സ്റ്റോറി ഓഫ് ഹെല

എല്ലാവരും സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു …….

ഇതും പണ്ട് എപ്പഴോ എഴുതി തുടങ്ങിയ കഥയാണ്. ഡ്രാഫ്റ്റിൽ കിടന്നു കിട്ടി ഇനി ചിലപ്പോ ഡിലീറ്റ് ആയി പോയാലോന്നു ഓർത്തു പോസ്റ്റ്‌ ചെയ്യുന്നത് തുടരണോ വേണ്ടയോ എന്ന് അവസാനം അറിയിക്കു.ഏകദേശം ഒരു വർഷം ആയി ഇത് എഴുതിട്ട് ഇപ്പൊ ഞാൻ വായിച്ചപ്പോ വല്യ കുഴപ്പമില്ലെന്ന് തോന്നി അതാ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നേ അറിയില്ല എത്രത്തോളം ആളുകൾക്ക് ഇഷ്ടപെടുന്നു.

Nb. സംഭാഷണങ്ങൾ പരമാവധി ഞാൻ അന്ന് ഹിന്ദിയിൽ എഴുതാൻ ശ്രെമിച്ചതാ ബട്ട്‌ നടന്നില്ല. ഈ സംഭാഷണം മുഴുവൻ ഹിന്ദിയിൽ ആണെന്ന് കരുതി വായിക്കണേ 😅

ഓഗസ്റ്റ് 15 2016…………ഒരു സ്വാതന്ത്ര്യ ദിനം……………,..

മുംബൈ നഗരത്തോട് വിട പറഞ്ഞു നാട്ടിലേക്ക് പോകാൻ മുബൈ എയർപോർട്ടിൽ കത്തിരിക്കുകയാണ്…..ഹരി കൃഷ്ണൻ ….വേറെ ആരുമല്ല ഞാൻ തന്നെ……..

രണ്ടു വർഷമായി നാട്ടിൽ ചെന്നിട്ട്….വീട്ടുകാരിപ്പോഴും കരുതിയിരിക്കുന്നത് ഞാൻ ലണ്ടൻനിൽ ആണെന്നാണ്…….

കരുതിയിരിക്കുന്നതോ.???????????

അല്ല ഞാൻ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്…… എന്ന് പറയുന്നതാവും കൂടുതൽ ചേർച്ച…….. സ്വന്തം വീട്ടുക്കാരെ ചതിച്ചവൻ… പറ്റിച്ചവൻ…. വഞ്ചിച്ചവൻ….ഇതിന്റെ അർത്ഥമെല്ലാം ഒന്നാണെങ്കിലും വേറെ ഏതൊക്കെ പര്യായപദങ്ങൾ വേണെങ്കിലും എന്നേ വിളിക്കാം…….. അതിൽ എനിക്കൊരു ദുഖവും ഇല്ല……….കുറ്റബോധവും ഇല്ല……….

താമസം അവസാനിപ്പിച്ചത് കൊണ്ട് കൊണ്ടുപോകേണ്ട ഒരുമാതിരി പെട്ടതെല്ലാം ഞാൻ പെട്ടിയിൽ കയറ്റിയിട്ടുണ്ട്….. ബാക്കി ഫ്ലാറ്റിൽ വെച്ച് പൂട്ടി…… ഇനി ഇങ്ങോട്ട് എനിക്ക് ഇപ്പോഴെന്നും വരാൻ പറ്റില്ല………..
വീട്ടിൽ ചെന്നാൽ അവർ എന്നേ വീട്ടിൽ കയറ്റുമോ…….അതോ ആട്ടി ഇറക്കുവോ…
അറിയില്ലാ എല്ലാം കണ്ട് തന്നെ അറിയണം.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഇന്നാ പഴയ തറവാട് പത്രസ്സുയർത്തി…… നിൽക്കുന്നുണ്ടെങ്കിൽ അത്‌ എന്റെ അധ്വാനം കൊണ്ട് മാത്രമാണ്….. പുറമെന്ന് നോക്കുമ്പോൾ പുതിയ മോഡലിൽ ഉള്ള ഒരു വലിയ വീട്…… എന്നാൽ ഉള്ളിലാ പഴയ പാലക്കാടൻ ഇല്ലത്തിന്റെ എല്ലാ പ്രൗടിയും കാത്തു സൂക്ഷിച്ചിട്ടുണ്ട്…… പ്രൗടി മാത്രേ ഉള്ളൂ……

അച്ഛൻ കൃഷ്ണൻ നമ്പൂതിരി…….. പേരിൽ മാത്രേ ഉള്ളൂ നമ്പൂതിരി…..കൂടപ്പിറപ്പുകൾ എല്ലാം ചതിച്ചു എല്ലാ സ്വത്തുക്കളും എഴുതി മേടിച്ചിട്ടും….ഇപ്പോഴും തന്റെ കൂടപ്പിറപ്പുകളാണ് തനിക്ക് വലുതെന്നും പറഞ്ഞു പൊക്കി പിടിച്ചോണ്ട് നടക്കുന്ന ഒരു മനുഷ്യൻ……….

ഇന്ന് ആ വീട് കാണുന്നവരെല്ലാം ഒരസ്സൂയകണ്ണോട് കൂടിയാണ് നോക്കുന്നതതെന്ന് അമ്മ ഇപ്പോഴും വിളിക്കുമ്പോൾ പറയും…ആ കുഗ്രമത്തിൽ ഇന്ന് അങ്ങയൊരു വീട് വേറെയില്ലുന്നു വേണേൽ പറയാം….… വീടുപണി തീർന്നു പാല് കച്ചാലിന്റെ അന്ന് രാത്രി എല്ലാവരും പോയി ഞാനും അച്ഛനും അമ്മയും അനിയനും…… അന്ന് അവരുടെ മുഖത്തുണ്ടായ ആാാ സന്തോഷം….. ഒരു മകൻ എന്നാ നിലയിൽ എനിക്കിന്നും അഭിമാനിക്കാം………അവർക്കെന്നെക്കുറിച്ചും അഭിമാനമായിരുന്നു…….

ഞാൻ വീട്ടിൽ ചെല്ലുന്നതോട് കൂടി ആ സന്തോഷം ഇല്ലാതെയാകും…… ഞാൻ അവർക്കൊരു അപമാനവും ആകും……

Kambikathakal: മീരയുടെ രണ്ടാം ഭർത്താവ് – 2
അച്ഛന് വീതമായി കിട്ടിയത് രണ്ടേക്കാർ ഭൂമിയും അതിലൊരു തറവാടും…….ആ വലിയ തറവാട്ടിൽ പട്ടിണിയോട് മല്ലിട്ട ദിവസങ്ങൾ….അതായിരുന്നു ചെറുപ്പകാലത്തെ എന്റെ ഓർമ്മകൾ….. പറഞ്ഞു വരുമ്പോൾ വലിയ പേരുകേട്ട ജന്മിമാരും തറവാട്ടുകാരും ഒക്കെയാണ് അടുപ്പിൽ തീ കത്തിക്കാറില്ലന്ന് മാത്രം….

ദിവസം ഒരു നേരം മാത്രം ആഹാരം കഴിച്ച ബാല്യങ്ങൾ…… പറമ്പിലെ നാളികേരം കഴിച്ചു വിശപ്പാടാക്കിയ ദിവസങ്ങൾ….. വിശന്നു വലഞ്ഞിരിക്കുമ്പോൾ കരിക്കിൻ വെള്ളം ഇറച്ചി കറിയും….. കരിക്ക് നെയ്ച്ചോറും ആയി കരുതി ആർത്തിയോടെ കഴിച്ച കാലം….. ഒരുപക്ഷെ അതിന് ഇന്നത്തെ നെയ്‌ച്ചോറിനെലും ഇറച്ചിക്കറിയേലുമൊക്കെ രുചിയുണ്ടായിരുന്നു………അന്ന്…….

ജാതി കൊണ്ട് ഉന്നതിയിലായിരുന്ന കൃഷ്ണൻ നമ്പൂതിരിക്ക്… മറ്റുള്ളവരുടെ കീഴിൽ ജോലോയെടുക്കുന്നതിനോട് താല്പര്യമില്ലയിരുന്നു ….. പുള്ളി കുറച്ചു കൃഷിയും പരുപാടിയൊക്കെ ആയി കൂടി….. കൂടെ അമ്മ സാവിത്രിയും ………..

പട്ടിണിക്കും ദാരിദ്ര്യത്തിനും കുറവില്ലായിരുന്നെങ്കിലും അതിന്റെ കൂടെ സ്നേഹത്തിനും കുറവില്ലായിരുന്നു……
സ്നേഹത്തോടും ലാളനയോടും വാത്സല്യത്തോടും കൂടി തന്നെയാണ് എന്നെയും അനിയനെയും വളർത്തിയത്….. എന്തിനേറെ പറയുന്നു… ഫോണിൽ സംസാരിക്കുമ്പോൾ തന്നെ ആ സ്നേഹം എനിക്ക് അനുഭവപ്പെടുമായിരുന്നു….. ഒരിക്കലും അവരെ ചതിക്കാനോ ഒന്നും മനസ്സുകൊണ്ട് കരുതിരുന്നതല്ല……എല്ലാം വിധി എന്ന് വേണേ സമാധാനിക്കാം…..

വിദ്യാഭ്യസ കാലഘട്ടം കഴിഞ്ഞു ജോലി എന്നതിനു പുറമെ ഓടിയപ്പോഴും…… ലക്ഷ്യം കാശു കാരനാകണം….എന്റച്ഛനെ പറ്റിച്ചവരെക്കാളും നല്ല നിലയിൽ എത്തണം………എന്നൊക്കെയുള്ള ഒരുപാട് ആഗ്രഹവും സ്വപനവുമായാണ് മുംബയിൽ എത്തുന്നത്………

(सर आपका बच्चा अब भूखा है………)
സർ നിങ്ങളുടെ കുട്ടിക്ക് വിശക്കുന്നുണ്ട്…..

എയർപോർട്ട് ലോഞ്ചിൽ കണ്ണുമടച്ചിരുന്ന ഞാൻ ഒരു സ്ത്രീയുടെ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്………..

വെളുത്ത സാരിയുടുത്ത ഒരു സ്ത്രീ ചിരിച്ചു കൊണ്ട് പറഞ്ഞു നീങ്ങി……..

ഞാൻ എന്റെ മടിയിലേക്ക് നോക്കി….

ആ അച്ചേടെ മോള് എഴുന്നേറ്റോ……… രണ്ടു കയ്യും വായിൽ തിരുകി പല്ല് മുളക്കത്തെ മോണകാട്ടി ചിരിക്കുന്ന എന്റെ ഹെല………മുഴുവൻ പേര് ഹെലാ ഹരി

ബാഗിൽ ഞാൻ കൃത്രിമ മുലപ്പാൽ അഥവാ പാക്കറ്റിൽ കിട്ടുന്ന പൊടി കലക്കി കുപ്പിയിലാക്കി വെച്ചിരുന്നു…… അതെടുത്തു കുഞ്ഞിന്റെ വായിൽ വെച്ചു കൊടുത്തതും അർത്തിയോടെ അവൾ അത്‌ കുടിക്കുന്നത് കണ്ടതും ഒരച്ഛൻ ആയ എന്റെ ഉള്ളൊന്ന് വിങ്ങി…………

ഇന്നേക്ക് എന്റെ മോള് ജനിച്ചിട്ട് 10 മാസം… ഈ പത്തു മാസം കടന്ന് പോയത് പോലും ഞാൻ അറിഞ്ഞില്ല…….ഞാനല്ല ഞങ്ങൾ…..അറിഞ്ഞില്ല!!!!!!!!!!

ഒരാഴചയായി എന്റെ മോള് അമ്മയുടെ മുലപ്പാൽ കുടിച്ചിട്ട്……..ആദ്യമൊക്കെ അവൾ മടി കാണിച്ചെങ്കിലും…… പോകെ പോകെ അവളും പൊരുത്തപ്പെട്ടു

എയർപോർട്ടിൽ കൂടെ കടന്നുപോകുന്നവരെല്ലാരും ഞങ്ങളെ നോക്കാൻ മറക്കുന്നില്ലാത്തത് പോലെ…….പത്ത് മാസം പ്രായമായ കൈ കുഞ്ഞിനേയും ഒരു ബാഗും ആയി വിമാനത്തിനു
കാത്തിരിക്കുന്ന 25 വയസ്സുകാരനായ ഞാൻ……… നിലത്തേക്ക് നോക്കിയതും വെള്ളം ടൈൽസിൽ എന്റെ നിഴൽ വ്യക്തമായി കാണാം….

Kambikathakal: ഇക്കയുടെ ഭാര്യ റസിയാത്ത – 1
എന്റെ മനസ്സ് അപ്പോഴും ഏതാനും മണിക്കൂറുകൾ കഴിഞ്ഞു നടക്കാൻ പോകുന്ന സംഭവ വികസങ്ങളെ പറ്റി ആലോചിച് ആസ്വസ്തനായിരുന്നു……..

രണ്ട് വർഷം കഴിഞ്ഞു വീട്ടിൽ ചെന്നിട്ട്….ഇപ്പൊ ചെല്ലുന്നതോ പത്തു മാസം പ്രായം ഉള്ള ഒരു കുഞ്ഞിനേയും കൊണ്ട്…….. എത്രയും പെട്ടന്ന് നാട്ടിൽ എത്തിയാൽ മതിയായിരുന്നു….. ഒരു പക്ഷെ അവർ എന്നേ വീട്ടിൽ കയറ്റിയില്ലെങ്കിൽ…….. എന്തു ചെയ്യും……

തന്റെ കുഞ്ഞിനെ മാറോട് ചേർത്ത്…….ആട്ടി ഉറക്കാനുള്ള ശ്രെമം തുടങ്ങി…….. പക്ഷെ എവിടെ……ഉറങ്ങുന്നതേയില്ല…….അച്ഛനൊരിക്കരിക്കലും അമ്മയാകാൻ കഴിയില്ലലോ…….. പക്ഷെ എനിക്കയെ പറ്റു

വിമാനം പുറപ്പെടറായി എന്നുള്ള സന്ദേശം കേട്ടതും …….ബാഗ് എടുത്തു തോളിൽ തൂക്കി…….. എന്റെ ഹെലയെയും മാറോടു ചേർത്തു ഞാൻ നടന്നു……….

