കുഞ്ഞേച്ചി എന്താ ഇവിടെ – 4ഇത്രയും വൈകിയതിൽ ഞാൻ എല്ലാവരോടും മാപ്പ് ചോദിക്കുന്നു മനഃപൂർവം അല്ല… ഞാൻ എഴുയിരിക്കുന്ന ശൈലി നിങ്ങൾക്ക് ഇഷ്ടപെടുമ്മോന്നറിയില്ല എന്തായാലും ഇതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യണം… പിന്നെ ഒരു കാര്യം ഞാൻ എന്തായാലും ഈ കഥ പാതിവഴിയിൽ നിർത്തിപോകാൻ തീരുമാനിച്ചിട്ടില്ല…തുടർന്ന് വായിക്കുക….അത് തന്നെയും പിന്നെയും ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ ആണ് എന്റെ ഫോൺ റിങ് ചെയ്തത്… നോക്കിയപ്പോൾ നൗഫൽ ആണ്… ഏഹ്…ഇവനും ക്ലാസ്സിൽ പോയില്ലേ എന്ന് ഓർത്തുകൊണ്ട് ഞാൻ അത് അറ്റൻഡ് ചെയ്തത്….

“””””എന്താടാ..മൈരേ നിന്നേ എത്രവട്ടം വിളിച്ചു… നിനക്ക് എന്താ ഇന്നലെ ഒക്കെ ഫോൺ എടുത്തിരുന്നങ്കിൽ….””””എന്നോരോറ്റ ചാട്ടമായിരുന്നു ഞാൻ കേട്ടത്….

“””””സോറി…. അളിയാ…എടുക്കാൻ പറ്റിയില്ല… നീയൊന്ന് ക്ഷമിക്ക്….”””എന്ന് ഞാൻ മറുപടിയിൽ ഒതുക്കി…

“”””എന്നിട്ട് എങ്ങനെ ഉണ്ടായിരുന്നു… ഫസ്റ്റ് നൈറ്റ്‌ ഒക്കെ “”””എന്ന് ചോദിച്ചതിനോടൊപ്പം തന്നെ കൊറേ കൂട്ട ചിരി കേൾക്കാമായിരുന്നു… എന്തായാലും അവൻ ക്ലാസ്സിൽ പോയിട്ടുണ്ട് ഫോൺ സ്പീക്കർ മോഡിൽ ആയിരിക്കും കൂടെ അവന്മാരും ആണ് ഉള്ളതെന്ന് എനിക്ക് മനസിലായി…

“”””എടാ…കുണ്ണേ നിനക്ക് അറിയണോ…എന്ന ഇങ്ങോട്ടേക്ക് വാ… ഞാൻ പറഞ്ഞു തരാം…”””” എന്റെ മറുപടി കേട്ടപ്പോൾ ആ കൂട്ടച്ചിരി ഉച്ചത്തിലാക്കുകയാണ് ഉണ്ടായത്…

മൈര്…. ഇതിപ്പോൾ എല്ലാവരും അറിഞ്ഞിട്ടുണ്ട്… അതെന്തായാലും അവന്മാരോട് ചോദിച്ചു നോക്കാം…“”””എടാ… ഈ സംഭവം എല്ലാരും അറിഞ്ഞല്ലേ “”” എന്റെ ചോദ്യത്തിന്…“””””പിന്നെ… ഞങ്ങളെല്ലാം ഇന്നലെ തന്നെ അറിഞ്ഞതാണ്…. നീ നമ്മുടെ ഗ്രൂപ്പും പിള്ളേരുടെ സ്റ്റാറ്റസ് ഒന്നും കണ്ടില്ലാരുന്നോ…. ബാക്കി അറിയാത്തവരൊക്കെ ഇന്ന് രാവിലെ അറിയിച്ചിട്ടുമുണ്ട്….””””.. എന്ന അവന്റെ മറുപടി കേട്ടിട്ട് ഞാൻ തലയിൽ കൈ വെച്ചുപോയി “”””നിനക്കൊക്കെ എന്തിന്റെ കഴപ്പാടാ… പുറന്മാരെ”””… എന്ന് ചോദിക്കാനേ എന്റെ നാവ് പൊങ്ങിയുള്ളു…മൈര് എല്ലാരും അറിഞ്ഞന്ന് അവൻ കൂടെ പറഞ്ഞപ്പോൾ എന്റെ മനസ് തളർന്നത് പോലെയായി… ഇനി പഠിത്തം കൂടെ നിർത്തിയാൽ മതി… ഞാൻ ഇനി ആ ക്ലാസിൽ എങ്ങനെ ഇരിക്കും… അത് പോട്ടെ ബാക്കിയുള്ള അധ്യാപകരുടെയും സഹപാഠികളുടെയും മുഖത്തു എങ്ങനെ നോക്കും… ഓർത്തിട്ട് തന്നെ എന്തോ പോലെ….എന്റെ അനക്കം ഒന്നുമില്ലാതിരുന്നിട്ടാണെന്ന് തോന്നുന്നു.. അവൻ “””എന്ത് പറ്റി അളിയാ…”””എന്ന് ചോദിക്കുന്നുകൂടി ഉണ്ടായിരുന്നു… അതിനും എനിക്ക് നാക്ക് പൊന്തിയില്ല…“”””ഡാ… നീ നാളെ എങ്കിലും ക്ലാസിൽ വരുമോ… നിനക്ക് ഒന്നാമത്തെ അറ്റെൻഡൻസ് ഇല്ല… അതിന്റെ ഇടക്ക് ഇങ്ങനെ ലീവും എടുത്താൽ എങ്ങനെ ശെരിയാകും”””എന്ന് അവൻ ചോദിച്ചപ്പോൾ…“””ഞാൻ എങ്ങും ഇല്ല ഇനിയാ… കോളേജിലേക്ക്…””””

“””എടാ… മൈരേ നാണക്കേട് പേടിച്ചിട്ടാണോ നീ വരത്തെ…. നിന്നേ ആര് എന്ത് പറയാനാ… നീ ഒരു കല്യാണം അല്ലെ കഴിച്ചത് അതിനിപ്പോൾ എന്താ… പറയുന്നവന്മാരെ ഞങ്ങൾ നോക്കിക്കോളാം…”””… എന്റെ മറുപടി കേട്ടിട്ട് നാണക്കേട് പേടിച്ചാണ് ഞാൻ വരാത്തത് എന്ന് അവന് മനസിലായി കാണണം അതുകൊണ്ടാണ് എനിക്ക് ധൈര്യം തരാൻ അവൻ അങ്ങനെ പറഞ്ഞത്…“””പിന്നെ നിനക്ക് അങ്ങനെ പറയാം… നാണക്കേട് മുഴുവൻ എനിക്കല്ലേ “””….“”””എന്റെ പൊന്ന് മൈരേ… ഒരു കല്യാണം കഴിക്കുന്നത് അതിനുമാത്രം നാണക്കേട് വരാൻ എന്താ കാര്യം “””… പെട്ടന്നാണ് അവന്റെ സംസാരത്തിന്റെ ടോൺ മാറിയത്… ഇവൻ എന്നെ വിടുന്ന ലക്ഷണം ഇല്ല എന്നാണ് തോന്നുന്നത്…

“””അഹ്… ശെരി സമ്മതിച്ച്… വരാം “””… എന്ന് ഞാൻ ഒരു ഒഴുക്കൻ മട്ടിലാണ് അവനോട് സമ്മതം മൂളിയത്…എന്റെ ഉള്ളിലിരുപ്പ് മനസിലാക്കിയത് പോലെ…

“”””വന്നില്ലെങ്കിൽ…. ഞങ്ങൾക്ക് കൊണ്ടുവരാൻ അറിയാം കേട്ടോ “””… എന്ന അവന്റെ വർത്തമാനത്തിൽ എനിക്ക് ഒരു കാര്യം മനസിലായി… ഇനി കോളേജിൽ പോവാണ്ടിരിക്കുന്ന കാര്യം ചിന്തിക്കകൂടി വേണ്ട…

“””””എന്നിട്ട് അനാമിക മിസ്സ്‌ എന്തെ…..”””””ഈ മൈരന്മാർ ഞാൻ ഇപ്പോളും ജീവനോടെ ഉണ്ടോന്ന് തിരക്കാനാണോ… അതോ അവളുടെ സുഖവിവരം അന്യോഷിക്കാൻ ആണോ വിളിച്ചേ….

“”””ആ… അവിടെവിടേയോ ഉണ്ട് “”””…. ഞാൻ ഒരു ഒഴുക്കൻ മട്ടിൽ മറുപടി അങ്ങ്പറഞ്ഞു…

“””അതെന്താടാ അങ്ങനെ ഒരു ടോക്ക്… സംസാരം കേട്ടിട്ട്… നിന്റെ കയ്യിൽ ഇരിപ്പുകൊണ്ട് മിസ്സ്‌ ചേരവയ്ക്ക് നിന്റെ തലക്കിട്ടു ഒന്ന് താങ്ങിയ പോലെ ഉണ്ടല്ലോ”””…“”””പിന്നെ… ഒന്നു വെച്ചിട്ട് പോടാ… മൈരേ”””…അവന്റെ ഒരു ഊമ്പിയ തമാശ…ഓഹ്.. മൈരന്മാർ എല്ലാം കെടന്ന് തൊലിക്കുന്നുണ്ട്…“”””എടാ… പിന്നെ അക്ഷര വല്ലതും പറഞ്ഞോ നിന്നോടൊക്കെ”””….അവൾ അവനോട്‌ എന്തേലും പറഞ്ഞായിരുന്നോ എന്നറിയാനായി ഞാൻ ചോദിച്ചു…“””””ഇന്നലെ സംഭവം അറിഞ്ഞപ്പോൾ വിളിച്ചായിരുന്നു… സത്യം ആണോ എന്നറിയാനായിരിക്കും… ഇന്ന് കോളേജിൽ വന്നിട്ടുണ്ടോ എന്നറിയില്ല… കണ്ടില്ല അവളെ…”””എന്ന് അവൻ പറഞ്ഞപ്പോൾ എനിക്ക് ചെറിയ വിഷമം തോന്നാതിരുന്നില്ല… പാവം…“”””എന്താടാ… നിന്നേ അവൾ വിളിച്ചോ “””… എന്നവന്റെ ചോദ്യത്തിന്… ഞാൻ “””ഏയ്‌… ഇല്ല… വിളിച്ചില്ല “””… എന്ന് കള്ളം പറഞ്ഞു… ഇനിയെങ്ങാനം വിളിച്ചായിരുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ അവൾ പറഞ്ഞ കാര്യം അവനോട് പറയേണ്ടി വന്നേനെ… അവൻ ഇപ്പോൾ അത് അറിയണ്ട എന്ന് തോന്നി ….അവൻ പിന്നെ അതിനെ കുറിച്ച് ഒന്നും സംസാരിച്ചില്ല… അല്ലെങ്കിൽ എന്നെ ഓളാൻ വേണ്ടി എന്തേലും കിട്ടിയാമതി അവന്മാർക്ക്… അവൻ ആരോടോ കുശുകുശുക്കുന്നുണ്ട്… എന്നിട്ട് അവൻ ഫോൺ കൈ മാറി…“”””എടാ…. മനുവിന് നിന്നോട് എന്തോ പറയണം എന്ന് “”””… പറഞ്ഞുകൊണ്ട് അവൻ ഫോൺ മനുവിന്റെ കൈയിൽ കൊടുത്തതായിരിക്കും… അപ്പോ ഇവന്മാർ ആരും ക്ലാസ്സിൽ കേറിയില്ലേ…ഇനി ഇവൻ എന്തും പറഞ്ഞാണോ എന്നെ വാരാൻ പോകുന്നത്…

“””””അളിയാ… ഹാപ്പി മാരീഡ് ലൈഫ് “””””… അവന്റെ വായിൽ നിന്നും കേട്ടപ്പോൾ… അതിന് ഞാൻ ഒരു മൂളൽ മാത്രമായി മറുപടി ഒതുക്കി….“””””ചെലവ് എപ്പോ തരും “”””…. എന്ന് കൂടെ അവൻ ചോദിച്ചപ്പോൾ…. അപ്പോ ഇവിടെ വിഷയം ചെലവ് ആണ്…കല്യാണം കഴിഞ്ഞതിന്റെ ചെലവ് ആണോ അതോ ഇനി അവളുടെ കയ്യിൽ നിന്ന് എനിക്ക് കിട്ടാൻപോകുന്ന ഇടിക്ക്‌ വേണ്ടിയുള്ളത് ആണോ എന്ന് കൂടെ അവന്മാർ വ്യക്തമാക്കിയാൽ മതി… തെണ്ടികൾ…ഏയ്യ് അവൾ ഇടിക്കാൻ ഒന്നും പോകുന്നില്ല… എങ്ങാനം ഇടിച്ചാൽ അവൾ വിവരം അറിയും… അല്ല പിന്നെ …

