തുളസിദളം – 1


ഞാൻ ആദ്യമായിട്ടെഴുതുന്ന ഒരു കഥയാണ് തുളസിദളം, ആദ്യമായെഴുതുന്ന കഥ ക്ക് യിൽ തന്നെ പോസ്റ്റണമെന്ന് എനിക്ക് നിബന്ധമുണ്ടായിരുന്നു, ആദ്യത്തെ കുറച്ചു ഭാഗങ്ങളിൽ കമ്പി കാണില്ല പതിയെ അതിനുള്ള സാഹചര്യം എത്തുമ്പോൾ അതിൽ കമ്പി തീർച്ചയായും എത്തിയിരിക്കും.

ആരും അമിത പ്രതീക്ഷ വച്ചിട്ട് ഈ കഥ വായിക്കരുത്, ഇത് വെറുമൊരു ക്ലീഷേ കഥയാണ്, മാത്രമല്ല ഒരു തുടക്കക്കാരൻ എന്ന നിലയിൽ തെറ്റുകുറ്റങ്ങൾ ക്ഷമിക്കണമെന്ന് അപേക്ഷ…

അപ്പൊ തുടങ്ങാം



തുളസിദളം

ഭാഗം 01

തീക്കണ്ണുകളുമായി… പേടിപ്പെടുത്തുന്ന…

ചോരക്കൊണ്ട് ചുവന്ന… കൂർത്ത് മൂർച്ചയുള്ള പല്ലുകളുമായി…

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
പതിയെ തങ്ങളിലേക്കടുക്കുന്ന ചെന്നായകളെ വൃന്ദയും കണ്ണനും പേടിയോടെ നോക്കി

കണ്ണനെ വൃന്ദ തന്നിലേക്ക് ചേർത്തുപിടിച്ചു, അവൾ ചുറ്റിലും നോക്കി…

തന്റെ പ്രീയപ്പെട്ടവരെല്ലാം ചോരവാർന്ന് ചുറ്റിലും കിടക്കുന്നുണ്ട് പപ്പയും അമ്മയും മുത്തശ്ശനും മുത്തശ്ശിയുമെല്ലാം,

തന്റെയും കുഞ്ഞനുജന്റെയും വിധി അതായേക്കാം എന്ന് അവൾക്ക് തോന്നി, എങ്കിലും ആ ചെന്നായകളിൽ നിന്നും രക്ഷനേടാനായി വൃന്ദ കണ്ണനെയും വലിച്ചുകൊണ്ടോടി,

ഏതുനിമിഷവും അവ തങ്ങളെ കടിച്ചുകുടഞ്ഞേക്കാം എങ്കിലും അവൾ തിരിഞ്ഞുനോക്കാതെ ഓടിക്കൊണ്ടിരുന്നു,

ഒടുവിൽ തളർന്നു അവൾ മുട്ടൂന്നി കണ്ണനെ ചേർത്തുപിടിച്ചു കണ്ണടച്ചിരുന്നു, താൻ മരിച്ചാലും കുഞ്ഞനുജനെ ചെന്നായ്ക്കൾക്ക് കൊടുക്കില്ലായെന്നപോലെ,

പെട്ടെന്ന് കുരച്ചു ചാടിയ ചെന്നായ്ക്കളുടെ ആർത്താനാദം എവിടെയാകെ മുഴങ്ങി…

പിന്നീട് നിശബ്ദത…

വൃന്ദ അവളുടെ തളർന്നടഞ്ഞ കണ്ണുകൾ പ്രയാസപ്പെട്ട് തുറന്നു ചുറ്റും നോക്കി ചെന്നായകൾ തല വേർപെട്ട് അങ്ങിങ്ങായി ചത്തുകിടക്കുന്നു, തേജസിയായ ഒരു യുവാവ് കയ്യിൽ ചോരയിറ്റു വീഴുന്ന വാളുമായി അവരെ നോക്കി അടുത്തേക്ക് വരുന്നു,

കണ്ണീരും തളർച്ചയും കാരണം ഒന്നും വളരെ വ്യക്തമല്ല…

ആ യുവാവ് അവരുടെ അടുത്തെത്തി അവൾക്കുനേരെ കൈ നീട്ടി,

എന്തോ ഒരുൾപ്രേരണപോലെ അവളാ കൈപിടിച്ചെഴുന്നേറ്റു, വേച്ചു വീഴാൻ പോയ വൃന്ദ കരുത്തുറ്റ ആ നെഞ്ചിൽ ചേർന്ന്നിന്നു,

ദേഹത്തിന് നല്ല പറഞ്ഞറിയിക്കാനാവാത്ത മനംമയക്കുന്ന ഒരു സുഗന്ധം ഉണ്ടായിരുന്നു

ഇടതു നെഞ്ചിൽ പച്ചക്കുത്തിയിട്ടുണ്ട്, ആ നിലാവെളിച്ചത്തിൽ അവന്റെ നീലക്കണ്ണുകൾ രണ്ട് നക്ഷത്രങ്ങളെ പോലെ തിളങ്ങി,

അവൾ പതിയെ മുഖമുയർത്തി ആ മുഖത്തേക്ക് നോക്കി ആ നീലക്കണ്ണുകൾ മാത്രമേ അവൾക്ക് കാണാൻ സാധിച്ചുള്ളൂ അപ്പോഴേക്കും അവൾ കുഴഞ്ഞു വീണിരുന്നു…

വൃന്ദ ഞെട്ടിയുണർന്ന് കിതച്ചു, പിന്നീടവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു

‘ഇതിപ്പോ ആദ്യമായല്ല ഈ സ്വപ്നം കാണുന്നത്…’

അവൾ ചിന്തിച്ചു…

‘കിച്ചയെ വിളിച്ചുപറഞ്ഞാലോ…’

അവളാലോചിച്ചു.

അവൾ തലയിണയുടെ കീഴിൽനിന്നും ഒളുപ്പിച്ചുവച്ച ഒരു ചെറിയ മൊബൈൽ കയ്യിലെടുത്തു, കിച്ചയുടെ നമ്പർ ഡയൽ ചെയ്തു,

വൃന്ദയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് കൃഷ്ണ എന്ന കിച്ച, വൃന്ദയുടെ പപ്പയുടെ ആത്മാർത്ഥ സുഹൃത്തിന്റെ മകൾ, അവൾക്ക് കിച്ച കൂട്ടുകാരി മാത്രമല്ല ഒരു കൂടപ്പിറപ്പിനെ പോലെ ആയിരുന്നു, കിച്ചക്കും അതെ…വൃന്ദയും കണ്ണനും അവളുടെ കൂടപ്പിറപ്പ് തന്നെയായിരുന്നു…

ഫോണിൽ ബെല്ലടിച്ചുതീരാറായപ്പോ കിച്ച അറ്റൻഡ് ചെയ്തു…

“എന്താടി വെളുപ്പങ്കാലത്തെ…. മനുഷ്യനെ ഒറങ്ങാൻ സമ്മയിക്കൂലേ…?”

കിച്ച ഉറക്കച്ചടവോടെ ചോദിച്ചു

“കിച്ചേ…ഡി.. ഞാനിന്നും ആ സ്വപ്നം കണ്ടെടി…”

വൃന്ദ ആവേശത്തോടെ പറഞ്ഞു,

“ആഹാ…ഇന്നും പൂച്ചക്കണ്ണും പച്ചകുത്തീതും മാത്രേ കണ്ടുള്ളോ അതെ അയാളുടെ മുഖോം കണ്ടോ…”

അവൾ കളിയാക്കി ചോദിച്ചു.

“മുഖം കണ്ടില്ല…”

“അപ്പൊ മുഖം കാണുമ്പോ വിളിക്ക്…ഇപ്പൊ ഫോൺ വയ്…മനുഷ്യന്റെ ഉറക്കം കളയാൻ…”

“നിന്നോട് വിളിച്ചുപറഞ്ഞ എന്നെപറഞ്ഞാ മതിയല്ലോ… നീ നോക്കിക്കോ ഒരിക്കൽ അയാൾ എന്നെത്തേടിവരും… എന്റെ സ്വപ്നത്തിലെ രാജകുമാരൻ… അന്ന് നീ വിശ്വസിച്ചാ മതി…”

“ഹാ… ഇങ്ങനെമുണ്ടോ പെൺപ്പിള്ളേര് സ്വപ്നത്തിലെ രാജകുമാരനെ പ്രേമിക്കാൻ നടക്കുന്നു… നിനെക്ക് വട്ടാ…”

കിച്ച ചിരിച്ചുകൊണ്ട് ചോദിച്ചു

“ആ… അതേ വട്ടാ… ഈ വൃന്ദയ്ക്ക് വേണ്ടി കാവിലമ്മ കൊണ്ടൊരുന്നതാ എന്റെ മാത്രം രാജകുമാരൻ… ഈ വൃന്ദക്കായി മാത്രം ജനിച്ചവൻ, കഴിഞ്ഞജന്മങ്ങളിലും വരും ജന്മങ്ങളിലും വൃന്ദക്കുവേണ്ടി മാത്രം പിറക്കുന്നവൻ… ജാതകദോഷങ്ങളെല്ലാം തോൽപ്പിച്ചു എനിക്കുള്ളതെല്ലാം സമർപ്പിച്ച് അലിഞ്ഞുചേരുവാനുള്ളവൻ…”

വൃന്ദ ഒരീണത്തോടെ പറഞ്ഞു

“പ്രാന്തുണ്ടോ പെണ്ണേ നിനക്ക്… ഇതൊക്കെ വെറും സ്വപ്നമായി കാണാതെ…”

“ആ… എനിക്ക് പ്രാന്താ… നീ നോക്കിക്കോ ഒരിക്കൽ എന്നെത്തേടിവരും….

നീ വച്ചേ സമയം പോയി…”

വൃന്ദ ദൃതിയോടെ പറഞ്ഞു.

“ആ…അത് ശരിയാ സമയം കളയണ്ട അവിടുള്ള പിശാചുകൾക്ക് കടിച്ചു കീറാൻ ചെന്ന് നിന്നുകൊട്…നീ നന്നാവുല…നിന്നോട് എത്രയായി പറയുന്നു…അവിടുന്ന് കണ്ണനേം കൂട്ടി ഇവിടെവന്നു നിൽക്കാൻ…അപ്പൊ കൊറേ സെന്റിമെൻസ്…”

വൃന്ദ അതുകേട്ട് ഒന്ന് ചിരിച്ചു..

“എനിക്കിതൊക്കെ ശീലായി…നീ വച്ചോ ഞാൻ കുളിച്ചു വെളക്ക് വയ്ക്കട്ടെ…”

കിച്ച ഒന്ന് മൂളിയിട്ട് ഫോൺ കട്ട്‌ ചെയ്തു.

