കഴിഞ്ഞ പർട്ടുകൾ support cheytha എല്ലാവർക്കും നന്ദി 🙏ഈ പർടിൽ കമ്പി ഉണ്ടാവില്ല ജസ്റ്റ് ഒരു ഫ്ലാഷ് ബാക്ക് മാത്രം ആണ്. ആരാണ് അരുൺ? അർജുൻ്റെ ആരാണ് അവൻ? അവനു എന്ത് പറ്റി? ഇത്രയും മാത്രം ആണ് ഇതിൽ പറയാൻ ശ്രമിക്കുന്നത്. പിന്നെ മുൻപ് കഥകൾ എഴുതി ശീലം ഇല്ലാത്തതിൻ്റെ കുഴപ്പങ്ങൾ ഒക്കെ ഉണ്ടാവും.അത് ക്ഷമിക്കുക. പിന്നെ കഥ വായിക്കുന്നവർ ഒക്കെ അവരവരുടെ അഭിപ്രായം പറഞ്ഞിരുന്നു എങ്കിൽ ആവശ്യമുള്ള തിരുത്തലുകൾക്ക് അത് സഹായകം ആയേനെ എന്ന്
പാവം സാത്താൻ 😈
അപ്പൊൾ കഥയിലേക്ക് പോവാം ആരതി part 5………
ആരതിയുടെ ഫോണിൽ കണ്ട ഫോട്ടോ അവനെ ആകെ ഒന്ന് ഉലച്ചു എന്ന് തന്നെ പറയാം. അരുൺ തനിക്ക് ഈ ലോകത്ത് ആരോടെങ്കിലും സ്നേഹവും കടപ്പാടും ഉണ്ടെങ്കിൽ അത് അവനോട് മാത്രം ആയിരുന്നു. പക്ഷേ അവൻ്റെ ഫോട്ടോ എങ്ങനെ ഇവളുടെ ഫോണിൽ വന്നു? ഇനി ഇവൾ ആണോ അന്ന് അവൻ എന്നോട് പറഞ്ഞ പെൺകുട്ടി? അങ്ങനെ ആണേൽ അവള് മരിച്ചു എന്ന് എങ്ങനെ ആണ് ജോൺ പറഞ്ഞത്? എന്തൊക്കെയോ താൻ അറിയാതെ നടക്കുന്നുണ്ട് എന്ന് അവനു മനസ്സിലായി കഴിഞ്ഞിരുന്നു. അവൻ്റെ മനസ്സിൽ ഉത്തരം ഇല്ലാത്ത പല ചോദ്യങ്ങൾ ഉയർന്നു. തൻ്റെ മുൻപിൽ ബാഗും ആയി പോകുന്ന ആരതിയെ നോക്കി അർജുൻ വിളിച്ചു
“ആതീ…..”
വർഷങ്ങൾക്കു ശേഷം ആ വിളി കേട്ട ആരതി പെട്ടന്ന് തന്നെ നിന്നു . തിരിഞ്ഞ് നോക്കിയപ്പോൾ കാണുന്നത് തൻ്റെ ഫോണും പിടിച്ച് നിൽക്കുന്ന അർജുൻ ആണ്. ഈ പേര് അവന് എങ്ങനെ അറിയാം എന്ന് അവൾക്ക് മനസിലായില്ല.
ആരതി: അർജുൻ നിനക്ക്.. നിനക്ക് എങ്ങനെ ഈ പേര് അറിയാം? എന്നെ ആകെ രണ്ടുപേർ മാത്രം ആണ് ഈ പേര് വിളിച്ചിരുന്നത് ഒന്ന് എൻ്റെ….
അരുൺ: ഒന്ന് അരുൺ മറ്റൊന്ന് അവൻ്റെ ബെസ്റ്റ് ഫ്രണ്ട് അജുവും അല്ലേ? അവള് പറഞ്ഞു തീർക്കും മുൻപ് തന്നെ അർജുൻ ചോതിചു.
ആരതി: അർജുൻ ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം? ചേട്ടായി പറഞ്ഞുമാത്രം അറിയാവുന്ന ഫോണിൽ മാത്രം സംസാരിച്ചു പരിചയപ്പെട്ട അജു അത് നീ ആണോ? എനിക്ക് ഒന്നും മനസ്സിലാവുന്നില്ല….
അവളുടെ കണ്ണുകൾ നിറഞ്ഞു കവിയാൻ തുടങ്ങി.
