അവൾക്കായി – 2

പേജ് കുറഞ്ഞോ എന്നൊരു സംശയം ഉണ്ടേ…….!! ഷെമിച്ചേക്കണേ……. Please.

പിന്നെ കഴിഞ്ഞ പാർട്ടിൽ പ്രതിക്ഷിച്ചതിനേക്കാൾ എനിക്ക് സപ്പോർട്ട് തന്ന എല്ലാ കൂട്ടുകാർക്കും എന്നെ ഹൃദയത്തിൽ നിന്നും നന്ദി. ആ പാർട്ട് പോലെ ഒരുപക്ഷെ അതിനേക്കാൾ നന്നായിട്ട് ഞാനീ പാർട്ട്‌ എഴുതിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. നിങ്ങൾക്കും ഇഷ്ടപ്പെടും എന്ന് തോന്നുന്നു. പെട്ടാലും പെട്ടില്ലേലും കമന്റ് ചെയ്തേക്കണം. പോരായ്മകൾ വന്നേക്കാം., ചൂണ്ടി കാട്ടണം. തെറ്റ് കുറ്റങ്ങൾ ഷെമിക്കും എന്ന് വിശ്വസിക്കുന്നു. അപ്പൊ കഥ വായിച്ച ശേഷം കമന്റ് ബോക്സിൽ കാണാം……!!

(((ഈശ്വരാ തെറി ഒന്നും വരല്ലേ )))

തുടങ്ങുവാണേ…….!!

️…………………️

അവൾക്കായി……….

“”””””””””ആന്റോ ചേട്ടന്റെ വീടല്ലേ……??””””””””””

എങ്ങനൊക്കെയോ തപ്പി തടഞ്ഞ് ഞാൻ സാറ് പറഞ്ഞ വീട്ടിൽ എത്തി. ശരീരം മൊത്തമൊരു വേദന, ഷീണം, അറിയാതെ മയങ്ങി പോകുന്നു. ആ താക്കോലും വാങ്ങി വീട്ടിൽ കേറിട്ട് ഒന്ന് മയങ്ങണം. അത്രേ ചിന്തിച്ചിരുന്നുള്ളൂ ഞാൻ.

“”””””””””””അച്ചായാ ദേ ആരോ കാണാൻ വന്നേക്കുന്നു…….!!””””””””””

ആദ്യം ഇറങ്ങി വന്നത് ആന്റോയുടെ ഭാര്യോ പെങ്ങളോ ആരോ ആണ്……!! അവരകത്തേക്ക് നോക്കി അന്റോയെ വിളിച്ചു. ഏറെ നേരം കാക്കേണ്ടി വന്നില്ല അകത്ത് നിന്നൊരാൾ വെളിയിലേക്ക് വന്നൂ. അത് ആന്റോ ആണെന്ന് മനസ്സിലാക്കാൻ വല്യ ബുദ്ധിമുട്ട് ഉണ്ടായില്ല. കാരണം ശേഖരൻ സാറിനോപ്പം ഒന്ന് രണ്ട് പ്രാവശ്യം ഞാനിയാളേ കണ്ടിട്ടുണ്ട്…….!!

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“”””””””””””ദേവൻ എന്നല്ലേ പേര്……,??”””””””””

“””””””””””അഹ് ചേട്ടാ…….,””””””””””””

“””””””””””””ശേഖരച്ചായൻ ദേ ഇപ്പൊ വിളിച്ചങ്ങ് വച്ചേയുള്ളൂ. ദാ…..,””””””””””

അത്രേം പറഞ്ഞ് പോക്കെറ്റിൽ നിന്നുമാ താക്കോലെടുത്ത് എനിക്ക് തന്നു.
“””””””””””ശെരിയെന്നാ കാണാം…..!!””””””””””

“”””””””””mm കാണുന്ന കാര്യം സംശയമാ…..!!””””””””””

പുറത്ത് നിന്ന പെണ്ണ് പറഞ്ഞ കേട്ടപ്പോ എനിക്കെന്തോ പന്തികേട് തോന്നി.

“””””””””””ഏയ്‌ ദേവാ, അതൊന്നും കാര്യമാക്കണ്ട. താൻ എന്നാ ചെല്ല്., യാത്ര ചെയ്ത് വന്നതല്ലേ ഷിണം കാണും…..!!”””””””””

ചിരിയോടെ ആന്റോ എന്നെ യാത്രയയക്കുമ്പോ ഞാനും ഒരു ചിരി സമ്മാനിച്ച് നടന്നു.

“””””””””””അച്ചായാ കൊച്ചു പയ്യൻ ആണല്ലോ…..??”””””””””””

“””””””””””Mm, പറഞ്ഞിട്ടെന്താ കാര്യം ആയുസ്സില്ലാ…….!!””””””””””

എന്നെ കുറിച്ചാണോ പറഞ്ഞത് അവർ…..?? തിരിഞ്ഞ് നടക്കുമ്പോ അശരീരി കണക്കെ അതെന്റെ കാതിൽ വീണു. എപ്പോഴോ ഇല്ലാണ്ടായി എന്ന് ഞാൻ കരുതി ഭയം എന്നെ പിന്നും കീഴ്പ്പെടുത്താൻ തുടങ്ങി. ആരോ വഴി കാട്ടുമാതിരി ഞാൻ മുൻവാതിലിന് മുൻപിലെത്തി.

“”””””””””ദേവാ കാത്തിരിക്കുവാ ഞാൻ., ഓരോ നിമിഷവും വേദനയോടാ ഞാനിവിടെ കഴിയുന്നേ അറിയുന്നുണ്ടോ ഇത് വല്ലതും നീ……..??”””””””””””””

