തുളസിദളം – 2

വൃന്ദ കാവിനകം തൂത്തുവൃത്തിയാക്കി വിളക്കുകളെല്ലാം കിണറ്റിൻ കരയിൽ കൊണ്ടുപോയി തേച്ചുവൃത്തിയാക്കി, വർഷത്തിൽ പത്തു ദിവസം കാവിൽ ഉത്സവമാണ് ആ സമയത്തേ പൂജയുണ്ടാകു,പിന്നീട് കാവ് അടച്ചിടും അടുത്ത വർഷം ഉത്സവത്തിനേ വീണ്ടും തുറക്കു, ബാക്കിയുള്ള ദിവസങ്ങളിൽ ശ്രീകോവിലിനു മുന്നിൽ വിളക്ക് വയ്ക്കുകയാണ് പതിവ്,കാവിനകത്തു നൂറ്റാണ്ടുകൾ പഴക്കമുള്ള വലിയ ഒരു അരയാൽ നിൽപ്പുണ്ട്,

മാത്രമല്ല നിറയെ ചെമ്പകമരങ്ങൾ, ആ ചെടികളെല്ലാം പൂക്കുമ്പോ കാവിന് പ്രത്യകയൊരു ഭംഗിയാണ്, കാവിന് വെളിയിൽ വർഷങ്ങളായി ആലിന്റെ വള്ളികൾ നിറഞ്ഞു അതി ശക്തമായ ചുറ്റുമതിൽ പോലെ ആയിട്ടുണ്ട്, കാവ് കഴിഞ്ഞാൽ ചെമ്മൺ റോഡ് ചെന്നവസാനിക്കുന്നത് വയലിലേക്കാണ് തൊട്ടടുത്തൊന്നും ആരും താമസമില്ല, കാവിന് തൊട്ടടുത്തായി തന്നെ ഒരു കിണറും, ദേവി വിഗ്രഹം ആറാടിക്കാൻ ചെറിയ ഒരു കുളം, ആ കുളത്തിലും കിണറ്റിലും നല്ല തെളിഞ്ഞ വെള്ളമാണ്….

കാവ് വൃത്തിയാക്കി വൃന്ദയും കണ്ണനും കുളത്തിൽനിന്ന് കാലും കയ്യും മുഖവും കഴുകി കാവിൽ വിളക്കുവച്ചു പ്രാർത്ഥിച്ചു.

കാവിൽനിന്നും തിരികെ വരുമ്പോ വൃന്ദ നന്ദൻ പറഞ്ഞത് തന്നെ ചിന്തിക്കുകയായിരുന്നു,

‘താൻ എന്നുമുതലാ നന്ദേട്ടനെ കാണാൻ തുടങ്ങിയത്…ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ നന്ദേട്ടൻ പ്ലസ് ടുവിലാണ്…നന്നായി പഠിക്കുന്ന കുട്ടി, ടീച്ചർമാർക്കൊക്കെ അരുമയായ സ്കൂൾ ടോപ്പർ, സ്റ്റേറ്റ് സയൻസ് ക്വിസ് കോമ്പറ്റിഷന് സ്കൂളിൽനിന്നും തിരഞ്ഞെടുത്തത് തങ്ങളെ രണ്ട് പെരേയുമായിരുന്നു, അന്ന് മുതൽ നന്ദേട്ടനെ അറിയാം, നന്ദേട്ടന്റെ മനസ്സിൽ ഇങ്ങനെയൊരു ആഗ്രഹമുണ്ടെന്ന് അറിഞ്ഞിരുന്നില്ല, ആ ക്വിസ് കോമ്പറ്റിഷൻ കഴിഞ്ഞപ്പോ നല്ലൊരു കൂട്ടുകാരനെ കിട്ടി, എന്തിനും ഓടിവരുന്ന നല്ലൊരു കൂട്ടുകാരൻ, താനും അതിനപ്പുറം മറ്റൊന്നുമായി കണ്ടിട്ടില്ല നന്ദേട്ടനെ…നന്ദേട്ടൻ സ്കൂൾ കഴിഞ്ഞ് പോയതിന് ശേഷം മറ്റേവിടേയോ ആണ് ഡിഗ്രി ചെയ്തത് പിന്നീട് വല്ലപ്പോഴും കാണും അത്രതന്നെ.’

നാളെ നന്ദൻ ദേവടത്തേക്ക് വരുന്ന കാര്യം ആലോചിച്ചപ്പോൾ വൃന്ദക്ക് കയ്യും കാലും വിറച്ചു.

ദേവടത്തെത്തി പൂജാമുറിയിൽ വിളക്കുവച്ചു, ദേവടത്തെ പൂജാമുറിയുടെ വാതിലും തൂണുകളും മച്ചും ചന്ദനത്തിൽ തീർത്തതാണ് അത് എന്നും തുടക്കുന്നത് കൊണ്ട് അതിനകം എപ്പോഴും ചന്ദനത്തിന്റെ തീഷ്ണ സുഗന്ധമാണ്, പൂജാമുറിയിൽ പെരുമാറുന്നതുകൊണ്ടാവാം അതേ ഗന്ധമാണ് വൃന്ദക്കും,

നിലവിളക്കിൽ ദീപം പകർന്നു ഉമ്മറത്തു കൊണ്ടുവച്ചു കണ്ണനും വൃന്ദയും നാമം ജപിച്ചു,

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും വൃന്ദയുടെ മനസ്സിൽ വല്ലാത്തൊരു ആധി ഉണ്ടായിരുന്നു,

വൃന്ദ കിച്ചയെ വിളിച്ചു,വൃന്ദ നന്ദൻ പറഞ്ഞ കാര്യങ്ങൾ കിച്ചയോട് പറഞ്ഞു…

കിച്ച അവളെ സമാധാനിപ്പിച്ചു, വരുന്നടുത്തുവച്ചുകാണാമെന്ന് വൃന്ദയും വിചാരിച്ചു…

••❀••

പിറ്റേന്ന് വൃന്ദ നന്ദന്റെ കാര്യമാലോചിച്ചിട്ട് ആകെ ടെൻഷൻ ആയിരുന്നു, വലിയച്ഛൻ പോകുന്നതിന് മുന്നേ വന്നാൽ ഉണ്ടാകുന്ന ഭൂകമ്പമോർത്തു അവളാകെ വിഷമിച്ചു, വലിയച്ഛൻ പോയിട്ടാണെൽ ഈ കല്യാണക്കാര്യം ആരും വലിയച്ഛനോട് പറയില്ല അതവൾക്ക് ഉറപ്പായിരുന്നു.

രാജേന്ദ്രൻ പതിവ് സമയത്തുതന്നെ പോയപ്പോൾ വൃന്ദ ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ചു, അന്ന് കോളേജിലെന്തോ അവധി ആയതുകൊണ്ട് ശില്പയും വീട്ടിലുണ്ടായിരുന്നു.

ഒരു പതിനൊന്നു മണിയോടെ നന്ദന്റെ കാർ ഗേറ്റ് കടന്ന് വരുന്നത് വൃന്ദ ഒരു വിറയിലോടെ കണ്ടു,

തൊഴുത്തിനടുത്തായി നിൽക്കുകയായിരുന്നു വൃന്ദ, കാറിൽ നിന്നും നന്ദനും അവന്റെ അമ്മ ശ്യാമയും ഇറങ്ങി, നന്ദൻ കാറിൽ നിന്നിറങ്ങി ചുറ്റും നോക്കി വൃന്ദയെ കണ്ട് പുഞ്ചിരിച്ചു, അതുകണ്ട വൃന്ദ പെട്ടെന്നോടി വീടിനുള്ളിലേക്ക് പോയി…

മുറ്റത്തു കാർ വന്ന ഒച്ചകേട്ട് നളിനി പുറത്തേക്ക് വന്നു, നന്ദനെയും ശ്യാമയെയും കണ്ടപ്പോൾ പുഞ്ചിരിച്ചുകൊണ്ട് അവരെ നോക്കി,

“അല്ല….ആരിത്….? ശ്യാമയോ…വാ വാ…”

നളിനി ശ്യാമയുടെ കൈ കവർന്നുകൊണ്ട് പറഞ്ഞു,

“വാ…അകത്തേക്കു വാ…നന്ദാ മോനേ കേറിവാ…”

നളിനി രണ്ടുപേരെയും അകത്തേക്കു വിളിച്ചു,

“ഒരുപാട് നാളായല്ലോ നിങ്ങളെയൊക്കെ കണ്ടിട്ട്…”

നളിനി ചോദിച്ചുകൊണ്ട് സോഫയിലേക്ക് ഇരുന്നു,

“സാബുവേട്ടന് ബിസിനസ്‌ എന്നും പറഞ്ഞു തിരക്ക്, ഇവനാണേൽ ബാങ്ക് ടെസ്റ്റ്‌ എഴുതുന്നതിന്റെ തിരക്ക്, പിന്നെ ഞാനൊറ്റയ്ക്ക് എങ്ങോട്ടും പോവാറില്ല ചേച്ചി അതാ…”

ശ്യാമ പറഞ്ഞു.

നളിനി അടുക്കളയിൽ നോക്കി വൃന്ദയെ വിളിച്ചു.

വൃന്ദ ഹാളിലേക്ക് വന്നു.

നന്ദൻ ശ്യാമയെ ചുരണ്ടി ഇതാണ് ആള് എന്ന് കണ്ണ് കാണിച്ചു, ശ്യാമ പുഞ്ചിരിയോടെ അവളെ നോക്കിയിരുന്നു

“ഇവർക്ക് ചായ കൊണ്ടുവാ…”

നളിനി അവളോട് പറഞ്ഞു, വൃന്ദ ആരെയും നോക്കാതെ തലകുലുക്കികൊണ്ട് അകത്തേക്ക് പോയി

“ഇത് മീനാക്ഷീടെ മോളല്ലേ…?“

ശ്യാമ ചോദിച്ചു

“അതെ, ശ്യാമയും മീനാക്ഷിയും ഒരുമിച്ചു പഠിച്ചതല്ലേ…??? അല്ല.. നിങ്ങൾ ഇങ്ങോട്ടേക്കു തന്നെ വന്നതാണോ…??”

നളിനി ചോദിച്ചു.

“അതേ…ഞങ്ങളൊരു കാര്യം ചോദിക്കാനും ആലോചിക്കാനുമാണ് വന്നതാ, എങ്ങനയാ ഇത് നളിനിയോട് ചോദിക്കേണ്ടതെന്ന് എനിക്കറിയില്ല, ദേവടത് വന്നു ഇങ്ങനൊരു കാര്യം ചോദിക്കാൻ പാടുണ്ടോ എന്നുമറിയില്ല,.. “

ശ്യാമ ഒന്ന് നിർത്തി

“എന്താ കാര്യം…? ധൈര്യമായിട്ട് പറഞ്ഞോ…”

നളിനി പറഞ്ഞു,

ശ്യാമ എന്തോ പറയാൻ തുടങ്ങിയപ്പോ ശില്പ അവിടേക്ക് വന്നു,

“ഹായ് നന്ദേട്ടാ…. ഹലോ ആന്റി…”

“ഹലോ…”

നന്ദൻ പുഞ്ചിരിയോടെ പറഞ്ഞു,

“മോളിന്ന് കോളേജിൽ പോയില്ലേ…?”

ശ്യാമ അവളോട് ചോദിച്ചു…

“ഇല്ല ആന്റി…ഇന്ന് പോയില്ല…”

അവൾ മറുപടി പറഞ്ഞിട്ട് നളിനിയുടെ അടുത്ത് ഇരുന്നു.

“ശ്യാമ എന്താ പറഞ്ഞു വന്നത്…”

നളിനി ചോദിച്ചു

“അത്…നന്ദന് ഇവിടുത്തെ കുട്ടിയെ ഇഷ്ടമാണ് എന്ന് പറയുന്നു…അവനിപ്പോ ബാങ്ക് ടെസ്റ്റിന്റെ റാങ്ക്ലിസ്റ്റിൽ ഉണ്ട്…ഉടനെ തന്നെ അപ്പോയ്ന്റ്മെന്റ് ഉണ്ടാകും…അപ്പൊ നിങ്ങൾക്കെല്ലാവര്ക്കും സമ്മതമാണെങ്കിൽ ഈ ആലോചന ഒന്ന് പരിഗണിച്ചൂടെ…ഞങ്ങക്ക് ഇവനൊരുത്തനെ ഉള്ളു…ഇതിപ്പോ സമ്മതമെണേലും ഇല്ലേലും തുറന്ന് പറയണം…”

ശ്യാമ നളിനിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു…

ഇതുകേട്ട ശില്പയുടെ മുഖം സന്തോഷവും നാണവും കൊണ്ട് ചുവന്നു തുടുത്തു, അത് ശ്രദ്ധിച്ച നളിനി ഒന്ന് പുഞ്ചിരിച്ചു, കുറച്ചുനേരം ആലോചിച്ചിട്ട് പറഞ്ഞു

“എനിക്കിതിൽ ഇഷ്ടക്കേടൊന്നുമില്ല, സാബുവേട്ടനേം ശ്യാമയേം നന്ദനേമൊന്നും ഞങ്ങക്കറിയാത്തതല്ലല്ലോ… പക്ഷേ രാജേട്ടനല്ലേ പറയേണ്ടത്… ഞാനിന്ന് രാജേട്ടൻ വരുമ്പോ പറയാം…”
നന്ദന്റെയും ശ്യാമയുടെയും മുഖം തെളിഞ്ഞു

“ഞാനാകെ പേടിച്ചിരിക്കയായിരുന്നു നിങ്ങൾ ഈ ആലോചന എങ്ങനെയെടുക്കുമെന്നോർത്ത്…”

ശ്യാമ ആശ്വാസത്തോടെ പറഞ്ഞു.