വൃന്ദ തന്റെ കൈകൾ വിടർത്തി കണ്ണടച്ചു

“കരാഗ്രവസതെ ലക്ഷ്മി കരമധ്യേ സരസ്വതി കരമൂലെ സ്ഥിത ഗൗരി മംഗളം കര ദർശനം…”

അവൾ പ്രാർത്ഥിച്ചു കണ്ണ് തുറന്നു

തന്റടുത്തുകിടന്നുറങ്ങുന്ന കണ്ണനെ നോക്കി പുതപ്പ് ഒന്നൂടെ പുതപ്പിച്ചു…

“സമുദ്രവസനെ ദേവി പർവതസ്ഥന മണ്ഡലെ വിഷ്ണുപത്നി നമസ്തുഭ്യം പദസ്പർശം ക്ഷാമസ്വമേ.. വിഷ്ണുപത്നീ സമുത്ഭൂതെ… ശംഘവർണെച്ച നേദിനി… അനേകരത്ന സംഭൂതെ… ഭൂമിദേവി നമസ്തുതേ…”

വൃന്ദ നിലത്തു തൊട്ട് തൊഴുത് എഴുന്നേറ്റു

കുളിച്ചു വിളക്ക്കൊളുത്തി കെടാവിളക്കിൽ എണ്ണ പകർന്നു കണ്ണടച്ച് പ്രാർത്ഥിച്ചു, എല്ലാ ദിവസവുമുള്ള ശീലമാണ് മുത്തശ്ശിയുണ്ടായിരുന്നപ്പോ മുതലുള്ള ശീലം, പുലർച്ചെ എഴുന്നേറ്റ് കുളിച്ചു പൂജാമുറിയിൽ വിളക്ക് കൊളുത്തി ഭഗവതിയെ തൊഴുന്നത്, അതിന്ശേഷം കെടാവിളക്കിൽ എണ്ണയൊഴിച്ച ശേഷമേ മറ്റുള്ള ജോലികൾ ചെയ്യുള്ളു… വർഷങ്ങളായി കെടാതെ കത്തുന്ന വിളക്കാണ് ദേവടം തറവാട്ടിൽ എന്നാണ് പറയപ്പെടുന്നത്…

“അമ്മേ രക്ഷിക്കണേ, ഞങ്ങളുടെ കഷ്ടപ്പാടെല്ലാം മാറ്റിത്തരണേ…എന്റെ കണ്ണന് നല്ലത് വരുത്തണേ….”

വൃന്ദ കണ്ണടച്ച് പ്രാർത്ഥിച്ചു…

പ്രാർത്ഥിച്ചുകഴിഞ്ഞ് തട്ടിൽനിന്നും ഒരുന്നുള്ള് ഭസ്മം മോതിരവിരലുകൊണ്ട് നെറ്റിയിൽ തൊട്ടു, അതിന് ശേഷം സുഖമായുറങ്ങുന്ന കുഞ്ഞനുജനെ പുഞ്ചിരിയോടെ നോക്കി, അടുത്തുവന്ന് പതിയെ തലോടി, അവൻ ഒന്നനങ്ങി,

“ഉണ്ണിയേച്ചി….”

അവൻ ഉറക്കത്തിൽ വിളിച്ചു

“മ്…”

വൃന്ദ പതിയെ വിളികേട്ടു, പിന്നീടെന്തോ അവ്യക്തമായി പറഞ്ഞിട്ട് സുഖമായുറങ്ങി

“ഉണ്ണിയേച്ചിടെ പൊന്നുമോനുറങ്ങിക്കോ….”

വൃന്ദ അവനെ നന്നായി പുതപ്പിച്ചുകൊണ്ട് പറഞ്ഞു

ദേവി നേരിട്ടനുഗ്രഹിച്ചിട്ടുള്ള തറവാടാണ് ദേവടം…പരാശക്തിയായ ദേവി തറവാട് കാവിൽ കുടികൊള്ളുന്നു…വർഷങ്ങൾക്ക് മുൻപേ മഹാരാജാവിന്റെ ധീരന്മാരായ പടത്തലവന്മാരായിരുന്നു ഈ തറവാട്ടിൽ ഉണ്ടായിരുന്നത്…പരമ ദേവി ഭക്തന്മാരായിരുന്നു തറവാട്ടു കാരണവന്മാർ, വലിയൊരു കൂട്ടുകുടുംബമായിരുന്നു, ഇപ്പൊ എല്ലാവരും ജോലിയും തിരക്കുകളുമായി വിദേശങ്ങളിലും മറ്റുമാണ്…ഭാഗത്തിൽ തറവാട് കിട്ടിയത് നാരായണക്കുറുപ്പിനാണ് അയാൾ തന്റെ സ്വപ്രയത്നം കൊണ്ട് കുറേ ബിസിനസുകളൊക്കെ തുടങ്ങി വിജയിപ്പിച്ചു…നാരായണക്കുറുപ്പിന്റെ ഭാര്യ സരോജിനി, അവർ ഭർത്താവിന്റെ ഓരോ വിജയത്തിലും ഒപ്പമുണ്ടായിരുന്നു, അവർക്ക് മൂന്ന് മക്കൾ മൂത്തവൻ വിശ്വനാഥൻ, രണ്ടാമത് നളിനി, ഇളയവൾ മീനാക്ഷി.

നളിനിയുടെ ഭർത്താവ് രാജേന്ദ്രക്കുറുപ്പ് മകൾ ശില്പ, അവരിപ്പോഴും തറവാട്ടിൽ തന്നെയാണ് കഴിയുന്നത്, വിശ്വനാഥൻ ചെറുപ്പത്തിലെപ്പോഴോ നാടുവിട്ട്പോയി ഇപ്പൊ ഒരു വിവരവും ഇല്ല, ഇളയവൾ മീനാക്ഷി കോളേജിൽ പഠിക്കുമ്പോ അവളുടെ സീനിയർ ആയിരുന്ന വേണുഗോപാലിനെ പ്രേമിച്ചുകല്യാണം കഴിച്ചു, വേണുവിന് കുടുംബമഹിമയില്ല എന്ന് പറഞ്ഞു ദേവടത്തുള്ള എല്ലാവരുംകൂടി മീനാക്ഷിയെ വീട്ടിൽനിന്നും പുറത്താക്കി, അവളുടെ മക്കളാണ് വൃന്ദയും കണ്ണനും,

മീനാക്ഷിയും വേണുവും വളരെ സന്തോഷമായിത്തന്നെ ജീവിച്ചു, വൃന്ദക്ക് എട്ട് വയസുള്ളപ്പോഴാണ് കണ്ണന്റെ ജനനം, കണ്ണന് മൂന്ന് വയസുകഴിഞ്ഞപ്പോ ഒരു ആക്‌സിഡന്റിൽ വേണുവും മീനാക്ഷിയും മരിച്ചു അന്ന് ഒപ്പമുണ്ടായിരുന്ന കണ്ണൻ അത്ഭുതകരമായി രക്ഷപെട്ടു, വേണുവിന് പറയത്തക്ക ബന്ധുക്കളാരും ഇല്ലായിരുന്നു അവരുടെ മരണത്തോടെ തനിച്ചായ വൃന്ദയെയും കണ്ണനെയും നാരായണ വർമയും സരോജിനിയും തറവാട്ടിലേക്ക് കൊണ്ടുവന്നു, മൂന്ന് വർഷം മുൻപ് നാരായണവർമയും അതുകഴിഞ്ഞു ആറുമാസം കഴിഞ്ഞ് സരോജിനിയും മരിച്ചു, അതോടെ വൃന്ദയുടെയും കണ്ണന്റെയും കഷ്ടകാലം തുടങ്ങി, അവരുണ്ടായിരുന്നപ്പോ നല്ല മര്യാദക്കാരായിരുന്ന രാജേന്ദ്രക്കുറുപ്പും മകളും പിന്നെ വൃന്ദയോടും കണ്ണനോടും ശത്രുത കാണിക്കാൻ തുടങ്ങി, പ്ലസ്ടുവിന് നല്ല മാർക്കുണ്ടായിരുന്ന വൃന്ദയെ പിന്നെ പഠിക്കാൻ വീട്ടില്ല, അവളെ ആ വീട്ടിലെ വേലക്കാരിയായി നിർത്തി തുടർന്ന് പഠിക്കാൻ കഴിയാത്തതിൽ വൃന്ദക്ക് നല്ല വിഷമമുണ്ടായിരുന്നു,

••❀••

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അടുക്കളയിൽ തിരികെയെത്തിയപ്പോഴേക്കും അടുക്കളപണിക്ക് നിൽക്കുന്ന ലത എത്തിയിരുന്നു, ദേവടം തറവാടിനടുത്ത് ചായക്കട നടത്തുന്ന കേശുനായരുടെ ഭാര്യയാണ് ലത,

“ചേച്ചി എത്തിയോ…?”

വൃന്ദ ലതയോട് ചോദിച്ചുകൊണ്ട് അടുക്കളയിലേക്ക് വന്നു

ലത അവളെ നോക്കി പുഞ്ചിരിച്ചു

“മോള് തൊഴുത്തിലേക്ക് ചെന്ന് പാലെടുത്തിട്ട് വാ…മുരുകൻ പാല് കറക്കാൻ പോയിട്ടുണ്ട്, മോളില്ലെങ്കിൽ നന്ദിനി കറക്കാൻ നിന്നുതരില്ല…”

വൃന്ദ പാവാട തുമ്പ് ഉയർത്തി അരയിൽ കുത്തി തൊഴുത്തിലേക്ക് പോയി….

വൃന്ദ തൊഴുത്തിലെത്തി മുരുകൻ അവിടൊണ്ട്.

“മോള് വന്തോ…നന്ദിനിയെ ഒന്നടക്കി നിർത്ത് നാൻ പെട്ടെന്ന് കറക്കാം…”

മുരുകൻ ചിരിച്ചുകൊണ്ട് പറഞ്ഞു,

വർഷങ്ങളായി തറവാട്ടിൽ പശുവിനെ കറക്കാൻ വരുന്നത് മുരുകനാണ്, വൃന്ദയുടെ പ്രായത്തിൽ ഒരു മോള് മുരുകനുണ്ട് അതുകൊണ്ട് വൃന്ദയോട് മുരുകന് വലിയ കാര്യമാണ്

വൃന്ദ പശുവിന്റെ അടുത്തേക്ക് ചെന്നു പതിയെ തലോടി നന്ദിനി അരുമയോടെ വൃന്ദയെ ചേർന്ന് നിന്നു, മുത്തശ്ശിയുള്ളപ്പോഴാണ് നന്ദിനിയെ പ്രസവിക്കുന്നത് അന്ന് മുതലേ വൃന്ദയുടെ അരുമയാണ് നന്ദിനി, നന്ദിനിയുടെ കുട്ടിയാണ് കണ്മണി, പാൽ കട്ടുകുടിക്കുന്നതുകൊണ്ട് അവളെ മാറ്റി നിർത്തിയിരിക്കുകയാണ്, പാല് കറക്കുമ്പോൾ കുട്ടിയെ അഴിച്ചു പശുവിനടുത്തായി കെട്ടിയിടും പശുക്കിടാവ് അടുത്തുള്ളപ്പോൾ പശു നന്നായി ചുരത്തും.

കറന്നുകഴിഞ്ഞു പാലുമായി വൃന്ദ അടുക്കളയിലെത്തി പ്രാതലെല്ലാം ഒരുക്കി, വീടിനകം തൂത്തുവൃത്ത്രിയാക്കി കഴിഞ്ഞപ്പോഴേക്കും ലത മുറ്റവും പരിസരങ്ങളും തൂത്തു വൃത്തിയാക്കി വന്നിരുന്നു,

വൃന്ദ അവർക്ക് നേരെ ചായക്കപ്പ് നീട്ടി, അവരത് പുഞ്ചിരിയോടെ വാങ്ങി

പിന്നീട് ഭാസ്കരാപിള്ളയ്ക്കുള്ള ചായയുമായി പുറത്തേക്ക് ചെന്നു

വീട്ടിലെ ഡ്രൈവറാണ് ഭാസ്കരപിള്ള, വർഷങ്ങളായി ദേവടത്തെ ഡ്രൈവറാണ്, ഇപ്പൊ രാജേന്ദ്രന്റെ ഡ്രൈവറാണ്…

“ഇന്നലെ വരാൻ താമസിച്ചോ ഭാസ്കരേട്ടാ…???”