ആരോ പരിഭവം കണക്കേ എന്റെ കാതോരം പറയുന്നത് ഞാൻ കേട്ടു. ശരീരം ഒട്ടാകെ ഒരു വിറ അനുഭവപ്പെട്ടു……!!

Kambikathakal: വാസുകി അയ്യർ- 2
“””””””””””കേറി വാ ദേവാ., എന്നെ ഈ നരകത്തീന്ന് രക്ഷിക്ക്……””””””””””

വീണ്ടും അതേ ശബ്‌ദം. ഹൃദയം തുടിക്കുന്നത് എപ്പഴത്തെക്കാൾ പതിൻ മടങ്ങ് വേഗത്തിലായി. പൊട്ടിപ്പോവുമോ എന്ന് പോലും ഞാൻ സംശയിച്ചിരുന്നു. ആരോ എന്നെ നിയന്ത്രിക്കുന്ന പോലെ. കയ്യിലിരുന്ന താക്കോൽ കൊണ്ട് ആ വാതിൽ ഞാൻ തുറന്നു.

തുരുമ്പിച്ച വിജാഗിരിയുടെ ശബ്‌ദം., ഒരു പ്രത്യേകതയോടെ ആ വാതിൽ തുറന്നു. പുറത്തുള്ളതിനേക്കാൾ ഇരുട്ട് അകത്ത് വ്യാപിച്ചു. മൊബൈൽ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്ത് ഞാനകത്തേക്ക് കേറി. പച്ചയിറച്ചി വെന്ത രൂക്ഷ ഗന്ധം മൂക്കിലേക്ക് അടിച്ച് കേറിയപ്പോ ഞാൻ മൂക്കും പൊത്തിയവിടെ ഇരുന്ന് പോയി. ഒപ്പം തന്നെ ചെറിയ ഫ്ലാഷ് വെട്ടത്തിൽ ഞാൻ ചുറ്റിനും ഒന്ന് നോക്കി പ്രത്യകിച്ച് ഒന്നും തന്നെ അവിടെങ്ങും ഞാൻ കണ്ടില്ല. പിന്നെവിടുന്നാണ് ഈ ഗന്ധം…….??

“””””””””””””ദേവാ ഇങ്ങോട്ട് വാ…….”””””””””””

ഞാനിരിക്കുന്നതിന്റെ എതിരെ നിന്നുമാ ശബ്‌ദം വീണ്ടും കേട്ടു. എല്ലാം വെറും തോന്നലാണെന്ന് മനസ്സിനെ പല വട്ടം പറഞ്ഞ് മനസ്സിലാക്കി. ശ്വാസം വിടുന്ന ശബ്‌ദം മാത്രം ആ നിശബ്ദതതക്ക് ഇടയിൽ. കണ്ണുകളടച്ചു, എന്റെ പിന്നിലായി ആരോ ഉണ്ടന്നൊരു തോന്നൽ……!! പിന്നിൽ നിന്നും എന്തെക്കെയോ അടക്കിപിടിച്ച വർത്തമാനവും. അതെന്താണെന്ന് വ്യക്തമാവുന്നില്ല.
പെട്ടന്ന് വലിയൊരു അലർച്ചയോടെ എന്തോ വന്നെന്റെ കഴുത്തിൽ അള്ളി പിടിച്ചു. ശ്വാസം പോലും എടുക്കാൻ പറ്റിയിരുന്നില്ല. വെപ്രാളത്തോടെ ഞാൻ അവിടെ കിടന്ന് പിടയാൻ തുടങ്ങി. ഓരോ നിമിഷം കഴിയുന്തോറും വേദന കഠിനമായി കൊണ്ടിരുന്നു. കണ്മുന്നിൽ മരണത്തെ കണ്ട നിമിഷം……!!

“””””””””””ശത്രുവല്ല., എന്റെ ദേവനാ. അവനെ ഒരു രീതിയിലും വേദനിപ്പിക്കരുത്…..!!”””””””””

വീണ്ടും എതിരെ നിന്നാ ശബ്‌ദം. ഒരു വല്യ കുരവയിടൽ പോലെ കേട്ടു. അതോടൊപ്പം തന്നെ എനിക്ക് ശ്വസിക്കാൻ പറ്റി., അത് വരെയുണ്ടായിരുന്ന വേദനയും ഇല്ലാണ്ടായി…….!! എങ്ങനൊക്കെയോ തപ്പി തടഞ്ഞെഴുന്നേറ്റു. തെറിച്ച് വീണ ഫോണും എടുത്ത് എന്തോ ഉൾപ്രേരണയാൽ ഞാനാ മുറി ലക്ഷ്യമാക്കി നടന്നു. പേടിയുണ്ടെങ്കിൽ പോലും എനിക്കത് തുറന്നേ പറ്റു. എല്ലാം എന്റെ വെറും തോന്നലാ. അങ്ങനെയൊന്നും തന്നെ ഈ മുറിക്കുള്ളിൽ ഇല്ല. മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച് രണ്ടും കല്പിച്ച് ഞാനാ മുറി തുറന്നു………!!

