മീനാക്ഷി കല്യാണം – 6


ഐതീഹ്യവശാൽ മധുരയിലെ പാണ്ട്യരാജാവായ മലയദ്വജനും പത്നി കാഞ്ചനമാലക്കും യാഗഫലമായി ശ്രീപർവ്വതീദേവി വന്ന് മകളായി പിറന്നു. കോമളയും അരുമയുമായ ആ കുഞ്ഞിന് ജനനത്തിലേ മൂന്ന് മുലകളുണ്ടായിരുന്നു.

പ്രശ്നംവച്ച ജോതിഷികളെല്ലാം പെൺകുട്ടി നാടിന് കീർത്തി പകരുമെന്നും, അവളുടെ മൂന്നാം സ്തനം അവൾ തന്റെ പതിയെ കണ്ടെത്തുമ്പോൾ കാണാതെ പോകുമെന്നും പ്രവചിച്ചു. അറുപത്തിനാല് കലകളിലും നൈപുണ്യം നേടിയ മീനാക്ഷി, യുദ്ധതന്ത്രങ്ങളിലും വിദഗ്ദ്ധയായിരുന്നു. ഒരിക്കൽ ഹിമാലയസാനുക്കളിലെ ദേവലോകം കീഴടക്കാൻ പുറപ്പെട്ട മീനാക്ഷി, ശിവനുമായി യുദ്ധം ചെയ്യാൻ കൈലാസത്തിൽ കാലെടുത്ത് കുത്തിയതും, ശിവനെ ദർശിച്ചതും അവളുടെ

മൂന്നാം മുല ആ നിമിഷം അപ്രത്യക്ഷമായി. തൻ്റെ പ്രാണനാഥൻ സുന്ദരേശനായ ശിവനാണെന്നു മനസ്സിലാക്കിയ മീനാക്ഷി ആയുധമുപേക്ഷിച്ച് അദ്ദേഹത്തെ ആ ക്ഷണനേരം തന്നെ പതിയായി സ്വീകരിച്ചു. സുന്ദരേശൻ അവളെ ഏത് ആപൽസന്ധിയിലും കൈവിടാതെ തന്നോട് ചേർത്ത് പിടിച്ചു.

അവരുടെ പ്രണയത്തിൻ്റെ ഫലമായി പളനിയിലെ ജ്ഞാനപഴമായ കാർത്തികേയനും, വിഘ്നേശ്വരൻ ഗണേശനും പിറവി കൊണ്ടു. അവൾ മധുരയുടെ അമ്മയായ തിരുമീനാച്ചി അമ്മയായി. കേളികേട്ട മീനാക്ഷി സുന്ദരേശ പരിണയം പിൽക്കാലത്തിൽ “മീനാക്ഷി തിരുകല്യാണം” എന്ന പേരിൽ അറിയപ്പെട്ടു.





‘പതിയെ താളത്തിൽ ഒഴുകുന്ന ഓളങ്ങളെ കീറിമുറിച്ച് വള്ളം മുന്നോട്ട് നീങ്ങി. ഇനിയെന്തെന്ന് നിശ്ചയം തികച്ചുമില്ലാതെ അരവിന്ദൻ അതിൽ ഒരു തലക്കൽ ഇരുന്നു. ജീവിതം വിചാരിച്ച വഴികളിലൊന്നുമല്ല പോകുന്നത്. അപ്പുറത്തെ പലകയിൽ എന്തോ ചിന്തിച്ച് കൊണ്ട് മീനാക്ഷിയിരിപ്പുണ്ട്. എവിടെ നിന്നോ തിരക്കിട്ടു കയറിവന്ന പുലർക്കാല കാറ്റ്, അവളുടെ ആടിയുലയുന്ന മുടിയിഴകളെ കണ്ടപ്പോൾ അവയിൽ തട്ടികളിച്ച് അവിടെ ഒരു അൽപ്പനേരം ചുറ്റിതിരിഞ്ഞ് നിന്നു.’



തുല്യമായ ഇടവേളകളിൽ തോണിയിൽ നിന്ന് ഉത്ഭവിക്കുന്ന ഓളങ്ങൾ പുഴയുടെ അനന്തതയിൽ ലയിച്ചില്ലാതെയായി. പതിയെ മടിയോടെ ഉദിച്ചുയർന്നു കൊണ്ടിരുക്കുന്ന സൂര്യൻ അലസ്യത്തിൽ ചുവന്നു തുടുത്തിരിക്കുന്നു. അതിൻ്റെ പ്രഭ പുഴയോളങ്ങളിൽ തീർക്കുന്ന പ്രതിഫലനങ്ങളിൽ മുഴുകിയിരുന്ന മീനാക്ഷി ഇടയ്ക്കെപ്പോഴോ തലയുയർത്തിയത് എൻ്റെ മുഖത്തേക്കായിരുന്നു. ഇതൊന്നുമറിയാതെ ഞാൻ അപ്പോഴും അവളെ നോക്കിയിരിക്കുകയാണെന്ന് മനസ്സിലായപ്പോൾ നാണം അരിച്ചെത്തി ആ മിഴികൾ താഴ്ന്നടഞ്ഞു. ഇത് പ്രണയമല്ലെങ്കിൽ പിന്നെയെന്താണ്.



അവൾ ഞാനിരിക്കുന്ന പടകിലേക്ക് കടന്നിരുന്നു. തോളിൽ തലചായ്ച്ചു. ഇതൊന്നും തന്നെ ശ്രദ്ധിക്കാതെ നിഷ്‌ഠുരനായ വള്ളക്കാരൻ പനാമാ ബീഡിയും പുകച്ച് തള്ളിക്കൊണ്ട് പിന്നോട്ട് തുഴയനക്കി. ആ പുകചുരുളുകളെ പിന്നിലുപേക്ഷിച്ചു കൊണ്ട് വെള്ളത്തിൽ ഓടുന്ന തീവണ്ടി കണക്കെ വള്ളം മുന്നോട്ട് നീങ്ങി.എല്ലാം പിറകിലുപേക്ഷിക്കുന്നത് തന്നെയാണ് മുന്നോട്ട് പോകാൻ ഏറ്റവും നല്ലത്. നമ്മളെല്ലാം തോണിയല്ലാതെ പോയി. അല്ലെങ്കിൽ തോണിക്കാരനോളം മരവിച്ച ജീവിത ദർശനം ഇല്ലാതെപോയി.



ഇത്രയും വളഞ്ഞ് മൂക്കു പിടിക്കണ്ട യാതൊരു വിധ ആവശ്യവുമില്ല. ഷൊർണ്ണൂര് തീവണ്ടിയിറങ്ങി. ബസ്സിലിവിടെ വരെ വരണ്ടി വന്നു. കാലം തെറ്റിയ മഴ. ട്രാക്കിലെല്ലാം വെള്ളം കയറി. പല റൂട്ടിലും തീവണ്ടി പിടിച്ചിട്ടിരിക്കുകയാണ്. ഇല്ലെങ്കിൽ കുറുമാലിക്കപ്പുറം നാട്ടിൽ നിറുത്തുന്ന ഏതെങ്കിലും ഒരു തീവണ്ടിയിൽ സ്ഥാനം പിടിക്കാമായിരുന്നു.



ഓളങ്ങൾക്കും കാറ്റിനും പതിവില്ലാത്ത വാത്സല്യം. കുറുമാലി അമ്മ തന്നെയാണ് അവൾക്ക് എന്നെയറിയാം. സമാധാനിപ്പിക്കാൻ നോക്കുന്നതാവും പാവം.



തെങ്ങും, തെങ്ങോലകളും, മാവും, വിളഞ്ഞ നേല്ലോലകളും, ഉറക്കച്ചട മാറാത്ത സുന്ദരിയെന്നോണം നാടും മഞ്ഞിൻ്റെ മറനീക്കി തെളിഞ്ഞ് വന്നു.



കരയിലേക്ക് ബാഗും തൂക്കി ചാടിയിറങ്ങി ഞാൻ മീനക്ഷിക്കിറങ്ങാൻ കൈനീട്ടി. അവൾ പതിയെ എൻ്റെ കൈപിടിച്ചിറങ്ങി. കണ്ണെല്ലാം കരഞ്ഞ് കരഞ്ഞ് വീർത്തിരിപ്പുണ്ട്.



ഞാൻ ഒരു ഒഴുക്കൻമട്ടിൽ കുറുമാലിപ്പുഴയെ നോക്കി അവൾക്കു മുകളിൽ ജഡ കെട്ടിയ വാർമുടിയെന്ന കണക്കെ മഴമേഘങ്ങൾ കൂടുകൂട്ടുന്നുണ്ട്. പെയ്യാൻ കാത്തു നിൽക്കുന്ന മഴ. ആ ഭീകരത അന്തരീക്ഷത്തിലും കണ്ണാടി കണക്കെയുള്ള പുഴയിലും പ്രതിഫലിക്കുന്നുണ്ട്. ഭീകരതയോട് എന്നും ഒരു കമ്പം മനുഷ്യന് മനസ്സിൽ ബാക്കി കിടപ്പുണ്ട്.



നാട്ടുകാർ ചിലർ പുറുപിറുക്കുന്നുണ്ട്. ഞങ്ങൾക്ക് അതൊന്നും ശ്രദ്ധിച്ച് നിൽക്കാൻ സമയമുണ്ടായില്ല അതുകൊണ്ട് നടന്നു. തീർച്ചയായും അവർക്ക് ദേഷ്യം കാണും, ന്യായം തന്നെ. ഒരു കല്യാണം മുടക്കുക എന്ന് വച്ചാൽ, നാട്ടുകാരുടെ മെത്തം വെറുപ്പും വാങ്ങികൂട്ടുക എന്നാണർത്ഥം. പണ്ടെങ്ങാണ്ട് മാക്ക്വിവില്ലി പറഞ്ഞ പോലെ “നിങ്ങൾ ഒരാളുടെ അച്ഛനെ കൊന്നാൽ അയാൾ ഒരുപക്ഷെ ഭാവിയിൽ നിങ്ങളോട് ക്ഷമിച്ചെന്ന് വരും, പക്ഷെ അയാൾക്ക് കിട്ടാനിരുന്ന എന്തെങ്കിലും ഒരു മുതല് നിങ്ങൾ മുടക്കിയെന്നറിഞ്ഞാൽ, മരിച്ചാലും അയാൾ നിങ്ങളോട് പൊറുക്കില്ല”. ഒരു നേരത്തെ സുഭിക്ഷമായ സദ്യയാണ് ഞാൻ മുടക്കിയിരിക്കുന്നത്. ആരെങ്കിലും പിച്ചാത്തി വീശുന്നതിന് മുന്നെ വീട് പിടിക്കാൻ നോക്കാം.



ചായ സമോവറിൽ നിന്ന് ആവി പറക്കുന്ന ഒരു കവലയിൽ വച്ച് മീനാക്ഷി വെട്ടിതിരിഞ്ഞ് എന്നെ നോക്കി ചിരിച്ചു. ഉദയ സൂര്യൻ്റെ കിരങ്ങൾ അവളുടെ നേർത്ത കവിളുകളിൽ തട്ടി സ്വർണ്ണവർണ്ണത്തിൽ പ്രതിഫലിച്ചു. അവൾക്കറിയാം എനിക്കിതൊക്കെ, പ്രത്യേകിച്ച് വീട്ടിലേക്കുള്ള തിരിച്ചുപോക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന്. അവൾക്ക് വേണ്ടി മാത്രമാണിത് ചെയ്യുന്നതെന്നും.



അവൾ തിരിഞ്ഞ് കൊച്ചുകുട്ടിയെ പോലെ, താളത്തിൽ മുന്നോട്ട് നടന്നു തുടങ്ങി. നാട്ടിലെത്തിയത് സന്തോഷമായിട്ടുണ്ട്.



മണ്ണിട്ട വഴി കടന്ന്, ചരിവിറങ്ങി പൂത്ത് നിൽക്കുന്ന പറങ്കിമാവുകളുടെ മറപറ്റി വയൽവരമ്പിലൂടെ ഭാരിച്ച ബാഗും പിടിച്ച് ഞാൻ പ്രയാസപ്പെട്ട് നടന്നു. മീനാക്ഷിക്ക് ആവേശം ഇരട്ടിയായി. കയ്യോക്കെ വിടർത്തി വട്ടം തിരിഞ്ഞ് മണ്ണിൻ്റെ ഗന്ധവും ആസ്വദിച്ചാണ് നടപ്പ്. വയലെല്ലാം കൊയ്ത് കഴിഞ്ഞ് അടുത്ത വിതക്ക് ഉഴുതുമറിച്ച് ഇട്ടിരിക്കാണ്. ഇവിടെ നിന്ന് നോക്കിയാൽ അങ്ങേയറ്റം വരെ ചുവന്ന മണ്ണ് കൊണ്ടുള്ള ഒരു കടലാണ്. അതില് മീനാക്ഷി ഒരു കടലാസ് തോണികണക്കെ നീങ്ങികൊണ്ടിരുന്നു. നിറവെയിലവൾക്ക് സ്വർണ്ണ കുടചൂടി.

പ്രൗഢഗംഭീരങ്ങളായ വാസ്തുവിദ്യ ശിൽപങ്ങൾ നിറഞ്ഞ പഴയ ഇല്ലങ്ങൾ വയലിനോട് ചേർന്നു നിൽപ്പുണ്ട്. ഭൂപരിഷ്കണ നിയമത്തിനു ശേഷം തകർന്ന പലതും ഇപ്പോൾ ജീർണ്ണനത്തിൻ്റെ വക്കിലെത്തിയെങ്കിലും, അവയുടെ ചിതലരിച്ച കോലായിലിപ്പോഴും അരച്ച ചന്ദനം മണക്കാറുണ്ട്. അതു കണ്ടപ്പോൾ എനിക്ക് പഴയൊരു കഥ ഓർമ്മയിൽ വന്നു. ഞാൻ അതു ചിന്തിച്ച് നോക്കുമ്പോൾ, മീനാക്ഷി ബാഗിനി അവളു പിടിക്കുമെന്ന് പറഞ്ഞ് കൈനീട്ടുന്നു.



“താ, ഞാൻ പിടിക്കാം ഉണ്ണിയേട്ട.”



“നിൻ്റെ തലക്കെന്താ മീനാക്ഷി വല്ല ഓളവും വെട്ടുന്നുണ്ടോ. അല്ലെങ്കി തന്നെ വയ്യ. നീയിതും കൂടി എങ്ങനെ പിടിക്കാനാണ്. ഞാൻ തന്നെ പിടിച്ചോണ്ട്.”



അതവൾക്ക് ക്ഷീണമായി, വാശികയറി.



“താ… ഇങ്ങട്.”



അവളത് വലിച്ച് വാങ്ങി, പക്ഷെ കയ്യികിട്ടിയപ്പോൾ മുഖം മാറി ഇത്ര ഭാരം അവളും പ്രതീക്ഷിച്ച് കാണില്ല പാവം. കൊറച്ച് ദൂരം അതുവലിച്ചു നടന്നു നോക്കി. അവസാനം എന്നെ ദയനീയമായി നോക്കി.



“ഞാൻ കളിയാക്കില്ല മീനാക്ഷി. ബാഗ് തന്നോ ഞാൻ പിടിച്ചോളാ. ഇവിടെ വച്ച് പെണ്ണുങ്ങളെ ശക്തി പറഞ്ഞ് കളിയാക്കിയാ പാതായിക്കര നമ്പൂതിരിയാരുടെ വേളി ചോദിക്കാൻ വരുന്നാ പറയാ. ആ മന കണ്ടില്ലേ. അവടെ അവരുണ്ട്. എൻ്റെ ഒപ്പം ഒരു യക്ഷി തന്നെ ധാരാളമാണ്.”



ഞാൻ കൈകൂപ്പി ബാഗ് വാങ്ങിപിടിച്ചു നടന്നു. മീനാക്ഷി കുറച്ച് നേരം എന്തോ ആലോചിച്ച് നിന്നു. പിന്നെ മനയെനോക്കി. വലിയ അപ്പുപ്പൻമാവിൻ്റെ ചില്ലകൾക്കിടയിലൂടെ വെയില് അരിച്ചിറങ്ങി അവിടെ നിഴലുകളും വെട്ടവും മാറി മാറി വരുന്നുണ്ടായിരുന്നു. തിരിഞ്ഞ് നോക്കുമ്പോൾ ഞാൻ ഒരുപാട് ദൂരമെത്തി. അവളു തട്ടിതടഞ്ഞ് ഉഴുതിട്ട മണ്ണിലൂടെ ഓടി. ആ മണ്ണിലൂടെ ഓടുമ്പോൾ ആരെങ്കിലും പിന്നീന്ന് പിടിച്ചു വലിക്കുന്ന പോലെ തോന്നുന്നത് സ്വാഭാവികമാണ്. എൻ്റെ അടുത്തെത്തുമ്പോഴേക്കും മീനാക്ഷിയുടെ പാതി ജീവൻ പോയിരുന്നു.



“ന്തേ.., പരിചയപ്പെട്ടോ വേളിയേ. (ഞാൻ ചിരിച്ചു കൊണ്ടു ചോദിച്ചു)”



“ദേ, നൊണക്കഥ പറയാൻ നിക്കരിക്കോ, ഞാൻ പേടിച്ച് ചത്ത് പോകും. അവടെ ശരിക്കും യക്ഷിയുണ്ടോ.”



“ ഹ, ഹ, ഹ… ഇത്ര വീരശൂര പരാക്രമിക്കും പേടിയോ. യക്ഷിയൊന്നുമല്ല അതൊരു കഥയാ. ഒരു മുത്തശ്ശിക്കഥ.”



“പേടിപ്പിക്കാത്ത കഥയല്ലെങ്കി പറയാലോ…. (ചുറ്റും നോക്കി) ഇനി പേടിപ്പിക്കണ കഥയാണെങ്കി കൂടി കൊറച്ചൂടി അടുത്തു നിന്ന്…., എന്നെ ചുറ്റി കെട്ടിപിടിച്ച് പറയാലോ…., ഞാൻ ഒന്നും പറയില്ല….. ഉണ്ണിയേട്ടന് പേടി ആയോണ്ടല്ലെ.”



“ആർക്ക് പേടിന്ന്. (ഞാൻ കണ്ണുരുട്ടി)”



“(മീനാക്ഷി തലതാഴ്തി പതുക്കെ) മീനാക്ഷിക്ക്.”



“അപ്പെൻ്റെ മീനാക്ഷികുട്ടി ഇങ്ങട് വന്നെ. (ഞാൻ അവളെ ചേർത്ത് പിടിച്ചു. അവള് ചെറുതായിട്ട് തണുത്തിരുന്നു) ഇത്രയും പേടിയോ നിനക്ക്.”



“പേടിച്ചിട്ടല്ല. യക്ഷി ഒക്കെ ആവുമ്പെ ചോര കൊറേ വേണ്ടിവരില്ലെ. എൻ്റെല് അത്രക്കില്ല… അതാ.”



“ഓ അങ്ങനെയങ്ങനെയങ്ങനെ.”

ഞാൻ പതുക്കെ കൈ ആ കൊഴുത്ത വളവുകളിലെല്ലാം ഒന്നു തഴുകിയിറക്കി. ഇപ്പൊഴാണ് യക്ഷിയെ കൊണ്ട് ഞങ്ങള് നാട്ടുകാർക്ക് ഒരു ഉപകാരമുണ്ടായത്.



“യക്ഷി ചോരയാ കുടിക്കുള്ളോ. ഇയാളെന്നെ തിന്നോ അവടെ എത്തുമ്പഴേക്കും.”

ഞാൻ വെറുതെ ഇളിച്ചു. എനിക്ക് ശരിക്കും അവളെ പിച്ചി തിന്നാൻ തോന്നുന്നുണ്ടായിരുന്നു.



“ന്ന് ട്ട്‌… പറ, കഥ പറ.”

നിതംബവടിവിലിരുന്ന കയ്യെടുത്ത് വയറിൽ വച്ച്, വടതിരഞ്ഞ് ഞാൻ കഥ തുടർന്നു.



“പണ്ട് പണ്ട്, പണ്ടെന്ന് വച്ചാ വളരെ പണ്ട്. വാസ്കോ ഡി ഗാമ കാപ്പാട് കപ്പലിറങ്ങണേനും മുന്ന്. അന്ന് ഈ മന, വലിയൊരു തറവാടായിരുന്നു. പാതായിക്കര നമ്പൂതിരിമാരുടെ. അവരാണെങ്കിലോ മല്ലയുധത്തിൽ അഗ്രഗണ്യർ. അവരെ തോൽപ്പിക്കാൻ മലബാറിലോ, തിരുവിതാംകൂറിലോ, എന്തിന് ഈ കൊച്ചി മഹാരാജ്യത്ത് പോലും ആരുമുണ്ടായിരുന്നില്ല. അമ്മാതിരി വിരുതർ. അങ്ങനെയിരിക്കെ അവരുമായി മല്ലിടാൻ മദിരാശിദേശത്ത് നിന്നൊരു മല്ലൻ വന്നു. കാച്ചിയ കാരിരുമ്പ് പോലെ ഉറച്ച ശരീരമൊക്കെയുള്ള ഒരു ഇട്ടികണ്ടപ്പൻ മല്ലൻ. കാഴ്ചയിൽ ക്രൂദ്ധൻ. കഷ്ടകാലത്തിന് അവിടെ വേളി മാത്രമേ ഉണ്ടായിരുന്നുള്ളു.”



“അയ്യോ, ഇനിയൊന്നും പറയണ്ട…

മീനാക്ഷി ചെവിപൊത്തി ഞാൻ അവളെ പകച്ച് നോക്കി.”



“അതെന്താ”



“അയാള്, അന്തർജനത്തിനെ ക്രൂരമായി ബലാത്സംഗം ചെയ്തു കാണുമായിരിക്കും. അപമാനഭാരം സഹിക്കാതെ അന്തർജനം ആത്മഹത്യ ചെയ്തു കാണും. അങ്ങനെ ഗതികിട്ടാതെ രക്ഷസായി ഇവിടൊക്കെ അലഞ്ഞ് തിരിയാൻ തുടങ്ങിക്കാണും. ഹൊ.. ഭീകരം..”

ഇത് പറയുമ്പോൾ അവൾ കൂടുതൽ അടുത്തേക്ക് നീങ്ങി നിന്നു. ഇക്കണ്ട തോന്നിവാസം മുഴുവൻ പറയുന്നതിൽ കുഴപ്പമില്ല, എന്നിട്ടും യക്ഷി പിടിക്കുമോന്ന് പേടിയാണ് അവൾക്ക്.



“ഹ.. ഹ.. ഹ.., എന്തോന്നിത് ടീജീ രവീടെ പടോ , അതോ പൊന്നാപുരം കോട്ടയോ, ഹോ…ഇങ്ങനെ ഒന്നും സ്വപ്നത്തി പോലും പറയരുത് മീനാക്ഷി. ഇങ്ങനെയൊക്കെ പറഞ്ഞാലാണ് യക്ഷി പിടിക്കുക.”



ഇത് കേൾക്കേണ്ട താമസം, എന്റെ മേലോട്ട് കയറി എന്ന പോലെയായി നടപ്പ്. ഇടക്ക് മനപറമ്പിലേക്ക് നോക്കുന്നുമുണ്ട്.



“അപ്പൊ ന്താ ശെരിക്കും ഇണ്ടായെ ?.”



“ആ അതാണ് ഞാൻ പറഞ്ഞ് വന്നത്. നീ തോക്കിൽ കയറി വെടിവക്കല്ലെ…. ഹെയ് ആരാ ഈ വരണെ…..” (ഞാനത് പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോൾ മീനാക്ഷി ഞെട്ടി കയ്യിൽ മുറുക്കെ പിടിച്ചു .) “അപ്പു മാരാരോ..”



അവളുടെ ഞെട്ടലു കണ്ട ഞാൻ അവളെ നോക്കി ചിരിച്ചു, അപ്പോഴാണ് കുറച്ചകലെ ചരിവിറങ്ങി വയൽവരമ്പ് കയറുന്ന മാരാരെയും സംഘത്തേയും അവളു കണ്ടത്. അമളി മനസ്സിലായ അവള് ചുമ്മാ ഇളിച്ചുകൊണ്ട് കണ്ണുരുട്ടി.



മാരാര് ചിരിച്ച്, പരിചയം കാണിച്ച് കടന്ന്പോയി, പിന്നില് ശിഷ്യഗണവും. ഇതിപ്പൊ എങ്കിട്ടാണാവോ ഈ സമയത്. പെട്ടന്നാണ് ഓർമ്മ വന്നത്. നാളെയല്ലെ തൃശ്ശൂർപൂരം. അങ്ങോട്ടാവും. ഇലഞ്ഞിത്തറ മേളത്തിനു മരാരില്ലാതെ എങ്ങനെയാ..!



