ഇണക്കുരുവിയുടെ കൂട്ട് – 1

സുഹൃത്തുക്കളെ , ഞാൻ ഇവിടെ ഒരു സ്ഥിരം വയനക്കാരനാണ് . ഒന്ന് രണ്ട് കഥകൾ എഴുതിയിട്ടുമുണ്ട് ..

ഇന്ന് ഞാൻ ഇവിടെ കുറിക്കുന്നത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ എനിക്ക് അപ്രതീക്ഷിതമായി കിട്ടിയ ഒരു മഹാ ഭാഗ്യമാണ് .. നിനച്ചിരിക്കാതെ കിട്ടിയ അനുഭവം .

പ്രവാസ ജീവിതത്തിൽ നമുക്കങ്ങനെ ചിലപ്പോൾ വീണുകിട്ടാറുള്ള സൗഭാഗ്യം . അതും യാഥിശ്ചികമായി .

വീണ്ടുമൊരു ശിശിരകാലത്തെ വരവേറ്റുകൊണ്ട് ഗൾഫ് മേഖല ഒരുങ്ങിക്കഴിഞ്ഞു . ഇവിടെ ശിശിരാമെന്നാൽ ഒരു 16-8 deg സെൽഷ്യസ്.. നമുക്ക് രസിച്ചു നടക്കാവുന്ന കാലാവസ്ഥ .. അല്ലാതെ വിറച്ചു പോകുന്ന അവസ്ഥ ഒന്നുമല്ല .. ഓഫീസും ജോലിയുമൊക്കെ കഴിഞ്ഞാൽ പുറത്തുറങ്ങി കറങ്ങി നടക്കാം..

ജോലി കഴിഞ്ഞ വന്നാൽ എന്റെ സായാഹ്നങ്ങളിൽ ഒരു കപ്പ് ചായയും ഒരു പ്യാക്കറ്റ് സിഗററ്റും ആയി പാർക്കുകളിലും ചെറിയ പരിപാടികളും ഒക്കെ ഉള്ള സ്ഥലങ്ങളിൽ ഞാൻ അങ്ങനെ കറങ്ങി നടക്കൽ പതിവാണ് . ചിലപ്പോ ഒറ്റയ്ക്ക് . അല്ലെങ്കിൽ കൂട്ടുകാരുമൊക്കെ ആയി ..

അതിനിടയിൽ പലരേയും കണ്ടു മുട്ടും.. ചിലരെ പരാജയപ്പെടും .. ഒരുപാട് നല്ല അനുഭവങ്ങൾ .. അതിലേക്ക് കൂടുതൽ കടക്കുന്നില്ല ..

ഈ കഴിഞ്ഞ വ്യാഴാഴ്ച ഞാൻ പതിവുപോലെ അനങ്ങനെ ഒന്ന് കറങ്ങാൻ ഇറങ്ങിയതാ.. സുഹൃക്കളെ ഒന്നും കൂടെ കൂട്ടിയില്ല .. തനിച്ചിരിക്കാൻ തോന്നി.. അങ്ങനെ കയ്യിൽ ഒരു ചെറിയ ഫ്ലാസ്കിൽ ചായയും എടുത്തു അടുത്തുള്ള ഒരു പാർക്കിൽ എത്തി .. ഒരു വലിയ പാർക്ക് ആണ് . ഒരു സൈഡിൽ കുട്ടികൾ കളിച്ചു നടക്കുന്ന , ചില സ്റ്റാളുകൾ ഒക്കെയായി നല്ല തിരക്ക് .. മറ്റൊരു ഭാഗമാണെങ്കിൽ അതികം വെട്ടം ഒന്നുമില്ലാതെ കുറെ മരങ്ങളും അതിനിടയിൽ നമുക്ക് സ്വസ്ഥമായി ഒരുക്കാനുമുള്ള സൗകര്യം .

