തുളസിദളം – 5

ആരും മറന്നിട്ടില്ലല്ലോ… തിരക്കായിരുന്നു,

അഞ്ചാം ഭാഗം പോസ്റ്റുന്നു… പെട്ടെന്ന് എഴുതിയതാണ്, തെറ്റുകൾ ഉണ്ടാകും, ഒന്നും തിരുത്തിയിട്ടില്ല, ഒരു ക്‌ളീഷേ love story ആണെന്ന് ഓർമിപ്പിക്കുന്നു…

കഴിഞ്ഞ പാർട്ടിന് തന്ന സ്നേഹം (❤️) ഈ പാർട്ടിനും നൽകണേ….

നല്ല സ്നേഹം…❤️😍

ശ്രീക്കുട്ടൻ

സീതാലക്ഷ്‌മി നോക്കുമ്പോൾ രുദ്രും ഭൈരവും കോറിഡോറിലെ കസേരയിലിരുന്ന് ഉറങ്ങുന്നു, അവൾ രണ്ടുപേരെയും തട്ടി വിളിച്ചു

“ഇനിയിപ്പോ ഇവിടാരും വേണ്ട, നിങ്ങള് വീട്ടിലേക്ക് പൊയ്ക്കോ… ഇവിടിപ്പോ ഞാൻ മാത്രം മതി…”

സീതാലക്ഷ്മി അവരോട് പറഞ്ഞു

“അത് സാരോല്ല… ഇവിടെന്തെങ്കിലും അത്യാവശ്യം വന്നാലോ…”

ഭൈരവ് പറഞ്ഞു

“എന്ന നിങ്ങളിലൊരാള് നിന്ന മതി… മറ്റെയാള് രാവിലെ എത്തിയാ മതി…”

“അത് ശരിയാ… നീ പൊയ്ക്കോ ഇവിടെ ഞാം നിന്നോളാം…”

ഭൈരവ് രുദ്രിനോട് പറഞ്ഞു

“എടാ… എന്നാലും…”

രുദ്ര് നിന്ന് വിക്കി

“സാരോല്ലടാ… നീ രാവിലെ വന്നാ മതി…”

ഭൈരവ് അവനോട് പറഞ്ഞു

രുദ്ര് മടിച്ചു മടിച്ചായാലും വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു

“ടാ… എന്തേലുമുണ്ടെൽ അപ്പോഴേ എന്നെ വിളിക്കണേ…”

“ആ… വിളിക്കാം… നീ പൊയ്ക്കോ…”

ഭൈരവ് അവനെ പറഞ്ഞുവിട്ടു

••❀••

വൃന്ദ കുറച്ചുദൂരം മുന്നോട്ട്പോയപ്പോൾ മൂന്ന് ബൈക്കുകൾ അവളെക്കടന്ന് മുന്നിലേക്ക് പോയി, പിന്നീടത് നിർത്തി തിരികെ വന്നു, വൃന്ദ വല്ലാതെ ഭയന്നു, ബൈക്കുകൾ അവളുടെ മുന്നിൽ വന്ന് നിന്ന് ബൈക്കിലിരിക്കുന്നവർ പുറത്തേക്കിറങ്ങി

“എവിടെക്കാ മോളേ ഈ പാതിരാത്രി…??”

ഒരുവൻ അവളുടെയെടുത്ത് വന്ന് ചോദിച്ചു

വൃന്ദ ഭയത്തോടെ ഒരു ചുവട് പിന്നോട്ട് മാറി…

കണ്ണൻ പിറുപിറുക്കുന്നുണ്ടായിരുന്നു

“അയ്യോ… കുഞ്ഞിന് സുഖമില്ലേ…?? ചേട്ടന്മാരോട് പറഞ്ഞിരുന്നേൽ ഞങ്ങൾ അവനെ ഹോസ്പിറ്റലിൽ എത്തിക്കില്ലേ…??”

വേറൊരുത്തൻ കണ്ണനെ നോക്കി പറഞ്ഞു

വൃന്ദ വല്ലാതെ ഭയന്നു

“മോള് കൊള്ളാം നല്ല ഉരുപ്പടി… ഞങ്ങൾ ഏഴ് പേരൊണ്ട്, ഒരാൾക്ക് അരമണിക്കൂർ വച്ചു കൂട്ടി മൂന്നര മണിക്കൂർ, ഞങ്ങളെയെല്ലാം മോളൊന്ന് സന്തോഷിപ്പിക്കണം… പിന്നേ കുഞ്ഞിനെ ചേട്ടന്മാര് എവിടാന്ന് വച്ചാ കൊണ്ടാക്കാം…”

ഒരുത്തൻ വഷളൻ ചിരിയോടെ പറഞ്ഞുകൊണ്ട് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു, വൃന്ദ കൈ വലിച്ചെടുക്കാൻ നോക്കിയെങ്കിലും അയാൾ അവളുടെ കൈ കൂടുതൽ മുറുക്കി,

കൂടെയുണ്ടായിരുന്ന കുട്ടൂസൻ മുരണ്ടുകൊണ്ട് മുന്നോട്ട് ചാടി, അയാൾ ഒരു നിമിഷമൊന്ന് ഭയന്നു,

പെട്ടെന്ന് പിന്നിലുള്ള ഒരാൾ അവനെ തൊഴിച്ചെറിഞ്ഞു…

കുട്ടൂസൻ എഴുന്നേറ്റ് ചുറ്റും നോക്കി കുരയ്ക്കാൻ തുടങ്ങി

പെട്ടെന്ന് ഒരു മൂന്ന് നായകൾ കൂടി അവിടേക്ക് കുരച്ചുകൊണ്ട് എത്തി, പെട്ടെന്ന് നാലു നായകളും അവരെ പല ഭാഗത്തുനിന്നും ആക്രമിച്ചു അതിൽ കുറച്ചുപേർ പേടിച്ച് മുന്നോട്ടോടി നായകൾ അവരുടെ പിറകേയും

വൃന്ദ പേടിച്ച് കണ്ണനെയും കൊണ്ട് നിലത്തേക്ക് ഇരുന്നു,

ബാക്കിയുണ്ടായിരുന്ന മൂന്നുപേർ അവളെടുത്തേക്ക് നീങ്ങി

രുദ്ര് തിരികെ വരുന്ന വഴിക്കാണ് ഈ കാഴ്ചകൾ കാണുന്നത്, അവൻ ആ നായകളെ അത്ഭുതത്തോടെ നോക്കി

ആ ചെറുപ്പക്കാർ വൃന്ദക്ക് ചുറ്റും നിന്നു

“എന്താ മോളേ …?? ചേട്ടന്മാര് മോളേ നല്ലപോലെയൊന്ന് കണ്ടോട്ടെ…”

ഒരാൾ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു, വൃന്ദ മറ്റേ കൈകൊണ്ട് കണ്ണനെ ചേർത്തുപിടിച്ചു

അത് കണ്ട് രുദ്രിന്റെ കണ്ണുകളിൽ കോപം നിറഞ്ഞു,

അവൻ കാർ മുന്നോട്ടെടുത്തു അവരെടുത്തെത്തി

അവനെക്കണ്ട വൃന്ദയുടെ മുഖത്തൊരാശ്വാസം തെളിഞ്ഞു

രുദ്ര് കാറിൽനിന്നിറങ്ങി അവരടുത്തേക്ക് ചെന്നു

“എന്താ മക്കളെ റോഡില് ഒരാൾക്കൂട്ടം…”

“ഏയ്… ഒന്നൂല ചേട്ടാ, ചേട്ടൻ പൊയ്ക്കോ, ഞങ്ങളും ഇപ്പോ പോകും…”

ഒരുത്തൻ വൃന്ദയുടെ കയ്യിൽ കയറിപ്പിടിച്ചുകൊണ്ട് പറഞ്ഞു

രുദ്ര് അവന്റെ മുഖത്തേക്കൊന്ന് നോക്കി അവന്റെ നീലകണ്ണിലെ ഞരമ്പുകൾ രക്തവർണമായി

വൃന്ദയുടെ കയ്യിൽ പിടിച്ചിരിക്കുന്ന അവന്റെ കയ്യിൽ രുദ്ര് പിടി മുറുക്കി മണിബന്ധത്തിൽ അവന്റെ വിരലുകൾ മുറുകിയപ്പോൾ

അവൻ അറിയാതെ വൃന്ദയിലുള്ള പിടിവിട്ടു

വല്ലാത്തൊരു നിലവിളിയോടെ അവൻ പുറകിലേക്ക് വളഞ്ഞു, എല്ല് പൊട്ടുന്ന ഒരു ശബ്ദം കേട്ടു അവൻ അലറി വിളിച്ചു

വൃന്ദ അത് കാണാൻ പറ്റാത്തതുപോലെ കണ്ണ് അടച്ച് നിന്നു, അപ്പോഴേക്കും മറ്റുളവർ രുദ്രിനടുത്തേക്ക് പാഞ്ഞു വന്നു, വലിയൊരു സംഘടനം തന്നെ നടന്നു,

നിലവിളികളും ആക്രോശങ്ങളും, അടിയുടെയും ഇടിയുടെയും എല്ലുകൾ പൊട്ടുന്ന ശബ്ദവുമെല്ലാം അവിടെ മുഴങ്ങി

വൃന്ദ ആസ്വസ്ഥതയോടെ കണ്ണനെ ചേർത്തുപിടിച്ച് മണ്ണിലിരുന്നു,

കുറച്ചു കഴിഞ്ഞപ്പോൾ എല്ലാം നിശബ്ദമായി…

വൃന്ദ പേടിച്ച് ചുറ്റിലും നോക്കി എല്ലാവരും തറയിൽ കിടന്ന് പുളയുന്നു… പലർക്കും നല്ല പരുക്കുണ്ട്,

രുദ്ര് അവൾക്കരികിൽ വന്നുകൊണ്ട് അവൾക്കുനേരെ കൈ നീട്ടി

അവൾ അമ്പരപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി,

വൃന്ദ അവന്റെകൈയിൽപിടിച്ചെഴുന്നേറ്റു തളർന്ന് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു

അപ്പോളവൾ അറിഞ്ഞു ആ സ്വപ്നത്തിലെ യുവവാവിന്റെ ഗന്ധം,

അവൾ ഒരു നിമിഷം അവന്റെ തുറന്നുകിടന്ന ഷർട്ടിനുള്ളിലൂടെ അവന്റെ നെഞ്ചിൽ പച്ചകുത്തിയ തൃശൂലം കണ്ടു,

രുദ്രും അറിയുകയായിരുന്നു അവന് എന്നും കിട്ടാൻ കൊതിച്ച അവളിലെ ആ ചന്ദനഗന്ധം,

വൃന്ദ പെട്ടെന്ന് മുഖമുയർത്തി അവനിൽനിന്നും അകന്നു മാറി

“ദയവുചെയ്ത് എന്റെ കണ്ണനെ ആശുപത്രിയിലെത്തിക്കണം… അവന് തീരെ വയ്യ…”

അവൾ കരഞ്ഞുകൊണ്ട് ദയനീയമായി തൊഴുതുകൊണ്ട് അവനോട് പറഞ്ഞു

രുദ്ര് പെട്ടെന്ന് വൃന്ദയുടെ കയ്യിൽനിന്നും കണ്ണനെ വാങ്ങി കാറിന്റെ പുറകിലെത്തെ ഡോർ തുറന്ന് വൃന്ദയെ കയറ്റി കണ്ണനെ അവളുടെ മടിയിലേക്ക് കിടത്തി, അവൻ കാർ മുന്നോട്ടെടുത്തു, കാർ ശരവേഗത്തിൽ ഹോസ്പിറ്റലിലേക്ക് പാഞ്ഞു,

ഒരു പതിനഞ്ചു മിനിറ്റിനുള്ളിൽ അവർ കുഞ്ഞി കിടക്കുന്ന ഹോസ്പിറ്റലിൽ എത്തി

കാർ നിർത്തി രുദ്ര് കണ്ണനെ അവളുടെ മടിയിൽ നിന്നെടുത്തു തോളിലിട്ട് ക്യാഷ്വാൽറ്റിയിലേക്ക് പാഞ്ഞു, വൃന്ദ കരഞ്ഞുകൊണ്ട് അവന്റെ പിന്നാലെ ഓടി

ക്യാഷ്വാൽറ്റി ഡോക്ടർ കണ്ണനെ പരിശോധിച്ചു ഹൈ ഫീവർ ആയതുകൊണ്ട് അഡ്മിറ്റ്‌ ചെയ്ത് ഐവി സ്റ്റാർട്ട്‌ ചെയ്തു, ബ്ലഡ്‌ സാമ്പിൾ എടുത്ത് ലാബിലേക്ക് വിട്ടു

കുഞ്ഞീടെ മുറിയുടെ തൊട്ടടുത്തായിരുന്നു കണ്ണന്റെയും മുറി അതുകൊണ്ട് ഭൈരവും അവിടേക്ക് വന്നിരുന്നു, രുദ്ര് അവനോട് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു.

