കുഞ്ഞേച്ചി എന്താ ഇവിടെ – 2

കൂട്ടത്തിൽ എന്റെയും കണ്ണുകൾ ഒന്ന് നിറഞ്ഞിരിക്കുന്നു….. അത് മറക്കാനെന്നോണം കണ്ണുകൾ അടച്ച് ഞാൻ ചാരിയിരുന്നു…. ഒപ്പം അവളെ കുറിച്ചുള്ള ഓർമകളും ആയിട്ട്……..

തുടർന്ന് വായിക്കുക….

ഞാനും വിഷ്ണുവും കൂടി പ്ലസ്ടു കഴിഞ്ഞു ഡിഗ്രി ആണ് ആദ്യം ചേർന്നത്….ആദ്യത്തെ സെമെസ്റ്റർ എക്സാം കഴിഞ്ഞപ്പോ തന്നെ രണ്ടുപേരും രണ്ട് സപ്ലി വീതം വാങ്ങി…. പിന്നീട് അങ്ങോട്ട് എഴുതിയ എക്സാം എല്ലാം അവൻ പാസ്സ് ആയപ്പോഴും സപ്ലി വാങ്ങിച്ചുകൂട്ടുന്നതിൽ എന്നെ വെല്ലാൻ ക്ലാസ്സിൽ നിന്ന് തന്നെ ആരും ഉണ്ടായിരുന്നില്ലന്നുള്ളതാണ് സത്യം…. സെക്കന്റ്‌ ഇയർ ആയപ്പോൾ അവരുടെ പുതിയ വീടിന്റെ പണി പൂർത്തിയാക്കി വിഷ്ണുവിന്റെ ഫാമിലി വീടുമാറി… അവിടുന്നാണ് കുഞ്ഞേച്ചിയുമായുള്ള എന്റെ കണെക്ഷൻ കുറയാൻ തുടങ്ങിയത്. എന്നാലും വിഷ്ണുവും ആയി അങ്ങനെ അല്ലായിരുന്നു….. കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അനുചേച്ചിയുടെ കല്യാണം ആയി….. ചെറുക്കാൻ ആൾ ഒരു നൈസ് മനുഷ്യൻ ആണ്…. അനുചേച്ചിയുടെ സ്വപാവം മാറാൻ പ്രധാന പങ്ക് പുള്ളിക്കാണെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.



അങ്ങനെ നാലാമത്തെ സെമെസ്റ്റർ എക്സാം റിസൾട്ട്‌ വന്നപ്പോ വിരലിൽ എണ്ണാവുന്നതിനെലും അധികമായിരുന്നു എനിക്ക് കിട്ടിയ സപ്ലികളുടെ എണ്ണം അവസാനം ഞാൻ പഠിത്തം നിർത്താൻ തീരുമാനിച്ചു.. പിന്നീടങ്ങോട്ട് ഒരു കൊല്ലം വീട്ടിലിരുന്നു കളഞ്ഞു അവസാനം ചേട്ടന്റെ നിർബദ്ധത്തിന് വഴങ്ങി ഞാൻ ഇരുപതിയൊന്നാമത്തെ വയസിൽ ബിടെക്കിന് ചേർന്നത്…എനിക്ക് ഒട്ടും ഇന്ട്രെസ്റ് ഇല്ലാരുന്നതുകൊണ്ട് ഞാൻ കണ്ടിഷൻസ് ഒക്കെ വെച്ച് നോക്കി….അപ്പോൾ പിന്നെ അവൻ സൗദിയിലേക്ക് മടങ്ങി പോകുമ്പോൾ അവന്റെ gt 650 എനിക്ക് തരാമെന്ന് സമ്മതിച്ചു……



അങ്ങനെ ഇപ്പൊ കോളേജിൽ ക്ലാസ്സ്‌ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുന്നു…. ഫ്രണ്ട്‌സ് ഒക്കെ ആയെങ്കിലും നമ്മുടെ വൈബ് ഇന് പറ്റിയവരെ തിരഞ്ഞെടുക്കുന്നത്തെ ഉള്ളു… സത്യം പറഞ്ഞാൽ ഒരുമാതിരി ശരീരം ഒക്കെ ഉണ്ടെങ്കിലും എന്നെ കണ്ടാൽ ആരും ഇരുപത്തിഒന്ന് വയസ് ഉണ്ടെന്ന് ഒരിക്കലും പറയില്ല…മീശയും താടിയും ഒക്കെ വെട്ടി ഒതുക്കിയാണ് എന്റെ നടപ്പ്…….

ഒരു ദിവസം അതായത് ഫ്രഷേഴ്‌സ് ഡേയുടെ അന്നാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്…. അക്ഷരയെ….. ഒരു ഹാഫ് സാരിയും ഉടുത്ത അതിന്റെ തുമ്പ് പൊക്കിപിടിച്ചു വേഗത്തിൽ എന്റെ മുൻപിലുടെ നടന്നുനീങ്ങിയ ആ വായാടിയെ ഇപ്പോളും എന്റെ ഓർമയിലുണ്ട്…. ആ അഴിച്ചിട്ട മുടിയിഴകളും തേനുറുന്ന ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയും… ഓഹ് എനിക്ക് ഓർക്കാൻ കുടി വയ്യ….





“”””””എന്താടാ…. മോനെ ക്രഷ് ആയോ “””””” എന്റെ നിൽപ്പ് കണ്ടിട്ട് നൗഫൽ ആണ് ചോദിച്ചത്. ഞാൻ നൗഫൽ,അക്ഷയ് മൂന്നുപേരും ആണ് ഇപ്പോളുള്ള കൂട്ട് ഞാൻ കണ്ടുപിടിച്ച എന്റെ വൈബ് ഇന് പറ്റിയ കൂട്ട്…വളരെ കൊറച്ചു നാളുകൾക്കൊണ്ട് തന്നെ എന്നെ പോലെ ചെറിയ ചെറിയ ഉടായിപ്പുള്ള എന്റെ ചങ്ങാതിമാരായി കഴിഞ്ഞിട്ടുണ്ടയിരുന്നു അവന്മാരും….

“””””ക്രഷ് ഓഹ്…. എനിക്കോ ഇപ്പൊ തന്നെ “””” അങ്ങനെ ഒരു അട്ട്രാക്ഷൻ അവളോട് തോന്നിയെങ്കിലും ഞാൻ പുറത്ത് കാണിക്കാതെ പിടിച്ചുനിന്നു.

“”””ഊവ്…. എനിക്കും മനസിലാകുവേ…അങ്ങനെ എന്തേലും തോന്നിയെങ്കിൽ ആ മോഹം അങ്ങ് മുളയിലേ നുള്ളിയെക്ക് മോനെ അമലേ… അതെ നമ്മുടെ സീനിയർ ആണ് തേർഡ് ഇയർ ഇൽ ആണെന്ന് തോന്നുന്ന്… ആൾ ഇത്തിരി കലിപ്പത്തി ആണെന്നാ തോന്നുന്നേ “””””അവൻ എന്നോട് പറഞ്ഞു…

“””””‘ഓഹ്…. അതിനിപ്പോ എന്താ…. എന്തായാലും അവൾക്ക് ഒരു ഇരുപത് വയസ് കാണും…. എനിക്ക് ഇരുപത്തിയൊന്നുണ്ട് “””””ഞാൻ ഒര് കോൺഫിഡൻസ് ഒടുകൂടി പറഞ്ഞ്….

“”””””അതിന് നിന്നെ കണ്ടാൽ ആരേലും പറയുവോ ഇത്രയും പ്രായം ഉണ്ടെന്ന്…..”””””അവൻ അത് കളിയാക്കൽ പോലെയാണ് പറഞ്ഞ്.. അതിന് എനിക്ക് മറുപടി ഉണ്ടായിരുന്നില്ല…

“””””ഈ അക്ഷയ്നെ കാണാൻ ഇല്ലല്ലോ… ഈ മൈരൻ ഇത് എവിടെ പോയി കിടക്കേണ്… കോപ്പ്….”””””വിഷയം മാറ്റാൻ വേണ്ടി ഞാൻ പറഞ്ഞ്…. അതിന് അവൻ….

“”””””നിന്നെലും അപ്പുറത്തെ കോഴിയാണ് അവൻ… പെണ്ണുങ്ങൾ കൂടുതൽ ഉള്ള എവിടെങ്കിലും കാണും “”””എന്ന് അവന്റെ മറുപടി വന്നപ്പോൾ നിവർത്തി ഇല്ലാതെ അവനെയും കൊണ്ട് പരിപാടി നടക്കുന്ന സ്റ്റേജിന്റെ മുൻപിലേക്ക് എത്തി…. ഉഫ്… നൗഫലിന് എന്താ ജ്ഞാനദൃഷ്ടി ദാ ഇരിക്കുന്നു നമ്മുടെ മഹാൻ….. പുലിവാൽ കല്യാണം സിനിമയിൽ മണവാളൻ പെൺകുട്ടികളുടെ ഇടക്കിരിക്കുന്നപോലെ… ക്ലാസ്സിലെ ഗേൾസിന്റെ ഇടക്കിരിക്കുവാണ് ആശാൻ…. ഞങ്ങളെ കണ്ട് എണീക്കാൻ പോയവനെ വേണ്ട എന്ന് ആംഗ്യം കാട്ടിയപ്പോൾ അത് കേൾക്കാൻ കാത്തിരുന്നത് പോലെ അവൻ തിരിച്ചു അവിടെ ഇരുന്ന് എന്നിട്ട് അത് പോരാഞ്ഞിട്ട് ഇടത് കയ്യെടുത്ത ഒരുത്തിയുടെ തൊളിലും കൂടി അങ്ങ് ഇട്ട്… ഇവനെയൊക്കെ എന്ത് പറയാനാ… അല്ല പിന്നെ….



അങ്ങനെ പരിപാടി തുടങ്ങി….അതിൽ സ്വാഗതപ്രസംഗം പറഞ്ഞത് മാറ്റാരുമല്ല നമ്മുടെ ഹാഫ് സാരിക്കാരി.. അപ്പോൾ അവളെ കണ്ടിട്ട് ആൾ ഒരു ആക്റ്റീവ് ആണെന്ന് തോന്നുന്നു….പരുപാടി കഴിഞ്ഞങ്കിലും എന്റെ കണ്ണ് അവളിൽ തന്നെ തറഞ്ഞു നിന്നും. എന്തായാലും എനിക്ക് ഇഷ്ടായി…..

പിന്നീട് അവളെ കാന്റീനിലും സ്റ്റാഫ് റൂമിനു മുൻപിലും കോളേജ് ഗ്രൗണ്ടിലും ഒക്കെ കണ്ടിട്ടും… ഒരു വാക്ക് പോലും മിണ്ടാൻ കഴിഞ്ഞില്ല… അറ്റ്ലീസ്റ്റ് അവളുടെ പേര് അറിയാമെങ്കിൽ കൂടിയും പേര് എന്താണെന്ന് ചോദിക്കാൻ കൂടി ഒരു അവസരം ഒത്തുവന്നില്ല…..ഇതിനോടകം ഞാൻ ഒരു സത്യം മനസിലാക്കി ലുക്ക്‌ ഉണ്ടായിട്ടൊന്നും കാര്യമില്ല, ഒരു പെണ്ണിനോട് മരിയാതയ്ക്കു സംസാരിക്കാൻ പോലും അറിയാത്തവന്മാർക്ക് പറ്റിയ പണിയല്ല പ്രേമിക്കുക എന്നുള്ളത്. അങ്ങനെ ആ പ്രതീക്ഷയും ഉംഫി… എന്ന് വിചാരിച്ചു നടക്കുമ്പോൾ ആണ് അത് സംഭവിക്കുന്നത്….



