അവൾ

” എന്നിട്ട് നിന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ലേ?? “കോഫീ ഹൗസിൽ നിന്നും ചൂട് കാപ്പി മോന്തിക്കുടിക്കുന്ന അവളെ നോക്കി അവൻ വീണ്ടും ചോദിച്ചു.. ഇതെത്രാമത്തെ തവണ ആണ് ഇതേ ചോദ്യം തന്നെ അവൻ ചോദിക്കുന്നത്. ചോദിക്കുന്ന അവനു മടുപ്പില്ലെങ്കിലും കേൾക്കുന്ന അവൾക്ക് മടുപ്പില്ലേ.. മനസ്സിൽ എന്തോ മറച്ചു വെച്ചു കൊണ്ടുള്ള ഒരു പുഞ്ചിരിയോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി ആത്മ വിശ്വാസത്തോടെ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി. ” അപ്പോൾ നമ്മൾ ഒന്നിച്ചു കണ്ട സ്വപ്‌നങ്ങൾ… നമ്മുടെ കല്യാണം..വീട്..കുട്ടികൾ.. അതൊക്കെ??? ” ” അതൊക്കെ പണ്ടല്ലേ.. ഇന്നെന്നിക്ക് അതിനെ പറ്റിയൊന്നും ആലോചിക്കാനേ സമയമില്ല… ” ” എന്താ പൊന്നൂസേ ഇങ്ങനെ…?? നമ്മൾ തമ്മിൽ എപ്പോഴും ഉണ്ടാവാറുള്ളതല്ലേ ഇതൊക്കെ?? ” ” അതെ.. എനിക്കിനി അതൊന്നും അനുഭവിക്കാൻ വയ്യ.. ആവശ്യത്തിൽ കൂടുതൽ ഞാൻ സഹിച്ചു..” ” എന്താടീ ഇത്.. ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് അങ്ങനെ ഒക്കെ പറഞ്ഞു പോയതല്ലേ… നിനക്കെന്നെ അറിയില്ലേ.. ക്ഷമിക്കെടീ….” അൽപനേരം അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരുന്നിട്ട് അവൾ വീണ്ടും നിഷേധാർത്ഥത്തിൽ തലയാട്ടി.ഒരല്പനേരം മിണ്ടാതെ ഇരുന്നു അവൻ വീണ്ടും എന്തോ പറയാൻ ശ്രമിച്ചു.അതെ സമയം തന്നെ ടേബിളിൽ വെച്ചിരുന്ന അവളുടെ മൊബൈൽ ബെല്ലടിച്ചു. അപ്പുറത്തു നിന്നും പറയുന്നത് കേൾക്കാൻ ആവില്ല..എങ്കിലും അവളുടെ മറുപടി മറുവശത്തു നിന്നുമുള്ള ചോദ്യം എന്താണെന്നു മനസ്സിലാക്കാൻ പോന്നതായിരുന്നു. ” ഇല്ലെടീ.. ഒരു പത്തു മിനുട്ട്.. ഞാൻ എലൈറ്റിലേക്ക് വന്നോളാ.. നീ ബില് അടിക്കാൻ നിൽക്കുമ്പോ ഒരു മിസ് അടിച്ചാൽ മതി.. ” പറഞ്ഞിട്ട് അവൾ ഫോൺ കട്ട് ചെയ്‌തു.. ” നിനക്കപ്പോൾ എന്റെ കൂടെ ഇരിക്കാൻ പോലും കുറച്ചു സമയം ഇല്ലല്ലേ… ?? “, അനിഷ്ടത്തോടെ ഉള്ള ശബ്ദം വീണ്ടും കേട്ടു.. ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… ” എന്താണ് ഞാൻ ഇനി പറയേണ്ടത്???അനിഷ്ടത്തോടെ ഉള്ള ശബ്ദം വീണ്ടും കേട്ടു.. ” എന്താണ് ഞാൻ ഇനി പറയേണ്ടത്??? നമ്മൾ ഇതെല്ലാം പറഞ്ഞു തീർത്തതല്ലേ.. കഴിഞ്ഞ രണ്ടു മൂന്നു ദിവസം ആയിട്ട് ഞാൻ എത്ര തവണ ആയി ഇതൊക്കെ പറയുന്നു??? ഇനിയും കേൾക്കണോ.. എന്നാൽ കേട്ടോ.. എനിക്കിനി ഈ റിലേഷൻ തുടർന്നോണ്ട് പോവാൻ പറ്റില്ല… എനിക്ക് മതിയായി.. ഇനിയും ഓരോന്ന് സഹിക്കാനും കരയാനും എനിക്ക് വയ്യ… ” ” അപ്പൊ നീ എന്നെ തേക്കാൻ തീരുമാനിച്ചതാണല്ലേ ?? “, ഇത്ര നേരം ദൈന്യത നിറഞ്ഞു കെഞ്ചിക്കൊണ്ടിരുന്ന ശബ്ദത്തിനു മാറ്റം വന്നിരിക്കുന്നു, വാക്കുകൾക്ക് മൂർച്ച ഉള്ള പോലെ.. Kambikathakal: ലിജോ വർഗ്ഗീസ് ഫ്രം കോട്ടയം – 24 ” കുറേ ദിവസം ആയി ഞാനീ സെന്റൻസ് കേൾക്കാൻ തുടങ്ങീട്ട്.. ഞാൻ തേച്ചെന്നു.. നിന്റെ കൂട്ടുകാരും, നമ്മുടെ ഫ്രൻഡ്‌സും എല്ലാം.. ഞാൻ എന്ത് തേച്ചെന്നാ ഈ പറയുന്നത് ?? എനിക്ക് നിന്റെ കൂടെ ഇനി അഡ്‌ജസ്‌റ് ചെയ്തു പോവാൻ പറ്റില്ല എന്നുറപ്പായപ്പോൾ മാന്യമായിട്ട് നമുക്ക് പിരിയാം എന്ന് പറഞ്ഞതാണോ ഈ തേപ്പ്? അതോ ഇത്ര ഒക്കെ നീയെന്നോട് ചെയ്തിട്ടും ഞാൻ ഇനിയും ഈ റിലേഷൻഷിപ്‌ കൊണ്ട് പോവാത്തതോ?? രണ്ടാമത് പറഞ്ഞത് ആണെങ്കിൽ അതെ… ഞാൻ തേച്ചു എന്ന് തന്നെ നീ കരുതിക്കോ.. ..എനിക്കൊന്നും ഇല്ല..എനിക്ക് നന്നായിട്ട് അറിയാം, നീ ഞാൻ കൂടെ ഉണ്ടാവണംഎന്ന് വിചാരിച്ചതിനേക്കാൾ ഒരു നൂറു മടങ്ങ്, ഞാൻ നമ്മൾ തമ്മിലുള്ള ബന്ധം തകരാതിരിക്കാൻ സാക്രിഫൈസ് ചെയ്തിട്ടുണ്ട്.. അന്ന് ഞാൻ നിന്നോട് യെസ് പറഞ്ഞതിന് ശേഷം ഇന്ന് വരെ എന്റെ ജീവിതത്തിൽ നീ മാത്രമേ ഉണ്ടായിട്ടുള്ളൂ… നിനക്ക് അങ്ങനെ ആണോ?? ഞാൻ കൂടെ ഇല്ലാത്തപ്പോൾ എത്ര പെമ്പിള്ളേർ നിന്റെ ലൈഫിൽ ഉണ്ടായിട്ടുണ്ട്??? ഞാൻ ഉള്ളപ്പോൾ പോലും ഒരാൾ ഉണ്ടായിരുന്നില്ലേ??? ”” എടീ..അതൊക്കെ പണ്ടല്ലേ.. ഞാൻ അതൊക്കെ നിന്നോട് പറഞ്ഞതല്ലേ… എന്റെ ലൈഫിൽ നീ അറിയാത്ത കാര്യങ്ങൾ ഒന്നും ഉണ്ടാവരുത് എന്ന് വെച്ചല്ലേ ഞാൻ അതൊക്കെ പറഞ്ഞത്…?? ” ” ഹോ.. എന്തൊരു ഔദാര്യം?? അല്ലാതെ നിന്റെ ഫോണിൽ അവളുടെ മെസേജ് ഞാൻ കണ്ടത് കൊണ്ടല്ല അല്ലേ.. ഇനിയും പറഞ്ഞു എന്നെ വിശ്വസിപ്പിക്കാൻ ഒരു കള്ളക്കഥയും ഇല്ലാഞ്ഞിട്ടല്ലല്ലേ… ?? ” ” സോറി ടീ.. അത് അന്ന്..