വൃന്ദ ചായക്കപ്പ് നീട്ടിക്കൊണ്ട് അയാളോട് ചോദിച്ചു

“ഉവ്വ്…മോള് ഉറങ്ങിയില്ലായിരുന്നോ…അടുക്കളേൽ വെളിച്ചം കണ്ടു…”

“ഞാൻ കിടക്കാൻ പോകുമ്പോഴാ കാർ വന്ന ശബ്ദം കേട്ടത്…”

അയാൾ ഒരിറക്ക് ചായ കുടിച്ചുകൊണ്ട് പറഞ്ഞു

“കേട്ടോ മോളേ… മോളുടെ വലിയച്ഛൻ ഒരുപാട് പാപങ്ങൾ ചെയ്തുകൂട്ടുന്നുണ്ട്, കൂടെ ഉണ്ടല്ലോ രണ്ട് കൂട്ടുകാർ…ഇതൊന്നും ദൈവം പൊറുക്കില്ല മോളേ…ഗതികേട് കൊണ്ടാ ഇപ്പോഴും ഇവിടെ ഡ്രൈവറായി നിക്കുന്നെ…മോളറിഞ്ഞോ ആ തെക്കേവയലിലെ കുട്ടിയും അതിന്റെ തന്തേം തള്ളേം തൂങ്ങിച്ചത്തതിന്റെ കേസ് ഒതുക്കി തീർക്കാൻ പോയതാ ഇന്നലെ…”

വൃന്ദ ഒന്ന് ഞെട്ടി

“എന്റെ എളേ മോൾടെ പ്രായമേ ഉണ്ടായിരുന്നുള്ളു…ദേവടത്തെ ബാങ്കീന്ന് ആധാരം വച്ച് പണം വാങ്ങിയിരുന്നു… ആ മൂത്ത ചെറുക്കന്റെ പഠിത്തതിന്… നല്ലപോലെ ജീവിച്ചതാ, ആ കുട്ടീടെ അച്ഛൻ ലോറി ഡ്രൈവറായിരുന്നു ആക്‌സിഡന്റിൽ നട്ടെല്ലിന് പരിക്ക് പറ്റി…അതോടെ ആ കുട്ടിയും അതിന്റെ തള്ളയും ജോലിക്ക്പോയി കടം വീട്ടുകായിരുന്നു…കഴിഞ്ഞ മാസം ആധാരത്തിന്റെ കാര്യം പറഞ്ഞു ബാങ്കിൽ വിളിച്ചു വരുത്തി മോൾടെ വലിയച്ഛനും കൂട്ടുകാരും കൂടി…”

അയാളൊന്ന് നിർത്തി,

“അത് കഴിഞ്ഞ് ഒരാഴ്ച ആ കുട്ടി ആശൂത്രീലായിരുന്നു, പിന്നീട് ആ മൂത്ത മോൻ വന്ന്…പോലീസിൽ കേസ് കൊടുത്തതാ…അവിടേം അപമാനിച്ചു അവരെ…പിന്നീട് അപമാനം സഹിക്കാനാവാതെ പരാതി പിൻവലിച്ചു… പാവം കുട്ടിയായിരുന്നു…”

അയാളുടെ കണ്ണ് നിറഞ്ഞു

“പിന്നീട് ഭീക്ഷണിയായി, ആ വെഷമത്തിലാ അവരീ കടുംകൈ ചെയ്തത്… ആ മോൻ ചങ്ക് പൊട്ടി കരയുന്നത് കണ്ടാ സഹിക്കാൻ പറ്റില്ലായിരുന്നു… പോലീസും പട്ടാളോം എല്ലാം അവരുടെ കയ്യിലാണല്ലോ…ഇതൊന്നും ദൈവം പൊറുക്കൂല…ഈ കാര്യോമായി ഇന്നലെ രാത്രി മന്ത്രിയെക്കാണാൻ പോയിരുന്നു ഒരുപാട് പൈസയൊക്കെ കൊടുത്തിട്ടുണ്ട്…അതാ ഇന്നലെ താമസിച്ചത്…””

വൃന്ദ ഒന്ന് ഞട്ടി അയാളെ നോക്കി, പിന്നീട് എന്തോ ആലോചിച്ചു നിന്നു, കണ്ണിൽനിന്നും കണ്ണുനീർ പൊടിച്ചിറങ്ങി…

അവൾ പാവാടത്തുമ്പുകൊണ്ട് കണ്ണുതുടച്ച് അകത്തേക്ക് പോയി.

••❀••

രാവിലത്തെ ജോലികളെല്ലാം തീർത്തു വൃന്ദ കണ്ണന്റെ അടുത്തേക്ക് ചെന്നു, ഇപ്പോഴും ഉണർന്നിട്ടില്ല, അവൾ പതിയെ അവനെ തട്ടിവിളിച്ചു,

“എന്താ ഉണ്ണിയേച്ചി…ഞാൻ ഇച്ചിരിടെ ഒറങ്ങട്ടെ…”

കണ്ണൻ ഉറക്കച്ചടാവോടെ പറഞ്ഞു

“കണ്ണാ…ഇങ്ങോട്ടെഴുന്നേറ്റെ സമയം ഏഴുമണിയായി…”

വൃന്ദ അവനെ പിടിച്ചെഴുന്നേൽപ്പിച്ചു

എഴുന്നേറ്റിരുന്ന കണ്ണൻ കണ്ണുതുറന്ന് അവളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു പിന്നെ അവളെ ഇറുക്കെ കെട്ടിപിടിച്ചു

“ എന്ത് മണമാ എന്റെ ഉണ്ണിയേച്ചിക്ക്”

കണ്ണൻ അവൾക്ക് ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“രാവിലെ കൊഞ്ചാതെ പോയി പല്ലുതേച്ചു കുളിക്ക് ചെറുക്കാ”

“ഇനി കൊറേ നാളത്തേക്ക് സ്കൂളില്ലല്ലോ അപ്പൊ രാവിലെ കുളിക്കണോ…?”

“വേണം…ഇങ്ങനൊരു മടിയൻ…വലിയച്ഛനോ മറ്റോ കണ്ടോണ്ട് വന്നാ അറിയാലോ…”

വൃന്ദ അവനെ പുറത്തേക്ക് വിട്ടിട്ട് കട്ടിൽ കുടഞ്ഞു വിരിച്ചിട്ടു,

അടുക്കളക്കടുത്തുള്ള ഒരു കുഞ്ഞു മുറിയിലാണ് വൃന്ദയും കണ്ണനും താമസിക്കുന്നത്, പണ്ട് പാത്രങ്ങളും മറ്റും സൂക്ഷിച്ചിരുന്ന മുറിയായിരുന്നു അത്…അവരുടെ മുത്തശ്ശി മരിച്ചപ്പോ അവരെ ഈ മുറിയിലേക്കാക്കി,

വൃന്ദ പ്രാതൽ ഡെയിനിങ് ടേബിളിൽ വച്ച് അടുക്കളയിലേക്ക് പോകുമ്പോ കണ്ണൻ കയ്യിൽ ബ്രഷും പിടിച്ചു ഡ്രൈവർ കാർ കഴുകുന്നതും നോക്കിയിരിപ്പുണ്ട്, അവനെന്തൊക്കെയോ ചോദിക്കുന്നുണ്ട്

“ഡാ…വേഗം പോയി പല്ലുതേയ്ക്ക്…”

അവിടേക്ക് വന്ന വൃന്ദ അവന്റെ തലയിൽ പതിയെ തട്ടിയിട്ട് പറഞ്ഞു…

“ആ പൊയ്ക്കോളാം…”

അവൻ അവിടെനിന്നും എഴുന്നേറ്റ് പോയി…

“ഡീ…ഉണ്ണി….”

അകത്തുനിന്നും ശില്പയുടെ വിളികേട്ട് വൃന്ദ ഒന്ന് ഞെട്ടി…

“മോള് ചെല്ല് അല്ലേൽ അത് ഈ വീടെടുത്തു തിരിച്ചു വയ്ക്കും…”

ഭാസ്കരൻ വൃന്ദയോട് പറഞ്ഞു.

വൃന്ദ ഓടിക്കിതച്ച് ഉമ്മറത്തേക്കെത്തി ശില്പ അവളെ ദേഷ്യത്തോടെ തുറിച്ചുനോക്കി നിൽക്കുന്നുണ്ടായിരുന്നു.

“എന്താടി…നീയെന്താ പൊട്ടിയാണോ, വിളിച്ചു വിളിച്ചു തൊണ്ട പൊട്ടി…”

“ഞാൻ കേട്ടില്ല ശിൽപ്പേച്ചി…”

വൃന്ദ പേടിയോടെ അവളെ നോക്കി,

“കേക്കില്ല… എങ്ങനെ കേക്കാൻ…കണ്ണിക്കണ്ടവന്മാരേം ആലോചിച്ചോണ്ടല്ലേ നടപ്പ് പിന്നെങ്ങനാ…”

വൃന്ദ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു

“എന്റെ റൂം കഴുകിതുടച്ചു വൃത്തിയാക്കി ഇട്ടേക്കണം…പിന്നെ കൊറേ തുണി കഴിവാനുണ്ട് അത് കഴുവി ഇട്ടേക്കണം, വാഷിംഗ്‌ മിഷ്യനീ വേണ്ട വൃത്തിയാവില്ല അല്ലാതെ ചെയ്‌താൽ മതി…”

ശില്പ പറഞ്ഞതെല്ലാം വൃന്ദ തലകുലുക്കി സമ്മതിച്ചു.

“എന്താ ഇവിടെ…?”

നളിനി അവിടേക്ക് വന്നു

“തമ്പുരാട്ടിക്ക് ഇന്ന് ചെയ്യേണ്ട സേവകളൊക്കെ അടിയൻ ഉണർത്തിക്കുകയായിരുന്നു…”

ശില്പ വൃന്ദയെ നോക്കി പരിഹാസത്തോടെ പറഞ്ഞു

അപ്പോഴേക്കും കണ്ണൻ അവിടെത്തി, വിഷമിച്ചു മുഖം കുനിച്ചു നിൽക്കുന്ന വൃന്ദയെയും മറ്റുള്ളവരെയും നോക്കി…അവൻ ദേഷ്യത്തോടെ മുഖം ശില്പക്ക് നേരെ ഉയർത്തി

“എന്താടാ തുറിച്ചു നോക്കുന്നത്…”

ശില്പ അവനോട് ദേഷ്യപ്പെട്ടു, പെട്ടെന്ന് വൃന്ദ ഓടിച്ചെന്നു കണ്ണനെ ചേർത്തുപിടിച്ചു അടുക്കളയിലേക്ക് കൊണ്ടുപോയി.

“പോണ പോക്ക് കണ്ടില്ലേ ശവങ്ങള്….”

ശില്പ വെറുപ്പോടെ പറഞ്ഞു.