ബില്ല് വന്നപ്പോൾ ഭൈരവ് ബില്ല് വാങ്ങി കൗണ്ടറിലേക്ക് പോകാൻ തുനിഞ്ഞപ്പോൾ വൃന്ദ അവനെ വിളിച്ചു

ഒരുനിമിഷം ഭൈരവ് നിന്നു

“ഏട്ടാ… എന്റേൽ ഇപ്പൊ ഇതേയുള്ളു…”

വൃന്ദ അവളുടെ കഴുത്തിൽ കിടന്ന നൂലുപോലുള്ള ഒരു മാലയൂരി അവന്റെ കയ്യിൽ വച്ചു,

ഭൈരവ് ഒരു നിമിഷം ആ മാലയിലേക്ക് നോക്കി പിന്നീട് പുഞ്ചിരിച്ചുകൊണ്ട് അവളുടെ മുഖത്തേക്കും, പിന്നീട് അവൻ ആ മലയുടെ ഭാരം നോക്കുന്നപോലെ അതൊന്ന് ആട്ടി നോക്കി,

“ ഇത് തികയില്ലല്ലോ മോളേ… അപ്പൊ ബാക്കി പൈസയ്ക്ക് എന്ത് ചെയ്യും…”

അവനൊരു കുസൃതിചിരിയോടെ പറഞ്ഞുകൊണ്ട് ആ മാല അവളുടെ കയ്യിലേക്ക് വച്ചുകൊടുത്തു…

വൃന്ദയുടെ മുഖം താണു

“പോട്ടെ… സാരോല്ല… മോളെന്നെ ഏട്ടാന്നല്ലേ വിളിച്ചേ… അപ്പൊ കണ്ണനും ഞാനേട്ടനല്ലേ, അനിയനുവേണ്ടി ഏട്ടൻ പണം ചിലവാക്കുന്നതിൽ ഒരു തെറ്റുമില്ല… അതല്ല അത് മോൾക്ക് കുറച്ചിലാണെ ആ മാലയിങ്ങ് തന്നേക്ക്…”

അവൻ അവൾക്ക് നേരേ കൈ നീട്ടിക്കൊണ്ട് പറഞ്ഞു,

വൃന്ദ ഒന്ന് മടിച്ചു

“അത് മോൾടെ കഴുത്തിൽ കിടക്കട്ടെ എന്റെൽ പണം തികഞ്ഞില്ലെ ഞാം ചോദിക്കാം… അപ്പൊ തന്നാ മതി”

ഭൈരവ് ബില്ലുമായി പുറത്തേക്ക് പോയി,

അപ്പോഴേക്കും സീതാലക്ഷ്മിയും അവിടേക്ക് വന്നു

“എങ്ങനുണ്ട് മോളേ…?”

അവർ വൃന്ദയോട് ചോദിച്ചു

“ഇപ്പൊ കൊഴപ്പൊല്ല സീതാമ്മേ… പനി കുറഞ്ഞിട്ടുണ്ട്…”

അവൾ പറഞ്ഞു,

കണ്ണൻ ഉറങ്ങുന്നത് കണ്ട് അവൾക്ക് ഒരാശ്വാസം ഉണ്ടായിരുന്നു

“കുഞ്ഞിക്ക് എങ്ങനൊണ്ട്…?”

“കൊഴപ്പൊല്ല മോളേ… എന്നാലും രണ്ട് നാൾ കെടക്കേണ്ടി വരും… പുറത്തൊക്കെ ചെറിയ മുറിവുകളൊണ്ട്… അതിന്റെ ഇൻജെക്ഷനും മറ്റുമുണ്ട്…”

വൃന്ദ അകത്തു കയറി കുഞ്ഞിയെ നോക്കി, പതിയെ കവിളിൽ തഴുകിയിട്ട് പുറത്തേക്കിറങ്ങി

രുദ്ര് വൃന്ദയെ കണ്ണെടുക്കാതെ നോക്കിനിന്നു,

ഭൈരവ് തിരികെവന്നു

“ഏട്ടാ… ഏട്ടന്റെ ഫോണിന്ന് എനിക്കൊരു നമ്പർ വിളിച്ചു തരോ…??”

വൃന്ദ അവനോട് ചോദിച്ചു

അവൻ ഫോൺ ലോക്കെടുത്ത് അവൾക്ക് നേരേ നീട്ടി

അവൾ ഫോൺ വാങ്ങി കിച്ചയെ വിളിച്ച് കാര്യം പറഞ്ഞു

അത് കേട്ടതും അവിടേക്ക് വരാനായി ഇറങ്ങിയ കിച്ചയെ നാളെ വന്നാ മതിയെന്ന് പറഞ്ഞ് സമ്മതിപ്പിച്ചു ഫോൺ കട്ട്‌ ചെയ്ത് ലതയെ വിളിച്ച് കാര്യം പറഞ്ഞു രാവിലെ നളിനിയോട് പൂജാമുറിയിൽ വിളക്ക് വയ്ക്കാൻ പറയാൻ ഏർപ്പാടാക്കി ഫോൺ ഭൈരവിന് കൊടുത്തു,

വൃന്ദയുടെയും രുദ്രിന്റെയും കണ്ണുകൾ ഇടക്കിടയ്ക്ക് തമ്മിലിടയുന്നുണ്ടായിരുന്നു,

വൃന്ദ ഉറങ്ങാതെ കണ്ണന് കൂട്ടിരുന്നു, പുലർച്ചെ എപ്പോഴോ കണ്ണൻ ഉണർന്ന് വെള്ളം ചോദിച്ചു വൃന്ദ അവന് വെള്ളം കൊടുത്തു, അവൾ അവന്റെ നെറ്റിയിൽ കൈവച്ചു പനി നിശേഷം മാറി, എന്നാലും കണ്ണന് നല്ല ക്ഷീണം ഉണ്ടായിരുന്നു…

ഒരു ആറര മണിയായപ്പോൾ രുദ്രും ഭൈരവും റൂമിലേക്ക് വന്നു, ഫ്ലാസ്കിൽ ചായയും ഉണ്ടായിരുന്നു

ഉറക്കച്ചടവോടെ കണ്ണന്റെ കട്ടിലിനടുത്ത് അവനേം ഉറ്റുനോക്കി ഇരിക്കുന്ന വൃന്ദയെ രണ്ടുപേരും അലിവോടെ നോക്കി, കണ്ണനും അപ്പൊ ഉണർന്നിരുന്നു അവൻ വല്ലാതെ ക്ഷീണിച്ചിരുന്നു, അവരെക്കണ്ട് വൃന്ദ എഴുന്നേറ്റു,

“മോളിന്നലെ ഉറങ്ങിയില്ലല്ലേ…??? മുഖമെല്ലാം വല്ലാതിരിക്കുന്നു…”

ഭൈരവ് ഗ്ലാസ്സിൽ ചായ പകർന്നു അവൾക്ക് നേരേ നീട്ടിക്കൊണ്ട് ചോദിച്ചു

അവളൊന്ന് പുഞ്ചിരിച്ചുകൊണ്ട് ഗ്ലാസ്സ് വാങ്ങി

“എങ്ങനുണ്ട് കണ്ണപ്പാ…പനിയൊക്കെ മാറിയോ…”

അവൻ കണ്ണനെ തലോടിക്കൊണ്ട് ചോദിച്ചു, എന്നിട്ട് ചായ അവനും കൊടുത്തു

കണ്ണൻ ഒന്ന് പുഞ്ചിരിച്ചു,

ഈ സമയമത്രയും രുദ്ര് വൃന്ദയെ തന്നെ നോക്കി നിൽക്കുകയായിരുന്നു

“എന്ത് ഭംഗിയാ ഈ പെണ്ണിന്…”

വൃന്ദയെത്തന്നെ നോക്കിയിരുന്ന രുദ്ര് ആത്മഗതം പറഞ്ഞത് കുറച്ചുറക്കെയായിപ്പോയി

ചായക്കപ്പ് ചുണ്ടിലേക്ക് വച്ച ഭൈരവ് അതുകേട്ട് ചായ അറിയാതെ വിക്കിപ്പോയി, അവൻ ചുമച്ചു ഞെട്ടിതിരിഞ്ഞു രുദ്രിനെ നോക്കി

വൃന്ദ ഞെട്ടി രുദ്രിനെ നോക്കി പിന്നേ തലകുനിച്ചു പുഞ്ചിരിച്ചു…

രുദ്ര് ഭൂമികുഴിച്ചു പാതാളത്തിലേക്ക് പോയെങ്കിൽ എന്നവസ്ഥയിൽ നിന്ന് ഇളിച്ചു…

അപ്പോഴേക്കും ഡോർ തള്ളിത്തുറന്ന് സുന്ദരിയായ ഒരു പെൺകുട്ടി അകത്തേക്ക് വന്നു,

ഒരു ചുവന്ന കുർത്തിയും വെള്ള ലെഗ്ഗിൻസുമാണ് വേഷം, വൃന്ദയുടെ അത്രേം നിറമില്ലെങ്കിലും വെളുത്തിട്ടാണ്, മുടി പുട്ട്അപ്പ്‌ ചെയ്ത് വച്ചിരിക്കുന്നു കാതിൽ ഒരു ഫാൻസി കമ്മൽ, കഴുത്തിൽ ഒരു സ്വർണമാല

“കിച്ചേ…”

വൃന്ദ വിളിച്ചു

കിച്ച അവളുടെ കയ്യിലൊന്ന് തൊട്ടിട്ട് കവറുകളെല്ലാം താഴെ വച്ച് നേരേ കണ്ണനടുത്തേക്ക് ചെന്ന് അവനൊപ്പം കട്ടിലിലിരുന്നു

“മോനേ കണ്ണാ… ഇപ്പോങ്ങനുണ്ട്…?? പനി കുറവുണ്ടോ…?? മോൻ പേടിച്ചോ…?? ഡോക്ടർ വന്നോ…??”

അങ്ങനെ ഒറ്റശ്വാസത്തിൽ ഒരുപാട് ചോദ്യങ്ങള് അവനോട് ചോദിച്ചുകൊണ്ട് അവന്റെ നെറ്റിയിലും കഴുത്തിലുമെല്ലാം കൈവച്ചു നോക്കി പിന്നീട് അവനെ അവളോട് ചേർത്ത് തലോടി,

അവനോടുള്ള അവളുടെ സ്നേഹവും കരുതലും അവളുടെ പെരുമാറ്റത്തിൽനിന്നും മനസ്സിലാക്കാമായിരുന്നു

കണ്ണൻ അവശതയോടെ അവളോട് ചേർന്നിരുന്ന് പുഞ്ചിരിച്ചു

“എനിക്കൊന്നൂല്ല കിച്ചേച്ചി… ഇന്നലെ പനിയായിരുന്നു ഇപ്പൊ മാറി…”

അവൻ പറഞ്ഞു

“ഇതൊക്കെ ആരാ…? “

രുദ്രിനേം ഭൈരവിനെയും നോക്കി അവൾ ചോദിച്ചു

“ഇത്… അമ്മാവന്റെ മക്കളാ…”

വൃന്ദ പരിചയപ്പെടുത്തി

“ഹെലോ…”

അവർ വിഷ് ചെയ്തു

“ഇവിടുത്തെ ചെകുത്താന്മാരുടെ ഉപദ്രവം പോരാഞ്ഞിട്ടാണോ അങ്ങ് വെളീന്ന് ആളിനെയിറക്കിയത്…??”

അവൾ പുച്ഛത്തോടെ ചോദിച്ചു

“കിച്ചേ നീയെന്തൊക്കെയാ പറയുന്നത്…??”

വൃന്ദ അവളുടെ വായ പൊത്തിക്കൊണ്ട് ചോദിച്ചു

“ദേ… അവിടുള്ളോര് കാണിക്കുംപോലെ ഇവരോട് വല്ലോം കാണിച്ചാ, കൃഷ്ണ ആരാണെന്ന് നിങ്ങളറിയും… ഇത്രേംനാളും ഞാൻ ഒന്നുമിണ്ടിയില്ല ഇവരെയൊർത്ത്… ഇനിപറ്റില്ല…”

കിച്ച വൃന്ദയുടെ കൈ പിടിച്ചുമാറ്റി അവൾ ഒറ്റശ്വാസത്തിൽ പറഞ്ഞു

“ചുമ്മാതിരിക്കടി… ഇവരാണ് ഇന്നലെ കണ്ണനെ ഇവിടേക്കൊണ്ടൊന്നത്…”

അതുകേട്ട് അവളൊന്നടങ്ങി, പിന്നേ ചമ്മിയ ഒരു ചിരി ചിരിച്ചു

“അപ്പൊ… ഇവരല്ലേ നിന്നെ അന്ന് വേണ്ടാത്തത് പറഞ്ഞത്…??”