ഇലഞ്ഞിത്തറയിൽ കൊട്ടുന്നത് പാണ്ടിയാണ്, അത് പഞ്ചാരിയും, തായമ്പകയും, പഞ്ചവാദ്യവും പോലെ ചെമ്പടമേളമല്ല , തുടക്കം മുതൽ അടന്തയാണ് കൊട്ടുന്നത്. കാലങ്ങളുടെ നിമ്നോന്നതങ്ങളില്ല, വച്ചടിവച്ചടി കയറ്റമാണ്. കേട്ടു നിൽക്കുന്നവർക്ക് ആവേശത്തിന് മറ്റെന്തെങ്കിലും വേണോ. ഇടതു കലാശം, അടിച്ചു കലാശം, തകൃത, തൃപുട പിന്നെ മുട്ടിന്മേൽ ചെണ്ട, കാലങ്ങൾ ഋതുകൾ പോലെ മാറിമറിയും. ഒരു നൂറ് ചെണ്ട, എഴുപത്തിയഞ്ച് ഇലത്താളം, ഇരുപത്തിയൊന്ന് വീതം കൊമ്പും കുഴലും, ഇരുന്നൂറ്റിയമ്പതോളം പ്രതിഭാശാലികളായ കലാകാരൻമാർ മാറ്റുരക്കുമ്പോൾ ചുറ്റും എണ്ണിയെടുക്കാൻ കഴിയാത്തത്ര ആരാധകവൃന്തം ആർത്തുൻമദിക്കും.
എല്ലാം കഴിഞ്ഞ് പറേമക്കാവ് അമ്മ സാക്ഷാൽ പാർവ്വതിദേവിയും, തിരുവമ്പാടി ഭഗവതി സാക്ഷാൽ ലക്ഷ്മിദേവിയും നേർക്ക് നേർവരും. അവർ അടയാഭരണങ്ങളും, ഉടയാടകളും പരസ്പരം കാട്ടുന്ന കണക്കെ കുടമാറ്റം നടക്കും. അടുത്ത നാൾ പുലർച്ചെ വെളുക്കുവാൻ ഏഴര രാവുള്ളപ്പോൾ ഗംഭീര കമ്പക്കെട്ട്, പിന്നെ യാത്രപറച്ചില്ലായി കണ്ണീരായി. പക്ഷെ വടക്കുംനാഥൻ സാക്ഷൽ ശങ്കരനും, തിരുവമ്പാടി വാഴുന്ന കാർമേഘവർണ്ണനും സ്വപത്നിമാരുടെ ഈ കെട്ടികാഴ്ചകളിലൊന്നും തലയിടാതെ വടക്കുംനാഥൻ്റെ മതിൽകെട്ടിനു മുകളിൽ കയറിയിരുന്നു ഇതെല്ലാം കണ്ടുരസിക്കും എന്നാണ് ഐതീഹ്യം.



പക്ഷെ എവിടെ നിന്നാണ് ശരിക്കും ഇതെല്ലാം തുടങ്ങിയത്, അതെ ശക്തൻതമ്പുരാൻ. ചരിത്ര പ്രധാനമായ ഈ പൂരം തുടങ്ങിയത് അവിടന്നാണ്. അദ്ദേഹം പൂരമുണ്ടാക്കാൻ കിഴക്കേനട മുതൽ അങ്ങ് മുനിസിപ്പൽസ്റ്റാൻ്റ് വരെ ഇടതിങ്ങിയ തേക്കിൻക്കാട് വെട്ടി തുടങ്ങിയപ്പോൾ, സുബ്രമണ്യനു തുള്ളി ഒരു കോമരം വന്നു,



“തേക്കിൽക്കാട് എൻ്റെ അച്ഛൻ്റെ ജഡയാണ് അത് വെട്ടരുത്….”



മീനാക്ഷി കൈപിടിച്ച് കുലുക്കി ബാക്കി കഥക്ക് കാത്തുനിൽപ്പാണ്.

“മല്ലൻ വന്നിട്ട് ന്താ ഇണ്ടായെ ഉണ്ണിയേട്ടാ.”



മനസ്സിലെ കഥവിട്ട് ഞാൻ അവൾക്കു വേണ്ടി കഥ പറഞ്ഞ് തുടങ്ങി.

“മല്ലനോ?!! , മല്ലൻ ആളൊരു ഗമക്കാരനായിരുന്നു. വരാ… ഗുസ്തി പിടിക്കാ, തോൽപ്പിക്കാ, അതായിരുന്നു മൂപ്പരുടെ പദ്ധതി. പക്ഷെ വീട്ടുകാരൻമാര് ആരും ഇല്ലത്തില്ലാന്ന്ള്ള അന്തർജനത്തിൻ്റെ ജല്പനം, മൂപ്പരെ തെല്ലാന്നുമല്ല അസ്വസ്തനാക്കിയത്. “



“ഇങ്ങോര് കഥ പറഞ്ഞാമതി, ചരിത്രാതീത കാലത്തേക്ക് പോവൊന്നും വേണ്ട. ഈ ജല്പനത്തിൻ്റെ ഒക്ക അർത്ഥം അറിയാങ്കി, ഞാൻ വല്ല മലയാളം പഠിപ്പിക്കാൻ

പോവില്ലെ. കഷ്ടപ്പെട്ട് ഈ കെമിസ്ട്രി പഠിപ്പിക്കാൻ നിക്കോ.”



“അയ്നെന്തിനാണ് ചൂടാവണത് മീനാക്ഷി.”



“അല്ലാ പിന്നെ, വെള്ളം ന്ന് തെന്ന അല്ലെ പറയണെ ഞാൻ. H2Oന്ന് പറയാണില്ലാലോ. ബ്രോമോക്ലോറോ ഫ്ലൂറോയ്‌ഡോ മീഥെയ്ൻ ന്നൊരു സാധനം ഇണ്ട്. അതിൻ്റെ ഫോർമുല ഒന്നും എൻ്റെ വായേന്ന് കേക്കാൻ നിക്കണ്ട. മര്യാദക്ക് മനുഷ്യമാര് സംസാരിക്കണ ഭാഷേല് കഥ പറയ്.”



“പോർ മുലയോ, ഇതോ?!!” ഞാൻ നോക്കിയപ്പോൾ നാണം വന്നെങ്കിലും അവളെൻ്റെ കയ്യിടിച്ച് ഒടിക്കാൻ ഒരു വിഫലശ്രമം നടത്തി.



ഞാൻ വേറെ വഴിയില്ലാതെ വാക്കുകൾ ശ്രദ്ധിച്ച് തുടർന്നു. എന്നെ കൊണ്ട് ആ മുട്ടക്കാട്ടൻ മൂലകത്തിന്റെ ഫോർമുല കേൾക്കാൻ വയ്യ അതോണ്ടാണ്. ഇപ്പൊഴാണ് ഞാൻ ഒരു കോളിഫയ്ഡ് ഭർത്താവായത്.



“അപ്പൊ വേളി പറഞ്ഞു. അവരെല്ലാം സന്ധ്യയ്ക്ക് എത്തുമെന്ന്. അതുവരെ നേരം ഉച്ചയല്ലെ, ഉണ്ടിട്ട് ഇത്തിരിനേരം വിശ്രമിക്കാമെന്ന്. ഭക്ഷണത്തിൻ്റെ കാര്യമായത് കൊണ്ട് മല്ലനു അത് നല്ലൊരു ആശയമായി തോന്നി. മുട്ടിപലകയിട്ട്, ഇലവച്ച് ഉണ്ണാൻ ഇരുന്നപ്പോഴാണ് ശരിക്കും താമാശ. വേളി ഒന്നര പറക്കുള്ള ചോറിനൊപ്പം കറിയായി കൊണ്ട് വച്ചത്ത് പൊതിക്കാത്ത ഒരു മുഴുവൻ നാളികേരമായിരുന്നു. മല്ലൻ അത് കണ്ട് തലചൊറിഞ്ഞ്. പൊതിക്കാത്ത നാളികേരം കൂട്ടി എങ്ങനെയുണ്ണുമെന്ന് വേളിയോട് സംശയം ആരാഞ്ഞു, ‘ഇയ്യോ സോറി, ചോദിച്ചു’. കട്ടിളപടിക്ക് അപ്പുറം മുഖം പോലും കാണാത്തവണ്ണം മറവിലിരുന്ന അന്തർജനം, കൈ മാത്രം കിട്ടിള പടിക്ക് പുറത്തിട്ട്, പിഞ്ഞാണം നീക്കിവച്ച് വെറും കൈവച്ച് ആ പൊതിക്കാത്ത നാളികേരം, അമർത്തിയുടച്ച് പിഴിഞ്ഞ് നാളികേര പാലെടുത്ത് കൊടുത്തു എന്നാണ് കഥ.”



“അപ്പൊ മല്ലൻ എന്തുചെയ്തു. ഊണ് കഴിച്ചില്ലേ??!”



“നല്ല കഥയായി. താൻ മുട്ടാൻ വന്നിരിക്കണോരുടെ വീട്ടിലെ പെണ്ണുങ്ങളെന്നെ ഇങ്ങനെയാണെങ്കി പുള്ളി ആണുങ്ങൾ വരാൻ കാത്ത് നിൽക്കോ, പുള്ളി ഓടിയ വഴിയാണാ വരമ്പ് ഇട്ടിരിക്കുന്നത് വല്ല പുല്ലും മുളച്ചിട്ടുണ്ടോന്ന് നോക്കിയേ നീ.”



പക്ഷെ അത് മാത്രം മീനാക്ഷിക്കു പിടിച്ചില്ല. അതെന്താ പെണ്ണുങ്ങൾക്ക് മാത്രം ശക്തിണ്ടായാൽ. അതിലും ശക്തി ആണുങ്ങൾക്ക് ഉണ്ടാവുംന്ന് നിർബന്ധം ഇണ്ടോ?



“കഥയല്ലെ മീനാക്ഷി, വിട്ട് കള.”



“പിന്നെ ഇത്ര ശക്തി ഇള്ള , വേളി എന്തിനാ കട്ടിളപടിക്കപ്പുറം മറഞ്ഞ് നിക്കണെ?!!, ഒരു പൊട്ടകഥ.”



മീനാക്ഷി കയ്യെല്ലാം ഉഴിഞ്ഞ്, മസില് പിടിച്ച് നോക്കുന്നുണ്ട്.



“എന്തെ മീനാക്ഷി വല്ല ഉറുമ്പും കടിച്ചോ?”

അതവൾക്ക് ഇഷ്ടായില്ല.



“മസ്സിലാടോ മാഷെ, മസ്സില്. എങ്ങനിണ്ട് .”

അവളുടെ ഭാവങ്ങൾ കാണാൻ രസം തോന്നിയപ്പോൾ. ഞാൻ കുറച്ച് നേരം ഒന്ന് നോക്കി നിന്നു.



“നോക്ക് !!!”



“ഹോ ദാരിദ്ര്യം…” ഒന്നു സൂക്ഷിച്ചു നോക്കി ഞാൻ പറഞ്ഞു.



“ഉണ്ണിയേട്ടൻ കാണാണ്ടാ,.. ഇതെല്ലാം ൻ്റെ മസ്സിലാ.”



“പക്ഷെ, ഞാൻ കണ്ടേല് എനിക്ക് ഇഷ്ടപെട്ട മസ്സില് വേറെയാ, അതിവിടെ എവിടെയോ ഇണ്ടായീലോ.” ഞാൻ അവളുടെ നെഞ്ചിലേക്ക് കണ്ണ്പായിച്ചു,



അവളൊന്ന് പുളഞ്ഞ് ചിരിച്ച്, മാറി നടന്നു. അവൾക്ക് ഞാൻ ഇനിയും പിടിക്കോന്നു സംശയം ഉണ്ട്. ഇടക്കണ്ണിട്ട് എന്നെ നോക്കുന്നുണ്ടു. അതിനൊപ്പം കൈ കെട്ടിയായി നടപ്പ്. തുക്കിടി സായിപ്പിൻ്റെ പോലെ.



“എന്നാ ഞാൻ വേറെ ഒരു മസ്സില് കാട്ടിത്തെരാ.”

പറഞ്ഞ് തീരുന്നതിന് മുന്നെ മസ്സിലേതാണെന്ന് മനസ്സിലായ മീനാക്ഷി തിരിഞ്ഞ് എനിക്ക് അഭിമുഖമായി പിന്നോട്ട് നടന്ന് തുടങ്ങി. അതെനിക്ക് നന്നേ വിഷമമായി. ഇപ്പോ അന്നപിടയൊത്ത ആരയിളക്കം കാണാതെ ഒരടി നടക്കാൻ എനിക്ക് പറ്റണില്ല. അല്ലേലും ഇത്ര രസമുള്ള കാഴ്ച വേറെ ഏതാ ഉള്ളത്. ആ ഒരു അരവെട്ടല് സ്വസ്തമായൊന്നിരുന്നു നോക്കി കാണാൻ ആഗ്രഹം ഇല്ലാത്ത ആണുങ്ങളുണ്ടോ.



ഒരുപക്ഷെ അടുത്ത തലമുറയെ മുലയൂട്ടി വളർത്താൻ പോന്ന സുന്ദരമായ മുലകളും, ഗർഭത്തിൽ കുഞ്ഞിനേയും പേറി നടക്കാൻ പോന്ന തുടുത്ത ശക്തമായ കാലുകളുമാവും നമ്മൾ മനപ്പൂർവ്വമല്ലാതെ തിരയുന്നത്. പ്രകൃതി എത്ര നിഗൂഢമാണോ, അത് അത്രയും യുക്തിസഹവുമാണ്.



എന്തായലും എന്റെ വിഷമം മനസ്സിലാക്കി മീനാക്ഷി ആ മനോഹരമായ നിതംഭഗോളങ്ങൾ എനിക്കെതിരെ തിരിച്ചു, മാത്രമല്ല വിഷമിപ്പിച്ചതിന് പ്രാശ്ചിതമായി. ഉഴുതിട്ട മണ്ണിലേക്കിറങ്ങി കൂടുതൽ ഇളകി നടക്കുകയും ചെയ്തു. അവൾക്ക് ഞാൻ മനസ്സിൽ വിചാരിക്കണത് പോലും ഇപ്പോൾ പിടികിട്ടുന്നുണ്ട്.



ഞാൻ കിട്ടിയ ബോണസ് ആസ്വദിച്ച് പിന്നാലെ നടന്നു. എൻ്റെ ലോകം മുഴുവൻ ഇപ്പോൾ അവളാണ്. ഈ മൂടികെട്ടിയ ലോകത്തിനപ്പുറം എനിക്കൊരു അനന്തമായ ആകാശവും, ക്ഷീരപഥങ്ങളും, അതിൽ താരാഗണളുമില്ല. ശൂന്യം.



മീനാക്ഷി …, അവൾക്ക് എന്നെകുറിച്ച് എല്ലാമറിയാം. മനസ്സിൽ എന്ത് വിചാരിക്കുന്നു, എന്ത് വിചാരിക്കാൻ സാധ്യതയുണ്ട് എന്ന് പോലുമറിയാം. എനിക്കവളെ കുറിച്ചൊരു ചുക്കും അറിയില്ല. എങ്കിലും ഒന്നറിയാം, എനിക്കവളെ ജീവനാണെന്നറിയാം.

ഞാനവളെ നോക്കി. പൂത്തുലഞ്ഞ പറങ്കിമാവുകൾ അവളുടെ മുഖത്ത് നിഴൽചിത്രങ്ങൾ വരച്ചു കൊണ്ടിരുന്നു. പകലുകളിൽ രാത്രി മറന്നിട്ടുപോയ ഇരുൾചേലയുടെ കഷണങ്ങളെന്നപോലെ.



എന്തെ ഞാൻ ഇന്നുവരെ ഇവളെ കണ്ടില്ല. ഒരിക്കൽ പോലും കണ്ടിട്ടില്ല, കേട്ടിട്ടേയുള്ളു. വൈകുന്നേരങ്ങളിൽ അമ്മയുടെ കാലുഴിഞ്ഞ് കൊടുക്കുമ്പോൾ, പലപൊട്ടും നുറുങ്ങുകളും. അമ്മയുടെ കുഞ്ഞുകൂട്ടുകാരി. പ്രണയം തോന്നാൻ മാത്രം സമയമുണ്ടായിരുന്നില്ല. നാട്, നാടകം, കൂട്ടുകാർ, രാവിലെ ഇറങ്ങിയാൽ രാത്രി വളരെ വൈകും തിരിച്ചെത്താൻ. യാതൊരു പണിയും ഇല്ലാത്ത സമയത്തായിരുന്നു എനിക്ക് തീരെ സമയമില്ലാതിരുന്നത്, ഇപ്പൊ പിന്നെയും സമയമുണ്ട്. ഓർത്തപ്പോൾ എനിക്ക് തന്നെ ചിരിവന്നു.



രാഘവമാമൻ ഡൽഹിയിലെ ജോലി വിട്ട്, ഇവിടെ വന്നിട്ടും അധികം നാളായിട്ടുണ്ടാവില്ല. അവളെ കണ്ടാൽ ചെറുപ്പം തൊട്ടേ പുറത്ത് വളർന്ന കുട്ടിയാണെന്ന് പറയുകയേയില്ല. അന്നൊക്കെ നാട്ടിൽ എവിടെ തിരിഞ്ഞാലും മീനാക്ഷിയുടെ ഭംഗിയെ പറ്റി ആരെങ്കിലുമൊക്കെ പറഞ്ഞ് കേൾക്കാം. പക്ഷെ അത്രയും വലിയ പരാജയം ആയിരുന്ന എനിക്ക്, ഇനിയൊരു പെണ്ണിൻ്റെ വായിന്ന് നിരസനം കൂടി കേൾക്കാൻ ഉള്ള ത്രാണിയിണ്ടായില്ല, അതുകൊണ്ട് ആ ഭാഗത്തേക്ക് ചിന്തപോയില്ല. എങ്കിലും കണണംന്ന് ഉണ്ടായിരുന്നു. അമ്മയ്ക്ക് അത്ര ഇഷ്ടം ഉള്ള സ്ഥിതിക്ക് കണ്ണടച്ച് തന്നെ പറയാം എനിക്കും ഇഷ്ടവുംന്ന്. ഇഷ്ടം ഉണ്ടാവണത് മനസ്സിലാണല്ലോ. അതുകൊണ്ടെന്നെ, എപ്പഴേലും അവളെ വേറെ ഏതേലും ബഡുക്കൂസ് പയ്യൻമാർക്ക് ആലോചിക്കണ കാര്യം പറയുമ്പോൾ, ഒരിക്കപോലും കണ്ടിട്ടില്ലെങ്കിലും നെഞ്ചില് ചെറുതായിട്ട് കൊളുത്തിവലിക്കണ പോലെ ഒരു വേദന തോന്നും.



എന്തായാലും ഒരുവട്ടം കാലചക്രം കറങ്ങി തിരിഞ്ഞു വന്നപ്പോൾ അവളെന്നെയും നയിച്ച് എനിക്ക് മുമ്പെ നടപ്പുണ്ട്. ഇനിയൊരു വട്ടം കൂടി അതിന്റെ തിരിച്ചിലിനപ്പുറം ആലോചിക്കാനേ കഴിയുന്നില്ല.



പ്രണയമൊന്നുമില്ലെങ്കിൽ ഇവളെന്തിനാണ് ഈ നാട്ടിൽ നിന്നും ഒളിച്ചോടിയത്. എന്തിനാണവൾ സ്നേഹിക്കുന്നവരെ ഇത്ര ഭയക്കുന്നത്. ഇത്രയുമടുത്ത എൻ്റെടുത്തു നിന്നു പോലും അകലാൻ ശ്രമിക്കുന്നതെന്തിനാണ്. അവളുടെ മനസ്സിലുള്ള ദുഃഖങ്ങളും, അവളെ കുറിച്ചുള്ള രഹസ്യങ്ങളും എന്റെ മനസ്സിലിപ്പോഴും കീറാമുട്ടിയാണ്. പെണ്ണിനോളം മനസ്സിലാക്കാൻ കഴിയാത്ത മറ്റൊന്നും ലോകത്ത് കണ്ട് പിടിച്ചിരിക്കില്ല. പ്രണയം മാത്രമാണ് മനസ്സിലുള്ള ഒരേയൊരു വെട്ടം.



പ്രണയിക്കുന്നവർക്ക് ഒരു സമാന്തരമാനമുണ്ട്, ഒരു പാരലൽ ലോകം. അതിനുള്ളിൽ ഒരാൾ പൂർണ്ണമായും അകപ്പെട്ട് പോകുന്നത് എപ്പോഴാണ് എന്ന് കൃത്യമായി പറയാൻ കഴിയില്ല.അത് വരെ വിചാരിച്ചു വച്ചിരുന്ന വിചാരങ്ങളെല്ലാം അവിടെ പൊയ്പോവില്ല. അവിടെ ഒരുയുക്തിക്കും സ്ഥാനമില്ല. സന്തോഷത്തിനും, വേദനക്കും, പ്രതീക്ഷക്കുo അവിടെ മറ്റൊരു അളവ്കോലാണ്. ഒന്നിൽ നിന്നും തുടങ്ങി അനന്തതയിൽ ലയിക്കുന്ന യാനം. അവിടെ ക്ഷീണമില്ല, തടസങ്ങളില്ല, തോൽവികളില്ല, അതിരുകളില്ല, അവിടെ മരണം തന്നെയില്ല. അതിനകത്തുള്ളവർക്ക് യഥാർത്ഥ ലോകത്തുള്ളവരെയോ, അതോ പുറത്തുള്ളവർക്ക് തിരിച്ചോ മനസ്സിലാക്കിയെടുക്കാൻ കഴിഞ്ഞെന്നു വരില്ല.



ഞാനതിനുള്ളിലാണ്. ഇവിടെ എന്തിനും സൗന്ദര്യം കൂടുതലാണ്. സമയത്തിനു ദൈർഘ്യം കുറവാണ്. അകലേക്ക് കാഴ്ചകളില്ല. അടുത്ത്, വളരെയടുത്ത്.



വയൽവരമ്പ് വിട്ട് കയറ്റത്തിലുള്ള മണ്ണ് വഴിയിലേക്ക്, വലിയപേരാലിൻ്റെ വേരിറങ്ങിയ വഴിയിലൂടെ ശ്രദ്ധിച്ച് കയറി, കാളവണ്ടികളും ആട്ടിൻപറ്റങ്ങളും പോകുന്ന വഴിയിലൂടെ അൽപ്പം നടന്നപ്പോൾ, അകലെ വീട് കാണാം. നീലവാനത്തിൻ്റെ കീഴെ പച്ചപുതച്ച് അത് എന്നെയും കാത്ത് നീണ്ടുകിടക്കുന്ന വഴിയിലേക്കും നോക്കി തലക്ക് കയ്യും കൊടുത്തിരിക്കുന്നു. വല്ലാത്തൊരു സംഭ്രമം. അടുത്തൊന്നും വീടുകളില്ല, വലിയ പറമ്പുകളാൽ ഇടവിട്ട് അവ അകന്ന് കിടക്കുന്നു. പലതരം വൃക്ഷലതാദികൾ തഴച്ച് വളർന്ന് അഹംങ്കാരത്തിൽ ഇടുപ്പിൽ കൈയ്യുംകുത്തി ചുറ്റുംനോക്കി വെല്ലുവിളിച്ചു കൊണ്ടു നിൽക്കുന്നു. അവിടന്ന് വലത്തോട്ട് ചരിവിറങ്ങി അൽപ്പം നടന്നാൽ മീനാക്ഷിയുടെ വീടെത്തും. അതുകൊണ്ട് തന്നെ അവളുടെ അവസ്ഥയും മറ്റൊന്നല്ല.



*************

ചെങ്കല്ല് കെട്ടിയ, കുറുങ്കാടും ചിത്രപ്പുല്ലും കളംവരച്ച അസ്‌ഥിതറയിൽ മഴയേൽക്കാതെ ഓട്ടുമുറികൾക്കുള്ളിൽ ഒരു ദീപം കെടാതെ ഉലഞ്ഞ് കത്തികൊണ്ടിരുന്നു. അമ്മയുടെ മുന്നിൽ വർഷങ്ങൾക്കു ശേഷം ഞങ്ങൾ പഴയ കുട്ടികൾ കണക്കെ എന്തോ പതീക്ഷിച്ച് ഇങ്ങനെ നിന്നു. പെയ്തൊഴിയാൻ വെമ്പി നിൽക്കുന്ന മഴയും, കാറ്റും, ഉലയുന്ന മനസ്സും, അകമെയും പുറമെയും മഴക്കോള്.



മക്കളേ…. പിന്നിൽ നിന്നും ഒരു ഇടറിയ തകർന്ന ശബ്ദം. ഗാംഭീരം ഏറെ കൈമോശം വന്നിട്ടുണ്ടെങ്കിലും ആ ശബ്ദം എനിക്കറിയാം, അച്ഛൻ…. തിരിഞ്ഞ് നോക്കാൻ മാത്രം ധൈര്യം കൈമുതൽ ഇല്ലെങ്കിലും നോക്കി. പരുഷമായ മുഖഭാവവും, വെട്ടിയൊതുക്കിയ വലിയ കൊമ്പൻ മീശയും, ചീകി നിവർത്തിയ മുടിയും, വടിപോലുള്ള വസ്ത്രങ്ങളും, വിരിഞ്ഞ നെഞ്ചും, തിളങ്ങുന്ന കണ്ണുകളും അവിടെ കണ്ടില്ല. പഴയ അച്ഛനേയല്ല. ഈ രണ്ടു വർഷത്തിൽ ഒരുപാട് വയസ്സായിരിക്കുന്നു. തളർന്ന് കവിളൊട്ടി, പാറി പറന്ന മുടിയും , ചുവന്ന ചരൽവഴി പോലെ രക്‌തം അരിച്ച് കയറിയ മുഖത്ത് വളർന്ന താടിരോമങ്ങളും, കൂനികൂടിയ ഒരു രൂപം. അച്ഛനെ അങ്ങനെ കണ്ടപ്പോൾ നെഞ്ചിലെവിടെയൊക്കെയോ ഒരു വേദന. സ്നേഹം നമ്മുക്ക് നഗ്നനേത്രങ്ങളിൽ മനസ്സിലാക്കിയെടുക്കാവുന്നതിലും സൂക്ഷ്മമായ എന്തോ പരമാണുവാണ്, ലോകത്തെല്ലാം നിർമ്മിക്കപ്പെട്ടിട്ടുള്ളത് അതിനാലാണ്.



