ഓർമ്മകൾക്കപ്പുറം – 6

പറഞ്ഞത് പോലെ തന്നെ അടുത്ത 7 മണിക്കൂറിനുള്ളിൽ അയാൾ ചോദിച്ച ട്രക്കുകളുടെ ലിസ്റ്റ് എസ്. ഐ.നരസിംഹം എത്തിച്ചു കൊടുത്തു.
474 കണ്ടെയ്നർ ട്രക്കുകളുടെ നമ്പറും അതിന്റെ എല്ലാം ആർ. സി ഓണർടെ പേരും കോൺടാക്ട്സും അടക്കം സർവ്വ ഡീറ്റൈൽസും അസ്ലന്റെ കൈ പിടിയിൽ എത്തി.

എന്നാൽ അവർ തേടുന്ന ട്രക്ക് അപ്പോഴേക്കും നാസിക്കും കടന്ന് ത്രിയമ്പക്കശ്വർ ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു.

“സൗരവ്… ഈ ട്രക്കുകളുടെ ഒക്കെ ഓണറെ കോൺടാക്ട് ചെയ്യണം. ഇതെല്ലാം ദൂരെ എങ്ങോട്ടേലും ലോഡ് എടുക്കാനോ ഇറക്കാനോ പോയ ട്രക്കുകൾ ആവും. നീ ഈ ഓണർസിനെ അല്ലെങ്കിൽ ഇവർ ഓട്ടം പോകുന്ന കമ്പനിയിൽ പോയി അന്വേഷിക്കണം. ഇവരുടെ എല്ലാരുടെയും കറന്റ്‌ ലൊക്കേഷൻ എനിക്ക് കിട്ടണം. പിന്നെ, അവർ രക്ഷപെടാൻ ചാൻസ് കൂടുതൽ കാലിയായ കണ്ടെയ്നറുകളിൽ ആവും അല്ലെങ്കിൽ പകുതി ലോഡ് ഉള്ള കണ്ടെയ്നറുകൾ. അങ്ങനെ ഉള്ള കാര്യങ്ങൾ എല്ലാം അന്വേഷിക്കണം. വള്ളി പുള്ളി തെറ്റാതെ എന്നെ അറിയിക്കണം.”

“എനിക്ക് ഉറപ്പുണ്ട്… ഇതിന്റെ അവസാനം നിനക്ക് ഒരു ട്രക്ക് കിട്ടും… ബാക്കി ഉള്ള ട്രക്കുകളിൽ നിന്നെല്ലാം വ്യത്യസ്തമായി എത്തേണ്ട സ്ഥലത്ത് എത്താതെ ഇപ്പോഴും മറ്റെവിടെയോ കറങ്ങി തിരിയുന്ന ഒരു ട്രക്ക്… അതിൽ ഉണ്ടാവും എല്ലാ പൊലയാടി മക്കളും.. അവരിൽ നിന്ന് നമുക്ക് വേണ്ടത് മാത്രം എടുത്തിട്ട് എല്ലാത്തിനേം ആ ട്രക്കോട് കൂടി കത്തിക്കണം.”

“മഷി ഇട്ട് നോക്കിയാൽ പോലും ഒന്നിന്റേം മുടി പോലും കിട്ടരുത്… നമ്മൾ ഇത്രനാൾ ചെയ്ത കൊലപാതകങ്ങൾ പോലെ ആവരുത് ഇത്.. ഒറ്റയടിക്ക് ആരേം കൊല്ലരുത്, നരഗിക്കണം, രക്ഷപെടാൻ ആലോചിച്ച ഓരോ നിമിഷത്തെയും അവർ സ്വയം ശപിക്കണം. അങ്ങനെ വേണം കൊല്ലാൻ.” അസ്ലൻ നിന്ന് കിതച്ചു. അയാളുടെ കണ്ണിൽ അവരെയെല്ലാം ചുട്ടെരിക്കാൻ ഉള്ള പക ഉണ്ടായിരുന്നു.
********************

ത്രയംബകേശ്വർ…

നാസിക്കിൽ നിന്ന് 28 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഒരു ടൗൺ. ഇന്ത്യയിലെ തന്നെ പേരുകേട്ട ശിവക്ഷേത്രം ത്രയമ്പക്കശ്വറിൽ ആണ്. ഗോദാവരി നദി അതിന്റെ പ്രയാണം ആരംഭിക്കുന്നത് ഇവിടുത്തെ ബ്രഹ്മഗിരി മല മടക്കുകളിൽ നിന്നാണ്.

ടൗണിൽ നിന്നെല്ലാം മാറി സ്ഥിതി ചെയ്യുന്ന ഒരു ലോറി താവളത്തിൽ മഹീന്ദർ വണ്ടി കൊണ്ടുവന്ന് നിർത്തി. ആ വണ്ടി വന്നത് കണ്ടുകൊണ്ട് അവിടെ ജോലി ചെയ്ത്കൊണ്ട് നിന്നിരുന്ന കുറച്ച് ആളുകൾ ചിരിച്ചുകൊണ്ട് വണ്ടിയുടെ അടുത്തേക്ക് വന്നു.

മഹീന്ദറും ചോട്ടുവും വണ്ടിയിൽ നിന്നും ഇറങ്ങിട്ട് അവരോടെല്ലാം വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. അവരെല്ലാം ആ വണ്ടിത്താവളത്തിലെ ജോലിക്കാർ ആണ്. അത്യാവശ്യം വലിയൊരു വർക്ക്‌ഷോപ്പ് ആണ് അത്. മാത്രമല്ല നാസിക്ക് വഴി ദൂരയാത്ര പോകുന്ന ട്രക്കുകൾ മിക്കതും ഇവിടെയാണ് ഹാൾട്ട് ചെയ്യാറുള്ളത്. ഇതിനോട് അനുബന്ധിച്ചു പല പല ധാബകളും, വണ്ടികളുടെ പാർട്സ് വിൽക്കുന്ന കടകളും എല്ലാം പ്രവർത്തിക്കുന്നുണ്ട്.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
Kambikathakal: കളളിപൂച്ച -2
ഇവിടെ നിന്നുമാണ് മഹീന്ദരിന് ഡ്രൈവിങ്ങിൽ ഉള്ള ലഹരി കയറിയത്. ഒരു ഡ്രൈവർ മാത്രമല്ല വിദഗ്ധനായ ഒരു മെക്കാനിക് കൂടിയാണ് അയാൾ. ഒരു വണ്ടിയുടെ സൗണ്ടിൽ ഉണ്ടാകുന്ന വ്യത്യാസം വെച്ച് വരെ അതിന്റെ പ്രശ്നം കണ്ടുപിടിക്കുന്ന അത്ര വിദഗ്ദ്ധൻ.

വിശേഷം ചോദിക്കാൻ വന്നവരൊക്കെ പതിയെ അവരുടെ ജോലികളിലേക്ക് തിരിഞ്ഞതും മഹീന്ദർ ചോട്ടുവിനെ കാവൽ നിർത്തി ആ കണ്ടെയ്നർ ഡോർ തുറന്ന് ഉള്ളിൽ കയറി വാതിൽ അടച്ചു.

“ഹരി.. നമ്മൾ എത്തി. എല്ലാരും ഓക്കേ അല്ലേ?” അയാൾ എല്ലാരേയും മാറി മാറി നോക്കികൊണ്ട് ചോദിച്ചു. എല്ലാവരുടെയും മുഖത്തും ക്ഷീണത്തിൽ ആണെങ്കിലും ആശ്വാസത്തിന്റെ ഒരു കണിക അയാൾ കണ്ടു.

“ഓക്കേ ആണ് ഭായ്, ഇപ്പൊ ഇറങ്ങാൻ പറ്റുവോ ഇതിൽ നിന്നും? ആളൊഴിഞ്ഞ സ്ഥലം ആണോ?” ഹരിയും ജാനകിയും കിഷോറും എഴുനേറ്റു.

“ഇപ്പൊ ഇറങ്ങണ്ട, കുറച്ച് നേരം ഒന്ന് വെയിറ്റ് ചെയ്യ്, ഞാൻ പോയി ഇവിടെ എന്റെ കുറച്ച് സുഹൃത്തുക്കൾ ഉണ്ട് അവരോടു ഈ കാര്യത്തിന്റെ ഗൗരവം ഒന്ന് പറഞ്ഞു മനസ്സിലാക്കട്ടെ, അത് കഴിഞ്ഞു ഇറങ്ങാം. നമുക്ക് എന്തായാലും ഒറ്റക്ക് ചെയ്യുന്നതിൽ പരിധി ഉണ്ട്, ആൾബലം നമുക്ക് കുറവ് ആണ്. നമുക്ക് സഹായം കൂടിയേ തീരു, അത് മുന്നിൽ കണ്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്. ഇവിടെ വന്ന്‌ ഒരാളും നിങ്ങളെ ഒന്നും ചെയ്യില്ല. ഇത് എന്റെ വാക്കാണ്.” ശാന്തമായി.. എന്നാൽ ഉറച്ച ശബ്ദത്തോടെ മഹീന്ദർ അത് പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങി വാതിൽ അടച്ചു. ആ വാക്കുകൾ അവർക്ക് നൽകിയ ഊർജം ചെറുതല്ലായിരുന്നു.
മഹീന്ദർ പോയിട്ട് 15 മിനിറ്റ് കഴിഞ്ഞു. എല്ലാവരും അക്ഷമാരായി ആ കണ്ടെയ്നറിന് ഉള്ളിൽ തന്നെ ശ്വാസം അടക്കി പിടിച്ചു ഇരുന്നു. അതിനുള്ളിലെ ചൂടിനെക്കാളും ചൂട് അവരുടെ എല്ലാം ഉള്ളിൽ ഉണ്ടായിരുന്നു. അത്കൊണ്ട് തന്നെ അവർ അതൊന്നും വക വെച്ചില്ല. അവരെ സംബന്ധിച്ചു ഇപ്പൊ ശ്വാസം എടുക്കാൻ കഴിയുന്നത് തന്നെ വലിയൊരു ആശ്വാസം ആയിരുന്നു.

അൽപ സമയം കഴിഞ്ഞതും മഹീന്തർ അയാളുടെ കുറച്ച് സുഹൃത്തുക്കളെ കൂട്ടികൊണ്ട് വന്നു.

“ചോട്ടു ഡോർ തുറക്കെടാ…” മഹീന്തർ പറഞ്ഞതും ചോട്ടു ഒന്നുകൂടെ ചുറ്റും ഒന്ന് നോക്കിയതിനു ശേഷം ആ ഡോർ രണ്ടും വലിച്ചു തുറന്നു.