“നിനക്കെന്താ അവരോട് ഇത്രേം ദേഷ്യം…”

നളിനി ശില്പയോട് ചോദിച്ചു

“അവരോടല്ല, അവളോട്… ആ സുന്ദരിക്കോതയോട്… അവളിവിടെ കാലുകുത്തിയ അന്നുമുതൽ ഞാൻ കേൾക്കുവാ അവളെകണ്ടു പഠിക്ക്… അവളെക്കണ്ടു പഠിക്ക്… എവിടെ തിരിഞ്ഞാലും ഒരു ഉണ്ണിമോള്… മുത്തശ്ശിയും മുത്തശ്ശനും അവളെ തലയിലെറ്റി നടക്കയല്ലാരുന്നോ… ഞാനെന്ത് ചെയ്താലും അവർക്ക് ഇഷ്ടപ്പെടില്ല എല്ലാത്തിനും ഒരു ഉണ്ണിമോള്… എല്ലാം കഴിഞ്ഞ് സ്കൂളിലേക്ക് ചെന്നാലോ…ടീച്ചര്മാര് അവളെ പുകഴ്ത്തിപറയുന്നത് കേക്കുമ്പോ എനിക്ക് വെറച്ച് കേറും… അവള്ടെ ഉണ്ടക്കണ്ണും…. അവളുടെ അഡ്രെസ്സിലാ ഞാൻ ആ സ്കൂളിൽ അറിയപ്പെട്ടിരുന്നത് വൃന്ദേട ചേച്ചി…എന്റെ കൂടെ കൂട്ടുകൂടി നടന്നവന്മാർക്കുപോലും വൃന്ദയെ പരിചയപ്പെടാനും മാത്രം മതി ഞാൻ… അവക്ക് പത്താം ക്ലാസ്സിൽ ഏ പ്ലസ് കിട്ടിയപ്പോ മുത്തശ്ശനും മുത്തശ്ശിയും അവളെ കൊഞ്ചിക്കുന്നത് അമ്മ കണ്ടതല്ലേ, അതേ വർഷം ഞാനും പ്ലസ് ടുവിന് ഒരുപാട് ഏ പ്ലസ് ഒന്നുമില്ലേലും ഞാനും ജയിച്ചു പക്ഷേ ആരെയും കണ്ടില്ല ഒരു നല്ല വാക്ക് പറയാൻ, അന്നേ ഞാൻ കണക്ക് കൂട്ടിയതാ ഇവളെ ഒരു പാഠം പഠിപ്പിക്കാൻ…അമ്മയിപ്പോഴും കാണുന്നതല്ലേ അവള് പുറത്തിറങ്ങിയാ ആമ്പിള്ളേരുടെ ക്യു… അതൊക്കെക്കൊണ്ട് തന്നാ അച്ഛനോട് പറഞ്ഞു പ്ലസ്ടു കഴിഞ്ഞപ്പോ അവളുടെ പഠിത്തം ഞാൻ നിർത്തിച്ചത്…അവൾ സന്തോഷിക്കുന്നത് എനിക്ക് കാണാൻ പറ്റില്ല, അവളിവിടെ കിടന്നു നരകിക്കണം…ഞാൻ അത് ചെയ്തിരിക്കും…”

ശില്പ വല്ലാത്തൊരു ഭാവത്തോട് പറഞ്ഞു നിർത്തി,

നളിനി അവളുടെ മുഖഭാവം കണ്ട് അന്തംവിട്ട് നിന്നു, ശില്പ നളിനിയെ നോക്കിയിട്ട് അകത്തേക്ക് പോയി.

••❀••

നളിനിയുടെ ഭർത്താവ് രാജേന്ദ്രക്കുറുപ്പ് രാവിലെ വ്യായാമമൊക്കെ കഴിഞ്ഞ് കുളിച്ചു മുറിയിലേക്ക് വന്നു,

നല്ല തടിച്ച രോമവൃതമായ ദേഹം ദിവസവും വ്യായാമം ചെയ്യുന്നതുകൊണ്ടാവാം നല്ല ഉറച്ച പേശികൾ, രോമവൃതമായ ദേഹം, കട്ടിയുള്ള മീശ, കഷണ്ടി കേറിയ തല, എപ്പോഴും ചുവന്നുകിടക്കുന്ന കണ്ണുകൾ…ഒറ്റന്നോട്ടത്തിൽ ആരും ഭയക്കുന്ന രൂപം.

“രാജേട്ടാ… വക്കീൽ വിളിച്ചിരുന്നു, രാജേട്ടൻ കുളിച്ചു കഴിഞ്ഞു തിരിയെ വിളിക്കാന്നു പറഞ്ഞിട്ടുണ്ട്…”

നളിനി മുറിയിലേക്ക് വന്നിട്ട് പറഞ്ഞു,

“ആ…ഞാൻ വിളിച്ചോളാം നീ പോയി ബ്രേക്ഫാസ്റ് എടുത്ത് വയ്ക്ക്.”

രാജേന്ദ്രൻ വസ്ത്രം മാറുന്നതിനിടയിൽ പറഞ്ഞു,

നളിനി പുറത്തേക്ക് പോയി

രാജേന്ദ്രൻ ഫോൺ എടുത്തു ഡയൽ ചെയ്തു,

“ഹലോ…വക്കീലേ…എന്തായി കാര്യങ്ങൾ…”

“…….”

“ആണോ…. എങ്കിൽ ഞാനാവഴി വരാം…ഓക്കേ ശരി…”

രാജേന്ദ്രൻ ഫോൺ കട്ട്‌ ചെയ്തു ഡൈനിംഗ് റൂമിലേക്ക് വന്നു.

വൃന്ദ ടേബിളിലേക്ക് ഭക്ഷണം കൊണ്ട് വയ്ച്ചു തിരിഞ്ഞു

“ഒന്നവിടെ നിന്നെ…”

രാജേന്ദ്രൻ ഗൗരവത്തിൽ വിളിച്ചു

വൃന്ദ പേടിയോടെ അയാളെ നോക്കി

“നീയെന്താടി കണ്ടവന്മാരെകൊണ്ട് ഭീക്ഷണിപ്പെടുത്താൻ തുടങ്ങിയോ…? അവനാരാടി നിന്റെ…തന്തയോ…?”

രാജേന്ദ്രൻ ദേഷ്യത്തോടെ അലറി

വൃന്ദ പേടിച്ചു പുറകിലേക്ക് പോയി

“എന്താ അച്ഛാ എന്താ കാര്യം…”

അവിടേക്ക് വന്ന ശില്പ ചോദിച്ചു.

“എവട തന്തേര ഒരു കൂട്ടുകാരനുണ്ടല്ലോ ആ കോളേജ് വാദ്യാര്, അവനിന്നലെ എന്നെ ഒരു വിരട്ടല്… എവളെ ഇനീം പഠിക്കാൻ വിട്ടില്ലേ കേസ് കൊടുത്ത് എന്നങ്ങു തൂക്കിക്കൊല്ലുമെന്നു…”

“ഇനീപ്പോ തമ്പുരാട്ടിക്ക് പഠിച്ച് പട്ടം വാങ്ങണമായിരിക്കും… പിന്നെ പഠിക്കാനാണെന്നും പറഞ്ഞു ഉടുത്തോരുങ്ങി രാവിലെ ഇറങ്ങാല്ലോ ഇവിടുന്ന്…”

ശില്പ അതുംപറഞ്ഞുകൊണ്ട് കസേരയിൽ ഇരുന്നു,

വൃന്ദ ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു

“ഞാനൊരു കാര്യം പറഞ്ഞേക്കാം, മര്യാദിക്കാണേ വല്ലോം കുടിച്ചോണ്ട് ഇവിടൊരു മൂലേ കെടക്കാം, അല്ലേ രണ്ടിനേം തല്ലിക്കൊന്ന് ഞാൻ കെട്ടിത്തൂക്കും എന്നോടാരും ചോദിക്കില്ല…”

രാജേന്ദ്രൻ അലറി കൊണ്ട് പറഞ്ഞു, വൃന്ദ അതുകേട്ട് ഞെട്ടി പിന്നോട്ട് മാറി ഭിത്തിയിൽ ചാരി.

“ആഹാരം കഴിക്കുന്നടുത്ത് നിന്ന് മോങ്ങാതെ കേറി പോടീ അകത്ത്…”

ശില്പ അവളോട് ദേഷ്യപ്പെട്ടു…

വൃന്ദ ഓടി അടുക്കളയിലേക്ക് പോയി.

അവൾ അടുക്കളയിൽ ചെല്ലുമ്പോ കണ്ണൻ അവിടേക്ക് വന്നു

“എന്താ ഉണ്ണിയേച്ചി കരയുന്നേ…?”

അവൾ കണ്ണനെ നോക്കി ഒന്ന് പുഞ്ചിരിച്ചു

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“ഉണ്ണിയേച്ചീടെ കണ്ണീ പൊടി പോയതാ…”

കണ്ണൻ വിഷമത്തോടെ അവളെ നോക്കി

“എന്റെ ഉണ്ണിയേച്ചി വിഷമിക്കണ്ട ഞാൻ വലുതാവട്ടെ നമുക്ക് ഇവിടന്ന് എങ്ങോട്ടേലും പോകാം…”

വൃന്ദ അവനെ കെട്ടിപ്പിടിച്ച് കരഞ്ഞു

••❀••

രാജേന്ദ്രൻ ടൗണിലേക്ക് പോകുന്നവഴി വക്കീലഫീസിൽ കയറി വക്കീലിന്റെ റൂമിന് മുന്നിലായി പേരെഴുതിയ ബോർഡ്‌ വായിച്ചു

‘Adv. ഗോപൻ MA LLM’

ഡോർ തുറന്ന് അകത്തേക്ക് കയറി, എന്തോ വായിച്ചുകൊണ്ടിരുന്ന വക്കീൽ തലയുയർയത്തി നോക്കി

“വരണം രാജേന്ദ്രൻ…തന്നെ കിട്ടാൻ എത്ര അമ്പലത്തിൽ വഴിപാട് കഴിച്ചെന്നറിയോ…”

“ഞാനിന്നലെ വളരെ താമസിച്ചാണ് വന്നത് മൊബൈൽ സൈലന്റ് ആയിരുന്നു”

രാജേന്ദ്രൻ ഇരുന്നുകൊണ്ട് പറഞ്ഞു

“അത് പോട്ടെ… താനാ പണം കൊണ്ട് കൊടുത്തോ…”

“ഉവ്വ്… മുപ്പത് ലക്ഷമാ കൊണ്ട് കൊടുത്തത്”

“വേറാര്ക്കുമല്ലല്ലോ തനിക്ക് വേണ്ടിയല്ലേ…? “

രാജേന്ദ്രൻ ഒന്നും മിണ്ടിയില്ല

“ഇതൊന്നുമായില്ല, താൻ ഫിനാൻസ് എടുത്ത കമ്പനിക്കാർ നോട്ടീസ് അയച്ചിട്ടുണ്ട്… ഒന്നും രണ്ടുമല്ല കോടികളാ തിരിച്ചു കൊടുക്കേണ്ടത്…”

“മ്, ഞാനറിഞ്ഞു.”