ഒരാളില്ലാതാവുമ്പോൾ നമ്മുക്ക് ചുറ്റും അയാളുണ്ടാക്കിയെടുത്ത ഒരു മനോഹരലോകം കൂടിയില്ലാതാവുന്നു. പൂക്കളും പുഴകളും കാടും മലനിരകളും സുന്ദരസന്ധ്യകളും, ഞൊടിയിൽ ചാരമാകുന്നു. ആ ചാരത്തിൽ ചികയുന്ന പക്ഷികൾ നമ്മളെല്ലാം തുല്ല്യ ദുഃഖിതരാണ്. തുല്ല്യ ദുഃഖിതർ ലോകത്താകമാനം സമൻമാരാണ്. നമ്മുക്ക് ഭാഷയുണ്ട്. അതിൻ്റെ ലിപി കണ്ണുനീരാണ്.



മക്കളെ …. ആ വിളി പകുതിയൊരു തേങ്ങലായിരുന്നു. പെട്ടികരഞ്ഞ് കൊണ്ട് അച്ഛൻ കാലിടറി നിലത്തിരിക്കാൻപോയി. പെട്ടന്ന് ഉള്ളീന്നാരോ തള്ളിവിട്ടത്

പോലെ ഞാൻ ചെന്ന് താങ്ങിപിടിച്ചു. അലച്ച് കൊണ്ട് അച്ഛനെന്നെ മുറുക്കെ കെട്ടിപിടിച്ച് കരഞ്ഞ് കൊണ്ടിരുന്നു. ആ ശരീരം ഇടക്കിടെ ഉൾകിടിലംകൊണ്ടെന്ന പോലെ വിറക്കുന്നുണ്ട്, എൻ്റെ വിരൽതുമ്പിൽ അശക്തമായ ആ ഹൃദയമിടിപ്പ് തൊട്ടറിയാം. വെട്ടിപിടിച്ചതെന്ന് കരുതിയതെല്ലാം അശേഷം തകർന്ന് നിലംപൊത്തിയ, നിസ്സാരനായ ഒരു മനുഷ്യൻ്റെ ഹൃദയമിടിപ്പ്. ‘അച്ഛൻ കരയോ…?!!, ഇതെന്ത് മറിമായം. അമ്മയിതെങ്ങാൻ കണ്ടാൽ ഞാൻ കരയീച്ചൂന്നാവില്ലേ.’ ഈ കണ്ട ശക്തരുടെ ശക്തിയെല്ലാം ഒരുപക്ഷെ അവരെ ചുറ്റിയ അശക്തരായിരുന്നിരിക്കണം. ആകാശം കണ്ണ്തുറന്ന് ഒരു മഴതുള്ളി വന്നെൻ്റെ മുഖത്ത് പതിച്ചു. നിമിഷം പ്രതി പെറ്റ് പെരുകി അതൊരു പെരുമഴയായി.



അച്ഛൻ വേഗം ഞങ്ങളുടെ കയ്യും പിടിച്ച് ഉമ്മറത്തേക്ക് നടന്നു ഇപ്പോൾ ആ മുഖത്തൊരു ചിരിയുണ്ട്. ആരെയോ ചുറ്റിലും നോക്കിയത് കാണിച്ച് കൊടുക്കുന്നുണ്ട്.



വീടും മുറ്റവും ഒന്നും പഴയത് പോലെയില്ല. അടിച്ചുവാരി സുന്ദരമായി കിടക്കാറുള്ള മുറ്റത്ത് ആകെ കറുകപുല്ല് വളർന്ന് പടർന്ന് നിറഞ്ഞു, വരമ്പിൽ അവിടവിടെ പൊന്തക്കാട്ട് വളർന്ന് അതിരു കാണാതായായി, ഒരുപാട് ദിവസത്തെ പത്രങ്ങൾ ഇറയത്ത് കുന്നുകൂടി കിടക്കുന്നു, ഉത്തരം ചിലന്തികൾ കയ്യടക്കിയിട്ട് കാലം കുറെ ആയെന്നു തോന്നുന്നു, അവരവരുടെ ഇണകളെ ദ്രവിച്ച കഴുക്കോലിൽ ചേർത്ത് നിർത്തിപൂശുന്നു, കൊല്ലുന്നു, ശവം വഴിയിലുപേക്ഷിച്ച് പോകുന്നു. കരിയിട്ടു പിടിച്ച ഉമ്മറത്തിൻ്റെ മങ്ങിയ തറ പണ്ട് മുഖം നോക്കാൻ പാകത്തിൽ തിളങ്ങുമായിരുന്നു. ഐശ്വര്യം ഒരു എണ്ണവിളക്കിൻ്റെ തിരികണക്കെ കാറ്റിൽ അണഞ്ഞു പോയ വീട്. വിണ്ണിലെ സ്വർഗ്ഗം മണ്ണിൽ വീണുടഞ്ഞിരിക്കുന്നു.



ആരുമില്ല അച്ഛനും കുറേ ഇരുട്ടും മാത്രമേ ആ വീട്ടിലുള്ളു. കുറച്ചപ്പുറം ഉള്ള ശന്തോച്ചി രാവിലെ തന്നെ ഓടിപിടഞ്ഞ് വന്ന് കുറച്ച് സമയത്തിൽ ചോറും ഒരു ഒഴുക്ക് കറിയും വച്ച്, വീട് മൊത്തം ഒന്നു ഓടിച്ച് വൃത്തിയാക്കി അതിലും വേഗത്തിൽ തിരിച്ച് വീട്ടിൽ പോകും, അവർക്ക് ഉച്ചക്ക് സൂര്യടീവിലെ കോലങ്ങൾ സീരിയല് കാണണ്ടതാണ്. വല്ലപ്പോഴും തോന്നിയാൽ മാത്രം മുറ്റവും അടിക്കും. മാസം ഉറുപ്പിക പതിനായിരത്തിൽ വാങ്ങാൻ മാത്രം ഉഴപ്പില്ല. ചേടത്തി ഇടക്ക് വന്നുപോകും, അവൾടെ ഇപ്പഴത്തെ പോസ്റ്റിംങ് ഇവിടെത്തെ മാലിന്യ നിർമാർജന ബോർഡിൻ്റെ ചെയർമാൻ ആയാണ്, ടൗണിൽ ഒഫീഷ്യൽ വസതിയുണ്ട്. ഞാൻ വന്നതറിഞ്ഞാ എന്തായാലും പിള്ളേരേം കൊണ്ട് കെട്ടിയെടുക്കാൻ സാധ്യതയുണ്ട്. അവക്കിവിടെ വന്ന് സ്ഥിരം നിന്നാലെന്താ, ഒരു മണിക്കൂറിൻ്റെ ദൂരല്ലെ ഇള്ളു, സർക്കാര് വണ്ടിയുള്ളതല്ലെ. സർക്കാരിൻ്റെ എണ്ണ കുറച്ച് അങ്ങട് കത്തട്ടെ. അല്ലേലും പണ്ടും അച്ഛനടക്കം എല്ലാർക്കും സ്വന്തം കാര്യങ്ങള് മാത്രേ ഇണ്ടായിരുന്നുള്ളോ.



മഴക്ക് പ്രാന്ത് പിടിച്ച് തുടുങ്ങി. തലങ്ങും വിലങ്ങും പെയ്ത് തന്നെ. എന്തായാലും വിളക്കും, നിറയും ഒന്നുമില്ലാതെ തന്നെ മീനാക്ഷി ആ വീടിൻ്റെ അകത്തളത്തിലെത്തിപ്പെട്ടു.



കുളിച്ച് ഇറങ്ങുമ്പോൾ കാണുന്നത് എന്തോ ചിന്തിച്ച് കമന്നു കിടക്കുന്ന മീനാക്ഷിയെയാണ്. എവിടന്നോ ഒരു ഓറഞ്ച് ധാവണി സംഘടിപ്പിച്ച് ഉടുത്തിട്ടുണ്ട്. മുന്നിൽ പൊറ്റക്കാടിൻ്റെ ഒരു ദേശത്തിൻ്റെ കഥയിലെ, മഴയത്ത് കുട കൊടുക്കുന്ന ആ മനോഹരവും നിഷ്കളങ്കവുമായ പ്രണയരംഗം തുറന്ന് വച്ചിട്ടുണ്ട്, പണ്ടെങ്ങോ ഞാനത് അടയാളപ്പെടുത്തി വച്ചതും മുന്നിൽ നിവർത്തി വച്ച്, കാലുരണ്ടും അന്തരീക്ഷത്തിൽ വെറുതേയിളക്കി അവളിങ്ങനെ കിടപ്പാണ്. അവളുടെ പുറത്തിനു കീഴേക്ക് നിതംബത്തിൻ്റെ ഉയർച്ച തുടങ്ങുന്നത് വരെയുള്ള വളവിൽ ഞാൻ വെറുതെ നനഞ്ഞ വിരലോടിച്ചു. കാര്യപ്പെട്ട ആലോചനയിൽ നിന്നും ഞെട്ടിയെണീറ്റ് അവളൊരു പതിഞ്ഞചിരി തന്നു ചോദിച്ചു.

“ഇവര് ഒരുമിക്കില്ലെ?!!” ഞാൻ ഒന്നും പറഞ്ഞില്ല. അതിനെ കുറിച്ച് പൊറ്റക്കാടും ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ ഒരുമിക്കില്ല എന്നത് ആർക്കും ഊഹിക്കാം. ഉത്തരം പറഞ്ഞില്ല.



*******

കൂട്ടാനൊക്കെ ഒരു വകയായത് കൊണ്ട്, ഞാൻ തേങ്ങ ഒരു മുറിയെടുത്ത് കനലിൽ ചുട്ട് , തൊടിയിൽ നിന്ന് നല്ല കാന്താരിയും മൂത്തകറിവേപ്പിലയും പൊട്ടിച്ച്, ഇത്തിരി കൂടംപുളിയും ചെറുള്ളിയും ചേർത്ത് നല്ല ശുദ്ധമായ ചക്കിലാട്ടിയ വെളിച്ചെണ്ണയിൽ വാട്ടി, അമ്മിക്കല്ലിൽ വച്ച് ചതച്ച് എടുത്ത് ചമ്മന്തിയാക്കി. പുളിതലക്ക് പിടിച്ച ഒരുതരി മോരെടുത്ത് , മഞ്ഞളും കുരുമുളകും ചതച്ച വെള്ളുള്ളിയും ചേർത്ത് കാച്ചിയെടുത്ത് എല്ലാവരും ഭക്ഷണം കഴിച്ചു. അച്ഛൻ ഇത്രനാളും ഭക്ഷണം കാണാത്ത കണക്ക് അതു ഒരുപാട് കഴിച്ചു. കണ്ണീരും നിലക്കാതെ ഒഴുകുന്നുണ്ടായിരുന്നു. അവസാനം ഒരു വേദനയുള്ള ചിരിവരുത്തി എന്നെ നോക്കി ഇങ്ങനെ മാത്രം പറഞ്ഞു.



“അവളുണ്ടാക്കണ അതേ രുചി.”



എനിക്ക് മറുപടി ഒന്നും പറയാൻ ഉണ്ടായിരുന്നില്ല, അച്ഛന് കേൾക്കാനും.

ശരിയാണ് ഇത് അമ്മയുടെ സിഗ്നേച്ചർ വിഭവങ്ങളായിരുന്നു. മീനാക്ഷി ഒന്നും മിണ്ടിയില്ല. അവൾക്ക് ഈ രുചി ഇതിനകം ശീലമായിട്ടുണ്ടല്ലോ. അതോണ്ട് അവള് മിണ്ടാതെയിരുന്ന് നല്ല കീറുകീറി.



*******

സംസാരിച്ച് ഇരിക്കലെ ഉച്ചമയങ്ങി, സന്ധ്യയുണർന്ന് വയലോരത്തവൾ സർക്കീട്ടിനിറങ്ങി. വിചാരിച്ച പോലത്തന്നെ. ചേടത്തിയും രണ്ടു തലതെറിച്ച പിടുങ്ങുകളും കറക്റ്റ് സമയത്ത് തന്നെ ഓടികിതച്ചെത്തി. ഓടിവന്ന് മീനാക്ഷിയെ കെട്ടിപിടിച്ചു സന്തോഷം കാട്ടി, എന്നെയൊന്ന് ഇരുത്തി നോക്കി, അവള് നേരെ അടുക്കളയിലേക്കോടി. ബാക്കിയിരുന്ന തേങ്ങാചമ്മന്തിയും മോരു കാച്ചിയതും ചോറും, രണ്ടു പപ്പടവുമായി തിരിച്ച് വന്ന് പണിതുടങ്ങി. ഇതൊക്കെ എങ്ങനെ മണത്ത് കണ്ടുപിടിക്കണാവോ. പണ്ട് അവളു വരണ കാലത്ത് അങ്ങ് മുസോറിയിലെ ഐ.എ.എസ്. ട്രൈനിംങ് കാമ്പിലെ ടേബിൾ മാനേഴ്സ് ആയിരുന്നു എല്ലാത്തിലും. അവിടെ വച്ചാണ് ചേട്ടനും അവളും പ്രേമത്തിലായത് തന്നെ. രണ്ട് പിള്ളേരായേപ്പിന്നെ ഗ്രഹണിപിടിച്ച പിള്ളേര് ചക്കക്കൂട്ടാൻ കണ്ടപോലെയാണ് അവളുടെ തീറ്റ.



ഞാൻ വെറുതെ അവളുടെ ആർത്തിനോക്കി. പ്രത്യേകിച്ച് നന്ദിയൊന്നും ഇല്ലെങ്കിലും, തളർത്താൻ പറ്റിയാലതും ചെയ്യുമെങ്കിലും അവക്ക് ഞാൻ ഉണ്ടാക്കണതെല്ലാം ജീവനാണ്. എന്നെക്കാളും ഒരു വയസ്സ് താഴെയാണ്. അതുകൊണ്ട് തന്നെ ഇവളായിരുന്നു അച്ഛൻ്റെ എനിക്കെതിരെയുള്ള പ്രധാന ആയുധം. അവളതിനൊത്ത് ഉണ്ടകയ്യിനെ പുച്ഛിക്കുകയും ചെയ്യും. ഞാൻ ഉണ്ടാക്കണ ഭക്ഷണം കുത്തിക്കേറ്റി എനിക്ക് തന്നെ പണിതരുന്ന ഒരു പ്രത്യേക സാധനം. അവളു മരംപൊടിക്കണ മെഷീനിൽ പൂളത്തടിയിറക്കുന്ന പോലെ പപ്പടം വലിയ ശബ്ദത്തിൽ വായിലേക്ക് കുത്തികയറ്റി, അതിനു പിന്നലെ ഒട്ടും സമയം കൊടുക്കാതെ ഒരുരുളയും തിരുകി. ശവം..!!, പിള്ളേരെ പറ്റിയൊക്കെ അവളു മറന്നൂന്ന് തോന്നണു. ഞാൻ പോകുമ്പോ കുറച്ച്കൂടി ചെറിയ പിള്ളേരായിരുന്നു. ഇപ്പോൾ ആരെയും ശല്യം ചെയ്യാൻ പാകത്തിൽ വളർന്ന് വലുതായി മുറ്റിനിൽക്കുന്നു രണ്ടും.



ഇതിനിടേല് അവരുടെ ആർത്തി തലക്ക്പിടിച്ച് പ്രാന്തായ തള്ള, ചേടത്തി, അവള് എന്നെ നോക്കുന്നുണ്ട്, ഒരു ചെറിയ ആശ്വാസത്തിൻ്റെ ചിരി അവളുടെ ചുണ്ടിലെവിടെയോ ഉണ്ട്. അതവൾ പുറത്ത് വരാതെ പിടിച്ച് നിറുത്തിയിട്ടുണ്ട്. കണ്ണില് ചെറിയ നനവ് പടരുന്നത് പോലെ. ഞാൻ വെറുതേ ചിരിച്ചുകൊണ്ട്, അവളോട് നിറുത്തണ്ട, പണിതുടരട്ടേന്ന് മുഖമിളക്കി ആക്ഷൻ കാണിച്ചു.

“പോടാ പട്ടി, നീ പോയി നിൻ്റെ പണിനോക്ക്. പാതിരാത്രി എറങ്ങി പോയിട്ട് കയറി വന്നിരിക്കാ കൊല്ലങ്ങൾ കഴിഞ്ഞ്, തെണ്ടി”



“ഒരു എക്സിക്യൂട്ടീവ്, സിവിൽ സർവൻ്റിൻ്റെ വായിൽനിന്ന് വരുന്ന ഡിപ്ലോമാറ്റിക്ക് ഭാഷയാണ് കേൾക്കുന്നത്, നാടിൻ്റെ ഒരു അവസ്ഥ.”



അവള് അത് മൈൻഡ് ആക്കാതെ അവളുടെ ആർത്തിപിടിച്ച തീറ്റതുടർന്നു.അവളുടെ സ്നേഹം ഇങ്ങനെയാണ്. പക്ഷെ അവക്ക് സങ്കടം വന്നാൽ കൂടുതൽ തിന്നും. ഇന്ന് വൈകുന്നേരത്തേക്ക് വേറെ അരിയിടണ്ടി വരും ന്നാ തോന്നണത്.



*******

പിള്ളേരുടെ ശല്ല്യം സഹിക്കാൻ പറ്റാണ്ട് ഞാൻ മച്ചിലേക്കും നോക്കിയിരിക്കുമ്പോൾ ആണ് അജുവിന്റെ കോള് വരുന്നത്. വിളിക്കാൻ വിട്ട്പോയി. പക്ഷെ അറിഞ്ഞ് കാണും. നാട്ടിലെ ട്രെൻ്റഡിംങ് ന്യൂസിപ്പോൾ ഇതാവും. ‘നാട്ടിലെ തലതെറിച്ച പയ്യൻ്റെയൊപ്പം ഓടിപോയ രാഘവേട്ടൻ്റെ സുന്ദരിയായ മോള്, പട്ടി ചന്തക്ക് പോയത് പോലെ തിരിച്ച് വന്നു, കൂടെ ഒരുഗതിക്ക് മറുഗതിയില്ലാതെ അവനുമുണ്ട്.’ സുഭാഷ് ….!!



” വന്നാ ഒന്ന് വിളിച്ചൂടെടാ മൈരേ. നാട്ട്കാര് പറഞ്ഞ് അറിയണോ ?”



“വരണംന്ന് വിചാരിച്ചതല്ല. വരണ്ടി വന്നു. നീയെവടെ ഞാനിപ്പൊ വരാം”



“ഞങ്ങള് ആലിൻച്ചോട്ടിലിണ്ട്, നീയെറങ്ങ്. പിന്നെ ഇന്ന് നിൻ്റെ ചെലവാണ്. കൊറേ കാലം കൂടി വന്നതല്ലെ. മുഴുത്തകുപ്പി തന്നെ വാങ്ങണം. മുടിയാനായ പുത്രൻ തിരിച്ച് വരുമ്പോൾ, മുഴുത്ത മൂരിക്കുട്ടനെ തന്നെയറക്കണം എന്നാണ് ഗുറാനിൽ പറഞ്ഞിട്ടുള്ളത്.”



“ ഇങ്ങനത്തെ കാര്യത്തിന് ഗുറാനും, ഗീതയും, ബൈബിളും, മൂലധനവുമൊക്കെ നിൻ്റെ വായിൽ നിന്ന് അനർഗള നിർഗളമായി ഒഴുകുംന്ന് എനിക്കറിയാം. എൻ്റേലു പത്തിൻ്റെ പൈസയില്ല മൈരെ. കുപ്പി നീയെടുക്കണം, ഞാനടിക്കും.”



“ ഫാ, പൂറാ നിൻ്റെ അണ്ടി….” തെറി മുഴുവനാക്കുന്നതിനു മുന്നെ ഞാൻ ചിരിച്ച് ഫോൺ വെച്ച്കളഞ്ഞു.



വെറുതെ തൊടിയിലേക്ക് നോക്കി ആലോചിച്ചു. കൊറേനാളു കൂടി വന്നതല്ലെ. കുപ്പി വാങ്ങണ്ടേ. നല്ലതെന്നെ വാങ്ങണം. ഈ മാസം നല്ലചിലവായിരുന്നു. അക്കൗണ്ട് കാലിയാണ്. ശമ്പളം കിട്ടാൻ ഇനിയും ഒരാഴ്ച്ചയെടുക്കും. പുതിയ ഇൻ്റർവ്യൂ ഒന്നും ചെയ്തിട്ടുമില്ല. മൊതലാളിയെ വിളിച്ച് ഒരായിരം രൂപ അഡ്വാൻസ് ചോദിക്കാം. നല്ലമടിയുണ്ട് എന്നാലും വിളിച്ചു.



അയാളേതോ കോണാത്തിലായിരുന്നു റെയ്ഞ്ചുമില്ല, ഒരുമൈരും ഇല്ല.



“ സാർ, ഒരു ആയിരം രൂപ… അതേ, അതേ ആയിരം. എപ്പൊ അയക്കും.”



“നാ…. പൊ… യ് കൊട്ടു.. റിക്കെ, തമ്പി… നെ… റ്റ് കടക്കലെ….സെർന്ത്.. അ..ണപലാം.”



അയക്കും ഒറപ്പാണ് പക്ഷെ എപ്പഴാണെന്നു വച്ചിട്ടാ. ടോണിയാണെങ്കി സ്വിച്ച്ട് ഓഫ്. നല്ല സമയം.



ഞാൻ വെറുതേ എന്റെ കോണ്ടാക്ട് ലിസ്റ്റ് എടുത്ത് വിരലോടിച്ചു. മലയാള സിനിമയിലെ ഒട്ടുമിക്ക പ്രധാന നടൻമാരും, ടെക്നീഷ്യൻസും ഉണ്ട്. പക്ഷെ ഇത്ര വലിയ ആളുകളോടെ ഞാനെങ്ങനെ ഒരു അഞ്ചൂറ് അയക്കാൻ വിളിച്ച് പറയും. അത് വല്ലാത്തതരം ബോറാണ്. അപ്പോഴാണ് ഒരു പ്രത്യേകതരം ദരിദ്രനാണ് ഞാനെന്ന് വേദനയോടെ ഞാൻ തിരിചറിഞ്ഞത്.



ഞാൻ റൂമിൽ ചെന്ന് പേഴ്സെടുത്ത് മലത്തി നോക്കി. അതീന്നൊരു പാറ്റ പറന്ന് പോയി. ഇരുനൂറ്റിയമ്പത് രൂപയുണ്ട് ആകെ. ആ എന്തേലും അവട്ടെ. രണ്ട്കുപ്പി കള്ള് വാങ്ങികൊടുക്കാ. ഞാനത് തിരുമ്പി ഷർട്ടിൻ്റെ പോക്കറ്റിൽ വച്ച്. പോയി മേല് കഴുകിവന്ന് ഷർട്ടെടുത്തിട്ട് നടന്നു.



ഇപ്പോ വരാംന്ന് അച്ഛനേട് പറഞ്ഞ് അരമതിലിൽ ഇരുന്ന് കുട്ടികളെ കളിപ്പിക്കുന്ന മീനാക്ഷിയോട്, തലകൊണ്ട് ഇപ്പെ വരാം ന്ന് ആംഗ്യം കാട്ടി,

ഉമ്മറത്തിൻ്റെ പടിയിറങ്ങി മുറ്റത്തേക്കിറങ്ങി നടന്നു. മഴയൊന്ന് തൂളി നിൽപ്പാണ്.



നടക്കുമ്പോൾ വെറുതെ നെഞ്ചിൽ കൈവച്ചപ്പോൾ പോക്കറ്റിനൊരു കനം. ഇരുന്നൂറ്റമ്പത് രൂപക്ക് ഇത്ര കനമോ ചുളിഞ്ഞ് ഇരിക്കാവും. ഞാൻ അത് നിവർത്താൻ പുറത്തെടുത്തപ്പോളുണ്ട് ഇരുന്നൂമ്പത്ത് പെറ്റ് പെരുകി രണ്ടായിരത്തിൻ്റെ രണ്ട്നോട്ട് ഒപ്പമിരിക്കുന്നു. ഞാൻ ഇതെന്ത് കഥയെന്ന് തലചൊറിഞ്ഞ് ഉമ്മറത്തേക്കു നോക്കി, ഇതുകണ്ട മീനാക്ഷി പതറി, പന്തംകണ്ട പെരുച്ചാഴിയെപോലെ, ചെറുതിനേം എടുത്തു ഉള്ളിലേക്കോടി. ഇതിവളെങ്ങനെ അറിഞ്ഞു, ഞാൻ കാശില്ലാതെ മൂഞ്ചിതെറ്റിയിരുപ്പാണെന്ന്.



അതെന്ത് മാജിക്കാവോ. ഞാൻ വീണ്ടും തലചൊറിഞ്ഞു. മാജിക്കൊന്നും ആവില്ല ഡ്രസ്സ് അവള് കഴുക്കൻ എടുത്തിട്ടുണ്ട്. അപ്പൊ പേഴ്‌സ് എടുത്ത് നോക്കി കാണും?. ഈശ്വരാ… എന്റെ ശോകാഅവസ്ഥ മനസ്സിലായിക്കാണും. പിന്നെ അജു വിളിച്ചതു കണ്ടതല്ലെ കുപ്പിപൊട്ടുമെന്ന് അവൾക്ക് ഒറപ്പാണ്. ആഹാ ഭർത്താവിന് കുപ്പിപൊട്ടിക്കാൻ കാശ് പോക്കറ്റിവച്ച് ഒന്നു പറയാതെ പോകുന്ന ഭാര്യ. എത്ര നല്ല ഭാര്യ. ഇത്രയും നല്ല ഭാര്യ എനിക്കുണ്ടെന്ന് കേട്ടാൽ, എന്നെ തല്ലി ബോധം കെടുത്തി ഇവളെ തട്ടികൊണ്ട് പോകാൻ വരെ സാധ്യതയുണ്ട്. ഈ കാര്യം അറിയാതെ പോലും ആരോടും പറയണ്ട. ഞാൻ നടക്കുന്നതിനിടയിൽ ചിരിയോടെ മനസ്സിലോർത്തു.



