിപാട് കൗണ്ടറിൽ പോയി

ഇന്ദ്രൻ അനിഴം ശത്രുസംഹാരപുജ അമൃത മകം സ്വയംവര പുഷ്പാഞ്ജലി അമർ മകയിരം പുഷ്പാഞ്ജലി അപർണ പൂയം പുഷ്പാഞ്ജലി രാമനാഥൻ ഭരണി പുഷ്പാഞ്ജലി കൃഷ്ണ തിരുവാതിര പുഷ്പാഞ്ജലി…

ഇതെല്ലാം നോക്കി നിന്ന ഞാൻ അമ്മയുടെ കൈയ്യിൽ പൈസ കൊടുത്തു….

അമ്മ ഞാൻ പൊറത്ത് ഉണ്ടാവും…..

അങ്ങനെ പൂജ ഒക്കെ തുടങ്ങി നല്ല ഉറക്കം വരുന്നു ഒന്നും ചെയ്യാൻ പറ്റില്ല….

എടോ ഇന്ദ്ര ഇങ്ങ് വന്നെ പപ്പ എന്നെ അങ്ങോട്ട് വിളിച്ചു…. അങ്ങോട്ട് പോയപോ

ഇന്നാ ഫോൺ പിടിക്ക്.. പപ്പ ഫോൺ തന്നു….. കൊറച്ച് കഴിഞ്ഞപ്പോ പപ്പക്ക് ഒരു മെസ്സേജ് വന്നു വാട്ട്സ്ആപ്പിൽ കൺഗ്രത്സ് എന്ന്….

പിന്നെയും 5 , 6 എണ്ണം വന്നു എന്താണ്. സംഭവം….

നോക്കിയപ്പോ സീൻ….. .പപ്പയുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് രാവിലെ എടുത്ത ഞങ്ങളുടെ ഫോട്ടോ അമ്മ പപ്പ ഞാൻ നോക്കുന്നത്….

“Today is our son’s engagement” എന്ന്

വാട്ട് ദ അപ്പോഴാണ് അമ്മ ചെയ്ത പൂജകൾ എനിക്ക് സ്പാർക്ക് അടിച്ചത്…..

അമർ നേ ഫോൺ ചെയ്ത് വരാൻ പറഞ്ഞു…..

ടാ പെട്ടു പെട്ടു…. ഞാൻ പറഞ്ഞു… എന്താടാ. ….

ഞാൻ ഫോൺ അവന് കാട്ടി… അളിയാ കോംഗോ…. അവൻ എന്നെ കെട്ടിപിടിച്ചു…..ഇത് എനിക്ക് ഇന്നലെ തന്നെ അറിയാം അവൻ പറഞു….

ഇനിട്ട് നീ എന്താ എന്നോട് പറയാതെ.. ഇരുന്നത്….. ഒരു സർപ്രൈസ് ആവട്ടെ എന്ന് വിചാരിച്ചു…. അവൻ പറഞ്ഞു…..

അതൊന്നും ശെരി ആവില്ല….. ഞാൻ പറഞ്ഞു… എന്ത് ശെരി ആവില്ല എന്ന് നീ ചുമ്മാ കളിക്കല്ലെ …. അവൻ പറഞ്ഞു…

…………….. നീ അങ്ങോട്ട് നോക്ക് എല്ലാരും ഇത്ര ഹാപ്പി ആണ് .. അമർ പറഞ്ഞു….

അപ്പോ ഞാൻ അമ്മയും പപ്പയും എല്ലാവരെയും നോക്കി എല്ലാരും നല്ല ചിരി ഒക്കെ ആണ്…..

പെട്ടന്ന് ആൻ്റി എന്നെ ഒന്ന് നോക്കി എന്ത് എന്ന് ചോദിച്ചു….. ഞാൻ ചിരിച്ചു ഒന്നും ഇല്ല എന്ന് പറഞ്ഞു…..

എന്നാലും ഇവർക്ക് എന്നോട് ഒന്ന് ചോദിച്ച് കൂടെ ഞാൻ മനസ്സിൽ വിചാരിച്ചു…. അല്ലാ ഞാൻ തന്നെ ആണല്ലോ എല്ലാം നിങൾ തീരുമാനിക്കും പോലെ എന്ന് മെസ് അടിച്ചത്…

അമ്മ എന്നെ അടുത്തേക്ക് വിളിച്ചു ഇവിടെ എന്താണ് നടക്കുന്നത് എന്ന് അറിയോ അറിയാം …..