നേരെ വിമാനത്തിലേക്ക്….. ഞാനും എന്റെ മോളും ആദ്യമായി ഒരുമിച്ചു വിമാനത്തിൽ കേറാൻ പോകുന്നു…….സന്തോഷിക്കേണ്ടേ നിമിഷം
എന്നാൽ എത്ര ശ്രെമിച്ചാലും സന്തോഷം വരതൊരു നിമിഷം………….വിമാനം എന്നാ എന്നേ അതിശയിപ്പിക്കുന്ന വസ്തു അത്‌ അടുത്തു കണ്ടിട്ട് പോലും എനിക്ക് ഒന്നും തോന്നുന്നില്ല………

വിമാനത്തിൽ കേറി….. എയർഹോസ്റ്റസ് സീറ്റ്‌ കാണിച്ചു തന്നു….. ഞങ്ങൾ അവിടെയിരുന്നു….. ഹെലയുടെ കവിളിൽ നിന്നൊരു മുത്തം കൈകൊണ്ടെടുത്ത് ചുണ്ടിൽ വെച്ചു ഒരു ചിരിയും ചിരിച്ചു അവരും പോയി…..

നീ വല്ലതും അറിയുന്നുണ്ടോ നിന്റച്ഛൻ അനുഭവിക്കുന്നത്….. ഞാൻ മനസ്സ്സിൽ പറഞ്ഞവളെ നോക്കിയത്.. പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരി….. അവളുടെ അമ്മയെ പോലെ……..അമ്മയുടെ എല്ലാം അതെ പോലെ തന്നെ കിട്ടിയിട്ടുണ്ട്….…….
ഹെലയുടെ മുഖത്ത്‌ നോക്കുമ്പോളാണ് എനിക്ക് കുറച്ചു ധൈര്യം കിട്ടുന്നത്…അവളുടെ അമ്മയേ പോലെ എന്നേ സന്തോഷിപ്പിക്കാൻ വേണ്ടി ചിരിക്കുന്നത് പോലെ …………..

ഹെലയെ പൊക്കി വിൻഡോയിലൂടെ പുറത്തേക്ക് ഓരോന്നൊക്കെ കാണിച്ചു….അവളെ കളിപ്പിച്ചു ഞാനും ഇരുന്നു……….

മോള് ആണോ………….ഞാൻ തിരിഞ്ഞു നോക്കിയതും മെലിഞ്ഞിട്ടൊരു പെൺകുട്ടി എന്റെ അപ്പുറത്തെ സീറ്റിൽ ഇരിക്കുന്നു ….. ഞാൻ ഇപ്പോഴാണ് ശ്രെദ്ധിക്കുന്നത്………
അതെ…… ചിരി വരത്തെ മുഖവുമായി ഞാൻ പറഞ്ഞു…….

ഞാൻ മലയാളിയാണെന്ന് ഇവർക്കെങ്ങനെ മനസ്സിലായി…….ആ എനിക്കിപ്പോ അത്‌ ചിന്തിക്കാനല്ലേ സമയം

ആ പെൺകുട്ടി ഹെലയെ വിളിച്ചിട്ടവൾ മൈന്റ് പോലും ചെയ്യുന്നില്ല…….. എന്ത് കണ്ടിട്ടാണെന്ന് അറിയില്ല…….വിൻഡോയിൽ കൂടി പുറത്തേക്കും നോക്കി നിൽക്കുന്നുണ്ട്….

രണ്ടുമണിക്കൂർ നേരത്തെ കളിക്കൊടുവിൽ…. നിപ്പിൾബോട്ടിലിൽ നിന്നും കുറച്ചു പാലും കുടിച്ചു അവൾ വീണ്ടും ഉറക്കമായി……………

പതിനൊന്നു മണി കഴിഞ്ഞിരുന്നു വിമാനം കൊച്ചിയിൽ ഇറങ്ങിയപ്പോൾ…….. വിമാനത്തിൽ നിന്നിറങ്ങിയതും ലാഗേജ്‌ വേണ്ടി കാത്തു നില്പായി ……..

ങ്ങീ………… പെണ്ണ് കീറി പൊളിക്കാൻ തുടങ്ങി…………….

ഓ…….. ഓ…….. ഓ………ഒന്നുല്ല…… ഒന്നുല്ല…..….കയ്യിലെടുത്തു അവളെ ആട്ടി…….കരച്ചിൽ മാത്രം കുറയുന്നില്ല…… ആ സമയത്ത് തന്നെ ലെഗ്ഗെജും വന്ന്….. ഒരു കൈയിൽ കരയുന്ന എന്റെ മോളേ ചേർത്തു പിടിച്ചു ഓരോ പെട്ടിയും ഇറക്കാൻ നോക്കുമ്പോഴും ശബ്ദം കൂട്ടി കരയാൻ ഹെല മറന്നില്ല…….

ഇത് കണ്ട് മുന്നിൽ നിന്ന ചേട്ടൻ എല്ലാ പെട്ടികളും ഇറക്കി വെച്ച് തന്നു…….ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി പറഞ്ഞു….. പെട്ടികൾ അവിടെ തന്നെ വെച്ച് ലോഞ്ചിലേക്ക് നടന്നു പെട്ടികളെകാൾ എനിക്ക് വലുത് എന്റെ ഹെല തന്നെയായിരുന്നു……..

കരച്ചിൽ കുറച്ചു കുറഞ്ഞിട്ടുണ്ട്….. ലോഞ്ചിൽ ചെന്ന് ഇട്ടിരുന്ന സ്നഗ്ഗി ഊരി വേറെ ഇട്ടപ്പോൾ തന്നെ ഹെല ഹാപ്പിയായി….. അല്ലേലും എന്റെ ഹെലക്ക് ഇതൊന്നും ശീലമില്ലാതാണ്….. ആദ്യമായല്ലേ…….അത്‌ കൊണ്ടായിരിക്കും…… എങ്ങനെങ്കിലും ഒന്ന് വീടെത്തിയാൽ മതിയായിരുന്നു…..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
തിരിച്ചു പെട്ടി ഇറക്കി വെച്ചിരുന്നെടുത്തു ചെന്നപ്പോൾ അയാൾ പോയിട്ടില്ല….. പുള്ളി അതിനു കാവൽ നിൽക്കുന്നു ….. ഏകദേശം ഒരു 40 45 വയസ്സ് കാണും…… നരച്ച ബുള്ളഗൻ താടി വെച്ചൊരു ജന്റിൽ മാൻ……..

ഞാൻ ചെന്നതും അയാൾ നോക്കി ചിരിച്ചു…….

കരച്ചിൽ നിർത്തിയോ മോള്………
ആ ഇപ്പൊ കുഴപ്പമില്ല…….താങ്ക്യൂ…..

ഏയ്യ് ഞാൻ നിങ്ങൾ പോകുന്നത് കണ്ടപ്പോൾ ഇവിടെ നിന്നതാ…….

പേരെന്താണ്……..

ഭാസ്കർ…………ഇനി എങ്ങനെ ആരെങ്കിലും വന്നിട്ടുണ്ടോ……..

ഇല്ല ടാക്സി പിടിക്കണം………

എങ്ങോട്ടാണ്………

ഞാൻ പാലക്കാട്ടേക്ക്…….നിങ്ങളോ…..

ഞാൻ കോട്ടയം………

വാ ഞാൻ ടാക്സി വിളിച്ചു തരാം… ഇനി കുഞ്ഞിനേമയി ബുദ്ധിമുട്ടേണ്ട……

വേണ്ടെന്ന് പറയണം എന്നുണ്ടായെങ്കിലും എന്റെ അവസ്ഥാ അതിനനുവദിച്ചില്ല …..അയാൾ എന്റെ പെട്ടിയും ബാഗും എടുത്ത് എയർപോർട്ടിനു വെളിയിൽ എത്തി……….. ടാക്സി വിളിച്ചു എല്ലാം അതിൽ കയറ്റി തന്നു…….

ഒറ്റക്കെ ഉള്ളൂ കുഞ്ഞിനേം ആയി കുഞ്ഞിന്റെ അമ്മയില്ലേ………

Kambikathakal: പൂറു തളിര്‍ക്കും നാട്ടില്‍ – 6
ഇല്ല…….. നാളെയെ വരൂ……

അയാളോട് ഒരു കള്ളവും പറഞ്ഞു ഞാൻ കാറിൽ കേറി………..

ചേട്ടാ താങ്ക്സ് നിങ്ങൾ വന്നില്ലായിരുന്നേൽ ചിലപ്പോൾ ഞാൻ പെട്ട് പോയേനെ…..

താങ്ക്സ് ഒന്നും വേണ്ട……….എന്നാ ഞാൻ പോട്ടെ….. എവിടെങ്കിലും വെച്ച് കാണാം…..

അയാൾ എന്നെനോടും മോളോടും യാത്ര പറഞ്ഞു…….. നടന്നു നീങ്ങി…….

സാറേ എങ്ങോട്ടാ……….. ഡ്രൈവർ തല തിരിച്ചു കൊണ്ട് ചോദിച്ചു……..

പാലക്കാട്ടേക്ക് ഷൊർണൂർ…………
ഷൊർണുറിൽ എവടെയാ…….

കുറച്ചു ഉള്ളിലാ വഴി ഞാൻ പറഞ്ഞു തരാം………….

എൺപതുകളിൽ ഇറങ്ങിയാ ഏതോ ഒരു ഹിന്ദി പാട്ടും ചെറിയ ശബ്ദത്തിൽ കേൾക്കുന്നുണ്ടായിരുന്നു………….

ഹെലെയെ മടിയിൽ വെച്ചു…….അവളെ കൂടെ ചേർത്ത് സീറ്റ്‌ ബെൽറ്റ്‌ ഇട്ട് ഇരുന്നു………… ദൂരം കുറയുംതോറും നെഞ്ചിടിപ്പ് കൂടി വരുന്നുണ്ട്…….ഇങ്ങനെ പോകുകയാണേൽ വീട്ടിൽ ചെല്ലുന്നതിനു മുന്നേ ഹൃദയം പൊട്ടി ചാകും……….

ചേട്ടാ വണ്ടി ഒന്ന് ഒതുക്കാവോ…..

അയാൾ വണ്ടി ഒതുക്കി……..ഞാൻ കുഞ്ഞിനെമായി വെളിയിൽ ഇറങ്ങി…… ഒരു മരത്തണലിൽ നിന്നു…….

പോണോ വേറെ എങ്ങോട്ടും തിരിച്ചു പോയാലോ………

ഊ…….ആ……ആാാാ…….ഹെല എന്റെ ഷർട്ടിൽ വലിച്ചെന്തോ പറയുന്നുണ്ട്……….അവളെ നോക്കി ചിരിച്ചു……..അവളെ നോക്കി ഞാനും പുഞ്ചിരിച്ചു

പോകാം എന്നായാലും എല്ലാരും അറിയേണ്ടതല്ലേ………എന്ത് വന്നാലും ഞാനും എന്റെ മോളും അവിടെ തന്നെ താമസിക്കും…… എനിക്കെന്റെ മോളെ നോക്കണം……

ജോലിക്കും പഠനത്തിനും ദൂരെ പോകുന്ന പെണ്ണുങ്ങൾ കൈ കുഞ്ഞുമായി കേറി വരുന്നതാണ് നമ്മൾ കൂടുതലും കണ്ടിട്ടുള്ളത്……… അതോടെ അവളെ സമൂഹം മോശപ്പെട്ടവളായി ചിത്രീകരിക്കുന്നതും….അവളെ പറ്റി പല കഥകൾ പരക്കുകയും…… തക്കം കിട്ടിയാൽ…….അവളുടെ ഭർത്താവിന്റെ സ്ഥാനവും കാത്തു നിൽക്കുന്ന കുറെ എണ്ണം………..
എനിക്ക് പിന്നെ അതൊന്നും പേടിക്കണ്ടല്ലോ……പല കഥകൾ പറയുവായിരിക്കും…….. നേരെ നിന്ന് പറയട്ടെ ബാക്കി അന്നേരം നോക്കാം……… ഒരു പക്ഷെ ചിലപ്പോ എന്റെ കുഞ്ഞിനെ നോക്കില്ലായിരിക്കും…….എന്നാലും കുഴപ്പമില്ല…… കുഞ്ഞിനെ ഉണ്ടാക്കാൻ മാത്രം അറിഞ്ഞാൽ പോരല്ലോ……..എന്റെ കുഞ്ഞിന്റെ കാര്യം ഞാൻ നോക്കിക്കോളാം എനിക്കാരുടെയും സഹായം വേണ്ട……

സെൽഫ് മോട്ടിവേറ്റ് ചെയ്ത് ഞാൻ കാറിൽ കേറി… ഇനി കഷ്ടിച്ച് പത്തു കിലോമീറ്റർ കാണും…… സമയം ഉച്ചകഴിഞ്ഞു മൂന്നു മണി……….