കോളേജ് തുറന്നിട്ട്‌ ഇപ്പൊ ഏകദേശം രണ്ട് മാസം ആയി…. സ്വന്തം ഡിപ്പാർട്മെന്റിൽ കിട്ടിയ കൂട്ടുകാർ എല്ലാം കൂടുതലും പഠിപ്പികൾ ആയകൊണ്ട് മറ്റുള്ള ഡിപ്പാർട്മെന്റിൽ നിന്നും കമ്പനിക്കാരെ കിട്ടിയിട്ടുണ്ട്.. അങ്ങനെ അവരും ആയിട്ട് അടിയും കാര്യങ്ങളും ഒക്കെ തുടങ്ങിയിട്ടുണ്ട്.. കൂടുതലും ചങ്ങാതിമാർ ഇലക്ട്രോണിക്സ് ഇൽ നിന്നും മെക്കാനിക്കൽ ബാച്ചിൽ നിന്നുമായിരുന്നു….. ഇപ്പൊ കോളേജ് ഇൽ അവിടെയും ഇവടെയും ഒക്കെ നിന്നുകൊണ്ട് സീനിയർസ് ജൂനിയർസിനെ റാഗ് ചെയ്യാൻ ഒക്കെ തൊടങ്ങിട്ടുണ്ട്…. ഒരു ദിവസം ഗ്രൗണ്ടിന്റെ സൈഡിൽ ഉള്ള മരച്ചുവട്ടിലിരിക്കുവായിരുന്നു ഞാൻ… സിഗേരറ്റ് വാങ്ങിക്കാൻ പോയവന്മാരെ നോക്കിനിൽകുമ്പോളാണ് ഞാൻ പുറകിലുള്ള നമ്മുടെ സിവിലിലെ ചേച്ചിമാർ നിന്ന് ജൂനിയർസിനെ റാഗ് ചെയ്യുന്നത് കണ്ടത്…. അമലേ ഒരു പെൺകുട്ടിയെ ആണ് റാഗ് ചെയ്യുന്നത് ചെന്ന് ഇടപെടടാ… എന്ന് മനസ് മൈരൻ ആവിശ്യമില്ലാത്ത ദൈര്യം തരുന്നുണ്ടങ്കിലും… നിനക്ക് കഴക്കുന്നുണ്ടോ.. പൂറാ എന്ന് തിരുച്ചുചോദിച്ചപ്പോൾ അവൻ ഒന്ന് അടങ്ങി… അങ്ങനെ അവളുമാരുടെ റാഗിങ് കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ് അത് ശ്രെദ്ധിച്ചിരുന്ന എന്നെ അവൾ കണ്ടത്… വേറാരുമല്ല നമ്മുടെ ഹാഫ് സാരി… ഏഹ്… ഇവളും ഉണ്ടായിരുന്നോ ഇവരുടെ കൂട്ടത്തിൽ… ഞാൻ കണ്ണൂമിഴിച്ചു നോക്കിയിരിക്കുന്ന കണ്ടിട്ട് അവൾ കൂടെ ഉള്ള മറ്റൊരുത്തിയോട് എന്നെ പറ്റി എന്തോ പറഞ്ഞെന്നു എനിക്ക് മനസിലായി…. ഉടനെ മറ്റവൾ എന്നെ കൈകാണിച്ചു വിളിക്കുകയാണ് ഉണ്ടായത്… ഓഹ്… പെട്ട് മൈര്…. എന്ന് ഓർത്തുകൊണ്ട് ഞാൻ അവരുടെ അടുത്തേക്ക്‌ ഓരോ ചുവടും വെച്ച് ചെന്നു…

നിനക്ക് ഇപ്പൊ ഒരു അവസരം ആയില്ലേ നീ പോയി തകർക്ക് മോനെ എന്ന് മനസ് പറഞ്ഞപ്പോ ഞൻ ഒന്നും നോക്കിയില്ല…ഫുൾ കോൺഫിഡൻസ് ഓടുകൂടി അവരുടെ അരികിലേക്ക് എത്തി . എന്നാൽ ആ കോൺഫിഡൻസ് അതുപോലെ തന്നെ ചോർന്നുപോകാൻ അവളുടെ കവിളിൽ വിരിഞ്ഞ നുണക്കുഴി കണ്ടത് വരയെ ആയുസ് ഉണ്ടായിരുന്നുള്ളു എന്നതാണ് സത്യം… എന്നെ കളിയാക്കുന്നത് പോലെ ആണ് ചിരിക്കുന്നത് എങ്കിലും… ആ ചിരി എന്റെ ഉള്ളിലുണ്ടാക്കിയ സമ്മർദ്ദം വളരെ വലുതായിരുന്നു….അവളുടെ കണ്ണുകലേക്ക് നോക്കിനിന്ന എന്നെ അവളുടെ കൂടെ നിന്നവളുടെ ചോദ്യമാണ് പഴയ അവസ്ഥായിലേക്ക് എത്തിച്ചത്…

“”””നിന്റെ പേര് എന്താടാ…..”””””എന്നെ നോക്കി അവൾ ചോദിച്ചു

“”””””അമൽദേവ് “”””” ഞാൻ ഒറ്റയടിക്ക് ഉത്തരം പറഞ്ഞു… അപ്പോ ദേ അടുത്തത്….

“”””””ഏതാ ഡിപ്പാർട്മെന്റ്…..”””””

“””””നിങ്ങള്ടെ ഡിപ്പാർട്മെന്റ് തന്നെയാ…. സിവിൽ “””””ഞാൻ അങ്ങ് കേറി മറുപടി പറഞ്ഞു…

അപ്പോൾ അതിൽ ഒരുത്തി “””””ഓഹ്… അപ്പോ ഞങ്ങൾ സിവിൽ ആണെന്ന് മോൻ വന്നപ്പോൾ തന്നെ നോക്കിവെച്ചിരിക്കുകയാർന്ന്‌… അല്ലെ നീ ആൾ കൊള്ളാല്ലോ….””””

“”””””നിങ്ങളെ ഞാൻ നോക്കിയില്ല… ദാ…. ഈ ചേച്ചിയെ ഞാൻ നോക്കിയാർന്ന്…. “””എന്ന് ഞാൻ നമ്മുടെ ഹാഫ് സാരിക്കാരിയെ ചൂണ്ടി ഒരു ചെറു punchiriyodപറഞ്ഞപ്പോൾ നെട്ടിയ അവൾ കുറച്ചു നേരം മിണ്ടിയില്ല ശേഷം….

“””””എടാ….. ഞങ്ങൾ നിന്റെ സീനിയർസ് ആണ്….”””” എന്ന് അവളുടെ ടോൺ മാറി സംസാരിച്ചപ്പോൾ……..

“”‘””‘അല്ലെന്ന് ഞാൻ പറഞ്ഞില്ലാല്ലോ…””””””എന്റെ ഇങ്ങനുള്ള മറുപടി കേട്ടിട്ട് അവർക്ക് അങ്ങ് ചൊറിഞ്ഞു കേറിയെന്ന് എനിക്ക് മനസിലായി….

“”””‘”ഇങ്ങനെ ആണെങ്കിൽ നീ അധികനാൾ ഇവടെ പഠിക്കുമെന്ന് ഞങ്ങൾക്ക് തോന്നണില്ല…..”””””എന്ന് എന്നോട് ആദ്യം സംസാരിച്ചവൾ പറഞ്ഞപ്പോൾ തിരിച്ചു ഞാൻ

“””””””സത്യമാണോ…..”””””””എന്നുകൂടി ചോദിച്ചു….ഇത് പ്രശ്നം ആകും എന്ന് എന്റെ മനസ് മൈരൻ പറഞ്ഞപ്പോൾ…. എടാ പൂറിമോനെ ഇല്ലാത്ത ധൈര്യം തന്നു മനുഷ്യനെ കൊഴപ്പതിച്ചടിച്ചപ്പോൾ നിനക്ക് സമാധാനം ആയല്ലോ എന്ന് തിരുച്ചു ചോദിക്കാനെ എനിക്ക് ആയുള്ളൂ. ഒപ്പം അവരെ നോക്കി ഒരു തൊലിഞ്ഞ ചിരിയും ചിരിച്ചു….

“”””‘നിന്നെ ഉണ്ടല്ലോ…… നിനക്ക് ID കാർഡ് ഒന്നുമില്ലേ….”””””അവൾ എന്നോട് ചോദിച്ചു….

ഇനി സ്വല്പം വിനയം ഒക്കെ ആവാം എന്ന് കരുതി ഞാൻ “”””ഉണ്ട് chechi……പോക്കറ്റിൽ ഉണ്ട്….”””””എന്ന് ഞാൻ കുറച്ചു ബഹുമാനം ഒക്കെ കൊടുത്ത് പറഞ്ഞു…..

“””””എടാ മോനെ ഐഡി കാർഡ് തന്നിരിക്കുന്നത് പോക്കറ്റിൽ ഇട്ട് നടക്കാനുള്ളതല്ല…..”””””

“””””ശെരി…. ചേച്ചി….”””””

“”””””എന്നാൽ നിന്റെ ID കാർഡ് ഒന്ന് എടുത്തേ ചേച്ചിമാർ നോക്കട്ടെ…..”””””അവൾ പറഞ്ഞ പിന്നെ വേറെ അപ്പീൽ ഇല്ല………

“”””””ഓഹ്….. അതിന് ഇപ്പൊ എന്താ….എന്ന് പറഞ്ഞുകൊണ്ട് ഞാൻ പോക്കറ്റിൽ നിന്നും എന്റെ ID കാർഡ് എടുത്ത് കൊടുത്തു…. കൂട്ടത്തിൽ ഉള്ളവളാണ് അത് വാങ്ങിയത്. അവൾ എന്റെ Id കാർഡ് വാങ്ങി വീക്ഷിക്കാൻ തുടങ്ങി…. അതോടൊപ്പം അതിൽ ഉണ്ടായിരുന്നത് നോക്കി വായിക്കാനും തുടങ്ങി……”””””അമൽദേവ് മാധവ്……. നല്ല സ്റ്റൈലൻ ഫോട്ടോ ഒക്കെ ആണല്ലോടാ “”””……. എന്ന് അവൾ പറഞ്ഞപ്പോൾ “”””””അങ്ങനെ ഒന്നുമില്ല ചേച്ചി “”””””വിനയം ഒട്ടുംകുറക്കാതെ തന്നെ മറുപടി പറഞ്ഞു….. അടുത്തത് എന്റെ ഡേറ്റ് ഓഫ് ബർത്ത് അവൾ കണ്ടെന്ന് എനിക്ക് മനസിലായി അവൾ രണ്ടുമൂന്നു വട്ടം എന്നെയും കാർഡിലും മാറി മാറി നോക്കുന്നുണ്ടായിരുന്നു… അത് തന്നെ ആയിരുന്നു എനിക്കും വേണ്ടത്…. ഇവൾ എന്താ ഒന്നും മിണ്ടാത്തെ എന്ന് നമ്മുടെ ഹാഫ് സാരിയെ നോക്കിയപ്പോൾ അവൾ എനിക്ക് അടുത്ത താക്കീത് തരാൻ തയ്യാർ ആകുകയായിരുന്നു…..

“”””””നിന്നെ ഇനി id കാർഡ് കഴുത്തിൽ ഇല്ലാതെ ഞങ്ങൾ കാണരുത്…. മനസിലായല്ലോ…”””””

അതിന് ഞാൻ ചിരിച്ചു കൊണ്ട് തല ആട്ടുകയാണ് ചെയ്തത്…..