രാജേന്ദ്രൻ പറഞ്ഞു

“താനത് എത്രേം പെട്ടെന്ന് സെറ്റൽ ചെയ്യുന്നതാവും നല്ലത്, അത് ചില്ലറ കളിയല്ല അവന്മാരെപ്പറ്റി ഞാൻ പറയാതെതന്നെ തനിക്കറിയാലോ…?”

രാജേന്ദ്രൻ അറിയാമെന്നു തലയാട്ടി

“തറവാടും ഡയറി ഫാമും മില്ലുമാണ് വിലയുള്ളത്, അതാണെങ്കിൽ ആ പിള്ളേരുടെ പേരിലും… എത്ര കോടി രൂപയാ അതിന്റെ ലാഭ വിഹിതം ആ പിള്ളേർക്ക് കിട്ടുന്നത് എന്നറിയാമോ…??തന്റെ അമ്മാവനെ പറ്റിച്ച് സ്വത്ത്‌ എഴുതിവാങ്ങിയപ്പോ അതുംകൂടി എഴുതി വാങ്ങിക്കൂടായിരുന്നോ…?”

“അത് രണ്ടും ആ തള്ളേടെ പേരിലല്ലായിരുന്നോ… അവർക്കായിരുന്നേ എന്നെ കണ്ണിന് നേരെ കണ്ടൂടായിരുന്നു… പതിയെ നളിനിയെക്കൊണ്ട് അത് എഴുതി വാങ്ങാം എന്ന് പറഞ്ഞിരുന്നപ്പോഴാ… കിളവനും കെളവിക്കും എളേ മോളോട് ഭയങ്കര സ്നേഹം… ഭാഗ്യത്തിന് ഒരാക്സിഡന്റിൽ അവള് തീർന്നു… പിന്നീട് ഞാംപോലുമറിയാതെ ആ തള്ള ആ പിള്ളേരുടെ പേരിലെഴുതിക്കൊടുത്തു… ആ തള്ളേടെ മരണത്തിന് ശേഷമാ ഞാനീക്കാര്യം അറിഞ്ഞത്, അതിന് മുൻപേ അവർ നളിനിയോട് പറഞ്ഞത് വീടും മില്ലും അവളുടെ പേരിടെഴുതിയെന്നാ… ഞാനാണേ അതും വിശ്വസിച്ചു, പിന്നീടാണ് ചതിക്കപ്പെട്ടത് ഞാന്നറിയുന്നേ..”

രാജേന്ദ്രൻ പറഞ്ഞു

“ആ ആക്‌സിഡന്റിൽ എനിക്ക് ചെല സംശയങ്ങളൊക്കെയുണ്ട് തനിക്കതിൽ ഒരു പങ്കുമില്ലല്ലോ…?”

രാജേന്ദ്രന്റെ മുഖത്ത് നോക്കിക്കൊണ്ട് വക്കീൽ ചോദിച്ചു

“അതെന്താ വക്കീലേ ഇപ്പൊ ഒരു സംശയം…?”

രാജേന്ദ്രൻ അമ്പരന്നുകൊണ്ട് ചോദിച്ചു

“അല്ല… അന്ന് ആക്സിഡന്റായ ലോറി പിന്നീട്ടിതുവരെ പോലീസ് കണ്ടിട്ടില്ല… മിനിസ്ട്രി ലെവലിൽ ആരോ നന്നായി കളിച്ചിട്ടുണ്ട്… അതെനിക്ക് മനസ്സിലായി… ആ സമയത്താണ് തന്റെ പേരിലുള്ള പ്രോപ്പർട്ടി വിറ്റത്…. എല്ലാംകൂടി ചേർത്തുനോക്കുമ്പോ…..?വക്കീലിനോടും ഡോക്ടരോടും കള്ളം പറയരുതെന്നാ“

“ ഏയ്… ഇല്ല വക്കീലേ…”

രാജേന്ദ്രൻ പതിയെ മുഖം താഴ്ത്തിക്കൊണ്ട് പറഞ്ഞു.

“ഇപ്പൊ ഈ കേസ് സെറ്റിൽ ചെയ്താലും ഇനീം കിടക്കുന്നു രണ്ട് കേസുകൾ… അതിലൊന്ന് തന്റെ തലക്ക്മുകളിൽ ഒരു വാളുപോലാ അതുകൊണ്ട് എങ്ങനേലും രക്ഷപ്പെടാൻ നോക്ക്… ദേവടം ഓയിൽ മിൽസിലെ അക്കൗണ്ട് തിരുമറിയാ കേസ് അതും കോടികളുടെ… ആ പെണ്ണ്… എന്താ പേര്… വൃന്ദ… അവൾക്ക് പ്രായപൂർത്തിയായി… അതോണ്ട് ആ ഏജൻസി എപ്പോ വേണേലും തന്നെ കുരുക്കാം, ഇതിപ്പോ താൻ അവരുടെ ലീഗൽ ഗാർഡിയൻ ആണെന്ന് പറഞ്ഞു വാദിച്ചിട്ടാ അത് സ്റ്റേ ചെയ്തേക്കുന്നെ എപ്പോ വേണേലും അത് പൊളിയാം… പറഞ്ഞില്ലാന്നു വേണ്ട…”

“അത് വക്കീലേ… തറവാടും മില്ലും വച്ച് എന്തേലും നടക്കോ…?”

“എടൊ… തനിക്കത് അറിയാൻ വയ്യാത്തോണ്ടാ… തറവാടും ഏഴ് ഏക്കറും മില്ലും പിന്നെ ആ ദേവടം ഡയറി ഫാം മൊത്തം സ്വത്തിന്റെ മൂന്നിലൊന്ന് എഴുതിവച്ചിരിക്കുന്നത് ആ പിള്ളേരുടെ പേരിലാണ്… ബാക്കി തന്റെ പുറപ്പെട്ടു പോയ അളിയന്റെ പേരിലും… അതും എഴുതി സീൽ ചെയ്ത് വച്ചേക്കുകയാ… തന്റെ അമ്മാവന്റെ വക്കീലിന്റല്… അതാരാണെന്ന് തനിക്കറിയാലോ, ഭരതൻ വക്കീൽ, അങ്ങേരാണേൽ കൊടികുത്തിയ വക്കീലും തനിക്ക് ഒന്ന് കാണാൻ പോലും പറ്റില്ല… ഇപ്പൊ അയാളുടെ മകനാണ് ഇപ്പൊ അയാളുടെ കേസുകളൊക്കെ നോക്കുന്നത്, അത് മറ്റൊരു കുരിശ്… താൻ സൂക്ഷിച്ചോ ആ പെണ്ണിന് പ്രായപൂർത്തിയായി ഇനി ഇപ്പോ വേണേലും തന്റെ അമ്മാവന്റെ വക്കീലിന്റെ എൻട്രി പ്രതീക്ഷിക്കാം… ആ പിള്ളേരുടെ ഗാർഡിയൻ എന്ന ലേബലിൽ താൻ കാണിച്ചിട്ടുള്ള എല്ലാ തിരിമറികൾക്കും കണക്ക് പറയേണ്ടി വരും… മാത്രമല്ല താൻ വെറുമൊരു ജോലിക്കാരൻ മാത്രമല്ലെ…?, പേരിന് താനൊരു മുതലാളി ആണെന്ന് പറയാം… അവിടത്തെ അഡ്‌മിൻ ഹെഡ് ഏതോ ഏജൻസി അല്ലേ…? താൻ വെറുമൊരു അഡ്മിൻ മെമ്പർ, ഇനി എപ്പോ വേണേലും ആ പെണ്ണിന് മില്ല് ഏറ്റെടുക്കാം”

രാജേന്ദ്രൻ ദയനീയമായി വക്കീലിനെ നോക്കി

“തല്ക്കാലം താൻ പേടിക്കണ്ട ഭാരതൻ വക്കീലിന്റെ മോൻ ഇപ്പൊ വിദേശത്തെങ്ങാണ്ടാ, അവൻ നാട്ടിലെത്തിയിട്ടേ എന്തേലും നടക്കു… പുള്ളി ആള് എങ്ങനാന്ന് നോക്കട്ടെ..”

രാജേന്ദ്രൻ വെറുതെ ഒന്ന് മൂളി, പിന്നീട് പതിയെ എഴുന്നേറ്റു

“അപ്പൊ ഞാനിറങ്ങട്ടെ…?”

“ആയിക്കോട്ടെ… പിന്നെ താൻ മര്യാദക്ക് നടക്കാൻ നോക്ക്… ഇപ്പൊ ക്രിമിനൽ കേസ് മൂന്നെണ്ണമാണ്, പറഞ്ഞേക്കാം…”

ഒരു താക്കീതുപോലെ വക്കീല് പറഞ്ഞു,

രാജേന്ദ്രൻ തിരികെ പോരുമ്പോൾ അടുത്ത പദ്ധതി ആലോചിച്ചു

••❀••

രാജേന്ദ്രൻ ദേവടം ഫിനാൻസിലെത്തി, വർഷങ്ങളായുള്ള ഒരു ഫിനാൻസ് കമ്പനിയാണ് ദേവടം ഫിനാൻസ്, പണ്ട് നാരായണവർമ കർഷകർക്ക് കൃഷിക്ക് വേണ്ടി പണം ഏറ്റവും കുറഞ്ഞ പലിശക്ക് കാർഷിക വായ്പ കൊടുക്കാൻ രജിസ്റ്റർ ചെയ്തതാണ് ദേവടം ഫിനാൻസ്, പിന്നീട് അന്നാട്ടുകാരുടെ ഏറ്റവും പ്രീയപ്പെട്ട ബാങ്കായി മാറി, നാട്ടുകാർക്ക് സമ്പാദ്യശീലം വളർത്തിയെടുക്കാൻ ദേവടം ഫിനാൻസിനായി,

പിന്നീട് ഭാഗത്തിൽ നളിനിക്കാണ് ഇത് കിട്ടിയത്, രാജേന്ദ്രൻ കയ്യാളിയതിന് ശേഷമാണ് ദേവടം ഫിനാൻസിന് ക്ഷീണകാലം വന്നത്…

രാജേന്ദ്രൻ തന്റെ ക്യാബിനുള്ളിൽ റിവോൾവിങ് ചെയറിലേക്കിരുന്നപ്പോഴേക്കും മാനേജർ സുനന്ദ അകത്തേക്ക് വന്നു, രാജേന്ദ്രൻ അവളെ മുഖമുയർത്തി നോക്കി, അവൾ ഒരു വശ്യമായ ചിരിയോടെ അയാളെ നോക്കി,

മുപ്പത് വയസ്സിനു മുകളിൽ വരുന്ന വെളുത്ത് മദാലാസയായിരുന്നു സുനന്ദ

“സർ… രാവിലെ സുരേഷ് സാർ വിളിച്ചിരുന്നു, സാറിനെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു, വരുമ്പോ തിരിച്ചു വിളിക്കാൻ പറഞ്ഞു…”

“മ്…”

രാജേന്ദ്രൻ ഒന്ന് മൂളിയിട്ട് ഒരു വഷളൻ ചിരിയോടെ അവളുടെ കയ്യിൽപിടിച്ചു അയാളുടെ മടിയിലിരുത്തി അവളെ അടിമുടി നോക്കി,

“എന്താ സാറേ… കണ്ടിട്ടില്ലാത്തപോലെ നോക്കുന്നെ…”

“അത് കണ്ടിട്ട് കുറച്ചായില്ലേ… അപ്പൊ ഭൂമിശാസ്ത്രം ഒന്ന് ഓർമ്മിക്കുകയായിരുന്നു…”

അയാൾ അവളുടെ മുലയിൽ ഒന്ന് തഴുകി പറഞ്ഞു

“അതെങ്ങനാ ഇപ്പൊ നമ്മളെയൊന്നും വേണ്ടല്ലോ, കൊച്ചു പെമ്പിള്ളേരെയല്ലേ നോട്ടം…”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അവൾ കേറുവോടെ പറഞ്ഞു

“എത്ര പെൺപിള്ളേരെ കിട്ടിയാലും ഞാൻ നിന്നേ മറക്കോ…?”