“”””ഡാ… നീ കേൾക്കുന്നുണ്ടോ “””അവന്റെ ചോദ്യത്തിന്.“””ആടാ… തരാംവൈകിട്ട് ഇങ്ങ് പോര്..””””“””അയ്യോ… നിന്റെ വീട്ടിലേക്ക് ഞങ്ങൾ ഇല്ല “”””എന്റെ മറുപടി കേട്ടിട്ട് വീട്ടിലേക്ക് വരാൻ പറഞ്ഞതാണെന്ന് കരുതിയാണ് അവൻ അങ്ങനെ പറഞ്ഞത്.കുഞ്ഞേച്ചിയെ പേടിച്ചിട്ട് ആയിരിക്കണം.. ഒരേ ഡിപ്പാർട്മെന്റ് അല്ലെങ്കിലും ഞങ്ങൾ പറഞ്ഞ് അവളെ കുറിച്ച് അവന്മാർക്കും അറിയാം എനിക്ക് ഒഴിച്ച് ബാക്കിഎല്ലാവർക്കും അവളെ വല്യ കാര്യമാണ് ചിലപ്പോൾ മറ്റുള്ള അധ്യാപകരെക്കാളും ഫ്രണ്ട്‌ലി ആയതുകൊണ്ടായിരിക്കും. എന്നെ പരിചയമുള്ളത് കൊണ്ട് ആവണം എന്നോട് റഫ് ആയിട്ടുള്ള പെരുമാറ്റവും …അവളെ വെറുപ്പിക്കണ്ടെന്ന് കരുതിയിട്ടായിരിക്കും അവന്മാർ വരാത്തെ…“”””പ്ഫാ… അതിന് ആരാ പറഞ്ഞെ നിന്നോടൊക്കെ ഇങ്ങോട്ടേക്ക് വരാൻ “”””“””””പിന്നെ എങ്ങോട്ടേക്ക് വരുന്ന കാര്യമാ നീ പറഞ്ഞെ “”””… എന്ന് അവന്റെ സംശയത്തോട് കൂടിയുള്ള ചോദ്യത്തിന്…“”””ഞാൻ ലൊക്കേഷൻ അയച്ച് തരാം…. അങ്ങോട്ടേക്ക് വന്നാൽമതി “”””… എന്ന് ഞാൻ വ്യക്തമാക്കിയപ്പോൾ അവൻ ഹാപ്പി…വൈകിട്ട് വിഷ്ണുവുമൊത്ത് ബാറിൽ പോകാം എന്ന് വിചാരിച്ചിരിക്കുവായിരുന്നു… ഇനി ഇപ്പോൾ അത് വേണ്ട ഇവന്മാരും വരുമല്ലോ എല്ലാർക്കും കൂടെ ഇവിടെ അടുത്തൊരു സ്പോട്ട് ഉണ്ട്…ഇരുന്ന് വെള്ളമടിക്കാൻ ഒക്കെ പറ്റുന്ന ഒരു കായൽ ഓരം… അവിടെ കൂടാം എന്ന് വെച്ചാണ് അങ്ങനെ ഒരു തീരുമാനം ഞാൻ എടുത്തത്…“”””നിയൊക്കെ…. ഇപ്പോൾ എവിടെയാ ‘”””അവന്മാർ എല്ലാംകൂടെ എന്താ പരിപാടി എന്നറിയാനായി ഞാൻ തിരക്കി…അതിന്””””ഞങ്ങൾ ഇപ്പോൾ ക്യാന്റീനിൽ ഇരിപ്പുണ്ട്….””””“”””അതെന്താ… ക്ലാസ്സിൽ കേറിയില്ലേ…””””ഈ സമയം എന്തായാലും ഇന്റർവെൽ അല്ലെന്ന ഉറപ്പുള്ളതുകൊണ്ട്… ഞാൻ വീണ്ടും തിരക്കി…“”””ഇന്റർവ്വലിന്… എല്ലാരും കൂടെ ഇരുന്ന് നിന്റെ കാര്യം സംസാരിക്കുവായിരുന്ന്…. അതുകഴിഞ്ഞു കേറാൻ വയ്യ… അതുകൊണ്ട് കേറിയില്ല…. ഇനി ഉച്ചകഴിഞ്ഞു കേറണോ എന്ന് ആലോചിച്ചിരിക്കുവായിരുന്നു “””””…അഹ് പഷ്ട്ട്….അതുകൊണ്ടായിരിക്കും ഈ നേരത്ത് ഒരു ഫോൺ വിളി…“”””മൈരേ… എന്റെ കുറ്റം വല്ലതും ആണോ നീയൊക്കെ ഇരുന്ന് പറയുന്നത്”””“”””ശേ…. ഞങ്ങൾ അത് ചെയ്യുവോ “”””… എന്ന ഒരു ആക്കിയപോലുള്ള മറുപടിയാണ് അവൻ തന്നത്…“”””എന്ന ശെരി…. ഞാൻ വെക്കുവാ…എല്ലാരുംകൂടി വൈകിട്ട് ഇങ്ങോട്ടേക്ക് പോര്”””… ഓക്കേ പറഞ്ഞ് അവന്മാരും കോൾ കട്ടാക്കി…എന്തായാലും അവന്മാർ പറഞ്ഞതല്ലേ ഒന്ന് സ്റ്റാറ്റസ് ഒക്കെ നോക്കി കളയാം… നെഞ്ചിടിപ്പോടുകൂടി ആണ് ഞാൻ വാട്സപ്പ് ഓപ്പൺ ചെയ്തത്… ക്ലാസ്സ്‌ ഗ്രൂപ്പ്‌ എടുത്ത് നോക്കിയപ്പോൾ തന്നെ എനിക്ക് മനസിലായി ഇന്നലെ എന്നെ കുറിച്ചായിരുന്ന് ഗ്രൂപ്പിൽ ചർച്ച. ഇനി സ്റ്റാറ്റസ് കൂടി നോക്കിയേക്കാം… ശെരിയാണ് കൂടുതലും പിള്ളേർ ഇട്ടേക്കുന്നത് കേട്ട് കഴിഞ്ഞുള്ളത് പോലെ ഉള്ള ഫോട്ടോ ആണ്. അവൾ ഒരു ചുമന്ന സാരി ആണ് ഞാൻ ഒരു വെള്ള ഷർട്ടും കാസവ് മുണ്ടും. ഞാൻ ആ ഫോട്ടോ ഒന്ന് സൂം ചെയ്ത് നോക്കി…. ഇവൾക്ക് ഇത്രയും ഭംഗി ഉണ്ടായിരുന്നോ… മേക്കപ്പ് ഇന്റെ ഒരു പവർ… എന്ന് മനസ്സിൽ പറഞ്ഞ് കളിയാകുമ്പോൾ അതുകൊണ്ടൊന്നുമല്ല എന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു… എന്നെ നോക്കിയേ… ആ..മോന്ത കണ്ടാൽ ആരേലും പറയുവോ ബോധം ഇല്ലന്ന്… എന്താ ഒരു ആറ്റിട്യൂട് ഇട്ടുള്ള നിൽപ്പ്… കള്ള പൂറിമോൻ…

ഞാൻ ഓരോ സ്റ്റാറ്റസ് സ്കിപ്പ് ചെയ്ത് കൊണ്ടിരുന്നു… ഇത് കൊറേ ഉണ്ടല്ലോ.സ്റ്റാറ്റസ് ഇട്ടിട്ടുള്ള സമയം നോക്കിയാൽ ചിലപ്പോൾ ആരാണ് ആദ്യം ഇട്ടതെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞേക്കും അതുകൊണ്ട് ഞാൻ അത് തിരയാൻ തുടങ്ങി. കെട്ടിന്റെ സമയം പന്ത്രണ്ട് അരയ്ക്ക് എന്തോ ആയിരുന്നു അതുകൊണ്ട് സ്റ്റാറ്റസ് പോകാൻ സാധ്യതയില്ല… അല്പനേരത്തെ തിരച്ചിലിനോടുവിൽ ഞാൻ ആളെ കണ്ടുപിടിച്ചു…. സാലിയ മിസ്സ്‌… ഞാൻ ഇപ്പോളാണ് അത് ഓർത്തത് പിള്ളേർ ഒക്കെ ഇല്ലാതെ ഇരിക്കാനേ വഴിയുള്ളു… ടീച്ചേർസ് മിക്കവരും ഉണ്ടായികാണണം… എന്നാലും സാലിയ മിസ്സേ… നിങ്ങള്ടെ സ്റ്റാറ്റസ് കണ്ടിട്ടായിരിക്കും അവന്മാർ വിവരം അറിഞ്ഞിട്ടുള്ളത്…ഇവർക്ക് ആണല്ലോ കല്യാണ തലേന്ന്… കാറ്ററിംഗിന് നിന്ന പയ്യനെ കൊണ്ട് വേണ്ടന്ന് പറഞ്ഞിട്ടും നിർബന്ധിച്ചു കൂടുതൽ ഫുഡ്‌ ഇടീപ്പിച്ചത്.ഇനിയിപ്പോൾ പറഞ്ഞിട്ട് എന്താ കാര്യം ഞാൻ കല്യാണം കഴിച്ചന്ന് പറഞ്ഞ് അവർ ഇപ്പോൾ എന്ത് ചെയ്യാനാ… ഒരു സ്റ്റാറ്റസ് അല്ലെ ഇട്ടൊള്ളു…രണ്ട് കാർ അല്ലെ റോഡിലൂടെ എന്റെ വീട് ലക്ഷമാക്കി വരുന്നത്. വൗ… ആ കാറുകൾ ഏതാണെന്നു മനസിലാക്കിയപ്പോൾ തന്നെ എനിക്ക് ആൾക്കാരെ മനസിലായി… എന്റെ രണ്ട് അമ്മാവന്മാരുടെ വണ്ടികളാണ്. ഞാൻ ഇവിടെ നിക്കുന്നത് അവർ കാണണ്ട ഓടിക്കോടാ മോനെ എന്ന് മനസ് പറഞ്ഞപ്പോൾ ഞാൻ പിന്നെ ഒന്നും നോക്കിയില്ല ബാൽക്കണിൽ നിന്നും തിരിഞ്ഞ് ഒരൊറ്റ ഓട്ടമായിരുന്നു റൂമിലേക്ക് . റൂം പൂട്ടിയിട്ടിരിക്കുവാണ് ഞാൻ പിടിയിൽ കൈ അമർത്തി തുറക്കാൻ നോക്കി ഭാഗ്യം ലോക്ക് അല്ല… അല്ലേലും എന്റെ റൂം ആര് ലോക്ക് ചെയ്യാനാ എന്ന് ചിന്തിച്ചുകൊണ്ട് ഡോർ തുറന്ന ഞാൻ ഒരു നിമിഷം സ്തംഭിച്ചുപോയി…. കുഞ്ഞേച്ചി അവൾ ഡ്രസ്സ്‌ മാറുവായിരുന്നു… ഇവൾ എപ്പോ ഇതിൽ കേറി… പെട്ടന്ന് ഡോർ തുറന്നകൊണ്ട് നെട്ടി തിരിഞ്ഞു നോക്കിയ അവൾ കണ്ടത് കുന്തം വിഴുങ്ങിയതുപോലെ നിക്കുന്ന എന്നെ…പക്ഷെ ശെരിക്കും നെട്ടിയത് ഞാനാണ്… എന്താ സ്ട്രക്ചർ ശെരിക്കും അങ്ങ് ആസ്വദിക്കാൻ പറ്റിയില്ലെങ്കിലും കുറഞ്ഞസമയംകൊണ്ട് അവളുടെ സൗന്ദര്യത്തിൽ എനിക്ക് ചെറിയ അട്ട്രാക്ഷൻ തോന്നാതിരുന്നില്ല… ഉടനെ അവൾ പൂർത്തിയാക്കാതെ ഉടുത്തുകൊണ്ടിരുന്ന സാരി കൊണ്ട് മാറുമറച്ചതിനു ശേഷം എന്നോടായി എന്തോ പറയാൻ പോകുന്നു എന്ന് എനിക്ക് മനസിലായി… അവളുടെ മുഖലക്ഷണം കണ്ടാലേ അറിയാം നല്ലതൊന്നുമായിരിക്കില്ലെന്ന്….“””””എന്താടാ പട്ടി…. നിനക്ക് ഒരു മാനേഴ്സ് ഇല്ലേ ഒരാൾ ഡ്രസ്സ്‌ ചേഞ്ച്‌ ചെയുന്ന സ്ഥലത്തേക്ക് ഒരു അനുവാദം പോലുമില്ലാണ്ട് കേറി വരാൻ”””””…..അത്രേയുമെ ഞാൻ കേട്ടുള്ളു അതിന് മുൻപ് ഡോർ അടച്ചുകൊണ്ട് തിരിച്ചെറങ്ങി എന്നിട്ട് ഓപ്പോസിറ്റ് ഉള്ള ഏട്ടന്റെ റൂം തള്ളി തുറന്ന് ഞാൻ ബെഡിൽ ഇരുന്നു…

