⏱️ദി ടൈം – 5⏱️


അപ്പോൾ ദി ടൈം ഈ പാർട്ടോടു കൂടി അവസാനിക്കുകയാണ്‌ ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി ഈ ക്ലൈമാക്സ്‌ നിങ്ങൾക്ക് ഇഷ്ടപെടുമോ എന്നൊന്നും എനിക്കാറിയില്ല എന്തായാലും പറ്റുന്ന വിധം നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട് 💙💙💙

“എന്താ റിയെ കാത്തു നിന്ന് മടുത്തോ ”

പിറ്റേന്ന് തന്നെ കാത്ത് വീട്ടുമുറ്റത്തു നിന്ന റിയയോടായി സാം ചോദിച്ചു

“ഹേയ് ഞാൻ ഇപ്പോൾ വന്നതേയുള്ളു അല്ല നീ എന്താ സൈക്കിളിൽ ഇതാരുടേതാ ”

“വേറേ ആരുടെയുമല്ല എന്റേതുതന്നെയാ വാ വന്ന് പുറകിൽ കയറിക്കോ ”

“പുറകിൽ കയറാനോ ഒന്ന് പോയേ സാമേ വല്ല ബൈക്കുമായിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു ”

“ബൈക്കും കാറുമൊക്കെ നമുക്ക് വാങ്ങാം ഇപ്പോൾ എന്റെ കയ്യിൽ ഇതേ ഉള്ളു വേഗം വന്നു കേറ് ”

“വേണോ എനിക്ക് നല്ല വെയിറ്റുണ്ട് ”

“അതൊന്നും സാരമില്ല നീ കയറിക്കോ ”

“ഇത് കേട്ട റിയ പതിയെ സാമിന്റെ സൈക്കിളിനു പിന്നിൽ കയറി ”

“ഉം വെയിട്ടുണ്ട് വെയിറ്റുണ്ട്..”

സാം റിയയോടായി പറഞ്ഞു

“പോടാ ” ഇത്രയും പറഞ്ഞു റിയ സാമിന്റെ കുറുക്കിൽ പതിയെ ഇടിച്ചു

“പിടിച്ചിരിക്ക് റിയ ഇല്ലെങ്കിൽ വീഴും ”

“പിടിച്ചു തന്നെയാ ഇരിക്കുന്നത് ”

“ഇങ്ങനെയിരുന്നാൽ എപ്പോ വീണെന്ന് ചോദിച്ചാൽ മതി ”

ഇത്രയും പറഞ്ഞു സാം റിയയുടെ കൈകൾ അവന്റെ വയറിൽ ചുറ്റിപിടിപ്പിച്ചു

“ഇനി വീഴില്ല മുറുക്കി പിടിച്ചോ ”

ഇത്രയും പറഞ്ഞു സാം സൈക്കിൾ പതിയെ മുന്നോട്ടേക്ക് ചവിട്ടി

“ഇനി പറയ് സാം നമ്മൾ എങ്ങോട്ടാ പോകുന്നത് ”

“അതൊക്കെ സർപ്രൈസ് നീ മിണ്ടാതെ എന്റെ കൂടെ വരാൻ നോക്ക് ”

ഇതേ സമയം അവർ ഇരുവരെയും പിൻതുടർന്നുകൊണ്ടു മറ്റൊരു സൈക്കിൾ അവർക്ക് പിന്നാലെ കൂടിയിട്ടുണ്ടായിരുന്നു

“വേഗം ചവിട്ടെടാ ജൂണോ അവർ അങ്ങെത്തി ”

“ചേച്ചിക്ക് പുറകിലിരുന്ന് പറഞ്ഞാൽ മതിയല്ലോ ചവിട്ടുന്നത് ഞാൻ അല്ലേ ചേച്ചിക്ക് സത്യത്തിൽ നല്ല വെയിറ്റുണ്ട് കേട്ടോ ”

“ഒന്ന് പോയേടാ അത് ആരോഗ്യമില്ലാഞ്ഞിട്ട് നിനക്ക് തോന്നുന്നതാ ഞാൻ സ്ലിം ബ്യൂട്ടിയല്ലേ”

“ഇങ്ങനെ സ്വയം പൊങ്ങാതെ ചേച്ചി ”

“ടാ ജൂണോ ഇവളെയാണോടാ എന്റെ അനിയന് ഇഷ്ടം ”

“അതേ ചേച്ചി ഇവളെ തന്നെ ”

“നീ പറഞ്ഞപ്പോൾ ഞാൻ കരുതി ലോകസുന്ദരിയായിരിക്കുമെന്ന് ഇത് ആവറേജ് എന്റെ അത്രയൊന്നും വരില്ല അല്ലേടാ ജൂണോ ”

“പിന്നേ ചേച്ചി എവിടെ അവൾ എവിടെ ചേച്ചി മിസ്സ്‌ കേരളയല്ലേ മിസ്സ്‌ കേരള ”

“നീ കൊള്ളാടാ ജൂണോ ഉം വേഗം ചവിട്ട് അവർ അങ്ങെത്തി ”

കുറച്ച് സമയത്തിനു ശേഷം

“അയ്യോ വയ്യ ചേച്ചി അവനെന്താ പ്രാന്താണോ എത്രനേരമായി അവൻ ചവിട്ടാൻ തുടങ്ങിയിട്ട് അവനിത് എങ്ങോട്ടാ ഈ പോകുന്നത് ”

ജോണോ അവശനായി ലിസിയോട് ചോദിച്ചു

“എനിക്കെങ്ങനെ അറിയാനാടാ എന്തായാലും രണ്ടിനേയും വിടരുത് രണ്ടെണ്ണത്തിന്റെയും ഫോട്ടോസ്‌ എടുത്ത് അമ്മക്ക് കാണിച്ചുകൊടുക്കണം അവന്റെ തനി നിറം അമ്മ അറിയട്ടെ ”

“അയ്യോ അത് വേണോ ചേച്ചി ”

“വേണം എങ്കിലെ അവൻ മര്യാദ പഠിക്കു നീ വേഗം ചവിട്ടിക്കേ അവർ അങ്ങെത്തി ”

ഇത് കേട്ട ജൂണോ കൂടുതൽ വേഗത്തിൽ സൈക്കിൾ ചവിട്ടാൻ തുടങ്ങി

“അമ്മേ പണി പാളിചേച്ചി ”

പെട്ടെന്നാണ് ജൂണോക്ക് സൈക്കിളിന്റെ ബാലൻസ് നഷ്ടമായത്

“എന്താടാ ജൂണോ “..

എന്നാൽ പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ ജൂണോയുടെ സൈക്കിൾ അടുത്ത് നിന്നിരുന്ന പോസ്റ്റിൽ ചെന്നിടിച്ചു

“അമ്മാ എന്റെ നടു നിനക്ക് സൈക്കിൾ ബാലൻസും ഇല്ലേടാ കോപ്പേ ”

നിലത്തു വീണുകിടന്നുകൊണ്ടു ലിസി ജൂണോയോട് ചോദിച്ചു

“അയ്യോ എന്തെങ്കിലും പറ്റിയോ ചേച്ചി ”

ജൂണോ പതിയെ ലിസിയെ എഴുനേൽപ്പിച്ചു

“ഞാൻ പറഞ്ഞതല്ലേ സൈക്കിൾ നല്ല കണ്ടീഷനിൽ അല്ലെന്ന് ഹാൻഡിൽ ലൂസ് ആയിപോയി സോറി ചേച്ചി ”

“സോറി നീ കൊണ്ട് പോയി പുഴുങ്ങി തിന്ന് “

ഇത്രയും പറഞ്ഞു ലിസി റോഡിലേക്ക് നോക്കി

“ടാ ജൂണോ അവരെവിടെ പൊയി ”

ഇത് കേട്ട ജൂണോയും വേഗം മുന്നോട്ട് നോക്കി

“അയ്യോ ഇവരിത് ഇവിടെ പോയി ”

“ഓഹ് നോക്കി നിക്കാതെ സൈക്കിൾ എടുക്കെടാ ”

“എങ്ങനെ എടുക്കാനാ ചേച്ചി ഹാൻഡിൽ ഒടിഞ്ഞു കിടക്കുന്നത് ചേച്ചി കണ്ടില്ലേ ”

“ഓഹ് നാശം നിന്റെ കൂടെ വന്നപ്പോഴേ എനിക്കറിയാമായിരുന്നു പണികിട്ടുമെന്ന് ”

******************************************

ഇതേ സമയം സാമും റിയയും

“ഏതെങ്ങോട്ടാടാ നീ ഈ പോകുന്നേ എത്ര നേരമായി ചവിട്ടാൻ തുടങ്ങിയിട്ട് നിനക്ക് കാലൊന്നും കഴക്കുന്നില്ലേ ”

റിയ സാമിനോടായി ചോദിച്ചു

“ഹേയ് എനിക്കൊരു കുഴപ്പവുമില്ല റിയ നമ്മൾ ഇപ്പോ എത്തും ഒരു 5 മിനിറ്റുകൂടി ”

ഇത്രയും പറഞ്ഞു സാം വീണ്ടും മുന്നോട്ടേക്കു പോയി അല്പനേരത്തിനുള്ളിൽ തന്നെ അവർ ഒരു കായൽ തീരത്തിനു മുന്നിലെത്തി

“സാം ഇത്..”

“അതും ഇതുമൊക്കെ അവിടെ നിൽക്കട്ടെ ആദ്യം സ്ഥലം എങ്ങനെയുണ്ടെന്ന് പറ നീ ഇതിനു മുൻപ് ഇവിടെ വന്നിട്ടില്ലല്ലോ അല്ലേ ”

“ഇല്ല സാം നിനക്കെങ്ങനെ ഈ സ്ഥലം അറിയാം ”

“അതൊക്കെ അറിയാം നീ വാ നമുക്ക് കുറച്ചുകൂടി അടുത്ത് ചെന്ന് കായൽ കാണാം ”

ഇത്രയും പറഞ്ഞു സാം റിയയുമായി മുന്നോട്ടു നടന്നു ശേഷം ഇരുവരും ചേർന്ന് കായൽ നോക്കി കണ്ടു

“ഇവിടെ നിന്ന് കായൽ കാണാൻ എന്ത് ഭംഗിയാ അല്ലേ സാം ”

“ഹേയ് നിന്റെ അത്രയും ഭംഗിയൊന്നും ഉണ്ടാകില്ല ”

“ഹോ തുടങ്ങി ദയവ് ചെയ്ത് ഇത്തരം ദുരന്തം ഡയലോഗുകൾ എഴുന്നള്ളിച്ച് എന്റെ മൂഡ് കളയല്ലേ ഞാൻ ഇതൊക്കെ ഒന്ന് ആസ്വച്ചോട്ടെ ”

“ശെരി ഞാൻ മിണ്ടുന്നില്ല പോരെ പിന്നെ വൈകുന്നേരം കായൽ കാണാൻ ഇതിലും ഭംഗിയുണ്ടാകും നമുക്ക് അതൊക്കെ കണ്ടിട്ടു പോകാം എന്താ ”

“വൈകുന്നേരം വരെയോ അത്..”

“എന്താ എന്നെ വിശ്വാസമില്ലേ കൊണ്ടു വന്നതുപോലെ ഞാൻ വീട്ടിൽ ആക്കിയേക്കാം ”

“ഉം ശരി.. ടാ സാമേ അങ്ങോട്ട് നോക്കിയേ ദാ അവിടെ “

റിയ കായലിലേക്ക് കൈ ചൂണ്ടി സാമിനോട്‌ പറഞ്ഞു

“എന്താ റിയാ ”

“ടാ അവിടെ കുറേ മീനുകൾ ഒരുപാടുണ്ടെടാ ”

“അയ്യേ ഇതിനാണോ കൊച്ചുകുട്ടികളെ പോലെ ഇങ്ങനെ ബഹളം വച്ചത് കായലാകുമ്പോൾ മീനൊക്കെ ഉണ്ടാകും ”

“ഓഹ് ചില സമയം ശെരിക്കും നീ വലിയ ഏതോ മാമനെ പോലെയാ പെരുമാറുന്നത് ഇങ്ങനെയാണെങ്കിൽ ശെരിയാകില്ല ”

“അമ്മോ മീന് കൊള്ളാമല്ലേ റിയാ ഓഹ് ഒരുപാടുണ്ട് എന്തൊരു ഭംഗി എന്തൊരു കളർ ”

“മതി സാമേ അതികം ഓവർ ആക്കണ്ട ”

“വേണ്ടെങ്കിൽ വേണ്ട ”

“എന്ത് തെളിഞ്ഞ വെള്ളമാ അല്ലേ സാമേ ഇവിടെ നിന്ന് നോക്കിയാൽ അടിത്തട്ടുവരെ കാണാം ”

“ഇതൊന്നും അധികനാൾ ഉണ്ടാകില്ല റിയാ ഒരു പത്തുവർഷം കഴിയുമ്പോൾ ഇവിടെ മുഴുവൻ ചവറുകൊണ്ട് നിറയും ”

“നേരിട്ടു കണ്ടപോലെയാണല്ലോ സംസാരം ”

“അല്ലെങ്കിൽ നീ നോക്കിക്കോ നമ്മുടെ കല്യാണമൊക്കെ കഴിഞ്ഞു നമുക്കിവിടെ വരാം അപ്പോൾ നിനക്ക് ബോധ്യമാകും
“കല്യാണമോ നീ അതുവരെയൊക്കെ ചിന്തിച്ചോ ”

“ഞാൻ എല്ലാം പ്ലാൻ ചെയ്തു കഴിഞ്ഞു റിയാ നീ എന്റെ കൂടെ ഒന്ന് നിന്നാൽ മതി ”

ഇത് കേട്ട റിയ പതിയെ ചിരിച്ചു അവർ വീണ്ടും കായലിന്റെ ഭംഗി നോക്കി ആസ്വദിച്ചു

അല്പസമയത്തിനു ശേഷം

“സാമേ ഇങ്ങനെ നിന്നാൽ മതിയോ എനിക്ക് വിശക്കുന്നുണ്ട് ”

റിയ സാമിനോടായി പറഞ്ഞു

“അയ്യോ ഇനിയിപ്പോൾ എന്ത് ചെയ്യും നമ്മൾ കഴിക്കാൻ ഒന്നും എടുത്തില്ലല്ലോ നീ എന്താ റിയാ ഒന്നും കൊണ്ടുവരാത്തത് ”

“നീ അതിന് എന്നോട് എന്തെങ്കിലും പറഞ്ഞിരുന്നോ ദൈവമേ ഇന്ന് പട്ടിണിയാകുമോ ”

“അമ്മോ ഒന്നടങ്ങ് റിയേ ഞാൻ നിന്നെ പട്ടിണിക്കിടും എന്ന് തോന്നുന്നുണ്ടോ ദാ അത് കണ്ടോ നമ്മൾ അവിടുന്നാണ് ഇന്ന് ഭക്ഷണം കഴിക്കാൻ പോകുന്നത് ”

“എവിടുന്ന് ആ ഹൗസ് ബോട്ടിൽ നിന്നോ ”

“അതെ നീ വാ ”

“സാമേ കയ്യിൽ കാശൊക്കെ ഉണ്ടല്ലോ അല്ലേ അതൊ അന്ന് ചായ കടയിൽ കൊണ്ട് കയറിയത് പോലെ ആകുമോ കാശ് കൊടുത്തില്ലെങ്കിൽ അവര് നമ്മൾ രണ്ടിനേയും കായലിൽ മുക്കും “

“പൈസയൊക്കെ സെറ്റാ നീ വാ റിയാ ”

ഇതും പറഞ്ഞു സാം റിയയേയും കൊണ്ട് ഹൗസ് ബോട്ടിലേക്ക് കയറി

“റിയാ വാ നമുക്ക് അങ്ങോട്ടേക്കിരിക്കാം ”

സാം റിയയുമായി അടുത്ത് കണ്ട ടേബിളിനിരുവശത്തുമായി ഇരുന്നു

“റിയാ നീ ഹൗസ് ബോട്ടിൽ ഫസ്റ്റ് ടൈം ആണോ”

“ഹേയ് അല്ല സാം അച്ഛന്റെകൂടെ പണ്ട് പോയിട്ടുണ്ട് അതൊക്കെ കുറേ കാലം മുൻപാ ”

“ഉം ശെരി നീ എന്താ വേണ്ടതെന്നു വെച്ചാൽ ഓർഡർ ചെയ്തോ നല്ല വിശപ്പുണ്ടെന്നല്ലേ പറഞ്ഞത് ”