ഉടനെ എന്റെ id കാർഡ് നോക്കികൊണ്ട് ഇരുന്നവൾ ഇവളോട് എന്തോ രഹസ്യം പറഞ്ഞു.. അത് ഞാൻ ഊഹിച്ച കാര്യം തന്നെ ആയിരുന്നു…. പെട്ടന്ന് അവൾ വിശ്വാസം വരാത്തത് പോലെ id കാർഡ് വാങ്ങിച്ചു നോക്കി….എന്നിട്ടും ചിരിച്ചു കൊണ്ടിരിക്കുന്ന എന്നെ കണ്ടിട്ട് അവളുടെ കിളി പോയെന്ന് തോന്നുന്നു അവൾ ഒന്നും മിണ്ടിയില്ല….

“”””””സോറി കേട്ടോ ഇത്രയും വയസ് ഒക്കെ ഉണ്ടെന്ന് അറിഞ്ഞില്ല….. അല്ല… കണ്ടാലും പറയത്തില്ല….. വീ ആർ എക്സ്ട്രീമിലി സോറി…. എന്ന് അവർ ഒരു ചമ്മിയ ഭാവത്തോടെ പറഞ്ഞു കൊണ്ടിരുന്നപ്പോൾ ഞാൻ അവളെ നോക്കി…. എവിടെ അവളുടെ കിളി ഇതുവരെ തിരിച്ചു വന്നില്ലെന്നു തോന്നുന്ന് ഒരു അനക്കവും ഇല്ല…..

“””””അതൊന്നും കൊഴപ്പമില്ലന്നെ…. ഇതൊക്കെ ഒരു രസം അല്ലെ…..””””””എന്ന് ഞാൻ നമ്മുടെ ഹാഫ് സാരിയെ നോക്കി കൊണ്ട് തന്നെ പറഞ്ഞു….

“”””””ചേച്ചിമാരെ ഇനി ഞാൻ പൊക്കോട്ടെ “””””എന്ന് ഞാൻ അവരോട് ചോദിച്ചപ്പോൾ….. ശെരി എന്ന് അവർ തല ആട്ടുക മാത്രമാണ് ചെയ്തത്…. ഞാൻ എന്റെ id കാർഡ് വാങ്ങി തിരികെ നടന്നു….. ശേ….. ഒരു ബിജിഎം കുടി ആരെങ്കിലും ഇടേണ്ടത് ആയിരുന്നു അല്ലെ എന്ന് ഞാൻ എന്റെ മനസിനോട് ചോദിച്ചപ്പോൾ….. അവന്റമ്മുമെടാ ബിജിഎം….. എടാ മൈരേ അവളോട് മിണ്ടാൻ ഇതിലും നല്ല ചാൻസ് ഇനി കിട്ടാനില്ല എന്ന് മനസ് പറഞ്ഞപ്പോൾ ആണ് ഞാൻ ആ കാര്യം ഓർത്തത്…. എന്നാൽ പിന്നെ തിരിച്ചു നടന്നേക്കാം എന്ന് പറഞ്ഞുകൊണ്ട് ഞാൻ തിരികെ അവരുടെ അടുത്തേക്ക് ചെന്നു….



എന്നെ കണ്ടപ്പോൾ തന്നെ ഇനി എന്താണാവോ എന്ന് ചിന്തിച്ചുകൊണ്ട് അവർ പരസ്പരം നോക്കുന്നുണ്ടായിരുന്നു…. ഒര് ചിരിയോടെ ഞാൻ തന്നെ തുടക്കം ഇട്ടു…..



“””””’ എന്തായാലും ഇത്രയുമൊക്കെ ആയില്ലേ… അപ്പോ പിന്നെ ചേച്ചിമാരുടെ ഒക്കെ പേര് കൂടെ അറിഞ്ഞാൽ കൊള്ളാമായിരുന്നു “”””””…. ഞാൻ ഇത്രയും അവളെ നോക്കി ആണ് ചോദിച്ചത് എങ്കിലും അവൾ മാത്രം ഒന്നും പറഞ്ഞില്ല…അങ്ങനെ ഓരോരുത്തർ ആയിട്ട് പേര് പറയാൻ തുടങ്ങിയപ്പോളും… അവൾ മാത്രം മിണ്ടിയില്ല അവസാനം അവളുടെ പേര് അറിയാമെങ്കിലും ഞാൻ ചോദിക്കാൻ തന്നെ തീരുമാനിച്ചു

“””‘”” ഇയാള്ടെ പേര് എന്താ”””””…….

“”””””അക്ഷര “””””… ഒന്ന് നെട്ടിയെങ്കിലും അവൾ മടിച്ച് മടിച്ച് ആണെങ്കിലും പറഞ്ഞു…

“””””””അതെ എനിക്ക് ഇരുപത്തി ഒന്ന് വയസ് ഒക്കെ ഉണ്ടെന്ന് ആരോടും പറയണ്ട കേട്ടോ……നമ്മൾ മാത്രം അറിഞ്ഞാൽ മതി “”””””……. എന്ന് ഒര് ആശയം ഞാൻ മുൻപോട്ട് വെച്ചപ്പോൾ അവർ അതിന് സമ്മതിച്ചു…. അങ്ങനെ അവരോട് പിന്നെ കാണാമെന്നു പറഞ്ഞ് അക്ഷരയ്ക്ക് ഒര് ചെറുപുഞ്ചിരിയും സമ്മാനിച്ച ഞാൻ തിരികെ നടന്നു…. അപ്പോൾ ദാണ്ടേ…. നടന്നുവരുന്നു സിഗരറ്റ് വാങ്ങാൻ പറഞ്ഞു വിട്ടവന്മാർ…..


“”””””എവിടർന്നെടാ നിയൊക്കെ…. നോക്കി ഇരുന്ന് ഇവിടെ വേര് ഇറങ്ങി”””””……

“”””””എടാ…സ്ഥിരം വാങ്ങിക്കുന്ന കട അടച്ചിട്ടേകെർന്നു… അതുകൊണ്ട് കൊറച്ച് നടക്കേണ്ടി വന്ന് “””””…..നൗഫൽ ആണ് പറഞ്ഞത്…

“””””കൊഴപ്പമില്ല “””””…… ഞാൻ പറഞ്ഞു…. അതിന് “””””എന്താണ് മോനെ ഇത്രയ്ക്കും സന്തോഷം എന്തോ ഒപ്പിച്ചു വെച്ചിട്ടുണ്ടല്ലോ”””””… എന്ന് അക്ഷയ് എന്നോട് ചോദിച്ചു…. അങ്ങനെ ഞാൻ നടന്ന സംഭവം അവന്മാരോട് പറഞ്ഞു…

പറഞ്ഞ് കഴിഞ്ഞപ്പോൾ ആണ് എനിക്ക് ആപത്ത് മനസിലായത്… അങ്ങനെ അവന്മാരുടെ കയ്യിൽ നിന്നും കിട്ടാനുള്ള ഓളലും വാങ്ങിച് കൊണ്ട് ഞങ്ങൾ മൂന്നുപേരും കൂടി ഡിപ്പാർട്മെന്റ് ഇൽ ഉള്ള ബാത്‌റൂമിലേക്ക് കേറി കത്തിച്ചു വലിച്ചു….

അത് ഒര് തുടക്കം മാത്രം ആയിരുന്നു പിന്നീട് അങ്ങോട്ട് അക്ഷരയും കൂട്ടുകാരും ആയി ഒര് നല്ല ഫ്രണ്ട്ഷിപ്പ് ഞങ്ങൾ ഉണ്ടാക്കിയെടുത്തു… എന്തിനേറെ പറയുന്നു ഞങ്ങളുടെ ക്ലാസ്സിലെ ഗേൾസ് ഇനേക്കാളും ക്ലോസ് ആവരുമായിട്ടായിരുന്നു…..

അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒര് ദിവസം ആ സന്തോഷ വാർത്ത വിഷ്ണുവിന്റെ ഫോൺ കോൾ രൂപത്തിൽ എന്നെ തേടിയെത്തുന്നത്…..”””””എടാ കുഞ്ഞേച്ചിക്ക് നിന്റെ കോളേജിൽ ജോലി കിട്ടി……”””””

സഭാഷ്…… എങ്ങനെ ഇരിക്കണ്…. അങ്ങനെ ഊമ്പിയപ്പോൾ ആര് ഊമ്പി….. അതും എന്റെ ഡിപ്പാർട്മെന്റ് തന്നെ….ഇനി എന്റെ ഇവിടുത്തെ ഉടായിപ്പുകൾ എല്ലാം വീട്ടിൽ അറിയാൻ ചാൻസ് ഉണ്ട്….. കുഞ്ഞേച്ചി എന്തായാലും 2ണ്ട് ഇയർ തൊട്ടേ എനിക്ക് ഉള്ളു അതോർത്തു സമാധാനിക്കാം…. കുഞ്ഞേച്ചി ജോലിക്ക് കേറി കഴിഞ്ഞിട്ട് ഞാനും ആയി കാണുമ്പോൾ ഒക്കെ ഇടക്ക് മിണ്ടാറുള്ളു…. അതികം നേരം നീണ്ട പോകാത്ത കൊച്ചു കൊച്ചു സംസാരങ്ങൾ മാത്രമേ ഉണ്ടാകാറുള്ളു…. ചിലപ്പോളൊക്കെ ഒന്ന് ചിരിച് മാത്രം കാണിച്ചിട്ട് ഞാൻ നടന്ന് പോകും….. അതിൽ കൂടുതൽ ഒന്നും ഞങ്ങൾ തമ്മിൽ ഇല്ല… അവളായിട്ട് അടുക്കാനും നോക്കിയിട്ടില്ല…..അങ്ങനെ ഫസ്റ്റ് ഇയർ എക്സാം കഴിഞ്ഞു…. ലീവ് ആയി, കൊറച്ച് ദിവസം അമ്മവീട്ടിൽ പോയി നിക്കാൻ പറഞ്ഞപ്പോൾ എനിക്ക് എതിർക്കാൻ തോന്നിയില്ല…. പണ്ടൊക്കെ അവിടേക്കു പോകാൻ വാശി ആയിരുന്നു ഇപ്പോൾ അതിന്റെ ഒന്നും പകുതി പോലും ഇല്ല…. ലീവ് ആയത്കൊണ്ട് അക്ഷരയുമായി ചാറ്റിങ് മാത്രമേ നടക്കാറുള്ളു….രണ്ട് മാസം പോയതേ അറിഞ്ഞില്ല ഞാൻ അങ്ങനെ സെക്കന്റ്‌ ഇയർ ആയിരിക്കുകയാണ് ഗയ്‌സ്…… അക്ഷര ഫൈനൽ ഇയറും…..ഇതാ കഥയിൽ അടുത്ത ട്വിസ്റ്റ്‌……

“”””ഞങ്ങളുടെ നിലവിലത്തെ ക്ലാസ്സ്‌ ട്യൂട്ടർ ട്രാൻസ്ഫർ വന്നുപോയതിനാൽ…. കുഞ്ഞേച്ചി…. സോറി അനാമിക മിസ്സ്‌ ആണ് പുതിയ ക്ലാസ്സ്‌ ടീച്ചർ….. ഇനി ഇവിടുന്ന് അങ്ങോട്ട് ആണ് എന്റെ കഷ്ടകാലം ആരംഭിക്കാൻ പോകുന്നത്….”””””