“”””അവളുടെ അച്ഛന്റെ ഒരു മാനേഴ്സ് പൂറിമോൾ….എന്റെ റൂമിൽ ഞാൻ എനിക് ഇഷ്ടമുള്ളപ്പോൾ വരും പോകും അത് ചോദിക്കാൻ ഇവൾ ഏതാ “””…. എന്ന് പറഞ്ഞുകൊണ്ട് കൈ ചുരുട്ടി ബെഡിൽ മൂന്നാല് ഇടി കൊടുത്തു… അല്ല പിന്നെ… ഇത് നിനക്ക് എങ്കിൽ നേരിട്ട് ചോദിക്കാൻ പാടില്ലാരുന്നോ എന്ന് മനസ് പറഞ്ഞപ്പോൾ… അത് വേണ്ട അങ്ങനെയൊന്നും കുഞ്ഞേച്ചിയോട് ചോദിക്കാൻ പാടില്ല എന്ന് മനസിനെ പറഞ്ഞ് സമാധാനിപ്പിക്കാനേ എനിക്ക് കഴിഞ്ഞുള്ളു… ഇതും പറഞ്ഞോണ്ട് അവളുടെടുത്തേക്ക് ചെന്നാലും മതി അവൾ അടിച്ച് അഴയിൽ തൂക്കും … മാമനൊക്കെ ഇപ്പോൾ എന്നെ അന്വേഷിക്കാൻ തുടങ്ങിട്ടുണ്ടാകും കുറച്ച് കഴിയട്ടെ എന്നിട്ട് താഴേക്ക് ചെല്ലം.ഞാൻ എണീറ്റ് ഡോർ അടച്ചുകൊണ്ട് ഫാൻ ഇട്ടു ശേഷം ബെഡിലേക്ക് വന്ന് കിടന്നു.എന്നിട്ട് ഫോൺ എടുത്ത് വിഷ്ണുവിന് ഡയൽ ചെയ്തു വേറൊന്നിനും അല്ല അവന്മാർ വരുന്ന കാര്യം പറയാൻ ആണ്…

“”””പറയാടാ… എന്താ വിളിച്ചേ”””….ഫോൺ എടുത്തപടി അവന്റെ ചോദ്യം…

“””” ഇന്ന് ബാറിലേക്ക് പോകണോ “””….

“”””അതെന്താഡാ… നീ വരണില്ലേ”””…ഞാൻ അതല്ല ഉദ്ദേശിച്ചത് എന്ന് പറഞ്ഞുകൊണ്ട്… വൈകിട്ട് അവന്മാർ വരുന്ന കാര്യം അവനെ ധരിപ്പിച്ചു…അവനെ കൊണ്ട് സാധനം എടുപ്പിക്കാനാണ് എനിക്കെങ്ങും വയ്യ പോയി ക്യു നിൽക്കാൻ…അവനെ കൊണ്ട് ആ കാര്യവും സമ്മതിപ്പിച്ച് ഒടുക്കം അവൻ കൊറച്ച് തിരക്കിലാണ് എന്ന് പറഞ്ഞപ്പോൾ അതികം സംസാരിക്കാതെ ഞാൻ കോൾ കട്ടാക്കികൊണ്ട് ഞാൻ ഫോൺ ബെഡിലേക്കിട്ടു… നല്ല ക്ഷീണം തോന്നുന്നുണ്ട്… കൊറച്ച് നേരം ഉറങ്ങിയാലോ എന്ന തോന്നലിന്റെ പിന്നാലെ ഞാൻ എന്റെ കണ്ണുകൾ അടച്ചുകൊണ്ട് എന്റെ ഈ അവസത്തേക്ക് കാരണമായ ആ സന്ദർഭത്തെ ഞാൻ ഓർക്കാൻ ശ്രെമിച്ചു …

കല്യാണ തലേദിവസം ആയതുകൊണ്ട് തന്നെ അന്ന് പതിവിലും നേരത്തെ ആണ് ഉണർന്നത് പ്രഭാത കർമങ്ങൾ എല്ലാം കഴിഞ്ഞു അമ്മയോട് യാത്ര പറഞ്ഞ് നേരെ അവന്റെ വീട്ടിലേക്കാണ് പോയത് … ശെരിക്കും പറഞ്ഞാൽ ഈ ഒരാഴ്ചയായിട്ട് നന്നായി ഒന്ന് ഉറങ്ങാൻ സാധിച്ചിരുന്നില്ലെന്ന് വേണം പറയാൻ… വിഷ്ണുവിനെ കൊണ്ട് ഒറ്റയ്ക്ക് കല്യാണത്തിന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്ത് തീർക്കാൻ പറ്റില്ലല്ലോ…ബന്ധുക്കൾ മിക്കവരും വന്നിട്ടുണ്ട് എന്നെ പിന്നെ പ്രേതേകിച് അവരെ പരിചയപെടുത്തേണ്ട കാര്യം ഇല്ല… ഒരുമാതിരിപ്പെട്ടവർക്കൊക്കെ എന്നെ അറിയാം…വൈകിട്ട് ആയപ്പോൾതന്നെ ഫഗ്ഷൻ തുടങ്ങിയിരുന്നു… ഞാൻ പറഞ്ഞല്ലോ കോളേജിൽ ഉള്ളവരെയും ചേർത്ത് പരിപാടി ഇന്നാണ് സെറ്റ് ചെയ്തിരിക്കുന്നത്… പിന്നെ ഞങ്ങളുടെ കൂടെ പഠിച്ചവന്മാരും ഉണ്ട് ഇതെല്ലാവർക്കും വേണ്ടിയുള്ള കാര്യങ്ങൾ എന്നെ ആണ് ഏല്പിച്ചിരിക്കുന്നത്…അവൻ മറ്റുള്ള കാര്യങ്ങിലേക്ക് പോയിരുന്നു..ചോദിക്കണവന്മാർക്ക് മദ്യം ഒക്കെ കൊടുക്കുകയും വേണം കിട്ടാത്തവന്മാർക്ക് എത്തിച്ചുകൊടുക്കുകയും വേണം… എനിക്ക് അങ്ങോട്ട് പ്രാന്ത് പിടിക്കുന്ന അവസ്ഥയിൽ ആയി….അധ്യാപകർ എല്ലാരും ഇല്ലെങ്കിലും കുഞ്ഞേച്ചിയുടെ ബെസ്റ്റ് ഫ്രണ്ടായ സാലിയ മിസ്സ്‌ ഉണ്ടാരുന്നു..അതിന്റെടയ്ക്ക് അക്ഷരയും കൂടെ വന്ന്… അവളെ കണ്ടപ്പോൾ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത പോലെ ആയിരുന്നു എന്റെ കളി… എന്തോ കൊറേ നാളുകൾക്കു ശേഷം കാണുന്നത് പോലെ അവൾ മാത്രം അല്ല അവളുടെ ക്ലാസ്സിൽ ഉള്ളവരും ഉണ്ടായിരുന്നു… എന്റെ കാട്ടികൂട്ടൽ കണ്ടിട്ടാണെന്നു തോന്നുന്നു അവർ ഞങ്ങൾക്ക് തനിച്ച് സംസാരിക്കുവാൻ മനഃപൂർവം ഒഴിഞ്ഞുമാറിയതുപോലെ പോയത്… അവളോട് നല്ലോണം സംസാരിച്ചിട്ട് തന്നെ കൊറേ ആയതുകൊണ്ട് തന്നെ ഞാൻ തിരക്കെല്ലാം അൽപ സമയത്തേക്ക് മാറ്റിവെച്ചുകൊണ്ട് അവളോട് വിശേഷം പറഞ്ഞു ശേഷം നടന്ന് മറ്റുള്ളവരുടെയാടുത്തേക്ക് നടന്ന് നീങ്ങി.. അവരെല്ലാവരും കുഞ്ഞേച്ചിയെ കാണുവാൻവേണ്ടി സ്റ്റേജിന്റെ സൈഡ് ഇൽ നിക്കുവായിരുന്നു…ഞാനും അവളും കൂടി അവരുടെ അടുത്തെത്തിയപ്പോൾ അക്ഷരയ്ക്ക് എന്നെയും കൂടി കൂട്ടി കുഞ്ഞേച്ചിയെ കാണാൻ സ്റ്റേജിലേക്ക് ചെല്ലണം…അന്നത്തെ സംഭവത്തിന്‌ ശേഷം ഞാൻ അവളുംതമ്മിൽ അത്രയ്ക്ക് നല്ല രസത്തിൽ അല്ലെന്ന് നിങ്ങൾ അറിയാല്ലോ കല്യാണവും ആയി ബന്ധപ്പെട്ടും അവളുടെ വീട്ടിൽ ഞാൻ സമയം ചിലവഴിച്ചിട്ടുപോലും എനിക്ക് ഒരു പട്ടി വില അവൾ തന്നില്ല പിന്നെ എന്തിനാ ഇവൾ വാശി കാണിക്കുന്നേ … ഞാൻ എങ്ങും ഇല്ല. ഒടുക്കം അവളുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ അവരുടെ കൂടെ സ്റ്റേജിലേക്ക് കേറി അവരെല്ലാരും സ്റ്റേജിലേക്ക് കാര്യത്തിന് പിന്നാലെ മടിച്ചുമടിച്ചു ഞാനും കേറി… അവർ കുഞ്ഞേച്ചിയുമായി സംസാരിക്കുമ്പോൾ ഞാൻ ഒരു മുലയ്ക്ക് മാറി നിൽക്കുകയാണ്… പക്ഷെ എന്നെ നെട്ടിച്ചത് കുഞ്ഞേച്ചിയായിരുന്നു അവസാനം എല്ലാരുംകൂടി ഒരു ഗ്രൂപ്പ്‌ ഫോട്ടോ എടുക്കുവാൻ നേരം ഒട്ടും താല്പര്യമില്ലാണ്ട് മാറിനിന്ന എന്നെ “”””എങ്ങോട്ട് വന്ന് നിൽക്കടാ…””””എന്ന് അവൾ ചിരിച്ചോണ്ട് പറഞ്ഞപ്പോൾ പോയത് എന്റെ കിളി ആയിരുന്നു… അങ്ങനെ ഫോട്ടോ എടുത്തുകഴിഞ്ഞു അവളെ വിഷും ചെയ്ത് സ്റ്റേജിൽ നിന്നും ഇറങ്ങാന്നേരം അവളെ നോക്കി ഞാൻ ഒന്നുടെ ചിരിച്ചു… ഇനി നേരത്തെ അവൾ വെറുതെ ചിരിച്ചതാണെങ്കിലോ… അപ്പോളും അവൾ “””നിന്നെടാ നീയും ആയിട്ട് ഒരു ഫോട്ടോ എടുക്കാം “””എന്ന് എന്നോട് പറഞ്ഞപ്പോൾ എനിക്ക് ഉറപ്പായി… അവൾ പ്രേശ്നങ്ങൾ എല്ലാം വിട്ടുകളഞ്ഞുകാണും അല്ലെങ്കിൽ ചിലപ്പോൾ കല്യാണത്തിന് വേണ്ടിയുള്ള എന്റെ ഓട്ടം കണ്ടിട്ടായിരിക്കണം ഈ മനസലിവ് അവൾ അറിയുന്നില്ലല്ലോ ഈ കല്യാണം നടന്ന് കഴിയുമ്പോൾ അവളുടെ ശല്യം സഹിക്കണ്ടല്ലോ എന്നുള്ളത്കൊണ്ടാണ് ഞാൻ കഷ്ടപ്പെടുന്നത്. ക്യാമറാമാൻ ഒന്ന് ചിരിക്കാൻ എന്നോട് ആക്ഷൻ കാട്ടിയപ്പോൾ ഒരുകാര്യവുമില്ലാതെ എന്റെ കിറി വലിച്ചുനീട്ടി ഞാൻ ഒന്നുചിരിച്ചു … അവളുടെ ഒപ്പം ഒരു ഫോട്ടോയും എടുത്ത് ഞാനും ഇറങ്ങി. കുഞ്ഞേച്ചിയും ആയുള്ള പ്രേശ്നങ്ങൾ തീർന്നപ്പോൾ എനിക്ക് പകുതി ആശ്വാസം ആയി…അങ്ങനെ അക്ഷരയെയും ഗ്രൂപ്പിനെയും ഫുഡ്‌ കഴിക്കുവാൻ പറഞ്ഞുവിട്ടിട്ട് ഞാൻ എന്റെ ഡ്യൂട്ടിലേക്ക് തിരിഞ്ഞു…ക്ലാസ്സിലുള്ളവരും വന്നു എന്നിട്ടും എന്റെ ഗ്യാങ്ങിന്റെ ഒരു വിവരവും ഇല്ല… ക്ലാസ്സിൽ വരുന്ന കാര്യമായാലും വേറെ എന്തേലും കാര്യത്തിനായാലും ഇവന്മാരൊക്കെ ഇങ്ങനെ ആണെന്ന് എനിക്ക് ഇപ്പോളാണ് മനസിലായത്…പരിചയം ഉള്ളതും ഇല്ലാത്തതുമായ കൊറേ നമ്പറിൽ നിന്നും കോൾ വരുന്നുണ്ട് അറ്റൻഡ് ചെയ്തപ്പോൾ ഒട്ടുമിക്കവരുടെയും ആവിശ്യം നമ്മുടെ സാക്ഷാൽ മദ്യം തന്നെ ആണ്… അവർക്ക് വേണ്ടുന്നത് തരപ്പെടുത്തികൊടുത്തു ഒന്ന് മൂരി നിവർത്തിയപ്പോൾ ദേ വരുന്നു നമ്മുടെ അണ്ണന്മാർ വരവ് കണ്ടിട്ട് നൗഫൽ ഒഴികെ എല്ലാം നല്ല മൂഡിലാണ്… വരുന്നവഴി ഏതോ ബാറിൽ കേറി ചാമ്പിയിട്ടുണ്ട്. അവന്മാരെയും കൊണ്ട് കുഞ്ഞേച്ചിട്ട് മുൻപിൽ പോകാൻ പറ്റാത്ത സിറ്റുവേഷൻ ആയതുകൊണ്ട് അത് ചെയ്തില്ല… താമസിച്ചതിനു രണ്ട് തെറിയും പറഞ്ഞ് അവന്മാരെ ഫുഡ്‌ കഴിപ്പിക്കാൻ കൊണ്ടുപോയി… കഴിച്ച് കഴിഞ്ഞ് എല്ലാർക്കും ആയിട്ട് ഒരു ഫുള്ളും കൂടെ കൊടുത്തു അത് അടിച്ചതിനുശേഷം എന്നോട് യാത്ര പറഞ്ഞ് അവന്മാരും പോയി … വന്നവരെല്ലാവരും പോകാൻ തുടങ്ങിയിട്ടുണ്ട് എന്നെ കുടിക്കരുത് എന്ന് ഉപദേശിച്ചുകൊണ്ട് എന്റെ അച്ഛനും അമ്മയും പോയിരുന്നു അത് അപ്പൊത്തന്നെ ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ കളഞ്ഞു…ആൾക്കാർ നല്ലോണം കുറഞ്ഞു ഇനി ഉള്ളത് അവരുടെ റിലേറ്റീവ്സും പിന്നെ ഞങ്ങളുടെ ഫ്രണ്ട്സും ആണ്… ഞങ്ങളോട് ചെന്നിരുന്നു കഴിക്ക് എന്ന് വിഷ്ണുവിന്റെ അമ്മ അംബിക ആന്റി വന്ന് പറഞ്ഞപ്പോൾ ആണ് ഞാൻ സമയം നോക്കുന്നത്… പതിനൊന്നു മണി…. ഇന്ന് ഉച്ചയ്ക്ക് കഴിച്ചതാണ് വിശന്നിട്ട് കണ്ണ് കാണുന്നുണ്ടായിരുന്നില്ല… കാറ്ററിംഗിന് നിന്നവരെല്ലാം വീട് പിടിച്ചിട്ടുണ്ടാകും ഇനി എന്തേലും വേണമെങ്കിൽ പോയെടുത്ത കഴിക്കണം…ബാക്കിയുള്ളവർ എല്ലാം കഴിച്ചിരുന്നു കൊറേ എണ്ണം നല്ല പറ്റാണ്…“”””വാടാ… നമുക്ക് പോയി കഴികാം “””… എന്ന് വിഷ്ണു പറഞ്ഞപ്പോൾ ആണ് എനിക്ക് ആശ്വാസം ആയത്… അങ്ങനെ പാചകപെരയുടെ അടുത്തേക്ക് അവൻ നടന്നു പിന്നാലെ ഞാനും … പെട്ടന്ന് എന്റെ തോളിൽ ഒരു കയ്യ് വന്നുവീണു…ഇതാരാണ് ഇപ്പോൾ ഫുഡ്‌ കഴിക്കാനും സമ്മതിക്കില്ലേ…തിരിഞ്ഞു നോക്കിയപ്പോൾ കണ്ട് പരിചയമുള്ള ആ വവ്വാൽ ചപ്പിയ മോന്തയുടെ ഉടമയെ തിരിച്ചറിയാൻ എനിക്ക് വേറെ ഒരാളിന്റെ സഹായം വേണ്ടി വന്നില്ല….