പറ്റിപ്പോയി.. ക്ഷമിക്ക്..ഈ പ്രാവശ്യത്തേക്ക് കൂടി.. ഒരു ചാൻസ് കൂടി താ.. ” ” ഇല്ല.. ഇനി ഒന്നും ഇല്ല.. ഇതൊന്നും ഞാൻ ഒരിക്കലും പറയണം എന്ന് വിചാരിച്ചതല്ല.. പക്ഷെ ഇനി നമ്മൾ തമ്മിൽ സംസാരിച്ചെന്നു വരില്ല.. നീ എന്നെങ്കിലും എനിക്ക് വേണ്ടപ്പോൾ എന്റെ കൂടെ നിന്നിട്ടുണ്ടോ?? എനിക്ക് സങ്കടം വരുമ്പോൾ, എനിക്ക് കരച്ചിൽ വരുമ്പോൾ എന്നെങ്കിലും എന്നെ ഒന്ന് ആശ്വസിപ്പിച്ചിട്ടുണ്ടോ?? എന്നും ആവശ്യം ഉള്ളതിനും ഇല്ലാത്തതിനും എന്നോട് അടി കൂടി എന്നെ കരയിപ്പിപ്പിക്കാൻ മാത്രം അല്ലേ നിനക്ക് സമയം ഉണ്ടായിരുന്നുള്ളൂ.. എത്ര പരീക്ഷയുടെ തലേന്ന് നീ എന്നോട് വഴക്കുണ്ടാക്കി എന്നെ ഒരക്ഷരം പഠിക്കാൻ സമ്മതിക്കാതെ കഷ്ടപ്പെടുത്തിയിട്ടുണ്ട്??? ഓർമ ഉണ്ടോ??അന്ന് ഞാനൊരു ദിവസം ഇൻസ്റ്റയിൽ ഗ്രൂപ് ഫോട്ടോ ഇട്ടത്?? അതിൽ ക്‌ളാസിൽ പഠിക്കുന്ന ഒരുത്തന്റെ കൂടെ നിന്നെന്നു പറഞ്ഞു നീ എത്ര ദിവസം എന്നോട് മിണ്ടാതെ നടന്നു?? ഫെയ്‌സ്ബുക്കിൽ ഒരു പ്രൊഫൈൽ പിക്ച്ചർ ഇടാൻ നീ സമ്മതിച്ചിട്ടുണ്ടോ?? ആരെങ്കിലും അത് ഡൌൺലോഡ് ചെയ്ത് മോർഫ് ചെയ്തു ഇന്റർനെറ്റിൽ ഇടുമല്ലേ.. നിന്റെ ചേച്ചി ഉണ്ടല്ലോ.. അവർ അവരുടെ ഫെയ്സ്ബൂക്കിലും ഇൻസ്റ്റയിലും ഒന്നും ഫോട്ടോ ഇടുമ്പോൾ നിനക്ക് ഒന്നും പറയാൻ ഇല്ലായിരുന്നോ??? ”” എടീ… അത്..അതുകൊണ്ടല്ല..നിന്റെ നല്ലതിനല്ലേ… നീ ആലോചിച്ചേ, അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ…. വേണ്ട, നീ എന്താണെന്നു വെച്ചാൽ നിന്റെ ഇഷ്ടം പോലെ ചെയ്തോ..ഞാൻ ഒന്നും പറയാൻ വരില്ല..” Kambikathakal: അല്ലി ചേച്ചി Updated Version ” ഇനി നീ എന്തെങ്കിലും പറഞ്ഞിട്ടും കാര്യമില്ല.. ഞാൻ ഇനി അത് കേൾക്കാനോ അനുസരിക്കാനോ .