ഞാൻ ഡെയിലി വരുമ്പോ തന്നെ ആദ്യത്തെ രണ്ട് പീരീഡ് കഴിഞ്ഞിട്ടുണ്ടാകുമായിരിക്കും… അപ്പോ ക്ലാസ്സിലെ മിസ്സ്‌ പറയും ക്ലാസ്സ്‌ ട്യൂട്ടർ റിനെയോ hod യെയോ പോയി കണ്ടിട്ട് കേറിയാമതിയെന്ന്… അങ്ങനെ ഇവരെ കണ്ടിട്ട് കേറുന്നത് ഒരു പതിവായിമാറിയത്കൊണ്ട് hod ക്ക്‌ എന്നെ നല്ല മതിപ്പ് ആണ്…..കുഞ്ഞേച്ചി എന്നും ക്ലാസ്സിൽ വന്ന് പഠിപ്പിക്കുമ്പോളും എന്നെ പോക്കിനിർത്തി ചോദ്യങ്ങൾ ചോദിക്കാൻ മറന്നിരുന്നില്ല… ഉത്തരം ഒന്നും കിട്ടാൻപോകുന്നില്ല എന്ന് എന്നേലും കൃത്യമായിട്ട് അവൾക്ക് അറിയാമെങ്കിൽ കൂടി ഇതും ഒരു പതിവ് ആയി മാറി



ഓണപ്പരിപാടി ഒക്കെ നന്നയിത്തന്നെ ആഘോഷിച്ചു…. പിന്നെ ഓണ ലീവ് ഒക്കെ കഴിഞ്ഞതിന്റെ വിശേഷമൊക്കെ പറഞ്ഞുവരുവായിരുന്നു ഞാനും അക്ഷരയും കൂടി…. അപ്പോൾ ആണ് അക്ഷര എന്നെ വിളിച്ചു ആ കാഴ്ച കാണിക്കുന്നത്….

“””’എടാ…. അക്ഷയ്നേം നൗഫലിനേം അല്ലെ അവന്മാർ പിടിച്ചു വെച്ചേക്കുന്നത് “”””…. ഞാൻ അങ്ങോട്ടേക്ക് നോക്കിയപ്പോൾ എന്റെ ടെമ്പർ തെറ്റിക്കാൻ പറ്റിയ കാഴ്ചയാണ് ഞാൻ കണ്ടത് അക്ഷയ്നെ കമ്പ്യൂട്ടർ എഞ്ചിനീയർ ഇലെ ഒരുത്തൻ കുത്തിനു പിടിച്ചു വെച്ചിരിക്കുന്നു. നൗഫൽ അവന്റെ കഴുത്തിനു വെച്ചേക്കുന്നേ കൈ വിടുവിക്കുവാൻ ശ്രെമിക്കുണ്ട്… നൗഫലിനും അത്യാവിശം ശരീരം ഒക്കെ ഉള്ളവൻ ആണ് എന്നിട്ടും അവൻ അത് കഴിയുന്നുണ്ടായിരുന്നില്ല….പ്രശ്നം തുടങ്ങിയതേ ഉള്ളുവെന്ന് തോന്നുന്നു…. ഞാൻ വേഗം തന്നെ അവരുടെ അടുത്തേക്ക് ഓടി…. എനിക്ക് ഈ സമയം കൊണ്ട് തന്നെ പിടിച്ചുമാറ്റണം എന്നുള്ള മൈൻഡ് മാറി ഇടിക്കണം എന്നുള്ളതായിരുന്നു….കുതിച്ചു അവരുടെ അടുത്തേക്ക് എത്തിയ ഞാൻ അടുത്തുകണ്ട കല്ലിൽ ചവിട്ടി ചാടി… അക്ഷയുടെ കുത്തിനു പിടിച്ചിരിക്കുന്നവന്റെ കഴുത്തിനു തന്നെ ചവിട്ടി…. ആ ചവിട്ട് നല്ലോണം ഏറ്റു എന്ന് എനിക്ക് മനസിലായി.. സത്യം പറഞ്ഞാൽ അവിടെ അവന്മാർ എത്ര പേര് ഉണ്ടെന്ന് പോലും ഞാൻ നോക്കിയിരുന്നില്ല…എന്തായാലും ഇടി കൊള്ളും ഞങ്ങൾ മൂന്ന് ആളെ ഉള്ളു… വരുന്നത് വരുന്നെടുത്തു വെച്ച് കാണാം എന്ന് പറയുന്നത് പോലെ നൗഫൽ എന്റെ നേരെ അടുത്ത രണ്ടവന്മാരെ നോടിയിടയിൽ വീഴുത്തിക്കഴിഞിട്ടിരുന്നു.. പിന്നീട് അങ്ങോട്ട് വൻ ഇടിയായിരുന്നു. ഞാൻ പറഞ്ഞല്ലോ ഞങ്ങള്ക്ക് സ്വന്തം ക്ലാസ്സിൽ നിന്നുള്ളതിനേക്കാൾ കമ്പനി ഉള്ള കൂട്ടുകാർ വേറെ ഡിപ്പാർട്മെന്റ് ഇൽ ഉണ്ടെന്ന് അപ്രതിക്ഷിതമായിട്ടായിരുന്നു അവന്മാർ ഞങ്ങൾക്ക് വേണ്ടി ഇടിക്കാൻ ഉള്ളിലേക്ക് കേറി വന്നത്.

ആ ഇടി കഴിഞ്ഞപ്പോൾ രണ്ട് കൂട്ടർക്കും നല്ല പരിക്ക് ഉണ്ടായിരുന്ന്… പത്തുപേരെ ഒക്കെ ഇടിച്ചിടാൻ ഞാൻ സൂപ്പർ ഹീറോ ഒന്നുമല്ലാത്തതുകൊണ്ട് എനിക്കും ഉണ്ട് അത്യാവിശം പരിക്കുകൾ ഒക്കെ….. എന്റെ കീഴ് ചുണ്ട് ചെറുതായിട്ട് മുറിഞ്ഞിട്ടുണ്ട്



ഉടനെ സാറന്മാർ വന്ന് പിടിച്ചു മാറ്റി എങ്കിലും നൗഫലിന്റെ ദേഷ്യം അങ്ങ് അടങ്ങുന്നുണ്ടായിരുന്നില്ല… അങ്ങനെ ഇടിച്ചവന്മാരെ എല്ലാം പ്രിൻസിപ്പൽ ഇന്റെ റൂമിലേക്കു പോകുന്ന വഴിക്ക് ആണ് ഞാൻ അക്ഷയോട് കാര്യം തിരക്കുന്നത് അതിന് അവൻ എനിക്കൊന്നും അറിയില്ല എന്നുള്ള സ്ഥിരം ഡയലോഗ് അടിച്ചപ്പോളും ഞാൻ ഒന്നും കൂടുതൽ ചോദിച്ചില്ല… അവസാനം പ്രിൻസിപ്പൽ കാര്യം അന്യോഷിച്ചപ്പോൾ ആണ് കാര്യങ്ങളുടെ കിടപ്പ് മനസിലായത്…. തേർഡ് ഇയർ കമ്പ്യൂട്ടറിലെ ഒരുത്തന്റെ കാമുകിയോട് അക്ഷയ് സംസാരിച്ചത് ആണ് വിഷയം… ഇത് കേട്ടപ്പോൾ എനിക്ക് അങ്ങ് ചൊറിഞ്ഞു കേറിയെന്നുള്ളതാണ് സത്യം… മൈരനോട് ഞങ്ങൾ പറഞ്ഞിട്ടുള്ളതാണ് പെണ്ണ് വിഷയം മാത്രം ഉണ്ടാക്കല്ലേ എന്ന്… പൊട്ടിയ ചുണ്ടുമായി ഞാൻ അക്ഷയ്നെ നോക്കുമ്പോൾ കാര്യം മനസ്സിലായതുപോലെ അവൻ നൗഫൽ ഇന്റെ പുറകിൽ പതുങ്ങി നിക്കുക ആണ് ചെയ്തത്…. അങ്ങനെ ഇടിക്ക് പ്രധാന കാരണക്കാരായി ഉള്ളവന്മാർ ഒഴിക്കെ ബാക്കി ഉള്ളവന്മാരെ എല്ലാം താക്കീതു കൊടുത്ത് പറഞ്ഞുവിട്ടു…. പ്രിൻസിപ്പൽ ഒരു തീരുമാനം എടുത്തു ഇവന്മാരുടെ വീട്ടിൽ നിന്നും വിളിപ്പിച്ചിട്ട് സസ്‌പെൻഷൻ കൊടുക്കുന്ന ചടങ്ങിലേക്ക്‌ അങ്ങ് കടക്കാം എന്ന്.
ഇനി വീട്ടീന്ന് വിളിക്കണം…..മൈര്….ഇനി ഇപ്പൊ എന്ത് ചെയ്യും…. പുറത്തുന്നു വാടകയ്ക്ക്‌ ആരെങ്കിലും കൊണ്ട് വന്നാലോ… അല്ലേൽ വേണ്ട കുഞ്ഞേച്ചി ഉള്ളതാണ് അവൾ എന്തായാലും തൂക്കും…..അമ്മയുടെ വിചാരത്തിൽ ഇരുന്നതുകൊണ്ട് ആണെന്ന് തോന്നുന്നു ഗേറ്റ് കടന്ന് വരുന്ന ഒരു സ്ത്രീയെ എന്റെ അമ്മയിട്ട് തോന്നിയത്….. അത് തോന്നിയത് അല്ല ശെരിക്കും എന്റെ അമ്മ ആയിരുന്നു…. ഡെയ്… എപ്പിഡ്രാ….. എന്ന് ചിന്തിക്കുമ്പോൾ ആണ് അമ്മ അറിഞ്ഞ വഴി മനസിലാക്കാൻ എനിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല….. കുഞ്ഞേച്ചി തന്നെ ആയിരിക്കും വിളിച്ചു പറഞ്ഞത്. പുറകെ അവന്മാരുടെയും വീട്ടുകാരെ കണ്ടപ്പോൾ ആണ് എനിക്ക് ഒരു സമാധാനം ആയത്…..രണ്ടര മണിക്കൂറാതെ ചർച്ചക്ക് ശേഷം പത്ത് ദിവസത്തെ സസ്‌പെൻഷനും വാങ്ങിയാണ് ഞങ്ങൾ ഓരോരുത്തരും റൂം വിട്ട് പുറത്തേക്ക് ഇറങ്ങിയത് ആദ്യം ഇറങ്ങിയത് ഞാൻ ആണ്…പുറത്തേക്ക് ഇറങ്ങിയപ്പോൾ അവിടെ എന്നെയും കാത്ത് അക്ഷര ഉണ്ടായിരുന്നു

“”””””എന്തിനാടാ…. നീ ഇടി തുടങ്ങിവെച്ചേ….. അതുകൊണ്ടല്ലേ ഇപ്പൊ ഇങ്ങനെയൊക്കെ ആയത്….””””””അവൾ എന്നെ കണ്ടപ്പോൾ തന്നെ ചോദിച്ചു.

ഞാൻ അതിന് മറുപടിയൊന്നും പറയാൻ പോയില്ല വെറുതെ അവളെ നോക്കി നിന്നതേ ഉള്ളു.

“””””നിന്റെ ചുണ്ട് ഒക്കെ പൊട്ടിയിട്ടുണ്ടല്ലോ… എവിടെ നോക്കട്ടെ “””””… എന്ന് പറഞ്ഞുകൊണ്ട് അവൾ എന്റെ ചുണ്ടിൽ കൈ തൊട്ട് നോക്കിയതും. എന്റെ പുറകിൽ ഒരു മുരടനക്കം കേട്ടു… നോക്കിയപ്പോൾ അമ്മയും കുഞ്ഞേച്ചിയും ആണ്….

“”””””കഴിഞ്ഞില്ലേ ഇവിടുത്തെ പരിപാടി…. ഇനി വാ വീട്ടിലേക്കു പോകാം “””””… ആ വിളിയിൽ എന്തോ ഭീഷണി ഇല്ലേ എന്നൊരു ചിന്ത എനിക്ക് തോന്നാതെ ഇരുന്നില്ല.