“ഓർഡറൊക്കെ നീ ചെയ്താൽ മതി ഞാൻ തിന്നു സഹായിക്കാം ”

“അതൊന്നും പറ്റില്ല നീ ഓർഡർ ചെയ്തെ പൈസയെ പറ്റിയൊന്നും നീ വിഷമിക്കണ്ട ”

ഇത് കേട്ട റിയ പതിയെ മെനു നോക്കാൻ തുടങ്ങി ശേഷം വേണ്ട ഭക്ഷണങ്ങൾ അവർ ഓർഡർ ചെയ്തു അല്പനേരത്തിനുള്ളിൽ തന്നെ ഭക്ഷണസാധനങ്ങൾ അവരുടെ ടേബിളിൽ എത്തി അവർ ഇരുവരും പതിയെ കഴിച്ചു തുടങ്ങി

അല്പസമയത്തിനു ശേഷം

“റിയാ മുഴുവനും കഴിച്ചു വയറു വീർപ്പിക്കണ്ട ഒരു സർപ്രൈസ് കൂടി ഉണ്ട് ”

ഇത് കേട്ട റിയ കഴിക്കുന്നത് നിർത്തി പതിയെ സാമിന്റെ മുഖത്തേക്കു നോക്കി

“എന്ത് സർപ്രൈസ് ”

“അതൊക്കെ ഉണ്ട് ”

ഇതും പറഞ്ഞു സാം അവിടെ നിന്നെഴുന്നേറ്റ് ഹൗസ് ബോട്ടിന്റെ കിച്ചണിലേക്ക് നടന്നു

“(അവനിതെന്താ പ്ലാൻ ചെയ്യുന്നത് )”

റിയ സാമിനെ തന്നെ നോക്കിയിരുന്നു

പെട്ടന്നാണ് കയ്യിൽ ഒരു ചെറിയ കേക്കുമായി സാം അങ്ങോട്ടേക്കെത്തിയത് ശേഷം അവൻ അത് പതിയെ ടേബിളിലേക്ക് വെച്ചു

“ഹാപ്പി ബർത്ത്ഡേ റിയാ ”

സാമിന്റെ വാക്കുകൾ കേട്ട റിയ സാമിനെ അത്ഭുതത്തോടെ നോക്കി അവളുടെ കണ്ണുകൾ പതിയെ നിറഞ്ഞു

“സാം നീ എങ്ങനെ ഇതറിഞ്ഞു ”

“അതൊക്കെ അറിഞ്ഞു നീ കരയാതെ കേക്ക് കട്ട് ചെയ്യാൻ നോക്ക് ”

ഇത്രയും പറഞ്ഞു സാം കത്തി റിയക്ക് നൽകി റിയ പതിയെ കേക്ക് കട്ട് ചെയ്ത് സാമിനു നൽകി

“സാം താങ്ക്സ് സത്യത്തിൽ ഇത് ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല നീ ഓരോ തവണയും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുവാ എനിക്ക് നിന്നോടുള്ള ഇഷ്ടം കൂടി കൂടി വരുവാ സാം ഐ റിയലി ലവ് യു “

ഇത് കേട്ട സാം റിയയെ നോക്കി പതിയെ ചിരിച്ചു

“റിയാ ഒരു കാര്യം ചോദിച്ചോട്ടെ ”

“എന്താ ”

“നീ എന്നെ എപ്പോൾ മുതലാ ഇഷ്ടപ്പെട്ടു തുടങ്ങിയത് ”

“അങ്ങനെ ചോദിച്ചാൽ എനിക്ക് കൃത്യമായി അറിയില്ല നിന്നെ അന്ന് ആദ്യം ക്ലാസ്സിൽ കണ്ടപ്പൊഴെ ഞാൻ ശ്രദ്ധിച്ചിരുന്നു നീ എന്നെ തന്നെ നോക്കി ഇരിക്കുവായിരുന്നില്ലെ ”

“അപ്പോൾ ആദ്യം മുതലെ ഇഷ്ടമായിരുന്നോ ”

“അങ്ങനെ ചോദിച്ചാൽ അറിയില്ല പക്ഷെ നിന്റെ കാര്യത്തിൽ എന്തോ ഒരു താല്പര്യം ഉണ്ടായിരുന്നു പിന്നെ പെട്ടന്നല്ലെ നീ എന്നോട് വന്ന് മിണ്ടാൻ തുടങ്ങിയത് ആദ്യം ഞാൻ നന്നായി പേടിച്ചു പിന്നീട് ഞാൻ അത് ഇഷ്ടപ്പെടാൻ തുടങ്ങി ”

“ഉം വാ റിയാ കൈ കഴുകാം എന്നിട്ട് ബോട്ടിന്റെ മുകളിൽ പോകാം അവിടുന്ന് കായൽ കാണാൻ നല്ല രസമായിരിക്കും”

അല്പനേരത്തിനുള്ളിൽ തന്നെ അവർ ബോട്ടിനു മുകളിൽ എത്തി

“നല്ല കാറ്റുണ്ട് അല്ലേ സാം ”

“ഉം കൊള്ളാം ഞാൻ കരുതിയതിനേക്കാൾ സൂപ്പർ ആയിട്ടുണ്ട് ”

“സാം ഈ ദിവസം ഞാൻ ഒരിക്കലും മറക്കില്ല ഞാൻ ഇന്ന് അത്രയും ഹാപ്പിയാണ്‌ ”

അവർ പിന്നെയും ഓരോന്ന് പറഞ്ഞു സമയം കളഞ്ഞു അങ്ങനെ സമയം സന്ധ്യയോടടുത്തു

“റിയാ ദേ നോക്ക് ഞാൻ പറഞ്ഞില്ലെ വൈകുന്നേരം ഇവിടം കാണാൻ കൂടുതൽ ഭംഗിയുണ്ടാകുമെന്ന് ”

ചുമന്ന ആകാശത്തിനു കീഴിലെ കായൽ ചൂണ്ടി കാണിച്ചുക്കൊണ്ട് സാം പറഞ്ഞു

“ശെരിയാ സാം ഇവിടം കൂടുതൽ സുന്ദരമായിട്ടുണ്ട് ”

ഇത്രയും പറഞ്ഞു റിയാ സാമിനോട്‌ കൂടുതൽ ചേർന്നു നിന്നു റിയയുടെ മുഖത്തേക്ക് ഒന്ന് നോക്കിയ ശേഷം സാം പതിയെ തന്റെ ചുണ്ടുകൾ അവളുടെ മുഖത്തിനു നേര കൊണ്ടു പോയി ഇത് കണ്ട റിയ പെട്ടെന്ന് തന്നെ സാമിനെ വിട്ടുമാറി നിന്നും

“സോറി റിയാ ഞാൻ പെട്ടെന്ന് ഇനി ഉണ്ടാകില്ല സത്യം ”

ഇത് കേട്ട റിയ വീണ്ടും സാമിനടുത്തേക്കു വന്നു

“കണ്ണടക്ക് ”

“എന്തിനാ ഞാൻ സോറി പറഞ്ഞില്ലേ ”

“അടക്ക് സാമേ “

“(ദൈവമേ ഇവൾ എന്തിനുള്ള പുറപ്പാടാ )”

സാം ചെറിയ ഭയത്തോടെ തന്റെ കണ്ണുകൾ അടച്ചു അടുത്ത നിമിഷം റിയ സാമിന്റെ ചുണ്ടുകളിൽ മുത്തമിട്ടു ശേഷം പെട്ടെന്ന് തന്നെ മുന്നിലേക്ക് മാറി തിരിഞ്ഞു നിന്നും

സാം പതിയെ തന്റെ കണ്ണുകൾ തുറന്നു ശേഷം തന്റെ ചുണ്ടുകളിൽ തൊട്ടുനോക്കി

“റിയാ.. റിയാ..”

സാം പതിയെ തിരിഞ്ഞു നിന്നിരുന്ന റിയയെ വിളിച്ചു എന്നാൽ റിയ അത് കേൾക്കാത്ത മട്ടിൽ നിന്നു

“കഷ്ടമുണ്ട് റിയാ എന്തിനാ കണ്ണടക്കാൻ പറഞ്ഞത് എനിക്ക് ഒന്നും കാണാൻ പറ്റിയില്ല ”

“അങ്ങനെയിപ്പോൾ കാണണ്ട അതാ കണ്ണടക്കാൻ പറഞ്ഞത് ”

പെട്ടെന്ന് തന്നെ സാമിനു നേരെ തിരിഞ്ഞു കൊണ്ട് റിയ പറഞ്ഞു

“ഇത് ചതിയാ റിയാ പ്ലീസ് ഒന്ന് കൂടി തരുവോ ”

“ഇപ്പോ തന്നത് തന്നെ കൂടുതലാ കല്ണം കഴിയുന്നതിനുമുൻപുള്ള ആദ്യത്തേതും അവസാനത്തേതുമാ ഇപ്പോൾ കിട്ടിയത് ”

“അപ്പൊ ഇനി കല്യാണം കഴിയുന്നത് വരെ ഒന്നുമില്ലെന്നാണോ ”

“അതെ ഇല്ല ”

“ഓഹ് ഇത് ദുഷ്‌ടത്തരമാ റിയാ ”

“ഞാൻ അല്പം ദുഷ്‌ടയാ നിനക്കത് അറിയാല്ലോ എന്താ നിനക്ക് ബ്രേക്ക് അപ്പ് വേണോ ”

“ഹേയ് വേണ്ട ”

“നിനക്ക് വീണോങ്കിലും ഞാൻ തരില്ല എന്നെ വിട്ടിട്ടെങ്ങാൻ പോയാ കൊന്ന് കളയും ഞാൻ ”

“(ദൈവമേ )”

“എന്താ ആലോചിക്കുന്നെ ”

“ഹേയ് ഒന്നുമില്ല നീ വാ നമുക്ക് കുറച്ച് ഫോട്ടോസ്‌ എടുക്കാം ”

അല്പസമയത്തിനു ശേഷം

“റിയാ ദാ ഈ ഫോട്ടോ എങ്ങനെയുണ്ട് സൂപ്പർ ആയിട്ടില്ലേ ”

സാം ഫോൺ റിയക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു

“ഫോട്ടോയൊക്കെ നന്നായിട്ടുണ്ട് പക്ഷെ അതൊക്കെ എന്റെ ഫോണിന്റെ ഗുണമാ ”

“അമ്മോ എന്തൊരു പൊങ്ങച്ചം ശെരിയാ നിനക്ക് ക്യാമറ സെറ്റുമുണ്ട് വലിയ വീടുമുണ്ട് പൂത്ത പണവുമുണ്ട് നമ്മളൊക്കെ പാവം ആകെ ഉള്ളത് ഈ കീ പേഡ് സെറ്റാ ”
“അച്ചോടാ മോന് വിഷമമായോ എന്നാൽ ആ ഫോൺ നീ എടുത്തോ ”

“എനിക്കൊന്നും വേണ്ട നമുക്ക് ഇതൊക്കെ തന്നെ ധാരാളം നീ അങ്ങോട്ട് നിന്നെ ഞാൻ ഒരു ഫോട്ടോ കൂടി എടുത്തു തരാം “

“അതൊന്നും വേണ്ട നീ വരാൻ നോക്കിയേ നേരം ഇരുട്ടി തുടങ്ങി എനിക്ക് വീട്ടിൽ പോണം ”

“നിക്ക് റിയാ കുറച്ച് കൂടി കഴിയട്ടെ സമയം അത്രയൊന്നും ആയിട്ടില്ല ”

“എന്നാൽ മോൻ ഇവിടെ തന്നെ അങ്ങ് കൂടിക്കോ ഞാൻ പോകുവാ” ഇത്രയും പറഞ്ഞു റിയ ബോട്ടിനു താഴേക്ക് ഇറങ്ങി

“ഇവള്.. എന്തായാലും അവളിപ്പോൾ സന്തോഷവതിയാണ് ഇനി എനിക്കൊന്നും പേടിക്കാനില്ല നാളെ അരുതാത്തതൊന്നും നടക്കില്ല ഞാൻ ഭാവിയിൽ മാറ്റം വരുത്തിയിരിക്കുന്നു ”

മുഖത്ത്‌ ചെറിയൊരു പുഞ്ചിരിയുമായി സാം താഴേക്കിറങ്ങി

“വേഗമൊന്ന് വാടാ സമയം പോയി”

തഴേക്കെത്തിയ സാമിനോടായി റിയ പറഞ്ഞു

“സമയം ഒരിടത്തും പോകില്ല അവിടെ തന്നെ കാണും ”

“ഓഹ് നല്ല വളിച്ച കോമഡി ”

“ശെരി ശെരി വാ പോകാം ”

ഇത്രയും പറഞ്ഞു സാം റിയയുമായി അവിടെ നിന്നിറങ്ങി

ഇതേ സമയം ലിസിയും ജൂണോയും

“അമ്മേ സൈക്കിൾ തള്ളി ഞാൻ മടുത്തു ഒറ്റ വണ്ടി പോലും കാണുന്നില്ലല്ലോ ചേച്ചി വരുന്ന വണ്ടികൾ ഒന്നും നിർത്തുന്നുമില്ല ”

“മിണ്ടാതെ ഇരുന്നോ എല്ലാം നീയും നിന്റെ പാട്ടവണ്ടിയും കാരണമാ മനുഷ്യന് വിശന്നിട്ടു വയ്യ ”

“ഞാൻ എന്ത് ചെയ്യാനാ ചേച്ചി ഞാൻ ചായയും വടയും വാങ്ങി തന്നില്ലേ അവിടെ വേറേ ഒന്നുമില്ല ചേച്ചി കണ്ടതല്ലേ ”

“ഓഹ് അവന്റെ ഒരു ചായയും വടയും ഇവിടെ ഒരു ഹോട്ടൽ പോലും ഇല്ലല്ലോ ദൈവമേ ഏത് കോപ്പിലെ സ്ഥലമാടാ ഇത് ”

“എനിക്കറിയാമോ ചേച്ചിടെ അനിയനോട്‌ തന്നെ ചോദിക്ക് അവനിപ്പോൾ അവളുമായി വിലസി നടക്കുന്നുണ്ടാകും ”

“ടാ ജൂണോ ഫോൺ എടുത്ത് അവനെ വിളിക്കെടാ ”

“എന്റെ ഫോണിൽ പൈസ ഇല്ല ചേച്ചി ”

“ഓഹ് ദാരിദ്രവാസി ”

“എന്നാൽ പിന്നെ ചേച്ചി വിളിക്ക് ”

“എന്റെ ഫോൺ കംപ്ലയിന്റ് ആണെടാ ശെരിയാക്കാൻ കൊടുത്തിരിക്കുവാ ”

“അപ്പോൾ പിന്നെ വാ നടക്കാം കുറച്ചു കൂടി നടന്നാൽ ഒരു ബസ് സ്റ്റോപ്പ്‌ ഉണ്ടെന്നല്ലേ ചായ കടയിലെ ചേട്ടൻ പറഞ്ഞത് “

“ശെരി വാ അല്ലാതെ വേറേ വഴിയില്ലല്ലോ ”

ഇത്രയും പറഞ്ഞു അവർ ഇരുവരും വീണ്ടും മുന്നോട്ടേക്കു നടന്നു പെട്ടെന്നാണ് ലിസി എന്തോ അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങിയത്

“എന്താ ചേച്ചി എന്താ പ്രശ്നം ”

“ജൂണോ ഛർദി വരുന്നെടാ ”

“എന്താ ചേച്ചി പറയുന്നേ ”

പെട്ടെന്ന് തന്നെ റോഡിന്റെ സൈഡിലേക്ക് മാറിന്ന് ലിസി ഛർദിക്കാൻ തുടങ്ങി ജൂണോ വേഗം തന്നെ ലിസിയുടെ അടുത്തേക്ക് എത്തി അവളുടെ മുതുക് തടകാൻ തുടങ്ങി

“ആ ചായയും വടയും പിടിച്ചു കാണില്ല ഇപ്പോൾ എങ്ങനെയുണ്ട് ചേച്ചി ”

ലിസി കൂടുതൽ ഛർദിക്കാൻ തുടങ്ങി

“ദൈവവമേ പ്രശ്നമായല്ലോ ”

ജൂണോ കൂടുതൽ വേഗത്തിൽ മുതുക് തടകി

“മതി ജൂണോ എനിക്ക് കുഴപ്പമില്ല ”

