ഇവളെന്താ ഈ ചെയ്യുന്നേ എന്നുള്ള രാജിയുടെ നോട്ടം കണ്ട് ജ്യോതി ഒരു നടുക്കത്തിലെന്ന പോലെ യാഥാര്‍ത്ഥ്യത്തിലേക്കെത്തി.
“ആകെ കൺമഷിയായി…”
രാജിയുടെ മാറിലെ കണ്ണുനീരിന്റെ ഓർമ്മകളെ നോക്കി ജ്യോതി പറഞ്ഞു.
“അത് സാരല്യ” –
മാറിലെ പാടുകള്‍ വലതുകൈ വിരലുകള്‍ കൊണ്ട് മായ്ച്ചുകൊണ്ട് രാജി പറഞ്ഞു. അവൾ തന്റെ കൊന്ത്രൻപല്ലുകൾ കാട്ടി ചിരിച്ചു. പിന്നെ ജ്യോതിയുടെ മാറിലേക്ക് നോക്കി, ഹുക്ക് പൊട്ടിയ ബ്ലൗസിന്റെ വിടർന്ന വശങ്ങള്‍ രണ്ടു കൈ കൊണ്ടും പിടിച്ചുനോക്കി ഒരു ആത്മഗതം പോലെ പറഞ്ഞു,
” ഇത് കീറിയിട്ടൊന്നൂല്ല. തുന്നിയാൽ ശരിയാകും.”
അപ്പോഴാണ് രാജി ജ്യോതിയുടെ മാറിലെ ചുവന്ന വരകൾ കാണുന്നത്. ഫൈസയുടെ നഖക്ഷതങ്ങൾ…!
“ഇതെന്താ?” അവൾ അതിലേക്ക് നോക്കി ചോദിച്ചു.
അപ്പോള്‍ മാത്രമാണ് ജ്യോതിയും അവ കണ്ടത്.
“അത്… ഫൈസയുടെ നഖം കൊണ്ടതാണെന്ന് തോന്നുണൂ..”
ജ്യോതി അവിടമൊന്ന് തഴുകി. ചെറിയ നീറ്റലുണ്ട്. രാജി ആ ബ്ലൗസ് ഒന്ന് താഴ്ത്തി നോക്കി . ആ പാടുകള്‍ പിന്നെയും താഴേക്ക് പോകുന്നുണ്ടായിരുന്നു. ജ്യോതിയോട് ഒന്ന് അനുവാദത്തിന് പോലും കാക്കാതെ രാജി അവളുടെ രണ്ടാമത്തെ ഹുക്കും അഴിച്ച് ബ്ലൗസ് ഒന്നു കൂടി താഴ്ത്തി. ജ്യോതിയുടെ നെഞ്ചിടിപ്പ് പിന്നെയും കൂടി. ഒരു ഭയം പോലെ എന്തോ ഒന്ന് ഉള്ളില്‍ തിളച്ചുവരുന്നു. രാജി പതിയെ അവളുടെ ബ്രായും ഒരല്പം പിടിച്ചു താഴ്ത്തി. തന്റെ മുലക്കണ്ണിന് മേലെ ബ്രാ മുറുകുന്നത് ജ്യോതി അറിഞ്ഞു. അവൾ നോക്കിയപ്പോൾ ഏരിയോളയുടെ മുകൾഭാഗം മാത്രം ആ ബ്രായുടെ പുറത്തേക്ക് കാണാം. അവിടം വരെ ആ നഖക്ഷതങ്ങൾ നീണ്ടു കിടന്നിരുന്നു. രാജി ജ്യോതിയുടെ മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല. അവളുടെ കണ്ണുകള്‍ ആ പാടുകളിലായിരുന്നു. കരുതലും ആശങ്കയും ആ കണ്ണുകളില്‍ നിഴലിച്ചു കിടക്കുന്നത് ജ്യോതി കണ്ടു. മറ്റെന്തെങ്കിലും ആ കൃഷ്ണമണികളുടെ ഏതെങ്കിലും ഒരറ്റത്ത് ഒളിച്ചിരിക്കുന്നുണ്ടോ എന്ന് ജ്യോതി ചൂഴ്ന്നു നോക്കി. ഇല്ല! ഒന്നും കാണാനില്ല!
“ഇതെന്താടീ ഇത്..?! അവള് കാര്യായി മാന്തിയിട്ടുണ്ടല്ലോ…”
രാജി ആ പാടുകളിൽ ഒന്ന് തലോടി. തന്റെ വിരല്‍ ആ മുലയിലേക്ക് ചൂഴ്ന്നുപോകുമെന്ന് രാജിക്ക് ഒരു നിമിഷം തോന്നി. അത്രയ്ക്ക് കൊഴുത്തുമുറ്റിയ മുലയാണ് ജ്യോതിയുടേത്.
“വേദനയുണ്ടോ കുഞ്ഞാ?”
ജ്യോതി ഇല്ലെന്ന് തലയാട്ടി.
” എന്തായാലും മരുന്ന് വെച്ചോളോ. നഖം poisonous ആണ്”.
അത്രയും പറഞ്ഞ് രാജി ജ്യോതിയുടെ മുല തിരിച്ച് ബ്രായിലേക്ക് തിരുകി കയറ്റി ബ്ലൗസിന്റെ രണ്ടാമത്തെ ഹുക്ക് ഇട്ടുകൊടുത്തു. ആ വിരലുകള്‍ തന്റെ മുലക്കണ്ണിനെ തഴുകിയത് ജ്യോതി അറിഞ്ഞിരുന്നു. ഒരു ശ്വാസമെടുപ്പിൽ അവൾ ആ ഉദ്വേഗം ഒതുക്കി. അത് പക്ഷേ രാജി കേട്ടു.
” എന്താടി..?!”
രാജി സംശയത്തോടെ ചോദിച്ചു.
“ഒന്നൂല്ല”
അത് പറയുമ്പോള്‍ ജ്യോതിക്ക് അവളുടെ കണ്ണുകളില്‍ നോക്കാനായില്ല. തോണ്ടയിടറിയ പോലെ… രാജി തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ട ജ്യോതി അല്പനേരം ആലോചിച്ച ശേഷം പറഞ്ഞു,
“നിന്റെ കൈ എന്റെ നിപ്പിളിൽ തട്ടി.”
വളരെ കൗതുകത്തോടെയുള്ള ഒരു പുഞ്ചിരിയാണ് രാജിയിൽ അന്നേരം ജ്യോതി കണ്ടത്.
“നീ ഇപ്പൊ വലിയ പെണ്ണായല്ലോ അല്ലേ. ഞാനത് എപ്പഴും മറക്കും.”
രാജി തന്റെ കൈ കൊണ്ട് ജ്യോതിയുടെ തലയില്‍ തഴുകി. അവൾ തുടര്‍ന്നു,
“നീ കുഞ്ഞായിരിക്കുമ്പൊ നിന്നെ ഞാന്‍ കുറെ കൊണ്ടുനടന്നിട്ടുണ്ട്. നിന്നെ കുളിപ്പിക്കുന്നത്, ചോറുതരുന്നത്… അങ്ങനെ കുറേ ഞാന്‍ ചെയ്തിരുന്നു. ഞാനും അന്ന് തീരെ ചെറുതാ… അഞ്ചാറ് വയസ്സൊക്കെയുള്ളപ്പൊ നിന്നെ എടുത്ത് നടക്കുന്ന എന്നെ നമ്മുടെ അമ്മ കളിയാക്കുമായിരുന്നു, ഞാന്‍ വില്ലുപോലെ നടുവളച്ച് നിൽക്കുന്ന കാണുമ്പോ… പിന്നെ നടത്തമൊക്കെ ഞണ്ടിന്റെ പോലെയാണെന്നാ പറയാറ്… ”
രാജി അതും പറഞ്ഞ് പൊട്ടിച്ചിരിച്ചു. ജ്യോതിയിലും ഒരു പുഞ്ചിരി വിടർന്നു. ജ്യോതി എത്ര ശ്രമിച്ചിട്ടും അതൊന്നും പക്ഷേ ഓർത്തെടുക്കാൻ കഴിയുന്നില്ലായിരുന്നു. തനിക്ക് പോലും അറിയാത്തൊരു തന്നെ രാജിക്കറിയാമെന്ന് അപ്പോള്‍ അവൾ മനസ്സിലാക്കി.
” അന്നൊക്കെ നീ എന്റെ അടുത്തൂന്ന് മാറില്ലായിരുന്നു. പിന്നെ, നീ വളർന്നു. അതോടെ എന്നെ കണ്ണില്‍ കണ്ടുടാതായി.”
രാജി ഒരു നെടുവീര്‍പ്പിട്ടു.
“എന്റെ കുഞ്ഞായിരുന്നു നീ. എന്റെ സ്വന്തം കുഞ്ഞൻ!!”
ആ വാക്കുകള്‍ ജ്യോതിയുടെ ഏതോ ഉള്ളറകളിൽ പ്രതിധ്വനിച്ചു. രാജിയുടെ കണ്ണുകളിലെ അനുകമ്പയുടെ അർത്ഥം അന്നേരമാണ് അവൾക്ക് വ്യക്തമായത്… അമ്മ…! ഒരു അമ്മയുടെ സ്നേഹമാണ് രാജി തനിക്ക് നേരെ നീട്ടുന്നത്. ഇത്രനാളും താന്‍ അറിഞ്ഞോ അറിയാതെയോ തട്ടികളഞ്ഞതും ആ സ്നേഹത്തിനേയാണ്. ചേച്ചിയല്ല… അവൾ തനിക്ക് അമ്മ തന്നെയാണെന്ന് അന്നേരം അവൾക്ക് തോന്നിപ്പോയി. ജ്യോതിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു വന്നു. അവളതറിഞ്ഞില്ല. പറഞ്ഞറിയിക്കാനാവാത്ത ഒരു നിർവൃതിയുടെ പുഞ്ചിരിയും അന്നേരം അവളുടെ മുഖത്തുണ്ടായിരുന്നു. അതും അവളറിഞ്ഞിരുന്നില്ല. പക്ഷേ രാജി അതറിയുന്നുണ്ടായിരുന്നു. അവൾ ജ്യോതിയുടെ മുഖം കൈക്കുമ്പിളില്‍ കോരിയെടുത്ത് അവളുടെ നെറുകയില്‍ ഒരുമ്മ വച്ചു. ജ്യോതിയുടെ സീമന്തരേഖയിൽ രാജിയുടെ ചുണ്ടില്‍ നിന്നുള്ള ചുവന്ന ചായം പടർന്നു. ശരീരത്തിലെ എല്ലാ നാഡീഞരമ്പുകളും പേശികളും തളർന്ന പോലെ ജ്യോതി രാജിയുടെ മേലേക്ക് തലചായ്ച്ചു. കൈകൾ ചുറ്റി അവളെ കെട്ടിപ്പിടിച്ചു. കുറച്ചു നേരം അങ്ങനെ തന്നെ നിന്നു. പിന്നെ രാജി പറഞ്ഞു, “ഇങ്ങനെ നിന്നാൽ പറ്റില്ല. സമയം പോണൂ. നീ അടുക്കളയിലേക്ക് ചെല്ല്. ഞാനൊന്ന് കുളിച്ചിട്ടു വരാം”.
“മ്..” ജ്യോതി ഒന്ന് മൂളി അവളില്‍ നിന്നും വിട്ടുമാറി. രാജിക്ക് ഒരു പുഞ്ചിരി കൂടി കൊടുത്ത് അടുക്കളയിലേക്ക് നീങ്ങി.