“”””എടാ… ജിജോ മൈരേ… നിയോ “””എന്റെ സംസാരം കേട്ടിട്ട് മുൻപേ നടന്ന വിഷ്ണു തിരിഞ്ഞുനോക്കി.. ജിജോയെ കണ്ടപ്പോൾ അവനും ഞങ്ങളുടെ അരികിലേക്ക് നടന്നടുത്തു…. ജിജോ ഞങ്ങളുടെ കൂടെ പഠിച്ചവൻ ആണ്…എന്നെ കെട്ടിപിടിച്ചു സ്നേഹപ്രേകടനം നടത്തിയ അവന്റെ കവിളിൽ പതുക്കെ അടിച്ചുകൊണ്ട് “”””എന്താടാ മൈരേ ഇത്രയും ലേറ്റ് ആയെ “””… എന്ന് വിഷ്ണു ചോദിച്ചു…“””””ഒന്ന് ക്ഷമിക്കളിയാ… ബിസി ആയതുകൊണ്ടല്ലേ “””… എന്നവൻ ന്യായികരിക്കാൻ ശ്രെമിച്ചെങ്കിലും വിഷ്ണുവിന്റെടുത് അത് ഏറ്റില്ല… ഞാൻ അവനെ അടിമുടി ഒന്ന് സൂക്ഷിച്ചുനോക്കി…തോളിൽ ഒരു ട്രാവൽ ബാഗ് ഉണ്ട് അതുകണ്ടപ്പോൾ ഞങ്ങൾക്ക് മനസിലായി ട്രെയിൻ ഇറങ്ങി വീട്ടിൽ പോകാതെ നേരെ ഇങ്ങോട്ടാണ് വന്നത്…കഴിഞ്ഞ പ്രാവിശ്യം കണ്ടതിനെലും ഒന്നുടെ ക്ഷിണിച്ചിട്ടുണ്ട് അവൻ… എങ്ങനെ ക്ഷീണിക്കാതെ ഇരിക്കും കിട്ടുന്ന ലഹരി വസ്തുക്കൾ എല്ലാം വലിച്ചുക്കേറ്റും… അതിന് പറ്റിയ സ്ഥലവും…. ബാംഗ്ലൂർ….

അവനോട് ബാംഗ്ലൂരത്തെ വിശേഷങ്ങൾ ചോദിക്കണം എന്നുണ്ടെങ്കിലും വിശപ്പ് അതിന് സമ്മതിച്ചില്ല ഇനിയും സമയം ഉണ്ടല്ലോ അതുകൊണ്ട് ഞങ്ങൾ മൂവരും കൂടി ആഹാരം ഇരിക്കുന്നെടുത്തേക്ക് നടന്നു… കലവറയിൽ നാളത്തെ സദ്യക്ക് ഉള്ള ഒരുക്കങ്ങൾ എല്ലാം നല്ല തകിർത്തിയായി നടപ്പുണ്ട്… ഒന്നിനും ഒരു കുറവും വരുത്തരുതെന്ന ഗോപി അങ്കിൾന്റെ ഓഡർ… അവിടെ ചെന്നപ്പോൾ അനുചേച്ചി ആണ് ഞങ്ങൾക്ക് ആഹാരം വിളമ്പി തന്നത്… ചേച്ചിയോടും കത്തിയടിച്ചു കഴിച്ച് തീർന്നപ്പോൾ ഒരു നേരം ആയി… ഇനി പോയി രണ്ടണ്ണം അടിക്കാം എന്ന എന്റെ തീരുമാനത്തെ മനിച്ചുകൊണ്ട് ജിജോയും മുൻപോട്ട് വന്നു… അപ്പോളും വിഷ്ണു കല്യാണം കഴിഞ്ഞിട്ടേ അടിക്കുന്നുള്ളു എന്ന തീരുമാനത്തിലാണ്… ഉമ്മറത്തേക്ക് ചെന്നപ്പോൾ നമ്മുടെ പിള്ളേർ എല്ലാംകൂടി കല്യാണ മണ്ഡപം ഒരുക്കുകയാണ് കൂട്ടത്തിൽ അനുചേച്ചിയുടെ ഭർത്താവ് മഹേഷ്‌ അളിയനും ഉണ്ട് ഏകദേശം എല്ലാം പൂർത്തിയാകാറായിരുന്നു… ഇടയ്ക്ക് അവന്മാർ ഇരുന്നടിക്കുന്നുണ്ട്… ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞപ്പോൾ എല്ലാരുംകൂടി ചേർന്ന് ചീട്ടുകളിക്കാം എന്ന തീരുമാനത്തിൽ എത്തി… സമയം ഏകദേശം രണ്ട് മണി ആകാറായിരുന്നു അതുകൊണ്ട് തന്നെ വിഷ്ണുവിനെയും അളിയനെയും കിടക്കാൻ പറഞ്ഞുവിടാൻ ശ്രെമിക്കുന്നുണ്ടേലും പോകണ്ടേ…അവസാനം എല്ലാരും കൂടെ ചീട്ടുകളി തുടങ്ങി… അത് ഒരു പ്രതേക വൈബ് ആണ് അന്നത്തെ ആ രാത്രി ഞാൻ ഒരിക്കലും മറക്കില്ല പാട്ടും ആട്ടവും കൂട്ടത്തിൽ മദ്യത്തിന്റെ കിക്കും ആ സമയം വീടിനകത്തുള്ളവരെ പോലും ഉറങ്ങാൻ ഞങ്ങൾ സമ്മതിച്ചിട്ടുണ്ടാകില്ല… അളിയന് ദുശീലങ്ങൾ ഒന്നുതന്നെ ഇല്ലങ്കിലും കുറഞ്ഞ സമയം കൊണ്ട് തന്നെ ഞങ്ങളുടെ ഗാങ്ങിലെ ഒരംഗത്തിനെ പോലെ മാറിയിരുന്നു അദ്ദേഹം…

