മിന്നു ചേച്ചി ഒരു മഴക്കാലം – 3


ആ ഇരുണ്ട കാർമേഘം മഴയായ് പെയ്യും മുൻപ് ഉള്ള ശാന്തത. അവൾ എന്നിൽ നിന്നും ഓടി അകലുന്നത് ഒരു ചെറു പുഞ്ചിരിയോടെ ഞാൻ നോക്കി നിന്നു.ആ നിമിഷം എന്റെ ആഹ്ലാദവും വികാരവും കൂടി അവിടെ ആ ഇടവഴിയിൽ കിടന്നു ഒരു ഉഗ്രൻ ഡാൻസ് കളിച്ചു…

കുറച്ചു നേരം കഴിഞ്ഞു ഞാൻ വീട് ലക്ഷ്യം ആക്കി നടന്നു.

അപ്പോഴേക്കും മിന്നു ചേച്ചി വീട്ടിൽ എത്തി കാണും.

വീട്ടിൽ ചെന്നു അതുമുതൽ എന്റെ ചിന്ത മിന്നു ചേച്ചി എന്നോട് പറഞ്ഞത് എന്നോട് ഇഷ്ടം കൊണ്ടു പറഞ്ഞതാണോ? അതോ മറ്റെന്തെങ്കിലും ഉദേശിച്ചത്‌ ആണോ.

ഓരോ കാടുകയറി ഉള്ള ചിന്ത എന്നെ അന്ന് മുഴുവൻ അലട്ടി കൊണ്ടിരുന്നു.

ഉറക്കം വല്ലാതെ കുറഞ്ഞു.

രാവിലെ എഴുന്നേറ്റത് മുതൽ എന്റെ ചിന്ത മിന്നു ചേച്ചിയുടെ അടുത്ത് എത്തുന്ന നിമിഷം മാത്രം ആയിരുന്നു.

രാവിലെ മുതൽ അടിവയറ്റിൽ കുളിരു പോലെ എവിടെ ഒക്കെയോ ഞാൻ തുള്ളി ചാടി നടന്നു

അങ്ങനെ പോകാൻ സമയം ഞാൻ ചാടി ഓടി ചേച്ചിയുടെ വീടിന്റെ വഴിയിൽ എത്തി.

എനിക്ക് എന്ത് ചെയ്യണം എന്നറിയില്ല. ചേച്ചി വരുന്നതും നോക്കി ഞാൻ നിന്നു

ഒടുവിൽ എന്റെ കണ്ണിനു മുമ്പിൽ ചേച്ചി വന്നതും.

എന്തെന്നില്ലാത്ത ഒരു അനുഭവം. കണ്ണിൽ എന്തോ പോലെ കണ്ണു നിറയുന്നു. ശ്വാസം വേഗത്തിൽ ആകുന്നു. ദേഹം വിയർക്കുന്നു.

ചേച്ചി എന്നെ ഒന്ന് നോക്കി പിന്നെ തല കുനിഞ്ഞു നടന്നു വന്നു വഴിയിൽ ഇറങ്ങി നടക്കാൻ തുടങ്ങി. ഞാൻ പുറകെ നടക്കാൻ തുടങ്ങി.

കുറച്ചു ദൂരെ എത്തിയപ്പോൾ ആണ് ഞാൻ നോർമൽ ആയതു. അങ്ങനെ പുഴയും കടന്ന് പോയ്‌.

ഞാൻ മിന്നു ചേച്ചിയോട് എന്റെ ഇഷ്ടം പറഞ്ഞ സ്ഥലം എത്തി. അതുവരെ ഞങ്ങൾ സംസാരിച്ചില്ല.

ചേച്ചി പെട്ടെന്ന് അവിടെ നിന്നു.

കുറച്ചു സെക്കന്റ്‌ നിന്ന ശേഷം ചേച്ചി തിരിഞ്ഞു എന്റെ തൊട്ട് അടുത്ത് വന്നു.

ചേച്ചി നല്ലത് പോലെ വിയർത്തിരുന്നു. ശ്വാസം വളരെ വേഗത്തിൽ ആണ് മിന്നു ചേച്ചിയുടെ. മുഖത്ത് വല്ലാത്ത ഒരു ഭാവം. ആ ഭാവത്തിൽ മിന്നു വളരെ സുന്ദരി ആയിരുന്നു.