വെളിച്ചം ഉള്ളിൽ വീണതും എല്ലാവരും എഴുനേറ്റു, അത്ര നേരം ചെറിയ ഇരുട്ടിൽ ഇരുന്നത്കൊണ്ട് തന്നെ പുറത്തെ കാഴ്ചകളുമായി പൊരുത്തപ്പെടാൻ അവർ കുറച്ച് ബുദ്ധിമുട്ടി.

പുറമെ നിന്ന എല്ലാവരും അവരെ കണ്ട് അലിവോടെ നോക്കി. എല്ലാ കണ്ണുകളിലും പല പല വികാരങ്ങൾ ആയിരുന്നു.

ഹരി വേഗം തന്നെ പുറത്തിറങ്ങി, കൂടെ ജാനകിയും കിഷോറും. പതിയെ ഓരോരുത്തർ ആയി വെളിയിൽ ഇറങ്ങി. ചുറ്റും നിന്ന എല്ലാവർക്കും അവരോട് ചോദിക്കാൻ കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അവർ അതിന് പറ്റിയ ഒരു മാനസിക അവസ്ഥയിൽ ആയിരുന്നില്ല.

Kambikathakal: ബിനു വയസ്സ് 18
അത് മനസ്സിലാക്കി എന്നോണം മഹീന്തർ അവരെ എല്ലാം കൂട്ടി മറ്റാരും കാണാതെ പിൻവശത്തേക്ക് നടന്നു. മഹീന്തർ പറഞ്ഞത് അനുസരിച്ചു അയാളുടെ സുഹൃത്തുക്കൾ വെളിയിൽ നിന്നും അങ്ങോട്ടുള്ള കാഴ്ച മറക്കാനായി അവിടെ രണ്ട് മൂന്ന് ലോറികൾ കൊണ്ടുവന്ന് പാർക്ക് ചെയ്തിരുന്നു അതിനുള്ളിൽ.

രണ്ട് മിനിറ്റ് നടന്നതിനു ശേഷം അവർ ഒരു വീടിന്റെ മുന്നിലായി വന്ന്‌ നിന്നു. ചോട്ടു വേഗം അതിന്റെ വാതിൽ തുറന്നു. എല്ലാവരും ഉടൻ തന്നെ അകത്തേക്ക് കയറി.

ഡോർ തുറന്ന് അകത്തേക്ക് കയറുമ്പോൾ തന്നെ ഒരു നടുമുറ്റം ആണ്. ആ നടുമുറ്റത് തന്നെ ഒന്ന് രണ്ട് കയറിന്റെ ചെറിയ കട്ടിൽ. നല്ല ഒതുക്കം ഉള്ളൊരു രണ്ട് നില വീട്. പുറത്ത് നിന്ന് നോക്കുമ്പോൾ പക്ഷേ അകത്ത്‌ ഇത്രയും വിശാലം ആണെന്ന് പറയില്ല. താഴെയും മുകളിലുമായി 4 ബെഡ്‌റൂമുകൾ ആണ് ഉള്ളത്. ചോട്ടു എല്ലാവരെയും റൂമിൽ ആക്കി തിരിച്ചു വന്നു.
കരയിൽ നിന്ന് വെള്ളത്തിൽ തിരിച്ചെത്തിയ പോലെ ആയിരുന്നു അവർക്ക് അത്. പലരും സന്തോഷം കൊണ്ട് കരഞ്ഞു തുടങ്ങി. നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് മഹീന്തർ എല്ലാവരോടും റസ്റ്റ്‌ എടുക്കാൻ പറഞ്ഞിരുന്നു. അവരെല്ലാം റൂമിൽ എത്തി ഫ്രഷ് ആയി, ഉടനെ തന്നെ ഉറങ്ങാൻ കിടന്നിരുന്നു. എന്നാൽ പലരും ഉറക്കത്തിൽ പോലും ഞെട്ടുന്നുണ്ടായിരുന്നു. അത്രയേറെ അവർ വേട്ടയാടാപ്പെട്ടിരുന്നു.

*************************

യാത്രയിൽ ഉടനീളം ഹരിയുടെ പെരുമാറ്റം ജാനകി ശ്രദ്ധിക്കുന്നുണ്ടായായിരുന്നു. ഏട്ടന് എന്തൊക്കെയോ മാറ്റങ്ങൾ വന്നത് അവൾക്ക് മനസിലായി. എന്നാൽ അത് ഒരുപക്ഷേ തങ്ങൾ വന്ന് അകപ്പെട്ട സാഹചര്യം കൊണ്ടാവും എന്ന് കരുതി അവൾ സമാധാനപ്പെട്ടു.

മഹീന്തറും ചോട്ടുവും കൂടി പുറത്ത് പോയി വേണ്ട സജ്ജീകരണങ്ങൾ ഒക്കെ നടത്തി തുടങ്ങി. ഇതുവരെ ഇവിടെ അവർ വന്നത് പുറത്ത് നിന്ന് ഒരാൾ പോലും കണ്ടിട്ടില്ല. അത് അങ്ങനെ തന്നെ ഇരിക്കുന്നത് ആണ് നല്ലത്. ആരെങ്കിലും കണ്ടാൽ പലതിനും ഉത്തരം പറയേണ്ടി വരും.

അയൽക്കാർ ആയിട്ട് അധികം ആരും ഇല്ലാത്തത് അപ്പൊ അയാൾക്ക് ഒരു അനുഗ്രഹം ആയി തോന്നി.

“അവർ എല്ലാം ഒന്ന് ഉറങ്ങി എഴുനേക്കട്ടെ എന്നിട്ട് നമുക്ക് ഭാവി കാര്യങ്ങൾ എന്താന്ന് വെച്ചാൽ ആലോചിക്കാം. ഇപ്പൊ എന്തായാലും അവരൊന്നു ഉറങ്ങട്ടെ നല്ലോണം.

പിന്നെ ഞാൻ നിങ്ങളോട് സൂചിപ്പിച്ച പോലെ അവരിപ്പോ എതിരിടുന്നത് എന്തായാലും സാധരണ ഒരാൾ അല്ല, കൊന്ന് തള്ളാൻ പോലും മടിയില്ലാത്ത ഒരു കൂട്ടം ചെന്നായ്ക്കളോട് ആണ്. നിങ്ങൾക്ക് എന്റെ കൂടെ നിൽക്കാം നിൽക്കാതിരിക്കാം, പക്ഷേ ദയവ് ചെയ്ത് അവർ ഇവിടെ ഉള്ള കാര്യം നമ്മൾ ഇത്രേം ആളുകൾ അല്ലാതെ പുറമെ നിന്ന് ഒരാൾ അറിയരുത്.” മഹീന്തർ അയാളുടെ സുഹൃത്തുക്കളെ നോക്കി പറഞ്ഞു.

Kambikathakal: അമ്മയും ബിജു ചേട്ടനും പിന്നെ എന്റെ കിച്ചുവും
“മഹി.. നിന്റെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ടാവും. എന്ത്‌ സഹായത്തിനും. നീ ആ കുട്ടികളെ കണ്ടോ? നമ്മുടെ ഒക്കെ മക്കളുടെ പ്രായമേ അവർക്കും ഉള്ളു. ഒന്ന് ഓർത്ത് നോക്ക് അവരുടെ സ്ഥാനത്ത് നമ്മുടെ മക്കൾ ആണെങ്കിലോ?

ഇത്പോലെ ഉള്ളവന്മാരെ പേടിച്ചു നമ്മൾ നമ്മടെ മക്കളേ ജീവിതകാലം മുഴുവൻ പൊതിഞ്ഞു കൊണ്ടുനടക്കാൻ പറ്റുമോ? അവർക്കും ജീവിക്കണം ഇവിടെ പേടിയില്ലാതെ. അതിന് ഇവന്മാരെ പോലുള്ളവർ നശിക്കണം… നശിപ്പിക്കണം.” സാക്കി എന്ന് വിളിപ്പേരുള്ള സാക്കിർ മുഹമ്മദിന്റെ വാക്കുകൾ ആയിരുന്നു അത്. അതെ അഭിപ്രായം തന്നെ ആയിരുന്നു അവിടെ ഉള്ള എല്ലാവർക്കും പറയാൻ ആയി ഉണ്ടായിരുന്നത്.
അവർക്കെല്ലാം വേണ്ട നിർദേശങ്ങൾ നൽകിയിട്ട് എല്ലാവർക്കുമുള്ള ഭക്ഷണം ഏർപ്പാടാക്കി മഹീന്തറും ചോട്ടുവും തിരിച്ചു വീട്ടിൽ എത്തി. അപ്പോഴേക്കും കുറച്ചുപേർ ഒക്കെ ഉണർന്ന് നടുമുറ്റത്തു ജാനകിയുടെ കൂടെ ഇരിന്നിരുന്നു. അവർ ഹരിയുടെ അടുത്തേക്ക് ചെന്നു.

ഹരി അപ്പോഴും ഓരോ ചിന്തയിൽ ആയിരുന്നു. അവന്റെ മനസ്സിൽ പല കണക്ക്കൂട്ടലുകളും നടന്നു. അതിനെല്ലാം അവന് ആദ്യം വേണ്ടിയിരുന്നത് അസ്‌ലാനെ കുറിച്ചുള്ള ഡീറ്റെയിൽസ് ആയിരുന്നു. അവൻ അത് കിഷോറിനോട് ചോദിക്കാൻ ആയി അവനരുകിൽ പോയി ഇരുന്നു. കൂടെ തന്നെ മഹീന്തറും ചോട്ടുവും എത്തി.

“കിഷോർ.. ശെരിക്കും ഇയാൾ ആരാണ്? ഇയാളുടെ ബാക്ക്ഗ്രൗണ്ട് എന്താണ്? അങ്ങനെ ഉള്ള എന്തെങ്കിലും ഡീറ്റെയിൽസ് നിനക്ക് അറിയുമോ?”

ഹരിയുടെ ചോദ്യം കേട്ടതും ജാനകി അവനെ നോക്കി. മെല്ലെ എഴുനേറ്റ് അവരുടെ സംസാരത്തിൽ പങ്കുചേരാനായി അവളും അവിടെ പോയിരുന്നു. അവൾക്കും അത് അറിയണം എന്ന് തോന്നി. അവളുടെ കൂടെ തന്നെ അവിടെ ഇരുന്ന കുറച്ച് പെൺകുട്ടികൾ കൂടി അങ്ങോട്ടേക്ക് എത്തി.

എതിരാളി എത്ര ശക്തൻ ആകുന്നോ അത്രെയും ശക്തമായ പ്ലാൻ വേണം തങ്ങൾക്ക് ഈ കുടുക്കിൽ നിന്ന് രക്ഷപെടാൻ എന്ന് അവർക്ക് അറിയാമായിരുന്നു.