അടുക്കളയിലെ ചായവെപ്പിനിടയിലും ജ്യോതി തന്റെ മനസ്സിനെ പാകപ്പെടുത്തുകയായിരുന്നു. രാജിക്ക് താന്‍ ഒരു മകളോടെന്ന പോലെ സ്നേഹമുള്ള അനിയത്തിയാണെന്ന് അവൾ സ്വയം പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. കാമത്തോടെ അവളുടെ സ്പർശനങ്ങളെ നോക്കിക്കണ്ട മനസ്സിനെ അവൾ വഴക്ക് പറഞ്ഞു. അവളുടെ ചുബനങ്ങളിൽ നീരൊഴുക്കിയ യോനിയെ ശപിച്ചു. ഇനിയും ഇങ്ങനെ വേണ്ടെന്ന് അവൾ നിശ്ചയിച്ചു. വൈകുന്നേരം വിളക്കുവച്ച് നാമം ജപിക്കുമ്പോൾ അതിന് ശക്തി തരാന്‍ അവൾ അറിയാവുന്ന ദൈവങ്ങളോടെല്ലാം അപേക്ഷിച്ചു. വിളക്കുതിരിയിലെ നാളം ചെറിയൊരു കാറ്റിൽ ഉലയുന്നുണ്ടായിരുന്നു.
ഇനി കുറച്ചു നാള്‍ ഓണം വെക്കേഷനാണ്. ക്ലാസില്‍ പോകണ്ട. രാജിയോടൊപ്പം വീട്ടില്‍ തന്നെ. പിന്നെ ഓണത്തിന്റെ ബഹളം. ആഘോഷം. മനസ്സ് കൈവിട്ട് പോകാതിരിക്കാന്‍ ജ്യോതി കിണഞ്ഞു പരിശ്രമിച്ചു. രാജിയുടെ ഓരോ സാമീപ്യവും, ഒത്തിരി കരുതലും സ്നേഹവും നിറഞ്ഞ വാക്കുകളും, കൊന്ത്രൻപല്ലുകാട്ടിയുള്ള ചിരിയും അവളില്‍ ആനന്ദമുണർത്തിയിരുന്നു. ഇവളെയാണല്ലോ താന്‍ ഇത്രയും കാലം ശത്രുവായി അവരോധിച്ചതെന്ന് ജ്യോതി അത്ഭുതപ്പെട്ടുപോയി. പിന്നെ അച്ഛനും അമ്മയും അവളോട് സ്നേഹക്കൂടുതൽ കാണിക്കുമ്പോഴും തന്നോട് നീരസം കാണിക്കുമ്പോഴുമെല്ലാം ജ്യോതിയുടെ മനസ്സിലേക്ക് ആ പഴയ ദേഷ്യം കടന്നുവരും. തിരുവോണത്തിനുമുണ്ടായി അങ്ങനെയൊന്ന്. ജ്യോതിക്ക് പാലടപ്പായസമാണ് ഇഷ്ടം. രാജിക്കാണെങ്കിൽ ഗോതമ്പ് പായസവും. ഏത് പായസം വെക്കണമെന്ന് ചർച്ച വന്നപ്പോള്‍ രണ്ടുപേരും തങ്ങളുടെ ഇഷ്ടങ്ങൾ അവതരിപ്പിച്ചു. തികച്ചും സ്വാഭാവികമെന്നോണം അമ്മ പറഞ്ഞു,
“രണ്ട് പായസൊന്നും വെക്കാന്‍ എന്നെക്കൊണ്ട് പറ്റില്ല. ഗോതമ്പും ശർക്കരയുമെല്ലാം എന്തായാലും ഇവിടിരിക്കുന്ന്ണ്ട്. അതോണ്ട് ഗോതമ്പ് പായസം ഉണ്ടാക്കാം”.
ജ്യോതിക്ക് വല്ലാത്ത നിരാശ തോന്നി. പക്ഷെ അവൾ ഒന്നും പറഞ്ഞില്ല. വീട്ടിലെ golden girl പറയുന്നത് മാത്രമല്ലേ അച്ഛനമ്മമാർക്ക് വേണ്ടുള്ളൂ. അത് പണ്ടും അങ്ങനെ ആയതിനാൽ ജ്യോതിക്ക് ഇതെല്ലാം ശീലമായിരുന്നു. ഇത്തരം വേർതിരിവിനോട് അവൾ പ്രതികരിക്കാതായിട്ട് ഒരുപാട് നാളുകളായി. അവൾ തർക്കിക്കാൻ നിന്നില്ല. ഗോതമ്പ് പായസം ഉറപ്പായതിന്റെ സന്തോഷത്തിൽ അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്ന രാജിയോട് അപ്പോള്‍ അവൾക്ക് പഴയ ആ ദേഷ്യം തോന്നി. രാജിയോളം തന്നെ സ്നേഹിക്കാന്‍ കഴിയാത്ത അമ്മയോട് താന്‍ എന്തു പറഞ്ഞിട്ട് എന്ത് കാര്യം?
‘രാജിയോളം എന്നെ സ്നേഹിക്കാന്‍ കഴിയാത്ത…’
അവൾ അത് ഒന്നുകൂടി മനസ്സില്‍ പറഞ്ഞു നോക്കി. ആ വാചകത്തിന്റെ സാധ്യതകൾ ഓർത്തപ്പോൾ മങ്ങിവാടിയിരുന്ന അവളുടെ മുഖത്ത് ഒരു പുഞ്ചിരിയുടെ വെയിലുദിച്ചിരുന്നു. രാജിക്ക് തന്നോടുള്ള അത്രയും സ്നേഹം ഈ ലോകത്തില്‍ വേറെ ആർക്കെങ്കിലും തന്നോട് ഉണ്ടായിരിക്കുമോ എന്നവൾ സംശയിച്ചു. സത്യത്തില്‍ തനിക്ക് ദേഷ്യം രാജിയോടല്ലെന്ന് അന്നേരം ജ്യോതി തിരിച്ചറിഞ്ഞു. തന്നെ സ്നേഹിക്കാന്‍ തയ്യാറാകാത്ത ചുറ്റുമുള്ള എല്ലാത്തിനോടുമുള്ള ദേഷ്യം അവൾ രാജിയോട് കാണിക്കുകയായിരുന്നു. പാവം… അവൾ എന്ത് പിഴച്ചു?
‘ഗോതമ്പ് പായസത്തിനും നല്ല രുചിയാണ്’
ജ്യോതി മനസ്സിലോർത്തു.
കാലത്ത് കുളിച്ചൊരുങ്ങി ഇരുവരും അടുത്തുള്ള ദേവീക്ഷേത്രത്തിൽ തൊഴാൻ പോയി. രാജിയുടെ മഞ്ഞ പട്ടുപാവാട ചിങ്ങവെയിലിൽ തിളങ്ങുമ്പോൾ അവൾ ഏതോ സ്വപ്നത്തില്‍ നിന്ന് ഇറങ്ങി വന്നത് പോലെയുണ്ടായിരുന്നു. വഴിയില്‍ കാണുന്ന എല്ലാത്തിനെപ്പറ്റിയും നാട്ടുവിശേഷം പറഞ്ഞ് ഉന്മേഷത്തോടെ രാജി നടക്കുന്നത് കാണാന്‍ തന്നെ ഒരു ചേലായിരുന്നു. തനിക്കുള്ള മുഴുത്ത മുലകളോ കൊഴുത്ത നിതംബമോ അവൾക്കില്ല. എന്നിട്ടും അവൾ എത്ര sexy ആണെന്ന് ജ്യോതി ആശ്ചര്യപ്പെട്ടു. എന്താണ് അവളെ ഇത്രയും ആകർഷകയാക്കുന്നത്? കോതി പിന്നിവച്ചിരിക്കുന്ന അവളുടെ മുടിയാണോ? ആ കുഞ്ഞു മുലകളും ചെറിയ നിതംബവുമാണോ? അവളുടെ വലിയ നെറ്റിത്തടമാണോ? എപ്പോഴും ഒരു തിളക്കമുള്ള ആ കണ്ണുകളോ? അതോ അവളുടെ കുഞ്ഞു ചുണ്ടുകളാണോ? ആ വെളുത്ത മാറിലെ പുള്ളിയാണോ? ജ്യോതിക്ക് മനസ്സ് ഒന്നിലും ഉറപ്പിക്കാനായില്ല.
അമ്പലത്തില്‍ കൈകൂപ്പി കണ്ണടച്ച് നിന്നപ്പോള്‍ മനസ്സിന് ശക്തിതരാൻ അവൾ ദേവിയോട് മനസ്സുരുകി പ്രാർത്ഥിച്ചു. കണ്ണുതുറന്നപ്പോൾ രാജി തന്നെ നോക്കിനിൽക്കുന്നതാണ് ജ്യോതി കണ്ടത്.
‘ദേവീ, നീയെന്നെ ഇത്ര പെട്ടെന്ന് കൈയ്യൊഴിഞ്ഞോ?’
ജ്യോതി മനസ്സിൽ ചിന്തിച്ചു.
രാജിയുടെ മുഖത്ത് ഒരു ചെറിയ ചിരിയുണ്ടായിരുന്നു.
“കാര്യമായ പ്രാർത്ഥനയാണല്ലോ. എന്താണ് പ്രാർത്ഥിച്ചത്?”
രാജി കളിയാക്കികൊണ്ട് ചോദിച്ചു. ജ്യോതി അതിന് ഒന്ന് ചിരിച്ചതേയുള്ളു. അമ്പലത്തിന് വലം വെച്ച് പ്രസാദവും വാങ്ങി പടി തൊട്ടുവണങ്ങി ഇറങ്ങി കഴിഞ്ഞപ്പോള്‍ കൈയിൽ ചുരുട്ടിപ്പിടിച്ചിരുന്ന ഇലക്കീറിൽ നിന്ന് ചന്ദനം മോതിരവിരൽ കൊണ്ട് തൊട്ടെടുത്ത് രാജി ജ്യോതിയുടെ നെറ്റിയിലും കഴുത്തിലും തൊടുവിച്ചു. ഒരു ചെത്തിപ്പൂവും തുളസിയിലയും എടുത്ത് രാജി തന്റെ മുടിയില്‍ ചൂടി. പിന്നെ ആ പുഷ്പാഞ്ജലി അവൾ ജ്യോതിക്ക് നേരെ നീട്ടി. ചന്ദനമെടുത്ത് രാജിയുടെ വിരിഞ്ഞ നെറ്റിയില്‍ ചാർത്തണമെന്ന് ജ്യോതിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ പ്രസാദം കിട്ടിയപ്പോൾ തന്നെ രാജി അത് സ്വയം തൊട്ടിരുന്നു. പൂവും തുളസിയുമെടുത്ത് ജ്യോതി തന്റെ മുടിയില്‍ ചൂടി.
“പാലട കിട്ടാത്തതിന്റെ പിണക്കത്തിലാണോ?”
നടത്തത്തിനിടയിൽ തെല്ലൊരു കുസൃതിയോടെ രാജി ചോദിച്ചു.
“ഏയ്… അങ്ങനൊന്നൂല്ല”
ജ്യോതി പറഞ്ഞു.
“അത് വെറുതെ… പിന്നെന്താ നീ മിണ്ടാതെ നടക്കുന്നേ? ഇതുവരെ എന്നോട് ഒന്ന് മിണ്ടിയില്ലല്ലോ”.
അതില്‍ ഒരല്പം പരിഭവമുണ്ടായിരുന്നു.
“ഞാനിങ്ങനെ ഓരോന്ന് ആലോചിച്ച്… ”
” എന്താലോചിച്ച്?”
“പ്രത്യേകിച്ച് ഒന്നൂല്ല”
ജ്യോതി ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു.
“എനിക്കറിയാം പിണക്കമാണെന്ന്”.
“അങ്ങനെയാണെങ്കിൽ അങ്ങനെ തന്നെ വച്ഛോ”
ജ്യോതി കെറുവിച്ചു.
