സാമ്രാട്ട് Part 5

സാമ്രാട്ട് – ൫ – നാഗ കുലം.

കൂർത്ത പല്ലു കാലോടെ പിറന്ന സർപ്പ സുന്ദരിക്ക് അവളുടെ അമ്മുമ്മ അവരുടെ കുലത്തിന്റെ
കഥ പറയുകയാണ് .

ഇത് അവരുടെ ഒരു രീതി ആണ് . കുഞ്ഞുപിറന്നാൽ അവരുടെ പൂർവികരെ പറ്റി പറയുക എന്നത് .
കുഞ്ഞുങ്ങൾ അത് ഉത്സാഹത്തോടെ യാണ് അത് കേൾക്കുക . അവർ ഇഴഞ്ഞു പഠിക്കുമ്പോൾ തന്നെ
അവരുടെ മനസിന്‌ പൂർണ വളർച്ച വന്നിരിക്കും .പിന്നീട് വേണ്ടത് ശരീര വളർച്ച മാത്രം .

കുഞ്ഞു പിറന്നത് തിളക്കമുള്ള കണ്ണുകളാൽ ആയതിനാൽ അവളെ അവർ ദീപ്‌തി എന്ന പേരാണ്
നൽകിയിരിക്കുന്നത് .

കൊച്ചു ദീപ്‌തി ഒരു രാജകുമാരിയെപ്പോലെ അമ്മുമ്മയുടെ കയ്യിൽ ഇഴയുന്നു. അവളുടെ
അമ്മുമ്മയുടെ പേര് നാഗമ്മ എന്നാണ് അവരുടെ നോട്ടം വളരെ രൂക്ഷമാണ് . എത്ര
സന്തോഷവതിയായാലും അവരുടെ മുഖം തെളിഞ്ഞു കാണാറേ ഇല്ല. എന്നാൽ ഇന്ന് അവർ സന്തോഷ
വതിയാണ് . ആ മുഖം പ്രസന്നമാണ്.

അവരുടെ കുടുമ്പത്തിൽ അതി ശക്തയായ കുഞ്ഞു പിറന്നിരിക്കുന്നു . ആ കുഞ്ഞു അവരുടെ
കുലത്തിന്റെ യശസ്സിന് അവൾ കാരണകുമെന്ന് അവർക്കു നന്നായി അറിയാം (നാഗ കുലത്തിനു
പ്രത്യേക താല്പരിങ്ങൾ ഇല്ലാത്തവർ എന്നു നമ്മൾ മുന്നേ പറഞ്ഞിരിന്നുന്നെങ്കിലും കാലം
മാറിയിരിക്കുന്നു വരുമ്പോലെ നിങ്ങൾക്കു അത് മനസിലാകും).

ചാര നിറമുള്ള കണ്ണുകൾ ഉള്ള അവർ അവളോട് കഥ പറയുകയാണ് . വരൂ നമുക്ക് അത് കേൾകകാം.

പണ്ട്…………

പണ്ട്…………. വളരെ പണ്ട്……….

സ്ത്രിക്കും പുരുഷനും തുല്യ പ്രാധാന്യം ഉണ്ടായിരുന്ന കാലം..

മധ്യ സഹ്യാദ്രിയിൽ മുണ്ടൻകോട്ട്‌ എന്ന തറവാട് ഉണ്ടായിരുന്നു . വളരെ പ്രസിദ്ധി ഉള്ള
കുടുമ്പമായിരുന്നു അത് . രാജാവ് പോലും അവിടെ സന്ദർശിച്ചിരുന്നു .
രാജാക്കൻ മാർ അവർക്കു ആവശ്യമുള്ളപ്പോൾ പണത്തിനും ആൾബലത്തിനും ആയി അവരെ
ആശ്രയിച്ചിരുന്നു.അതുകൊണ്ടു തന്നെ അവരുടെ കുറ്റങ്ങളും കുറവുകൾക്കും രാജാക്കൻമാർ
എതിർ ശബ്ദം ഉയർത്തിയിരുന്നില്ല.

ആ കുടുംബത്തിൽ ഉദയ പണിക്കർ എന്ന അതിസുന്ദരനായ യുവാവ് ഉണ്ടായിരുന്നു. ഉദയൻ പണിക്കർ
ഒരു പണ്ഡിതൻ ആയിരുന്നെങ്കിലും ആ നാട്ടിലെ സ്ത്രീ ജനങ്ങൾ എല്ലാം അയാളെ
കാമിച്ചിരുന്നു എന്നുവേണം പറയാൻ അത്ര സുന്ദരൻ ആയിരുന്നു അയ്യാൾ. അയാളെ കണ്ടാൽ
ആണുങ്ങൾ പോലും നോക്കി നിൽക്കുമായിരുന്നു അപ്പോൾ പെണ്ണുങ്ങളുടെ കാര്യം പറയാനുണ്ടോ.

ഉദയൻ പല സ്ത്രികളുമായി ബന്ധപെട്ടിരുന്നെങ്കിലും അയാൾ തൃപതിനായിരുന്നില്ല. പക്ഷെ
ബന്ധ പെട്ട എല്ലാ സ്ത്രീകളും അയാളെ കാമ ദേവനെ പോലെയാണ് കണ്ടത് . പല കാര്യങ്ങൾ
പറഞ്ഞു അവർ എങ്ങനെയെങ്കിലും അയാളുമായി ബന്ധ പെടാൻ ശ്രമിച്ചുകൊണ്ടിരുന്നു .അമിത
ആസക്തിയുള്ളതിനാൽ പലർക്കും ഉദയനെ വീണ്ടും വീണ്ടും ലഭിച്ചു എന്നതാണ് സത്യം.

അങ്ങനെ ഇരിക്കെ അവരുടെ തറവാടിന് സമീപം . ഭർതൃമതിയായ ശോഭന എന്ന സ്ട്രിയും കുടുംബവും
വന്നു ചേർന്നു .

ഉദയനെ കണ്ടത് മൂതൽ, ശോഭനക്ക് മനസിലും ശരീരത്തിലും ഏരി പൊരി സഞ്ചാരം ആരംഭിചു . ഉദയനെ
എങ്ങനെയും പ്രാപിക്കണം എന്ന ആശയോടെ അവൾ ദിവസങ്ങൾ തള്ളി നീക്കി .അവളുടെ ചിന്തകളിൽ
അവൻ മാത്രമായി . അവൾ അവളുടെ ഭർത്താവിനെ പോലും അവളെ തൊടാൻ സമ്മതിക്കാതെ അവനായി
കാത്തിരുന്നു . അവൾ അതി സുന്ദരി ഒന്നും അല്ലായിരുന്നു, അവൾ അല്പം തടിച്ച പ്രാകൃത
കാരി ആയിരുന്നു. അതിനാൽ ഉദ യൻ അവളെ ശ്രദ്ധിച്ചിരുന്നില്ല.

ഒരുനാൾ മുണ്ടകൊട്ടു തറവാട്ടിൽ ആരുമില്ലാത്തപ്പോൾ……. അല്ല തെറ്റി….. ഉദയൻ മാത്രാ
മുള്ളപ്പോൾ അവൾ തറവാട്ടിൽ വന്നു നടുവേദനയ്ക്ക് മരുന്ന് വേണം എന്നും. കലശലായ നാടു
വേദനയെന്നും ഉദയനോട് പറഞ്ഞു.

ചികിത്സയുള്ള തറവാടായതിനാൽ അവനു അവളെ ഓഴിക്കാൻ പറ്റുമായിരുന്നില്ല . ഒടുവിൽ അവളെ
അവൻ ചികിത്സ മുറിയിൽ കൊണ്ടുപോയി , അവിടെ വച്ച് അവൾക്കു മരുന്ന് പുരട്ടുമ്പോൾ അവളുടെ
മുണ്ടഇന്റെ കുത്ത് അവൾ മനപൂർവം അഴിച്ചു വച്ചു . ഇതറിയാതെ മരുന്ന് പുരട്ടുമ്പോൾ ഉദയൻ
മുണ്ടിൽ പിടിച്ചപ്പോൾ. അവളുടെ മുണ്ട് അഴിഞ്ഞു വീണു അവളുടെ പിന് സൗന്ദര്യം കണ്ടു
.ഉദയൻ മദിമറന്നുപോയി. അത്ര സൗന്ദര്യമുള്ള പിന്നഴക് ഉദയൻ കണ്ടിട്ടില്ല, എല്ലാം
മറന്നു ഉദയൻ അവളുമായി ഇണചേർന്നു .

കാമശാസ്‌ത്രമറിഞ്ഞ അവൾ അവനുമായി കടുത്ത സംഭോഗത്തിലേർപ്പെട്ടു .ഒടുവിൽ ഉദയൻ
ഒരുപെണ്ണിനു മുന്നിൽ തോൽവി സമ്മതിച്ചു . ആശിച്ച പുരുഷനെ കിട്ടിയ സന്തോഷത്തിൽ അവൾ
വീട്ടിലേക്കു തിരികെ പോയി . പിന്നീട് ഉദയൻ മറ്റൊരുപ പെണ്ണുമായി ബന്ധപെട്ടിട്ടില്ല.

ശോഭന എന്ന തടിച്ചി അങ്ങനെ അവിടുത്തെ കാർവർണ്ണനെ സ്വന്തമാക്കി , ഉദയന് ശോഭന എന്നും
ഒരു എഴുതാപ്പുറമായിരുന്നു .