ലിസി പതിയെ നിവർന്നു നിന്നുകൊണ്ട് പറഞ്ഞു

ജൂണോ വേഗം തന്നെ തന്റെ സൈക്കിൾ ലോക്ക് ചെയ്ത ശേഷം ലിസിയുടെ അടുത്തേക്ക് എത്തി

“ചേച്ചിക്ക് നടക്കാൻ പറ്റുവോ ”

“ഇല്ലെടാ വല്ല വണ്ടിയും വരുന്നത് വരെ നമുക്ക് ഇവിടെ നിൽക്കാം എനിക്ക് ഒട്ടും വയ്യ ”

“ശെരി ചേച്ചി എന്റെ തോളിൽ കയറിക്കൊ ബസ് സ്റ്റോപ്പ്‌ വരെ ഞാൻ കൊണ്ട് പോകാം ”

“നിനക്കെന്താടാ ജൂണോ എനിക്ക് നല്ല വെയിറ്റുണ്ട് ”

“സാരമില്ല ചേച്ചി ഇവിടെ നിന്നാൽ നമുക്ക് ഒരു വണ്ടിയും കിട്ടാൻ പോകുന്നില്ല അടുത്ത ബസ് വരുന്നതിനു മുൻപ് നമുക്ക് ആ ബസ് സ്റ്റോപ്പിൽ എത്തണം ചേച്ചി വന്ന് കയറിക്കെ ”

ജൂണോ നിലത്ത്‌ താഴ്ന്നിരുന്നുകൊണ്ട് ലിസിയോട് പറഞ്ഞു

“ടാ അപ്പോ സൈക്കിളോ ”

“ഞാൻ ലോക്ക് ചെയ്തിട്ടുണ്ട് നാളെ വന്നെടുക്കാം ”

ഇത് കേട്ട ലിസി പതിയെ ജൂണോയുടെ അടുത്തേക്ക് എത്തി

“ഞാൻ കയറുവാണെ ”

ഇത്രയും പറഞ്ഞു അവൾ പതിയെ ജൂണോയുടെ പുറത്തേക്കു കയറി

“അമ്മോ.. “ജൂണോ പതിയെ ലിസിയുമായി എഴുന്നേറ്റു

“എന്താടാ നിനക്ക് പറ്റുന്നില്ലേ ”

“സാരമില്ല ചേച്ചി കുറച്ച് ദൂരമല്ലേ ഉള്ളു ”

ഇത്രയും പറഞ്ഞു ജൂണോ മുന്നോട്ടേക്കു നടന്നു

അല്പസമയത്തിനു ശേഷം ” കുഴപ്പം വല്ലതും ഉണ്ടോടാ ജൂണോ “

“ഇല്ല ചേച്ചി ചേച്ചിക്ക് എങ്ങനെയുണ്ട് ”

“കുറവുണ്ടെടാ വേണമെങ്കിൽ ഞാൻ നടക്കാം ”

“വേണ്ട നമ്മൾ ഇപ്പോ എത്തും ”

“ടാ ജൂണോ നമ്മുടെ സാമിനു വരെ ലൈനായി നിനക്ക് ആരുമില്ലേടാ ”

ലിസി ജൂണോയോടായി ചോദിച്ചു

“ഇല്ല ചേച്ചി എത്ര എണ്ണത്തിന്റെ പുറകേ നടന്നതാ ഒരുത്തിയും തിരിഞ്ഞു നോക്കിയില്ല അവസാനം ഒരുത്തി സെറ്റായി വന്നതായിരുന്നു ചേച്ചിയുടെ പുന്നാര അനിയൻ കാരണം അതും പോയി ”

ഇത് കേട്ട് ലിസി പതിയെ ചിരിച്ചു

“ചിരിച്ചോ ചിരിച്ചോ അല്ലെങ്കിലും ഞാൻ കോമഡി പീസ് അല്ലേ ”

“ഒന്ന് പോടാ നീ പൊളിയാ ജൂണോ ”

“ചേച്ചി ബസ് സ്റ്റോപ്പ്‌ എത്തി ”

ജൂണോ പതിയെ ലിസിയുമായി ബസ് സ്റ്റോപ്പിനുള്ളിലേക്ക് കയറി ശേഷം അവളെ പതിയെ അവിടെ ഇരുത്തി

“ഇവിടെ വേറേ ആരെയും കാണുന്നില്ലല്ലോ ചേച്ചി ആർക്കും ബസിലൊന്നും പോണ്ടേ ”

“ഇവിടെ വന്നിരിക്കെടാ നടന്നു ക്ഷീണിച്ചതല്ലേ ”

ഇത് കേട്ട ജൂണോ പതിയെ ലിസിയുടെ അടുത്തിരുന്നു

“സോറിടാ നീ നല്ല കഷ്ടപ്പെട്ടു അല്ലേ ”

“സാം തന്നിട്ടുള്ള പണികൾ വച്ച് നോക്കുമ്പോൾ ഇത് ഒന്നുമല്ല, അല്ല ചേച്ചി എന്നോട് ലൈൻ ഉണ്ടോന്ന് ചോദിച്ചല്ലോ ചേച്ചിയുടെ കാര്യം പറ ഞാൻ സാമിനോട് പറയില്ല ”

“ഹേയ് അങ്ങനെയൊന്നുമില്ലെടാ ”

“ചുമ്മാ പറയാതെ ചേച്ചി സത്യം പറ ”

“അങ്ങനെ ചോദിച്ചാൽ എനിക്ക് ഒരാളെ ഇഷ്ടമാണ് ”

“അതല്ലേ ഞാൻ പറഞ്ഞത് ഇനി പറ ആരാ ആള് ”

“ആള്ക്ക് എന്നെക്കാൾ പ്രായം കുറവാണ് ”

“അമ്മോ ചേച്ചി..”

“എന്തടാ വല്ല പ്രശ്നവും ഉണ്ടോ ”

“ഹേയ് ഇല്ല അതൊക്കെ ചേച്ചിയുടെ ഇഷ്ടമല്ലേ ഇനി ആളാരാണെന്ന് പറ ”

“അത് സാമിന്റെ ഒരു കൂട്ടുകാരനാടാ എനിക്ക് കുഞ്ഞിലേ മുതൽ അറിയാം വീട്ടിലൊക്കെ വരാറുണ്ട് ആദ്യമൊക്കെ അനിയനെ പോലെയായിരുന്നു പിന്നെ എന്തോ അവനോട് ഒരു ഇഷ്ടം തോന്നിതുടങ്ങി ”

“ദൈവമേ ഏതാ അവൻ ഞാൻ അറിയാത്ത ഒരു കൂട്ടുകാരൻ അവൻ ആള് കൊള്ളാമല്ലോ സാമിന് അറിയാമോ “

“ഇല്ല സാമിന് മാത്രമല്ല ഞാൻ പറഞ്ഞ ആളിനും അറിയില്ല ”

“അപ്പോൾ അവനോടും പറഞ്ഞിട്ടില്ലേ എന്നാലും അതാരാ ”

“ജൂണോ നിനക്ക് സത്യമായും ആളെ മനസ്സിലായില്ലേ ”

“ഇല്ല ചേച്ചി ”

പെട്ടെന്നാണ് അവിടേക്ക് ബസ് വന്നത്

“ജൂണോ ദാ ബസ് വന്നു നമുക്ക് പോകാം ”

ലിസി ജൂണോയോടായി പറഞ്ഞു ശേഷം ഇരുവരും ബസിലേക്ക് കയറി പിന്നിലെ സീറ്റിൽ ഇരുന്നു ബസ് പതിയെ മുന്നോട്ടേക്കെടുത്തു

അല്പസമയത്തിനു ശേഷം

“ചേച്ചി ”

ജൂണോ പതിയെ ലിസിയെ വിളിച്ചു

“എന്തടാ ”

“അത് ചേച്ചി പറഞ്ഞ ആളുണ്ടല്ലോ അത് ഞാൻ ആണോ ”

ഇത് കേട്ട ലിസി അല്പമൊന്ന് ഞെട്ടി

“അത് ജൂണോ ”

“ഞാൻ അല്ലാതെ അവന് മറ്റേതുകൂട്ടുകാരനാ ഉള്ളത് പിന്നെ ഞാൻ അല്ലേ കുഞ്ഞുനാൾ മുതലേ നിങ്ങളുടെ വീട്ടിൽ വരുന്നത് ചേച്ചിക്ക് ആകെ അറിയാവുന്ന സാമിന്റെ കൂട്ടുകാരനും ഞാൻ അല്ലേ ”
“ജൂണോ അത് സോറിടാ നിന്നോട് ഇത് പറയാൻ ഒരവസരം നോക്കി ഇരിക്കുവായിരുന്നു കുറേ തവണ പറയാൻ നോക്കി പക്ഷെ പേടികാരണം പറ്റിയില്ല ഇന്നും പറയാൻ പറ്റുമെന്ന് കരുതിയിരുന്നില്ല ജൂണോ നിനക്കെന്നെ ഇഷ്ടമുണ്ടോ ”

“ചേച്ചി.. അത് ഞാൻ ”

“വേണ്ട അല്ലെ ഇത് ശെരിയാവില്ല അമ്മ പ്രശ്നം ഉണ്ടാക്കും നിന്റെ വീട്ടിലും പ്രശ്നമാകും ഒരേ പ്രായം ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു അല്ലെ ”

ലിസിയുടെ കണ്ണുകൾ പതിയെ നിറഞ്ഞു

“ചേച്ചി ”

“സാരമില്ല ജൂണോ എനിക്ക് മനസ്സിലാകും ”

ഇത്രയും പറഞ്ഞു ലിസി നിശബ്ദയായി ഇരുന്നു ജൂണോയും അതിനു ശേഷം അവളോട് ഒന്നും മിണ്ടിയില്ല

ബസ് വീണ്ടും മുന്നോട്ടേക്കു പോയി

അല്പസമയത്തിന് ശേഷം

“ചേച്ചി സ്ഥലമെത്തി ”

മൗനം ഭേദിച്ചുക്കൊണ്ട് ജൂണോ ലിസിയോടായി പറഞ്ഞു

“ഓഹ് ഞാൻ വേറേതോ ചിന്തയിലായിരുന്നു നീ വാ ”

ഇത്രയും പറഞ്ഞു ലിസി ബസ്സിൽ നിന്നിറങ്ങി ഒപ്പം ജൂണോയും

ലിസി പതിയെ മുന്നോട്ടേക്കു നടന്ന ശേഷം ജൂണോയോട് സംസാരിക്കാൻ തുടങ്ങി

“ജൂണോ നീ വീട്ടിൽ പൊക്കോ ഞാൻ ഇവിടുന്ന് തനിച്ചു പോയേക്കാം “

“വേണ്ട ചേച്ചി ഞാൻ വീടുവരെ കൊണ്ടാക്കാം ചേച്ചിക്ക് വയ്യാത്തതല്ലെ ”

“ഹേയ് എനിക്കിപ്പോൾ പ്രശ്നമൊന്നും ഇല്ലടാ നീ പൊക്കോ സമയം വൈകിയില്ലെ ”

“അത് സാരമില്ല ഞാൻ കൂടി വരാം ”

“അതല്ലടാ അമ്മയുടെ കയ്യിൽ നിന്ന് ഇന്നെന്തായാലും എനിക്ക് നല്ലത് കിട്ടും എന്ന് ഉറപ്പാ നീ കൂടി വന്ന് വെറുതെ അമ്മയുടെ വായിലിരിക്കുന്നതൊന്നും കേൾക്കണ്ട ”

“അതൊന്നും പ്രശ്നമല്ല ചേച്ചി ആന്റി എനിക്കും അമ്മയെ പോലെയാ വഴക്ക് പറഞ്ഞാൽ ഞാൻ അങ്ങ് സഹിച്ചോളാം ചേച്ചി നടക്ക് ”

ഇത്രയും പറഞ്ഞു ജോണോ ലിസിയോടൊപ്പം മുന്നോട്ട് നടന്നു

“പിന്നെ ചേച്ചി എന്നോട് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് നെർവസ് ആയി അതാ ഒന്നും മിണ്ടാതിരുന്നത് ”

“അത് സാരമില്ലടാ ആരായാലും അങ്ങനെ പ്രതികരിക്കു നീ എന്നെ എന്തെങ്കിലും പറയുമോന്ന് ഞാൻ പേടിച്ചു ”

“ഞാൻ എന്തിനാ ചേച്ചിയെ വല്ലതും പറയുന്നത് ചേച്ചി അതിന് എന്നോട് തെറ്റൊന്നും പറഞ്ഞില്ലല്ലോ ”

“ഹോ.. ഇപ്പഴാ ആശ്വാസമായത് ഞാൻ കരുതി നിനക്കെന്നോട് ദേഷ്യമായിരിക്കുമെന്ന് പിന്നെ ഞാൻ നന്നായി ചമ്മിയാ ഇരുന്നത് അതാ നിന്നോട് ഞാനും ഒന്നും മണ്ടാതിരുന്നത് ”

ലിസി പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു

“പിന്നെ ചേച്ചി എന്തിനാ ബസിൽ വച്ച് കരഞ്ഞത് ”

“കരഞ്ഞെന്നൊ എപ്പോ ”

“ഞാൻ കണ്ടതല്ലെ കണ്ണ് നിറഞ്ഞിരിക്കുന്നത് ”

“അത് കണ്ണിൽ പോടി പോയതാ അല്ലാതെ ഒന്നുമല്ല ”

“ചേച്ചി എനിക്ക് കുറച്ച് സമയം തരുവോ ”

“എന്തിനാടാ ”

“ചേച്ചി പറഞ്ഞില്ലെ അതിനെപറ്റി എനിക്കൊന്ന് ആലോചിക്കണം ”

“ടാ നീ കാര്യമായിട്ടാണോ ”

“ഞാൻ കാര്യമായി തന്നെ പറഞ്ഞതാ പിന്നെ..”

“പിന്നെ എന്താ ”

“അത് ചേച്ചിക്ക് എന്ത് കൊണ്ടാ എന്നോട് ഇഷ്ടം തോന്നിയത് ”

“ഉം എന്തോ ഒരിഷ്ടം തോന്നി അത് എന്ത് കൊണ്ടാണെന്നൊന്നും എനിക്ക് പറയാനറിയില്ല നീ ഇങ്ങനെ ഓരോന്ന് ചോദിച്ച് വീണ്ടും എന്നെ ചമ്മിക്കല്ലെ ”

ഇത്രയും പറഞ്ഞു ലിസി വേഗം മുന്നോട്ട് നടക്കാൻ തുടങ്ങി ഇത് കണ്ട ജൂണോ പതിയെ ചിരിച്ചുകൊണ്ട് അവൾക്ക് പിന്നാലെ നടന്നു

കുറച്ചു മണിക്കൂറുകൾക്ക് ശേഷം സാമും റിയയും റിയയുടെ വീടിനു മുന്നിൽ

“റിയാ നീ ഇപ്പോൾ ഹാപ്പി അല്ലെ ”

സാം റിയയോടായി ചോദിച്ചു

“നീ എന്തടാ അങ്ങനെ ചോദിച്ചത് ”

“ഹേയ് ഒന്നുമില്ല വെറുതെ ഒന്നറിയാൻ ”

ഇത് കേട്ട റിയ പതിയെ ചിരിച്ചു

“ഞാൻ ഇന്ന് ഒരുപാട് ഹാപ്പിയാടാ ഒരുപാട് നാളുകൾക്ക് ശേഷം ഇന്നാടാ ഞാൻ ഒന്ന് മനസ്സ് തുറന്ന് ചിരിച്ചത് എല്ലാത്തിനും നിന്നോടാ നന്ദി പറയേണ്ടത് സത്യത്തിൽ നീ വല്ല മാലാഖയുമാണോ ”

“ഹ.. ഹ എനിക്കും സംശയമുണ്ട് റിയ ചിലപ്പോൾ ആയിരിക്കും ”

“പോയെ പോയെ സമയം കുറേ ആയി വീട്ടിൽ പോകാൻ നോക്ക് ”

“ശെരി അപ്പോൾ നാളെ കാണാം പിന്നെ റിയ നേരത്തെ തന്നതു പോലെ ഒന്നു കൂടി തരുവോ ലാസ്റ്റ് ആയിട്ട് വേണമെങ്കിൽ ഞാൻ കണ്ണടക്കാം ”

“പോയേ സാമേ ഇല്ലെങ്കിൽ ഞാൻ കണ്ണടപ്പിക്കും ”

ഇത്രയും പറഞ്ഞ ശേഷം പതിയെ ചിരിച്ചുക്കൊണ്ട് റിയ വീട്ടിനുള്ളിലേക്ക് കയറി

ഇതുകണ്ട സാം പതിയെ തിരിഞ്ഞു നടന്നു പെട്ടെന്നാണ് റിയയുടെ അച്ഛൻ സാമിന്റെ മുന്നിലെത്തിയത്

“ആരാടാ നീ ”

അച്ഛൻ സാമിനോടായി ചോദിച്ചു

“അങ്കിളെ ഞാൻ ”

“ആരാടാ നിന്റെ അങ്കിൾ നിനക്കെന്താ എന്റെ വീട്ടിൽ കാര്യം ”

“ഞാൻ റിയയുടെ ഫ്രണ്ടാ..”