” അങ്ങനെ വെക്കാന്‍ മനസ്സില്ലെങ്കിലോ?”
രാജിയുടെ മുഖത്ത് ഒരു ചെറിയ കള്ളച്ചിരിയുണ്ടായിരുന്നു.
ജ്യോതിക്കാണെങ്കിൽ ചെറിയൊരു ദേഷ്യവും ചെറിയൊരു ചിരിയും ഒരുമിച്ചാണ് വന്നത്. അവൾ രാജിയെ നോക്കി പല്ലിറുമ്മി പുഞ്ചിരിച്ചു. ഇത് കണ്ട രാജി പെട്ടെന്ന് തന്നെ ജ്യോതിയെ പിടിച്ച് അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു. അപ്രതീക്ഷിതമായി ഉമ്മ കിട്ടിയപ്പോള്‍ ജ്യോതി ഒരു നിമിഷം സ്തബ്ധനായി നിന്നു.
“എന്റെ ഓണസമ്മാനാ. വച്ചോ…. പിണക്കത്തിന് ബെസ്റ്റാ കുഞ്ഞാ…”
രാജി ഓടി.
നിക്കടീ അവിടെ എന്നും പറഞ്ഞ് ജ്യോതി പുറകെ വച്ചുപിടിച്ചു. ആവണിവെയിൽ പാകിയ നാട്ടുവഴിയിലൂടെ ഇരുവരും വീട്ടിലേക്കോടി. നടുമുറിയിലിരുന്ന് സദ്യവട്ടത്തിനുള്ള കായ്കറികൾ അരിയുകയായിരുന്ന അമ്മ ഒരു മിന്നായം പോലെ മക്കള്‍ രണ്ടും ഓടി അകത്തേക്ക് പോകുന്നത് കണ്ടു.
“രണ്ടും കൂടി ഓണമായിട്ട് തലേം തല്ലിവീണ് വല്ലതും വരുത്തിയാലുണ്ടല്ലോ…”
അമ്മ അവിടിരുന്ന് ഉറക്കെ പറഞ്ഞു.
അതൊന്നും ശ്രദ്ധിക്കാതെ ഇരുവരും ഓടി തങ്ങളുടെ മുറിയിൽ എത്തിയിരുന്നു. ഇനി ഓടാന്‍ സ്ഥലമില്ലെന്നായപ്പോ രാജി നിന്നു. മുറിയിലെ മേശയിൽ ചാരി അവൾ കിതച്ചു. തുടുത്ത മുലകളും തുള്ളിച്ചുകൊണ്ട് ഓടിക്കിതച്ചെത്തിയ ജ്യോതി വാതിലും കടന്ന് വരുന്നത് കണ്ട് രാജി ഒന്ന് ഭയന്നു.
“ഇനി നീയെങ്ങടാ ഓട്വാ?”
ജ്യോതി കിതച്ചു കൊണ്ട് ചോദിച്ചു.
“ടീ… പ്ലീസ്… നിന്റെ പിണക്കം മാറ്റാനല്ലേ…”
രാജി കെഞ്ചിനോക്കി.
“നിന്റെ ഉമ്മവെക്കൽ ഇത്തിരി കൂടുന്നുണ്ട്… ഇന്ന് ഞാന്‍ ശരിയാക്കിത്തരാം..”
ജ്യോതി മുന്നോട്ടടുത്തപ്പോൾ രാജി തന്റെ കൈകൾ ഉയർത്തി തടയാന്‍ നോക്കി. ജ്യോതി ആ രണ്ടു കൈകളും പിടിച്ചു. രാജിയുടെ കൈയ്യിലിരുന്ന് പുഷ്പാഞ്ജലിയുടെ വാഴയില മുറുകുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. അവരുടെ കലമ്പുന്ന ചിരിയുടെയും കിതപ്പിന്റെയും കൂടെ കൈവളകൾ താളംപിടിച്ചു.
“ടീ… ഒന്നും ചെയ്യല്ലേ…”
രാജി പറഞ്ഞു.
ജ്യോതി അത് ചെവിക്കൊണ്ടില്ല. അവൾ രാജിയെ ഉന്തി ഉന്തി രാജിയുടെ കട്ടിലിലേക്ക് രണ്ടും കൂടെ കെട്ടിമറഞ്ഞു വീണു. രാജിയുടെ കൈയിലെ പ്രസാദം ചുമരില്‍ തല്ലി പൂക്കളും ചന്ദനവും മെത്തയില്‍ വിരിച്ചു. ജ്യോതി രാജിയുടെ മേലേക്ക് ഇഴഞ്ഞുകയറി. രാജിയുടെ ഇരു കൈകളും ജ്യോതിയുടെ കൈപ്പിടിയിലായിരുന്നു. അത് കട്ടിലില്‍ പരത്തിവച്ച് രാജിയുടെ ഇടുപ്പിന് ഇരുവശത്തേക്കും കാലുകളിട്ട് ജ്യോതി അവളുടെ മുഖത്തേക്ക് നോക്കി. ജനൽ കടന്നെത്തിയ ഒരു വെയിൽക്കീറ് അവളുടെ നെറ്റിയില്‍ വീണുകിടപ്പുണ്ടായിരുന്നു. അതില്‍ വിയർപ്പുതുള്ളിൾ തിളങ്ങി. വിയർപ്പിന്റെ നനവിൽ ചന്ദനക്കുറി കലങ്ങി. രാജി കിടന്നു പിടയുമ്പോൾ ജ്യോതി തന്റെ മുഖം അവളുടെ മുഖത്തോടടുപ്പിച്ച് ആ മിനുമിനുത്ത ഇടതുകവിളിൽ ഒരു കടി വച്ചു കൊടുത്തു.
“ആ…അമ്മേ….”
രാജി കാറി.
ജ്യോതി നിർത്തിയില്ല. വലത്തേക്കവിളിലും അവൾ കടിച്ചു. അപ്പോഴും രാജി കാറി. പിന്നെ തലപൊക്കി ജ്യോതി രാജിയെ നോക്കി ചോദിച്ചു,
“എന്തേ..? മതിയോ..?”
ജ്യോതിയുടെ മൂക്കിൻ തുമ്പില്‍ നിന്ന് ഒരു വിയർപ്പുതുള്ളി രാജിയുടെ ചുണ്ടിലേക്ക് ഇറ്റുവീണു.
രാജി കൈകൾ ഒന്ന് കുടഞ്ഞു. ജ്യോതി ചിരിച്ചുകൊണ്ട് അവളുടെ ഒരു വശത്തേക്ക് കിടന്നു.
“പണ്ടും നീ ഇങ്ങനെയായിരുന്നു… ഒടുക്കത്തെ കടി… എന്റെ കവിളും ചുണ്ടും കുറെ തിന്നിട്ടുണ്ട്… സാധനം…”
കടി കൊണ്ട കവിളുകൾ തിരുമ്മി രാജി പറഞ്ഞു.
“എന്നോട് കളിച്ചാല്‍ ഇങ്ങനിരിക്കും… ”
തലയൊന്ന് ചരിച്ച് വിജയശ്രീലാളിതയായി ജ്യോതി പറഞ്ഞു.
“പണ്ടാരം..!”
രാജി പരിഭവിച്ചു.
ജ്യോതി മെല്ലെ അവളുടെ കവിളിൽ പിടിച്ചു ചോദിച്ചു,
” വേദനിച്ചോ? ”
” പിന്നില്ലേ… ”
ജ്യോതി ചിരിച്ചു കൊണ്ട് രാജിയുടെ മാറിൽ തലവെച്ച് കിടന്നു. അവളുടെ മാറിലെ ആ തവിട്ടുപുള്ളി തന്റെ കാതില്‍ താരാട്ടുപാടുന്നതുപോലെ ജ്യോതിക്ക് തോന്നി. ആ പാട്ടിന് കാതോർത്ത് അവൾ കണ്ണടച്ചുകിടന്നു. കിതപ്പിൽ ഉയർന്നുതാഴുന്ന രാജിയുടെ മാറിടങ്ങൾക്ക് ഒരു തൊട്ടിലിന്റെ താളമുള്ളതുപോലെ… രാജി അവളുടെ പുറത്ത് തന്റെ രണ്ടു കൈകളും ചുറ്റി. ജ്യോതിക്ക് അന്നേരം വല്ലാത്തൊരു സുരക്ഷിതത്വം അനുഭവപ്പെട്ടു. ഈ ലോകത്തില്‍ നിന്ന് ആ കരവലയം തന്നെ സംരക്ഷിച്ചുപിടിക്കുന്നതായി ജ്യോതിക്ക് തോന്നി.
“ഇവിടെ ഇങ്ങനെ കിടന്നാൽ അമ്മേടേന്ന് അടുത്ത ചീത്ത കേൾക്കൂട്ടോ. അടുക്കളയില്‍ പണിയുള്ളതാ…”
രാജി പറഞ്ഞു.
“ശരിയാ… ഇനി അതിനും കൂടി പള്ള് കേൾക്കാൻ വയ്യ”
ജ്യോതി എഴുന്നേറ്റു മാറി.
“പണ്ടാര കനമാണല്ലോടീ നിനക്ക്. എന്റെ ശ്വാസമങ്ങ് നിന്നുപോയി…”
രാജി ഒന്ന് നെടുവീര്‍പ്പിട്ടു കൊണ്ട് പറഞ്ഞു.
” നന്നായിപ്പോയി. നിന്റെ കയ്യിലിരിപ്പിന് അങ്ങനെ തന്നെ വേണം ”
ജ്യോതി ഒന്ന് ആക്കിക്കൊണ്ട് പറഞ്ഞു.
അല്ലെങ്കില്‍ തന്നെ രാജി എത്രയോ തവണ ജ്യോതിയുടെ ശ്വാസം കളഞ്ഞിരിക്കുന്നു. എത്രയോ തവണ അവളുടെ ലോകത്തെ പിടിച്ചുലച്ചിരിക്കുന്നു. രാജി അതറിയുന്നില്ലെന്ന് മാത്രം.
അധികം സമയം കളയാതെ ഇരുവരും അടുക്കളയില്‍ അമ്മയോടൊപ്പം സദ്യയുണ്ടാക്കാൻ കൂടി. സാമ്പാർ, അവിയൽ, ഓലൻ, കാളൻ, തോരൻ, പപ്പടം… പിന്നെ രാജിയുടെ പ്രിയപ്പെട്ട പായസം… സദ്യ ഗംഭീരമായിരുന്നു. നാലുപേരും വിശാലമായി കഴിച്ചു. കൂട്ടത്തില്‍ ജ്യോതിയാണ് തടിച്ചതെങ്കിലും ഫുഡടി കൂടുതല്‍ രാജിയായിരുന്നു. എത്ര തിന്നാലും വണ്ണം വെക്കാത്ത രാജിയുടെ തീറ്റ കാണുമ്പോഴൊക്കെ ജ്യോതിക്ക് ചെറിയൊരു അസൂയ തോന്നാതില്ല. ഉച്ചതിരിഞ്ഞ് വീടിനടുത്ത് ക്ലബ് സംഘടിപ്പിച്ച ഓണാഘോഷപരിപാടികൾ കാണാന്‍ എല്ലാവരും കൂടി പോയി. കുറെ കളികളില്‍ പങ്കെടുത്തു. എല്ലാം കഴിഞ്ഞ് സന്ധ്യയോടെ തിരിച്ചെത്തി. ഒരുപാട് സന്തോഷമുള്ള മറ്റൊരു തിരുവോണം കൂടി അങ്ങനെ കടന്നുപോയി. അത്താഴം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നിട്ട് ജ്യോതിക്ക് ഉറക്കം വരുന്നില്ല. രാജിയുടെ മേലെ കേറി കിടന്നതും പിടിച്ചുവച്ച് ആ കവിളുകളിൽ കടിച്ചതും ആ മാറത്ത് തലചായ്ച്ച് കിടന്നതുമെല്ലാം അവളുടെ മനസ്സിലേക്ക് തിരയടിച്ച് വന്നുകൊണ്ടിരുന്നു. ആ ചിന്തകളില്‍ തന്റെ ദളങ്ങൾ കുതിരുന്നത് അവളറിഞ്ഞു. അവയെ ഒന്ന് തലോടണമെന്ന് അവൾക്ക് തോന്നി. ഒരു സ്ഖലനം അവൾ വല്ലാതെ ആഗ്രഹിച്ചു. രാജി ഉറങ്ങിയിട്ടുണ്ടാകുമോ? എങ്ങാനും ചെയ്യാന്‍ തുടങ്ങിയിട്ട് രാജി അറിഞ്ഞാലോ? ഇരുട്ടില്‍ അവൾക്ക് കാണുമോ? അന്ന് കണ്ടതല്ലേ… ഇനിയിപ്പോ കണ്ടാലെന്താണ്… രാജിയല്ലേ…
‘എന്റെ രാജി!!’
