പ്രേതാനുഭവങ്ങൾ

തൂങ്ങിമരിച്ച സ്ത്രീയുടെ പ്രേതത്തെ ഭയന്നു ജീവിച്ച ഒരു ദേശത്തെ കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത്.
ഇപ്പോൾ കേൾക്കുമ്പോൾ അതിശയം കൂറുമെങ്കിലും, ഞാൻ ജനിച്ചു വളർന്ന ദേശം കുറേ വർഷങ്ങൾക്ക് മുമ്പ് അങ്ങനെയായിരുന്നു.
കേരളാ പാലക്കാട് അതിർത്തിയിലുള്ള മേൽപ്പറഞ്ഞ ദേശത്താണ് എന്റെ അപ്പയുടെ തറവാട്.
ജനിച്ചു ബുദ്ധിയുറച്ച പ്രായം മുതൽ കേൾക്കാൻ തുടങ്ങിയ നിരവധി പേരുടെ അനുഭവങ്ങളുണ്ട്.
അതിൽ പലതും ഇപ്പോൾ ഓർമ്മയിൽ ഇല്ല.
ഓർത്തെടുക്കാൻ പറ്റുന്നത് ഇവിടെ കുറിക്കുന്നു.
നിങ്ങൾ അതിന്റേതായ രീതിയിൽ ഉൾക്കൊള്ളുമെന്ന് കരുതുന്നു.

അപ്പയുടെ തറവാട്ടിലും ഒരു അനുഭവസ്ഥൻ ഉണ്ടായിരുന്നു. അപ്പയുടെ നേരെ മൂത്ത ചേട്ടച്ചാര്.
അദേഹത്തിന്റെ അനുഭവത്തിലേക്കു വരുന്നതിനു മുമ്പ് നമുക്ക് പാഞ്ചിയെ പരിചയപ്പെടാം.

പാഞ്ചി എന്നാണ് നാട്ടുകാർ ആ സ്ത്രീയെ വിളിച്ചിരുന്നത്.
കാണാൻ സുന്ദരിയാണെന്നു പറയുന്നു
ആ സ്ത്രീ ജീവിച്ചു മരിച്ച കാലഘട്ടത്തിൽ ഞാൻ ജനിച്ചിട്ടില്ല, ഞാനവരെ കണ്ടിട്ടുമില്ല,
കേട്ടറിഞ്ഞ കാര്യങ്ങൾ പറയുന്നു എന്ന് മാത്രം.
പാഞ്ചിയെ ആരോ പ്രേമിച്ചു ചതിച്ചുവെന്നും ആ നിരാശയിൽ അവൾ വീടിന് മുന്നിലെ മാവിൽ തൂങ്ങിമരിച്ചെന്നും ആണ് നാട്ടിൽ പ്രചാരത്തിലുള്ള ഒരു കഥ.
അവളുടെ ദേഹത്ത് വെള്ളപ്പാണ്ടും കുഷ്ഠവും ഉണ്ടായിരുന്നു, കല്യാണം നടക്കാത്ത വിഷമത്തിൽ ആത്മഹത്യ ചെയ്തതാണെന്നുള്ള മറ്റൊരു കഥയും പ്രചരിച്ചിരുന്നു.
പാഞ്ചിയുടെ അച്ഛനമ്മമാർ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടിരുന്നു. ആകെയുള്ള സഹോദരൻ കുഷ്ഠം വന്ന് എവിടേക്കോ പോയതാണത്രെ.
ഇതിലെ സത്യാവസ്ഥ എന്താണെന്ന് എനിക്കും അറിയില്ല കേട്ടോ.
അന്നതിന്റെ നിജസ്ഥിതി ചികയാനും കഴിഞ്ഞില്ല.
കാരണം അപ്പയുടെ തവാട്ടിൽ നിന്നും എന്റെ പത്താം ക്ലാസ്സ് സമയത്ത് ഉമ്മച്ചിയുടെ നാടായ ഇരിഞ്ഞാലക്കുടയിലേക്ക് ഞങ്ങൾ താമസം മാറിയിരുന്നു. അതവിടെ നിൽക്കട്ടെ, ഇനി കാര്യത്തിലേക്ക് കടക്കാം.

പാഞ്ചി തൂങ്ങി മരിച്ചതോടെയാണ് നാട്ടിൽ പല അനിഷ്ട സംഭവങ്ങളും ഉണ്ടായതെന്ന് പറയപ്പെടുന്നു.
ആലിക്കണ്ണ് എന്ന അറവുകാരനാണ് പാഞ്ചിയുടെ പ്രേതത്തെ ആദ്യമായി കണ്ടതെന്നാണ് ദേശത്തെ ഭൂരിപക്ഷ അഭിപ്രായം.
പാഞ്ചിയുടെ മരണം നടന്നിട്ട് കുറച്ചു ദിവസങ്ങൾ പിന്നിട്ടപ്പോൾ ആണ് ആ സംഭവം നടക്കുന്നത്.
എന്നും പുലർച്ചെ ആലി അറവുശാലയിലേക്കു പോകുന്നത് പാഞ്ചിയുടെ വീടിന് മുന്നിലൂടെ ആയിരുന്നു.
അന്നും പതിവുപോലെ ആലി ആവഴി പോയപ്പോൾ വീടിന് മുന്നിലെ മാവിൽ തൂങ്ങിമരിച്ച അതേ നിലയിൽ പാഞ്ചിയെ കണ്ട് വിളറി പിടിച്ചു നിലവിളിച്ചു ഓടിയെന്നും, നിരത്തിൽ ബോധംകെട്ടു വീണെന്നും ആണ് ദേശത്തെ ജനങ്ങൾ പറയുന്നത്.
പക്ഷെ കുറച്ചു പുരോഗമന വാദികൾ പറഞ്ഞത് ആലിക്കണ്ണ് പാഞ്ചിയെ വിചാരിച്ചു നടന്നപ്പോൾ അങ്ങനെ തോന്നിയതാവാം എന്നായിരുന്നു.
അങ്ങനെ ഒരു നിഗമനത്തിൽ എത്താൻ അവർക്ക് കുറേ ന്യായങ്ങളും ഉണ്ടായിരുന്നു.
അക്കാലത്ത് പുരോഗമന ചിന്താഗതി തുലോം കുറവായതിനാൽ അധികമാരും അവരുടെ കൂട്ടത്തിൽ കൂടിയില്ല.
അതോടെ ആലിക്കണ്ണ് കശാപ്പ് നിർത്തി ചന്തയിൽ പലവ്യഞ്ജന കട തുടങ്ങിയെന്നും, പിന്നീട് മക്കത്തു പോയി ഹജ്ജ് കർമം നിർവഹിച്ചു മടങ്ങുമ്പോൾ മരണപ്പെട്ടു എന്നുമാണ് പറയുന്നത്.