അർജുൻ: നീ പറഞ്ഞ ആൾ ഞാൻ തന്നെ ആണ് പക്ഷെ … എനിക്ക് അറിയില്ലായിരുന്നു നീയും ഞാൻ സംസാരിച്ച ആതിയും ഓരാൾ ആണന്നു ഈ ഫോൺ നോക്കിയപ്പോൾ ഇതിൽ കണ്ട wallpaper അത് കണ്ടപ്പോൾ തോന്നിയ സംശയം നീ ആണോ അവള് എന്ന് അതാണ് വിളിച്ചു നോക്കിയത്. ഇനി എനിക്ക് ഒന്ന് കൂടി അറിയാൻ ഉണ്ട്. എന്താണ് അന്ന് സംഭവിച്ചത്? അവൻ എന്നെ അവസാനം ആയി വിളിച്ചപ്പോൾ ആകെ പറഞ്ഞ കാര്യം നിന്നെ കണ്ടെത്തണം സംരക്ഷിക്കണം അത് മാത്രം ആയിരുന്നു. അവനു എന്താ പറ്റിയത് എന്നറിയാൻ ഒരുപാട് ശ്രമിച്ചു എന്നിട്ടും നടന്നില്ല. എനിക്ക് അറിയണം എന്താ പറ്റിയത്?
ആരും ഇല്ല എന്ന് കരുതിയ തനിക്ക് ആരൊക്കെയോ ഉണ്ട് എന്നൊരു തോന്നൽ അവൾക്ക് ഉണ്ടായി എന്ന് അവളുടെ മുഖത്ത് നിന്നും അറിയാൻ സാധിക്കുന്നുണ്ട്. പക്ഷേ അർജുൻ ചോതിച്ച ചോദ്യത്തിൻ്റെ മറുപടികൾ അത് എങ്ങനെ അവനോട് പറയും എന്ന ഒരു പേടിയും അവളുടെ മുഖത്ത് നന്നേ തെളിഞ്ഞിരുന്നു.
“” ആരതി…. ചോതിച്ചത് കേട്ടോ നീ ? പറ അവനു എന്താ പറ്റിയത്””അർജുൻ്റെ ശബ്ദം ഉയർന്നു.
ആരതി: അർജുൻ ഞാൻ പറയാം എല്ലാം.. പക്ഷേ ഇവിടെ വെച്ചല്ല നീ ഇപ്പൊൾ വാ വീട്ടിൽ ചെന്നിട്ട് എല്ലാം വിശതമായി തന്നെ ഞാൻ പറയാം.
ഇത്രയും പറഞ്ഞ ശേഷം ആരതി parking ലക്ഷ്യമാക്കി നടന്നു നീങ്ങി.അവളെ പിന്തുടർന്ന് തന്നെ അർജുനും. രണ്ടുപേരും അവളുടെ വണ്ടിയിൽ കയറി അവളുടെ വീട്ടിലേക്കുള്ള യാത്ര തുടർന്നു. യാത്രയിൽ ഒന്നും രണ്ടുപേരും ഒന്നും തന്നെ മിണ്ടിയില്ല വണ്ടി ഓടിക്കുന്ന ആരതിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു. ഇതേ സമയം അർജുൻ വിൻഡോ വഴി പുറത്തേക്ക് നോക്കി ഇരിക്കുക ആയിരുന്നു. അവൻ്റെ മനസ്സിലേക്ക് അരുൺ ഒപ്പം ഉണ്ടായിരുന്ന കാലഘട്ടം തെളിഞ്ഞു വരുവാൻ തുടങ്ങി.
Flash 🔙
Year 1995
കഥയുടെ തുടക്കത്തിൽ പറഞ്ഞപോലെ തന്നെ ആർക്കോ ആരോ കാലകത്തി കൊടുത്തപ്പോൾ പറ്റിയ അബദ്ധം അതായിരുന്നു അർജുൻ്റെ ജനനം. നഗരസഭ വേസ്റ്റ് കൂമ്പാരം ആയി സൂക്ഷിക്കുന്ന ആ ചവട്ടുകൂനയിൽ നിന്നും ആയിരുന്നു ലോറി ഡ്രൈവർ ആയ ബാലകൃഷ്ണന് ഒരു 3 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കിട്ടുന്നത്. അതിനെ ഉപേക്ഷിക്കാൻ മനസ്സ് വരാത്ത അയാള് അവനെ തൻ്റെ വീട്ടിൽ തന്നെ തൻ്റെ മകൻ്റെ ഒപ്പം വളർത്തി. അവനു അർജുൻ എന്ന് പേരും ഇട്ടു. അർജുനും അയാളുടെ മകൻ അരുൺ ഉം സഹോദരങ്ങൾ ആയി തന്നെ അവിടെ ജീവിച്ചു . അർജുൻ ആരെയും പേടിയില്ലാതെ ഇങ്ങോട്ട് ആയാലും അങ്ങോട്ട് ആയാലും തല്ലാൻ മടിയില്ലാത്ത ഒരുത്തൻ എന്നാല് അരുൺ അവന് അടിയും പിടിയും ഒന്നും അല്ല നിയമപരമായി തെറ്റുകൾ തിരുത്താൻ ആയിരുന്നു താല്പര്യം. ബാലകൃഷ്ണന് എപ്പോഴും അർജുൻ്റെ വഴക്ക് ഒത്തുതീർപ്പ് ആക്കുക തന്നെ ആയിരുന്നു ജോലി എന്ന് വേണം എങ്കിൽ പറയാം. എങ്കിലും സന്തോഷത്തോടെ തന്നെ അവർ അവിടെ ജീവിച്ചു. പക്ഷേ ആ സന്തോഷം അധികം നാൾ നീണ്ടുനിൽക്കുന്ന ഒന്നായിരുന്നില്ല. പതിവുപോലെ ക്ലാസ്സ് കഴിഞ്ഞു വീട്ടിൽ എത്തിയ അർജുനും അരുൺ ഉം കാണുന്നത് രക്തത്തിൽ കുളിച്ച് കിടക്കുന്ന തങ്ങളുടെ അച്ഛനെയും അമ്മയെയും ആയിരുന്നു. അത് കണ്ട ഷോക്കിൽ നിന്നും രണ്ടാൾക്കും ഒന്നും ചെയ്യുവാൻ കഴിയാതെ ഇരുന്നുപോയി. അച്ഛൻ്റെയും അമ്മയുടെയും മരണത്തിൽ നിന്നും കര കയറും മുൻപ് തന്നെ ആരൊക്കെയോ ആ കുട്ടികളെ അവർ ജീവിച്ച വീട്ടിൽ നിന്നും ഇറക്കി വിടുകയും ചെയ്തു കഴിഞ്ഞിരുന്നു. വളരെ പെട്ടന്ന് തന്നെ അവർ ആരും ഇല്ലാത്ത അനാഥ കുട്ടികൾ ആയി കഴിഞ്ഞിരുന്നു. തൻ്റെ അച്ചനും അമ്മയും എങ്ങനെ ആണ് മരിച്ചത് എന്നും അത് ചെയ്തവരെ എങ്ങനെയും നിയമത്തിന് മുമ്പിൽ എത്തിക്കണം എന്നും ആയിരുന്നു അരുൺ ചിന്തിച്ചിരുന്നത്.എന്നാല് അർജുൻ അപ്പോഴേക്കും ഒരു മൃഗം ആയി കഴിഞ്ഞിരുന്നു. തങ്ങളുടെ സ്ഥലം കൈക്കലാക്കാൻ വേണ്ടി അവിടുത്തെ ഒരു പ്രമാണി തന്നെ ആണ് അത് ചെയ്തത് എന്ന് അറിയാം ആയിരുന്നു എങ്കിലും അത് അരുൺ അർജുൻ അറിയാതെ തന്നെ സൂക്ഷിച്ചു. അവർ അവിടെ ഉള്ള ഒരു പള്ളിവക. അനാഥ മന്ദിരത്തിൽ അഭയം പ്രാപിക്കുകയും അവിടെ നിന്ന് തന്നെ വിദ്യാഭ്യാസം നേടുവാനും തുടങ്ങി. പഠിക്കാൻ മിടുക്കൻ ആയ അരുൺ പലരുടെയും സഹായത്താൽ കേരളത്തിലെ തന്നെ വലിയ കോളജുകളിൽ ഒന്നിൽ അഡ്മിഷൻ നേടി എങ്കിലും അർജ്ജുനനെ പിരിഞ്ഞു പോകാൻ താല്പര്യം ഇല്ലാതിരുന്ന അവനെ അർജുൻ തന്നെ മുൻകൈ എടുത്ത് പറഞ്ഞയച്ചു. ഇതിനകം തന്നെ തങ്ങളുടെ അച്ഛനെയും അമ്മയെയും വകവരുത്തി സ്വത്തുക്കൾ കൈക്കലാക്കിയ ആളെ തിരിച്ചറിഞ്ഞ അർജുൻ അയാളെ വകവരുതുവാൻ തീരുമാനിക്കുകയും കുറച്ച് കൂട്ടുകാരുടെ സഹായത്തോടെ അവൻ അത് ചെയ്യുകയും ചെയ്തു. അർജുൻ എന്ന കണ്ണിൽ ചോരയില്ലാത്ത അസുരൻ അവിടെ ജനിച്ചു എന്ന് വേണം എങ്കിൽ പറയാം.