അപ്പോഴേക്കും ചായയുമായി വൃന്ദ അവിടേക്ക് വന്നു. അവൾ ചായ ടീപോയിൽ വച്ചിട്ട് തിരിഞ്ഞു.

“മോളേ…”

ശ്യാമ അവളെ വിളിച്ചു, വിളികേട്ട് തിരിഞ്ഞു നോക്കിയ വൃന്ദക്കരികിലേക്ക് ശ്യാമ ചെന്നു, അവളുടെ കൈകൾ കയ്യിലെക്കെടുത്തിട്ട് പതിയെ അവളുടെ കവിളിൽ തലോടി,

“ മോളെ… ഞങ്ങൾ നിന്നേ കാണാനാ വന്നത്… അമ്മയ്ക്ക് ഇഷ്ടായി മോളെ… അമ്മ വിചാരിച്ച പോലുള്ള ഒരു മരുമോളെ തന്നെ അമ്മയ്ക്ക് കിട്ടി… ഞാനും മോൾടെ അമ്മയും കുട്ടികാലം മുതൽക്കേ കൂട്ടുകാരായിരുന്നു… മോൾക്കിനി എന്നെ സ്വന്തം അമ്മയായി തന്നെ കാണാം… എനിക്കിഷ്ടമായി, മോൾക്കവിടെ ഒരു കുറവുമുണ്ടാകില്ല… ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം… ബാക്കിയൊക്കെ ഞങ്ങൾ തീരുമാനിച്ചു നടത്താം കേട്ടോ…”

ശ്യാമ അവളോട് സ്നേത്തോടെ പറഞ്ഞു.

“അമ്മേ ഞാൻ… എനിക്ക് നന്ദേട്ടനോട്… അത്…”

വൃന്ദ എന്തെക്കെയോ പറയാനായി തുടങ്ങിയെങ്കിലും ഒന്നിനും കഴിയുന്നുണ്ടായിരുന്നില്ല,

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“മോളൊന്നും പറയാൻ നിൽക്കണ്ട ബാക്കി കാര്യങ്ങൾ മുതിർന്നവർ സംസാരിക്കാം…”

ശ്യാമ അവളുടെ മുടിയിൽ തഴുകിക്കൊണ്ട് പറഞ്ഞു,

വൃന്ദ നന്ദനെ ഒന്ന് നോക്കിയിട്ട് അടുക്കളിയിലേക്ക് പോയി,നന്ദൻ പുഞ്ചിരിച്ചുകൊണ്ട് അവളെ നോക്കി

ഇതെല്ലാം കണ്ട് ശില്പയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു അവൾ എഴുന്നേറ്റ് അകത്തേക്ക് പോയി.

ശ്യാമ നളിനിയുടെ നേർക്ക് തിരിഞ്ഞു

“അപ്പൊ.. ഞങ്ങളിറങ്ങട്ടെ ചേച്ചി… രാജേട്ടൻ വരുമ്പോ പറയൂ… എന്നിട്ട് നിങ്ങൾ വീട്ടിലേക്ക് വരൂ… ഒന്ന് വിളിച്ചു പറഞ്ഞിട്ട് വന്നാ അത്രേം സന്തോഷം…”

ശ്യാമ സന്തോഷത്തോടെ പറഞ്ഞു.

“ശരി ശ്യാമേ… അങ്ങനെ ആയിക്കോട്ടെ…”

നളിനി അവരെ യാത്രയാക്കി തിരിയുമ്പോൾ അടുക്കളയിൽ പത്രങ്ങൾ വീഴുന്ന ഒച്ചയും ശില്പയുടെ അലർച്ചയും കേട്ട് നളിനി ധൃതിയിൽ അടുക്കളയിലേക്ക് ചെന്നു,

ചെല്ലുമ്പോൾ താഴെ വീണുകിടക്കുന്ന വൃന്ദയെ മുടിക്കുത്തിൽ പിടിച്ച് വലിച്ചെഴുന്നേൽപ്പിക്കുന്ന ശില്പയെ ആണ് കണ്ടത്, വൃന്ദയുടെ കവിളിൽ വിരൽപ്പാട് ചുവന്നു കിടക്കുന്നു, വൃന്ദ വേദനയോടെ നിലവിളിക്കുന്നുണ്ട്,

“നെനക്ക് വ്യവിചരിക്കാൻ കുടുംബത്തീപ്പേറന്നെ ആണുങ്ങളെ കിട്ടിയോള് അല്ലേടി…”

ദേഷ്യംകൊണ്ട് ചുവന്ന മുഖത്തോടെ ശില്പ അവളുടെ മുടിയിൽ പിടിച്ചു വലിച്ചെറിഞ്ഞു, വൃന്ദ അടുക്കളയുടെ മൂലയിൽ വന്നുവീണു, വീണ്ടും അവളെടുത്തേക്ക് പാഞ്ഞു,

പെട്ടെന്ന് പുറകിൽനിന്നും കിട്ടിയ ഒരു അടിയിൽ ശില്പ നടുവ് വളച്ചു, ശില്പ പെട്ടെന്ന് വേദനകൊണ്ട് നിലവിളിച്ചു, തിരിഞ്ഞു നോക്കുമ്പോൾ കയ്യിലൊരു വിറകുകഷണവുമായി ദേഷ്യത്തോടെ കണ്ണൻ വീണ്ടുമവളെ തല്ലാനായി മുന്നോട്ടടുത്തു, ശില്പ ഒരുനിമിഷം ഭയന്ന് പുറകോട്ട് മലർന്നു വീണു,

അപ്പോഴേക്കും പുറത്തുനിന്നു ഓടിവന്ന ലത കണ്ണനെ പിടിച്ചുനിർത്തി…

“വിടെന്നെ…എന്റെ ഉണ്ണിയേച്ചിയെ തൊട്ടാ കൊല്ലും നിന്നേ…”

കണ്ണൻ ലതയുടെ കയ്യിൽ നിന്നും കുതറിക്കൊണ്ട് പറഞ്ഞു,

“മോനേ…കണ്ണാ…”

വൃന്ദ നിലത്തുനിന്നെഴുന്നേറ്റ് അവന്റെ കയ്യിൽ നിന്നും വിറകുകഷണം വാങ്ങിയെറിഞ്ഞിട്ട് അവനെ ചുറ്റിപിടിച്ചു…

അതുകണ്ട ശില്പ നിലത്തുനിന്നെഴുന്നേറ്റ് കണ്ണനെ വൃന്ദയുടെ കയ്യിൽനിന്നും വലിച്ചെടുത്ത് പുറകോട്ട് തള്ളി,

“നീയെന്നെ തല്ലി അല്ലേടാ…”

ശില്പ വീണ്ടും അവനോട് അടുത്തു, പെട്ടെന്ന് അവിടെയെത്തിയ നളിനി അവളെ പിന്നിൽനിന്നും പിടിച്ചുനിർത്തി,

വീണ വീഴ്ചയിൽ കണ്ണന്റെ നെറ്റി ഭിത്തിയിൽ ഇടിച്ചു ചോര വന്നു, കണ്ണൻ എന്നിട്ടും പോരുകോഴിയേപോലെ അവളെ നോക്കി…

“നീ നന്ദേട്ടനോട്‌ സുഖമായിട്ട് ജീവിക്കാമെന്ന് വിചാരിക്കണ്ടടി, എനിക്ക് ജീവനുണ്ടേ ഞാനത് സമ്മതിക്കൂല്ല…ഒന്നൂടെ നീയറിഞ്ഞോ നന്ദേട്ടൻ കല്യാണം കഴിക്കുന്നുണ്ടേ അതീ എന്നെയായിരിക്കും…”

ശില്പ ദേഷ്യത്തോടെ പറഞ്ഞുനിർത്തിയിട്ട് കണ്ണനെ നോക്കി തുടർന്നു,

“നീ സന്തോഷിക്കണ്ടടാ…നെനക്കുള്ളത് അച്ഛൻ വരട്ടെ ഇന്ന്…”

പറഞ്ഞിട്ട് ശില്പ ചാടിത്തുള്ളി അകത്തേക്ക് പോയി,

നളിനി ഒരുനിമിഷം നിന്നിട്ട് അവരുടെ അടുത്തേക്ക് വന്ന് കണ്ണന്റെ നെറ്റി പരിശോധിച്ചു പിന്നീട് അകത്തുപോയി ഫസ്റ്റ് എയ്ഡ് ബോക്സ്‌ കൊണ്ടുവന്നു ലതയെ ഏൽപ്പിച്ചു കണ്ണന് മരുന്ന് വച്ചുകൊടുക്കാൻ പറഞ്ഞിട്ട് അകത്തേക്ക് പോയി.

••❀••

“തലതെറിച്ചതുങ്ങള്… ഈ കുട്ടികളെ കൊല്ലാറാക്കി, അഹങ്കാരം തലക്ക് പിടിച്ചാ എന്താ ചെയ്യുന്നേ…എന്റെ മോളെങ്ങാനം ആയിരുന്നേ തല്ലിക്കൊന്ന് വാഴയ്ക്ക് വളം ഇട്ടേനെ…”

കണ്ണന്റെ നെറ്റിയിലെ മുറുവിൽ മരുന്ന് വച്ചുകൊണ്ട് ലത ദേഷ്യത്തോടെ പറഞ്ഞു,

“മോക്ക് ഞാനിത്തിരി എല അരച്ചിട്ടു തരട്ടെ…ഇല്ലേ നാളത്തേക്ക് മോഖത്തു നീരുവയ്ക്കും…”

അടുത്തിരുന്ന വൃന്ദയുടെ കവിളിൽ നിലിച്ചു കിടക്കുന്ന മൂന്ന് വിരൽപാടിൽ നോക്കിക്കൊണ്ട് ലത പറഞ്ഞു,

“വേണ്ട ചേച്ചി എനിക്കൊന്നൂല്ല…വേണേൽ ഞാനരാച്ചിട്ടൊളാം…”

വിഷമത്തോടെ കണ്ണനെ നോക്കിക്കൊണ്ട് പറഞ്ഞു.

ലത അവളെ അലിവോടെ നോക്കി

“മോക്ക് ഇഷ്ടാണോ ആ കൊച്ചനെ….നല്ല ചേർച്ചയാ നിങ്ങൾ…മോള് വേറൊന്നും ആലോചിക്കേണ്ട എങ്ങനേലും കണ്ണനേം കൊണ്ട് ഈ നരകത്തീന്ന് രക്ഷപ്പെടാൻ നോക്ക്…”

ലത അലിവോടെ പറഞ്ഞു,

വൃന്ദ വെറുതെ പുഞ്ചിരിച്ചതേയുള്ളൂ.

••❀••

വൈകിട്ട് കാവിലേക്ക് പോകുന്നവഴിയിൽ വൃന്ദയെ കാത്തു നിൽക്കുന്ന പോലെ നന്ദൻ നിൽപ്പുണ്ടായിരുന്നു. അവരെ കണ്ട് നന്ദൻ വൃന്ദയെകണ്ണെടുക്കാതെ നോക്കി നിന്നു,

പച്ച നിറത്തിൽ വെളുത്ത പൂക്കളുള്ള പാവാടയും ബ്ലൗസും, സമൃദ്ധമായ ചുരുണ്ട അരയ്ക്ക് താഴെ വരെയെത്തുന്ന മുടി തുമ്പുകെട്ടിയിട്ടിട്ടുണ്ട്, കാതിൽ ഒരു കറുത്ത പ്ലാസ്റ്റിക് സ്റ്റഡ് കഴുത്തിൽ നൂലുപോലെ ഒരു സ്വർണമാല കയ്യിൽ രണ്ട് മൂന്ന് കുപ്പിവളകൾ വലിയ കണ്ണുകളിൽ കണ്മഷി വരച്ചിട്ടുണ്ട് നല്ല ആകൃതിയോത്ത മുഖവും മൂക്കും, ചോര തുളുമ്പുന്ന മാതിരി ചുണ്ട്, വേറെ മേക്കപ്പ് ഒന്നുമില്ലാതെ തന്നെ ഒരപ്സരസിനെ പോലെ തോന്നിച്ചു, ഇതാണ് ഗ്രാമീണ സൗന്ദര്യം നന്ദൻ അവളെ നോക്കിക്കൊണ്ട് ഓർമിച്ചു, ഇത്രേം സൗന്ദര്യമുള്ള ഒരു പെൺകുട്ടി ഈ നാട്ടിലെവിടെലും ഉണ്ടോന്ന് സംശയമാ, അപ്പോഴേക്കും അവർ അവനടുത്തെത്തിയിരുന്നു,

കണ്ണന്റെ നെറ്റിയിലെ മുറിവ് കണ്ട് നന്ദൻ ചോദിച്ചു

“എന്ത് പറ്റി കണ്ണാ…നെറ്റി എങ്ങനാ മുറിഞ്ഞത്…വീണോ…”

“അത്…അവൻ മുറ്റത്ത് വീണു, അതാ…”

കണ്ണൻ എന്തോ പറയാൻ തുടങ്ങിയപ്പോൾ വൃന്ദ പെട്ടെന്ന് പറഞ്ഞു, പിന്നീട് കൈ കൊണ്ട് അവളുടെ പാട് വീണ കവിൾ മറച്ചു,

“സൂക്ഷിക്കണ്ടേ…”

കണ്ണന്റെ തലയിൽ തലോടിക്കൊണ്ട് നന്ദൻ പറഞ്ഞു. കണ്ണൻ അവനെ നോക്കി പുഞ്ചിരിച്ചു,
“തന്നെക്കണ്ട് എന്റമ്മ ഫ്ലാറ്റായി എന്ന് പറഞ്ഞാ മതീലോ…ഇവിടുന്ന് അങ്ങെത്തുന്ന വരെ തന്നെക്കുറിച്ചായിരുന്നു സംസാരം…അങ്ങനെ ആക്കാര്യത്തിൽ ഒരു തീരുമാനമായി…”

നന്ദൻ അവരോടൊപ്പം കാവിലേക്ക് നടന്നുകൊണ്ട് പറഞ്ഞു,

വൃന്ദ ഒന്നും മിണ്ടിയില്ല,

“താനെന്താ ഒന്നും മിണ്ടാത്തെ…?”