പോവുന്നില്ല. ഓരോ പ്രാവശ്യവും പരീക്ഷയുടെ തലേന്ന് നിന്നോട് ഇരുന്നു പഠിക്കാൻ പറയുമ്പോഴും നീ എന്ത് ചീത്തയാ എന്നെ പറഞ്ഞിരുന്നത്.. ഒരക്ഷരം പഠിക്കാതെ ഫ്രൻഡ്‌സ്‌നിൻറെ കൂടെ കള്ളു കുടിച്ചും കറങ്ങി നടന്നും സമയം കളഞ്ഞിട്ട് അവസാനം എന്താ ഉണ്ടായത്?? അവരൊക്കെ കോപ്പി അടിച്ചെങ്കിലും പാസ് ആയി..നീയോ?? രണ്ടു മാസം കഴിഞ്ഞാൽ റിസൾട് വരും.. അത് കൂട്ടാതെ തന്നെ 10-12 സപ്ലി ഇല്ലേ?? ട്യൂഷന് പോവാൻ പറഞ്ഞിട്ട് ഞാൻ തന്ന പൈസ കൊണ്ട് നീ മൊബൈൽ വാങ്ങി..നമ്മൾ ഒരേ പ്രായം ആണെന്ന് ഓർമ ഉണ്ടല്ലോ.. പഠിച്ചു പാസ് ആയി വല്ല ജോലിക്കും കേറിയാലേ നമ്മുടെ കാര്യം വീട്ടിൽ പറയാൻ പറ്റൂ എന്ന് എത്ര വട്ടം പറഞ്ഞു?? നിനക്ക് അതൊന്നും കേൾക്കണ്ട.. ഉള്ള സമയം അടിച്ചു പൊളിച്ചു കറങ്ങി നടന്നാൽ മതി.. അവസാനം ഞാൻ വീട്ടിൽ പറഞ്ഞു അമ്മ നിന്നെ വിളിച്ചപ്പോൾ… എന്റെ അമ്മയോട് ഒന്ന് മര്യാദക്ക് സംസാരിക്കാൻ നിനക്ക് വയ്യ.. നീ എന്തൊക്കെയാ പറഞ്ഞത്?? പാവം..കരഞ്ഞു കൊണ്ടാണ് ഫോൺ വെച്ചത്… ഇനിയും വയ്യ എനിക്ക്.. വേറെന്തും ഞാൻ സഹിക്കും, നമ്മളെ സപ്പോർട് ചെയ്യാൻ ആകെ അമ്മയേ കാണുമായിരുന്നുള്ളൂ.. അത് പോലും ഓർക്കാതെ നിന്റെ ദേഷ്യം കാണിക്കൽ.. നീയെന്താ വിചാരിച്ചത്?? ഞങ്ങൾക്ക് ആർക്കും ദേഷ്യം ഇല്ലെന്നോ?? നീ ഈ കാണിക്കുന്ന ഓരോന്നിനും എത്ര ദേഷ്യവും സങ്കടവും വന്നിരുന്നെന്നോ.. എന്നാലും നിന്റെ അവസ്ഥ മനസ്സിലാക്കി ആണ് ഇത്ര കാലം ഒന്നും കാണിക്കാതെ നടന്നത്.. എന്നെങ്കിലും നീ നന്നാവും എന്ന് വിചാരിച്ചു….പക്ഷെ എനിക്ക് തെറ്റിപ്പോയി.. നിനക്ക് ഞാൻ വെറും ടൈം പാസ് ആയിരുന്നു.. എന്നെങ്കിലും കുറച്ചെങ്കിലും എന്നെ സ്നേഹിച്ചിരുന്നെങ്കിൽ നീ എന്നോട് ഇങ്ങനെ ഒന്നും ചെയ്യില്ലായിരുന്നു.. ഇത് നോക്ക്… ”ഒന്ന് നിർത്തി അവൾ ചുറ്റുപാടും ഒന്നു നോക്കി.. അത് മനസ്സിലാക്കി തൊട്ടടുത്ത ടേബിളിൽ ഇരുന്ന ഞാൻ കയ്യിലിരുന്ന ഫോണിലേക്ക് മുഖം താഴ്ത്തി.. അവൾ വീണ്ടും തുടർന്നപ്പോൾ നേരത്തെ ശ്രദ്ധിച്ചിരുന്ന പോലെ വീണ്ടും അവരെ തന്നെ ശ്രദ്ധിക്കാൻ തുടങ്ങി.. ഒരു ഇളം നില ഷോർട് സ്ലീവ് ടോപ് ആണ് അവൾ ധരിച്ചിരിക്കുന്നത്.. അതിന്റെ കൈ ഒന്ന് മുകളിലേക്ക് നീക്കി വെച്ച് .