കുറച്ച് ബുദ്ധിമുട്ടിയാണേലും വാതിൽ തുറന്ന് ഞാനകത്തേക്ക് കേറി. ഞാൻ വിചാരിച്ചത് പോലെ ഒന്നും തന്നെ അതിനകത്ത് ഇല്ലായിരുന്നു. എല്ലാം എന്റെ തോന്നല് മാത്രാ……!! പക്ഷെ കുറച്ച് മുന്നേ നടന്ന കാര്യങ്ങൾ…..?? അതായിരുന്നു എന്നെയേറെ കുഴപ്പിച്ചത്. നടക്കുന്നതൊക്കെയും സത്യമോ മിഥ്യയോ…..?? പരീക്ഷിച്ച് കഴിഞ്ഞ് കാണൂന്നാ വിചാരിച്ചേ, പക്ഷെ ദൈവം പരീക്ഷണം തുടങ്ങിട്ടേയുള്ളൂ…….!!

ഒരു പ്രാവശ്യം കൂടെ എല്ലാമൊന്ന് നോക്കി ക്ലിയർ ചെയ്തു. ഇപ്പോഴാ ശ്വാസമൊന്ന് നേരെ വീണത് തന്നെ……!!

Kambikathakal: ഫാമിലി ബാർബറും ലിപ് ലോക്കും – 1
“”””””””””നന്ദിയുണ്ട്., ഒരുപാട് നന്ദിയുണ്ട്. എന്നെയീ മുറിയിൽ നിന്നും മോചിപ്പിച്ചതിന്……..!!””””””””””

തിരിഞ്ഞ് നടക്കാനൊരുങ്ങവേ വീണ്ടുമാ ശബ്ദം ഞാൻ കേട്ടു. വെട്ടി തിരിഞ്ഞ് നോക്കി. എന്നാലപ്പോഴും ഒന്നും എന്റെ കണ്ണിൽ കണ്ടില്ല. ആ നിമിഷം മനസ്സിലാക്കിയ കാര്യം ഇതൊന്നും എന്റെ തോന്നൽ അല്ല എന്നുള്ളതാണ്. ഈ രാത്രി പോലെ എല്ലാം സത്യം……!!

“””””””””ഇങ്ങനെ മറഞ്ഞിരുന്ന് ഭയം കാട്ടതെ മുൻപിൽ വാ……””””””””””

ഒരു പക്ഷെ എന്നിലെ അസുരൻ തന്നാവും അലറി കൊണ്ടത് പറഞ്ഞത്……!!

“”””””””””എന്നെ നേരിട്ട് കണ്ടാൽ നിന്റെ ഭയം കൂടത്തേയുള്ളൂ ദേവാ…..”””””””””””
””””””””””എനിക്ക് ഭയമില്ല., ഒന്നിനേം…..!!”””””””””

ഭ്രാന്ത് പിടിച്ച് സ്വബോധത്തോടെ ആണോ എന്ന് പോലുമറിയാതെ എന്തൊക്കെയോ അലറാൻ തുടങ്ങിയിരുന്നു ഞാൻ.

“”””””””””ഞാനിവിടെ തന്നെയുണ്ട് ദേവാ, നിന്റെയടുത്ത് തന്നെയുണ്ട്…..!!””””””””””

വീണ്ടുമാ ദുർഗന്ധം എന്റെ മൂക്കിലേക്ക് തുളഞ്ഞു കേറി. അതോടൊപ്പം നാല് ദിശയിൽ നിന്നും കുരവയിടലുകളും.

“””””””””ദേവാ…..””””””””

സൗമ്യമായ ആ ശബ്‌ദം മാറി. ഇപ്പോഴുള്ളാ ശബ്‌ദം വന്യമാണ്. അതെന്നെപ്പോലും ഒരു നിമിഷം നടുക്കി കളഞ്ഞു. ഹൃദയമിടിപ്പ് വേഗത്തിൽ ആവുന്നു. ആ ദുർഗന്ധത്തിന്റെ ഉറവ എന്റെ പിന്നിൽ നിന്നുമാണ്. ആരുടെയോ കാല്പ്പെരുമാറ്റവും ശ്വാസമെടുക്കുന്ന ശബ്ദവും ഞാൻ കേട്ടു. പെട്ടന്ന് എന്റെ തോളിൽ പതിഞ്ഞ കൈ, അതിൽ നിന്നുമൊഴുകിയ ചുടു രക്തം എന്റെ ഷർട്ടിലൂടെ താഴേക്കോലിച്ചു. കണ്ണുകൾ വലത് വശത്തേക്ക് തിരിക്കുമ്പോ ഞാൻ കണ്ടു, ചതയും എല്ലും പുറത്തേക്ക് വന്ന രക്തത്തിൽ മുങ്ങിയ ആ കൈയേ……!! ശരീരം വെട്ടി തിരിച്ചു ഒരു രൂപം., അതെന്നെ നോക്കിയാണ് നിൽക്കുന്നത് എന്നലാ കണ്ണുകൾ അതടഞ്ഞിരിക്കുന്നു. അവൾ ചിരിക്കുന്നു ആ പല്ലുകൾ മുഴുവൻ രക്തക്കറ. ഒന്നലറി വിളിക്കണം എന്നുണ്ട് പക്ഷെ ഉള്ളിൽ നിന്നും ശബ്‌ദം പുറത്തേക്ക് വരാൻ പോലും ഭയന്നോളിച്ചു കളഞ്ഞു. തിരിഞ്ഞോടാൻ ശ്രമിച്ചു എന്നാ വീണ്ടും എന്റെ മുന്നിലാ രൂപം. എന്റെ മരണം ഞാനുറപ്പിച്ചു., ദൈവമേ എന്റെ അമ്മയെ കാത്തോണേ…….!! ഇഞ്ചിഞ്ചായി ഭയമെന്നെ കൊല്ലുകയായിരുന്നു. കുറച്ച് മുന്നേ വരെ എന്നിൽ നിറഞ്ഞ ധൈര്യം എവിടെപ്പോയി…..??
“”‘”””””””ദേവാ…….”‘””‘”””””