അതിനുശേഷം ജയിൽ ശിക്ഷ അനുഭവിക്കുന്ന അർജുനും അരുൺ ഉം തമ്മിൽ ആകെ ഉള്ള കോൺടാക്ട് മാസത്തിൽ ഒരിക്കൽ മാത്രം വരുന്ന ഫോൺ കോൾ മാത്രം ആയിരുന്നു.ജയിലിലെ മറ്റു പ്രതികളും ആയിട്ടുള്ള ആയിട്ടുള്ള സഹവാസം അർജ്ജുനനെ മറ്റൊരു ആളാക്കി മാറ്റുവായിരുന്ന് എന്ന് തന്നെ പറയാം. അവനു ലോകത്തിൽ തന്നെ ആരെയും പേടിക്കാനോ അരുൺ അല്ലാതെ മറ്റൊരാളെ സ്നേഹിക്കുവാനും ഇല്ലായിരുന്നു. ഈ കാലയളവിൽ അരുൺ തൻ്റെ കോളജ് ജീവിതം കഴിഞ്ഞു law കോളജിൽ നിയമ വിദ്യാഭ്യാസത്തിന് ചേർന്നിരുന്നു. അർജുൻ ആവട്ടെ ജയിലിലെ മറ്റു തടവുകാരും ആയി ചേർന്ന് ഒരു ചെകുത്താനും. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ അർജ്ജുനനെ കാത്ത് അരുൺ എത്തിയിരുന്നു. പക്ഷേ ആദ്യ കാഴ്ചയിൽ തന്നെ പഴയ ആ അർജുൻ അല്ല എന്ന് തോന്നിക്കും വിധം പൈശാചികത നിറഞ്ഞ മുഖഭാവവും ആയി ആണ് അവൻ പുറത്തിറങ്ങിയത്. പക്ഷേ അവർ തമ്മിലുള്ള ബന്ധത്തിന് അതൊന്നും ഒരു പ്രശ്നം അല്ലായിരുന്നു.ഇതിനോടകം വക്കീൽ ആയി സ്വന്തം ആയി കേസുകൾ ഒക്കെ കൈകാര്യം ചെയ്യുവാൻ അരുൺ തുടങ്ങിയിരുന്നു. ജോലി ആവശ്യം ആയി കൊച്ചിയിൽ തന്നെ സ്ഥിരതാമസം ആയപ്പോൾ കൂടെ വരാൻ വിളിച്ചു എങ്കിലും അർജുൻ അത് നിരസിച്ചു. പക്ഷേ എല്ലാ ദിവസവും ഫോൺ വഴി അവർ പരസ്പരം കോൺടാക്ട് ചെയ്യും ആയിരുന്നു.
പലപ്പോഴും അർജുൻ്റെ കേസ് തന്നെ ആയിരുന്നു അരുൺ വാധിച്ചിരുന്നത്. അത് ഒന്നിന് മുകളിൽ ഒന്നായി തന്നെ കൂടി കൊണ്ടിരുന്നു. ഇതിനിടയിൽ എപ്പോഴോ അരുൺ ഒരു പെൺകുട്ടിയും ആയി ഇഷ്ടത്തിൽ ആയി എന്നും ആതി എന്ന് അവളെ അർജുന് പരിചയ പെടുത്തുകയും ചെയ്തിരുന്നു.അങ്ങനെ അവർക്ക് രണ്ടാൾക്കും ഇടയിൽ അർജുന് ഫോൺ വഴി മാത്രം പരിചയ പേട്ടിട്ടുള്ള ആതിയും ഒരാൾ ആയി എന്ന് പറയാം
ഇതിനിടയിൽ തന്നെ തൻ്റെ ഫ്രണ്ടും മുതലാളിയും ആയ ജോണിനെ അർജുൻ അരുൺ നും പരിചയപ്പെടുത്തി കൊടുത്തിരുന്നു. ജോണിൻ്റെ കമ്പനിയുടെ leagal adviser ആയി അരുൺ നേ തന്നെ നിയമിക്കുകയും ചെയ്തിരുന്നു.
അങ്ങനെ ഒരു ദിവസം രാവിലെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് അർജുൻ എഴുന്നേൽക്കുന്നത്…..
അർജുൻ: ഹലോ പറയടാ മോനെ ചേട്ടാ.
അരുൺ: അജു നീ എവിടാ.
അർജുൻ: വീട്ടിൽ തന്നെ ഉണ്ട് എന്നാടാ?
അരുൺ: ഒന്നുമില്ല ഇന്ന് ഇനി ആരെയും കൊല്ലാനും തല്ലാനും ഒന്നും ഇല്ലെ എന്ന് അറിയാൻ ചൊതിച്ചത് ആണ്.
അർജുൻ: ഒന്നും ഇതുവരെ വന്നിട്ടില്ല. വന്നാൽ പറയാം കേട്ടോ വക്കീലെ. നീ വിളിച്ച കാര്യം പറയട മനുഷ്യന് ഉറങ്ങണം
അരുൺ: നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല മറ്റുള്ളവരെ ദ്രോഹിക്കാൻ മാത്രം അല്ലേ അറിയൂ
അർജുൻ: ചേട്ടാ വേണ്ടാ നമ്മൾ തമ്മിൽ ഇങ്ങനെ ഉള്ളത് സംസാരിക്കില്ല എന്ന് പറഞ്ഞിട്ടുള്ളത് ആണ് കേട്ടോ
അരുൺ: ആഹ് എന്തേലും ഒക്കെ ചെയ്യ്. പിന്നെ ഞാൻ വിളിച്ചത് വേറെ ഒരു കാര്യം പറയുവാൻ ആണ്. ഞങ്ങൾടെ ബന്ധം ആതിയുടെ വീട്ടിൽ സമ്മതിച്ചു.