Kambikathakal: ശ്രീജ ചേച്ചി – 2
ഒട്ടനവധി അനുഭവങ്ങൾ നാട്ടിൽ പ്രചാരത്തിലുണ്ട്, എന്നാൽ ഏറ്റവും പൈശാചികമായ അനുഭവം ഉണ്ടായത് കൗസല്യ എന്ന സ്ത്രീയ്ക്ക് ആയിരുന്നു.
പാഞ്ചിയുടെ വീടിന് താഴെയുള്ള തോടിന്റെ കരയിലാണ് കൗസല്യ താമസിച്ചിരുന്നത്.
ജീവിച്ചിരിക്കുന്ന കാലത്ത് കൗസല്യ പാഞ്ചിയെ വല്ലാതെ ഉപദ്രവിച്ചിരുന്നത്രെ.
ഒരുദിവസം രാത്രി മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയ കൗസല്യ കുറേനേരം കഴിഞ്ഞിട്ടും തിരിച്ചു വന്നില്ല.
അവരുടെ ഭർത്താവ് ഒരു പോടിത്തൂറി ആയിരുന്നത്രെ. അയാൾ വാതുക്കൽ നിന്ന് കുറേനേരം കൗസല്യയെ വിളിച്ചു.
അപ്പോൾ കൗസല്യ പടികയറി വന്നു.
ഭർത്താവ് പേടിച്ചു നിലവിളിച്ചു പോയി.
കാരണം കണ്ണുതുറിച്ച് മുടിയിഴകൾ കാറ്റിൽ പറത്തി രൗദ്ര ഭാവത്തിൽ അവിടെ നിന്നത് കൗസല്യ അല്ലായിരുന്നത്രെ.
“ഇവിടുന്നു പൊയ്ക്കോ.. അല്ലെങ്കിൽ ഞാൻ എല്ലാം ചുട്ടുകരിക്കും..” എന്ന് ഉറക്കെ അലറി കൗസല്യ ബോധരഹിതയായി വീണു.
കൗസല്യയുടെ കയ്യിലും തുടയിലും ഒക്കെ അടിയേറ്റ പാടുകൾ ഉണ്ടെന്ന് പറയപ്പെടുന്നു.
അതിനു ശേഷം കൗസല്യയ്ക്കു ചിത്തഭ്രമം ബാധിച്ചു. നിരന്തരമായി ഉണ്ടായ പാഞ്ചിയുടെ ഉപദ്രവം സഹിക്കവയ്യാതെ ആ കുടുംബം വീട് ഉപേക്ഷിച്ച് ദൂരെ എവിടേക്കോ പോയി.
മരണംവരെ കൗസല്യയുടെ മാനസിക വിഭ്രാന്തി മാറിയില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
അന്ന് വീട്ടുപറമ്പിൽ കൗസല്യ നേരിട്ട ദുരനുഭവം എന്താണെന്ന് ദേശക്കാർക്ക് ഇന്നും അറിയില്ല. അത് പറയേണ്ട ആൾ കൗസല്യയാണ്. മാനസിക രോഗിയായ കൗസല്യ ആരോടും അത് പറഞ്ഞതുമില്ല.

ആ സംഭവം ദേശക്കാരെ വല്ലാതെ ഭയപ്പെടുത്തി.
ദേശത്തെ പലരും പാഞ്ചിയുടെ പ്രേതത്തെ കണ്ടു ഭയന്നു. അതിൽ ചിലർക്ക് ചിത്തഭ്രമം, വിഷാദരോഗം പോലുള്ള അവസ്ഥകളും വന്നുചേർന്നു.
പറഞ്ഞു കേട്ടിട്ടുള്ളത് പാഞ്ചിയുടെ പ്രേതം അവളുടെ വീട്ടു പരിസരത്ത് മാത്രമാണ് വിഹരിച്ചിരുന്നത് എന്നാണ്.
ആ വഴിയാണ് ദേശക്കാർ ചന്തയിലേക്കും, അമ്പലത്തിലേക്കും ജുമാമസ്ജിദിലേക്കും ഒക്കെ പോയിരുന്നത്.
പാഞ്ചിയുടെ ശല്യം തുടങ്ങിയതോടെ ദേശക്കാർക്ക് കിലോമീറ്ററുകൾ ചുറ്റിയുള്ള മറ്റൊരു വഴി തിരഞ്ഞെടുക്കേണ്ടി വന്നു.
ഒരുപാട് കാലം പാഞ്ചിയുടെ പ്രേതം നാട്ടുകാരെ വലച്ചു എന്നാണ് കേട്ടത്.