ഇത്തവണ അവൾ വിളിച്ചു., സൗമ്യത്തോടെ, അതോടൊപ്പമാ കണ്ണുകളും തുറന്നു. ആ കണ്ണുകളിൽ നിന്നും നിറഞ്ഞൊഴുകിയത് കണ്ണുനീർ തുള്ളികൾ ആയിരുന്നില്ല., രക്തം, ചുടുരക്തം…..!! രക്തമയമില്ലാത്ത ഒരിടം പോലും ബാക്കിയില്ലാ ശരീരത്തിൽ. എന്റെ നേരെ അവളാ കൈകൾ രണ്ടും നീട്ടി എന്നെ നെഞ്ചോട് ചേർക്കാനുള്ള ആഗ്രഹം പോലെ. എന്നാൽ ഭയം അതെന്നെ മുഴുവനായും വിഴുങ്ങിയിരുന്നു. അതിനാൽ തന്നെ ആ കാഴ്ച കൂടി കണ്ടതും ഞാൻ പിന്നോക്കം വീണിരുന്നു…….!!

️……………..️

ശേഖരന്റെ മാണിയേക്കൽ തറവാട്…….

…………….

“””””””””””””അച്ഛാ, എന്തായി അവന്റെ കാര്യം….??”””””””””””””
“”””””””””അഹ് ഈ അച്ഛനൊരു കാര്യമേറ്റാൽ അത് നടത്തി തരാണ്ടിരുന്നിട്ടുണ്ടോ മോളെ….??””””””””””

“”””””””””””അവൻ ചാവണം അച്ഛാ., അവനെ സ്നേഹിക്കുന്നവരും ചാവണം. അച്ഛന്റെ മോളെ അവനാദ്യമായി തല്ലി അതും അവനെ ഉമ്മ വച്ചൂന്നുള്ള കാരണത്താൽ…..!! അവനെ ഞാൻ വെറുത്തു പോയച്ച, എനിക്ക് വെറുപ്പുള്ള ഒന്നുമിനിയീ ഭൂമിയിൽ വേണ്ട….””””””””””

“””””””””മോളെ നിന്റെ സന്തോഷത്തിന് വേണ്ടി ഞാനെന്തും ചെയ്യും. നിന്റെ കൂട്ടുകാരി ഒരുത്തി ഉണ്ടായിരുന്നല്ലോ, എന്താ ആ പെഴച്ചവൾടെ പേര്…..??”””””””””

“”””””””””എനിക്കാ ജന്തുവിനെ ഓർക്കുന്ന തന്നെ ഇഷ്ട്ടല്ല. അവൾക്കെന്റെ ദേവനെ തന്നെ വേണം പോലും. അവൾക്ക് ഈ ഞാൻ തന്നെ അവനെ സെറ്റ് ആക്കിയും കൊടുക്കണമെന്ന്. കൊല്ലണ്ടേ അവളെ….?? എന്റെ കൈകൊണ്ട് അവളെ കൊല്ലണം എന്നുണ്ടായിരുന്നു., എന്നാൽ അച്ഛൻ അതിന് സമ്മതിച്ചില്ല…..!!”””””””””

“””””””””രക്തക്കറ വീണാൽ അത് കഴുകി കളയാൻ വല്യ പാടവും മോളെ……!!”””””””””

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“”””””””””അച്ഛാ ആ ദേവനിപ്പോ എവിടാ…..??””””””””

“‘””””””””വേറെവിടെ, ആ പെഴച്ചവൾ എവിടെ കിടന്ന് ചത്തോ അവിടെ തന്നെയവനുമുണ്ട്…….!! ഞായറാഴ്ച നല്ല ദിവസാ., അവന്റെ ആയുസ്സ് അത് വരെയുള്ളൂ. അവന്റെ മരണം കണ്ടിട്ട് വേണം അടുത്ത ദിവസം അവന്റമ്മയേം കൊല്ലാൻ……..!!”””””””””

“”””””‘”””””അത് വേണ്ടച്ഛാ, ആദ്യം അവന്റെ അമ്മ., അമ്മ ചത്ത വാർത്തയറിഞ്ഞ് അവന്റെ ചങ്ക് പൊട്ടണം, ആ കരച്ചില് എനിക്ക് നേരിട്ട് കാണണം. എന്നിട്ട് മതി അവനെ കൊല്ലുന്നതൊക്കയും…….!!”””””””””

ശേഖരന്റെ മകളുടെ ചുണ്ടിൽ നിറഞ്ഞ ക്രൂര പുഞ്ചിരി കണ്ട് ആയാളും കൂടെകൂടി. എന്നാലപ്പോഴും അയാൾക്കറിയില്ലായിരുന്നു തന്റെ പിന്നിലുള്ള ആ രണ്ട് രക്തത്തിൽ മുങ്ങിയ കണ്ണുകളെ…..!!

️……………….️

“””””””””മോനെ ദേവാ……”””””””””

“”””””””””അമ്മേ, ഞാൻ പറഞ്ഞതല്ലേ ശേഖരൻ സാറ് ഓപ്പറേഷൻ നടത്തൂന്ന്…..!! ഇപ്പന്റെ അമ്മ പഴേ കൂട്ടായില്ലേ…..??”””””””””””