പൊതുവേ ഒറ്റയ്ക്ക്ഇരിക്കാൻ തോന്നുമ്പോൾ അങ്ങനെ ഉള്ള സ്ഥലത്ത് പോയി പായ വിരിച്ച അങ്ങനെ ഇരിക്കും ..

ഓരോ ചിന്തകളിൽ മുഴുകി .. ഒരു ഗ്ലാസ്സ് ചായും പകർന്നു പതിയെ ഒരെണ്ണം കത്തിച്ചു ഞാൻ അങ്ങനെ ഇരുന്നു …

ഞാൻ ഗൾഫിൽ എത്തിയിട്ടിപ്പോൾ 4 വർഷമായി .. കല്യാണം കഴിക്കാനുള്ള സമയമൊക്കെ ആയി .. വയസ് 26 .. ഇതാണ് നല്ല സമയം .. ജീവിതം കുറെ ഒക്കെ എന്ജോയ്ചെയ്യുന്നുണ്ട് .. ഒറ്റയ്ക്കും കൂട്ടിയുമൊക്കെ ..

പിന്നെ ഞാൻ നല്ല ആക്ടിവ് ആണ് .. എല്ലാരോടും നന്നായി സംസാരിക്കാനും ഇടപെടാനും എല്ലാം മിടുക്കൻ ..

ചിലപ്പോൾ ഇതുപോലെ എന്റേതായ സമയവും എനിക്കായ് മാത്രം കണ്ടെത്താനും അറിയാം .. ഒരു തിരക്കുമിക്കാതെ ആരും കൂടെയില്ലാതെ .. ഇങ്ങനെ ഇരിക്കാനും ഒരു രസമല്ലേ …

അങ്ങനെ ഇരിക്കുമ്പോൾ ആണ് ഞാൻ ശ്രദ്ധിക്കുന്നത് .. കുറച്ച് മാറി മറ്റൊരു മരത്തിന്റെ ചുവട്ടിൽ ഒരു മഞ്ഞ നിറം .. ഒരു പെങ്കോച്ചാണ് .. ഒരു മഞ്ഞ സ്വെറ്ററും കറുത്ത ലെജ്ജിൻസും .. തണുപ്പിന്റെ ഒരു കറുത്ത തൊപ്പിയുമൊക്കെ ഇട്ട് അങ്ങനെ ഇരിക്കുന്നു.. കക്ഷിയും ഒറ്റയ്ക്കാണ്..

ഞാൻ ഒന്ന് നോക്കി , എന്നിട്ട് വീണ്ടും എന്റെ സ്വകാര്യതയെ മാനിച്ചു അവിടെ ഇരുന്നു .. ആ മരങ്ങളിൽ കൂടാനായുന്ന കിളികൾ അവയുടെ കലപില ശബ്ദം . അതൊക്കെആയിരുന്നു അപ്പോൾ എനിക്ക് പ്രിയം .. അവൾ ഇടക്ക് അവളുടെ പായയിൽ നിന്നും എണീക്കുകയും .. ചെറുതായി ആ മരങ്ങൾക്കിടയിൽ നടക്കുകയും .. കിളികളെ ഒക്കെ നോക്കി ചെറുപുഞ്ചിരിയും.. പിന്നെ അവകളോട് സംസാരിക്കുന്ന പോലെയുമൊക്കെ .. ഞാൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങി ..

അവളുടെ പായയിൽ ഫ്ലാസ്കും ചെറിയ സ്നാക്സും ഒക്കെ കണ്ടു ..

