ലൗ ആക്ഷൻ ഡ്രാമ – 2


ആദ്യ പാർട്ട് വായിച്ചിട്ടില്ലേൽ ഒന്നാം ഭാഗം വായിച്ചേച് തുടർന്നു വായിക്കുക …



അങ്ങനെ ഞാൻ രാവിലെ എഴുന്നേറ്റു ഉടനെ അമ്മയുടെ അടുത്തേക്ക് പോയി . അമ്മ അടുക്കളയിൽ ആയിരുന്നു . അമ്മ എനിക്ക് കോളേജിൽ പോവാനുള്ള ചോറും കറിയും ഉണ്ടാക്കുകയായിരുന്നു . ഞാൻ അടുത്ത് ചെന്നു . അമ്മ ആകെ മൂഡ് ഓഫ് ആണെന്ന് അമ്മയുടെ മുഖം കണ്ടപ്പോൾ മനസിലായി …



ഞാൻ : എന്താ രാവിലെ മൂഡ് ഓഫ് ???



അമ്മ : ഒന്നുമില്ല …



ഞാൻ : ഇന്നലത്തെ കാര്യം ഓർത്താണോ ?? അമ്മയ്ക്കു അത്രയ്ക്ക് ഇഷ്ടമാണോ വീണ്ടും പഠിക്കാൻ …



അമ്മ : നിനക്ക് സമ്മതം ഇല്ലല്ലോ ??



ഞാൻ : അമ്മ പഠിക്കാൻ പോവുന്നതിന് എനിക്ക് പ്രശ്നം ഒന്നുമില്ല പക്ഷെ എന്റെ കോളേജിലാണ് അമ്മ പഠിക്കാൻ വരുന്നത് അതാണ് എന്റെ പ്രശ്നം .



അമ്മ : അവിടെ പടിക്കുന്നതിന് നിനക്ക് എന്താ പ്രശ്നം ?



ഞാൻ : എല്ലാവരും കളിയാക്കും അത് തന്നെ പ്രശ്നം.



അമ്മ : കളി ആകുന്നവർ കളി ആക്കും അത് നമ്മൾ ശ്രദ്ധിക്കാൻ പോവണ്ട ..



ഞാൻ : എനിക്ക് അത് പ്രശ്നമാണ് …



അമ്മ : എന്നാൽ ഞാൻ വരുന്നില്ല പോരെ ..



ഞാൻ : അമ്മ വരുന്നതിന് കുഴപ്പം ഇല്ല പക്ഷെ ഒരു കണ്ടീഷൻ ഉണ്ട് ?



അമ്മ : എന്ത് കണ്ടീഷൻ ??



ഞാൻ : അമ്മ അവിടെ പഠിക്കുന്നത് വരെ ഞാൻ അമ്മയുടെ മോൻ ആണ് എന്നുള്ളത് കോളേജിലെ പിള്ളാരോ അമ്മേടെ കൂട്ടുകാരി ആയ പ്രിൻസിപ്പാളോ അറിയെല്ല് …



അമ്മ : അത് എന്താ ഞാൻ നിന്റെ അമ്മ ആണെന്ന് പറയാൻ നാണക്കേട് ആണോ ?



ഞാൻ : അങ്ങനെ ഞാൻ പറഞ്ഞോ അമ്മ അവിടെ പഠിക്കാൻ വരുന്നത് കൊണ്ടാണ് ഈ കണ്ടിഷൻ വെച്ചത് . അല്ലേൽ അമ്മ എന്റെ അമ്മ ആണ് എന്ന് പറയാൻ എനിക്ക് അഭിമാനം ആണ് ..



അമ്മ : എന്നാലും …



ഞാൻ : എന്ത് എന്നാലും . കോളേജിൽ മാത്രംഅല്ലെ ഉള്ളു . വീട്ടിൽ വരുമ്പോൾ നമ്മൾ അമ്മയും മകനും തന്നെ..



അമ്മ : പക്ഷെ കോളേജിൽ വരുമ്പോൾ എന്നോട് മിണ്ടിക്കോണം . എനിക്ക് നീ അല്ലാതെ വേറെ കൂട്ട് ഒന്നുമില്ല …



ഞാൻ : അതൊക്കെ ഏറ്റു …. ഞാൻ പോയി കുളിക്കട്ടെ .. അമ്മ അച്ഛനോട് വിളിച്ചു പറ ഞാൻ സമ്മതിച്ചു എന്ന് ..



അമ്മ : പറയാം .. പക്ഷെ ഈ കണ്ടീഷൻ ഒന്നും ഞാൻ അച്ഛനോട് പറയില്ല ..



ഞാൻ : ഓക്കേ ..



അതും പറഞ്ഞു ഞാൻ കുളിക്കാൻ ആയിട്ട് പോയി.



ഞാൻ കുളിച്ചു ഒരുങ്ങി അപ്പം അമ്മ ചോറും പൊതി ഒക്കെ കൊണ്ട് തന്നു .



അമ്മ : ഞാൻ ആശേ വിളിച്ചു കാര്യം പറഞ്ഞു ..



ഞാൻ : അപ്പം അമ്മ കോളേജിൽ വരുന്നുണ്ടോ ??



അമ്മ : ഇല്ല അവൾ ഇങ്ങോട്ട് വരാം എന്ന് പറഞ്ഞു. അവൾക്ക് എന്റെ വീട് ഒക്കെ കാണണം എന്ന് പറഞ്ഞു . അവൾ തന്നെ അഡ്മിഷൻ എടുത്തുകൊള്ളാം എന്ന് പറഞ്ഞിട്ടുണ്ട് . പിന്നെ അവൾ വരുമ്പോൾ നീ ഇവിടെ ഇല്ലല്ലോ അപ്പം കുഴപ്പം ഇല്ല ..



