നിശാശലഭങ്ങള്‍
Nisha Salabhangal A Malayalam Short Story Vinayan
രണ്ടു ദിവസമായി നഗരത്തിലെ വീട്ടില്‍ നിന്നും യാത്ര തിരിച്ചിട്ട് ….
ഈ ദിവസങ്ങള്‍ക് ഒരു കാലഘട്ടത്തിന്‍റെ ദൈര്‍ഘ്യമുണ്ടെന്നു തോന്നിയിട്ടില്ല മുന്‍പൊരിക്കലും …
ഒരുപക്ഷെ നാളെ ഈ യാത്ര അവസാനിക്കുമായിരിക്കാം…
വീണ്ടും കണ്ടു മടുത്ത മുഖങ്ങളുടെ മധ്യത്തിലേക്ക്….
വൈരൂപ്യവും ദുര്‍ഗന്ധവും നിറഞ്ഞ നഗരത്തിലേക്ക്…
ഈ ആയുസ്സിനിടയില്‍ മുന്‍പില്‍ നീണ്ടു കിടക്കുന്ന വഴിതാരയിലേക്ക് നോക്കുമ്പോള്‍ …
“എവിടെ….. ?സുഖത്തിന്റെ മരുപച്ചകളെവിടെ?”
കഴിഞ്ഞ ആറു മാസത്തിനിടയിലെ ഓരോ രാത്രിയെയും പറ്റി ആലോചിച്ചു..
തകരുന്ന മനസ്സും മുറിവേറ്റ ശരീരവുമായി ആയിരം വര്‍ഷങ്ങളുടെ ദൈര്‍ഘ്യമുള്ള രാത്രികള്‍ ….
“നിലാ …നീ ഉറങ്ങിയോ?”കൂടെയുള്ള അപരിചിതയായ സ്ത്രീയുടെ ശബ്ദമാണ് ചിന്തകളില്‍ നിന്നുണര്‍ത്തിയത്…
ഇല്ലെന്നറിയിക്കാന്‍ ഒന്ന് മൂളുക മാത്രം ചെയ്തു..
എന്‍റെ പേര് കുറെ നാള്‍ കൂടി ഉച്ചരിച്ചു കേട്ടപ്പോള്‍ അത്ഭുതം തോന്നി…
“ഇവിടെ എത്തിപ്പെടുന്ന സ്ത്രീകള്‍ മിക്കവരും നിവര്‍ത്തി കേട് കൊണ്ട് വരുന്നവരാണ്….
നിന്‍റെ ഭര്‍ത്താവല്ലേ രാവിലെ കൊണ്ട് വന്നാക്കിയ ആള്‍ ?
അതെ…ദീര്‍ഘമായി നിശ്വസിച്ചു കൊണ്ട് പറഞ്ഞു…
“ഭയപെടെണ്ട…നാളെ എല്ലാം ശരിയാകാം കുട്ടി…നിന്‍റെ യുള്ളിലെ കുഞ്ഞു സൂര്യനെ വധിക്കാനാണെന്‍റെ വിധി … രാവിലെ ഞാന്‍ വരാം…തയ്യാറായി ഇരിക്കു….”അവരുടെ ശബ്ദം ഇടരിയോ?
എന്‍റെ കുഞ്ഞു സൂര്യന്‍….????
ചിന്തകള്‍ക്ക് പിന്നെയും തീ പിടിക്കുകയാണ്….
ആറു മാസങ്ങള്‍ക് മുന്‍പ് സ്വപ്നങ്ങളും ചിന്തകളും ചുരുച്ചുറുക്ക്മുള്ള ഒരു നിലാ ജീവിച്ചിരുന്നു…
കളിയും ചിരിയും പാട്ടും കൂത്തുമായി എല്ലായ്പ്പോഴും ചലനാത്മകമായിരുന്നു ദിനങ്ങള്‍ …
പെട്ടന്നോരുനാള്‍ നിശബ്ദതയുടെ താഴ്വരയിലെ അന്തേവാസി ആകേണ്ടി വന്നു എനിക്ക്…
അച്ഛന്റെ പിടിപ്പുകേട് കൊണ്ട് പെണ്മക്കളെ വേഗത്തില്‍ കെട്ടിച്ചു വിടാന്‍ നിര്‍ബന്ധിതയായി അമ്മ ആരുടെയെങ്കിലും കയ്യില്‍ ഏല്പിച്ചിട്ടു വേണം ഒന്ന് സമാധനമായിരികാന്‍….
അതുകൊണ്ട് തന്നെ അയാളുടെ ആലോചന വന്നപ്പോള്‍ ഒന്നും ചിന്തിക്കാന്‍ ഉണ്ടായില്ല അമ്മക്ക്….