അടുത്ത നിമിഷം റിയയുടെ അച്ഛൻ സാമിന്റെ കുത്തിനു പിടിച്ചു

“നല്ല വീട്ടിലെ പെൺപിള്ളാരെ വഴിതെറ്റിക്കാൻ നിന്നെ പോലെ കുറേയെണ്ണം എല്ലായിടത്തും ഉണ്ടാകും എന്താടാ നിന്റെ ഉദ്ദേശം ”

“അങ്കിളെ പതിയെ റിയയെങ്ങാൻ കേട്ടാൽ അവൾക്ക് വിഷമമാകും നമുക്ക് വേണമെങ്കിൽ അല്പം മാറിനിന്ന് സംസാരിക്കാം ”

“എന്റെ മോളുടെ കാര്യം നോക്കാൻ എനിക്കറിയാം അതിന് നിന്റെ ഉപദേശം വേണ്ട ഇനി നിന്നെയെങ്ങാൻ അവളുടെ കൂടെ കണ്ടാൽ ”

“നിങ്ങളുടെ ഈ ശ്രദ്ധ റിയയുടെ എല്ലാകാര്യത്തിലും ഉണ്ടായിരുന്നെങ്കിൽ അവൾ ഒരിക്കലും ഇത്രയും വിഷമിക്കില്ലായിരിരുന്നു ”

“നീ എന്താടാ പറഞ്ഞത് ”

“ഞാൻ പറഞ്ഞതാണ് സത്യം അവളോട് നിങ്ങൾക്ക് ഒരു തരിപോലും ഇഷ്ടമില്ല ഈ അടുത്ത കാലത്തെപ്പോഴെങ്കിലും നിങ്ങൾ അവളുടെ അടുത്ത് ഒന്നിരുന്നിട്ടുണ്ടോ അവളോട് ഒന്ന് സ്നേഹത്തിൽ സംസാരിച്ചിട്ടുണ്ടോ ഒന്ന് ചിരിക്കുകയെങ്കിലും ചെയ്തിട്ടുണ്ടോ ഇല്ല എന്നെനിക്കുറപ്പാണ് അങ്ങനെ ചെയ്തിരുന്നെങ്കിൽ അവൾക്ക് ഇത്രയും വേദന തിന്നേണ്ടി വരില്ലായിരുന്നു”

“വേദനയോ അവൾക്ക് എന്താ കുഴപ്പം ”

“അത് ഞാൻ പറഞ്ഞിട്ടല്ല നിങ്ങൾ അറിയേണ്ടത് അവളോട് തന്നെ നേരിട്ട് ചോദിച്ചു മനസ്സിലാക്കാൻ നോക്ക് പിന്നെ ഇന്നവളുടെ പിറന്നാളാണ് അതും അങ്കിൾ മറന്നുകാണും അല്ലെ പറ്റുമെങ്കിൽ അവളെ ഒന്ന് വിഷ് ചെയ്തേക്ക് ഇതൊന്നും ഇപ്പോൾ ചെയ്തില്ലെങ്കിൽ പിന്നീട് ദുഖിക്കേണ്ടി വരും നിങ്ങളുടെ വിഷമം ഞാൻ ഒരുപാട് കണ്ടിട്ടുള്ളതാണ് ”

ഇത്രയും പറഞ്ഞു സാം പതിയെ മുന്നോട്ടേക്കു നടക്കാൻ തുടങ്ങി ശേഷം പതിയെ പിൻതിരിഞ്ഞു അയാളോട് വീണ്ടും സംസാരിക്കാൻ തുടങ്ങി

“അങ്കിൾ പേടിക്കണ്ട ഞാൻ അവളെ ഉപദ്രവിക്കാനോ ചതിക്കാനോ ഒന്നും കൂടെ കൂടിയതല്ല അവളോട് എനിക്കൊരു കടമുണ്ട് അതെനിക്ക് വീട്ടണം പിന്നെ എനിക്കവളെ ഇഷ്ടവുമാണ് ”

ഇത്രയും പറഞ്ഞു സാം അവിടെ നിന്ന് നടന്നകന്നു

അല്പസമയത്തിനു ശേഷം സാം തന്റെ വീട്ടിൽ

“അമ്മ മുറ്റത്ത്‌ തന്നെ നിൽപ്പുണ്ടല്ലോ ഇന്ന് പ്രശ്നമാകുമെന്നാ തോന്നുന്നത് ”

സാം പതിയെ അമ്മയുടെ അടുത്തേക്ക് എത്തി

“എവിടെയായിരുന്നെടാ നീ മനുഷ്യൻ ഇവിടെ തീ തിന്നുകയാ ”

“അമ്മ എന്തിനാ ഇങ്ങനെ പേടിക്കുന്നെ ഞാൻ ഒരാൺകുട്ടിയല്ലേ ”

“ടാ നിന്റെ ചേച്ചിയെ കാണുന്നില്ല ”
“ചേച്ചി എവിടെ പോയി ”

“അറിയില്ല നീ പോയതിനു പിന്നാലെ ഇവിടെ നിന്നിറങ്ങിയതാ ഇതുവരെയും ഒരു വിവരവുമില്ല എനിക്കെന്തോ പേടിയാക്കുന്നുണ്ട് ”

“അമ്മ പേടിക്കാതെ ഞാൻ ഒന്ന് വിളിച്ചു നോകാം ”

“അതൊക്കെ ഞാൻ ചെയ്തതാ ഫോൺ സ്വിച്ച് ഓഫ്‌ ആണ് ”

“അമ്മേ ജൂണോയെങ്ങാനും ഇന്നിവിടെ വന്നിരുന്നോ ”

“ഇല്ലടാ..

പെട്ടെന്നാണ് ലിസിയും ജൂണോയും ഗേറ്റ്കടന്ന് അവിടേക്കെത്തിയത്

“എടി ഒരുമ്പെട്ടവളെ എവിടെ പോയികിടക്കുവായിരുന്നെടി നീ ”

വർദ്ധിച്ച ദേഷ്യത്തോടെ അമ്മ ലിസിയുടെ അടുത്തേക്ക് എത്തി അവളെ അടിക്കാൻ കൈ ഓങ്ങി എന്നാൽ പെട്ടെന്ന് തന്നെ ജൂണോ ലിസിയുടെ മുന്നിലേക്ക് കയറി നിന്ന് അവളെ സംരക്ഷിച്ചു

“എന്താ ആന്റി ഈ കാണിക്കുന്നത് ചേച്ചിക്ക് വയ്യാതിരിക്കുകയാ ഞങ്ങൾ ഒരു പ്രശ്നത്തിൽ പെട്ടുപോയി അതാ വരാൻ വൈകിയത് ”

“മാറി നിക്കെടാ എന്റെ മോളുടെ കാര്യത്തിൽ ഇടപെടാൻ നീ ആരാ നീ എവിടെയടാ ഇവളെ കൊണ്ട് പോയത് നിനക്ക് ഈ വീട്ടിൽ അല്പം സ്വാതന്ത്ര്യം കൂടി പോയി ഇനി ട്യൂഷനും പഠിത്തവും ഒന്നും വേണ്ട നീ ഇനി ഇവിടെ വരരുത് ജൂണോ “

“അമ്മ എന്തൊക്കെയാ ഈ പറയുന്നേ അതിന് മാത്രം ഇവിടെ ഒന്നും ഉണ്ടായില്ലല്ലോ ”

സാം വേഗം അവിടേക്കെത്തി പറഞ്ഞു

“നീ നിർത്ത്‌ സാമേ ഒന്നും ഉണ്ടാകാതിരിക്കാനാ ഞാൻ ഈ പറയുന്നത് ”

“അമ്മ ചേച്ചിയേയും കൊണ്ട് അകത്തേക്ക് പൊക്കോ ഞാൻ ജൂണോയോട് സംസാരിക്കാം ”

“സാമേ നീ ”

“അമ്മ പൊക്കോ ഞാൻ ഇപ്പോ വരാം ”

ഇത്രയും പറഞ്ഞു സാം ജൂണോയുമായി റോഡിലേക്ക് നടന്നു കുറച്ചു ദൂരം പിന്നിട്ടെങ്കിലും ഇരുവരും പരസ്പരം ഒന്നും മിണ്ടാൻ തയ്യാറായില്ല

“ജൂണോ നിനക്കൊന്നും പറയാനില്ലേ ”

ഒടുവിൽ മൗനം അവസാനിപ്പിച്ച് സാം ജൂണോയോട് ചോദിച്ചു

“സാമേ ഞാൻ നിന്റെ ചേച്ചിയെ കെട്ടുന്നതിൽ നിനക്ക് എതിർപ്പ് വല്ലതുമുണ്ടോ ”

“ഇത് കേട്ട സാം പതിയെ ചിരിച്ചു ”

“നീ എന്തിനാടാ ചിരിക്കുന്നെ ഞാൻ സീരിയസ് ആയി ചോദിച്ചതാ എനിക്കറിയാം നിനക്കിത് പെട്ടെന്ന് ഉൾക്കൊള്ളാനാകിലെന്ന് പക്ഷെ നീ ഇതിനെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്ക് ഞാൻ നിന്റെ അളിയനായിട്ട് വന്നാൽ നന്നായിരിക്കില്ലെ ”

“പിന്നേ വളരെ നന്നായിരിക്കും ”

“ടാ കോപ്പേ ഞാൻ കളിപറയുന്നതല്ല ”

“ടാ ജൂണോ സത്യത്തിൽ അന്ന് നീയും ചേച്ചിയും ഇഷ്ടത്തിലാണെന്ന് അറിഞ്ഞപ്പോൾ നിന്റെ തല മണ്ട അടിച്ചു പൊട്ടിക്കാനാണ്‌ എനിക്ക് തോന്നിയത് പിന്നെ പിന്നെ എനിക്ക് മനസ്സിലായി നിന്നെപോലെ മറ്റാർക്കും എന്റെ ചേച്ചിയെ സ്നേഹിക്കാൻ പറ്റില്ലെന്ന് ”

“എന്തൊക്കെയാടാ നീ യീ പറയുന്നേ എനിക്കൊന്നും മനസ്സിലാകുന്നില്ല ”

മനസ്സിലായില്ലെങ്കിൽ ആകണ്ട പിന്നെ ഞാൻ കെട്ടണ്ടാ എന്ന് പറഞ്ഞാൽ നീ ചേച്ചിയെ കേട്ടാതിരിക്കോ ഇല്ല എന്ത് വന്നാലും നിങ്ങൾ കെട്ടും അപ്പോൾ പിന്നെ ഞാൻ നിങ്ങളുടെ കൂടെ നിൽക്കുന്നതല്ലെ നല്ലത് ”

“അളിയാ നീ കാര്യമായി പറഞ്ഞതാണോ ”

“അതേടാ പിന്നെ അമ്മ നന്നായി എതിർക്കും അത് കാര്യമാക്കണ്ട ചേച്ചി കുറച്ച് ദിവസം പട്ടിണി കിടക്കുമ്പോൾ തനിയെ സമ്മതിച്ചോളും ”

ഇത് കേട്ട ജൂണോ സാമിനെ വേഗം കെട്ടിപിടിച്ചു



“താങ്ക്സ് അളിയാ നീയാണ് യഥാർത്ഥ അളിയൻ ഞാൻ കരുതിയത് നീയെന്നെ തല്ലികൊല്ലുമെന്നാ “

“ഉം മതി മതി പിന്നെ എന്റെയും റിയയുടെയും കാര്യം വരുമ്പോൾ നീയോ അവളോ കാല് മാറിയാൽ ഉണ്ടല്ലോ

“ഇല്ല അളിയാ ഇന്ന് മുതൽ നിനക്കെന്റെ ഫുൾ സപ്പോർട്ടും ഉണ്ടാകും ”

“എന്നാൽ ശെരി നീ വീട്ടിൽ പൊക്കോ പിന്നെ കുറച്ച് ദിവസത്തേക്ക് അമ്മയുടെ മുന്നിൽ പെടണ്ട ”

ഇത്രയും പറഞ്ഞു സാം തന്റെ വീട്ടിലേക്ക് നടന്നു

രാത്രി സാം തന്റെ റൂമിനുള്ളിൽ

“എല്ലാം ഞാൻ വിചാരിച്ചതു പോലെ തന്നെ നടന്നു ഇനി ഒന്നും പേടിക്കാനില്ല എന്നിട്ടും എന്റെ മനസ്സിനെന്താ ഒരു സമാധാനം കിട്ടാത്തത് സാം പതിയെ കലണ്ടറിലേക്കു നോക്കി നാളെയാണ്‌ ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ വെറുത്തിരുന്ന ആ ദിവസം ” ആ ദിവസത്തിന്റെ ഓർമ്മകൾ ഓരോന്നായി വീണ്ടും സാമിന്റെ മസ്സിലേക്കു വരുവാൻ തുടങ്ങി

“ഞാൻ എന്തിനാണ് ഇപ്പോൾ ഇതെല്ലാം ഓർക്കുന്നത് അവൾ എത്ര സന്തോഷവതിയായാണ് ഇന്ന് വീട്ടിലേക്കുപോയത് എന്നിട്ടും ഞാൻ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത് ”

സാം വേഗം തന്നെ റിയയുടെ ഡയറി കയ്യിലെടുത്തു

“അവൾ എന്തൊക്കെയോ എഴുതിയിട്ടുണ്ടല്ലോ ”

സാം പതിയെ അത് വായിച്ചു

“ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണ് ഇന്ന് നടന്നതെല്ലാം ഒരു സ്വപ്നമായാണ് എനിക്ക് തോന്നുന്നത് ഞാനും ആ പൊട്ടനും കൂടി ഇന്ന് ആദ്യത്തെ ഡേറ്റിനു പോയി എന്നെ അതിശയിപ്പിച്ച കാര്യം ഇന്നെന്റെ ബർത്ത്ഡേയാണെന്ന് അവൻ മനസ്സിലാക്കിയിരുന്നു എന്നതാണ് അവൻ എങ്ങനെയായിരിക്കും അത് കണ്ട് പിടിച്ചത് ഓരോ ദിവസം കഴിയും തോറും അവൻ എന്നെ കൂടുതൽ അതിശയിപ്പിക്കുകയാണ്‌, ജീവിതകാലം മുഴുവൻ അവൻ എന്നോടൊപ്പം ഉണ്ടാകണം എന്നതാണ് ഇപ്പോൾ എന്റെ ഏറ്റവും വലിയ ആഗ്രഹം ബർത്ത് ഡേ ഗിഫ്റ്റ് ആയി ദൈവത്തോട് ഞാൻ ചോദിച്ചതും അത് തന്നെയാണ്‌ കൂടാതെ എന്റെ അച്ഛനും ഇന്നെന്റെ ബർത്ത് ഡേ ഓർത്തു ഞാൻ കരുതിയത് അച്ഛനത് മറന്നു പോയിട്ടുണ്ടാകും എന്നാണ് എന്നാൽ വീട്ടിൽ വന്ന യുടൻ അച്ഛൻ എന്നെ വിഷ്ചെയ്തു കൂടാതെ രാത്രി എനിക്കുവേണ്ടി ഭക്ഷണവും ഉണ്ടാക്കി തന്നു ഒരുപാട് നേരം എന്നോട് സംസാരിച്ചു ഞാൻ അന്ന് മരിച്ചിരുന്നെങ്കിൽ എനിക്കിതിനുള്ള ഭാഗ്യം ഉണ്ടാകുമായിരുന്നില്ല എല്ലാത്തിനും നന്ദി പറയേണ്ടത് സാമിനോടാണ് ഞാൻ അവനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു കൂടാതെ ഇപ്പോൾ ഞാൻ അവനെ ഒരുപാട് സ്നേഹിക്കുന്നുമുണ്ട് ഇത് എഴുതുമ്പോഴും എന്റെ മനസ്സിൽ മുഴുവൻ അവനാണ് സത്യത്തിൽ രാവിലെ മുതൽ അവന്റെ കൂടെയായിരുന്നെങ്കിലും എനിക്കിപ്പോഴും അവന്റെ ശബ്ദം കേൾക്കാൻ തോന്നുന്നുണ്ട് അവനെ ഒന്നു വിളിച്ചു നോക്കിയാലോ അല്ലെങ്കിൽ വേണ്ട സമയം ഒരുപാടായില്ലെ അവൻ ഉറങ്ങികാണും വെറുതെ അവനെ ശല്യം ചെയ്യണ്ട “