പെട്ടന്ന് മനസ്സിൽ മറ്റൊരു വെള്ളിമിന്നൽ മിന്നി. അപ്പൊ അവളതും കണ്ടിട്ടുണ്ടാവും. അന്നു കോളേജി പോയപ്പോൾ അവളറിയാതെ അതിൽ എടുത്തു വച്ച അവളുടെ പാസ്പോർട്ട് സൈസ് ഫോട്ടോ. അത് അതിൽ വക്കണ്ടായിരുന്നു. ഇനി അവളുടെ മുഖത്ത് എങ്ങനെ നോക്കും. ആകെ നാണക്കേടായി.



അല്ല അതിനിപ്പോ എന്താ, വേറെ ആരും അല്ലാലോ എൻ്റെ ഭാര്യയല്ലെ. അവളുടെ ഫോട്ടോ അല്ലാതെ, അമ്മേടെ ഫോട്ടോക്കൊപ്പം അതിൽ വേറെ ആരുടെ ഫോട്ടോവക്കാനാ. അത് സത്യമാണ്. നാണിക്കണ്ട കാര്യമില്ല. ഞാൻ നിഗമനത്തിലെത്തി.



എങ്കിലും കാശ് തിരിച്ച് കൊടുക്കണം എന്ന് മാത്രം എനിക്ക് തോന്നിയില്ല. കാരണം അവളെൻറെ ആണ്, എൻ്റെ ഭാര്യയാണ്, എന്റെ പോക്കറ്റിൽ കാശ് വക്കാനും, വേണ്ടിവന്നാ അതിൽ നിന്ന് കാശെടുക്കാനും അവൾക്ക് ആരോടും ചോദിക്കണ്ട ആവശ്യമില്ല. അതവളുടെ അവകാശമാണ്.



ഈ ചാറ്റൽമഴക്കൊരു സുഖമുണ്ട്. ഞാൻ വയലിനപ്പുറം പടർന്നു നിൽക്കുന്ന വൃദ്ധനായ പേരാൽമരം ലക്ഷ്യമാക്കി നടന്നു. ഇപ്പോൾ എന്റെ കയ്യിൽ വേണ്ടി വന്നാൽ ജാക്ക്ഡാനിയൽ വരെ ഇറക്കാനുള്ള ദുട്ടുണ്ട്.



*******

അരവിന്ദൻ മഴയത്ത് നടന്ന് നീങ്ങുന്നത് ഉള്ളിലെ ഇരുട്ടിൽ, വലിയ മരജനലഴികൾക്കിടയിലൂടെ മീനാക്ഷി നോക്കികണ്ടു. അവൾക്ക് ആ മഴയുo, അവനും അടങ്ങാത്ത തൻ്റെ പ്രണയമായി തോന്നി. അവളുടെ മനസ്സ് നിറയേം, അവന്റെ പേഴ്സിൽ അവൾ കണ്ട അവളുടെ ഫോട്ടോയാണ്. മനസ്സ് നൂൽനഷ്ടപ്പെട്ട പട്ടം കണക്കെ പ്രണയത്തിൽ ഉയർന്ന് പറക്കുകയാണ്. അവൾ സന്തോഷം കൊണ്ട് കാൽ രണ്ടും തറയിൽ ചവിട്ടിചാടി, കയ്യ് രണ്ടും വിടർത്തി കാൽവിരലുകളിൽ ഊന്നിനിന്ന് വട്ടംതിരിഞ്ഞു .ഇഷ്ടം അടക്കാൻ കഴിയുന്നില്ല. ഓരോ ദിവസവും അവനോട് ഇഷ്ടം കൂടി കൂടി വരുന്നു.

വളരെ കുറവ് പൈസയേ ആ പേഴ്സിലുണ്ടായിരുന്നുള്ളു, എങ്കിലും അതിന് അവളുടെ മനസ്സിലുണ്ടായിരുന്ന വില എണ്ണിയെടുക്കാൻ കഴിയാത്തയത്ര വലുതാണ്.



പേഴ്സ് കണ്ടപ്പോൾ വെറുതേയൊന്നെടുത്ത് നോക്കിയതാണ്. അമ്മക്കൊപ്പം അതിൽ തന്റെ പടംകണ്ടപ്പോൾ, എത്രക്ക് സന്തോഷമായെന്ന് ആരോട് പറഞ്ഞാലാണ് ഒന്ന് മനസ്സിലാവുക. അതിനു ശേഷമാണ് അതിൽ പൈസയത്രയേ ഉള്ളൂന്ന് കണ്ടത്. ഇവിടെ വന്നാ എന്തൊക്കൊ കാര്യങ്ങൾ വരുന്നതാ. അജുവോ പിള്ളേരോ വിളിച്ചാ തന്നെ, എന്തേലും ആവശ്യം വന്നാ, ഉണ്ണിയേട്ടനെ കളിയാക്കില്ലെ, ഇത്രനാള് കൂടി വന്നിട്ട് ചിലവൊന്നും ചെയ്തില്ലാന്ന് പറഞ്ഞ്. അത് തനിക്ക് ഏങ്ങനെയാ തങ്ങാൻ പറ്റാ.



കള്ളു കുടിക്കാൻ ഒക്കെ എത്ര ചിലവാവുമോ അവോ? ആ ശ്രീരാമിനെ പെണക്കണ്ടായിരുന്നു. അല്ലെ അവനെ വിളിച്ച് ചോദിക്കായിരുന്നു.

കുറച്ച്നേരം ആരോ വിളിച്ച് തിരിച്ച് വരുമ്പോ, ഉണ്ണിയേട്ടൻ പേഴ്സിൽ ആകെയുള്ള ഇത്തിരി കാശെടുത്തു പോക്കറ്റിൽ വക്കുന്നു. അവൾക്കത് കണ്ട് ആകെ സങ്കടമായി. ആരേലും വിളിച്ച് കാണും. മിക്കവാറും അജുവാവും. അരവിന്ദൻ കുളിക്കാൻ കയറിയ ഗ്യാപ്പിൽ ഓടികയറി, കുറച്ച് കാശ് എടുത്ത് പോക്കറ്റിൽ വക്കുമ്പോ ഒന്നുമടിച്ചു…, ‘ഇനി വേണ്ടാന്ന് പറയോ?’, ‘വെഷമാവോ ഞാൻ കൊടുത്തത്?’. അങ്ങനെയങ്ങാനും പറഞ്ഞാ നല്ല കടികൊടുക്കണം നെഞ്ചിൽ, ‘എൻ്റയേ… ഭർത്താവാ…’ എനിക്ക് ഇതൊക്കെ ചെയ്യാം. ആരാ ചോദിക്കാൻ വരണേന്ന് ഞാൻ നോക്കട്ടെ. അവള് മുന്നിലേക്ക് വീണ മുടിയിഴകൾ ഊതിപറത്തി, കൈ ഇടുപ്പിൽകുത്തി വെല്ലുവിളിക്കും പോലെ നിന്നു.



പേഴ്സ് ഒന്നുകൂടി തുറന്ന് നോക്കി, അവളുടെ തന്നെ പടം കണ്ട് അനന്ദപുളകിതയായി പാവം മീനാക്ഷി. പ്രണയത്തിൽ എല്ലാവരും പൈങ്കിളിയാണ്, അത് പ്രണയത്തിൻ്റെ സ്ഥായിഭാവമാണ്. അത് അടക്കും മുൻപ്, അവളുടെ സരുവിനൊരു മുത്തംകൊടുക്കാനും അവള് മറന്നില്ല.

‘ഇഷ്ടം ഇള്ളോണ്ട അമ്മേ,,,, ഉണ്ണിയേട്ടനോട്, കൊറേ.. കൊറേ… ഇഷ്ടം ഇള്ളോണ്ടാ വിട്ടിട്ട് പോണത്, അല്ലാണ്ടെ മനസ്സിണ്ടായിട്ടില്ല, അതാ ഉണ്ണിയേട്ടന് നല്ലത്…. മീനാക്ഷി ഉണ്ണിയേട്ടന് ചേർന്നകുട്ടിയല്ല. എന്നെ പറ്റിയെല്ലാം അറിഞ്ഞാ, ഉണ്ണിയേട്ടനും ചെലപ്പോ ന്നെ വെറുപ്പായാ, അതെനിക്ക് താങ്ങാൻ പറ്റില്ല. ഇത്ര നാളും, ആര് വെറുത്താലും ക്ക് ഒരു കുഴപ്പം ഇണ്ടാർന്നില്ല, പക്ഷെ ഉണ്ണിയേട്ടൻ വെറുത്താ അങ്ങനെയല്ല, ൻ്റെ അത്മാവിന് പോലും ശാന്തികിട്ടില്ല.’ ഈറനായ കണ്ണുതുടച്ച് പുറത്ത്പോയി കുട്ടികളെ കളിപ്പിച്ചിരുന്നു. എന്ത് രസാ അവരുടെ ഓരോ കാര്യങ്ങൾ.



ഇതെല്ലാം ഓർത്ത് അരവിന്ദൻ പോകുന്നത് നോക്കിനിൽക്കുന്ന മീനാക്ഷിയുടെ തോളിൽ ഒരു കൈവന്നു വീണു. ചേച്ചിയാണ്.



“ആഹാ… എന്താണ് കാല്പ്നിക പ്രേമാന്തരീക്ഷം, മഴയത്ത് ഈറനണിഞ്ഞ് നടന്നകലുന്ന കാമുകനായ നായകനും. ജാലകപാളികളിലൂടെ അവനെ ഒളികണ്ണെറിയുന്ന നായികയും.”



മീനാക്ഷി ചുമ്മാ ചിരിച്ചു “ചേച്ചി സിവിൽ സർവീസിന് മലയാളം ആയിരുന്നോ ഐശ്‌ചിക വിഷയം”



“ഞാൻ പൊളിറ്റിക്കൽ സയൻസ് ആയിരുന്നു, എന്നാലും ഇത് മനസ്സിലാക്കാനുള്ള മലയാളമൊക്കെ എൻ്റെ കയ്യിലുണ്ട് പെണ്ണെ.”

അവർ ചിരിച്ച് കൊണ്ട് ഉള്ളിലേക്ക് കടന്ന്പോയി.



*******

മീനാക്ഷി വന്നതറിഞ്ഞിട്ടുo, അവളുടെ വീട്ടിൽ നിന്നും ആരും തന്നെ ഇങ്ങോട്ട് കാണാൻ വന്നില്ല. അമ്മ പോലും. അവളങ്ങോട്ടും പോയില്ല. നിസ്സാര ദൂരങ്ങളായി നാം കരുതിയതെല്ലാം ചിലപ്പോൾ ചെന്നെത്താൻ കഴിയാത്ത അകലങ്ങളായി വളരും. പക്ഷെ മനസ്സുകളെല്ലാം ഇതിലും അകലത്തിലായിട്ട് കാലമെത്രയായി.



****

ആൽത്തറയിൽ മുകളിലിരിക്കുന്ന കാക്കയെ നോക്കി അതിന്റെ അണ്ടിയുടെ വലിപ്പവും, അത് അതുവച്ച് എങ്ങനെയാണ് പെൺകാക്കയെ പൂശുന്നതെന്നും ശാസ്ത്രീയമായി വിവരിക്കുകയായിരുന്നു അജു. ശരത്തും ജോണും ഈ ഊമ്പിയ കഥയും കേട്ട്, വിശ്വാസിച്ച മട്ട് തലയും ആട്ടി സീരിയസ് ആയിട്ട് ഇരിക്കുന്നുണ്ട്. ഈ തള്ള് മൊത്തം കേട്ട് കഴിഞ്ഞിട്ട് അത് വച്ച് അവനെ തന്നെ കളിയാക്കാൻ കാത്തിരിക്കാണ് രണ്ടും.



“ഇവൻ പറയണ കാക്ക, ഈ കാക്കയല്ല. ഇവനെ കൊണ്ട് പോകാൻ കോഴിക്കോട്ടെന്ന് സ്ഥിരം അയ്ട്ട് വരണ കാക്കേട കാര്യാ.”

അപ്പൊഴാണ് അവര് എന്നെ ശ്രദ്ധിക്കണത്. ശരത്ത് ചിരിതുടങ്ങി. ജോൺ അത് സമ്മതിച്ചു തന്നു. അവൻ അജുനെ ആ വണ്ടിയിൽ കേറ്റി കൊണ്ട് പോണത് കണ്ണുകൊണ്ട് കണ്ടിട്ടുണ്ടെന്ന് വരെ കള്ളംപറഞ്ഞു.



“ഫ,..മൈരോളെ.വേണങ്കി വിശ്വാസിച്ചാ മതി.”



“ഇല്ല്യ, ഇപ്പൊ വിശ്വാസായി” ശരത്ത് ചിരിനിർത്തിയിട്ടില്ല



“അത് വിട്, കുപ്പിയെവിടെ മൈരേ?” അജു വിഷയം മാറ്റി



“അത് നാളെ നീ നാളെ കൺസ്യൂമർഫെഡിൽ പോയി എടുക്കണം. ഇന്നാ രണ്ടായിരം വെക്ക്. ജോണിവാക്കറ് എടുത്തൊ, ബാക്കിക്ക് ഫുഡും.”



“ങേ…അപ്പൊ നാളെ സ്‌കോച്ച് അടിക്കാലെ ഒരു ചേയ്ഞ്ചാവട്ടെ. എൻ്റെ ജവാൻ പരമ്പര പുണ്യാളാ” ജോൺ ഇപ്പഴേ പകുതി ജോണിവാക്കറായി.



“ അഭി നാട്ടിൽ ഉണ്ടങ്ങി നിസാര വെലക്ക് സാധനം കിട്ടിയേനെ.” ശരത്ത് ചുമ്മാ ഓർത്തു



“എടാ അജു നീ നല്ല തണ്ടും തടിയുമുണ്ടല്ലോ, എന്താ അഭീടെ ഒപ്പം അന്ന് പട്ടാളത്തി ചേരാൻ നോക്കാഞ്ഞത്. അങ്ങനെ ആണെങ്കി നിനക്ക് ഇത്ര ബുദ്ധിമുട്ട് ഉണ്ടാവോ കിടിലം സാധനങ്ങൾ അടിക്കായിരുന്നില്ലെ” ശരത്ത് സംശയം പറഞ്ഞു.

അത് അടുത്ത ഒരു കഥയുടെ തുടക്കമായിരുന്നു.



“അപ്പൊ നിങ്ങക്ക് അത് അറിയില്ലേ..!! അജു പട്ടാളത്തിൽ പോയിരുന്നു” ഞാൻ അവനെ ഒന്നുനോക്കി.



“പിന്നെ അല്ലാ..”അവൻ മീശ പിരിച്ചുകയറ്റി, സലാംകാശ്മീരിലെ ജയറാം നിക്കണത് പോലെ, ഞാൻ അവൻ സൈബർവിങിൻ്റെ കമാൻഡർ ആയിരുന്നെന്ന് പറയുന്നതും കാത്ത്നിൽപ്പാണ്.



“ അങ്ങനെയിരിക്കെ ഇന്ത്യ-ചൈന ബോർഡറിൽ ചെറിയ തർക്കം. ഫയറിംങ് തുടങ്ങി. പ്രശ്നം ഗുരുതരമായപ്പോൾ പ്രതിരോധത്തിനു കയറ്റിവിട്ട ബറ്റാലിയനിൽ ഇത്രനാളും ക്യാമ്പിൽ നല്ലപോലെ ട്രൈയിനിംങിൽ ആയിരുന്ന ഇവരുടെ ബറ്റാലിയൻ കൂടിയുണ്ടായിരുന്നു. അജു ‘AK 47’ നും പിടിച്ച് ഇറങ്ങണത് കണ്ടപ്പോഴെ ചൈനാക്കാർ ഒന്നു പേടിച്ചു. അവന്റെ അടുത്ത മൂവിൽ അവര് പേടിച്ച് മൂത്രംവരെ ഒഴിച്ചു.



“എന്തായിരുന്നു ആ മൂവ്” ജോണിന് ആവേശമായി.



“ പറഞ്ഞ് കൊടുക്കട പിള്ളേർക്ക്.” മീശ പിരിച്ച്പിരിച്ച് പറിഞ്ഞ് പോന്ന രോമങ്ങൾ കാറ്റിലൂതി അജു പറഞ്ഞു.



“ അത് ഇവന്റെ അറിവില്ലായ്മ കൊണ്ട് പറ്റിപോയതാണ്, ക്യാമ്പിൽ പ്രധാനമായിട്ടും വേറൊരു കാര്യത്തിനാണ് ഇവനെ ഉപയോഗിച്ചോണ്ടിരുന്നത്. അതവൻ ആ തോക്കുംവച്ച് കാണിച്ചു കൊടുത്തു. കളസമൂരി ആസനത്തിൽ രണ്ട് കൈ നീളത്തിലുള്ള Ak 47 നിസ്സാരമായി കയറ്റി ഇറക്കണ ഇവൻ്റെ വിശ്വരൂപം കണ്ട് ചൈനകാരന്നല്ല, ഒപ്പം വന്ന മേജർ ഓംകുൽക്കർണി വരെ പേടിച്ച് പനിപിടിച്ച് കിടപ്പായി. എന്താ ചെയ്യാ… ഇവൻ ക്യാബീന്ന് പഠിച്ചത് ആകെ അതാണത്രെ. അങ്ങനെ അണുവായുധ ഉടംമ്പടിയെന്നപോലെ, ഇവനെ പിരിച്ചുവിട്ട്, അവര് ഈ ഗൊറില്ല യുദ്ധതന്ത്രത്തെ മുളയിലേനുള്ളി.”



അജൂൻ്റെ കണ്ണീന്ന്, കണ്ണീര് വരണ അത്രക്ക് ആയിട്ടുണ്ട്. ജോൺ നിലത്ത്കിടന്നാണ് ചിരിക്കണത്. ശരത്തിന് ശ്വാസംവരെ കിട്ടണില്ല.



“നിന്നെ ഒക്കെ പിന്നെ എടുത്തോളാട മൈരോളേ” ന്ന് പറഞ്ഞ് അജു ഞങ്ങള് സ്ഥിരം പോയിരിക്കാറുള്ള ഇപ്പൊ ഉപയോഗം ഇല്ലാത്ത കുളകടവിലേക്ക് നടന്നു. അപ്പുറത്ത് നല്ല അമ്പലകുളം ഉള്ളത് കൊണ്ട് ഇത് ഞങ്ങളെ പോലുള്ള പാവം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാണ്.



കുളകടവിന് അപ്പുറത്തെ വശം തരക്കേടില്ലാത്ത ഒരു കാടാണ്. ഒരു പ്രത്യേകതരം മലയണ്ണാൻ്റെ ആവാസസ്ഥലം ആയത് കൊണ്ട് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് അത് പ്രൊട്ടക്റ്റഡ് ലിസ്റ്റിൽ പെടുത്തിയിട്ടുണ്ട്.



വളവ്തിരിഞ്ഞ് കടവെത്താറായപ്പോൾ, അകലെ നിന്നേ ഒരു കൂട്ടം കണ്ടു. അടുത്ത് എത്തിയപ്പോൾ നാട്ടിലെ സ്ഥിരം ഉഡായിപ്പായ സുധീഷ്ഭായും, ബഡീസും ആണ്. എന്തോ കുക്കിങ് പരിപാടിയാണ്, തന്തൂരി അടുപ്പെല്ലാം സെറ്റ് ചെയ്തിട്ടുണ്ട്. അൽ ഫാം കിടന്ന് വേവുന്നുണ്ട്. അടുത്ത് ചെന്നപ്പോൾ.



“ എന്താണ് ഭായി പരിപാടി”



“ആ മോനെ അരവിന്ദാ, ഭായിടെ നമോവാകം ണ്ട് ട്ടാ. എങ്ങനെ ഇണ്ട് ഈ സെറ്റപ്പ്, നിയ്യ് പറ വൈബ് അല്ലെ, കളർ ആയിട്ടില്ലെ?”



“അല്ലാണ്ട് പിന്നെ, ഭായിടെ പരിപാടിടെ ലെവല് പിടിക്കാൻ നമ്മുടെ നാട്ടീ വേറെ ടാക്കളിണ്ടാ” ഒപ്പം നിക്കുന്ന ഏതോ വാൽമാക്രിയാണ് മറുപടി പറയണത്.

ഇയാളുടെ ഒപ്പം ഉത്തരം പറയാൻ മാത്രം എപ്പഴും ഇങ്ങനെ കൊറെ ടീം ഉണ്ടാവും.



“ ആ അൽ ഫാം ആണല്ല ഭായി” അജു ഒരെണം എടുത്ത് കടിച്ചു. അത് മുറിയണില്ല. അവൻ അബദ്ധം ആയ പോലെ നിൽപ്പായി.



“എന്തൂട്ടാ സാധനം ഇത്?” ജോൺ ചെറിയ സംശയത്തി ചോദിച്ചു.



“എന്തുട്ടായിരിക്കും!!? ഞ്ഞെരിപ്പ് സാധനാ.” ഭായി ചിരിച്ചിട്ടാണ് ചോദിച്ചത്.ഞങ്ങൾ മുഖത്തോട് മുഖം നോക്കി.



ശരത്ത് അജൂനെ പിടിച്ച് ഇളക്കി, ഒരു ചെള്ളയിലേക്ക് തലകൊണ്ട് ആംഗ്യം കാണിച്ചപ്പോഴാണ് ഞങ്ങളെല്ലാം അങ്ങോട്ട് നോക്കിയത്. കരടിത്തോലാണ് കെടക്കണത് സൈഡിൽ. അജു പതുക്കെ ആ കഷണം അവിടെ തന്നെ വച്ചു.

“അപ്പ ശരി ഭായി കാണാ, കൊറച്ച് തിരക്കിണ്ട്” ഞങ്ങൾ വേഗം കുളകടവിൽ പോകാതെ തിരിച്ചു നടന്നു.



കുറച്ച് ദൂരം നടന്നപോൾ ജോൺ “ പ്രാന്തല്ല, പ്രാന്താണങ്കി ഇത്ര വ്യക്തമായിട്ട് കാര്യം പറയില്ല.”



“നമ്മളത് കണ്ടിട്ടില്ല, അറിഞ്ഞിട്ടും ഇല്ല, ഞാൻ കഴുകിട്ട് വരാ” അജു ഒരു സോഡ വാങ്ങി കൈയ്യൊക്കെ കഴുകി ഞങ്ങൾ ഒന്നും രണ്ടും പറഞ്ഞ് നിക്കുമ്പൊ ഒരു പോലീസ് ജീപ്പ് അങ്ങോട്ട് പോയി, കുറച്ച് കഴിഞ്ഞ് തിരിച്ച് പോകുമ്പോൾ അതിൽ ഭായും പിളേളരും ഉണ്ട്. ഭായി ഞങ്ങളെ നോക്കി കൈകാണിച്ചു. അജു റിഫ്ലെക്സ് എന്ന പോലെ തിരിച്ച് കാണിച്ചു. പിന്നെയാണ് അബദ്ധം തോന്നിയത്. തിരിച്ച് നോക്കുമ്പോൾ ജോൺ കലിച്ച് നിക്കുന്നുണ്ടായിരുന്നു.



ഭായിക്കിതൊരു പുതുമ അല്ലാത്തോണ്ട് ഞങ്ങളത് വിട്ടു. പിന്നെയും ഒരോന്നൊക്കെ പറഞ്ഞിരിക്കെ, ഇരുട്ട് വീണുതുടങ്ങി. ചേട്ടൻ എറണാകുളത്തുന്ന് ജോലികഴിഞ്ഞ് എത്തിക്കാണും. ഒരു മിസ്സ്കോൾ കിടപ്പുണ്ട്. അവനെ ഒന്നു കാണാം എന്ന് വച്ച് ഞാൻ തിരിച്ചു നടന്നു. ധാവണിയിൽ മീനാക്ഷിയെ ഒന്നുകൂടി കാണാം എന്നതാണ് ശരിക്കും ഉള്ളിലുള്ള മോഹം.



********** ചമ്മന്തി വച്ച പാത്രം കഴുകാൻ എടുത്തപ്പോൾ, അൽപ്പനേരം വാസനിച്ച്, ഒന്നുകൂടി രുചിച്ച് നോക്കുന്ന ചേച്ചിയോട് മീനാക്ഷി ചോദിച്ചു.



“അത്രക്ക് ഇഷ്ടായോ ഇത്. അച്ഛനും ഒരുപാട് ഇഷ്ടമായി കണ്ടു. ഇത് വെറുമൊരു ഉപദംശം മാത്രമല്ലെ.” മീനാക്ഷി ഒന്ന് നിറുത്തി, ചേടത്തിയവളെ ഒന്നു ചുഴിഞ്ഞു നോക്കി.



“അങ്ങനെന്നല്ലെ പറയാ, സൈഡ്ഡിഷിന്. ഉണ്ണിയേട്ടൻ പറഞ്ഞ് കേട്ടതാ.” മീനാക്ഷിക്ക് നല്ലപോലെ അതിൻ്റെ ഉത്തരമറിയാം, കാരണം അവൾക്കും അറിയാം അവന്റെ കൈ കൊണ്ട് എന്തുണ്ടാക്കിയാലും അതിന് അവൻ്റെ അമ്മയുടെ കയ്യുടെ അതേ രുചിയാണെന്ന്, ഇവർക്കെല്ലാം അത് ജീവനാണെന്ന്. എങ്കിലും ഒരാഗ്രഹം, ഒരിക്കലും അവനെ പുകഴ്തികാണാത്ത ചേച്ചിയിൽ നിന്ന് അത് കേൾക്കാൻ.