അർജുൻ: ആഹ ഒരു തല്ലോഴിവായി. സമ്മതിച്ചില്ല എങ്കിൽ അവൾടെ തന്തയെ തല്ലി സമ്മതിപ്പിക്കാം എന്ന് കരുതി ഇരിക്കുവായിരുന്ന്
അരുൺ: പോടാ അവിടുന്ന്. നീ പറയുന്നത് മുഴുവൻ കേൾക്കൂ. ഞങ്ങൾ രണ്ടുപേരും കൂടി ഒന്ന് കമ്പം തേനി വരെ പോകുവാ. ഒരു ചെറിയ ട്രിപ്പ് നീ വരുന്നോ എന്ന് ചോതിക്കാൻ വിളിച്ചു എന്നെ ഉള്ളൂ.
അർജുൻ: ഇല്ലട നിങൾ പോയി അടിച്ചുപൊളിച്ചു വാ. ഞാൻ ഇല്ല. പിന്നേ…..
അരുൺ: എന്താടാ?
അർജുൻ: കൺട്രോൾ പോയി ആ പെങ്കൊച്ചിനെ കൊല്ലരുത് കേട്ടോ ഒരു മയത്തിൽ ഒക്കെ മതി😁😆
അരുൺ: പോ മൈരെ. ഞാൻ നിന്നെ പോലെ അല്ല
അർജുൻ: അതാ പറഞ്ഞെ കൺട്രോൾ വേണം എന്ന്
അരുൺ: ആ അപ്പൊൾ നീ വരുന്നില്ല അല്ലേ? എന്നാല് ശെരി വന്നിട്ട് കാണാം
അർജുൻ: ആ ശെരി ശെരി… പിന്നെ നിൻ്റെ വീട്ടിൽ ഞാൻ കിടക്കുന്ന മുറിയിൽ കോണ്ടം കാണും എടുത്തോ ആവശ്യം വരും😆
അരുൺ: ഈ മൈരു ചെക്കൻ. പോടാ
ഇത്രയും പറഞ്ഞു കോൾ cut aayi. അർജുൻ നേരെ ജോണിൻ്റെ വീട്ടിലേക്കും പോയി.
അർജുൻ: ജോൺ.ഇല്ലെ ?
പണിക്കാരൻ: ഇല്ല എന്തോ അത്യാവശ്യം എന്ന് പറഞ്ഞു എസ്റ്റേറ്റ് വരെ പോയതാ.
അർജുൻ: എന്താ ചേട്ടാ വല്ല കിളികളും കിട്ടിയോ പെട്ടന്ന് എസ്റ്റേറ്റിൽ ഒക്കെ പോവാൻ
പണിക്കാരൻ: അറിയില്ല കുഞ്ഞേ. പിന്നെ കുഞ്ഞ് വരുവാണെൽ ആ ആലപ്പുഴയിലെ പ്രോപ്പർട്ടി അവർ തരില്ല എന്ന് പറഞ്ഞു അത് കിട്ടാൻ വേണ്ടത് ചെയ്യാൻ പറഞ്ഞിരുന്നു.
അർജുൻ: ആഹ് ശെരി ചേട്ടാ എന്നാല് പണി കിട്ടിയ സ്ഥിതിക്ക് അത് തീർത്തിട്ട് വരാം.
അതും പറഞ്ഞു അർജുൻ ആലപ്പുഴയിലേക്ക് പോയി.
വൈകുന്നേരം 6:00 മണി….
നിറുത്താതെ ഉള്ള ഫോണിൻ്റെ റിങ് കേട്ടിരുന്നു എങ്കിലും താൻ തീർക്കാൻ വന്ന ജോലിയിൽ ആയതിനാൽ അർജുൻ ഫോൺ എടുത്തിരുന്നില്ല. എല്ലാം കഴിഞ്ഞ് ഫോൺ എടുത്തപ്പോൾ 100+ മിസ്ഡ് calls from Arun . എന്തോ സീരിയസ് കാര്യം ഇല്ലാതെ അവൻ ഇത്രയും വട്ടം വിളിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്ന അർജുൻ ഉടനെ അവനെ തിരിച്ച് വിളിച്ചു എങ്കിലും അവൻ എടുത്തില്ല. കുറച്ച് കഴിഞ്ഞപ്പോൾ അവൻ തിരിച്ചു വിളിച്ചു. അർജുൻ ഉടനെ ഫോൺ എടുത്തിരുന്നു അപ്പുറത്ത് എന്തോ സംഭവിക്കുന്നുണ്ട് എന്ന് അർജുൻ മനസിലാക്കും വിധം ആയിരുന്നു അരുൺ സംസാരിച്ചത്.