ഉദയനെ കിട്ടാത്തത്തിൽ ദേഷ്യം മൂത്ത മറ്റു സ്ത്രീകൾ ഉദയന്റെ അച്ഛൻ അപ്പൻപണിക്കരെ
വിവരം അറിയിചചു .ഇതോടെ കളി മാറി . ശോഭനയെയും കുടുംബത്തെയും ഓഷിവാക്കാൻ അപ്പൻ
പണിക്കർ ശ്രമിച്ചു,വളരെ നല്ല വ്യക്തി ആയിരുന്നതിനാലും തന്റെ മകനെ ക്കുറിച്ച്
അറിയാമായതിനാലും. ശോഭനയുടെ ഉൻമൂലനം ചെയ്യാൻ അപ്പൻ പണിക്കർ ശ്രമിച്ചില്ല.

എന്തൊക്കെ ശ്രമിച്ചിട്ടും ഉദയൻ എന്നും ഊണിന് ശോഭനയെത്തേടി എത്തി . അത്രക്ക് അവൻ
അവളിൽ ആകൃഷ്ടനായിരുന്നു. അങ്ങനെ അവസാനം, പലരുടെയും അഭിപ്രായം മാനിച്ചു അപ്പൻ
പണിക്കർ ഉദയനെ കല്യാണം കഴിപ്പിക്കാൻ തീരുമാനിച്ചു .

ആ സമയത്തു ഹിമസുന്ദഗിരി എന്ന അതിസുന്ദരി ആയ നർത്തകിയെ പറ്റി അപ്പൻ പണിക്കർ
കേൾക്കുകയും.സർവ പരിവാരങ്ങളുമായി ഹിമസുന്ദരിയെ കാണുകയും ചെയ്തു. കണ്ട മാത്രയിൽ
തന്നെ അപ്പൻ പണിക്കർ ഇവളാണ് തന്റെ മരുമകൾ എന്നു തീരുമാനിച്ചു.എന്നിരുന്നാലും
ആഢ്യനായ അദ്ദേഹം അവളോട്‌ സംസാരിക്കണം എന്ന് ഹിമ സുന്ദരിയുടെ അച്ഛൻ വിഷ്ണു വർദ്ധനോട്
പറഞ്ഞു.

മകൾക്ക് എല്ലാ സ്വാതത്ര്യവും കൊടുത്തു വളർത്തിയ വിഷ്ണുവർധൻ. അതിന് സമ്മതിച്ചു
എന്നല്ല സന്തോഷിച്ചു എന്നുവേണം പറയാൻ. എന്തെന്നാൽ നൃത്തത്തിൽ മാത്രമല്ല സകല
വേദങ്ങളിലും പാണ്ഡിത്യം നേടിയ മകൾ അപ്പൻ പണിക്കരെ പോലെ പാണ്ടിത്യമുള്ള ആളുമായി
സംവാദിക്കുന്നതിൽ അദ്ദേഹം സന്തോഷിച്ചു.

അധി സുന്ദരി ആയിരുന്ന ഹിമ അല്പം പോലും അഹങ്കാരി അല്ലായിരുന്നു.അവൾ അപ്പൻ പണിക്കരെ
വന്ദിച്ച ശേഷം അല്പം ഉയരം കുറഞ്ഞ പീഠത്തിൽ ആണ് ഇരുന്നത്.
അപ്പൻ പണിക്കരെ പറ്റി തനിക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞ ശേഷം കാണാനും
സംസാരിക്കാനും കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്ന് അവൾ അറിയിച്ചു.

ഒരു പെൺകൊടിയുടെ അത്തരത്തിലുള്ള സംസാരവും പെരുമാറ്റവും അപ്പൻ പണിക്കരെ ഒരുപാട്
സ്വാധീനിച്ചു.അപ്പോൾ തന്നെ അദ്ദേഹം അവളെ പ്രശംസിക്കുകയും ചെയ്തു.

വളരെ ലളിതമായി സംസാരിക്കുന്ന അവളെ അദ്ദേഹം ഒന്ന് പരീക്ഷിക്കാനായി തീരുമാനിച്ചു
(തന്റെ ആഗമന ഉദ്ദേശം വേറേ ആയിരുന്നെങ്കിലും അറിവിനെ ആരാധിച്ചിരുന്ന അപ്പൻ
പണിക്കർക്ക്. അവളുടെ അറിവിനെ പരീക്ഷിക്കാതിരിക്കാനായില്ല ).

അവരുടെ സംഭാഷണത്തിനിടയിൽ അപ്പൻ പണിക്കർ തനിക്ക് ജാതി(വേദം ) മാറിയ വെള്ളം വേണമെന്ന്
അവളോട്‌ പറഞ്ഞു. ഒരുനിമിഷം ആലോചിച്ചു,ഇപ്പോൾ കൊണ്ടുവരാം എന്ന് പറഞ്ഞു
അടുക്കളയിലേക്ക്ക് പോകാനായി എഴുന്നേറ്റു.

അപ്പോൾ തനിക്കു ഊണിനു നുറു കറി വേണമെന്നും. ചവക്കാൻ നുറു കൂട്ടം വേണമെന്നും
വിളിച്ചു പറഞ്ഞു. അവൾ ഒരു മന്ത സ്മിതത്തോടെ അവിടെ നിന്നും പോയി.

വിഷ്ണുവർധനും അവളുടെ അമ്മ ഭഗീരഥിയും,അപ്പൻ തമ്പുരാന്റ ആവശ്യം കേട്ടു കുഴങ്ങി. ഇത്
കണ്ട് അവൾ വീട്ടു വേലക്കാരിയെ വിളിച്ചു കുറച്ചു കാര്യങ്ങൾ പറഞ്ഞു. അച്ചനോടും
അമ്മയോടും വേവലാതി പെടേണ്ട എന്നറിയിച്ചു. അവൾ അടുക്കളയിൽ നിന്നു ഇറങ്ങുമ്പോൾ.തുണി
കൈൽ പൊതിഞ്ഞു ഒരുമോന്തയിൽ എന്തോ കൊണ്ട് പണിക്കരുടെ അടുത്ത് വെച്ചു അവൾ മൊഴിഞ്ഞു.

“വേദം അല്പം കൂടുതൽ മാറിയിരിക്കുന്നു.. അതിനാൽ മരരുത്തു കഴിച്ചതിനു ശേഷം സേവിക്കാം”
എന്ന് പറഞ്ഞു.

അപ്പൻ പണിക്കർ ഉറക്കെ ചിരിച്ചു…. കൂടെ അവളും. (ജാതി അഥവാ വേദം മാറുക എന്നാൽ സ്വഭാവം
മാറുക എന്നാണ് അർത്ഥം. അതിനാൽ അവൾ കൊണ്ട് വന്നത് തിളച്ച വെള്ളം ആയിരുന്നു,
ചൂടുവെള്ളം കൊണ്ടുവരാഞ്ഞത് അവൾക്ക് അയാളെ പരീക്ഷിക്കാൻ ആയിരുന്നു, മരുത്തെ ന്നാൽ
വായു. വായു ഭക്ഷിച്ചാൽ എന്നാൽ, കുറച്ചുനേരം കാറ്റടിച്ചു തണുത്താൽ കുടിക്കാം
എന്നായിരുന്നു ).

കുറേനേരത്തെ രസകരമായ സംഭാഷണത്തിനുശേഷം അവൾ അദ്ദേഹത്തെ ഉണിനായി ക്ഷണിച്ചു.
ഊണിനായിരുന്ന അദ്ദേഹത്തിന് ആദ്യം ഇഞ്ചി കറി വിളമ്പിയശേഷം,അതിഥികൾ ക്ക് ഞങ്ങൾ 111
കാറികളാണ് വി ളമ്പാറുള്ളത്,അതുകൊണ്ട് ഞങ്ങളെ അതിന് അനുവദിച്ചാലും എന്നുപറഞ്ഞു ഹിമ
11കറികൾ കൂടെ വിളമ്പി.ഇഞ്ചി കറിയെ,കറികളുടെ രാജാവ് അല്ലെങ്കിൽ നുറ് കറി എന്നാണ്
പറയാറ്‌.

അപ്പൻ പണിക്കർ പുഞ്ചിരിയോടെ ഭക്ഷണം കഴിച്ചു.ഉമ്മറത്തു വിഷ്ണുവര്ധന്റെ കൂടെ
ഇരിക്കുമ്പോൾ അവിടെ വന്ന് വെറ്റിലയെടുത്തു,വെറ്റില യുടെ ഞരമ്പ് കീറി ചുണ്ണാമ്പു
(നൂറു)തടകി അടക്കയും പുകലയും മുറിച് ഒരു ചുരുളായി അപ്പൻ പണിക്കർക്ക് കൊടുത്തു.

നുറു കുട്ടമുള്ളതിനാൽ നിറം മാറുമെന്നും അതിനാൽ അല്പം നിര് ഇരിക്കട്ടെ എന്നുപറഞ്ഞു
മോന്തയിൽ വെള്ളവും,കോളാമ്പിയും വച്ചു വീട്ടിനുള്ളിലേക്ക് തിരിച്ചു.