“അവനോട് പറയാൻ നിക്കണ്ട, അഹങ്കാരാവും. അവൻ മുഴുവനായും അമ്മേട പോലെയ. അവൻ ഇല്ലാതിരുന്ന ഇത്രകാലം എത്ര ഞങ്ങൾ അവനെ മിസ്സ് ചെയ്തുന്നു അറിയോ. ഈ കൈപുണ്യം മിസ്സ് ചെയ്തുന്ന് അറിയോ. എല്ലാരുടെ ഭാഗത്തും തെറ്റുണ്ട്. അവൻ നല്ലനിലയിൽ ആയി കാണണം, ഒരു വാശി വരണംന്ന് ഒക്കെ വച്ച് ചെയ്തതാണ്. പക്ഷെ എല്ലാം എപ്പോഴൊക്കെയോ പരിധി വിട്ട്പോയി. ഒരുപാട് വെറുപ്പിച്ചു. അമ്മയൊഴികെ ആരും അവനെ സ്നേഹത്തോടെ നോക്കീട്ട് പോലുമില്ല ഒരുപാട് നാളായിട്ട്. എങ്കിലും ആരോടും ഇതുവരെ അവൻ ദേഷ്യം കാണിച്ചിട്ടില്ല. ഒതുങ്ങി മാറേ ചെയ്തിട്ടുള്ളോ. സ്നേഹിച്ചിട്ടേ ഉള്ളു.” അവള് കണ്ണൊന്ന് തുടച്ചു. കണ്ണീര് നാണക്കേടുള്ള ഒരു കാര്യമല്ല. അത് സ്നേഹമാണ്.



മീനാക്ഷിക്ക് വേണ്ടായിരുന്നു എന്ന് തോന്നി. ഇത്രയും ദുഃഖം സഹിച്ച് ജീവിച്ച ഒരാൾ, അപമാനങ്ങൾ നേരിട്ട ഒരാൾ. അയാളെ ഇനിയും താനെങ്ങനെ പുതിയൊരപമാനത്തിലേക്ക് തള്ളിവിടും. ഇടക്ക് അവൻ്റെ പ്രണയത്തിൽ ലയിച് പോകുമെങ്കിലും, പോകാനുള്ള തന്റെ തീരുമാനം തന്നെയാണ് ശരിയെന്ന് നിമിത്തങ്ങൾ അവളെ പിന്നെയും പിന്നെയും കാണിച്ചു കൊടുത്തു. അവൾ വിഷയം മാറ്റി.



“ചേച്ചിക്ക് എന്താണ് ഇഷ്ടം ഉണ്ണിയേട്ടൻ ഉണ്ടാക്കുന്നതിൽ, എനിക്ക് നല്ലോണം ശർക്കരയിട്ട കൊഴുക്കട്ട.” പെട്ടന്ന് കൊഴുക്കട്ടയുടെ രുചിക്കൊപ്പം മനസ്സിൽ തെളിഞ്ഞു വന്ന ചുംബനത്തിൻ്റെ രുചി അവളെ തെല്ലൊന്ന് നാണിപ്പിച്ചു. ചേച്ചി പക്ഷെ ഇതു ശ്രദ്ധിക്കാതെ, നാക്കിൻ്റെ മസ്തിഷ്കത്തിൽ ഓർമ്മയുടെ നുറുങ്ങുകൾ തപ്പുകയായിരുന്നു.



“എനിക്ക് ഉപ്പ്മാവ്, ക്യാരറ്റും അണ്ടിപരിപ്പും നെയ്യും ചേർത്ത അവന്റെ സ്പെഷ്യൽ ഉപ്പ്മാവ്.” അവളുടെ വായിൽ വന്ന അൽപ്പം കൊതിവെള്ളം ഇറക്കി, കൊതിച്ചിപ്പാറുവായ ആ സിവിൽ സർവ്വൻ്റ് മറ്റുള്ളവരുടെ പ്രിയപ്പെട്ട രുചികളും ഓർത്തു.



“ പിന്നെ അവൻ്റെ വക അമ്മക്ക് ഏലക്കിയിട്ട സ്പെഷ്യൽചായ നല്ല കടുപ്പത്തിൽ, ചേട്ടന് നല്ല കുറുകിയ ക്രീംകളറുള്ള സേമിയപായസം അതിൽ മുന്തിരി നെയ്യിൽ വറുത്തിടും, അഭിക്ക് ഉള്ളിയും കടലമാവും ചേർത്ത എരിവുള്ള മുരുമുരാന്നുള്ള പക്കവട, അച്ഛന് കുഞ്ഞുമീനിൽ നാളികേരപീര വറ്റിച്ച് പച്ചവെളിച്ചെണ്ണയും ഒഴിച്ച് ഉണ്ടാക്കുന്ന മീൻഅവിയൽ, ശാന്തേച്ചിക്ക് നല്ല നെയ്യുള്ള താടാവ് തോല് പൊളിക്കാതെ കായയിട്ടു വച്ചത്. അവൻ്റെ കൂട്ടുകാര് വന്ന അവരു നിർബന്ധിച്ച് അരിവറുത്ത്, ചുവന്ന ശർക്കരയും അണ്ടിപ്പരിപ്പും ചേർത്ത് ഉണ്ടയിടിപ്പിച്ച് തിന്നും. പിന്നെ ഇതൊക്കെ ഒരോരുത്തരുടെ സ്പെഷ്യൽ ആണെങ്കിലും…..”

“ഇതെല്ലാം ചേച്ചി ആദ്യം തന്നെ കഴിക്കും ന്നല്ലെ?” മീനാക്ഷി പൂരിപ്പിച്ചു.

“ എങ്ങനെ മനസ്സിലായി, ആവി പറഞ്ഞുണ്ടോ?!!”

“ഇല്ല ഞാൻ ഊഹിച്ചു.” മീനാക്ഷി ചിരിതുടങ്ങി , ചേച്ചിയും.



“ ഉണ്ണിയേട്ടന് എന്താ ഇഷ്ടം? അത് മാത്രം എനിക്കറിയില്ല.”

മീനാക്ഷിയുടെ ആ ചോദ്യത്തിന് മാത്രം ചേച്ചി ഒരുപാട് നേരം ആലോചിച്ചു.



“ അത് എനിക്കും അറിയില്ല മീനാക്ഷി. അവൻ എല്ലാം കഴിക്കും. ഒരു പരാതിയും പറയാറില്ല, ആരും അങ്ങനെ അവനോട് അഭിപ്രായോം ചോദിക്കാറില്ല.” ചേച്ചി കൈ മലർത്തി.



അവർ രണ്ടുപേരും ചിന്തയിലാണ്ടു….



******

“അരവിന്ദന് ജീവിതത്തിൽ എന്തിനോടെങ്കിലും കൊതി തോന്നിയിട്ടുണ്ടെങ്കിൽ അത് മീനാക്ഷിയോട് മാത്രമാണ്.” അവൻ വെറുതെ ചുവന്നുതുടുത്ത അസ്തമന സൂര്യനെ നോക്കിപറഞ്ഞു. ആ വാക്കുകൾ സന്ധ്യാമാരുതനിൽ ലയിച്ച് ഇല്ലാതെയായി.



മഴയിങ്ങനെ പെയ്യാൻ ഉരുണ്ട് കൂടി നടപ്പാണ്. അത് കൊണ്ട് തന്നെ വീടെത്തുമ്പോഴേക്കും സാധാരണയിലും കൂടുതൽ ഇരുട്ട് വന്ന് മൂടി. വഴിതന്നെ ശരിക്ക് കാണാതെയായി.



പടിപ്പുരയിലെത്തിയപ്പോൾ ഒരു കുഞ്ഞുവിളിക്കും പിടിച്ച് മീനാക്ഷി തെക്കേതൊടിയിലെ സർപ്പകാവിൽ വിളക്ക് വെക്കാൻ പോകുന്നത് ഒരു മങ്ങിയ കാഴ്ചയായി കണ്ടു. സർപ്പകാവിലെങ്കിൽ അവിടെ, ഇവളെ തനിച്ചൊന്ന് കിട്ടാൻ എത്രനേരമായി ഞാൻ കൊതിക്കുന്നു. അവക്ക് ആണെങ്കി ഇവിടെ വന്നേപിന്നെ എന്നെ യാതൊരുവിധ ഭാവവും ഇല്ല. ഇന്നത് തീർത്ത് കൊടുക്കണം. ഞാൻ തിരക്കിട്ട് മുണ്ടും മടക്കികുത്തി, ആങ്ങേറ്റത്തെ മതിലിനെ ലക്ഷ്യമാക്കി നടന്നു. പണ്ട് എൻ്റെ സ്ഥിരം നടവഴിയിതായിരുന്നു.



മതിൽ ചാടി, പതിയെ ശബ്ദമുണ്ടാക്കാതെ നടന്ന് അവൾക്കരിയിലെത്തി. കരിയിലകൾ മൂടിയ പന്നഗത്തട്ടുകളിൽ ഒരു കൽവിളക്ക് മാത്രം അവളെ നോക്കി കൺചിമ്മി. ശ്വാസഗതി കേട്ട് ഞെട്ടിതിരിഞ്ഞ അവളെ അരയിൽ കൈചുറ്റി ഞാൻ ചേർത്ത്പിടിച്ചു. പതിഞ്ഞ് കത്തുന്ന എണ്ണത്തിരികളുടെ മങ്ങിയവെട്ടത്തിൽ ആ മുഖതാവിൽ നാണത്തിൻ്റെ നിഴൽരാജികൾ പിറന്നുവീണു.



കാവിൽ കുളിക്കഴിഞ്ഞീറൻ മാറാത്ത ആഞ്ഞിലി, പരാദങ്ങൾ പടർന്നിറങ്ങിയ കറുത്ത മുടിയഴിച്ചിട്ടുണക്കി. വരണ്ട് പുറ്റയടർന്ന പാഴ്ച്ചില്ലകളിൽ രാപക്ഷികൾ ചേക്കേറി. കാവിലാകവെ ശൃംഗാരത്തിൻ്റെ പാലപൂത്തു, അതിന്റെ ദൈവീക സൗരഭ്യം സിരകളിൽ, നിണത്തിൽ അഗ്നിയെന്നോണം പടർന്നു.



അധരങ്ങളിലെ ഇത്രനേരം കാണാഞ്ഞതിലുള്ള പരിഭവം ഞാൻ മുത്തിയെടുത്തു. കാട്ട്തേനിൻ്റെ രുചി. ചുമന്ന്തുടുത്ത ആ അധരങ്ങളും, അർദ്ധനിമീലിതങ്ങളായ നയനങ്ങളും, മുഖത്തെ രക്തപ്രസാദവും പറയാതെ തന്നെ ഒരുപാട് കാര്യങ്ങൾ പറഞ്ഞു.



“ഉണ്ണിയേട്ടൻ കള്ള്കുടിച്ചോ” അവൾ വെറുതേ ചോദിച്ചു. “ഇല്ല ആ രുചി കിട്ടിയില്ല.” അവൾ തന്നെ ഉത്തരവും പറഞ്ഞു.



ഞാൻ നോക്കിയപ്പോൾ നാണത്തിൽ, തിരിയൊന്ന് നീക്കി, വിരലിൽ തങ്ങിയ എണ്ണ കാർക്കൂന്തലിൽ തുടച്ച്, കുറുനിരമാടിയൊതുക്കി അവൾ തിരികെ നടന്നു. കൈപിടിക്കാൻ ആഞ്ഞവിരലുകൾ ധാവണിയൊടിവിലെ വയറിൽ ഉരസി മുന്താണിയെ തഴുകി വഴുതിമാറി. പെട്ടന്നൊന്ന് നിന്ന്, തിരിഞ്ഞ് നോക്കാതെയവൾ ചോദിച്ചു.



“ഞാൻ കണ്ടു പേഴ്സ് …, അത്രക്ക് ഇഷ്ടമാണോ…”

“ ഒരുപാടൊരുപാട്….”



അത് പറഞ്ഞ് തീരുന്നതിനു മുൻപേ, കുപ്പിവള കിലുങ്ങും പോലെ ചിരിയേകി കൊണ്ടവളെങ്ങോ ഓടിമറഞ്ഞു. അതിനുത്തരം എന്നേക്കാൾ നന്നായി അവൾക്കറിയാമായിരുന്നിരിക്കാം…



********

ഏട്ടൻ എത്തിയിട്ടുണ്ട് ഇത്രനാളും കാണാത്തതിലുള്ള അകൽച്ചയൊന്നും തോന്നിയില്ല. അൽപ്പനേരം സംസാരിച്ചിരുന്ന്, നല്ലമുളക് മൂപ്പിച്ച മോരും, നാളികേരമിട്ട് കുത്തികാച്ചിയ ചീരത്തോരനും, വറുത്തപപ്പടവും കൂട്ടി കഞ്ഞികുടിച്ച് പിരിഞ്ഞു.



എൻ്റെ മുറിയിൽ ഒരുപാട് നാളുകൾക്കു ശേഷം കിടക്കുമ്പോൾ, ഭൂതകാലത്ത് എത്തിയത് പോലെ. അതേ ഫാനും, തുണികളിലെ പഴക്കത്തിൻ്റെ മണവും, ഇരുട്ടും, തെങ്ങോലകൾക്കിടയിലൂടെ പതിയെ അരിച്ച് കടന്ന് വരുന്ന ലാവെട്ടവും, ഒന്നും മാറിയിട്ടില്ലെന്നു തോന്നിപോയി. പുറത്തെവിടെയോ അമ്മയുണ്ട്, നാടകം കഴിഞ്ഞ് വൈകിവന്നതിന് രാവിലെ വഴക്ക് പറയാൻ ഇപ്പോഴേ മുറുമുറുത്തു തുടങ്ങുന്ന അച്ഛനുണ്ട്, എന്നൊരു തോന്നൽ. ആ കാലഘട്ടത്തിന് ഒരു പ്രത്യേക കുളിരുണ്ട്.



അപ്പോഴാണ് ആ കാലഘട്ടത്തിനു ഒട്ടും ചേരാത്ത ഒരാൾ മുറിയിലേക്കു വന്നത്. സെറ്റ്സാരിയുടുത്ത്, കയ്യിലൊരു ഗ്ലാസ് പാലുണ്ട്. ആ കാലഘട്ടത്തിൽ ഈ സമയത്ത്, ഈ കുളിരിൽ കിടക്കാൻനേരം ഇങ്ങനെ ഒരു സുന്ദരി സെറ്റുടുത്ത് മാദകതിടമ്പായായി മുറിയിൽ കയറി വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ആണുങ്ങളാരാണുള്ളത്. ഞാൻ ചരിഞ്ഞ് ഇടത്കയ്യിൽ തലചാരി അവളെ നോക്കികിടന്നു. ഒറ്റവലിക്ക് ആ പാല് മുഴുവൻ അവള് കുടിച്ചു. ചേച്ചി അവൾക്കു കുടിക്കാൻ കൊടുത്തയച്ചതാത്രെ. അത് എൻ്റെ മുന്നിൽ വച്ച്തന്നെ മുഴുവനായും കുടിക്കാനും പറഞ്ഞത്രെ ..!



“ ഛെ, ഇതന്ന് ദിവാസ്വപ്നത്തിൽ ഇല്ലായിരുന്നു, ഒട്ടും റൊമാൻ്റിക്ക് അല്ല.”



“എന്ത് ദിവാസ്വപ്നം” അവൾക്ക് കേൾക്കാൻ ആകാംഷ കയറി കട്ടിലിൽ ചാടികയറിയിരുന്നു. നല്ല പ്രായമുള്ള കട്ടിൽ പെട്ടന്നുണ്ടായ വേദനയിൽ ഒന്നു ഞരങ്ങികരഞ്ഞു.



“നീ ഈ മച്ചുംപൊളിച്ച് എന്നെയും കൊണ്ട് താഴെപോകോ പെണ്ണേ” അവൾ വെറുതെ ഇളിച്ച് എന്റെ നെഞ്ചിൽകുത്തി.



ഞാൻ എൻ്റെ കൗമാരസ്മരണകളുടെയും, അന്നത്തെ കൊച്ചുകൊച്ചു മോഹങ്ങളുടെയും കെട്ടഴിച്ചു. അവൾക്ക് ചിരിനിർത്താൻ പറ്റണില്ല.



“അപ്പൊ ഇങ്ങനത്തെ മോഹങ്ങളാലെ ഉള്ളിലുള്ളത്, ഈനേരത്ത് ഇങ്ങനെ ഒരു മാദകതിടമ്പ് വന്നാമാത്രം മതിയൊ.?!”



“ഇല്ല, ഇങ്ങനെ അടുത്തിരിക്കണം ഈ കട്ടിലിന്റെ ഓരത്ത്, എൻ്റെ ചാരത്ത്.”



“അപ്പൊ, അത്രേം മതിയോ ? അതോണ്ട് ദിവാസ്വപ്സം തീരോ?” കള്ളത്തരമാണ് അവളുടെ മുഖത്താകെ.



“ പോരാ, ഇങ്ങനെയിങ്ങനെയിങ്ങനെ…” ഞാൻ സെറ്റ് സാരിക്കുള്ളിൽ കൈകടത്തി പൊക്കിൾചുഴിയിൽ വിരൽകൊണ്ട് കളം വരച്ചു.



“യ്യോ…” അവളു പുളഞ്ഞ് അതിന്നു മുകളിൽ കൈവച്ച് എന്നെ നോക്കി കുറുമ്പോടെ ചോദിച്ചു. “ആട്ടെ, ആരെയാ ൻ്റെ മോൻ, ഇങ്ങനെയൊക്കെ സ്വപ്നം കണ്ടത്. വല്ല സിനിമാനടിമാരെയും ആണോ ?”



ഈ ചോദ്യത്തിന് നിങ്ങൾ ഭാര്യയോട് എന്ത് മറുപടി പറഞ്ഞാലും ഇടിയുറപ്പണ്. പക്ഷെ എൻ്റെ സത്യത്തിന് ഇടികിട്ടില്ലെന്ന് എനിക്കുറപ്പായിരുന്നു.



ഞാൻ വാനിൽ നിറനിലാവമ്പിളിയെ നോക്കിപറഞ്ഞു “നിന്നെ.”



“എന്നെയോ?!!, അവൾക്ക് കൗതുകമായി.” ഞാൻ അവളെ നോക്കിചിരിച്ചു. അവളുടെ മുഖത്ത് ആകാംഷ ശമിച്ചിരുന്നില്ല.

“ അതിന് … അതിന് ന്നെ അന്ന് കണ്ടിട്ടുണ്ടോ.!!” ആ കണ്ണെല്ലാം വിടർന്നുവന്നു.



“ഇല്ല, പക്ഷെ കൊറേ.. കൊറെ.. കേട്ടിട്ടുണ്ട്, അതുവച്ച് മനസ്സിൽ ഞാനൊരു രൂപം അങ്ങട് ഇണ്ടാക്കി.” അവൾക്കാകെ അത്ഭുതം.

“ഒരിക്കെ ചേടത്തി അവളുടെ ഒരു കസ്സിന് വേണ്ടി നിന്നെ കല്ല്യാണമാലോചിച്ചാലോന്നു പറഞ്ഞേ വീട്ടിലെല്ലാരോടും, അത്ര സുന്ദരിയാണ്, നല്ല കുട്ടിയാണ് എന്നൊക്കെപറഞ്ഞപ്പൊ, ഞാൻ ഇണ്ടല്ലോ… അപ്പെല്ലാം മച്ചിലിരുന്നു കേട്ടിരുന്നേ. അന്നു ഞാനിങ്ങനെ ഇവിടെ വെളിയിൽ ഓട്ടിൻ പുറത്തിരുന്നു ഇതുപോലെ അമ്പിളിയേം നക്ഷത്രങ്ങളൊക്കെ കാണായിരുന്നു, അന്ന് ആകാശം നിറയെ നക്ഷത്രങ്ങളായിരുന്നേ. അതൊക്ക ഇടക്കിങ്ങനെ പെയ്തിറങ്ങാറുണ്ടേ…! അവരൊക്കെ താഴെ ആയോണ്ട് എന്നെ കണ്ടിരുന്നില്ല. അപ്പൊളിണ്ട് അമ്മ പറയണു ‘അവള് ഉണ്ണിക്ക് പറ്റിയ കുട്ടിയാന്ന്’. എനിക്കങ്ങട് നാണം വന്നില്ലെ. അപ്പൊ പക്ഷെ എല്ലാരും കൂടി അമ്മേനെ കളിയാക്കി; ‘ഒരു വേലേം കൂലീം ഇല്ലാതെ, നാട്ടിൽ തേരാപാരാ തെണ്ടി നടക്കണോനെയൊക്കെ എങ്ങനെയാ പുറത്തൊക്കെ പഠിച്ചു വളർന്ന, കോളേജിലൊക്കെ പഠിപ്പിക്കണ ഇത്രനല്ല കുട്ടിക്ക് ഇഷ്ടാവാ ന്ന് പറഞ്ഞിട്ട്.’ എനിക്കാകെ സങ്കടംവന്നേ. എന്നെ അങ്ങനെ പറഞ്ഞോണ്ടല്ല, അമ്മക്ക് ഞാൻ കാരണം കളിയാക്കല് കേക്കണ്ടി വന്നല്ലോന്ന് വച്ച്ട്ട്. എനിക്കിതൊക്കെ ശീലായിരുന്നു.പക്ഷെ അമ്മക്ക് അങ്ങനെയല്ലല്ലോ. ഒരുതരത്തിൽ പറഞ്ഞാൽ ഞാനാണ് എല്ലാത്തിനും കാരണം. ഒരുപാട് തീ തിന്നിട്ടാ അമ്മ പോയത്.” എന്റെ കണ്ണ് ചെറുതായിട്ട് നനഞ്ഞു. മീനാക്ഷിയുടെ കണ്ണിൽ നോക്കുമ്പോ, അവിടെയാകെ കണ്ണീര് വന്ന്നിറഞ്ഞ്, സ്പടികപാത്രത്തിൽ നിറഞ്ഞ ഒരുതടാകമായി മാറിയിട്ടുണ്ട്, അതിൽ നിലാവ് വെള്ളാരംക്കല്ലെറിഞ്ഞ് കളിക്കുന്നുണ്ട്.



ഞാൻ വേഗം സന്ദർഭം തമാശയാക്കാൻ പാട്പെട്ടു.



“ അങ്ങനെയങ്ങനെയങ്ങനെ… അന്ന് രാത്രി ഞാനിങ്ങനെ വന്ന് ചുരുണ്ടുംകൂടി കിടന്നപ്പോ, നിലാവിങ്ങനെ പതിയെപതിയെ മുറിയിലാകെ നിറഞ്ഞ്നിറഞ്ഞ് വന്നു. ഞാനറിയാതെ തന്നെ നിന്നെ വെറുതേ ഓർത്തു. ഓർക്കാൻ പ്രത്യേകിച്ച് ചെലവൊന്നുമില്ലല്ലോ, ചുമ്മാ അങ്ങേട് ഓർത്തൂന്നേ. ആരാ ചോയ്ക്കണേന്ന് കണണല്ലോ.!! അല്ലപിന്നെ അരവിന്ദൻ്റെ അടുത്താകളി…” മീനാക്ഷിക്ക് ചിരിപൊട്ടി “അപ്പൊ ഉണ്ടടാ, ഇത്പോലെ സെറ്റ്സാരിയൊക്കെ ഉടുത്ത് മന്ദം മന്ദം, ൻ്റെ മീനാക്ഷികുട്ടി വരണു സമാധാനിപ്പിക്കാൻ. പിന്നെ നമ്മളിങ്ങനെ മിണ്ടീം പറഞ്ഞൊക്കെ ഇരുന്ന് അങ്ങനെയങ്ങനെ, അങ്ങട് ഉറങ്ങിപോയി.” ഞാൻ അവളെ ചേർത്ത് കെട്ടിപുണർന്നു. വല്ലാത്തൊരു ലോകംകീഴടക്കിയ സുഖം.



“ അന്നു കണ്ട അതേ ഛായ തന്നെയാണൊ ൻ്റെ മുഖത്തിന്” അവൾ കണ്ണ്നിറച്ച് കൊണ്ട് ആകാംഷയിൽ ചോദിച്ചു.



“അന്നൊരു മുഖം ഇണ്ടായില്ല, പക്ഷെ എൻ്റൊരു ഊഹം വച്ച് ശരീരo എതാണ്ട് ഇത് പോലെന്നെ ആയിരുന്നു” ഞാൻ ഒരു കള്ളചിരിചിരിച്ചു.



“ ശ്ശീ, വഷളൻ” അവളെന്റെ നെഞ്ചിലൊരിടിയിടിച്ചു. “പറയ്. ഞാൻ അന്നുകണ്ട അത്ര സുന്ദരിയാണോ?” അവളെന്റെ കണ്ണിൽ നോക്കിയാണ് ചോദിച്ചത് കള്ളംപറയാൻ പറ്റിയില്ല.