അവൾ ശബ്ദം താഴ്ത്തി ചോദിച്ചു

വൃന്ദ അല്ലെന്ന് തലയാട്ടി

കിച്ച പിന്നീട് കഷ്ടപ്പെട്ട് മുഖമുയർത്തി

“സോറി… ഞാനോർത്തു… (രുദ്രിനെ നോക്കി) ഈ ചേട്ടൻ ഞാൻ വന്നപ്പോമുതൽ ഇവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു അതോണ്ടാ… ഞാൻ…”

അവൾ പതിയെ വിക്കിക്കൊണ്ട് പറഞ്ഞു,

കണ്ണൻ വാപൊത്തിച്ചിരിച്ചു

കിച്ച അവനെ കണ്ണുരുട്ടി നോക്കി

അതുകണ്ട് ഭൈരവ് പൊട്ടിച്ചിരിച്ചു

രുദ്ര് ഒരു ചമ്മിയ ചിരി ചിരിച്ചു

“ഇവൻ ഒരു പെൺകുട്ടിയെ നോക്കുന്നെന്ന് ആദ്യമായി പറഞ്ഞത് കുട്ടിയാ… ഇത് ഇവനെ അറിയാവുന്ന ആരോട് പറഞ്ഞാലും ഒരിക്കലും വിശ്വസിക്കില്ല… എന്തുമാത്രം പെൺപിള്ളേര് ഇവന്റെ പിറകെ നടക്കുന്നുണ്ടവന്നറിയോ…”

ഭൈരവ് അവനെനോക്കി പറഞ്ഞു

“ചുമ്മായിരിക്ക് മൈരേ…”

ഒരു ജാള്യതയോടെ രുദ്ര് പതിയെ അവന്റെ ചെവിയിൽ പറഞ്ഞു

വൃന്ദ ചെറിയ ഒരു പുഞ്ചിരിയോടെ അവനെ ഏറുകണ്ണിട്ട് നോക്കി
“അതെന്താ… ചേട്ടന് പെണ്ണുങ്ങളോട് ഇത്ര വിരോധം…??”

കിച്ച ചിരിച്ചുകൊണ്ട് ചോദിച്ചു

“ഏയ്… വിരോധം കൊണ്ടല്ല… അവനിപ്പോഴും അവന്റെ സ്വപ്നത്തിലെ ചന്ദനത്തിന്റെ മണമുള്ള കഴുത്തിൽ മറുകുള്ള അവന്റെ പെണ്ണിനെ തപ്പി നടക്കുകയാ… മറന്നു… പിന്നേ കൊറേ ചെന്നായകളും… അല്ലേടാ…”

രുദ്ര് എന്തോ പറയാൻ വന്നതും ഇടക്ക്കയറി ഭൈരവ് പറഞ്ഞു

അതുകേട്ട വൃന്ദയ്ക്ക് നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നിയതുപോലെ തോന്നി അവൾ അറിയാതെ തന്റെ നെഞ്ചിൽ കൈവച്ചു

രുദ്ര് അത് ശ്രദ്ധിച്ചു

കിച്ചയും ഞെട്ടലോടെ വൃന്ദയെ നോക്കി

“എന്ന് വച്ചാൽ….??? “

കിച്ച അമ്പരപ്പോടെ ചോദിച്ചു

ഭൈരവ് രുദ്രിന്റെ സ്വപ്നത്തേക്കുറിച്ച് അവരോട് പറഞ്ഞു

അവൻ പറയുന്ന ഓരോ വാക്കും നെഞ്ചിൽകൈവച്ചാണ് വൃന്ദ കേട്ടത്

എല്ലാം പറഞ്ഞു നിർത്തിയതും വൃന്ദയുടെ കണ്ണ് നിറഞ്ഞു, അവളറിയാതെ ഒരു തേങ്ങൽ പുറത്തുവന്നു,

എല്ലാവരും അമ്പരന്ന് അവളെ നോക്കി,

കിച്ച അത്ഭുതത്തോടെ വൃന്ദയുടെ സ്വപ്നത്തേക്കുറിച്ചും അവരോട് പറഞ്ഞു,

ഒരു ഞെട്ടലോടെയാണ് അവർ അതെല്ലാം കേട്ട് നിന്നത്

അവർക്കത് വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു,

എല്ലാം കേട്ട് കഴിഞ്ഞ രുദ്ര് അവൾകരികിലേക്ക് ചുവടുവച്ചു, എപ്പോഴും അവൾ തല കുനിച്ച് വിതുമ്പി ക്കൊണ്ടിരുന്നു, രുദ്ര് അവളെ നോക്കി പിന്നീട് ഏതോ ഒരു ഉൾപ്രേരണയിൽ അവളെ തന്നിലേക്ക് ചേർത്തു, അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി വിതുമ്പി,

അവനവളെ ഒന്നുകൂടി ചേർത്തുപിടിച്ചു,

അവർക്ക് ഭരമില്ലാതായി, ഒരപ്പൂപ്പന്താടിപോലെ അവർ രണ്ടുപേരും ഒഴുകിനടന്നു, പേരറിയാത്ത മനംമയക്കുന്ന പുഷ്പങ്ങളുടെ സുഗന്ധത്താൽ നിറഞ്ഞപോലെ, ചുറ്റും ഹൃദ്യമായ സംഗീത വാദങ്ങൾ അവർക്കായി സംഗീതം തീർക്കുന്നപോലെ…ആ ഒരു നിമിഷം ഒരിക്കലും തീരാതിരിക്കാൻ അവർ പ്രാർഥിച്ചു…

കുറച്ചുനേരം അവർ ആ നിൽപ്പ് തുടർന്നു പിന്നീടവൾ എന്തോ അബദ്ധം പറ്റിയപോലെ അവന്റെ നെഞ്ചിൽനിന്നും മുഖമുയർത്തി, അവൾ പുറത്തേക്കോടി,

കിച്ചയും ഭൈരവും ഒരമ്പരപ്പിലായിരുന്നു

“ഞാനപ്പോഴേ നിന്നോട് പറഞ്ഞില്ലേ…. അതവളാണെന്ന്, ഞാൻ വൃന്ദയെ സ്വപ്നം കാണുമെന്നു പറഞ്ഞപ്പോൾ നീയല്ലേ എന്നെ കളിയാക്കിയത്, നീയിപ്പോകണ്ടോ ഒരു നിയോഗം പോലെ അവളെന്റരികിലേക്ക് വന്നത്…??”

രുദ്രിന്റെ കണ്ണുകൾ നിറഞ്ഞു

ഭൈരവിന് ഒന്നും മനസ്സിലായില്ല,

കിച്ചയും എല്ലാം കേട്ട് ഒരു മരവിപ്പിലായിരുന്നു, അവൾ പതിയെ രുദ്രിനടുത്തേക്ക് വന്നു

“എന്റെ ഉണ്ണി വെറും പാവാ… ആരെയും ഉപദ്രവിക്കാനോ എതിർത്തുപറയാനോ കഴിയാത്ത പാവം… അവൾക്ക് ഈ ജീവിതത്തിൽ ഏറ്റവും വലുത് ഇവനാ… കണ്ണൻ…

പക്ഷേ പിന്നെയൊരു ഇഷ്ടമുള്ളത് അവളുടെ സ്വപ്നത്തിൽ വരാറുള്ള ആ യുവാവാണ്… നിങ്ങള് പറയുന്നത് സത്യമാണോ അല്ലയോ എന്നൊന്നും എനിക്കറിയില്ല… അവളെ ചതിക്കരുത്…”

കിച്ച കരഞ്ഞുകൊണ്ട് രുദ്രിനോട് പറഞ്ഞു

“ഈ രുദ്ര് നേരിൽ കണ്ടിട്ടില്ലെങ്കിലും ഈ ജീവിതത്തിൽ മനസ്സറിഞ്ഞു സ്നേഹിച്ച ഒരു പെണ്ണുണ്ടെങ്കിൽ അല്ലെങ്കി സ്വന്തമാക്കണമെന്ന് തോന്നിയിട്ടുണ്ടങ്കി അത് അവളാണ്… വൃന്ദ… അല്ലെങ്കിൽ ഞാൻ സ്വപ്നത്തിൽ കാണാറുള്ള ആ വലിയ കണ്ണുകളാണ്… അവളെനിക്കൊരു ഭാരമല്ല… നേരമ്പോക്കല്ല… എന്റെ ജീവിതം തന്നെയാണ്… എന്നെ വിശ്വസിക്കാം…”

രുദ്ര് പറഞ്ഞു,

കിച്ചയുടെയും കണ്ണന്റെയും കണ്ണ് നിറഞ്ഞു

ഹോസ്പിറ്റലിലെ ടെറസ്സിൽ നിന്ന് വൃന്ദ പൊട്ടിക്കരഞ്ഞു, സന്തോഷമാണോ വേറെന്ത് വികാരമാണെന്ന് അവൾക്കുതന്നെ മനസ്സിലായില്ല…

കാണാൻ ഒരുപാട് കൊതിച്ചു കണ്മുന്നിൽ കണ്ടപ്പോ… വൃന്ദയ്ക്ക് സന്തോഷം കൊണ്ടോ മറ്റേതെങ്കിലും വികാരം കൊണ്ടോ നെഞ്ച് നീറുംപോലെ തോന്നി.

കുറച്ചുകഴിഞ്ഞ് അവളെതിരക്കി കിച്ച അവിടേക്ക് വന്നു, കിച അവളെ പുഞ്ചിരിയോടെ നോക്കി

വൃന്ദ വല്ലാത്തൊരവസ്ഥയിലായിരുന്നു… കേട്ടതല്ലാം ഒരു സ്വപ്നംപോലെ തോന്നുന്നു, ഒന്നും വിശ്വസിക്കാൻ വയ്യാത്തൊരവസ്ഥ,

അവൾ ഒന്നും മിണ്ടാതെ തലകുനിച്ചു ചുവരിൽ ചാരി നിന്നു അവളുടെ ദാവാണിത്തുമ്പ് വിരലിൽ ചുറ്റുകയും അഴിക്കുകയും ചെയ്യുന്നുണ്ടായിരുന്നു,

കിച്ച അവൾക്കരികിലേക്ക് ചെന്നു

“ഇപ്പൊ ഞാൻ വിശ്വസിച്ചു… നിന്റെ സ്വപനത്തിലെ രാജകുമാരൻ നിന്നടുത്തെത്തിയില്ലേ…? കാവിലമ്മ എത്തിച്ചില്ലേ…? ഇനി നിനക്കാരെയും പേടിക്കണ്ടല്ലോ…? മാത്രമല്ല നിങ്ങൾ തമ്മിൽ നല്ല ചേർച്ചയാ…”

കിച്ച അവളുടെ താടിയിൽ പിടിച്ചുയർത്തിക്കൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു,

വൃന്ദ മുഖമുയർത്താൻ കഴിയാതെ നിന്നു,

വൃന്ദക്ക് പക്ഷേ അതൊന്നും ഉൾക്കൊള്ളാൻ കഴിയുന്നുണ്ടയിരുന്നില്ല, അവൽ ആയോരവസ്ഥയിൽ ഉരുകി നിന്നു

“വേണ്ട കിച്ചേ… എനിക്കാരും വേണ്ട… ഞാനിപ്പോ എന്റെ കാര്യം മാത്രം നോക്കിയാൽ എന്റെ കണ്ണൻ ഒറ്റയ്ക്കാവും… വേണ്ട എനിക്കാരും വേണ്ട…”

വൃന്ദ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞൂ

“ഉണ്ണി… നീയെന്തോക്കേയാ പറയുന്നത്… “

കിച്ച ഒന്നും മനസ്സിലാകാതെ ചോദിച്ചു

“നിനക്കറിയില്ലേ ഞാനൊരു ഭാഗ്യം കെട്ടവളാണ്… എന്നെ സ്നേഹിക്കുന്നവരും ഞാൻ സ്നേഹിക്കുന്നവരും എല്ലാം എന്നെ വിട്ടുപോകും, എന്റെ പപ്പയേം അമ്മയേം നോക്ക്…. മുത്തശ്ശനേം മുത്തശ്ശിയേം നോക്ക് എന്റെ ജാതകത്തിൽ തന്നെയുണ്ട്, ഇനിയൊരു നഷ്ടം… എനിക്ക് വയ്യ കിച്ചേ… എനിക്കിപ്പോ ഒരൊറ്റ പ്രാർത്ഥനയെ ഉള്ളു എന്റെ ജാതകാദോഷം കാരണം കണ്ണാനൊന്നും വരുത്തരുതേയെന്ന്… ഞാൻകാരണം ആർക്കും ഒന്നും സംഭവിക്കാൻ പാടില്ല…”

വൃന്ദ കിച്ചയെ ഒന്നും പറയാൻ സമ്മതിക്കാതെ മുഖം അമർത്തി തുടച്ച് അവിടുന്ന് പോയി

കിച്ച ഒന്നും മനസ്സിലാകാതെ തറഞ്ഞു നിന്നു

പിന്നീട് രുദ്ര് വൃന്ദയോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ പരമാവതി അവനിൽനിന്നും വിട്ട് നിന്നു