അപ്പോ ഗുഡ് ബോയ് ആയി ഒരു 10 മിനിറ്റ് അവിടെ ഇരുന്നേക്ക് കേട്ടോ എൻ്റെ മുത്ത്… അമ്മ പറഞ്ഞു… ഫൈൻ ഫൈൻ ഞാൻ പറഞ്ഞു….. പിന്നെ പപ്പ എന്നെ വിളിച്ചു ; പൂജാരി അങ്ങോട്ട് ഇരിക്കാൻ പറഞ്ഞു….

പിന്നെ എന്തൊക്കെയോ പൂജ ഒക്കെ ചെയ്യിപ്പിച്ചു അങ്ങനെ ഒരു 5 മിനിറ്റ് കഴിഞ്ഞ് എൻ്റെ ഫിയാൻസി അങ്ങോട്ട് വന്നു….

എൻ്റെ എതിരെ ഇരുന്നു എന്നെ ഒന്ന് നോക്കി… ഞാൻ ഒന്ന് നോക്കി പപ്പയുടെ തോർത്ത് കൊണ്ട് മുഖം തുടച്ചു…..

പിന്നെയും കൊറേ നേരം പോയി എൻ്റെ മനസ്സിൽ അപ്പോ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഈ രാവിലെ 6 മണിക്ക് ആരെങ്കിലും നിശ്ചയം നടത്തുമോ എന്ന്…. 🤔🤔

എന്തായാലും നോക്കാം ….

പൂജാരി പെട്ടന്ന് എൻ്റെയും അവളുടെയും കൈകൾ ചേർത്ത് വച്ച് എന്തൊക്കെയോ മന്ത്രം പറഞ്ഞൂ…..

പെട്ടന്ന് എനിക്ക് വല്ലാത്ത ഫീലിംഗ്സ്സ് അടിച്ചത് ഞാൻ അറിഞ്ഞു….. എന്താണ് എനിക്ക് സംഭവിക്കുന്നത് ഇവളോടുള്ള ഉള്ള എൻ്റെ സമീപനം മാറിയത് എന്തിനാണ്…

പിന്നെ ഒരു മിനിറ്റ് കഴിഞ്ഞ് പപ്പ വിളിച്ചു ടാ മോനെ കൈ വിടാൻ ഇന്ദ്ര കൈ വിടാൻ….

അപ്പോഴാണ് ഞാൻ സ്വപ്നലോകത്ത് നിന്ന് തിരികെ വന്നത് ഞാൻ ചുറ്റും നോക്കി എല്ലാരും ഒരേ ചിരി ച്ചെ മോശം ആയി പോയി….

പതുകെ കണ്ണ് മാത്രം പൊക്കി അവളെ നോക്കി ….

എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം മാത്രം ആണ് …..

ഓ ഈ യക്ഷിയെ ആണല്ലോ ഞാൻ ഭാര്യ ആക്കേണ്ടത് ദൈവമേ….. 😑😑

ഞാൻ പെട്ടന്ന് തന്നെ അവിടുന്ന് എണീറ്റ് പോവാൻ നോക്കി….

അവിടെ നിക്ക് എങ്ങോട്ടാ അമ്മ എൻ്റെ തോളിൽ പിടിച്ച് നിർത്തി…. എന്നിട്ട് ഒരു ചിരി… എന്താ ഒരു ചിരി….ഞാൻ ചോദിച്ചു… ഒന്നുമില്ല. എന്താണ് കാര്യം ഞാൻ പിന്നെയും ചോദിച്ചു ടാ നീ എല്ലാരുടെയും മുന്നിൽ അഭിനയിക്കുവാണോ എന്ന് ഒരു സംശയം….

ഒന്ന് പോയ്ക്കേ അമ്മ …

അപ്പോഴേക്കും പൂജാരി പറഞ്ഞു ഇനി ഒരു തിയതി നിശ്ചയിച്ചു കഴിഞ്ഞാൽ എല്ലാം ശുഭം ആയി നടന്നോളും…..

ശെരി ശാസ്ത്രി അങ്ങനെ ആവട്ടെ പപ്പ പറഞ്ഞു…..