തന്റെ മകന്റെ ദുർ നടപ്പ്‌ അറിയുന്നതിനാൽ,പെണ്ണ് ചോദിക്കാൻ പണിക്കർ വൈക്ലഭ്യപെട്ടു.
ഒടുവിൽ മകളോട് ഒരുകാര്യം ചോദിക്കണം എന്ന് വിഷ്ണു വർദ്ധനോട് പറഞ്ഞു.ഹിമയോട്
വിവാഹത്തെ പറ്റി അഭിപ്രായം ചോദിച്ചപ്പോൾ,ഞാൻ സ്വയംവരത്തിൽ വിശ്വസിക്കുന്നു എന്നവൾ
പറഞ്ഞപ്പോൾ.മറ്റൊന്നും പറയാതെ അപ്പൻ പണിക്കർ അവിടെനിന്നും യാത്രയായി.

അടുത്ത ശിവ രാത്രിക്ക് ഹിമസുന്ദരിയുടെ,നിർത്തം ക്ഷേത്രത്തിൽ അപ്പൻ പണിക്കർ
സംഘടിപ്പിച്ചു. അദ്ദേഹം കുടുംബം ഒന്നിച്ചു മണ്ഡപത്തിന്റെ മുന്നിൽ തന്നെ
ഇരുപ്പുറപ്പിച്ചു.മുൻപേ തിരുമാനിച്ചപോലെ,ഉദയനെ മണ്ഡപത്തിന് നേർ മുന്നിൽ
ഇരുത്തി.അപ്പൻ പണിക്കർക്ക് തന്റെ മകന്റെ സൗന്ദര്യത്തിൽ അത്രക്കും വിശ്വാസം
ഉണ്ടായിരുന്നു എന്നുവേണം കരുതാൻ.

മുൻപ് സ്ത്രീ തല്പരൻ ആയിരുന്നെങ്കിലും ഉദയൻ ഒരു നൃത്ത ആരാധകനും സ്ത്രീകളെ
ആത്മാർത്ഥമായി അംഗീകരിക്കുന്ന ആളുമായിരുന്നു. അവന് വേദാന്തത്തിൽ അസാമാന്യപാടവം
ഉണ്ടായിരുന്നു.
തിരശീല മാറിയപ്പോൾ ഹിമസുന്ദരി കാണുന്നത് യുവ കോമളനായ ഉദയനെ ആണ്.ആനിമിഷം തന്നെ അവൾ
അവനെ മനസിൽ വരിച്ചു. പക്ഷെ അദ്ദേഹത്തിന് തന്നെ ഇഷ്ടം ആകുമോ എന്ന് അവൾക്ക് മനസ്സിൽ
ഒരു ആവലാതി ഉണ്ടായിരുന്നു.
നൃത്ത പ്രിയനായ,ഉദയൻ അവളെ ഉറ്റുനോക്കിയിരുന്നു ഇത് കണ്ട് അവൾ മതി മറന്നു നൃത്തം
ആടി.രാധ കൃഷ്ണന് മുന്നിൽ എന്നപോലെ അവൾ അവനുമുന്നിൽ ഉരുകി.

ഉജ്വലമായ നൃത്തം കണ്ട് എല്ലാവരും ഹിമയെ വാഴ്‌ത്തി. ഒടുവിൽ ഉദയനും അവളെ അളവഴിഞ്ഞു
പ്രകിതിർത്തിച്ചശേഷം.ഞാൻ ഭവതിയുടെ ഒരാരാധകനാണെന്നു പറഞ്ഞു.ഇത് അവളെ തരളിതയാക്കി,
അവൾ ഇത്‌ തന്റെ മേലുള്ള ഇഷ്ടമായി കണ്ടതിൽ തെറ്റുപറയാൻ പറ്റില്ല.

ഹിമസുന്ദരി അപ്പൻ പണിക്കരുടെ കാൽ തൊട്ട് തൊഴുതു, എനിക്കിപ്പോൾ കല്യ ണത്തിനു
താല്പര്യം ഉണ്ടെന്ന് അപ്പൻ പണിക്കരോട് പറഞ്ഞു. ഇത്രയും നല്ല കുട്ടിയോട്
ഒന്നുമറക്കാൻനിൽക്കാതെ തന്റെ മകന് മറ്റൊരു സ്ത്രീയോടുള്ള ബന്ധം അപ്പൻ പണിക്കർ അവളെ
അവിടെ വച്ചേ അറിയിച്ചു.

ഒരു നല്ല ഭാര്യയാൽ യമധർമ്മനെ പ്പോലും തിരുത്തനുകും എന്നതിനാൽ ഞാൻ ഉദയനെ വേളി
കഴിച്ചുകൊള്ളാം എന്ന് വിഷ്ണുവര്ധനോടും അപ്പൻ പണിക്കാരോടും ഹിമസുന്തരി പറഞ്ഞു.

അപ്പൻ പണിക്കർ, മകളേ…….. നീ ഇന്നുമുതൽ എന്റെ മകളാണ് മരുമകൾ അല്ല എന്ന് പറഞ്ഞു തന്റെ
ഭാര്യയുടെ കയ്യിലെ തങ്കവള ഊരി അവളെ അണിയിച്ചു……..

ഹിമസുന്ദരി ഉദയനെ കണ്ട്,തന്റെ ഇങ്കിതം അപ്പോൾ തന്നെ അറിയിച്ചു.
എനിക്ക് നിന്നെയും,നിന്റെ നിർത്തവും ഇഷ്ടമാണ്.പക്ഷെ എനിക്ക് മറ്റൊരു സ്ത്രീയുമായി
ബന്ധം ഉണ്ട്. അതുകൊണ്ട് എനിക്കുനിന്നെ ഭാര്യ ആയി കാണാൻ ബുദ്ധിമുട്ട് ആയിരിക്കും
എന്ന് ഉദയൻ പറഞ്ഞു.

അങ്ങേക്ക് എൻറെ നൃത്തവും എന്നെയും ഇഷ്ടമാണെങ്കിൽ എന്നെ വേൾക്കുക.ഞാൻ അങ്ങയുടെ
ഇങ്കിതത്തിനെതിരായി ഒന്നും ചെയ്യില്ല എന്നു മാത്രമല്ല അങ്ങേക്ക് ഇഷ്ടമുള്ളകാലത്തോളം
ആ സ്ത്രീയെ കണ്ടുകൊള്ളുക എന്നും തീർത്തു പറഞ്ഞു.

അവരുടെ കൂടെ ഉണ്ടായിരുന്ന ഉദയന്റെ ഇളയ സഹോദരി,ഉദയനോട് വാക്കുകൊടുക്കാൻ
നിർബന്ധിച്ചു,ഉദയന്റെ അമ്മകൂടി നിർബന്ധിച്ചപ്പോൾ മറ്റുഗത്യന്തരം ഇല്ലാതെ ഉദയൻ
വിവാഹത്തിന് സമ്മതിച്ചു.

ഇതിനുള്ളിൽ കൊച്ചു നാഗ സുന്ദരി കോട്ടുവായിട്ടു,പാമ്പിൻ വാലുപോലുള്ള കയ്യും കാലും
വിടർത്തി നീട്ടിയപ്പോൾ അവൾക്ക് ഉറക്കം വരാൻ തുടങ്ങി എന്ന്‌ മനസിലാക്കി നാഗമ്മ
അവൾക്കു താരാട്ടു പാടാൻ തുടങ്ങി.

അന്ന് ചിരിച്ച മുഖത്തോടെ നാഗമ്മ കുഞ്ഞിനെ കിടത്തിയശേഷം തന്റെ അറയിലേക്കു ഉറങ്ങാൻ
പോയി.

കുഞ്ഞു നാഗ സുന്ദരി ഉണരുമ്പോൾ നമുക്ക് നാഗകുലത്തെ കുറിച്ച് വീണ്ടും കേൾക്കാം
നാഗമ്മയിൽ നിന്ന്.

*******************************************

ചന്ത്രോത്‌ മന – സർപ്പക്കാവ്

സരസ്വതിയുടെ ഉറഞ്ഞു തുള്ളൽ അല്പം ഒന്ന് കുറഞെക്കിലും. അവൾ ഉറഞ്ഞു തുള്ളുക
തന്നെയാണ്. പാര്വ്വതി അമ്മക്കോ, താന്ത്രികജ്ഞാനം ഉള്ള കൃഷ്ണനോ എന്തു ചെയ്യണം
എന്നറിയാതെ കുഴങ്ങി.

അപ്പോൾ അമ്മു സരസ്വതി യുടെ കാലിലെ ചിലമ്പ് ശക്തയി വലിച്ചഅഴിച്ചു…

സരസ്വതി വെട്ടിയിട്ട മരം പോലെ താഴെ വീണു…

അനക്കമില്ലാതെ….

വലിച്ചു പാറിച്ച ഒറ്റച്ചിലമ്പു അമ്മുവിന്റെ കൈയ്യിൽ ഇരുന്ന് ചിലമ്പി

…. ചിൽ ചിൽ…. ചിൽ.ചിൽ…. പിന്നെ അത് നിശബ്ദമായി.

കൃഷ്ണൻ ഓടിവന്നു അമ്മുവിനെ വാരി എടിത്ത് രണ്ട് കവിളിലും മാറി മാറി ഉമ്മ്മവെച്ചു…….

അതിനുശേഷം.പൊട്ടി …. പൊട്ടികരഞ്ഞു.