“അന്ന് ഞാൻ സൗന്ദര്യമായിട്ട് നിന്റെ സ്നേഹം മാത്രേ കണ്ടുള്ളു. അങ്ങനെ നോക്കാണെങ്കിൽ നീ ഇന്ന് അതിലും സുന്ദരിയാണ്.” അവളേതോ നിർവൃതിയിൽ പതിയെ ചിരിച്ചു. ആ നിറഞ്ഞ കണ്ണൊന്ന് തുളുമ്പി, ഒരുകുഞ്ഞു പനിനീർതുള്ളി താമരയിതൾ പോലുള്ള കവിളിണകളിൽ തഴുകിയിറങ്ങി എന്റെ വിടർത്തി വച്ച കൈവള്ളയിൽ വന്നുവീണു. ഞാൻ അത് ചുരുട്ടി നെഞ്ചോട് ചേർത്തു.



“ മീനാക്ഷി” ഞാൻ കണ്ണടച്ചിരിക്കുന്ന അവളെ വിളിച്ചു.



“മ്മ്..” അവൾ അടച്ചമിഴികൾ തുറക്കാതെ വിളികേട്ടു. ഞാനാ കൈകൾ കവർന്നെടുത്തു.



“നിനക്ക് എന്നെങ്കിലും, അവരു പറഞ്ഞപോലെ എന്നെപറ്റി തോന്നാണെങ്കിൽ, എന്നെ സ്നേഹിക്കാൻ കൊള്ളില്ലാന്നു തോന്നാണെങ്കിൽ, നീയത് ആദ്യം എന്നോട് പറയില്ലെ. എന്നെ.., എന്നെ നീ ശരിക്കും സ്നേഹിക്കുന്നില്ലേ.” ഞാൻ ഒരു യാചകൻ്റെ പ്രതീക്ഷയിൽ അവളെ നോക്കി.



അത് അകത്തും പുറത്തും ഒരു മഴയുടെ തുടക്കമായിരുന്നു. പാൽനിലാവമ്പിളിയെ കാർമേഘം വന്ന് മൂടി, ഇടിമിന്നൽ ആകാശത്ത് പടർന്നു പന്തലിച്ചു. മഴപെയ്യുന്നതിലും ശക്തമായി അവളുടെ മിഴി പെയ്തിറങ്ങി. അവൾക്കു ഉത്തരംപറയാൻ എന്നല്ല സംസാരിക്കാൻ കൂടി കഴിയുന്നുണ്ടായിരുന്നില്ല.



ഒരാർത്തനാദത്തിൽ, അവളെൻ്റെ നെഞ്ചിൽ മഴയെന്ന പോലെ അലച്ചുതല്ലിവീണു. നെഞ്ച് പുതുമണ്ണ് പോലെ നനഞ്ഞു.



“ ന്നെ… യീ… ജീവിതത്തിൽ ആരെങ്കിലും സ്‌നേഹിച്ചിട്ടുണ്ടെങ്കിൽ… അത് നിങ്ങള്…. നിങ്ങള് മാത്രമാണ് ഉണ്ണിയേട്ടാ..” ആ വാക്കുകൾ ഇടറി മുറിഞ്ഞ് പോകുന്നുണ്ടായിരുന്നു. “ഇനിയും… ഈ ലോകം മുഴുവൻ എന്നെ വെറുത്താലും നിങ്ങളെന്നെ സ്നേഹിക്കൂന്ന് എനിക്കറിയാം. മീനാക്ഷിക്കത് മാത്രം മതി. യിപ്പൊ.. യീ… നിമിഷം ചത്ത് പോയാലും, കണ്ണടയടണേന് മുന്ന് നിങ്ങടെ മുഖാ ഓർക്കുള്ളോ.” ആ വാക്കുകൾ പാതിതേങ്ങലായിരുന്നു.



ഞാൻ കൂടുതൽ ഒന്നുംപറയിപ്പിക്കാതെ അവളെ നെഞ്ചിലേക്ക് അണച്ച് ചേർത്ത്പിടിച്ചു. എനിക്ക് ആദ്യമായിട്ടായിരുന്നു ഇത്രയും നിർവൃതി തോന്നുന്നത്. ജീവിതത്തിന് ഒരു അർത്ഥമുള്ളത് പോലെ തോന്നുന്നത്.



“ നിങ്ങക്ക് അറിയില്ല, മീനാക്ഷിക്ക് ഈ ജീവിതത്തിൽ തോന്നിയ ഒരേയൊരു പ്രണയം…. അത് നിങ്ങളാണ്.”



ഞാൻ അവളെ കുറച്ച്കൂടി ഇറുക്കി കെട്ടിപിടിച്ചു.



കുറേനേരം നിശ്ശബ്ദത ആ മുറിയെ കീഴക്കി , ശ്വാസതാളം മാത്രം ബാക്കിയായി.



“ഇനി എന്തൊക്കെയാ അന്നത്തെ ദിവാസ്വപ്നത്തിൽ ഉള്ളത്ന്ന് വച്ചാൽ ചെയ്താല്ലോ?!!” മീനാക്ഷി കുസൃതിയോടെ നെഞ്ചിൽ വിരൽവരച്ച് ചോദിച്ചു.



“ഒന്നും ഉണ്ടായില്ല, നമ്മളിങ്ങനെ ഇറുക്കികെട്ടിപിടിച്ച് കിടന്നുറങ്ങി. എനിക്കന്ന് അത്രയേ വേണ്ടീരുന്നുള്ളു.” ഞാൻ കയ്യൊന്നയച്ച് ഒന്നുകൂടി മുറുക്കെ അവളെ എന്നോടുചേർത്ത് നിശ്ശ്വാസമെന്നോണം പറഞ്ഞു.



“എനിക്കും” മീനാക്ഷി പറഞ്ഞ വാക്കിന് അവളോളം ആഴമുണ്ടായിരുന്നു. ഞങ്ങൾ അന്നും, എന്നും…. തുല്ല്യ ദുഃഖിതർ ആയിരുന്നു.



*******

പിറ്റേദിവസം രാവിലേതൊട്ടെ പണിയായിരുന്നു. മുറ്റം കാടുംപടലവും ഒക്കെ വെട്ടി ഒന്നു വൃത്തിയാക്കി, വീടിനകവും ഒന്ന് ഒതുക്കി, മാറലയും പൊടിയും എല്ലാം തട്ടി, പതിയെ ഉച്ചക്കുള്ള ഭക്ഷണത്തിൻ്റെ നീക്കത്തിലായി. എല്ലാവരും കൂടി ഉഷാറായി ഭക്ഷണമെല്ലാം കഴിച്ച് വെറുതേ വർത്തമാനമെല്ലാം പറഞ്ഞിരുന്നു. എല്ലാവർക്കും ആകെ സന്തോഷം. മീനാക്ഷി മാത്രം ഒരു മൂടികെട്ടിയ പോലെ നടപ്പാണ്. എന്തൊക്കെയോ അവൾക്ക് പറയാൻ ഉണ്ടെന്ന് തോന്നി. കൊഴപ്പമില്ല എന്തായാലും ഇനി കുറച്ച്ദിവസം ഇവിടെയുണ്ടല്ലോ, അവളുടെ മനസ്സൊക്കെയൊന്ന് തണുക്കട്ടെ. പതുക്കെ ചോദിച്ചു മനസ്സിലാക്കാം.

‘നമ്മുക്ക് എപ്പോഴും സമയമുണ്ടെന്ന് വിചാരിക്കുന്നതാണ്, ജീവിതത്തിൽ നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്. അതെനിക്ക് മനസ്സിലാക്കിത്തരാൻ അടുത്ത ദിവസം വരണ്ടിവന്നു.’



******

മഴ ഉച്ചവരെ ഒഴിഞ്ഞ് നിന്നെങ്കിലും പൂർവ്വാധികം ശക്തിയോടെ ഉച്ചക്ക് ശേഷം പെയ്ത് തുടങ്ങി. ഇരുട്ട്കുത്തിയ മഴ, കാണുന്നിടത്തെല്ലാം വെള്ളം. തൊടിയിൽ ചാലുകളെല്ലാം നിറഞ്ഞ് കവിഞ്ഞ് വെള്ളം പുറത്ത് വഴിയിലേക്കൊഴുകി.



പൂരത്തിന് പോയ അജുവും പിള്ളേരും മഴ ഒരു കാരണം പറഞ്ഞ് കള്ളുകുടിക്കാൻ തിരിച്ചെത്തി. കനത്ത മഴകാരണം ആവേശം തെല്ലൊന്ന് കുറഞ്ഞെങ്കിലും, കനത്തമഴയിലും കുടമാറ്റം നടക്കും, എത്ര മഴയെന്ന് പറഞ്ഞാലും അത് കാണാൻ ജനസാഗരം തന്നെയുണ്ടാവും. രണ്ടുകൊല്ലം ആയി കണ്ടിട്ടെങ്കിലും, എനിക്ക് ഇത്തവണ പൂരത്തിന് പ്രത്യേകിച്ച് സന്തോഷമൊന്നും തോന്നിയില്ല. മീനാക്ഷിയെ രാത്രി കണ്ട് എന്താകാര്യമെന്നറിയാതെ യാതൊരു സമാധാനവുമില്ല.

***** വൈകുന്നേരം ആയപ്പോൾ ഈ കോരിച്ചൊരിയുന്ന മഴയിലും കുളപ്പുരയിൽ വെള്ളമടി ദർബാർ ആരംഭിച്ചു. മഴവെള്ളം കുളത്തിലെ വെള്ളവുമായി സംഗമിക്കുന്ന ശുഭവേളയിൽ, ഒരു പ്രത്യേകതരം നാണമില്ലാത്ത ജാരനെന്നപോലെ ശുദ്ധമായ സ്കോച്ചും മഴവെള്ളവുമായി രമിച്ചു.



തലക്ക് പിടിച്ച് തുടങ്ങിയാൽ മദ്യം കവിതയാകും, ആർപ്പുവിളികളാകും, പറയാതെ വച്ച കണ്ണുനീരുമാകും. കലാപരിപാടികൾ മഴക്കൊത്ത് നീങ്ങിയപ്പോൾ സമയം അറിയാതെ പോയി. ഒരുപാട് വൈകി, അത്യാവശ്യം തലക്ക് പിടിച്ചിട്ടും ഉണ്ട്. എങ്ങനെയെക്കെയോ വീടെത്തി, മച്ചിലേക്ക് ഏണിയെടുത്തു വച്ച് വലിഞ്ഞുകയറി. മുറിയിൽ വ്യാകുലയായി മീനാക്ഷി കാത്തിരുപ്പുണ്ട്. അവൾക്കറിയാം ഇന്ന് ഞാൻ കള്ള്കുടിക്കുമെന്ന്. പക്ഷെ മഴയല്ലേ, ആ ഒരു ഭയമാണെന്ന് തോന്നുന്നു. അടിച്ചത് സ്കോച്ചല്ലെ. അതു പതിയെ പതിയെ ബോധമണ്ഠലത്തെ കടന്നു പിടിച്ചു തുടങ്ങി.



ഇടക്കെപ്പൊഴൊക്കെയോ എഴുന്നേറ്റപ്പോൾ മീനാക്ഷി നെഞ്ചിൽ തലചായ്ച്ചു കിടപ്പുണ്ട്. അവളെന്തൊക്കെയോ അവ്യക്തമായി എണ്ണിപറക്കുന്നുണ്ട്.

‘പോവാണ്’ എന്ന് പറഞ്ഞത് മാത്രം വ്യക്തമായി കേട്ടു. പക്ഷെ എതിർക്കാൻ കഴിഞ്ഞില്ല. ബോധം മറഞ്ഞു. പിന്നെ കേട്ടവാക്ക് തലയിൽ കിടന്നു മുഴങ്ങി. ‘അവൾക്കെന്തോ ഉണ്ട്, അസുഖമോ, പ്രശ്നമോ, ഗുരുതരമായത് തന്നെ’ എനിക്കൊട്ടും നിയന്ത്രണം കിട്ടിയില്ല. ഒരു വാക്ക് പോലും ഉരിയാടാൻ കഴിയാതെ ഞാൻ ബോധത്തിനും, അബോധത്തിനുമിടയിൽ കൈകാലിട്ടടിച്ചു. മദ്യത്തെ ഞാൻ ആ നിമിഷം വെറുത്തുപോയി, ആ ഒരു നിമിഷം എന്നെ പോലും വെറുത്തു പോയി.



***********

ബോധംവന്നപ്പോൾ ആദ്യം തിരഞ്ഞത് അവളെയാണ്. ഒന്നും ഓർമ്മ കിട്ടുന്നില്ലെങ്കിലും, മനസ്സിനെന്തോ വല്ലായ്കക. എന്തോ ആപത്ത് വരാൻ ഇരിക്കുന്നത് പോലെ. അവളെ എവിടെയും കണ്ടില്ല. ചെറുതായി വെളിച്ചം വീണു തുടങ്ങിയിട്ടുണ്ട്. മഴയിപ്പോഴും ഇടിച്ച് കുത്തി പെയ്യുന്നു.



താഴേക്കു ഇറങ്ങി ചെല്ലുമ്പോൾ. അച്ഛൻ റൂമിലേക്ക് കൈ കാണിച്ചു വിളിച്ചു. തുറന്ന് കിടക്കുന്ന ജനലിനെ ചൂണ്ടി പറഞ്ഞു;



“മോനെ അവിടെ, ഈ മഴയത്ത് ആരോ നിന്നിരുന്നത് പോലെ തോന്നി, ഇപ്പൊ കാണുന്നില്ല. നീയൊന്ന് പോയി നോക്കോ.”



ഞാൻ നേരെ നോക്കി. അമ്മയുടെ അസ്ഥിതറയാണ്.



‘മീനാക്ഷി’ തലയിൽ ഒരു വെള്ളിടിവെട്ടി. ഞാൻ ഇറങ്ങി നോക്കി. അവളില്ല. ഒന്നും ബാക്കി കിടപ്പില്ല. അവളെങ്ങോ പോയി. അവൾക്കെന്തോ ഉണ്ട് കാര്യമായിട്ട്, അവളിന്നലെ പറഞ്ഞിരുന്നു. ഓർക്കാൻ കഴിയുന്നില്ല. ഓർമ്മയെല്ലാം ഇരുട്ടിൽ തട്ടി നിൽക്കുന്നു.



ആരോടാ ഇപ്പൊ ഒന്ന് ചോദിക്കാ…. ആർക്കാ അവളെ പറ്റിയെല്ലാം അറിയാ… പെട്ടന്ന് ഒരാളെ ഓർമ്മവന്നു, രാഘവമാമ്മൻ, അവളുടെ അച്ഛൻ. അയാൾക്കറിയാമായിരിക്കും. ചിന്തിച്ച് തീരും മുൻപേ കാലുകൾ ആ ദിശയിൽ ഓടി കഴിഞ്ഞിരുന്നു. മണ്ണിട്ട വഴിയിലൂടെ അതിവേഗം ഓടി, നേരെക്കണ്ട മതിലെടുത്തു ചാടി ഞാൻ അവരുടെ പറമ്പിലെത്തി. നേർവഴിക്ക് പോകാൻ മാത്രം സമയം എനിക്ക് ഉണ്ടായിരുന്നില്ല. മരുമകൻ കല്യാണശേഷം ആദ്യമായി വധുഗൃഹത്തിൽ വിരുന്ന് വരുന്ന വരവാണ്.



മുൻപിൽ വന്ന വാഴയും ചേമ്പുമെല്ലാം തള്ളിമാറ്റി ചെല്ലുമ്പോൾ, ഉമ്മറത്ത് അവളുടെ അമ്മ മഴവെള്ളം ദൂരേക്ക് ഒഴുകി അകലുന്നതും നോക്കിയിരുപ്പുണ്ട്. അവർക്ക് മുഖംകൊടുക്കാതെ, ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാതെ, നനഞ്ഞു കുതിർന്ന അതേ രൂപത്തിൽ ഉള്ളിലേക്ക് ശക്തമായ കാലടികളോടെ കയറിച്ചെന്നു. വലത്കാലാണോ വീട്ടിലേക്ക് കയറുമ്പോൾ ആദ്യം വച്ചതെന്ന് ഓർമ്മയില്ല, പക്ഷെ രാഘവമാമൻ്റെ കഴുത്തിന് കുത്തിപിടിക്കാൻ ആദ്യം വച്ചത് വലത്കൈ തന്നെയായിരുന്നു.



അയാളെ ഇട്ട ബനിയനടക്കം ചുമരിൽ ചേർത്ത് പിടിച്ച് പൊക്കിയാണ് ചോദിച്ചത്.

“പറയടോ, എൻ്റെ മീനാക്ഷിക്ക് എന്താ. എന്നോട് പറയാത്ത എന്ത് പ്രശ്നാ അവൾക്കുള്ളത്” പിന്നാലെ വന്ന അമ്മയും, മുറിയിൽ നിന്നും ഇറങ്ങി വന്ന അവളുടെ അനിയനും എന്റെ പ്രകടനം കണ്ട് പകച്ച്പോയി.രാഘവ മാമൻ്റെ മുഖത്തും ഞെട്ടലുമാറിയിട്ടില്ല. മരുമോനുമായുള്ള ആദ്യത്തെ പരിചയപ്പെടൽ.



“തനിക്കറിയാം എന്താ അവൾക്കെന്ന്. അത് ഞാൻ തന്നെ കൊണ്ട് പറയിക്കും. ഇല്ലെങ്കി, തന്നെ…. തന്നെ ഞാൻ കൊല്ലും, അവളല്ലാതെ എനിക്ക് ആരുമില്ല, പറയടോ…ഞാൻ അവൾക്കു വേണ്ടി എന്തും ചെയ്യും.” ഞാൻ അലറി.



അമ്മ കരഞ്ഞ് കൊണ്ട് കൈ പിടിച്ചു എങ്ങലടിച്ചു.

“മേനേ ഞാൻ പറയാം, എല്ലാം ഞാൻ പറയാം, മോനറിയണ്ടത് തന്നെയാണ്. അച്ഛന് തീരെ വയ്യാത്തതാണ്. ഒന്ന് വിടണെ.” ഞാൻ പിടിയൊന്ന് അയച്ചു രാഘവമാമൻ കാൽനിലത്ത്കുത്തി, തലകുമ്പിട്ടു.



“മോനെ അവള്…., അവള് സുഖമില്ലാത്ത കുട്ടിയാണ്, ചെറുപ്പം തൊട്ടേ അങ്ങനാണ്.” അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു. ഞാൻ പെട്ടന്നുണ്ടായ ഞെട്ടലിൽ കൈയ്യെടുത്തു. വിളറികൊണ്ട് എല്ലാവരുടെയും മുഖത്തേക്ക് മാറിമാറി നോക്കി ചോദിച്ചു.



“ എന്തസുഖം, എന്തസുഖാ എൻ്റെ മീനാക്ഷിക്ക്.”



“എല്ലാം എന്റെ തെറ്റാണ്, എന്റെ തെറ്റാണ്… എല്ലാത്തിനും കാരണം ഞാനാണ്. ഇവർ ഒരു ജീവിതകാലം മുഴുവൻ ഈ വിധി അനുഭവിക്കണ്ടി വരുന്നതിനും കാരണം ഞാനൊറ്റൊരുത്തനാണ്. ഇതിൽ നിന്നൊരു തിരിച്ച് പോക്കില്ല ഞങ്ങളാർക്കും.” അയാൾ ഒരു കുബസാരമെന്നോണം എല്ലാം ഏറ്റെടുത്തു. അത് അമ്മക്കും ഞെട്ടലായിരുന്നിരിക്കാം, അതാ മുഖത്ത് തെളിഞ്ഞ് കാണുന്നുണ്ട്. ഒരുപക്ഷെ ആദ്യമായിട്ടായിരിക്കാം അയാൾ തെറ്റ് സമ്മതിക്കുന്നത്. ഏറ്റെടുക്കുന്നത്.



“എന്നെ പ്രാന്ത്പിടിപ്പിക്കാതെ ആരെങ്കിലുമൊന്ന് പറയു അവൾക്കെന്താണെന്ന്. അവളെ കാണാനില്ല. എനിക്കവളെ കണ്ടുപിടിക്കണം. അവളില്ലാതെ എനിക്ക് പറ്റില്ല”
അയാൾ അത്ഭുതത്തിൽ എന്നെ നോക്കി. അമ്മയാണ് പറഞ്ഞ് തുടങ്ങിയത്…..



******

മുന്നിലേക്കുള്ള കാഴ്ചപോലും മറക്കുന്ന എടുത്തൊഴിക്കുന്നതു പോലെ മഴ , ഞാൻ സംഭ്രമത്തിൽ കടവിലേക്കോടി. അവിടെയെവിടെയെങ്കിലും അവൾ ഉണ്ടാകണേയെന്ന് അറിയാതെ മനസ്സാൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.



********

കനത്തമഴയെ വകവക്കാതെ ജങ്കാറിൽ ഒരറ്റത്ത് മീനാക്ഷി നിന്നു. അവളെല്ലാം നേരത്തേ തീരുമാനിച്ചിരുന്നു. കണ്ണുനീരെല്ലാം മഴയിലലിഞ്ഞ് ഒന്നായി മാറി. മഴയുടെ ശക്തി കൂടി കൂടി വരികെയാണ്. വളരെ കഷ്ടപ്പെട്ടാണ് ജങ്കാറ് അടുത്ത കരയിലേക്ക് പോകുന്നത്. ചെറുവഞ്ചികളെല്ലാം കരയിലേക്ക് കയറ്റിയിട്ടു. പുഴയിൽ ഒഴുക്കിൻ്റെ വേഗത നിമിഷംപ്രതി കൂടിവരുന്നുണ്ട്, അവളുടെ മനസ്സിൽ സങ്കടമെന്നപോലെ.



ഒരു തണുത്തകാറ്റ് അവളുടെ നനഞ്ഞുലർന്ന അളകങ്ങളെ തഴുകി കടന്നുപോയി. അവളെപ്പോഴത്തേയും പോലെ സങ്കടങ്ങളെല്ലാം ഉള്ളിലൊതുക്കി ഒന്നു ചിരിക്കാൻ ശ്രമിച്ചു. അതേ മീനാക്ഷി പോസറ്റീവ് ആണ്, എല്ലാകാര്യത്തിലും, എന്നും…. ഇന്നും… ഈ ചങ്ക്പറിയുന്ന വേദനയിലും അവൾ ആർദ്രമായ ആകാശത്തെ നോക്കി പറഞ്ഞു, മീനാക്ഷി പോസ്റ്റീവ് ആണ്.



********

“ മോനേ മീനാക്ഷി,അവൾ എച്ച്.ഐ.വി. പോസറ്റിവ് ആണ്. നന്നേ ചെറുപ്പം തൊട്ടേ ആണ്. ഞാനും, ഇദ്ദേഹവും എല്ലാം എച്ച്.ഐ.വി. പോസറ്റിവ് ആണ്. മുലപ്പാലിൽ നിന്നും കിട്ടിയതാണ് എന്റെ മോൾക്ക്, ഞാൻ കൊടുത്തതാണ്. അന്ന്, ഒന്നും ഒരു അറിവുണ്ടായില്ല, നാണക്കേട് കാരണം അന്വേഷിച്ചുമില്ല, എങ്ങനെയാണ് ഇത് പകരാതെ നോക്കാന്ന്. ഇതിനെ നിയന്ത്രിച്ച് നിറുത്താൻ അന്നും മരുന്നുണ്ടായിരുന്നു. ആർട്ട് മെഡിക്കേക്ഷൻ. ഇവൻ ജനിക്കുമ്പോൾ ഞാൻ അത് ചെയ്തിരുന്നു. ഒരുപക്ഷെ മീനാക്ഷിയെ പ്രസവിക്കുന്ന സമയത്ത് കുറച്ചൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ, എൻ്റെ മോൾക്ക് ഇതൊന്നും അനുഭവിക്കണ്ടി വരില്ലായിരുന്നു.” അമ്മ തകർന്ന ശബ്ദത്തിൽ പറഞ്ഞ് നിർത്തി.



മീനാക്ഷിയുടെ അച്ഛൻ ബാക്കി കൂടി പറയാൻ തുടങ്ങി…

“ഇപ്പോഴത്തെ പോലെ ആർട്ട് ചെയ്ത് കൊണ്ടുപോയിരുന്നെങ്കിൽ, ആർക്കും ഒന്നും അനുഭവിക്കണ്ടി വരില്ലായിരുന്നു. ഞാനാണ് ഇവൾക്ക് കൊടുത്തത്. പ്രായത്തിൻ്റെ ചേരത്തിളപ്പിനു കാട്ടികൂട്ടിയതിന് കിട്ടിയ പ്രതിഫലം.” അയാൾ തലതാഴ്തി തന്നെ പിടിച്ചുകൊണ്ടു തുടർന്നു….



എന്റെ തലയിൽ ഇരുട്ട് കയറിയിരുന്നു. ഞാൻ എവിടെയോക്കെയോ പിടിച്ച് നിന്നു.



*****

അരവിന്ദൻ ഓടി, തന്നെകൊണ്ട് പറ്റുന്നതിലും വേഗത്തിൽ തന്നെ. മഴയുടെ കനം കൂടികൂടി വന്നു, വസ്ത്രങ്ങളെല്ലാം വെള്ളംകുടിച്ച് ഭാരംവച്ച് പുറകിലേക്ക് വലിച്ചു കൊണ്ടിരുന്നു. കണ്ണിനുള്ളിൽ മഴവെള്ളമൊഴുകി ചുവന്ന് നീറിതുടങ്ങി. കാറ്റിൽ മരച്ചില്ലകളും, ഫലങ്ങളും, ഇലകളും പൊഴിഞ്ഞു വഴിമറക്കുന്നുണ്ട്. അവയിൽ ചിലത് ദേഹത്ത് തട്ടി തെറിച്ച് പോയി. ഇവയൊന്നും അവൻ അറിഞ്ഞത് തന്നെയില്ല. മീനാക്ഷിയുടെ കരഞ്ഞു കലങ്ങിയ മുഖം മാത്രമായിരുന്നു ഉള്ളിൽ. അന്ന് ലോകത്തുള്ള ഒന്നിനും അവനെ ആ ശ്രമകരമായ പയനത്തിൽ നിന്നും പിടിച്ചു നിർത്താൻ കഴിയുമായിരുന്നില്ല.