“””””””””””””മോനെ നിന്നെയെല്ലാവരും ചേർന്ന് ചതിക്കുവാ., നീ ദൈവത്തെ പോലെ കണ്ടവരും, നീ വിശ്വസിച്ചവരും എല്ലാരും, എല്ലാരും നിന്നെ ചതിക്കുവാ…..!! നിന്റെ പിന്നിൽ തന്നെ തക്കം കിട്ടിയാൽ കൊല്ലാൻ നടക്കുന്നവരും ഉണ്ട്. പക്ഷെ നീ പേടിക്കണ്ട നിന്റെ പിന്നിലുള്ള ശത്രുക്കളേം നിന്റെ മുന്നിലുള്ള ചതിയന്മാരേം നിഗ്രഹിക്കാൻ അവളുണ്ട്., നിന്റെ നിഴലായി നിന്നോടൊപ്പം. അവളുടണ്ടാവും……..!!”””””””””””
“””””””””അമ്മേ………””””””””””

Kambikathakal: കിനാവിലെ സുന്ദരി – 7
അതും പറഞ്ഞ് മായയായി പോയ അമ്മയെ കണ്ട് ഞാനലറി വിളിച്ചു. ചുറ്റിനും കണ്ണോടിച്ചു, ഇല്ല കണ്ടതെല്ലാം വെറും സ്വപ്നം മാത്രം. ദേവീ ഇതെന്താ പതിവില്ലാതെ ഇങ്ങനൊരു സ്വപ്നം…..?? എന്റമ്മയെ കാത്തോളണേ…….!!

ശെരിക്കുമപ്പോഴാണ് എല്ലാമെനിക്കോർമ്മ വന്നത് തന്നെ. നട്ടെല്ലില്ലൂടെ ഒരു പെരുപ്പ്. എഴുന്നേൽക്കാൻ പോലും കുറച്ച് പാട് തന്നായിരുന്നു. തുറന്ന് കിടന്ന ജനാലയിലൂടെ പുറത്തെ വെളിച്ചം കണ്ടു. വിശ്വസിക്കാനാവാത്ത കാര്യങ്ങളാണ് ഇന്നലെ രാത്രിയിൽ നടന്നത്. ഇപ്പോഴും അതോർക്കുമ്പോ ഉച്ചി മുതൽ പാദം വരെ ഒരുതരം തരിപ്പ്. അമ്മയുടെ സുഖവിവരം തിരക്കണം എന്ന് തോന്നി, പക്ഷെ എന്റെ ഫോൺ…..?? എത്ര തിരഞ്ഞിട്ടും ഫോൺ മാത്രം കിട്ടിയില്ല. നടക്കില്ലാന്ന് അറിയാമെങ്കിൽ പോലും അമ്മയെ കാണാനുള്ളം തുടിച്ചു.

എന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടു. ഇത്രേം നേരം തിരഞ്ഞ എന്റെ ഫോൺ എന്റെ പോക്കെറ്റിൽ തന്നുണ്ടായിരുന്നു. വിശ്വസിക്കാനായില്ല……!! ഫോൺ എടുത്ത് നോക്കുമ്പോ ഡിസ്പ്ലേയിൽ തെളിഞ്ഞത് മായേച്ചിയുടെ പേര് തന്നാണ്… വിശ്വസിക്കണം, കണ്മുന്നിൽ കാണുന്നതാണ് അത് വിശ്വസിക്കാതിരിക്കാൻ കഴിയില്ല.

“”””””””””””ഹലോ ചേച്ചി…….””””””””””,

“””””””””””അഹ് ടാ., അയാൾ വന്നിരുന്നു, ആ ശേഖരൻ. കൂടൊരു ഡോക്ടറുമുണ്ടായിരുന്നു. കുഞ്ഞമ്മയെ പരിശോധിച്ചു. പിന്നെ കുറച്ച് മെഡിസിനും തന്നു. ഏതായാലും തിങ്കളാഴ്ച ഓപ്പറേഷൻ നടക്കുമെടാ. നീയ് പറഞ്ഞപ്പോ പോലും ഞാൻ വിശ്വസിച്ചില്ല. എന്നാ ഇപ്പോ വിശ്വസിക്കുന്നു. അയാളോട് ഇന്നാദ്യമായി എനിക്ക് കുറച്ച് ബഹുമാനം തോന്നുന്നുണ്ട്.”””””””””””

“””””””””””ഞാൻ പറഞ്ഞില്ലേ ചേച്ചി ശേഖരൻ സാറ് പാവമാ., പുള്ളി പറഞ്ഞാൽ പറഞ്ഞത് ചെയ്തിരിക്കും…….!!”””””””””

“””””””””കുഞ്ഞമ്മയും ഇപ്പോ വല്യ സന്തോഷത്തിലാ. അവിടെ എങ്ങനുണ്ട്…..??””””””””””

“”””””””ഇ, ഇവിടെ എന്താ….?? ഒരു കുഴപ്പോമില്ല…….!!”””””””

ഒന്ന് നടുങ്ങിയണേലും ഞാനതിന് മറുപടി കൊടുത്തു.

“”””””””””കുഞ്ഞമ്മ സുഖമായി തന്നെ കിടക്കുവാ. നേരത്തെ ഗുളിക കഴിച്ചായിരുന്നു അതിന്റെ ഡോസിൽ മയങ്ങുന്നതാവും. വിളിക്കണോ…..??”””””””””

“”””””””””വേണ്ട, വേണ്ട മയങ്ങിക്കോട്ടെ….. ഞാൻ പിന്നീട് വിളിച്ചോളാം……!!””””””””””

ഫോൺ കട്ട് ചെയ്ത് ഞാൻ തിരിയുമ്പോ ആ രൂപത്തെ ഞാൻ വീണ്ടും കണ്ടു എന്റെ മുന്നിൽ നിന്നവൾ ചിരിക്കുന്നു. ശ്വാസം നിലച്ച പോയ നിമിഷം…….!!
“”””””””””””അമ്മക്ക് സുഖമായി ഇരിക്കുന്നോ…….??”””””””””””