കിടക്കുകയായിരുന്ന കിഷോർ മെല്ലെ എഴുനേറ്റ് ഇരുന്നു. അവന് ഇപ്പോഴും ശരീരത്തിൽ അങ്ങിങ്ങായി വേദന ഉണ്ട്. അവൻ അതൊന്നും കാര്യമാക്കാതെ അവരെ നോക്കി ഒരു ദീർഘശ്വാസം എടുത്തു…

“ഹരി.. ഇവൻ ഒരു സാധാ തെരുവ് ഗുണ്ടായോ ഡ്രഗ് ഡീലറോ അല്ല. He is a well trained, courrpted doctor.”

മനുഷ്യ ശരീരത്തിലെ സർവ്വതും അവന് അവന്റെ കൈരേഖ എന്നത് പോലെ മനഃപാഠം ആണ്. അവനെ ഡ്രൈവ് ചെയ്യുന്ന ഫോഴ്സ് എന്നും പണം തന്നെ ആയിരുന്നു.

ഒരിക്കൽ അവൻ വർക്ക്‌ ചെയ്തിരുന്ന ഔട്ടർ ബോപ്പാലിലെ ഒരു ഹോസ്പിറ്റലിൽ നിന്നും സർജറിക്ക് കൈക്കൂലി വാങ്ങിയ കേസിൽ അവനെ ഡിസ്മിസ്സ് ചെയ്ത് കേസ് ചാർജ് ചെയ്യുമ്പോൾ അവർ ആരും ഓർത്ത് കാണില്ല അവന്റെ തിരിച്ചു വരവ് ഇങ്ങനെ ആകുമെന്ന്.
അവൻ ജോലി ചെയ്തിരുന്ന സമയത്തു തന്നെ പല മരുന്ന് മാഫികളുമായും നല്ലൊരു ബന്ധം സ്ഥാപിച്ചെടുക്കാൻ അവന് കഴിഞ്ഞിരുന്നു. അത്കൊണ്ട് തന്നെ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ അവനെ വരവേൽക്കാൻ പുറത്ത് അവരുടെ ആൾകാർ ഉണ്ടായിരുന്നു.

അവിടുന്ന് അങ്ങോട്ട്‌ അവൻ ചെയ്യാത്ത നെറികേടുകൾ ഇല്ല. മനുഷ്യന്റെ സമ്മതപ്രകാരം അല്ലാത്ത അവരുടെ ശരീരത്തിൽ പുതിയ മരുന്ന് ടെസ്റ്റിംഗ് ഒക്കെ അവൻ അവന്റെ കയ്യൂക്ക് കൊണ്ട് ചെയ്യുമായിരുന്നു.

അങ്ങനെ കിട്ടിയ പണവും പോരാതെ വന്നപ്പോഴാണ് അവൻ ഓർഗൺ ട്രാഫിക്കിന്റെ സാധ്യതകളെ കുറിച്ച് പഠിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യ പോലൊരു ദാരിദ്ര്യം അധികം ഉള്ള രാജ്യത്ത് അവന് ഒരു മാർക്കറ്റ് സെറ്റ് ചെയ്ത് എടുക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല.

ആദ്യം ആദ്യം രാജസ്ഥാൻ ഗുജറാത്ത്‌ യൂ. പി പോലുള്ള സ്ഥലങ്ങളിൽ അവിടെ ഏറ്റവും ഒറ്റപ്പെട്ട അല്ലെങ്കിൽ അധികം ദാരിദ്ര്യം അനുഭവിക്കുന്ന ഗ്രാമങ്ങളിൽ ചെന്ന് അവിടെ ഉള്ള വിദ്യാഭ്യാസം ഇല്ലാത്ത ആളുകളെ പണം തരാം എന്ന് പറഞ്ഞു പറ്റിച്ചു ആണ് അവരുടെ അവയവങ്ങൾ ഒക്കെ ഇവൻ കൈക്കലക്കി ഇരുന്നത്.

ഡോണേഴ്സിന് വെറും ആയിരങ്ങൾ മാത്രം കൊടുത്ത് കൈക്കലാക്കുന്ന അവയവങ്ങൾ ആഗോള മാർക്കറ്റിൽ ലക്ഷങ്ങൾക്ക് അവൻ വിൽക്കും. സർജറി കഴിഞ്ഞ് മതിയായ ട്രീറ്റ്മെന്റ് പോലും കിട്ടാതെ പലരും മരിക്കും. എന്നാൽ അവരെല്ലാം ഇത്പോലെ ഉള്ള ഒറ്റപ്പെട്ട സ്ഥലത്ത് നിന്നും ആയിരുന്ന കൊണ്ട് ആ മരണ വാർത്തകൾ എല്ലാം അവിടെ തന്നെ ഒതുങ്ങി നിന്നു. ”

“പക്ഷേ.. നിങ്ങൾ എങ്ങനെ ആണ് ഇയാളുടെ പുറകെ ഇറങ്ങി തിരിച്ചത്? എന്തായിരുന്നു അതിനുള്ള മോട്ടീവ്?” ജാനകി അവളുടെ സംശയം മറച്ചുവെച്ചില്ല.

“ഞാൻ ഹരിയാനയിൽ നിന്നാണ്. ഞാനും അതുപോലൊരു ഗ്രാമത്തിൽ ആയിരുന്നു ജനിച്ചു വളർന്നത്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരുന്നു എന്റെ അമ്മയുടെ ചിന്ത. അവർ ഇടക്കിടക്ക് പറയുമായിരുന്നു ആ ഗ്രാമത്തിന് വെളിയിൽ ഉള്ള ലോകത്തെ പറ്റി. അന്നൊന്നും എനിക്ക് ഒന്നും മനസിലായില്ല. പിന്നെ സ്കൂളിൽ പോയി തുടങ്ങിയത് മുതൽ ആണ് എന്റെ ചിന്തകളിലും മാറ്റങ്ങൾ വന്നത്. ഞാനും സ്വപ്‌നങ്ങൾ കാണാൻ തുടങ്ങിയത്. അങ്ങനെ ആണ് ഞാൻ പഠിച്ചു ഒരു ജേർണലിസ്റ്റ് ആയത്.
അതിന് ശേഷം എനിക്ക് എന്നെപോലെ ഒറ്റപ്പെട്ടു പോയവരുടെ അവസ്ഥ ലോകത്തിന് മുന്നിൽ കൊണ്ടുവരണം എന്ന് തോന്നി. അതുകൊണ്ടാണ് ഇന്ത്യയിൽ ഉള്ള പല റിമോട്ട് ഗ്രാമങ്ങളിലും ഞാൻ ചെന്ന് അവിടെ ഉള്ളവരുടെ അവസ്ഥകൾ എന്നാൽ ആവുന്ന വിധം അധികാരികളുടെ മുന്നിൽ കൊണ്ടുവരാൻ നോക്കി.

Kambikathakal: അമ്മയുടെ ഓണം
അങ്ങനെ ഒരു യാത്രയിൽ ആണ് ഞാൻ ഇയാളെ പറ്റി ഇയാളുടെ ക്രൂരതകളെ പറ്റി ആദ്യമായി അറിയുന്നത്. ഒരിക്കൽ രാജസ്ഥാനിൽ ഒരു ഉൾനാടൻ ഗ്രാമത്തിൽ ഒരു ഫീച്ചർ എടുക്കാൻ ചെന്നപ്പോൾ ഒരു വീടിന് ചുറ്റും ആളുകൾ കൂടി നിൽക്കുന്നത് കണ്ട് ആണ് ഞാൻ അങ്ങോട്ട് കേറി ചെന്നത്. എന്നാൽ ഞാൻ അവിടെ കണ്ട കാഴ്ച… ഏകദേശം 18നും 22നും ഇടയിൽ പ്രായമുള്ള ഒരു പെണ്ണ് തറയിൽ ചോര ഒലിപ്പിച്ചു കിടന്ന് പിടയുന്നു. കൈ കൊണ്ട് വയർ പൊത്തി പിടിച്ചിട്ടുണ്ട് എന്നാൽ രക്തത്തിന്റെ ഒഴുക്ക് നിക്കുന്നുണ്ടായില്ല.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
എന്റെ കണ്മുന്നിൽ വെച്ചാണ് ആ കുട്ടി പിടഞ്ഞു മരിച്ചത്.

എന്നാൽ അവിടെ അന്വേഷിച്ചപ്പോൾ ആണ് മനസിലായത് ആ നടന്നത് ഒരു കൊലപാതകം ആണെന്ന്. അസ്ലന്റെ ആളുകൾ ഈ കുട്ടിയുടെ വീട്ടുകാർക്ക് അമ്പതിനായിരം രൂപ കൊടുക്കാം എന്ന് പറഞ്ഞു അവളുടെ കിഡ്നി സർജറി ചെയ്ത് മാറ്റിയിരുന്നു. എന്നാൽ 50 പോയിട്ട് 15 പോലും തികച്ചു കൊടുത്തില്ല. ബാക്കി പണം ചോദിച്ചത് കൊണ്ട് അവന്റെ കൂട്ടാളികളിൽ ഒരാൾ അവളുടെ വയറിൽ ആഞ്ഞു ചവിട്ടി സ്റ്റിച്ച് പൊട്ടിച്ചു. അങ്ങനെ ആണ് അവൾ മരിച്ചത്. അതും ആ ഗ്രാമത്തിൽ ഉള്ളവർ എല്ലാം നോക്കി നിൽക്കെ.”

കിഷോറിന്റെ വാക്കുകൾ കേട്ട് ആ പെൺകുട്ടികളുടെ എല്ലാം മുഖം ഭയം കൊണ്ട് വിവർണ്ണമായി.

എന്നാൽ അതിൽ നിന്ന് വിപരീതം ആയിരുന്നു ജാനകിയുടെയും ഹരിയുടെയും മുഖങ്ങൾ. ആ മുഖങ്ങളിൽ കിഷോർ ഭയം കണ്ടില്ല.. മറിച്ച് അവിടെ കണ്ടത് അവനെ കൊല്ലാനുള്ള അവരുടെ കണ്ണിലെ പക ആയിരുന്നു.

ദേഷ്യം കണ്ണുനീരായി പുറത്തേക്ക് വരുന്ന ചില നിമിഷങ്ങൾ ഉണ്ട് ജീവിതത്തിൽ. അതുപോലൊരു അവസ്ഥയിൽ ആയിരുന്നു ജാനകി. അവളുടെ ദേഷ്യം അതിന്റെ ഏറ്റവും കൂടിയ അവസ്ഥയിൽ ആയിരുന്നു. അവൾ ശക്തിയായി നിലത്ത് ഇടിച്ചുകൊണ്ട് കിതച്ചു.
ഇതുകണ്ട ഹരി അവളുടെ കൈയിൽ തന്റെ കൈ ചേർത്ത് പിടിച്ചു. അല്പനേരത്തേക്ക് ആരും ഒന്നും സംസാരിച്ചില്ല.