എൻറെ ഈശ്വര നീ കാത്തു……

കൃഷ്ണന് ഒന്നും പറയാൻ പറ്റുന്നില്ല…

അപ്പോഴേക്കും ലക്ഷ്മി,സരസ്വതിയെ തന്റെ മടിയിൽ കിടത്തി കാതുകളിലും മുഖത്തും
തുളസീതീർത്ഥം തടകികൊണ്ടിരുന്നു.അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഇടയ്ക്കിടെ
സരസ്വതിയുടെ മുഖത്തു ഇറ്റിറ്റു വീണു.

പാര്വ്വതി അമ്മ വിവശയായി സരസ്വയുടെ അടുത്തു ഇരുന്നു. അവരുടെ കണ്ണീർ അപ്പോഴും
അടങ്ങിയിട്ടില്ല അവർ ശ്വാസം എടുക്കാൻ നന്നേ കഷ്ടപ്പെടുന്നുണ്ടായിരുന്നു.താഴെ
വീണപ്പോൾ തൊലിപോയ കാലിൽ നിന്നും കുറേശേ രക്തം പൊ ടിച്ചിരുന്നു.

പത്മം ലക്ഷ്മിയുടെ മൂത്തമകൾ ഇതിനുള്ളിൽ പാണൽ ഇല കാഞ്ഞിരം ഇല പൂവൻ കുരുന്നൽ, വേപ്പില
എന്നിവ പറിച്ചു,സാരസ്വാതിയെ വീശാൻ തുടങ്ങി(ഈ മരുന്നുകൾ ശ്വാസം സുഘമമാക്കാൻ ഉള്ള
മരുന്നുകളാണ് ) .

പത്മം 13വയസുള്ള കുട്ടിയാണ് അവൾ അതി മനോഹരമായി വീണ വായിക്കും.അച്ഛനെ പച്ചമരുന്നിലും
പൂജയിലും അവൾ സഹായിക്കുമായിരുന്നു. ഒരുവീട്ടിലെ എല്ലാക്കാര്യവും നോക്കാനുള്ള കഴിവ്
അവർക്കുണ്ടായിരുന്നു. അവൾക്ക് തന്റെ അനിയന്മാരെയും അനിയത്തിമാരെയും വലിയ
ഇഷ്ടവുമായിരുന്നു.

ആരും പറയാതെ തന്നെ മരുന്നില്ല പറിച്ചു ഇങ്ങനെ ചെയ്യണമെങ്കിൽ അവളുടെ സ്ഥലകാലബോധവും
പരിജ്ഞാനവും അപാരമാണ് എന്നുവേണം പറയാൻ.

പൊട്ടിക്കരയുന്ന തന്റെ ജേഷ്ഠനെ കണ്ട് രാജേന്ദ്രൻ ഒന്ന് പകച്ചു. ആദ്യമായാണ് അവൻ
ജേഷ്ഠന്റെ കരച്ചിൽ കാണുന്നത് രാജേന്ദ്രൻ ജേഷ്ഠന്റെ അടുത്തുപോയി അദ്ദേഹത്തെ
കെട്ടിപിടിച്ചു. അവന് തന്റെ പ്രിയതമ അത്രയും വലിയ അപകടത്തിലായിരിന്നു എന്ന്
ഇപ്പോഴാണ് മനസിലായത്.

രാജേന്ദ്രാ…….

കുമാരിയെ വീട്ടിലേക്ക് എടുക്കുക കൃഷ്ണൻ പറഞ്ഞു.
അപ്പോഴാണ് അപ്പുവിനെയും കൃഷ്ണന്റെ രണ്ടു ആൺ മക്കളെയും അവർ നോക്കുന്നത്.

അപ്പു ചേട്ടന്മാർ രണ്ടുപേരെയും കുട്ടി

സൂത്രം കാണിക്കാം…………..

എന്നുപറഞ്ഞു നാഗത്താൻ തറയിൽ കൊണ്ടുപോയിരരിക്കുന്നു.

അപ്പു നാഗത്താൻ തറയിൽ കയറി നില്കുന്നു മാറ്റുരണ്ടുപേരും താഴെ നിന്നു കാഴ്ച്ച
കാണുന്നു..

ഇപ്പൊ കാണിക്കാം…..

ഇപ്പൊ കാണിക്കാം…….

എന്ന് അപ്പു പറയുന്നു. അതിനുശേഷം നാഗപ്രതിഷ്ഠയുടെ പിന്നിൽ നിന്നും.

ഭീമാകാരനായ സർപ്പത്തെ വലിച്ചു പോക്കുന്നു. സർപ്പം ണം വിരിച്ചു ചീറ്റുന്നു സ്.സ…..
ശൂ.സ……‌ ശ്

എല്ലാകാരുടെയും മനസ്സിൽ കൊള്ളിയാൻ മിന്നി അപ്പുവിന്റെ തലയ്ക്കു നേരേ
സർപ്പം.കുട്ടികൾ മുന്നും ചിരിക്കുന്നു.

കൃഷ്ണൻ ആരോടും സബ്‌ധിക്കരുത് എന്ന് ആംഗ്യം കാട്ടിയശേഷം.

അപ്പു………..

അമ്മുമ്മ കഥ പറയാൻ പോകുന്നു……… എന്നു വിളിച്ചു പറഞ്ഞു.

അവൻ വേഗം സർപ്പത്തെ വിട്ടു തറ ചാടി ഇറങ്ങി അമ്മുമ്മക്കു നേരേ ഓടി.
എല്ലാവരും സ്ഥപത് രായി നിന്നു,അവനെ അടിക്കണോ വഴക്ക് പറയണോ ആർക്കും ഒരു രൂപാവിമില്ല.

അമ്മു ചിരിച്ചുകൊണ്ട് ……….അപ്പു പാമ്പിനെ തൊട്ടേ….

അപ്പു പനമ്പിനെ തൊട്ടേ……..

എന്നു പറഞ്ഞു ചിരിച്ചു. പദമം ഓടിച്ചെന്നു അവനെ എടുത്തു,ചന്ദി പൊള്ളിച്ചു
ഒന്നുകൊടുത്തു അതിനുശേഷം അവനെ ഇറുകെ കെട്ടിപിടിച്ചു.ഈ കുറുമ്പൻ… എന്നുപറഞ്ഞു അവന്റെ
കവിളിൽ കടിച്ചു.

രാജേന്ദ്രാ……… വേഗം………

രാജേന്ദ്രൻ ഉടനെ തന്നെ സരസ്വതിയെ രണ്ടുകയ്യിൽ വാരി എടുത്തു. അവളുടെ കഴുത്തും കയ്യും
തളർന്നു കിടന്നിരുന്നു.ലക്ഷ്മി വളരെ കരുതലോടെ അവളുടെ തലയും ഒരു കയ്യും
ഉയർത്തിപ്പിടിച്ചു.

അവർ തറവാടിന്റെ പൂമുഖത്തെത്തി.ഇവിടെ മതി എന്നു കൃഷ്ണൻ പറഞ്ഞു. പെട്ടന്ന് തന്നെ
പുല്പായ വിരിച്ചു അവളെ കിടത്തി. ലക്ഷ്മി വേഗം നനഞ്ഞ തോര്തെടുത്തു അവളെ മടിയിൽ
കിടത്തി അവളെ കെട്ടിപിടിച് ദേഹം തുടക്കുന്നു. പാർവ്വതി അമ്മ ഒരുതുടം വെള്ളം
കുടിച്ചു വന്നപ്പോൾ സരസ്വതിയെ പരിചരിക്കുന്ന ലക്ഷ്മിയെ കണ്ട് അവളുടെ
സ്നേഹത്തെക്കണ്ടു അവർ അസൂയപെട്ടുവോ.

കളഭം വേണം വേഗം,പദ്മയഉം ചിറ്റപ്പനും കളഭം വേഗം പൊടിച്ചു വെള്ളത്തിൽ കുതിർത്തു
പശയാക്കി.ഇതിനുള്ളിൽ കൃഷ്ണൻ. പാച്ചോറ്റിയും ഇടിഞ്ഞിലും പിഴിഞ്ഞു വെള്ളം
ഉണ്ടാക്കി.ഇതെല്ലാം കളഭത്തില് കുഴച്ചു സാരസ്വാതിയെ പൊതിഞ്ഞു.
സരസ്വതി എന്തോ പറയുന്നു

അമ്മു…….. അപ്പു…….
എൻറെ മുത്തല്ലേ അപ്പുനെ നോക്കിക്കോണം…

അപ്പു.ആ….. അപ്പു.. പ്പു……

കുഞ്ഞേച്ചിയെ നോക്കണം….. അവൾ… അവൾക്ക്…നിന്നെ ഒരുപാടിഷ്ടാ……

രാജേട്ടാ…..ഏട്ടാ……എനിക്ക് അമ്മയെ ഒരുപാടിഷ്ടാന്ന്‌പറയണം ………

ലക്ഷ്മി ഇടതിക്കും………..നീലിമേടത്തിക്കും…. ഒന്നിനും കുറവ് വരുത്തരുത്…….

പർവ്വതി അമ്മ നെടുവീർപ്പിട്ടു. ലക്ഷ്മിയുടെ കണ്ണിൽ നിന്നും കണ്ണീർ കുടു കൂടാ
എന്നൊഴുകികൊണ്ടിരുന്നു.