ആറുമണി ആയപ്പോൾ എണീറ്റതാണ്…വിഷ്ണുവും അളിയനും ഒഴിച്ച് ബാക്കി എല്ലാം ഒരേ മുലയ്ക്ക് കിടന്നുറങ്ങുന്നുണ്ട് എപ്പോളാണ് ഉറങ്ങിയതെന്ന് അറിയില്ല… ഉറങ്ങിയതെന്നല്ല കുടിച്ചു കുടിച്ചു ബോധം പോയതാണെന്ന് പറയുന്നതാവും ശെരി…എഴുനേൽക്കാൻ നോക്കിയിട്ട് പറ്റണ്ടേ… കൂടി പോയാൽ ഞാൻ ഒരുമണിക്കൂർ ഉറങ്ങി കാണും ഒറക്കം ശെരിയാകാത്തത് കൊണ്ടാണെന്നു തോന്നുന്നു ശരീരം ആകെ മൊത്തത്തിൽ ഒരു തളർച്ച എങ്ങനെയോ കൈകുത്തി എണിറ്റു… കണ്ണൊന്നും നേരെചൊവ്വേ കാണുന്നില്ല… നോക്കുന്നതൊക്കെ എട്ടായിട്ടാണ് കാണുന്നത്… മൈര് ഇന്നലെ വല്ല കണ്ണ് പോകാനുള്ള സാധനം ആണോ അടിച്ചത്… ഉറങ്ങി കിടന്നവന്മാരെയും കുത്തിപ്പൊക്കി… എന്നിട്ടും ഒരുത്തൻ മാത്രം ഇതൊന്നും വകവെക്കാതെ കിടന്നപ്പോൾ എനിക്ക് ചൊറിഞ്ഞുകേറി… വേറാരും അല്ല ജിജോ തന്നെ… “”””നിന്നോട് ഇനി പ്രേത്യേകം പറയണോ… മൈരേ “””…. എന്ന് പറഞ്ഞുകൊണ്ട് ചന്തി നോക്കി തൊഴിക്കണ്ട താമസം അവൻ ചാടി എണിറ്റു… അല്ല പിന്നെ നമ്മളോടാ കളി…രാവിലെ തന്നെ നെട്ടോട്ടം ഓടികൊണ്ടിരുന്ന വിഷ്ണുവിനോട് റെഡി ആയിട്ട് വരാം എന്ന് പറഞ്ഞുകൊണ്ട് ഞാനും ജിജോയും അവിടുന്ന് ഇറങ്ങി ശേഷം അവനെ അവന്റെ വീട്ടിൽ ആക്കി നേരെ ഞാൻ എന്റെ വീട് പിടിച്ചു…അമ്മയും അച്ഛനും ഒക്കെ കല്യാണത്തിന് പോകാൻ റെഡി ആയി ഇറങ്ങാൻ നേരമാണ് ഞാൻ ചെന്ന് കേറിയത്… ഒരു പത്ത് മിനിറ്റ് കിടന്നാൽ കൊള്ളാമെന്നുണ്ട് എന്നാലും നേരെ പല്ലുതേപ്പും കുളിയും അങ്ങ് പാസാക്കി… ഞാൻ ഒരു ബ്ലൂ കുർത്തയും മുണ്ടും ധരിച്ചുകൊണ്ട് കണ്ണാടിയിൽ നോക്കി… കൊള്ളാം…. എന്തൊക്കുറവ് ഉണ്ട് എന്നതോന്നലിന്റെ പിറകെ…അലമാരിയിൽ നിന്നും ഒരു സൺഗ്ലാസും എടുത്തുവെച്ചു…ഹമ്മ്… ഇനി തീ പാറും… അല്ല പിന്നെ…

താഴേക്ക് ഇറങ്ങിചെന്നപ്പോൾ അവർ പോയിട്ടുണ്ട്…സമയം ഇല്ലാത്തകൊണ്ട് തത്കാലം കഴിക്കണ്ടാന്ന് വെച്ചു..വീടും പൂട്ടി പോകുന്നവഴിയിൽ ജിജോനെയും പിക്ക് ചെയ്ത് ഞാൻ കല്യാണ വീട്ടിലേക്ക് വണ്ടി പറപ്പിച്ചു… എന്റെ പോക്ക് കണ്ടിട്ട് പിന്നിലിരുന്ന ജിജോ “”””കെട്ടിന് ഇനിയും സമയമുണ്ട് മൈരേ… പതിയ പോടാ “””എന്നൊക്കെ പറയുന്നുണ്ടേലും ഞാൻ അത് കാര്യവാക്കാൻ പോയില്ല…

അവിടെ എത്തിയപ്പോൾ വിരുന്നുകാർ എത്തി തുടങ്ങിയിട്ടുണ്ട്… ഉറക്കം ശെരി ആവാത്തതിന്റെ ലക്ഷണങ്ങൾ എന്റെ മുഖത്തുണ്ടെന്ന് ജിജോ പറഞ്ഞപ്പോൾ ഞാൻ വണ്ടിയുടെ മിററിൽ നോക്കി മുഖം ഒന്ന് പരിശോധിച്ചു… അവൻ പറഞ്ഞത് കറക്റ്റ് ആണ്… കണ്ണും മുഖവും വീർത്തിരിപ്പുണ്ട്… ഗ്ലാസ്‌ എടുത്ത് വെച്ചപ്പോൾ കണ്ണിന്റെ കാര്യം ഒക്കെയായി… എന്നാലും ശരീരത്തിന് ഇപ്പോളും തളർച്ച തോന്നുന്നുണ്ട്… ഞാനും അവനും കൂടി പന്തലിനു അകത്തേക്ക് കേറി… അറിയാവുന്നവരോട് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ വിഷ്ണു അവിടെ കെടന്ന് പരക്കം പായുന്നുണ്ട്…പെണ്ണിന്റെ ആങ്ങളയല്ലേ അതിന്റെതാവും…വീടിന്റെ പിന്നാമ്പുറത്തെ ചായിപ്പിൽ നമ്മുടെ പിള്ളേർ എല്ലാം ഉണ്ട് വെള്ളം അടിയാണ്…രാവിലെ തന്നെ വെറുതെ നിന്ന എന്നെകൊണ്ട് മദ്യപിക്കാൻ സമ്മർദ്ദം ചിലത്തുന്നുണ്ട്… ഇവന്മാർക്ക് കുടിച്ചപോരെ എന്നെ കൂടി കുടുപ്പിക്കണോ ഒന്നാമത്തെ നേരെ നിൽക്കാൻ പറ്റണില്ല നല്ല ക്ഷീണവും…
“”” അളിയാ… നിന്റെ തളർച്ച ഇപ്പോൾ മാറ്റിത്തരാം “””എന്ന് പറഞ്ഞുകൊണ്ട് ജിജോ അരയിൽ വെച്ചിരുന്ന ഒരു വെള്ള നിറമുള്ള പൗഡർ പുറത്തെടുത്തു ശേഷം ഒരു പെഗ്ഗിൽ കലക്കി എന്നിട്ട് എനിക്ക് നേരെ നീട്ടി… ഈ മൈരൻ എന്തുകാണിക്കുവാ എന്നെ കൊല്ലാൻ നോക്കുന്നോ…

“”””അടിക്കടാ…”””എന്ന് പറഞ്ഞപ്പോൾ ഞാൻ ഗ്ലാസ്‌ കയ്യിലേക്ക് മേടിച്ചു.ഞാൻ എല്ലാരുടെയും മുഖത്തേക്ക് മാറി നോക്കിയതല്ലാതെ കുടിച്ചില്ല… എന്റെ നിൽപ്പ് കണ്ടിട്ട് ജിജോ ഒരു പെഗ്ഗ് ഒഴിച്ച് അതിലും ആ പൊടി കലക്കി ഒറ്റവലിക്ക് അകത്താക്കി… “”””കണ്ടോ ഇത്രേം ഉള്ള് കാര്യം “”””എന്നവൻ പറഞ്ഞപ്പോൾ മടിച്ചു മടിച്ചാണെലും ഞാൻ അത് സാവധാനം കുടിച്ചു… വലിയ ടേസ്റ്റ് വെത്യാസം തോന്നണില്ല… അവന്മാർക്ക് കുറേച്ച വെച്ചു കലക്കി കൊടുത്തപ്പോൾ അവന്മാരും കുടിച്ചു…

“””എന്നാൽ ഒരു റൗണ്ട് കൂടെ പോകാം “””… എന്ന് ജിജോ പറഞ്ഞപ്പോൾ ഞാനുൾപ്പടെ അവന്മാരും തല കുലുക്കി… ഓരേ പെഗ്ഗ് വീതം ഒന്നുടെ ആ പൊടി കലക്കി കുടിച്ചു…

“””ഇപ്പോൾ നി ഹാപ്പി ആയില്ലേ … നിന്റെ ക്ഷീണം മാറിയോ”””… എന്ന് ജിജോ ചോദിച്ചപ്പോൾ ആണ് ഞാൻ ആ കാര്യം ഓർക്കുന്നത് തന്നെ…. ശെരിയാണ് നേരത്തെ ഉണ്ടാരുന്ന തളർച്ച മാറി ഒന്ന് ബൂസ്റ്റ്‌ ആയി… അതുപോലുള്ള എനർജി ഫീൽ ചെയുന്നുണ്ട് … ഞാൻ ആ പാക്കറ്റ് അവന്റെ കയ്യിൽ നിന്നുമെടിച്ചു ഒന്ന് നോക്കി… എന്തായാലും സാധനം കൊള്ളാം ജിജോ ഒരു സംഭവം തന്നെ…

“””ഒന്നുടെ കലക്ക് “””… എന്ന് ഞാൻ പറഞ്ഞപ്പോൾ…”””മതി മൈരേ… ഇത് ഓവർ ആക്കണ്ട “”””… എന്ന് പറഞ്ഞു അവൻ എന്നെ വിലക്കികൊണ്ട് എന്റെ കയ്യിൽ നിന്നും പാക്കറ്റ് മേടിച്ച് ടേബിൾ ഇൽ വെച്ചു… കുറച്ചുനേരം കൂടെ അവിടെ ചിലവഴിച്ചിട്ട് ഓരേ പെഗ്കും കൂടെ എല്ലാരും കറക്കി എന്നിട്ട് പതിയെ ചായിപ്പിന്റെ വെളിയിലേക്ക് ഇറങ്ങി… ആ പൊടിയുടെ എഫക്ട് കൊണ്ടാണെന്നു തോന്നുന്നു… സാധാരണ അടിക്കുന്നതിന്റെ ഒരു കിക്ക് കിട്ടിയില്ല… പക്ഷെ നല്ല ഒരു മൂഡ് ഉണ്ട്… ഏകദേശം ഒരു ഒൻപതര ആയിട്ടുണ്ട്… കെട്ടിന്റെ സമയം പന്ത്രണ്ടിനും പന്ത്രണ്ടരക്കും ഇടയിൽ ആണ്.. സമയം ഉണ്ട്…പന്തലിലേക്ക് ചെന്നപ്പോൾ നേരത്തെ കണ്ടതിനെലും ആളുകൾ എത്തിയിട്ടുണ്ട്…ഞങ്ങൾ പന്തലിൽ കൂട്ടം കൂടി ഇരുന്നു കുറച്ചേ നേരം പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും വാരി… ഇതിനിടയിൽ ജിജോനെ വിഷ്ണു ആരെയോ പിക് ചെയ്യാൻ കാറും കൊടുത്ത് വിട്ടിരുന്നു… എനിക്ക് പേരിന് ഒരു ഫോർ വീലർ ലൈസൻസ് ഉണ്ടന്ന് ഉള്ള് ഓടിച്ചു കയ്യ് ഇതുവരെ തെളിഞ്ഞിട്ടില്ല എന്തോ ഭാഗ്യത്തിന് ടെസ്റ്റ്‌ പാസായതാണ് … അതുകൊണ്ട് കാർ ഞാൻ ഓടിക്കാറില്ല…
പിന്നീട് വന്ന കുറച്ച് ചങ്ങാതിമാർക്ക് മദ്യം വേണം എന്ന് പറഞ്ഞപ്പോൾ ഞാൻ അവന്മാരെയും കൂട്ടി ചായിപ്പിലേക്ക് പോയി… പൊടി അവിടെ ഇരിപ്പുണ്ട് ജിജോ അതെടുക്കാൻ മറന്നെന്നു എനിക്ക് മനസിലായി… കുപ്പി ആയിട്ട് അവിടെ ഉണ്ടാർന്നത് ഒരു അരയുടെ പകുതി മത്രേം ആണ്.. ഇനി അടിക്കണമെങ്കിൽ സാധനം മേടിക്കണ്ടി വരും… പക്ഷെ ബിയർ ഇരിപ്പുണ്ട് അതവന്മാർക്ക് വേണ്ടെന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം… അവന്മാർക്ക് മൂന്നുപേർക്കും കൂടെ അരയുടെ പകുതി കൊടുത്തിട്ട് ഞാൻ ഒരു ബിയർ എടുത്ത് പൊട്ടിച്ചു… എന്നാൽ ആ പൊടിയും കൂടി ഇടാം എന്നെന്റെ മനസ് പറഞ്ഞപ്പോൾ എനിക്ക് ഒരു സംശയം ജിജോ വിലക്കിയതിനെ പറ്റിയാണ് ഞാൻ ഓർത്തത്… ഇവന്മാർക്ക് വേണോന്ന് ചോദിച്ചപ്പോൾ വേണ്ടെന്ന് പറഞ്ഞു… വേണ്ടങ്കിൽ വേണ്ട ഞാൻ നിർബന്ധിക്കാൻ പോയില്ല… എടാ പോടാ നിയമങ്ങൾ ഒക്കെ തെറ്റിക്കാൻ ഉള്ളതല്ലെടാ… എന്ന് എന്റെ മനസ് പറഞ്ഞപ്പോൾ പിന്നൊന്നും നോക്കിയില്ല… ഞാൻ ബാക്കി ഉണ്ടാരുന്ന പൊടി എടുത്ത് പൊട്ടിച്ച ബീയറിനകത്തേക്ക് ഇട്ടു ഒന്ന് കലക്കി…. അവന്മാർ ലിക്കർ അടിച്ച സമയം കൊണ്ട് ഞാൻ ആ ബിയർ കുടിച്ചു അതിന് ശേഷം അധിക നേരം നില്കാതെ വെളിയിലേക്കിറങ്ങി.എന്താണെന്ന് അറിയില്ല തല കറങ്ങുന്ന പോലെ തോന്നുന്നുണ്ട് പൊടി പണി തന്നോ എന്നെനിക്ക് സംശയം തോന്നാതിരുന്നില്ല … എന്നെ ജിജോ അത്യാവിഷമായിട്ട് അന്യോഷിച്ചെന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്ന് പേടിച്ചു… ഞാൻ പൊടി പിന്നെയും അകത്താക്കിയ കാര്യം അവൻ അറിഞ്ഞിട്ടുണ്ടാവുമോ… എന്തായാലും പോയിനോക്കാം എന്ന തീരുമാനത്തിൽ ഞാൻ അവനെ തപ്പി നടന്നു…

“”””നി എവിടാർന്ന് മൈരേ “””…. എന്നവന്നെന്നോട് ചാടിയപ്പോൾ ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു… അല്ലാതെ ഞാൻ എന്ത് പറയാനാ…ഉടനെ അവൻ എന്റെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് പുറത്തേക്ക് നടന്നു… അവന്റെ പിന്നാലെ നടക്കുമ്പോളും എന്റെ ബോധം ഏതാണ്ട് നഷ്ടപെടുന്നപോലെ എനിക്ക് തോന്നിത്തുടങ്ങിയിരുന്നു…

“”””എന്താടാ കാര്യം “”””…. അവന്റെ പരാക്രമം കണ്ട് ഞാൻ ചോദിച്ചു….