അങ്ങനെ ഒരിക്കൽ പാഞ്ചിയുടെ പ്രേതത്തെ ഇല്ലായ്മ ചെയ്യാൻ നാട് ഉണർന്നു.
അതെങ്ങനെ വേണമെന്ന് തീരുമാനിക്കാൻ നാട്ടുക്കൂട്ടം ചേർന്നു.
അയൽദേശത്തുള്ള ഒരു കൊടും മന്ത്രവാദിയുടെ പേരാണ് കൂടുതൽ ആളുകളും പറഞ്ഞത്.
അയാൾക്ക് നാടെങ്ങും ഖ്യാതി ഉണ്ടായിരുന്നു.
മേൽപ്പറഞ്ഞ മന്ത്രവാദിയുടെ പേര് ഞാനിപ്പോൾ ഓർക്കുന്നില്ല, ചെറുപ്പത്തിൽ ആ പേരെനിക്ക് നന്നായി അറിയാമായിരുന്നു. കരിങ്ങാടൻ എന്നോ മറ്റോ ആണെന്ന് തോന്നുന്നു. ശരിയാണോ എന്നറിയില്ല കേട്ടോ. എന്റെ ഉമ്മച്ചിയും ആ പേര് മറന്നു പോയി.
അയാളെ പിന്നീട് എപ്പോഴോ തറവാട്ടിൽ പോയപ്പോൾ ഞാനും ഒരുനോക്കു കണ്ടിട്ടുണ്ട്. അടുത്തുള്ള വീട്ടിൽ ഒരു കർമ്മം നടത്താൻ വന്നപ്പോൾ. ഞാൻ കാണുമ്പോൾ അയാൾ വൃദ്ധനായിരുന്നു.
പക്ഷെ ഈ സംഭവം നടക്കുന്നത് അയാളുടെ ചെറുപ്രായത്തിൽ ആയിരുന്നു.
പ്രസ്തുത മന്ത്രവാദി ഒമ്പത് ദിവസം നീണ്ടുനിന്ന കൊടിയ മാന്ത്രിക കർമത്തിലൂടെ ആണത്രേ പാഞ്ചിയുടെ പ്രേതത്തെ ഇല്ലായ്മ ചെയ്തത്.
അതിന്റെ ഫലമായി പാഞ്ചിയുടെ പ്രേതശല്യം അവസാനിച്ചു എന്നാണ് പറയപ്പെടുന്നത്.

Kambikathakal: ഹാപ്പി ഫാൻസി – 3
മന്ത്രവാദി വന്നു കർമ്മങ്ങൾ ചെയ്തതോടെ ജനങ്ങളുടെ മനസ്സിലെ ഭയം മാറിയതാവാം എന്ന് വേണമെങ്കിൽ നിങ്ങൾക്ക് കരുതാം.
ഇതിൽ നിന്നും ഞാൻ മനസ്സിലാക്കിയതും അതുതന്നെയാണ്.

ഇനി എന്റെ അപ്പയുടെ ചേട്ടന് ഉണ്ടായ അനുഭവം പറയാം.അത് ഇന്നും ഒരു ദുരൂഹതയായി തുടരുന്ന ഒരു സംഭവമാണ് കേട്ടോ.
അദ്ദേഹം മേൽപ്പറഞ്ഞ പുരോഗമന സംഘത്തിൽ ഉണ്ടായിരുന്ന ആളായിരുന്നു.
അദ്ദേഹത്തെ ഞാൻ മൂത്തുവ എന്നാണ് വിളിച്ചിരുന്നത്.
അക്കാലത്ത് ടൗണിൽ ഒരു ഓലമേഞ്ഞ കൊട്ടകയുണ്ട്. വലിയ തീയറ്ററുകളിൽ ഓടി തേഞ്ഞ സിനിമകളാണ് അവിടെ കളിച്ചിരുന്നത്.
അന്ന് ഏതോ ഒരു തമിൾ പടം വന്നിരുന്നു.
പടം കാണാൻ പ്രസ്തുത കൊട്ടകയിൽ മൂത്തുവ കൂട്ടുകാരോടൊപ്പം പോയി.
ഞങ്ങളുടെ തറവാട്ടു വീട്ടിൽ നിന്നും കാപ്പി കുടിയും കഴിഞ്ഞാണ് അവർ പുറപ്പെട്ടത്.
സിനിമ കഴിഞ്ഞു ടൗണിൽ നിന്നും മൂത്തുവ പാതിരാത്രിയോടെ മടങ്ങി.
ധൈര്യശാലി എന്ന് സ്വയം വിശേഷിപ്പിക്കുന്ന മൂത്തുവ രണ്ടും കൽപ്പിച്ചാണ് അന്ന് ഇറങ്ങിയത്.
താൻ പാതിരാ നേരത്ത് പാഞ്ചിയുടെ വീട്ടിന് മുന്നിലൂടെ വന്നെന്നും, പാഞ്ചി പോയിട്ട് ഒരു ഇഞ്ചി പോലും അവിടെ ഇല്ലായിരുന്നു എന്നും നാട്ടുകാരോട് വീമ്പിളക്കാൻ കിട്ടിയ അവസരമായി അദ്ദേഹം അതിനെ കണ്ടു.
കൊണ്ടുവിടാമെന്ന് കൂട്ടുകാർ പറഞ്ഞെങ്കിലും മൂത്തുവ അതൊന്നും ചെവിക്കൊണ്ടില്ല.
ഒരു കൂട്ടുകാരന്റെ സൈക്കിൾ കടംവാങ്ങി അദ്ദേഹം ദേശത്തേക്കു വന്നു.