ഞാൻ : അമ്മ ബി.കോം യിന് ആണോ അഡ്മിഷൻ എടുക്കുന്നത് …



അമ്മ : പിന്നല്ലാതെ കോമേഴ്‌സ് അല്ലായിരുന്നോ എന്റെ +2 വിൽ എന്റെ സബ്ജെക്റ്റ് .



ഞാൻ : അപ്പം നമ്മൾ ഒരേ ക്ലാസ്സിൽ ആയിരിക്കും പഠിക്കുന്നത് .. പിന്നെ കോളേജിൽ നമ്മൾ അമ്മയും മോനും അല്ല ഫ്രണ്ട്‌സ് ആയിരിക്കും .



അമ്മ : എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരിക്കും നീ പോരേ ..പിന്നെ നമ്മൾ കോളേജിൽ പോവുമ്പോൾ നീ എന്നെ എന്തോ വിളിക്കും ..



ഞാൻ : അത് പിന്നെ ചേച്ചി എന്ന് വിളിക്കാം നിമ്മി ചേച്ചി ഹി ഹി ഹി ….



അമ്മ : നീ ഇവിടുന്ന് ചേച്ചി എന്ന് വിളിച്ചു പ്രാക്ടീസ് ചെയ്തിട്ട് വേണം പോവാൻ അല്ലേൽ പിള്ളേരുടെ മുൻപിൽ അമ്മേ എന്ന് വിളിച്ചാൽ എല്ലാം തീരും …



ഞാൻ : എന്നാൽ നിമ്മി ചേച്ചി ഞാൻ അങ്ങോട്ട് പോവാണ് ഇനിയും നിന്നാൽ താമസിക്കും ..



അമ്മ : എന്നാൽ ശരി അനിയാ പൊക്കോ ബൈ …



ഞാൻ : അനിയാ എന്നോ ….!!



അമ്മ : നീ ചേച്ചി എന്ന് വിളിക്കുമ്പോൾ ഞാൻ അനിയാ എന്ന് വിളിക്കണ്ടേ ….



ഞാൻ : ഓ എന്നാൽ ശരി ….



അമ്മ : ഓക്കേ …



അങ്ങനെ ഞാൻ കോളേജിലോട്ട് പോയി . കോളേജിന്റെ മുറ്റത്തു മുത്തുവിന്റെയോ സൂര്യയുടെയോ ഗാങിനെ ആരെയും കണ്ടില്ല . ചിലപ്പോൾ രണ്ടുപേരും പോലീസ് സ്റ്റേഷനിൽ തന്നെ ആയിരിക്കും .



എന്തവായാലും ഞാൻ ക്ലാസ്റൂമിലോട്ട് പോയി . വിവേക് നേരത്തെ തന്നെ കോളേജിൽ വന്നായിരുന്നു .. അങ്ങനെ ഞങ്ങളുടെ ക്ലാസ് ടീച്ചർ വന്നു . എല്ലാ സ്റ്റുഡന്റിനേയും പരിചയ പെട്ടു ..



ഇന്നലെ അടിയായത് കൊണ്ട് ഫസ്റ്റ് പീരിയഡിൽ തന്നെ കോളേജ് വിട്ടായിരുന്നു .. ഫസ്റ്റ് പീരീഡ് കഴിഞ്ഞു ക്ലാസ് ടീച്ചർ പോയി .



വിവേക് : ഡാ ഈ പീരീഡ് ആരും ഇല്ലെന്ന് തോന്നുന്നു …



ഞാൻ : മ് ശെരിയാ . ഇന്ന് കോളേജിന്റെ രണ്ടു ഹീറോസിനെയും പോലീസ് വിട്ടില്ല എന്ന് തോന്നുന്നു വെല്ലോ ..



വിവേക് : ആരു പറഞ്ഞു വിട്ടില്ലാ എന്ന് .. രണ്ടു പേരും ഇന്നലെ തന്നെ ഇറങ്ങി .. ഞാൻ കണ്ടായിരുന്നു വന്നപ്പോൾ.. സൂര്യ ചേട്ടൻ ഫ്രഷേഴ്‌സ് ഡേ നടത്തുന്ന തിരക്കിലാണ് . പുള്ളിയാണ് കഴിഞ്ഞ വർഷത്തെ ചെയർമാൻ. മുത്തു പിന്നെ എവിടേലും കഞ്ചാവ് അടിച്ചു കിടക്കുന്നുണ്ടായിരിക്കും ..



ഞാൻ : ഈ സൂര്യയും മുത്തുവും തമ്മിൽ ഉള്ള പ്രശ്‌നം എന്താ …?



വിവേക് : ഇവരുടെ അച്ഛന്മാർ എംൽഎയും , എംപിയും അല്ലെ അവര് തമ്മിൽ രാഷ്ട്രീയമായി ശത്രുത ഉണ്ട് . അത് ഇവരിലോട്ടും കൂടി കയറി ..ഡാ പിന്നെ എന്റെ സൂര്യ ചേട്ടനെ കാണണം എന്ന് . ചേട്ടൻ നമ്മുടെ കാര്യം സൂര്യ ചേട്ടനോട് പറഞ്ഞിട്ടുണ്ട് .നമുക്ക് ഇപ്പം പോയാല്ലോ ..



ഞാൻ : ഇപ്പഴോ ഇപ്പം ക്ലാസ് ഇല്ലേ …



വിവേക് : ഡെയ് ഇത് സ്കൂൾ അല്ല കോളേജ് ആണ് .. വാ പോകാം



ഞാൻ : ഓക്കേ ..



അങ്ങനെ ഞങ്ങൾ സൂര്യ കാണാൻ ആയിട്ട് കോളേജ് ഓഡിറ്റോറിയത്തിലേക്ക് പോയി . അവിടെ ചെന്നപ്പോൾ ഞാൻ ഞെട്ടി . കുറെ പെണ്ണുങ്ങൾ സൂര്യയുടെ ചുറ്റിനു നിന്നു സംസാരിച്ചോണ്ട് നിൽക്കുന്നു . അതും പെണ്ണുങ്ങൾ സൂര്യയെ നോക്കുന്ന വിധം ഒരു സിനിമ നടനെ കണ്ടാൽ ആളുകൾ അത്ഭുതപ്പെട്ടു നോക്കുന്ന പോലെ ..



ഇതൊക്കെ കണ്ടപ്പോൾ സൂര്യ ആയിട്ട് ജനിച്ചാൽ മതി എന്ന് ചിന്തിച്ചു പോയി . ഞങ്ങൾ രണ്ടുപേരും സൂര്യയുടെ അടുത്തോട്ട് പോയി ..
വിവേക് : ചേട്ടാ ഞാൻ വിപിന്റെ അനിയൻ ആണ് ..



സൂര്യ : ഓ നീയായിരുന്നു അല്ലെ ആൾ . അവൻ ഇന്നലെ വിളിച്ചു പറഞ്ഞായിരുന്നു അനിയൻ കോളേജിൽ ചേർന്നിട്ടുണ്ട് അവനെ ഒന്ന് നോക്കികോണേ എന്ന് .. പ്രിയാ ഇവനാണ് വിപിന്റെ അനിയൻ ഞാൻ പറഞ്ഞില്ലേ ..



അപ്പഴാണ് ഞാൻ പ്രിയേ ശ്രദ്ധിക്കുന്നത് ഞാൻ കോളേജിൽ കുറെ പെണ്ണുങ്ങളെ കണ്ടു ഇത്ര ലുക്ക് ഉള്ള ഒരു പെണ്ണിനെ ഈ കോളേജിൽ കണ്ടില്ല . അവളെ ഫസ്റ്റ് കണ്ടപ്പഴേ എന്റെ മനസ്സിൽ എന്തോ ഫീലിംഗ് വന്നു .



ഞാൻ കണ്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും സുന്ദരി എന്റെ അമ്മയാണ് . എന്നാൽ ആ ലിസ്റ്റിലേക്ക് ഒരാൾ കൂടി കടന്നു വന്നു പ്രിയാ . എന്നാലും അമ്മ തന്നെ ആണ് നമ്പർ വൺ .



പ്രിയ : ഡിഗ്രി ഏതാ ??



വിവേക് : ബി.കോം ആണ് ചേച്ചി …



സൂര്യ : കൂടെ ഉള്ളവൻ ആരാടാ ???



വിവേക് : കൂട്ടുകാരനാണ് ചേട്ടാ …



സൂര്യ : പേര് എന്തുവാടാ ?



ഞാൻ : നീരവ് .



സൂര്യ : എന്താവായാലും വന്നത് അല്ലെ ഫ്രഷേഴ്‌സ് ഡേ ആണ് മറ്റെന്നാൾ നമുക്ക് കുറച്ചു സാധനം ഒക്കെ നിങ്ങളും കൂടെ വാ …



വിവേക് : ഓക്കേ ചേട്ടാ ..



അങ്ങനെ ഞങ്ങൾ രണ്ടു പേരും സൂര്യ ചേട്ടന്റെ കൂടെ പോയി . ചേട്ടന്റെ കാറിന്റെ അങ്ങോട്ട് ആണ് കൊണ്ടുപോയത് . ചേട്ടന്റെ വണ്ടി ചുമന്ന താർ ആയിരുന്നു .



ഞങ്ങൾ കുറെ സംസാരിച്ചു സത്യം പറഞ്ഞാൽ സൂര്യ ചേട്ടന്റെ ഫാൻ ആക്കി കളഞ്ഞു . നല്ല ഇടപടിയിലും പെരുമാറ്റവും . വെറുതെ അല്ലാ കോളേജിലെ ഹീറോ ആയത് … ഞങ്ങൾ ഫ്രഷേഴ്‌സ് ഡേ ഒരുക്കങ്ങളിൽ സൂര്യ ചേട്ടനെ സഹായിച്ചു . ഞങ്ങൾക്ക് ക്ലാസ്സിൽ കയറണം അതുകൊണ്ട് പെട്ടന്ന് തന്നെ അവിടുന്ന് പോന്നു ..



വിവേക് : എങ്ങനെ ഉണ്ട് ആള് ??



ഞാൻ : പൊളിയാടാ പുള്ളി . പുള്ളി ഒരു കിടിലൻ ലീഡർ തന്നെ …



വിവേക് : നമ്മൾക്ക് എന്തേലും പ്രശ്നം ഉണ്ടേൽ പുള്ളി നോക്കിക്കോളും ..



ഞാൻ : പുള്ളിടെ കൂടെ നിന്ന പ്രിയ എന്തോ പഠിക്കുവാ ..



വിവേക് : ഡാ ഡാ എന്താടാ പ്രിയ ചേച്ചി കുറിച്ച് ചോദിക്കുന്നത് . പുള്ളിക്കാരി നമ്മുടെ സീനിയറാ ..