“””വന്നേ പറയാം “”””എന്നല്ലാതെ അവൻ ഒന്നുമിണ്ടിയില്ല….

***************************************

ഡോർ തള്ളി തുറന്ന ശബ്ദം കേട്ടപ്പോൾ ഞാൻ ഒന്ന് നെട്ടി കണ്ണുതുറന്നു… ഗായത്രി ചേച്ചി… ഗായത്രി എന്റെ മൂത്ത അമ്മാവന്റെ രണ്ട് പെണ്മക്കളിൽ മുത്തത് പിന്നെ പറയുവാണെങ്കിൽ എന്റെ ഏട്ടത്തി ആയിട്ട് വരാൻ പോകുന്നത് ചേച്ചിയാണ്… ഏട്ടനെ പോലെ തന്നെ നല്ലൊരു പഠിപ്പിയായിരുന്നു ആൾ ഒരു ഡോക്ടർ ആണ് കുഞ്ഞേച്ചിയുടെ അതെ പ്രായം തന്നെ ആണ് …എന്റെ ഏട്ടനും ആയിട്ട് ചെറുപ്പത്തിലേ കല്യാണം ഉറപ്പിച്ച് വെച്ചതാണ് രണ്ടുപേർക്കും പരസ്പരം ഇഷ്ടമാണ് പിന്നെന്താണ് അവൻ അവരുടെ കല്യാണ കാര്യം പറയുമ്പോൾ അപ്പോ ഫ്ലൈറ്റ് കേറി വിട്ടുകളയും… ഇതിപ്പോൾ ചേട്ടനെ നിർത്തി അനിയൻ കെട്ടിയെന്ന് ആൾകാർ പറയും അതുറപ്പാ…ഇങ്ങനെ എങ്കിലും കല്യാണം നടന്നല്ലോ എന്നെ കണ്ടാൽ അറിയാത്തവർ പോലും പെണ്ണ് തരില്ല പിന്നെയാ അറിയാവുന്നവരുടെ കാര്യം പിന്നെ പറയണ്ട …ചേച്ചി ചോദിക്കാൻ പോകുന്ന കാര്യം എന്താണ് എന്ന് എനിക്ക് അറിയാമെങ്കിലും ഈ നടന്നതൊക്കെ സ്വപ്നം ആയിരിക്കണേ എന്ന് ഞാൻ വെറുതെ ആഗ്രഹിച്ചുപോയി …

“”””ആ …. നിയിവിടെ കെടക്കുവാരുന്നോ അവിടെ എല്ലാവരും നിന്നേ തിരക്കുന്നു “””… എന്ന് പറഞ്ഞുകൊണ്ട് എണീറ്റ് കട്ടിലിൽ നിന്ന് കാൽ നിലത്തേക്കിട്ടിരുന്ന എന്റെ വലതുവശമായി ചേച്ചി വന്നിരുന്നു…

“””ആണോ…. സോറി ചേച്ചി ഒന്ന് മയങ്ങി പോയി അതാ “””…. എന്ന് പറഞ്ഞുകൊണ്ട് വിശ്വാസം വരാൻ വേണ്ടി ഞാൻ എന്റെ കണ്ണ് ഒന്ന് തിരുമി കാണിച്ചു…
ചേച്ചി റൂം ഫുൾ ഒന്ന് വീക്ഷിക്കുവാണ് വേറൊന്നുമല്ല ഭാവിയിൽ താമസിക്കേണ്ട മുറി അല്ലെ… ഏട്ടന്റെ മുറിയിലെ ഫ്രെയിം ചെയ്‌തുവെച്ചിരിക്കുന്ന ഓരോ ഫോട്ടോയിലും കണ്ണോടിച്ചു ചേച്ചി അവസാനം എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ ഒരു കളിയാക്കൽ മട്ടിൽ ചേച്ചിയെ നോക്കിയിരിക്കുവായിരുന്നു…എന്താ എന്ന് ആംഗ്യം കാട്ടുന്നപോലെ എന്നെ നോക്കിയപ്പോൾ…

“””ഏട്ടന്റെ റൂമിൽ അറിയാണ്ട് കേറി പോയതാണെ എന്നോട് ക്ഷമിക്കണേ “””എന്ന് ഞാൻ ചേച്ചിയെ കളിയാക്കി കൊണ്ട് പറഞ്ഞപ്പോൾ….”””ഒന്ന് പോടാ “””… എന്നാണ് ചേച്ചി പറഞ്ഞത്…ചേച്ചി ഒരു പാവം ആയതുകൊണ്ട് ചുമ്മാതെ കളിയാക്കുവാൻ വേണ്ടി പറഞ്ഞതാണ്….

“”””ഇന്നെന്താ ചേച്ചി… ഡ്യൂട്ടി ഇല്ലേ അതോ ലീവ് ആണോ “””….

“””ഏയ്… ഇല്ല പോണം നൈറ്റ്‌ ഡ്യൂട്ടി ആണ് “””…

“”””എന്ന പൊയ്ക്കൂടേ…. ഇവിടെ വന്നിരിക്കുന്നത് എന്താ “””…

“””എടാ പൊട്ടാ നൈറ്റ്‌ ഡ്യൂട്ടി എന്ന് പറഞ്ഞാൽ രാത്രിപോയാൽ മതി “””… അത് ശെരിയാണ് ചേച്ചീനെ ഒന്ന് ഓളാൻ വേണ്ടി പറഞ്ഞതാണ് ഇപ്പൊ ഞാൻ തഴയപെട്ടു …”””ഇത്രയും നാൾ അപ്പച്ചി നിന്നേ മണ്ടൻ എന്ന് പറയുമ്പോൾ എനിക്ക് ഒരു തമാശ ആയിട്ടാണ് തോന്നിയത് ഇപ്പൊ ബോധ്യം ആയി “””എന്നുകൂടെ കൂട്ടിച്ചേർത്തു…

“”””അതിരിക്കട്ടെ…. സർ എന്താണ് കോളേജിൽ പോകാത്തെ… പെണ്ണ് കെട്ടിയെന്ന് വെച്ച് പഠിപ്പ് നിർത്തിയോ.. ഏഹ് “””…. ആ ഇപ്പൊ എങ്ങനെ ഇരിക്കണ് എനിക്ക് എന്തിന്റെ കേടായിരുന്നു… അവൾ അതും ചോദിച്ചുകൊണ്ട് ഒരൊറ്റ ചിരിയായിരുന്നു അടഞ്ഞത് എന്റെ വായും…ചേച്ചി ചിരി ഒന്നുകുറച്ചുകൊണ്ട് ഡോറിലേക്ക് നോക്കിയപ്പോൾ ഞാനും അതാരാണെന്ന ആകാംഷയിൽ അങ്ങോട്ടേക്ക് എത്തി നോക്കി… നടന്നകത്തേക്ക് കേറിയത് വേറാരുമല്ല ഗൗരി… അമ്മാവന്റെ ഇളയ മകൾ ഇവള്ടെ കൂടെ കുറവ് ഉണ്ടാർന്നുള്ളു ഇവൾ ആൾ ഒരു വായാടി ആണ് എന്റെ അതെ പ്രായവും…

“”””അല്ല ആരാ ഇത്… മണവാളൻ ഇവിടെ ഉണ്ടായിരുന്നോ “”””…ഉള്ളിലേക്ക് വന്നുകേറിയ ഉടനെ അവളുടെ ചോദ്യം…

“””മണവാളൻ നിന്റെ തന്തയാടി… കോപ്പേ”””…ഒന്നാമത്തെ പൊളിഞ്ഞു നിക്കുവാണ് ഇവിടെ അതിന്റെടയിൽ അവളുടെ മറ്റേടത്തെ ചോദ്യം….

“”””ഏഹ്…അച്ഛന് വിളിക്കുന്നോ.. ഡാ””””… എന്ന് പറഞ്ഞുകൊണ്ട് അവൾ എന്റെ അരികിലേക്ക് പാഞ്ഞടുത്തു എന്നിട്ട് എന്നെ കൈ വെച്ച് അടിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവളുടെ രണ്ട് കയ്യിലും കൂട്ടിപിടിച്ചു വലിച്ച് എന്റെ ഇടതുവശത്തായി ഇരുത്തി…അവളുടെ കയ്യിൽ കിടന്ന വള കൊണ്ട് എന്റെ കൈ പൊട്ടിയെന്നു തോന്നുന്നു നീറുന്നുണ്ട്… എന്നിട്ടും അവളുടെ അഹങ്കാരം നോക്കിയേ കൂട്ടിപിടിച്ചേക്കുന്ന കൈ വിടുവിക്കുവാൻ കുതറികൊണ്ട് “””വിടാടാ “””….. എന്ന് പറയുന്നുണ്ട് പെണ്ണ്. ഇപ്പൊ തന്നെ വിടാം എന്നുള്ളഭാവത്തിൽ ഞാൻ അവളെ നോക്കിയൊന്നു ഗമയിൽ ചിരിച്ചു…

ഒന്നും നടക്കുന്നില്ലെന്നു കണ്ട അവൾ ഉടനെ എന്റെ കയ്യിൽ പിച്ചൻ ശ്രെമിക്കുന്നുണ്ട് അവസാനം എന്റെ കയ്യിൽ നിന്നും പോകുമെന്ന് കണ്ടപ്പോൾ ഞാൻ ചുമ്മാതിരിക്കുവോ… എന്റെ ആയുധമായ കടി തന്നെ വെളിയിലെക്കെടുത്തു…കൊടുത്ത് ഒരു കടി അവളുടെ വലത് തോളിൽ…പതിയെ ആണ് ഞാൻ കടിച്ചത് എന്നിട്ട് അവൾ കാറിയപ്പോൾ ഞാൻ മുറുക്കെ ഒന്നുകൊടുത്തു…
“”””ദേ…. തുടങ്ങി രണ്ടും കൂടി… നിന്റെയൊക്കെ ഇടി എന്നെങ്കിലും ഒന്ന് തീരുവോ “””…. എന്ന് പറഞ്ഞുകൊണ്ട് ചേച്ചി ഇനിയിട്ട് ഞങ്ങളുടെ ഇടയിൽ കേറി…”””വന്നേ മതിയാക്ക്‌… താഴേക്ക് പോകാം “””… എന്ന് പറഞ്ഞുകൊണ്ട് ഞങ്ങളുടെയും കയ്യിൽ പിടിച്ച് വലിച്ചെണീപ്പിച്ചു റൂമിന് വെളിയിലേക്ക് ഇറക്കി..
“””നിങ്ങൾ ഇന്നലെ കല്യാണത്തിന് വന്നില്ലായിരുന്നോ “”””എന്റെ ഒരു സംശയം കൊണ്ട് ചോദിച്ചതാണ്.