കണ്ടിട്ട് അവൾ ഒറ്റയ്ക്കല്ലേ .. ഭർത്താവും ഒരു കുട്ടിയും ഒള്ളത് പോലെ ഞാൻ വിലയിരുത്തി .. വിലയിരുത്താൻ ഞാൻ പണ്ടേ മിടുക്കന.. പക്ഷേ ആരെയും കാണുന്നില്ല …

ഇടയിൽ നടക്കുമ്പോൾ ഞങ്ങളുടെ കണ്ണുകൾ ഉടക്കി .. പക്ഷേ ഞാൻ അത് പിൻവലിച്ചു .. അവളും

ഞാൻ വീണ്ടും ചിന്തകളിൽ മുഴുകി .. അവളെ കണ്ടിട്ടുഎന്നെപ്പോലെ തന്നെ നല്ല ചുറുചുറുക്കുള്ള ആള് തന്നെ ആണ് .. പക്ഷേ ഇപ്പോൾ എന്നെ പോലെ അവളും തനിക്ക് നൽകിയ സ്വകാര്യ നിമിഷത്തിൽ അങ്ങനെ വിഹരിക്കുകയാണെന്ന് തോന്നുന്നു …
ഞാനും പതിയെ എന്നേറ്റു ഒരു സിഗററ്റും കത്തിച്ചു പതിയെ നടക്കാൻ തുടങ്ങി

അവൾ എന്നെ നോക്കുന്നുണ്ട്പതിയെ എന്റെ അടുത്തേക്ക് നടന്നു വന്നു ..

പുക ചുരുളുകളിക്കിടയിലൂടെ ഞാൻ അവളെ നോക്കി ..

സാമാന്യം നല്ല പൊക്കമുണ്ട് .. എന്നെക്കാൾ .. ഞാൻ ഒരു ചെറിയ മനുഷ്യനാണ്കേട്ടോ..

അവൾ എന്റെ അടുത്ത വന്നു ചെറുതായി മന്ദഹസിച്ചു . എന്റെ പേര് തിരക്കി ..

ഹൈ ഞാൻ സുബിൻ , തന്റെ പേരാന്താ? ഞാനും ചോദിച്ചു . ഞാൻ ബെൻസിയ.. നല്ല വെറൈറ്റി പേര് .. കൊള്ളാം.. അവൾ ക്ആ പേര് നന്നായി ഇണങ്ങുന്നുണ്ട് ..

നല്ല വെളുത്ത മുഖം .. വെടിപ്പായി വെട്ടിയ പുരികം .. നന്നായി വരച്ചു വെച്ച ചുവന്ന ചുണ്ടുകൾ .. ആവശ്യം തടി .. ഒരു നല്ല സുന്ദരിക്കുട്ടി

സുബിൻ , എനിക്ക് ഒരു സിഗററ്റ്തരാമോ അവൾ ചോദിച്ചു ..

അവളും ഒരെണ്ണം കത്തിച്ചു ..

ഞങ്ങൾ ഒരുമിച്ച് നടത്തം തുടങ്ങി ..

എന്താണ് ഇവിടെ ഒറ്റയ്ക്ക് ? ഞാൻ ചോദിച്ചു

ഒറ്റയ്ക്കല്ല എന്റെ ഭർത്താവും ഉണ്ട് .. മോളെ കളിപ്പിക്കാൻ അപ്പുറത്ത് സ്ലൈഡിലും ഊഞ്ഞാലിലുമൊക്കെ ..

എനിക്ക് ഒറ്റയ്ക്കിരിക്കാൻ തോന്നി .. അതാണ് ഇപ്പോ എനിക്കിഷ്ടം ..

പുള്ളി അത്രയ്ക്ക് സംസാരിച്ചിരിക്കാൻ പറ്റിയ ആളല്ല .. നല്ല ആളാണ് . പക്ഷേ ഞങ്ങളുടെ വൈബ്കുറച്ച് വേറെയാ ..

താനെന്താ ഒറ്റയ്ക്ക് .. ?

വെറുതെ തന്നെപ്പോലെ തന്നെ .. ചിലപ്പോൾ ഒറ്റയ്ക്ക രസം

എന്നാൽ ഞാൻ പോട്ടെ? ഡിസ്റ്റർബ് ചെയ്യുന്നില്ല .. എനിക്കെന്തോ സംസാരിച്ചപ്പോൾ അവളെ വിടാൻ തോന്നിയില്ല ..

ഞങ്ങൾ ഇടയിൽ എന്തൊക്കെയോ സാമ്യത ഉള്ളത് പോലെ തോന്നി ..