സീതലക്ഷ്മി ഇടയ്ക്ക് കണ്ണനെ കാണാൻ വന്നു

വൃന്ദ കിച്ചയെ അവൾക്ക് പരിചയപ്പെടുത്തികൊടുത്തു

കിച്ച വീട്ടിൽനിന്നും ബ്രെക്ഫാസ്റ് കൊണ്ട് വന്നിരുന്നു, പോരാത്തത് കാന്റീനിൽനിന്നും രുദ്രും ഭൈരവും വാങ്ങി വന്നിരുന്നു

സീതാലക്ഷ്മി കുഞ്ഞിക്കുള്ള ഭക്ഷണവുമായി അവളുടെ മുറിയിലേക്ക് പോയി

കിച്ച കണ്ണന് ഭക്ഷണം വാരിക്കൊടുത്തു

പിന്നീട് അവരെല്ലാവരും കൂടി ഭക്ഷണം കഴിച്ചെങ്കിലും വൃന്ദ മുഖമുയർത്താതെ എന്തെക്കെയോ കൊത്തിപ്പെറുക്കി എഴുന്നേറ്റ് പോയി

ഒൻപത് മണിയോടെ ഡോക്ടർ റൗണ്ട്സിന് വന്നു കണ്ണനെ ചെക്ക് ചെയ്ത് അന്നുംകൂടി ഒബ്സെർവേഷനിൽ നിർത്തി ബ്ലഡ്‌ റിസൾട്ട്‌ വന്നിട്ട് ഡിസ്ചാർജ് ചെയ്യാമെന്ന് പറഞ്ഞു,

“കിച്ചേ… എന്റേൽ മാറാൻ ഡ്രസ്സ്‌ ഒന്നുമില്ല… ഞാൻ വീട്ടിൽപോയി ഡ്രസ്സ്‌ എടുത്തിട്ട് വരാം, നീയിവിടെ കാണില്ലേ…? “

വൃന്ദ കിച്ചയോട് പറഞ്ഞു,

“മ്… നീയെങ്ങനെ പോകും…?”

“ഞാൻ ബസ്സിൽ പോയിട്ട് പെട്ടെന്നു വരാം…”

അതും കേട്ടാണ് ഭൈരവ് അവിടേക്ക് വന്നത്
“താനിനി മുഷിഞ്ഞ വേഷവുമായി ബസ്സിൽ പോകാനോ…? വേണ്ട ഞാനിപ്പോ അവിടേക്ക് പോകുന്നുണ്ട്, എന്റൊപ്പം വന്നോ… എന്നിട്ട് വേണ്ടതെല്ലാം എടുത്തിട്ട് തിരികെപോരാം…”

ഭൈരവ് അവളോട് പറഞ്ഞു

“അത് നല്ലതാ… നീയിനി ബസ്സിൽ തൂങ്ങിപ്പിടിച്ചു പോകണ്ടല്ലോ…”

കിച്ച പറഞ്ഞു, വൃന്ദ ഒന്നും മിണ്ടാതെ തലകുലുക്കി.

“എന്നാൽ വേഗം പോരെ… ഞാനിറങ്ങാൻ നിക്കുവാ…”

വൃന്ദ പെട്ടെന്ന് ബാത്‌റൂമിൽ കയറി തന്റെ തലമുടിയെല്ലാം ഒന്നൊതുക്കി, ദാവണി നേരേ ഒതുക്കി ഇറങ്ങി വന്നു, അപ്പോഴേക്കും ഭൈരവ് പുറത്തേക്ക് പോയിരുന്നു

അവൾ കിച്ചയോട് യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി

വെളിയിൽ വൃന്ദയെ കാത്ത് കാറിൽ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നിരുന്ന രുദ്ര് അവളെ കണ്ണിമ ചിമ്മാതെ നോക്കി, ഒരലങ്കാരം പോലുമില്ലാതെ അലസ്സമായ വേഷത്തിൽ നടന്നുവരുന്ന വൃന്ദയെ അവിടുണ്ടായിരുന്നവരെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു, ആ വേഷത്തിലും അവൾക്ക് വല്ലാതെ ഭംഗി തോന്നിച്ചു,

പെട്ടെന്ന് നടന്നുവന്ന വൃന്ദ കാറിൽ രുദ്രിനെ കണ്ട് ഒന്ന് പകച്ചു നടത്തത്തിന്റെ വേഗത കുറച്ച് കാറിനടുത്തെത്തി…

അപ്പോഴേക്കും ഭൈരവ് അവിടേക്ക് വന്നു

“മോളേ… ഞാൻ അപ്പാവേം വിശ്വനങ്കിളിനെയും കൂട്ടാൻ പോകുവാ… അതോണ്ട് മോള് ഇവനൊപ്പം പൊയ്ക്കോ…”

ഭൈരവ് അവളോട് പറഞ്ഞു

എന്നിട്ട് ഡ്രൈവർ സീറ്റിനടുത്തെത്തി

“ഡേയ്… വെറുതെ ആക്രാന്തം കാണിക്കരുത്… ജീവിതകാലം മുഴുവൻ നിനക്കുള്ളതാ ഇവൾ… മനസ്സിലായോ…?“

ഭൈരവ് ശബ്ദം താഴ്ത്തി ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു, മറുപടിയായി രുദ്ര് ഒന്ന് പുഞ്ചിരിച്ചു

കാറിൽ കയറാൻ അറച്ചുനിന്ന വൃന്ദയ്ക്ക് കോഡ്രൈവർ ഡോർ ഭൈരവ് തുറന്നുകൊടുത്തു

“ഞാൻ… പുറകിൽ…”

വൃന്ദ വിക്കി

“മോള് പേടിക്കണ്ട… മുന്നിൽത്തന്നെ കയറിക്കോ… ഈ പൊക്കോം മസിലുമൊക്കെ ഉണ്ടന്നേയുള്ളു… ഇവനാള് പാവമാ… ഒന്നും ചെയ്യില്ല, ധൈര്യമായി കേറിക്കോ…”

ഭൈരവ് പറഞ്ഞു,

വൃന്ദ മടിച്ചു മടിച്ചു മുന്നിൽ കയറി

രുദ്ര് വണ്ടി മുന്നിലേക്കെടുത്തു

പോകുന്ന വഴിയിൽ അവർ നിശബ്ദമായിരുന്നു, എങ്കിലും രണ്ടുപേരും ഇടക്കിടക്ക് പാളി നോക്കുന്നുണ്ടായിരുന്നു,

“ഞാനെന്താ തന്നെ വിളിക്കേണ്ടേ… വൃന്ദന്നോ… അതോ ഉണ്ണീന്നോ…? “

അവസാനം മൗനം ഭഞ്ജിച്ച് രുദ്ര് ചോദിച്ചു

വൃന്ദ മിണ്ടാതെ കുനിഞ്ഞിരുന്നതേയുള്ളു

“ഉണ്ണീന്ന് വിളിക്കാല്ലേ…? “

വൃന്ദ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു

“താനെന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ…? എന്റെ വർത്തമാനം ഇഷ്ടപെട്ടില്ലേ…? എനിക്കിതൊരു അത്ഭുതമായി തോന്നുന്നു, ഞാനിത്രേം നാളും സ്വപ്നത്തിലൂടെ എന്നെക്കാളെറെ സ്നേഹിച്ച… മോഹിച്ച പെൺകുട്ടിയെ ഇവിടുന്ന് കണ്ടെത്തുമെന്ന് ഒരിക്കലും കരുതിയില്ല…”

രുദ്ര് സന്തോഷത്തോടെ പറഞ്ഞു

വൃന്ദ അവനെ നോക്കി എന്നിട്ട് ഒന്ന് ദീർഘനിശ്വാസം എടുത്തു

“കുഞ്ഞീടേട്ടന് എന്നെക്കുറിച്ചെന്തറിയാം…?

പെട്ടെന്ന് അവൾ ചോദിച്ചപ്പോൾ രുദ്ര് ഒരു നിമിഷം മൗനമായി,

“എന്റെ പപ്പേം അമ്മേം മരിച്ചതെങ്ങനെയാണാണെന്നറിയാമോ…? ആക്സിഡന്റായിരുന്നു… കണ്ണനേംകൊണ്ട് ആശുപത്രിയിൽ പോയതായിരുന്നു… ഏതോ ഒരു കാറുമായി കൂട്ടിയിടിച്ചെന്നാ അറിഞ്ഞത്… എന്നെനിക്ക് പന്ത്രണ്ട് വയസ്സേ ഉണ്ടായിരുന്നുള്ളു, കണ്ണന് മൂന്നും…”

അവളൊന്ന് നിർത്തി നിറഞ്ഞു വന്ന കണ്ണ് തുടച്ചു,

“പെട്ടെന്നൊരുദിവസം പപ്പേം അമ്മയും കണ്ണനെ എന്നെയേൽപ്പിച്ചു പോയി, പെട്ടെന്നൊരുദിവസം ആരുമില്ലാതാവുന്നത് ആലോചിച്ചിട്ടുണ്ടോ…??

ബന്ധുക്കൾ എല്ലാരും ചടങ്ങുകഴിഞ്ഞു പെട്ടെന്ന് പോകാൻ ദൃതിക്കൂട്ടി,

ഞാനൊരു പെൺകുട്ടിയല്ലേ നിന്നാൽ ഏറ്റെടുക്കേണ്ടി വന്നാലോ, ഏറ്റെടുത്താൽ ബാധ്യതയാകുമെന്നറിയാവുന്നോണ്ട് അവരെല്ലാം പെട്ടെന്ന് പൊയ്ക്കളഞ്ഞു, ആ വീട്ടിൽ ഞാനും കണ്ണനും ഒറ്റപ്പെട്ടുപോകുമെന്ന് തോന്നി, അപ്പോഴാ കിച്ചടെ അച്ഛൻ, ശ്രീയങ്കിൾ ഞങ്ങളെ അവരുടെ വീട്ടിലേക്ക് കൊണ്ട് പോകാൻ വന്നത്, എന്റെ പപ്പേടെ അടുത്ത കൂട്ടുകാരനായിരുന്നു ശ്രീയങ്കിൾ,

അപ്പോഴേക്കും മുത്തശ്ശനും മുത്തശ്ശിയും ഞങ്ങളെ ദേവടത്തേക്ക് കൂട്ടിക്കൊണ്ട് പോയി…

അവരുംകൂടി പോയപ്പോ എല്ലാർക്കും ഞങ്ങളൊരു അധികപ്പറ്റായി… ആർക്കും വേണ്ടാത്ത… ആരും ചോദിക്കാനില്ലാത്ത രണ്ട് ജന്മങ്ങൾ…

ഇതിനെല്ലാം കാരണം ഞാനാ… എന്റെ ജാതകദോഷമാ… വൃന്ദയെ ആർക്കും സ്നേഹിക്കാനോ വൃന്ദക്ക് ആരെയും സ്നേഹിക്കാനോ പാടില്ല… എന്റെ പപ്പേം അമ്മയും മുത്തശ്ശനും മുത്തശ്ശിയും അങ്ങനെ എന്റെ പ്രീയപ്പെട്ടവരെല്ലാം എന്നെ വിട്ടുപോയി… ഇനിയും ആർക്കും എന്റെ ജാതകാദോഷം കൊണ്ട് ഒന്നും സംഭവിക്കാൻ പാടില്ല… അതുകൊണ്ട് കുഞ്ഞീടേട്ടൻ എന്നെ മറക്കണം…”

അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു

രുദ്ര് അതുകേട്ട് ഞെട്ടി… അവൻ കാർ റോഡരികിലേക്ക് ഒതുക്കി നിർത്തി, അവളുടെ മുഖത്തേക്ക് അമ്പരപ്പോടെ നോക്കി… കുറച്ചുനേരം ഒന്നും മിണ്ടിയില്ല… കുനിഞ്ഞിരുന്നു തേങ്ങുന്ന വൃന്ദയെ നോക്കിയിരുന്നു, പിന്നീട് അവളുടെ രണ്ട് കൈകളും കോർത്തുപിടിച്ചു, വൃന്ദ ഞെട്ടി അവനെ നോക്കി

“ഉണ്ണി… തനിക്കറിയോ ഞാൻ ലോകത്തദ്യമായിട്ട് കാണുന്ന പെണ്ണിന്നുമല്ല താൻ… പക്ഷെ രുദ്ര് ഒരേയൊരു പെണ്ണിനേ മോഹിച്ചിട്ടുള്ളു… അവൾക്കുവേണ്ടി ജീവൻ പോലും കൊടുക്കണമെന്ന് തോന്നിയിട്ടുള്ളു, അത് താനാണ്… ഇനിയെന്നും അങ്ങനെത്തന്നെയായിരിക്കുകേം ചെയ്യും… തന്നെ നേരിൽ കാണും മുന്നേ ഭൈരവ സാമി എനിക്ക് തന്നെ കാണിച്ചു തന്നതാണ്… ഇനിയെന്തിന്റെ പേരിലും അത് ജാതകദോഷമോ മറ്റെന്തോ… എന്തായാലും തന്നെ ഞാൻ സ്വന്തമാക്കും, എന്റെ ജീവനെപ്പോലെ സ്നേഹിക്കും അതെന്റെ വാക്കാണ്, നായ്ക്കർമാർ ഒരിക്കലും വാക്ക് മാറ്റിപറയില്ല… ആ കുടുംബത്തിന്റെ അന്തസ്സ് ഞാനും കാക്കും…”