ഡയറിവായിച്ച സാമിന്റെ മുഖത്ത്‌ ചിരി വിടർന്നു ശേഷം വേഗം തന്റെ ഫോൺ കയ്യിലേക്കെടുത്ത സാം റിയയുടെ നമ്പർ ഡയൽ ചെയ്‌തു

റിയ പെട്ടെന്ന് തന്നെ ഫോൺ അറ്റണ്ട് ചെയ്തു

“ഹലോ സാം എന്താ വിളിച്ചത് ”

അവൾ സാമിനോടായി ചോദിച്ചു

“അത് പിന്നെ നിനക്കിപ്പോൾ എന്റെ ശബ്ദം കേൾക്കണം എന്ന് തോന്നിയില്ലെ അതാ ഞാൻ വിളിച്ചത് ”

ഇത് കേട്ട റിയ അല്പനേരമൊന്ന് നിശബ്ദയായി ശേഷം

“എനിക്ക് നിന്റെ ശബ്ദം കേൾക്കണമെന്ന് ആരാ നിന്നോട് പറഞ്ഞത് ”

“അതൊക്കെ എനിക്ക് ഊഹിക്കാം എന്താ ഞാൻ പറഞ്ഞത് ശെരിയല്ലെ ”

“ശെരിയല്ല ഞാൻ ഉറങ്ങാൻ കിടന്നതായിരുന്നു അതിനിടയ്ക്കു നിന്നെ പറ്റിയോർക്കാൻ ആർക്കാ നേരം ”

“എടി കള്ളി വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാരുത് ”
“ദേഷ്യം പിടിപ്പിച്ചാൽ നീ എന്ത് ചെയ്യും എന്ത് ചെയ്യൂന്ന് ”

“ഞാൻ അങ്ങോട്ട് വരും എന്താ നിനക്ക് കാണണോ ”

“എങ്കിൽ ഓടി വാ എന്റെ അച്ഛൻ ഇവിടെയുണ്ട് നിന്നെ ഇടിച്ചു സൂപ്പാക്കും ”

“ഹോ അച്ഛനും മോളും ഒന്നായല്ലെ ശെരി ഞാൻ പോയേക്കാം ”

“നിക്ക് എന്താ ഇത്ര തിരക്ക് വേറേ ആരെങ്കിലും വിളിക്കാനുണ്ടോ ”

“നീയല്ലെ പറഞ്ഞത് ഉറങ്ങാൻ പോകുകയായിരുന്നെന്ന് ”

“അത് ശെരിയാ പക്ഷെ നീ വിളിച്ച് ഉറക്കം കളഞ്ഞില്ലെ ഇനി എന്തെങ്കിലും സംസാരിച്ചിട്ട് പോയാൽ മതി ”

“എന്ത് സംസാരിക്കാൻ ”

“എന്തെങ്കിലും പറ ”

“ഇപ്പോ എന്താ പറയുക ഉം റിയാ നീ ഇപ്പോൾ എന്താ ഇട്ടേക്കുന്നെ ”

“വഷളൻ വെച്ചിട്ട് പോടാ ”

“നീയല്ലേ എന്തെങ്കിലും പറയാൻ പറഞ്ഞത് ”

“വേണ്ട ഒന്നും പറയണ്ട പോരെ ”

“ശെരി ശെരി നീ നാളെ ക്ലസ്സിൽ വരുമല്ലോ അല്ലെ ”

“ഉം പിന്നെ വരാതെ ”

“അപ്പോ നാളെ ഞാൻ നിന്നെ വിളിക്കാൻ വരട്ടെ ”

“വേണ്ട സാം നാളെ രാവിലെ ഞാൻ അമ്മുവിനെ കാണാൻ പോകുന്നുണ്ട് അതിന് ശേഷമേ ക്ലാസ്സിൽ വരു “

“എന്നാൽ ഞാനും നിന്റെ കൂടെ വരാം ”

“അത് വേണ്ട സാം നീ ക്ലാസ്സ് കട്ട്‌ ചെയ്യണ്ട ഇപ്പോൾ തന്നെ ചില സാറമാർക്കൊക്കെ നിന്നോട് ദേഷ്യം തോന്നി തുടങ്ങിയിട്ടുണ്ട് അത് കൂട്ടണ്ട നീ പണ്ടത്തെപോലെ നന്നായി പഠിക്കണം ഇനി മുതൽ ഞാനും നന്നായി പഠിക്കും അതിന് മുൻപ് എനിക്ക് അമ്മുവിനെ കണ്ട് അവളോട് എല്ലാം പറയണം നിന്നെ പറ്റി ഞാൻ ഇതുവരെ അവളോട് പറഞ്ഞിട്ടില്ല നാളെ പറയും എല്ലാ കാര്യവും അവളോട് പറഞ്ഞ ശേഷം ഞാൻ ക്ലാസ്സിലേക്ക് വന്നേക്കാം ”

“ശെരി നിന്റെ ഇഷ്ടം പോലെ നടക്കട്ടെ എന്നാൽ ശെരി നീ കിടന്നോ രാവിലെ എഴുനേൽക്കേണ്ടതല്ലേ ”

“ശെരി സാം നീയും കിടന്നോ ഗുഡ് നൈറ്റ്‌ ”

ഇത്രയും പറഞ്ഞു റിയ ഫോൺ വെച്ചു

സാം പതിയെ തന്റെ ഫോൺ മേശപ്പുറത്തേക്ക് ഇട്ട ശേഷം കിടക്കയിലേക്ക് കിടന്നു

“ഹോ അവളോട് സംസാരിച്ചപ്പോൾ എന്തോരാശ്വാസം ഇപ്പോഴാണ് മനസ്സോന്ന് ശാന്തമായത് ഞാൻ എന്റെ ലക്ഷ്യം നേടി എന്നാൽ ഇപ്പോഴും എനിക്ക് മനസ്സിലാകാത്തത് ഞാൻ എങ്ങനെ ഇവിടേക്ക് എത്തി എന്നതാണ് ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ ഒരിക്കലുമില്ല ആരെങ്കിലും കേട്ടാൽ എനിക്ക് വട്ടാണെന്നേ പറയു പക്ഷെ സത്യം എനിക്കറിയാമല്ലോ സത്യത്തിൽ എനിക്കീ രണ്ടാമത്തെ അവസരം നൽകിയത് ആരായിരിക്കും നമ്മൾ മനുഷ്യർക്ക് പിടികിട്ടാത്ത എന്തൊക്കെ അത്ഭുതങ്ങളാണ് ഈ ലോകത്തുള്ളത് ചിലപ്പോൾ ഞാൻ ഏതെങ്കിലും ടൈം ലൈനിൽ പെട്ടുപോയതാകാം എന്തു തന്നെയായാലും എല്ലാം നല്ലതിനു വേണ്ടിയായിരുന്നു ”

ഇത്തരം ചിന്തകളുമായി സാം പതിയെ തന്റെ കണ്ണുകൾ അടച്ചു

പിറ്റേന്ന് കാലത്തു തന്നെ സാം സ്കൂളിലേക്കു പോകുവാനുള്ള ഒരുക്കത്തിൽ പെട്ടെന്നാണ് സാമിന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്

“ആരാ ഈ നേരത്ത്‌ റിയയാണോ ”

സാം ഫോൺ കയ്യിലേക്കെടുത്തു

“പരിചയമില്ലാത്ത നമ്പർ ആണല്ലോ..ഹലോ ആരാണ് ”

സാം ഫോൺ ചെവിയിലേക്ക് വച്ചു

“ഹലോ സാം അല്ലെ ”

“അതെ ഇതാരാണ് ”

“ഞാൻ ഇവിടെ ന്യൂ ഹോസ്പിറ്റലിലെ നേഴ്‌സാ എന്നെ ഓർമ്മയില്ലെ ”

“ഉണ്ട് അമ്മുവിനെ നോക്കുന്ന സിസ്റ്റർ അല്ലെ എന്താ ഇപ്പോൾ വിളിച്ചത് “

“അത് അമ്മുവിനെ പറ്റി വിവരം വല്ലതുമുണ്ടെങ്കിൽ പറയണം എന്ന് എന്നോട് പറഞ്ഞിരുന്നില്ലെ ചെറിയൊരു പ്രശ്നമുണ്ട് ”

“എന്ത് പ്രശ്നം തെളിയിച്ചു പറയു സിസ്റ്റർ ”

“ഹോസ്പിറ്റൽ ഡീറ്റെയിൽസ് മറ്റുള്ളവരുമായി ഷെയർ ചെയ്യരുതെന്നാണ് ഇവിടുത്തെ റൂൾ പക്ഷെ എനിക്കിത് തന്നോട് പറയണം എന്ന് തോന്നി ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ ഇതെന്തായാലും അറിയും ”

“എന്താണെങ്കിലും പറയു എന്നെ വെറുതെ ടെൻഷൻ ആക്കല്ലേ ”

“അത് അമ്മുവിനെ ഇന്ന് മേഴ്‌സി കില്ലിന് വിധയയാക്കുവാൻ പോകുകയാണ്‌ ”

“നിങ്ങൾ എന്താ പറയുന്നേ അമ്മുവിന്റെ അമ്മ ഇതിന് സമ്മതിച്ചോ ”

“സമ്മതിച്ചു ഇനി ഒരു പ്രതീക്ഷയും വേണ്ട എന്നാ ഡോക്ടർ അവരോട് പറഞ്ഞത് ഒടുവിൽ തന്റെ മകളെ അധികം കഷ്ടപെടുത്താതെ മടക്കിയയക്കാൻ അവരും തീരുമാനിച്ചു ”

“ഇല്ല ഇത് നടക്കാൻ പാടില്ല ”

“ഇനി ഒന്നും ചെയ്യാനില്ല സാം എല്ലാം തീരുമാനിച്ചു കഴിഞ്ഞു ഇന്ന് 12:00 മണിക്കാണ് മെഴ്‌സി കില്ലിംഗ് തീരുമാനിച്ചിരിക്കുന്നത് എനിക്കും വിഷമമുണ്ട് പക്ഷെ ആ കുട്ടിയെ ഇനിയും കഷ്ടപെടുത്താതിരിക്കുന്നതല്ലേ നല്ലത് ”

“(ഇല്ല റിയ അതറിഞ്ഞാൽ അവളിന്ന് ഹോസ്പിറ്റലിലേക്ക് പോകും എന്നല്ലെ പറഞ്ഞിരുന്നത് ) ഹലോ സിസ്റ്റർ റിയ അവിടേക്ക് വന്നിരുന്നോ ”

“ഏത് എപ്പോഴും അമ്മുവിനെ കാണാൻ വരുന്ന ആ കുട്ടിയാണോ ”

“അതെ അവൾ തന്നെ ”

“ഇല്ല സാം അവൾ ഇതുവരെ വന്നിട്ടില്ല അവൾ ഒന്നും അറിഞ്ഞു കാണില്ല ”

“സിസ്റ്റർ എനിക്ക് വേണ്ടി ഒരു സഹായം കൂടി ചെയ്യണം അവൾ അവിടേക്കു വന്നാൽ ഈ വിവരം അറിയാതെ നോക്കണം പിന്നെ അവൾ അറിഞ്ഞാൽ അവളെ അവിടെ തന്നെ പിടിച്ചു നിർത്തണം ഞാൻ ഉടനെ അവിടെയെത്തും ”

ഇത്രയും പറഞ്ഞു സാം ഫോൺ കട്ട് ചെയ്തു

“ഇല്ല അപ്പോൾ റിയ അന്ന് ജീവൻ അവസാനിപ്പിച്ചതിന് കാരണം ഇതായിരുന്നോ ഇതിനെ കുറിച്ച് ഞാൻ എന്താ ചിന്തിക്കാതിരുന്നത് എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തണം അവളിതറിയുന്നതിന് മുൻപ് തന്നെ ”

ശേഷം സാം തന്റെ ഫോണെടുത്ത് റിയയെ വിളിച്ചു

“ആ.. അവൾ ഫോൺ എടുക്കുന്നില്ലല്ലോ ”

സാം വേഗം തന്നെ വീടിനു പുറത്തേക്ക് ഓടി

“അളിയാ എങ്ങോട്ടാടാ ”

പെട്ടെന്നാണ് ജൂണോ അവിടേക്ക് എത്തിയത്

“ഒന്നും പറയാൻ സമയമില്ല റിയ അപകടത്തിലാണ് ”

ഇത്രയും പറഞ്ഞു സാം അവിടെ നിന്നോടി

“നിൽക്കെടാ ഞാനും വരുന്നു ”

*********************************************

അല്പസമയത്തിനുള്ളിൽ തന്നെ സാം ഹോസ്പിറ്റലിനുള്ളിലേക്ക് എത്തി ശേഷം അമ്മുവിനെ കിടത്തിയിരിക്കുന്ന റൂമിനരികിലേക്ക് നടന്നു ആ റൂമിനു മുന്നിൽ ഒട്ടനവധി ആളുകൾ നിൽപ്പുണ്ടായിരുന്നു അവർ എല്ലാവരും അമ്മുവിന്റെ അമ്മയെ ചേർത്ത് നിർത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്

സാം വേഗം തന്നെ അമ്മുവിന്റെ അമ്മയുടെ അടുത്തേക്ക് എത്തി

“ആന്റി എനിക്ക് ആന്റിയോട് കുറച്ചു നേരം ഒന്ന് സംസാരിക്കണം ”

“നീ ആരാ എന്തിനാ എന്നോട് സംസാരിക്കുന്നത് ”

ഇടറുന്ന ശബ്ദത്തിൽ അവർ അവനോട് ചോദിച്ചു

“ഞാൻ.. ഞാൻ റിയയുടെ ഫ്രണ്ടാണ് പ്ലീസ് ആന്റി എനിക്കോന്ന്..”