ഞാൻ : നീ പറ നിനക്ക് പരിചയം ഉണ്ടോ ??



വിവേക് : പരിചയം ഇല്ല ചേട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട്. നീ ചേച്ചിയെ നോക്കണ്ട കാരണം ചേച്ചി സൂര്യ ചേട്ടനെ പ്രൊപ്പോസ് ചെയ്‌തതാണ്. പക്ഷെ സൂര്യ ചേട്ടൻ റിജെക്ട് ചെയ്തു . പ്രിയ ചേച്ചി ആണ് ഈ ക്യാമ്പസിലെ കോളേജ് ബ്യൂട്ടി.



ഞാൻ : ഹൊ സൂര്യ ചേട്ടൻ റിജക്ട് ചെയ്തല്ലോ അപ്പം കുഴപ്പം ഇല്ല . എനിക്ക് ചാൻസ് ഉണ്ട് ..



വിവേക് : ഇപ്പം സെറ്റ് ആവും നിനക്ക് … ഹി ഹി .. നിനക്ക് കണ്ടപ്പോഴേ ചേച്ചിയെ ഇഷ്ടപ്പെട്ടോ ..



ഞാൻ : അറിയില്ല അളിയാ .. പ്രിയേ കണ്ടപ്പോൾ മുതൽ നെഞ്ചിൽ ഒരു ഫീലാ ..



വിവേക് : നീ ഒരു കാര്യം ചെയ്യ് സൂര്യ ചേട്ടനുമായിട്ട് ശരിക്ക് അടുക്കണം . എന്നിട്ട് പുള്ളിയോട് കാര്യം പറയണം പുള്ളി സഹായിക്കാതെ ഇരിക്കില്ല ..



ഞാൻ : ഐഡിയ പൊളി . ഇന്ന് മുതൽ ഞാൻ എന്താവായാലും സൂര്യ ചേട്ടന്റെ പെറ്റ് ആണ് …



വിവേക് : വാ പോവാം ക്ലാസ് തുടങ്ങി കാണും ..



അങ്ങനെ പെട്ടന്ന് ക്ലാസ്സിൽ കയറി . എന്താവായാലും പൊളി ദിവസം ആയിരുന്നു . എനിക്ക് ആദ്യമായി ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നി അതുമാത്രം അല്ല കോളേജ് ഹീറോയുമായി നല്ല കമ്പനി ആയി . ഈ ദിവസത്തോടു കൂടി ഞാൻ ഈ കോളേജിനെ ശരിക്ക് ഇഷ്ടപ്പെട്ടു ..



അങ്ങനെ ഉച്ചയ്ക്ക് ചോറും ഊണും കഴിഞ്ഞു ഞാൻ ഒറ്റയ്ക്ക് ബാത്‌റൂമിൽ പോയി . മൂത്രം ഒഴിച്ചോണ്ടു ഇരിക്കുമ്പോൾ ആണ് കുറെ സീനിയർ ചേട്ടന്മാർ വന്നത് . അവര് എന്നോട് എന്തുവാ പഠിക്കുന്നതും എന്നും ഏത് ഇയർ ആണെന്നും ഒക്കെ ചോദിച്ചു . എന്നിട്ട് അവരെ എന്നെ കോളേജിലെ ഗ്രൗണ്ടിലോട്ട് വിളിച്ചോണ്ട് പോയി . എന്തിനാണ് എന്ന് ചോദിച്ചു പക്ഷെ അവർ ഒന്നും പറഞ്ഞില്ല .



ഗ്രൗണ്ടിന് ചുറ്റും കാട് പോലെ ആണ് കാട്ടിനകത്തു കയറുമ്പോൾ പൊളിഞ്ഞ ഒരു വീട് ഉണ്ട് . ഇവര് അങ്ങോട്ട് ആണ് എന്നെ കൊണ്ട് പോയത് . എനിക്ക് ആകെ പേടി ആയി .. എന്നെ കൊണ്ട് വീട്ടിനകത്തു കയറി. കയറിയപ്പോൾ ആണ് മുത്തു അവിടെ നിൽക്കുന്നത് . അപ്പം മനസിലായി ഇത് മുത്തുവിന്റെ സങ്കേതം ആണ് എന്ന് ..



സീനിയർ ചേട്ടൻ : ഡാ മുത്തു ഇവനാ ആള് …



മുത്തു : ഈ കുരുപ്പ് ആണോ ആൾ . നിന്റെ പേര് എന്തുവാ



ഞാൻ : നീരവ് ..



മുത്തു : അപ്പം നീരവ് കുട്ടാ ഫസ്റ്റ് ഇയർ ആയിട്ട് നിനക്ക് ഇച്ചിരി കിഴപ്പ് കൂടുതൽ ആണെല്ലോ ….



ഞാൻ : എനിക്ക് മനസിലാവുന്നില്ല ചേട്ടാ …



മുത്തു : ഡാ കേട്ടോടാ ഈ പാൽകുപ്പിക്ക് ഒന്നും മനസിലാവുന്നില്ല എന്ന് .. ആ മൈരൻ സൂര്യ നടത്തുന്ന പരിപാടിക്ക് അവന്റെ കൂടെ നിന്ന് കുറെ സഹായിച്ചത് അല്ലെ ഒത്തിരി ഷീണിച്ചു കാണും ഇവന് ഇച്ചിരി പാല് കൊടുത്താലോ …



ഞാൻ : അത് എന്റെ കൂട്ടുകാരന്റെ ചേട്ടന്റെ ഫ്രണ്ട് ആണ് അന്നേരം പരിചയപ്പെടാൻ പോയപ്പോൾ എന്നെ കൂടെ കൂട്ടിയത് ആണ് ..