നഗരവാസി….സ്വന്തമായി…വീടും കാറും ഉള്ള വരന്‍….ഇതിനേക്കാള്‍ വലിയ എന്ത് ഭാഗ്യം വരാന്‍….
അങ്ങിനെ എന്‍റെ കല്യാണമായി …വേണമോ ..?വേണ്ടയോ എന്നെനിക്ക് അറിഞ്ഞുകൂടാ…ഒന്നുമറിയില്ല …
ഒരു പകപ്പ്…സങ്കടം …മനസ്സിലൊരു വിങ്ങല്‍ …ആരോട് പറയാന്‍…?
കല്യാണ ദിനം തന്നെ നഗരത്തിലേക്ക് കുടിയേറി….ബന്ധുക്കളായി അങ്ങിനെ ആരുമില്ല….
ഒരു വേട്ടക്കാരന്‍റെ മുഖമായിരുന്നു അയാള്‍ക്…
സ്നേഹ പൂര്‍ണമായ നോട്ടമോ പ്രവര്‍ത്തിയോ അയാളില്‍ നിന്നുണ്ടായില്ല…
ഇരയുടെ ചോര ചിന്തുന്നതില്‍ മാത്രം ആനന്ദം കണ്ടെത്തിയ നായാട്ടുകാരന്‍ മാത്ര മായിരുന്നു അയാള്‍ ….
ലഹരിയുടെ ഉച്ചസ്ഥായില്‍ കടന്നു വരുന്ന വേട്ടകാരന്‍…
ഇടിയും തൊഴിയും അതിനേക്കാള്‍ ഭയാനകമായ അസഭ്യ വര്‍ഷങ്ങളും…
ചുറ്റും നിന്ന് ശബ്ദങ്ങള്‍ പേടിപിക്കുന്നു…ഭീകരമായ രാത്രികല്കൊടുവില്‍ ….
എന്താണെന്നോ എന്തുണ്ടായെന്നോ അറിയും മുന്‍പേ പ്രക്ഞ്ഞനഷ്ടപെടുന്നു…
നീറുന്ന മുറിപ്പാടുകള്‍ മാത്രം ബാക്കിയാകുന്നു….
എല്ലാ രാത്രികളും ഇതുപോലെ ആവര്‍ത്തിക്ക പെടുന്നു….
സ്വപ്നത്തിലെ വര്‍ണങ്ങളില്‍ പൂമ്പാറ്റയായി പാറിപറക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു….
പക്ഷെ വിധി എനിക്കായി കാത്തു വെച്ചത് മറ്റൊന്നായിരുന്നു…
ജീവിതവ്യഥകളില്‍ ശരീരവും മനസ്സും എന്നന്നേക്കുമായി എനിക്ക് നഷ്ടപെട്ടു…
ആകാശത്തെയും നക്ഷത്രത്തെയും സ്നേഹിച്ചിരുന്ന തിരയും തീരതെയും പ്രണയിച്ചിരുന്ന മഴയെ യും കാറ്റിനെയും കാത്തിരുന്ന എനിക്ക് ഭര്‍ത്താവു ഒരു പേകിനാവായി മാറി…
ശ്വാസം കഴിക്കാന്‍ പോലും ഞാന്‍ ഭയപെട്ടു…നശ്വരമായ സുഖങ്ങള്‍ക്കുവേണ്ടിയുള്ള കെട്ടുപാടാണ് ദാമ്പ ത്യം എന്ന് ഞാന്‍ ആദ്യമായി മനസ്സിലാക്കി …
ആരോടെങ്കിലും ഹൃദയം തുറക്കാനാകാതെ എന്‍റെ ആത്മാവ് അനന്തശയനത്തില്‍ ആണ്ടു…
പകല്‍ വെളിച്ചം കാണാതെ തടവിലാക്കപെട്ട ദിനങ്ങള്‍ക്കിടയിലെന്നോ എന്‍റെ ഉദരത്തില്‍ ഒരു കുഞ്ഞു സൂര്യന്‍ ഉദിക്കാന്‍ തുടങ്ങിയിരുന്നു…
ഒരു മഞ്ഞു തുള്ളിയുടെ ഉള്ളില്‍ നിന്നും കണ്ടെടുക്കാന്‍ കൊതിച്ച സൂര്യന്‍…
അതറിഞ്ഞ നിമിഷം അലറുകയായിരുന്നു നായാട്ടുകാരന്‍….