എല്ലാം ഒക്കെ അല്ലേ എന്ന് അമ്മയോട് കൈ തംബ്സ് അപ്പ് കാണിച്ച് ചോദിച്ചു…

അമ്മ ഒക്കെ എന്ന് തല ആട്ടി…

അങ്ങനെ പൊറത്തോട്ട് എല്ലാരും വന്നു പപ്പ അമ്പലത്തിൽ തല കാണിച്ചിട്ട് വരാം എന്നും പറഞ്ഞ് അങ്കിളിനെയും കൂടി പോയി…

ഞങ്ങൽ കുറച്ച് പേര് കാറിൽ വീട്ടിലോട്ടു പോയി….

റൂമിൽ പോയി. ഒരു ബെഡിലോട്ട് ചാടി കയറി കിടന്നു….

ഒരുനിമിഷം ഇതെല്ലാം ആലോചിച്ചു…എന്താണ് ഇവിടെ സംഭവിക്കുന്നത്…

ടാ കോച്ച് കള്ള അമർ വന്നു…. കൺഗ്രജുലേഷൻസ് അളിയാ അവൻ പറഞ്ഞു….

എന്തിന് നിൻ്റെ നിശ്ചയം അല്ലേ നടന്നത്… ആയിന്….

അല്ലാ അത് പിന്നെ …. ഇന്ദ്ര ഇന്ദ്ര അമ്മ വിളിച്ചു ….

ദാ വരുന്നു ഞാൻ താഴോട്ട് പോയി…..

കുട്ടാ ഞാനും മഹിയും ജോത്സ്യൻ്റെ അടുത്ത് പോവാ പപ്പ വിളിച്ച് പറഞ്ഞു… അവർ ഇപ്പൊ വരും…. എന്തിന് … ഞാൻ ചോദിച്ചു എന്തിനോ എൻ്റെ കൊച്ചിൻ്റെ കല്യാണ തിയതി കുറിച്ച് വാങ്ങാൻ…

പപ്പ വന്നു നിങൾ റെഡി ആയില്ലേ … ദേ ഒരു രണ്ട് മിനിറ്റ് ന്നേ ഇവനോടു സംസാരിച്ചു സമയം പോയി….

പപ്പ … പപ്പ… എന്താ ടാ ഇപ്പൊ ഇതിൻ്റെ അവശ്യം ഉണ്ടോ പപ്പ

അയ്യോ വേണം വേണം…. .. ശേ

ടാ മോനെ നീ പേടിക്കാൻ മാത്രം ഒന്നും ഇല്ല ജസ്റ്റ് ആ താലി എടുക്കുന്നു കെട്ടുന്നു അത്രെ ഉള്ളു… നിസ്സാരം.. പപ്പ പറഞ്ഞു….

ഹാ പപ്പ എൻ്റെ ബാച്ച്ലർ ലൈഫ് പോവും പപ്പ… മിൻഡിപോവരുത് നിൻ്റെ ഒരു ബാച്ച്ലർ ലൈഫ് കുടിച്ച് കൂത്താടി കണ്ട ഡാൻസ് ക്ലബിൽ പോയി കൂത്താടുന്നതല്ലെ നിൻ്റെ ബാച്ച്ലർ ലൈഫ്…. പപ്പ പറഞ്ഞു…

പപ്പ പ്ലീസ് പപ്പ ….

ഇന്ദ്ര ലിസ്സൺ നീ ഈ കല്യാണം കഴിച്ചു എന്ന് വച്ച് നീ ജയിലിൽ ആവുകയൊന്നും ഇല്ല….

എൻ്റെ 7മോൻ ഒന്നിനെയും പേടിക്കണ്ട കേട്ടോ പപ്പ ഇല്ലെ കൂടെ … എന്താ എന്താന്നെ അമ്മ അങ്ങോട്ട് വന്നു…
അവന് ഇത്ര പെട്ടന്നു കല്യാണം വേണ്ട പോലും….പപ്പ പറഞ്ഞു.. അതെന്താ ..