നല്ല നിലാവുള്ള രാത്രിയായിരുന്നു അത്.
പാഞ്ചിയുടെ വീടിന് അടുത്തെത്തിയപ്പോൾ അദേഹത്തിന് നേരിയ തോതിൽ ഭയം തോന്നിയിരുന്നത്രെ.
നാട്ടിൽ പറഞ്ഞു പ്രരചരിച്ച ഭീകരമായ കഥകൾ മനസ്സിലുണ്ട്.
എങ്കിലും ധൈര്യം സംഭരിച്ച് സൈക്കിൾ ചവിട്ടി.
അവിടെ എത്തിയപ്പോൾ കണ്ണ് നേരെ പോയത് പാഞ്ചി തൂങ്ങിമരിച്ച മാവിൻ ചുവട്ടിലും. ഒന്നേ നോക്കിയുള്ളൂ.
നിലാവെളിച്ചത്തിൽ പാഞ്ചിയുടെ തൂങ്ങിമരിച്ച ദേഹം മുത്തുവാ വ്യക്തമായി കണ്ടെന്നാണ് പറയുന്നത്.
ഭയവും വിറയലും ബാധിച്ച അദ്ദേഹം സൈക്കിൾ വേഗത്തിൽ ചവിട്ടി.
അപ്പോൾ മുന്നിലൂടെ എന്തോ ഒന്ന് പാഞ്ഞുപോയത്രെ. ഒരു വെള്ളിടി പോലെ.
സൈക്കിൾ അതിൽ ഇടിച്ച് അദ്ദേഹം നിലത്തേക്ക് മറിഞ്ഞു വീണു.
കൈയും കാലുമൊക്കെ മുറിഞ്ഞു.
മുത്തുവാ വീണിടത്ത് നിന്നും ചാടി പിടഞ്ഞ് എഴുന്നേറ്റ് കൂവി വിളിച്ചുകൊണ്ട് ഓടി.
ഭാഗ്യത്തിന് അതൊരു മണ്ഡലകാലം ആയിരുന്നു.
നിരത്തിൽ മാലയിട്ട കുറച്ചു അയ്യപ്പന്മാർ ഉണ്ടായിരുന്നു.
ദൂരെനിന്നും ഒരാൾ കൂവിയാർത്തു വരുന്നത് കണ്ടപ്പോൾ അവർക്ക് സങ്കതി മനസ്സിലായി.
അവര് ഓടിച്ചെന്നു അദ്ദേഹത്തെ താങ്ങി പിടിച്ചു വീട്ടിലെത്തിച്ചു.

ഇതാണ് മൂത്തുവാ എന്നോട് പറഞ്ഞ അനുഭവം.
ഈ സംഭവത്തിലെ ശരിതെറ്റുകൾ എനിക്ക് അറിയില്ല കേട്ടോ.
ഏതായാലും മകന് പേടി തട്ടി എന്നും, കുറേക്കാലം ഭയം കാരണം പുറത്തേക്കു ഇറങ്ങിയില്ല എന്നും അപ്പയുടെ അമ്മ സാക്ഷ്യം പറഞ്ഞിട്ടുണ്ട്.

പിന്നെയുള്ളത് അന്ന് അദ്ദേഹം ഓടിച്ചു എന്ന് പറയുന്ന സൈക്കിളിന്റെ കാര്യമാണ്.
ആ സൈക്കിളിന്റെ മുന്നിലെ ടയർ വളഞ്ഞു പിരിഞ്ഞു പോയിരുന്നു.
പിറ്റേദിവസം രാവിലെ ദേശത്തെ കുറച്ചു ചേട്ടന്മാർ അതെടുത്ത് തറവാട്ടിൽ വച്ചിട്ട് പോയി.
കുറേക്കാലം തറവാട്ടിലെ പിന്നാമ്പുറത്ത് കിടന്ന ആ സൈക്കിൾ കുട്ടിക്കാലത്ത് ഞാനും കണ്ടിട്ടുണ്ട്.
മുന്നിലെ ടയർ ആരോ പിടിച്ചു വളച്ചത് പോലെ ഉണ്ടായിരുന്നു.
പിന്നീട് ആ സൈക്കിൾ മുത്തുവാ ഏതോ തമിഴന് ഇരുമ്പ് വിലയ്ക്ക് വിറ്റു എന്നും ഞാനറിഞ്ഞു.
ആ സൈക്കിളാണ് അന്നത്തെ സംഭവത്തിന് ഏക തെളിവെന്ന് അപ്പയുടെ അമ്മ എപ്പോഴും പറയാറുണ്ട്.
അന്ധവിശ്വാസത്തെ എതിർത്തും,പ്രേതമില്ല എന്ന് തർക്കിച്ചും നടന്ന മുത്തുവാ ആ സംഭവത്തോടെ എന്തോ ഒരു പോസിറ്റീവ് എനർജി ഈ ഭൂമിയിൽ ഉണ്ടെന്ന നിഗമനത്തിൽ എത്തിച്ചേർന്നതാണ് സംഭവത്തിന്റെ ക്ലൈമാക്സ്.

നിങ്ങളോട് ഒരു കാര്യം പറയാനുള്ളത് ഇത് ഞാൻ നേരിട്ട് അനുഭവിച്ചതോ കണ്ടതോ ആയ കാര്യങ്ങളല്ല എന്നുള്ളതാണ്.
തറവാട്ടിലെ മറ്റുള്ളവർ പറഞ്ഞു കേട്ടിട്ടുള്ളതും,
മുത്തുവാ പറഞ്ഞതും അതുപോലെ ഇവിടെ പകർത്തി എന്നുമാത്രം.
അന്നത്തെ സംഭവത്തിന് സാക്ഷിയായ ആ സൈക്കിൾ ഞാനും നേരിട്ട് കണ്ടിട്ടുണ്ട്.
മുന്നിലത്തെ ടയറ് കണ്ടാൽ ബോധ്യമാകും എന്തായിരുന്നു അന്നത്തെ ഭീകരാവസ്ഥ എന്നത്.