രുദ്ര് വീറോടെ പറഞ്ഞു, വൃന്ദ കണ്ണ് മിഴിച്ച് അവനെ നോക്കിയിരുന്നു

“പിന്നെ… തനിക്കെന്നോട് യാതൊരു ഫീലിങ്ങും ഇല്ലന്ന് പറഞ്ഞത്… നുണ… നല്ല കല്ലുവച്ച നുണ… തന്റെ കണ്ണുകളിൽ കാണാം… എന്നോടുള്ള തന്റെ സ്നേഹം… ആ സ്നേഹത്തിന്റെ ആഴം… എനിക്ക് തന്നോടുള്ളത് ഒരാണിന് പെൺശരീരത്തോട് തോന്നുന്ന ആകർഷണം മാത്രമല്ല അത് താൻ മനസ്സിലാക്കണം എന്നെനിക്കുണ്ട്… തന്നെ പ്രണയിക്കാൻ തുടങ്ങിയത് ഇന്നോ ഇന്നലയോ അല്ല… നീയാണെന്റെ ഉള്ളു നിറയെ…”

വൃന്ദ എന്തോ പറയാനായി വന്നത് രുദ്ര് കയ്യുയർത്തി തടഞ്ഞു

“താൻ പേടിക്കണ്ട എനിക്ക് തന്നോടുള്ള വികാരം അതിനെ ഞാൻ പ്രണയമെന്ന് വിളിക്കുന്നു… അതെന്റെ മാത്രം സ്വകാര്യതയാണ്… നമ്മളെക്കുറിച്ച് മറ്റൊരാൾ മോശം പറയാൻ ഞാൻ അനുവദിക്കില്ല… അതിനർത്ഥം ഞാൻ മറ്റുള്ളവരെ പേടിക്കുന്നു എന്നല്ല… ഞാൻ ഈ ഒരു കാര്യവും പറഞ്ഞു ഇനി തന്റെ മുന്നിൽ വരില്ല… പക്ഷെ കാത്തിരിക്കും എന്നെങ്കിലും എന്റെ സ്നേഹം താൻ തിരിച്ചറിയുന്ന ദിവസത്തിനായി… പിന്നെ താൻ തന്റെ കാര്യം പറഞ്ഞു… എനിക്കുമുണ്ടാകും പറയാൻ കാരണങ്ങൾ ഞാനും വികാര വിചാരങ്ങളുള്ള ഒരു മനുഷ്യനാണെന്ന് ഓർക്കുക…”
അവന്റെ കണ്ണുകൾ അപ്പോൾ നിറഞ്ഞിരുന്നു, വൃന്ദ പതിയെ വിതുമ്പി തുടങ്ങിയിരുന്നു.

••❀••

അവർ ദേവടത്ത് എത്തുമ്പോൾ അവരെ പ്രതീക്ഷിച്ചെന്നവണ്ണം നളിനി അവിടെ നിൽപ്പുണ്ടായിരുന്നു,

കാറ് വന്നു നിൽക്കുമ്പോൾ വീടിനകത്തുള്ളവരും അവിടേക്ക് വന്നു

ഇനി രുദ്രിന് കൂടെ വന്നതിന് അവരെല്ലാം കൂടി എന്ത് കഥയാണ് പറഞ്ഞുണ്ടാക്കുകയെന്ന് ഓർത്ത് വൃന്ദ വല്ലാത്തൊരസ്ഥയിലായി, അവളുടെ മുഖഭാവം കണ്ട് രുദ്രിന് കാര്യം മനസ്സിലായി…

അവരെയെല്ലാം കണ്ട് ശങ്കിച്ചുനിന്ന വൃന്ദയുടെ കയ്യിൽ പതിയെ രുദ്ര് കൈയമർത്തി, കണ്ണുകൊണ്ട് പേടിക്കണ്ടന്ന് പറഞ്ഞു അവർ പുറത്തേക്കിറങ്ങി,

“ഉണ്ണി… കണ്ണനെങ്ങനുണ്ട്….?”

നളിനി മുന്നോട്ടോടിവന്ന് ചോദിച്ചു, കണ്ണന്റെ കാര്യം സീതാലക്ഷ്മി പറഞ്ഞ് എല്ലാവരും അറിഞ്ഞിരുന്നു

“നല്ല കുറവുണ്ട് വല്യമ്മേ…”

അവൾ പറഞ്ഞു

അപ്പോഴേക്കും മറ്റു ബന്ധുക്കൾ രുദ്രിന് ചുറ്റും കൂടിയിരുന്നു, എല്ലാവരും കുഞ്ഞിയുടെ കാര്യം തിരക്കി, പെൺപിള്ളേര് അവനെ ആരാധനയോടെ നോക്കി

വൃന്ദ അകത്തേക്ക് കയറിപ്പോയി, അവൾ മുറിയിലേക്ക് ചെന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകേണ്ട തുണികളെല്ലാം ഒരു കവറിനുള്ളിൽ എടുത്തുവച്ച്, ടവലുമായി പുറത്തെ കുളിമുറിയിലേക്ക് നടന്നു

ലത അവളോട് കണ്ണന്റെ കാര്യം ചോദിച്ചു, അതിന് മറുപടിയും പറഞ്ഞു അവൾ പുറത്തേക്കിറങ്ങാൻ നേരം ശില്പ അവളെ വിളിച്ചു,

തിരിഞ്ഞുനോക്കുമ്പോൾ ശില്പ അവളെടുത്തേക്ക് വരുന്നതാണ് കാണുന്നത്

“അവൻ ചത്തില്ലല്ലേ… അപ്പൊ ഞാൻ നേർന്ന വഴിപാടെല്ലാം വെറുതെയായി…”

ശില്പ പുച്ഛത്തോടെ പറഞ്ഞു

വൃന്ദ ഉള്ളിൽ വന്ന ദേഷ്യം മുഖത്തുകാണിക്കാതെ അവളെ നോക്കി നിന്നു

“നീയെന്താ അവന്റെ കാറിൽ… ഒരുത്തൻ പോയപ്പോ വേറൊരുത്തനെ ചാക്കിട്ട് പിടിച്ചോ….?? എന്താടി… പ്രേമമാണോ…??”

ശില്പ വൃന്ദയുടെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട് ചോദിച്ചു

വൃന്ദ ഒന്നും മിണ്ടിയില്ല

“അങ്ങനെന്തേലും ഉണ്ടങ്കിൽ… അത് വേണ്ട… എനിക്കതിഷ്ടമല്ല… ഇവിടെവച്ചു നിർത്തിക്കോ…”

വൃന്ദയുടെ കവിളിൽ കുത്തിപ്പിടിച്ചുകൊണ്ട് ശില്പ പറഞ്ഞു

“ശില്പാ…”

അത് കണ്ടുകൊണ്ട് വന്ന നളിനി ഉറക്കെ വിളിച്ചു

നളിനി അടുത്തുവന്ന് ശില്പയെ ദേഷ്യത്തോടെ നോക്കി

ശില്പ അത് കാര്യമാക്കാതെ വൃന്ദയെ തറപ്പിച്ചുനോക്കി പുറത്തേക്ക് പോയി

••❀••

രാജേന്ദ്രൻ സുരേഷിനും മഹേന്ദ്രനുമൊപ്പം സുരേഷിന്റെ ഓഫീസ്മുറിയിൽ ഇരിക്കുകയായിരുന്നു

“തനിക്കെന്താ പെട്ടെന്ന് ആ പെണ്ണിനെ ഞങ്ങളെയെല്പിക്കണമെന്ന് തോന്നാൻ…??”

മഹി രാജേന്ദ്രനോട് ചോദിച്ചു,

“ഞാനാഗ്രഹിച്ച പലതും എനിക്ക് നേടണമെങ്കിൽ അവളില്ലാതാവണം, അല്ലെങ്കിൽ പിന്നീടൊരിക്കലും അവളെന്റെ മുന്നിൽ വരില്ലെന്ന് നിങ്ങളെനിക്കുറപ്പ് തരണം…”

രാജേന്ദ്രൻ രണ്ടുപേരുടെയും മുഖത്തുനോക്കിക്കൊണ്ട് പറഞ്ഞു,

അവർ രണ്ടുപേരും കുറച്ചുനേരം ആലോചിച്ചു

“നീ പേടിക്കണ്ട… അവളെ ഞങ്ങളുടെ കയ്യിക്കിട്ടിയാ ഞങ്ങളവളെ ഹൈദരാബാദിലേക്ക് കൊണ്ട് പോകും… ഞങ്ങൾ നല്ലപോലെ അവളെ ആസ്വദിക്കും… ഹൈദരാബാദിലെ എന്റെ ബംഗ്ലാവ് ഈശ്വരിയക്കന്റെ കസ്റ്റഡിയിലാണ്, അക്കനെ വെട്ടിച്ച് ഒരീച്ചപോലും രക്ഷപെടില്ല, പോരാത്തതിന് കാളിയനും,

പിന്നീട് എപ്പോഴൊക്കെ ഞങ്ങൾക്ക് അവളെ അനുഭവിക്കണമെന്ന് തോന്നുന്നോ അപ്പോഴെല്ലാം ഞങ്ങൾ അവിടെത്തിക്കോളാം…”

മഹി പറഞ്ഞു നിർത്തി

“മ്… അപ്പൊ കാവിലെ ഉത്സവത്തിന് ശേഷമോ ഉത്സവം നടക്കുമ്പോഴോ കാര്യം നടക്കണം….”

രാജേന്ദ്രൻ പറഞ്ഞു

“അത് താൻ പേടിക്കണ്ട നാളേക്കഴിഞ്ഞു ഈശ്വരിയ്ക്കനും കാളിയനും ഇവിടെത്തും മറ്റേ വിഗ്രഹത്തിന്റെ കാര്യത്തിനായി… അതിന്റെ കൂട്ടത്തിൽ അവളെയും പൊക്കും… എല്ലാം ഞാനേറ്റു….”

മഹി പറഞ്ഞു, രാജേന്ദ്രൻ ക്രൂരമായി ഒന്ന് പുഞ്ചിരിച്ചു

••❀••

ആശുപത്രിയിലേക്ക് പോകാൻ വൃന്ദ കയ്യിലൊരു കവറുമായി ഉമ്മറത്തേക്ക് വന്നു, അവളുടെ ബന്ധുക്കൾ അവിടെ ഉണ്ടായിരുന്നെങ്കിലും ആരും അവളെ ശ്രദ്ധിച്ചുകൂടിയില്ല

അപ്പോൾ രുദ്രും റെഡിയായി അവിടേക്ക് വന്നു,

പച്ച നിറത്തിലുള്ള പാവാടയും ബ്ലൗസും ഓറഞ്ച് നിറത്തിലുള്ള ഹാഫ്സാരി,

കുളിച്ചീറനായ സമൃദ്ധമായ മുടി കുളിപ്പിന്നൽ ചെയ്ത് വിടർത്തിയിട്ടിരിക്കുന്നു, നെറ്റിയിൽ ഒരു ചുവന്ന പൊട്ടും ഭസ്മക്കുറിയും മൂക്കിലെ മൂക്കുത്തി അവളുടെ മുഖത്തെ ഭംഗി കൂട്ടുന്നു, താനിന്നുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സുന്ദരി ഇവളാണെന്ന് അവന്റെ മനസ്സ് മന്ത്രിച്ചു,

അവൻ കണ്ണെടുക്കാതെ അവളെത്തന്നെ നോക്കി നിന്നു.

രുദ്ര് ലൈറ്റ് ബ്ലൂ കളർ ജീനും ബ്ലാക്ക് കളർ വീ നെക്ക് റ്റി ഷർട്ടുമാണ് ഇട്ടിരുന്നത് അവനാ വേഷം നന്നായിണങ്ങുന്നുണ്ടായിരുന്നു

അവിടേക്ക് വന്ന ശില്പ അവനെ നോക്കി കുറച്ചുനേരം നിന്നു.

അവനെക്കണ്ട അവളുടെ കണ്ണുകളിൽ ഒരു തിളക്കം വരുന്നുണ്ടായിരുന്നു, തന്റെ കീഴ്ച്ചുണ്ട് പതിയെ കടിച്ച് അവനരികിലേക്ക് നടന്നു,

“രുദ്രേട്ടൻ ഹോസ്പിറ്റലിലേക്കാണോ…?”