ബാച്ച്ലർ ലൈഫ് പോവും പോലും…. ഓരോരോ നമ്പർ പപ്പ പറഞ്ഞൊണ്ടിരുന്നു

നിർത്തിക്കേ നിത്തിക്കെ ; മോനെ നീ പേടിക്കാതെ എപ്പോ ആണെങ്കിലും കല്യാണം കഴിക്കണം അത് ഇന്നാണെങ്കിൽ എന്താ നാളെ ആണെങ്കിൽ എന്താ…..അമ്മ പറഞ്ഞു…

അമ്മ ഐ ആം 23 അമ്മ…. സോ വാട്ട് കുഞ്ഞു അതൊന്നും ഒരു കുഴപ്പം അല്ല … എടാ 23 വയസ്സ് നല്ല പ്രായം ആണ് മോനെ….🤣🤣

ഇവൻ ഇങ്ങനെ ഒക്കെ പറയും ആൻ്റി ആൻ്റി പോവാൻ നോക്ക് അതും പറഞ്ഞോണ്ട് അമർ അങ്ങോട്ട് വന്നു….

ശെരി ശെരി ഞാൻ പോവാണെ ….

അങ്ങനെ അവരെല്ലാം പോയി. ….

ടാ വാ കഴിക്കാം അമറിനെ കഴിക്കാൻ വിളിച്ചു…. കഴിക്കാൻ ഇരുന്നതും കട്ട് ഫ്രൂട്ട്സ് ഒരു പാത്രത്തിൽ കൊണ്ടുവന്നു…എൻ്റെ മുന്നിൽ കൊണ്ട് വച്ചു…. ഹാ എന്താണിത് പെട്ടന്ന് ഞാൻ തിരിഞ്ഞ് നോക്കി….

അമൃത ആയിരുന്നു….

പെട്ടന്ന് പറയാൻ വന്നത് ഞാൻ വിഴുങ്ങി….

അവള് അത് അവിടെ വച്ചിട്ട് പാൽ എടുത്ത് ഗ്ലാസ്സിൽ ഒഴിച്ച് എൻ്റെ മുന്നിൽ വച്ചു….

ഇത് എന്ത് കട്ട് ഫ്രൂട്ട്സ് ആണോ അമർ വന്നു…..

ആ ഇന്ന് ഇവിടെ ഒന്നും ഇല്ല സോ ഞാൻ വിചാരിച്ചു ഫ്രൂട്ട്സ് ആക്കാം എന്ന് അമൃത അവനോട് പറഞ്ഞു… ആണോ അത് നന്നായി .. അവൻ പറഞ്ഞു…

ടാ ഞാനേ ഇത് കഴിഞ്ഞ് പൊറത്തോട്ട് പൊവാണെ അമർ പറഞ്ഞു… എങ്ങോട്ട് ഞാൻ ചോദിച്ചു….

എടാ അപ്പു ഇന്നലെ വീട്ടിൽ പോയതാ അവളെ കൂട്ടാൻ പിന്നെ നിൻ്റെ ഫോൺ സർവീസ് കൊടുക്കാൻ പറഞ്ഞു ആൻ്റി അതും ഉണ്ട്….അവൻ പറഞ്ഞു… ശെരി ശെരി എങ്ങനെ പോവാൻ ആണ് .. നിൻ്റെ ബൈക് ഇല്ലെ ….

വരുമ്പോ അതിൽ കൊറച്ച് പെട്രോൾ അടി കേട്ടോ…. ഞാൻ പറഞ്ഞു…. ആ ഓകെ….

അല്ലാ മഹ‌ക്കുട്ടി എവിടെ പോയി….ഞാൻ ചോദിച്ചു…. അവൾക്ക് നല്ല തലവേദന ഉറക്കം ആണ്… അമർ പറഞ്ഞു…

അത് കേട്ട് ഞാൻ ഒരു കള്ള ചിരി ചിരിച്ചു…. എന്ത് അവൻ തല കൊണ്ട് കാണിച്ചു…..

നടക്കട്ടെ നടക്കട്ടെ എന്ത് നടക്കട്ടെ ….

ഒന്നുമില്ല … ഞാൻ പോണു അവൻ അതും പറഞ്ഞ് കഴിപ്പ് നിർത്തി….

അങ്ങനെ ഞാൻ റൂമിൽ പോയി ഇങ്ങനെ കിടക്കുവായിരുന്നു…. അവർ വരാതെ ഒരു സമാധാനം ഇല്ല… അതല്ല ഇവർ ജാതക പൊരുത്തം ഒക്കെ നോക്കിയതാണോ…. പപ്പ അല്ലേ അതൊക്കെ നോക്കി കാണും…..