മുത്തു : അപ്പം നീ പരിചയപ്പെടാൻ പോയപ്പോൾ നീ അവന്റെ മണി അടിച്ചു അങ്ങ് നിന്നു . നീ ഇന്നലെ കോളേജിൽ വന്നതേ ഉള്ളു അപ്പഴേ നീ സൂര്യയുടെ സൈഡ് ആയി അല്ലെ …



ഞാൻ : ഇല്ല ചേട്ടാ …..



മുത്തു : ഇല്ലേ അപ്പം പാൽക്കുപ്പി പറ നീ ആരുടെ സൈഡ് ആണ് …



ഞാൻ : ഞാൻ അങ്ങനെ ആരുടേയും സൈഡ് അല്ല ചേട്ടാ …



മുത്തു : ഹ ഹാ ഹ . കൊള്ളാല്ലോ നീ . നീ ഇന്ന് ഒരാളുടെ സൈഡ് ആയിട്ട് നീ ഇവിടുന്നു പോവൂ ..

ഞാൻ ഫൈനൽ ആയിട്ട് ചോദിക്കുവാ നീ ആരുടെ സൈഡ് ആണ് …



എനിക്ക് പേടി ആയി ഇവന്റെ സൈഡ് ആണെന്ന് പറഞ്ഞില്ലേൽ ഇവൻ ഇവിടെ വെച്ചു എന്തേലും ചെയ്യും എന്ന് എനിക്ക് മനസിലായി ..



ഞാൻ : ഞാൻ ചേട്ടന്റെ സൈഡ് ആണ് …



മുത്തു : ഉയ്യോ … ഞാൻ അങ്ങ് വിശ്വസിച്ചു കുട്ടാ. ഹ …… ഹാ …… ഹ …….



ഞാൻ : സത്യം ആയിട്ടും ചേട്ടാ ഞാൻ ചേട്ടന്റെ സൈഡാ …



മുത്തു : എന്നാൽ അത് ഒന്ന് അറിയണം എല്ലോ .. ഇന്ന് മുതൽ ഇവൻ നമ്മുടെ പെറ്റാണ് .. അപ്പം ഞാൻ പറയുന്നത് എല്ലാം നീ അനുസരിച്ചോണം ..



ഞാൻ : ശരി ചേട്ടാ …



മുത്തു : അങ്ങനല്ല പാൽക്കുപ്പി . പെറ്റ് എന്ന് പറഞ്ഞാൽ പട്ടി എന്നാണ് .. പട്ടി ശരി ചേട്ടാ എന്ന് പറയുവോ . ഹ ഹ ഹ ….. അപ്പം പറ നീ അനുസരിക്കുവോ …


ഞാൻ : ചേട്ടാ പ്ളീസ് എനിക്ക് പേടി ആവുന്നു ഞാൻ പൊക്കോട്ടെ …



മുത്തു : നിന്നോട് ഞാൻ പറഞ്ഞു പട്ടി ഇങ്ങനെ ആണോ പറയുന്നത് .. നീ പറഞ്ഞില്ലേൽ നിന്റെ തുണി എല്ലാം ഊരി ജട്ടി മാത്രം ഇട്ടു ഇന്റെർവെലിന് നിന്നെ കോളേജ് മുറ്റത്തു കൊണ്ടിടും അത് വേണോ .. അത് കൊണ്ട് ഫൈനൽ ആയിട്ട് ചോദിക്കുവാ .. നീ പറ ഞാൻ പറയുന്നത് എല്ലാം അനുസരിക്കുവോ ….



എനിക്ക് വല്ലാതെ പേടി ആയി പോയി ഞാൻ കരഞ്ഞു പോയി . ഇനിയും എന്ത് ചെയ്യും ഞാൻ ..



മുത്തു : ഡാ പറ നീ അനുസരിക്കുവോ …



ഞാൻ : ബൗ.. ബൗ ..



മുത്തു : ങേ …. കേട്ടില്ല …..



ഞാൻ : ബൗ ….. ബൗ ……



മുത്തു : ഒന്നൂടെ ……….. ഹ ……. ഹ………ഹ…..



ഞാൻ : ബൗ ….. ബൗ…. ബൗ …….



മുത്തു : ഇപ്പം എനിക്ക് വിശ്വാസം ആയി നീ എന്റെ സൈഡ് ആണ് എന്ന് .. ഇനിയും ഞാൻ കുറേ കാര്യങ്ങൾ പറയും അതും നീ അനുസരിച്ചോണം .. ഇനിയും നീ എല്ലാ ദിവസവും നീ ഉച്ചയ്ക്ക് ഇവിടെ വരണം …. മനസ്സിലായോ …



ഞാൻ : ബൗ … ബൗ …



മുത്തു : ഹ ഹ … ശരി ചേട്ടാ എന്ന് പറ …



ഞാൻ : ശരി ചേട്ടാ ..



പെട്ടന്ന് മുത്തു എന്റെ അടുത്തു വന്നേച്ചു ..



മുത്തു : പേടിച്ചു പോയോ എന്റെ കുട്ടാ … ഹ ഹ ഹ.. പേടിക്കണ്ട ഇതൊക്കെ ചുമ്മാ …..



ഞാൻ : മ്മ് …



മുത്തു : പൊക്കോ … പറഞ്ഞെതെല്ലാം ഓർമയുണ്ടല്ലോ …



ഞാൻ : ഉണ്ട് ..