വൃന്ദ ഒന്നും മിണ്ടാതെ തലകുനിച്ച് നടക്കുന്നതുകണ്ട് നന്ദൻ ചോദിച്ചു.

വൃന്ദ നിന്നിട്ട് പേടിയോടെ ചുറ്റുപാടും നോക്കി

“പ്ലീസ്‌…നന്ദേട്ടാ എന്റൊപ്പം നടക്കരുത്, മാത്രമല്ല നന്ദേട്ടനെ അങ്ങനെ കാണാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്, നന്ദേട്ടൻ നന്ദേട്ടന്റെ അമ്മയോടും പറഞ്ഞു മനസ്സിലാക്കണം, നല്ലൊരു അമ്മയാണ് നന്ദേട്ടന്റെ…”

വൃന്ദ ഒരുനിമിഷം നിന്ന് ഇത് പറഞ്ഞിട്ട് വീണ്ടും മുന്നോട്ട് നടന്നു.

പെട്ടെന്ന് വൃന്ദ അങ്ങനെ പറഞ്ഞതിൽ ഒരമ്പരപ്പായിരുന്നു നന്ദന് പെട്ടെന്ന് അന്താളിപ്പ് മാറി നന്ദൻ വൃന്ദയുടെ വഴി തടഞ്ഞു നിന്നു,

“ഈ പറഞ്ഞത് എനിക്ക് മനസ്സിലായില്ല, അതൊന്ന് വ്യക്തമാക്കിയാ കൊള്ളാം…”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“എനിക്ക് കൂടുതലൊന്നും പറയാനില്ല നന്ദേട്ടൻ ഇക്കാര്യവും പറഞ്ഞ് എന്റൊപ്പം നടക്കരുത്…”

വൃന്ദയുടെ കണ്ണുകൾ നിറഞ്ഞു, വൃന്ദ പെട്ടെന്ന് മുന്നോട്ട് നടന്നു.

“എന്നെ ഇഷ്ടപെടാത്തതിന്റെ കാര്യം ഇതുവരെ താൻ പറഞ്ഞിട്ടില്ല അതറിയുന്നവരെ ഈ ആലോചന മുന്നോട്ട് പോകും,”

നന്ദൻ പുറകിൽനിന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു.

••❀••

വൃന്ദ കാവിൽ വിളക്ക് കൊളുത്തി കൈകൂപ്പി പ്രാർത്ഥിച്ചു, അവളുടെ കണ്ണുകളിൽനിന്നും കണ്ണുനീർ തൊഴുത്തുനിൽക്കുന്ന കൈകളിലേക്ക് വീഴുന്നുണ്ടായിരുന്നു,

“അമ്മേ… എന്തിനാ അമ്മേ ഞങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നേ…പപ്പേടേം അമ്മേടേം കൂടെ ഞങ്ങളെക്കൂടി കൊണ്ട് പൊയ്ക്കൂടയിരുന്നോ, എന്നേലും ഒരു നല്ലകാലം വരുമെന്ന് വിചാരിച്ചിരുന്നു, ഒരുനേരമെങ്കിലും എന്റെ കണ്ണന് വയറുനിറച്ചു ആഹാരം കൊടുക്കണമെന്നേ എനിക്കുള്ളു അതിനെങ്കിലും കഴിയണേ അമ്മേ….”

“മോളേ…”

കാവിന് പുറത്തുനിന്നും ഒരു വിളി കേട്ട് പ്രാർത്ഥിക്കുകയായിരുന്ന കണ്ണനും വൃന്ദയും തിരിഞ്ഞുനോക്കി, കാവിന് വെളിയിൽ ഒരു കൈനോട്ടക്കാരി നിൽക്കുന്നു, ഒരു നാൽപതിനുമുകളിൽ പ്രായം കാണും,

കടഞ്ഞെടുത്തപോലെ ഒതുങ്ങിയ ശരീരം,

സമൃദ്ധമായ മുടി ജടകെട്ടി വച്ചിരിക്കുന്നു,

കാണാൻ ഭംഗിയുള്ള മുഖം, നല്ല നിറം,

കാതിൽ തണ്ടാട്ടി,

മൂക്കൂത്തിയിൽ ചുവന്ന കല്ല് തിളങ്ങുന്നു,

വെറ്റില മുറുക്കി ചുവന്ന ചുണ്ടുകൾ,

കഴുത്തിൽ രുദ്രാക്ഷം,

വലതുകയ്യിൽ സർപ്പത്തെ പോലെ തോന്നിക്കുന്ന ഒരു വള,

കാവി ആണ് വേഷം കാലിൽ തള,

കയ്യിലൊരു കിളിക്കൂട്,

കണ്ടാൽ അറിയാം ചെറുപ്പത്തിൽ അതിസുന്ദരി ആയിരുന്നു എന്ന്,

അവരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നു, വല്ലാത്തൊരു സുഗന്ധം അവർക്ക് ചുറ്റും പടർന്നു…

കണ്ണനും വൃന്ദയും അവരെക്കണ്ട് പുറത്തേക്ക് വന്നു,

“ആരാ…? അമ്മ എവിടുന്നാ…?”

വൃന്ദ ചോദിച്ചു

“കൊറച്ചു വെള്ളം തരോ മോളേ കുടിക്കാൻ…?”

അവർ വൃന്ദയോട് ചോദിച്ചു.

അവൾ പെട്ടെന്ന് ഒരു മൊന്തയുമായി കിണറ്റിന്കരയിലേക്ക് പോയി,

കണ്ണൻ കിളിക്കൂടിൽ കൗതുകത്തോടെ നോക്കി നിൽക്കുന്നുണ്ട്,

“മോന്റെ പേരെന്താ…?”

അവർ വാത്സല്യത്തോടെ ചോദിച്ചു.

“കണ്ണൻ”

“മോന്റെ നെറ്റിയിലെന്താ പറ്റിയേ…?”

“അത്… ഞാൻ… മുറ്റത്ത് വീണു, അങ്ങനെ മുറിഞ്ഞതാ…”

കണ്ണൻ വിക്കി വിക്കി പറഞ്ഞു

“ആണോ…?”

സംശയത്തോടെ നെറ്റി ചുളിച്ച് പുഞ്ചിരിച്ചുകൊണ്ട് കണ്ണനോട് ചോദിച്ചു, കണ്ണൻ പതിയെ തല താഴ്ത്തി

“നമ്മട വെഷമങ്ങൾ ആരോടും പറയരുതെന്നാ… കാവിലമ്മയോട് മാത്രേ പറയാൻ പാടുള്ളൂന്നാ ഉണ്ണിയേച്ചി പറഞ്ഞേക്കുന്നേ…”

കണ്ണൻ വിഷമത്തോടെ പറഞ്ഞു

“എന്നിട്ട് കണ്ണന്റെ വെഷമൊന്നും കാവിലമ്മയോട് പറഞ്ഞില്ലല്ലോ, ചേച്ചിക്ക് നല്ലത് വരണേ… എന്നല്ലേ പറഞ്ഞുള്ളു…”

അവർ പുഞ്ചിരിച്ചുകൊണ്ട് കണ്ണന്റെ കവിളിൽ തഴുകിക്കൊണ്ട് ചോദിച്ചു,

കണ്ണൻ ഞെട്ടലോടെ അവരെ നോക്കി,

“കാക്കാത്തിയമ്മക്ക് ഞാൻ മനസ്സീപ്പറഞ്ഞത് എങ്ങനെ മനസ്സിലായി…? “

കണ്ണൻ അത്ഭുതത്തോടെ ചോദിച്ചു

“കാക്കത്തിയമ്മ മുഖം നോക്കി ലക്ഷണം പറയുന്ന ആളാ…”

അവർ ചിരിച്ചുകൊണ്ട് പറഞ്ഞു,

കണ്ണനത് വിശ്വാസം വന്നപ്പോലെ കിളിക്കൂടിലേക്ക് നോക്കി, എന്നിട്ട് പതിയെ പറഞ്ഞു,

“എന്റെ ഉണ്ണിയേച്ചി പാവാ… എനിക്ക് ഉണ്ണിയേച്ചി മാത്രേയുള്ളു, എനിക്ക് വലിയിഷ്ടാ ഉണ്ണിയേച്ചിനെ, അതാ ഞാനങ്ങനെ പ്രാർത്ഥിക്കുന്നത്…”

അപ്പോഴേക്കും വൃന്ദ വെള്ളവുമായെത്തി, വെള്ളം അവർക്ക് നീട്ടി, അവരത് വാങ്ങി വെറ്റിലചണ്ടി പുറത്തേക്ക് തുപ്പി വായ കഴുകി വെള്ളം കുടിച്ച് മൊന്ത തിരികെ കൊടുത്തു,

“മോളും മുറ്റത്തുവീണോ…? “

അവളുടെ കവിളിലെ പാട് നോക്കിക്കൊണ്ട് ചോദിച്ചു, വൃന്ദ പെട്ടെന്ന് കവിളിൽ തൊട്ടു,

“മോള് സങ്കടപ്പെടേണ്ട, നിങ്ങളുടെ കഷ്ടപ്പാട് ഉടനെ തീരും… മോക്ക് ആരും മോഹിക്കുന്ന ഒരു രാജകുമാരൻ വരും… അവൻ മോളേ ജീവനെപ്പോലെ സ്നേഹിക്കും, നിങ്ങടെ കഷ്ടപ്പാടെല്ലാം കാവിലമ്മ കാണുന്നുണ്ട്.”

വൃന്ദ അതെല്ലാം കേട്ട് പുഞ്ചിരിച്ചുകൊണ്ട് കേട്ടിരുന്നു,

“എന്താ മോൾക്ക്‌ എന്നെ വിശ്വാസമായില്ലേ… എന്നാ ഞാനൊരൂട്ടം പറയട്ടേ…?”

അവർ കുറച്ചുനേരം അവളുടെ മുഖത്ത് നോക്കിയിരുന്നു എന്നിട്ട് പറഞ്ഞു

“മോള് ജനിച്ചത് മകയിരം നക്ഷത്രത്തിലല്ലേ…?

കുട്ടികാലത്തു വലതുകാലിന് വലിയൊരു അപകടം പറ്റിയില്ലേ…?

എല്ലാരേം പറഞ്ഞതല്ലേ ഇനി രണ്ടുകാലിൽ നടക്കില്ലാന്ന്…?

പിന്നീട് എന്നെപ്പോലൊരു കാക്കാത്തി വീട്ടില് വന്ന് വിഘ്‌നേശ്വരന് വഴിപാട് കഴിപ്പിക്കാൻ പറഞ്ഞിട്ടല്ലേ മോള് നടന്ന് തുടങ്ങിയത്…

മോളുടെ അമ്മേടേം മോളുടേം കഴുത്തിന്പിറകിൽ ഒരു കറുത്ത മറുകില്ലേ…?”

വൃന്ദ പകപ്പോടെ അവരുടെ മുഖത്തേക്ക് നോക്കിയിരുന്നു,

“പിന്നെ മോൾക്ക് മാത്രമറിയാവുന്ന ഒരു കാര്യം ഞാ പറയട്ടെ…

മോള് നെഞ്ചിൽ പച്ചക്കുത്തിയ നീലക്കണ്ണുകളുള്ള ഒരു സുന്ദരനായ ഒരു യുവാവ് മോളേ വിഷമങ്ങളിൽ നിന്നും രക്ഷിക്കാൻ വരുന്നതായി സ്വപ്നം കാണാറില്ലേ…”

കാക്കാത്തി അവളുടെ മുഖത്തുനോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞുനിർത്തി.

“ന്റെ കാവിലമ്മേ….”

വൃന്ദ അമ്പരന്ന് നെഞ്ചിൽ കൈവച്ചു വിളിച്ചു. കണ്ണൻ അത്ഭുതത്തോടെ നോക്കിയിരുന്നു.

“കാക്കാത്തിയമ്മ പറഞ്ഞാ തെറ്റില്ല നോക്കിക്കോ…”

അവർ പോകാനായി എഴുനേറ്റുകൊണ്ട് പറഞ്ഞു,

“കാക്കാത്തിയമ്മേടെ പേരെന്താ…?”

കണ്ണൻ ചോദിച്ചു

“മക്കൾ അമ്മയെന്നോ കാക്കാത്തിയമ്മയെന്നോ വിളിച്ചോ…”

“കാക്കാത്തിയമ്മ പോവാണോ…?”