“””അതെന്താടാ അങ്ങനെ ചോദിച്ചേ നിന്നോട് ഞങ്ങൾ ഇന്നലെ വന്നു സംസാരിച്ചതൊക്കെ മറന്നോ നി “”””എന്റെ ചോദ്യം കേട്ടിട്ട് എന്തോ അത്ഭുതം പോലെയാണ് ചേച്ചി പറഞ്ഞത്.അടിപൊളി ഇന്നലെ അപ്പോ ഇവരും ഉണ്ടായിരുന്നല്ലേ എന്നിട്ടാണ് ഇന്ന് വീട്ടുകാരെയും വിളിച്ചോണ്ട് വന്നേക്കുന്നത് … ഓഹ് ഷിറ്റ് ഇനി മാമന്മാരുടെ മുൻപിലേക്ക് വേണമല്ലോ പോകാൻ എന്ന് ഓർത്തപ്പോൾ എന്റെ നടത്തതിന്റെ വേഗത സ്വാപാവികമായി കുറഞ്ഞു…ഇനി നടക്കുന്ന വഴിക്ക് ഇടി വെക്കേണ്ട എന്ന് കരുതി ആദ്യം ഗൗരി പിന്നീട് ചേച്ചി അവസാനം ഞാൻ അങ്ങനെ ആണ് താഴേക്ക് പടി ഇറങ്ങിയത്…

“‘”‘ദേ… വരുന്നതല്ലേ അച്ചു “”””…. എന്ന് സ്റ്റെപ്പിന് അഭിമുഖം ആയിരുന്ന ഷാജി മാമൻ പറഞ്ഞപ്പോൾ എല്ലാവരും എന്നെ തിരിഞ്ഞു നോക്കി… പക്ഷെ എന്റെ കണ്ണ് ചെന്ന് പതിച്ചത് വേറെ ആരിലും അല്ല അമ്മയുടെ അരികത്തായി നിന്ന കുഞ്ഞേച്ചിയിലാണ്… കുറച്ചുമുമ്പ് നടന്ന സംഭവം ഓർത്തപ്പോൾ എനിക്ക് അവളുടെ മുഖത്തേക്ക് നോക്കാൻ തോന്നിയില്ലെങ്കിലും എന്റെ മനസ് സമ്മതിക്കണ്ടേ കാരണം അവളുടെ സൗന്ദര്യം തന്നെയാണ്… അവൾ നന്നായി ഒരുങ്ങിട്ടുണ്ട് കണ്ണൊക്കെ എഴുതി ഒരു ചെറിയ കുഞ്ഞി പൊട്ടുമാത്രം ഉള്ള് നെറ്റിയിൽ പിന്നെ സിന്ധുരവും.. ഒരു ജിമിക്കി കമ്മൽ കാതിൽ കിടപ്പുണ്ട് കാറ്റിൽ മുടി ആടുന്നതിനൊപ്പം അതും അവളുടെ മുടി ഇഴകളെ തഴുകുന്നുണ്ടായിരുന്നു..ഞാൻ അവളെ വായിനോക്കിയിരിക്കുവാണെന്ന് അവൾക്ക് മനസിലായിട്ടിട്ടുണ്ട് അവൾ എന്നെ തുറിച്ചുനോക്കി ഉണ്ടാനേ ഞാൻ നോട്ടം മാറ്റി…

“””അവൻ ആദിയേട്ടന്റെ മുറിയിൽ ഉണ്ടായിരുന്നച്ഛാ… ഞാൻ ചെന്നപ്പോൾ കിടന്നുറങ്ങുവായിരുന്നു “”””എന്ന് ഗായത്രി ചേച്ചി മാമനോട് പറഞ്ഞപ്പോൾ….

“””അതെന്താ…. ഈ നേരത്ത് ഒരുറക്കം പതിവില്ലാത്തതാണല്ലോ….”””എന്ന് തന്തപ്പടി പറഞ്ഞു …കോപ്പാണ് തിങ്കളാഴ്ചപ്പാട് ഈ സമയം കോളേജിൽ കെടന്ന് നല്ല തകർപ്പൻ ഒറക്കം ഉറങ്ങുന്ന സമയം ആണ്…

“”””വടി പോലെ നിൽക്കാതെ ഇവിടെ വന്നിരിയാടാ”””” എന്നൊരു സംസാരം കേട്ടപ്പോൾ ആണ് ഞാൻ ആളെ ശ്രെദ്ധിക്കുന്നത് വല്യച്ഛൻ…എന്റെ തന്തയെ പോലല്ല വല്യച്ഛൻ കമ്പനി മൈൻഡ് ആണ് ഇങ്ങേരും വന്നോ എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ വല്യച്ഛന്റെ ഒപ്പം സോഫയിൽ ചെന്നിരുന്നു…”””മോളും ചെന്നിരിക്ക് “””… എന്ന് സജി മാമൻ പറഞ്ഞപ്പോൾ ഇവർക്ക് അതിന് മക്കൾ ഒന്നുമില്ലല്ലോ പിന്നെ ഏത് മോളുടെ കാര്യം ആണ് എന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചുപോയി… പക്ഷെ എന്റരികിലേക്ക് കുഞ്ഞേച്ചി പതിയെ നടന്നടുത്തപ്പോൾ പുള്ളി എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായി… അവൾ എന്നെ കാണാത്തതുപോലെ എന്റെ അരികിലായി വന്നിരുന്നു…ഇപ്പൊ എന്റെ വലതുവശം വല്യച്ഛനും ഇടതുവശം കുഞ്ഞേച്ചിയും ആണ്…

“””””നിങ്ങളുടെ കല്യാണ കാര്യം കോളേജിൽ അറിഞ്ഞോ “”””… എന്ന് ഗൗരി ചോദിച്ചപ്പോൾ ഞാൻ ഒന്നും മിണ്ടിയില്ല എന്റെ അനക്കം ഒന്നുമില്ലാത്തതുകൊണ്ട് അവൾ കുഞ്ഞേച്ചിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ തല കുലുക്കി… ഹമ്മ് എന്തിനാ അറിഞ്ഞില്ലെങ്കിൽ ഇവൾക്ക് എന്താ നോട്ടീസ് അടിച്ചിറക്കാൻ ആണോ…

“”””എന്നാലും എന്റെ അച്ചു… നിന്റെ കല്യാണം കഴിഞ്ഞെന്നു ഞങ്ങൾക്ക് ഇപ്പോളും വിശ്വസിക്കാൻ പറ്റണില്ല “”””… എന്ന് സജി മാമന്റെ ഭാര്യ സിന്ധു മാമി പറഞ്ഞപ്പോൾ… ഒരു കാര്യവുമില്ലാണ്ട് എനിക്ക് രോമാഞ്ചം കേറി….
“””അതെ… എന്തായാലും മൂത്തവൻ നിൽകുമ്പോൾ ഇവന്റെ കല്യാണം ആദ്യം നടത്തിയത് മോശം ആയിപോയി… മാധവേട്ടാ…”””എന്ന് ഉഷ മാമി അച്ഛനോട് പരിഭവം പറയുന്നത് പോലെ പറഞ്ഞപ്പോൾ… മാമിക്ക് ഏട്ടന്റെയും ചേച്ചിയുടെയും കല്യാണം നടത്താതെ എന്റേത് കഴിഞ്ഞപ്പോൾ അത് ഇഷ്ടപ്പെട്ടിട്ടില്ല എന്ന് ആ വർത്തമാനത്തിൽ നിന്ന് തന്നെ മനസിലായി…

“””അതെന്താ ഉഷേ അങ്ങനെ പറഞ്ഞെ…. അനാമികയെ നിങ്ങൾക്ക് എല്ലാം അറിയാവുന്നതല്ലേ… പിന്നെ ആദിയുടെയും ഗായത്രിയുടെയും കല്യാണക്കാര്യം ആണ് നി ഉദ്ദേശിച്ചതെങ്കിൽ അതിനൊരു മാറ്റവും ഇല്ല…എന്തൊക്കെ പറഞ്ഞാലും ഇവൾ തന്നെയാണ് ഈ വീട്ടിലെ മൂത്ത മരുമകൾ “””എന്ന് പറഞ്ഞുകൊണ്ട് അമ്മ ഗായത്രിച്ചേച്ചിയുടെ തലയിൽ തലോടി… അമ്മയുടെ മറുപടി കേട്ടപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ചേച്ചിയായിരുന്നെന്ന് അവളുടെ മുഖത്തു പെട്ടന്ന് വന്ന നാണം എനിക്ക് മനസിലാക്കിത്തന്നു…””””എന്തായാലും ആദി ഉടനെ വരുന്നുണ്ടല്ലോ… ഇപ്രാവിശ്യം അവന്റെ തീരുമാനം എന്താണെന്ന് അറിഞ്ഞിട്ട് തന്നെ കാര്യം “”””
അപ്പോ ആദി ഉടനെ വരുമെന്നല്ലേ അമ്മ ഇപ്പൊ പറഞ്ഞെ… ഈ മൈരൻ കല്യാണത്തിന്റെ സമയത്തിവിടെ ഉണ്ടാർന്നെങ്കിൽ കുഞ്ഞേച്ചിയെ ഇവനെ കൊണ്ട് കെട്ടിയിക്കായിരുന്നു… അത് വേണ്ട അമ്മ പറഞ്ഞത് കെട്ടിലെ ഗായത്രിച്ചേച്ചി അവൾ ഏട്ടനെയും മനസ്സിൽ കണ്ടുകൊണ്ടാണ് നടക്കുന്നത് അങ്ങനെ എങ്ങാനം സംഭവിച്ചിരുന്നെങ്കിൽ ചേച്ചിയുടെ ശാഭം എന്റെ ഏട്ടന്റെ മേലെ വീണേനെ… ചിലപ്പോൾ കുഞ്ഞേച്ചിയുടെ കഴുത്തിൽ താലികെട്ടാൻ എന്നെ ആയിരിക്കും ദൈവം വിധിച്ചിട്ടുള്ളത്…

കുഞ്ഞേച്ചിയുമായി ഒട്ടിയുള്ള ഇരുപ്പ് എനിക്ക് അത്രേയ്ക്ക് പിടിച്ചില്ല ഇതുവേഗം ഒന്ന് തീരാൻ നോക്കിയിരുനെങ്കിലും എവിടെ കുറെ നാളുകൾക്കു ശേഷം എല്ലാവരും ഒത്തുകൂടിയതല്ലേ.. ഓരോരോ വിശേഷങ്ങൾ പറഞ്ഞ് സമയം ചിലവഴിച്ചു.. എന്നിട്ടും ഞങ്ങൾ രണ്ടുപേരും പരസ്പരം ഒരക്ഷരം മിണ്ടിയില്ല… അവസാനം അമ്മ കഴിക്കാൻ വിളിച്ചപ്പോൾ ചതിയെഴുന്നേറ്റത് ഞാൻ ആണ്…ഒരു പണിയും ചെയ്തില്ലെങ്കിലും നല്ല വിശപ്പ്…

ഫുഡ്‌ ഞാൻ നല്ലോണം ആസ്വദിച്ചുതന്നെയാണ് കഴിക്കുന്നത് വേറൊന്നുമല്ല കറികൾക്കൊക്കെ ഒരു പ്രതേക രുചി… അമ്മയല്ലാതെ വേറെ ആരെങ്കിലും അടുക്കളയിൽ കേറി പാചകം ചെയ്തിട്ടുണ്ടെങ്കിൽ കുഞ്ഞേച്ചി ആയിരിക്കും എന്നെനിക്ക് അറിയാമെങ്കിൽ കൂടി ഞാൻ അത് പുറമെ കാണിച്ചില്ല… കറിക്കാൾക്കൊക്കെ നല്ല സ്വാത് എന്ന് ഉഷ മാമി പറഞ്ഞപ്പോൾ ഞാൻ പ്രേധീക്ഷിച്ച മറുപടി തന്നെയാണ് അമ്മ നൽകിയത്… നല്ലോണം വെട്ടിവിഴുങ്ങുന്ന എന്നെ വലതുവശത്തായി ഇരുന്ന കുഞ്ഞേച്ചി ഇടങ്കണ്ണ് ഇട്ടുനോക്കുന്നത് എന്റെ ശ്രെദ്ധയിൽ പെട്ടെങ്കിലും ഞാൻ മൈൻഡ് കാണിച്ചില്ല… ആദ്യം ഫുഡ്‌ എന്നിട്ടുമതി പിന്നെന്തും…അവസാനം കഴിച്ചുതീർത്തത് ഞാൻ ആണ്…ഇവരുടെ ഇടയിൽ നിന്നും എങ്ങനെങ്കിലും മുങ്ങണം എന്ന് വിചാരിച്ചു മുകളിലേക്ക് പോകാൻ നിന്ന എന്നെ ഗൗരി പിടിച്ചുനിർത്തി… അവൾക്ക്‌ അപ്പോ സെൽഫി എടുക്കണം… ഞങ്ങൾ രണ്ടും മാത്രമാണെന്നാണ് ഞാൻ ആദ്യം കരുതിയത്… പിന്നെ ഗായത്രിച്ചേച്ചിക്കും കുഞ്ഞേച്ചിക്കും വേണ്ടി അവൾ കാത്തിരുന്നപ്പോൾ ഗ്രൂപ്പ്‌ സെൽഫി ആണ് അവൾ ഉദേശിച്ചത്… സെൽഫി എടുക്കാൻ ഞാൻ ഗൗരിയുടെയും ഗായത്രിയുടെയും നടുക്കാണ് നിന്നത് കുഞ്ഞേച്ചി ഗൗരിയുടെ ഇടത് സൈഡിലും… ഒരണ്ണം എടുത്തിട്ടും തൃപ്തിവരാത്ത ഗായത്രി ചേച്ചി മൂന്നല്ലണം എടുത്തുനിർത്തിയപ്പോൾ കഴിഞ്ഞെന്ന് വിചാരിച്ചുനിന്ന എനിക്ക് അടുത്ത പണിയാണ് ഗൗരി തന്നത്…
“””ഇനി നിങ്ങൾ രണ്ടുപേരും കൂടി നിൽക്ക്… ഞാൻ ഒരു പിക് എടുക്കാം “”””…. ഇവൾക്ക് മതിയായില്ലേ…