അടുക്കുംതോറും അച്ഛന്റെയും അമ്മയുടെയും അനിയന്റെയും മുഖം… മനസ്സിലേക്ക് മാറി മാറി വരുന്നു…… ഇതൊന്നുമറിയാതെ മടിയിൽ കിടന്നുറങ്ങുന്നെന്റെ ഹെല………കുഞ്ഞിനൊരുമ്മയും കൊടുത്ത് ഇരുന്നു……..അവളെ നോക്കുമ്പോൾ തന്നെ ഓരോശ്വാസം തോന്നുന്നുണ്ട്………

ചേട്ടാ വണ്ടി ഒന്നോതുക്കുവോ…….

ചേട്ടാ ഇനി ഒരു രണ്ട് കിലോമീറ്റർ കൂടിയേ ഉള്ളൂ…….ചാർജ് എത്രെയി…..

7000 ആകും…..

ഞാൻ പേഴ്സിൽ നിന്നും 10000 രൂപ കൊടുത്തു……..

ഇത് കൂടുതലുണ്ടല്ലോ സാറേ………

അത്‌ വെച്ചോ എനിക്കൊരു ഉപകാരം ചെയ്യുവോ……… ബാക്കിൽ ഉള്ള പെട്ടി ഒന്ന് ഇറക്കി വെച്ചാൽ മതി…….. എന്നിട്ട് ചേട്ടൻ പൊക്കോ ……..

Kambikathakal: യശോദബലരാമം
അത്രോള്ളു അത്‌ ഞാൻ ഏറ്റു……….

വണ്ടി വീണ്ടും നീങ്ങി തുടങ്ങി………..

നെഞ്ചിടിപ്പ് കൂടി…… വിയർപ്പുത്തുള്ളികൾ തലയിൽ നിന്നും ഒലിച്ചിറങ്ങി കൊണ്ടിരുന്നു……….
പഴയ മതിലിന്റെ പടിക്കെട്ട് കടന്നതും….. മിറ്റത് അച്ഛനും അമ്മയും അനിയനും കസിൻസും അവരുടെ വീട്ടുകാരും….എന്നു വേണ്ട എല്ലാരും തന്നെയുണ്ട്……..ഇന്നാനെന്താ എല്ലാരും ഇവിടെ………അതല്ലേലും അങ്ങനെനല്ലാ പന്തം പേടിച്ചു പന്തളത്ത്‌ ചെന്നപ്പോ പന്തം കൊളുത്തി പട എന്ന് പറഞ്ഞ പോലെയായി…….

കാർ കണ്ടതും എല്ലാരുടെയും മുഖത്തു ഒരു ചിരി…..
ചിരിച്ചു കൊണ്ട് അമ്മ കാറിനടുത്തേക്ക് ഓടി വരുന്നുണ്ട്……

കാറിന്റെ ഡോർ തുറന്ന്….. ട്ടർകിയിൽ പൊതിഞ്ഞ കുഞ്ഞുമായി ഞാൻ ഇറങ്ങിയതും…… ഓടി വന്ന അമ്മ നിന്നു ആാാ മുഖത്തെ ചിരി മാഞ്ഞു……ഞാൻ എന്തോ വലിയ കുറ്റം ചെയ്‌തെന്നുള്ള തോന്നൽ എന്റെ ഉള്ളിൽ ഉടലെടുത്തു…….. ഞാൻ കുഞ്ഞിനെ നോക്കി അവൾ ഉറക്കമായിരുന്നു……..

കുഞ്ഞുമായി ഞാൻ അമ്മയുടെ അടുത്തേക്ക് നടന്നു…… അടുത്തെത്തിയതും……… അമ്മ എന്നേം കുഞ്ഞിനേം മാറി മാറി നോക്കി…… എന്താ നടക്കുന്നതെന്നറിയാതെ….അവിടെ കൂടി നിന്നവരും നോക്കുന്നുണ്ട്……….അച്ഛന് ഓടി അടുത്തേക്ക് വന്ന്……….

എന്റെ കണ്ണും നിറഞ്ഞു കലങ്ങി……….

ഓടി വന്നച്ഛൻ എന്നോട് എന്നോട് ചോദിച്ചു.

…….ഇതെന്തടാ….. ഈ കാണുന്നെ….ഏതാ ഈ കുഞ്ഞ്……..

എന്നോട് ക്ഷെമിക്കണം…… ഇതെന്റെ കുഞ്ഞാ…….ഞാൻ ഇടറിയ ശബ്ദത്തോടെ പറഞ്ഞതും ആരെയും നോക്കാതെ വീടിനുള്ളിലേക്ക് നടന്നു…….

വീടിന്റെ ചവിട്ടുപടികൾ കേറുമ്പോളും ഇരു വശത്ത്തും നിന്നു…… കസിൻസും അവരുടെ അച്ഛനമ്മമാരും നോക്കുന്നുണ്ട്… ആരെയും നോക്കാതെ കുഞ്ഞിനേയും ചേർത്തു പിടിച്ചു…… സ്റ്റെപ്പ് കേറി എന്റെ മുറിയിലെത്തി……വാതിലടച്ചു കുറ്റിയിട്ട്….

കുഞ്ഞിനെ കട്ടിലിൽ കിടത്തി………അവളുടെ കുഞ്ഞി കാലിൽ മുഖം ചേർത്തുകരഞ്ഞു……………

ബ്വ…….. അവൾ ശബ്ദം ഉണ്ടാക്കി….. ഞാൻ കണ്ണുതുടച്ചു….. അവളെ നോക്കി….എനിക്ക് ധയ്ര്യം താരാണെന്നോണം…… ആ കുഞ്ഞു മുഖത്തൊരു ചിരി വിടർന്നു………
കുഞ്ഞിനെ എടുത്ത്…നെഞ്ചിനോട് നോട്‌ ചേർത്ത് തലോടി…..… ഒരു കൈ കൊണ്ട് ബെഡ് വലിചു നിലത്തിട്ട്…… അവളെ അതിൽ കിടത്തി ഞാൻ താഴെക്കിറങ്ങി….എന്റെ പെട്ടിയെല്ലാം വെളിയിൽ ആണ് കുഞ്ഞിനുള്ള പാലും അതിൽ ആണ്………….എനിക്ക് വലുത് അവളുടെ കാര്യമാണ് എന്നു മനസ്സിൽ പറഞ്ഞു താഴേക്ക് ഇറങ്ങി……

സ്റ്റെപ്പ് ഇറങ്ങി ചെന്നതും…….. അമ്മ ഇരുന്നു കരയുന്നു അച്ഛന് അടുത്തിരിപ്പുണ്ട്….. എല്ലാരും എന്നേ ഒരു ക്രിമിലിനെ പോലെ നോക്കുന്നു….ചിലരുടെ മുഖത്തു പുച്ഛം… കാണാം………

ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്ന്…

അമ്മേ പറ്റി പോയി…………

നീ ഇത്രെയും നാള് ഞങ്ങളെ പറ്റിക്കുന്നെയിരുന്നല്ലേ…….. പെഴച്ച് പെറ്റൊരു കുഞ്ഞുമായി വന്നേക്കുന്നു….എന്നേ തള്ളി നിലത്തേക്കിട്ട് അമ്മ മുറിയിലേക്ക് പോയി…….. കൂടെ അച്ഛനും അനിയനും………

കണ്ണ് തുടച്ചു……ഞാൻ വെളിയിലേക്ക് ഇറങ്ങി…… ഒരു പെട്ടി വെളിയിൽ വെച്ച് ബാക്കി എല്ലാം എടുത്തു മുകളിലേക്ക് കേറി…….. വീണ്ടും ഞാൻ താഴെക്കിറങ്ങിയതും……

””””നിന്നെ പറ്റി ആരും ഇങ്ങനൊന്നുമല്ല വിചാരിച്ചേ…… നീ ഈ കുടുംബത്തിന്റെ അന്തസ്സാടാ നശിപ്പിച്ചേ…….പിഴച്ചു പെറ്റൊരു കുഞ്ഞിനെമായി വന്നേക്കുന്നു.. തുഫ്ഫ്…… നീട്ടിയൊരു തുപ്പും…….അച്ഛന്റനിയൻ ആയിരുന്നു പറഞ്ഞത്………

ഞാനൊന്ന് ശ്വാസം വലിച്ചു വിട്ട്…….റിലാക്സ് ആയി………

ഇനി എന്റെ കുഞ്ഞിനെ ആരെങ്കിലും അങ്ങനെ വിളിച്ചാൽ…….. നാവായിരിക്കില്ല മറുപടി പറയുന്നത്…….. സാവധനത്തിൽ പറഞ്ഞു ഞാൻ മിറ്റത്തിന്ന് പെട്ടി എടുത്ത് ഉള്ളിലേക്ക് കേറി…… മനസ്സിൽ ദേഷ്യം ആയിരുന്നെങ്കിലും……….. അത്‌ പുറത്തേക്ക് വരാത്തൊരവസ്ഥായിൽ ആയിരുന്നു ഞാൻ……….

മുറിയിൽ കേറി വാതിൽ കുട്ടിയിട്ട്….. ഒന്ന് കുളിച്ചു ഫ്രഷ് ആയി…….. ബാത്റൂമിൽ ഹീറ്റർ ഒക്കെ വെച്ചിട്ടുണ്ട്….. ഞാൻ അവസാനം വന്നപ്പോൾ അതില്ലായിരുന്നു………
.ഒരു പെട്ടി തുറന്നു അതിൽ നിറയെ ഹെലയുടെ കളിപ്പാട്ടം ആയിരുന്നു…… അതിൽ നിന്നും അവള്ക്കും അവളുടെഅമ്മയ്ക്കും പ്രീയപെട്ട…… കുഞ്ഞു മഞ്ഞ താറാവിന്റെ റബ്ബറിൽ തീർത്ത കളിപ്പാട്ടം…എടുത്ത് രണ്ടെണ്ണം സൈഡിലും… ഒരെണ്ണം കയ്യിലും കൊടുത്തു ….. ഞെക്കുമ്പോൾ അതിൽ നിന്നും താറാവിന്റെ ശബ്ദം…വരും….. അത്‌ അവൾക്ക് പ്രീയപെട്ടതായിരുന്നു……

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അലമാര തുറന്ന് ഓരോ പെട്ടിയിൽ നിന്നും തുണികൾ കുത്തി നിറച്ചു അലമാരയിൽ വെച്ച് ………..

അതിൽ നിന്നൊരു ഷോർട്സും ബനിയനും ഇട്ട്…….. എന്റെ കുഞ്ഞിന്റടുത്തേക്ക്……

അച്ചന്റെ പൊന്നാണോ ഇത്……… അമ്മ വരുവാട്ടോ…… പെട്ടന്ന് വരും…….അമ്മയെ ഓർത്താത്തപ്പോൾ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകൻ തുടങ്ങി……..

കുഞ്ഞിനൊരുമ്മയും ……… അവളെ ചേർത്തു പിടിച്ചു കിടന്നു……………..

ചെറിയൊരു മയക്കം കഴിഞ്ഞേഴുന്നേറ്റപ്പോളും ഹെല എഴുനേറ്റ് തന്നെ കിടപ്പായിരുന്നു……….

നമ്മുക്കെ ഒന്ന് മേല് കഴുകിട്ട് ചാഞ്ചാം…….ഹീറ്ററിൽ നിന്നും ചെറു ചൂട് വെള്ളമെടുത്തു മേല് കഴുകി ഉടുപ്പൊക്കോ മാറി ഞങ്ങൾ വീണ്ടും കിടന്നു……രണ്ടു കയ്യും വായിൽ തിരുകി വെച്ചിരിക്കുന്ന ഹെല……….

Kambikathakal: കണ്ണന്റെ അനുപമ – 2
വിശക്കുന്നുണ്ടോ…….. മോൾക്ക് പാല് താരവേ……….

ബാഗിൽനിന്നും നിപ്പിൾ ബോട്ടിൽ എടുത്തു നോക്കി അത്‌ കാലിയായിരുന്നു ………കുപ്പിയും ബ്രീസ്റ്റ് മിൽക്ക് പൌഡറിന്റെ കുപ്പിയുമെടുത്ത് അടുക്കളയലേക്ക്……നടന്നു…….. താഴെലേക്ക് പോകാൻ തീരെ താല്പര്യമില്ല പക്ഷെ അന്നേരം എന്റെ മോള് പട്ടിണിയാകും………

അടുക്കളയിൽ ചെന്ന് കുപ്പി കഴുകി…… പൊടി വെള്ളത്തിൽ കലക്കി….. കുപ്പിയിലാക്കി തിരിച്ചു മുകളിലേക്ക് കേറി….ഹാളിലൊന്നും ആരെയും കാണുന്നില്ല…….ആരെയും കാണാത്തെ എന്താ………

ഞാൻ അച്ഛന്റെ അമ്മയുടേം മുറിയിലേക്ക് ചെന്ന്…… പാതി ചാരിയാ വാതിലിന്റെ ഇടയിലൂടെ നോക്കി…….. അച്ഛന്റെ മടിയിൽ കിടന്നുറങ്ങുന്ന അമ്മ….യെ കണ്ടതും……….. എന്റെ കണ്ണ് കണ്ണുനീർ പൊഴിച്ചു…….ആ കാലിൽ തൊട്ട് ഒന്ന് മാപ്പ് പറയണം എന്ന് തോന്നി……ഞാൻ നിറഞ്ഞ കണ്ണുമായി മുറിക്കുള്ളിലേക്ക് കേറി……..
എന്നേ കണ്ടതും അച്ഛൻ മുഖം താഴ്ത്തി അമ്മേനെ നോക്കി……….. ഞാനാ കാലിൽ തൊട്ടതും അമ്മ എഴുനേറ്റ്……..ആ കണ്ണുകൾ വീണ്ടും നിറഞ്ഞു തുടങ്ങി……

അമ്മ എന്നോട് ക്ഷേമിക്കമ്മാ……….

ഞാനാ കാൽ ച്ചുവട്ടിൽ ഇരുന്നു കരഞ്ഞു…..