അവൾ അവനരികിലെത്തി ചോദിച്ചു

“അതേ…”

അവൻ വാച്ച് കെട്ടുന്നതിനിടയിൽ പറഞ്ഞു

“എന്നാ ഞാനൂടെ വരട്ടെ ഹോസ്പിറ്റലിൽ….??”

അവൾ ആവേശത്തോടെ ചോദിച്ചു

അവനൊന്ന് അമ്പരന്ന് അവളെ നോക്കി

“വേണ്ട… കുറച്ചു കഴിഞ്ഞ് നമുക്കൊരുമിച്ചു പോകാം…”

അപ്പോൾ അവിടേക്ക് വന്ന നളിനി ശില്പയോട് പറഞ്ഞു

അതുകേട്ട് ശില്പ ദേഷ്യത്തോടെ നളിനിയെ നോക്കി

“കൊഴപ്പൊലാ അപ്പച്ചി ശില്പ വന്നോട്ടെ…”

രുദ്ര് നളിനിയോട് പറഞ്ഞു

“സാരല്ല മോനേ, ഞങ്ങൾ പിന്നീട് അവിടേക്ക് വന്നോളാം… അല്ലങ്കി ഞാൻ ഒറ്റക്കാവും…”

നളിനി ചിരിച്ചുകൊണ്ട് പറഞ്ഞു

“മോന് ബുദ്ധിമുട്ടില്ലെങ്കി ഉണ്ണിയേക്കൂടെ കൊണ്ട്പോ… അവളവിടെ റെഡിയായി നിൽപ്പുണ്ട്…”

നളിനി പറഞ്ഞു

“വേണ്ട… വേണ്ട… അവൾക്കീ വെലകൂടിയ കാറിലൊന്നും കയറി വലിയ പരിചയമൊന്നുമില്ല… മാത്രോല്ല അവളേം കൂട്ടി പോയാൽ നാട്ടുകാര് ഓരോന്ന് പറഞ്ഞുണ്ടാക്കും, അതോണ്ട് അവള് ബസ്സിൽ പോകും, അല്ലെങ്കിൽ ഞാനവളെ കൊണ്ട് വിട്ടോളാം…”

ശില്പ പെട്ടെന്ന് പറഞ്ഞു

നളിനി അവളെയൊന്ന് കൂർപ്പിച്ചു നോക്കി

“എന്തിനാ നീ ബുദ്ധിമുട്ടുന്നെ… മോൻ പോകാൻ നിൽക്കല്ലേ അവൻ വിട്ടോളും…”

നളിനി അതും പറഞ്ഞു വൃന്ദയുടെ അരികിലേക്ക് പോയി അവളുടെ കയ്യിലുണ്ടായിരുന്ന കുറച്ചു പണം വൃന്ദയുടെ കയ്യിൽ വച്ചുകൊടുത്തിട്ട് അവളെ കൈ പിടിച്ച് രുദ്രിനടുത്തേക്ക് നടന്നു

“ഉണ്ണി… നീ മോനോടൊപ്പം ആശുപത്രിയിൽ പൊയ്ക്കോ… വെറുതെ ഇതെല്ലാം തൂക്കി ബസ്സിൽ കയറിയിറങ്ങേണ്ട…”

നളിനി വൃന്ദയോട് പറഞ്ഞു

വൃന്ദ ഒന്നും മിണ്ടാതെ നിന്നു

ശില്പ അവളെ ദേഷ്യത്തോടെ കൂർപ്പിച്ചു നോക്കി,

“എന്നാപ്പിന്നെ സമയം കളയണ്ട ഇറങ്ങിക്കോ… കുറച്ചു കഴിഞ്ഞ് ഞങ്ങളങ്ങെത്താം…”

നളിനി അവരോട് പറഞ്ഞു

രുദ്ര് മുന്നോട്ട് നടന്നു പിറകെ വൃന്ദയും, രുദ്രിന്റെ കയ്യിലുണ്ടായിരുന്ന ബാഗ് വൃന്ദ വാങ്ങി കയ്യിൽ പിടിച്ചു
വൃന്ദ പിറകിലാണ് കയറിയത് രുദ്ര് ഒന്നും മിണ്ടിയില്ല

അവർ കാറിൽ കയറി പോകുന്നത് ദേഷ്യത്തോടെ ശില്പ നോക്കി നിന്നു,

‘ഇല്ലടി… നിന്നെ സന്തോഷിക്കാൻ ഞാൻ വിടില്ല…’

ശില്പ മനസ്സിൽ പറഞ്ഞിട്ട് പല്ല് ഞെരിച്ചു.

••❀••

ഹോസ്പിറ്റലിൽ എത്തുംവരെ രണ്ടുപേരും ഒന്നും മിണ്ടിയില്ല… വൃന്ദ സീറ്റിൽ ഉറങ്ങുന്ന മാതിരി കണ്ണടച്ചു ചാരിക്കിടന്നു…

ഹോസ്പിറ്റലിൽ എത്തി രുദ്ര് മുന്നിൽ നടന്നു കവറും ബാഗുമായി വൃന്ദ പിന്നാലെയും നടന്നു,

രുദ്ര് അവളുടെ കയ്യിൽ നിന്ന് കവറും ബാഗും വാങ്ങാൻ നോക്കിയെങ്കിലും വൃന്ദ സമ്മതിച്ചില്ല

അവർ റൂമിലേക്ക് വരുമ്പോൾ കണ്ണനടുത്തായി വിശ്വനാഥനും മാധവനും ഇരിക്കുന്നുണ്ടായിരുന്നു, അവർ കണ്ണനോടെന്തോ ചോദിക്കുന്നുണ്ടായിരുന്നു, കിച്ച അല്പം മാറി മേശയിൽ ചാരി നിൽക്കുന്നു

“ആഹ്… എത്തിയോ…?”

വിശ്വനാഥൻ പുഞ്ചിരിയോടെ വൃന്ദയോട് ചോദിച്ചു

അവൾ ബഹുമാനത്തോടെ കിച്ചക്കരികിലേക്ക് മാറി നിന്നു

“ഞങ്ങൾ മോളെവിടെയെന്ന് കണ്ണനോട് ചോദിക്കുകയായിരുന്നു…”

കണ്ണനെ തലോടിക്കൊണ്ട് മാധവൻ പറഞ്ഞു

“എത്ര നന്ദി പറഞ്ഞാലും തീരാത്ത വലിയ കാര്യമാണ് കണ്ണൻ ചെയ്തത്… കണ്ണൻ ഇല്ലാതിരുന്നേൽ ഞങ്ങടെ കുഞ്ഞി…”

മാധവൻ കണ്ണ് നിറച്ചുകൊണ്ട് പറഞ്ഞു

“പോടോ… ഇവൻ എന്റെ അനന്തിരവൻ അല്ലേ… അപ്പൊ മിടുക്കാനല്ലാത്തിരിക്കോ…? അല്ലേ കണ്ണാ…”

വിശ്വൻ ചോദിച്ചു

കണ്ണൻ അതിനു ഒന്ന് പുഞ്ചിരിച്ചു

കുറച്ചു നേരം കൂടി അവരവിടെയിരുന്നു പിന്നീട് കുഞ്ഞിയുടെ മുറിയിലേക്ക് പോയി

കുഞ്ഞിയുടെ മുറിയിൽ എല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു

“എന്ത് നല്ല കുട്ടിയാ ഉണ്ണിമോള്…”

സീതാലക്ഷ്മി ആത്മഗതം പറഞ്ഞു

“അതെന്താ…??”

ഭൈരവ് മൊബൈലിൽ തോണ്ടിയിരിക്കുന്ന രുദ്രിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു

“അവളുടെ കണ്ണനോടുള്ള കെയറിങ്ങും സ്നേഹവും ഒക്കെ ശ്രദ്ധിച്ചോ… ഇന്നലെത്തന്നെ ആ കുട്ടി ഒരുപോള കണ്ണടക്കാതെയാ കണ്ണന് കൂട്ടിരുന്നേ… മാത്രോല്ല എന്ത് അടക്കോം ഒതുക്കോം… കാണാൻ നല്ല ഭംഗിയുമൊണ്ട്… ശിൽപയുടെ എൻഗേജ്മെന്റിന് അവിടുണ്ടായിരുന്ന എല്ലാരും അവളെത്തന്നെയാ ശ്രദ്ധിച്ചുകൊണ്ടിരുന്നേ… രണ്ട് മൂന്നുപേര് നാത്തൂനോട് അവളെപ്പറ്റി തിരക്കുന്നുമുണ്ടായിരുന്നു, വിവാഹലോചനക്കാകും…”

സീതലക്ഷ്മി പറഞ്ഞു

അതുകേട്ട് രുദ്ര് ചെറുതായോന്ന് ഞെട്ടി

അത് കണ്ട് ഭൈരവ് ആക്കിയൊന്ന് ചിരിച്ചു കാണിച്ചു

സംസാരം പോരോഗമിക്കവേ കുഞ്ഞി രുദ്രിനെ അടുത്തേക്ക് വിളിച്ചു

“എന്താ കുഞ്ഞി…??”

രുദ്ര് വാത്സല്യത്തോടെ ചോദിച്ചു

“ഏട്ടാ എനിക്കൊരു പടം വരച്ചുതരാവോ…??”

“ഏട്ടന്റെ കുഞ്ഞിക്ക് എത്ര പടം വേണേലും ഏട്ടൻ വരച്ചു തരാലോ… എന്താ വരക്കേണ്ടത്…??!”

അതിന് മറുപടിയായി കയ്യാട്ടി അവനെ അരികിലേക്ക് വിളിച്ചു പിന്നീട് ചെവിയിലെന്തോ പറഞ്ഞു, രുദ്ര് മുഖമുയർത്തി പുഞ്ചിരിയോടെ കുഞ്ഞിയെ നോക്കി തള്ളവിരൽ ഉയർത്തി കാണിച്ചു.

എല്ലാവരും അവരെ നോക്കി പുഞ്ചിരിച്ചു

അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാജേന്ദ്രനും നളിനിയും ശില്പയും മുറിയിലേക്ക് കയറി വന്നത്,

ശില്പ രുദ്രിനെക്കണ്ട് പുഞ്ചിരിച്ചുകൊണ്ട് അവനടുത്തേക്ക് നീങ്ങി നിന്നു,

നളിനി കയ്യിലുണ്ടായിരുന്ന ഫ്രൂട്ട്സും മറ്റും അടുത്തുള്ള മേശയിൽ വച്ച് കുഞ്ഞിയുടെ അടുത്തേക്ക് ചെന്നു

രാജേന്ദ്രൻ വിശ്വനാഥനുമായി സംസാരിച്ചുകൊണ്ട് നിന്നു, ശില്പ രുദ്രിനോട് അടുത്തിടപഴകാൻ കിട്ടുന്ന ഒരവസരവും പാഴാക്കാതെ അവനെത്തന്നെ ചുറ്റിപറ്റി നിന്നു, ഭൈരവ് ഇതെല്ലാം നോക്കി അവിടുള്ളൊരു കസേരയിൽ ഇരുന്നു,

കുറച്ചു കഴിഞ്ഞ് നളിനി കണ്ണനെ കാണാനായി അവനടുത്തേക്ക് ചെന്നു, കണ്ണൻ ഉറങ്ങുകയായിരുന്നു

“ഉണ്ണി… ഇപ്പൊ എങ്ങനുണ്ട് ഇവന്… പിന്നീട് പനിച്ചോ…??”

നളിനി കണ്ണനരികിൽ ഇരുന്നുകൊണ്ട് ചോദിച്ചു,

“ഇല്ല വല്യമ്മേ… ഇപ്പൊ കൊഴപ്പൊല്ല…”

വൃന്ദ പറഞ്ഞു

“ആന്റി ഒറ്റക്കാണോ വന്നത്…??”

കിച്ച മുഖം കൂർപ്പിച്ചുകൊണ്ട് നളിനിയോട് ഗൗരവത്തിൽ ചോദിച്ചു

“അല്ല രാജേട്ടനും ശില്പയുമുണ്ട്…”

“എന്നിട്ടവരെവിടെ…?? അവരെന്താ ഇവനെ കാണാൻ വരാഞ്ഞേ…? അപ്പുറത്തുകിടക്കുന്ന കുഞ്ഞിന്റെ അതേ ബന്ധം തന്നല്ലേ നിങ്ങൾക്ക് ഇവനും…??”

കിച്ച ഉറക്കെ ചോദിച്ചു

അവളുടെ സംസാരം കേട്ട് വൃന്ദ അന്തംവിട്ട് നോക്കിനിന്നു, പിന്നീടവൾ കിച്ചയുടെ കയ്യിൽ പിടിച്ചു വലിച്ചു, കിച്ചയുടെ സ്വരത്തിൽ ദേഷ്യം കലരുന്നുണ്ടായിരുന്നു

“ആന്റിയോട് എനിക്കൊരു ദേഷ്യവുമില്ല, പക്ഷേ എനിക്ക് ബാക്കിയുള്ളവരോട് കുറച്ചു കാര്യങ്ങൾ ചോദിക്കണം…”

അതും പറഞ്ഞ് കിച്ച റൂമിൽ നിന്നും ഇറങ്ങിപ്പോയി, പിറകെ അവളെ തടയാനെന്നവണ്ണം വൃന്ദയും

കിച്ച നേരേ ചെന്നത് കുഞ്ഞിയുടെ മുറിയിലേക്കായിരുന്നു, അവളെക്കണ്ടതും എല്ലാവരും ചോദ്യഭാവത്തിൽ അവളെ നോക്കി

“എന്താ മോളേ…??”