“ഇത്രേം ഒക്കെ അവിടെ നടന്നിട്ടും അവരാരും എന്ത്കൊണ്ട് പ്രതികരിച്ചില്ല?” ആ നിശബ്ദത നീക്കികൊണ്ട് ഹരി ചോദിച്ചു.

“ഭയം…. നൂറു പേർ ഒറ്റ ഒരാളുടെ മുന്നിൽ അവൻ ചെയ്യുന്ന എല്ലാ തന്തയില്ലായ്മയും കണ്ട് മിണ്ടാതെ നിക്കുന്നു എന്നുണ്ടെങ്കിൽ അതിന് പിന്നിൽ ഒരേ ഒരു വികാരം മാത്രമേ ഉണ്ടാവു ഹരീ… ഭയം.

അസ്ലൻ ഒരു സ്ഥലത്ത് എത്തിയാൽ ആദ്യം തന്നെ അവിടെ ഉള്ള ഏതെങ്കിലും കുറച്ച് ലോക്കൽ ചട്ടമ്പികളെ കള്ളും പെണ്ണും പൈസേം കൊടുത്ത് അയാളുടെ വശത്ത് ആക്കും. പിന്നെ അയാൾക്ക് എതിരെ ആരും സംസാരിക്കില്ല.

അങ്ങനെ സംസാരിക്കുന്നവരെ ഈ നാറികളെ കൊണ്ട് തന്നെ അയാൾ ഒതുക്കും. കൈ നനയാതെ മീൻ പിടിക്കുക എന്നൊക്കെ പറയാറില്ലേ അതേപോലെ.”

Kambikathakal: അമ്മയുടെ തേന്മഴ – 4
കിഷോർ പറഞ്ഞ കഥ കേട്ട് ഹരി ദീർഘമായി ഒന്ന് നിശ്വസിച്ചു.

“നീ പറഞ്ഞത് വെച്ച് നോക്കുവാണെങ്കിൽ നിന്റെ കയ്യിൽ ഉള്ള സർവ്വ തെളിവ് എടുത്ത് നിരത്തിയാലും ഇയാൾ ഊരിപോരും, അല്ലെങ്കിൽ കുറച്ച് വർഷത്തെ ജയിൽ വാസം, അവന്റെ പിടിപാട് വെച്ച് അവൻ അതിൽ നിന്നെല്ലാം വെളിയിൽ വരും. പുറത്തിറങ്ങി വീണ്ടും മറ്റു പലരുടെയും ജീവിതം ഇരുട്ടിലാക്കും. ഇന്ന് എന്റെ അനിയത്തിക്ക് സംഭവിച്ചത് മറ്റു പലരുടെയും അനിയത്തിമാർക്ക് സംഭവിക്കും.”

“കൊല്ലണം ഏട്ടാ….” ജാനകിയുടെ ഉറച്ച വാക്കുകൾ കേട്ട് എല്ലാവരും അവളുടെ മുഖത്തേക്ക് നോക്കി.

“ഞാൻ കാര്യായിട്ട് പറഞ്ഞതാ ഏട്ടാ, അവനെ കൊല്ലണം. അതിൽ കുറഞ്ഞ ഒന്നും അവൻ അർഹിക്കുന്നില്ല. നമ്മളെകൊണ്ട് പറ്റുമോ എന്നെനിക്കറിയില്ല പക്ഷേ നമുക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല. നമ്മളെ കാത്തിരിക്കാൻ നമ്മൾ മാത്രേ ഉള്ളു. ഏട്ടൻ എന്റെ കൂടെ ഉണ്ടേൽ നമുക്ക് അവനെ പൂട്ടാൻ എങ്ങനേലും നോക്കാം.” ജാനകി പ്രതീക്ഷയോടെ ഹരിയുടെ മുഖത്തേക്ക് നോക്കി ഇരുന്നു.

ഹരി അവളെ ചേർത്ത് പിടിച്ചു. അവന്റെ മനസ്സ് അപ്പോഴും കലങ്ങി മറിഞ്ഞ അവസ്ഥയിൽ ആയിരുന്നു. തനിക്ക് സംഭവിച്ച കാര്യങ്ങൾ ജാനകിയോട് പറയാൻ അവൻ മനസ്സ് കൊണ്ട് തയ്യാറായി.
“ജാനകീ… ഞാൻ നിന്റെ കൂടെ ഉണ്ട് എന്തിനും. പക്ഷേ അതിനു മുൻപ് എനിക്ക് നിന്നോട് ചില സത്യങ്ങൾ പറയാൻ ഉണ്ട്, ചില ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ട്.” ഹരി പറഞ്ഞത് കേട്ട് ജാനകി ഒന്നും മനസിലാവാതെ നിന്നു.

ഹരി പറഞ്ഞു തുടങ്ങി…

മരണത്തിൽ നിന്നും കരകയറി വന്നതും, കഴിഞ്ഞ കുറച്ച് മാസങ്ങൾ അവന് സംഭവിച്ചതും, മിഴിയും പൂജയും മഹീന്ദറും എല്ലാം ഉൾപ്പെട്ട അവന്റെ പുതിയ ലോകവും, അന്ന് ആ സ്റ്റേഷനിൽ എത്തിപ്പെടാൻ ഉള്ള സാഹചര്യവും എല്ലാം…

എല്ലാം കേട്ട് തരിച്ചിരിക്കുവായിരുന്നു ജാനകി. എന്നാൽ അവളെ ഇപ്പോ അവന് ഓർമയില്ല എന്ന സത്യം അവളെ വല്ലാതെ വേദനിപ്പിച്ചു. അവൾ ഒന്നും മിണ്ടാതെ അവനെ ഒരു കുഞ്ഞിനെപോലെ മാറോടു ചേർത്ത് പിടിച്ച് മുടിയിൽ തഴുകികൊണ്ടിരുന്നു.

അവനും അത് ഒരു ആശ്വാസം ആയിരുന്നു.

അവരെ എന്ത്‌ പറഞ്ഞ് ആശ്വസിപ്പിക്കും എന്ന് അവിടെ കൂടി നിന്നിരുന്ന ആർക്കും അറിയില്ലായിരുന്നു.

“ജാനകീ… നീ എനിക്ക് പറഞ്ഞു തരണം ഇനി ഞാൻ ആരാണ് എന്നും, എനിക്ക് എന്താണ് സംഭവിച്ചത് എന്നും ഒക്കെ. എന്റെ ജീവിതത്തിൽ ഇപ്പൊ എന്റെ ഭൂതകാലം അറിയുന്ന ഒരേ ഒരാൾ നീ മാത്രം ആണ്. നീയാണ് ഭൂതകാലത്തിലേക്ക് എനിക്കുള്ള ടിക്കറ്റ്.” ഹരി നിസ്സഹായതയോടെ ജാനകിയെ നോക്കി.

“ഞാൻ പറയാം ഏട്ടാ…ജാനകി അല്ല… ജാനി. ഞാൻ ഏട്ടന് മാത്രം ജാനിയായിരുന്നു. ഏട്ടന്റെ പതിനാറാമത്തെ വയസ്സിൽ ഒരു ആക്‌സിഡന്റിൽ അമ്മേം അച്ഛനും മരിക്കുമ്പോൾ മുതൽ ഞാൻ ആയിരുന്നു ഏട്ടന് കൂട്ട്.

Kambikathakal: കസിൻ
എന്റെ വയർ നിറയ്ക്കാൻ വേണ്ടി അന്ന് മുതൽ ഏട്ടൻ ചെയ്യാത്ത ജോലികൾ ഇല്ല.

അമ്മ ഇല്ലാതെ ഒരു പെൺകുട്ടിയെ വളർത്തി ഇത്രത്തോളം ആക്കുക എന്നത് പലപ്പോഴും ഏട്ടന് ഒരു നിസ്സാര കാര്യം ആയിരുന്നില്ല.

ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട് എനിക്ക് ആദ്യമായി പീരിയഡ് ആയ ദിവസം ചോര കണ്ട് പേടിച്ച എന്നെയും ചേർത്ത് പിടിച്ച് എന്താ ചെയ്യണ്ടത് എന്നറിയാതെ, ആരോടാ ചോദിക്കേണ്ടത് എന്നറിയാതെ നിന്ന എന്റെ ഏട്ടനെ.
എന്നാൽ എല്ലാവരെയും പോലെ എന്നെ ഒരിക്കലും ഏട്ടൻ പൊതിഞ്ഞു പിടിച്ചു നടന്നിട്ടില്ല. ഒരിക്കൽ ഏട്ടന് എന്തെങ്കിലും പറ്റിയാലും ഈ സമൂഹത്തിൽ തല ഉയർത്തി തന്നെ ജീവിക്കാൻ ഏട്ടൻ അന്ന് മുതൽ തന്നെ എന്നെ ശീലിപ്പിച്ചിരുന്നു.

ഒരുപക്ഷേ ഒരു ദിവസം അച്ഛനും അമ്മയ്ക്കും സംഭവിച്ചത് ഏട്ടനും സംഭവിച്ചാൽ പിന്നീടുള്ള എന്റെ ജീവിതം എങ്ങനെയാകും എന്നുള്ള ചിന്ത ആവാം ഏട്ടനെ കൊണ്ട് അങ്ങനെ ചെയ്യിച്ചത്. അത്കൊണ്ട് തന്നെ ആണ് ഏട്ടൻ എന്നെയും കൂട്ടി മാർഷ്യൽ ആർട്സ് ക്ലാസുകൾക്ക് പോയിരുന്നത്.

പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോഴേക്കും അയൽ വീട്ടിലെ കുട്ടികൾക്ക് ട്യൂഷൻ എടുത്തും, മാർഷ്യൽ ആർട്സ് ഒക്കെ പഠിപ്പിച്ചും ഞാനും സ്വന്തമായി വരുമാനം ഉണ്ടാക്കാൻ തുടങ്ങിയിരുന്നു.

മെഡിസിന് എനിക്ക് സീറ്റ്‌ കിട്ടുന്നതിന് മുന്നേ തന്നെ ഏട്ടൻ ഫ്രീലാൻസ് ആയി ഇന്ത്യയിൽ പല സ്ഥലങ്ങളിലും ടൂറിസ്റ്റ് ഗൈഡ് ആയി പോകാൻ തുടങ്ങിയിരുന്നു. വിദേശ ടൂറിസ്റ്റ് ആണെങ്കിൽ ഒരു ട്രിപ്പ്‌ കഴിഞ്ഞ് വരുമ്പോൾ തന്നെ നല്ലൊരു സംഖ്യ കയ്യിൽ കിട്ടുമായിരുന്നു.

അത്കൊണ്ട് തന്നെ ഏട്ടന് ഇന്ത്യയിലെ മിക്ക സ്ഥലങ്ങളും സ്വന്തം നാട്പോലെ തന്നെ സുപരിചിതം ആയിരുന്നു.