മുത്തുവാ മരിക്കുന്നതിന് മുമ്പ്, കുറച്ചു കാലം വയ്യാതെ കിടന്നിരുന്നു. ആ സമയത്ത് ഒരിക്കൽ ഞാൻ തറവാട്ടിൽ പോയി അദ്ദേഹത്തെ കണ്ടിരുന്നു.
പഴയ സംഭവം അന്ന് ഞാൻ ഒന്നുകൂടി ചോദിച്ചു വ്യക്തത വരുത്തിയിരുന്നു.
കാരണം കുട്ടിക്കാലത്ത് കേട്ടത് ചിലതൊക്കെ ഞാൻ മറന്നു പോയിട്ടുണ്ട്.
അതുകൊണ്ടാണ് ഇത്ര വിശദമായി എഴുതാൻ സാധിച്ചത്.
പണ്ട് പാഞ്ചിയുടെ വീടിരുന്ന സ്ഥലത്തും അന്ന് ഞാൻ ചെന്നിരുന്നു.
പാഞ്ചിയുടെ വീട് പൊളിച്ചു, അവിടെ ഇപ്പോൾ ഒരു ഫർണിച്ചർ ഷോപ്പാണ്.
പാഞ്ചി തൂങ്ങിമരിച്ച മാവും ഇന്നില്ല.
ഒരുകാലത്ത് പാഞ്ചിയുടെ പ്രേതം വിഹരിച്ച പറമ്പിലൂടെ ഞാൻ ചുമ്മാ നടന്നു.
എന്തെങ്കിലും പോസിറ്റീവ് വൈബ് കിട്ടുമോ എന്നറിയാൻ.
മരങ്ങൾ തിങ്ങിനിറഞ്ഞ പ്രശാന്തമായ ഒരിടം.
ഒരു മരച്ചുവട്ടിൽ ഇരുന്നു കുറച്ചുനേരം കാറ്റു കൊണ്ടിട്ട് ഞാൻ തിരിച്ചുപോന്നു.

Kambikathakal: ഒന്നാം പാഠം കമ്പി നോവല്‍ PDF
വിശ്വാസയോഗ്യമാണ് എന്ന് എനിക്കു ഉറപ്പുള്ളത് കൊണ്ടാണ് ഇതിവിടെ കുറിച്ചത്.
ബാക്കി നിങ്ങളുടെ അഭിപ്രായത്തിനു വിട്ടു തരുന്നു.
ബാംഗ്ലൂർ അലിയൻസ് യൂണിവേഴ്സിറ്റി പഠനകാലത്ത് എനിക്കും കൂട്ടുകാർക്കും ഉണ്ടായ ഒരു അനുഭവം കൂടി പറയാനുണ്ട്. .
അത് ഉടനെതന്നെ ഞാൻ ഇവിടെ പങ്കുവെയ്ക്കാം..

സ്നേഹ നമസ്കാരം 🙏

നഫീസത്തുൽ മിസ്രിയ.

[ കഴിഞ്ഞ ഭാഗം തുടർച്ച ]

വാതിൽപ്പടിക്കപ്പുറത്തേക്ക് പാടുകളില്ല. ആരോ അകത്ത് കയറിയിട്ടുണ്ട്. ഞങ്ങൾ ഉറപ്പിച്ചു. രഹസ്യമായി കയറിയ ആൾ എന്തായാലും നല്ല ഉദ്ദേശത്തിലാവില്ല കയറിയത്. സൂക്ഷിക്കണം. ഞങ്ങൾ പണിക്കാർ വെച്ച് പോയ ചുറ്റിയും പാരയും കയ്യിലെടുത്ത് ജാഗ്രതയോടെ അവിടെ മുഴുവൻ പരിശോദിച്ചു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
വീട് മുഴുവൻ അരിച്ച് പെറുക്കിയിട്ടും ഒരു പല്ലിയെ പോലും കണ്ടില്ല. എനിക്ക് ചെറിയ പേടി തോന്നിത്തുടങ്ങിയിരുന്നു. അത് നമ്മുടെ കാൽപാട് തന്നെയാവും എന്ന് പറഞ്ഞ് സാബു എന്നെ ആശ്വസിപ്പിച്ചു, സാബുവും അങ്ങിനെ കരുതി സ്വയം ആശ്വസിക്കാൻ ശ്രമിച്ചു. പക്ഷേ ഞങ്ങൾ രണ്ട് പേർക്കും ആ വിശദീകരണം തൃപ്തിയായില്ല. ഞങ്ങൾ ജനലുകളും വാതിലുകളും അടച്ച് പൂട്ടി നടുമുറ്റത്തിന്റെ തിണ്ണയിൽ വന്നിരുന്നു. പിന്നെ ഞങ്ങളുടെ സംസാരം ദുരൂഹ സംഭവങ്ങളെ പറ്റിയായി. പോൾഡിംഗ് ലൈറ്റും സ്പെയിനിലെ ദുരൂഹ മുഖങ്ങളും ക്രോപ്പ് സർക്കിളും മുതൽ വ്യക്തിപരമായ അനുഭവങ്ങൾ വരെ ചർച്ചയായി.

നിനക്ക് എന്റെ ആൻറിയെ അറിയില്ലേ.. സാബു ഇടക്ക് ചോദിച്ചു.