എന്താണ് ഇവർ ഇത്ര ദിർധി കാണിക്കുന്നത്….

അങ്ങനെ നൂറ് കൂട്ടം ചോദ്യം എൻ്റെ ഉള്ളിൽ വന്നുകൊണ്ടിരുന്നു….

മഹ എന്ത് ചെയ്യുവാണോ എന്തോ പോയി നോക്കാം…. മഹയൂടെ റൂമിൻ്റെ മുന്നിൽ എത്തി ഹലോ എനി ഭടി ഇൻസയിട്…… വാ ടാ കം ഇൻ മഹാലക്ഷ്മി വിളിച്ച് പറഞ്ഞു….

ആഹാ കേടക്കുവാണോ…. ആടാ ഭയങ്കര തലവേദന…..

ആണോ; അത് ഈ രാവിലെ നേരത്ത് കുളിക്കളും ഒരക്ക കുറവും എല്ലാം കൂടെ അയതായിരിക്കും …. ആടാ മോണിംഗ് നേരത്തെ കുളിക്കുന്നതിനു പറ്റിയത് ആണ്….

ഹോസ്പിറ്റലിൽ പോണോ…. വേണ്ടടാ ഐ അം ഓകെ…..

എന്ന ഒരു സ്റ്റീം എടുക്കാം….ഞാൻ പോയി എടുത്തിട്ട് വരാം…. ഞാൻ പറഞ്ഞു… വേണ്ടടാ നീ ഇവിടെ കൊറച്ച് നേരം എൻ്റെ അടുത്ത് ഇരിക്ക് ഇനഫ് അവൾ പറഞ്ഞു…

ഹാ നീ ചുമ്മാ ഇരി ഞാൻ ഇപ്പൊ വരാന്നെ ഞാൻ പറഞ്ഞു….

അടുക്കളയിൽ ചെന്ന് അമ്മു അവിടെ ഉണ്ട് ഞാൻ മൈൻഡ് ചെയ്യാതെ ഒരു പത്രം വെള്ളം എടുത്ത് വെള്ളം നിറച്ച് ചൂടാക്കാൻ വച്ചിട്ട് പോറത്തോട്ട് പോയി ഉമ്മറത്തെ തുളസി കതിര് കൊറച്ച് എടുത്ത് കൊണ്ടുവന്ന് വെള്ളത്തിൽ ഇട്ടു ….

ഇതെല്ലാം കണ്ട് അമൃത ഇവൻ എന്താ കാണിക്കുന്നെ എന്ന് നോക്കികൊണ്ടിരിക്കുന്നുണ്ട്…..

വെള്ളം വെട്ടി തിളച്ച് വരുമ്പോൾ ഞാൻ അത് എടുത്ത് അതും കൊണ്ട് മുകളിൽ പോയി എൻ്റെ പിന്നാലെ അമൃതയും മുകളിൽ വന്നു…..

റൂമിൽ കയറി ഞാൻ മഹയെ വിളിച്ചു….വെള്ളം അവിടെ വച്ചിട്ട് അവളെ എണിപ്പിച്ച് ഇരുത്തി വിക്ക്‌സ് എടുത്ത് അവൾക്ക് തേച്ച് കൊടുത്തു….. ഇതെല്ലാം കണ്ടുകൊണ്ട് അമൃത കതകിൻ്റെ അടുത്ത് നിപ്പുണ്ട്…. 😟

അവളെ അവിടെ ആവി പിടിക്കാൻ ഇരുത്തി ഞാൻ പോറതൊട്ട് വന്നു…. വാതിലിന് അരികിൽ നിന്ന അമൃത പെട്ടന്ന് ഉളളിലോട്ടു കടക്കാൻ വന്നു ഞാനും അവളും കൂട്ടിമുട്ടി

ഒരു നിമിഷം അവളുടെ കണ്ണിൽ നോക്കിയ ഞാൻ പതറി പോയെങ്കിലും ഉള്ളിൽ ഇരുന്ന് ആരോ പറഞ്ഞോണ്ട് ഇരുന്നു നോ നോ ഡോണ്ട് ക്രോസ്സ് ദി ലിമിറ്റ്…..