എൻറെ മോളെ എന്ന്‌ ഇടയ്ക്കിടെ തെങ്ങുന്നുമുണ്ട്. സരസ്വതി അപസമരം പിടിച്ചപോലെ
കോച്ചിവലിക്കുന്ന.എല്ലാവരും കരച്ചിലിന്റ് വക്കിലാണ് ലക്ഷ്മി അപ്പോഴും കാളഭത്തിൽ
കുതിർന്ന അവളെ കെട്ടിപിടിച്ചു താഴുകി കൊണ്ടിരുന്നു.

അപ്പോൾ അവിടെ അതി സുന്ദരമായ വീണ ഗാനം.. പദ്മയാണ്….. അവൾ കുഞ്ഞമ്മക്ക് ഏറ്റവും
ഇഷ്ട്ടമുള്ള

ജോ. … ജോ…. യശോദയെ… നന്ദ മുകുന്ദനെ.. എന്ന താരാട്ടുപാട്ട് …. പാടുകയാണ്(അപ്പുവിനെ
ഉറക്കുമ്പോൾ അവൾ ആ പാട്ടാണ് എപ്പോഴും പാടാറുള്ളത് ).

ഈ വീണാ ഗാനം അവിടുത്തെ അന്തരീക്ഷത്തിനു അയവ് വരുത്തുന്നുണ്ട്.

ഗാനത്തിന്റെ ലിങ്ക് ഇത് നല്ല ഒരു താരാട്ടു പാട്ടാണ് കേട്ടാൽ നന്നായിരിക്കും

അപ്പുവും അമ്മുവും വല്യച്ഛന്റെ തോളത്താണ് കളിക്കുന്നത്. കൃഷ്ണന്റെ മക്കൾ

ചിറ്റപ്പ……

ചിറ്റപ്പ……… എന്നുവിളിച്ചു രാജേന്ദ്രൻ നോട് ഗുസ്തി കൂടുന്നു.

രാജേന്ദ്രന്റെ ഉള്ളിൽ ഒരു കടൽ ഇരമ്പുന്നു,ഇത്‌ പുറത്ത് കാണിക്കാതെ അവൻ കുട്ടികളുടെ
കൂടെ കളിക്കുന്നു. ആ വീണ ഗാനം ശ്രുതി മനോഹരമായി പത്മം വായിച്ചു . അതിന്റെ
മനോഹാരിതയിൽ എല്ലാവരും മുഴുകി.എന്തിനു പറയേണ്ടു സരസ്വതിക്കു പോലും വീണ ഗാനം
കഴിഞ്ഞപ്പോളേക്കും കുറേ ആശ്വാസം ആയപോലെ.

ഇതിനിടയിൽ ലക്ഷ്മിയും പാർവ്വതിയും ചേർന്ന് അഞ്ചാറു പ്രാവശ്യം കളഭം മാറ്റി
അണിയിച്ചു. സരസ്വതി പതിയെ അവളുടെ കണ്ണ് തുറന്നു അവൾക്കു സ്ഥലകാല ബോധം വരുവാൻ അല്പം
സമയം എടുത്തു.

അതിനുശേഷം അമ്മു……..

എനന് ഉറക്കെ വിളിച്ചു . അപ്പുവും അമ്മുവും അമ്മയുടെ അടുത്തേക്ക് ഓടി . അവരെ
കെട്ടിപിടിച്ചുഈ അവൾ അനങ്ങാതിരുന്നു അവൾ മൂകമായി കരയുകയായിരുന്നു. അതിനുശേഷം എന്തോ
ഓർത്തെന്നപോലെ ചാടി എഴുന്നേറ്റു

പാർവ്വതി അമ്മയുടെ കാലിൽ തൊടാനായി കുനിഞ്ഞപ്പോൾ അവൾ വേച്ചു മുഖമടിച്ചു വീണു പോയി..

മോളെ……..

എന്നു പറഞ്ഞു പാർവ്വതി അമ്മയും ലക്ഷ്മിയും ഒരുമിച്ച് കരഞ്ഞു.

എല്ലാവരും ചേർന്ന് അവളെ പിടിച്ചെഴു ന്നേല്പിച്ചു . ലക്ഷ്മി അവളെ കെട്ടിപിടിച്ചു
ഒരുപാട് കരഞ്ഞു.

കൃഷ്ണൻ അവളുടെ തലയിൽ മുത്തം കൊടുത്തിട്ടു.നീ ഞങ്ങളെ ഒന്ന് ഭയപ്പെടുത്തി…. എന്ന്
പറഞ്ഞു ചിരിച്ചു .. ആ ചിരിയിൽ ഒരുചെട്ടന്റെ എല്ലാ വാത്സല്യവും ഊണ്ടായിരുന്നു.

കുഞ്ഞമ്മേ അറിയാമോ അപ്പു പാമ്പിനെ കൈയ്യിൽ പിടിച്ചു പത്മം പറഞ്ഞു. സരസ്വതി
ഒന്നുചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല . എല്ല്ലാവരും വിചാരിച്ചതു അവൾ അതറിയുമ്പോൾ
അപ്പുവിന് പൊടി പൂരം ആയിരിക്കും എന്നാണ് .
രാജേന്ദ്രൻ അവളെ നോക്കി അങ്ങനെ ചരിഞ്ഞു നിന്ന് .

അപ്പോൾ പാർവതി ‘അമ്മ ദീപം ഭസ്മത്തട്ടിൽ എത്തിയിരുന്നു .
കുമാരി….. ദളപതി …. അപ്പു….. അമ്മു…..
ഇവിടെ ചേർന്ന് നിൽക്കുക .. നിങ്ങള്ക്ക് ദീപം ഉഴിയണം….. .

കൃഷ്ണൻ ദീപം വലത്തോട്ടു ഉഴിഞ്ഞു അതിനുസേഹം എടത്തോട്ടു അത് കഴിഞ്ഞു മുകളിലോട്ടും
താഴോട്ടും .

ഇനി പരീക്ഷണങ്ങളില്ല പക്ഷെ ഗുളികൻ തറയിലും പരദേവത കോവിലും പോയി തൊഴുതു വരണം……

ദളപതിയും കുമാരിയും പോകണം…… ലക്ഷ്മി കൂടെ പോയ്കൊള്ളു…… പിന്നെ കൃഷ്ണൻ കൂടെ വരും………
ഒന്നും ഭയപ്പെടാനില്ല എന്ന് പാർവ്വതി ‘അമ്മ പറഞ്ഞു .

അതിന് പ്രകാരം അവർ നാലും ഗുളികൻ തറയിലേക്കും പരദേവത ക്ഷേത്രത്തിലേക്കും പോയി.
ഗുളികൻ തറയും പരദേവത ക്ഷേത്രവും കിഴക്കആണ്‌ . ആദ്യം ഗുളികൻ അതിനുശേഷം പരദേവത കോവിൽ
.

*******************************************************************************************ചന്ദ്രോത്
-നാഥാൻറെ മന

ഉത്ദേശം രണ്ടര നാഴികക്ക് മുൻപു……

ഒരു നയാ യുടെ ശബ്ദം കേട്ട് നാഥൻ വെളിയിലേക്കെ നോക്കി , അതാ തറവാട്ടിലെ വളർത്തുനായ
പാഞ്ഞു വരുന്നു അത് കതകിൽ മാന്തുന്നു . എന്തോ പൊരുത്തക്കേട് തോന്നിയ നാഥാൻ , തന്റെ
ഭാര്യയെ വിളിച്ചേ വേഗം വീട്ടിൽ പോകാൻ തയ്യാറാകൂ എന്ന് പറഞ്ഞു.

ടിപ്പുവിന്റെ അടുത്തെത്തി, ടിപ്പു സാദാരണ കാണിക്കുന്ന സ്നേഹപ്രകടങ്ങൾ
കാണിക്കാത്തതിനാലും,അസാധരദാനമായ വെപ്രാളം കാണിക്കുന്നത് കണ്ടപ്പോൾ എന്തോ പാതികേട്‌
അവനു മനസിലായി.

ഉടനെ തന്നെ തന്റെ പുരിയിടത്തിലെ ഗോപാലനെ വിളിച്ചു കാളവണ്ടി ഇറക്കാൻ പറഞ്ഞു .
ഒരുവലിയ പെട്ടി വലിച്ചു കൊണ്ട് വന്നു വീടിന്റെ മുന്നില്വെച്ചു അപ്പോഴേക്കും നാഥന്റെ
ഭാര്യ വട്ടമുഘമുള്ള ഐശ്വര്യം ഉള്ള നീലിമ ഇറങ്ങി വന്നു .

അവൾക്കും എന്തോ വേവലാതി തോന്നിയിരുന്നു . ഒന്നുപറയാതെ തന്നെ അവർ തറവാട്ടിലേക്ക്
അപ്പോൾ തന്നെ യാത്രയായി .

തറവാട്ടിൽ നിന്നും ഉദേശം രണ്ടര നാഴിക(ഉദ്ദേശം 1മണിക്കൂർ ) നേരം ദൂരമുണ്ട് നാഥന്റെ
മനയിലേക്കു. നാഥാൻ രാജേന്ദ്രന്റെ മൂത്ത ജേഷ്ഠൻ വ്യാപാരിയാണ് . കൂടുതൽ സമയവു
യാത്രയിൽ ആയിരിക്കും . കാഴ്ച്ചക്കു രാജേന്ദ്രനെ പോലെ ആണെങ്കിലും കുറച്ചു വയർ
ചാടിയിട്ടുണ്ട് .