എങ്ങുനിന്നോ വന്ന ധൈര്യത്തിൽ അവൾ തന്റെ പട്ടുപാവാടയുടെ ഹുക്ക് അഴിച്ചു. പതിയെ അത് ഊർത്തിറക്കി. കാലുകൾ കൊണ്ട് പട്ടുപാവാട ചവിട്ടിയൂരിയപ്പോൾ ഇരുട്ടില്‍ അതെങ്ങോട്ട് പോയെന്ന് അവൾക്കറിയില്ലായിരുന്നു. ഫാനിന്റെ കാറ്റ് തുടകളിലടിച്ചപ്പോൾ അവൾക്ക് എന്തോ ഒരു സുഖവും ഉദ്വേഗവും തോന്നി. ആ ഉദ്വേഗത്തിന്റെ മൂർച്ചയിൽ അവൾ തന്റെ പാന്റീസും ഊരിക്കളഞ്ഞു. ഇരുട്ടിന്റെ നിഗൂഢതയിലേക്ക് അതും മറഞ്ഞു. ഇടക്ക് അവൾ രാജിയെ നോക്കി. ഇല്ല… അനക്കമൊന്നുമില്ല. യോനിയിലെ രോമങ്ങൾക്ക് മേലേ കാറ്റ് തഴുകിയപ്പോൾ അവൾക്ക് രോമാഞ്ചം വന്നു. അരക്ക് കീഴ്പ്പോട്ട് പരിപൂർണ്ണ നഗ്നയായി താന്‍ രാജിയുടെ ഒരു കയ്യകലത്തിൽ കിടക്കുകയാണെന്ന ബോധ്യം അവളെ കൂടുതല്‍ മത്തുപിടിപ്പിച്ചു. അവൾ തന്റെ യോനീദളങ്ങളെ തൊട്ടുണർത്തി. അന്നത്തെ രാത്രിക്ക് ശേഷം അവൾ സ്വയംഭോഗം ചെയ്യുന്നത് ബാത്ത്റൂമിൽ ആയിരുന്നു. ഇന്ന് പക്ഷേ വീണ്ടും തന്റെ പ്രിയപ്പെട്ട കിടക്കയിൽ… രാജിയുടെ തൊട്ടടുത്ത്… ജ്യോതിയുടെ ശ്വാസം ഉയര്‍ന്നു വന്നു. വിരലുകളിലെ വഴുവഴുപ്പ് കൂടിക്കൂടി വന്നു. ദളങ്ങളിൽ തഴുകിത്തഴുകി അവളുടെ വിരലുകൾ ആ കന്തിനേയും കണ്ടെത്തി. ഏതോ ഒരു തണുത്ത കാറ്റ് അവളുടെ ഉള്ളില്‍ വീശി. ഒരുപാട് നാളായി എഴുതാന്‍ മനസ്സില്‍ കൊണ്ടുനടന്ന ഒരു കവിത എഴുതുന്നത് പോലെ… അതെ… കവിതയാണ്… ആ വിരലുകള്‍ യോനീദളങ്ങളിലും കന്തിലും കവിതയെഴുതുകയാണ്. മനസ്സില്‍ രാജിയുടെ മുഖം തെളിഞ്ഞു വന്നു… അവൾ തന്റെ ചൂണ്ടുവിരൽ ആ ജീവദ്വാരത്തിലേക്ക് പതുക്കെ ഇറക്കി. അവളുടെ വായ ഒന്ന് പതുക്കെ തുറന്നുപോയി. ഒരു കുറുകലിനേയോ കരച്ചിലിനെയോ അപ്പോള്‍ ഒരു ചെറിയ ശ്വാസത്തിലൊളിപ്പിച്ച് ജ്യോതി മോചിപ്പിച്ചു. അവളുടെ വിരലിന്റെ വേഗം കൂടി വന്നു. അരക്കെട്ടിൽ ഒരു വിറയൽ സ്വരുക്കൂട്ടുന്നത് അവളറിഞ്ഞു. അവളുടെ കണ്ണുകള്‍ അടഞ്ഞുപോയി. രതിമൂര്‍ച്ഛയിലേക്ക് ഇതാ എത്തുകയാണ്. അടഞ്ഞ കണ്ണിലേക്ക് ഒരു വെളിച്ചമടിച്ചത് പോലെ…! സ്വിച്ചിടുന്ന ഒരു ശബ്ദവും കേട്ടു! ജ്യോതി ഞെട്ടലോടെ കണ്ണുതുറന്നു. റൂമിൽ നിറയെ വെളിച്ചം…! അവളുടെ കണ്ണുകള്‍ പുളിച്ചുപോയി! അപ്പോള്‍ തന്നെ അവൾക്ക് സ്ഖലനം സംഭവിക്കുകയും ചെയ്തു. രാജി സ്വിച്ച് ബോര്‍ഡിന്റെ അടുത്ത് ഞെട്ടിത്തരിച്ചു നിൽക്കുന്നു! അവളുടെ മുഖത്തുനോക്കിയാണ് സ്ഖലനത്തിന്റെ അവസാന രണ്ടു വിറയൽ ജ്യോതി വിറച്ചത്. എല്ലാം ഒറ്റ നിമിഷത്തില്‍ കഴിഞ്ഞു. അവൾ നനഞ്ഞ വലതുകൈ കൊണ്ട് ഒഴുകുന്ന യോനിപൊത്തിപ്പിടിച്ച് പേടിച്ചരണ്ട് തന്റെ പാവാട തപ്പി. കൊഴുത്ത തുടകളും കറുത്തു നീണ്ട യോനീരോമങ്ങളും മടങ്ങിയ അടിവയറുമായി തന്റെ മുന്നില്‍ കിടന്ന് വെപ്രാളപ്പെടുന്ന ജ്യോതിയെ കണ്ടപ്പോള്‍ ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നെ രാജിക്ക് ഒരു ചെറിയ ചിരിയാണ് വന്നത്. പാവാട കാണാഞ്ഞ് വ്യഗ്രതപ്പെട്ട് ജ്യോതി ബെഡ്ഷീറ്റ് വലിച്ച് തന്റെ ഒലിക്കുന്ന യോനി മറച്ചു. ആ തൂണുപോലുള്ള തുടകൾ അപ്പോഴും പുറത്തായിരുന്നു. അവൾ ഭയത്തോടെ രാജിയെ നോക്കി. ചെയ്യാൻ തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന ധൈര്യം ഇപ്പോള്‍ എവിടെപ്പോയെന്നറിയില്ല. രാജിയുടെ മുഖത്തെ പരിഹാസച്ചിരിയിൽ എന്തു ചിന്തിക്കണമെന്നറിയാതെ ജ്യോതിയിരുന്നു.
“പാവാട ദേ കട്ടിലിന്റെ താഴെ കിടക്കുന്നുണ്ട്”
അവിടേക്ക് ചൂണ്ടി രാജി പറഞ്ഞു. ജ്യോതി അത് പെട്ടെന്ന് കയ്യെത്തിച്ചെടുത്തു.
“നിനക്കൊന്ന് ഷേവ് ചെയ്തൂടെ? പൊന്തക്കാടാണല്ലോ!”
രാജി ജ്യോതിയെ കളിയാക്കി ചിരിച്ചുകൊണ്ട് ബാത്ത്റൂമിലേക്ക് കയറി വാതിലടച്ചു.
“ഇതിപ്പോ കുറച്ച് കൂടുന്നുണ്ട് ട്ടോ… ”
രാജി ബാത്ത്റൂമിൽ നിന്ന് വിളിച്ചുപറഞ്ഞു. ജ്യോതി ഇടതുകയ്യിൽ പാവാടയും ചുരുട്ടിപ്പിടിച്ച് കട്ടിലില്‍ ഇരിപ്പായിരുന്നു. അവൾക്ക് ഇപ്പോള്‍ സംഭവിക്കുന്നത് ഒന്നും തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല. രാജിക്ക് ഇതും ഇത്ര നിസ്സാരമാണോ? ഇനിയും എന്തൊക്കെ അവൾക്ക് നിസ്സാരമായിരിക്കും? ജ്യോതി പാവാടയില്‍ നിന്ന് പിടിവിട്ടു. അത് വീണ്ടും തറയിലേക്ക് വീണു. പിന്നെ അവൾ ബെഡ്ഷീറ്റ് മടിയില്‍ നിന്നെടുത്തു മാറ്റി. ഒരു മായിക വലയത്തിലെന്ന പോലെ രതിജലം തൂവുന്ന യോനിയുമായി എഴുന്നേറ്റു. രണ്ടുതുള്ളി തുടയിലൂടെ ഒഴുകിയിറങ്ങുന്നത് അവളറിഞ്ഞു. ബാത്ത്റൂമിൽ ഫ്ലഷ് അടിക്കുന്ന ശബ്ദം കേട്ടു. രാജി ഇപ്പോള്‍ ഇറങ്ങി വരും… ഇത്രയും open ആയി തന്റെ നഗ്നതകാണുമ്പോൾ അവൾ എങ്ങനെ പ്രതികരിക്കുമെന്ന് ജ്യോതിക്ക് ആകാംക്ഷയുണ്ടായിരുന്നു. വാതിൽ തുറന്ന് ഇറങ്ങി വന്ന രാജി ഒന്ന് കണ്ണുമിഴിച്ചുപോയി. പിന്നെ ജ്യോതിയുടെ കുഞ്ഞുവനത്തിലേക്ക് നോക്കി.