ഇല്ലാടോ സാരമില്ല നമുക് കുറച്ച് ഒരുമിച്ച് നടക്കാം , വിരോധമിക്കെങ്കിൽ ..

അവളും ഓക്കേ പറഞ്ഞു ..

ഭർത്താവ് കണ്ടോണ്ട് വന്നാൽ കുഴപ്പമുണ്ടോ ? ഇല്ലാടോ , അങ്ങനൊന്നുമില്ല . പരിജയപ്പെടാം ..

ഞങ്ങൾ കുറെ നടന്നു .. അവൾ എന്റെ മുമ്പിലായി മരങ്ങളുടെ ഇലകളിൽ തഴുകി എന്നോട് എന്തൊക്കെയോ പറഞ്ഞു കൊണ്ട് നടന്നു ..

അവൾക്ക് കുറെ കറങ്ങി നടക്കാൻ വല്യ ഇഷ്ടമാ.. അത് ഞാൻ മനസ്സിലാക്കി ..

എന്റെ മുമ്പിൽ അവൾ നടക്കുമ്പോൾ അവളുടെ തോളൊപ്പം മാത്രമേ ഞാൻ ഉള്ളു ..

നല്ല ഷേപ്പ് ഉള്ള ശരീരവും .. തിങ്ങിയ തുടകളും ..

അവളുടെ സംസാരത്തിലെ പ്രസരിപ്പ് എനിക്ക് നന്നേ ബോധിച്ചു .. കെട്ടുന്നേൽ ഇവളെ പോലെ ഒരു കുട്ടിയെ കെട്ടണം .. എന്താ ചുണ..

കണ്ണുകളിൽ എന്താ ഒരു തിളക്കം ..

ഞാൻ അവളുടെ തോളോട് ചേർന്നു നടന്നു.. ഞാനും അവളോട് പ്രസരിപ്പോടെ സംസാരിച്ചു നടന്നു ..

സുബിൻ നല്ല രസമുണ്ടോ തന്നോട് ഇങ്ങനെ സംസാരിച്ചു നടക്കാൻ .. ഞാൻ ഒഴിച്ചു കൊടുത്ത ചായവും നുകർന്ന് ഞങ്ങൾ നടത്തം തുടർന്നു..

ഭർത്താവിന്റെ പേരെന്താ ? ഞാൻ ചോദിച്ചു ..

ഹാരിഷ്..

ഹരീഷുമായി ഇങ്ങനെ നടക്കാറുണ്ടോ ?

ഇല്ലാടോ .. ഇത്രേം നേരമൊക്കെ ഞങ്ങൾ സംസാരിച്ചാൽ ഇപ്പോ അടിയായെന്ന് ചോദിച്ചാൽ മതി ..

ഞങ്ങൾ തമ്മിൽ പ്രശ്നമൊന്നുമില്ല .. നല്ല സ്നേഹവുമാണ് .. പക്ഷേ ഇങ്ങനെ ഒരു പാട് സംസാരിക്കാനുള്ള വിഷയങ്ങളില്ല ..

പറഞ്ഞു തീർന്നില്ല .. അതാ ഹാരിഷ് വിളിക്കുന്നു .. പോയിട്ട് വരാം സുബിൻ എന്റെ നമ്പർ നോട്ട് ചെയ്തോ.. ഈ പാർക്കിന്റെ എതിർ വശം ആണ് എന്റെ വീട് .. ഞാൻ ഇങ്ങോട് ഇടയ്ക്ക് നടന്നു വരാറുണ്ട് .. വരുമ്പോൾ ഞ്ചൻ മെസ്സേജ് ഇടാം.. നമുക്ക് ഇടക്കിക്കിടെ ഇവിടെ കാണാം .. നീ നല്ല ഒരു സുഹൃത്താകുമെന്ന് തോന്നുന്നു ..

( ബാക്കി നാളെ പറയം കേട്ടോ )