അയാൾ ഒരു ചിരിയോടെ അവളോട് പറഞ്ഞു അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി…

സുനന്ദ അയാളെ മുറുകെ കെട്ടിപ്പിടിച്ചു

അപ്പോഴേക്കും അയാളുടെ മൊബൈൽ ബെല്ലടിച്ചു, അയാൾ അറ്റൻഡ് ചെയ്തു

“സുരേശാ… ഞാനിപ്പൊ എത്തീതേയുള്ളു…”

“…….“

“ആണോ എന്നാ കേറി പോരെ…”

രാജേന്ദ്രൻ പറഞ്ഞിട്ട് ഫോൺ കട്ട്‌ ചെയ്ത് ഫോൺ മേശപ്പുറത്തിട്ടിട്ട് സുനന്ദയെ നോക്കി,

“എന്നാ സുനന്ദ പൊയ്ക്കോ…”

അയാൾ അവളുടെ ചുണ്ടിൽ ഒരുമ്മ വച്ചിട്ട് പറഞ്ഞു,

അവൾ പുഞ്ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി

കുറച്ചു കഴിഞ്ഞു സുരേഷ് ക്യാബിനകത്തേക്ക് വന്നു

വെളുത്ത് ഉയരമുള്ള ഒരാൾ, തിളങ്ങുന്ന മെറൂൺ കളർ ഷർട്ടും അതെ കരയുള്ള ക്രീം കളർ മുണ്ടുമാണ് വേഷം, കയ്യിൽ കനത്തിലൊരു ചെയിൻ, അതുപോലെ കഴുത്തിലും ഒരണ്ണം, മുടി മുകളിലേക്ക് കോതി ഒതുക്കി വച്ചിരിക്കുന്നു, ചുവന്ന കണ്ണുകൾ, ടൗണിലെ ഏറ്റവും വലിയ ട്രാവൽസും റിക്രൂട്മെന്റ് ഏജൻസിയും അയാളുടെ പേരിലാണ്…

“സുരേശാ… വാ ഇരിക്ക്…”

രാജേന്ദ്രൻ അയാളെ ക്ഷണിച്ചിരുത്തി…

“എന്തായി പോയ കാര്യം…???”

അയാൾ ഇരുന്നുകൊണ്ട് ചോദിച്ചു

“ആ മന്ത്രീടെ പിഎയുടെ കയ്യിൽ മുപ്പത് കൊടുത്തു, ബാക്കി അയാൾ നോക്കിക്കൊള്ളാം എന്നാ പറഞ്ഞത്…”

“മ്… എങ്കിലും ആ പെണ്ണ് അങ്ങനൊരു കടുംകൈ ചെയ്യുമെന്നറിയില്ലായിരുന്നു…നല്ലൊരു ഉരുപ്പടിയായിരുന്നു… പിന്നീട് ഒന്നൂടെ രുചിനോക്കാം എന്ന് കരുതിയിരിക്കുമ്പോഴാ…”

സുരേഷ് നിരാശയോടെ പറഞ്ഞു.

“പോട്ടെടോ… അവൾ ജീവിച്ചിരുന്നേ ചെലപ്പോ നമ്മക്ക് പാരയായേനെ… എന്തായാലും നന്നായെന്ന് ഞാൻ പറേം… അവള് പോയാ വേറൊരുത്തി വരും… താൻ വെഷമിക്കാതെ…”

രാജേന്ദ്രൻ ചിരിച്ചുകൊണ്ട് പറഞ്ഞു,

“ശരിയാ… വേറൊരുത്തി… തന്റെ വീട്ടിലെ ആ പെണ്ണില്ലേ… എന്താ ഐറ്റം, റയർ പീസ്, കൊറേ നാളായി താൻ പറഞ്ഞു കൊതിപ്പിക്കുന്നു, മരിക്കുന്നതിന് മുന്നേ അതെ പോലുള്ള ഒന്നിനെ രുചിക്കണം എന്നിട്ട് ചത്താലും മതി… ഞാനും മഹിയും വെള്ളോറക്കി നടക്കാൻ തൊടങ്ങീട്ട് കുറച്ചു കാലായി, അവള്ടെ ആ ഉണ്ടക്കണ്ണ് കണ്ടാ മതി മനുഷ്യന്റെ ടെമ്പറ് തെറ്റാൻ, അവളെക്കണ്ട അന്ന് മഹീടെ വായ തുറന്ന് വെള്ളമോലിക്കുന്നത് ഞാൻ കണ്ടതാ… താൻ പറ… വല്ലോം നടക്കോ…”

അയാളുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം കണ്ടു

“താനൊന്ന് പെടയ്ക്കാതെ… അവളൊന്ന് മൂത്ത് കിട്ടാനല്ലേ ഞാനും കാത്തിരുന്നത്… ഇനി അധികം താമസിക്കില്ല…”

“അത് കേട്ടാ മതി… പിന്നെ അവളിൽ തനിക്ക് താൽപ്പര്യമില്ലല്ലോ, അപ്പൊ രണ്ടായിട്ട് ഷെയർ ചെയ്യാം…ഞങ്ങൾക്ക് മടുക്കുമ്പോ അവളെ നേരെ ബോംബെയ്ക്ക് പിന്നീടവിടുന്ന് പുറം രാജ്യത്തേക്ക്… അതൊരു റയർ പീസാ… ഇപ്പൊ ചെലവാക്കുന്ന പണം അതിൽ ഞാൻ തിരിച്ചു പിടിക്കും…”

സുരേഷ് സ്വപ്നം കണ്ടു, അതുകണ്ട് രാജേന്ദ്രന്റെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു,

“പിന്നെ… ഇന്നലെ മഹി വിളിച്ചിരുന്നു ഹൈദ്രാബാദീന്ന്, തന്നെ വിളിച്ചിട്ട് കിട്ടാത്തോണ്ട്, നമ്മുടെ കാര്യം എന്തായി…?”

സുരേഷ് ചോദിച്ചു

“എന്താവാൻ, എല്ലാം പറഞ്ഞപോലെ, പഞ്ചലോഹ വിഗ്രഹമാ അത്യപൂർവ രത്നങ്ങൾ പതിച്ചത്, അതും നൂറ്റാണ്ടുകൾ പഴക്കമുള്ളത്, കൂടാതെ കിരീടോം അതും അമൂല്യ രത്നങ്ങൾ ഉള്ളത്, കോടികളുടെ മൊതലാ…

കിരീടത്തിന്റെ മുൻപിൽ വച്ചിരിക്കുന്ന ആ കടും പച്ച നിറത്തിലെ കല്ല് കണ്ടിട്ടില്ലേ… അത് സെറേണ്ടിബൈറ്റ് ആണ് പത്ത് കാരറ്റ്… ഇപ്പോഴത്തെ മാർക്കറ്റ് വിലയിൽ ഒരു നൂറ്റിയറുപത് കോടി രൂപ വിലവരും…”

രാജേന്ദ്രൻ പറഞ്ഞു

അതുകേട്ട് സുരേഷിന്റെ കണ്ണ് മിഴിഞ്ഞു

“അടുത്തമാസമാണ് ഉത്സവം തുടങ്ങുന്നത്, തുടങ്ങുന്നതിനു ഏഴ് ദിവസം മുന്നേ നിലവറയിൽ നിന്നും വിഗ്രഹം പുറത്തെടുത്തു പൂജ തുടങ്ങും, ഉത്സവത്തിന് രണ്ട് ദിവസം മുന്നേ അത് കാവിൽ പ്രതിഷ്ഠിക്കും, പിന്നെ ഉത്സവത്തിനേ നട തുറക്കു, അതിനുള്ളിൽ ആ വിഗ്രഹവും കിരീടോം പൊക്കണം, പകരം മഹി തരുന്ന ഡ്യൂപ്ലിക്കേറ്റ് തിരിച്ചു വയ്ക്കണം, അത്രേയുള്ളൂ…”

“അല്ല… നമുക്ക് നിലവറേന്ന് വിഗ്രഹം എടുത്തൂടെ…??? അതല്ലേ കുറച്ചൂടി സേഫ്…”

സുരേഷ് സംശയം പറഞ്ഞു

“എടുക്കായിയുന്നു, പക്ഷേ ആ കെളവൻ… എന്റമ്മാവൻ അതിലൊരു ഡിജിറ്റൽ ലോക്ക് വച്ചിട്ടുണ്ട്… കൊറച്ചു പഴേ മോഡലണേലും ഇപ്പോഴും പെർഫെക്ട് ആയാ വർക്ക്‌ ചെയ്യുന്നത്, അതിന്റെ അക്സസ് കാർഡ് ബാങ്ക് ലോക്കറിലാ… ലോക്കറിന്റെ കീ ആണേൽ ആ ഭരതൻ വക്കീലിന്റെ കയ്യിലും…”

“ഓഹ്… അത്രേള്ളോ…, എനിക്കറിയാവുന്ന ഒരാളുണ്ട് ഡിജിറ്റൽ ലോക്കിൽ എക്സ്പർട്ട് ആണ്, പുള്ളിയെ വരുത്തിയാലോ…”

“വരുത്തുന്നേൽ കൊഴപ്പോല, പക്ഷേ എന്തേലും മിസ്റ്റേക് വന്നാ എല്ലാം ഗോപി, ഇതാകുമ്പോൾ ഡിജിറ്റൽ ലോക്കറുമില്ല ഒന്നുമില്ല, എല്ലാം സേഫ്…”

“മ്… ശരിയാ… എന്നാ ഞാനിറങ്ങുന്നു, താനാ മഹിയെ വിളിച്ചു കാര്യം പറഞ്ഞേക്ക്… പിന്നെ ഈ ആഴ്ച കൂടെണ്ടേ…?? പുതിയ ഒരു കിളിയുണ്ട് എന്റെ ഓഫീസിൽ… പുതുതായി ജോയിൻ ചെയ്തതാ, ഞാനൊരു ട്രാപ് ഇട്ടിട്ടുണ്ട്, അതിൽ വീണാ നമുക്ക് സുഭിക്ഷം…”

സുരേഷ് ചുണ്ട് നനച്ചുകൊണ്ട് പറഞ്ഞു,

“മ്…രാജേന്ദ്രന്റെ കണ്ണുകൾ തിളങ്ങി…”