അരുൺ: അജു … നീ പറഞ്ഞതാ ശെരി നിയമം ഒരിക്കലും സത്യത്തിൻ്റെ ഒപ്പം നിൽക്കില്ലടാ . നീ ആണ് ശെരി
അർജുൻ: ഡാ എന്താ പറ്റിയത് നീ എന്താ ഇപ്പൊൾ ഇങ്ങനെ ഒക്കെ പറയുന്നെ? എവിടെ ആണ് നിങൾ ഇപ്പൊൾ? പറയടാ….
അരുൺ: അതൊന്നും എനിക്ക് അറിയില്ല പക്ഷേ നീ എനിക്ക് ഒരു ഉറപ്പ് തരണം . അതിനു വേണ്ടി മാത്രം ആണ് ഞാൻ നിന്നെ വിളിച്ചത് . ചിലപ്പോൾ എന്നെ ഇനി ആർക്കും കാണാനോ ഒന്നും പറ്റി എന്ന് വരത്തില്ല അങ്ങനെ എന്തേലും ഉണ്ടായാൽ എൻ്റെ ആതിയെ നീ കണ്ടെത്തണം അവളുടെ സംരക്ഷണം അത് നീ തന്നെ നോക്കണം . ഈ ഒരു വാക്ക് നീ എനിക്ക് തരണം.
അർജുൻ: നീ എന്തൊക്കെ ആണ് അരുൺ പറയുന്നത്? എന്താ പ്രശ്നം ? നീ എവിടെ ആണ് ഉള്ളത്? ഞാൻ അങ്ങോട്ട് വരാം
അരുൺ: എനിക്ക് അറിയില്ല . പക്ഷേ നീ സൂക്ഷിച്ചോ ചതിക്കും അവൻ അവൻ ചതിച്ചു…….അജു ആദി അവളെ നോക്കണം അവൾക്കും ചിലപ്പോൾ ഇനി ആരും ഉണ്ടാവില്ല. ഇവന്മാരുടെ കയ്യിൽ കിട്ടിയാൽ ചിലപ്പോൾ അവളെയും….
അർജുൻ: ഡാ ആരുടെ കാര്യം ആണ് നീ പറയുന്നത് ? എന്താ നിങ്ങൾക്ക് പറ്റിയത്? അവള് ഇപ്പൊൾ എവിടെ ആണ്?
അരുൺ: അത് അവൻ ജ്……….
ട്ടോ…ട്ടോ…ട്ടോ..
അരുൺ സംസാരിച്ചു തീരും മുൻപേ ആരോ നിറയൊഴിക്കുകായിരുന്നു എന്ന് ആ വെടിയൊച്ചയില് നിന്നും മനസ്സിലായ അർജുൻ്റെ കയ്യിൽ നിന്നും ഫോൺ താഴെ വീണു. അവൻ്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. ദേഷ്യം കൊണ്ട് പേശികൾ വലിഞ്ഞു മുറുകുന്നത് അവൻ എറിഞ്ഞു കണ്ണുകൾ ചുവന്ന് തുടിച്ചു. ഉടനെ അവൻ അവരെ അന്നേക്ഷിച്ച് പോയി എങ്കിലും കണ്ടെത്തുവാൻ സാധിച്ചില്ല മൂന്ന് ദിവസത്തെ തിരച്ചിലിന് ഒടുവിൽ പോലീസും കയ്യൊഴിഞ്ഞു. തൻ്റെ സഹോദരന് എന്ത് പറ്റി എന്ന് അർജുൻ്റെ ഒപ്പം ജോണും അന്വേക്ഷിക്കുന്നുണ്ടായിരുന്ന്. കുറച്ച് ദിവസങ്ങൾക്ക് ശേഷം ആദി ആത്മഹത്യ ചെയ്തു എന്നും ജോണിൻ്റെ സഹായി വഴി അരുൺ അറിഞ്ഞു. വീണ്ടും ആകെ ഉണ്ടായിരുന്ന സഹോദരനെ നഷ്ടമായ അർജുൻ പഴയതിലും പൈശാചികമായി മാറുവാൻ തുടങ്ങിയിരുന്നു. അവനെ ഇല്ലാതാക്കിയത് ആരായാലും ഒരിക്കൽ അവരെ കണ്ടെത്തും എന്നും ഇന്നേവരെ താൻ ചെയ്തതിൽ ഏറ്റവും പൈശാചികമായ രീതിയിൽ തന്നെ അവരെ കൊല്ലും എന്നും അവൻ പ്രതിജ്ഞ എടുത്തു. പക്ഷേ. വർഷങ്ങൾ അന്നേക്ഷിച്ചിട്ടും ഒരു വിവരവും കിട്ടിയിരുന്നില്ല. അങ്ങനെ ഇരിക്കെ ആണ് അപ്രതീക്ഷിതമായി ഇപ്പൊൾ ഇവളുടെ ഫോണിൽ അവൻ്റെ ഫോട്ടോ കാണുന്നതും ഇവൾ തന്നെ ആണ് ആദി എന്ന് മനസിലാക്കുന്നതും. എന്നാലും ആരായിരിക്കും അവർ അർജുൻ്റെ മനസ്സ് പല ചോദ്യങ്ങൾ ചൊതിച്ചുകൊണ്ടിരുന്നൂ…..