എന്തുകൊണ്ടാണ് നാഥാൻ വീട്ടിൽ നിന്നും ദൂരെ താമസിക്കുന്നു എന്ന് ആർക്കും അറിയില്ല .

പാർവ്വതി അമ്മക്ക് ഏറ്റവും കാര്യം നീലിമയോട് ആണ് എന്തെന്നാൽ അവൾക്കും മക്കൾ ഇല്ല
എന്നത് തന്നെയാണ് കാരണം.കാളവണ്ടി അതിവേഗം പോയതിനാൽ അവർ രണ്ട് നാഴിക കൊണ്ട്
തറവാട്ടുമനയിൽ എത്തിച്ചേർന്നു.

ആ സമയം തന്നെ വടവാൾ പൂജിച്ചു ദേവിയെപ്പോലെ സരസ്വതിയും കൂടെ ലക്ഷ്മിയും എത്തി
.നാഥനും നീലിമക്കും അതിയായ സന്തോഷമായി എന്തെന്നാൽ അങ്ങനെ

വര്ഷങ്ങൾക്ക് ഒടുവിൽ പരദേവദാ പ്രസാദിച്ചിരിക്കുന്നു.

എല്ലാവരും പൂജ മുറിയിൽ വരിക….

പാർവ്വതി ‘അമ്മ ആജ്ഞാപിച്ചു .

അവിടെ എത്തിയപ്പോൾ ദേവിയെ തൊഴുതതിന് ശേഷം ‘അമ്മ ഇങ്ങനെ പറഞ്ഞു .

ഇന്നുമുതൽ നിങ്ങൾ എല്ലാവരും കുമാരിയെ അനുസരിക്കുക. …

അവളാണ് ഇനി തറവാട്ടിലെ അവസാനവാക്ക് . …..

അവൾ റാണി തുല്യ യാണ് ……

അവളുടെ തീരുമാനം എന്നും ഈ കുടുംബത്തെയും ദേശത്തെയും രാജ്യത്തെയും കാക്കും .

ഇന്ന് ഞാൻ അവൾക്കു “കോകില നാട്ടുരാജ്യത്തിന്റെ അടയാളമായ ത്രിശൂലം കൈമാറുന്നു “.

പാർവ്വതി ‘അമ്മ അവരുടെ മടിയിൽ നിന്നും വെട്ടി തിളങ്ങുന്ന വെള്ളിയാൽ പണിത ചെറിയ
ത്രിശൂലം പുറത്തെടുത്തു,.അതിൽ കുറച്ചു താക്കോലുകൾ കെട്ടിയിരുന്നു ..
അത് സരസ്വതിയെ അരികിൽ വിളിച്ചു വാളുടെ ഇടുപ്പിൽ സാരിയുടെ അടിയിൽ തറ് കെട്ടിയതിന്റെ
മുകളിൽ തിരുകി വെച്ച്

“ഭദ്രം”

എന്നുപറഞ്ഞു.

ഇത് കോകില രാജ്യത്തിന്റെ പുതിയ റാണി

റാണി സരസ്വതി……….

റാണി സരസ്വതി നീണാൾ വാഴട്ടെ…… എന്ന് ഉറക്കെ പറഞ്ഞു .അവിടെ ഉണ്ടായിരുന്ന എല്ലാവരും
അതെ ഏറ്റുപറഞ്ഞു ..

നാഥാ……. നിലീമേ……..വന്നാലും…….. പാദ വന്ദനം ചെയ്താലും

മുട്ടുകുത്തി ഇരിക്കുക……

റാണി സരസ്വതി അവരുടെ ശിരസിൽ പാദം വെച്ചാലും.സരസ്വതി മടിച്ചു നിന്നു. ഇത് തന്റെ
ജേഷ്ഠൻ ആണ്‌ ഞാൻ എങ്ങനെ…..?

കൃഷ്ണകുമാരൻ സരസ്വതിയുടെ അടുത്തുവന്നു ഇങ്ങനെ പറഞ്ഞു.

ഇത് ഒരു പ്രതിജ്ഞ യാണ് മടിക്കാതെ മുന്നോട്ട് പോകുക ഞങ്ങൾ പ്രജകൾ ആണ്‌…..

പരിവാരങ്ങളാണ്………

ഇത് രാജ്യരക്ഷക്കാണ്………

രാജ്യരക്ഷ ഇപ്പോൾ റാണിയുടെ കടമയാണ്……..

അവൾ തന്റെ കാലുയർത്തി നാഥന്റെ തലയിൽ വച്ചു.നാഥൻ ഇരുകൈ കളലും ആ പദങ്ങളെ തന്റെ തലയിൽ
അമർത്തി.ആ കണ്ണുകളിൽ നിന്നും കണ്ണുനീർ ഉരുണ്ട് ഉരുണ്ട് ഒഴുകി, പിന്നെ ആ കാലുകളെ
ചുമ്പിച്ചശേഷം നാഥൻ എഴുനേറ്റു.പിന്നെ നീലിമ, ലക്ഷ്മി,പദ്മ.

ഇനി ഗുരു…… കഷ്ണകുമാരൻ മുട്ടുകുത്തിയിരിക്കുന്നതിന് പകരം പദമസ്‌നത്തിലാണ് ഇരുന്നത്.

റാണി…….

പാദം ഗുരു വിന്റെ കാതിൽ ആണ്‌ ചേർത്ത് വെക്കേണ്ടത്…..

പാർവ്വതി അമ്മ പറഞ്ഞപോലെ സ്വരസതി ചെയ്‍തു…..

കോകില നാട്ടുരാജ്യതിന്റെ റാണി……………………………… ?,

അപ്പോൾ രാജാവ്………….?

രാജാവിന്റെ പത്നി യല്ലേ റാണി……….?

പ്രജകളായ നിങ്ങൾക്കു ഒരുപാട് ചോദ്യങ്ങൾ ഉണ്ടെന്നറിയാം …………..? വരും പോലെ
നിങ്ങൾക്കതു മനസിലാകും .

*****************************************************************************************

സ്മാർട്ടു ൬ – നാഗങ്ങൾ

നാഗ കുലജാതരെയും, നാഗങ്ങളെയും തമിൽ തെറ്റിദ്ധരിക്കരുത്. നാഗങ്ങൾ എന്നാൽ നമ്മൾ
സാദാരണ പറയുന്ന പാമ്പുകൾ എന്ന് ഇപ്പോൾ വിശവസിക്കക്കുക (അങ്ങനെ അല്ലെങ്കിലും ).

നാഗ കുലത്തിൽ ഉള്ളവർക്ക് മനുഷ്യരൂപമോ നാഗരൂപമോ മാത്രമേ സാദാരണഗതിയിൽ സാദ്ധ്യമുള്ളൂ
(മറ്റു സാദ്ധ്യതകളും ഉണ്ട്‌ ) നമുക്കിപ്പോൾ നാഗങ്ങളെ കുറിച്ച് മനസിലാക്കാം, നാഗങ്ങൾ
മുന്ന് താരമാണുള്ളത്

കൈലാസനാഗം

പാതാള നാഗം

പാലാഴി നാഗം.

കൈലാസനാഗങ്ങളും,പാലാഴിനഖങ്ങളും അതീവ ദൈവ്വശക്തി ഉള്ളവയാണ്.
സത്യത്തിനും ധർമ്മത്തിനുമായ നിലകൊള്ളുന്നവർ.വളരെ അപൂർവമായേ അവയെ മനുഷ്യർക്ക്‌
തിരിച്ചറിയാൻ സാധിക്കു. എന്തിന്നാൽ അവർ ഏതുരൂപത്തിലും പ്രതിക്ഷ പെടാം.ഇഷ്ടരൂപം ഉരഗ
രൂപമാണെന്ന് മാത്രം .

പാലാഴി നാഗമായ ആതി സേഷൻ (അനന്ത നാഗം ), ലക്ഷ്മനാനനായും ,ബാലരാമനായും
മനുഷ്യപുത്രനായി ജനിച്ചു തിന്മ ചെയ്തവരെ വധിച്ചത് നിങ്ങൾക്കറിയാം എന്നാലും ഇവിടെ
അത് ഓർമ്മ പെടുത്തുന്നു.

പാതാളന്ഗങ്ങൾ (പാതാളം എന്നാൽ ഭൂമിക്കടിയിൽ എന്ന് അർഥം ഇല്ല , ഇവിടെ ഇതിനർത്ഥം
നാഗലോകം എന്നാണ് ) ഇവ നമ്മൾ സാദാരണ കാണുന്ന പാമ്പുകളാണ്। ഭൂമിയിൽ കാണുന്ന നാഗങ്ങൾ
എല്ലാം തന്നെ , പാതാളങ്ങങ്ങളോ ഗലോകത്തുനിന്നും പുറത്താക്കപെട്ടവരോ ആണ്.

പാമ്പുകൾക്കും മനുഷ്യർക്കും , ശരീരികമായ ഒരുപാടു സമാനതകൾ ഉണ്ട് (മനുഷ്യർ എന്നല്ല
എല്ലാ മൃഗങ്ങളുമായി എന്നുവേണം പറയാൻ ).മനുഷ്യരുടെ തലച്ചോറിന്റെ
ഒരുഭാഗം(റെപ്‌റ്റെലിയൻ ബ്രെയിൻ ), പാമ്പുകളുടേതു പോലെ ആണ് അതുകൊണ്ടു തന്നെ
മനുഷ്യരും പനമ്പുകളും ഒരുപോലെ ചിന്ദിക്കുന്ന സാമയങ്ങൾ ഉണ്ട്.
ഇത്‌ സാധരണയായും കുണ്ഡലിനി ഉണർത്തുമ്പോഴാണ് ഉണ്ടാകാറുള്ളത്.