എന്നാൽ റിയയുടെ പേര് കേട്ടയുടനെ അവരുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു

“നീ അവളുടെ കൂട്ടുകാരനാണോ എന്തിനാ ഇപ്പോൾ ഇങ്ങോട്ടേക്കു വന്നത് കുറച്ചു മുൻപ് അവൾ വന്ന് കാണിച്ചു കൂട്ടിയതിന്റെ ബാക്കി കാണിക്കാനാണോ എന്റെ മോളെ സമാധാനമായി മരിക്കാൻ പോലും നിങ്ങൾ അനുവദിക്കില്ലെ ”

“റിയ റിയ ഇവിടെ വന്നിരുന്നോ ”

പെട്ടെന്നാണ് അങ്ങോട്ടെക്കു നടന്നു വരുന്ന സിസ്റ്ററിനെ സാം കണ്ടത് സാം വേഗം തന്നെ അവരുടെ അടുത്തേക്ക് എത്തി
“സിസ്റ്റർ റിയ ഇവിടെ വന്നിരുന്നോ ”

“സാം നീ വിളിച്ചതിനു പിന്നാലെ അവളിവിടെ എത്തി കൂടാതെ എല്ലാ വിവരവും അറിയുകയും ചെയ്തു കുറച്ചു മുൻപ് വരെ ഇവിടെ വലിയ ബഹളമായിരുന്നു അവൾ സമനില തെറ്റിയതു പോലെയാ പെരുമാറിയത് അവൾക്ക് അമ്മുവിനെ കാണണം എന്ന് പറഞ്ഞു എന്നാൽ ഇവരാരും അതിനനുവധിച്ചില്ല ”

“എന്നിട്ട് അവൾ എവിടെ ”

“ഞാൻ ആകുന്ന വിധത്തിൽ അവളെ ഇവിടെ പിടിച്ചു നിർത്താൻ ശ്രമിച്ചു എന്നാൽ അവൾ ഇവിടെ നിൽക്കാൻ കൂട്ടാക്കിയില്ല ഭ്രാന്ത്‌ പിടിച്ചതുപോലെ എന്നെ തള്ളി മാറ്റിയ ശേഷം അവൾ പുറത്തേക്കോടി “

ഇത് കേട്ട സാമിന്റെ കണ്ണുകൾ നിറഞ്ഞോഴുകി അവൻ പതിയെ അമ്മുവിന്റെ അമ്മയുടെ അടുത്തേക്ക് എത്തി

“റിയയുടെ മരണം കണ്ടാൽ നിങ്ങൾക്ക് സന്തോഷമാകുമോ ”

“നീ എന്തൊക്കെയാടാ ഈ പറയുന്നേ ”

“നിങ്ങളൊക്കെ മനുഷ്യമ്മാരാണോ അറിയാതെ ചെയ്തു പോയ ഒരു തെറ്റിന്റെ പേരിൽ നിങ്ങളെല്ലാം അവളെ ദ്രോഹിക്കാവുന്നതിന്റെ പരമാവധി ദ്രോഹിച്ചു ശെരിയാ അവളൊരു തെറ്റുചെയ്തു പോയി അതിൽ ഏറ്റവും കൂടുതൽ ദുഃഖിക്കുന്നതും അവൾ തന്നെയാണ്‌ നിങ്ങളുടെ മകളെ അവൾക്ക് എത്ര ഇഷ്ടമാണെന്ന് നിങ്ങൾക്കറിയാമോ അവൾ ജീവിക്കുന്നത് പോലും അവൾ ഉണരുന്നത് കാണാൻ വേണ്ടിയായിരുന്നു ഓരോ ദിവസവും അവൾ നീറി നീറിയായിരുന്നു കഴിഞ്ഞിരുന്നത് നിങ്ങൾ അവളോട് ഈ ചെയ്തതിന് നിങ്ങളുടെ മകൾ പോലും നിങ്ങളോട് പൊറുക്കില്ല നിങ്ങളെല്ലാവരും ചേർന്ന് അവളെ തള്ളി വിട്ടിരിക്കുന്നത് മരണത്തിലേക്കാ അവൾക്കെന്തെങ്കിലും സംഭവിച്ചാൽ ഒരാളെയും ഞാൻ വെറുതെ വിടാൻ പോകുന്നില്ല”

ഇത്രയും പറഞ്ഞു സാം തിരിഞ്ഞു നടന്നു പെട്ടെന്നാണ് അങ്ങോട്ടേക്കു വരുന്ന അരുണിനെ അവൻ കാണുന്നത്

“എന്തിനാടാ കോപ്പേ ഇപ്പോൾ ഇങ്ങോട്ടേക്കു കെട്ടിയെടുത്തത് അവൾ നിന്നോട് കെഞ്ചിപറഞ്ഞതല്ലെ ഒരു തവണ ഇവിടെ വരെ ഒന്ന് വരാൻ എന്നാൽ നീ അത് കേട്ടോ ഇപ്പോൾ എന്തിനാടാ വന്നത് ഹോ മരിക്കാൻ നേരം കൂടെ നിന്ന് കടമ തീർക്കണമല്ലോ അല്ലെ പൊക്കോ പോയി എല്ലാവരും ചേർന്ന് അമ്മുവിനെ പറഞ്ഞയക്കുന്നത് കാണ് ”

ഇത്രയും പറഞ്ഞു സാം മുന്നോട്ടേക്കു നടന്നു അപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞോഴുകിയിരുന്നു അവൻ വിറക്കുന്ന കൈകളുമായി തന്റെ ഫോണിൽ റിയയുടെ നമ്പർ ഡയൽ ചെയ്തു വിളിച്ചു

“നിങ്ങൾ വിളിക്കുന്ന വ്യക്തി ഇപ്പോൾ പ്രതികരിക്കുന്നില്ല ”

സാം ഭയവും നിരാശയും കൊണ്ടലറി ശേഷം മുന്നോട്ടേക്കോടി വേഗം തന്നെ ഹോസ്പിറ്റലിനു പുറത്തേക്കെത്തിയ അവൻ റിയയുടെ നമ്പറിൽ വീണ്ടും വിളിച്ചു കൊണ്ട് മുന്നോട്ടേക്കോടി എന്നാൽ അപ്പോഴും റിയയിൽ നിന്നും യാതൊരു പ്രതികരണവും അവനു ലഭിച്ചില്ല

“ഞാൻ ഇനി എങ്ങോട്ട് പോകും എവിടെ ചെന്ന് അവളെ കണ്ടു പിടിക്കും റിയാ പ്ലീസ് ഫോൺ എടുക്ക് ”

സാം വീണ്ടും മുന്നോട്ടേക്കോടി

പെട്ടെന്നാണ് അവന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്

“റിയ ” അവൻ പെട്ടെന്ന് തന്നെ ഫോൺ എടുത്തു

“റിയാ കേൾക്കുന്നുണ്ടോ റിയാ എന്തെങ്കിലും ഒന്ന് പറയ് ”

“സാം ”

പതിയെ അവളുടെ ശബ്ദം അവന്റെ ചെവിയിലെത്തി

“റിയാ അബദ്ധമൊന്നും ചെയ്യരുത് ”

“സാം അവർ അമ്മുവിനെ ”

“റിയ നീ എവിടെയാ റിയാ നിനക്കറിയാമോ നിന്നെ രക്ഷിക്കാൻ വേണ്ടി മാത്രമാ ഞാൻ ഇങ്ങോട്ടേക്കു വന്നത് പ്ലീസ് ഞാൻ പറയുന്നത് കേൾക്ക് നിനക്കെന്തെങ്കിലും പറ്റിയാൽ പിന്നെ ഞാനും ഉണ്ടാകില്ല പ്ലീസ് റിയാ നീ എവിടെയാ ”

പെട്ടെന്നാണ് സാം റോഡിന്റെ മറുവശത്തായി കരഞ്ഞു കൊണ്ട് നിൽക്കുന്ന റിയയെ കണ്ടത്

“റിയാ ഞാൻ നിന്നെ കണ്ടു അവിടെ തന്നെ നിൽക്ക് ”

ഇത്രയും പറഞ്ഞു സാം അങ്ങോട്ടേക്കോടി ശേഷം അവളുടെ അടുത്തേക്കെത്തിയ സാം അവളെ നെഞ്ചോട് ചേർത്തു

“എനിക്ക് നിന്നെ വീണ്ടും നഷ്‌ടപ്പെട്ടു എന്നാ ഞാൻ കരുതിയത് ”

സാം റിയയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി

“ഞാൻ മരിച്ചുകളയും എന്ന് നീ കരുതിയല്ലേ ഇല്ല സാം എനിക്കതിന് പറ്റില്ല നീ എന്നെ ഒരുപാട് സ്‌നേഹിച്ചു നിന്റെ സ്നേഹം കണ്ടില്ല എന്ന് നടിച്ചു ഞാൻ എങ്ങനെ പോകും സോറി സാം ഞാൻ നിന്നെ വീണ്ടും വേദനിപ്പിച്ചു അല്ലേ ”

“സാരമില്ല റിയാ ”

സാം പതിയെ റിയയുടെ തലമുടിയിൽ തഴുകി അവളെ ആശ്വസിപ്പിച്ചു

“സാം എന്റെ അമ്മു അവരെല്ലാം കൂടി..”

റിയക്ക് അവളുടെ വാക്കുകൾ മുഴുവിപ്പിക്കാൻ കഴിഞ്ഞില്ല

“ഇല്ല റിയാ അമ്മുവിന് ഒന്നും സംഭവിക്കില്ല ”

പെട്ടന്നാണ് സാമിന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത് സാം പതിയെ ഫോണെടുത്തു

“എന്താ സാം ”

റിയ പതിയെ സാമിനോടായി ചോദിച്ചു

“റിയാ അത്..”

പെട്ടെന്ന് തന്നെ സാമിനു ചുറ്റുമുള്ളതെല്ലാം നിശ്ചലമായി ആളുകളും വാഹനങ്ങളും അങ്ങനെയെല്ലാം

“റിയാ.. റിയാ ” സാം തനിക്കടുത്തായി നിശ്ചലയായി നിൽക്കുന്ന റിയയെ വിളിച്ചു ”

“ഇവിടെ എന്താ ഈ നടക്കുന്നത് ഇവരെല്ലാം എങ്ങനെയാ ”

“നിന്റെ ഇവിടുത്തെ സമയം അവസാനിച്ചിരിക്കുന്നു സാം “

പെട്ടെന്നാണ് ആ ശബ്ദം സാമിന്റെ ചെവിയിൽ എത്തിയത്

“അവസാനിച്ചെന്നോ നിങ്ങൾ ആരാ എന്തോക്കെയാ ഈ പറയുന്നത് ”

“എന്നെ നിനക്ക് എന്ത് വേണമെങ്കിലും വിളിക്കാം ഈ ഞാനാണ് നിന്നെ ഇങ്ങോട്ടേക്കു തിരികെ കൊണ്ട് വന്നത് ഇപ്പോൾ നീ വന്ന കാര്യം പൂർത്തിയായിരിക്കുന്നു ഇനി തിരിച്ചു പോകുവാനുള്ള സമയമാണ് ”

“തിരിച്ചുപോകാനോ എങ്ങോട്ടേക്ക് ”

“നീ വന്ന ഇടത്തേക്കു തന്നെ നിന്റെ ഭാവിയിലേക്ക് ”

“ഭാവിയിലേക്കോ ഇല്ല പറ്റില്ല ഞാൻ ഇവിടെ നിന്നോളാം ”

“പറ്റില്ല സാം നീ മടങ്ങുക തന്നെ വേണം അതാണ് നിയമം ”

“ഇല്ല എന്നോട് അല്പം ദയ കാണിക്ക് എനിക്കാ നശിച്ച ജീവിതത്തിലേക്ക് തിരികെ പോകണ്ട ഞാൻ അതിന് അനുവദിക്കില്ല ”

“നീ അനുവധിച്ചാലും ഇല്ലെങ്കിലും നിന്നെ ഞാൻ തിരികെ അയക്കുക തന്നെ ചെയ്യും പിന്നെ ഒരാളുടെ ജീവിതം നശിക്കുന്നതും നന്നാകുന്നതും അയാളുടെ പ്രവർത്തികൾ മൂലം തന്നെയാണ്‌ തിരികെ ചെന്ന് നിന്റെ ജീവിതം എങ്ങനെയാകണമെന്ന് നീ തന്നെ തീരുമാനിക്ക് ”

“ഇല്ല റിയാ എന്നെ നോക്ക് റിയാ ഞാൻ പോകുവാ റിയാ പ്ലീസ് ഒരുതവണ ഒന്ന് നോക്ക് ”

സാം നിശ്ചലയായി നിൽക്കുന്ന നിറയയെ നോക്കി കരഞ്ഞു

“സാം മടങ്ങിക്കൊള്ളു ”

അടുത്ത നിമിഷം സാം നിന്നയിടം വലിയൊരു ഗർത്തമായിമാറി അവൻ അതിനുള്ളിലേക്ക് വളരെ വേഗം പതിച്ചു

“ആാാ…”

സാം ആഴങ്ങളിലേക്ക് പതിക്കുവാൻ തുടങ്ങി

“അമ്മേ”

ആ…

സാം വേഗം തന്റെ കണ്ണുകൾ തുറന്നു

“ഞാൻ … ഞാൻ ഇതെവിടെയാ ”

കിതച്ചുകൊണ്ട് സാം ചുറ്റും നോക്കി

“ഇതെന്താ ഞാൻ ലിഫ്റ്റിനുള്ളിലാണോ ഈ ലിഫ്റ്റ്..അപ്പോൾ ഞാൻ തിരികെയെത്തിയോ ”

പെട്ടെന്ന് തന്നെ ആ ലിഫ്റ്റ് ഓപ്പണായി സാം പതിയെ ലിഫ്റ്റിനു പുറത്തേക്കിങ്ങി

“ഡോക്ടർ എത്തിയോ ഞാൻ കരുതി ഇന്ന് ഓഫ്‌ ആയിരിക്കുമെന്ന് ”

പെട്ടെന്നാണ് ഒരു നേഴ്സ് അങ്ങോട്ടേക്കെത്തിയത്

“(റിൻസി )”
“സാറെന്താ വൈകിയെ ”

നേഴ്സ് സാമിനോടായി ചോദിച്ചു

“(അതെ ഞാൻ മടങ്ങിയെത്തിയിരിക്കുന്നു )”

“സാർ എന്താ ഈ ആലോചിക്കുന്നെ “

“അത് ഞാൻ ”

“സാറ് വന്നെ രണ്ട് മൂന്ന് പേഷ്യൻസിനെ കാണാനുണ്ട് ഇന്ന് ഡോക്ട്ടേഴ്സ്‌ കുറവാ ”

ഇത്രയും പറഞ്ഞു അവർ മുന്നോട്ടേക്കു നടന്നു സാം പതിയെ അവരോടൊപ്പം നടക്കാൻ തുടങ്ങി

“സാർ ആദ്യം 108 ൽ പോകാം പുതിയൊരു പേഷ്യന്റ് ഉണ്ട് ജീന ”

“ജീനയോ ”

സാം അത്ഭുതത്തോടെ ചോദിച്ചു

“അതെ സാർ സൂയിസൈഡ് അറ്റംപ്റ്റാണ് ഇപ്പോൾ റൂമിൽ കിടന്ന് വലിയ ബഹളമാ മരുന്നൊന്നും കഴിക്കുന്നുമില്ല ഡോക്ടർ ഒന്ന് നോക്കിയാൽ നന്നായിരിക്കും ”

“ജീന.. ജീനയെ ഞാൻ നോക്കിയതാണല്ലോ ”

“സാർ എന്താ പറയുന്നെ ആ കുട്ടി വന്നിട്ടിപ്പോൾ അരമണിക്കൂറെ ആകു പിന്നെങ്ങനെ സാർ നോക്കാനാണ് സാർ വേഗം വന്നെ ”

ഇത്രയും പറഞ്ഞു റിൻസി അടുത്ത് കണ്ട റൂം തുറന്ന് അകത്തേക്ക് കയറി ഒപ്പം സാമും

“സാർ ഇതാണ് ആള് നേഴ്സ്മാരെയൊന്നും അടുപ്പിക്കുന്നില്ല ”

റിൻസി ബെഡിലിരിക്കുന്ന ജീനയെ ചൂണ്ടി പറഞ്ഞു

“ഇതാരാ ”

സാം അത്ഭുതത്തോടെ റിൻസിയോട് ചോദിച്ചു

“സാർ ഇതാണ് ജീനാ ”

“വാട്ട്‌ നിങ്ങളെന്താ കളിക്കുകയാണോ ജീനയെ എനിക്കറിയാം ഇത് മാറ്റാരോആണ് ”

“സാർ എന്തൊക്കെയാ ഈ പറയുന്നെ ഇത് തന്നെയാ ജീനാ ”

ഇത്രയും പറഞ്ഞു നേഴ്സ് സാമിന് പേഷ്യന്റ് ഡീറ്റെയിൽസ് കൊടുത്തു

അത് വായിച്ച സാം പെട്ടെന്ന് തന്നെ അസ്വസ്ഥനായി അവന് തല പൊട്ടുന്നത് പോലെ തോന്നി

“എന്താ സാർ എന്തെങ്കിലും പ്രശ്നമുണ്ടോ ”

നേഴ്സ് വേഗം തന്നെ സാമിനോട് ചോദിച്ചു

“റിൻസി എനിക്ക് നല്ല സുഖം തോന്നുന്നില്ല ”

“സാർ ഞാൻ ആരെയെങ്കിലും വിളിക്കണോ ”

“വേണ്ട എനിക്ക് കുറച്ച് വിശ്രമിക്കണം ”

“ശരി സാർ സാർ സാറിന്റെ ക്യാബിനിലേക്ക് പൊക്കോളു ഞാൻ ഗീതു മാഡത്തോട് റൗണ്ട്സിന് വരാൻ പറയാം ”

ഇത് കേട്ട സാം പതിയെ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി ശേഷം തന്റെ ക്യാബിന് ലക്ഷ്യമാക്കി നടന്നു

അപ്പോഴും അവന്റെ മനസ്സ് അസ്വസ്ഥമായിരുന്നു അവനു ചുറ്റും എന്തൊക്കെയാണ്‌ നടക്കുന്നത് എന്നവന് തിരിച്ചറിയാനായില്ല അവൻ പതിയെ തന്റെ ക്യാബിനിനുള്ളിലേക്ക് കയറി കതക് കുറ്റിയിട്ട ശേഷം തന്റെ ചെയറിലേക്കിരുന്നു ശേഷം കഴിഞ്ഞ കാര്യങ്ങൾ അവൻ ഒന്നു കൂടി ആലോചിച്ചു

“ഞാൻ ശെരിക്കും തിരികെയെത്തിയോ അതൊ ഇനി എനിക്ക് സംഭവിച്ചതെല്ലാം എന്റെ തോന്നലായിരുന്നോ റിയയെ കുറിച്ചുള്ള ഓർമ്മകൾ എന്നെ ഭ്രാന്തനാക്കിമാറ്റിയോ ”

ഇത്തരം ചിന്തകൾ സാമിനുള്ളിൽ ദേഷ്യവും സങ്കടവും ഒരുപോലെയുണ്ടാക്കി അവൻ തന്റെ ടേബിളിലെ വസ്തുക്കൾ തട്ടി തെറിപ്പിച്ചു ശേഷം നിറകണ്ണുകളോടെ ആ ടേബിളിൽ തന്നെ തല ചായ്ച്ചു കിടന്നു

*****************************************

“ഉം ”

പതിയെ കണ്ണുതിരുമിക്കൊണ്ട് സാം ടേബിളിൽ നിന്ന് തലയുയർത്തി ശേഷം ചുമരി തൂക്കിയിരുന്ന ക്ലോക്കിലേക്ക് നോക്കി സമയം 9 മണി

“അപ്പോൾ ഇതാണ് യഥാർത്യം എന്റെ ജീവിതത്തിൽ ഒന്നും തന്നെമാറിയിട്ടില്ല ഞാൻ കണ്ടതും അനുഭവിച്ചതും എല്ലാം വെറും ഭ്രമം മാത്രമായിരുന്നു എന്റെ മാനസിക നില തെറ്റാൻ തുടങ്ങിയിരിക്കുന്നു റിയയെ കുറിച്ചുള്ള ചിന്തകൾ എന്നെ ഭ്രാന്തനാക്കിയിരിക്കുന്നു എങ്കിലും ആ നിമിഷങ്ങൾ എനിക്ക് എത്രമാത്രം സന്തോഷമാണ് നൽകിയത് അവളോടൊപ്പം ഉണ്ടായിരുന്ന ഓരോ നിമിഷവും സുന്ദരമായിരുന്നു സ്വപ്നത്തിന് ഇത്രയും മധുരമുണ്ടാകുമോ ”

“ട്രിങ്…. ട്രിങ്..”