“”””എന്ന പിന്നെ എന്റെ ഒരു പാസ്പോർട്ട്‌ സൈസ് ഫോട്ടോ കൂടി എടുക്കഡി”””എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ അത് ചിരിച്ചുകൊണ്ട് തള്ളിക്കളയുക മാത്രമാണ് ചെയ്തത്…”””നിൽക്ക് “””എന്നവൾ പറഞ്ഞപ്പോൾ മനസില്ല മനസൊടുകൂടി ഞാൻ നിന്നുകൊടുത്തു…

“””രണ്ടുപേരും ഒന്ന് ചേർന്ന് നിൽക്ക് “”””… എന്ന് ഗൗത്രിച്ചേച്ചി പറഞ്ഞപ്പോൾ അതിന് പുല്ല് വിലയാണ് ഞാൻ കൊടുത്തത്…

“”””ചേച്ചിയെങ്കിലും ഒന്നടുത്തുനിൽക്ക് “””…എന്ന് ഗൗരിയുടെ അടുത്ത നിർദേശം വന്നപ്പോൾ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല കുഞ്ഞേച്ചി എന്നോട് അടുത്ത് നിൽക്കുമെന്ന്…അവൾ എന്നെ മുട്ടി നിന്നതിനോടൊപ്പം അവളുടെ മിനുസമാർന്ന വലത്തേ കൈയെടുത്തു എന്റെ ഇടത് കയ്യിൽ ചുറ്റിപിടിക്കുക കൂടി ചെയ്തപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് രോമാഞ്ചം ഉണ്ടായെന്നുവേണം പറയാൻ…ഒരു നിമിഷത്തേക്ക് ഞാൻ വാതുറന്നുകൊണ്ട് അവളെ നോക്കിപ്പോയി… അവൾ ചിരിച്ചോണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ പിന്നെ എനിക്ക് എന്താ കുഴപ്പം ഞാനും നന്നായിത്തന്നെ ക്യാമറയിലേക്ക് നോക്കി ചിരിക്കുകയാണുണ്ടായത്…

“””അഹ് മതി “””… എന്ന് പറഞ്ഞുകൊണ്ടവൾ എടുത്ത ഫോട്ടോസ് കാണിക്കുവാൻ ഞങ്ങളുടെ അരികിലേക്കെത്തി ഫോൺ എന്റെ നേരെ നീട്ടി അതുകാണാൻ എനിക്ക് നല്ല ആകാംഷയുണ്ടെന്ന് വേണം പറയാൻ… ആകെ മൂന്നണം ആണ് എടുത്തത് രണ്ടണ്ണം കുഴപ്പമില്ല പക്ഷെ മൂന്നാമത്തേത് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി വായും പൊളിച്ചിരിക്കുന്നത് അതിലേക്ക് ഒന്ന് സൂക്ഷിച്ചുനോക്കികൊണ്ടിരുന്ന ഞാൻ എന്റെ അരികിൽ നിന്നുകൊണ്ട് കുഞ്ഞേച്ചിയും പിക് കാണുന്നുണ്ടെന്ന കാര്യം ഓർത്തില്ല… അതവൾ കണ്ട് കാണുമെന്നുറപ്പായിട്ടും ഞാൻ കുഞ്ഞേച്ചിയുടെ മുഖത്തേക്ക് നോക്കിയ നിമിഷത്തിൽ തന്നെ അവൾ എന്നെയും നോക്കിയിരുന്നു… അവളുടെ മുഖത്തു ഒരു പരിഹാസ ചിരി തെളിഞ്ഞപ്പോൾ എനിക്ക് ചെറിയ രീതിയിൽ നാണം തോന്നിയതുകൊണ്ട് ഞങ്ങൾ വീണ്ടും ഒരുമിച്ച് നോട്ടം മാറ്റിക്കളഞ്ഞു…ഞാൻ ചുമ്മാതെ ഒന്ന് വെളിയിലേക്കിറങ്ങിയപ്പോൾ ദേ വരുന്നു മൂന്നുംകൂടേ എന്റെ വാലെ… പിന്നെങ്ങോട്ട് മുറ്റത്തെ മരച്ചുവട്ടിൽ ഇരുന്നായി കത്തിയടി… വൈകിട്ടുള്ള ചായകുടിയും കഴിഞ്ഞ് അവർ പോകാൻ ഇറങ്ങി… പോകുമ്പോൾ “”””രണ്ടുപേരും കൂടി ഒരുദിവസം അങ്ങോട്ടേക്ക് വരണം… കേട്ടോടാ…””””… എന്ന് പറഞ്ഞുകൊണ്ടാണ് അവർ എല്ലാവരും കാറിലേക്ക് കേറിയത്‌… കുറച്ചുനേരം കൂടെ ഇരുന്നിട്ട് ഇതേ ഡയലോഗ് അടിച്ചു വല്യച്ഛനും പോയി…ഇനി ഇവിടെ നിന്നിട്ട് വലിയ കാര്യമുണ്ടെന്ന് തോന്നണില്ല അതുകൊണ്ട് മുകളിലേക്ക് പോകാം എന്നോർത്താണ് ഞാൻ സ്റ്റെപ് കേറിയത്… ഞാൻ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ പിന്നാലെ കുഞ്ഞേച്ചിയും ഉണ്ട് പക്ഷെ ഒരാൾ മുൻപേ നടന്നുപോകുന്ന ഒരു ലക്ഷണവും അവൾ കാണിക്കുന്നില്ല… അത്രയ്ക്ക് ആയോ നി… പതിയെ നടന്ന് അവൾ അടുത്തെത്തുമ്പോൾ ഒരു വളി ഇട്ടുകൊടുത്താലോ… ഇത്രയും ഊള ഐഡിയ നിനക്ക് എവിടുന്ന് കിട്ടുന്നെടാ മൈരേ എന്നെന്റെ മനസ് പുച്ഛിച്ചപ്പോൾ ഞാൻ അവിടെയും തഴയപെട്ടു …മൂത്രം ഒഴിക്കാൻ മുട്ടുന്നകൊണ്ട് ഞാൻ ആദ്യം തന്നെ ഓടി ബാത്‌റൂമിൽ കേറി…കൊറേ നേരം നിന്നിട്ടും മൂത്രം മത്രേം ഒഴിക്കാൻ പറ്റണില്ല… അല്ല മൂത്രം വരണില്ല… ഒടുക്കം കാട്ടടിച്ചപ്പോൾ രണ്ടുത്തുള്ളി പോയി അതാണെങ്കിൽ നല്ല ചോര കളർ പോലെയാണ് എനിക്ക് തോന്നിയത്… ഒരു കാര്യം ഇല്ലാഞ്ഞിട്ടും കുറച്ച് നേരം കൂടി ഞാൻ അവിടെ നിന്നും എന്റെ മനസ് നിറയെ ഇന്നലെ എന്താണ് സംഭവിച്ചതെന്നുള്ളതായിരുന്നു കുറച്ച് നേരം കൂടെ വെയിറ്റ് ചെയ്താൽ പോരെ വിഷ്ണുനോട് ചോദിക്കാല്ലോ എന്നാലോചിക്കൊണ്ട് ഞാൻ വെളിയിലേക്കിറങ്ങി… കുഞ്ഞേച്ചിയും അവിടെ ഉണ്ടാകുമെന്ന് എനിക്ക് അറിയാമായിരുന്നെങ്കിലും എന്നെ ദേഷ്യം കൊണ്ട് തുറിച്ചു നോക്കുവാണ് അവൾ. കുഞ്ഞേച്ചിയുടെ കയ്യിൽ ഇരുന്ന സാധനം കണ്ട് ഞാൻ ഒന്ന് നെട്ടി…ഉംഫി അതെന്റെ ലൈറ്റ്ർ ആണ്..

“”””എന്താ ഇത്”””… എന്ന് എന്റെ നേരെ ലൈറ്റ്ർ ഉയർത്തിക്കാണിച്ചുകൊണ്ട് അവൾ ചോദിച്ചു…
“”””ഇത് ലൈറ്റ്ർ അല്ലെ… ഇതെങ്ങനെ ഇവിടെ വന്ന് “””… എന്ന് തീർത്തും അറിയാത്തതുപോലെ ഞാൻ പറഞ്ഞു…

“””നിനക്ക് അറിയില്ലേ “””ഒന്നുടെ അവൾ ചോദിച്ചു…

“””ഇല്ലന്നല്ലേ ഞാൻ പറഞ്ഞത് “””എന്ന് ഞാൻ തറപ്പിച്ചങ്ങു പറഞ്ഞു…

“””ശെരി… അപ്പോ ഇതോ “””എന്ന് ചോദിച്ചുകൊണ്ട് അവൾ പിന്നിൽ വെച്ചിരുന്ന മറ്റേ കയ്യിലുള്ള ചുരുട്ടിപിടിച്ച കാലി സിഗേരറ്റ് കൂടുകൾ എടുത്തെന്റെ മുൻപിലേക്കിട്ടു…

ശെരിക്കും പറഞ്ഞാൽ എന്റെ വായ അടപ്പിച്ചുകളഞ്ഞു അവൾ…. മൈര് വട്ടത്തിൽ മൂഞ്ചി… വീട്ടിലിരുന്ന് വലിക്കാൻ വേണ്ടി മുൻപ് വാങ്ങിച്ച സിഗേരറ്റിന്റെ കൂടുകളാണ് പല ടൈപ്പ് സാധനത്തിന്റെ കൂടുകളുണ്ട്… സാധാരണ വീട്ടിൽ ആരുമില്ലാത്തപ്പോൾ ആണ് ഞാൻ ഇത് കത്തിച്ചുകളയുന്നത്… കുറച്ച് നാൾ മുൻപ് ഉള്ളതാണ്…

“”””നിന്നേകൊണ്ട്… ഈ നശിച്ച സിഗേരറ്റ് വലി നിർത്തിക്കാൻ പറ്റുവൊന്ന് ഞാൻ ഒന്ന് നോക്കട്ടെ “”””… എന്ന് പറഞ്ഞുകൊണ്ട് അവൾ കയ്യിലുള്ള ലൈറ്ററും നിലത്തുകിടന്ന കൂടുകളുമായി വേഗത്തിൽ മുറിക്ക് പുറത്തേക്കിറങ്ങി…
അതെ സമയം ഇതിനുമുൻപ് വീട്ടിൽ പിടിച്ചപ്പോൾ ഉള്ള തന്തപ്പടിയുടെ വാക്കുകളാണ് ഓർമ്മയിൽ വന്നത്.
“”””ഇനി ഇങ്ങനെ എന്തേലും ചെയ്‌തെന്ന് ഞാൻ അറിഞ്ഞാൽ… വേറൊന്നും ചെയ്യില്ല നിന്നേ വീട്ടിൽ നിന്ന് ഇറക്കി വിടും “”””…..
എടാ…. മൈരേ കുന്തം വിഴുങ്ങിപോലെ നിൽക്കാതെ അവളെ ചെന്ന് തടയടാ…. എന്ന് മനസ് പറഞ്ഞപ്പോൾ ഞാൻ അവൾ പോയതിനു പിന്നാലെ ഓടി…

( ഇത്രയും വായിച്ചിട്ടും സംശയം ഉണ്ടാകുമെന്നറിയാം.. നിങ്ങളുടെ സംശയത്തിനുള്ള ഉത്തരം ഞാൻ അടുത്ത പാർട്ടുകളിൽ തരാൻ ശ്രെമിക്കാം…)