കുണ്ഡലിനിയെ തലകിഴായ് ചുറ്റിപിണഞ്ഞിരിക്കുന്ന പാമ്പ് ആയാണ് പറയുന്നത്. അതുകൊണ്ട്
കുണ്ഡലിനിയെ ഉണർത്തുന്നതിനെ തന്റെ ഉള്ളിലെ പാമ്പിനെ ഉണർത്തുന്ന പപ്രക്രിയ ആണ്‌
കാണേണ്ടത്. കുണ്ഡലിനി ഉണർത്തപ്പെടുമ്പോൾ പാമ്പുകൾക്ക് മനുഷ്യരിലെ മനസ്സിന്റെ
വ്യതിയാന വേഗം കണ്ടെത്താൻ കഴിയും സംവദിക്കാനും കഴിയും. അതിനാലാണ് ധ്യാനത്തിൽ
ഇരിക്കുന്ന യോഗിയുടെ അടുത്ത് പാമ്പുകൾ വരുന്നത്, ആയതിനാൽ യോഗയിൽ പോലും പാമ്പുകൾക്ക്
വളരെ പ്രദാനമായ സ്ഥാനം ആണ് ഉള്ളത്.

ആതി യോഗി ആയ ശിവന്റെ കഴുത്തിലെ പാമ്പു, നാഗങ്ങളും യോഗയും തമ്മിലുള്ള ബന്ധത്തിന്
ഉദാഹരണമാണ്. പാമ്പുകൾക്ക് മനുഷ്യനുമായി ബന്ധിപ്പിക്കുന്ന മറ്റൊരുപാട് ഉദാഹരണങ്ങൾ
ഉണ്ട്‌. മനുഷ്യ ബീജം ഒരു പാമ്പാണ് അല്ലെങ്കിൽ, ജീവൻ പെറുന്ന പാമ്പിനെ പുരുഷൻ
സ്ത്രിയിലേക്ക് കൊടുക്കുകയാണ് ചെയ്യുന്നപ്പെടുന്നത്.

കൊടുക്കപെടുന്ന ഇന്ദ്രിയവും ഒരു പാമ്പ് തന്നെയല്ലേ?.ജീവനായി വന്ന പാമ്പിനെ മറ്റൊരു
ശരീരം കൊണ്ടു മൂടുകയാണ് സ്ത്രീയിലെ അണ്ഡം ചെയ്യുന്നത്.അത് പോലെ തന്നെ ഒരുവ്യക്തി
മരിക്കുമ്പോൾ ആ വ്യക്തിയിലെ പാമ്പാണ് മരിക്കുന്നത്.

പാമ്പുകളുടെ ജീവിതവും , മഹാദേവനായ ശിവന്റെ ജീവിതവുമായും ബന്ധമുണ്ട്.

ആദി യോഗിയായ ശിവൻ കടുത്ത തപസ്യ യിലൂടെ അറിവിന്റെ കൊടുമുടികൾ കയറി ഈശ്വരനെത്തേടിയാണ്
കൈലാസവാസി ആയതു. ഈശ്വരനായ മഹാവിഷ്ണു മനുഷ്യാവതാരം എടുക്കുമ്പോൾ വീണ്ടും കടുത്ത
തപസ്യയിലൂടെ ആദി യോഗിയായ മഹാദേവ നിൽ നിന്നും ആണ്‌ വരം വാങ്ങുന്നത്.
ആയതിനാൽ ഓരോ ജീവനും അറിവിന്റെ കൊടുമുടി കയറി കൈലാസത്തിൽ എത്താൻ ഉള്ള അവസരം ഉണ്ട്.
പാതാളന്ഗങ്ങൾ അറിവിന്റെ ഉതുന്ഗങ്ങളിലേറുമ്പോളാണ് കൈലാസ നാഗങ്ങൾ ആയി മാറുന്നത്.
ആയതിനാൽ കൈലാസനാഗങ്ങൾ മഹാജ്ഞാനികൾ ആണ്.

**************************************
മറ്റൊരിടം…..

വർഷങ്ങൾക്കു മുൻപ്…..

സമയം മധ്യാനം കഴിഞ്ഞു 3 നാഴിക ആയിക്കാണും (2.5 നാഴിക ഒരു മണിക്കൂർ )യുവാവായ
വ്യാപാരി കുതിരിപ്പുറത്ത്.കാട്ടിലെ ഇടവഴിയിലൂടെ തന്റെ രണ്ടു അനുയായികളുമായി
തിടുക്കത്തിൽ യാത്ര ചെയ്യുന്നു.അവർ പിൻഗാല എന്ന രാജ്യത്തിലേക്ക് ഉള്ള വഴിയാണ്.

അതി ഘോര വനമല്ലെങ്കിലും, കേട്ടുകേഴവി വച്ചു അത്ര നല്ല സ്ഥലം അല്ല
എന്നുള്ളതിനാൽ,ഇരുട്ടുംമുൻപ് പിൻഗാല യിലെ ഗ്രാമമായ സിദ്ധ ഗിരിയിൽ ഉള്ള സത്രത്തിൽ
എത്തണമെന്നതിനാൽ അവർ വേഗം കൂട്ടുകയാണ്.

യാത്ര മദ്ധ്യേ,യുവാവ് ഒരു സ്ത്രീയുടെ നേർത്ത കരച്ചിൽ കേൾക്കാൻ ഇടയായി.വ്യാപാരി ഉടനെ
ശബ്‌ദം കേട്ട ഇടത്തേക്ക് കുതിരയെ തിരിച്ചു.പക്ഷെ അനുയായികൾ അദ്ദേഹത്തെ തടഞ്ഞു.ഈ
വനത്തിൽ യക്ഷികൾ പുരുഷൻ മാരെ വശത്താക്കി കൊലപ്പെടുത്തിയ കഥകൾ ഉള്ളതിനാൽ. ഇതും
അങ്ങനെ ആകുമെന്ന് പറഞ്ഞു യാത്ര തുടരാൻ നിർബന്ധിച്ചു.

അദ്ദേഹത്തിന്റെ അനുയായികൾക്ക് നിർബന്ധമായ കല്പന ഉള്ളതുകൊണ്ട്.അവർ തന്നെ പോകാൻ
അനുവദിക്കില്ലെന്ന് യുവാവിനും അറിയാമായിരുന്നു ആയതിനാൽ അവർ വേഗതന്നെ സിദ്ധ
ഗിരിയിലേക്കു യാത്രയായി.

രണ്ടുനാഴിക യാത്ര കൊണ്ട് അവർ സിദ്ധ ഗിരിയിലെ സത്രത്തിൽ എത്തി. ഉടൻ തന്നെ യുവാവ്
തന്റെ സുഹൃത്തായ കമലചന്ദ്രനെ കാണാൻ പുറപ്പെട്ടു. ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടിട്ടു
പ്രതികരിക്കാതിരിക്കാൻ ആ യുവാവിന് കഴിയുമായിരുന്നില്ല,അതിനുകാരണം അവന്റെ കുല മഹിമ
തന്നെ ആയിരുന്നു.

തന്റെ കുതിരയെ ലയത്തിൽ തന്നെ കെട്ടി, കറുത്ത ഒരു കുതിരയെ വെള്ളി കാശു കൊടുത്ത് അയാൾ
വാങ്ങി. അതിനുശേഷം ഒരു കുറിപ്പ് ലയത്തിലെ കാര്യസ്ഥനെ ഏല്പിച്ചു അയാൾ അവിടെ നിന്ന്
യാത്രയായി.

യുവാവിനെ കണ്ട കമലചന്ദ്രൻ വളരെ സന്തത്തോടെ സ്വികരിച്ചു.പക്ഷെ യുവാവ് ഉടനെ തന്നെ
തന്റെ കൂടെ പുറപ്പെടാൻ പറഞ്ഞു വീട്ടിൽ കയറാതെ തന്നെ കമലചന്ദ്രനെയും കുട്ടി
വനപാതയിലേക്കു തിരിച്ചു.

തന്റെ സുഹൃത്തിന്റെ രക്ഷയെ കുറിച്ച് ആശങ്ക ഉള്ളത് കൊണ്ട്.വനത്തിനു അടുത്തുള്ള വയലിൽ
നിർത്തി. താൻ വെളുക്കുന്നതിനുള്ളിൽ തിരിച്ചു വന്നില്ലെങ്കിൽ കൊടുക്കാനായി അവന്റെ
കൈയ്യിൽ ഒരു കുറിപ്പ് തന്റെ അനുജനും ഒന്ന് തന്റെ അനുയായികൾക്കും ആയി ഏല്പിച്ച ശേഷം.
ശഗുനാഥം കേട്ടാൽ ആനിമിഷം പലായനം ചെയ്യണമെന്നും ചട്ടം കെട്ടി. പിന്നീട് അതി വേഗം
കുതിരയെ ഓടിച്ചു വനപാതയിലേക്ക് പ്രവേശിച്ചു.