“കഴുക് കഴുക്… നന്നായി ഒലിപ്പിച്ചിട്ടുണ്ട്”
അവിടേക്ക് തന്നെ നോക്കി രാജി പറഞ്ഞു. ഒന്ന് ചിരിച്ചുകൊണ്ട് അവൾ ജ്യോതിയെ കടന്നുപോയി. ഒരു വല്ലാത്ത നിർവൃതി അന്നേരം ജ്യോതി അറിഞ്ഞു. ഇത്രയും സ്വാതന്ത്യത്തോടെ നഗ്നയായി രാജിക്ക് മുന്നില്‍ നിൽക്കാമെന്നുള്ളത് അവളില്‍ എന്തോ ഉണർത്തി. ഒരു ചെറു ചിരിയോടെ അവൾ ബാത്ത്റൂമിലേക്ക് കയറി. യോനിയും കൈകളും കഴുകി വൃത്തിയാക്കി അങ്ങനെ തന്നെ ജ്യോതി ഇറങ്ങി വന്നു. രാജി ഉറങ്ങിയിട്ടില്ല. കട്ടിലില്‍ വെറുതെ കിടക്കുകയാണ്. ജ്യോതിയുടെ ധൈര്യം ഒരുപാട് കൂടിയിരുന്നു. രാജിയാകട്ടെ ഒരു പട്ടുബ്ലൗസ് മാത്രമിട്ട് അരക്ക് കീഴ്പ്പോട്ട് പൂർണ്ണനഗ്നയായി നിൽക്കുന്ന അനിയത്തിയെ ഒരു ഭാവമാറ്റവുമില്ലാതെ നോക്കിക്കിടന്നു. അവളുടെ തുടകൾക്ക് എന്തൊരു വണ്ണമെന്ന് രാജി ആശ്ചര്യപ്പെട്ടു. അവയ്ക്ക് ഇരുനിറമായിരുന്നു. എന്നാലത് ജ്യോതിയുടെ മുഖത്തിനേക്കാൾ വെളുത്തിട്ടുമായിരുന്നു. നടക്കുമ്പോൾ അവ തമ്മിലുരയുകയും അതിന്റെ സംഗമസ്ഥാനത്ത് യോനീരോമങ്ങൾ ഞരങ്ങുകയും ചെയ്യുന്നത് രാജി ശ്രദ്ധിച്ചു. തന്റെ യോനിയിൽ രാജിയുടെ കണ്ണുകള്‍ ഉടക്കിക്കിടക്കുന്നത് ജ്യോതി അറിഞ്ഞു. അവൾ വന്ന് തന്റെ കിടക്കവിരി നേരെയാക്കി. അഴിച്ചിട്ട പാവാട അപ്പോഴും മോഹാലസ്യത്തിലായിരുന്നു. ജ്യോതിയുടെ വലിയ നിതംബം അതിന്റെ എല്ലാ പൂർണ്ണതയോടും കൂടി രാജിക്ക് അഭിമുഖമായി നിന്നു. ജ്യോതി കിടക്കവിരി കുടഞ്ഞ് വിരിക്കുമ്പോഴുള്ള ആ മാംസപാളികളുടെ ചലനങ്ങളിൽ രാജിക്ക് കൗതുകം തോന്നി. അവൾ അങ്ങോട്ട് ചരിഞ്ഞ് കിടന്ന് ആ ചന്തിയിടുക്കിൽ കണ്ണിട്ടിരുന്നു.
“തുണിയുടുക്കാനുള്ള ഉദ്ദേശമൊന്നുമില്ലേ?”
രാജി കളിയാക്കിക്കൊണ്ട് ചോദിച്ചു.
ജ്യോതി അതിന് ചിരിക്കുക മാത്രം ചെയ്തു. കുടമ്പുളി പിഴിഞ്ഞ് വച്ച പോലെ കട്ടിലില്‍ ചുരുണ്ടു കിടക്കുന്ന പാന്റീസ് എടുത്ത് നിവർത്തിയ ശേഷം അണിഞ്ഞു. അതിന്റെ ഇലാസ്റ്റിക്കിന് പുറത്തേക്ക് പാൽ തിളച്ചു പൊന്തുന്ന പോലെ ദുർമേദസ്സ് തള്ളിനിൽക്കുന്നത് രാജിയുടെ ശ്രദ്ധയില്‍ പെട്ടു. അവളില്‍ ഒരു ചെറിയ ചിരി മുളപൊട്ടി. പിന്നെ അഴിച്ചിട്ട പട്ടുപാവാടയും ജ്യോതി എടുത്തണിഞ്ഞു. രാജിക്ക് ഒരു പുഞ്ചിരി കൊടുത്ത് ഗുഡ് നൈറ്റ് പറഞ്ഞ് ലൈറ്റ് അണച്ച് അവൾ തിരിച്ചു വന്നു കിടന്നു. ഇരുട്ട് വീണ മുറിയിൽ മനസ്സിനകത്ത് മഞ്ഞുവീഴ്ച്ചയുമായി ജ്യോതി പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.
പിറ്റേന്ന് കാലത്ത് ഉറക്കമെഴുന്നേറ്റ ജ്യോതിക്ക് ഇന്നലെ സംഭവിച്ചത് ഏതോ ഗന്ധർവ്വന്റെ മന്ത്രവിദ്യയാണോയെന്ന് സംശയം തോന്നി. ആ ഒരു മൂഡിൽ അപ്പോള്‍ തോന്നിയ ധൈര്യത്തിൽ അന്നേരം ചെയ്ത കാര്യങ്ങള്‍ പുതിയൊരു പ്രഭാതത്തിന്റെ തിരിച്ചറിവിൽ ഓർത്തുനോക്കിയപ്പോൾ അവളുടെ ഉള്ളിലൊരു ഭയവുമുണ്ടായി. എത്ര വലിയ റിസ്കാണ് താനെടുത്തതെന്ന് അവൾ ആശ്ചര്യപ്പെട്ടു പോയി. രാജിയെങ്ങാനും ദേഷ്യപ്പെട്ടിരുന്നെങ്കിലോ? ഒച്ചവച്ചിരുന്നെങ്കിലോ? ഓർക്കാൻ കൂടി വയ്യ. എന്തൊരബദ്ധമായേനേ… എന്നാലും ഓർക്കുമ്പോൾ ഒരു സുഖമുണ്ട്….! വല്ലാത്തൊരു സുഖം… ഇതിനെയായിരിക്കാം കാമമെന്ന് വിളിക്കുന്നത്. അതോ പ്രേമമാണോ….? ഭയവും സന്തോഷവുമെല്ലാം കൂടിക്കുഴഞ്ഞ ഈ അവസ്ഥയെയാണോ ആളുകള്‍ പ്രണയമെന്ന് പറയുന്നതെന്ന് അവൾ സംശയിച്ചു… മനസ്സിടറാതിരിക്കാൻ ശക്തി തരണമെന്ന പ്രാർത്ഥന കേൾക്കാതിരുന്ന ദൈവങ്ങൾക്ക് നന്ദി!
‘എനിക്കിപ്പോള്‍ രാജിയോട് പ്രണയമാണ്…! മോഹമാണ്…!!!’
ജ്യോതി മനസ്സില്‍ മന്ത്രിച്ചു.
അവൾ രാജിയുടെ കട്ടിലിലേക്ക് നോക്കി. അവൾ ഉണർന്നിട്ടില്ല. തനിക്ക് പുറം തിരിഞ്ഞ് കിടക്കുകയാണ്. എന്തോ ഒരു കൊതി തോന്നുന്നു. അവൾ എഴുന്നേറ്റു പോയി രാജിയുടെ കൂടെ കിടന്നു. ആ വടിവൊത്ത വയറിലൂടെ കയ്യിട്ട് കെട്ടിപ്പിടിച്ച് കിടന്നു. കുറച്ചു നേരം അങ്ങനെ കിടന്നു കഴിഞ്ഞപ്പോള്‍ രാജിയുടെ കൈ വയറിനെ ചുറ്റിയ തന്റെ കൈക്ക് മേല്‍ സ്പർശിച്ചത് അവളറിഞ്ഞു.
“എന്താ കുഞ്ഞാ…? എന്തു പറ്റി…?”
രാജി ഉറക്കച്ചടവോടെ ചോദിച്ചു.
“മ്ചും…”
ജ്യോതിയുടെ മറുപടി അതിലൊതുങ്ങി…
രാജി ഒന്ന് തല ചെരിച്ച് നോക്കി. പിന്നെ ചെറിയൊരു ചിരിയോടെ ചോദിച്ചു,
“ഈ കൈ ഇന്നലെ നന്നായി കഴുകിയല്ലോ അല്ലേ…?!”
ജ്യോതിക്ക് അതാകെ ചമ്മലായിപ്പോയി.
” പോടീ പുല്ലേ…. ”
ജ്യോതി രാജിയുടെ തോളത്ത് പല്ലുകളാഴ്ത്തി…
“ആഹ്….!”
രാജി വേദനയോടെ ജ്യോതിക്ക് അഭിമുഖമായി തിരിഞ്ഞു കിടന്നു. വലതു കൈ ജ്യോതിയുടെ തലയ്ക്ക് അടിയിലൂടെ എടുത്ത് അവളെ തന്റെ നെഞ്ചിലേക്ക് അടുപ്പിച്ചു. ഇടതുകൈ അവളുടെ പുറത്തൂടെ അലസമായ് ഇട്ടു.
“അടങ്ങിക്കിടക്ക് കുഞ്ഞാ…”
രാജിയുടെ ശ്വാസം ജ്യോതിയുടെ മൂർദ്ധാവിൽ വന്നടിച്ചുകൊണ്ടിരുന്നു. രാജിയുടെ കഴുത്തിന്റെയും നെഞ്ചിന്റെയും സ്പർശനമേറ്റ് കിടക്കാന്‍ നല്ല സുഖമുള്ളതായി ജ്യോതിക്ക് തോന്നി. അങ്ങനെ കിടന്ന് വീണ്ടും അവൾ ഉറങ്ങിപ്പോയി. ഏറെ സുഖമുള്ള ഒരു ലഘുനിദ്ര… പ്രഭാതവെയിൽ മുറിയിലാകെ നിറഞ്ഞപ്പോഴാണ് ജ്യോതി വീണ്ടും ഉണർന്നത്. അടുത്ത് രാജിയുണ്ടായിരുന്നില്ല. ബാത്ത്റൂമിൽ നിന്ന് രാജിയുടെ മധുരമായ ശബ്ദത്തില്‍ മൂളിപ്പാട്ട് കേൾക്കുന്നുണ്ടായിരുന്നു. അവൾ അതും ആസ്വദിച്ചു കിടന്നു. പിന്നെ വാതിൽ തുറന്ന് രാജി ഇറങ്ങി വന്നു. ഒരു ടർക്കി ടവ്വൽ മാറിൽ ചുറ്റി, ഈറൻ മുടി തോർത്തുകൊണ്ടുരുമ്മി, ചുണ്ടത്ത് ഒരു മൂളിപ്പാട്ടുമായി അവൾ വരുന്നത് കാണേണ്ട കാഴ്ച്ചയായിരുന്നു. അവളുടെ തുടകളിലും നെഞ്ചിലും ജലകണങ്ങൾ പറ്റിക്കിടന്നു. ആദ്യമായല്ല ജ്യോതി രാജിയെ അങ്ങനെ കാണുന്നത്. പക്ഷേ ഇത്തവണ എന്തോ… എന്തോ വ്യത്യാസമുള്ളത് പോലെ. ഏന്തോ മായികത അവളില്‍ പ്രതിഫലിക്കുന്നുണ്ട്… അല്ലെങ്കില്‍, അങ്ങനെ ജ്യോതിക്ക് തോന്നുന്നുണ്ട്.
“ആ…. എഴുന്നേറ്റോ…”
രാജി പുഞ്ചിരിയോടെ ചോദിച്ചു.
ജ്യോതി അവളെ തന്നെ നോക്കി പുഞ്ചിരിച്ചു. കണ്ണെടുക്കാൻ തോന്നുന്നില്ല. ഒന്ന് കൈയ്യെത്തിച്ച് ആ ടർക്കി പിടിച്ചുവലിച്ചാൽ തനിക്ക് അവളുടെ സ്തനങ്ങളും യോനിയും കണി കാണാമല്ലോയെന്ന് ഒരു നിമിഷം ജ്യോതി ചിന്തിച്ചുപോയി. അവളുടെ മുലകൾ എങ്ങനെ ആയിരിക്കും? എന്തായാലും തന്റേതിന്റെ അത്രയും വലിപ്പമുണ്ടാകില്ല. ആ മുലക്കണ്ണിനും ഏരിയോളക്കും എന്ത് നിറമായിരിക്കും? തന്റെ പോലെ കറുത്തിട്ടായിരിക്കുമോ? അതോ ആ മാറിലെ പുള്ളിയുടെ നിറമായിരിക്കുമോ? അവളുടെ യോനിക്ക് ചുറ്റുമുള്ള രോമങ്ങൾ എങ്ങനെ ആയിരിക്കും? അവളത് വെട്ടി നിർത്തിയിരിക്കണം. അല്ലെങ്കില്‍ തന്നെ ഇന്നലെ അതും പറഞ്ഞ് കളിയാക്കില്ലല്ലോ… ചിലപ്പോള്‍ രോമം മുഴുവൻ കളഞ്ഞ് മിനുസപ്പെടുത്തിയ യോനീതടത്തിൽ ഒരു നേർരേഖ പോലെ കവാടവാതിൽ കാണുമായിരിക്കും…! ജ്യോതിയുടെ ചിന്തകളില്‍ ചിത്രം വര നടന്നു. തന്നെ ഇവൾ ഇങ്ങനെ ചൂഴ്ന്ന് നോക്കുന്നത് എന്താണെന്ന് സംശയിച്ച് രാജി അങ്ങനെ നിന്നു.