ഒരു സാധാരണക്കാരിയെ പോലെ ആ ഭയപ്പെടുത്തുന്ന രൂപത്തോടെ അവളെന്നോട് തിരക്കി. മടുപടി പറയാൻ നാവ് പൊങ്ങിയിരുന്നില്ല.

“”””””””””ഇതൊക്കെ വെറും സ്വപ്നമാ. ഇതിലൊന്നുമൊരു സത്യോമില്ല…..!!”””””””””

പകൽ പോലെ സത്യമായ കാര്യങ്ങളെ ഒരു പൊട്ടനെ പോലെ വെറും സ്വപ്നമായി കാണാൻ ഞാൻ ശ്രമിച്ചു. കണ്ണുകൾ പൂട്ടി തലയിൽ അടിക്കുകയും കുലുക്കുകയും ഒക്കെ ചെയ്ത് നോക്കി എന്നാൽ ഫലം., കണ്ണ് തുറന്നാൽ രക്തപ്പല്ലൂറി ചിരിക്കുന്ന അവളുടെ മുഖം തന്നാണ്. നിന്ന നിൽപ്പിൽ ഭൂമി പിളർന്നങ്ങ് താഴെക്ക് പോണേ എന്ന് പോലും ഞാൻ ആഗ്രഹിച്ചിരുന്നു.

Kambikathakal: വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി – 1
“””””””””””എന്റടുത്തേക്ക് വരരുത്…..”””””””””””””

അതേ ചിരിയോടെ അവളെന്റടുത്തേക്ക് വരാൻ തുടങ്ങി, അതേ നേരം ഞാൻ പിന്നോക്കവും……

“”””””””””””Pls എന്റമ്മക്ക് വേണ്ടിയാ ഞാനിങ്ങോട്ടേക്ക് വന്നേ, അല്ലാതെ ഞാൻ നിന്നെ ഉപദ്രവിക്കാൻ വന്നതൊന്നുമല്ല. രണ്ടേ രണ്ട് ദിവസം., അത് കഴിഞ്ഞ് ഞാനങ്ങ് പൊക്കോളാം. എന്നെ കൊന്നത് കൊണ്ട് നിനക്ക് എന്തേലും കിട്ടുമെങ്കിൽ, ഇങ്ങനെ ഓരോ നിമിഷോം ഭയം കാട്ടി കൊല്ലാതേ ഒറ്റയടിക്ക് കൊന്നൂടെ……??””””””””””””

“””””””””””കൊല്ലാനോ എന്റെ ദേവനെയോ…..?? അതിനെനിക്ക് എങ്ങനെ കഴിയാനാ…..?? ഒരുകാലത്ത് ഞാനെന്റെ പ്രാണനെ പോൽ സ്നേഹിച്ചതല്ലേ നിന്നേ…..!! എന്നാൽ ആ സ്നേഹം എന്നിങ്ങനെ ആക്കി. ഇപ്പോ ഈ രൂപത്തെ നീ ഭയക്കുന്നു. എന്റെ…., എന്റെ രൂപത്തെ നിനക്ക് കാണണ്ടേ ദേവാ……??”””””””

“””””””””””എനിക്ക് ഒന്നും കാണണ്ട, ഒന്ന് പോയി തന്നാ മതി…….!!””””””””””

“”””””””””ഞാൻ പൊയ്ക്കോളാം ദേവാ ഒരു ശല്യമായി ഞാനുണ്ടാവില്ല….. പക്ഷെ അതിന് മുന്നേ ഗതിയില്ലാതെ അലയുന്ന ഈ ആത്മാവിന് പറയാനുള്ളത്, കേൾക്കാനുള്ള മനസ്സങ്കിലും കാണിക്കണം നീ……!!””””””””””

ഇന്നലെന്റെ തോളിൽ പതിഞ്ഞാ കൈ., അതേ കൈ അവൾ എന്റെ കൈകളിൽ വച്ചു. ഷോക്കേറ്റ പോൽ ഞാൻ നിന്നു. ഇപ്പോ നടക്കുന്നത് പോലെ കണ്മുന്നിൽ കുറെയേറെ കാഴ്ചകൾ……!!

സുന്ദരിയായ ഒരു പെൺകുട്ടി. അവളെ ആരെല്ലാമോ ചേർന്ന് തട്ടി കൊണ്ട് പോകുന്നു. ഏതോരു വീട്ടിൽ പൂട്ടിയിടുന്നു. എവിടെയോ കണ്ട വീട്., അല്ല അതെതോ ഒരു വീടല്ല, ഈ വീട്, ഇതേ മുറി. വീടിനുള്ളിൽ അവളെ ഇട്ട് അവർ വീട് പൂട്ടിയെടുത്ത താക്കോലുമായി പോകുന്നു. വിശന്നവൾ കരയുന്നു, ഒരിറ്റ് ദാഹജലത്തിനായി കേഴുന്നു. അലറിയലറി കരയുന്നു.
അടുത്ത ആളുടെ കടന്ന് വരവ് എന്നെ ഞെട്ടിച്ചു കളഞ്ഞു. അത് ശേഖരൻ സാറായിരുന്നു. കൂടെ മകളുമുണ്ട്. തളർന്നുറങ്ങി പോയ അവളുടെ മുടിക്കുത്തിന് പിടിച്ച് വയറിൽ കത്തി കേറ്റുന്നു. ഒന്ന് കരയാൻ പോലും അവളുടെ ശരീരത്തിൽ ആരോഗ്യമില്ലായിരുന്നു……!!
അവസാന ജീവനാ ശരീരത്തിൽ നിന്നുമിറങ്ങുമ്പോഴും അവളാരുടെയോ പേര് പറയുന്നുണ്ട്…….!! എല്ലാം വെറും കാഴ്ചകൾ ആയിരുന്നു. എന്നാൽ അവസാനം കണ്ടാ കാഴ്ച അവളുടെ അവസാന ശ്വാസത്തിൽ അവൾ പറഞ്ഞ പേര്, അതെന്റേതായിരുന്നു.