മാധവൻ അവളുടെ മുഖത്തെ ഭാവം ശ്രദ്ധിച്ചുകൊണ്ട് ചോദിച്ചു

അപ്പോഴേക്കും വൃന്ദയും അവിടേക്കോടിപ്പിടിച്ചെത്തി

“ഒന്നൂല്ലങ്കിളെ… ഞാനിവരെ കാണാൻ വന്നതാ… എനിക്ക് ചില കാര്യങ്ങൾ ഇവരോട് ചോദിക്കാനുണ്ടായിരുന്നു…”

രാജേന്ദ്രനെയും ശില്പയെയും നോക്കിക്കൊണ്ട് പറഞ്ഞു

“വേറൊന്നുമല്ല ഇവിടെ ഈ കുഞ്ഞിന്റെ അസുഖം അറിയാൻ വന്നവര് ഇതേപോലെ ഒരണ്ണം അപ്പുറത്തെ മുറീല് കെടക്കുന്നത് അറിഞ്ഞില്ലേന്ന് ചോദിക്കണം എന്ന് തോന്നി…

ഓ… അത് മറന്നുപോയി ഇന്നലെ രാത്രി ഇവള് വന്ന് വിളിച്ചപ്പോ തന്തേം മോളും പറഞ്ഞതാണല്ലോ… അവൻ ചാവുമ്പോ വിളിച്ചാ മതീന്ന്… അത് ഞാനോർത്തില്ല…”

അവളൊരുനിമിഷം നിർത്തിയിട്ടു രാജേന്ദ്രനെ നോക്കി തുടർന്നു,

നിങ്ങക്ക് മനസ്സാക്ഷീന്ന് പറയുന്ന ഒരു സാധനമുണ്ടോ…? ഒന്നുമില്ലേലും ഒരു കുഞ്ഞ് കുട്ടിയല്ലേ അത്… രാത്രി അതിനസുഖമാണെന്ന് പറഞ്ഞ് വിളിക്കുമ്പോ ഒന്ന് ചെന്ന് നോക്കാനെങ്കിലും തോന്നിയോ…”

കിച്ച ദേഷ്യം കൊണ്ട് വിറച്ചു, അവളെ അനുനയിപ്പിക്കാണെന്നാവണം വൃന്ദ പുറകിൽനിന്നും വിളിക്കുന്നുണ്ടായിരുന്നു, കിച്ച അതൊന്നും ശ്രദ്ധിക്കുന്നുണ്ടായില്ല

രാജേന്ദ്രനും ശില്പക്കും വലിയ കുറച്ചിൽ തോന്നി, അപ്പോഴേക്കും നളിനിയും അവിടേക്കെത്തിയിരുന്നു,

“അതെങ്ങനെ… ഇവറ്റകള് ചത്തുകാണാൻ കാത്തിരിക്കുവല്ലേ…

നിങ്ങളോട് എന്ത് തെറ്റാ ഇവര് ചെയ്തത്… ഒരു മാടിനെപ്പോലെ ആ വീട്ടിലെ ജോലികളെല്ലാം ചെയ്യുന്നില്ലേ… തന്തേം മോളും ഇവളുടെ കയ്യിലുള്ളതെല്ലാം തട്ടിപ്പറിച്ചില്ലേ ഇനിയെന്താ വേണ്ടേ…”

“ഛീ… വായടക്കടി…”

രാജേന്ദ്രൻ പല്ല് കടിച്ചുകൊണ്ട് പറഞ്ഞു

“താൻ പോടോ…. തന്റെ വിരട്ടലൊക്കെ ഇവളോട് നടക്കും, എന്നോട് വേണ്ട… കൃഷ്ണ ആള് വേറെയാ….

തനിക്കെന്താ സത്യം പറയുമ്പോ കൊള്ളുന്നുണ്ടോ…? ഒന്നും രണ്ടുമല്ല ഇവളുടെ അമ്മേടെ മുപ്പത് പവൻ, ഇവളുടെ മുത്തശ്ശി ഇവൾക്ക് കൊടുത്ത അറുപത് പവൻ… മൊത്തം തൊണ്ണൂറ് പവനാ ഇവളെ പറഞ്ഞ് പറ്റിച്ചു തന്തേം മോളുടെ കൈക്കലാക്കിയത്…”.

അതെല്ലാം കേട്ട് ബാക്കിയുള്ളവർ അന്തംവിട്ട് കിച്ച പറയുന്നത് ശ്രദ്ധിച്ചു.

വൃന്ദ പേടിയോടെ അവളെ പിറകിലേക്ക് വലിച്ചു

“ചുമ്മായിരിയടി… നെനക്ക് ഇപ്പൊ എന്റേന്ന് കൊള്ളും പറഞ്ഞേക്കാം…”

കിച്ച വൃന്ദയോട് അലറി

അപ്പൊ വൃന്ദയുടെ പേടിച്ചുള്ള മുഖഭാവം കണ്ടതും ആ സാഹചര്യത്തിലും കുഞ്ഞിയുടെയും രുദ്രിന്റെയും മുഖത്ത് ചിരി പൊട്ടി

“അല്ലെങ്കി നീ പറ… ആ തൊണ്ണൂറ് പവൻ എവിടെന്നു…”

വൃന്ദ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു

രുദ്ര് അതെല്ലാം ശ്രദ്ധിച്ച് കേട്ട് വൃന്ദയെ നോക്കി,

അവന് വല്ലാത്ത സഹതാപം തോന്നി അവളോട്

കിച്ച പറയുന്നതെല്ലാം കേട്ട് എല്ലാരും സ്‌തപ്തരായി നിന്നു,

നളിനി ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിയുമായി ചുമര് ചാരി നിന്നു

കിച്ച അവിടുണ്ടായിരുന്നവരെ നോക്കി തുടർന്നു

“നിങ്ങക്കറിയോ… ഇവളെക്കാളും ഭംഗിയുണ്ടെന്നും പറഞ്ഞു ഒരു നല്ല വസ്ത്രം പോലും ഇടാൻ സമ്മതിക്കില്ല… രണ്ടും മൂന്നും ദിവസം പട്ടിണിക്കിട്ടിട്ടുണ്ട് ഇവരെ രണ്ടുപേരെയും…. ഈ നിക്കുന്നവൾ…”

ശില്പയെ ചൂണ്ടി കിച്ച പറഞ്ഞു

“ഡീ… ഇല്ലാത്തത് പറയരുത്….”

ശില്പ അവളോട് കയർത്തു

“ഇല്ലാത്തതോ… ഞാൻ ഇവൾക്ക് വാങ്ങികൊടുത്ത ഡ്രെസ്സുകൾ നീയിട്ട് വല്യ ഗമയിൽ നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ടല്ലോ… നിന്റെ നന്ദേട്ടൻ ഇവളെ ഇഷ്ടമാണെന്ന് പറഞ്ഞതിന് ഇവളെ തല്ലിച്ചതച്ചിട്ടില്ലേ…?? ഈ നിക്കുന്ന നിന്റെ തന്തയോട് ഉള്ള കള്ളങ്ങളെല്ലാം പറഞ്ഞുപിടിപ്പിച്ചു കണ്ണനെ ഇയാളെക്കൊണ്ട് എത്ര തവണയാ നീ തല്ലിച്ചിട്ടുള്ളത്… അവന്റെ ഇടത്തെ തുടയിൽ ഇപ്പോഴുമൊണ്ട് ഇയാൾ സ്പൂൺ ചൂടാക്കി പൊള്ളിച്ച പാട്…”

അതുകേട്ട എല്ലാവരും ഒന്ന് ഞെട്ടി രാജേന്ദ്രനെ നോക്കി

സഹികെട്ട് രാജേന്ദ്രനും ശില്പയും പുറത്തേക്ക് പോകാനായി തുനിഞ്ഞപ്പോ കിച്ച മുന്നിലേക്ക് കേറി നിന്നു

“അങ്ങനങ്ങു പോയാലോ… ഒന്നൂടി അറിഞ്ഞോ ഇവിടുന്നിറങ്ങിയാൽ ഇവളും കണ്ണനും ദേവടത്തേക്കല്ല എന്റെകൂടെ എന്റെ വീട്ടിലേക്കാ വരുന്നത്… ഇനിയിവരെ കടിച്ചു കീറാൻ ഞാൻ വിട്ടുതരില്ല…”

കിച്ച വൃന്ദയെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു

അതുകേട്ട് വൃന്ദയോന്ന് ഞെട്ടി

കിച്ച അവളെയും പിടിച്ചു വലിച്ചുകൊണ്ട് പുറത്തേക്ക് പോയി

രാജേന്ദ്രനും ശില്പയും പൊതുസദസ്സിൽ നഗ്നരായപോലെ നിന്നു,

വിശ്വനാഥൻ രാജേന്ദ്രന്റെയാടുത്തു വന്ന് അയാളുടെ തോളിൽ കൈ വച്ചു

“അളിയാ ആ പെണ്ണ് പറയുന്നതൊന്നും വിശ്വസിക്കല്ലേ… അവളുടെ തന്തയും ഞാനും തമ്മിൽ നല്ലരസത്തിലല്ല അതിന്റെ വാശി തീർക്കുന്നതാ അവള്…”

രാജേന്ദ്രൻ പറഞ്ഞു

“ഏയ്… അതെനിക്ക് മനസ്സിലായി ആ കുട്ടിയെന്തോ തെറ്റിദ്ധരിച്ചിയ്ക്കുകയാണെന്ന്… ഇതൊന്നും ഞാൻ വിശ്വസിച്ചിട്ടില്ല…”

വിശ്വനാഥൻ പറഞ്ഞിട്ട് കൂടെയുള്ളവരെ നോക്കി

എല്ലാവരും വല്ലാത്ത ഭാവത്തിൽ നിൽക്കുകയായിരുന്നു,

എല്ലാവർക്കും വൃന്ദയോടും കണ്ണനോടും അലിവും സഹതാപവും തോന്നി.

••❀••

ദേഷ്യം കൊണ്ട് മുറുകിയ മുഖത്തോടെയാണ് രാജേന്ദ്രനും ശില്പയും അവിടെ നിന്നുമിറങ്ങിയത്, നളിനി ഒന്നും മിണ്ടാതെ അവർക്കൊപ്പം നടന്നു

അവർ ദേവടത്തെത്തി രാജേന്ദ്രനും ശില്പയും കോമൺ ബാൽക്കണിയിൽ ഒത്തുകൂടി

“ശ്ശേ… ആകെ നാണംകെട്ടു… ആ പന്ന പൊലയാടിമോള്… എല്ലാരേം മുന്നിൽ നാണംകെടുത്തി…”

രാജേന്ദ്രൻ പല്ലിറുമി

“അവള് കവടി നിരത്തി കണ്ടു പിടിച്ചതല്ലല്ലോ… ആ മൂദേവി പറഞ്ഞു കൊടുത്തതല്ലേ…?? വന്നവരെല്ലാം പൊട്ടേ… ഞാനവൾക്ക് കാണിച്ചു കൊടുക്കുന്നുണ്ട്…”

ശില്പ പറഞ്ഞു

“അത് മോള് പേടിക്കണ്ട വെട്ടാൻ നിർത്തിയിരിക്കുന്ന ഒരു മാട് അത്രേയുള്ളൂ അവൾ,

എന്നാലും… അളിയൻ എന്ത് കരുതിക്കാണും….”

“അത് വിട്… ഇനിയിപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല…

എന്നാൽ പറയുമ്പോ കാര്യമുള്ള ഒരു കാര്യം ഞാൻ പറയട്ടേ…”

എന്താണെന്നപോലെ ശില്പയുടെ മുഖത്തേക്ക് നോക്കി

“വിശ്വനാഥൻമാമന് എന്ത് മാത്രം സ്വത്തുണ്ടെന്ന് അച്ഛനറിയാമോ… ഏതാണ്ട് ആയിരം കോടിയ്ക്ക് പുറത്തുവരും മൊത്തം ആസ്തി…”

രാജേന്ദ്രന്റെ മുഖത്തുനോക്കി ശില്പ പറഞ്ഞു

ആ സമയം അത് എത്രയെന്നു മനസ്സിൽ കണക്കുകൂട്ടുകയായിരുന്നു രാജേന്ദ്രൻ, പിന്നീട് അയാളുടെ കണ്ണുകൾ തുറിച്ചു വന്നു

“ആ മാധവന്‍റെ സ്ഥാനത് അച്ഛൻ നിൽക്കുന്നതൊന്ന് ആലോചിച്ചുനോക്ക്… ആ ഗ്രൂപ്പിന്റെ മൊത്തം ഇരുപത് ശതമാനം ഷെയർ അയാളുടെ പേരിലാണ്…”

“അത് കൊള്ളാലോടി മോളേ… അതെങ്ങനെ സാധിക്കും…??”