ചേച്ചി ഒരു കൈ എന്റെ മുഖത്ത് പതുക്കെ വച്ചു

എന്തോ പറയാൻ വന്നു. പക്ഷെ ചേച്ചിക്ക് അത് പറയാൻ പറ്റിയില്ല.

ഉടനെ ചേച്ചി തിരിഞ്ഞു നടന്നു

പിന്നെ കോളേജിൽ പോക്കും വരവും ചെറിയ സംസാരം മാത്രം ആയി ഞങ്ങൾ.

അങ്ങനെ ഇരിക്കെ ഒരു ദിവസം

കോളേജിൽ ഒരു പയ്യൻ ഫൈനൽ ഇയർ പഠിക്കുന്ന ഒരു കോടീശ്വരൻ ചെക്കൻ.

അവനു മിന്നു ചേച്ചിയെ ഇഷ്‌ടമാണ് എന്ന് ആരൊക്കെയോ പറഞ്ഞു നടക്കുന്നു. വൈകാതെ ചേച്ചിയും ഇത് അറിഞ്ഞു.

മിന്നു ചേച്ചി എന്റെ അടുത്ത് വന്നു പറഞ്ഞു

” ടാ ആരാ ഈ തോന്നിയാസം പറഞ്ഞെ ”

ഞാൻ അപ്പോൾ വല്ലാത്ത ചിന്തയിലും ടെൻഷൻ ആരുന്നു

ഞാൻ : അറിയില്ല ചേച്ചി.

ചേച്ചി തിരിച്ചു നടന്നു.

അത് കേട്ടത് മുതൽ എന്റെ ശരീരം ആകെ തീ കൊളുത്തിയ പോലെ ഉള്ള ടെൻഷൻ.

അന്ന് ഞാൻ കോളേജ് കഴിഞ്ഞു അവിടെ തന്നെ പരിസര ബോധം ഇല്ലാതെ ഇരുന്നു

ഞാൻ ആലോചിച്ചു.

കാണാൻ എന്നെക്കാളും സുന്ദരൻ ആണ്. പോരാത്തതിന് പ്രായം. ചേച്ചിയെ കാൽ മൂത്തതാണ്. സാമ്പത്തിക നില വളരെ മുന്നിൽ. പ്രൊഫസർ പോലും ബസിൽ വരുമ്പോൾ അവൻ കാറിൽ ആണ് വരുന്നത്.

കുറച്ചു നേരം കഴിഞ്ഞു ഞാൻ ഓർത്തു

ബസ് പോയ്‌.

ഞാൻ അങ്ങനെ രാത്രി ഒൻപതു മണി ആയി വീട്ടിൽ എത്തിയപ്പോൾ

ചേച്ചി പിറ്റേന്ന് കോളേജിൽ വന്നില്ല ലീവ് ആയിരുന്നു

ഓരോന്നു ചിന്തിച്ചു കൂട്ടി ഒറ്റക്ക് ഞാൻ നടന്നു.

പിന്നെ തുടർന്ന് നാല് ദിവസം കൂടി ചേച്ചി വന്നില്ല.

ശേഷം ഒരു ഞായർ ആയിരുന്നു.

കോളേജിൽ ഒരു ദിവസം വൈകിയ കാരണം വീട്ടിൽ കുറച്ചു നുണ പറഞ്ഞു

ഞാൻ ഒന്നിനും ഒരു ഉഷാർ ഇല്ല എപ്പോഴും മങ്ങിയ മുഖം. ഒരു മന്ദത ഭക്ഷണം പോലും കഴിക്കാൻ ഇഷ്ട്ടം ഇല്ല.

ഉച്ച കഴിഞ്ഞു ഞാൻ ആറ്റിൽ പോയ്‌.

എന്തോ ചിന്തിച്ചു ഞാൻ ഒരു ഈറ്റ ഉള്ള തണുത്ത ഒരു ചൂണ്ട കടവിൽ പോയ്‌ ഇരുന്നു. സമയം പോയത് അറിഞ്ഞില്ല.