*****

ജങ്കാറ് കടവെത്തിയ ഇളക്കത്തിൽ, മീനാക്ഷി ചിന്തകളിൽ നിന്നും ഞെട്ടിയുണർന്നു. കടവിലേക്കിറങ്ങി നടക്കും വഴി പുറകിൽ ഒരു കൂട്ടക്കരച്ചിലും, ബഹളവും ദുശ്ശകുനമായി കേട്ടു.



അപ്പുറത്തെ കടവിലേക്ക് പോകാനിറക്കിയ വഞ്ചി മറിഞ്ഞതാണ്. അതിലുണ്ടായിരുന്നവരെല്ലാം വേഗംതന്നെ നീന്തി കരക്ക്കയറി. മുൻപത്തേതിലും ശക്തിയിൽ പുഴയൊഴുകാൻ തുടങ്ങി. കലങ്ങി മറിഞ്ഞ വെള്ളം ഉരുൾപെട്ടിയതു പോലെ കലുഷമായി ഒഴുകിതുടങ്ങി. എന്തൊക്കെയോ, എവിടെനിന്നൊക്കെയേ ഒലിച്ചു വരുന്നുണ്ട്. അതിൽ കടപുഴകിയ മരങ്ങളും, ജീവികളും, വീട്ടുസാമാനങ്ങളും കാണാൻ ഉണ്ട്.



“മലവെള്ളമിറങ്ങി, ഇനിയാരും വഞ്ചിയിറക്കരുത്, അത് മരണത്തെ വിളിച്ച് വരുത്തുന്നത് പോലെയാണ്.” ആരോ പറഞ്ഞു.



പ്രകൃതി പോലും തന്റെ യാത്ര ശരിവക്കുന്നത് പോലെ, അതിനു കൂട്ടുനിൽക്കുന്നത് പോലെ അവൾക്ക് തോന്നി.



ഇനിയാരെങ്കിലും തന്നെ അന്വേഷിച്ച് വന്നാൽ പോലും, പുഴവരച്ച ഈ അഗ്നിരേഖ മറികടക്കാൻ മനുഷ്യരായവർ ആർക്ക് കഴിയും.



****** മഴനീര് വീണ് വഴുക്കലായ ചെളിമണ്ണിൽ തെന്നി ചരിവിലേക്ക് അരവിന്ദൻ, കയ്യ് കുത്തിയുരഞ്ഞ് നിരങ്ങിവീണു. കയ്യും കാലുമെല്ലാം തൊലിപോയ നീറ്റലും പുകച്ചിലുമൊന്നും അവനറിഞ്ഞതേയില്ല. അവിടന്നെഴുന്നേറ്റ് മഴവെള്ളമിറങ്ങി കുഴഞ്ഞ് കിടക്കുന്ന വയൽമണ്ണിലേക്ക് ചാടിയിറങ്ങി ഓടിതുടങ്ങി. ചളി, കാലിനെ തടയാൻ കഴിവതും നോക്കുന്നുണ്ട്. തോറ്റുകൊടുക്കാൻ അരവിന്ദന് അതവൻ്റെ ജീവിതമായിരുന്നു.



തൃശ്ശൂർപൂരത്തിനു ആണ്ട്തോറും പകൽ മൂന്നിനു നടക്കാറുള്ള ഗംഭീരവെടിക്കെട്ട് ഈ തോരാത്ത മഴയിൽ മാറ്റിവച്ചു. അന്ന് കാലാകാലങ്ങളായി വഴക്കമില്ലാത്തത് പോലെ, കല്പ്പാന്തത്തിൽ തോൽവിയടഞ്ഞ്, കമ്പക്കെട്ടിൻ്റെ ഘോഷങ്ങളില്ലാതെ, കരിമരുന്നിൻ്റെ ത്രസിപ്പിക്കുന്ന ഗന്ധമില്ലാതെ ദൈവങ്ങൾ പോലും ഉറക്കമായി. മഴ…, ഒടുങ്ങാത്ത മഴ…., ദൈവങ്ങൾ പോലും തേറ്റുപോയ മഴ.



പക്ഷെ മനുഷ്യൻ…. കല്ലിനെ ദൈവമാക്കിയ മനുഷ്യൻ, തുള്ളിയുറഞ്ഞെത്തിയ വെളിച്ചപ്പാടിൻ്റെ തലയരിഞ്ഞ്, കൊടും കാട് വെട്ടി, പൂരം തീർത്ത മനുഷ്യൻ. മണ്ണിനും കാറ്റിനും കടലിനും കാട്ടാറിനും കീഴടങ്ങാത്ത മനുഷ്യൻ.



മലതുരന്ന് വഴിതീർത്ത മനുഷ്യൻ, കടലളന്ന് കരതീർത്ത മനുഷ്യൻ, കരയെത്താത്ത വാനങ്ങളിൽ കൽവച്ച് നടന്ന മനുഷ്യൻ. അവനു മുന്നിൽ പ്രകൃതി തോറ്റതിൽ അത്ഭുതമുണ്ടോ.



അവരിൽ പ്രമുഖൻ, കാമുകൻ…, പ്രണയിക്കുന്നവൻ !…. അരവിന്ദൻ…. അവനോടി…, മഴയേയും, എതിരെ ചുഴറ്റിവീശുന്ന കാറ്റിനെയും കീറിമുറിച്ച്, അവൻ്റെ പ്രണയത്തിനു വേണ്ടി…

******

“മോനേ, ഞങ്ങൾ രണ്ടുപേരും വലിയവരായിരുന്നു, ഞങ്ങൾക്കു പലയിടത്തും പിടിച്ചു നിൽക്കാം, പക്ഷെ അവളു കൊച്ചുകുഞ്ഞായിരുന്നു. ആ പ്രായത്തിലേ താങ്ങാവുന്നതിലേറെ അപമാനം അവൾ അനുഭവിച്ചിട്ടുണ്ട്. എല്ലാവർക്കും അറിയാമായിരുന്നു അവൾക്കു ഈ അസുഖം ഉണ്ടെന്ന്. അവരെല്ലാം പരമാവധി അകൽച്ച അവളോടു കാണിച്ചിട്ടുണ്ട്. കൂട്ടുകാരും, പരിചയക്കാരും, എന്തിന് ഈ നിൽക്കുന്ന ഇവൻ വരെ. ഇതെല്ലാം ഞങ്ങളെ എല്ലാവരെയും ബാധിക്കുന്ന കാര്യമായത് കൊണ്ട് തന്നെ പലപ്പോഴും അവളെ മാത്രം വിളിച്ച് സമാധാനിപ്പിക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല.”



“ചെറുപ്പം മുതലെ വിട്ടൊഴിയാതെ രോഗങ്ങളായിരുന്നു, ഒന്നല്ല ഒരു നൂറുകൂട്ടം, ആശുപത്രി കിടക്കയിലെ സുഹൃത്തുക്കൾ ഓരോരുത്തരായി കൺമുൻപിൽ വച്ച് മരിച്ചപ്പോഴും, ഒന്നിനും അവള് കീഴടങ്ങീല. ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് എൻ്റെ മോളെന്താ ആത്മഹത്യ ചെയ്യാതിരുന്നതെന്ന്. അവൾക്ക് ഈ നശിച്ച ജീവിതത്തിലും ഭേദം എന്തുകൊണ്ടും മരണം തന്നെയായിരുന്നു.”
“ഞങ്ങൾ ഒരിക്കലും ഒരു നല്ല അച്ഛനും അമ്മയും ആയിരുന്നില്ല. ഒരിക്കലും അവളെ ഞങ്ങൾ അകമറിഞ്ഞ് സ്നേഹിച്ചിട്ടില്ല, മടിയിലിരുത്തി ഒന്ന് കൊഞ്ചിച്ചിട്ടില്ല.

എൻ്റെ കുഞ്ഞ് ഒത്തിരി സുന്ദരിയായിരുന്നു. അവളു ചെന്നിടത്തൊന്നും അവളുടെ അത്ര സൗന്ദര്യം ഉള്ള ആരും തന്നെ ഉണ്ടായിട്ടില്ല. പക്ഷെ ആരും അവളെ അവിടെയൊന്നും മനുഷ്യനായിട്ട് പോലും കണ്ടിരുന്നില്ല. എന്തൊക്കെ തന്നെ പറഞ്ഞാലും എയ്ഡ്സ് രോഗിയായ പെൺക്കുട്ടിയെ എപ്പോഴും സമൂഹം മറ്റൊരു കണ്ണിലാ കാണുള്ളു, അത്ര വികസനമുള്ള രാജ്യതലസ്ഥാനത്ത് അങ്ങനെയാണെങ്കിൽ ഇവിടെത്തെ കഥ പറയണോ. അതാ ആരോടും പറയാതിരുന്നത്.”



“ഞാനും ഒരച്ഛനല്ലെ അവളെ ആരെയെങ്കിലും പിടിച്ചേൽപ്പിക്കണ്ടെ. ചതിയാണ് ചെയ്യാൻ നോക്കിയത്, അവൻ പട്ടാളക്കാരൻ ആയത് കൊണ്ട് കാര്യമറിഞ്ഞാലും അഭിമാനം കരുതി, അവളെ കൈവിടില്ലാന്നു തോന്നിയത് കൊണ്ടാണ് കല്ല്യാണമാലോചിച്ചത്. പക്ഷെ എന്റെ കുഞ്ഞ് അറിഞ്ഞ് കൊണ്ട് ആരെയും ചതിക്കാൻ തയ്യാറായിരുന്നില്ല. അവളാർക്കും ബാധ്യതയാവാനും ഒരുക്കമായിരുന്നില്ല. അതുകൊണ്ടാണ് അവൾ ഓടിപ്പോയതെന്ന് എനിക്ക് ഇപ്പോഴും ഉറപ്പാണ്.”



“എങ്ങിനെയാണ്, നീ ഇതിനിടയിൽ വന്നുപെട്ടതെന്ന് എനിക്കറിയില്ല, പക്ഷെ അവൾ നിന്റെയൊപ്പം ഇത്രനാൾ എങ്ങും പോകാതെ നിന്നിട്ടുണ്ടെങ്കിൽ, എനിക്ക് ഉറപ്പാണ് അവൾക്ക് ഇഷ്ടമുള്ള എന്തോ ഒന്ന് നിന്നിൽ ഉണ്ടെന്ന്. അതെന്താണെന്ന് എനിക്ക് നീയിവിടെ വന്നപ്പോൾ നിന്റെ കണ്ണിൽ കാണാൻ കഴിഞ്ഞു. അത് അവളോടുള്ള സ്‌നേഹമാണ്. അതാണ് അവളെ നിൻ്റെടുത്ത് പിടിച്ച് നിർത്തിയത്. എൻ്റെ കുട്ടിക്ക് ജീവിതത്തിലാദ്യമായി കിട്ടിയ സ്നേഹമാണ് നീ. ഒരുപാട് കൊതിച്ചു പോയിണ്ടാവും ൻ്റെ കുട്ടി. ഇപ്പൊ അവള് പോയിട്ടുണ്ടെങ്കിൽ അതും നിന്നെയോർത്ത് മാത്രമാവും. നിന്നോടുള്ള സ്നേഹം കൊണ്ടാവും.”



മരണം…, ആത്മഹത്യ… ആ വാക്കുകൾ അവനെ ഭ്രാന്തനാക്കി. “അവളങ്ങനെയൊക്കെ ചിന്തിച്ചാൽ, അത് ശരിയാണെന്നാണോ. അതിന് ഞാൻ സമ്മതിക്കണ്ടെ. അതിനരവിന്ദൻ ചാവണം.” ഒട്ടും സമയം കളയാതെ, തിരിഞ്ഞുനോക്കാതെ അരവിന്ദൻ മഴയിലേക്കിറങ്ങിയോടി.



********** ചിന്തയുടെ തീവ്രത പരന്നില്ലാതായപ്പോഴാണ്, മീനാക്ഷി ഇരിക്കുന്ന സ്ഥലത്തിനെ കുറിച്ചു ബോധവതിയായത്. പെട്ടന്ന് വലിയശബ്ദത്തിൽ ഹോൺ മുഴക്കി മഴയൊട്ടും കാര്യമാക്കാതെ ഒരു മോട്ടോർബസ്സ് വന്ന് നിന്നു. അവളതിനുള്ളിലെ ഇരുട്ടിലേക്ക് ഒരുവട്ടം നോക്കി, അപ്പുറത്തെ കടവിലേക്ക് വിഴികൾ നട്ടു. അവനെ ഇട്ടെറിഞ്ഞ് പോകുമ്പോഴും, തന്നെ തിരിഞ്ഞവൻ വരുമെന്ന്, അവളുടെ മനസ്സ് അവളറിയാതെ തന്നെ തുടിച്ചിരുന്നു. ബസ്സിലേക്ക് കാലെടുത്ത് വച്ച് ഒരിക്കൽ കൂടി തിരിഞ്ഞ് നോക്കി. അകലെ അലറിവിളിച്ചൊഴുകുന്ന പുഴക്കപ്പുറം, അലച്ച്തല്ലി പെയ്യുന്ന മഴക്കപ്പുറം, നെഞ്ച്പൊട്ടി വിളിച്ചവൻ ഓടിവരുന്നു, തകർന്നുപോയ അവളുടെ പ്രാണനാഥൻ, അടക്കാനാവാത്ത ഹൃദയവേദനയിൽ അവൾ തിരിഞ്ഞു. ഇല്ല, ഞാനെന്ന പാഴ്‌ജൻമം തലയിലേറ്റാൻ മാത്രം, പാപം എൻ്റെ ഉണ്ണിയേട്ടൻ ചെയ്തിട്ടില്ല. ഇത് തന്നെ അധികമായി, ഇനി എന്റെ സമയമായി. മടുത്തു, എത്ര നാളായി ഈ ഒളിച്ചോട്ടം തുടങ്ങിയിട്ട്.



****** ഹൈഡിയ ബ്രോഡ്ബെൻ്റ് , ലോകം മുഴുവൻ പ്രശസ്തയായ എയ്‌ഡ്‌സ് കിഡ്. ഇൻ്റർവ്യൂ ഞാനും കണ്ടിട്ടുണ്ട്. ഓമനയായ ഒരു ആഫ്രോ-അമേരിക്കൻ കുട്ടി, വളരെ കൊച്ച്കുട്ടി. അവൾ ചെറുപ്പം മുതൽ എയ്സ്ബാധിതയാണ്. അവളനുഭവിച്ച ദുരിതങ്ങൾ, രോഗപീഢകൾ… ചെറുതിലെ തന്നെ തലച്ചോറിൽ അണുബാധ, രക്തസംക്രമ വ്യാധികൾ, ന്യൂമോണിയ, മറ്റു ഗുരുതരമായ രോഗാവസ്ഥകൾ, അബോധാവസ്ഥകൾ, എല്ലാം അന്ന് ഒരുപാട് വേദനിപ്പിച്ചതാണ്. ആശുപത്രി കിടക്കയിലെ ഒരുപാട് സുഹൃത്തുക്കൾ മരിക്കുന്നത്, വേദനയോടെ കാണേണ്ടി വന്ന കുഞ്ഞ്. എങ്കിലും അവളുടെ ജീവിതദർശ്ശനം ജീവിക്കലായിരുന്നു, മരണത്തിനും മുകളിൽ അതിമനോഹരമായി ജീവിക്കുകയെന്നത്. മീനാക്ഷിയുടെ ജീവിതവും, അത്തരം പീഢകളിൽ നിന്നുമുള്ള ഒരു അതിജീവനമായിരുന്നു. അരവിന്ദൻ്റെ ഉള്ളംകാൽ മുതൽ ഉച്ചിവരെ വൈദ്യുത പ്രവാഹങ്ങൾ സഞ്ചരിച്ചു. ഇതറിഞ്ഞിരുന്നെങ്കിൽ, നേരത്തേ… അൽപ്പമെങ്കിലുമറിഞ്ഞിരുന്നെങ്കിൽ, ഇപ്പോൾ സ്നേഹിക്കുന്നതിൻ്റെ ഒരു നൂറിരട്ടിയെങ്കിലും ഞാൻ അവളെ സ്നേഹിച്ചേനെ. ഇപ്പോൾ എന്നെവിട്ട് അകലാൻ നോക്കുമ്പോൾ എന്ത് പറഞ്ഞാണ് ഞാൻ തിരികെ വിളിക്കണ്ടത്. എങ്ങനെയാണ് എനിക്കവളെ വിട്ട് ജീവിക്കാൻ തന്നെ കഴിയില്ലെന്നു ഞാൻ മനസ്സിലാക്കി കൊടുക്കണ്ടത്. അവൾക്ക് മുൻപേ, ഒരു നിമിഷം മുൻപേയെങ്കിലും മരിച്ചോ?… മഴനീരിൽ, കൊഴുത്ത കണ്ണുനീരു കലർന്നതു തുടച്ചെറിഞ്ഞു ഞാൻ ഓടി, അകലെ കടവ് കാണാം, ഒരു പൊട്ടുപാലെ അക്കരെയിൽ അവളെയും. അവളെന്നെ കണ്ടിട്ടില്ല. ബസ്സിലേക്ക് കയറുകയാണ്.അതാ കരവിട്ടാൽ ഞാനവളെ എവിടെ ചെന്നു കണ്ട്പിടിക്കും.



******

പുഴക്കെന്തോ ഒരു മാറ്റംപോലെ. വല്ലാത്തൊരു ഒഴുക്കും, കലക്കവും, ഈശ്വരാ മലവെള്ളം ഇറങ്ങിയതായിരിക്കരുതേ.



പ്രാർത്ഥനകൾക്കെന്നും യതൊരു ഫലവുമില്ലതെ പോയി. മലവെള്ളം രാക്ഷസ ഭാവത്തിൽ കുറുമാലിയെ പ്രാപിച്ചിരുന്നു. ഞാൻ അവിടെ ഓലകീറുനെയ്ത ഷെഡ്ഡിൽ ബീഡിയും പുകച്ചിരിക്കുന്ന തോണിക്കാരോട് ഒന്നുവിടാതെ അപേക്ഷിച്ചു, തോണിയിറക്കാൻ. ആരും തയ്യാറല്ലായിരുന്നു. ഇറക്കിയ തോണി കൺമുന്നിൽ മുങ്ങി, മലവെള്ളത്തിൽ ഒലിച്ച്പോയത് അവര് കണ്ണ്കൊണ്ടു കണ്ടതായിരുന്നു.ആ അപകടസാധ്യത ഏറ്റെടുക്കാൻ മാത്രം അവർക്കാർക്കും, നഷ്ടപ്പെടാൻ അപ്പുറത്ത് അവരുടെ പ്രാണനിരുപ്പില്ലായിരുന്നു, എനിക്കല്ലാതെ.



ഞാൻ അവരെ പറഞ്ഞ് മനസ്സിലാക്കാനുള്ള വിഫലശ്രമം ഉപേക്ഷിച്ച്, തലയിൽ കൈകൊടുത്ത്, ആ മഴയത്ത് വെറും മണ്ണിലിരുന്ന് വിലപിച്ചു. പിറകിൽ നിന്നും വരിയായി ഒഴികിയെത്തിയ മഴവെള്ളം എന്നെ തഴുകി പുഴയിലേക്കിറങ്ങി അതിൽ ലയിച്ചില്ലാതെയായി. എന്നെയെന്തിനോ നയിക്കുന്നത് പോലെ. ഞാൻ കണ്ണൊന്നിറുക്കിയടച്ചു തുറന്നു. ഞാൻ ഹൃദയംകൊണ്ട് ചിലത് തീരുമാനിച്ചിരുന്നു.



****

കാലംതെറ്റി പെയ്യുന്ന മഴ,….



ദിശയില്ലാതെ ചിതറിയടിച്ച ഒരു കാറ്റിൽ മഴത്തുള്ളികൾ ചരല് വാരിയെറിയും പോലെ മുഖത്ത് വന്നടിച്ചു വീണു. ചെവിയിൽ മഴക്കാറ്റിൻ്റെ മൂളക്കം മാത്രം. കൺമുന്നിൽ കുറുമാലിപ്പുഴ രൗദ്ര ഭാവത്തിൽ മുടിയഴിഞ്ഞൊഴുകുന്നു. അവളെ ഇത്രയടങ്ങാത്ത കോപത്തിൽ ആരും ഇന്നേവരെ കണ്ടിരിക്കില്ല.



ഞാൻ അക്കരെക്ക് നോക്കി, കളിക്കുന്നത് മരണത്തോടാണ്.



ഞാൻ വള്ളമിറക്കില്ലെന്ന് അവസാനമായും പറഞ്ഞ തോണിക്കാരനെ ഒരിക്കൽ കൂടി നോക്കി.



അപ്പുറത്ത് ഇപ്പൊഴെങ്കിലും എത്താൻ കഴിഞ്ഞില്ലെങ്കിൽ, അവളെ എനിക്ക് ഇനി ഒരിക്കലും കാണാൻ കഴിഞ്ഞെന്ന് വരില്ല.



“എടാ കൊച്ചനെ, എൻ്റെയീ കാലയളവിലെ ജീവിതം കൊണ്ട് വെളിവായൊരു കാര്യം ഞാൻ നിന്നോട് പറയട്ടെ, കാലനെടുക്കാനുള്ളവരെ അവനെടുക്കുകതന്നെ ചെയ്യും. അത് നമ്മൾ എന്തൊക്കെ തന്നെ ചെയ്താലും.”



ഞാൻ ഒരിക്കൽ കൂടി കുറുമാലിയെ നോക്കി, അവളുടെ മുടിചുരുളുകളിൽ ഇരുളായിരുന്നു. എങ്കിലും……



‘കുതിച്ചൊഴുകുന്ന കുറുമാലിപ്പുഴ, അന്നെനിക്ക് വെറും മയിരായിരുന്നു’



“കാലനോട് പോയി ഊമ്പാൻ പറ”



കാട്ടെരുമ പോലും എത്തിനോക്കാൻ ഭയക്കുന്ന മലവെള്ളപാച്ചിലിലേക്ക് ഞാൻ രണ്ടാമതൊന്ന് ആലോചിക്കാതെയെടുത്ത് ചാടി, നീന്തി തുടങ്ങി. കണ്ടവർ കണ്ടവർ ഭയന്ന് തലക്ക് കൈവച്ചലറി.



കടപുഴുകിയ വൻമരങ്ങളെയും, ആടുമാടുകളെയും വഹിച്ച് ഭ്രാന്തിയെ പോലെ അലറിയൊഴുകുന്ന ഒഴുകുന്ന പുഴയിൽ ഞാൻ പണിപ്പെട്ട് ശ്വാസമെടുത്ത് നീന്തി. പുഴ എന്നെയും വലിച്ച് മുന്നോട്ട് കുതിച്ചു. ഞാൻ നദിക്ക് കുറുകെ നിശ്ചിത കോണളവിൽ മുന്നോട്ട് നീങ്ങി കൊണ്ട് തന്നെയിരുന്നു. അത് അധികനേരം നീണ്ടുനിന്നില്ല. എവിടെ നിന്നോ ഒടിഞ്ഞ് ഒഴുകിവന്ന കൂറ്റനൊരു പാലകൊമ്പ് എൻ്റെ കൈകുഴയിൽ ഒന്ന്തട്ടി കടന്ന്പോയി. നിലതെറ്റിയ ഞാൻ കുറുമാലിയുടെ ആഴങ്ങളിലേക്ക് താഴ്ന്ന്പോയ് കൊണ്ടിരുന്നു.



അടിയിലെ ഭീകരമായ ഏകാന്തതയിൽ ഇരുട്ടിൽ മരണത്തിൻ്റെ വാതിൽപടിയിൽ അമ്മ നിൽപ്പുണ്ടായിരുന്നു.



“ ഉണ്ണി, മീനാക്ഷി ….. അവള് മറ്റാരുമല്ല,… നീ തന്നെയാണ്.

അവൾക്കാരുമില്ല……. അവളുപോലും……..

ഞാനവൾക്ക് വാക്ക് കൊടുത്തതാണ് നീയുണ്ടാവുമെന്ന്.

നീയുള്ളപ്പോൾ അവളൊരിക്കലും കരയില്ലെന്ന്. ഇന്നവള് കരഞ്ഞു,…. ഒരുപാട്.

അവളിനി കരയരുത്.

അവളെ കാത്തിരിക്കുന്നത് മരണമാണ്, എന്ത് തന്നെ സംഭവിച്ചാലും നീ അവളെ വിട്ടുകളയരുത്.”



പുഴയെ അറിയുകയെന്നത് ഒരു തരുണിയെ അറിയുന്നതിന് സമമാണ്. അവളുടെ കോപവും, സ്നേഹവും, സന്തോഷവും, സന്താപവും, കുലീനമായ ശരീര വടിവ്നെളിവ്കളും, അതിനോടൊപ്പം അവളുടെ നിഷ്‌കളങ്കമായ ഉള്ളവും അറിയുന്നതാണ്. അരവിന്ദന് കുറുമാലിയെ അറിയാമായിരുന്നു. കുറുമാലിക്ക് അവനേയും.