എന്തൊക്കെ സംഭവിച്ചുവെന്നു ഓര്‍ത്തെടുക്കാന്‍ ആകുനില്ല ഇപ്പോള്‍ …
അയാളുടെ മുഷ്ടിയില്‍ കൊഴിയാതെ എന്‍റെ സൂര്യന്‍ ഇപ്പോള്‌ുമുണ്ട് എന്നുമാത്രമറിയാം…
അതിനെ അവസാനിപ്പിക്കാന്‍ ആണ് കാതങ്ങള്‍ താണ്ടി നരച്ച നിഴലുറങ്ങുന്ന ഈ ഗ്രാമത്തില്‍ വന്നത്…
അതീവ വത്സല്യതാല്‍ അമ്മേ…..എന്ന് മൊഴിയുവാന്‍ എന്റെ സൂര്യന് കഴിയുകയില്ലായിരിക്കാം …ഈശ്വരാ….ഇത്രയൊക്കെയായിട്ടും ഈ ജന്മം അവസാനിക്കാത്ത തെന്ത്…???
സ്വന്തം ഹൃധയതെക്കാള്‍ വലിയ തടവറയില്ല…
എല്ലാ സൗകര്യവുമുണ്ടായാലും ചാടാന്‍ കഴിയില്ല അതില്‍ നിന്നും…
ഞാന്‍ അതിലിരുന്നു നീറണം…മരണം വരെ….
ഓര്‍ത്തോര്‍ത്തു എപ്പോളോ ഉറങ്ങി പോയി….
പിന്നിട് ആരുടെയോ കരച്ചില്‍ കേട്ടാണ് ഉണര്‍ന്നത്…
എനിക്ക് മുന്‍പേ വിധിയേറ്റ് വാങ്ങിയ ഹത ഭാഗ്യ യായ ഒരു സ്ത്രീ യുടെതാകാം അത്….
മെല്ലെ എഴുനേറ്റു ജാലകങ്ങള്‍ തുറന്നു…സൂര്യകിരണങ്ങള്‍ ധൃതിയില്‍ മുറിയിലേക്കോടി കയറി..
.ഉയര്‍ന്നു താഴുന്ന മുളയുടെ തുഞ്ച തിരുന്നു പേരറിയാത്ത പക്ഷി പാട്ടുപാടി…
കെട്ടുപിനഞ്ഞ വള്ളികളില്‍ തുടുത്ത മുല്ലപൂക്കള്‍ ആരെയോ പ്രതീക്ഷിച്ചു നില്‍കുന്നു…
അപ്പോഴാണ് തലേന്ന് കണ്ട സ്ത്രീ അടുത്ത് വന്നത്…
കൈകളില്‍ ഉണ്ടായിരുന്ന പേരറിയാത്ത മരുന്ന് എനിക്ക് നേരെ നീട്ടി…
ആ സ്വച്ച നീലങ്ങലായ മിഴികളില്‍ ഒരു വിഷാദ ചായ ഊറി കൂടുന്നത് ഞാന്‍ കാണാതിരുനില്ല…
വിഷാദ സങ്കുലമായ ദൃഷ്ടികള്‍ എന്‍റെ നേര്‍ക്കുയര്‍ത്തി …ഞാന്‍ ഒന്നും മിണ്ടിയില്ല….
ശാന്തവും അപേ ക്ഷാപൂര്‍ണവുമായ എന്‍റെ മിഴികള്‍ അവര്‍ കണ്ടില്ലെന്നു നടിച്ചു…
ആ ഹൃദയ ഭാരം അസഹ്യമായിരുന്നു….അപ്പോഴേ ആ പൂവിന് ചുറ്റുമുള്ള മുള്ളുകള്‍ തെളിഞ്ഞു കണ്ടുള്ളൂ…..
അതു നേരെ ആത്മാവിന്റെ ആഗാതത വരെ ചെന്നുതറച്ചു….
അവിടെയെങ്ങും രക്തത്തിന്റെ പുഴയോഴുകാന്‍ തുടങ്ങി….
അതിനെ നിയന്ധ്രിക്കാന്‍ ആര്‍കും ആകില്ലായിരുന്നു…
.ഞാന്‍ അപ്പോളേക്കും നീണ്ടമയക്കതിലേക്ക് വഴുതി വീണിരുന്നു…
ചുറ്റിലും നിശാശലഭങ്ങള്‍ ….പല വലുപ്പത്തില്‍ ….വര്‍ണ്ണ ത്തില്‍ ……പാറി പറന്നുകൊണ്ടിരുന്നു…
“നിലാ………നീ വരുന്നോ?നിന്റെ കുഞ്ഞു സൂര്യനൊപ്പം ….?”
“ഞാനും വരുന്നു….നായാട്ടുകാരില്ലാത്ത…..ഭയമില്ലാത്ത ലോകത്തേക്ക്…..”
അപ്പോളേക്കും അവ കൂട്ടമായി വന്നു എന്നെയും കൊണ്ട് പറക്കാന്‍ തുടങ്ങിയിരുന്നു….
നിശാശലഭങ്ങളുടെ ലോകത്തേക്ക്…………!!