പെട്ടന്ന് കഞ്ചാവ് ആണ് എന്ന് തോന്നുന്നു അതും വലിച്ചോണ്ട് പോയി

അങ്ങനെ ഞാൻ അവിടുന്ന് പോയി … ഞാൻ പെട്ടന്ന് ബാത്ത്റൂമിൽ പോയി. പൊട്ടി കരഞ്ഞു. ഇത് പോലെ എന്നെ ആരും അപമാനിച്ചിട്ടില്ല ഉപദ്രവിച്ചിട്ടും ഇല്ല … എനിക്ക് വല്ലാത്ത ഷോക്ക് ആയി പോയി …



ഞാൻ ഉടനെ ബാഗ് എടുത്ത് പനി ആണെന്നുള്ള രീതിയിൽ വീട്ടിൽ പോയി … അമ്മയോടും പനി ആയോണ്ട് വന്നതാണ് എന്ന് പറഞ്ഞു .. അടുത്ത ദിവസം ഞാൻ കോളേജിൽ പോയില്ല …



അന്ന് രാത്രിയിൽ അമ്മ എന്റെ റൂമിൽ വന്നു ..



അമ്മ : പനി കുറവുണ്ടോടാ …



ഞാൻ : ഉണ്ട് …



അമ്മ : ഡാ എന്റെ അഡ്മിഷൻ ശരി ആയി . നാളെ കോളേജിൽ പോവണം .. നീ നാളെ വരുമെല്ലോ എന്റെ കൂടെ??



എനിക്ക് കോളേജ് പോവാനേ ഇപ്പം താൽപര്യം ഇല്ല. അമ്മ ആദ്യമായിട്ടു കോളേജിൽ പോവുകയും ആണ് . അപ്പം എങ്ങനെ ഞാൻ അമ്മേ ഒറ്റയ്ക്കു വിടും എന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു ….



ഞാൻ : വരാം അമ്മേ ..



അമ്മ : എന്നാൽ കിടന്നോ നാളെ കാണാം ഗുഡ് നൈറ്റ് ..



ഞാൻ : ഓക്കേ അമ്മേ …



നാളെ കോളേജിൽ പോയാൽ ആ മുത്തുവിന്റെ അവിടെ ചെല്ലണം മെല്ലോ .. എനിക്ക് ഇപ്പം മുത്തുവിനെ കാണുമ്പോഴേ പേടിയാ … അങ്ങനെ നാളെ ആയി അമ്മ ഞാനും ഒരുങ്ങി കോളേജിൽ പോവാൻ . അമ്മ ഒരു പിങ്ക് കളർ സാരി ആണ് അമ്മേ അടിപൊളി ലുക്ക് ആണ് കാണാൻ ..



അങ്ങനെ ഞാനും അമ്മയും കോളേജിലേക്ക് പോയി . എന്റെ ഒരു പ്രാർത്ഥന മുത്തു ഇന്ന് കോളേജിൽ വരല്ലേ എന്നാണ് എന്നാൽ ഞാൻ കോളേജിൽ എത്തിയപ്പഴേ കണ്ടത് മുത്തുവിനെ ആണ് … എന്റെ മനസ്സിൽ ഒരു ഇടിമിന്നൽ ഏറ്റു ..



അമ്മേടെ മുൻപിൽ വെച്ചു എന്നെ എന്തേലും ചെയ്യുമോ എന്നുള്ള പേടി ആണ് …. ഞാനും അമ്മയും കൂടി മുന്നോട്ട് പോയി . പെട്ടന്ന് എന്നെ മുത്തുവും ഗാങ്ങും എന്നെയും അമ്മയും വിളിച്ചു ..



ഞാൻ ശരിക്കും പേടിച്ചു . പക്ഷെ മുത്തു എന്നെ ശ്രദ്ധിക്കുന്നേ ഇല്ല . അമ്മയെ ആണ് മുത്തു നോക്കുന്നത് .. പെട്ടന്ന് അമ്മേ നോക്കി മുത്തു …



മുത്തു : പുതിയത് ആയിട്ട് വന്ന മിസ്സ് ആണോ ??



അമ്മ എന്നെ നോക്കിയേച്ചു



അമ്മ : അല്ല .. ഞാൻ ഇവിടെ പഠിക്കാൻ വന്നതാണ്.



മുത്തു ഇത് കേട്ട് ഭയങ്കര ചിരി …..



മുത്തു : ചേച്ചിക്ക് എത്ര വയസ്സ് ഉണ്ട് ??



അമ്മ : 38 …



മുത്തു : വീട്ടുകാർ ഇപ്പഴാണോ വിട്ടത് പഠിക്കാൻ .. ഹി ഹി ഹി …..അപ്പം ഫസ്റ്റ് ഇയർ ആണ് അല്ലെ ..



അമ്മ : മ്മ് …



മുത്തു : പേര് എന്തുവാ ??



അമ്മ : നിമ്മി …



മുത്തു : ആഹാ സൂപ്പർ നെയിം . അപ്പം പാട്ട് ആണോ ഡാൻസ് ആണോ ???