“”””””ഇനി ഇതിന്റെ പേരിൽ അടുത്ത ഇടി ഉണ്ടാകുമോ “”””””അമ്മയുടെ ആ ചോദ്യം എനിക്ക് ആദ്യം കലങ്ങിയില്ലെങ്കിലും പിന്നീടാണ് ഞാനും അക്ഷരയും കൂടി നിൽക്കുന്ന കാര്യമാണ് പറഞ്ഞതെന്ന് കത്തിയത്…. അത് എനിക്ക് കലങ്ങി എന്ന് അമ്മയ്ക്ക് മനസിലായപ്പോൾ അമ്മ ഒരു ആക്കിയുള്ള ചിരി ചിരിച്ചു. കൂടെ കുഞ്ഞേച്ചിയും…

“””””മോളുടെ പേര് എന്താ…”””” അമ്മ അവളോട് ചോദിച്ചു…. ഉടനെ അവൾ മറുപടി പറഞ്ഞു…അവന്മാരോട് ഇപ്പൊ പോയി മിണ്ടുന്നതു നല്ലതല്ലെന്ന് മനസിലാക്കിയത് കൊണ്ട് വിളികാം എന്ന് ആംഗ്യം കാണിച്ചുകൊണ്ട് ഞാൻ അവളോട് യാത്രയും പറഞ്ഞു.. വണ്ടി എടുക്കാൻ പോയി… ശേഷം അമ്മയെ വിളിക്കാൻ നോക്കിയപ്പോൾ കുഞ്ഞേച്ചിയും ആയിട്ട് ഇരുന്ന് വിശേഷം പറഞ്ഞു തീർന്നില്ല എന്ന് മനസിലായി…. ഇടക് എപ്പോഴും വിളിക്കാറ് ഉണ്ടങ്കിലും ഇതിനും മാത്രം എന്താണ് ഇവർ പറയുന്നതെന്ന് എനിക്ക് മനസിലായില്ല…. കൊറച്ച് നേരത്തെ പോസ്റ്റ്‌ തന്നതിന് ശേഷം അമ്മ വന്ന് വണ്ടിയിൽ കേറി…..വീടുവരെ അമ്മയുടെ ഉപദേശം കേട്ടുകൊണ്ടാണ് ഞാൻ ഇരുന്നത്…നിന്നോട് പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ എന്നുള്ള സ്ഥിരം ഡയലോഗ് മുഴക്കുമ്പോൾ വണ്ടി വീടിന്റെ ഗേറ്റ് കഴിഞ്ഞു അകത്തേക്ക് പ്രേവേശിച്ചിരുന്നു…. അമ്മ ഇറങ്ങി വരാന്തയിലേക്ക് കേറി അപ്പോളാണ് ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുന്ന അച്ചനെ ഞാൻ ശ്രെദ്ധിക്കുന്നത്…… വൗ…… ഇനി ബാക്കി ഇവിടുന്ന് ആകാം എന്നുള്ള ഉദ്ദേശത്തിൽ ഞാൻ നടന്നുകേറി…… എന്നാൽ എന്റെ ഊഹം തെറ്റിച്ചുകൊണ്ട് അച്ഛൻ എന്നെ നോക്കി വെറുതെ ചിരിച്ചതെ ഉള്ള്….. ഏഹ്….. ഇങ്ങേർക്ക് ഇത് എന്ത് പറ്റി….. എന്ന് ആലോചിച്ചു നിക്കുമ്പോൾ ആണ് അച്ഛന്റെ അമ്മയോടുള്ള ചോദ്യം…. “””””നിയാ…. ചെറുക്കന്റെ ചെവികടിച്ചു തിന്നോ”””””…… അതിന് അമ്മ “”””””ഓഹ്…. പിന്നെ അത്ര നല്ലകാര്യം ആണല്ലോ മകൻ ചെയ്തു വെച്ചേക്കുന്നത്”””””….. എന്ന ചോദ്യത്തിന് അച്ഛന്റെ അടുത്ത മാസ്സ് ഡയലോഗ് കൂടി കേട്ടപ്പോൾ എന്റെ ബോധം ഏതാണ്ടൊക്കെ പോകുന്ന അവസ്ഥയിലായി “”””””ആ… ആൺകുട്ടികളായാൽ ചെലപ്പോ ഒന്നോ രണ്ടോ ഇടിയൊക്കെ ഉണ്ടാക്കും… അവൻ അവന്റെ കൂട്ടുകാർക്ക് വേണ്ടി അല്ലെ കൊഴപ്പമില്ല”””””…. അമ്മയ്ക്ക് നല്ലോണം ദേഷ്യം വന്ന് കാണണം…. ചവിട്ടി തുള്ളിയാണ് പോക്ക്… എന്തേലും ആകട്ടെ നമ്മളെ സപ്പോർട്ട് ചെയ്യുന്ന ആരെങ്കിലും കൂടി വേണ്ടേ….. എനിക്കും ചെറിയ അഹങ്കാരം ഒക്കെ തോന്നാതിരുന്നില്ല….””””എന്നെയാണ്… അനാമിക ആദ്യം വിളിച്ചു കാര്യം പറഞ്ഞത്””””… ഞാൻ വരാൻ നിന്നപ്പോൾ നിന്റെ അമ്മയാണ് അവൾ പൊക്കോളാം എന്ന് പറഞ്ഞ് ഇറങ്ങിയത് “””””…. ഇത്കേട്ടതും നടന്ന് അകത്തേക്കു കേറിയ എന്റെ വേഗത കുറഞ്ഞു… ഞാൻ നേരെ പോയി സെറ്റിയിൽ ഇരുന്ന് ചിന്തിക്കാൻ തുടങ്ങി……. മൈര്… അവൾക്ക് അറിയാവുന്നത് ആണ് അച്ഛന്റെ സ്വപാവം

അത് എനിക്കിട്ട് ഒരു പണി തരാൻ ആണ് അവൾ അച്ഛനെ വിളിച്ചു പറഞ്ഞത്…. ഊമ്പിയപ്പോൾ ആര് ഊമ്പിയെന്നു മനസിലോർത്തപ്പോൾ എനിക്ക് ചെറിയ സന്തോഷം തോന്നാണ്ടിരുന്നില്ല….
“””””എന്താടാ…… തലക്കിട്ട് വല്ല ഇടിയും കിട്ടിയായിരുന്നോ “””””….ഞാൻ ഒറ്റയ്ക്ക് ഇരുന്ന് ചിരിക്കുന്നത് കണ്ടിട്ടാണ് ചായയുമായി വന്ന അമ്മ ചോദിച്ചത്.””””വല്ല ചുടുവെള്ളമോ… കൊഴമ്പോ മറ്റോ വേണോ””””അടുത്ത ചോദ്യത്തിന് ഞാൻ അമ്മയെ തുറിച്ചു നോക്കിയപ്പോൾ…””””ഞാൻ ഒന്നും പറഞ്ഞില്ലേ””””” എന്ന് പറഞ്ഞുകൊണ്ട് അമ്മ ഉമ്മറത്തേക്ക് പോയി…..
അങ്ങനെ ഇരിക്കുമ്പോൾ ആണ് വിഷ്ണു വിളിക്കുന്നത് കാര്യം അന്യോഷിക്കാൻ ആണ്. അവൻ കുഞ്ഞേച്ചി പറഞ്ഞാണ് കാര്യം അറിഞ്ഞതെന്ന് കേട്ടപ്പോൾ ഇവൾ ഇനി പറയാൻ ഈ പഞ്ചായത്തിൽ ആരെങ്കിലും ബാക്കിയുണ്ടോന്ന് ഞാൻ ആലോചിക്കുവായിരുന്നു