ചെല്ല് നീ എഴുനേറ്റ് മുറിയിലേക്ക് പോ….. അച്ഛൻ പറഞ്ഞതും ഞാൻ ആ മുറിക്ക് വെളിയിലിറങ്ങി………

ഹരീഷ് ( അനിയൻ ) വെളിയിൽ നിൽപ്പുണ്ടായിരുന്നു……..

ഞാനവനെ നോക്കി……….. അവനും എന്നേ തുറിച്ചു നോക്കുന്നു….. ഞാൻ കണ്ണ് താഴ്ത്തി മുകളിലേക്ക്……..

മുറിക്കു വെളിയിൽ എത്തിയതും…….

ങേ ……….ങേ……….അയ്യോ മോള് ഞാൻ ഓടി ചെന്ന് അവളെ എടുത്ത് തോളിൽ ഇട്ടു……..ഓ….. ഓ…….. പോട്ടെ…… പോട്ടെ……… അച്ഛാ വന്നല്ലാ എന്തിനാ കരയുന്നെ…………ഓ…… ഓ……

കാലാവസ്ഥാ മാറിയതിന്റെ ക്ഷീണം അവൾക്കുണ്ടായിരുന്നു………പാലും കുടിച്ചവൾ…….ഉറക്കമായി……പക്ഷെ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല…… കുഞ്ഞിനെ ചേർത്തു പിടിച്ചു ഞാനും ഇരുന്നു……….

ഫോണെടുത്ത് നോക്കി….. മിസ്സ്ഡ് കാൾ ഒന്നുമില്ല…….വാൾപേപ്പറിൽ ഹെലയെ അമ്മ തോളിറ്റത്തെടുത്തു വെച്ചിരിക്കുന്ന ഫോട്ടോ…………….

നീ വല്ലതും അറിയുന്നുണ്ടോ…….. ഞാൻ അനുഭവിക്കുന്നത്……….. ഫോൺ സ്ക്രീനിലോരുമ്മയും കൊടുത്തു…….ഫോൺ മാറ്റി വെച്ചു കിടന്നു……….ഞാനൊന്ന് ഉറക്കം പിടിച്ചു വന്നതും ഹെല അവളുടെ പണി തുടങ്ങി…..

ഒരാഴ്ചയായി എനിക്കിത് ശീലമായിട്ട് ………
ടക്…….. ടക്…….ടക്…… രാവിലെ ആരാ കതകിൽ തട്ടുന്നെ…….. രാവിലെ 7 മണിയായപ്പോഴാണ് ഒന്നുറങ്ങിയത്……

ഞാൻ വാതിൽ തുറന്നു അച്ഛനായിരുന്നു……………

പോലീസ്‌ക്കാർ വന്നിട്ടുണ്ട് നിന്നെ തിരക്കി……..മുഖത്തു നോക്കാതെ അച്ഛൻ പറഞ്ഞു………

മമ്…….

അച്ഛൻ താഴേക്ക് പോയി………….

ഞാൻ പ്രേതീക്ഷിച്ചതായിരുന്നു അവരേ……..

അലമാരയിൽ നിന്നും ഹെലയുടെ ബർത്ത് സർട്ടിഫിക്കറ്റ് എടുത്ത് പോക്കറ്റിലിട്ടു…….ഉറങ്ങി കൊണ്ടിരുന്ന കുഞ്ഞിനെയും എടുത്തു താഴെലേക്ക് ഇറങ്ങി……….

അച്ഛൻ,,,, അമ്മ,,,,, അനിയൻ,,,,വല്യച്ഛൻ കൊച്ചിച്ചൻ,,,,,,,, എസ് ഐ,,,,,, കൂടെ രണ്ട് കോൺസ്റ്റബിളും ഉണ്ട്……

ഞാൻ ചെല്ലുന്നത് കണ്ടപ്പോഴേ അവർ എന്റടുത്തേക്ക് വന്ന്………

എന്താ സർ………..

ഈ കുഞ്ഞ് ആരുടേയാ……….ഒരു പരാതി കിട്ടിയായിരുന്നു. ……… മുംബൈൽ നിന്നും ഒരു കുഞ്ഞിനെ കൊണ്ട് വന്നെന്ന് പറഞ്ഞു…………..

Kambikathakal: ഓഫീസിലെ സഹായം
എന്റെ……….

തെളിവ്………….കുഞ്ഞിനെ നോക്കി അദ്ദേഹം ചോദിച്ചു

ഞാൻ പോക്കറ്റിൽ നിന്നും ഹെലയുടെ ബർത്ത് സർട്ടിഫിക്കറ്റ് എടുത്ത് അയാൾക്ക് നേരെ നീട്ടി……

അദ്ദേഹം അത്‌ പരിശോധിച്ചു………
പ്രിയങ്ക ശർമ…….. ആരാ…….

കുഞ്ഞിന്റമ്മയാണ്.………….

സർട്ടിഫിക്കറ്റ് തിരിച്ചെന്റെ കയ്യിൽ തന്നു…….

അത്‌ അവന്റെ കുട്ടി തന്നെ……..അപ്പുറത്ത്‌ നിന്നവരോട് പറഞ്ഞു അയാൾ വെളിയിലേക്കിറങ്ങി…………..

സർ ആരാ പരാതി തന്നത്…… ഞാൻ അദ്ദേഹത്തിനോട് ചോദിച്ചു…..തിരിഞ്ഞയാൾ എന്നേ നോക്കി എന്നിട്ട് നേരെ വല്യച്ഛന്റെയും കൊച്ചിച്ചന്റെയും മുഖത്തേക്കും…….

ഓ ഇവർ ആയിരുന്നോ……….മറുപടി കൊടുക്കാൻ പറ്റ്ന്നവസ്ഥായിൽ അല്ലായിരുന്നു ഞാൻ……….ഇല്ലേ രണ്ടെണ്ണം പറയാമായിരുന്നു………

ഒരു ദിവസം കൊണ്ട് തന്നെ നാട്ടിൽ മൊത്തം പരന്ന്….. കൃഷ്ണൻ നമ്പൂതിരിയുടെ മകൻ ഒരു കുഞ്ഞിനേം കൊണ്ട് വന്നിട്ടുണ്ടന്ന്……

ഇന്നലെ രാവിലെ ഭക്ഷണം കഴിച്ചതാണ് ഞാൻ….പയ്യെ വിശപ്പ് എന്നേ പിടി കൂടാൻ തുടങ്ങി…..….. സമയം 10 മണിയായി……

മക്കളുടെ വയറു വിശന്നാൽ അമ്മമാർക്ക് അറിയാം എന്നത് സത്യമാണെന്നു എനിക്ക് മനസ്സിലായി…….. ഒരു പ്ലേറ്റ് നിവർത്തി അതിൽ ദോശയും ചമ്മന്തിയും ഒഴിച് എന്നേ നോക്കി………

പല്ല് പോലും തേക്കാതെ ഒരു കയ്യിൽ കുഞ്ഞിനേം ആയി ഞാനവിടെ ഇരുന്നു കഴിച്ചു…….. അമ്മ വന്ന് കുഞ്ഞിനെ എന്റെ കയ്യിൽ നിന്നെടുത്തു…….. സോഫയിൽ ഇരുന്നു…… പക്ഷെ കുഞ്ഞിന്റെ മുഖത്തു പോലും നോക്കുന്നില്ല…….. വേഗം കഴിച്ചു…
ഞാൻ കുഞ്ഞിനെ മേടിക്കാനായി അമ്മയുടെ അടുത്തേക്ക് ചെന്ന്…..കുഞ്ഞിനെ എന്റെ കയ്യിലേക്ക് തന്ന് നേരെ നോക്കാതെ അമ്മ പോയി……
കുഞ്ഞിനെ ഇങ് താ ഏട്ടാ…….പോയി കുളിച്ചിട്ട് വാ…….ഹരീഷ് ആയിരുന്നു പറഞ്ഞത്…………

അവന് എന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി…….. അവൾ ഉറക്കമായിരുന്നു…….

ഞാൻ വേഗം മുറിയിൽ ചെന്ന് പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞു തിരിച്ചിറങ്ങി.. ഹാളിൽ വന്നപ്പോൾ ആരെയും കാണുന്നില്ല……

അനിയന്റെ മുറിയിൽ നിന്നും അവന്റെ സംസാരം കേൾക്കാം……….

”””’നിന്റെ കണ്ണാടി കിട്ടിയിരിക്കുന്നെ….. ””””’

മുറിയിൽ നിന്നും അച്ഛന്റെ സംസാരം കേട്ടപ്പോൾ തന്നെ മനസ്സിലെ പാതി ഭാരം ഒഴിഞ്ഞത് പോലെ……….തിരിച്ചു ഞാൻ സോഫയിൽ വന്നിരുന്നു…….അവർ വരട്ടെ………

അമ്മ വേഗം അടുക്കളയിലേക്ക് പോകുന്നതും കണ്ട്….. ഒരു ചെറിയ പാത്രവുമായി മുറിയിലേക്കും……

എന്തായിരിക്കും ആ പാത്രത്തിൽ എന്നറിയാനുള്ള ആകാംഷയോടെ ഞാൻ മുറിയിലേക്ക് ചെന്ന്….. അമ്മയുടെ മടിയിൽ കിടന്ന് കുറുക്ക് കഴിക്കുന്ന ഹെല….. എന്നേ കണ്ടതും കയ്യും കാലൊക്കെ പൊക്കി പരിജയം പുതുക്കി ….തല പൊക്കി അമ്മ എന്നേ നോക്കി…… കുഞ്ഞിനെ നോക്കി ചിരിച്ചോണ്ടിരുന്ന എന്റെ മുഖം മാറി….

ഞാൻ അമ്മയുടെ അടുത്തിരുന്നു…….

മാറിയിരിക്കടാ…….. ഈ കുഞ്ഞിനോട് ദേഷ്യം കാണിക്കാൻ കഴിയേലഞ്ഞിട്ടാ…എനിക്ക്…..നീയുമായി എനിക്കൊരു ബന്ധവും ഇല്ല……….

കുറുക്ക് കൊടുത്തു കഴിഞ്ഞതും ഞാൻ കുഞ്ഞിനേം എടുത്തു ഞാൻ മുകളിലേക്ക് പോയി………

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഞാനാരേം കൊന്നിട്ടൊന്നുമില്ലല്ലോ….????

മനസ്സിലോരോന്നൊക്കെ പറഞ്ഞു കൊണ്ട് മുറിയിൽ കേറി വാതിൽ വലിച്ചാടച്ചു…അപ്പോഴാണ് ഞാൻ ഭിത്തിയിൽ തൂക്കിയിരിക്കുന്ന ഫോട്ടോ ശ്രെദ്ധിച്ചത്….ഞാൻ ജോലി കിട്ടി മുംബൈക്ക് പോയപ്പോൾ റെയിൽവേ സ്റ്റേഷനിൽ നിന്നെടുത്ത സെൽഫി….. ഞാനും അമ്മയും അച്ഛനും അനിയനും…….
ചേട്ടാ…….വാതിൽ തുറക്ക്………ഹരീഷ് വാതിലിൽ തട്ടി കൊണ്ട് വിളിച്ചു…….

ഞാൻ വാതിൽ തുറന്നു………..

എന്താടാ….എന്തു പറ്റി…………

ഒന്നൂല്ല….. കുഞ്ഞിനെ എടുക്കാൻ വന്നേ……….

അതിന് നീ അയ്യോ കൊട്ടി കൊണ്ടാണോ വരുന്നേ……

അവന് ഹെലയുടെ അടുത്തിരുന്നു കുഞ്ഞിനെ കളിപ്പിക്കാൻ തുടങ്ങി……….

താഴേ നിന്നും അമ്മ അവനെ വിളിച്ചു……… അവന് ഹെലെയെ എടുത്ത് താഴേക്ക് ഇറങ്ങിയതും……….ഞാനും പുറകെ ചെന്ന്….

ഞാൻ വരുന്നത് കണ്ടപ്പോഴേ അമ്മ അടുക്കളയിലേക്ക് പോയി……….

എന്താമ്മേ വിളിച്ചേ…….. ഹരീഷ് ചോദിച്ചു….

നീ ആ കടയിൽ പോയി സാധനങ്ങൾ വാങ്ങിച്ചിട്ടു വാ…….

അവൻ കുഞ്ഞിനെ എന്റെ കയ്യിലേക്ക് തന്ന് കടയിലേക്ക് പോയി…….

ഞങ്ങൾ പറമ്പിലൊക്കെ നടന്ന് നടന്ന് മാളൂന്റെ വീടിനടുത്തെത്തി…… അങ്ങോട്ടെന്ന് വെച്ച് പോയതല്ല….. ഹെലനെ ഓരോന്നൊക്കെ കാണിച്ചും കളിച്ചും ചിരിച്ചൊക്കെ അവിടെ എത്തിയതാ….. ഞങ്ങളെ കണ്ടതും ഉമ്മറത്തിരുന്ന മാളു ഓടി വന്ന്…….

അഹ് ഇതാര്…… വന്നത് അറിഞ്ഞായിരുന്നു….. ഇതാണല്ലേ ആൾ കുഞ്ഞിന്റെ നേരെ കൈ നീട്ടികൊണ്ടവൾ പറഞ്ഞു……….

മാളു അവൻ എന്തെ മണി…………..

ഏട്ടൻ പണിക്കു പോയേക്കണേ……

ഞാൻ വന്നതറിഞ്ഞില്ലേ……

അത്‌ ഇനി അറിയൻ ഈ ജില്ലയിൽ ആരും ഇല്ല……..
മൊത്തം വാർത്ത പടർന്നല്ലേ………

Kambikathakal: തീ മിന്നൽ അപ്പേട്ടൻ – 1
പിന്ന നാട്ടിൽ മൊത്തം ഇതാപ്പോ ചർച്ച ….ചായ കടയിലും ആൽ തറയിലും പാടത്തും പറമ്പിലുമൊക്കെ……..