താഴേ കാറിൻ്റെ ഹോൺ കേട്ട് ഞാൻ ഭോതത്തിലേക്ക് തിരിച്ചു വന്നു….നോക്കുമ്പോ അവൾ എൻ്റെ കൈയിൽ കൈ കോർത്ത് നിൽക്കുന്നു എൻ്റെ മറ്റെ കൈ അവളുടെ ഇടുപ്പിൽ

ശെ എന്നെ വിടെട വിടാൻ അവൾ പറഞ്ഞു…..

പെട്ടന്ന് കൈ എടുത്തതും അവൾ വീഴാൻ പോയി അപ്പോ പിന്നെയും ഞാൻ അവളെ ഒന്ന് താങ്ങി പിടിച്ചു.

എന്നെ വിടാൻ അവൾ ചവിട്ടി തുള്ളികൊണ്ട് റൂമിലോട്ട് പോയി…..

ഞാൻ താഴോട്ടും പോയി…..എല്ലാരും വന്ന് കയറുന്നു…..

എന്തായി പോയ കാര്യം അമർ ടിവിൽ നിന്ന് തല മാറ്റി കൊണ്ട് അമ്മയോട് ചോദിച്ചു …

അതിന് അമ്മ തംബ്സ് അപ്പ് കാണിച്ച് ചിരിച്ചു…..

ഞാൻ കാറിൽ നിന്ന് ഇറങ്ങുന്ന പപ്പയുടെ അടുതൊട്ട് പോയി…. ആ മോനെ ഇവനെ ഒന്ന് മാറ്റി നിർത്തിയേക്ക് പപ്പ കാറിൻ്റെ കീ എൻ്റെയിൽ തന്നിട്ട് പറഞ്ഞു….

അല്ലാ എന്തായി പോയ കാര്യം ഞാൻ പപ്പയോട് ചോദിച്ചു…. എന്താ ഒരു ആവേശം പപ്പ ചിരിച്ചോണ്ട് പറഞ്ഞു……

ഹാ കാര്യം പറ പപ്പ ചുമ്മാ കലിക്കല്ലെ….. അതൊക്കെ പിന്നെ ഇപ്പൊ വല്ലതും കഴിക്കട്ടെ ഭയങ്കര വിശപ്പ്…. പപ്പ ഉള്ളിലോട്ട് പോയി…..

ശെ എന്ത് ചെയ്യും എങ്ങനെ കാര്യങ്ങൾ ഒന്ന് അറിയുക….. ആൻ്റിയോട് ചോദിച്ചാലോ വേണ്ട ഇവിടെ അറിഞ്ഞ പിന്നെ നാണക്കേടാവും…..

ഇന്ദ്ര. ഇന്ദ്ര …. അമ്മ വിളിച്ചു…. വരുന്നു അമ്മ….. എന്താ …

ടാ നീ അമ്മുനെയും കൊണ്ട് വൈകീട്ട് അമ്പലത്തിൽ പോണം…. എന്താണ് കാര്യം …

എന്താ ഏതാ എന്നൊന്നും ചോദിക്കണ്ട പോണം എന്ന് പറഞ്ഞ പോണം കേട്ടല്ലോ….അമ്മ പറഞ്ഞു…. ശേ ശെരി എപ്പോഴാ….

ആ ഗുഡ് ബോയ് ഒരു 5 മണിക്ക് പോ വേണമെങ്കിൽ അമറിനെയും മഹയേയും കൂട്ടിക്കോ….. അമ്മ പറഞ്ഞു…. ഓക്കെ….

എൻ്റെ സൊത്തുട്ടൻ ഒരു ഉമ്മ തരട്ടെ ഇങ്ങു വാ…. വേണ്ട വേണ്ട സോപ്പ് ഒന്നും വേണ്ട…..

അയ്യ അയ്യ അങ്ങനെ പറയാതെ ഇങ്ങു വാ … വേണ്ടന്നു ഞാൻ കടുപ്പിച്ച് പറഞ്ഞ്…..

അമ്മയുടെ മുഖം വാടി .. ശെരി വന്നെ താ ഞാൻ കവിൾ അടുത്ത് കൊണ്ടുപോയി…..

വേണ്ട….. തരാൻ ….