“”””””””””ദേവാ……..””””””””””

നിലത്തേക് തളർന്നിരുന്ന് പോയി ഞാൻ…..!!

“””””””””ഒരാളെ സ്നേഹിക്കുന്നത് അത്ര വല്യ കുറ്റമാണോ ദേവാ…….??””””””””””

മറുപടി ഇല്ലാത്ത ചോദ്യവും ചോദിച്ച് അവൾ മായായി മറഞ്ഞിരുന്നു…….!! അപ്പോഴാദ്യമായി അവളോടുള്ള ഭയം മാറി, മനസ്സിനുള്ളിൽ തോന്നിയത് എന്ത് വികാരമാണ്……?? അറിയില്ല., സഹതാപമാണോ……?? അതോ ഒരർത്ഥത്തിൽ പ്രണയമാണോ……?? അവളെ കാണാൻ എന്തേ എന്റുള്ളം തുടിച്ചു….??

എല്ലാം വെറും ചോദ്യചിഹ്നങ്ങൾ മാത്രം. ഭ്രാന്ത് പിടിക്കുന്ന പോലെയുണ്ടായിരുന്നു. കുറേ നേരം അവിടെയിരുന്നു. എഴുന്നേൽക്കാനൊരു മടിപോലെ. എന്നാലും ശേഖരൻ സാർ…….?? വേണ്ട., എല്ലാമൊരു സ്വപ്നമായി തന്നെ മാറട്ടെ. വീണ്ടും അത് തന്നെ ആലോചിച്ചിട്ട് എന്ത് പ്രയോജനം…..?? മരിച്ചവരാരും തിരിച്ച് വരാൻ പോവുന്നില്ല. ഞാനിവിടെ വന്നതേ എന്റെ അമ്മക്കായാ. നാളെ കൂടെ കഴിഞ്ഞാൽ എനിക്ക് തിരിച്ച് പോവാം……!! അപ്പൊ അതിനെ പറ്റി മാത്രം ആലോചിച്ചാൽ മതി. ബാക്കി എല്ലാം വെറും സ്വപ്നം. ഹൃദയത്തെ കല്ലാക്കി മറ്റുവായിരുന്നു ഞാൻ…….!!

ഒന്ന് ഫ്രഷ് ആയ ശേഷം, മുൻ വാതിൽ തുറന്ന് ഞാൻ പുറത്തേക്കിറങ്ങി…….!!

“”””””””””””””അഹ് ദേവാ നീയോ……??”””””””””””

ആന്റോ ചേട്ടന്റെ വീട്ടിലേക്കാണ് ഞാൻ പോയത്. എന്നെ കണ്ടപ്പോ ആ കണ്ണുകളിൽ നിറഞ്ഞാത് അത്ഭുതമായിരിക്കാം, അയാളുടെ വാക്കുകളിൽ ഒരു പതർച്ച ഞാൻ ശ്രദ്ധിച്ചു. ചാകും എന്ന് വിചാരിച്ചത് ആയിരിക്കും…….!!

“””””””””””ചേട്ടാ ഇവിടടുത്ത് ഹോട്ടലെങ്ങാനുമുണ്ടോ……??”””””””””

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
എന്നെ തന്നെ സൂക്ഷിച്ച് നോക്കുന്നു. എന്തോ പന്തം കണ്ട പെരുച്ചാഴിയെ പോലെ. ഞാൻ ചോദിച്ചത് പോലും സത്യം പറഞ്ഞാൽ പുള്ളി കേട്ടിട്ടില്ല.
“”””””””””””ഹലോ ചേട്ടാ…..”””””””””

“””””””””””ഏഹ്…., എന്താ….?? എന്താ ദേവാ നീ ചോദിച്ചേ……??”””””””””””

“”””””””””””ഇവിടടുത്ത് ഹോട്ടൽ എങ്ങനുമുണ്ടോ…….??””””””””””

“””””””””””അഹ് ചെറിയൊരു തട്ട് കടയുണ്ട്…..!! വിശക്കുന്നുണ്ടാവും അല്ലേ……??”””””””””””

ഞാൻ വെറുതെയൊന്ന് ചിരിച്ചു. വിശക്കുന്നത് കൊണ്ടാണല്ലോ ഹോട്ടല് തിരക്കിയേ……!!

“”””””””””””ഒരു മിനിറ്റേ, ഞാനീ ഡ്രസ്സ്‌ ഒന്ന് മാറ്റി ഇട്ടിട്ട് വരാം…….!! ശേഖരൻ സാറ് ഇന്നലെ രാത്രിയും വിളിച്ചിരുന്നു. നിനക്കൊരു കുറവും വരുത്തരുത് എന്ന് എടുത്ത് പറയുകേം ചെയ്തതാ…… വഴി പറഞ്ഞ് തരനാണേ നിനക്ക് മനസ്സിലായെന്ന് വരില്ല, അതാ ഞാൻ കൂടെ വരാന്ന് പറഞ്ഞേ. നീ നിക്ക്., ഞാൻ ദേ വരുന്നു……”””””””””

അതും പറഞ്ഞ് ചേട്ടൻ അകത്തേക്ക് പോയി. അതികം കാത്ത് നിൽക്കേണ്ടി വന്നില്ലാ, പോയ അതേ വേഗത്തിൽ തന്നെ പുള്ളി തിരിച്ച് വരുകയും ചെയ്തു. പിന്നെ നടന്ന് കൊണ്ടായി വർത്തമാനം…..!!