അല്ല നിങ്ങടാ കല്യാണകാര്യം എന്തായി……….

മാളു……… ഉമ്മറത്ത് നിന്നനെ ഒരു കൈ ഉത്തരത്തിൽ പിടിച്ചു കൊണ്ടാണ് അവളുടെ അച്ഛൻ വിളിച്ചത് ………നെറ്റിയിലൊരു ഭസ്മകുറിയും ദേഹത്തു ഒരു പൂണൂലും…… കള്ള കിളവൻ….ആ മൈരൻ എന്നേ പണ്ടേ കണ്ടൂടാ…………

മാളു ചെല്ല് പൊക്കോ ഇല്ലേ നിന്റച്ഛന്റെ ടെമ്പർ തെറ്റും…….. കുഞ്ഞി കാലിനോരുംമയും കൊടുത്തവൾ ഓടി…..

ഞാനും മണിയും പ്ലസ് ടു വിനു പഠിക്കുന്ന…സമയം…അവനൊരു ക്രിസ്ത്യാനി പെണ്ണുമായി ഇഷ്ടത്തിലായി….അത്‌ സ്കൂളിലും വീട്ടിലുമൊക്കെ വലിയ വിഷയമായി……
മണിയുടെ അച്ഛനാണെ അടുത്തുള്ള ഒരമ്പലത്തിലെ പൂജാരിയും…….. പുള്ളിക്ക് ആ ബന്ധം അങ്ങ് സുഖിച്ചില്ല….. ഒരുദിവസം എന്നേം മണിനേം ഉപദേശിക്കാനായി വീട്ടിലെക്ക് വിളിച്ചു……
ആദ്യം കുറെ കാര്യങ്ങൾ ഒക്കെ പറഞ്ഞു പറഞ്ഞു അവസാനം അത്‌ ജാതിയിലേക്ക് വരെ എത്തി…… അവനോട് അതിനെ പറ്റി കുറെ പറഞ്ഞിട്ട് എന്നാടൊരു ചോദ്യം…..

എന്താ ഹരി ഞാൻ പറഞ്ഞതിൽ കാര്യമില്ലേ……….

എന്റെ ദേഹത്തു കിടന്ന പൂണൂല് പൊട്ടിച്ചു നിലത്തേക്കെറിഞ്ഞാണ് ഞാൻ മറുപടി കൊടുത്താത്…….എന്റെ പുറകേം മണിയും….. അതോടെ അങ്ങേര് ഉള്ളപ്പോൾ ആ വീട്ടിൽ ചെല്ലാൻ പറ്റത്തെ അവസ്ഥായായി…….. എന്റെ വീട്ടിലും കുറെ പ്രേശ്നങ്ങൾ ഉണ്ടായി……അതിനെ ചോല്ലി…….

രണ്ടുമാസം തികയുന്നതിനു മുന്നേ ആ പെണ്ണ് മണിയെ തേച്ചു………….

ഞാൻ എന്റനിലപാടിൽ തന്നെ ഉറച്ചു നിന്നു……..കുറെ പഴയ ദുരാചാരങ്ങൾ പോലും നില നിന്നിരുന്നു ആക്കാലത്ത്… ഞങ്ങളുടെ പ്രേദേശത്ത്…….

ആന്ന് ഊരിയ പൂണൂലിന് പിന്നീട് എന്റെ ദേഹത്തു സ്ഥാനം പിടിക്കാൻ കഴിഞ്ഞട്ടില്ല……..

നടന്നു നടന്ന് ഞാനും മോളും അടുക്കള വാതിൽക്കൽ എത്തി…….അച്ഛൻ പറമ്പിലെ പണിയും കഴിഞ്ഞു കിണറിന്റെ ചുവട്ടിൽ നിന്നും കാൽ കഴുകുന്നു…..

ഇന്നാ സംഭാരം…….. പഴയ ഒട്ടു മോന്തയിൽ നിന്നും ഗ്ലാസ്സിലേക്ക് സംഭാരം പകർന്നു കൊണ്ട് അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങി ……

ഞാനും ഹെലനെ പൊക്കി നേരെ നിർത്തി ഓരോ കൊപ്രയൊക്കെ കാണിച് അവിടെയിരുന്നു………

അച്ഛനും അമ്മയും ഞങ്ങളെ നോക്കി…നില്കുന്നു ….പക്ഷെ ഞങ്ങൾ മൈന്റ് ചെയ്തില്ല……….

ഞാൻ ഹരികൃഷ്‌ണൻ…….പാലക്കാട്‌ ഷോർനൂരിനടുത്താണ് സ്ഥാലം….. അച്ഛൻ കൃഷ്ണൻ നമ്പൂതിരി .. അമ്മ….. സാവിത്രി……..അനിയൻ ഹരീഷ്……
അച്ഛനെ പോലെ തന്നെ ആരോഗ്യവാൻ ആയിരുന്നു ഞാനും അനിയനും…… അമ്മയുടെ നിറം അമ്മയുടെ മുഖവും എനിക്ക് അച്ഛന്റെ അവനും….എനിക്ക് ഇപ്പൊ 26 വയസ്സ്…… എന്നാൽ എനിക്ക് 23 വയസ്സുള്ളപ്പോൾ എന്നെക്കണ്ടൽ ഒരു 26 ഒക്കെ പറയുമായിരുന്നു……

നാട്ടിൽ നിന്നും കോമ്മേഴ്‌സിൽ ബിരുദ്ധവും എടുത്ത് ചെന്നൈയിൽ നിന്നും ക്യാപിറ്റൽ മാർക്കറ്റിൽ ബിരുദാനന്ദര ബിരുദ്ധവും കരസ്ഥമാക്കി…… നെറ്റ് എഴുതി….. അതും കിട്ടി…….നാട്ടിൽ അല്ലറ ചില്ലറ ട്യൂഷൻ സെന്ററിലൊക്കെ ക്ലാസ്സൊക്കെ എടുത്തു നടക്കുകയായിരുന്നു ………..ഞാൻ

Kambikathakal: രക്ഷാധികാരി ബൈജു – 2
ക്യാപിറ്റൽ മാർക്കറ്റ് ആയത്കൊണ്ട് തന്നെ സ്റ്റോക്ക് മാർക്കറ്റ്….. എന്റെ പാഷൻ ആയിരുന്നു…….. അതിൽ ഞാനൊരു ഭാവി കണ്ടെത്തി…… പയ്യെ പയ്യെ മറ്റൊരു വരുമാനം കൂടി വേണം എന്ന് തോന്നി തുടങ്ങി………….അതല്ലേലും അങ്ങനെണല്ലോ കിട്ടും തോറും മനുഷ്യന് ആർത്തി കൂടും……….അതിനായി അലഞ്ഞെങ്കിലും ഒന്നുമാങ്ങോട് ഒത്തു വന്നില്ല…….ശമ്പളം തന്നെ വിഷയം….. യോഗ്യതക്കനുസരിച്ചുള്ള ശമ്പളം കിട്ടാത്തത് എന്നേ പിടിച്ചുലച്ചു……….
ആവശ്യത്തിനുള്ള വരുമാനം ഞാൻ വീട്ടിൽ ഇരുന്നു തന്നെ ഉണ്ടാക്കുന്നത് കൊണ്ട്….മനസ്സ്സിനൊരു സന്തോഷം ഉണ്ട്…… കുറച്ചു യഥാസ്തിക ചിന്താഗതിക്കാരായ കുടുംബകർക്ക് അതൊന്നും പിടിക്കുന്നുണ്ടായിരുന്നില്ല…..

പിടിച്ചില്ലേ നീട്ടി പിടിച്ചൊരു ഊംബ് കൊട് …… ആ മൈന്റ് ആയിരുന്നു ഞാൻ……

അങ്ങനെ ഒക്കെ പപോയി കൊണ്ടിരിക്കവേയാണ് …….പത്രത്തിൽ ആ പരസ്യം വന്നത്…….

മുബൈലുള്ള പ്രേമുഖ കോളേജിലേക്ക് അധ്യാപകാരെ ആവശ്യമുണ്ടെന്ന്…… ഞാൻ ചുമ്മാ അപ്ലൈ ചെയ്ത്…… രണ്ടു ദിവസത്തിനുള്ളിൽ തന്നെ ഇന്റർവ്യൂ നടന്ന് കൊച്ചിയിൽ വെച്ചായിരുന്നു…… ഇന്റർവ്യൂ കഴിഞ്ഞിട്ട് ഒന്നൊന്നര മാസമായിട്ടും വിളിക്കുന്നില്ല…….അത്‌ കിട്ടില്ല എന്ന് ഞാൻ കരുതി……..

പക്ഷെ വരാനുള്ളതെല്ലാം വരും…….. ഒരുദിവസം ഒരു കാൾ വന്നു….. ജോലി റെഡിയായിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനുള്ളിൽ ജോയിൻ ചെയ്യണമെന്നും……… ഓഫർ ലെറ്റർ മെയിലിൽ അയച്ചിട്ടുണ്ടെന്നും…..

സ്ഥലം മുബൈ ആയത് കൊണ്ട് ഞാനത് മുഖവിലക്കെടുത്തില്ല….. എന്നാൽ ഓഫർ ലെറ്ററിലെ അഞ്ചക്ക ശമ്പളം കണ്ട് ഞാൻ ഞെട്ടി………

പിന്നെ ഒന്നും നോക്കിയില്ല ഉത്രടപ്പാച്ചിൽ പോലെ ആയിരുന്നു കാര്യങ്ങൾ………….

മുടിയൊക്കെ വെട്ടിഒതുക്കി…….ക്ലീൻ ഷേവ് ചെയ്തു മീശ മാത്രം വെച്ച്….. ചില പോലീസ്കാരെ പോലെ………ബാഗ് ഒക്കെ പാക് ചെയ്ത്……..നാളെയാണ് ജോയിൻ ചെയ്യേണ്ടത്…… രാവിലെ 8 മണിയോടെ റെയിൽവേ സ്റ്റേഷനിൽ …….പിറ്റേന്ന് രാവിലെ ………….മുബൈൽ എത്തി കോളേജിനാടുത്ത് തന്നെ മുറിയെടുത്ത്…..

കുളിച്ചു റെഡിയായി ബ്ലാക് പാന്റും…….ഡാർക്ക്‌ ബ്ലൂ പ്ലെയിൻ ഷർട്ടും ഇട്ട് ഇൻഷർട്ട് ചെയ്ത് എക്സിക്യൂട്ടീവ് ലുക്കിൽ ഒരു ചെറിയ ബാക്ക്പാക്കും അതിൽ എന്റെ ലാപ്പും ആയി….ഓട്ടോ പിടിച്ചു കോളേജിൽ എത്തി……..ഒരു പോഷ് ഏരിയ ആയിരുന്നു അത്‌…….

വലിയ കോളേജ് ആണെങ്കിലും ഓരോന്നും തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളു…… ഇപ്പൊ ആര് സയൻസ് ഡിപ്പാർട്മെന്റും രണ്ട് കോമ്മേഴ്‌സ് ഡിപ്പാർട്മെന്റ്മെന്റും…….അതിൽ ഒരെണ്ണത്തിലായിരുന്നു ഞാൻ…..കോളേജ് കോമ്പൗണ്ടിൽ കേറിയ മുതൽ ചുറ്റിനും നോക്കനെ സമയമുള്ളൂ………
തടിച്ചു കൊഴുത്ത പെൺകുട്ടികൾ ടീച്ചർമാർ…… ശരീരത്തിന്റെ ഷേപ്പ് കാത്തുസൂക്ഷിക്കുന്ന മോഡൽസ് എല്ലാം ഒന്നിനൊന്നു മെച്ച്ചം………

തിരക്കി പിടിച്ചു കോമേഴ്‌സ് ഡിപ്പാർട്ൻറ്റിൽ ചെന്ന് ജോയിൻ ചെയ്ത്…….ആ നാല് അധ്യാപകർ…….മൈര് വെറുതെല്ല അഞ്ചക്ക ശമ്പളം ഉള്ള സബ്ജെക്ട് മൊത്തോം പഠിപ്പിക്കണം……..

ഒരു ഉത്തർപ്രേദേശ്കാരീ……ആഹാന….. മെലിഞ്ഞ ശരീരത്താൽ തടിച്ചുന്തിയ നിതബവും….ഞെക്കിയാൽ പൊട്ടും എന്നാ രീതിയിൽ നിൽക്കുന്ന മുലകളും…….ഞെട്ടിന്റെ വലിപ്പമുള്ള പൊക്കിൾ ചുഴിയും കാട്ടി നടക്കുന്നൊരു സുന്ദരി…………….

അടുത്തതൊരു റാം സിംഗ്…… പഞ്ചാബി…… പിന്നെ ഷുക്കൂർ അലി ഖാൻ എന്നാ രാജസ്ഥാൻകാരൻ…….പിന്നെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ഞാനും………ഏറ്റവും പ്രായം കുറഞ്ഞതും എക്സ്പീരിയൻസ് ഇല്ലാത്തതും ഞാനായിരുന്നു…….

ഹിന്ദിയും ഇംഗ്ലീഷും കയ്യിലിട്ടമ്മനം ആടുന്ന എനിക്ക്…….. ഭാഷയൊരു വിഷയവേ അല്ലായിരുന്നു ആദ്യ ദിവസം തന്നെ…… എല്ലാരുമായി കമ്പനിയായി…..തല്ക്കാലം കോളേജ് ഗസ്റ്റ് ഹൌസിൽ താമസം……..