അമ്മ ചിരിച്ചൊണ്ട് എൻ്റെ കവിൾ കടിച്ച് പറിച്ച്….. ഉയ്യോ…. വിട് വിട്…

ഇപ്പൊ ഓക്കേ ആദ്യം ചോദിചപ്പോ ഡിമാൻ്റ് കാട്ടിയില്ലെ അതിനാണ് ഇത്…. ഞാനും ചിരിച്ചു…..

എന്തോ ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല എൻ്റെ കല്യാണം നടക്കാൻ പോവാ എന്ന്….

സമയo വീണ്ടും പോയ്‌കൊണ്ടിരുന്നു….

അങ്ങനെ വൈകീട്ട് അമ്പലത്തിൽ പോവാൻ ഒരുങ്ങി കാറിന് അടുത്ത് വെയിറ്റ് ചെയ്തു നിന്നു….

എത്ര നേരം ആയട എന്താ വരാതെ…. അളിയാ പെണ്ണുങ്ങൾ അല്ലേ പുട്ടി അടിച്ച് കഴിഞ്ഞ് കാണില്ല….. അമർ പറഞ്ഞു….

നാശം പിടിക്കാൻ എത്ര നേരം ആയി….. ഒന്ന് പോയി നോക്ക് മോനെ ഞാൻ അമറിനോട് പറഞ്ഞു…..

വരും ടാ അവൻ പറഞ്ഞു…. എപ്പോ വരാൻ ആണ്….

ഒരു 2 മിനിറ്റ് കഴിഞ്ഞ്

ദാ വന്നല്ലോ അമർ ശബ്ദിച്ചു…. തിരിഞ്ഞ് നോക്കിയ എന്ന ലുക്ക് ആണ് കൊച്ചിന്…..

നെറ്റിയിൽ ചുട്ടി , മുക്കിൽ കല്ല് വച്ച മുക്കുത്തി , ഇടുപ്പിൽ ഒരു സ്വർണ അരഞ്ഞാണം അതാണ് ഹൈലൈറ്റ് തന്നെ….

ഒരു സെക്കൻ്റ് കൊണ്ട് എല്ലാം അങ്ങ് മറന്നു ഞാൻ…. എന്താണോ എന്തോ ഈ ഇട ആയി എനിക്ക് കാര്യമായ കുഴപ്പം സംഭവിക്കുന്നു….ഇനി ലൗസ് അടിച്ചോ….

ഏയ് അങ്ങനെ ഒന്നും ആവില്ല ഇത് ജസ്റ്റ് സൗന്ദര്യ ആസ്വാദനം അത്രെ ഉള്ളു….

ഞാൻ കാറിൽ കയറി ഇരുന്നു…..

ടാ അമ്പലത്തിൽ പോയി ഇത് കൊടുക്ക് പപ്പ എൻ്റെ കൈയിൽ ഒരു ചീട്ട് തന്നു…. ശെരി പോട്ടെ…… സൂക്ഷിച്ച് പോയി വാ പപ്പ പറഞ്ഞു….

അമ്പലത്തിൽ പോയി പൂജാരിയെ കണ്ട് ചീട്ട് കൊടുത്തു….പുള്ളി അത് നോക്കി

രാമൻ്റെ മോനാണോ…. അതെ….

അപ്പോ ഇയാളും വേളി കഴിക്കാൻ പോവുന്ന കുട്ടിയും അങ്ങോട്ട് വന്നോളു…. അത് പറഞ്ഞപ്പോ എനിക്ക് എന്തോ ഒരു ചമ്മൽ പോലെ തോന്നി….

എത്ര നേരം വരും അയ്യരെ ഞാൻ ചോദിച്ചു…. ഒരു അര മണിക്കൂർ അയാൾ പറഞ്ഞു….



ടാ അമറെ ഇതാണ് ചാൻസ് വേണമെങ്കിൽ അടിച്ച് സെറ്റ് ആക്കാൻ നോക്കിക്കോ….ഞാൻ അവനോട് പറഞ്ഞു…. ഒന്ന് പോടാ അങ്ങനെ ഒന്നും ഇല്ല…. അവൻ പറഞ്ഞു…..

എന്ന ശെരി അവസാനം നെഞ്ചത്തടിച്ച് കരയരുത്… വേണെങ്കിൽ ഒരു കൈ നോക്കിക്കോ….എത്തും പറഞ്ഞു ഞാൻ അകത്തോട്ടു പോയി….