ലൂസിയാന്റി അല്ലേ.. ആ കല്യാണം കഴിക്കാത്ത ആന്റി.

അത് തന്നെ… ആന്റി ശരിക്കും കല്യാണം കഴിച്ചതാണ്. ദുരൂഹത നിറഞ്ഞ ഒരു ട്രാജഡി കഥയാണ് അവരുടെ.

എന്ത് ദുരൂഹത.. എനിക്ക് ആകാംഷയായി. ഞാൻ മുന്നോട്ട് ആഞ്ഞിരുന്നു.

അത് ഒരു കഥയാണ്.. ഈ ആൻറിക്ക് ട്രിവാൻഡ്രത്തായിരുന്നു ജോലി. രണ്ടാഴ്ച കൂടുമ്പോൾ വീട്ടിൽ വരും. വെള്ളിയാഴ്ച വന്ന് തിങ്കൾ വെളുപ്പിന് തിരിച്ച് പോകും. ആ ട്രെയിനിൽ സ്ഥിരമായി എറണാകുളത്ത് നിന്നും ഉണ്ണികൃഷ്ണൻ എന്ന ഒരാൾ കയറുമായിരുന്നു. അങ്ങനെ കണ്ട് കണ്ട് അവർ തമ്മിൽ പ്രണയത്തിലായി. ഒരു പാട് സ്വത്തും സമ്പത്തും ഒക്കെ ഉള്ള വലിയ തറവാട്ടിലെ ഇളമുറക്കാരൻ. അയാളുടെ വീട്ടിൽ ഇടക്ക് ലൂസിയാൻറി പോകാറുണ്ട്. അവിടെ ഉണ്ണികൃഷ്ണന്റെ അമ്മയും അനിയൻ ബാലകൃഷ്ണനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർക്ക് ലൂസിയാന്റിയെ ഇഷ്ടമായിരുന്നു. അതിനിടയിൽ ഒരു ദിവസം അപ്പാപ്പൻ ലൂസിയാന്റിക്ക് ഒരു കല്യാണ ആലോചന കൊണ്ട് വന്നു. അത്യാവശ്യം നല്ല പണക്കാരനായിരുന്ന വർഗ്ഗീസ്.

ആ വിവരം അറിഞ്ഞ ആന്റി കാമുകന്റെ കാര്യം വീട്ടിൽ പറഞ്ഞു. ആദ്യം കുറെ എതിർപ്പൊക്കെ ഉണ്ടായി. പക്ഷേ അവസാനം എല്ലാവരും വിവാഹത്തിന് സമ്മതിച്ചു. അതിനിടയിൽ അവർ രണ്ട് പേരും രഹസ്യമായി താലികെട്ട് നടത്തി. രജിസ്ട്രേഷൻ പിന്നീട് നടത്താം എന്ന് തീരുമാനിച്ചു. ആ സമയത്ത് ഉണ്ണികൃഷ്ണന് പെട്ടെന്ന് എന്തോ കടബാദ്ധ്യതകൾ വന്നു, സ്വത്ത് മുഴുവൻ കൈവിട്ട് പോയി. ഒരു ദിവസം ട്രെയിൻ യാത്രക്കിടെ ഉണ്ണികൃഷ്ണൻ ആന്റിയുടെ മുന്നിൽ വെച്ച് ട്രെയിനിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. അതോടെ ആന്റി ആകെ തകർന്നു. പക്ഷേ പെട്ടെന്ന് തന്നെ ആ വിഷമത്തിൽ നിന്നൊക്കെ റിക്കവറായി. അങ്ങനെ ആൻറിയെ വർഗ്ഗീസിനെക്കൊണ്ട് കെട്ടിക്കാൻ തീരുമാനമായി. പക്ഷേ കല്യാണത്തിന് രണ്ട് ദിവസം മുമ്പ് വർഗ്ഗീസ് പറമ്പിലെ കുളത്തിൽ വീണ് മരിച്ചു.

Kambikathakal: മീരയുടെ രണ്ടാം ഭർത്താവ് – 5
ഇതിലെന്ത് ദുരൂഹത ? ഞാൻ ഇടക്ക് കയറി ചോദിച്ചു.

നീ മുഴുവൻ കേൾക്ക്.. ഞാൻ ഇടക്ക് കയറിയതിൽ സാബുവിന് ദേഷ്യം വന്നു.

സോറി.. സോറി.. നീ പറയ്

ആ.. കേൾക്ക്.. ഈ വർഗ്ഗീസ് ഒരു ദിവസം രാത്രി വീടിനടുത്തുള്ള വഴിയിൽ വെച്ച് മരിച്ച ഉണ്ണികൃഷണനെ കണ്ടു എന്ന് ലൂസിയാന്റിയെ വിളിച്ച് പറഞ്ഞു. അതിന്റെ പിറ്റേന്നാണ് വർഗ്ഗീസ് മരിച്ചത്.

ശരിക്കും..

ഹും.. ഇതൊക്കെ ഒരു ദിവസം ആൻറി എനിക്ക് പറഞ്ഞ് തന്നതാണ്. പിന്നെ അത് പോലെ വേറൊരു സംഭവം കൂടി ഉണ്ടായി.

സാബു അതീവ ഉദ്വേഗത്തോടെയാണ് അത് പറഞ്ഞത്. ഞാൻ ഒന്നുകൂടി മുന്നോട്ടാഞ്ഞ് കാത് കൂർപ്പിച്ചിരുന്നു.

