ഇങ്ങനെയുമുണ്ട് ചില ഭാര്യമാർ

?ഇങ്ങനെയുമുണ്ട് ചില ഭാര്യമാർ?
Enganeyumund chila bharyamaar

ഗൾഫിലെ ഒരു മൾട്ടിനാഷ്ണൽ കമ്പനിയുടെ മാനേജറായി ജോലി ചെയ്യുന്ന ഷറഫു ഒരു മാസത്തെ ലീവിന് നാട്ടിലെത്തിയിട്ട് രണ്ട് ദിവസമായി. ഉമ്മയും, ഭാര്യയും, രണ്ട് കുട്ടികളും, ‘MBA കഴിഞ്ഞ് നാട്ടിൽ തന്നെ സ്വന്തമായി ബിസ്സിനസ് ചെയ്യുന്ന അവിവാഹിതനായ അനിയൻ അഫ്സലും അടങ്ങുന്ന സന്തുഷ്ട കുടുംബം. കഴിഞ്ഞ ഓരോ ലീവിനും നടക്കാതെ പോയ ഒരു ആഗ്രഹമാണ് ഹംസക്കയുടെ വീട് വരെ ഒന്ന് പോകണമെന്ന്. സമയ കുറവ് കാരണം ഇതു വരെ കഴിഞ്ഞിട്ടില്ല.എന്നാൽ ഇന്ന് ഞാറാഴ്ച്ചയായത് കൊണ്ട് 15 Km മാത്രം അകലെയുള്ള ഹംസക്കയുടെ വീട്ടിലേക്കുള്ള യാത്രയിൽ ഷറഫു ഭാര്യ സുലുവിനോട് ഹംസക്കയെ കുറിച്ച് പറഞ്ഞ് തുടങ്ങി…
ആദ്യമായി ഗൾഫിലെത്തിയ കാലത്ത് ജോലിയൊന്നും ശരിയാവാതെ 6 മാസത്തോളം ഹംസക്കയുടെ റൂമിൽ ഹംസക്കയുടെ ചിലവിലാണ് ഞാൻ കഴിഞ്ഞിരുന്നത്. എല്ലാവർക്കും തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്ത് കൊടുത്തിരുന്ന ഹംസക്കയെ ഒരു ജേഷ്ടനെ പോലെയാണ് ഞാൻ കണ്ടിരുന്നത്. ഞാനിപ്പോൾ നിൽക്കുന്ന കമ്പനിയിൽ ജോലിക്ക് റക്കമെന്റ് ചെയ്തതും ഹംസക്ക തന്നെയാണ്. ജോലിയാവശ്യാർത്ഥം പല രാജ്യങ്ങളും സന്ദർഷിക്കുന്നതിനിടക്ക് ഹംസക്കയുമായുള്ള ബന്ധം കുറഞ്ഞു വന്നു. ഇപ്പോൾ 5 വർഷമായി ഒരു വിവരവും ഇല്ല. എന്റെ ആദ്യത്തെ ലീവീന് വന്നപ്പോൾ ഒരു പ്രാവശ്യം ഹംസക്കയുടെ വീട്ടിൽ പോയിരുന്നു. അന്ന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മൂത്തത് മകളാണ് അന്ന് 5 ൽ പഠിക്കുന്നു .. ഇപ്പൊ അവളുടെ വിവാഹമൊക്കെ കഴിഞ്ഞിട്ടുണ്ടാവും.. ആ… ഇക്കാ… വിവാഹത്തിന്റെ കാര്യം പറഞ്ഞപ്പഴാണ് ഓർമ്മ വന്നത്. അഫ്സൽ 3 മാസം മുൻപ് ഒരു കാര്യം പറഞ്ഞു. ഏതോ ഒരു പെൺകുട്ടിയെ കണ്ടു.നല്ല കുട്ടിയാണ് എന്നൊക്കെ.. എന്താ.. ലൈനാ ..????ഏയ്.. അതാവില്ല.അതിനൊന്നും അവനെ കിട്ടില്ല.!! നീയിപ്പൊ ബിസിനസ്സ് മാത്രം നോക്കിയാൽ മതി. ബാക്കിയൊക്കെ ഇക്ക വരട്ടെ എന്നിട്ടാവാം എന്ന് ഞാൻ പറഞ്ഞു..!!