ഈ കഥ തുടങ്ങുന്നത് ഞാൻ മെഡിസിൻ കഴിഞ്ഞ് ഹൗസ് സർജൻസി ബെൽഗാമിൽ ചെയ്യുന്ന സമയത്ത് ആണ്.

ഞങ്ങൾക്ക് ഒരു മെഡിക്കൽ ക്യാമ്പ് മഹാരാഷ്ട്രയിൽ വെച്ച് നടത്താൻ പ്ലാൻ ചെയ്തിരുന്നു. അതെ സമയത്തായിരുന്നു ഏട്ടൻ അവിടെ അടുത്ത് തന്നെ മതേരൻ എന്നൊരു സ്ഥലത്ത് ഗൈഡ് ആയി വന്നിരുന്നത്. ക്യാമ്പ് കഴിഞ്ഞ് നമുക്ക് ഒന്നിച്ചു നാട്ടിലേക്ക് പോകാം ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്.

ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്, ക്യാമ്പ് കഴിഞ്ഞ് തിരിച്ചു ബെൽഗാമിലേക്ക് ടീമിന്റെ കൂടെ പോകാതെ ഞാൻ ഏട്ടനെ കാണാൻ ആയി പൂനെയിലേക്ക് ടാക്സിയിൽ വരുവായിരുന്നു അന്ന്.

എന്നാൽ എനിക്ക് എന്തോ ആ ഡ്രൈവറുടെ പെരുമാറ്റത്തിൽ ഒരു സംശയം തോന്നി. അത്കൊണ്ട് തന്നെ ഞാൻ ഏട്ടന് അക്കാര്യം മെസേജ് അയച്ചിട്ട് കൂടെ എന്റെ ലൈവ് ലൊക്കേഷനും ഷെയർ ചെയ്തിരുന്നു.
അയാളെ ഒറ്റക്ക് നേരിടാൻ പറ്റും എന്ന വിശ്വാസം പക്ഷേ എനിക്ക് ഉണ്ടായിരുന്നു. എന്നാൽ എന്റെ പിന്നാലെ വേറേം ആളുകൾ ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല.

ഹൈവേയിൽ അധികം ആളില്ലാത്ത ഏരിയ വന്നപ്പോൾ അയാൾ കാർ നിർത്തി എന്നെ ബലം പ്രയോഗിച്ചു ബോധം കെടുത്താൻ നോക്കി. എന്നാൽ ഞാൻ അത് പ്രതീക്ഷിച്ചു ഇരുന്നത് കൊണ്ട് അയാളെ എതിരിടാൻ എനിക്ക് പറ്റി.

ഒരുപക്ഷേ ഒരു പെൺകുട്ടിയിൽ നിന്നും അയാൾ അത്തരം ഒരു ചെറുത്തുനിൽപ്പ് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

പല തിരക്കുകൾക്കിടയിൽ എന്നോ ഞാൻ തന്നെ മറന്നുപോയ എന്റെ കരാട്ടേയിൽ ഉള്ള പ്രാവീണ്യം അയാളെ നിമിഷങ്ങൾക്കകം കീഴ്പ്പെടുത്താൻ എന്നെ സഹായിച്ചു.

ഒരുപക്ഷേ എന്റെ ഓവർ കോൺഫിഡൻസ് ആവും, മുതുകിന് കിട്ടിയ ഒരു ചവിട്ടിൽ എന്റെ ബാലൻസ് പോയി ഞാൻ വീണു. ദേഷ്യത്തിൽ ചാടി എഴുന്നേറ്റ ഞാൻ കാണുന്നത് അസ്ലന്റെ കൂട്ടാളികളെ ആണ്.

എന്നിട്ടും ഞാൻ പിടിച്ചു നിന്നു. പക്ഷേ 10 പേരെ ഒറ്റക്ക് നേരിടാൻ എനിക്ക് ആയില്ല. പക്ഷേ എനിക്ക് ഒരു കാര്യം ഉറപ്പ് ഉണ്ടായിരുന്നു. എനിക്ക് എന്തെങ്കിലും സംഭവിക്കുന്നതിനു മുന്നേ തന്നെ ഏട്ടൻ വരും എന്ന്.

എന്റെ വയറിൽ ചവിട്ടാൻ ഓങ്ങിയ അതിൽ ഒരുവന്റെ കാൽ ഒടിഞ്ഞ് തൂങ്ങി അവൻ താഴെ വീണപ്പോൾ തന്നെ മനസിലായി എനിക്ക് എന്റെ ഏട്ടൻ എത്തി എന്ന്.

അത് വീണ്ടും എനിക്ക് ഒരു ഉണർവ്വ് ആയിരുന്നു. അധികം വൈകാതെ തന്നെ അവന്റെ ആ 10 വാലാട്ടി പട്ടികളേം ഞങ്ങൾ അടിച്ചു ചുരുട്ടി.

ഏട്ടൻ കലി തീരുന്ന വരെ അവരെ തല്ലി. അതും നടുറോഡിൽ. വണ്ടികൾ ഒക്കെ പതിയെ നിർത്തി ഹൈവേ ബ്ലോക്ക് ആകാൻ തുടങ്ങിയപ്പോൾ ഞാൻ ഏട്ടനെയും പിടിച്ചു വണ്ടിയിൽ കയറി പൂനെയിലേക്ക് പുറപ്പെട്ടു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ആ നടന്നത് ഒരു റേപ്പ് ആറ്റെംപ്റ്റ് ആയെ ഞങ്ങൾ കരുതിയുള്ളു. ചെറുപ്പത്തിൽ മാർഷ്യൽ ആർട്സ് പഠിക്കാൻ തോന്നിയത് നന്നായി എന്ന് അപ്പൊ ഞങ്ങൾക്ക് തോന്നി.

എന്നാൽ ഞങ്ങൾ കരുതിയത് ആയിരുന്നില്ല ഞങ്ങൾക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഞങ്ങൾക്ക് അധികം താമസം ഉണ്ടായില്ല.
ഞങ്ങൾക്ക് പുറകെ എത്തിയ ഒരു കണ്ടെയ്നർ ലോറി അവർ ഞങ്ങളുടെ കാറിന്റെ സൈഡിലേക്ക് ഇടിച്ചു കയറ്റി ബ്ലോക്ക്‌ ചെയ്തു.

Kambikathakal: സ്മിത ടീച്ചര്‍ – 4
എന്നാൽ ഞങ്ങൾക്ക് രണ്ട് പേർക്കും ഒന്നും സംഭവിച്ചില്ല. ഒരു സാധാ ആക്‌സിഡന്റ് എന്ന് വിചാരിച്ചു കാറിൽ നിന്നും പുറത്ത് ഇറങ്ങിയ ഞങ്ങൾ പിന്നെ കാണുന്നത് ആയുധങ്ങളുമായി പാഞ്ഞടുക്കുന്ന ഒരു കൂട്ടം ആളുകളെ ആണ്.

അവിടെയും ഞങ്ങൾ പക്ഷേ പൊരുതി. എന്നാൽ ഇത് സിനിമ ഒന്നും അല്ലല്ലോ ജീവിതം അല്ലേ, ഇരുമ്പ് വടി കൊണ്ടുള്ള ഒരുത്തന്റെ അടിയിൽ ഏട്ടൻ താഴെ വീണു. എഴുനേൽക്കാൻ ശ്രമിച്ചതും തലയുടെ ബാക്കിൽ അവന്റെ ആ വടി ഒന്നുടെ ഉയർന്നു താഴുന്നത് ഞാൻ കണ്ടു.

അപ്പോഴേക്കും അവർ എനിക്ക് സെഡേഷൻ ഉള്ള മരുന്ന് ഇൻജെക്റ്റ് ചെയ്തിരുന്നു. എന്റെ ബോധം മറയുന്നയത്തിനു മുൻപ് ഞാൻ അവസാനമായി കണ്ട കാഴ്ച എന്റെ ഏട്ടനെ അവർ തൂക്കി എറിയുന്നത് ആണ്.

എത്ര നേരം മയങ്ങിയെന്നോ എങ്ങോട്ടാണ് കൊണ്ടുപോയത് എന്നോ ഒന്നും മനസിലാവുന്നുണ്ടായില്ല. ബോധം തെളിയുമ്പോൾ ഞാൻ അവരുടെ താവളത്തിൽ ആയിരുന്നു. ചുറ്റും എന്നെപോലെ തന്നെ അവിടെ എത്തിപ്പെട്ട ഇവരെല്ലാം തന്നെ ഉണ്ടായിരുന്നു.

അവിടെ വെച്ചാണ് ഞാൻ ആദ്യമായി അയാളെ കാണുന്നത്. രക്ഷപെടാൻ ശ്രമിച്ച രണ്ട് തവണയും ഞാൻ പരാജയപ്പെട്ടു. എന്നാൽ രണ്ടാമത്തെ തവണ എനിക്ക് അവിടെ നിന്നും ആന്റി-സെഡേഷൻ ഡോസുകൾ കൈക്കലാക്കാൻ പറ്റിയിരുന്നു.

അത് ആരും കാണാതെ ഞാൻ ഒളിപ്പിച്ചു. എനിക്ക് ഉറപ്പായിരുന്നു ഞങ്ങളെ അവിടെ നിന്ന് ബോധം കെടുത്തി മാത്രമേ വെളിയിൽ കൊണ്ടുപോകു എന്ന്. ആ ഒരു ദിവസത്തിനായി ഞാൻ കാത്തിരുന്നു.

എനിക്ക് സെഡേഷൻ തരുന്നതിനു മുന്നേ തന്നെ ഞാൻ അതിന്റെ ആന്റി ഡോസ് ആരും കാണാതെ എടുത്തു. അത്കൊണ്ട് തന്നെ അവരുടെ കണക്ക്കൂട്ടൽ തെറ്റിച്ച് എനിക്ക് ഇടയ്ക്ക് വെച്ച് ബോധം തെളിഞ്ഞിരുന്നു.

അതുകൊണ്ടാണ് ഏട്ടനെ എനിക്ക് കണ്ടുമുട്ടാൻ പറ്റിയത്. ഏട്ടൻ പക്ഷേ ആ സമയത്ത് അവിടെ എത്തിയത് ഒരു നിയോഗം പോലെ തോന്നുന്നു എനിക്ക്.
ജാനകി ഹരിയുടെ തോളിലേക്ക് ചാഞ്ഞു. അവൻ അവളെ ചേർത്ത് പിടിച്ചു ഒന്ന് നിശ്വസിച്ചു.

ഹരിക്ക് അപ്പോഴും അവൾ പറഞ്ഞത് ഒന്നും ഓർമയിൽ ഇല്ലായിരുന്നു. വ്യക്തമല്ലാത്ത ചില മുഖങ്ങൾ മാത്രം അവന്റെ തലച്ചോറിൽ മിന്നി മറഞ്ഞു. ഇപ്പൊ അവന് പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടി. എങ്ങനെ അവന് പല സ്ഥലങ്ങളും അറിയാം പല ഭാഷകൾ അറിയാം എന്നും അവന് മനസ്സിലായി. ഒരു നിമിഷത്തേക്ക് അവൻ മിഴിയെ ഓർത്തുപോയി.

അവൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പൊ സന്തോഷിച്ചേനെ. എല്ലാം ഒന്ന് ഒതുങ്ങിട്ട് അവളെ വിളിക്കണം. ഒരു സോറി പറയണം… അതിനേക്കാൾ വലിയ ഒരു നന്ദിയും. ഒരുപക്ഷേ അവൾ അന്ന് ദേഷ്യപ്പെട്ടില്ലായിരുന്നു എങ്കിൽ ഇനിയൊരിക്കലും എനിക്ക് ജാനകിയെ തിരികെ കിട്ടില്ലായിരുന്നു. അത് ഓർത്തതും അവൻ ജാനകിയെ ഒന്നുകൂടി ഇറുകെ ചേർത്ത് പിടിച്ചു. ഇനിയൊരു ശക്തിക്കും അവളെ വിട്ടുകൊടുക്കില്ല എന്നപോലെ.

Kambikathakal: വിവാഹിത – 1
“ഹരി.. കഴിഞ്ഞത് കഴിഞ്ഞു.. അടുത്തത് ഇനി എന്ത്‌? അതാണ് നമ്മൾ ആലോചിക്കേണ്ടത്.” അത്ര നേരം എല്ലാം കേട്ടിരുന്ന മഹീന്തർ പറഞ്ഞു.

“അടുത്തത് ഇവരെയെല്ലാം വീട്ടിൽ എത്തിക്കുക എന്നത് ആണ് നമുക്ക് മുന്നിൽ ഉള്ള കടമ്പ. അത് എത്രയും പെട്ടെന്ന് നമ്മൾ ചെയ്യണം. അവർ ഇവിടെ എത്തുന്നതിനു മുൻപ് തന്നെ.” ഹരി പറഞ്ഞത് കേട്ട് എല്ലാവരും ഒന്ന് ഞെട്ടി. ജാനകി അവനെ തല ഉയർത്തി നോക്കി.

“നീ എന്താ പറയണേ, അവൻ ഇനി എങ്ങനെ നമ്മളെ തേടി വരാനാ? നമ്മൾ അവന്റെ കോട്ടയിൽ നിന്നും ഒരുപാട് ദൂരെ എത്തി. ഇവിടേക്ക് അവൻ വരാനുള്ള സാധ്യത ഇല്ല.” മഹീന്തർ പറഞ്ഞു.

“ഇല്ല ഭായ്.. അവൻ വരും. ഇന്നല്ലെങ്കിൽ നാളെ അവൻ ഉറപ്പായിട്ടും നമ്മളെ തേടി എത്തും. അവൻ ഇപ്പൊ തന്നെ അതിനുള്ള തയ്യാറെടുപ്പ് നടത്തി തുടങ്ങികാണും. എത്ര ഒളിച്ചു നമ്മൾ കടന്നാലും നമ്മൾ വിട്ടുപോയ എന്തെങ്കിലും ഒരു തുമ്പ് ഉണ്ടാവും. അതിൽ പിടിച്ചു അവൻ വരും. പോലീസ് ചെക്ക്പോസ്റ്റിൽ വരെ പിടിപാട് ഉള്ള അവന് cctv വിഷ്വൽസ് ഒപ്പിക്കാൻ വല്യ പണി ഉണ്ടാവില്ല. അങ്ങനെ കിട്ടുന്ന ഏതെങ്കിലും വിഷ്വൽസിൽ നമ്മളുടെ വണ്ടി അവൻ തിരിച്ചറിഞ്ഞാൽ ഉറപ്പായും അധികം വൈകാതെ അവൻ ഇവിടെ എത്തും. അതിന് മുൻപ് തന്നെ ഇവരെല്ലാം ഇവരുടെ വീട്ടിൽ എത്തിയിരിക്കണം. അവൻ തേടി വരുമ്പോൾ അവന് കിട്ടുവാണേൽ എന്നെ മാത്രേ കിട്ടാവു.”

“അതെന്താ ഏട്ടനെ മാത്രം. ഞാനും ഉണ്ടാവും. മരണം എങ്കിൽ മരണം പക്ഷേ നമ്മൾ ചാവുന്നതിന് മുന്നേ അവരുടെ കൂട്ടത്തിലെ ഒന്നിനെ എങ്കിലും എനിക്ക് തീർക്കണം. ഇല്ലെങ്കിൽ ചത്താലും എനിക്ക് സമാദാനം കിട്ടില്ല.” ജാനകിയുടെ ധൈര്യം കണ്ട് ഹരിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു.

“ഡാ.. ഇത് എന്റെ വീടാണ്. ഈ പിള്ളേരെ എല്ലാരേം വേണേൽ നമുക്ക് ഇവരുടെ വീട്ടിൽ എത്തിക്കാം. അതിനുള്ള വകുപ്പ് ഒക്കെ നമുക്ക് ശെരിയാക്കാം. ഇന്ത്യയുടെ എല്ലാ മൂലയിലേക്കും ഓടുന്ന നാഷണൽ പെർമിറ്റ്‌ ലോറികൾ വരുന്ന വണ്ടിത്താവളത്തിൽ ആണ് നമ്മൾ ഇപ്പൊ. അതായത് ഇവിടെ നിന്ന് നമുക്ക് എങ്ങോട്ട് വേണേൽ ആളെ കൊണ്ടുപോകാം. അത് ഏത് സംസ്ഥാനം ആണെങ്കിലും. അതൊന്നും നീ ഓർത്ത് ടെൻഷൻ ആവണ്ട.

പിന്നെ വേറൊരു കാര്യം, എന്റെ വീട്ടിലേക്ക് നിങ്ങളെ അപകടപ്പെടുത്താൻ തേടി വരുന്നത് ആരാണെങ്കിലും അവർക്ക് ആദ്യം എന്നെ മറികടക്കണം, എന്നിട്ടേ അവർ നിങ്ങടെ ദേഹത്ത് കൈ വെക്കു. ഇത് എന്റെ വാക്കാണ്.” മഹീന്തർ പറഞ്ഞത് കേട്ട് ഹരി അയാളെ കെട്ടിപിടിച്ചു. സ്വന്തം എന്ന് പറയാൻ ആരും ഇല്ലാതിരുന്ന ജീവിതത്തിൽ പതിയെ പ്രതീക്ഷകൾ തെളിയുന്നത് അവൻ കണ്ടു.

Kambikathakal: എൻ്റെ ഭാര്യ ശിൽപ – 2
******************************************

വീണ്ടും ഒരാഴ്ച കൂടെ കടന്ന് പോയി. അസ്ലൻ അവന്റെ ക്ഷമ നഷ്ടപ്പെട്ട് അലഞ്ഞു തിരിയാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ആയി.

അവന്റെ കൂട്ടാളികൾ ട്രക്കിന്റെ ഡീറ്റെയിൽസ് അന്വേഷിച്ച് പല സ്ഥലങ്ങളും കയറിയിറങ്ങി. തങ്ങളോട് ഉടക്കുന്നവരെ ഒരു ദയയും കൂടാതെ തല്ലി ചതച്ചു അവർ അവർക്ക് വേണ്ടിയത് അന്വേഷിച്ചു കൊണ്ടേ ഇരുന്നു.

അങ്ങനെ ഒടുവിൽ ആ ദിനം വന്നെത്തി.

“അസ്ലൻ ഭായ്… കിട്ടി..” അസ്ലന്റെ കൂട്ടാളികൾ ചില പേപ്പഴ്സും ഒരു പെൻഡ്രൈവും ആയി അവനരികിലേക്ക് വന്നു പറഞ്ഞു.

ഒരു കയ്യിൽ എരിയുന്ന സിഗരറ്റും മറുകയ്യിൽ ഒരു ബിയർ ബോട്ടിലും പിടിച്ചു ഇരിക്കുകയായിരുന്നു അസ്ലൻ. അവരെ കണ്ടതും അവൻ ക്രൂരമായ ഒരു ചിരിയോടെ അവിടെ നിന്നും എഴുനേറ്റു.

അപ്പോഴേക്കും ഒരുവൻ ഒരു ലാപ്ടോപ് കൊണ്ടുവന്ന് ആ പെൻഡ്രൈവ് കണക്ട് ചെയ്തു.

“ഭായ്.. ഭായ് പറഞ്ഞ പോലെ ഞങ്ങൾ ആ ലിസ്റ്റിൽ ഉണ്ടാരുന്ന എല്ലാ ട്രക്കുകളും ട്രേസ് ചെയ്തു. പല ഡ്രൈവേഴ്സിനേം നേരിട്ട് തന്നെ കണ്ട് അന്വേഷിച്ചു. അവർക്ക് ആർക്കും അങ്ങനെ ഒരു അറിവ് ഇല്ല. ബാക്കി ഉള്ള എല്ലാവരേം ഫോണിൽ വിളിച്ചും അവരുടെ കമ്പനിയിൽ നേരിട്ടും പോയി അന്വേഷിച്ചു. അതിൽ നിന്ന് കിട്ടിയ വിവരം വെച്ച് ഞങ്ങൾ ഒരു ലിസ്റ്റ് ഉണ്ടാക്കി. സംശയം ഉള്ള വണ്ടികളുടെ. ഭായ് പറഞ്ഞത് പോലെ ഈ സംഭവം നടന്ന അന്ന് രാത്രി കല്യാണിൽ എത്തേണ്ട ഒരു ട്രക്ക് ഇതുവരെ എത്തീട്ടില്ല.

മാത്രമല്ല അവർ അടുത്തതായി എടുക്കേണ്ട ലോഡ് എടുക്കാനായി വേറൊരു ഡ്രൈവറിനെ ഏല്പിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതൊക്കെ സ്വാഭാവിക കാര്യങ്ങൾ ആയി തള്ളി കളഞ്ഞാലും ഈ വണ്ടി മിസ്സ്‌ ആയിരിക്കുന്നത് പൂനെക്കും ലോണാവാലക്കും നടുവിൽ ആണ്. അത്കൊണ്ട് തന്നെ ഞങ്ങൾ cctv ഫുട്ടേജസ് കളക്ട് ചെയ്തു. ദാ നോക്ക്.” പെൻഡ്രൈവിൽ നിന്നും ആ വീഡിയോസ് ഓരോന്നായി അവർ ഓപ്പൺ ചെയ്ത് അസ്ലന് കാണിച്ചു കൊടുക്കാൻ തുടങ്ങി.