ആ….. പത്ത് ദിവസവും സാധാരണ പോലെ കടന്നുപോയി… കോളേജിലെ കൂട്ടുകാരും ആയി വാട്സ്ആപ്പ് വഴിയും കോൾ വഴിയും ഞാൻ ബന്ധപ്പെട്ടതെ ഉള്ളു അതിനിടയിൽ ഒരു ദിവസം അമ്മയുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന കുഞ്ഞേച്ചി എന്നോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ…. അതിവിദക്തം ആയി ഞാൻ അവിടുന്ന് തല ഊരുകയാണ് ചെയ്തത്. എനിക്കിട്ട് പണി തരാൻ നോക്കിയവൾ അല്ലെ എനിക്കെങ്ങും സംസാരിക്കണ്ട എന്നുള്ള മൈൻഡ് ആയിരുന്നു എനിക്ക്…
പത്ത് ദിവസം വീട്ടിലിരുന്നതുകൊണ്ട് മടിപിടിച്ചു ആണ് കോളേജിലേക്ക് വീണ്ടും പോകാൻ തുടങ്ങിയത്.ഈ മടി ജന്മനായുള്ളത് കൊണ്ട് അത് മാറാൻപോകുന്നില്ല എന്നുള്ള ഉറച്ച വിശ്വാസം എനിക്ക് ഉണ്ടായിരുന്നു….കോളേജിൽ ചെല്ലുമ്പോൾ പ്രേത്തേകിച്ച് എനിക്ക് ഒന്നും തോന്നിയിരുന്നില്ല പഴയത് പോലെ എല്ലാരോടും കമ്പിനി അടിച്ചു പോയ്കൊണ്ടിരുന്നു… പിന്നെ കാണുന്നവരൊക്കെ ഒരു ഫോർമാലിറ്റിക്ക്‌ എന്നപോലെ അന്നത്തെ ഇടിയുടെ വിശേഷമൊക്കെ ചോദിക്കും…..പലതും പല കഥകൾ ആണ് പറഞ്ഞ് നടക്കുന്നത്… മൈരുകള്….അതിനുശേഷം അക്ഷരയും ആയുള്ള ബന്ധം നല്ലരീതിക്കു വളർന്നു… അവളുമായി ഞാൻ ക്ലാസ് കട്ട്‌ ചെയ്ത് കറങ്ങാനും ഒക്കെ തുടങ്ങി ഇടക്കൊക്കെ അവളായും കൊണ്ട് ഞാൻ എന്റെ വീട്ടിലേക്ക്‌ വരുമായിരുന്നു… ചുമ്മാതെ വരുന്നതാണ് കേട്ടോ നിങ്ങൾ ഉദ്ദേശിക്കുന്നത് ഒന്നും നടക്കാറില്ല…. എന്റെ കാര്യം പോട്ടെ അവൾ ഒരു ഫൈനൽ ഇയർ സ്റ്റുഡന്റ് ആണെന്നുള്ള കാര്യം അവളും മറന്നുകഴിഞ്ഞിരിന്നു… എന്റെ കൂടെ കൂട്ട് കുടി അവളും ഉഴപ്പായി….
ഒരു ശനിയാഴ്ച ദിവസം ഞാനും അവളും കൂടി പാർക്കിൽ ഇരിക്കുകയായിരുന്നു…. അവൾക്ക് ഒരു ഐസ് ക്രീം വാങ്ങികൊടുക്കാല്ലോ എന്ന് കരുതിയാണ് ഞാൻ അവളുടെ കൈയും പിടിച്ച് ഞാൻ നടപ്പാതയിലൂടെ സ്ഥിരം പോകാറില്ല ഐസ് ക്രീം കടയെ ലക്ഷ്യം വെച്ച് നടന്നു.
“””””ചേട്ടാ… രണ്ട് ഐസ്ക്രീം…””””…
“”””””ഏത് ആണ് വേണ്ടത്”””””….അവൾക്ക് ഏതാണ് വേണ്ടത് എന്ന് അറിയുവാൻ ആയി ഞാൻ അവളുടെ മുഖത്തേക്ക് നോക്കി….
“””””സ്ട്രോബെറി മതി “”””” എന്ന് അവൾ പറഞ്ഞപ്പോൾ ഞാനും ഹാപ്പി അവളും ഹാപ്പി കടക്കാരനും ഹാപ്പി…. അങ്ങനെ ഐസ്ക്രീം വാങ്ങി തിരിഞ്ഞപ്പോൾ ആണ്… കുഞ്ഞേച്ചിയും കൂട്ടുകാരും കൂടി ഞങ്ങളുടെ പിന്നിൽ ഐസ്ക്രീം വാങ്ങാൻ നില്കുന്നു…. ഉടനെ “”””അയ്യോ… അനാമിക മിസ്സ്‌””””… എന്ന് പറഞ്ഞുകൊണ്ട് അക്ഷര എന്റെ പിന്നിലേക്ക് മാറി….
“”””അത് കുഞ്ഞേച്ചി ഇന്ന് ക്ലാസ്സ്‌ ഇല്ലാലോ അതുകൊണ്ട്.””””” ഞാൻ നിന്നും വീട്ടിവിയർത്തുപോയി… എന്റെ തത്തികളി കണ്ടിട്ട് ആണെന്ന് തോന്നുന്നു…. “”””അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ… ഡാ….””””….. എന്ന് കുഞ്ഞേച്ചി ഒരു കളിയാക്കൽ പോലെ പറഞ്ഞു… ശേഷം എന്റെ പിന്നിലുള്ള അക്ഷരയെ നോക്കി “”””എന്റെ… കൊച്ചേ നിനക്ക് വേറെ അരയും കിട്ടിയില്ലേ”””””… എന്ന് ചോദിച്ചപ്പോൾ നാണം കേട്ടത് ഞാൻ ആണ്….. ഇവൾക്ക് ഇത് എന്തിന്റെ കഴപ്പ് ആണ്…. ഐസ്ക്രീം തിന്നാൻ വന്ന തിന്നിട്ട് പോണം അല്ലാണ്ട് മറ്റുള്ളവന്റെ ചൊറിയാൻ വന്നേക്കുന്നു…. മൈര്… എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അത് പുറത്ത് കാണിക്കാതെ ഞനൊരു തൊലിഞ്ഞ ചിരിയും ചിരിച്ച് ഇരിക്കാൻ പറ്റിയ ഒരു സ്പോട്ടില്ലേക്ക് ഞങ്ങൾ നടന്നു…. അവിടെ ഇരുന്നതിന് ശേഷം കയ്യിലുള്ള ഐസ്ക്രീം തിന്നുകൊണ്ടിരുന്നു അവളാണ് അത് ചോദിച്ചത്…. “”””അനാമിക മിസ്സ്‌ ഒരു പാവം ആണല്ലേ””””…. “””””ഹമ്മ്…. അതെ ആൾ ഒരു പാവം തന്നെയാ.. ചിലസമയത്തുള്ള സംസാരം ഒക്കെ കേൾക്കുമ്പോൾ ആണ് എനിക്ക് പിടിക്കാതെ വരുന്നത് “”””…എന്ന് ഞാൻ അവളോട് പറഞ്ഞതിന് ഒപ്പം അവൾക്ക് അറിയാൻ വഴിയില്ലാത്ത എന്റെ കുട്ടിക്കാലവും ഞാൻ വിഷ്ണുവിനെ പറ്റിയും ഒക്കെ അവളോട് പറയാൻ ആരംഭിച്ചിരുന്നു…. ഇതൊക്കെ ഒരു കൊച്ചുകുട്ടി കഥ കേൾക്കുന്നത് പോലെ അവൾ കേട്ടുകൊണ്ടിരുന്നു…
ഇതൊക്ക കേട്ട് കഴിഞ്ഞതിനു ശേഷം “””പിന്നെ എന്തിനാ മിസ്സ്‌ എന്തിനാ നിന്നോട് ഇങ്ങനെ ഒക്കെ പെരുമാറുന്നത് “””” എന്നവളുടെ ചോദ്യത്തിന് കൈമലത്തി കാണിക്കണേ എനിക്ക് കഴിഞ്ഞുള്ളു… “”””നീ അല്ലെ ആൾ എന്തേലും ഉടായിപ്പ് കാണിച്ചുകാണും….”””””… എന്നവളുടെ തമാശക്ക് നിസ്സഹായനായി ഇരിക്കാനേ എനിക്കായുള്ളു. അവളെയും കൊണ്ടാക്കി ഞാൻ വീട്ടിലേക്ക് ചെന്ന് കേറുമ്പോൾ.. കുഞ്ഞേച്ചി എന്റെ വീട്ടിൽ നിന്നും യാത്ര പറഞ്ഞ് ഇറങ്ങാൻ നില്കുന്നു…. കണ്ടിട്ട് ഇവൾ എന്നെ കണ്ടകാര്യം വിട്ടിൽ പറഞ്ഞിട്ടില്ല… എന്നത്തേയും പോലെ എവിടെയൊക്കെയോ തെണ്ടി തിരിഞ്ഞു വന്ന ആളെ പോലെയാണ് അമ്മ എന്നെ കുഞ്ഞേച്ചിയുടെ മുൻപിൽ അവതരിപ്പിച്ചത്….”””””എടാ നീ ഒന്ന് കുഞ്ഞേച്ചിയെ കൊണ്ട് പോയി ബസ് സ്റ്റോപ്പിൽ ആക്കിയിട്ട് വാ….””” എന്നുള്ള തന്തപ്പടിയുടെ നിർദേശം എനിക്ക് പാലിക്കേണ്ടി വന്നു.. അങ്ങനെ അവളെയും കൊണ്ട് ഞാൻ ആദ്യമായി ഞാൻ ഓടിക്കുന്ന വണ്ടിയുടെ പിന്നിലിരുത്തി യാത്ര തുടർന്നു.. വീട്ടിൽ നിന്നും ബസ് സ്റ്റോപ്പിലേക്ക് ഒരു കിലോമീറ്റർ ദൂരം കാണും…ഞാൻ പതുക്കെ ആണ് വണ്ടിയൊടിച്ചത്…. കൊറച്ച് നേരത്തേക്ക് ഞാൻ ഒന്നും തന്നെ മിണ്ടിയില്ല..കൊറച്ച് വണ്ടി മുന്നോട്ട് ഓടിയതിനു ശേഷം അവൾ എന്നോട് എന്തോ ചോദിക്കാൻ വേണ്ടി ശ്രെമിച്ചു അപ്പോൾ ഞാൻ വണ്ടിയുടെ വേഗത കുറച്ച് കൊണ്ട് അതെന്താണെന്ന് കേട്ടു…. “””””നീയും അക്ഷരയും തമ്മിൽ എന്താ…. പരിപാടി””””…. അതിന് ഞാൻ പ്രേതേകിച്ചു ഒന്നുമില്ല എന്ന് പറയുകയാണ് ചെയ്തത്…
“”””ശെരി…. എന്തായാലും നിങ്ങളെ പാർക്ക്‌ ഇൽ വെച്ച് കണ്ട കാര്യമൊന്നും ഞാൻ ആന്റിയോട് പറഞ്ഞിട്ടില്ല “””””” എന്ന് കേട്ടപ്പോൾ ആണ് എനിക്ക് ഒരു സമാധാനം ആയത്.. ശേഷം അവൾ ഒരു ഫങ്ഷന് പോയതിനു ശേഷമാണു അവിടെ വന്നതെന്നും… കുറെ കാലമായില്ലേ വീട്ടിലേക്കു വന്നിട്ടെന്നും അതുകൊണ്ട് കേറിയതാണ് എന്ന് പറഞ്ഞപ്പോൾ ആണ് എനിക്ക് ഒരു സമാധാനം ആയത്. അങ്ങനെ അവളെയും ആക്കി ഒരു ബൈ പറഞ്ഞ് ഞാൻ തിരികെ വീട് പിടിച്ചു.