വൈകുന്നേരം ആയി അഞ്ചു മണി

ഞാൻ അവിടെ നിന്നും എഴുനേറ്റ് വന്നു അപ്പോൾ എന്റെ കണ്ണിന് കുളിർമ്മ സമ്മാനിച്ചു മിന്നു ചേച്ചി തുണി അലക്കുന്നു.

ചേച്ചി എന്നെയും നോക്കി.

എനിക്ക് എന്തോ ചേച്ചിയെ ഫേസ് ചെയ്യാൻ കഴിഞ്ഞില്ല.

എന്റെ മൂഡ് ഒറ്റ സെക്കൻഡിൽ മാറിപ്പോയി.

ചേച്ചി നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ തിരിച്ചു നടന്നു പഴയ സ്ഥലത്തു പോയ്‌ ഇരുന്നു.

മിന്നു ചേച്ചി എന്നെ കണ്ടു എന്റെ പുറകെ വന്നത് ഞാൻ കണ്ടില്ല

പെട്ടെന്ന് ഉച്ചത്തിൽ ഒരു വിളി ” ടാ …. ”മിന്നു ചേച്ചി ആണ്. ഞാൻ ഒന്ന് ഞെട്ടി എഴുനേറ്റു തിരിഞ്ഞു നോക്കി.

ചേച്ചിയുടെ കണ്ണ് നിറഞ്ഞു കണ്ണുനീർ ഒഴുകി.

എന്റെയും കണ്ണ് നിറഞ്ഞു.

അത് ഏന്തു കൊണ്ടാണ് എന്ന് എനിക്ക് അറിയില്ല.

ട്ടോ ” എന്റെ മുഖത്തു ചേച്ചി ആഞ്ഞു അടിച്ചു.

പൊട്ടി കരഞ്ഞു കൊണ്ട് എന്നെ കുറെ തല്ലി.

ഞാൻ കുറെ കഴിഞ്ഞു ചേച്ചിയുടെ രണ്ടു കയ്യിലും പിടിച്ചു.

അപ്പോഴേക്കും ചേച്ചി വിങ്ങി പൊട്ടി ചോദിച്ചു

” ടാ നീ…. നീ….. എന്നെ വിട്ടിട്ട് അന്ന് എവിടെ പോയ്‌…..

പറടാ പട്ടി….

ചേച്ചി എന്നെ നോവാത്ത രീതിയിൽ തല്ലി.

ചേച്ചി ആ കാണിച്ച സ്നേഹം.

എന്നെ വേറെ ഏതോ ലോകത്ത് കൊണ്ട് പോയ്‌..

ഞാൻ ചേച്ചിയെ ഇറുക്കി കെട്ടിപിടിച്ചു

പക്ഷെ ഞാൻ ഒന്നും സംസാരിച്ചില്ല.

ചേച്ചി കരഞ്ഞു കൊണ്ട് എന്റെ മാറിൽ തല വച്ചു

ഞാൻ എന്തേലും പറഞ്ഞാൽ കരഞ്ഞു പോകും എന്നെനിക്ക് അറിയാം.

അപ്പോൾ ചേച്ചി എന്റെ മുഖം കയ്യിൽ എടുത്തു

മുഖത്തു ചുംബിച്ചു.

” ഇനി എന്നെ ഒറ്റക്ക് ആക്കി പോകുവോ ”

ഞാൻ മറുപടി പറയാൻ പറ്റാതെ ഇല്ല എന്ന് തല ആട്ടി.

ചേച്ചി അപ്പോൾ അവിടെ ഇരുന്നു മുഖം തുടച്ചു.

ഞാൻ ഒന്നും സംസാരിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു.

ചേച്ചി എന്നെ കൈ പിടിച്ചു വലിച്ചു കൊണ്ട് പോയ്‌

തുണി കഴുകി കഴിഞ്ഞു

എന്റെ കയ്യിൽ ഒരു ബക്കറ്റ് തന്നു വീട്ടിൽ വിളിച്ചു കൊണ്ട് പോയ്‌.