••❀••

വൃന്ദ വീട്ടു ജോലിയെല്ലാം ഒതുക്കി ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വന്നപ്പോ മൂന്ന് മണിയായി, പത്രത്തിൽ ചോറും കറികളും എടുത്ത് അടുക്കളത്തിണ്ണയിൽ വന്നിരിന്നു, അവളുടെ വീടിനടുത്തെ ചായ്‌പ്പിൽ മൂടി വച്ചിരിക്കുന്ന അവളുടെ അച്ഛന്റെ ബൈക്കിലേക്ക് നോക്കി, അവളുടെ കണ്ണിൽ നീർത്തുള്ളി പൊഴിഞ്ഞിറങ്ങി, വേണു ഇടക്ക് കളി പറയുമായിരുന്നു എനിക്ക് എന്റെ ഉണ്ണിമോളെപ്പോലെതന്നെയാ എനിക്ക് ഈ വണ്ടിയും…കുറേ നാൾ കഴിയുമ്പോ എന്റെ മോൻ വലുതാകുമ്പോൾ ഇത് ഞാനവന് കൊടുക്കും, അവന് വേണ്ടെങ്കിൽ ഉണ്ണിമോളേ കെട്ടുന്നവന് സ്ത്രീധാനമായി കൊടുക്കുമെന്ന്… വൃന്ദയുടെ ഓർമ്മകൾ കുറച്ചുവർഷം പിന്നോട്ട് പോയി,

ഗർഭിണിയായ മീനാക്ഷിയുടെ മടിയിൽ തലവച്ചു കിടക്കുന്ന വേണു,

“ദേ വേണുവേട്ടാ…ഇവിടെ വയറ്റിൽ ഒരാൾ രണ്ട് ദിവസമായിട്ട് കുത്തും തൊഴിയും ഒക്കെ കൂടുതലാട്ടോ…”

അതുകേട്ട് വേണുവൊന്ന് ചിരിച്ചു…

“നമ്മുടെമോൻ വയറ്റിൽകിടന്ന് ഇപ്പോഴേ പ്രാക്ടീസ് തുടങ്ങി, അതാ….അവനൂടെ വന്നിട്ട് വേണം തന്റെ തറവാട്ടിൽ ചെന്ന് തന്റെ അച്ഛനോട് രണ്ട് വർത്തമാനം പറയാൻ….കണ്ടോടോ മൂപ്പീന്നെ എന്റെ മീനാക്ഷി ഇപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നത് എന്ന്… പറ്റൂങ്കി അങ്ങേർക്കിട്ട് രണ്ടെണ്ണം പൊട്ടിക്കണം…”

“അയ്യടാ…. നല്ല ആഗ്രഹം…എന്റെ അച്ഛന് കളരിയൊക്കെ അറിയാം….”

മീനാക്ഷി വേണുവിന്റെ മൂക്കിൽ പിടിച്ചുകൊണ്ടു പറഞ്ഞു.

“പപ്പേ….”

നോക്കുമ്പോ കുഞ്ഞു വൃന്ദ അവരുടെ അടുത്തേക്ക് വന്നു.

“ആഹാ…പപ്പേടെ ഉണ്ണികുട്ടനിങ്ങു വന്നേ…”

വേണു രണ്ട് കയ്യും ഉയർത്തി അവളെ അടുത്തേക്ക് വിളിച്ചു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
വൃന്ദ ഓടി വേണുവിനെ കെട്ടിപ്പിടിച്ചു

“ഉണ്ണികുട്ടനെവിടാ പോയെ…?”

വേണു ചോദിച്ചു

“ഞാം കിച്ചേട വീട്ടിപ്പോയി…രാവിലെ കിച്ചേ അവിടുത്തമ്മേം വന്നപ്പോ പോയതാ…”

വൃന്ദ കൊഞ്ചിക്കൊണ്ട് പറഞ്ഞു

“ആണോ…”

വേണു ചോദിച്ചുകൊണ്ട് അവളുടെ കവിളിൽ പതിയെ കടിച്ചു.

വൃന്ദ കുണുങ്ങിചിരിച്ചു

“പെണ്ണിനെ കൊഞ്ചിച്ചോ… വന്നു വന്നു ഒരനുസരണയേം ഇല്ലാതായിട്ടുണ്ട്…”

മീനാക്ഷി വൃന്ദയെ നോക്കിക്കൊണ്ട് പറഞ്ഞു, അത് കണ്ട് വൃന്ദ ഉണ്ടക്കണ്ണ് ഉരുട്ടി ചുണ്ട് കൂർപ്പിച്ചു,

“അമ്മയ്ക്ക് അസൂയയാ, പപ്പ മോളേ സ്നേഹിക്കുന്നത് കണ്ടിട്ട്.”

വേണു പറഞ്ഞിട്ട് വൃന്ദയെ ഒന്നൂടെ ചേർത്ത്പിടിച്ചു.

“കുഞ്ഞാവ വരട്ടെ അമ്മേനെ ശരിയാക്കും…അല്ലേ പപ്പേ…”

വൃന്ദ മീനാക്ഷിയെ നോക്കിക്കൊണ്ട് വേണുവിനോട് പറഞ്ഞു

“പിന്നല്ലാതെ…”

വേണു ചിരിച്ചുകൊണ്ട് പറഞ്ഞു

“അപ്പൊ അമ്മേടെ ഉണ്ണിമോള് അമ്മേരടുത്തു വരില്ലേ…?”

മീനാക്ഷി ചിരിച്ചുകൊണ്ട് വൃന്ദയുടെ നേരെ നോക്കിക്കൊണ്ട് ചോദിച്ചു.

വൃന്ദ കുറച്ചുനേരം ആലോചിച്ചു പിന്നീട് മീനാക്ഷിയെയും വേണുവിനെയും ചേർത്ത് കെട്ടിപ്പിടിച്ചു.

“എടി ഭയങ്കരി…”

മീനാക്ഷി അവളെ ഉമ്മവച്ചുകൊണ്ട് വിളിച്ചു.

ആ നിമിഷങ്ങൾ ആലോചിച്ചിരുന്ന വൃന്ദയുടെ കണ്ണുനീർ ഒഴുകി പത്രത്തിലേക്ക് വീണു

“ഏതവനെയാടി ആലോചിച്ചോണ്ടിരിക്കുന്നെ”

പുറകിൽ ശില്പയുടെ ശബ്ദം കേട്ട് അവൾ ഞെട്ടി എഴുന്നേറ്റ് കണ്ണ് തുടച്ചു.

“നെനക്ക് ഏത് നേരോം ഈ പൂങ്കണ്ണീർ ആണല്ലോ……ഇതൊന്നുമല്ല നീ കരയാൻ കെടക്കുന്നേയുള്ളു… അതുപോട്ടെ, പെട്ടെന്ന് എന്റെ കാർ കഴുകിയിടണം എനിക്ക് ടൌൺ വരെ പോകണം…”

“ആ കുഞ്ഞു കഴിച്ചോട്ടെ ശില്പക്കുഞ്ഞെ അതിവിടത്തെ ജോലിയെല്ലാം തീർത്ത് ഇപ്പൊ കഴിക്കാനിരുന്നതേയുള്ളു…കാർ ഞാൻ കഴുകിക്കൊള്ളാം…”

അവിടേക്ക് വന്ന ലത പറഞ്ഞു.

“നിങ്ങൾ നിങ്ങടെ ജോലി മാത്രം നോക്കിയാ മതി, കേട്ടല്ലോ…എടി പറഞ്ഞത് ചെയ്യ് പെട്ടെന്ന്…”

“ആ കുഞ്ഞ് രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല ശില്പക്കുഞ്ഞെ…”

“കൂടുതൽ കഴിക്കണ്ട…കഴിച്ചാൽ എല്ലിനെടേ കേറും…”

ശില്പ പറഞ്ഞിട്ട് വൃന്ദയുടെ കയ്യിൽനിന്നും പത്രം പിടിച്ചുവാങ്ങി കിച്ചൻ സിങ്കിലേക്കിട്ടു.

“അയ്യോ…എന്താ കുഞ്ഞേ ഈ കാണിക്കുന്നേ…ദൈവകോപം ഉണ്ടാകും കേട്ടോ…”

ലത ശില്പയോട് പറഞ്ഞു

“ആ, ഉണ്ടായിക്കോട്ടെ നിങ്ങക്ക് നഷ്ടമൊന്നുമില്ലല്ലോ…ദൈവം ചോദിക്കുമ്പോ ഞാൻ പറഞ്ഞോളാം…നിങ്ങൾ വേണ്ടാത്ത കാര്യത്തി തലയിടണ്ട….”

അവൾ രണ്ടുപേരെയും ഒന്ന് നോക്കിയിട്ട് അകത്തേക്ക് പോയി.

“മോള് കഴിച്ചോ…കാർ ലതച്ചേച്ചി കഴുകിക്കോളാം…”

വൃന്ദയെ തലോടിക്കൊണ്ട് ലത പറഞ്ഞു.

“വേണ്ട ലതേച്ചി എനിക്കിതൊക്കെ ശീലമല്ലേ… എന്റെ വിശപ്പ് കേട്ടു…കാർ ഞാൻ കഴുകിക്കൊള്ളാം…”

വൃന്ദ പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി,

അപ്പോഴേക്കും കണ്ണൻ എവിടെനിന്നോ ഓടിക്കിത്തച്ചെത്തി

“എന്താ…പ്രശ്നം…?”

അവൻ ലതയോട് ചോദിച്ചു

“ഇവിടെ പ്രശ്നമൊന്നുമില്ല…മോൻ കഴിച്ചോ..? ഇല്ലേ ചേച്ചി ചോറ് വിളമ്പിത്തരാം…”

ലത അവന്റെ കവിളിൽ തഴുകിക്കൊണ്ട് പറഞ്ഞു

“വേണ്ട ചേച്ചി ഞാൻ കഴിച്ചു.”

അവൻ വൃന്ദയുടെ പിന്നാലെ പോയി.

വൃന്ദ കാർ കഴുകാനായി പൈപ്പിൽ വെള്ളം തുറന്ന് കാറിലേക്ക് ചീറ്റിച്ചു, അപ്പോഴേക്കും വെള്ളം തീർന്നു, വൃന്ദ പൈപ്പ് ഒന്നുകൂടി പരിശോധിച്ചു,

“പൈപ്പിൽ നോക്കണ്ട മോളേ, ആ തലതെറിച്ച പെണ്ണ് വെള്ളം ഓഫ്‌ ചെയ്തതാ…”

അവിടേക്ക് വന്ന ലത പറഞ്ഞു, വൃന്ദ ഒന്നും മിണ്ടാതെ ബേക്കറ്റുമെടുത്തു കിണറ്റിൻകരയിലേക്ക് നടന്നു…

“എങ്ങനെ ജീവിക്കേണ്ട കുട്ടിയാ…ഒരു രാജകുമാരിയേപ്പോലെ…”

ലത വിഷമത്തോടെ പറഞ്ഞു

അതുകേട്ട് കണ്ണൻ വൃന്ദയെ നോക്കി

വൃന്ദ കാർ കഴുകുമ്പോൾ കണ്ണനും അവളുടെ അടുത്തെത്തി ഒരു തുണി വെള്ളത്തിൽ മുക്കി കാർ കഴുകാൻ തുടങ്ങി

“കണ്ണാ…വെള്ളത്തിക്കളിക്കാതെ മാറിപ്പോ…”

വൃന്ദ അവനെ ശകാരിച്ചു

“സാരല്ലാ ഉണ്ണിയേച്ചി ഞാനൂടെ സഹായിക്കാം…”

“വേണ്ട മേല് അഴുക്കാവും… മാറിപ്പോ…”

“സാരോല്ല…എന്റെ ഉണ്ണിയേച്ചിയെ സഹായിക്കാൻ ഞാമാത്രല്ലേ ഉള്ളു…”

കണ്ണൻ വൃന്ദയോട് പറഞ്ഞു,

വൃന്ദ അവനെ സ്നേഹത്തോടെ നോക്കിയിട്ട് അവനെ തലോടി, പിന്നീട് അവളൊന്നും മിണ്ടീല…

••❀••

കാർ കഴുകിക്കഴിഞ്ഞ് രണ്ടുപേരും കുളിച്ചു സന്ധ്യക്ക്‌ കാവിൽ വിളക്ക് വയ്ക്കാനായി ഇറങ്ങി, വൃന്ദ തറവാട്ടിൽ എത്തിയത് മുതൽ മുത്തശ്ശിയുടെ കൂടെ കാവിൽ വിളക്ക് വയ്ക്കുന്നത് അവളാണ്, മുത്തശ്ശിയുടെ മരണശേഷം വൃന്ദയും കണ്ണനും അത് ചെയ്യുന്നു.