വർഗ്ഗീസ് മരിച്ചതോടെ ആന്റി വീണ്ടും ആകെ തകർന്നു.പിന്നെ വീട്ടിൽ നിന്ന് പുറത്തിറങ്ങാതായി. അങ്ങനെ കുറച്ച് മാസം കഴിഞ്ഞു ഒരു ദിവസം രാത്രി ആന്റി ബെഡ് റൂമിൽ എന്തോ ബുക്ക് വായിച്ച് ഇരിക്കുകയായിരുന്നു. കാറ്റ് കയറാനായി ജനൽ തുറന്നിട്ടിരുന്നു. ജനലിന് പുറംതിരിഞ്ഞാണ് ആൻറി ഇരുന്നിരുന്നത്. ഇടക്ക് ആന്റി തലയുയർത്തി മുന്നിലെ വലിയ കണ്ണാടിയിൽ നോക്കി. അതിൽ പുറകിലെ ജനൽ കാണാം. ആൻറി നോക്കുമ്പോഴുണ്ട് ജനാലക്കൽ കർട്ടൻ മാറ്റി അകത്തേക്ക് നോക്കി നിൽക്കുന്ന ഒരു രൂപം. ആൻറി കണ്ടത് മനസ്സിലായതും ആ രൂപം പെട്ടെന്ന് കർട്ടൻ വിട്ട് മറഞ്ഞു. ആൻറി ആ മുഖം വ്യക്തമായി കണ്ടു. അത് ഉണ്ണികൃഷ്ണനായിരുന്നു.


അതോടെ ആൻറിക്ക് ഉള്ളിൽ പേടി കടന്നു. അങ്ങനെ സമനില തെറ്റി കുറെ കാലം ചികിത്സയിൽ കഴിഞ്ഞു. പിന്നെ കുറച്ച് ഭേദപ്പെട്ടു. എന്നാലും എപ്പോഴും മുറിയിൽ അടച്ചിരിക്കും. പുറത്തിറങ്ങാൻ പേടി. വല്ലപ്പോഴും മാത്രം ഉമ്മറം വരെ വരും.

സാബു പഞ്ഞ് നിർത്തി. ഞാൻ വെറുതെ ചുറ്റും നോക്കി ഒന്നും അവിടെ പതുങ്ങി നിൽക്കുന്നില്ല എന്ന് ഉറപ്പിച്ചു. എന്നാലും ഉള്ളിലൊരു പേടി. സാബുവും സമാന അവസ്ഥയിലാണെന്ന് അവന്റെ മുഖഭാവത്തിൽ വ്യക്തം.

അപ്പൊ ആത്മഹത്യ ചെയ്തതോ.. ഞാൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

ആന്റി കണ്ടത് ഉണ്ണികൃഷ്ണന്റെ പ്രേതത്തെയാണ്.. അത് മാത്രമല്ല ഒരു ദിവസം..

സാബു അതും പറഞ്ഞ് എല്ലാ ഭാഗത്തേക്കും ഒന്ന് തിരിഞ്ഞ് നോക്കി. ഞങ്ങളുടെ ശ്വാസാച്ഛ്വാസത്തിന്റെ ശബ്ദം ആ നിശ്ശബ്ദതയിൽ മുഴങ്ങിക്കൊണ്ടിരുന്നു.

ചുറ്റും നോക്കി ഉറപ്പിച്ച ശേഷം സാബു എന്റെ കണ്ണിൽ സൂക്ഷിച്ച് നോക്കി പറഞ്ഞു.

എന്റെ ചെറുപ്പത്തിൽ ഒരു ദിവസം.. അന്ന് ഞാനൊക്കെ വീട്ടിൽ ഉണ്ടായിരുന്നു. അന്ന് രാത്രി ഏതാണ്ട് പത്തര ഒക്കെ ആയിക്കാണും. എല്ലാവരും കിടന്നിരുന്നു. ഞാൻ മാത്രം ദൂരദർശനിലെ ഹിന്ദി സിനിമ കണ്ടിരിക്കുകയായിരുന്നു. അപ്പോൾ പുറത്ത് ആരോ നടക്കുന്ന പോലെ ശബ്ദം കേട്ടു. ഞാൻ വേഗം എല്ലാവരെയും വിളിച്ചു. ഞങ്ങൾ ചെന്ന് വാതിൽ തുറന്ന് നോക്കി. പെട്ടെന്ന് എന്തോ ഒരു ജീവി മുറ്റത്ത് നിന്ന് വീടിന്റെ ടെറസ്സിൽ ചാടിക്കയറി അടുത്ത് നിന്ന മാവിൽ കയറി അതിൽ നിന്നും അടുത്ത പറമ്പിലെ കവുങ്ങിലേക്ക് ചാടി അടക്ക പറിക്കാർ കവുങ്ങ് പകർന്ന് പോകുന്ന പോലെ ചാടി ചാടി പാഞ്ഞ് പോയി. ഒരു മിന്നായം പോലെയേ കാണാനായുള്ളൂ. അത്ര വേഗമാണ് അത് പോയത്. അതൊരു മനുഷ്യനാണോ വലിയ പുലിയാണോ എന്ന് മനസ്സിലാക്കാനായില്ല.

എനിക്ക് ഉള്ളിൽ ചെറിയ വിറയൽ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ശരീരത്തിൽ ഭയം അരിച്ച് കയറുന്ന അവസ്ഥ.