ഞാൻ ബക്കറ്റ് മുറ്റത്തു വച്ച് യാത്ര പറഞ്ഞു വീട്ടിൽ എത്തി

പിറ്റേന്ന് ആണ് അത് സംഭവിച്ചത്

ഞാൻ രാവിലെ പോയ്‌ ചേച്ചിയെ വിളിച്ചു

ചേച്ചിയുടെ അച്ഛൻ അവിടെ നിൽപ്പുണ്ട് ഒരു. അദ്ദേഹം വീട്ടിലെ വിശേഷം അന്നേക്ഷിച്ചു നിന്നപ്പോൾ ചേച്ചി വന്നു.

വളരെ സന്തോഷവതി ആണ്. വന്നതേ എന്റെ വയറിൽ ചെറിയ ഇടി തന്നു എന്നെ വിളിച്ചു കോളേജ്ലേക്ക് നടന്നു

എനിക്ക് ടെൻഷൻ ആയി.

കോളേജിൽ ഒരു നാറി മിന്നു ചേച്ചിയെ നോക്കി നിൽപ്പുണ്ട്.

അന്ന് എന്റെ ജീവിതം മാറ്റി മറിച്ചു വച്ച ദിവസം

പോയതേ ചേച്ചിയുടെ പുറകെ കാറിൽ വന്നു അവനും കൂടാതെ മൂന്നു പേരും നിന്നു

ഞാൻ ചേച്ചിയുടെ കൂടെ നടന്നു

അവൻ ഞങ്ങൾക്ക് മുന്നിൽ വണ്ടി നിറുത്തി ഇറങ്ങി നിന്നു. ഞങ്ങളും നിന്നു

അവന്റെ പേര്. സഞ്ചയ്
അവൻ നിന്നപ്പോൾ കുറെ കുട്ടികൾ കൂടി.

ചേച്ചി എന്റെ കയ്യിൽ മുറുകെ പിടിച്ചു.

അത് കണ്ടു അവനു ഇഷ്‌ടപ്പെട്ടില്ല

അവൻ തിരിഞ്ഞു നിന്ന് കുട്ടികൾ എല്ലാം കേൾക്കെ പറഞ്ഞു

” മിന്നു അവൾ എന്റെ പെണ്ണാ ”

അവളെ ആരും നോക്കി പോകരുത് ”

ഞാൻ തലയിൽ ഇടി തീ വീണപോലെ ടെൻഷൻ കേറി അവനെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ ഞാൻ ഒരു കാൽ മുന്നോട്ട് വച്ചതും

ചേച്ചി ഉടനെ പറഞ്ഞു

” അത് നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോ. അല്ല താൻ ആരാ എന്റെ കാര്യം നോക്കാൻ “

സഞ്ചയ് : മിന്നു എനിക്ക് നിന്നെ കെട്ടണം. ഇതുപോലെ ഉള്ള ഒരുത്തനെ നിന്റെ വീട്ടുകാർ ഒരിക്കലും തപ്പി പിടിച്ചു തരില്ല നിനക്ക്. ഈ വർഷം കഴിഞ്ഞു ഞാൻ വീട്ടിൽ വരുന്നുണ്ട് നിന്നെ കല്യാണം ആലോചിക്കാം

ചേച്ചി ദേഷ്യത്തിൽ പറഞ്ഞു

” ഡോ അത് വെറും നടക്കാത്ത സ്വപ്നം ആണ് കേട്ടോ. എന്റെ കല്യാണം ഉറപ്പിച്ചത. താൻ വേണേൽ വേറെ ആരയേലും പോയ്‌ നോക്ക് ”

ഇത്രയും പറഞ്ഞു ചേച്ചി എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പോയ്‌

പോകും വഴി ചേച്ചിയുടെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു.

ക്ലാസ്സിലേക്ക് തിരിയും വഴി ചേച്ചി പറഞ്ഞു

വൈകുന്നേരം മുങ്ങി കളയല്ലേ

ഞാൻ ” ശരി ”

എനിക്ക് ഒന്നും മനസിലായില്ല. അതോടെ അവന്റെ ശല്യം തീർന്നു പക്ഷെ മിന്നു ചേച്ചിയെ കെട്ടാൻ പോകുന്നവൻ ആരാരിക്കും. ഞാൻ ആലോചിച്ചു

ഒരാഴ്ച അങ്ങനെ പോയ്‌

അന്ന് അവധി ദിവസം

വീട്ടിലേക്ക് മണൽ വാരാൻ ചേച്ചിയുടെ അച്ഛൻ ആറ്റിൽ നിൽക്കുന്നത് കണ്ടു ഞാൻ പോയ്‌ ചോദിച്ചു.