വലിയൊരു എട്ടുകെട്ടാണ് ദേവടം, പത്തേക്കറിലാണ്, അതിനുള്ളിൽത്തന്നെ കളപ്പുരയും കുളവും എല്ലാം…പണ്ട് കാലത്തെ ഐശ്വര്യത്തിന്റെയും സമൃധിയുടെയും പ്രതീകമ്പോലെ തലയുയർത്തി നിൽക്കുന്നു., ഒരുകാലത്തു ഈ കൺകണ്ട നാട് മുഴുവൻ ദേവടത്തിന് സ്വന്തമായിരുന്നു, പിന്നീട് കാരണവന്മാർ എല്ലാർക്കും ഭൂമി ദാനം ചെയ്തു, എന്നാലും ഈ നാടിന്റെ സിംഹഭാഗവും ദേവടത്തിന് സ്വന്തമാണ്,

തറവാട്ടിന്റെ കിഴക്കെയറ്റത്താണ് കാവ്… തറവാട്ടിലെ കൂറ്റൻ മതിലിന്റെ പുറത്തയാണ് കാവ്…ദേവപ്രശ്നത്തിൽ കാവിന് ചുറ്റുമതിൽ കെട്ടാനോ ക്ഷേത്രം പണിയാനോ പാടില്ലാന്ന് കണ്ടതോടെ നൂറ്റാണ്ടുകളായി അവിടെ കാവായി തന്നെ നിലകൊള്ളുന്നു.

കണ്ണനും വൃന്ദയും ഗേറ്റ് കടന്ന് മുന്നിലെ ടാറിട്ട റോഡിലൂടെ കാവിലേക്ക് നടന്നു…ഇടയ്ക്ക് കണ്ണൻ നാവൊട്ടിച്ചു ശബ്ദം ഉണ്ടാക്കി കുറച്ചു കഴിഞ്ഞപ്പോ ഒരു നായ ഓടി അവരുടെ അടുത്തെത്തി ചെവി പുറകിലോട്ട് ഒട്ടിച്ചു വാലാട്ടി രണ്ടുപേരോടും സ്നേഹം കാണിച്ചു നിന്നു, കണ്ണൻ പോക്കറ്റിൽ നിന്ന് രണ്ട് ഉണ്ണിയപ്പം എടുത്ത് അതിന് കൊടുത്തു.

“ഇന്നാടാ കുട്ടൂസാ തിന്നോടാ…”

ഉണ്ണിയപ്പം അതിന്റെ വായിലേക്ക് വച്ചുകൊടുത്തു, കഴിഞ്ഞ വർഷം കാവിലേക്ക് പോകുമ്പോ ആരോ ഉപേക്ഷിച്ചപോലെ കണ്ടതാണ് ആ നായ്ക്കുട്ടിയെ, അന്ന് അവരുടെ കൂടെ നടന്നപ്പോ കണ്ണൻ അതിനെ ദേവടത്തു കൊണ്ട് വന്നു, അന്ന് രാജേന്ദ്രൻ സമ്മതിക്കാത്തത് കൊണ്ട് അതിനെ തിരികെ കൊണ്ട് പോയി വിടേണ്ടി വന്നു, അതിന് ശേഷം എന്നും കാവിൽ പോകുമ്പോ കണ്ണൻ കുട്ടുസന് എന്തേലും കരുതിയിരിക്കും., അവരോടൊപ്പം കാവ് വരെയും തിരിച്ചും കൂടെ കുട്ടൂസനുമുണ്ടാകും… ദേവടത്തെ പടിപ്പുരയിൽ തറയിൽ തന്നെയാണ് രാത്രി അവന്റെ കിടപ്പും

“ഉണ്ണിയേച്ചി…ഉണ്ണിയേച്ചിയോട് സ്കൂളിൽ വച്ച് ഇഷ്ടമാണെന്ന് പറഞ്ഞ ചേട്ടൻ ദേ ഇന്നും അവിടെ നിക്കുന്നു…”

റോഡിന്റെ അപ്പുറം അവരെത്തന്നെ നോക്കി നിൽക്കുന്ന ഒരു ചെറുപ്പക്കാരനെ നോക്കി കണ്ണൻ പതിയെ വൃന്ദയോട് പറഞ്ഞു,

“മിണ്ടാതെ നടക്ക് കണ്ണാ…”

കണ്ണനെ ചെറുതായിട്ട് ഉന്തിക്കൊണ്ട് വൃന്ദ തല കുനിച്ചു നടന്നു,

“നിന്നോടാരാ ഈ വേണ്ടാത്തതൊക്കെ പറഞ്ഞു തരണേ…?”

വൃന്ദ അവനോട് ചോദിച്ചു,

“എന്നോട് കിച്ചേച്ചി പറഞ്ഞതാ…അന്നൊരിക്ക ടൗണിൽ പോയപ്പ…”

കണ്ണൻ പറഞ്ഞു

പിന്നീടും റോഡിന്റെ വശത്ത് ഒരുപാട് പേര് അവളെ ആരാധനയോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…അവരെ ആരെയും ശ്രദ്ധിക്കാതെ വൃന്ദ കണ്ണനുമായി കാവിലേക്ക് നടന്നു…

“വൃന്ദേ….”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
പിന്നിൽ നിന്നൊരു വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി,

സുമുഖനായ ഒരു ചെറുപ്പക്കാരൻ റോഡ് മുറിച്ചുകടന്ന് അവരുടെ അടുത്തേക്ക് ധൃതിയിൽ നടന്ന് വന്നു.

വൃന്ദ അവനെക്കണ്ട് സൗഹൃദമായി പുഞ്ചിരിച്ചു

“എന്താ നന്ദേട്ടാ ഇവിടെ…”

അവൾ പുഞ്ചിരിയോടെ അവനോട് ചോദിച്ചു…

“ഞാൻ തന്നെക്കാണാൻ വന്നതാ…”

”എന്നെയോ… എന്താ…?“

നന്ദൻ ചുറ്റുപാടും നോക്കി എന്നിട്ട് വൃന്ദയോട് പറഞ്ഞു

“അത്…ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം എങ്ങനാ ഇത് അവതരിപ്പിക്കുക എന്നെനിക്കൊരു പിടിയുമില്ല.”

നന്ദൻ ഒരു നിമിഷം നിർത്തിയിട്ട് അവളുടെ മുഖത്തു നോക്കി പറഞ്ഞു

“എനിക്ക്… തന്നെ ഇഷ്ടമാണ്, തനിക്ക് വേറെ ഇഷ്ടക്കേടൊന്നുമില്ലെങ്കിൽ ഞാൻ ഒരു ആലോചന തന്റെ തറവാട്ടിലേക്ക് കൊണ്ട് വരട്ടെ… ആദ്യമായിട്ടാണ് തന്നോട് എന്റെ ഇഷ്ടം തുറന്നു പറയുന്നത് അതിന്റൊരു ചളിപ്പുണ്ട് എനിക്ക്… തൻ പോസിറ്റീവായ ഒരു മറുപടി തരണം….”

നന്ദൻ പ്രതീക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി നിന്നു.

വൃന്ദക്ക് അത് കേട്ടപ്പോൾ കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു, മുഖത്ത് പെട്ടെന്ന് വിയർപ്പ് പൊടിഞ്ഞു…

അവളുടെ മറുപടി പ്രതീക്ഷിച്ചു നന്ദൻ അവളുടെ മുഖത്തുതന്നെ നോക്കി നിന്നു

“നന്ദേട്ടാ…അത്…”

അവൾ മറുപടി പറയാനായി തപ്പിത്തടഞ്ഞു.

“താൻ സ്കൂളിൽ പഠിക്കുന്നകാലത്തേ എന്റെ മനസ്സിൽ കയറിപോയതാടോ…തനിക്കെന്നോട് ഇഷ്ടമുണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല…ഞാനെന്തായാലും നാളെ അമ്മയെയും കൂട്ടി തന്റെ തറവാട്ടിലേക്ക് വരും തന്നെ പെണ്ണ് ചോദിക്കാൻ….”

നന്ദൻ അവളുടെ മുഖത്തേക്ക് നോക്കികൊണ്ട് പറഞ്ഞു

വൃന്ദ എന്തോ പറയാനായി തുടങ്ങുമ്പോൾ ഒരു കാർ അവരുടെ അടുത്ത് വന്നു ബ്രേക്ക്‌ ചെയ്തു, അതിൽനിന്നും ശില്പ ഇറങ്ങി അവരുടെ അടുത്തേക്ക് വന്നു.

“ഹായ് നന്ദേട്ടാ…”

അവൾ നന്ദനെ കൈ കാണിച്ചു

“ഹലോ…”

നന്ദൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“നന്ദേട്ടൻ എന്താ ഇവിടെ…”

“ഞാൻ വെറുതെ…ലൈബ്രറി വരെ പോകാൻ ഇറങ്ങിയതാ അപ്പൊ വൃന്ദയെ കണ്ടു അങ്ങനെ സംസാരിച്ചുനിന്നു…”

അപ്പോഴേക്കും കാവിലേക്ക് നടന്നു നീങ്ങുന്ന വൃന്ദയെയും കണ്ണനെയും നോക്കിക്കൊണ്ട് നന്ദൻ പറഞ്ഞു.

“അവളോട് കൂടുതൽ സംസാരിക്കാതിരിക്കുന്നതാ നല്ലത്…ചീത്തപ്പേര് ഉണ്ടാവാൻ മറ്റെങ്ങും പോണ്ട…”

നന്ദൻ സംശയത്തോടെ ശില്പയെ നോക്കി.

“അതൊക്കെ പോട്ടെ…നന്ദേട്ടൻ കേറ് ലൈബ്രറിയിൽ ഞാനാക്കിത്തരാം…ഞാനാവഴിക്കാ…”

ശില്പ ഉത്സാഹത്തോടെ നന്ദനോട് പറഞ്ഞു…

“ലൈബ്രറി അടുത്തല്ലേ…ഞാൻ നടന്നോളാം…”

നന്ദൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഓ…അതെന്താ എനിക്ക് നന്ദേട്ടന്റെ അത്രേം പഠിപ്പ് ഇല്ലാത്തോണ്ടാണോ…”

ശില്പ പരിഭവം പോലെ പറഞ്ഞു.

നന്ദൻ ചിരിച്ചുകൊണ്ട് അവളെനോക്കിയിട്ട് കാറിലേക്ക് കയറി.