“അജു…അജു എഴുന്നേൽക്കാൻ വീട് എത്തി” പെട്ടന്നുള്ള ആരതിയുടെ ശബ്ദം ആണ് അവനെ ചിന്തയിൽ നിന്നും ഉണർത്തിയത്.
അവൻ കാറിൽ നിന്നും ഇറങ്ങി അവളുടെ കൂടെ വീടിൻ്റെ അകത്തേക്ക് കയറി.
അർജുൻ: ആദി… അല്ല. അങ്ങനെ വിളിക്കാം അല്ലോ അല്ലേ?
ആരതി: വിളിക്കാം… നിങ്ങള് രണ്ടാളും മാത്രമേ ആ പേര് എന്നെ വിളിക്കൂ. പിന്നെ അത് കേൾക്കുമ്പോൾ എൻ്റെ ചേട്ടായി അടുത്തുണ്ട് എന്ന് ഒരു തോന്നൽ ആണ് അത് എനിക്ക് വല്യ ഇഷ്ടാ…..
അവള് ഇരുന്ന് കരയുവാൻ തുടങ്ങി അർജുൻ അവളെ സമാധാനിപ്പിച്ചു കൊണ്ട് അവളോട് പറഞ്ഞു
അർജുൻ: നീ കരയാണ്ട അവന് എന്ത് പറ്റിയത് ആയാലും അതിനു കാരണക്കാരായ ആരെയും ഞാൻ വിടില്ല അത് ഞാൻ നിനക്ക് ഉറപ്പ് തരാം. നിനക്ക് അറിയവോ അത് ആരാ എന്ന്.? പറ…
ആരതി: (കരഞ്ഞുകൊണ്ട്) അറിയാം . അത് ആരായാലും നീ അവരെ കൊല്ലുവോ? ഉറപ്പാണോ?
അർജുൻ: കൊല്ലും എൻ്റെ കൂടെ പിറന്നില്ല എന്നെ ഉള്ളൂ അവൻ എൻ്റെ സ്വന്തം ചേട്ടൻ തന്നെ ആണ്. നീ പറ ഏത് മറ്റവൻ ആണ് അത് എന്ന്. പിന്നെ അവനു അവസാനം ഞാൻ കൊടുത്ത വാക്ക് പാലിക്കണം എങ്കിലും എനിക്ക് അവന്മാരെ തീർക്കണം. എന്നാല് മാത്രം ആണ് നിനക്കും safety ഉണ്ടാവൂ.. നീ പറ ആരാ അത്?
ആരതി: എന്നാല് നീ ചെല്ല് ചെന്ന് കൊല്ല് ആരാണോ എന്നെ എന്നെന്നേക്കും ആയി കൊല്ലാൻ ഏൽപ്പിച്ചത് അവരെ …. അവർ തന്നെ ആണ് എൻ്റെ ചെയ്യയിയെ കൊന്നതും.ഇനി എവിടെ വെചാണന്നു അറിയണോ? കമ്പം നിൻ്റെ ജോണിൻ്റെ എസ്റ്റേറ്റിൽ ഒരു മുറിയുടെ തറക്ക് അടിയിൽ ഉണ്ട് എൻ്റെ ചേട്ടായി.
ഇതൊക്കെ കേട്ട അർജുൻ അദ്ഭുതത്തോടെയും ദേഷ്യത്തോടെയും അവളോട്
അർജുൻ: ജോൺ ആണോ? അവൻ അവൻ ആണോ എൻ്റെ ചേട്ടനെ….. ?
പെട്ടന്ന് അർജുന് ജോൺ അന്ന് വീട്ടിൽ ഇല്ലായിരുന്നു എന്നും എന്തോ ജോലിക്ക് ആവശ്യത്തിന് പോയി എന്ന് പണിക്കാരൻ പറഞ്ഞതും ഓർമ്മ വന്നത്.അവൻ പെട്ടന്ന് തന്നെ ഒരു hacker പയ്യനെ വിളിച്ച് അന്നെ ദിവസം ജോണിൻ്റെ സിം എവിടെ ആയിരുന്നു എന്ന് നോക്കാൻ ആവശ്യ പെട്ട്. നിമിഷങ്ങൾക്ക് അകം തന്നെ അവൻ സ്ഥലം അർജുന് പറഞ്ഞുകൊടുത്തു. അവസാനം ആയി തൻ്റെ ചേട്ടൻ വിളിച്ച അതെ സമയം അതെ സ്ഥലത്ത് തന്നെ ആയിരുന്നു ജോണിൻ്റെ ലോക്കേഷൻ. അത് കൂടി അറിഞ്ഞ അർജുൻ ദേഷ്യത്തോടെ അവൻ്റെ അടുത്തേക്ക് പോവാൻ ഇറങ്ങി പെട്ടന്ന് തന്നെ അവൻ്റെ മുന്നിൽ കയറി ആരതി അവനെ തടഞ്ഞു.