” ചേട്ടാ മിന്നു ചേച്ചിയെ കെട്ടാൻ പോകുന്നവൻ ആരാ ”

ചേട്ടൻ : നിനക്ക് വേണേൽ കെട്ടിച് തരട്ടെ

ഞാൻ ഞെട്ടി പോയ്‌ ആ മറുപടി കേട്ട്

ഞാൻ : പൊ ചേട്ടാ.

അദ്ദേഹം പുഴയിൽ നിന്ന് കയറി വന്നു

” മിന്നു പറഞ്ഞു. കൊള്ളാം. നിനക്ക് അവളെ ഇഷ്ടം ആണല്ലോ അല്ലെ

ഞാൻ തൊണ്ടയിൽ വെള്ളം ഉറങ്ങാതെ ഷോക്ക് അടിച്ച പോലെ നിന്നു.

” ടാ മോനെ ആർത്തി കാണിക്കണ്ട. നല്ലപോലെ പഠിക്കണം അത് കഴിഞ്ഞു ഞങ്ങൾ സമയം ആകുമ്പോൾ നടത്തി തരാം. പോരെ ”

എന്റെ മുഖത്ത് വിടർന്ന പൂ പോലെ വിരിഞ്ഞു

സന്തോഷം അടക്കാൻ ആകാതെ ഞാൻ അദ്ദേഹത്തെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു. വീട്ടിലേക്ക് ഓടി.

അങ്ങനെ ഒരാഴ്ച്ച കഴിഞ്ഞു കുടുംബം ആയി മധുരൈ ഉള്ള ചേട്ടന്റ കല്യാണം കൂടാൻ പോകാൻ ഉള്ള കത്ത് വന്നു

ഞങ്ങൾ യാത്ര ആയി വീട്ടിലെ കാര്യം മിന്നു ചേച്ചിയെ എല്പിച്ചു.

അങ്ങനെ കല്യാണം കഴിഞ്ഞു വീട്ടിൽ വന്നു.

അന്ന് മുതൽ ഞാൻ ചേച്ചിയെ ഇച്ചിരി കൂടുതൽ ആയി സ്പർശിക്കാൻ തുടങ്ങി.

ചേച്ചി തിരിച്ചു അതുപോലെ തന്നേ ആയിരുന്നു

പിന്നെ പിന്നെ.

ഞങ്ങൾ പരസ്പരം കവിളിൽ ഉമ്മ കൊടുക്കുന്നതും അടുത്ത് ഇടപഴകാൻ തുടങ്ങി.

അങ്ങനെ ഞങൾ ഫാവി പ്ലാൻ ചെയ്യാനും ഉള്ള കാര്യങ്ങൾ സംസാരിക്കാൻ ഒക്കെ തുടങ്ങി

അങ്ങനെ ആ വർഷം അവസാനിച്ചു

സെക്കന്റ്‌ ഇയർ ആയപ്പോൾ ആണ് അടുത്ത് ഒരു പാര വന്നത്.

അച്ഛന്റെ അനിയന്റെ മകൾ ഇവിടെ നിന്ന് പഠിക്കാൻ വരുന്നു.

ഞാൻ പഠിച്ച സെയിം കോളേജിൽ ആണ് അവൾക്കും അഡ്മിഷൻ

ആദ്യ ദിവസം മുതൽ ഞങ്ങൾ മൂന്ന് പേരും ഒരുമിച്ചു ആണ് പോകുന്നത്.

അന്ന് മുതൽ മിന്നു ചേച്ചിയുടെ മുഖം അൽപ്പം വാടി.

ഞങ്ങൾക്ക് സംസാരിക്കാനോ അടുത്ത് ഇടപഴകാനോ ആ കുരുപ്പ് കാരണം പറ്റുന്നില്ല….

തുടരും…..