പിന്നെ കുറച്ച് സമയം ഞങ്ങൾ ഒന്നും സംസാരിച്ചില്ല, രണ്ട് പേരും ഇടക്കിക്ക് ചുറ്റുപാടും സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്നു. അവിടെ കനത്ത നിശ്ശബ്ദത തളം കെട്ടി നിന്നു. ഇലയനങ്ങിയാൽ കേൾക്കുന്ന ആ നിശ്ശബ്ദ അന്തരീക്ഷത്തിൽ എന്തെങ്കിലും അസ്വാഭാവിക ശബ്ദത്തിനായി ഞാൻ കാതോർത്തു.
‘ oപ്പേ’

ഒരു വാതിൽ ശക്തിയായി വന്നടഞ്ഞ ശബ്ദം.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
എന്റെ നിഗമനം തെറ്റിയില്ല. ആ നിശ്ശബ്ദതയിൽ ആ ശബ്ദം പ്രകമ്പനം കൊണ്ടു. എന്റെ ഉള്ളിൽ കൂടി ഒരു മിന്നൽ പാഞ്ഞ് പോയി. സാബുവും ഞെട്ടിത്തരിച്ചു.

സാബു നെഞ്ച് തടവിക്കൊണ്ട് ചാടിയെഴുന്നേറ്റു. പിന്നാലെ ഞാനും. ഞങ്ങൾ ശബ്ദം കേട്ട മുറിയിലേക്ക് കുതിച്ചു. അത് ആ തുരങ്കമുള്ള മുറി ആയിരുന്നു. ഞങ്ങൾ ചെല്ലുമ്പോൾ പകുതി തുറന്ന് കിടന്ന ആ വാതിലിന്റെ വിറയൽ നിന്നിരുന്നില്ല.

Kambikathakal: വിത്തു കാള
ഞാൻ കരുതിയ പോലെ വാതിൽ അടഞ്ഞതല്ല. ശക്തിയായി തുറന്ന് ചുമരിൽ വന്നിടിച്ചതാണ്. ഞങ്ങൾ പൂട്ടിയ വാതിൽ കുറ്റി പറിച്ച് ചുമരിൽ വന്നിടിച്ചിരിക്കുന്നു.

ഇതെങ്ങിനെ സംഭവിച്ചു. ഇവിടെ നമ്മളെക്കൂടാതെ മറ്റൊരാൾ ഉണ്ടോ. അല്ലെങ്കിൽ ഒരു പ്രേതാത്മാവ്..

സാബുവേ.. നമുക്ക് വീട്ടിലേക്ക് തിരിച്ച് വിട്ടാലോ.. ഞാൻ പറഞ്ഞു. പക്ഷേ സാബുവിന്റെ ഉള്ളിലെ ബിസിനസ് മാൻ അതിന് തയ്യാറായില്ല. രാത്രി പ്രേതത്തെ പേടിച്ച് ഞങ്ങൾ ഓടി രക്ഷപ്പെട്ടു എന്നറിഞ്ഞാൽ പിന്നെ ഈ വീട് വിറ്റ് പോകില്ല. എന്ത് സഹിച്ചായാലും ഇന്ന് രാത്രി ഇവിടെ കഴിഞ്ഞേ മതിയാകൂ..

രണ്ടും കൽപ്പിച്ച് ഇന്നിവിടെ കൂടാം.. നാളെ ജീവനുണ്ടെങ്കിൽ രാവിലെ തന്നെ രക്ഷപ്പെടാം.. ഞാൻ കണക്ക് കൂട്ടി. അങ്ങനെ ഞങ്ങൾ ഉറങ്ങാൻ കിടന്നു. ഒരു മുറിയിൽ ആണ് രണ്ട് പേരും കിടന്നത്. തറയിൽ പുതപ്പ് വിരിച്ച് ഞങ്ങൾ കിടന്നു. സാബു വേഗം ഉറങ്ങി പക്ഷേ ഞാൻ സാബു പറഞ്ഞ കഥയും ഓർത്ത് ഉറങ്ങാതെ കിടന്നു. അങ്ങനെ കുറച്ച് സമയം കിടന്നപ്പോൾ എന്തോ ഒരു മുഴക്കം കേട്ടു. തമ്പേറ് കൊട്ടുന്നത് പോലെ അവ്യക്തമായ ശബ്ദം..ഡും..ഡും..ഡും

ഞാൻ ചെവിയോർത്തു. പുറത്ത് നിന്നല്ല ആ ശബ്ദം വരുന്നത്. ഇവിടെ ഈ മുറിയിൽ ഞങ്ങൾ കിടക്കുന്ന തറക്കടിയിൽ നിന്നും ആണ് ആ മുഴക്കം. ഞാൻ ചെവി തറയിൽ അമർത്തി വെച്ചു. ഇപ്പോൾ ശബ്ദം കുറച്ച് കൂടി വ്യക്തമായി കേൾക്കാം. അത് അതിവേഗം അടുത്ത് വരുന്നത് പോലെ. ഞാൻ ശ്രദ്ധിച്ചു കിടന്നു. പെട്ടെന്ന് ഒരു നീരാളിക്കൈ തറ തുരന്ന് വന്ന് എന്റെ കഴുത്തിൽ ചുറ്റിവരിഞ്ഞു.

ഇത്രയുമായപ്പോൾ ഞാൻ ഞെട്ടിയുണർന്നു. ഞാൻ കണ്ടത് സ്വപ്നമാണെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നി. കഴുത്തിൽ വേദനയുണ്ടോ ഞാൻ പതുക്കെ തല ആട്ടിയും തിരിച്ചും നോക്കി. ചെറിയ വേദനയുണ്ടോ എന്ന് സംശയം. വെറും തോന്നലാവും. ഞാൻ സാബുവിനെ നോക്കി. അവൻ അവിടെ ഇല്ല

തുുടരും

നീളം കൂടാതിരിക്കാനാണ് പാർട്ടുകൾ ആയി ഇടുന്നത് . ഭാക്കി അടുത്ത ഭാഗത്തിൽ ഇടാം