ഇരുണ്ട നിറത്തിൽ വട്ടത്തിൽ ആയുള്ള ഒരു മറുക് അവനെ കാണിച്ചു കൊണ്ട് അവൾ തുടർന്നു..” അന്ന്, കോളേജ് ഡേക്ക് സ്ലീവ്‌ലെസ് ഇട്ടെന്നും പറഞ്ഞു നീ കാണിച്ചു കൂട്ടിയതാ.. ഓർമ ഉണ്ടോ?? ഇപ്പോഴും ആ ഡ്രെസ് കബോഡിൽ കാണുമ്പോൾ എനിക്ക് പേടിയാ..അന്ന് നീ കാണിച്ചു കൂട്ടിയതൊക്കെ ഓർമ വരും.. സിനിമയിൽ ഒക്കെ കണ്ടിട്ടേ ഉണ്ടായിരുന്നുള്ളൂ അതൊക്കെ.. പക്ഷെ, നീ സിഗരറ്റ് എടുത്ത് കുത്തും എന്നൊന്നും ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.. അന്ന് നീ കരഞ്ഞു കാലു പിടിച്ചു പറഞ്ഞത് കൊണ്ടാ ഞാൻ വീണ്ടും ഒരു ചാൻസ് കൂടി നിനക്ക് തന്നത്.. പക്ഷേ വീണ്ടും….” അവളുടെ ശബ്ദം ഇടറിയിരുന്നു.. ഇത്ര നേരം രോഷത്തോടെ സംസാരിച്ചുകൊണ്ടിരുന്ന ശബ്ദത്തിലേക്ക് നിരാശയും സങ്കടവും ഒരേ പോലെ അലിഞ്ഞു ചേർന്ന പോലെ… ” ഇല്ല..ഇനി വയ്യ.. ഞാൻ ഇറങ്ങട്ടെ.. ഇനി ഇതും പറഞ്ഞു എന്റെ പിറകെ വരരുത്.. ” അവന്റെ മറുപടിക്ക് കേൾക്കാതെ ബാഗ് തുറന്നു ഒരു നൂറു രൂപ നോട്ട് എടുത്ത് ഗ്ലാസിനടിയിൽ വെച്ച് അവൾ എണീറ്റ് വാതിൽക്കലേക്ക് നടന്നു…അവൾ ഇറങ്ങുന്നതിനു മുന്നേ ആ വാതിൽ കടന്നു അകത്തേക്ക് കേറി വരുന്ന ആളെ കണ്ടു പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വികാരം മനസിലേക്ക് വന്നു.. അനു.. ശ്രദ്ധയില്ലാതെ ഇട്ടിരിക്കുന്ന ഡ്രെസും, കണ്മഷി പോലുമില്ലാത്ത കണ്ണുകളും.. കരഞ്ഞു തളർന്നാണ് ആ വരവെന്ന് മുഖം കണ്ടാലേ അറിയാം.. അതിന്റെ കൂടെ നേരം വൈകിയതിന് ഇനി ഞാൻ ചീത്ത പറയുമോ എന്നുള്ള വേവലാതിയും.. പാവം ! വേഗതയിൽ നടന്നു വന്നു എന്റെ ഓപ്പോസിറ്റ് സീറ്റിലേക്ക് ഇരിക്കുമ്പോഴേയ്ക്കും അവളുടെ നാവ് പല തവണ സോറി എന്ന് ശബ്ധിച്ചിരുന്നു… ” ഹോസ്റ്റലിന്റെ അവിടുന്ന് ഓട്ടോ കിട്ടീല.. പിന്നെ റൗണ്ടിൽക്ക് നടന്നു.. അവിടുന്നാ കിട്ടിയത്.. അതാ ലേറ്റ് ആയത്.. സോറി സോറി സോറി..” ” ഏയ്..സാരമില്ല..ഞാനും ദേ ഇപ്പൊ വന്നതേ ഉള്ളൂ… നീ വന്നിട്ട് ഒരുപാട് നേരം ആയോന്ന് പേടിച്ചാ വന്നത്..” ഒരു ചിരിയോടെ ഞാൻ അവളോട് പറഞ്ഞു..