“”””””””””””അതേ ഇന്നലെ അസ്വഭാവികമായി ഒന്നും സംഭവിച്ചില്ലല്ലോ…….??”””””””””””

Kambikathakal: റബ്ബര്‍ മുതലാളിയുടെ മകന്‍ – 2
കഴിഞ്ഞ രാത്രിയെ ഓർക്കുന്ന വിതമായിരുന്നു ആ ചോദ്യം…….!!

“”””””””””””പ്രത്യകിച്ച് ഒന്നും സംഭവിച്ചില്ല, എന്തേ…….??”””””””””

“”””””””””അല്ലാ എനിക്കിത് മുൻപേ അറിയായിരുന്നു., നാട്ടുകാര് ഓരോന്ന് പറഞ്ഞുണ്ടാക്കുന്നത് അല്ലാതെ ആ വീട്ടില് വേറെന്താ ഉള്ളേ…….??””””””””””

“”””””””””””ഈ നാട്ടുകാരെന്ന് പറഞ്ഞാൽ……??”””””””””””

“””””””””””””പണ്ട് ദിവാകരൻ എന്ന് പറയുന്നൊരാൾക്കായിരുന്നു ശേഖരൻ സാറീ വീട് കൊടുത്തത്. രണ്ട് ദിവസം കുഴപ്പം ഇല്ലാണ്ട് പോയി. എന്നാ മൂന്നിന്റന്ന് അയാളീ വീടും ഒഴിഞ്ഞ് പോവുവായിരുന്നു. കാരണമാർക്കും അറിയില്ല. എന്നാലയാള് പറഞ്ഞ് നടന്നതോ, ഈ വീട്ടിൽ യക്ഷിയുണ്ട്, അവളെ കണ്ടു ഞാനെങ്ങെനെയോ ജീവനും കൊണ്ട് രക്ഷപ്പെട്ടൂന്നുമൊക്കെയാ. പിന്നതീ നാട്ടിൽ പാട്ടായി. കുറച്ച് കാലമായിട്ടേയുള്ളൂ അയാള് മരിച്ചിട്ട്……..!!”””””””””””””

പുള്ളി പറയുന്നതും ശ്രദ്ധിച്ച് ഞാൻ നടന്നു.

“””””””””””എന്നാലിതൊന്നുമല്ല ഞങ്ങളെ ഞെട്ടിച്ചത്. അയാള് മരിച്ചത് ആ വീട്ടിൽ കിടന്നാ…….”””””””””””

ഞാൻ നടത്തം നിർത്തി. എന്താ കാര്യമെന്ന് അറിയാതെ എന്നെ നോക്കുവാണ് പുള്ളി.

“”””””””””ഞാൻ പറഞ്ഞതൊന്നും മനസ്സിൽ വക്കണ്ട. കൊറേ കാലം ഞാനുമിതൊക്കെ സത്യമാണെന്നാ വിശ്വസിച്ചതും, വിചാരിച്ചതും. എന്നാ ഇപ്പോ അങ്ങനെയല്ല……. അങ്ങനെയായിരുന്നേ നമ്മളിന്ന് ഇങ്ങനെ നിക്കോ., അല്ലേ ദേവാ……??”””””””””””
അവസാനം പറഞ്ഞാ വാക്കുകൾ എന്റെ മരണത്തെ അയാൾ നേരത്തെ പ്രതീക്ഷിച്ചിരുന്നു എന്ന് വ്യക്തം.

“””””””””””വാ……””””””””””

എന്നെ വിളിച്ച ശേഷം പുള്ളി മുന്നേ നടന്നിരുന്നു.

“””””””””””അവളോടീ ദിവാകരേട്ടന്റെ അന്വേഷണം പറഞ്ഞോ നീ…….??”””””””””””

തിരിഞ്ഞ് നടക്കാനൊരുങ്ങവേ എവിടെ നിന്നോ കേട്ടാ ശബ്‌ദം. കണ്ണെത്താ ദൂരത്ത് നിന്ന് എന്നെ നോക്കി ചിരിക്കുന്നുണ്ടായാൾ., ദിവാകരൻ………..!!

𝚃𝚘 𝙱𝚎 𝙲𝚘𝚗𝚝𝚒𝚗𝚞𝚎𝚍

(((പേജ് കുറച്ചധികം കുറഞ്ഞു പോയല്ലേ…..?? സോറിട്ടോ. അടുത്ത പാർട്ടേന്തയാലും കൂട്ടാൻ ഞാൻ ശ്രമിക്കാം. ഇഷ്ട്ടമായി കാണുമായിരിക്കും അല്ലേ…..?? ഇഷ്ടമയെന്ന് തന്നെ വിശ്വസിക്കുന്നു. സ്വാമി ഒന്ന് നിന്നേ, അങ്ങനെയങ്ങ് പോയാലോ…..!! രണ്ട് വരി കുറിച്ചിട്ട് പൊക്കൂടെ……?? പിന്നെയാ ഹൃദയം കൂടെ ചുമപ്പിച്ചേക്ക്………!!