അമ്മ : മനസിലായില്ല



മുത്തു : ഡാ മക്കളെ ചേച്ചിക്ക് മനസിലായില്ല എന്ന്? ചേച്ചി ഇപ്പഴ് അല്ലെ പഠിക്കാൻ വരുന്നത് അപ്പം അറിയില്ല ആയിരിക്കും .. എന്നാൽ ഞാൻ പറഞ്ഞു തരാം .. സീനിയർ പറയുന്നത് ജൂനിയർ കേൾക്കണം.. ജൂനിയർ ചേച്ചി പാട്ട് ആണോ ഡാൻസ് ആണോ ചെയ്യുന്നത് …



അമ്മ : ഞാൻ നിങ്ങളെക്കാൾ പ്രായത്തിന് മൂത്തത് ആണ് …



മുത്തു : ഈ കോളേജിൽ പ്രായം ഒന്നും ഇവിടെ വിഷയം ഇല്ല .. നീരവ് കുട്ടാ നീ ഒരു പാട്ട് പാട് ചേച്ചി ഡാൻസ് കളിക്കും …



പെട്ടന്ന് മുത്തു എന്നോട് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി പോയി ..



ഞാൻ : എനിക്ക് പാട്ട് പാടാൻ അറിയില്ല …



മുത്തു : ഇത് കൊള്ളാല്ലോ .. എന്നാലേ നീ പാടി ചേച്ചി ഇവിടെ ഡാൻസ് കളിപ്പിച്ചിട്ടേ നിങ്ങൾ രണ്ടാളും ക്ലാസ്സിന് കയറുന്നൊള്ളു …



അമ്മ : റാഗിങ് ഒന്നും ഈ കാലത്തു നടക്കില്ല മക്കളെ …



മുത്തു : ശരി അമ്മേ ….. അമ്മ പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല ഹ…. ഹി ….. ഹ …….. ഹ ……. ചേച്ചി എന്നാൽ രാമ നാമം ജപിച്ചു വീട്ടിൽ ഇരുന്നാൽ മതി … ക്ലാസ്സിൽ കയറണം എങ്കിൽ ഞാൻ പറയുന്നത് അനുസരിക്ക് ..



ആകെ പണി ആയി എന്ന് മനസിലായി .. എന്ത് ചെയ്യും ഇനിയും …. പെട്ടന്നാണ് പ്രിൻസിപ്പൽ കയറി വന്നത് …



പ്രിൻസിപ്പൽ : എന്തുവാടാ പ്രശ്നം റാഗിങ് ആണോ. ഡാ മുത്തു നിനക്ക് പലപ്പോഴും വാണിംഗ് തന്നിട്ടുള്ളത് അല്ലെ ഇവിടെ റാഗിങ്ങ് പറ്റില്ല എന്ന്.. നിമ്മി പ്രശ്നം ഒന്നുമില്ലല്ലോ …



അമ്മ : ഇല്ല



പ്രിൻസിപ്പൽ : നീ വാ ….



അങ്ങനെ പ്രിൻസിപ്പൽ അമ്മേ വിളിച്ചോണ്ട് പോയി അമ്മ മുത്തുവിനെ ഒരു രൂക്ഷ നോട്ടം നോക്കിയിട്ട് ആണ് പോയത് . ഞാനും കൂടെ പോയി . ഞാൻ തിരിഞ്ഞു നോക്കി അമ്മേ തന്നെ ആണ് മുത്തു നോക്കികൊണ്ടിരിക്കുന്നത് … എനിക്ക് എന്തോ നോട്ടം അങ്ങോട്ട് ശരി അല്ല എന്ന് തോന്നി ..



അമ്മ : ആശേ ഫസ്റ്റ് ദിവസം ഇത്രയും പ്രതീക്ഷിച്ചില്ല .. റാഗിങ്ങ് ഉണ്ടാവുമോ എന്ന് ഞാൻ ഓർത്തില്ല ..


ആശ : വിട്ടുകള നീ .. ഇപ്പഴത്തെ പിള്ളേർ അല്ലെ ..ഇന്ന് ക്ലാസ് കാണില്ല ഇന്ന് ഫ്രഷേഴ്‌സ് ഡേ ആണ് ..



അമ്മ : ഫ്രഷേഴ്‌സ് ഡേ യോ ..



ആശ : ഈ പൊട്ടി .. ഫസ്റ്റ് ഇയർ പിള്ളേർക് വേണ്ടി നടത്തുന്ന പ്രോഗ്രാം .. സ്റ്റേജിൽ ഓരോ പിള്ളാരെ വിളിക്കും അവര് പാട്ടോ ഡാൻസോ എന്തേലും ചെയ്യണം ..



അമ്മ : ഞാൻ ചെയ്യണോ …



ആശാ : പിന്നല്ലാതെ … നീ ഡാൻസ് പഠിച്ചിട്ടില്ലേ ..പിന്നെ എന്താ ..



പെട്ടന്ന് സൂര്യ വന്നു … ഞങ്ങളുടെ അടുത്തേക്ക് വന്നു …



സൂര്യ : മാം പരുപാടി തുടങ്ങാറായി ..



ആശ : ഇപ്പം വരാം . പിന്നെ സൂര്യ ഇതാണ് നിമ്മി നമ്മുടെ കോളേജിലെ ഏറ്റവും പ്രായം കൂടിയ സ്റ്റുഡന്റ് … നിമ്മി ഇതാണ് നമ്മുടെ ചെയർമാൻ സൂര്യ .



സൂര്യ : ഹായ് .. മാം പറഞ്ഞായിരുന്നു ഇങ്ങനെ ഒരാൾ പഠിക്കാൻ വരുന്നുണ്ട് എന്ന് .



ആശ : പിന്നെ ഇവളാണ് എന്റെ ബെസ്റ്റ് ഫ്രണ്ട് .പിന്നെ ഇവളെ സ്റ്റേജിൽ വിളിക്കണം ഇവൾ ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുണ്ട് ..