പതിവില്ലാത്ത മറുപടി കേട്ടാവണം അവളുടെ മുഖത്ത് ഒരു ആശ്വാസവും അതോടൊപ്പം അത്ഭുതവും വിടർന്നിട്ടുണ്ട്… ” നിനക്ക് വിശക്കുന്നുണ്ടോ?? ഒന്നും കഴിച്ചില്ലല്ലോ ഇന്ന്?? ” ഞാൻ ചോദിച്ചു.. എന്നോട് വഴക്കിടുന്ന ദിവസങ്ങളിൽ അവൾ അങ്ങനെ ആണ്..പട്ടിണി ആയിരിക്കും, ഫ്രണ്ട്‌സ് എങ്ങാനും നിർബന്ധിച്ചു കഴിപ്പിച്ചാൽ ആയി..ഇന്ന് പക്ഷെ ഹോസ്റ്റലിൽ വേറെ ആരും ഇല്ല, എല്ലാവരും നാട്ടിൽ പോയിട്ടുണ്ട്.. പ്രൊജക്റ്റ് റിപ്പോർട്ടിന്റെ പണിയായിട്ട് അവൾ ഇവിടെ തന്നെ നിന്നതാണ്.. ഉള്ള പണികൾ എല്ലാം പാതിരാത്രി വരെ ഇരുന്നു തീർത്തു ടെസ്റ്റിംഗിലേക്ക് അപ്‌ലോഡ് ചെയ്തിട്ട് ഓടി വന്നതാണ് ഞാൻ, അനുവിനെ കാണാൻ.. കൊച്ചി- തൃശൂർ അധികം ദൂരം ഇല്ലെങ്കിലും എന്റെ ജോലിത്തിരക്കും അനുവിന്റെ കോളേജിലെ തിരക്കുകളും കൊണ്ട് പലപ്പോഴും വീകെന്റിൽ കാണുന്നത് തന്നെ കഷ്ടമാണ്.. ഇതിപ്പോൾ രണ്ടാഴ്ച്ച ആയി കണ്ടിട്ട്.. ഇന്നൊരു ദിവസം അവളുടെ കൂടെ കറങ്ങി നടന്നു, ഒന്നിച്ചു കാണണമെന്ന് അവൾ പറഞ്ഞ സിനിമയും കണ്ടു സന്തോഷമായിട്ട് പോവാം എന്ന് വിചാരിച്ചപ്പോൾ ആണ് ശനിയും ഞായറും അവൾക്ക് കോളേജിലെ വർക്ക് ചെയ്ത് തീർക്കാൻ ഉണ്ടെന്നു പറഞ്ഞത്..എന്റെ പ്ലാനുകൾ നടക്കാത്ത ദേഷ്യത്തിൽ അവളെ കുറെ ചീത്തയും വിളിച്ചുഅടി ഉണ്ടാക്കിയാണ് കിടന്നുറങ്ങിയത്.. പണ്ടുമുതലേ ദേഷ്യം നിയന്ത്രിക്കാൻ എനിക്ക് പറ്റാറില്ല.. അനുവിനോടായാലും, അമ്മയോട് ആയാലും.. അടുത്തേക്ക് വന്ന വെയിറ്ററോട് രണ്ടു മസാല ദോശക്ക് ഓർഡർ കൊടുത്തു.. Kambikathakal: മീര ” വീട്ടിൽ പോവാതെ ഇരുന്നിട്ട് പ്രോജക്ട് തീർത്തോ?? ” ” ഇല്ല.. ഇന്ന് തീർക്കാം എന്ന് വിചാരിച്ചതാ.. പക്ഷെ…”അതെന്നെ ഉദ്ദേശിച്ചാണെന്നു അറിയാം.. ഇനി അധികം പറഞ്ഞാൽ ചിലപ്പോൾ വീണ്ടും അത് ഒരു അടിയിൽ .എത്തും. വേണ്ട, എന്തിനാ വെറുതെ പാവത്തിനെ വിഷമിപ്പിക്കുന്നത്?? അവളുടെ വർക് കഴിയാതെ സിനിമക്ക് പോവണമെന്നു വാശി പിടിച്ച ഞാൻ തന്നെ ആണ് ഇപ്രാവശ്യം തെറ്റുകാരൻ.. അതല്ലെങ്കിലും മിക്കവാറും ഞാൻ തന്നെ ആണ് ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കിയിട്ടുള്ളത്.. അവൾ ഒരിക്കലും എന്നെ വിട്ടു പോവില്ല എന്നുള്ള അഹങ്കാരം കൊണ്ടാവും..