കണ്ണൻ ചോദിച്ചു

“എന്നെക്കൊണ്ട് നിങ്ങൾക്കെന്ത് ആവശ്യമുണ്ടേലും കാക്കത്തിയമ്മ അപ്പൊ മുന്നിലുണ്ടാവും…ഇപ്പൊ ഞാൻ പോട്ടെ…”

അവർ കാവിന് പുറത്തേക്ക് ഇറങ്ങി പാട വരമ്പിലൂടെ ദൂരേക്ക് നടന്നുപോയി,
അന്ന് രാത്രി രാജേന്ദ്രൻ വന്നാലുണ്ടാകുന്ന പുകിലുകളലോചിച്ചു വൃന്ദക്ക് മനസ്സമാധാനം ഉണ്ടായില്ല അവൾ ഇടക്കിടക്ക് ഗേറ്റിലേക്ക് നോക്കും, കുറച്ചു കഴിഞ്ഞു രാജേന്ദ്രന്റെ കാർ വന്നപ്പോ വൃന്ദയുടെ നെഞ്ച് പട പട ഇടിക്കാൻ തുടങ്ങി,

രാജേന്ദ്രൻ പതിവ്പോലെ കുളിച്ചു ഭക്ഷണം കഴിക്കാൻ ടേബിളിന് മുന്നിലെത്തി, നളിനി ഭക്ഷണം വിളമ്പി.

“നളിനി മോളെവിടെ വിളിക്ക് അവൾക്ക് ഭക്ഷണം കഴിക്കണ്ടേ…?”

“രാജേട്ടൻ കഴിച്ചോ…അവക്കിപ്പോ വേണ്ടാന്ന്, തലവേദനയെങ്ങാണ്ടാന്ന്…”

അതുകേട്ടു രാജേന്ദ്രൻ എഴുന്നേറ്റ് ശില്പയുടെ മുറിയിലെത്തി,

“അച്ഛന്റെ മോക്ക് എന്താ പറ്റ്യേ…തലവേദനാണെന്ന് അമ്മ പറഞ്ഞു…”

രാജേന്ദ്രനെ കണ്ടതും അവൾ വിങ്ങികരയാൻ തുടങ്ങി,

“അയ്യോ…എന്താ മോള് കരയുന്നേ വയ്യേ…എങ്കി ഹോസ്പിറ്റലിൽ പോകാം…”

രാജേന്ദ്രൻ അമ്പരപ്പോടെ ചോദിച്ചു,

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“അത്…അച്ഛാ ഞാനിന്ന് ഉണ്ണിയോട് കുറച്ചു ദേഷ്യപ്പെട്ടു സംസാരിച്ചാരുന്നു…അപ്പൊ ആ കുരുത്തംകെട്ട ചെറുക്കൻ എന്നെ ഒരു കമ്പി കൊണ്ട് പൊതിരെ തല്ലി കൊല്ലറാക്കി…എന്റെ നടു ഒടിഞ്ഞെന്നാ തോന്നുന്നേ എനിക്കിപ്പോ എണീക്കാൻപോലും പറ്റുന്നില്ല…അമ്മേ…”

ശില്പ നടുവിൽ താങ്ങി വേദനയോടെ കരഞ്ഞു

രാജേന്ദ്രന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു വിറച്ചു, എന്നിട്ട് നളിനിയോടായി അലറി

“എവിടെടി അവൻ…?”

അയാൾ ചാടിയിറങ്ങി അലമാരയുടെ മുകളിൽ വച്ചിരുന്ന ചൂരൽ എടുത്ത് അടുക്കളയിലേക്ക് പാഞ്ഞു ചെന്നു, നളിനി അയാളെ തടയാൻ നോക്കി, അയാൾ അവളെ കുടഞ്ഞു തെറിപ്പിച്ചു,

അപ്പോൾ അടുക്കളയിൽ ഒരു മൂലയിൽ ഇരിക്കുകയായിരുന്നു കണ്ണൻ, വൃന്ദ ഗേറ്റ് അടക്കാൻ പുറത്തേക്ക് പോയിരുന്നു,

അടുക്കളയിലെത്തിയ രാജേന്ദ്രൻ കണ്ണനെ ഒരു കയ്യിൽ തൂക്കിയെടുത്ത് ചൂരലിന് ആഞ്ഞടിച്ചു, കണ്ണൻ വലിയ വായിൽ നിലവിളിച്ചു, അയാൾ അവനെ തലങ്ങും വിലങ്ങും തല്ലുന്നുണ്ടായിരുന്നു, തല്ലല്ലേ വലിയച്ചാന്ന് കണ്ണൻ നിലവിളിക്കുണ്ടയിരുന്നു, ആ കാഴ്ച കാണാൻ ശില്പ ക്രൂരമായ പുഞ്ചിരിയോടെ അടുക്കള വാതിൽക്കൽ കയ്യും കെട്ടി നിന്നു, കണ്ണന്റെ നിലവിളിക്കേട്ട് വൃന്ദ ഓടിപ്പാഞ്ഞു വന്ന് രാജേന്ദ്രന്റെ കാലിൽ വീണു,

“അവനെ തല്ലല്ലേ വലിയച്ഛാ അവൻ കുഞ്ഞല്ലേ, ഞാൻ കാലുപിടിക്കാം…”

വൃന്ദ അയാളുടെ കാലിൽ കെട്ടിപ്പിടിച്ച് അലമുറയിട്ടു…

“ഛീ…മാറടി മൂധേവി…”

രാജേന്ദ്രൻ അവളെ കാല് കുടഞ്ഞെറിഞ്ഞു, കണ്ണനപ്പോഴും നിലവിളിക്കുന്നുണ്ടായിരുന്നു,

ദൂരേക്ക് വീണ വൃന്ദ ചാടിപിടഞ്ഞെഴുന്നേറ്റ് കണ്ണനെ ചുറ്റിപ്പിടിച്ചു, പിന്നീടുള്ള അടിയെല്ലാം വൃന്ദക്കാണ് കിട്ടിയത്, അവൾ കണ്ണനെ തന്റെ ദേഹത്തേക്ക് ചേർത്ത് പൊതിഞ്ഞുപിടിച്ചു, കൈ കഴച്ചപ്പോൾ രാജേന്ദ്രൻ തല്ല് നിർത്തി,

“വന്ന് വന്ന് ഈ വീട്ടില് ഗുണ്ടായിസവും തുടങ്ങിയോ…? അസത്തുക്കള്…ഇവിടെ മര്യാദക്ക് കഴിഞ്ഞോണം…പരിഷകൾ…”

അയാൾ അലറിക്കൊണ്ട് വൃന്ദയെ ചവിട്ടി നിലത്തിട്ടു,

“മതി രാജേട്ടാ…”

നളിനി അയാളെ തടഞ്ഞുകൊണ്ട് പറഞ്ഞു,

അയാൾ പുറത്തേക്ക് പോയി, നളിനി ഒരു നിമിഷം വൃന്ദയെയും കണ്ണനെയും നോക്കി നളിനിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു പിന്നീട് ശില്പയെ കത്തുന്ന ഒരു നോട്ടം നോക്കിയിട്ട് അയാളുടെ പുറകെ പോയി.

ശില്പ പുഞ്ചിരിയോടെ അവരുടെ അടുത്തേക്ക് വന്നു, കുറച്ചു നേരം അവരെത്തന്നെ നോക്കിനിന്നു പിന്നീട് കുനിഞ്ഞ് വൃന്ദയുടെ കവിളിൽ കുത്തിപ്പിടിച്ചു മുഖം തന്റെ നേർക്ക് തിരിച്ചു, അപ്പോഴും അവർ രണ്ടുപേരും എങ്ങലടിക്കുന്നുണ്ടായിരുന്നു,

“ഇപ്പൊ മനസ്സിലായോടി എന്നോട് കളിച്ചാലുള്ള ഗതി, ഇതൊന്നുമായില്ല അടുത്തത് ഉടനെ വരുന്നുണ്ട്, പിന്നത്തേത് നീ താങ്ങില്ല”

കണ്ണൻ ദേഷ്യത്തിൽ അവളെ നോക്കുന്നുണ്ടായിരുന്നു

“എന്താടാ നോക്കിപ്പേടിപ്പിക്കുന്നെ…നിന്നെയൊന്നും സുഖിച്ചു ജീവിക്കാൻ ഞാൻ സമ്മതിക്കില്ലടാ… എന്നെ തല്ലിയേന് നീ ഇനീം അനുഭവിക്കും കേട്ടോടാ…”

ശില്പ പുറത്തേക്ക് പോയി.

••❀••

അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ വൃന്ദ കണ്ണന്റെ തല്ല്കൊണ്ട് തിണർത്ത പാടിൽ കയ്യോടിച്ചു വിതുമ്പി കരഞ്ഞു,

“എന്തിനാ ഉണ്ണിയേച്ചി കരയുന്നേ…? എനിക്ക് കൊഴപ്പൊന്നൂല്ലാ…”

കണ്ണൻ അവളുടെ നേർക്ക് തിരിഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു.

വൃന്ദ ദാവണി കൊണ്ട് കണ്ണ് തുടച്ചിട്ട് അവനെ നോക്കി പുഞ്ചിരിച്ചു,

കണ്ണൻ അവളുടെ വയറിനു കുറുകെയും കയ്യിലും കഴുത്തിലും തിനർത്തുകിടക്കുന്ന പാടുകളിലേക്ക് പതിയെ വിരലോടിച്ചു,

“ഉണ്ണിയേച്ചിയെന്തിനാ എന്നെ വന്നു പിടിച്ചത് അതോണ്ടല്ലേ ഉണ്ണിയേച്ചിക്കും തല്ല് കിട്ടിയത്…വലിയച്ഛൻ കൈ കഴക്കുമ്പോ തല്ല് നിർത്തിയേനെയല്ലോ…”

കണ്ണൻ അവളോട് പറഞ്ഞു, അതിന് വൃന്ദയൊന്നും പറയാതെ അവനെ ചേർത്ത് കെട്ടിപിടിച്ചു കരഞ്ഞു.

“മോൻ ഒന്നും കഴിച്ചില്ലല്ലോ ഉണ്ണിയേച്ചി ചോറ് വാരി തരട്ടെ…?”

വൃന്ദ കുറച്ചു കഴിഞ്ഞ് അവനോട് ചോദിച്ചു

“വേണ്ട ഉണ്ണിയേച്ചി കഴിച്ചോ…എനിക്ക് വേണ്ട…”

വൃന്ദ നിർബന്ധിക്കാൻ പോയില്ല അവൾ അവനെ ചേർത്തുപിടിച്ചു കിടന്നു.

••❀••

നളിനി ഉറങ്ങാൻ കിടക്കുമ്പോൾ രാജേന്ദ്രനോട് കല്യാണക്കാര്യം അവതരിപ്പിച്ചു,

“രാജേട്ടാ…ഇന്ന് ശ്യാമയും മോനും ഇവിടെ വന്നിരുന്നു…”

“മ്…”

എന്താ കാര്യം എന്നർത്ഥത്തിൽ അയാളൊന്ന് മൂളി

“ഒരു കല്യാണലോചനയുമായിട്ടാ അവർ വന്നത്…”

രാജേന്ദ്രൻ വിശ്വാസം വരാത്തപോലെ ഞെട്ടി നളിനിയെ നോക്കി.

“ആഹാ.. നല്ല ബന്ധമാണല്ലോ…ആ ടൗണിലെ ശ്രീനന്ദനം ഷോപ്പിംഗ് കോംപ്ലക്സ് പോലും കോടികളുടെ മൊതലാ…. അല്ലാതെ സ്വത്തുക്കൾ വേറേം…ഇത് നടന്നാ നമ്മടെ ഭാഗ്യാ…എന്നിട്ട് നീയെന്ത് പറഞ്ഞു…?”

അയാൾ താല്പര്യത്തോടെ ചാടിഎണീറ്റ് നളിനിയോട് ചോദിച്ചു… അയാളുടെ ഭവമാറ്റം കണ്ട് നളിനി അതിശയിച്ചു പോയി, ഒരു നിമിഷം അയാളുടെ മുഖത്ത് നോക്കി പതിയെ പറഞ്ഞു

“അത്…രാജേട്ടാ ആലോചന വന്നത് നമ്മുടെ മോൾക്കല്ല…”

രാജേന്ദ്രൻ ഒന്ന് ഞെട്ടി,

“പിന്നാർക്ക്…???”

അയാൾ അമ്പരപ്പോടെ ചോദിച്ചു

“അത്.. ഉണ്ണിക്കാ ആലോചന വന്നിരിക്കുന്നത്…അവിടുത്തെ കുട്ടി ഉണ്ണിയേക്കണ്ട് ഇഷ്ടപ്പെട്ട് ആലോചനയുമായി വന്നതാ…അതിന്റെ കാര്യം പറഞ്ഞാ നമ്മുടെ മോളും ആ പിള്ളേരും തമ്മിൽ വഴക്ക്കൂടിയത്”

രാജേന്ദ്രൻ വല്ലാത്ത ഭാവത്തോടെ നളിനിയെ നോക്കി,

“അതിനെന്തിനാ അവര് തമ്മിൽ വഴക്കുകൂടുന്നത്…?”

രാജേന്ദ്രൻ സംശയത്തോടെ ചോദിച്ചു.

“അത് ശില്പക്ക് ആ നന്ദനോട് ചെറിയ താൽപ്പര്യമുണ്ടെന്ന് തോന്നുന്നു…”

അതുകേട്ട് രാജേന്ദ്രൻന്റെ കണ്ണുകൾ തിളങ്ങി,

“എന്നവൾ നിന്നോട് പറഞ്ഞോ…?”