കുറച്ച് നാൾ പ്രശ്നങ്ങളും ഒന്നുമില്ലാതെ വെള്ളമടിയും സിഗേരറ്റ് വലിയും മറ്റുചില പരിപാടികളുമായി കടന്നുപോയിക്കൊണ്ടിരുന്ന ക്യാമ്പസ്‌ ജീവിതത്തിൽ അപ്രേദിക്ഷിത ട്വിസ്റ്റും ആയുള്ള കുഞ്ഞേച്ചിയുടെ എൻട്രി…. “””””ഈ സബ്ജെക്ടിനു ഈ സെമ്മിൽ ഇൻടെണൽ എക്സാം ഒന്നും നടത്തിയില്ലയോ…. അതുകൊണ്ട് നിങ്ങൾ ഞാൻ പഠിപ്പിച്ച ഓരോ ടോപിക് സെലക്ട്‌ ചെയ്തിട്ട് അത് സെമിനാർ ആയി അവതരിപ്പിക്കണം… നിങ്ങളുടെ പ്രസന്റേഷൻ അനുസരിച്ച് ഞാൻ മാർക്ക്‌ ഇട്ടോളാം””””….. എനിക്ക് അത് ഒട്ടും സുഖം ഉള്ള ഏർപ്പാട് ആയിട്ട് തോന്നിയില്ലെങ്കിലും ഞാൻ അതിന് എതിർ അഭിപ്രായം പറയാൻ ഒന്നും പോയില്ല…. കുഞ്ഞേച്ചി അല്ലെ എനിക്ക് എന്തേലും മാർക്ക്‌ ഇട്ടുതരുമെന്ന് ഞാൻ ആശിച്ചു…. അത് എന്റെ വെറും വ്യാമോഹം മാത്രം ആണെന്ന് അന്ന് എനിക്ക് മനസിലായില്ല….അങ്ങനെ എല്ലാവർക്കും ഓരോ ടോപ്പിക്കും അത് എടുക്കാൻ സമയവും തന്നു… റോൾ നമ്പർ അനുസരിച്ചാണ്…. അപ്പോൾ എനിക്ക് പിറ്റേ ആഴ്ച്ചയാണ് കിട്ടിയത്…സമയത്തിന് ആരും എടുക്കില്ല എന്ന എന്റെ വിശ്വാസം തെറ്റി എല്ലാരും കൊടുത്തേക്കുന്ന തീയതിയിൽ തന്നെ എടുത്തിരുന്നു…. എടുക്കാതെ ഉള്ളത് എന്നെ പോലെ കൊറച്ച് പേരും പിന്നെ ഞങ്ങൾ മൂവർ സംഘവും…. മിസ്സ്‌ ഇന്റെ കാലുപിടിച്ചു അവന്മാർ ഡേറ്റ് ചോദിച്ചു വാങ്ങിയപ്പോൾ ആ കൂട്ടത്തിൽ ഞാനും എടുക്കാൻ തീരുമാനിച്ചു…. ഒരു ദിവസം ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് കുഞ്ഞേച്ചിയുടെ പീരീഡ് അവൾ പക്ഷെ രാവിലെ ക്ലാസ്സിൽ കേറി വന്നു എന്നിട്ട് സെമിനാർ എടുത്ത് തീർക്കാനുള്ളവർ എണീക്കാൻ പറഞ്ഞപ്പോൾ വിരലിൽ എണ്ണാൻ ഉള്ളവർ ഒഴികെ ബാക്കി ഉള്ളവർ എല്ലാം ഇരിക്കുക ആണ് ചെയ്തത്…ഈ മൈരന്മാരൊക്കെ പഠിക്കാൻ മാത്രമാണോ വരുന്നത് എന്ന് മനസിലോർത്തുകൊണ്ട് ഞാൻ ഇരിക്കുന്നവന്മാർ നോക്കി…..
“”””””അമൽ…. വന്ന് പ്രെസന്റ് ചെയ്യ്”””””….. എന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ ഒന്ന് നെട്ടി… ഇതുവരെ ഒരു സ്റ്റേജിൽ കേറിയിട്ടില്ലാത്ത ഞാൻ ഇത് എന്ത് പറയാനാ…. അങ്ങനെ ഞാൻ ഒരു ചാൻസ് കൂടി ചോദിക്കാൻ തീരുമാനിച്ചു….
“”””മിസ്സേ ഇന്നുച്ചകഴിഞ്ഞും മിസ്സിന്റെ പീരീഡ് ഇല്ലേ…. ഞാൻ അപ്പോൾ എടുത്താൽ പോരെ””””….. അവസാനത്തെ അടവ് എന്നപോലെ ഞാൻ ചോദിച്ചു……
“””””” നാണമില്ലേ അമൽ നിനക്ക് ഇത് പറയാൻ….. നിനോട് ഒക്കെ ഞാൻ എത്ര നാൾ ആയി പറയുന്നു… നീ ഇപ്പൊ എടുക്കുന്നുണ്ടങ്കിൽ എടുക്ക് ഇല്ലങ്കിൽ ഞാൻ സീറോ മാർക്ക്‌ ഇടും””””…… എന്നവളുടെ ഭീഷണി എനിക്ക് ഏറ്റില്ല…. ഞാൻ ഉച്ചകഴിഞ്ഞു എടുത്തോളാം എന്ന ഉറച്ച തീരുമാനത്തിൽ തന്നെ നിന്നു….””””എടുക്കുന്നുണ്ടോ””””… എന്നുള്ള അവളുടെ അടുത്ത ചോദ്യത്തിന് ഉച്ചകഴിഞ്ഞാണെങ്കിൽ എടുത്തോളാം എന്നുള്ള എന്റെ മറുപടി കേട്ടിട്ട് അവൾക്ക് അങ്ങ് പൊളിഞ്ഞു കേറി……”””””ഇനി നീ സെമിനാർ പ്രസന്റേഷൻ ചെയ്യണ്ട….ചെല്ല് പൊയി HOD yude പെർമിഷൻ ലെറ്റർ വാങ്ങിയിട്ട് എന്റെ ക്ലാസ്സിൽ ഇരുന്നാൽ മതി… ആര് പറഞ്ഞാലും അനുസരിക്കാത്ത ഒര് സാധനം… “”””….
ഞാൻ പിന്നെയും അനുസരിക്കാതെ ഇരുന്നപ്പോൾ അവൾ എന്നോട് ഒന്നുകൂടെ ചൂടായികൊണ്ട് പറഞ്ഞു… അവസാനം ഞാൻ ക്ലാസ്സിൽ നിന്നും ഇറങ്ങാൻ തന്നെ തീരുമാനിച്ചു…
“””” അവന് പഠിക്കുന്ന കാര്യത്തിൽ അല്ല ചിന്ത വല്ല പാർക്കിലോ ബീച്ചിലോ പോകുന്നകാര്യം ആണെങ്കിൽ അവന് പണ്ടേ ചെയ്തേനെ “””””എന്നുകൂടി അവൾ കൂട്ടിച്ചേർത്തപ്പോൾ എനിക്ക് എന്റെ ദേഷ്യം അടക്കാൻ കഴിഞ്ഞില്ല ഞാൻ ക്ലാസ്സിൽ ഡോർ… വലിച്ചു അടച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി… ഇനി ആ മുട്ടത്തലയനെ കാണാണ്ട് ക്ലാസ്സിൽ കേറാനും പറ്റില്ല… എന്ന് വിചാരിച്ചു കൊണ്ട് ഞാൻ HOD യുടെ റൂമിന് വെളിയിൽ എത്തിയിരുന്നു…. അകത്തേക്ക് നോക്കിയപ്പോൾ വേറെ ആരൊക്കെയാ ആയിട്ട് അങ്ങേര് സംസാരിക്കുക ആണ്… അങ്ങനെ ഞാൻ വെളിയിൽ ഇരിക്കുമ്പോൾ ആണ് വിഷ്ണുവിന്റെ കോൾ വരുന്നത്…..
“””””എടാ…. മൈരേ… നിന്റെ ചേച്ചിയുണ്ടല്ലോ… അവൾ എന്നെ ക്ലാസ്സിൽ നിന്നും ഇറക്കിവിട്ട്…. പറി….””””
അവളോട് ഉള്ള ദേഷ്യം ഞാൻ പാവം അവനോട് ആണ് തീർത്തത്….
“””””അറിഞ്ഞു മലരേ…. അവൾ പറഞ്ഞിട്ട ഞാൻ വിളിച്ചത്”””””….
“”””‘അവൾ പറഞ്ഞിട്ടോ എന്തിന്””””‘
“””””നീ HOD യുടെ എടുത്ത് ചെന്നിട്ട് പിന്നെ ഒരുദിവസം എടുത്തോളാം എന്ന് പറയാൻ പറഞ്ഞ് അവൾ””””….അവന് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് അങ്ങോട്ട് ചൊറിഞ്ഞു കേറി….
“”””ഒന്ന് പോയെടാ…. മൈരേ ഇനി എന്റെ പറ്റിയെടുക്കും സെമിനാർ എനിക്കെ ആ മാർക്ക്‌ വേണ്ടാ…..””””…അവനോട് അങ്ങനെ പറഞ്ഞ് ഫോൺ വെച്ചപ്പോൾ HOD എന്നെ റൂമിലേക്കു വിളിക്കുകയാണ്‌ ഉണ്ടായത്… അയാളോട് കാര്യം പറഞ്ഞപ്പോൾ… സാറിന് എന്നെ കൊണ്ട് സെമിനാർ എടുപ്പിക്കണം… ഞാൻ പറഞ്ഞല്ലോ അത്രയ്ക്കും മതിപ്പ് ആണ് എന്നെ പറ്റി എല്ലാർക്കും……
അങ്ങനെ അയാൾ എന്നെ കൊണ്ട് വരുന്ന തിങ്കളാഴ്ച തന്നെ സെമിനാർ എടുത്തുകൊള്ളാം എന്ന് ഒരുവെള്ള പേപ്പറിൽ എഴുതി ഒപ്പുവെപ്പിച്ചു ശേഷം അങ്ങേരും പെർമിഷൻ ഗ്രാൻഡഡ് എന്ന് അതിന്റെ അടിയിൽ എഴുതി സൈൻ ചെയ്തതത്തിന് ശേഷം എന്നോട് ക്ലാസ്സിൽ കേറാൻ പറഞ്ഞു…. അങ്ങനെ ഞാൻ നടന്ന് ക്ലാസ്സിൽ കേറി എന്നിട്ട് ആ പേപ്പർ അവളുടെ കയ്യിലെക്ക്‌ കൊടുത്തതിനു ശേഷം മിണ്ടാതെ കേറി സീറ്റിൽ ഇരുന്നു… അവൾ കയ്യിലുള്ള പേപ്പർ വായിച്ചു നോക്കിയതിനു ശേഷം എന്നെ നോക്കുമ്പോൾ അവളുടെ മുഖത്ത് ഒര് വിജയിച്ചമട്ട് ഉണ്ടായിരുന്നു…..
ഉച്ചയ്ക്ക് വീട്ടിലേക്ക്‌ പോകാം എന്ന് വിചാരിച്ചിരുന്നു എനിക്ക് ചൊറിഞ്ഞുകേറാൻ അവൾ പീരീഡ് കഴിഞ്ഞപ്പോൾ പറഞ്ഞ വാക്ക് മതിയായിരുന്നു….
“”””””അതെ… എല്ലാവരും ഒന്ന് ശ്രെദ്ധിച്ചേ…. അവസാനത്തെ രണ്ട് പീരീഡ് എന്തായാലും ഞാൻ ആയിരിക്കും. അതുകൊണ്ട് ഉച്ചകഴിഞ്ഞു എല്ലാവരും പ്രെസന്റ് ആയിരിക്കണം…. ഇല്ലാത്തവരുടെ രാവിലെലത്തെ അറ്റന്റൻസ് ഞാൻ കട്ട്‌ ചെയ്യും “”””””എന്ന് അവൾ പൂർത്തിയാക്കിയപ്പോൾ….. “””””അറ്റന്റൻസ് നിന്റെ അച്ഛന്റെ വകയാണോ…. നിനക്ക് തോന്നിയതുപോലെ ചെയ്യാൻ എന്ന് മനസ്സിൽ പറയാനേ എനിക്ക് ആയുള്ളൂ “”””” …. ഉച്ചയ്ക്ക് വീട്ടിലേക്ക് പോകാം എന്നുള്ള എന്റെ ആഗ്രഹവും മൂഞ്ചി…….