“എന്താടി? പോയി കുളിക്കാന്‍ നോക്ക്…”
രാജി ഒരല്പം ശാസനയോടെ പറഞ്ഞു.
“നീ ഒരു കവിത പോലെയാണ്…!”
ജ്യോതി അറിയാതെ പറഞ്ഞുപോയി. പിന്നെ ഒരു ഞെട്ടലിലാണ് ഉണർന്നത്.
“നീയെന്താ നാടക ഡയലോഗടിക്കുന്നേ?”
രാജിക്ക് ചിരി വരുന്നുണ്ടായിരുന്നു.
“ഏയ് ഒന്നൂല്ല”
ജ്യോതി നാണിച്ച് ബാത്ത്റൂമിലേക്ക് ഓടിക്കയറി. വാതിലടച്ച് പൈപ്പ് തുറന്നിട്ട് മനസ്സില്‍ അവൾ അവളെ തന്നെ ശകാരിച്ചു.
‘നാക്കിനെല്ലില്ല… വായേ തോന്നിയത് അങ്ങനെ തന്നെ അങ്ങ് പറയ്യാ? മന്ദബുദ്ധി…’
ഇനിയിപ്പോള്‍ കുളിക്കാമെന്ന് വിചാരിച്ച് വസ്ത്രമഴിക്കാൻ തുടങ്ങുമ്പോഴാണ് തോർത്തെടുത്തില്ലെന്ന് കണ്ടത്. പണ്ടാരം… ഇന്ന് തുടക്കം മുതല്‍ പിഴയ്ക്കുകയാണല്ലോയെന്ന് ജ്യോതി മനസ്സില്‍ പറഞ്ഞു. തോർത്തും ടർക്കിയുമെടുക്കാൻ വാതിൽ തുറന്ന് പുറത്തിറങ്ങിയതും അവൾ സ്തബ്ധയായിപ്പോയി. രാജി…! അവളുടെ മാറിടം… ആ ഉരുണ്ട കുഞ്ഞു മുലകൾ…. രാജി ചുരിദാർ പാന്റിന്റെ വള്ളി കെട്ടുകയാണ്. തലയില്‍ തോർത്തുമുണ്ടും മുടിയും അമ്മക്കെട്ട് കെട്ടി വച്ചിരിക്കുന്നു. അരക്ക് മുകളിലേക്ക് വേറെ ഒന്നുമില്ല… നെഞ്ചിലേക്ക് ഊർന്നുകിടക്കുന്ന ആ സ്വർണ്ണമാലയല്ലാതെ. രാജിയും ഒന്ന് ഞെട്ടി നിൽക്കുകയാണ്. പക്ഷേ അവൾ തന്റെ മുലകൾ മറച്ചില്ല…! ജ്യോതിയുടെ കണ്ണുകളെ ആ മുലക്കണ്ണുകള്‍ ചൂണ്ടക്കൊളുത്തുപോലെ പിടിച്ചുവച്ചു. അവയ്ക്ക് തവിട്ടുനിറമാണ്…..! മാറിലെ പുള്ളിയുടെ കടുംതവിട്ടുനിറമല്ല….! ഇളം തവിട്ടുനിറം…! ഏരിയോളയും അതേ നിറമാണ്. ആ കുഞ്ഞു മുലയിൽ തുറിച്ചുനിൽക്കുന്ന ഏരിയോളക്ക് എന്തൊരു ഭംഗിയാണ്… തെളിഞ്ഞ പകലുപോലെ മൃദുലമെന്ന് ജ്യോതിയുടെ മനസ്സ് മന്ത്രിച്ചു…
“എന്താടി..?”
രാജിയുടെ ചോദ്യമാണ് ജ്യോതിയെ ഉണർത്തിയത്.
“തോർത്തെടുത്തില്ല…”
ജ്യോതി പറഞ്ഞു.
അതിന് രാജി മറുപടിയൊന്നും പറഞ്ഞില്ല. ഒരു കറുത്ത ബ്രാ എടുത്തണിഞ്ഞ് ചുരിദാറിന്റെ ടോപ്പും അണിയാൻ തുടങ്ങി. അപ്പോഴേക്കും ജ്യോതി ഒരു തോർത്തും ടർക്കിയുമെടുത്ത് ബാത്ത്റൂമിലേക്ക് ഓടിക്കയറി… ആനന്ദത്തിന്റെ വേലിയേറ്റമാണ് അന്നേരം ജ്യോതിയുടെ മനസ്സില്‍. അത്രയേറെ കൊതിച്ച കാര്യമാണ് അപ്പോള്‍ തന്നെ നടന്നത്. അവൾക്ക് തന്റെ മന്ദഹാസം തടഞ്ഞുവെക്കാനാകുന്നുണ്ടായില്ല. തോർത്തെടുക്കാൻ മറന്ന നിമിഷത്തിന് അവൾ നന്ദി പറഞ്ഞു. ഇത്രയും നാൾ സംഭവിക്കാഞ്ഞ ഒരു കാര്യം താന്‍ ആഗ്രഹിച്ചപ്പോൾ നടന്നതിന് കാരണക്കാരായ എല്ലാ പ്രകൃതിശക്തികളോടും അവൾ നന്ദി പറഞ്ഞു… പ്രതീക്ഷയുടെ സമവാക്യം പറഞ്ഞു തന്ന പൗലോ കൊയ്ലോയെ മനസ്സില്‍ സ്മരിച്ചു…!
കാര്യം ഇത്രയൊക്കെ സംഭവിച്ചെങ്കിലും തന്റെ ഉള്ളില്‍ തോന്നിയ ആശമേൽ എന്തെങ്കിലും ചെയ്യാന്‍ ജ്യോതിക്ക് ഭയമായിരുന്നു. അന്നത്തെ പോലെ ഒരിക്കല്‍ കൂടി രാജിക്ക് മുന്നില്‍ നഗ്നയായി നിൽക്കാൻ അവൾക്ക് ധൈര്യമുണ്ടായിരുന്നില്ല. ഒളിച്ചും പാത്തും ഒന്ന് വിരലിടാൻ പോലും അവൾക്ക് മടി തോന്നി… രാജി അതറിയുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. കുളിയുടെ നേരം അല്പം കൂടിയാൽ തന്നെ രാജിക്ക് താന്‍ ദളസ്പർശനത്തിലാണെന്ന് മനസ്സിലാകുമെന്ന് അവൾ വിശ്വസിച്ചു. ആ ജാള്യത അങ്ങോട്ട് പോകുന്നില്ല. സ്ഖലനത്തിന് വേണ്ടിയുള്ള ആഗ്രഹത്തിനെയെല്ലാം അങ്ങനെ അവൾ ഒതുക്കിവച്ചു. അഗ്നിപർവ്വതങ്ങളെ കുറിച്ചും കുപ്പിയിലകപ്പെട്ട കാറ്റിനെ പറ്റിയും കാലത്തിന് കുറുകെ കിതക്കുന്ന പ്രപഞ്ചത്തിനെപ്പറ്റിയുമെല്ലാം അവളുടെ ഡയറിയില്‍ കവിതകൾ നിറഞ്ഞു… വെക്കേഷന്റെ അവസാനരാത്രിയിൽ അങ്ങനെ ഒരു കവിതയ്ക്ക് അടിവരയിടുകയായിരുന്നു ജ്യോതി.
“കഴിഞ്ഞോ?”
രാജി ചോദിച്ചു.
“ങേ… നീ ഉറങ്ങീല്ലേ…?”
ജ്യോതി ആശ്ചര്യപ്പെട്ടു.
“ഉറക്കം വരുന്നില്ല”
രാജി കട്ടിലില്‍ എഴുന്നേറ്റിരുന്നു.
“എഴുതി കഴിഞ്ഞോ?”
രാജി വീണ്ടും ചോദിച്ചു.
ജ്യോതി ഒരു പുഞ്ചിരിയോടെ ഡയറി രാജിക്ക് നീട്ടി. രാജി അത് വാങ്ങി വായിച്ചു. പുറത്ത് മഴ പെയ്യുന്നുണ്ട്. അതിന്റെ ഈണത്തിന് കാതോർത്ത് ജ്യോതി അവൾ വായിച്ചു തീരുന്നതും കാത്തിരുന്നു. ചൂണ്ടുവിരലിൽ നീലമഷി പടർന്നിട്ടുണ്ട്…..
“വളരെ നന്നായിട്ടുണ്ട്…”
രാജിയുടെ ശബ്ദത്തിലും ഭാവത്തിലും സങ്കടം നിഴലിച്ചുകിടക്കുന്നത് ജ്യോതി കണ്ടു. അവളുടെ ഉള്ളിലും ഒരു നീറ്റലനുഭവപ്പെട്ടു. പക്ഷെ അത് മറച്ചുപിടിച്ചുകൊണ്ട് ജ്യോതി ഒരല്പം കളിനിറഞ്ഞ സ്വരത്തില്‍ ചോദിച്ചു,
“എന്റെ കവിത വായിക്കുമ്പോ ഒക്കെ ആ തെണ്ടിയെ ഓർമ്മിക്കുമല്ലേ…!”
“ഏത് തെണ്ടിയെ?”
രാജിയുടെ ചുണ്ടിന്റെ കോണിലും ഒരു കള്ളച്ചിരിയുണ്ടായിരുന്നു.
“നിന്നെ ഇട്ടിട്ട് പോയില്ലേ… ആ തെണ്ടിയെ തന്നെ…”
ജ്യോതി ചിരിച്ചു. കൂടെ രാജിയും.
പിന്നെ ഒന്ന് ചിരിയടക്കി രാജി പറഞ്ഞു,
” ഞാന്‍ ഒരുപാട് സ്നേഹിച്ചതല്ലേ… ഇടക്കൊക്കെ ഇങ്ങനെ ഓർത്തുപോകും… എത്ര വേണ്ടാന്ന് വച്ചാലും പിന്നേം പിന്നേം ഇങ്ങനെ….”
“അതൊക്കെ കഴിഞ്ഞില്ലേ… പോയോര് പോട്ടെ… ”
ജ്യോതി രാജിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അന്നത്തെ പോലെ വീണ്ടും അവൾ കരയുന്നത് കാണാന്‍ അവൾക്ക് വയ്യായിരുന്നു. പക്ഷേ രാജി കരഞ്ഞില്ല. പകരം ചിരിച്ചു. എന്നിട്ട് പറഞ്ഞു,
” നിനക്ക് അതൊന്നും മനസ്സിലാവില്ല… നിനക്ക് പ്രേമമൊന്നും അറിയില്ലല്ലോ… ആകെ അറിയുന്നത് ഈ വിരലിടലല്ലേ…. അതിലിപ്പൊ ഭയങ്കര എക്സപേർട്ട് ആണല്ലോ…”
രാജി അവളെ കളിയാക്കിച്ചിരിച്ചു. ജ്യോതിയും ഒരു ഇളിഞ്ഞ ചിരി ചിരിച്ചു.