നാളെ തൊട്ട് ക്ലാസ്സിൽ പോണം….. പിളേരൊക്കെ എങ്ങനെയാണാവോ….. പൂത്ത കാശുള്ളവരുടെ മക്കളാണ് അവിടെ പഠിക്കുന്നത്….. അവരുടെ ഒരു വർഷത്തെ ഫീ എന്റെ എന്റെ ഒരു വർഷത്തെ ശമ്പളത്തേക്കാൾ വലുതായിരുന്നു……….

അടുത്ത ദിവസം കോളേജിൽ നേരെ ക്ലാസ്സിലേക്ക്………..

എക്സിക്യൂട്ടീവ് ലുക്കിൽ ഞാൻ മൂന്നാം വർഷ..ക്ലസ്സിലേക്ക് കേറി…..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
എല്ലാരും എഴുനേറ്റു വിഷ് ചെയ്തു…

സിറ്റ് സിറ്റ്………

ഒരു വലിയ ശീതികരിച്ച ക്ലാസ്സ്‌ മുറി….. ഓരോ കുട്ടിക്കും വെവ്വേറെ കസേരയും ടേബിളും…..30 ആൺ കുട്ടികൾ മുപ്പത് പെൺ കുട്ടികൾ ഇതായിരുന്നു സ്‌ട്രെങ്ത്ത്….. പല പല സംസ്ഥാനങ്ങളിൽ നിന്നുള്ളവർ………….

ഗുഡ് മോർണിംഗ് അൾ ഓഫ് യു………ഞാൻ എല്ലാവരെയും ഒന്ന് കൂടെ വിഷ് ചെയ്തു

ഐ ആം ഹരികൃഷ്ണൻ ഫ്രം കേരള….. ആൻഡ് ഐ വിൽ ബി വിത്ത്‌ യു ഫ്രം ടുഡേ ഓൺവേർഡസ്….. ഐ വിൽ ടീച്ച് തെ സബ്ജെക്ട് ക്യാപിറ്റൽ മാർക്കറ്റ് … ആൻഡ് ഇട്സ് സ്‌ട്രുക്ചർ സൊ ലെറ്റസ്‌ ഗെറ്റ് സ്റ്റാർട്ട്‌…..
അന്ന് ക്ലാസും കഴിഞ്ഞു തിരിച്ചിറങ്ങിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത് …….സാധാരണ ഒരു കോളേജ് അല്ല പഠനത്തിനു മുൻ തൂക്കം നൽകുന്ന ഒരു കോളേജ്….. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ഒരു അലമ്പും ഇല്ലാത്തെ സൈലന്റ് കോളേജ്….. കുട്ടികൾക്കണേൽ പഠിക്കാൻ മാത്രേ താല്പര്യമുള്ളൂ…….വേറെ ഒന്നിനോടും ഒരു താല്പര്യവും ഇല്ല……….

Kambikathakal: എന്‍റെ പാറുക്കുട്ടി – 2
ക്ലാസ്സിലിരുന്നു ദഹിപ്പിക്കുന്ന നോട്ടം നോക്കുന്നു പെൺകുട്ടികളും ഉണ്ടായിരുന്നു……..ഓരോ ദിവസം കഴിയുന്തോറും എല്ലാരുമായി അടുത്തു…….കളിയും ചിരിയും പഠനവുമൊക്കെയായി ഒരു മാസം കഴിഞ്ഞു……….കോളേജിൽ ഞാനൊരു സ്റ്റാറായി മാറിയ വിവരം ഞാൻ പോലും അറിയാൻ വൈകി…… മറ്റു ഡിപ്പാർട്മെന്റിലെ കുട്ടികൾ വരെ വന്ന് പരിചയപെടുന്നു…… അതിൽ കൂടുതലും പെൺ കുട്ടികൾ……. കുറച്ചു പേർ നമ്പർ ഒക്കെ ചോദിച്ചു ഞാൻ കൊടുത്തില്ല……

ആ മാസം തന്നെയായിരുന്നു കോളേജ് ഡേ
അമ്മയുടെ പാട്ട് പാടാനുള്ള കഴിവ് കുറച്ചൊക്കെ എനിക്കും കിട്ടിയിട്ടുണ്ട്……കോളേജ് ഡേ ഒക്കെ ഉഷാറായി നടന്നു കൊണ്ടിരുന്നു….സാധാരണ കോളേജിൽ കണ്ടു വരുന്ന മദ്യപാനം പോലുള്ളവ ഒന്നും അവിടെ കാണാനില്ല…… എന്തൂട്ട് പിള്ളേരാണോ എന്തോ….എല്ലാത്തിനും പഠിക്കണം എന്നൊരോറ്റ വിചാരമേ ഉള്ളൂ…

കുറച്ചു ഷോ ഇറക്കം എന്നുള്ള രീതിയിൽ ഞാൻ സ്റ്റേജിൽ കേറി അമീർ ഖാനെ കജോൽ നേം മനസ്സിൽ വിചാരിച്ചു ഒരു പാട്ട് അങ്ങ് കാച്ചി…

ചാൻഡ്‌ സിഫരീഷ് ജോ കർത്താ ഹാമാരി..

ദെത്താ വോ തും കൊ ബാത്താ………

ഷർമോ ഹയാ കെ പർദെ ഗിര കെ

കർനി ഹ ഹം കൊ ഖത്താ……..

സിദ് ഹേ അബ് തോ ഹ ഹുദ കൊ മിത്തനാ

ഹോനാ ഹെ തുജ് മേ ഫനാ……..

പാട്ട് തീർന്നതും ഞാൻ പ്രേതീക്ഷിച്ചത് പോലെ തന്നെ ഞാൻ മെയിൻ ആയി
എന്നേ അറിയാതെ ആരും ആ കോളേജിൽ ഇല്ല എന്നുള്ളവസ്ഥായിലായി……….

പിറ്റേന്ന് ക്ലാസ്സിൽ ചെന്ന് സ്റുഡന്റ്സിനൊരു പ്രൊജക്റ്റും കൊടുത്ത്…….അടുത്ത ദിവസം ഞാൻ തിരിച്ചു നാട്ടിലേക്ക്……….നാട്ടിലെത്തി പറമ്പിലെ കുളത്തിലേക്ക് ചാടിയപ്പോ കിട്ടിയ സുഖം ഹോ……..
കേറി വാ പനി പിടിപ്പിക്കേണ്ട….. അടുക്കള വാതിൽക്കൽ നിന്നും അമ്മയുടെ വിളി വന്നതോടെ…………നനഞ്ഞോട്ടിയ തോർത്തുമുടുത്ത് കുളപ്പാടവിലേക്ക് കേറി……………മുണ്ടും ഉടുത്തു നേരെ അടുക്കളയിലേക്ക്…….പണ്ടത്തെ ചാണകംമെഴുകിയ തിണ്ണയിലിരുന്നു അമ്മയുണ്ടാക്കിയ ദോശയും ചമ്മന്തിയും കെറ്റി……….മുറിയിലേക്ക്…………

മുത്തശ്ശി എന്താണ് ദൈവത്തെ വിളിച് നിലത്തിറക്കുവോ………

പ്രാത്ഥിച്ചോണ്ടിരുന്ന മുത്തശ്ശിയേം ശല്യപെടുത്തി മുറിയിലേക്ക്…….. നല്ലൊരു ഉറക്കം ഉറങ്ങി……….

രാവിലെ എഴുനേറ്റ് ചായയും ആയി ഉമ്മറത്തെ കൊലയിൽ ഇരുന്നു അപ്പുറത്തിരുന്ന് അമ്മ പച്ചക്കറി അരിയുന്നുണ്ട്…….

നീ ഇവിടെ നടക്കുന്നത് വല്ലതും അറിയുന്നുണ്ടോ കുട്ട്യേ……..

എന്താമ്മ…….

നിന്റനിയൻ ഒന്നും പറഞ്ഞില്ലാ……..

ഇല്ലന്നെ എന്താ……..

മ്മടെ പടിഞ്ഞാറലെ മാളുവും അവനും തമ്മിലിഷ്ടത്തിലാണെന്ന്………

ങേ…….അതെപ്പോ………

അതൊക്കെ കുറെ നാളായി ഞങൾ അറിയുന്നതിപ്പോഴാന്ന് മാത്രം

നടത്തി കൊടുക്കായിരുന്നില്ലേ……

അതിപ്പോ നീ നിൽക്കുമ്പോ എങ്ങനാ കുട്ട്യേ നടത്തുന്നെ ആൾക്കാർ എന്ത് പറയും…….

ആൾക്കാരെ എന്തിനാ നോക്കുന്നെ… നാളെ പോയി സംസാരിക്ക് അവന്റീഷ്ട്ടല്ലേ അത്‌ നടക്കട്ടെ………

നിന്റെ കൂട്ടുകാരനല്ലേ മാളൂന്റെ ആങ്ങള നിനക്ക് സംസാരിച്ചാൽ എന്താ…..

Kambikathakal: മീര
പിന്നെ ഞാൻ അവനോട് എന്ത് പറയാനാ

അത്‌ പിന്നെ അമ്മാരു കാര്യം പറയട്ടെ.. നമ്മുക്ക് ഈ വീടൊന്ന് പുതുക്കി പണിതലോ………നിന്റെൽ കാശ് വല്ലതും ഇണ്ടോ…….

ഓ അപ്പൊ അതാണ് കാല്യണലോചിക്കാൻ പോകാത്തെ….. ല്ലേ……
ഇനി അത്‌ കാരണം നടക്കാതിരിക്കണ്ട….. അതിന് ഞാൻ വഴിയുണ്ടാക്കാം ……….

പിറ്റേന്ന് മുതലോരോട്ടമായിരുന്നു ലോൺ ശെരിയാക്കി…….. പ്ലാൻ വരപ്പിച്ചു കോൺട്രാക്ടറും കൊടുത്തപ്പോഴേക്കും ഒരാഴ്ചത്തെ ലീവ് രണ്ടാഴ്ചയ്യായി……

നാളെ പോയില്ലേ ഇനി ആ ജോലിം പോകും…… പിറ്റേന്ന് ഉച്ചക്ക് ട്രെയിൻ കേറി…….. മുംബൈലോട്ട്……

അവിടെ ചെന്നപ്പോൾ അടുത്ത കുരിശ്….ഗസ്റ്റ്‌ ഹൌസ് ഒഴിയണമെന്ന്….ഭാഗ്യത്തിന് ഒരു ഫ്ലാറ്റ് കിട്ടി ബന്ദ്ര എന്നാ സ്ഥാലത് അത്‌ ഒരു പോഷ് ഏരിയ ആയിരുന്നു….. വാടക 20000 രൂപ…….പക്ഷെ വർത് ആയിരുന്നു………

പിറ്റേന്ന് വീണ്ടും ക്ലാസ്സിലേക്ക്…….

ഗുഡ് മോർണിംഗ് അൾ ഓഫ് യു……….ലാപ്ടോപ് പ്രൊജക്ടറിലേക്ക് കണക്ട് ചെയ്യുന്നതിനിടയിൽ ഞാൻ പറഞ്ഞു…….

ഗുഡ് മോർണിങ് സർ…….

ഹൌ വാസ് തെ ലാസ്റ്റ് വീക്ക്‌സ് …….തിരിഞ്ഞ് ലാക്ചർ ടേബിളിൽ ചാരി നിന്നു ചോദിച്ചു………..

പിച്ചല ഹാഫ്ത ബഹുത് ഉബഒ താ ( ബോർ ആയിരുന്നു സർ.) ഒരു പെൺ കുട്ടി എഴുനേറ്റ് നിന്ന് പറഞ്ഞു……..

ശില്പ അതായിരുന്നു അവളുടെ പേര്……..

ശില്പ അഗർ ആപ് പ്രൊജക്ട് പൂര കർത്തി ഹെ…………(ശില്പ പ്രൊജക്റ്റ്‌ കംപ്ലീറ്റ് ചെയ്തോ ) ചിരിച്ചു കൊണ്ട കുട്ടിയോട് ചോദിച്ചു…..

നോ സർ……..

വൈ………..

കൽ മേം സബ്‌മിറ് കരൂങ്ക……….(നാളെ വെക്കാം )

ഷുവർ……..

യെസ് സാർ…….

ഓക്കേ സിറ്റ് ഡൌൺ……….

ലിസൺ ഓൾ ഓഫ് യു…..ആപ് സബ്ഹീ സുനി അഗലെ സോമവർ ആപ്‌കേ ലിയെ ആകിരീ ടാരീഖ ഹേ

…( അടുത്ത തിങ്കളാഴ്ചയാണ് പ്രൊജക്റ്റ്‌ വെക്കാനുള്ള ലാസ്റ്റ് ഡേറ്റ് കഴിയുന്നതും എല്ലാവരും നേരത്തെ തന്നെ വെക്കാൻ ശ്രെമിക്കുക….. അല്ലാത്തപക്ഷം.. എക്സാം എഴുതാൻ സാധിക്കില്ല….)…………
അതോടെ എല്ലാത്തിന്റെ കിളി പോയ പോലെ…….ആദ്യമായിട്ടായിരുന്നു ഞാൻ അങ്ങനെ പറഞ്ഞത്…….

ക്ലാസ്സ്‌ തുടർന്നു…………

എസ്ക്യൂസ്‌ മി സർ………..

യെസ്………….

മേ അബി ജാനാ ചാഹതാ ഹൂ ക്യോങ്കി മേരെ മാതാ പിതാ ആ റെഹേ ഹേ……
( സർ എനിക്ക് പോകണം….പേരെന്റ്സ് വരുന്നുണ്ട്….നാട്ടിൽ നിന്ന് )

പ്രിയങ്ക ശർമ അതായിരുന്നു അവളുടെ പേര്….. ഒരു ശാലീന സുന്ദരി……നടി അനുഷ്ക ശർമ്മയുടെ ലുക്ക്‌….കുറച്ചു കൂടി ശരീരം ഉണ്ട്… പൊക്കവും ഏകദേശം അതെ പോലെ തന്നെ………..