അല്ലെങ്കിൽ എന്റെ മനസിലെ മെയിൽ ഷോവനിസ്റ്റ് ചെയ്യിപ്പിക്കുന്നതാവാം.. പക്ഷെ ഇന്ന് തൊട്ടടുത്ത ടേബിളിൽ ഇരുന്നു ആ പെൺകുട്ടി പറഞ്ഞത് എന്റെ കാതിലേക്കല്ല, മനസിലേക്ക് ആണ് കടന്നു പോയത്.. ഞാനും അവനെ പോലെ പെരുമാറിയിട്ടില്ലേ പലപ്പോഴും… സ്നേഹം കൊണ്ടാണെന്നു പറഞ്ഞു എത്ര തവണ പല കാര്യങ്ങളിൽ നിന്നും അനുവിനെ വിലക്കി.. വേണ്ട..കഴിഞ്ഞത് കഴിഞ്ഞു.. അതിനെ കുറിച്ച് ഇനി ആലോചിച്ചിട്ട് കാര്യമില്ല.. ഭാവിയിൽ ഇന്നാ പെൺകുട്ടി വന്നിരുന്നു അവനോട് പറഞ്ഞ പോലെ അനു എന്റെ മുന്നിൽ ഇരുന്നു പറയാൻ ഉള്ള സാഹചര്യം ഉണ്ടാവാൻ പാടില്ല..ഞാൻ ഉണ്ടാക്കാൻ പാടില്ല.. അവന്റെ പോലെ അത് മുഴുവൻ കേട്ടിരിക്കാൻ എനിക്ക് പറ്റി എന്ന് .വരില്ല. ഞാൻ തകർന്നു പോവും..നഷ്ടപ്പെട്ടിട്ട് അനുവിനെ ഞാൻ എത്ര സ്നേഹിച്ചിരുന്നു എന്ന് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല.. ” എന്താ ഈ ആലോചിക്കുന്നത്?? “, അവളുടെ ശബ്ദം ആണ്.. ” ഏയ്.. നിനക്ക് വല്ലതും ടൈപ്പ് ചെയ്യാനോ മറ്റോ ഉണ്ടോ?? ഞാൻ വേണമെങ്കിൽ ഹെല്പ് ചെയ്യാം…” ” ദൈവമേ.. ഇന്ന് വെള്ളക്കാക്ക മലർന്നു പറക്കും.. ഞാൻ എന്തൊക്കെയാ ഈ കേൾക്കുന്നത്.. “, അവൾ പൊട്ടിച്ചിരിച്ചു.. അത് കേട്ടാവും രണ്ടു ടേബിളിനു അപ്പുറം ഉള്ള ഒരു ആന്റി തുറിച്ചു നോക്കുന്നുണ്ട്… ഒരല്പനേരം മുമ്പ് വരെ ആയിരുന്നെങ്കിൽ ഇതിനു ഞാൻ അവളെ ചീത്ത വിളിച്ചേനെ.. ശബ്ദം അടക്കി ചിരിക്ക് എന്നും പറഞ്ഞു..പക്ഷെ നേരത്തെ ഇറങ്ങിപ്പോയ പെൺകുട്ടി, അവൾ എന്നെ എന്തൊക്കെയോ പഠിപ്പിച്ചിട്ടാണ് പോയത്.. ” തമാശ അല്ല.. കാര്യം ആയിട്ടാ.. എന്തെങ്കിലും ചെയ്ത തരണോ?? ” ” വേണ്ട വേണ്ട.. പറ്റുമെങ്കിൽ അതൊന്നു വായിച്ചു നോക്കി തെറ്റ് വല്ലതും ഉണ്ടോന്നു പറഞ്ഞു തന്നാൽ മതി.. വേറെ ഒന്നും വേണ്ട..” ” മ്.. ഓക്കേ.. “, ട്രേയിൽ ഞങ്ങളുടെ അടുത്തേക്ക് വരുന്ന മസാല ദോശ നോക്കി ഞാൻ പറഞ്ഞു.. ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… ” വേഗം കഴിച്ചോ.. എന്നിട്ട് ഞാൻ ഹോസ്റ്റലിൽ കൊട്നു പോയി വിടാം.. എന്നിട്ട് കുളിച്ചു പെട്ടെന്ന് പണി തുടങ്ങിക്കോ… എന്നാൽ നാളെ ഉച്ചക്ക് തീർന്നോളും.. ഞാൻ പെട്ടെന്ന് നോക്കി പറയാം.. എന്നാൽ വൈകുന്നേരം പ്രിന്റ് എടുക്കാൻ കൊടുക്കാം….. ” Kambikathakal: വെടിയമ്മയുടെ ബെസ്റ്റ് ഫ്രണ്ട് – 1 തലയാട്ടിക്കൊണ്ടു അവൾ പെട്ടെന്ന് കഴിക്കാൻ തുടങ്ങി.. ***************************** ” അല്ല, എന്താ ഇന്നു പറ്റിയത്?? സാധാരണ നമ്മൾ തമ്മിൽ അടി ആയാൽ ഞാൻ പിന്നാലെ നടക്കാതെ മിണ്ടാത്തത് ആണല്ലോ.. ഇന്നും ഞാൻ എത്ര നേരം കാലു പിടിച്ചിട്ടാ കാണാൻ വന്നത്.. വന്നപ്പോ ഇത് വരെ കാണാത്ത ഒരു സ്വഭാവവും..”, ബൈക്കിൽ ഹോസ്റ്റലിലേക്ക് പോവുമ്പോൾ അവൾ വീണ്ടും .ചോദിച്ചു..” ഇന്നു ഞാൻ ഇങ്ങോട്ട് വരുമ്പോൾ വടക്കുന്നാഥൻ പറഞ്ഞു, അനുക്കുട്ടി എന്റെ ആളാ..അവളെ കരയിപ്പിക്കരുത് എന്ന്… സ്വന്തം ആയിട്ട് പൂരം ഒക്കെ ഉള്ള ആളല്ലേ, ഞാനും വിചാരിച്ചു എന്നാൽ അങ്ങനെ ചെയ്‌തേക്കാം എന്ന്.. “, പാറമേക്കാവിന്റെ മുന്നിൽ എത്തിയിരുന്ന ബൈക്ക് സൈഡിലേക്ക് ചേർത്തുനിർത്തി ഞാൻ പറഞ്ഞു.. ” ദൈവത്തിനെ കളിയാക്കണ്ട.. അങ്ങനെ തോന്നിപ്പിച്ചെങ്കിലേ ഞാൻ പ്രാര്ഥിക്കുന്നതോണ്ട് തന്നെ ആവും..അമ്പലത്തിൽ അറിയാതെ പോലും കേറാത്ത ആളോട് ഇതൊക്കെ പറഞ്ഞിട്ടെന്താ…”, ബൈക്കിൽ നിന്ന് ഇറങ്ങി അവൾ പറഞ്ഞു..” ആ.. അത് പിന്നെ പറയാം.. ഇപ്പൊ തൽക്കാലം ചെന്ന് റിപ്പോർട് ഉണ്ടാക്ക്…ഞാൻ എത്തിയിട്ട് വിളിക്കാം.. “, ഒരു ഫ്‌ളൈയിങ് കിസ് അവൾക്ക് കൊടുത്തുകൊണ്ട് വണ്ടി മുന്നോട്ടെടുത്തു.. അവൾ പറഞ്ഞ പോലെ ദൈവം തന്നെ ആയിരിക്കുമല്ലേ ഒരു വാണിങ് പോലെ ആ ചെറുക്കനെയും പെണ്ണിനേയും എന്റെ മുന്നിൽ കൊണ്ടു വന്നിരുത്തി അവരുടെ സംസാരം കേൾക്കാൻ എന്നെ പ്രേരിപ്പിച്ചത്…എനിക്ക് ഒരു വീണ്ടുവിചാരം ഉണ്ടാവാൻ എന്ന പോലെ… ആക്‌സിലേറ്ററിൽ കൈ കൊടുത്തു വടക്കുന്നാഥനെ നോക്കി മനസ്സിൽ നന്ദിയും പറഞ്ഞൂ. നഗരത്തിന്റെ തിരക്കിലേക്ക് വീണ്ടും ബൈക്ക് ഓടിച്ചു കയറ്റി..