അർജുൻ: ആദി വഴിമാറൂ എനിക്ക് പോണം.
ആരതി: നീ ഇപ്പൊൾ പോവണ്ട എനിക്ക് പറയാൻ ഉള്ളത് കേട്ടിട്ട് പോയാൽ മതി
അർജുൻ: അങ്ങ് മാറടി….എന്നും പറഞ്ഞു അവളെ പിടിച്ച് സൈഡിലേക്ക് മാറ്റി ശേഷം പുറത്തേക്ക് ഇറങ്ങി പെട്ടന്ന് അവൻ്റെ മനസ്സിൽ അരുൺ അവസാനം പറഞ്ഞത് ഓർമ വന്നു. ആദിയെ സംരക്ഷിക്കണം. അത് ഓർമ വന്ന അർജുൻ അവളെ എടുത്ത് കസേരയിൽ ഇരുത്തി അവളുടെ തല ഭിത്തിയിൽ ഇടിച്ചു പൊട്ടി ചോര വരുന്നുണ്ടായിരുന്നു. അവൻ അവൾക്ക് മരുന്ന് വെച്ച് കൊടുത്ത ശേഷം പോവാൻ ഇറങ്ങി പെട്ടന്ന് ആരതി അവൻ്റെ കയ്യിൽ പിടിച്ച ശേഷം പറഞ്ഞു
“അജു ചേട്ടായി മരിച്ചത് തന്നെ ഞാൻ ഇപ്പൊൾ ഏത് കേസിൻ്റെ പുറകെ നടക്കുന്നോവോ അതെ കേസ് കാരണം ആണ് . നീ അവനെ കൊന്നോ പക്ഷേ അതിന് മുൻപ് ആ കേസിലെ സത്യം കോടതിയിൽ തെളിയണം പിന്നെ മൂന്ന് ദിവസം എന്നെ അവർ ചെയ്തതിനു ഒക്കെയും എനിക്കും പ്രതികാരം ചെയ്യണം. ഇത്രയും നാൾ ഒറ്റക്ക് പറ്റുന്നത്ര ചെയ്യാൻ മാത്രം ആയിരുന്നു എൻ്റെ തീരുമാനം പക്ഷേ ഇപ്പൊൾ നീ കൂടി ഉണ്ടെന്ന് അറിഞ്ഞപ്പോൾ എനിക്ക് എനിക്ക് അവന്മാർ ചാവുന്നത് കണ്ട് ആസ്വതിക്കണം. നിയമവും നമ്മളും രണ്ടു കൂട്ടരും അവർക്ക് ശിക്ഷ വിധിക്കുന്നത് എനിക്ക് കാണണം. Please അജു 🙏 ” ഇത്രയും പറഞ്ഞുകൊണ്ട് അവള് അവൻ്റെ കാലിൽ പിടിച്ചുകൊണ്ട് പൊട്ടി കരയാൻ തുടങ്ങി. അത് കണ്ട അർജുൻ അവളെ പിടിച്ച് എഴുന്നേൽപ്പിച്ച് ശേഷം അവളോട് പറഞ്ഞു.
” ശെരി നീ പറഞ്ഞ പോലെ തന്നെ അവന്മാരെ നമുക്ക് ചെയ്യാം പക്ഷേ ഏത് കോടതി വിധി പറഞ്ഞാലും അവന്മാരുടെ വിധി എൻ്റെ കയ്‌കൊണ്ട് ആയിരിക്കും”
അവളുടെ മുഖം അത് കേട്ടപ്പോൾ ഒന്ന് തളിഞ്ഞ്.
അർജുൻ്റെ മുഖഭാവം കണ്ട് അവൾക്കും ചെറിയ ഭയം തോന്നാതിരുന്നില്ല. അരുൺ മരിച്ച ദിവസം കണ്ണ് ചുവന്ന് പേശികൾ വലിഞ്ഞു മുറുകി അത് ചെയ്തവരെ വകവരുത്തുവാൻ നിന്ന അതെ ഭാവം കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്
അവൻ അപ്പൊൾ ഒരു ചെകുത്താൻ തന്നെ ആയി കഴിഞ്ഞിരുന്നു.
THE DEVIL THAT WHO WANT TO FINISH HIS RIVENGE
തുടരും…………
(തെറ്റുകൾ ഉണ്ടെന്ന് അറിയാം ക്ഷെമിക്കുക വരും ഭാഗങ്ങളിൽ ശരിയാക്കാൻ ശ്രമിക്കാം പിന്നെ ഇതുവരെ എന്നെ support ചെയ്ത എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു.love you guys 😘😘♥️💖) സ്വന്തം സാത്താൻ😈