യെസ് യു ക്യാൻ ലീവ്………

അവളിറങ്ങി വെളിയിലേക്ക് പോയി…..

ക്ലാസ്സ്‌ കഴിഞ്ഞു ഫ്ലാറ്റിൽ ചെന്ന്… കുളിച്ചു ഫ്രഷ് ആയി…….. പുറത്തൊക്കെ പോയെന്നു കറങ്ങി വീണ്ടും ഫ്ലാറ്റിൽ കേറി.. ഇത് തന്നെ ജീവിതം……

സ്റ്റോക്ക് മാർക്കറ്റിൽ പാഷൻ ഉള്ളത്കൊണ്ട്…….കിട്ടുന്ന ശമ്പളത്തിന്ന് ചിലവ് കഴിച്ചു ബാക്കി….. ഇൻവെസ്റ്റ്‌ ചെയ്തും ട്രേഡ് ചെയ്തും ലാഭ നഷ്ടങ്ങൾ ഉണ്ടാക്കികൊണ്ടിരുന്നു…….അത്‌ കൊണ്ട് ഹോം ലോൺ ഒക്കെ പെട്ടന്ന് അടച്ചു തീർക്കാൻ പറ്റികൊണ്ടിരുന്നു ………

അടുത്ത തിങ്കളാഴ്ച എത്തി….ഇന്നാണ് ഞാൻ പ്രൊജക്റ്റ്‌ വെക്കാൻ പറഞ്ഞിരിക്കുന്നത്…….ചില സാറുമ്മാരെ പോലെ മൊട കാണിക്കാൻ എന്നേ കൊണ്ട് കഴിയേലത്തത് കൊണ്ട്…….വെക്കുന്നവരുടെയല്ലാം ക്ലിയർ ചെയ്ത് വിടാൻ തീരുമാനിച്ചു….അല്ലേലും ഇത് മൊത്തോം ചെക്ക് ചെയ്യാൻ ആർക്കാ സമയം……..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അന്ന് ഞാൻ എഴുന്നേറ്റപ്പോൾ വൈകി….കോളേജിൽ എത്തിയപ്പോഴേക്കും വൈകി…..12 മണിക്കാത്തെ ക്ലാസ്സിലാണ് കയറിയത്……

ഗുഡ് മോർണിംഗ്…………വൈറ്റ് ഷർട്ടിൽ എക്സിക്യൂട്ടീവ് അടിച്ചു വിയർത്തു കുളിച്ചു ക്ലാസ്സിലേക്ക് കേറി ……..

സർ ഗുഡ് ആഫ്റ്റർ നൂൺ……പ്രിയങ്ക ആയിരുന്നു ബാക്ക് ബെഞ്ചിൽ നിന്നും വിളിചു പറഞ്ഞത്…..സൗണ്ട് കേട്ടപ്പോഴേ എനിക്കളെ പിടികിട്ടി…..….മൈര് ഊമ്പി രാവിലെ ആണെന്ന കരുതി പറഞ്ഞതാ……….
ഞാൻ നെറ്റിയിൽ കൈ വെച്ചു …… സോറി………(മേം ആജ് വ്യെസ്ത താ…..)
കുറച്ചു തിരക്കിലായി പോയി അതാണ് വൈകിയെ………..

ക്യാ ഹുവാ സാർ……… (എന്തു പറ്റി സാർ ) പ്രിയങ്കയുടേതായിരുന്നു ചോദ്യം……..

നോതിംഗ് സ്പെഷ്യൽ….. ജബ് മേ ഉത്ത തബ് തക് ദേർ ഹോ ചുക്കി തീ…….

( പ്രേത്യേകിച്ചു ഒന്നുമില്ല എഴുന്നേറ്റപ്പോൾ വൈകി…….ഞാൻ ചിരിച്ചോണ്ട് പറഞ്ഞു…)

ഉച്ചയ്ക്ക് മുൻപ് എല്ലാരും പ്രൊജക്റ്റ്‌ സബ്‌മിറ്റ് ചെയ്യണം……..ഞാൻ അറിയാതെ മലയാളത്തിൽ പറഞ്ഞു പോയി…

സർ ഹിന്ദി ഒറ് ഇംഗ്ലീഷ്….. നോ മലയാളം…… പ്രിയങ്ക എഴുനേറ്റ് നിന്ന് പറഞ്ഞതും ഞാൻ വീണ്ടും ചമ്മി…..എല്ലാവരും എന്നേ നോക്കി ചിരിക്കുന്നു……..

വന്നപ്പോൾ തോട്ടാവൾ എനിക്കിട്ട് വെച്ച് താങ്ങികൊണ്ടിരിക്കണേ…… മോള് പ്രൊജക്റ്റും ആയി വാ ബാക്കി അന്നേരം തരാം……..മനസിൽ പറഞ്ഞു ഞാൻ ക്ലാസ്സ്‌ തുടർന്നു………..

അല്ലെ വേണ്ട ഇപ്പൊ തന്നെ കൊടുക്കാം…..

പ്രിയങ്ക………സ്റ്റാൻഡ് അപ്പ്‌

യെസ് സാർ……….

വാട്ട്‌ ആർ തെ ഫങ്ക്ഷൻസ് ഓഫ് സെബി????????………….

Kambikathakal: പൂർ തീറ്റിക്കുന്ന എന്റെ ഭാര്യ
പെണ്ണ് പെട്ട്…… ബാക്ക് ഇൽ എഴുന്നേറ്റ് നിന്ന് ചുറ്റിനും നോക്കുന്നു…….

കം ഓൺ സ്പീക്ക്‌ അപ്പ്‌………

സെബി….. സെബി……… ഐ ഡോണ്ട് നോ സാർ……….. കുറച്ചു നേരത്തെ തപ്പലിൽനോടുവിൽ കീഴടങ്ങി………

1000 തവണ ഇമ്പോസിഷൻ എഴുതി കാണിച്ചിട്ട് പോയാൽ മതിട്ടാ………….

ഓക്കേ സാർ…….അവൾ അവിടെ ഇരുന്നു…….

തുടങ്ങിക്കോ വൈകുന്നേരം തീർക്കണം….
അവൾ ഒരു കൂസലും ഇല്ലാതെ…..എഴുതി തുടങ്ങി………

ഒരു മണിക്കൂറത്തെ ക്ലാസ് കഴിഞ്ഞു ബെൽ അടിച്ചു…….. ലാപ്പും മടക്കി….ബാക്കിൽ പ്രിയങ്കയുടെ അടുത്തേക്ക് ചെന്ന്……… ബുക്ക്‌ എടുത്തു നോക്കി…………1000 പോയിട്ട് ഒരെണ്ണം പോലും എഴുതിട്ടില്ല……..

വൈകിട്ട് കാണണേ……….ഇമ്പോസിഷൻ
ബേസിക്സ് പോലും അറിയില്ല താനൊക്കെ പിന്നെന്തിനു വരണേ ഇങ്ങോട്ട്……ഒരു ലോഡ് പൂച്ചവും കൊടുത്തു ഞാൻ കാന്റീനിലേക്ക് ഇറങ്ങി……….

ആഹാ എന്തോ ഒരു സന്തോഷം……..

ക്യാന്റീനിൽ ചെന്ന് ഒരു മീൽസും വാങ്ങി……കഴിച്ചു തുടങ്ങി….ഒരു കയ്യ് ഫോണിലും കുത്തി കൊണ്ടിരുന്നു…….

ടേബിളിന് ഓപ്പോസിറ്റ് ടേബിളിൽ ആരോ വന്നിരുന്നു ഫോണിൽ നിന്നും കണ്ണെടുത്തു നോക്കി…….മനീഷയും പ്രിയങ്കയും..,……..

ഞാൻ ഒരു ചിരിയും കൊടുത്തു….വീണ്ടും ജോലിയിലേക്ക് ശ്രെദ്ധ തിരിച്ചു……..

സർ…….ഞങ്ങളും ഓർഡർ ചെയ്തോട്ടെ കാശില്ല…….മനീഷയാണ് പറഞ്ഞത്……

മേടിച്ചോ…… ഞാൻ അനുവാദം കൊടുത്താതും നിമിഷനേരങ്ങൾക്കുള്ളിൽ ടേബിൾ മുഴുവനും നിറഞ്ഞു…..അതും എനിക്കുള്ള പണിയാണെന്ന് മനസ്സിലായെങ്കിലും….ഭക്ഷണമല്ലേ കഴിക്കട്ടെ പക്ഷെ ഇതിച്ചിരി കൂടി പോയി.. രണ്ടിനെ കൊണ്ടും മൊത്തം കഴിപ്പിക്കണം എന്ന് തീരുമാനിച്ചു ഞാനും ഇരുന്നു……

ഞാൻ കഴിക്കുന്ന സ്പീഡ് കുറച്ചു…….അവിടേം അവർ എന്നേ ഞെട്ടിച്ചു രണ്ടും കൂടെ ഒരിരിപ്പിരുന്നിട്ട് എഴുന്നേൽക്കണ്ടേ….. മനീഷ എന്നാ ബീഹാർകാരി ഒരു വർഷത്തോളം പട്ടിണി ആയിരുന്നെന്ന് തോന്നും തീറ്റ കണ്ടാൽ….

പ്രിയങ്കേം ആൾ മോശമല്ലാ……….എല്ലാം ക്ലീൻ ആക്കി പ്ലേറ്റ് വടിച്ചു………….

മതിയോ…….ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു………

മമ് മതി……..

ഇത്രെയും നാൾ പട്ടിണിയായിരുന്നോ……
രണ്ടു പേരും പരസ്പരം നോക്കി…..

അതെന്താ സർ അങ്ങനെ ചോദിച്ചേ….

അല്ല പത്തുപേർക്കുള്ളത് രണ്ടും കൂടെ തീർത്തത് കണ്ടിട്ടാ……

രണ്ടും ഒരു ചിരിയും ചിരിച്ചു കൈ കഴുകാൻ പോയി ഞാൻ പുറകെ ചെന്ന്….
കയ്യും കഴുകി നോർത്തിന്ത്യൻ സ്റ്റൈൽ ഉടുപ്പിന്റെ ഷാൾ എടുത്ത് വായ തുടച്ചു തിരിഞ്ഞ താങ്ക്സ് പറഞ്ഞു പ്രിയങ്ക പോയി പുറകെ മനീഷയും……….

ഇമ്പോസിഷൻ വൈകിട്ട് കിട്ടണേ.………

തിരിഞ്ഞു നോക്കി കണ്ണുകൊണ്ട് എന്തോ കാണിചു നേരെ പോയി…….. ഞാൻ കൌണ്ടറിൽ ചെന്ന് ബില്ല് നോക്കി 2500 രൂപ….. അതിൽ 300 രൂപക്ക് ഞാൻ തീന്ന് ബാക്കി രണ്ടു കൂടെ കെറ്റിയതാണ്…..

ഇനി മേലാൽ ഇതുങ്ങളെ കഴിക്കാൻ വിളിക്കരുത്……….മുടുപ്പിച്ചുകളയും…..

3 മണിക്ക് മുന്നേ തന്നെ എല്ലാരുടെയും പ്രൊജക്റ്റ്‌ എല്ലാം ടേബിളിന് മുകളിൽ എത്തി…….. മൈര് ഇതേപ്പോ നോക്കി തീരാനാ…….. പേര് നോക്കി ക്ലിയർ ആക്കി വിടാം……പകുതി പേരുടെ ഫ്രണ്ട് പേജ് നോക്കി മാർക്കിട്ടു കഴിഞ്ഞു…..

Kambikathakal: ഒരു തുടക്കകാരന്‍റെ കഥ – 1
ലാസ്റ്റ് ഹൗർ എനിക്ക് ക്ലാസ്സുണ്ട് ബാക്കി നാളെ നോക്കാം………………….

വീണ്ടും ക്ലാസ്സിലേക്ക്….കേറി….. കുറച്ചു പേരുടെ മുഖത്തൊക്കെ ഒരു മടുപ്പ് കാണാം…………

പഠിപ്പിക്കാൻ എന്നേ കൊണ്ടും കഴിയേല….

ഞാൻ ലെക്ചർ ടേബിളിന്റെ മുകളിൽ കേറി ഇരുന്നു…….

വാണ്ട്‌ ടു ടീച് മോർ
ഇന്ന് ഇനി പഠിപ്പിക്കണോ………

വേണ്ട.,,,,,,,,,,,,,,, ഒരേ സ്വരത്തിലായിരുന്നു പിള്ളേരുടെ മറുപടി………..

പിന്നെന്തു ചെയ്യും സമയം പോകണ്ടേ…..
സാർ ഒരു പാട്ട് പാട്…….. പുറകിൽ നിന്നും മനീഷ വിളിച്ചു പറഞ്ഞു…….

മനീഷ…….കം…………അവൾ ഇറങ്ങി അടുത്തേക്ക് വന്ന്……

.തുടങ്ങിക്കോ….

എന്ത്….. ആശ്ചര്യരൂപേണെ എന്നേ നോക്കി…….

പാട്ട് പാടിക്കോ……….

സാർ എനിക്കറിയില്ല……പാടാൻ……

അത്‌ പറഞ്ഞാൽ പറ്റില്ലല്ലോ പടിയിട്ട് പോയാൽ മതി…………

സാർ പ്രിയങ്ക പാടും……….. അവൾ എന്നെ നോക്കി പറഞ്ഞു…….

പ്രിയങ്ക……….ഒട്ടും താല്പര്യമില്ലത്ത മാട്ടിൽ തല ചൊറിഞ്ഞു കൊണ്ട് എഴുന്നേറ്റു…….