അവളവളുടെ കുത്തിയൊഴുകുന്ന കാർകൂന്തളത്തിൽ ചുറ്റിയവനെ മുകളിലേക്ക് വലിച്ചെടുത്തു. തീരാത്ത ദേഷ്യത്തിനിടയിലും ഒരമ്മ കുഞ്ഞിനെ വാരിയെടുത്തുറക്കും പോലെ. കുറുമാലി ഒരമ്മയായിരുന്നു, സുന്ദരിയാം തോഴിയായിരുന്നു, ആരാലും നാളിതുവരെ തീണ്ടപ്പെടാത്തൊരു കാമിനിയായിരുന്നു, അവളൊരു പെണ്ണായിരുന്നു… സ്നേഹത്തിൻ്റെ വില മറ്റാരെക്കാളും അവൾക്കറിയാമായിരുന്നു.



എങ്ങനെയൊക്കെയോ ചുമച്ച്‌, ശ്വാസമെടുത്ത്, സർവ്വശക്തിയുമെടുത്ത് ഞാൻ വീണ്ടും പുഴക്ക് കുറുകെ കൈകൾ ചലിപ്പിച്ചു തുടങ്ങി.



‘വിട്ട് കൊടുക്കില്ല, അത് മരണത്തിനാണെങ്കിൽ പോലും’



*******

ബസ്സ് തിരിച്ച് യാത്ര തുടങ്ങിയിരുന്നു. അപ്പോളാണ് ആരോ ചാടിയെന്ന് പറഞ്ഞ്, ബസ്സിലെ കിളി തലക്ക് കൈവച്ചത്. മീനാക്ഷിക്ക് തലയിൽ കൊള്ളിയാൻ മിന്നി.



‘ഈശ്വരാ അരവിന്ദേട്ടൻ.’

അവളൊന്നു മരവിച്ചിരുന്നുപോയി.



ബസ്സ് നിർത്തി കണ്ടക്ടർ ഇറങ്ങി നോക്കി. ആരുമില്ല, പുഴയുടെ വേഗത ആയാൾ കണക്ക്കൂട്ടിയതിലും എത്രയോ ഇരട്ടിമടങ്ങായിരുന്നു. അപ്പോഴാണ് വലത്തേയറ്റത്ത് ഒരു മാട് പൊന്തിവന്ന് കരക്ക് നീന്താൻ നോക്കിയത്, അതിനാ ശ്രമത്തിൽ വിജയിക്കാൻ കഴിഞ്ഞില്ല ഒഴുക്കിൽപെട്ട് നീങ്ങിപോയി. ആശ്വാസത്തോടെ കണ്ടക്ടർ തിരിച്ച് വന്ന് കിളിയെ കളിയാക്കി ബസ്സിലേക്ക് കയറുമ്പോളാണ്, പേടിച്ച് സ്വബോധം നഷ്ടപ്പെട്ടിരുന്ന മീനാക്ഷി ചാടിയെഴുന്നേറ്റ്, ഓടിപിടഞ്ഞ് ഇറങ്ങാൻ എതിരെവന്നത്.



“അത് മാടാണു പെങ്ങളെ. ഇവനൊരു മണ്ടത്തരം പറ്റിയതാണ്. പെങ്ങളെറങ്ങണ്ടാ.”



ഒന്നു ശങ്കിച്ച് മീനാക്ഷി “ഇല്ല, അത് എന്റെ ആരെങ്കിലും ആണെങ്കിലോ, എനിക്കിവിടെ എറങ്ങണം.”



“പെങ്ങൾക്കു ഇവിടെ പരിചയത്തിൽ പശുക്കളൊന്നും ഇല്ലല്ലോ, അങ്ങനെയുണ്ടെങ്കിൽ ഇറങ്ങിക്കോ, ഞാനെന്റെ കണ്ണ് കൊണ്ട് കണ്ടതാണ്, അത്ര ഉറപ്പാണ്, അതൊരൊന്നാന്തരം പശുവാണ്. മലവെള്ളത്തിൽ ഇതൊരു സ്ഥിരം കാഴ്ചയാണ്, അടുത്തകരയിൽ ആരെങ്കിലും അതിനെ പിടിച്ച് കയറ്റും. അതിനെ അവർക്കെടുക്കാം, അതീ പുഴയുടെ നിയമമാണ്. പെങ്ങളിവിടെ ആദ്യായിട്ടായോണ്ടാ പെട്ടന്ന് പേടികയറിയത്.”



മീനാക്ഷി ഒന്നു ശങ്കിച്ചു നിന്നു. അവളപ്പുറത്തെ കരയിലേക്ക് നോക്കി, അവിടെ അരവിന്ദനിന്നലെയിട്ട അതേ നിറത്തിലെ ഷർട്ടിട്ട്, ആരോ പുഴയിലേക്കും നോക്കിനിൽപ്പുണ്ട്.



“ ശരിയാണ് ചേച്ചി, ഞാൻ പെട്ടന്ന് പശൂനെ കണ്ട് മനുഷ്യനാന്ന് വച്ചു, അത് പറഞ്ഞ് ചേച്ചി എറങ്ങണ്ട, ഇനിയീ ബസ്സ് പോയാ, വേറെ ബസ്സ് വരോന്നെന്നെ അറിയില്ലാട്ടാ, എല്ലാടത്തും മഴപെയ്ത്, വെള്ളംകേറിയിരിക്കാണ്. ഞാൻ പറയാനുള്ളത് പറഞ്ഞു.”

അവളെ സ്റ്റാൻറ് വരെ കണ്ടിരിക്കാം എന്ന് ആഗ്രഹം തോന്നിയ കിളിയും, കണ്ടക്ടറെ സമ്മതിച്ച് കൊണ്ട് ഏറ്റുപിടിച്ചു. അല്ലെങ്കിലും ഒരു സുന്ദരിയായ പെൺകുട്ടിയെ കണ്ടാൽ വായിനോക്കുന്ന ആരും, അവളപ്പോൾ കടന്ന്പോയി കൊണ്ടിരിക്കുന്ന ദുർഘടാവസ്ഥയെ അറിയണമെന്നില്ലല്ലോ. ദുഃഖത്തിലും, ആധിയിലും, കണ്ണീരിലും പോലും പെണ്ണിനഴക് കൂടുകയേ ഉള്ളു.



മീനാക്ഷി ഒന്നും മിണ്ടാതെ തിരികെ, സീറ്റിൽ പോയിരുന്നു. അവളുടെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. ഉണ്ണിയേട്ടൻ ചാടുമോ, ഇല്ല.. ഒരിക്കലുമില്ല എല്ലാം തൻ്റെ ഭാവനയാകും, താൻ അത്രക്കും അമൂല്യമായ ഒന്നുമല്ലല്ലോ, ജീവനെക്കാൾ ഏറെ അത്രയും തന്നെ സ്നേഹിക്കാൻ. തന്നെ കുറിച്ചറിഞ്ഞാൽ ഒരിക്കലും ആർക്കും മനസ്സറിഞ്ഞ് സ്നേഹിക്കാൻ കഴിയില്ല.



ഉണ്ണിയേട്ടൻ ഒരുപക്ഷെ അന്വേഷിച്ച് വീട്ടിൽ പോയിട്ടുണ്ടാവും, എല്ലാം അറിഞ്ഞിട്ടുണ്ടാവും. ഇനി പഴയ ഇഷ്ടം ഒന്നും ഉണ്ടാവില്ല. എല്ലാരും കാണുന്ന പോലെ അറപ്പോടെന്നെയാവും ന്നെ കാണാ.



അപ്പോഴത്തെ കലുഷിതമായ മാനസ്സികാവസ്ഥയിൽ അവൾക്കു താൻ എന്തൊക്കെയാണ് ചിന്തിക്കുന്നതെന്നും, അതിൻ്റെ സാമാന്യബോധമെന്താണെന്നുമുള്ള വേർത്തിരിവ് നഷ്ടപ്പെട്ടിരുന്നു. സങ്കടം ഒരു മഞ്ഞെന്ന പോലെ, അവളുടെ നിഷ്കളങ്കമനസ്സിനെ മൂടിയിരുന്നു.



എൻ്റെ കൂടെ കിടന്നതിൽ പേടിയിണ്ടാവും, പകർന്നിട്ടുണ്ടാവുവോന്ന്. അത് ഒരിക്കലും ഉണ്ടാവില്ല. മീനാക്ഷിക്ക് ജീവനാ അരവിന്ദേട്ടൻ. കുറേനാളായി ആർട്ട് ചെയ്ത്, മെഡിസിൻസ് ഒരിക്കൽപോലും മുടക്കാതെ കഴിച്ച്. തീരെ ഡിറ്റക്ഷൻ ഇല്ലാത്തപോലെ ആയേനു ശേഷമല്ലെ എല്ലാം ഉണ്ടായത്. പ്രൊട്ടക്ഷനും നിർബന്ധിച്ച് ഇട്ടിരുന്നു. ഒരാഗ്രഹവും ഞാൻ സാധിപ്പിക്കാതെ വിട്ടിട്ടില്ലാ. ആഗ്രഹിക്കുന്നതെല്ലാം നൽകിയിട്ടുണ്ട്. അത് മാത്രമേ ഉള്ളു എന്റെ കയ്യിൽ അവസാനമായി ഉണ്ണിയേട്ടന് കൊടുക്കാൻ, എന്നെ തന്നെ…
‘കുറച്ച് കഴിഞ്ഞാ വിചാരിക്കേരിക്കും നാശം, പോയത് നന്നായെന്ന്.’ മീനാക്ഷിയുടെ മനസ്സ് പറഞ്ഞു. കണ്ണ്നിറഞ്ഞ് തുളുമ്പി. നെഞ്ചിൽ അടങ്ങാത്ത ഒരു നീറ്റൽ. ‘അതിനും മുന്ന്, ഈ ലോകത്ത് നിന്ന് തന്നെ എനിക്ക് പോണം’ അവള് ഉറച്ച തീരുമാനമെടുത്തിരുന്നു.



*******

നീന്തിചെന്ന് കയറിയത് ദൂരെയൊരു കരയിലാണ്, അത്രക്ക് ഒഴുക്കുണ്ടായിരുന്നു. കുഴപ്പമില്ല ഒരു തരത്തിൽ നന്നായി, ഇവിടെ നിന്ന് മുന്നിൽ കാണുന്ന കുന്നുകയറി, ചെറിയ കാട് താണ്ടി, ചരിവിറങ്ങിയിൽ ബസ്സ് എത്തുന്നതിനു മുന്നെ വളവിലെ റേഡിലെത്താം.



റിസർവ്ഡ് ഫോറസ്റ്റ് ആണ്, എന്തൊക്കെ ജീവികളുണ്ടാവുമെന്ന് ദൈവത്തിനറിയാം. പക്ഷെ അതൊന്നും അപ്പോൾ എന്റെ തലയിൽ ഓടില്ലായിരുന്നു.



ഞാൻ ചുമച്ച് വെള്ളം തുപ്പി, ഓടിതുടങ്ങി. എങ്ങനെയൊക്കെയോ മലയുടെ ഉച്ചിയിലെത്തി കാട്ടിലേക്ക് കടന്നു. അവിടെയാകെ മുള്ളുള്ള ശതാവരിത്തൈകൾ പടർന്ന് കയറിയിരുന്നു. ഇതൊന്നും ശ്രദ്ധിക്കാൻ സമയമില്ലാതിരുന്ന എൻ്റെ നെഞ്ചിലും തോളിലും മുഖത്തുമെല്ലാം അവ കൊളുത്തി വലിച്ചു. ചോരയൊഴുകി തുടങ്ങി. ആരറിയുന്നു, ഇതെല്ലാം.



അരികിലെ പൊന്തക്കാടുകളിൽ എന്തൊക്കെയോ അനങ്ങുന്നുണ്ട്. കുറുക്കനാവും. പക്ഷെ കുറുക്കൻ മറ്റ് ജീവികളെ പോലെയല്ല. തനിക്ക് പിടിക്കാൻ പറ്റുമെന്ന് ഉറപ്പുള്ളപ്പഴെ ആക്രമിക്കു. ഞാൻ തനിച്ചാണെങ്കിലും, ഓടുന്നവേഗം അവരെ ചെറുതായൊന്ന് കുഴപ്പിച്ചിരിക്കാം, ഒന്നും അടുത്തു വന്നില്ല. വലത് വശത്തെ കൺകോണിൽ എനിക്ക് കാണാം, മരക്കൊമ്പിൽ ഒരു മുഴുത്ത പെരുമ്പാമ്പ് വാൽ മാത്രം താഴെക്കിട്ട് ദോലനം ചെയ്ത് എന്നെ നോക്കിയിരുപ്പുണ്ട്. കാട്ടിൽ ഏത് ജീവിയേയും ചെറുത്ത് നിൽക്കാൻ മാത്രം ധൈര്യം എനിക്കാസമയം ഉണ്ടായിരുന്നു. ഒരുപക്ഷെ പ്രണയം തന്നെ ആയിരുന്നിരിക്കണം, ആദിമത്തിൽ കാട്ടിൽ അതിജീവിക്കാൻ മനുഷ്യനെ പ്രാപ്തനാക്കിയത്. എന്തൊക്കെയോ കൊമ്പുകൾ, വള്ളികൾ, കാട്ട്മാറാപ്പുകൾ ദേഹതടിച്ച് ചിതറി. ദേഹം മുഴുവൻ വേദനയെടുക്കുന്നുണ്ട് എങ്കിലും നിന്നില്ല.



*****

അകലെന്ന് ബസ്സ് വരുന്നത് കണ്ട ഞാൻ, അൽപ്പംകൂടി വേഗത്തിൽ കാടിറങ്ങാൻ നോക്കി. അതെനിക്ക് എളുപ്പത്തിൽ പറ്റി. കാലുമടങ്ങി ആ കണ്ട ദൂരം മുഴുവൻ ഞാൻ ഉരുണ്ടിറങ്ങി, ബസ്സിനു മുന്നിൽ നനഞ്ഞ റോഡിൽ അലച്ച്തല്ലിവീണു.



നേരത്തേതന്നെ എന്റെ ഭീകരമായ വരവ് കണ്ട, പേടിച്ച്തൂറിയായ ഡ്രൈവർ എഴുന്നേറ്റ് നിന്ന് ബ്രൈക്ക് അമർത്തിചവിട്ടി. ഇല്ലെങ്കിൽ ഇന്ന്തന്നെ ഒരു ഫ്ലെക്സിൽ പടമടിച്ച്, എന്നെ അങ്ങട് ഒഴിവാക്കായിരുന്നു. നനഞ്ഞ ടയറും റോഡും തമ്മിൽ പ്രണയം നന്നേ കുറവായിരുന്നു. അവർ പ്രശ്നം പറഞ്ഞ്തീർത്ത്, ഗർഷണത്തിൽ ആലിംഗനം ചെയ്ത് വരാൻ സമയമെടുത്തു. പിടിച്ചിട്ട് കിട്ടിയില്ല. നിരങ്ങി വഴുക്കിവന്ന്, അവസാനം എന്തോ ഒരുഭാഗ്യത്തിന് എന്റെ ചെവിക്ക് തൊട്ടടുത്ത് ബസ്സിൻ്റെ ഭീമാകാരമായ ടയറുകൾ വന്ന്നിന്നു. എനിക്ക് ആ കനത്ത മഴയിലും, നല്ല കത്തിയ റബ്ബറിൻ്റെ മണം മൂക്കിൽകിട്ടി. ഭാഗ്യം എനിക്ക് കൊറോണയില്ലെന്നു തോന്നുന്നു.



എല്ലാവരും ഉറപ്പിച്ചു ഞാൻ ചത്തു. ചതഞ്ഞ എന്റെ തല ടയറിൻ്റെ അടിയിലാവുമെന്ന് പ്രതീക്ഷിച്ച്, കണ്ണുമടച്ച് തലച്ചരിച്ച് കണ്ടക്ടർ വന്നു. പക്ഷെ ഞാനവിടെ എല്ലാവരുടെയും ചിന്ത ആസ്ഥാനത്താക്കി രസികനായിചിരിച്ച് ജീവിനോടെ തന്നെ ഉണ്ടായിരുന്നു. നല്ല പ്രാസത്തിൽ തെറിവിളിക്കുന്ന സരസരായ ജനങ്ങളെ തള്ളിമാറ്റി, മീനാക്ഷി വന്ന് കരഞ്ഞ് കൊണ്ടെൻ്റെ തലയെടുത്ത് മടിയിൽവച്ച് ചുംബിച്ചു കൊണ്ടിരുന്നു. മീനാക്ഷിയുടെ മുഖത്താകമാനം അത്ഭുതവും, സങ്കടവും, ഭയവുമായിരുന്നു. അവളുടെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരാൾ അവൾക്കുവേണ്ടി മരിക്കാൻ വരെ തയ്യാറാവുന്നത്.



എന്തോ, എന്റെയും അവളുടെയും അവസ്ഥകണ്ട് പാവം തോന്നിയ യാത്രക്കാർ ഞങ്ങൾക്ക് ജീവിക്കണോ, അതോ മരിക്കണോന്ന് അനൗദ്യോഗികമായി ചർച്ചചെയ്ത് തീരുമാനമെടുക്കാൻ അൽപ്പം സമയംതന്നു. എല്ലാവരും മഴകൊള്ളാതെ ബസ്സിലേക്ക് കയറിയിരുന്നു. അവർക്ക് ഞങ്ങളുടേതെന്ന പോലെ ഇത് ജീവിതപ്രശ്നമെന്നും അല്ലല്ലോ. ആയതിനാൽ അക്കാരണത്താൽ ഞങ്ങൾ നിസ്സംശയം മഴകൊണ്ടു.



സമാധാനത്തോടെ ആ മുഴുത്ത റിസോൾഡ് ടയറിനടിയിൽ ഇരുന്ന് ഞാൻ എന്റെ ചതഞ്ഞരഞ്ഞ ഹൃദയം അവൾക്ക് കൈമാറി.



*****

“എടി… യെടീ പുല്ലെ, ഒരായിരം വട്ടം ഞാൻ നിന്നോട് പറഞ്ഞതല്ലെടീ.., യെനിക്ക് നീയില്ലാതെ പറ്റില്ലാ, ജീവനാണ്,.. വിട്ടിട്ട് പൂവരുത്, പൂവരുതെന്നു.”



മീനാക്ഷി കരഞ്ഞ് കൊണ്ട് വെറുതേ മൂളി

“മ്മ് …”



എൻ്റെ എല്ലാ നിയന്ത്രണവും പോയിരുന്നു. “മനുഷ്യനിവിടെ ചാവണതാണ് ജീവിക്കണതിലും ഭേദംന്ന് വച്ച് ജീവിച്ചോണ്ടിരുന്നപ്പോ, എവിടന്നോ കേറി വന്നതാ അവള്. ഒന്ന് ജീവിക്കണംന്ന് കൊതിതോന്നിയത് തന്നെ അപ്പളാണ്. അപ്പൊഴിണ്ട്രാ, എന്നെയിങ്ങനെ പ്രാന്താനായി വിട്ടിട്ട് അവൾക്ക് ചാവണം,… അല്ലെ ടീ… പുല്ലെ… ചാവാൻ തന്നെയല്ലെ ഇറങ്ങിയേ നിയ്യ്… പറയടി നിൻ്റെ അണ്ണാക്കിലെന്താ പട്ടിപെറ്റു കെടക്കണുണ്ടോ.”



“ഹ്‌മ്മ്..”അവള് പതിയെ മൂളി.



ഞാൻ കരഞ്ഞ് തുടങ്ങിയിരുന്നു “എടി,.. യെടീ നിനക്കെന്ത് മൈരും ആവട്ടെ, എന്ത് രോഗായാലും ആവട്ടെ… എയ്‌ഡ്‌സോ, നീലക്കൊടുവേലിയോ, ആകാശമിഠായിയോ എന്ത്, തേങ്ങയുമാവട്ടെ. അത് നമുക്ക് വരണോടത്ത് വച്ച് കാണാ.” ഞാൻ പുറംകൈ വച്ച് കണ്ണൊന്ന് തുടച്ച്, അവളുടെ കൈപിടിച്ച് നെഞ്ചിൽ വച്ചു.



“എനിക്ക് നിന്നെ ഇഷ്ടാന്നേ, ജീവനാന്നേ, അതെന്താ നിന്റെ ഈ പേട്ട് തലയിൽ കേറാത്തെ…. ലോകത്തൊന്നുകൊണ്ടും അതിലൊരു നുണുങ്ങുപോലും കുറവ് വരില്ലെന്നേ….. എന്നെയിവിടെ ഒറ്റക്ക് വിട്ട്ട്ട്മാത്രം പോകലെ. എനിക്കാരും ഇല്ല… അതാണ്…., ഇനിയിത്രയൊക്കെ സ്നേഹം തന്നിട്ട്, ഇത്രകാലം ഒപ്പമുണ്ടായിട്ട്, ഒന്നും പറയാണ്ട് നീയങ്ങ്‌ട് പോയാ.., ഞാൻ ചെറുതായിട്ട് അങ്ങട് കെട്ടിതൂങ്ങി ചാവണ്ടി വരും, സങ്കടം കൊണ്ട്.., അല്ലാണ്ട് വേറെ കൊഴപ്പം ഒന്നും ഇണ്ടായിട്ടല്ല. അത്ര അവസ്ഥയാണ് നീയില്ലാതെ. നിന്റെ യീ കാല് ഞാൻ പിടിക്കാം” ഞാൻ അവളുടെ കാല് തിരഞ്ഞു. എന്തൊക്കെയാണ് പറയുന്നത്, എന്തൊക്കെയാണ് ചെയ്യുന്നതെന്ന യാതൊരുവിധ ബോധവും എനിക്കപ്പോഴുണ്ടായിരുന്നില്ല. അവളുപോയി കഴിഞ്ഞുള്ള ജീവിതത്തെ കുറിച്ചുള്ള ഭയംമാത്രം തലയിലിങ്ങനെ കത്തിനിന്നു.

“ആ പൊഴേലു മുങ്ങി ഞാൻ ചത്തേനെ യെൻ്റെ ഇവളെ,… എന്നാലും കൊഴപ്പല്ല്യാ.., ഒരു നാല് വട്ടംകൂടി ഞാൻ അതിൽ ചാടിനീന്താം. അങ്ങോട്ടുമിങ്ങോട്ടും, എന്നാലെങ്കിലും പൂവാണ്ടിരിക്കാൻ പറ്റോ…”



“എനിക്കറിയില്ല എന്ത് ചെയ്തിട്ടാ, എനിക്കെത്രക്ക് ഇഷ്ടാ നിന്നേ ന്ന് കാണിക്കാന്ന്. നീ തന്നെ പറ, ഞാൻ അതൊക്കെ ചെയ്യാം, അല്ലെങ്കി ഞാൻ കുറച്ചേരം യിങ്ങനെ തലകുത്തി നിന്നാലോ.” ഞാൻ തലകുത്താൻ നോക്കി, അവൾക്കിതെല്ലാം കണ്ട് കരച്ചിലും വരുന്നുണ്ട്, ഒപ്പം ചിരിയും പൊട്ടുന്നുണ്ട്. “എന്തൊക്കെ ആയാലും, എങ്ങനെയൊക്കെ ആയാലും, ഈ പെരുമഴയിലീ ലോകംമൊത്തം ഒലിച്ച് പോയാലും, എന്നെ വിട്ട് നീ മാത്രം പോകല്ലെ, ഞാൻ വിടില്ല.” ഞാൻ കുട്ടികളെ പോലെ വാശി പിടിച്ചാ കാല് മുറുക്കിപിടിച്ചു.



അവൾ ഒന്നുംപറയാതെ കണ്ണുതുടച്ചു കൊണ്ട് എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു.



ഞങ്ങൾ രണ്ടുപേരും ഒരുപാട് നേരം, പരസ്പരം ഒന്നുംതന്നെ പറയാതെ ബസ്സിൻ്റെ ലോങ്ങ് സീറ്റിൽ ചേർന്നിരുന്നു. അവൾ തല എൻ്റെ തോളിൽ ചായ്ചിരുന്നു. ഞാനവളുടെ കൈകൾ മുറുക്കെ എന്റെ നെഞ്ചിനോട് ചേർത്ത് പിടിച്ചിരുന്നു.



“സരു പറഞ്ഞത്, എത്ര ശരിയാ…”



“എന്താ…”



“ആരുടെ കയ്യിന്ന് രക്ഷപ്പെട്ടാലും, ഉണ്ണിയേട്ടൻ്റെ കയ്യിന്ന് ഞാൻ രക്ഷപെടില്ലാന്ന്.”



“അല്ലാ പിന്നെ…. വേണ്ടാ വേണ്ടാന്ന് വക്കുമ്പൊ. കളിക്കാ നിയ്യ്… സിസ്സാരക്കാരനല്ലയീ അരവിന്ദൻ, ടെററാ, ടെറർ…”



അവള് ചിരിക്കുമ്പോൾ കണ്ണിൽ നിന്നും കണ്ണീര് പൊടിയുന്നുണ്ടായിരുന്നു.



നല്ല പ്രായമുള്ള ആ വയസ്സൻ ബസ്സ് മൂളിമുരണ്ട് ഇളകിപുളഞ്ഞ് ചുമച്ച് തുപ്പി, ഞങ്ങളുടെ എളിയ ജീവിതത്തിന്റെ ചുരം കയറിതുടങ്ങി….



*******

‘നിങ്ങൾക്ക് മജ്‌നു ആവാൻ കഴിയുന്നില്ലെങ്കിൽ…

ലൈലയെ പറ്റി പറയാതിരിക്കുക,

കാരണം ലൈലയുടെ മൊഞ്ചിരിക്കുന്നത് മജ്‌നുവിൻ്റെ കണ്ണുകളിലാണ്……’

( ജലാലുദീൻ റൂമി വലിയവാക്കുകളിൽ പറഞ്ഞതിൻ്റെ ചുരുക്കെഴുത്ത് )