ഉള്ളിൽ പോയതും എന്നെയും അവളെയും അടുത്തടുത്ത് ഇരുത്തി എന്തൊക്കെയോ മന്ത്രം പറയാൻ തുടങ്ങി…. പിന്നെ എന്നോട് അവളുടെ കൈ പിടിക്കാൻ അയാൾ പറഞ്ഞു….

രണ്ടുപേരും ഒന്ന് ഞെട്ടി

അയാള് വീണ്ടും പറഞ്ഞു… കൈ പിടിക്കൂ കുട്ടിയുടെ….

എൻ്റെ വിറക്കുന്ന കൈകൾ കൊണ്ട് ഞാൻ അവളുടെ കൈ പിടിക്കാൻ പോയി എന്നൽ അവൾ കൈ ആദ്യം തന്നെ പൊക്കി പിടിച്ചിരുന്നു… ഞാൻ കണ്ണുകൾ അടച്ച് അവളുടെ കൈ എൻ്റെ കൈയോട് ചേർത്ത് പിടിച്ചു….

എൻ്റെ അടഞ്ഞിരുന്ന കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ആയി താഴേക്ക് വന്നു….

കൊറേ നേരത്തെ പൂജക്ക് ശേഷം പൂജാരി എന്നെ തട്ടി വിളിച്ചു… എന്താടോ.

ഒന്നുമില്ല അയ്യരെ…..

ഇനി താൻ ഈ തട്ടിൽ ഉള്ള ചരട് എടുത്ത് കുട്ടിയുടെ കൈയ്യിൽ കെട്ടികൊടുക്ക്….

ഞാൻ അത് എടുത്തു …

അതൊന്നു കണ്ണുകളിൽ വച്ച് പ്രാർത്ഥിച്ച് പിന്നെ കെട്ടികൊടുക്ക്…..

ഞാൻ അത് പോലെ ചെയ്തു പിന്നെ അവളുടെ കണ്ണുകളിൽ നോക്കി എന്നിട്ട് അത് അവളുടെ വലത് കൈയ്യിൽ കെട്ടി കൊടുത്തു…..

ആ ഇനി രണ്ടാളും അമ്പലത്തിന് ചുറ്റും 3 വട്ടം വത്സം വച്ച് വരു….. അങ്ങനെ അത് കഴിഞ്ഞ് ദൈവത്തിനെ തൊഴുതു അയ്യർ വന്നു ഇത് ഈ ബസ്മം എടുത്ത് പരസ്പരം അനിയിക്കുക എന്നിട്ട് നിങ്ങൾക്ക് പോവാം….

ഞാൻ അത് കൈയ്യിൽ എടുത്ത് അവളെ അണിയിക്കാൻ വിരൽ വച്ചതും അവള് അതിന് കണ്ണടച്ച് നിന്നു….

പിന്നെ എല്ലാം കഴിഞ്ഞ് പുറത്ത് വന്നതും ഞാൻ അമർ ആരോടോ സംസാരിക്കുന്നത് കണ്ട് നോക്കി അടുത്ത് എത്തി ആളെ കണ്ടു …..

അച്ചു….അതെ അച്ചു

××××××××××××××××××××××××

എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അറിയിക്കുക….. എല്ലാരുടെയും അഭിപ്രായം മാനിച്ച് കൊണ്ട് എഴുതാൻ നോക്കുമ്പോ എവിടെയോ ഒരു കുഴപ്പം ഉള്ള പോലെ….

ലാഗ് ഉണ്ടെന്ന് അറിയാം ക്ഷമിക്കുക… ഇന്ദ്രൻ്റെ കല്യാണം വരെ ഉണ്ടവുള്ളു അത് കഴിഞ്ഞ് എല്ലാം മനസ്സിൽ ഉണ്ട്

കല്യാണം അടുത്ത പാർട്ടിയിൽ ഉറപ്പാണ്….

അപ്പോ ഫീഡ്ബാക്ക് അറിയിക്കുക…. കഥ തുടരണമോ വേണ്ടയോ എന്നും അറിയിക്കുക…. വാഴ്ഘ വലമുടൻ…..

Keep supporting ❤️ . . .