ഇമ്പോസിഷൻ ഈവിടേം വരെയി……..

തീർന്നിട്ടില്ല സർ………

എത്രണ്ണം എഴുതി……………

തുടങ്ങിട്ടില്ല……ഡെസ്കിൽ എന്തോ വരച്ചു കൊണ്ട് മുഖത്ത് നോക്കാതെ ഷാൾ വലിച്ചു തലയിലേക്കിട്ട് കൊണ്ട്പറഞ്ഞു……

ആഹ് ഒരു മണിക്കൂർ ഉണ്ട് അതിനുള്ളിൽ തീർത്താൽ മതി……….ഇരുന്നോ……

ഇരിക്കാൻ തുടങ്ങിയവൾ ഇരിക്കാതെ വീണ്ടും എഴുന്നേറ്റ്…… സർ ഫോട്ടോകോപ്പി എടുത്താൽ മതിയോ……….പിള്ളേരെല്ലാരും ചിരിക്കാൻ തുടങ്ങി…………എനിക്കങ്ങു പൊട്ടി….. ചിരിച്ച എന്റെ മുഖം മാറി………

അതെഴുതി കാണിക്കാതെ നാളെ തൊട്ട് ക്ലാസ്സിൽ കേറണ്ട……………ഓക്കേ

ഓക്കേ സാർ …………….

മനീഷ പാടുന്നുണ്ടോ……….

എനിക്കറിയില്ല സാർ………

എന്നപോക്കോ……….
വെൽ ഇനി ആരാ…….വിവേക് നീ പാടൂല്ലേ…….

ഇല്ല സർ എനിക്കറിയില്ല………

ശേ….. എന്നാ നിങ്ങൾ എന്തെങ്കിലും ചോദിക്ക് ഞാൻ മറുപടി പറയാം………

സർ എന്ത് വേണേലും ചോദിക്കാവോ….. വിവേക് ആയിരുന്നു ചോദിച്ചത്…….

ആ ഈ മൈരൻമാറ് എന്തൊക്കൺ ചോദിക്കാൻ പോണേ ആവോ……

സാറും ആഹാനാ മിസ്സും തമ്മിൽ റിലേഷനിൽ ആണോ…?????

ഞാൻ മനസ്സിൽ പോലും ചിന്തിക്കത്തെ കാര്യം അവന്റെ വായിന്നു വന്നതും ഞാൻ ഞെട്ടി….വെള്ള ഷർട്ടിലൂടെ….വിയർപ്പൊഴുകാൻ തുടങ്ങി….

ആരാടാ ഇതൊക്കെ പറയുന്നേ……..

സർ ഞങ്ങളോട് പ്രിയങ്കെ പറഞ്ഞെ…………

ഞാൻ പ്രിയങ്കേനെ നോക്കി…….അവൾ അവനെ നോക്കി ദഹിപ്പിക്കുന്നു……

പ്രിയങ്കാ…….സ്റ്റാൻഡ് അപ്പ്‌……..

സാർ ഞാനല്ല മാനിഷേ പറഞ്ഞെ…….

മാനിഷാ…….

സർ ഞാനല്ല………..

ഓക്കേ ഇപ്പൊ ആരുമില്ല…… ഞാൻ മിസ്സിനോട് പറയാം മിസ്സ്‌ ചോദിക്കുമ്പോൾ മറുപടി കൊടുത്താൽ മതി………

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അയ്യോ സാറേ പറയല്ലേ ആ തള്ളക്ക് അല്ലെകിൽ തന്നെ പ്രാന്താ…പ്രിയങ്കയാണ് പറഞ്ഞത്…….

ആഹ് ഇത് കൂടെ പറഞ്ഞേക്കാം ഞാൻ ചിരിച്ചോണ്ട് പറഞ്ഞു……

.പ്രാന്തുള്ളതിനേക്കെ എന്റെ തലേ കെട്ടി വെക്കാൻ നോക്കുന്നല്ലേ……..ഞാൻ പറഞ്ഞതും പിള്ളേരൊക്കെ ചിരിക്കാൻ തുടങ്ങി……..

സാറിന്റെ ലവ്റിന്റെ പേരെന്താ….. അടുത്ത ചോദ്യം വന്നത്…….ശ്രേയയിൽ നിന്നായിരുന്നു…… വെളുത്തു തുടുത്തൊരു പഞ്ചാബ് കാരി………
അരൂല്ല ഇപ്പൊ പിന്നെങ്ങനെ പറയാനാ ഞാൻ ചിരിച്ചോണ്ട് പറഞ്ഞു……..

Ex ന്റെ പേര് പറഞ്ഞാൽ മതി….പെണ്ണ് വിടുന്ന ലക്ഷണം ഇല്ല……..

ഭാഗ്യത്തിന് കറക്റ്റ് സമയത്ത് ബെൽ അടിച്ചു…….. ഞാൻ വേഗം വെളിയിലേക്കിറങ്ങി…….

എല്ലാം കൂടെ ക്ലാസ്സിൽ കിടന്നു ഉച്ച വെക്കുന്നുണ്ടായിരുഞ്ഞ്…… മൈന്റ് ചെയ്യാതെ ഞാൻ വെളിയിലേക്കിറങ്ങി…….

തിരിച്ചു ഫ്ലാറ്റിൽ ചെന്ന്…….. ചെന്നപ്പോഴേ ചെറിയ തല വേദന ഉണ്ടായിരുന്നു…….പിറ്റേന്ന് പനി ആയി അത്‌ കൊണ്ട് അന്ന് ലീവ് ആക്കി….. രണ്ടു ദിവസം കൂടി ലീവ് ആകേണ്ടി വന്ന്…….

ലീവ് കഴിഞ്ഞു കോളേജിൽ ചെന്ന് ഫസ്റ്റ് ഹൗർ ക്ലാസ്സിൽ കേറി തിരിച്ചു ഡിപ്പാർട്മെന്റഇൽ വന്ന്….പ്രൊജക്റ്റ്‌ ചെക്ക് ചെയ്യാൻ തുടങ്ങി …..60 പേരിൽ 59 പേരും വെച്ചിട്ടുണ്ട്………ഒരാൾ മാത്രം ഇല്ല…..

പ്രിയങ്കാ…………

ഉച്ച കഴിഞ്ഞുള്ള ഹൗർ ക്ലാസ്സിലേക്ക് ചെന്ന്………

പ്രിയങ്ക……ആരുടെയോ പുറകിൽ നിന്നും പയ്യെ പൊങ്ങി…….

.പ്രൊജക്റ്റ്‌ എവിടെ……….

എഴുതില്ല………

ഇമ്പോസിഷൻ………..

എഴുതില്ല…….തല കുമ്പിട്ടു നിന്ന് പറഞ്ഞു….

പിന്നെന്തിനിങ്ങോട്ട് കെട്ടിയെടുക്കണേ… എക്സാം എഴുതണ്ടേല്ലേ ………

അവൾ ഒന്നും മിണ്ടാതെ നിൽക്കുന്നു…..

ഇറങ്ങിക്കോ….. കംപ്ലീറ്റ് ചെയ്തിട്ട് കേറിയാൽ മതി…….

അവൾ നേരെ വെളിയിലേക്കിറങ്ങി….. ക്ലാസിനു വെളിയിൽ നിന്നും….. ക്ലാസ്സ്‌ കഴിഞ്ഞ് ഞാൻ ഇറങ്ങിയപ്പോൾ ആ പരിസരത്തു പോലും അവളില്ല…….. എങ്ങോട്ട് പോയോ എന്തോ……..

പിറ്റേന്ന് വീണ്ടും ക്ലാസ്സിൽ ചെന്ന്………
പ്രിയങ്ക….. കംപ്ലീറ്റ് ചെയ്തോ…..

ഇല്ല……..

കൈ കൊണ്ട് പുറത്തേക്കിറങ്ങാനുള്ള ആംഗ്യം കാണിച്ചവൾ വെളിയിലേക്കിറങ്ങി……

അന്ന് ക്ലാസ്സ്‌ തീർന്നു വെളിയിലിറങ്ങിയാപ്പോൾ വരാന്തയിൽ തന്നെ നിൽപ്പിലുണ്ട് ഫോണിലും കുത്തി…. ഒരു ലോഡ് പുച്ഛം കൊടുത്തു ഞാൻ പോയി……..

അടുത്ത ദിവസവും ഇത് തന്നെ വരും അവളെ പുറത്താക്കും…..ക്ലാസ്സെടുക്കും പോകും…..

Kambikathakal: അപരാധത്തിലെ അവരാതം – 8
പിന്നീടുള്ള രണ്ടു ആഴ്ച അത്‌ തന്നെയിരുന്നു…….

എക്സാം ഡേറ്റ് ഉം വന്ന്……..

പിന്നീട് ഞാൻ ചെല്ലുമ്പോളെ പ്രിയങ്ക ക്ലാസ്സിൽ നിന്നിറങ്ങി വെളിയിലേക്ക് പോകും………

അന്ന് ക്ലാസ്സ്‌ പകുതിയായപ്പോഴേക്കും ഞാൻ വെളിയിക്കിറങ്ങി…. പ്രിയങ്ക ഫോണിൽ കുത്തി കൊണ്ട് നിൽപ്പുണ്ട്……

എന്നേ കണ്ടതും ഫോൺ മാറ്റി നോക്കി….ഭാഗ്യ ബഹുമാനം എങ്കിലും ഉണ്ട്…

എന്താണ് പ്രൊജക്റ്റ്‌ വെക്കാൻ വല്ല പ്ലാനും ഉണ്ടോ…….ഇമ്പോസിഷൻ പിന്നെ ഞാൻ വിട്ട്……..

ഇല്ല…… ചിരിച്ചോണ്ട് അവൾ പറഞ്ഞു…..

എക്സാം എഴുതാൻ പറ്റില്ല….. ഞാൻ എന്ത് ചെയ്യണം…..

അവൾ കൈ മലർത്തി.. പുരികം പൊക്കി കാണിച്ചു…….

ആരെടെങ്കിലും ഒരെണ്ണം ഫോട്ടോകോപ്പി എടുത്തെങ്കിലും വെക്ക് എന്നിട്ട് എക്സാം എഴുതാൻ നോക്ക്…….

എന്നേ കൊണ്ട് കഴിയലാ…….

കാശിന്റെ നല്ല അഹങ്കാരം ഉണ്ടല്ലേ…….

അവളിടെ മുഖം മാറി……….

ചെല്ല് കേറി ഇരുന്നോ……നിയൊക്കെ എക്സാം എഴുതിയാലെന്താ എഴുതില്ലേൽ എന്താ………

രണ്ടാഴ്ചയ്ക്ക് ശേഷം അവൾ ക്ലാസ്സിൽ കേറി………….. അന്ന്……

പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ അവളെ മൈന്റ് പോലും ചെയ്തില്ല…….

എക്സാം എത്തി….. ആ ദിവസങ്ങളിൽ അവൾ കോളേജിൽ പോലും വന്നില്ല …..
മനസ്സിൽ ചെറിയ വിഷമം എനിക്ക് തോന്നിയെങ്കിലും….കയ്യിലിരിപ്പ് കൊണ്ടല്ലേ….

എക്സാം കഴിഞ്ഞു രണ്ടാഴ്ച ലീവായത് കൊണ്ട് ഞാൻ നാട്ടിലേക്ക് തിരിച്ചു……

നാട്ടിൽ വന്ന് നേരെ പോയത് പറമ്പിലെ കുളത്തിലേക്കാണ്….. മുബൈലെ പൊടിയും മാറ്റ് അഴുക്കുകളെല്ലാം കഴുകി…
കരയിൽ കേറി ഇരുന്നു……

മാളു ആൾ മാറിപ്പോയി…….. ഞാൻ വിളിച്ചു പറഞ്ഞു……

സോറി…… പറഞ്ഞവൾ ഒറ്റ ഓട്ടമായിരുന്നു……….

ഹരീഷ് ആണെന്നോർത്താണ് പാവം മതിലിൽ കേറി നോക്കിയത്………

സാധാരണ പോലെ തന്നെ പുളിശ്ശേരി കുട്ടി അത്തഴവും കഴിച്ചു…… ഫോണിൽ കുത്തി വരാന്തയിൽ ഇരിപ്പായി…….

ടിങ് ടിങ് ടിങ് ടിങ് ടിങ്……..ടിങ് ടിങ് ടിങ് ടിങ് ടിങ്……..

വാട്സാപ്പിൽ നിർത്താത്താതെ നോട്ടിഫിക്കേഷൻ വരുന്നുണ്ട്……..

വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് ……..കുറച്ച് ഫോട്ടോസ്….. ആയിരുന്നു….അത്‌ ഡൌൺലോഡ് ചെയ്തു…….

എന്റെ ഫോട്ടോസ്…ആയിരുന്നു ….. ഞാൻ ക്ലാസ്സിൽ പഠിപ്പിക്കുന്നതിനിടക്ക്… കോട്ടവായ ഇടുന്നതും തല ചൊറിയുന്നതും അങ്ങനെയുള്ള ഒരു പത്തു ഫോട്ടോസ്……

പ്രൊഫൈൽ ഓപ്പൺ ചെയ്തു പേരിന്റെ സ്ഥാനത്ത് ഒരു സ്മൈലി 😊

ആരാ…… ഞാൻ മെസ്സേജ് അയച്ചു

റിപ്ലൈ ഇല്ല………

ആരാണെന്ന് അറിയാനുള്ള ആ ത്വര എന്നേ അലട്ടീകൊണ്ടിരുന്നു…….

Who are യു……

മെസ്സേജ് സീൻ ചെയ്തതല്ലാതെ റിപ്ലേ ഇല്ല….

തിരിച്ചു ചെല്ലട്ടെ എന്നിട്ട് പിടിക്കാം….

തുടരും…