അങ്ങനെ അവന്മാരുമായി ക്യാന്റീനിൽ നിന്നും ഊണും കഴിച്ച്…. കോളേജ് ഗ്രൗണ്ടിലെ മറച്ചുവട്ടിൽ ഇരിക്കുമ്പോൾ ആണ് എങ്കിൽ നമുക്ക് ഒന്ന് പുകച്ചാലോ എന്നുള്ള ഇലക്ട്രോണിക്സ് ഇലെ മനുവിന്റെ അഭിപ്രായത്തിൽ ഞാൻ യോജിച്ചത് എന്തായാലും വീട്ടിലേക്ക് പോകാൻ കഴിഞ്ഞില്ല അതെങ്കിലും നടക്കട്ടെ എന്ന് ഞൻ തീരുമാനിച്ചു

അങ്ങനെ നൗഫലിന് എന്റെ വണ്ടിയും കൊടുത്തു വാങ്ങിക്കാൻ പറഞ്ഞുവിട്ടിട്ട് ഞങ്ങൾ നാലുപേരും കൂടി സിവിലിലെ ഡിപ്പാർട്മെന്റ് ബാത്‌റൂമിലേക്ക്‌ നടന്നു… ഒര് പ്രശ്നം എന്തെന്നാൽ അക്ഷരയുടെ ക്ലാസിനു മുൻപിലുടെ മാത്രമേ ബാത്‌റൂമിലേക്ക് പോകാൻ കഴിയുകയുള്ളു…. അവര്ക് ഇപ്പോൾ അടുത്താഴ്ച നടക്കുന്ന ക്യാമ്പസ്‌ പ്ലേസ്മെന്റിൽ പങ്കെടുക്കുവാനുള്ള ക്ലാസ്സ്‌ ആണ് നടക്കുന്നത്….. ഞങ്ങൾ അതൊന്നും വക വെക്കാതെ അതിന്റെ മുൻപിലുടെ നടന്നു ബാത്‌റൂമിലേക്ക്‌ കേറി…. ഈ ബാത്രൂം തിരഞ്ഞെടുക്കാൻ ഒര് കാരണം കൂടി ഉണ്ട് കോളേജിലെ എക്സ്ഹൌസ്റ്റ് ഉള്ള ഏക ബാത്രൂം ഇതാണ്…. അൽപ്പ സമയത്തിനുള്ളിൽ നൗഫൽ നാല് ഗോൾഡും ആയി വന്നു…. അവൻ പുക വലിക്കാറില്ല…. ഒരേ വിശേഷം ഒക്കെ പറഞ്ഞു സമയമെടുത്താണ് ഞങ്ങൾ അത് വലിച്ചു തീർത്ത് വെളിയിലേക്ക് ഇറങ്ങിയത്.. ഇനിയും അവളുടെ ക്ലാസ്സിന് വെളിയിലൂടെ വേണം കടക്കാൻ.. അതുകൊണ്ട് അവൾ കാണല്ലേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ വേഗം നടന്നു നീങ്ങി എന്നാൽ പെട്ടത് ഞാൻ ആയിരുന്നു…. കുഞ്ഞേച്ചി….. അവൾ എന്റെ എതിർവശം കൂടി നടന്നു വരികയായിരുന്നു… ബാത്‌റൂമിൽ നിന്നും ഞങ്ങൾ അഞ്ചുപേരും വരുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു അവൾ അക്ഷരയുടെ ക്ലാസ്സിലേക്ക് കേറുന്നതിനു മുൻപ് ഒന്ന് സ്ലോ ആയത്…..
ഞാൻ അവളെ കണ്ടിട്ട് മൈൻഡ് ഇല്ലാത്തപ്പോൾ കടന്നുപോകാൻ തുടങ്ങിയപ്പോൾ അവൾ ഉടനെ എന്റെ കയ്യിൽ കേറി പിടിക്കുകയാണ് ഉണ്ടായത്…. എന്നിട്ട് “”””””നിയൊക്കെ സിഗേരറ്റ് വലിച്ചോ “””””….. എന്നുള്ള അവളുടെ ചോദ്യത്തിന്…. സിഗേരറ്റോ അത് എന്ത് സാധനം എന്നുള്ള എക്സ്പ്രഷൻ ആയിരുന്നു എനിക്ക്… എന്താ ആക്ടിങ്…..
“”””നിന്നോട് അല്ലേടാ ചോദിക്കുന്നത്…. വലിച്ചോ എന്ന് “”””” എന്നുള്ള അവളുടെ ചോദ്യത്തിന് ഞാൻ “””””ഞാനെങ്ങും വലിച്ചില്ല…. എന്ന് തറപ്പിച്ചു അങ്ങ് പറഞ്ഞു….
“”””നീ എന്നെ പൊട്ടി ആക്കാൻ ഒന്നും നോക്കണ്ട””””” എന്ന് പറഞ്ഞു കൊണ്ട് ഫൈനൽ ഇയർ ഇന്റെ ക്ലാസ്സ്‌ തള്ളി തുറന്നു ശേഷം…. അക്ഷരയ്ക്ക് ഒക്കെ ക്ലാസ്സ്‌ എടുത്തുകൊണ്ടുരിക്കുന്ന…. സാലിയ മിസ്സിന്റെ മുൻപിലേക്ക് എന്നെ കയ്ക്ക് പിടിച്ചു വലിച്ചു നിർത്തി… ഞാൻ ഒന്ന് രക്ഷിക്കടാ എന്ന് പറയാൻവേണ്ടി… തിരിഞ്ഞു നോക്കിയപ്പോൾ… എന്റെ കൂടെ ബാത്‌റൂമിൽ നിന്നും ഇറങ്ങിയവന്മാരുടെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ…. മൈരന്മാര്…..കുഞ്ഞേച്ചി നിന്നും വിറക്കുകയാണ്…. കാര്യങ്ങൾ എല്ലാം കൈവിട്ടുപോയി എന്ന് മനസിലാക്കാൻ എനിക്ക് വേറൊരാളുടെ ആവശ്യം വന്നില്ല….
ഉടനെ കുഞ്ഞേച്ചി…”””””മിസ്സേ ഇവനെ നല്ല സിഗേരറ്റിന്റെ മണം ഇല്ലേ എന്ന് മിസ്സ്‌ ചോദിച്ചപ്പോൾ “””” സാലിയ മിസ്സ്‌ ഒന്നുകൂടെ എന്റെ അരികിലേക് അടുത്ത നിന്നതിനു ശേഷം ഒന്ന് അഞ്ഞുവലിച്ചു എന്നിട്ട് സൈഡ് ഇൽ നിന്ന കുഞ്ഞേച്ചിയെ നോക്കി തലയാട്ടുകയും ചെയ്തു….അക്ഷര ഉൾപ്പടെ ഈ സംഭവം നോക്കി കാണുകയായിരുന്നു… എനിക്കാണെങ്കിൽ അക്ഷരയ്ക്ക് കൊടുത്ത വാക്ക് ഇനി കമ്പസ്സിൽ ഇരുന്നു സിഗേരറ്റ് വലിക്കില്ല എന്നുള്ളത് പാലിക്കാൻ പറ്റാത്തവൻ ആയി പോകും…. എങ്ങനെ എങ്കിലും ഇതൊന്നു എതിർത്തുനിൽക്കണം എന്നുള്ള എന്റെ ആവിശ്യം മനസ് അംഗീകരിക്കുക ആയിരുന്നു
“”””നിനക്ക് എങ്ങനെ ധൈര്യം വന്നു മുഖത്തു നോക്കി കള്ളം പറയാൻ….””””എന്ന് ചോദിച്ചു കൊണ്ട് അവൾ എന്റെ കയ്യിലെപിടി മുറുക്കി…. അവളുടെ മുഖം ദേഷ്യം കൊണ്ട് അങ്ങ് ചോര കളർ ആയിമാറിയിരുന്നു. ശെരിക്കും ഒര് ഭദ്രകാളിയെ പോലെ….ഈ ബഹളങ്ങൾ എല്ലാം കേട്ട് ക്ലാസ്സിന്റെ വസ്തുക്കൾ ഒക്കെ പിള്ളേർ കൂടിയിട്ടുണ്ടായിരുന്നു…. അവളുടെ കയ്യിലുള്ള പിടി എനിക്ക് ചെറുതല്ലാത്ത ഒര് ആസ്വസ്ഥതയാണ് ഉണ്ടാക്കിയത്…
ഞാൻ തിരിച്ചു അവളോട് ചൂടാകുകയാണ് ചെയ്തത്…””””മിസ്സിനോട് അല്ലെ ഞാൻ പറഞ്ഞത് ഞാൻ വലിച്ചിട്ടില്ല എന്ന്””””….പറഞ്ഞുകൊണ്ട് ഞാൻ അവളുടെ കൈന്നു കുടഞ്ഞു മാറ്റി… പക്ഷെ ബലം ഇത്തിരികൂടിപ്പോയെന്ന് എനിക്ക് പിന്നീട് അവൾ തെറിച്ച് പോയപ്പോളാണ് മനസിലായത്….വിഴുവാൻ പോയ അവളെ സാലിയ മിസ്സ്‌ പിടിച്ചു… ദേഷ്യം മാറിയ അവൾ ഒര് കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു… കണ്ണൊക്കെ നിറയാൻ തുടങ്ങിയിരിക്കുന്നു. മറ്റുള്ളവർ കാണുന്നതിനു മുന്നേ കണ്ണുനീർ തുടക്കാൻ ശ്രെമിക്കുന്നുണ്ടെങ്കിലും എങ്ങലടി അതിന് സമ്മതിച്ചിരുന്നില്ല…. ഉടനെ ആയിരുന്നു HOD ക്ലാസ്സിലേക്ക് കയറിവന്നത്….
“””””എന്താ…. ഇവിടെ “”‘”…എന്ന് ചോദിച്ചു വന്ന കഷണ്ടിതലയനോട് സാലിയ മിസ്സ്‌ നടന്ന കാര്യങ്ങൾ എല്ലാം തുറന്നുപറഞ്ഞു… ഉടനെ അയാൾ എന്റെ നേരെ തിരിയുക ആയിരുന്നു…..
“”””നിന്നോട് ഇപ്പൊ ഒന്ന് രണ്ടും തവണയല്ല നീ ഒര് പ്രശ്നം ഉണ്ടാക്കികൊണ്ട് എന്റടുത്തേക്ക് വരുന്നത്”””” ശേഷം കുഞ്ഞേച്ചിയോട് തിരിഞ്ഞു നിന്നയാൾ ഉത്തരവ് ഇറക്കും പോലെ ആണ് പറഞ്ഞത് “””””അനാമിക മിസ്സ്‌ ഇവന്റെ വീട്ടിൽ നിന്നും ഇപ്പൊ തന്നെ ആളെ വിളിക്ക്… ഇനി ഇവൻ ഇവിടെ പഠിക്കാണോ എന്ന് പ്രിൻസിപ്പളും ആയിട്ട് ആലോചിച്ചശേഷം തീരുമാനിക്കാം”””””…. എന്നയാൾ പറഞ്ഞപ്പോൾ “””””വേണ്ട സർ ഇതാവണത്തേക്ക് കൂടി ഇവനോട് ക്ഷമിച്ചേക്ക്””””എന്നുള്ള കുഞ്ഞേച്ചിയുടെ അപേക്ഷയിൽ അയാൾക്ക്‌ അത് സമ്മതിക്കേണ്ടി വന്നു “”””….ശേഷം HOD കൂടിനിന്നവരോടായി പിരിഞ്ഞുപോകാൻ പറഞ്ഞു ക്ലാസ്സ്‌റൂം വിട്ട് വെളിയിലേക്കിറങ്ങി…
എനിക്കും ഈ ക്ലാസ്സിൽ നിന്നും വെളിയിലേക്ക് ഇറങ്ങിയാൽമതി എന്നുള്ള അവസ്ഥയിലായിരുന്നു ഞാൻ… ഞാൻ അക്ഷരയുടെ മുഖത്തേക്ക് നോക്കിയപ്പോൾ എന്നെ തന്നെ ശ്രെദ്ധിച്ചിരുന്ന അവൾ നോട്ടം മാറ്റിക്കളയുകയാണ് ചെയ്തത്…. കുഞ്ഞേച്ചി എന്നോട് ഒന്നും മിണ്ടുന്നില്ല എന്ന് മനസിലായപ്പോൾ ഞാൻ ക്ലാസ്സിൽ നിന്നും പുറത്തേക്ക് ഓരോ ചുവടും വെച്ച് ഇറങ്ങി….. എന്റെ ക്ലാസ്സിലേക്ക് കേറാൻ തോന്നിയില്ല പകരം ഗ്രൗണ്ടിൽ പോയി ഇരിക്കാമെന്ന എന്റെ മനസിൽ തോന്നിയ അഭിപ്രായത്തിന്റെ പുറത്ത് ഞാൻ അങ്ങോട്ടേക്ക് നടന്നു….
“””””അമൽദേവ് ഒന്ന് നിന്നേ””””… ആ ശബ്ദത്തിന്റെ ഉടമയെ കണ്ടുപിടിക്കാൻ എനിക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടിവന്നില്ല…..ഞാൻ തിരിഞ്ഞു നോക്കി എന്റെ ഊഹം തെറ്റിയില്ല, കുഞ്ഞേച്ചി……
കരഞ്ഞുകൊണ്ടാണ് അവൾ എന്റരികിലേക്ക് നടന്നടുത്തത്… ഇടയ്ക്ക് സാരിത്തുമ്പ് കൊണ്ട് നിറഞ്ഞുവന്ന കണ്ണുകളും ഒപ്പുന്നുണ്ടായിരുന്നു….. ഒരിക്കൽ കൂടി കണ്ണുകൾ തുടച്ചുകൊണ്ട് അവൾ എന്നോട് പറഞ്ഞു…
“””””അച്ചുകുട്ടാ…… നി ഒരുപാട് മാറിപ്പോയി…….””””””
അത്രെയും പറഞ്ഞു കൊണ്ട് അവൾ നടന്നു നീങ്ങി…. മൈര് ഒന്നും വേണ്ടായിരുന്നു…. എന്ന് മനസിനെ പ്രാകിയതല്ലാതെ എനിക്ക് വേറൊന്നും ചെയ്യാൻ കഴിയില്ലായിരുന്നു…..എന്റെ ഉള്ളിൽ കൂറ്റബോധം ഉടലെടുത്തപ്പോൾ… മറിച്ച് അവളുടെ ഉള്ളിൽ എന്നോടുള്ള വെറുപ്പാണ് കൂടിയത്….