“അതിന് അവർ തമ്മിൽ പിരിയണം… അല്ല നമ്മള് പിരിക്കണം… പിന്നീട് വിശ്വൻ മാമന്റെ കൂടെ വിശ്വസ്തനായി നിന്ന് അച്ഛന് നേടേണ്ടത് നേടാം…”

രാജേന്ദ്രന്റെ കണ്ണുകൾ തിളങ്ങി, അയാൾ അവളെ നോക്കി

“പക്ഷേ എന്റെ ലക്ഷ്യം ബാക്കിയുള്ള എൻപത് ശതമാനത്തിലാണ്…”

ശില്പ കുടിലതയോടെ പറഞ്ഞു

“എങ്ങനെ…?? നീയെന്താ ഉദ്ദേശ്ശിക്കുന്നത്…??”

“മാമന്റെ മോനില്ലേ ആ ആറടി പൊക്കത്തിക്കൊരു മൊതല്… ആ പൂച്ചക്കണ്ണൻ… രുദ്ര്.. ഞാനവന്റെ തോളിൽ തൂങ്ങും… ഇടക്ക് അവന്റെയാ പെങ്ങളെ ആരുമറിയാതെ ഞാനങ്ങൊഴുവാക്കും…”

ശില്പ ഗൗരവത്തിൽ പറഞ്ഞു

“അപ്പൊ നന്ദൻ…!??”

അയാൾ ഗൗരവത്തിൽ ചോദിച്ചു

“പോവാൻ പറ… ആർക്കുവേണം അവനെ… അവനെക്കാളും ആയിരം ഇരട്ടി പണക്കാരനാ രുദ്ര്, കാണാനും അവനെക്കാൾ ഹാൻഡ്‌സം പിന്നെന്തിനാ എനിക്ക് നന്ദൻ… അല്ലേലും ഉണ്ണീടെ കാവിലമ്മയുമായി ഒരു ബന്ധവുമില്ലെങ്കിലും, ഏറ്റവും ബെസ്റ്റ് എനിക്ക് കാവിലമ്മ കൊണ്ടോരും അല്ലേ അച്ഛാ”

അതും പറഞ്ഞവൾ പൊട്ടിച്ചിരിച്ചു, ആ ചിരി രാജേന്ദ്രനിലേക്കും പടർന്നു

••❀••

“എന്തൊക്കയാ കിച്ചേ നീ വിളിച്ചു പറഞ്ഞത്… ഇനി എന്ത് സംഭവിക്കുമെന്ന് നിനക്കു വല്ല നിശ്ചയോമുണ്ടോ…??”

വൃന്ദ വേവലാതിയോടെ ചോദിച്ചു

“എന്ത്… നെനക്ക് പിടിച്ചില്ലേ… എടി ഞാനീപ്പറഞ്ഞതിന്റെ നൂറിലൊരംശം നീയവരുടെ മുഖത്തുനോക്കി മുൻപേ പറഞ്ഞിരുന്നേ ഇതൊന്നും സംഭവിക്കില്ലായിരുന്നു… പിന്നേ ഇനി നീ പേടിക്കണ്ട, ഇവിടുന്നിറങ്ങിയാ നേരേ എന്റെ വീട്ടിലേക്ക് പോകാം…”

“അതൊന്നും ശരിയാവില്ല… ഞാനില്ലേ കാവിൽ വിളക്കുകൊളുത്താൻ ആരുമുണ്ടാവില്ല അതുപോലെ തറവാട്ടിലെ കെടാവിളക്കിൽ എണ്ണയൊഴിക്കാൻ ആരുമില്ല…”

“നീയൊരു മുട്ടാപ്പോകും പറയണ്ട… നിന്നെ കല്യാണം കഴിച്ചയച്ചാൽ എന്ത് ചെയ്യും… അപ്പോഴും ആരെങ്കിലും അത് ചെയ്യണ്ടേ…?”

“നീ പേടിക്കണ്ട ഞങ്ങക്കൊരു കൊഴപ്പോം ഉണ്ടാവില്ല… എന്നെ കാവിലമ്മ നോക്കിക്കോളും…”

“നീയൊന്നും പറയണ്ട… ഞാൻപറയുന്നതൊന്ന് അനുസരിച്ചാ മതി…”

“ഉണ്ണിമോള് പറഞ്ഞതാ ശരി… ഇവർക്ക് ഒന്നും വരാതെ ഞങ്ങൾ നോക്കിക്കൊള്ളാം…”

അവിടേക്ക് വന്ന വിശ്വനാഥൻ പറഞ്ഞു

അവിടേക്ക് വന്നവരെക്കണ്ട് അവർ എഴുന്നേറ്റ് മാറിനിന്നു, കിച്ച തലകുനിച്ചു നിന്നു

“മോള് വിഷമിക്കണ്ട… പണ്ടത്തെപോലല്ല ഇനി ഇവർക്ക് അവിടെ ഒരു കുറവുമുണ്ടാകില്ല… അത് ഞാൻ ഗ്യാരണ്ടി…”
വിശ്വനാഥൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“മോളോട് ആരാ പറഞ്ഞത് നിങ്ങൾക്കാരുമില്ലെന്ന്, ഞങ്ങളെന്താ അന്യന്മാരാണോ…? ദാ ഈ നിമിഷം മുതൽ ഞാൻ നിങ്ങളെ രണ്ടുപേരെയും എന്റെ മക്കളായേ കാണുള്ളൂ…”

മാധവൻ പറഞ്ഞു, അതുകേട്ട് വൃന്ദയുടെ കണ്ണുകൾ നിറഞ്ഞു

“പോരാത്തതിന് ദേണ്ടേ… റൗഡി നിക്കുന്നു… അവൻ ഒറ്റക്കുമതി നിങ്ങളെ സംരക്ഷിക്കാൻ…”

മാധവൻ ഭൈരവിനെ നോക്കി പറഞ്ഞു

“നിങ്ങടെ മോനല്ലേ പിന്നെങ്ങനെ റൗഡി ആകാതിരിക്കും…”

ഭൈരവ് മെല്ലേ പറഞ്ഞു

“എന്താടാ പിറുപിറുക്കുന്നത്…”

“ഒന്നൂല്ല….”

അതെല്ലാം കേട്ട് എല്ലാവരും ചിരിക്കുന്നുണ്ടായിരുന്നു

“മോളെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ… നേരത്തേ കണ്ടപ്പോ ഉണ്ണിയാർച്ചയാണെന്ന് തോന്നിയല്ലോ…”

വിശ്വനാഥൻ കിച്ചയോട് ചോദിച്ചു

അവൾ മിണ്ടാതെ നിന്നു

“മോളുടെ ആറ്റിട്യൂട് എനിക്കിഷ്ടമായി പറയാനുള്ളത് മുഖത്തുനോക്കി പറയണം… keep it up…”

അയാൾ അവളെ അഭിനന്ദിച്ചു

“സോറി അങ്കിൾ… ഞാൻ… പെട്ടെന്ന് ദേഷ്യം വന്നപ്പോ…”

കിച്ച വിക്കി വിക്കി പറഞ്ഞു

“എന്താ ഇത്… മോള് പറഞ്ഞതുകൊണ്ട് ഇവരുടെ അവസ്ഥ ഞങ്ങൾക്ക് മനസ്സിലായി…”

വിശ്വനാഥൻ അവളുടെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു

കുറച്ചുകഴിഞ്ഞു കിച്ചയുടെ അമ്മ മായ അവിടേക്കു വന്നു, കണ്ണനെക്കണ്ട് വിശേഷങ്ങളൊക്കെ പറഞ്ഞു, കിച്ചയുടെ അച്ഛൻ ശ്രീകുമാർ എന്തോ കാര്യത്തിനായി എറണാകുളത്തു പോയതുകൊണ്ട് വരാൻ പറ്റിയില്ല എങ്കിലും കിച്ചയുടെ ഫോണിൽ വിളിച്ചു കണ്ണന്റെ കാര്യങ്ങളെല്ലാം തിരക്കുന്നുണ്ടായിയുന്നു, വൃന്ദ മായയെ മറ്റുള്ളവർക്കെല്ലാം പരിചയപ്പെടുത്തിക്കൊടുത്തു, കുറച്ചു കഴിഞ്ഞ് അവർ പോയി

വൈകുന്നേരം കണ്ണനെയും കുഞ്ഞിയെയും ഡിസ്ചാർജ് ചെയ്തു, രുദ്ര് ബില്ലെല്ലാം സെറ്റിൽ ചെയ്ത് എല്ലാവരെയും കാറിൽ കയറ്റി, സീത ദേവടത്തേക്ക് കിച്ചയെ വിളിച്ചെങ്കിലും അവൾ വരുന്നില്ലെന്ന് പറഞ്ഞു,

അവൾ സ്കൂട്ടിക്കടുത്തു ചെന്ന് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ എന്തോ സ്റ്റാർട്ടിങ് ട്രബിൾ, അതുകണ്ട ഭൈരവ് അവളുടെ അടുത്തെത്തി സ്കൂട്ടി കിക്ക്‌സ്റ്റാർട്ട് ചെയ്തു

“കിച്ച ദേവടത്തേക്ക് വരുന്നില്ലെന്ന് പറഞ്ഞതെന്താ…? “

അവൻ ചോദിച്ചു

“അവിടെന്താ വല്ലോം പുഴുങ്ങി വച്ചിരിക്കുന്നോ…?? അത്യാവശ്യപ്പെട്ടു അങ്ങോട്ട് എഴുന്നള്ളാൻ…”

അവൾ കലിപ്പോടെ അവനോട് ചോദിച്ചുകൊണ്ട് വണ്ടിയിൽ കയറി

“താനെന്തിനാ ദേഷ്യപ്പെടുന്നേ…”

“അതേ… അധികം ലോഹ്യമൊന്നുമേണ്ട… കുറച്ചു നേരമായി ഞാൻ ശ്രദ്ധിക്കുന്നു എന്നെ കാണുമ്പോ ഇയ്യാക്ക് ഒരു ഇളക്കം… ആദ്യമേ പറഞ്ഞേക്കാം എനിക്ക് താൽപ്പര്യമില്ല…”

ഭൈരവ് ഒന്ന് ചമ്മിയെങ്കിലും അവൻ മുഖഭാവം നേരെയാക്കി

“പിന്നേ… എളകാൻ പറ്റിയ ആള്… ഒന്ന് പോടീ… എനിക്ക് വേറെയാരേം കിട്ടില്ലല്ലോ…”

“ദേ… എടി പോടീന്ന് താൻ വീട്ടിപ്പോയി വിളിച്ചാ മതി പറഞ്ഞേക്കാം…”

“വിളിച്ചാ എന്തുചെയ്യൂടി, നീ പോടീ…”

അവൻ അവളെ ചൊടിപ്പിച്ചു

“ദേ… തനിക്ക് എന്നേക്കാൾ ആരോഗ്യമുണ്ടെന്നെന്നും ഞാൻ നോക്കില്ല… ഒറ്റ ചവിട്ട് വച്ചുതന്നാലുണ്ടല്ലോ…”

അവൾ കാലുയർത്തിക്കൊണ്ട് പറഞ്ഞു

“നീ നിന്റെ മറ്റവനെ ചവിട്ടിയാ മതി…”

എന്തോ പറയാൻ വന്നത് രുദ്ര് അവരടുത്തേക്ക് വരുന്നത് കണ്ട് അവൾ ഒന്നും മിണ്ടാതെ ഭൈരവിനെ കൂർപ്പിച്ചു നോക്കി ഹെൽമെറ്റ്‌ വച്ച് വണ്ടി മുന്നോട്ടെടുത്തു… ഒരു ചെറു ചിരിയോടെ അവൻ നോക്കി നിന്നു,

അവളെ നോക്കി നിൽക്കുന്ന ഭൈരവിനെ റിവ്യൂ മിററിലൂടെ അവൾ നോക്കി ഒരു ചെറിയ പുഞ്ചിരി അവളുടെ ചുണ്ടിലും വിരിഞ്ഞു.

“എന്താടാ… ഇത് വല്ലോം നടക്കോ…?”

രുദ്ര് ചോദിച്ചു

“നടക്കാതെ പിന്നേ… നീ നോക്കിക്കോ ആ ഉണ്ണിയാർച്ചയെ ഞാൻതന്നെ കെട്ടും…”

“നടക്കട്ടെ… വാ…”

രുദ്ര് ഭൈരവിന്റെ തോളിൽ കയ്യിട്ട് കാറിനടുത്തേക്ക് നടന്നു…