“ഇതെന്താ ഞാന്‍ മാത്രാണോ ലോകത്ത് ചെയ്യുന്നത്..? എല്ലാവരും ചെയ്യുന്നയല്ലേ… നീയും ചെയ്യാറില്ലേ…? ഇല്ലേ…? ”
ജ്യോതി രാജിയെ ഒന്ന് ആക്കിക്കൊണ്ട് ചോദിച്ചു.
രാജിക്ക് അപ്പോള്‍ നാണം വന്നു.
“അതൊക്കെയുണ്ട്…”
രാജി തലകുനിച്ച് പറഞ്ഞു.
“ആഹ്… എന്നിട്ടാണ് എന്നെ കളിയാക്കുന്നത്. ആ തെണ്ടിയെ സങ്കല്പിച്ചായിരിക്കും നിന്റെ പരിപാടി… അല്ലേ? ”
ജ്യോതി ചോദിച്ചു.
” അങ്ങനെ സങ്കല്പിക്കേണ്ട കാര്യമൊന്നുമില്ല.”
ഒരുപാട് നാണത്തോടെ രാജി പറഞ്ഞു.
“പിന്നെ…?!! ”
ജ്യോതിയുടെ ആകാംക്ഷ ആകാശത്തോളമുയർന്നു.
“ഞാന്‍ virgin അല്ല കുഞ്ഞാ..! ഞാനും രണ്ട് മൂന്ന് തവണ… ”
രാജി അത് പറഞ്ഞു മുഴുവിപ്പിച്ചില്ല….
ജ്യോതിയുടെ ഉള്ള് നോവുന്നുണ്ടായിരുന്നു. രാജി വീണ്ടും ജ്യോതിയുടെ ലോകത്തെ പിടിച്ചു കുലുക്കിയിരിക്കുന്നു. ഈ പ്രപഞ്ചത്തിൽ ഈ മുറിയിലെ ഒരു ഇരുട്ടുമൂലയിൽ താന്‍ വീണ്ടും ഒറ്റയ്ക്കായതു പോലെ ജ്യോതിക്ക് തോന്നി.
” എന്താ രാജീ നീ പറയണേ…?”
ജ്യോതിയുടെ വാക്കുകളിൽ സങ്കടമുണ്ടായിരുന്നു.
“സത്യാടീ… അന്നൊന്നും കോളേജില്‍ നീയില്ലല്ലോ. രണ്ട് മൂന്ന് തവണ ഞങ്ങള്‍ ക്ലാസ് കട്ട് ചെയ്ത് പോയിട്ടുണ്ട്. ഇപ്പഴും ഇടക്ക് അതോർക്കുമ്പോ ഞാനും ചെയ്യാറുണ്ട്…”
രാജി പറഞ്ഞു നിർത്തി. പിന്നെ തലയുയർത്തി ജ്യോതിയെ നോക്കി. അവള്‍ ഒന്നും മിണ്ടാതിരിക്കുന്നത് കണ്ടപ്പോള്‍ രാജിക്ക് ഉള്ളില്‍ ആരോ ബ്ലേഡ് കൊണ്ട് വരയുന്നത് പോലെ തോന്നി.
” ഞാനൊരു ചീത്ത പെണ്ണാണെന്ന് തോന്നുന്നുണ്ടോ നിനക്ക്? ”
രാജിയുടെ ശബ്ദം വിങ്ങി.
ആ വിങ്ങൽ ജ്യോതിയുടെ ആത്മാവിലാണ് വന്നടിച്ചത്…
“ഇല്ല… ഒരിക്കലും അങ്ങനെ ഞാന്‍ വിചാരിക്കില്ല!”
തെല്ലൊരു തിടുക്കത്തോടെ ജ്യോതി പറഞ്ഞു.
രാജിക്ക് അതൊരാശ്വസമേകി.
“ഇതൊക്കെ ഒരനുഭവമായിട്ട് കണ്ടാ മതി. നമുക്ക് ഇങ്ങനെ വിരലിട്ട് ആസ്വദിക്കാനുള്ള അനുഭവം…”
എന്നും പറഞ്ഞ് ജ്യോതി ചിരിച്ചു.
“അയ്യേ…. അസത്തേ…!”
എന്നും പറഞ്ഞ് രാജിയും ചിരിച്ചു.
” പിന്നല്ലാതെ. വേറെ ഒന്നിനും ഇതൊന്നും ഓർക്കരുത്.”
ജ്യോതി തറപ്പിച്ചു പറഞ്ഞു.
പിന്നെ ഒരല്പം കൂടി കുസൃതിയോടെ,
” എങ്ങനെയിണ്ടായിരുന്നു അനുഭവം…? ”
രാജിയുടെ നാവ് കൊന്ത്രൻപല്ലൂകളിൽ എന്തോ തിരയുന്നത് ജ്യോതി കണ്ടു. ആ ചെറുചുണ്ടുകളുടെ കോണില്‍ ഒരു കള്ളച്ചിരി…
“രസായിരുന്നു… ”
” വേദനയുണ്ടായിരുന്നോ? ”
” ആദ്യത്തെ തവണ…പിന്നെ അത് ശരിയായി…”
“ആണോ…? അയ്യോ..!!”
“പേടിക്കണ്ട… ആദ്യത്തെ പ്രശ്നേയുള്ളൂ… പിന്നെ എല്ലാം സ്മൂത്താണ്…”
രാജി അതും പറഞ്ഞ് ചിരിച്ചു.
പിന്നെ മഴയുടെ ശ്രുതിക്ക് കാതോർത്തു. ഏതോ ആഴമുള്ള ചിന്തയിലെന്ന പോലെ രാജി തുടര്‍ന്നു,
” അവന്റെ സാധനം നല്ല നീളമായിരുന്നു. അധികം വണ്ണമില്ല. അതിന്റെ മേലെ രണ്ടുമൂന്ന് ഞരമ്പുകൾ തെളിഞ്ഞ് കാണാമായിരുന്നു. ഒരു ചെറിയ വളവുമുണ്ടായിരുന്നു അതിന്… ആദ്യത്തെ തവണ ഞങ്ങള്‍ക്ക് രണ്ടാൾക്കും ഭയങ്കര ധൃതിയായിരുന്നു. Straight to the point എന്നൊക്കെ പറയുന്നത് പോലെ… പെട്ടെന്ന് തുണിയഴിച്ച് അവന്റെ സാധനം എന്റെ അവിടെ കേറ്റി നാലോ അഞ്ചോ തവണ അടിച്ചുകാണും… അവന് അപ്പോഴേക്കും പോയി… എനിക്ക് ഒന്ന് ആയി വരുന്നുണ്ടായേയുള്ളൂ. അന്ന് അത് മാത്രേ ഉണ്ടായുള്ളൂ… പക്ഷേ അടുത്ത തവണ… എന്റമ്മോ…! എന്റെ മേല് മുഴുവന്‍ അവന്റെ കുറ്റിത്താടി ഉരയുന്നത് ഓർക്കുമ്പൊ തന്നെ കുളിര്കോരും… നാക്ക് വച്ച് അന്നവൻ എന്റെ അവിടെ… ഹൊ…! ”
” രാജീ…!!! ”
ജ്യോതിയുടെ വിളി കേട്ടാണ് രാജിയുടെ കണ്ണുകൾ ഞെട്ടിത്തുറന്നത്. അവൾ അന്നേരമാണറിഞ്ഞത്. തന്റെ വലതുകൈ യോനീദളങ്ങളെ തടവുകയാണ്. പാന്റീസ് ഊരിയിട്ടില്ല. പാവാട തെറുത്തുകയറിയിരിക്കുന്നു. ജ്യോതി അത്ഭുതത്തോടെ തന്നെ നോക്കിയിരിക്കുന്നു… കഥ പറഞ്ഞുവന്ന excitement-ൽ എപ്പഴോ താന്‍ സ്വയംഭോഗം ചെയ്യാന്‍ തുടങ്ങിയിരുന്നു. രാജി പക്ഷേ നിർത്തിയില്ല! വകഞ്ഞുമാറ്റപ്പെട്ട പാവാട വെളിവാക്കിയ രാജിയുടെ വെളുത്ത തുടകൾ പാന്റീസിനുള്ളിൽ വിറക്കുന്ന കൈയുടെ താളത്തിൽ കുലുങ്ങുന്നത് ജ്യോതി നോക്കി നിന്നു. ആദ്യമായാണ് രാജിയെ അവൾ അങ്ങനെ കാണുന്നത്… അത്രയും കാമാർത്തയായി…! കൈയുടെ വേഗം കൂട്ടികൊണ്ട് തന്നെ രാജി തന്റെ കട്ടിലിലേക്ക് ചാഞ്ഞു…
“കുഞ്ഞാ… ആ ലൈറ്റൊന്ന് ഓഫ് ചെയ്യോ… പ്ലീസ്… ഞാനിതൊന്ന് ഫിനിഷ് ചെയ്തോട്ടേടാ… പ്ലീസ്…”
രാജിയുടെ വാചകങ്ങള്‍ ശ്വാസത്തിന്റെയും മൂളലുകളുടേയുമിടയിൽ വിറക്കുന്നുണ്ടായിരുന്നു. ജ്യോതി ഓടിച്ചെന്ന് ലൈറ്റ് ഓഫ് ചെയ്തു. അവൾ രാജിക്ക് നേരെ നോക്കി. ഇരുട്ടില്‍ ഒരു നിഴല്‍രൂപം കിതക്കുകയും വിറക്കുകയും ചെയ്യുന്നു. അവളുടെ കൈകൾക്ക് എന്തൊരു വേഗമാണ്… രാജി ആ ഇരുട്ടില്‍ തന്റെ ഇടതുകൈ കൊണ്ട് തന്റെ പാന്റീസ് വലിച്ചൂരുന്നത് ജ്യോതി കണ്ടു. അവൾ അടി നിർത്തുന്നില്ല. ജ്യോതി പതിയെ നടന്ന് രാജിയുടെ തലയോട് ചേർന്ന് ആ കട്ടിലില്‍ ചാരി തറയിലിരുന്നു. ഏറെ വ്യഗ്രതയോടെയുള്ള ആ കൈയ്യിന്റെ ചലനങ്ങളെ അവൾ സസൂക്ഷ്മം വീക്ഷിച്ചു. കുലുങ്ങി കുലുങ്ങി രാജിയുടെ ശിരസ്സ് ജ്യോതിയുടെ തോളിൽ തട്ടിനിന്നു. ജ്യോതി അവൾക്ക് നേരെ തിരിഞ്ഞു. അനങ്ങിയനങ്ങി രാജിയുടെ തല ജ്യോതിയുടെ നെഞ്ചിലേക്ക് കയറി. അവളുടെ ശിരസ്സ് ജ്യോതിയുടെ താടിയിൽ മുട്ടുന്നുണ്ടായിരുന്നു. രാജിയുടെ ഇടതു കൈ ആ നെറ്റിയില്‍ ഇഴയുന്നത് ഇരുട്ടില്‍ ജ്യോതി കണ്ടു. അവൾ തന്റെ ഇടതു കൈ കൊണ്ട് ആ കൈത്തലയിൽ പിടിച്ചു. അവരുടെ ഇടതുകൈ വിരലുകള്‍ കോർത്തു. ആ വിരലുകൾ മുറുകുന്നത് ജ്യോതി അറിഞ്ഞു…. രാജിയുടെ ശബ്ദം കൂടിക്കൂടി വന്നു. മഴയുടെ ശബ്ദത്തേയും കടന്ന് അത് ഉയർന്നു പോകുമോയെന്ന് ഭയന്ന ജ്യോതി വലതു കൈ കൊണ്ട് രാജിയുടെ വായ പൊത്തിപ്പിടിച്ചു…. അവളുടെ കാതില്‍ “ശ്ശ്..” എന്നുരുവിട്ടു. രാജിയുടെ വലതുകൈ അപ്പോഴും ഉഴുതുമറിക്കുകയാണ്. കുതിർന്ന യോനിയിൽ വിരലിട്ടിളക്കുന്ന ഒരു തരം നനഞ്ഞ ശബ്ദം രാജിയുടെ കവാടത്തിൽ നിന്ന് വരുന്നുണ്ടായിരുന്നു. ജ്യോതിയുടെ വലതുകൈവിരലുകള്‍ രാജി വായ്ക്കകത്താക്കി… കൊച്ചുകുട്ടികൾ ഐസ്ഫ്രൂട്ട് നുണയുന്നത് പോലെ…. പിന്നെ വിറച്ചു വിറച്ച് അരക്കെട്ട് പൊങ്ങി… വലതു കൈയുടെ ചലനം നിലച്ചു. ഇടതുകൈ അയഞ്ഞു. വായില്‍ നിന്ന് വിരലുകള്‍ മുക്തമായി. രാജി കിതച്ചു… ജ്യോതി വലതുകൈ രാജിയുടെ കഴുത്തിലൂടെയിട്ട്, ഇടതു തോളിൽ അവളുടെ ശരിസ്സിനെ താങ്ങി അവളെ പുണർന്നു. ആ പുണരലിൽ ജ്യോതിയുടെ തുടുത്ത ഇടംകവിൾ രാജിയുടെ നെറ്റിമേൽ വിശ്രമിച്ചു. ആ നെറ്റിത്തടം വിയർത്തിരിക്കുന്നത് ജ്യോതി അറിഞ്ഞു. രാജിയുടെ കിതപ്പാറും വരെ ജ്യോതി അവളെ അങ്ങനെ ചേർത്തുപിടിച്ചു. രാജിയിൽ നിന്ന് ഒരു കുഞ്ഞു ചിരിയുടെ നാദമുണർന്നു. ജ്യോതിയും നിറഞ്ഞ നിർവൃതിയിൽ ചിരിച്ചു. ഇരുട്ടുപുതച്ച് അങ്ങനെയിരിക്കെ ജ്യോതി രാജിയുടെ നെറ്റിയില്‍ ഒരു ചുംബനം കൊടുത്തു. ഇരുട്ടിലും രാജി പുഞ്ചിരിക്കുന്നത് ജ്യോതി അറിയുന്നുണ്ടായിരുന്നു. മഴ പിന്നെയും പെയ്തുകൊണ്ടേയിരുന്നു.