“എനിക്കങ്ങനെ തോന്നി….പക്ഷേ രാജേട്ടാ അവർക്കിഷ്ടം ഉണ്ണിയേ അല്ലേ അപ്പൊ അത് നടത്തികൊടുക്കുന്നതല്ലേ നല്ലത്, മാത്രോല്ല അതോടെ അവരെക്കൊണ്ടുള്ള ശല്യം തീരോല്ലോ…”

രാജേന്ദ്രൻ നളിനിയെ മിഴി കൂർപ്പിച്ചോന്ന് നോക്കി
“ആ ശല്യം ഞാനങ്ങു സഹിച്ചോളാം…, ഞാൻ വെറും മണ്ടനാണെന്ന് നെനക്ക് വല്ല തോന്നലുമുണ്ടെ അതങ്ങ് മാറ്റി വച്ചേക്ക്… ഇത്രേം നല്ലൊരാവസരം വന്നപ്പോ സ്വന്തം മോളുടെ സുഖോം സന്തോഷോം അല്ല പെങ്ങടെ മോളുടെ സന്തോഷമാണ് നിനക്ക് വലുത്…അങ്ങനെ വല്ല മോഹോം ഉണ്ടേൽ അതെല്ലാം മാറ്റി വച്ചേക്ക്, ഈ കാണുന്നതെല്ലാം ഒറ്റയടിക്ക് കൈവിട്ടുകളയാൻ ഞാൻ മണ്ടനൊന്നുമല്ല, ഇതെല്ലാം എന്റെ മോൾക്ക് മാത്രം അവകാശപെട്ടതാ, ഒരുത്തിക്കും ഞാനിത് കൊടുക്കില്ല, ഞാൻ പറയുന്നതനുസരിച്ചു നിൽക്കാൻ പറ്റുമെങ്കിൽ നിനക്കിവിടെ കഴിയാം അല്ലേ എന്നെ നിനക്കറിയാലോ….”

അവസാന വാചകം ഒരു ഭീക്ഷണിയുടെ സ്വരത്തിൽ പറഞ്ഞു.

“രാജേട്ടാ, ഈ ചെയ്യുന്നതൊന്നും കാവിലമ്മ പൊറുക്കില്ല…ഇപ്പൊത്തന്നെ ഒരുപാട് പാപങ്ങൾ നിങ്ങള് ചെയ്തിട്ടുണ്ട്…ഇതിനെല്ലാം ഒരു തിരിച്ചടി ഉണ്ടാകും മറക്കണ്ട….”

“ഓ…. നീയെന്നെ ഭീഷണിപ്പെടുത്തുവാണോ…എന്നാ കേട്ടോ, ഈ രാജേന്ദ്രൻ ആഗ്രഹിച്ചിട്ടുള്ളതെല്ലാം നടത്തിയിട്ടുണ്ട്, ഞാനത് പറഞ്ഞു തരണ്ടലോ…അതുപോലെ ഈ സ്വത്തുക്കളും ഞാൻ നേടും ഇനി വേണ്ടിവന്നാൽ…”

അയാൾ കടുപ്പിച്ചു നോക്കിക്കൊണ്ട് നിർത്തി,

നളിനി പിന്നീടൊന്നും പറയാതെ തിരിഞ്ഞുകിടന്ന് കണ്ണുനീർഒപ്പി.

••❀••

‘നിലാവെളിച്ചത്തിൽ കൊടുംകാട്ടിലൂടെ ഒരു പെൺകുട്ടി കിതപ്പോടെ ഓടിക്കൊണ്ടിരുന്നു അവൾ എന്തോ മാറിലടക്കിപിടിച്ചിട്ടുണ്ട് ഒരിക്കലും വിട്ടുകളയില്ലായെന്നപോലെ, അവളുടെ മുട്ടിനൊപ്പം അഴിഞ്ഞുകിടക്കുന്ന മുടി ഓട്ടത്തിൽ ഉലയുന്നുണ്ട്,

അവൾക്ക് പിന്നാലെ കുറേ ചെന്നായകൾ അവളെ കടിച്ചുകീറാനെന്നവണ്ണം പിന്തുടരുന്നുണ്ടായിരുന്നു, അവൾ തളർച്ചയോടെ ഓടിക്കൊണ്ടിരുന്നു,

തനിക്കേറ്റവും പ്രിയപ്പെട്ടവളാണ്… തനിക്കവളെ രക്ഷിക്കണം എന്നുണ്ട് പക്ഷേ വിരലുപോലും അനക്കാൻ വയ്യാത്തവണ്ണം താൻ ചങ്ങലകളാൽ ബന്ധസ്ഥനാണ്, അവൻ നിസ്സഹായതയോടെ അവളെ നോക്കി… അവൾ അവസാനം തളർന്നു കുഴഞ്ഞു മുട്ടിലിരുന്നു മാറോടടക്കിപിടിച്ചിരുന്നത് ഒന്നുകൂടി അമർത്തിപ്പിടിച്ചു നിസ്സഹായതയോടെ ചുറ്റും നോക്കി, പിന്നീട് കുനിഞ്ഞിരുന്നു,

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
എവിടെനിന്നോ ഒരു മിന്നാമിനുങ്ങ് തന്റെ മുന്നിലെത്തി തന്റെ ദേഹത്തിരുന്നു അതിന്റെ പ്രകാശം കാണേക്കാണേ വലുതായി തന്റെ ദേഹം മുഴുവൻ നിറഞ്ഞു, തന്റെയുള്ളിൽ ഒരു ഊർജ്ജം നിറയുന്നത് താൻ അറിയുന്നു,

“ആാാ…ഹ്….”

താൻ അലറിവിളിച്ചു ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞു, തൊട്ടടുത്തായി കിടന്ന വാൾ കയ്യിലെടുത്തു,

പിന്നീട് ചെന്നായകൾക്ക് നേരെ പാഞ്ഞു, അവൾക്ക് നേരെ കുരച്ചു ചാടിയ ചെന്നായകളെ നിഷ്കരുണം തലയറുത്ത് കൊന്നിട്ടു… പതിയെ അവൾക്കരികിലേക്ക് നടന്നു പുറന്തിരിഞ്ഞു തലകുനിച്ചിരിക്കുന്ന അവൾ പതിയെ മുഖമുയർത്തി ചുറ്റും നോക്കി, അപ്പോഴും ആ മങ്ങിയ വെളിച്ചത്തിൽ അവളുടെ മുഖം കാണാൻ കഴിയുന്നുണ്ടായിരുന്നില്ല താൻ തന്റെ കൈകൾ അവൾക്ക് നേരെ നീട്ടി, അവൾ മടിച്ചുകൊണ്ട് കൈയിലേക്ക് അവളുടെ കൈചേർത്തു പതിയെ എഴുന്നേറ്റു, തന്റെ മുഖത്തേക്ക് നോക്കി മരങ്ങൾക്കിടയിൽനിന്നും വന്ന നിലാവെളിച്ചത്തിൽ മനോഹരമായ ആ ഉണ്ടക്കണ്ണുകൾ താൻ കണ്ടു, പെട്ടെന്ന് അവൾ കുഴഞ്ഞു തന്റെ നെഞ്ചിലേക്ക് വീണു, അവൾക്കൊരു ചന്ദനത്തിന്റെ ഹൃദ്യമായ സുഗന്ധമായിരുന്നു, കുഴഞ്ഞു വീണപ്പോൾ അവളുടെ മുടി ഒരു ഭാഗത്തേക്ക്‌ മാറി, അവളുടെ പിൻകഴുത്തിൽ നാണയത്തിന്റെ വട്ടത്തിൽ ഒരു മറുക്, അതവളുടെ കഴുത്തിന്റെ ഭംഗിക്കൂട്ടി, അപ്പോഴേക്കും അവന് കാലുകൾ കുഴഞ്ഞു അവളുമായി തറയിലേക്കിരുന്നു…’

രുദ്ര് പെട്ടെന്ന് കണ്ണ് തുറന്നു, ബെഡ് ലാമ്പ് ഓൺ ചെയ്തു, തൊട്ടടുത്ത് വായുംപൊളിച്ചു കിടന്നുറങ്ങുന്ന ഭൈരവിനെ ഒന്ന് നോക്കി,

രുദ്ര് വിശ്വനാഥ്…,

കണ്ടാൽ ഒരു പരസ്യമോഡലിനെപ്പോലെ സുന്ദരൻ ആറടിയിൽ കൂടുതൽ ഉയരം, ദിവസവും വർക്ഔട്ട് ചെയ്യുന്നതുകൊണ്ട് നല്ല സിക്സ്പാക്ക് ദേഹം, മുഖത്തെ താടി വെട്ടിയൊതുക്കി വച്ചിരിക്കുന്നു എല്ലാത്തിനും ഉപരി അവന്റെ നീലക്കണ്ണുകൾ കണ്ടാൽ ഏത് പെണ്ണും നോക്കി നിന്നുപോകും,

രുദ്ര് പെട്ടെന്നെഴുന്നേറ്റു അടുത്തുള്ള ടേബിളിൽ ടേബിളിലിൽ ഇരുന്ന ഡയറി എടുത്തു അതിൽ അവൻ വരച്ചിരുന്ന രണ്ട് മനോഹരമായ കണ്ണുകളിൽ അവനുറ്റുനോക്കി,

‘ആരാണ് നീ… എന്തിനാണ് നിന്റെ മിഴികൾ എന്റെ സ്വപ്നങ്ങളിൽ എന്നെ വേട്ടയാടുന്നത്, ഒരിക്കലും കണ്ടിട്ടില്ലാത്ത ഇനിയെന്നെങ്കിലും കാണുമോ എന്നുറപ്പില്ലാത്ത നിന്നെ മിഴികളെ ഞാനിന്ന് പ്രണയിക്കുന്നു, എങ്കിലും ഞാൻ നിന്നെ കണ്ടെത്താൻ ശ്രമിക്കും, കണ്ടെത്തിയാലും നീയെന്നെ തിരിച്ചറിയുമോ…? നിന്റെ ആ മിഴികൾ എനിക്ക് സ്വന്തമാകുമോ…? അറിയില്ല…’

ആ ഡയറിയിൽ എഴുതിച്ചേർത്തു…

അവൻ ജനലിലൂടെ പുറത്തേക്ക് നോക്കി… നോക്കെത്തദൂരത്തോളം പരന്നുകിടക്കുന്ന നേൽപ്പാട ങ്ങൾ… തെൻദേശം എന്ന ഗ്രാമം പുലർച്ചയുടെ ആലസ്യത്തിലായിരുന്നു… കേരളത്തിലും തമിഴ്‌നാട്ടിനും അതിർത്തി പങ്കിടുന്ന ഗ്രാമമാണ് തെൻദേശം, അവിടുത്തെ പ്രമാണിയായിരുന്നു വീരസാമി നായ്ക്കർ… അയാളുടെ രണ്ടുമക്കളിൽ മൂത്തവൾ വരലക്ഷ്മിയുടെയും പണ്ട് ദേവടത്ത് നിന്നും പുറപ്പെട്ടുപോയ വിശ്വനാഥന്റെയും മകനാണ് രുദ്ര്, രുദ്രിന്റെ ജനനത്തോടെ വരലക്ഷ്മി മരിച്ചു, പിന്നീട് വരലക്ഷ്മിയുടെ അനുജത്തി സീതലക്ഷ്മിയായിരുന്നു രുദ്രിനെ വളർത്തിയത്, സീതലക്ഷ്മിക്ക് കല്യാണലോചനകൾ വന്നപ്പോൾ രുദ്രിനെ പിരിയാൻ വയ്യാത്തതുകൊണ്ട് അവൾക്ക് കല്യാണമേ വേണ്ട എന്ന് തീരുമാനിച്ചു, പിന്നീട് എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി വിശ്വനാഥൻ സീതലക്ഷ്മിയേ ജീവിതത്തിലേക്ക് കൂടെ കൂട്ടി, പിന്നീട് വർഷങ്ങൾ കഴിഞ്ഞ് അവർക്കുണ്ടായ കുട്ടിയാണ് രുദ്രിന്റെ അനുജത്തി മാളവിക എന്ന കുഞ്ഞി.

ഓമനത്തം തോന്നുന്ന മുഖവും വലിയ കണ്ണുകളും എല്ലാം കുഞ്ഞിയെ ഒരു കുഞ്ഞു പാവക്കുട്ടിയെപ്പോലെ തോന്നിക്കും

“നെനക്ക് ഒറക്കൊല്ലേടാ മൈരേ…??”