പെട്ടെന്നാണ് സാമിന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങിയത് സാം പതിയെ തന്റെ പോക്കറ്റിൽ നിന്ന് ഫോൺ കയ്യിലേക്കെടുത്തു

“റിയ ❤”

ഫോൺ സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ണ് തിരുമിയ ശേഷം സാം ഒന്നു കൂടി വായിച്ചു

“റിയയോ ”

സാം വിറക്കുന്ന കൈകളോടെ കാൾ അറ്റണ്ട് ചെയ്തു

“ഹലോ സാം ”

ഫോണിന്റെ മറുവശത്തുനിന്നുമുള്ള ശബ്ദം അവന്റെ ചെവിയിലേക്കെത്തി ആ ശബ്ദം കേട്ട അവൻ ഒരു നിമിഷം ഒന്നും മിണ്ടാനാകാതെ പകച്ചു നിന്നു

“ഹലോ സാം കേൾക്കാമോ ”

“ഹലോ..”

സാം എങ്ങനെയോ പറഞ്ഞോപ്പിച്ചു

“എന്താടാ ഒന്നും മിണ്ടാത്തത് ”

“റിയാ നീ യാണോ ”

“ഞാൻ അല്ലേന്നോ എന്താടാ പൊട്ടാ ”

“സത്യമായും നീയാണോ ”

“ദേ കളിക്കല്ലേ സാമേ ”

സാമിന്റെ കണ്ണുകൾ പതിയെ നിറയാൻ തുടങ്ങി

“(ഇതും തോന്നലാണോ )”

“എന്തടാ ഒന്നും മിണ്ടാതെ നിൽക്കുന്നെ.. ഇവനെ ക്കൊണ്ട് ശെരി നീ ഇന്ന് നേരത്തെ വരുവോ ”

“എന്താ.. ”

“ടാ ഇന്ന് വീട്ടിൽ വരുമോന്ന് അതോ വല്ല സർജറിയുമുണ്ടോ “

“നിന്റെ വീട്ടിൽ വരാനോ അവിടെ നിന്റെ അച്ഛൻ കാണില്ലെ ”

“ടാ കോപ്പേ നീ കുടിച്ചിട്ടുണ്ടല്ലെ ”

“ഇല്ല റിയ ഞാൻ…”

“എനിക്ക് മനസ്സിലായി നീ വീട്ടിലോട്ട് വാ ഞാൻ കാണിച്ചു തരാം ”

“റിയാ എനിക്കിപ്പോൾ നിന്നെ കാണണം നീ യിപ്പോൾ എവിടെയാ ”

“ഞാൻ എവിടെയാണെന്നൊ ഞാൻ നമ്മുടെ ഫ്ലാറ്റിൽ അല്ലാതെ വേറെ എവിടെ പോകാനാടാ ”

“ഫ്ലാറ്റോ ഏത് ഫ്ലാറ്റാ റിയാ ”

“അതും മറന്നോ ഡ്രീംസ് അപ്പാർട്ട്മെന്റ് ഹൗസ് നമ്പർ 207 ഇപ്പോൾ ഓർമ്മ വന്നോ ”

“207 അത് എന്റെ ഫ്ലാറ്റ് അല്ലെ ”

“നീ വെച്ചിട്ട് പോയെ നീ ഇനി ഇന്ന് ഇങ്ങോട്ട് വരണ്ട ”

ഇത്രയും പറഞ്ഞു റിയ ഫോൺ കട്ട് ചെയ്തു

“ഹലോ റിയാ ഹലോ ”

“ഹാ.. റിയ അവൾ എന്റെ ഫ്ലാറ്റിൽ ഉണ്ടോ ”

സാം വേഗം തന്നെ ക്യാബിൻ വിട്ട് പുറത്തേക്കിറങ്ങി

ശേഷം വേഗം ലിഫ്റ്റിലൂടെ കാർ പാർക്കിംഗ് ഏരിയയിലേക്കും സാം വേഗം തന്റെ പോക്കറ്റ് തപ്പാൻ തുടങ്ങി

“നാശം ഇതെവിടെ ഹാ കിട്ടി ”

സാം വേഗം പോക്കറ്റിൽ നിന്ന് കാറിന്റെ കീ പുറത്തേക്കെടുത്ത് തന്റെ കാറിനടുത്തേക്ക് നടന്നു ശേഷം വേഗം കാറിലേക്ക് കയറി കാർമുന്നോട്ടേക്കെടുത്തു

അല്പസയത്തിനു ശേഷം സാം തന്റെ ഫ്ലാറ്റിനു മുന്നിൽ

“കീ.. കീ കാണുന്നില്ലല്ലോ ”

സാം പതിയെ വാതിലിൽ മുട്ടി

“അവൾ അകത്തുണ്ട് എന്നല്ലെ പറഞ്ഞത് ഇനി അതും എന്റെ തോന്നൽ ആയിരുന്നൊ ”

പെട്ടന്നാണ് ഫ്ലാറ്റിന്റെ വാതിൽ തുറക്കപ്പെട്ടത് വാതിൽ തുറന്നയാളെകണ്ട് സാമിന്റെ ശ്വാസം നിൽക്കുന്നത് പോലെ തോന്നി

“റി.. യാ ”

എന്നാൽ സാമിനെ ചിറഞ്ഞു നോക്കിയ ശേഷം റിയ ഫ്ലാറ്റിനുള്ളിലേക്ക് കയറി

“റിയാ നിൽക്ക് ”

സാമും ഒപ്പം തന്നെ ഫ്ലാറ്റിലേക്ക് കയറി

“റിയാ നീ നീ എങ്ങനെ ”

“മിണ്ടരുത് എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല ”

“റിയ ”

“കുടിയൻ.. ഒരിക്കലും കുടിക്കില്ല എന്ന് എനിക്ക് വാക്ക് തന്നിട്ടുള്ളതല്ലെ “

“റിയ ഞാൻ കുടിച്ചിട്ടില്ല പക്ഷെ നീ എനിക്കങ്ങോട്ട് ”

പെട്ടെന്ന് തന്നെ റിയ സാമിനടുത്തേക്ക് എത്തി

“ഊത് ”

“എന്താ ”

“ഊതാൻ ”

“സാം പതിയെ റിയയുടെ മുഖത്തിനു നേരെ ഊതി ”

“അപ്പൊ നീ കുടിച്ചിട്ടില്ലെ ”

“ഇല്ല റിയ ”

“പിന്നെ നീ എന്തിനാ പിച്ചും പേയും പറയുന്നത് ”

“അത് റിയാ അല്ല നീ ഇവിടെ തന്നെ നിന്നാൽ നിന്റെ അച്ഛൻ തിരക്കില്ലെ സമയം ഒരുപാടായില്ലെ ”


“ഹോ ഈ കളി മതിയാക്ക് സാമേ അച്ഛൻ എന്തിനാടാ എന്നെ തിരക്കുന്നെ ഞാൻ എന്റെ ഭർത്താവിന്റെ കൂടെയല്ലേ ”

“ഭർത്താവോ നീ എന്തൊക്കെ…”

പെട്ടെന്നാണ് സാം ചുമരിൽ തൂക്കിയിരുന്ന തന്റെ കല്യാണ ഫോട്ടോ കണ്ടത് സാം വേഗം തന്നെ അത് കയ്യിലെടുത്തു

“റിയാ ഇതൊക്കെ എപ്പോ നടന്നു ”

“നിനക്ക് ഇതും ഓർമ്മയില്ലെ ”

“നമ്മൾ കല്യാണം കഴിച്ചോ ”

“അതെ അങ്ങനെയൊരു അബദ്ധം ഞാൻ ചെയ്തു പോയി അതു കാരണം എന്നെ ഇങ്ങനെ കൊല്ലല്ലെ സാമേ ”

“പെട്ടെന്ന് തന്നെ സാമിന്റെ കണ്ണുകൾ നിറഞ്ഞു ”

“എന്തടാ സാമേ പറ്റിയത് ”

റിയ വേഗം സാമിന്റെ അടുത്തേക്ക് എത്തി

“ഞാൻ വെറുതെ പറഞ്ഞതാടാ നിനക്ക് വിഷമമായോ ”

അടുത്തനിമിഷം സാം റിയയെ കെട്ടിപുണർന്നു

” എല്ലാം സത്യമായിരുന്നു റിയാ ഞാൻ തിരികെ എത്തിയത് ഞാൻ മാറ്റിയ എന്റെ ഭാവിയിലേക്കായിരുന്നു ”

“എന്തൊക്കെയാടാ ഈ പറയുന്നെ ”

“ഐ ലവ് യു റിയാ ”

“അതെനിക്കറിയാല്ലോടാ നീ വാ ഞാൻ ഫുഡ്‌ എടുത്ത് വെച്ചിട്ടുണ്ട് ”

ഇത്രയും പറഞ്ഞു റിയ സാമിനെ ടേബിളിനടുത്തേക്ക് കൊണ്ട് പോയി ശേഷം അവന് ആഹാരം വിളമ്പി

“റിയാ നീ കഴിച്ചോ ”

“പിന്നെ കഴിക്കാതെ നീ ഇന്ന് വരില്ലെന്നാ ഞാൻ കരുതിയത് ”

“റിയാ നമ്മുടെ കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി ”

“എന്നെകൊണ്ടൊന്നും പറയിക്കാതെ മിണ്ടാതെയിരുന്ന് കഴിക്കാൻ നോക്ക് സാമേ ”

“അതല്ല റിയാ “

“രണ്ട് മാസവും 21 ദിവസവും എന്താ മതിയോ ഇനി മിണ്ടാതിരുന്ന് കഴിക്ക് ”

“(രണ്ട് മാസമോ ദൈവമേ എനിക്കെന്താ അതൊന്നും ഓർക്കാൻ പറ്റാത്തത് )”

“എന്താ സാം ആലോചിക്കുന്നത് ”

“ഹേയ് ഒന്നുമില്ല റിയാ ഞാൻ..”

പെട്ടെന്നാണ് എന്തോ ഓർത്തതു പോലെ സാം റിയയുടെ മുഖത്തേക്കു നോക്കിയത്

“കിട്ടി റിയാ എനിക്ക് എല്ലാം മനസ്സിലായി ”

“എന്ത് മനസ്സിലായി ”

“അത് പാസ്‌റ്റിൽ എനിക്ക് കിട്ടിയ ദിവസങ്ങൾക്ക് പകരമായി എന്റെ പ്രസന്റിലെ ദിവസങ്ങൾ നഷ്ടമായതാണ് അതായത് അവിടെ കൂടിയപ്പോൾ ഇവിടെ കുറഞ്ഞു നിനക്ക് മനസ്സിലായോ റിയാ ”

“പിന്നെ.. എനിക്ക് എല്ലാം മനസ്സിലായി അപ്പൊ നീ കഥയും പറഞ്ഞോണ്ടിരിക്ക് ഞാൻ കിടക്കാൻ പോകുവാ നന്നായി ഉറക്കം വരുന്നുണ്ട് ”

ഇത്രയും പറഞ്ഞു റിയ റൂം ലക്ഷ്യമാക്കി നടന്നു

“റിയാ ”

“ഗുഡ് നൈറ്റ്‌ ”

ഇത്രയും പറഞ്ഞു റിയ റൂമിനുള്ളിലേക്ക് കയറി

സാം പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ചു ശേഷം പതിയെ റൂമിലേക്കു കയറി അവിടെ അവൻ കണ്ടത് ബെഡിൽ തിരിഞ്ഞു കിടക്കുന്ന റിയയെയാണ്‌ സാം പതിയെ ബെഡിലേക്ക് കയറി ശേഷം റിയയുടെ അടുത്തേക്ക് നീങ്ങിയിരുന്നു

“റിയാ.. റിയാ ”

സാം പതിയെ അവളെ വിളിച്ചു

“മിണ്ടാതെ കിടക്കാൻ നോക്ക് സാമേ ങ്ങാ പിന്നെ നിന്റെ ചേച്ചി വിളിച്ചിരുന്നു ”

“ലിസിചേച്ചിയോ ”

“അല്ലാതെ പിന്നെ നിനക്ക് വേറേ ഏതെങ്കിലും ചേച്ചിയുണ്ടോ ”

“ചേച്ചി എന്തിനാ വിളിച്ചത് ”

“എനിക്കറിയില്ല നിന്നോട് അവിടെ വരെ ഒന്ന് പോകാൻ പറഞ്ഞു മിക്കവാറും നിങ്ങളുടെ പുന്നാര അളിയന്റെ അടുത്ത ബിസിനസ്സും പൊട്ടികാണും ”

“ജൂണോയെപറ്റിയാണോ നീ പറയുന്നെ ”

“ദൈവമേ അവനല്ലാതെ നിനക്ക് വേറേ ഏത് അളിയനാടാ ഉള്ളത് ഓരോ മാസം ഓരോ ബിസിനെസ്സ് അതാണല്ലോ അവന്റെ ശീലം ചേച്ചി പൈസ ചോദിക്കാനായിരിക്കും വിളിക്കുന്നെ ”

“റിയേ അമ്മ..”