കുറച്ചു നേരം കഴിഞ്ഞ് രാജി പതിയെ എഴുന്നേറ്റ് പാവാട പൊക്കിപ്പിടിച്ച് ബാത്ത്റൂമിലേക്ക് നടന്നു. രാജി വായിലിട്ട് ചപ്പിയ തന്റെ വിരലുകള്‍ ജ്യോതി ഒന്ന് നക്കിനോക്കി. പിന്നെ അവയോരോന്നും വായിലിട്ട് ചപ്പി. കാറ്റടിച്ച് അതെല്ലാം ഉണങ്ങിപ്പോയിരുന്നു. രാജി ബാത്ത്റൂമിൽ നിന്ന് ഇറങ്ങി വന്നപ്പോള്‍ ജ്യോതി ഇരുട്ടത്ത് തപ്പിത്തടഞ്ഞ് പോയി ലൈറ്റ് ഓണ്‍ ചെയ്തു. പിന്നെ ബാത്ത്റൂമിലേക്ക് നടന്നു.
“നീയെന്തിനാ പോണെ?”
രാജി സംശയത്തോടെ ചോദിച്ചു.
“കൈ കഴുകാൻ. വിരല് മുഴുവന്‍ നീ ചപ്പിവലിച്ചില്ലേ”.
ജ്യോതി തന്റെ കൈ കാണിച്ചു.
രാജി ഒരു ഇളിയോടെ പറഞ്ഞു,
“അയ്യോ.. സത്യായിട്ടും ഞാനറിഞ്ഞില്ല… സോറി..”
“മ്… ഇനി മേലാൽ ഞാന്‍ ഭയങ്കര അടിയാണെന്ന് പറഞ്ഞ് കളിയാക്കിയാലാണ്… എന്തായിരുന്നു ഇപ്പൊത്തന്നെ… ഇത്രക്ക് ആക്രാന്തമൊന്നും ഞാന്‍ കാണിക്കാറില്ല…”
അതിനും രാജി ഒന്ന് ഇളിച്ചുകാണിച്ചതേയുള്ളൂ.
“പോയാ ഷെഡ്ഡിയെടുത്തിട്ടിട്ട് കിടന്നുറങ്ങാൻ നോക്ക്”.
അതു പറയുമ്പോള്‍ ജ്യോതിയിലും ഒരു ചിരിയുണ്ടായിരുന്നു. ജ്യോതി ബാത്ത്റൂമിൽ കയറി വാതിലടച്ചു. കൈകൾ നന്നായി കഴുകി. പിന്നെ ഒരു സംശയം തോന്നിയത് കൊണ്ട് ട്രാക്ക് പാന്റ് താഴ്ത്തി നോക്കി. അടിയിലെ പാന്റീസ് നനഞ്ഞിട്ടുണ്ട്. ഒലിച്ചിരിക്കുന്നു. അതിൽ അവൾക്ക് അത്ഭുതമൊന്നും തോന്നിയില്ല. പാന്റും പാന്റീസും ഊരി അവൾ തന്റെ യോനി കഴുകി. ഒന്ന് വിരലിടണമെന്നുണ്ടായിരുന്നു. പിന്നെ വേണ്ടെന്ന് തോന്നി. ഇനി രാജിക്ക് എന്തെങ്കിലും സംശയം തോന്നിയാലോ…? വേണ്ട… അത് വേണ്ട… രാജി രതിമൂർച്ഛയിലെത്തിയത് അവന്റെ ചിന്തകളിലാണ്. തന്നെക്കുറിച്ച് ചിന്തിച്ചിട്ടല്ല. അവളുടെ പ്രവർത്തിയിൽ ആസക്തി കണ്ടെത്തി താൻ രതിമൂര്‍ച്ഛ തിരഞ്ഞെന്ന് അറിഞ്ഞാല്‍ അവൾക്കത് അംഗീകരിക്കാൻ കഴിയില്ലെന്ന് ജ്യോതിക്ക് തോന്നി. വസ്ത്രമണിഞ്ഞ് തിരിച്ചിറങ്ങി. രാജി ഉറങ്ങിയിട്ടില്ല. കട്ടിലില്‍ വെറുതെ കിടക്കുന്നു. ജ്യോതിയെ കണ്ടപ്പോള്‍ അവൾ നാണം കൊണ്ട് ചുവന്നുതുടുത്തു. അവളുടെ വെളുത്തു മിനുസമുള്ള കവിളുകളിൽ ആ ചുവപ്പ് എടുത്തറിയുന്നുണ്ടായിരുന്നു. ജ്യോതി പിന്നെ ഒന്നും പറയാന്‍ നിന്നില്ല. പോയി ലൈറ്റ് അണച്ച് വന്നു കിടന്നു. മഴ തോർന്നിരുന്നു. നല്ല തണുപ്പുണ്ട്. രണ്ടാളും സുഖമായി ഉറങ്ങിപ്പോയി.
വീണ്ടും കോളേജിലേക്ക് പോകാറായിരിക്കുന്നു. കാലത്ത് ഉറക്കമെഴുന്നേറ്റതും ജ്യോതിയുടെ മനസ്സിലേക്ക് അതാണ് കടന്നുവന്നത്.
‘ഫൈസ..!’
ജ്യോതിയുടെ മനസ്സ് കലുഷിതമായിരുന്നു. അവളെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് മഴപെയ്ത് തോർന്ന പുലരിവാനിലേക്ക് നോക്കി അവൾ ശങ്കിച്ചു. വീണ്ടും സമാരംഭിച്ച കാലത്തെ തിരക്കുകൾക്കിടയിലും ആ ചിന്ത അവളെ അലട്ടിയിരുന്നു. ജ്യോതിയുടെ മനസ് ഇവിടൊന്നുമല്ലെന്ന് രാജിക്ക് അവളെ കണ്ടപ്പോള്‍ മനസ്സിലായിരുന്നു. തത്കാലം അവൾ ഒന്നും പറഞ്ഞില്ല. ബസ് ഇറങ്ങി അവർ നടന്നു. ബോഗൈൻവില്ലപൂക്കൾ വീണുകിടക്കുന്ന വഴിയിൽ, പെയ്തൊഴിഞ്ഞ ഒരു മഴയുടെ ഓർമ്മയ്ക്ക് മീതെ അവര്‍ നടന്നു
“എന്താ കുഞ്ഞാ..?”
രാജി ചോദിച്ചു.
“കാലത്ത് മുതലായ് ഞാൻ ശ്രദ്ധിക്കുന്നു. നിനക്കെന്ത് പറ്റി?”
ജ്യോതി ഒന്ന് നിന്നു. പിന്നെ നനഞ്ഞ മതിലിലേക്ക് തോളുചാരി.
“ക്ലാസിൽ ഫൈസയുണ്ടാകും…. അവളെ ഞാന്‍ എങ്ങനെ ഫേസ് ചെയ്യും? എനിക്കെന്താ ചെയ്യണ്ടേന്നറിയില്ല.”
“മ്… എന്തായാലും പോയല്ലേ പറ്റൂ… എപ്പഴായാലും അവളെ കണാനുള്ളതല്ലേ. അപ്പൊ പിന്നെ ആലോചിച്ച് വിഷമിച്ചിട്ടെന്താ കാര്യം?”
ജ്യോതി ഒരു നെടുവീര്‍പ്പിട്ടു. എന്നിട്ട് പറഞ്ഞു,
” എനിക്കങ്ങനെ ഒരുപാട് കൂട്ടുകാരൊന്നൂല്ല. ഇവര് കുറച്ചുപേരേയുള്ളൂ. അന്നങ്ങനെയൊക്കെ പറ്റിപ്പോയതാണ്. അത് കൊണ്ട് ഞങ്ങടെ ഫ്രണ്ട്ഷിപ്പ് ഇല്ലാണ്ടായാൽ…. എനിക്കത് സഹിക്കാന്‍ പറ്റില്ല… ”
അവളുടെ കൺകോണിൽ ഒരു കണ്ണീർതുള്ളി തിളങ്ങുന്നത് രാജി കണ്ടു. അവൾ ജ്യോതിയുടെ തോളിൽ കൈവച്ച് പറഞ്ഞു,
” അങ്ങനൊന്നുമുണ്ടാവില്ല. വെറുതെ ചിന്തിച്ചു കൂട്ടണ്ട. പ്രിയപ്പെട്ട കൂട്ടുകാരിയല്ലേ… അവൾക്ക് നിന്നെ മനസ്സിലാകും. പേടിക്കണ്ട… വാ… ”
രാജി ജ്യോതിക്ക് ധൈര്യം കൊടുത്ത് കോളേജിലേക്ക് കൂട്ടി. കോളേജിന്റെ നടുമുറ്റത്തെ വലയമരത്തിന്റെ ചുവട്ടിൽ വച്ച് യാത്ര പറയുമ്പോഴും ധൈര്യമായിരിക്കാൻ രാജി അവൾക്ക് ഉപദേശം കൊടുത്തു. ജ്യോതി അവളുടെ ബ്ലോക്കിലേക്ക് നടന്നകലുന്നത് രാജി കുറച്ചുനേരം നോക്കിനിന്നു. ഏതോ ഒരു കാറ്റിൽ മരച്ചില്ലകൾ അവൾക്ക് നേരെ ജലശരങ്ങളെയ്തു….
***************************