ഭൈരവിന്റെ ശബ്ദം കേട്ട് രുദ്ര് തിരിഞ്ഞ് അവനെ നോക്കി ഭൈരവ് തലയുയർത്തി അവനെ നോക്കി കിടന്നുകൊണ്ടാണ് ചോദിച്ചത്, ഭൈരവ് ഉറങ്ങാൻ കിടക്കുമ്പോൾ കണ്ട അതേ പൊസിഷനിൽ തന്നെയായിരുന്നു രുദ്രിന്റെ ഇരുപ്പ്…

രുദ്ര് അവനെ കലിപ്പിച്ചു നോക്കി, അവന്റെ മുൻപിൽ ഇരിക്കുന്ന ഡയറിയിൽ ഭൈരവ് ഒന്ന് നോക്കി,

“അപ്പൊ ഇന്നും കണ്ടായിരിക്കും നിന്റെ മറ്റവളെ… അവന്റൊരു കണ്ണും… ചെന്നായയും… ഇവനാര് മൗഗ്ലിയോ… പണ്ടാരാണ്ടോ പറയുംപോലെ നെനക്ക് പ്രാന്താണ്…”

ഭൈരവ് കലിപ്പോടെ പിറുപിറുത്തു

“ഇരുന്ന് പിറുപിറുക്കാതെ കിടന്നുറങ്ങടെയ്…”

രുദ്ര് കലിപ്പോടെ പറഞ്ഞു,

ഭൈരവ് കട്ടിലേന്നെഴുന്നേറ്റ് അവനടുത്തേക്ക് വന്നു, ഒരു സിഗരറ്റ് കത്തിച്ചു പുക വിട്ടുകൊണ്ട് രുദ്രിന്റെ തോളിൽ കൈ വച്ചു
“അളിയാ… ഞാൻ നിനക്കൊരു ഉപദേശം തരാം ഫ്രീ ആണ്, പൈസയൊന്നും തരേണ്ട… ഈ നാട്ടിലൊള്ള സകല തരുണീമണികളും നിന്റൊരു നോട്ടത്തിനായിട്ട് കൊതിക്കുന്നു, അപ്പൊ അതിലൊരാളെ നോക്കുന്നതല്ലേ നല്ലത്… ഉദാഹരണത്തിന് ഓഫീസിലെ പുതിയ പെണ്ണ് ഇല്ലേ, ജാനകി എന്താ ഗ്ലാമർ തൊട്ടാ ചോര പൊടിയും നിന്നെ കണ്ണുകൊണ്ട് ബലാത്സംഗം ചെയ്യുന്നത് എത്രതവണ ഞാൻ കണ്ടേക്കുന്നു… നീയീ മൗഗ്ലി കളിച്ചു നടക്കാതെ പ്രാക്ടിക്കലായി ചിന്തിക്ക്…”

ഭൈരവ് ചിരിച്ചുകൊണ്ട് പറഞ്ഞു

“നിനക്കത്രയ്ക്ക് വെഷമമാണെ അവളെ നീ നോക്ക്…”

രുദ്ര് ഡയറി അടച്ചിട്ട് പറഞ്ഞു

“അയ്യോ… നമ്മള് പഠിത്തമില്ലാത്തവൻ, ഒരു ഡ്രൈവറുടെ മോൻ, സ്റ്റാറ്റസ് ഒട്ടുമില്ലതെ അടിയുമുണ്ടാക്കി നടക്കുന്നു…നമ്മളെയൊക്കെ ആര് നോക്കുന്നു…”

അവൻ പുഞ്ചിരിയോടെ പറഞ്ഞു

“അത് നിന്റെ പക്ഷം, പക്ഷേ ഞാൻ പറഞ്ഞാൽ, എന്റച്ഛന്റെ സഹോദരനെപോലെ കാണുന്ന ഏറ്റവുംഅടുത്ത കൂട്ടുകാരന്റെ മകൻ, മാർഷൽ ആർട്‌സിൽ ഈ നാട്ടിലെ കിരീടം വയ്ക്കാത്ത രാജാവ്, നിന്റെ സ്പീഡിനുമുന്നിൽ ആർക്കേലും പിടിച്ചു നിൽക്കാൻ പറ്റിയിട്ടുണ്ടോ…?? നിന്നോടല്ലാതെ ഈ രുദ്ര് ആരോടും തോറ്റിട്ടില്ല… ഏറ്റവും ശക്തൻ….പിന്നെ ഈ രുദ്ര് വിശ്വനാഥിന്റെ ഏറ്റോം പ്രീയപ്പെട്ടവൻ… ഭൈരവ് മാധവ് ഇല്ലങ്കിൽ രുദ്ര് വിശ്വനാഥൻ ഇല്ല…”

രുദ്ര് പറഞ്ഞു നിർത്തി ഭൈരവിന്റെ കയ്യിൽനിന്നും സിഗേരറ്റ് വാങ്ങി ചുണ്ടിൽ വച്ചു പുക പുറത്തേക്ക് വിട്ടു.

“മതി… മതി… ഇനീം പൊന്തിയാൽ ശരിയാവൂല…”

അവൻ പറഞ്ഞു

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“ടാ… നാളെ നിന്നേംകൂട്ടി കൊറച്ചു സ്ഥലത്തെല്ലാം പോണമായിരുന്നു…”

“ഓ… എവളെ തെരക്കിയായിരിക്കും… നെനക്ക് കിട്ടിയതൊന്നും പോരെ മൈരേ… കണ്ടടുത്തെല്ലാം നെരങ്ങി ലോൺ എടുത്ത് രണ്ട് ഊമ്പിയ മൈരുകളെയും വച്ച് ഒരു കമ്പനി തുടങ്ങി… അവസാനം അത് കൂടെ നിന്നവള് പഞ്ചാരയോലുപ്പിച്ച് മറ്റവനോടൊപ്പം വലിപ്പിച്ചോണ്ട് പോയി എന്നിട്ടും നീ പഠിച്ചില്ലേ മൈരേ…?? ആകെ ഉണ്ടായ സമാധാനം ആ മൈരന്റെ നടു ഞാൻ ചവിട്ടിയോടിച്ചു എന്നതാ….”

അവനൊന്ന് നിർത്തി പിന്നീട് പിറുപിറുത്തു

“അവന്റൊരു കണ്ണും കഴുത്തിലെ മറുകും…. നെനക്ക് പ്രാന്താണ് മൈരേ… അവളെ നെനക്ക് ഈ നാട്ടിലെ ആരുടെ പൂറ്റിനേടെന്നും കിട്ടാൻ പോണില്ല… നമുക്കീ നടു വിട്ട് തപ്പാം, എന്ത് പറേന്ന്…”

“നെനക്ക് ഈ തെറിവിളിക്കാതിരിക്കാൻ പറ്റില്ലേ… മൈരേ…”

രുദ്ര് കലിപ്പോടെ ചോദിച്ചു

“പിന്നേ… സാറിപ്പോ നാമം ജപിച്ചതായിരിക്കും…”

അവൻ പറഞ്ഞിട്ട് കട്ടിലിൽ കയറിക്കിടന്നു പുതപ്പ് വലിച്ചു കയറ്റി…

“നിന്നോട് പറഞ്ഞിട്ട് കാര്യമില്ല…”

രുദ്ര് അവനൊപ്പം കിടന്നിട്ട് കാലെടുത്ത് അവന്റെ മുകളിൽ വച്ചു അവനെ ചേർന്ന് കിടന്നു,

“എന്റടുത്തു കെടക്കുന്നതക്കെ കൊള്ളാം രാത്രിയിനി അവളുമായുള്ള കൊണയൽ വല്ലോം സ്വപ്നം കണ്ടിട്ട് എന്നെ വല്ലോം ചെയ്യാൻ വന്നാലുണ്ടല്ലോ മൈരേ… ഞാൻ വഴങ്ങിത്തരത്തില്ല പറഞ്ഞേക്കാം…”

ഭൈരവ് ചിരിയോടെ പറഞ്ഞു

“ഛേ… എണീറ്റു പോടാ തെണ്ടി…”

രുദ്ര് അതും പറഞ്ഞ് അവന്റെ നടു നോക്കി ഒരു ചവിട്ട് കൊടുത്തു, ഭൈരവ് കട്ടിലിന്റെ താഴെ ചെന്ന് വീണു, പിന്നീട് പതിയെ എഴുന്നേറ്റ് ചാടി കട്ടിലിൽ കിടന്നിട്ട് രുദ്രിനെ കെട്ടിപ്പിടിച്ചു കിടന്നു,

••❀••

“ഗുഡ് മോർണിംഗ് കുഞ്ഞി….”

കട്ടിലിൽ ഒരു ടെഡിയെ കെട്ടിപ്പിടിച്ചു കിടക്കുന്ന കുഞ്ഞിയെ ഭൈരവ് വിളിച്ചുണർത്തി

“ഗുഡ് മോർണിംഗ് കുഞ്ഞേട്ടാ….”

കുഞ്ഞി കണ്ണ് തിരുമ്മി ഉറക്കച്ചടവോടെ പറഞ്ഞു, എന്നിട്ട് ഭൈരവിന് നേരേ രണ്ട് കൈകളുമുയർത്തി,

ഭൈരവ് അവളെ പൊക്കിയെടുത്ത് ഒക്കെത്തു വച്ചു, കുഞ്ഞി അവന്റെ തോളിലേക്ക് തല ചായ്ച്ചു, അതുകണ്ട് അങ്ങോട്ട് കയറിവന്ന സീതലക്ഷ്മി ചിരിച്ചുകൊണ്ട് പറഞ്ഞു

“ഏട്ടന്മാര് രണ്ടുകൂടെ കൊഞ്ചിച്ചോ… വയസ്സെട്ടായി… ഇപ്പോഴും കളി മാറീട്ടില്ല പെണ്ണിന്…”

തമിഴ് കലർന്ന മലയാളത്തിൽ അവർ പറഞ്ഞു.

“നിങ്ങളൊന്ന് പോ തള്ളേ… ഞാനെന്റെ കുഞ്ഞീനെ കൊഞ്ചിക്ക്യോ കൊഞ്ചിക്കാതിരിക്ക്യോ ചെയ്യും അതിന് നിങ്ങക്കെന്താ…”

“ഞാനൊന്നും പറയുന്നില്ല… അവസാനം പെണ്ണിന്റെ വാശി ഏട്ടൻമാര് തന്നെ തീർത്തോണം… പറഞ്ഞേക്കാം…”

കുഞ്ഞി തോളിൽനിന്നും തലയുയർത്തി കേറുവോടെ അമ്മയെ നോക്കി വീണ്ടും തോളിലേക്ക് കിടന്നു,

അതുകണ്ട് സീതലക്ഷ്മിയും ഭൈരവും പരസ്പരം നോക്കിചിരിച്ചു

“കുഞ്ഞി പോയി പല്ല് തേച്ചു കുളിച്ചു മിടുക്കിയായി വാ…”

കുഞ്ഞിയെ താഴെ നിർത്തിക്കൊണ്ട് ഭൈരവ് പറഞ്ഞു

കുഞ്ഞി ബാത്‌റൂമിലേക്ക് പോയി,

“അവിടെ അപ്പ എന്തെക്കെയോ തീരുമാനിക്കുന്നുണ്ട്, അവർക്ക് വയസ്സായില്ലേ… എല്ലാം നിങ്ങളുടെ പേരിലേക്ക് മാറ്റാൻ പോണെന്നാ തോന്നുന്നേ…”

കട്ടിൽ തട്ടി വിരിച്ചുകൊണ്ട് സീതലക്ഷ്മി പറഞ്ഞു

“ഞങ്ങളുടെ പേരിലേക്കോ…?? അതൊന്നും നടക്കില്ല എനിക്കതിൽ തീരെ തൽപ്പര്യമില്ല…?”

അവിടേക്ക് വന്ന രുദ്ര് ചോദിച്ചു

“അതൊന്നുമെ എനക്ക് തെരിയാത് നിങ്ങള് നേരിട്ട് പറഞ്ഞോ…”

സീതലക്ഷ്മി അതും പറഞ്ഞ് പുറത്തേക്ക് പോയി

“അളിയാ ഊമ്പി… ഒരു കമ്പനി കൊണ്ട് പോകാൻ നിന്നെക്കൊണ്ടായില്ല… അപ്പോഴാണ് ഇക്കണ്ട മുഴുവൻ…”

ഭൈരവ് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു

“നീയധികം ഇളിക്കണ്ട… എനിക്ക് പറ്റില്ലാന്ന് പറഞ്ഞാ പിന്നേ അത് നിന്നെ ഏൽപ്പിക്കും…”

“എന്നെയോ… എനിക്കെന്ത്‌ മൈര് അറിയാം ഇതിനേക്ക പറ്റി… ഞാൻ നിന്റെ ഡ്രൈവർ… എന്റച്ഛൻ നിന്റച്ഛനോട് നിക്കുന്നപോലെ… അത് മതിയളിയാ… ”

ഭൈരവ് രുദ്രിന്റെ തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു…

“നിന്നെക്കൊണ്ട് കമ്പനികാര്യങ്ങളെല്ലാം പഠിപ്പിക്കാനിരിക്കുകയാ അപ്പ…”

“പറിച്ച്… ഇവിടെ സ്കൂളിൽ പഠിപ്പിച്ചത് പഠിച്ചില്ല പിന്നല്ലേ… കമ്പനിക്കാര്യങ്ങൾ…”

അവൻ പുച്ഛത്തോടെ ചിരിച്ചു.