സൂര്യ : അത് ഞാൻ ഏറ്റു മാം ..



അമ്മ : അയ്യോ വേണ്ട ..



സൂര്യ : അതൊന്നും പറഞ്ഞാൽ പറ്റില്ല . ചേച്ചിക്ക് ഡാൻസ് കളിയ്ക്കാൻ കഴിവ് ഉണ്ടേൽ ചേച്ചി സ്റ്റേജിൽ കളിച്ചേ പറ്റു .. ചേച്ചി ഓഡിറ്റോറിയത്തിൽ കയറിക്കോ .



അമ്മ : മ്മ് ..



അങ്ങനെ ഞങ്ങൾ ഓഡിറ്റോറിയത്തിൽ കയറി . പരുപാടി തുടങ്ങി… ഓരോരുത്തരെ സ്റ്റേജിൽ വിളിപ്പിച്ചു ഓരോന്ന് ചെയ്യിപ്പിച്ചു . സൂര്യ ചേട്ടൻ ആണ് ആങ്കർ . പുള്ളിയാണ് ഓരോരുത്തരെ സ്റ്റേജിലോട്ട് വിളിക്കുന്നത് . എന്നെ വിളിക്കും എന്ന് കരുതി പക്ഷെ അമ്മ ആണ് വിളിച്ചത് .. അമ്മ സ്റ്റേജിലോട്ട് കയറി .



അമ്മ സ്റ്റേജിലോട്ട് കയറിയപ്പോൾ ആണ് കോളേജിൽ എല്ലാ പിള്ളേരും അമ്മേ കാണുന്നത് . എന്റെ പുറകിൽ ഇരുന്ന പല സീനിയർ ചേട്ടന്മാരും എന്നാ കിടു ലുക്ക് പറയുന്നത് കേട്ട് . അത് കേട്ടപ്പോൾ എനിക്ക് അഭിമാനം തോന്നി ..



സൂര്യ ചേട്ടൻ അമ്മേ ഇൻട്രൊഡ്യൂസ് ചെയ്തു പ്രായത്തിൽ മൂത്തത് ആണ് എന്നും ക്ലാസിക്കൽ ഡാൻസർ ആണെന്നും ഒക്കെ . അമ്മ ഒരു ഡാൻസ് ചെയ്യാൻ സൂര്യ പറഞ്ഞു . അമ്മ സമ്മതിച്ചു …



ഒരു ക്ലാസിക്കൽ സോങ് ഇട്ടു അമ്മ ഡാൻസ് ചെയ്തു തുടങ്ങി .. അമ്മ പിങ്ക് സാരി ഉടുത്തു ഡാൻസ് കളിക്കുമ്പോൾ പ്രത്യേക ഭംഗി ആണ് അമ്മയ്ക്കു . പെട്ടന്ന് ആണ് ഭയങ്കര സൗണ്ടിൽ പുറകിൽ നിന്ന് കൂവുന്നത് കേട്ടത് . പുറകോട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഞെട്ടി ..



മുത്തുവായിരുന്നു അത് ….



മുത്തു : കൂ ………………… കൂ …………………… നിർത്തീട്ട് പോ ചേച്ചി …………… കൂ ……………..ഇതിലും നല്ലത് കിന്നാരത്തുമ്പി സിനിമ ഇടുന്നതാ …… കൂ …… കൂ ……..



എനിക്ക് ഇത് കേട്ടപ്പോൾ ആ കോപ്പനെ തല്ലി പൊളിക്കാൻ തോന്നി . മുത്തു കൂവുന്നത് കണ്ട് മുത്തുവിന്റെ ഗാങ്ങിൽ ഉള്ള ആൾക്കാരും കൂവാൻ തുടങ്ങി … കൂവൽ ശക്തം ആയപ്പോൾ അമ്മ ഡാൻസ് കളിക്കുന്നത് നിർത്തി … അമ്മ ആകെ വിഷമത്തിലായി .. പരുപാടി ഫുൾ അലങ്കോലം ആയി …



പെട്ടന്ന് സൂര്യ ചേട്ടനും ഗാങ്ങും മുത്തുവിനെ തല്ലാൻ ആയി പോവാൻ തുടങ്ങി .. പക്ഷെ പ്രിൻസിപ്പാൾ തടഞ്ഞു ..



ഞാൻ അമ്മേ നോക്കി അമ്മ കരഞ്ഞ മട്ടാണ് .. സൂര്യ ചേട്ടൻ അമ്മയുടെ അടുത്തു ചെന്ന് എന്തെക്കെയോ പറയുന്നുണ്ട് … കൂടെ പ്രിൻസിപ്പാൾ ഉണ്ട് …



ഞാൻ മുത്തുവിനെ ശരിക്കും വെറുത്തുപോയി . കഴിഞ്ഞ ദിവസം എന്നെ അപമാനിച്ചു ഇപ്പോൾ എന്നെയും അപമാനിച്ചു . ആ മുത്തുവിനെ എന്തേലും ചെയ്യണം എന്ന് ഞാൻ ചിന്തിച്ചു കൊണ്ടേ ഇരുന്നു ..



തുടരും …..



Nb : ഈ പാർട്ട് ഇഷ്ടപെട്ടാൽ ലൈക് കമന്റ് തന്ന് സപ്പോർട്ട് ചെയ്യുക … നിങ്ങളുടെ സപ്പോർട്ട് ആണ് അടുത്ത പാർട്ട് എഴുതാനുള്ള പ്രചോദനം .. കഥ ഇഷ്ടപെട്ടില്ലേലും അത് കമെന്റിൽ പറയുക …