അതിൽ നിന്ന് അവർ വേറൊരു കാര്യം നോട്ട് ചെയ്തു, ആ വണ്ടി പൂനെയിൽ നിന്നും ലോണാവാല വരെ എത്തി എങ്കിലും ലോണാവാല കഴിഞ്ഞ് ആ വണ്ടി പോയിട്ടില്ല, പകരം തിരിച്ചു പൂനെ ഭാഗത്തേക്ക്‌ പോയിരിക്കുന്നു. എന്നാൽ പൂനെ എത്തീട്ടും ഇല്ല. വീണ്ടും ഒരു മണിക്കൂറിനു അടുത്ത് കഴിഞ്ഞ് ഉള്ള ഫുട്ടേജിൽ ആ കണ്ടെയ്നർ ലോറി തിരികെ ലോണാവാല ഭാഗത്തേക്ക്‌ വരുന്നതും കാണാം.

അസ്ലൻ കണക്കുകൂട്ടി… ശെരിയാണ്.. തന്റെ നിഗമനം ശെരിയാണ്, അവർ പുനേക്ക് മുന്നേ എവിടെയോ ഇറങ്ങിട്ടുണ്ട്. അവരെ കൂട്ടാൻ ആയിട്ടാണ് ഈ ട്രക്ക് തിരികെ പൂനെ ഭാഗത്തേക്ക്‌ പോയത്. അവരെയും കയറ്റി ട്രക്ക് തിരികെ ലോണാവാലയും കടന്ന് മറ്റെങ്ങോട്ടോ പോയിരിക്കുന്നു.

“ഈ ട്രക്ക് ഹൈവേയിൽ അവസാനം കണ്ടത് എവിടെയാണ്?” അസ്ലൻ സൗരവിനെ നോക്കി.

“അത് ഭായ്, നാസിക്ക് റോഡിലേക്ക് ആണ് പോയത്. ഞങ്ങൾ അന്വേഷിച്ചപ്പോൾ അറിഞ്ഞത് ലോണാവാലക്ക് മുന്നേ സ്വിച്ച് ഓഫ്‌ ആയ ഇവരുടെ ഫോൺ നാസിക്ക് എത്തി കഴിഞ്ഞു ഒരു വട്ടം ഓൺ ആയിട്ടുണ്ട്. അത് കഴിഞ്ഞു വീണ്ടും ഓഫ്‌ ആയി.

ഇതിന്റെ ഡ്രൈവർ ഒരു മഹീന്തർ സിംഗ് ആണ്, അയാൾ അയാൾക്ക് പകരം ലോഡ് എടുക്കാൻ വേറൊരു ഡ്രൈവറെ ഏല്പിച്ചു എന്ന് പറഞ്ഞില്ലേ, അയാൾക്ക് ആ കാൾ വന്ന സമയവും നാസിക്കിൽ മഹീന്തറിന്റെ ഫോൺ സ്വിച്ച് ഓൺ ആയി ഓഫ് ആയ സമയവും ഏകദേശം ഒന്നാണ്. അതുവെച്ചാണ് ഇത് അവർ തന്നെ ആവും എന്ന് ഉറപ്പിച്ചത്.”

“ഇതല്ലാതെ ഇത്പോലെ വേറെ ഏതെങ്കിലും സംശയം ഉള്ള വണ്ടികൾ നിങ്ങൾ കണ്ടോ ഈ ലിസ്റ്റിൽ?”

“ഇല്ല ഭായ് ബാക്കി ഒക്കെ ഒരുവിധം ഓക്കേ ആണ്. ഇത് മാത്രം ആണ് സംശയം തോന്നിയത്.”

“ഓക്കേ.. ഇനി ഒരു കാര്യം കൂടെ ഉറപ്പിക്കാൻ ഉണ്ട്, ഇവിടുന്ന് രക്ഷപെട്ടു പോയ പൊലയാടികളും ഈ ഡ്രൈവർ നായിന്റമോനും ഇടയിൽ ഉള്ള കണക്ഷൻ. അത് ഉറപ്പായിട്ടും അവൻ തന്നെ ആവും. അവൻ ആരാണെന്ന് അറിയാൻ വല്യ പാട് ഇല്ല, ലോണാവാല സ്റ്റേഷനിൽ ഉള്ള cctv നോക്കിയാൽ മതി. അതിൽ ഉണ്ടാവും അവന്റെ മുഖം.

അത് ട്രെയിനിൽ ഉണ്ടായിരുന്ന നമ്മടെ പിള്ളേരെ കാണിച്ച് ഉറപ്പ് വരുത്തണം. എല്ലാം ഇന്ന് തന്നെ വേണം. ഇന്ന് തന്നെ നമുക്ക് ഇവരെ അന്വേഷിച്ചു നാസിക്ക് പോണം. രണ്ട് ഗ്രുപ്പ് ആയിട്ട് വേണം പോവാൻ. സൗരവ്… നിന്റെ ഒരു ഗ്രുപ്പ് ആദ്യം ആ cctv വീഡിയോസ് കളക്ട് ചെയ്ത് അവൻ ആരാണെന്ന് കണ്ട് പിടിക്കണം. ബാക്കി ഉള്ളവർ എന്റെ കൂടെ നാസിക്ക്.

ഞങ്ങൾ നാസിക്ക് എത്തുന്നതിന് മുന്നേ അവന്റെ സർവ്വ ചരിത്രം എനിക്ക് കിട്ടിയിരിക്കണം.” അസ്ലൻ അവന്റെ കയ്യിലെ ബിയർ ബോട്ടിൽ എറിഞ്ഞു ഉടച്ചു.

**************************************

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
പറഞ്ഞത് പോലെ തന്നെ അസ്ലൻ അവന്റെ ടീമിനെ രണ്ടാക്കി തിരിച്ചു. അസ്ലന്റെ കൂടെ ഉള്ളവർ നാസിക്കിലേക്ക് തിരിച്ചപ്പോൾ സൗരവിന്റെ കൂടെ ഉള്ളവർ ലോണാവലാ സ്റ്റേഷൻ ലക്ഷ്യം വെച്ച് നീങ്ങി.

മണിക്കൂറുകൾക്ക് ശേഷം….

Kambikathakal: പൂറു തളിര്‍ക്കും നാട്ടില്‍ – 8
അസ്ലന്റെ ഫോൺ ശബ്ദിച്ചു.

സൗരവ് കാളിങ്…

“ഹലോ… പറയെടാ.”

“ഭായ്… വീഡിയോ കിട്ടി ഭായ്, അത് ഞങ്ങൾ അന്ന് ട്രെയിനിൽ ഉണ്ടായിരുന്നവരെ കാണിച്ചു കൺഫേം ചെയ്തു അത് അവൻ തന്നെ ആണ്. പക്ഷേ ഭായ് ഒരു പ്രശ്നം ഉണ്ട്…” സൗരവ് ഒന്ന് ശങ്കിച്ചു

അവന്റെ സ്വരത്തിൽ ഉള്ള പതർച്ച മനസ്സിലാക്കിയ അസ്ലന്റെ കണ്ണുകൾ കുറുകി.

“എന്താടാ…?” അയാൾ പരുഷമായി തന്നെ ചോദിച്ചു.

” അത് പിന്നെ ഭായ് ഞങ്ങൾ ഇവന്റെ മുഖം ക്ലിയർ ആയി കണ്ട് മനസ്സിലാക്കാൻ വേണ്ടി സ്റ്റേഷനിൽ നിന്നും കുറച്ച് മാറിയ കടകളിലെ cctv ഒക്കെ ഒന്ന് ചെക്ക് ചെയ്തിരുന്നു. അതിൽ ഒരു വീഡിയോയിൽ ഇവന്റെ മുഖം ശെരിക്കും കാണാം. അത് കണ്ടപ്പൊഴാ മനസ്സിലായത്…. ” സൗരവ് ഒന്ന് നിർത്തി..

“എന്താടാ നായിന്റെമോനേ നിനക്ക് മനസ്സിലായത് ങേ?? അത് പറയാൻ നിന്റപ്പൻ വരുമോ ഇനി?” അസ്ലന്റെ ശബ്ദം ആ വണ്ടിയിൽ പ്രതിധ്വനിച്ചു.

“അത് പിന്നെ ഭായ്… അത് അവനാണ്, നമ്മൾ തട്ടിക്കൊണ്ടു വന്ന ജാനകിയുടെ ചേ..ചേട്ടൻ.”

അവൻ ആ പറഞ്ഞതിന് അസ്ലന്റെ മറുപടി സൗരവിന് ഊഹിക്കാൻ കഴിയുമായിരുന്നു.

“സൗരവേ… ഈ ഓപ്പറേഷൻ തുടങ്ങിയപ്പോഴേ ഞാൻ നിങ്ങളോട് ഒരു കാര്യം പറഞ്ഞിരുന്നു. എന്ത്‌ ചെയ്താലും, ആര് വന്ന് ചിക്കി ചികഞ്ഞു നോക്കിയാലും നമുക്ക് എതിരെ ഒരു തെളിവ് പോലും ഉണ്ടാവരുത് എന്ന്. ഓർമ്മയുണ്ടോ നിനക്ക്?”

“ഒ… ഓർമ്മയുണ്ട് ഭായ്..”

“പ്ഫാ… എന്നിട്ടാണോടാ ഇത്രേം വലിയൊരു സാക്ഷിയെ നിങ്ങൾ വെറുതെ വിട്ടത്?”

“ഭായ്… അങ്ങനല്ല ഭായ്.. ഞങ്ങൾ അവനെ അന്ന് അടിച്ചു ഒടിച്ചു ആ ഹൈവേ സൈഡിൽ ഉപേക്ഷിച്ചത് ആണ്. ഭായ് അവൻ രക്ഷപെട്ടു വരാൻ ഒരു ചാൻസും അന്ന് ഉണ്ടായിരുന്നില്ല അത്ര ബ്ലീഡിങ് ഉണ്ടായിരുന്നു. പിന്നെ അവിടെ അധിക നേരം നിന്ന് മറ്റുള്ളവരുടെ ശ്രദ്ധ പതിക്കണ്ടല്ലോ എന്ന് കരുതി ആണ് ഞങ്ങൾ അവനെ അവിടെ നിന്ന് വലിച്ചെറിഞ്ഞത്. പക്ഷേ ഞങ്ങൾ അവനെ റോഡിൽ നിന്നൊക്കെ ഉള്ളിലേക്ക് മാറി പെട്ടെന്ന് ആരും കാണാത്ത രീതിയിൽ ആണ് കൊണ്ടിട്ടത്. രക്തം വാർന്ന് മരിച്ചോളും എന്ന് കരുതി ഭായ്”

സൗരവ് അവന്റെ ഭാഗം പറഞ്ഞു.