രുദ്ര് എന്തോ പറയാൻ വന്നതും കുഞ്ഞി അവരെടുത്തേക്ക് വന്നു,

“ഗുഡ് മോർണിംഗ് ഏട്ടാ…”

കുഞ്ഞി ദ്രുവിനോട് പറഞ്ഞു

ഗുഡ് മോർണിംഗ് കുഞ്ഞി…”

അവളുടെ കവിളിൽ പിടിച്ചുകൊണ്ടു ദ്രുവ് പറഞ്ഞു, കുഞ്ഞി രണ്ടുപേരുടെയും കൈ പിടിച്ചുകൊണ്ട് താഴേക്ക് പോയി,

താഴെ ഡെയിനിങ് ടേബിളിലേക്ക് ചെല്ലുമ്പോൾ എല്ലാരും അവരെക്കാത്ത് ഇരിപ്പുണ്ട്… ജോലിക്കാർ ടേബിളിലേക്ക് ഭക്ഷണം കൊണ്ട് വയ്ക്കുന്നുണ്ട്,

മൂന്നുപേരും ചെയർ വലിച്ചിട്ടിരുന്നു, അവർക്ക് ഭക്ഷണം വിളമ്പി

“ഞങ്ങൾക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ടായിരുന്നു…”

ഭൈരവിന്റെ അച്ഛൻ മാധവൻ മുഖവുരയിട്ടു, എല്ലാരും തലയുയർത്തി, മാധവൻ വിശ്വനാഥനെ നോക്കി

“ഞങ്ങൾക്ക് വയസ്സായി, ഇനിയുള്ള കാലം ഈ കാണുന്നതെല്ലാം നിങ്ങളെയെല്പിച്ചു ശിഷ്ടകാലം സമാധാനമായി കഴിയണമെന്നാ ഞങ്ങൾക്ക്”

രണ്ടുപേരും ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു

“മക്കളെ… ആയ കാലം മുഴുവൻ ഞങ്ങൾ തോളോട് തോൾ ചേർന്ന് നിലനിർത്തിയത ഇന്ന് നമുക്കുള്ളതെല്ലാം… ഇപ്പൊ ഞങ്ങൾക്ക് പ്രായമായി… ഇനി വയ്യ ഞങ്ങൾ വല്ലാതെ തളർന്നു, ഇനിയെങ്കിലും ഞങ്ങൾക്കൊന്ന് വിശ്രമിക്കണ്ടേ… നിങ്ങള് പറ…,”
അവർ ഒന്നും മിണ്ടിയില്ല,

‘ശരിയാണ് അപ്പാവും മാധവനങ്കിളും താത്തവുടെ കാലശേഷം തങ്ങളുടെ പരമ്പര സ്വത്തുക്കളും സ്ഥാനമാനങ്ങളും കൂടാതെ അവരായി തുടങ്ങിയവയും നോക്കി നടത്തുന്നത് അവരാണ് ഇപ്പൊ അവർക്ക് വിശ്രമിക്കാനുള്ള സമയമാണ്, ഇപ്പൊ അവരായിട്ട് തന്നെ പറയുമ്പോൾ, തങ്ങളത് അനുസരിക്കേണ്ടതാണ്, പക്ഷേ…’

ദ്രുവ് വല്ലാത്തവസ്ഥയിലായി അതറിഞ്ഞ ഭൈരവ് അവന്റെ കയ്യിലമർത്തിപ്പിടിച്ചു

“നീയൊരു നല്ല ബസ്സിനസുകാരനാണെന്ന് നീ തെളിയിച്ചു, പക്ഷേ നന്നായി കൊണ്ടുപോകാൻ നിന്നെക്കൊണ്ടായില്ല, ബസ്സിനെസ്സിൽ ആരെയും വിശ്വസിക്കരുതെന്ന് പാഠം നീ മറന്നു അതാണ് നിനക്ക് പറ്റിയത്… പിന്നേ എല്ലാത്തിനും ഇവൻ…ഭൈരവ് കൂടയുണ്ടെങ്കിൽ നീ ഒരിടത്തും തോൽക്കില്ല…

ഞങ്ങളുടെ ജീവിതം തന്നയാ അതിനുദാഹരണം,”

മാധവനെ നോക്കിക്കൊണ്ട് വിശ്വനാഥൻ രുദ്രിനോട് പറഞ്ഞു

“നിങ്ങള് നാളെത്തന്നെ ഇതെല്ലാം ഏറ്റെടുക്കണമെന്നല്ല… take your own time… മാത്രോല്ല നിങ്ങള് ഒന്ന് സ്റ്റേഡി ആകുന്നവരെ ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ടാവേം ചെയ്യും…”

വിശ്വനാഥൻ കൂട്ടിച്ചേർത്തു.

കൂടുതലൊന്നും പറയാതെ അവർ കഴിച്ച് എഴുന്നേറ്റുപോയി.

കുറച്ചുകഴിഞ്ഞു രുദ്രും കുഞ്ഞിയും ഭൈരവും ഷോപ്പിംഗ് എന്നും പറഞ്ഞ് പുറത്തേക്കിറങ്ങി,

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
തെൻദേശത്തെ കിരീടം വയ്ക്കാത്ത രാജാക്കന്മാർ തന്നെയാണ് നായ്ക്കർമാർ… നായ്‌ക്കർ കുടുംബത്തിന്റെ വാക്കുകളും തീരുമാനങ്ങളും ആ നാട്ടിലെ അവസാന വാക്കും തീരുമാനവും… ആ നാട്ടിലെ ഭൂരിഭാഗം ഇടങ്ങളും അവർക്ക് സ്വന്തം, ഏക്കർ കണക്കിന് കൃഷിയിടങ്ങളും തോട്ടങ്ങളും മറ്റുമായി സമ്പന്നർ… ഇന്ത്യയിലെ പലഭാഗത്തും വിദേശത്തേക്കും ധാന്യങ്ങൾ പഴങ്ങൾ എന്നിവ സൂക്ഷിക്കുന്നതിനും കയറ്റിയായക്കുന്നതിനയുള്ള ഗോഡൗണുകളും എല്ലാം തെൻദേശത്ത് തലയുയർത്തി നിൽക്കുന്നു, കൂടാതെ ഇന്ത്യയിൽ പല ഭാഗങ്ങളിലായി സുഗന്ധദ്രവ്യതോട്ടങ്ങളും കൃഷിയിടങ്ങളും മറ്റരുപാട് ബിസിനസുകൾ വേറെ…

മുറ്റത്തു നിർത്തിയിട്ടിരിക്കുന്ന റേഞ്ച്റോവർ ഓട്ടോബയോഗ്രഫി ഗേറ്റിന് പുറത്തേക്കിറങ്ങി

മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നപ്പോൾ ഭൈരവ് രുദ്രിനെ നോക്കി

“നീ അവര് പറഞ്ഞതാലോചിച്ചു വിഷമിക്കണ്ട… എല്ലാം ശരിയാവും… നമുക്കെന്തെങ്കിലും വഴിയുണ്ടാക്കാം…”

“ബിസ്സിനെസ്സ് ഏറ്റെടുക്കണമെന്ന് തന്നെയാണോ നീ പറയുന്നത്…”

“ഞാനൊന്നും തീരുമാനിച്ചില്ല, അല്ലേലും എനിക്കീ ബിസിനസ്സൊന്നും സെറ്റ് ആവില്ല, ഞാൻ നിന്നോടൊപ്പം നിന്നുതരാം… ഈ ബിസ്സിനെസ്സ് നീ വിചാരിച്ചാൽ ഇനീം വലുതാവും അതെനിക്കുറപ്പുണ്ട്… ഞങ്ങൾക്കെല്ലാം ആ പഴയ രുദ്രിനെ തിരികെ വേണം, നീയൊന്ന് ഉഷാറാവ്, എന്നിട്ട് എന്താ വേണ്ടെന്ന് ചിന്തിയ്ക്ക് ഞാനെപ്പോഴും നിന്നോടൊപ്പമുണ്ട്… എല്ലാം കഴിഞ്ഞ് നമ്മടെ കുഞ്ഞിയേം കെട്ടിച്ചു വിട്ടാ നമ്മുടെ ചുമതല കഴിഞ്ഞു ”

മടിയിലിരുന്ന കുഞ്ഞിയുടെ താടി പിടിച്ചുകൊണ്ട് ഭൈരവ് പറഞ്ഞു

“എനിക്കിപ്പോഴൊന്നും കല്യാണം വേണ്ട, പഠിത്തം കഴിഞ്ഞിട്ട് മതി…”

എല്ലാം കെട്ടിരുന്ന കുഞ്ഞി സിനിമ ഡയലോഗ് പറഞ്ഞു

അതുകേട്ട് അവര് രണ്ടുപേരും പൊട്ടിച്ചിരിച്ചു, കുഞ്ഞി നാണത്തോടെ കുനിഞ്ഞിരുന്നു…

••❀••

അടുക്കളയിൽ നിൽക്കുമ്പോൾ കാളിങ് ബെല്ലിന്റെ ശബ്ദം കെട്ട് ശ്യാമ ഉമ്മറത്തേക്കെത്തി വാതിൽ തുറന്നു, പുറത്തുനിന്ന രാജേന്ദ്രനെയും നളിനിയെയും ശില്പയെയും കണ്ട് ശ്യാമ അതിശയത്തോടെ പുഞ്ചിരിച്ചു ഇടുപ്പിൽ കുത്തിയിരുന്ന സാരിയുടെ തുമ്പ് അഴിച്ചു നേരെയിട്ടു,

“അയ്യോ…. ആരൊക്കെയാ ഇത്… എന്താ ഒന്ന് വിളിച്ചു പറയാഞ്ഞേ വരുന്ന കാര്യം…വാ അകത്തേക്കിരിക്കാം…”

ശ്യാമ അവരെ നോക്കി ആവശത്തോടെ പറഞ്ഞിട്ട് നളിനിയുടെ കൈ പിടിച്ചു എല്ലാരേം അകത്തേക്ക് ക്ഷണിച്ചു,

എല്ലാരും അകത്തേക്ക് പ്രവേശിച്ചു, ട്രെഡിഷണൽ മോഡലിൽ ഉണ്ടാക്കിയ ഒരു രണ്ടുനില വീടാണ് ശ്രീനന്ദനം, അകത്തളവും പൂജാമുറിയും എട്ടോളം മുറികളും ഒക്കെയുള്ള വലിയൊരു വീട്, വീടിന്റെ ലീവിങ് റൂം ആന്റിക് കൊണ്ട് അലങ്കരിച്ചിരിക്കുന്നു, വിലകൂടിയ ഫർണിച്ചറുകളും രണ്ട് മൂന്നു പെയിന്റിംഗുകളുമൊക്കെക്കോണ്ട് വളരെ ഭംഗിയായിട്ടുണ്ട്,

എല്ലാരും കൗതുകത്തോടെ വീടിനകമൊക്കെ നോക്കുന്നുണ്ട്,

“എല്ലാരും ഇരിക്ക് കേട്ടോ…ഞാൻ സാബുവേട്ടനെ വിളിക്കാം…പുള്ളിക്കാരൻ കുളിക്ക്യാ…”

ശ്യാമ എല്ലാരോടും പറഞ്ഞിട്ട് അകത്തേക്ക് പോയി,

തലകുനിച്ചിരുന്ന നളിനിയെ രാജേന്ദ്രൻ ഗൗരവത്തിൽ നോക്കി,

“ഇവിടെവന്നു വേഷംകെട്ട് കാണിക്കാനാണ് ഉദ്ദേശമെങ്കി, ഞാനിപ്പോഴേ പറഞ്ഞേക്കാം ആ പെണ്ണും ചെറുക്കനും പിന്നെ ജീവനോടെ ഉണ്ടാകില്ല…”

അതിന് നളിനി ദേഷ്യത്തോടെയുള്ള ഒരു നോട്ടമായിരുന്നു മറുപടി

“ദേ, അമ്മാ…എന്റേം നന്ദേട്ടന്റേം കല്യാണം നടന്നില്ലെങ്കി സത്യമായിട്ടും ഞാൻ ജീവിച്ചിരിക്കില്ല, ഇത് അമ്മേടെ കാവിലമ്മേനെക്കൊണ്ടാ ഞാൻ സത്യം ചെയ്യുന്നേ…”

ശില്പ നളിനിയുടെ മുഖത്തുനോക്കി ഗൗരവത്തിൽ പറഞ്ഞു,

അതുകേട്ട് നളിനി അവളുടെ മുഖത്തുനോക്കി പുച്ഛിച്ചു ചിരിച്ച് എന്തോ പറയാൻ തുടങ്ങിയപ്പോൾ, അകത്തുനിന്നും സാബു അവരുടെ അടുത്തേക്ക് വന്നു.

“രാജേട്ടാ… നിങ്ങളെന്താ ഒരു വാക്കുപോലും വിളിച്ചു പറയാതെ വന്നേ…”

സാബു ചിരിച്ചുകൊണ്ട് പറഞ്ഞു,

“ഒരു നല്ല കാര്യമല്ലേ സാബു, വച്ചു താമസിക്കേണ്ട എന്ന് വിചാരിച്ചു…”

രാജേന്ദ്രൻ സാബുവിനോട് പറഞ്ഞു, പിന്നീട് സാബു നളിനിയോടും ശില്പയോടും വിശേഷങ്ങൾ തിരക്കി,

“അപ്പൊ…സാബു നമുക്ക് കാര്യത്തിലേക്ക് കടന്നാലോ…?”