“എന്താ ചോദിക്കാത്തെ എന്ന് ഇപ്പോൾ വിചാരിച്ചേ ഉള്ളു നിങ്ങളുടെ അമ്മക്ക് ഒരുപ്രശ്നവുമില്ല അവിടെ മോളുടെ കൂടെ സുഖമായി ഇരിപ്പുണ്ട് പിന്നെ നമ്മൾക്കുള്ള സ്നഹമൊന്നും അമ്മക്ക് തിരിച്ചു നമ്മളോടില്ല നമ്മൾ എത്ര പറഞ്ഞതാ ഇവിടെ വന്നു നിൽക്കാൻ അമ്മക്ക് മോളെയും മരുമോനെയും മതി അവരുടെ കല്യാണം നടത്തില്ലാന്ന് പറഞ്ഞു ഒറ്റകാലിൽ നിന്ന ആളാ ഇപ്പോ എല്ലാത്തിനും ജൂണോയെ മാത്രം മതി “

“അപ്പോൾ ഞാൻ കേട്ടിട്ടുള്ളതൊക്കെ ശെരിയാണല്ലെ ”

“എന്ത് ”

“അല്ല കല്യാണം കഴിഞ്ഞാൽ പെണ്ണുങ്ങൾ അമ്മയേയും മോനെയും തമ്മിൽ തെറ്റിക്കുമെന്ന് ”

“ഹോ ഇപ്പോൾ അങ്ങനെയായി അല്ലെ ഞാൻ എപ്പഴടാ തെറ്റിച്ചെ എപ്പഴാന്ന് അല്ലെങ്കിലും എന്ത് പ്രശ്നം ഉണ്ടായാലും അത് വന്ന് കയറിയ പെണ്ണുങ്ങളുടെ തലയിലാണല്ലോ ഇനി എന്നോട് മിണ്ടാൻ വരണ്ട ”

ഇത്രയും പറഞ്ഞു റിയ മുഖം തിരിച്ചുകിടന്നു

“(ദൈവമേ ഇവൾക്ക് ഒരു മാറ്റവുമില്ലല്ലോ )”

പെട്ടെന്നാണ് സാം തിരിഞ്ഞു കിടക്കുന്ന റിയയെ ശ്രദ്ധിച്ചത്

“(ഒരു മാറ്റവും ഇല്ലെന്ന് പറയാൻ പറ്റില്ല റിയ കൂടുതൽ സുന്ദരിയായിട്ടുണ്ട് വെറുതെ പിണക്കണ്ടായിരുന്നു എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കാം )”

സാം പതിയെ റിയയോട് കൂടുതൽ ചേർന്നു കിടന്നു ശേഷം പതിയെ കൈ റിയയുടെ മേലേക്കിട്ടു ശേഷം അവളെ കെട്ടിപിടിച്ചു

“എന്താ സാമേ ഉദ്ദേശം ”

പെട്ടെന്നാണ് തിരിഞ്ഞുകിടന്നു കൊണ്ട് റിയ സാമിനോട്‌ ചോദിച്ചത്

“ഞാൻ വെറുതെ ”

സാം പതിയെ ചിരിച്ചു

“മിണ്ടാതെ കിടന്നോണം ഇന്നലെ രാത്രിപോലും എന്നെ ഉറക്കീട്ടില്ല വീണ്ടും വന്നേക്കുവാ ഈ ആഴ്ച്ച ഇനി ഇല്ല ”

“(ഇന്നലെ രാത്രിയോ നല്ലതൊന്നും അനുഭവിക്കാൻ എനിക്ക് യോഗമില്ലല്ലോ ദൈവമേ )”

റിയ സാമിനെ ഒന്നുകൂടി നോക്കിയ ശേഷം വീണ്ടും തിരിഞ്ഞു കിടന്നു സാം പതിയെ റിയയെ ഒന്നുകൂടി നോക്കി

“(ഇല്ല കണ്ട്രോൾ ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല)”

ഇത്രയും പറഞ്ഞു സാം വീണ്ടും റിയയെ കെട്ടിപിടിച്ചു കവിളിൽ ശക്തമായി ചുംബിച്ചു

“വിട് കാമപ്രാന്താ ഇല്ലെങ്കിൽ ഞാൻ ചവിട്ടി പുറത്താക്കും”

റിയ സാമിനോടായി പറഞ്ഞു എന്നാൽ സാം പെട്ടെന്നു തന്നെ റിയയുടെ മേലേക്ക് കയറിയ ശേഷം അവളുടെ കൈകൾ ഇരുവശത്തേക്കും പിടിച്ചു വച്ചു

“ഉം ഇനി പുറത്താക്ക് ഞാൻ ഒന്ന് കാണട്ടെ ”

റിയ വേഗം തന്നെ സാമിൽ നിന്ന് കുതറിമാറുവാനുള്ള ശ്രമങ്ങൾ തുടങ്ങി സാം കൂടുതൽ ശക്തിയിൽ റിയയെ പിടിച്ചു നിർത്തി

“നടക്കില്ല മോളെ ഇത് ആ പഴയ സാം അല്ല ”

“വീട് സാമേ എനിക്ക് വേദനിക്കുന്നുണ്ട് “

റിയ ദയനീയമായി സാമിനോട്‌ പറഞ്ഞു ഇത് കേട്ട സാം വേഗം തന്നെ റിയയുടെ മേലുള്ള പിടുത്തം വിട്ടു

“സോറി റിയാ ഞാൻ ചുമ്മാ ചെയ്തതാ നിനക്ക് നന്നായി നൊന്തോ?”

സാം പരിഭ്രമത്തോടെ റിയയോട് ചോദിച്ചു

അടുത്ത നിമിഷം സാമിന്റെ ദേഹത്തേക്ക് ചാടിവീണ റിയ അവന്റെ കഴുത്തിനെ തന്റെ കൈകൾക്കിടയിലാക്കി

“നീ ഇപ്പോഴും ആ പൊട്ടൻ സാം തന്നെയാടാ ഇപ്പൊ എങ്ങനെയുണ്ട് ഇനി എന്റേല് കളിക്കാൻ വരോ ”

“ആ വിട് റിയാ എനിക്ക് ശ്വാസം മുട്ടുന്നു ”

“സോറി പറ എങ്കിൽ വിടാം ”

“ഹോ സോറി പോരെ ”

ഇത് കേട്ട റിയ പതിയെ സാമിന്റെ കഴുത്തിലുള്ള പിടുത്തം അയച്ചു

“പോടി ദുഷ്ടേ ഞാൻ പോകുവാ ഇതിനേക്കൾ നല്ലത് ഹോസ്പിറ്റലിൽ നൈറ്റ്‌ ഡ്യൂട്ടി ചെയ്യുന്നതാ ”

“നീ പോവോ? പോവോന്ന് ”

“ഉം പോവും ”

“മനസ്സിലായി അവിടെ ആ റിൻസി ഉണ്ടല്ലോ അല്ലേ അവളുടെ അടുത്തേക്കായിരിക്കും പോകുന്നത് ”

“(ദൈവമേ ) നിനക്കെന്താടി അതൊരു പാവം കൊച്ചാ ”
“അത്ര പാവമൊന്നുമല്ല അന്ന് ഹോസ്പിറ്റലിൽ വന്നപ്പോൾ ഞാൻ കണ്ടതാ അവളുടെ ഒലിപ്പീര് ഇന്നിവിടുന്ന് പോയാ കൊന്ന് കളയും ഞാൻ ”

“അതൊന്നും പറ്റില്ല ഇവിടെ നിന്നാൽ എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റില്ല നീ ആണെങ്കിൽ ഒന്നിനും സമ്മതിക്കുകയുമില്ല പിന്നെങ്ങനെ ശരിയാകാനാ ”

“ടാ എന്റെ കയ്യിലെ പിൽസ് തീർന്നു ഇന്ന് ചെയ്താൽ പ്രശ്നമാകും ”

“സാരമില്ല നമ്മുടെ ഹോസ്പിറ്റലിൽ സ്റ്റാഫിന്റെ ഭാര്യമാർക്ക് ഡെലിവറി ഫ്രീയാ ”

“ഇവൻ.. ”

പെട്ടെന്ന് തന്നെ സാം റിയയുടെ ചുണ്ടിൽ മുത്തമിട്ടുകൊണ്ട് റിയയുമായി കിടക്കയിലേക്ക് മറിഞ്ഞു ശേഷം പതിയെ കിടക്കയിലുണ്ടായിരുന്ന പുതപ്പ് ഇരുവരുടേയും മുകളിലൂടെ വലിച്ചിട്ടു

“ആ.. പതിയേ… സാമേ വേണ്ട ”

“ഹൂ പതിയെ കടിക്കല്ലെടാ ഉം ”

പുതപ്പിനുള്ളിൽ നിന്ന് പല തരത്തിലുള്ള ഒച്ചകൾ പുറത്തേക്കു വരുവാൻ തുടങ്ങി

പിറ്റേന്ന് രാവിലെ

“ടാ പൊട്ടാ എഴുന്നേൽക്കാൻ നോക്ക് നേരമെത്രയായെന്നാ നിന്റെ വിചാരം ”

റിയയുടെ ഒച്ചകേട്ട സാം പതിയെ പതിയെ തന്റെ കണ്ണുതുറന്നു

“ടാ ആ പാന്റ് ഒന്നെടുത്തിട് നാണമില്ലാത്തവൻ ”

ബെഡിൽ നഗ്നനായി ഇരിക്കുന്ന സാമിനോടായി റിയ പറഞ്ഞു

“ഉം നല്ല ക്ഷീണം റിയാ ”

“അത് കാണും അമ്മാതിരി പ്രകടനമല്ലേ ഇന്നലെ കാഴ്ചവെച്ചത് ”

ഇത് കേട്ട സാം പതിയെ ചിരിച്ചു

ശേഷം റിയയെ ഒന്നു കൂടി നോക്കി

“നീ ഇതിനിടയിൽ കുളിയൊക്കെ പാസാക്കിയോ ”

“എന്താ ഒരു നോട്ടം കണ്ണ് ഞാൻ കുത്തി പൊട്ടിക്കും പോയി പല്ല് തേച്ചു റെഡിയായിക്കെ ”

ഇത് കേട്ട സാം ബെഡിനു താഴെ കിടന്ന പാന്റ് ഇട്ട ശേഷം റിയയുടെ അടുത്തേക്ക് എത്തി

“പിന്നെ ഹോസ്പിറ്റലിൽ നിന്ന് വിളിച്ചിരുന്നു നിനക്ക് സുഖമില്ലാ എന്നാ ഞാൻ പറഞ്ഞത് ”

“ഉം അത് നന്നായി ”

ഇത്രയും പറഞ്ഞു സാം റിയയെ കെട്ടിപിടിച്ചു

“വിട് സാമേ എനിക്ക് കുറേ ജോലിയുള്ളതാ ”

“ജോലിയൊക്കെ പിന്നെ ചെയ്യാലോ ”

“പോയി പല്ല് തേക്കടാ നാറുന്നു ”

“റിയാ നമുക്കൊരു ടൂർ പോയാലോ ”

“ടൂറോ ”

“ഉം നീയും ഞാനും മാത്രം കുറച്ചു ദിവസം അടിച്ചു പൊളിക്കാം ”

“അപ്പൊ നിനക്ക് ഡ്യൂട്ടിക്ക് പോകണ്ടേ ”

“കുറച്ച് ദിവസം ലീവ് എടുക്കാം ”

“അവർ ലീവ് തന്നില്ലെങ്കിലോ ”

“തന്നില്ലെങ്കിൽ അവിടത്തെ പണി ഞാൻ അങ്ങ് നിർത്തും എനിക്ക് നീയല്ലേ ഏറ്റവും വലുത് ”

ഇത് കേട്ട റിയ പതിയെ ചിരിച്ചു

“സത്യമാണോടാ ഈ പറയുന്നേ അതോ ഇനി ഉറക്ക ചടവ് മാറുമ്പോൾ മാറ്റി പറയോ ”

“ഇല്ലെടി ഉറപ്പായും പോകാം ”

“എപ്പോ പോകും ”

“ഇന്ന് തന്നെ പോകാം എന്താ സന്തോഷമായോ ”

ഇത്രയും പറഞ്ഞു സാം റിയയുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു ശേഷം പതിയെ അവളുടെ മൂക്കിൽ തന്റെ മൂക്ക് ഉരസുവാൻ തുടങ്ങി

പെട്ടെന്നാണ് സാമിന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്

“ഹോ തുലച്ചു ഏതവനാണാവോ ഈ നേരത്ത്‌ ”

സാം പതിയെ ഫോണിൽ നോക്കി

“ജൂണോ ”

“എനിക്കറിയായിരുന്നു ഇവൻ തന്നെ യായിരിക്കുമെന്ന് “

“ഹലോ ”

സാം പതിയെ ഫോൺ എടുത്തു

“ഹലോ അളിയാ ഞാനാ ”

“മനസ്സിലായി എന്താ ”

“അത് പിന്നെ നിന്റെ ചേച്ചിക്ക് നിന്നെ ഒന്ന് കാണണോന്ന് ”

“ഉം ഞാൻ അറിഞ്ഞു സമയം കിട്ടുമ്പോൾ ഞാൻ അങ്ങ് വന്നോളാം ”

“ഹേയ് അത് പറ്റില്ല അവൾക്ക് ഇപ്പോ നിന്നെ കണ്ടേപറ്റൂന്ന് പിന്നെ അമ്മയ്ക്കും നിന്നെ കാണണോന്ന് പറഞ്ഞു അപ്പൊ ഞാൻ കരുതി ഇവരെയെല്ലാം കൊണ്ട് അങ്ങോട്ടേക്ക് ഒന്ന് വന്നു കളയാന്ന് ”

“ഇങ്ങോട്ടേക്കോ അളിയാ പൈസ വല്ലതും വേണമെങ്കിൽ ഞാൻ അയച്ചു തരാം ”

” പൈസയുടെ കാര്യമൊക്കെ നമുക്ക് അവിടെ വച്ച് സംസാരിക്കാം ഇപ്പോ നീ ഞങ്ങൾക്ക് കഴിക്കാൻ എന്തെങ്കിലും സ്പെഷ്യലായി ഉണ്ടാക്കി വെക്ക് ഞങ്ങൾ ഉച്ചക്കങ്ങെത്തും പിന്നെ നീ ഒരു നാല് ദിവസം ലീവ് എടുത്തോ ”

“നാല് ദിവസോ എന്തിന് ”

“ടാ ലിസിക്ക് വീട്ടിലിരുന്ന് മടുത്തെന്ന് അപ്പോൾ ഞാൻ കരുതി നമുക്കെല്ലാവർക്കും കൂടി ഒരു ടൂർ അങ്ങ് പോകാമെന്ന് സ്ഥലമൊക്കെ നമുക്ക് വന്നിട്ട് ഫിക്സ് ചെയ്യാം ”

“ജൂണോ അത് ”

“പേടിക്കണ്ടടാ പകുതി പൈസ ഞാൻ ഇട്ടോളാം ഇത് കേൾക്കുമ്പോൾ റിയക്കും സന്തോഷമാകും അപ്പൊ ഞാൻ വെക്കുവാണെ ”

“ജൂണോ നിക്ക് ടാ ജൂണോ കോപ്പ് അവൻ വെച്ച് ”

“എന്തടാ സാമേ എന്താ പ്രശ്നം ”

“അത് പിന്നെ റിയാ നമുക്ക് ടൂർ മറ്റൊരു ദിവസമാക്കിയാലോ അല്ലെങ്കിൽ വേണ്ട നമുക്കിതൊരു ഫാമിലി ടൂർ ആക്കാം ”

“എന്തൊക്കെയാടാ പറയുന്നെ ”

“അത് റിയാ ചേച്ചിയും ജൂണോയുമൊക്കെ ഇങ്ങോട്ട് വരുന്നുണ്ട് അവര് ഒരു മൂന്നാല് ദിവസം ഇവിടെ കാണും ”

ഇത് കേട്ട റിയ പതിയെ പുറകിലോട്ട് നീങ്ങാൻ തുടങ്ങി

“എന്താ റിയാ ”

എന്നാൽ സാം പറയുന്നത് കേൾക്കാതെ റിയ പതിയെ മേശപുറത്തിരുന്ന ഫ്ലവർ പൊട്ട് കയ്യിലേക്കെടുത്തു

“അതിപ്പോ എന്തിനാ എടുത്തെ മോളെ വേണ്ടാ ”

“കൊല്ലൂടാ നിന്നെ ”

റിയ അലറി

അടുത്ത നിമിഷം സാം റൂമിനു പുറത്തേക്കോടി ഒപ്പം റിയയും

റിയയും ജൂണോയും ഒക്കെയുള്ളടുത്തോളം സാമിന്റെ പ്രശ്നങ്ങൾ തുടർന്നുക്കൊണ്ടേയിരിക്കും പ്രശ്നങ്ങൾ ഇല്ലാതെ എന്ത് ജീവിതം അല്ലെ തല്ക്കാലം നിർത്താം സാം ഇനി അവന്റെ ജീവിതം നന്നായി ജീവിക്കും എന്ന് കരുതാം

അപ്പോൾ ശുഭം

ക്ലൈമാക്സ്‌ ഇഷ്ടയോ കമെന്റ് ചെയ്യുക ചിലർക്ക് ഓവറായി തോന്നിയിട്ടുണ്ടാകും എന്നറിയാം പതിയെ പോകേണ്ട പല കാര്യങ്ങളും അല്പം ഫാസ്റ്റിലാണ് ഞാൻ എഴുതി തീർത്തത് അതിന്റെതായ കുറവുകൾ ഉണ്ടാകാം മൂന്നു തരത്തിലുള്ള ക്ലൈമാക്സുകൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നു അതിൽ നിന്നും അവസാനം ഇത് തിരഞ്ഞെടുക്കുകയായിരുന്നു മറ്റൊരു കഥയുമായി കാണാം ബൈ 💙💙💙