“മിണ്ടരുത് മൈരേ നീ… ഒന്നും രണ്ടുമല്ല കോടികൾ ആണ് കോടികൾ… എന്റെ കൈ എത്തും ദൂരത്ത് നിന്നവൻ തട്ടികൊണ്ട് പോയത്. അതും നിന്റെ ഒക്കെ അശ്രദ്ധ കൊണ്ട്.” അസ്ലൻ പല്ലിറുമ്മി

സൗരവ് മറുതൊന്നും പറഞ്ഞില്ല… അവന് അറിയാമായിരുന്നു ഭ്രാന്ത്‌ പിടിച്ച അയാളോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന്.

അസ്ലൻ തെല്ലോന്ന് ആലോചിച്ചു…

“ഡാ… അവൻ ഇത്രനാൾ എവിടെ ആയിരുന്നു എന്ന് അന്വേഷിക്കണം. എന്തായാലും അവനെ ആരോ ആശുപത്രിയിൽ എത്തിച്ചിരിക്കണം. അല്ലാതെ അവൻ രക്ഷപെടില്ല. അവിടെ അടുത്തുള്ള ഹോസ്പിറ്റലിൽ അന്വേഷിച്ചു അത് കണ്ടെത്തണം. അവന് വേണ്ടപ്പെട്ട ഒരാളെ എങ്കിലും കിട്ടണം നമുക്ക് അങ്ങനെ ഒരാളെ കിട്ടിയാൽ നീ ആ സ്പോട്ടിൽ അവരെ പൊക്കണം. അയാളെ വെച്ച് വേണം അവനെ നമുക്ക് വരുതിയിൽ ആക്കാൻ. ആളെ കിട്ടിയാൽ എന്നെ എന്നെ വിളിക്കാൻ ഒന്നും നിക്കണ്ട അങ്ങ് പൊക്കിക്കോ സംസാരം ഒക്കെ പിന്നെ ആവാം കേട്ടല്ലോ… പിന്നെ ഇതിൽ എന്തെങ്കിലും പാളിച്ചകൾ പറ്റിയാൽ നിന്നെ അടക്കം എല്ലാത്തിനേം ഞാൻ കത്തിക്കും ഇത് എന്റെ വാക്കാണ്. അറിയാല്ലോ എന്നെ.”

Kambikathakal: അമ്മയും മകനും അടിമകൾ – 1
സൗരവ് ഒന്ന് വിറച്ചു…

“ഇല്ല ഭായ്… ഭായ് പറഞ്ഞത് പോലെ തന്നെ ചെയ്യാം. നിങ്ങൾ അവരെ ലൊക്കേറ്റ് ചെയ്യുന്നതിന് മുന്നേ തന്നെ അവനെ പറ്റിയുള്ള സർവ്വതും ഭായ്ക്ക് കിട്ടിയിരിക്കും. ഇത് എന്റെ വാക്ക്…” ഫോൺ കട്ട്‌ ആയതും സൗരവും കൂടെ ഉള്ള ബാക്കി 4 പേരും അവരുടെ അന്വേഷണങ്ങളിലേക്ക് തിരിഞ്ഞു.

************************

“എന്റെ മിഴി, നീ ഇങ്ങനെ നനഞ്ഞ കോഴിയെ പോലെ ഇരിക്കാതെ ഒന്ന് ആക്റ്റീവ് ആയിക്കെ. നിനക്ക് ആൾറെഡി ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് സ്വന്തമായിട്ട് തന്നെ ഇനി പുതിയതായിട്ട് നീ തന്നെ ഓരോന്നും എടുത്ത് തലേൽ വെക്കരുത്. അവൻ എവിടെ നിന്നോ നമ്മുടെ ലൈഫിലേക്ക് വന്നതാണ്, വന്നത് പോലെ തന്നെ തിരിച്ചു പോയി അത്ര തന്നെ.

നമ്മൾ ഇത്പോലെ എത്ര പേരെ ഡെയിലി കാണുന്നതാ അവരൊക്കെ പോകുമ്പോ നമ്മൾ വിഷമിച്ചിരുന്നിട്ട് എന്ത്‌ കാര്യം?” മിഴിയെ സമാധാനപ്പെടുത്താൻ പറഞ്ഞത് ആണെങ്കിലും പൂജയ്ക്കും അവൻ പോയതിൽ ഒരു വിഷമം ഉണ്ടായിരുന്നു.

“നീ പറഞ്ഞത് ഒക്കെ ശെരിയാണ് പൂജ, അതെനിക്ക് അറിയാഞ്ഞിട്ടല്ല. പക്ഷേ ഞാൻ അവനോട് അന്ന് മോശമായി പെരുമാറി അതാണ് എനിക്ക് സങ്കടം. അവൻ പൊയ്ക്കോട്ടേ പക്ഷേ ഒരു നല്ലൊരു ഗുഡ്ബൈ എങ്കിലും നമ്മൾ കൊടുക്കേണ്ടത് ആയിരുന്നു. അധികം നാൾ നമ്മുടെ കൂടെ ഉണ്ടായിരുന്നില്ല, എവിടെ നിന്നോ വന്നൊരു പേഷ്യന്റ് മാത്രം ആണ്, എല്ലാം ശെരിയാണ്. But he was a good friend. നമ്മൾ ഇതിനു മുന്നേ കണ്ട പല ആളുകളേം പോലെ ആയിരുന്നില്ല അവൻ നമുക്ക്.

എനിക്ക് അറിയാം നിനക്കും അങ്ങനെ തന്നെ ആവും. അങ്ങനെ ഉള്ളൊരു ആള് നമ്മുടെ ലൈഫിൽ നിന്നും പെട്ടെന്ന് പോകുമ്പോൾ അതും എന്റെ കയ്യിൽ നിന്നും വന്നൊരു മോശം പെരുമാറ്റം കൊണ്ട് പോകുമ്പോ…. അത് ഓർത്താണ് എനിക്ക് സങ്കടം.

മ്മ്.. എല്ലാം ഓക്കേ ആവും പതിയെ പതിയെ നമ്മൾ ഇതും മറക്കുവാരിക്കും. പിന്നെ ഭൂമി ഉരുണ്ടത് അല്ലേ, എവിടേലും വെച്ച് ഇനിയും കാണും എന്ന് പ്രതീക്ഷിക്കാം. അങ്ങനെ കണ്ടാൽ എനിക്ക് അവനോട് ഒരു സോറി പറയണം പൂജ. അത്രേ ആഗ്രഹം ഉള്ളു എനിക്ക്.” മിഴിയുടെ കണ്ണ് നിറയാൻ തുടങ്ങിയതും പൂജ അവളെ ചേർത്ത് പിടിച്ചു.

“അതെ ഇങ്ങനെ ഇരുന്നിട്ട് കാര്യമില്ല വാ ഡ്യൂട്ടിക്ക് കേറാൻ ടൈം ആയി. ഇനി റൂമിൽ നിന്ന് നടന്ന് ഹോസ്പിറ്റലിൽ എത്തുമ്പോ തന്നെ ഒരു നേരം ആവും. ആരേം കണ്ടില്ലെങ്കിൽ ഡോക്ടർ പൊരിക്കും പിടിച്ചു” പൂജ വിഷയം മാറ്റിക്കൊണ്ട് എഴുനേറ്റു.

“നീ നിന്റെ റൂമിൽ നിന്നാ പോരാരുന്നോ പൂജാ അവിടെ നിന്ന് കുറച്ച് നടന്നാൽ പോരെ. അതാകുമ്പോ ഞാൻ വരണ വരെ നീ എങ്കിലും അവിടെ ഉണ്ടേൽ ഡോക്ടർ അത്ര പ്രശ്നം ഉണ്ടാക്കില്ലാരുന്നു.”

Kambikathakal: മരുഭൂമിയിലെ കാള – 4
“ദേ പെണ്ണേ എന്റെ വായിൽ ഇരിക്കണത് കേക്കാൻ നിക്കണ്ട. നീ ഇവിടെ ഇങ്ങനെ ഒടിഞ്ഞു കുത്തി ഇരിപ്പാകും എന്ന് എനിക്ക് അറിയാരുന്നു അതോണ്ട് ഒന്ന് സമാദാനപ്പെടുത്തിയേക്കാം എന്ന് കരുതി വന്നപ്പോ അവള്ടെ മറ്റേടത്തെ ജാഡ ഇറക്കിയാൽ ഉണ്ടല്ലോ…”

“ഹി.. ഹി.. നീ എന്റെ മുത്തല്ലേ, നീ വന്നത് നന്നായി ഇപ്പൊ കുറച്ച് ആശ്വാസം ഉണ്ട്.ഞാൻ ഒന്ന് മുഖം കഴുകി വരാം വെയിറ്റ് എന്നിട്ട് വേഗം പോവാം.” മിഴി അതും പറഞ്ഞു ബാത്‌റൂമിൽ കേറി.

മുഖം കഴുകി ഇറങ്ങിയപ്പോ കുറച്ച് സുഖം തോന്നി മിഴിക്ക്. ഇടയ്ക്ക് എക്സിന്റെ മുഖം ഓർമ വരുമ്പോൾ മാത്രം അവളൊന്നു ഡൌൺ ആകും.

“എടി പിന്നെ ആ 106 ലെ കേസ് കുറച്ച് തലവേദന ആണ്, അയാൾക്ക് എല്ലാരോടും എന്തോ ദേഷ്യം ആണ്. മരുന്ന് കൊടുക്കാൻ പോലും അടുത്തൊട്ട് ചെല്ലാൻ പറ്റില്ല അപ്പൊ ഓച്ചെയെടുക്കാൻ തുടങ്ങും. ഓരോ കുരിശ്.” മിഴി വാച്ച് കെട്ടിക്കൊണ്ട് ഫോണിൽ കുത്തിക്കൊണ്ട് ഇരിക്കുന്ന പൂജയോട് ആയി പറഞ്ഞു.

“അങ്ങനെ ഉള്ളവരോട് നമ്മൾ തിരിച്ചും അങ്ങനെ തന്നെ മറുപടി കൊടുക്കണം പെണ്ണേ. നീ പോയി റെഡി ആയിട്ട് വാ, ഞാൻ വരാം 106ൽ, ഇന്നവന്റെ അവസാനം ആവും. ഈ പൂജ ആരാണെന്നു ഇന്നവൻ അറിയും.”

പൂജ പറഞ്ഞത് കേട്ട് മിഴി ചിരിച്ചു. അത്രനേരം ഉണ്ടായിരുന്ന ഒരു പിരിമുറുക്കം ഒന്ന് അയഞ്ഞത് പോലെ പൂജക്കും തോന്നി.

അവർ ഡോർ ക്ലോസ് ചെയ്ത് ഇറങ്ങാൻ തുടങ്ങിയതും പെട്ടെന്ന് ആണ് അത് സംഭവിച്ചത്…

നാലുപേർ അവരുടെ റൂമിലേക്ക് ഇരച്ചു കയറി. കരയാൻ പോലും മറന്ന് മിഴിയും പൂജയും ഒരു നിമിഷം നിന്നുപോയി.