രാജേന്ദ്രൻ ചിരിച്ചുകൊണ്ട് ചോദിച്ചു…

“അത് രാജേട്ടാ…ദേവടത്ത് വന്നു പെണ്ണുചോദിക്ക്യാ എന്ന് പറഞ്ഞാൽ…ഞങ്ങൾക്കത്തിനുള്ള അർഹതയില്ല എന്നറിയാം…എങ്കിലും നന്ദൻ ഞങ്ങൾക്ക് ഒറ്റ മോനാ…അവനിന്നുവരെ ഒന്നും ഞങ്ങളോടാവശ്യപ്പെട്ടിട്ടില്ല അവന് അവിടുത്തെ കുട്ടിയെ അത്രക്കിഷ്ടാ…അത് ഞങ്ങൾക്ക് മനസ്സിലായി അതാ ഈ പ്രപ്പോസലുമായി വന്നത്…ആ കുട്ടിയെ ഞങ്ങൾ സ്വന്തം മോളേ പോലെ നോക്കിക്കോളാം അവൾക്ക് ഒരു കുറവും വരാതെ ഞങ്ങൾ നോക്കിക്കൊള്ളാം”

സാബു പ്രതീക്ഷയോടെ രാജേന്ദ്രനെ നോക്കിക്കൊണ്ട് പറഞ്ഞു

രാജേന്ദ്രൻ അതുകേട്ട് ചിരിയോടെ പറഞ്ഞു

“തറവാട്ടിമഹിമയോന്നും ഇപ്പോഴത്തെ കാലത്ത് ഞങ്ങൾ നോക്കുന്നില്ല സാബു, ഉണ്ണിയും ദേ ഈ ഇരിക്കുന്ന എന്റെ മോളും എനിക്ക് ഒരേപോലെയാണ്.., അവളുടെ അച്ഛനും അമ്മയും മരിച്ചു പോയ വിഷമം പോലും അറിയിക്കാതെയാണ് ഞങ്ങൾ വളർത്തുന്നത് അതുകൊണ്ട് അവളെ വിവാഹം കഴിക്കുന്ന ആൾക്ക് നല്ല സ്വഭാവവും നല്ല ഒരു കുടുംബവും ഉണ്ടോ എന്നെ ഞങ്ങൾ നോക്കുന്നുള്ളു, ആക്കാര്യത്തിൽ ഈ ബന്ധം അവൾക്കൊരു ഭാഗ്യം തന്നെയാണ്…”

അതുകേട്ട് സാബുവിന്റെ മുഖം തെളിഞ്ഞു, അപ്പോഴേക്കും ചായയുമായി ശ്യാമ അവിടേക്ക് വന്നു, ചായ ടിപൊയിൽ വച്ചിട്ട് ശ്യാമ പുറകിലേക്ക് മാറി നിന്നു…

“അപ്പൊ ശ്യാമേ…ഞങ്ങളതങ്ങ് ഉറപ്പിക്കുവ…”

സാബു സന്തോഷത്തോടെ ശ്യാമയോട് പറഞ്ഞു,

“എനിക്ക് ആ കുട്ടിയെ വല്ലാണ്ടങ്ങു ഇഷ്ടപ്പെട്ടു, നല്ല സൗന്ദര്യം, അടക്കം ഒതുക്കം വിനയം എല്ലാം എനിക്കിഷ്ടപ്പെട്ടു…മാത്രോല്ലാ അവള് മീനാക്ഷീടെ മോളല്ലേ, എന്റെ ഉറ്റ കൂട്ടുകാരിയായിരുന്നു അവൾ, ഞാനവളെ പൊന്നുപോലെ നോക്കിക്കൊള്ളാം…”

ശ്യാമയും സന്തോഷത്തോടെ എല്ലാരോടും പറഞ്ഞു…

“അല്ല…പറഞ്ഞപോലെ നന്ദനെവിടെ…?”

രാജേന്ദ്രൻ തിരക്കി,

“അവൻ രാവിലെ കോട്ടയത്ത്‌ പോയതാ…അവന്റോരു ഫ്രണ്ടിന്റെ വീട്ടില്…നാളെ തിരിച്ചുവരും…നിങ്ങളിന്ന് വരുമെന്ന് അവനറിയില്ലല്ലോ…”

സാബു ചിരിച്ചുകൊണ്ട് പറഞ്ഞു

ചായകുടി കഴിഞ്ഞ് ശില്പ ശ്യാമയുടെ കൂടെ കൂടി, വീട് മുഴുവനും കയറിയിറങ്ങികണ്ടു, ശ്യാമയെ തന്റെ വരുത്തിയിലാക്കാനുള്ള പദ്ധതിയായിരുന്നു, ഇടയ്ക്ക് വൃന്ദയെ പുകഴ്ത്തിയും പറഞ്ഞു,

“ഉണ്ണിയെന്റെ സ്വന്തം അനുജത്തിയെപോലെതന്നാ, അവൾക്ക് ഇങ്ങനൊരു ബന്ധം കിട്ടുന്നതുതന്നെ അവളുടെ ഭാഗ്യം തന്നെയാ…നന്ദേട്ടനെപ്പോലെ സ്നേഹമുള്ള ഒരാളെ കിട്ടുവാന്ന് പറഞ്ഞാ അതൊരു ഭാഗ്യം തന്നാ…”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ശില്പ പറയുന്നത് കേട്ട് ശ്യാമ സന്തോഷത്തോടെ അവളെ നോക്കി, ഇതെല്ലാം കണ്ടും കെട്ടും നളിനി ഒന്നും മിണ്ടാതെ അവിടെ നിന്നു…ആരെങ്കിലും ചോദിക്കുന്നതിനുമാത്രം അവൾ ഉത്തരം പറഞ്ഞു,

തിരികെ പോരുന്നതിനു മുൻപേ വൃന്ദയുടെ ജാതകം അവിടെ ഏൽപ്പിച്ചു, പൊരുത്തം നോക്കിയതിനു ശേഷം ഒരു ദിവസം ദേവടത്തെക്ക് വരാൻ പറഞ്ഞിട്ടാണ് അവർ അവിടെനിന്നുമിറങ്ങിയത്.

••❀••

തിരികെ കാറിലിരിക്കുമ്പോൾ നളിനിയ്ക്ക് നടന്നതൊന്നും മനസ്സിലായില്ല,, അവൾ എന്തെക്കെയോ ചിന്തിച്ചിരുന്നു, അത് ശ്രദ്ധിച്ച രാജേന്ദ്രൻ തിരിഞ്ഞു ശില്പയെ നോക്കി…

“നീ വിചാരിക്കുന്നുണ്ടാവും ഞാൻ ഒരു ദുഷ്ടൻ ആണെന്ന്, എന്നാ കേട്ടോ എനിക്ക് നിങ്ങളുടെ സന്തോഷമാണ് ഏറ്റവും വലുത്, നിനക്കിപ്പോ നന്ദനെക്കൊണ്ട് ഉണ്ണിയേ കല്യാണം കഴിപ്പിക്കണമെന്നുണ്ടേൽ ഞാനായിട്ട് അതിന് എതിര് നിൽക്കില്ല…മോളോട് ഞാൻ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട് അല്ലേ മോളേ…”

അയാൾ നളിനിയെ നോക്കി പറഞ്ഞിട്ട് അവസാന വാചകം ശില്പയോട് പറഞ്ഞു…”

“അതെ അമ്മ…ഇനി ഞാനായിട്ട് അവൾക്ക് ഒരു നല്ല ജീവിതം കിട്ടാതിരിക്കണ്ട…”

നളിനി അമ്പരന്ന് രണ്ടുപേരെയും മാറി മാറി നോക്കി…

രാജേന്ദ്രനും ശില്പയും നളിനി കാണാതെ ഗൂഢമായി പുഞ്ചിരിച്ചു…

••❀••

പിറ്റേന്ന് നന്ദൻ ശ്രീനന്ദനത്ത് എത്തിയപ്പോഴാണ് ദേവടത്തൂന്ന് വന്നകാര്യം അറിയുന്നത്, കാര്യങ്ങളെല്ലാം നല്ലരീതിയിൽ പോകുന്നതിൽ അവന് സന്തോഷം തോന്നി, അന്നുതന്നെ അവനേം കൂട്ടി ജ്യോത്സ്യൻറെ അടുത്തേക്ക് പോയി ജാതകപ്പൊരുത്തം നോക്കണമെന്ന് ശ്യാമ പറഞ്ഞതിൻപ്രകാരം പ്രശസ്തനായ ജ്യോത്സ്യനെ തന്നെ പോയികണ്ടു, അദ്ദേഹം രണ്ടുപേരുടേം ജാതകം വിശദമായി പരിശോധിച്ചു, അതിനു ശേഷം അവരുടെ മുഖത്തേക്ക് നോക്കി,

“ഇല്ല…ചേരില്ല…ചേരാൻ പാടില്ല…അത്രക്ക് നീച ജാതകമാണ് ഈ പെൺകുട്ടിയുടേത്, ഞാൻ എന്റെ നാല്പത് വർഷത്തെ അനുഭവത്തിൽ ഇതുപോലൊരു ജാതകം ഇതുവരെ കണ്ടിട്ടില്ല, അത്രക്ക് നികൃഷ്ടമായ ജാതകമാണിത്… ഈ വിവാഹം ഉപേക്ഷിക്കുന്നതാവും നല്ലത്…”

അതുകേട്ട് ശ്യാമയും നന്ദനും ഞെട്ടി…പിന്നീട് ശ്യാമ ചോദിച്ചു…

“എന്താ കാര്യോന്ന് വിശദമാക്കി പറയാമോ…വല്ല പരിഹാരം ഉണ്ടേൽ ചെയ്യാം…”

“ഏയ്…അങ്ങനല്ല…ഇതിപ്പോ ജേഷ്ഠാ ഭഗവതി മനുഷ്യനായി പിറന്നാൽ എങ്ങനെയുണ്ടാവും അതുമാതിരിയാണ് ഈ കുട്ടിയുടെ ജാതകം, വിശദമാക്കിയാൽ ഈ ജാതകക്കാരി ഇരിക്കുന്നിടം മുടിയും…കുടുംബത്തിൽ ദുർമരണങ്ങൾ ഉണ്ടാകും സമാധാനം ഉണ്ടാകില്ല, വൈധവ്യ യോഗം പോലും കാണുന്നുണ്ട്… ഇതങ്ങുപേഷിക്കുന്നതാവും നല്ലത്…”

“അല്ല ജാതകം എഴുതിയതിൽ എന്തേലും കുഴപ്പമാണെങ്കിലോ…”

നന്ദൻ വിഷമത്തോടെ ചോദിച്ചു, അതുകേട്ടു ജ്യോൽസ്യൻ ഒന്ന് ചിരിച്ചു..

“ജാതകത്തിന് ഒരു കുഴപ്പോമില്ല, ഇതെഴുതിയത് കക്കാട്ട് തിരുമേനിയാ…അദ്ദേഹത്തെ ഞങ്ങൾ ആചര്യതുല്യനായാണ് കണക്കാക്കുന്നത് അതുകൊണ്ട് അതും അസംഭവ്യം,,, മാത്രോല്ല അദ്ദേയമാണ് ദേവടത്തെ ജ്യോൽസ്യൻ അതുകൊണ്ട് ഇത് കക്കാട്ട് തിരുമേനി തന്നെയാ എഴുതിയത് എന്നതിൽ സംശയം വേണ്ട, പിന്നെ എന്നെ വിശ്വാസമില്ലെങ്കി വേറെ ആരെ വേണേലും കാണിക്കു…പിന്നെ നിങ്ങളുടെ ഇഷ്ടം…”

ജാതകങ്ങൾ മുന്നിലേക്കിട്ടുകൊണ്ട് ജ്യോൽസ്യൻ പറഞ്ഞു,

തിരികെ വീട്ടിലേക്ക് വരുന്ന വഴി രണ്ടുപേരും ഒന്നും മിണ്ടിയിരുന്നില്ല…രണ്ടുപേരും എന്തോ ചിന്തിച്ചുകൊണ്ടിരുന്നു,

വീട്ടിലെത്തിയിട്ടും സാബു വരുന്ന വരെ ഇതിനെക്കുറിച്ച് രണ്ടുപേരും പരസ്പരം മിണ്ടിയില്ല,

വൈകിട്ട് സാബു വന്നതിന് ശേഷമാണ് ഇക്കാര്യത്തേക്കുറിച്ച് സംസാരമുണ്ടായത്, ജ്യോൽസ്യൻ പറഞ്ഞ കാര്യങ്ങളെല്ലാം ശ്യാമ സാബുവിനോട് പറഞ്ഞു.

കുറച്ചുനേരം ആരും ഒന്നും മിണ്ടിയില്ല,

“ഇക്കാലത്ത് ആരെങ്കിലും ഈ ജ്യോൽസ്യത്തിലും ജാതകത്തിലുമൊക്കെ വിശ്വസിക്കുന്നുണ്ടോ…ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടല്ലേ…എനിക്കിതിലൊന്നും ഒരു വിശ്വാസോമില്ല…”

നിശബ്ദത ഭേദിച്ചുകൊണ്ട് നന്ദൻ പറഞ്ഞു…

ശ്യാമ അവനെ തുറിച്ചുനോക്കി, അത് ശ്രദ്ധിച്ചിട്ട് സാബു പറഞ്ഞു,

“നന്ദൂട്ടാ… മറ്റുള്ളവരാരെങ്കിലുമായിരുന്നേ ഞാനും നിന്റെ പാർട്ടീല് ചേർന്നേനെ…പക്ഷേ ഇതിൽ ഞങ്ങൾക്ക് റിസ്ക് എടുക്കാൻ വയ്യ…നീയൊരുത്തനെ ഞങ്ങൾക്കൊള്ളു…”

“സാബുവേട്ടനെന്തിനാ അങ്ങനെ പറയുന്നേ.. ഇതിലിപ്പോ ഒറ്റ തീരുമാനമെയുള്ളൂ…ഈ ആലോചന അങ്ങ് വേണ്ടാന്ന് വയ്ക്കണം…അവളെക്കാളും നല്ല സുന്ദരി പെൺപിള്ളേരെ ഞങ്ങൾ കണ്ടുപിടിക്കും…”

ശ്യമള നന്ദനെ നോക്കിക്കൊണ്ട് പറഞ്ഞു…അവന് മുഖമുയർത്തി രണ്ടുപേരേം നോക്കി…

“ഈ ആലോചന നിങ്ങൾക്ക് വേണ്ടാന്ന് വയ്ക്കാം, ഞാനും സമ്മതിക്കാം…പക്ഷെ അതോടെ നന്ദന് പെണ്ണ് നോക്കുന്ന ജോലിക്കൂടി അങ്ങ് രാജി വയ്ച്ചേക്കണം രണ്ടുപേരും…”

നന്ദൻ സൗമ്യമായി എന്നാൽ വാശിയോടെ പറഞ്ഞു, പിന്നീട് അവിടെ നിന്നെഴുന്നേറ്റ് മുറിയിലേക്ക് പോയി,

ശ്യാമയും സാബുവും ഇനിയെന്ത് എന്നറിയാതെ ഇരുന്നു.

(തുടരണോ…?)