ഉം… അവന് ഇഷ്ടപെട്ടങ്കിൽ നമ്മുക്ക് അന്വേഷിക്കാം.. എവിടെയാണന്ന് എന്തെങ്കിലും പറഞ്ഞോ?ഇല്ല .. പിന്നെ അവൻ ഇതുവരെ ഒന്നും അതിനെ കുറിച്ച് പറഞ്ഞിട്ടില്ല.!!
ഷറഫു സമയം നോക്കി.11 ആവുന്നു. ഷറഫുവിന്റെ ഇന്നോവ കാർ ടൗണും പിന്നിട്ട് മൈൻ റോഡിൽ നിന്നും ഒരു ഇടവഴിയിലേക്ക് തിരിഞ്ഞ് അടുത്തുള്ള ചെറിയ ജംഗ്ഷനിൽ ഒരു ബേക്കറിക്കുമുന്നിൽ നിർത്തി.”ഞാൻ എന്തങ്കിലും കുറച്ച് സ്വീറ്റ്സ് വാങ്ങട്ടെ.. എന്ന് പറഞ്ഞ് ബേക്കറിയിലേക്ക്കയറി. സാദനങ്ങൾ വാങ്ങുന്നതിനടക്ക് കടക്കാരൻ ചോദിച്ചു. “നിങ്ങൾ ഇവിടെ എവിടേക്കാ..?? തോട്ടുങ്ങൽ ഹംസക്കാന്റെ വീട്ടിലേക്കാണ്.!!
“ആ…കല്ല്യാണത്തിനാണോ?
കല്ല്യാണമോ. ?? ആരുടെ ? “നിങ്ങൾ എവിട്ന്നാ.ഹംസക്കാന്റെ ആരാ..?മണ്ണാർക്കാട്ട്നിന്നാണ്. ഹംസക്കാന്റെ പഴയ ഒരു സുഹൃത്താണ്.5 /6 വർഷമായി കണ്ടിട്ട് .ഒന്ന് കാണാം എന്ന് കരുതി വന്നതാണ്.! “അപ്പൊ നിങ്ങൾ ഒന്നും അറിഞ്ഞിട്ടിലല്ലേ?ഹംസക്കയുടെ മകളുടെ നിക്കാഹ് ഇന്ന് നടക്കേണ്ടതാണ്. പക്ഷെ അത് മുടങ്ങി.. പറഞ്ഞ് ഉറപ്പിച്ച സ്വർണ്ണം ഇല്ലാത്തത് കൊണ്ട് വരന്റെ വീട്ട് കാർ വിവാഹത്തിൽ നിന്ന് പിൻമാറി..
ആഭരണം വാങ്ങാനുള്ള പൈസയൊക്കെ ഉണ്ടായിരുന്നു. ഒരു വർഷം മുൻപ് ഒരു ഓപ്പറേഷൻ വേണ്ടി വന്നു അയാൾക്ക് 10/12 ലക്ഷം രൂപ ചിലവായത് കൊണ്ട് മകളെ കെട്ടിക്കാൻ വീടിന്റെ ആധാരത്തിൻമേൽ ലോണിന് കൊടുത്തിരുന്നു. അവസാന നിമിഷം ഡോക്യുമെന്റ് ക്ലിയർ ഇല്ലന്ന് പറഞ്ഞ് ബാങ്ക്കാർ ലോൺ നിരസിച്ചു. പള്ളി കമ്മറ്റി കാർ ഇടപെട്ടിട്ടും വരന്റെ വീട്ട് കാർ വഴങ്ങാത്തത് കൊണ്ട് നിക്കാഹ് മുടങ്ങി. ലോൺ കിട്ടുമെന്ന് കരുതി കല്ല്യാണമൊക്കെ എല്ലായിടത്തും പറഞ്ഞിരുന്നു.