അവന്റെ ലക്‌ഷ്യം,വളരെ പൊക്കത്തിൽ നിന്നിരുന്ന കരിവീട്ടി മരം ആയിരുന്നു. ആ
മരത്തിന്റെ നുറു വരെ അകലെയാണ് അവൻ സ്ത്രീ ശബ്ദം കേട്ടത്.
വീട്ടി മരത്തിന്റെ അടുത്തെത്തിയ യുവാവ്, അത് താൻ കണ്ട മരമാണ് എന്നുറപ്പിച്ച ശേഷം
കുതിരയുടെ വേഗം കുറച്ചു.തന്റെ കയ്യിൽ കരുതിയ സഞ്ചിയിൽ നിന്നും കറുത്ത ശീല
പ്രതെടുത്തു മുഖം മറച്ചു അത് അയാളുടെ നെറ്റവരെ മറച്ചിരുന്നു. ചെവി പുറത്തേക്ക്
ഇരിക്കുന്ന മാതിരി ആയിരുന്നു.വായ മറഞ്ഞിരുന്നു എന്നാൽ മുക്കിനടുത്തെ വലിയ തുള
യുണ്ടായിരുന്നു.

അയാൾ തന്റെ കയ്യിൽ ഉണ്ടായിരുന്ന മുളകൊണ്ടുള്ള കുംഭം(സാദാരണ ദീർഘ യാത്ര ചെയ്യുമ്പോൾ
കുടിക്കാൻ വെള്ളം കൊണ്ടുപോകുന്നതാണ് ).അതിൽ നിന്നും വെള്ളം കുടിച്ച ശേഷം
കുംഭത്തിന്റ അടിഭാഗം തുറന്നു പിടി മടക്കിയ നേർത്താവാൾ പുറത്തെടുത്തു. പിടി നിവർത്തി
യതിനുശേഷം വായുവിൽ ചുഴറ്റി ഉറപ്പുവരുത്തി ഒരു ചുരുട്ടിയ തുകൽ സഞ്ചി നിവർത്തി വാൾ
അതിലാക്കി അരയിൽ തൂക്കി.ഒരു വെളിച്ചങ്ങല കൊണ്ടുള്ള ആവരണം കഴുത്തിൽ ചുറ്റി കറുപ്പ്
തുണി കൊണ്ട് മറച്ചു.അതിന് ശേഷം ശ്വാസം വലിച്ചുകൊണ്ട് ഒരുപ്രാവശ്യം ചുറ്റും
ശ്രദ്ധിച്ചു.(ഇതെല്ലാം കാണുമ്പോൾ തന്നെ ഈ യുവാവിന് ഇത്തരം ദഔത്യങ്ങൾ പ്രാവണ്യം
ഉണ്ടെന്ന് മനസിലാക്കാം).

പിന്നീട് ഇടതുവശത്തുള്ള വനമേഖലയിലേക്ക് കയറി.ഇരുട്ട് കൂടുതൽ ആയിരുന്നാലും അവൻ
മാര്ജാരന്റെ കണ്ണുകൾ ഉള്ള പോലെ ചുറ്റുപാടും നോക്കി.

നക്ഷത്രങ്ങളെ നിരീക്ഷിച്ചു സപ്തഋഷി നക്ഷത്ര ത്തിന്റെ വസിഷ്ടമുനി സിദ്ധ ഗിരിയുടെ
ലക്ഷ്യമെന്നും അഗസ്ത്യമുനി കാട്ടുപാതക്കു സമാന്തരം ആണെന്നും തിരിച്ചറിഞ്ഞു.

ഇപ്പോൾ സ്ത്രയുടെ സബ്‍ദം കേളക്കാനില്ല. അവൻ കാട്ടിലൂടെ സാവധാനം കുതിരയെ
നയിച്ചു.രണ്ടു നാഴിക നേരം ചുറ്റിത്തിരിഞ്ഞിട്ടും അവന് പ്രത്യകിച്ഒന്നും കാണാൻ
കഴിഞ്ഞില്ല അതിനാൽ വിഷമത്തോടെ തിരിച്ചു പുറപ്പെടാൻ ഒരുങ്ങുമ്പോൾ.അബലയായ സ്ത്രീയെ
രക്ഷിക്കാൻ ശബ്ദം കേട്ടപ്പോൾ എത്ര എതിർപ്പുണ്ടായിരുന്നാലും താൻ മുദിരത്താ തിനെ അവൻ
സ്വയമേ പഴിച്ചു.

ഇല്ല…

ഔരു പ്രാവശ്യം കൂടെ നോക്കാം എന്ന് തിരുമാനിച്ചു വടക്കോട്ടു കുതിരയെ
തിരിച്ചു.ആവഴിക്കാണ്‌ അവർ പിങ്കാലയിലേക്കു വന്നത്.
രാത്രി ആയതിനാൽ കാറ്റിന്റെ ഗതി മാറാൻ തുടങ്ങിയിരുന്നു.ഇപ്പോൾ കാറ്റു കാട്ടിൽനിന്നും
സിദ്ധ ഗിരിയിലേക്ക് ആണ്‌ അടിക്കുന്നത്.ഇത്‌ അവനെ സഹായിച്ചു,അവന് അടുത്തുള്ള
മരങ്ങളുടെയും മൃഗങ്ങളുടെയും ഗന്ധം കിട്ടും എന്നാൽ വിപരീത ദിശയിൽ അവനെ ആർക്കും
അറിയാൻ ബുദ്ധിമുട്ട് ആണ്.

കുറച്ചു മുന്നോട്ട് പോയപ്പോൾ കാറ്റിന്റെ ഗന്ധം മാറി വരുന്നത് അവന് മനസിലായി അതിൽ
മനുഷ്യഗന്ധം ഉണ്ടയിരുന്നു.പക്ഷെ അതിലും അവനെ കുഴക്കിയത് അതിരൂക്ഷമായ മറ്റൊരു
ഗന്ധമാണ്.

ഗന്ധവും ശരീരവും തമ്മിൽ ബന്ധം ഉണ്ട്‌.ഇത്ര രൂക്ഷ ഗന്ധമാണെങ്കിൽ.. മൃഗം വളരെ
വലുതായിരിക്കണം അല്ലെങ്കിൽ അംഗസംഖ്യ കൂടുതൽ ആയിരിക്കണം.മറ്റൊരു പ്രശനം
മനുഷ്യഗന്ധമുള്ള മൃഗങ്ങളും ഉണ്ട് എന്നുള്ളതാണ്,ചിലതരം മാനുകൾ. ചില മനുഷ്യ
കുരങ്ങുകൾക്കെല്ലാം മനുഷ്യഗന്ധം ഉണ്ട്.

എന്തായാലും ആ യുവാവ് പിന്നോട്ടില്ല എന്നുള്ളത് ഉറപ്പാണ്.അല്ലെങ്കിൽ ഈ രാത്രിയിൽ
ഇങ്ങനെയുള്ള സ്ഥലത്തു തിരിച്ചു വരില്ല എന്നത് തന്നെ.
അദ്ദേഹം കുതിരയെ ഗന്ധത്തിന്റ ദിക്കിലേക്ക് തിരിച്ചു.കടിഞ്ഞാൺ വലിച്ചു വളരെ
സാവദാനമായാണ് കുതിരയെ നടത്തിയത്.അതിനുള്ള കാരണം ഏതെങ്കിലും മൃഗം പുല്ലു
തിന്നുകയാണെന്ന് തോന്നത്തക്കവിതമാണ് യാത്ര.

കുറച്ചുനേരത്തെ നടത്തം കൊണ്ട് ഗന്ധം രൂക്ഷമായി.കുറച്ചകലെ വെള്ളച്ചാട്ടം ഉണ്ടെന്ന്
തോനുന്നു അതിനാൽ ഒന്നും വ്യകതമായി കേൾക്കാൻ വയ്യാ. ഇവിടെനിന്നും ഇടവഴി വരെ ശബ്ദം
കേൾക്കണമെങ്കിൽ ഒരു സ്ത്രീ വളരെ ശക്തിയിൽ കരയണം എന്ന് ഉള്ളത് നിശ്ചയം.

അതിനുശേഷം കുതിര ഒരടി പോലും മുന്നോട്ട് വക്കാൻ തയ്യാറായില്ല. അത് യുവാവിന് മറ്റൊരു
സന്ദേശം കൂടി നൽകി എന്തെന്നാൽ ശക്തനായ ശത്രുവിനെ തിരിച്ചറിഞ്ഞാൽ കുതിരകൾ പിന്മാറാൻ
ശ്രമിക്കും എന്ന കാരണമാണ്.

എന്നിരുന്നാലും താഴെ ഇറങ്ങി കുതിരയെ അതിന്റ കടിഞ്ഞാണിലും കുഞ്ചിരോമത്തിലും പിടിച്ചു
,വലിച്ചു കുതിരയുടെ കാലടിയുടെ കൂടെ കാൽ വച്ച് അയാൾ പത്തിരുപത് അടികൂടേ
മുന്നോട്ടുനടന്നു.

അതിനുശേഷം കുതിരയുടെ കടിഞ്ഞാൺ കെട്ടാതെ കാട്ടുവള്ളിയിൽ ഉടക്കിവച്ചു (എന്ത് എങ്കിലും
അനിഷ്ടം സംഭവിച്ചാൽ ആ ജീവിക്ക് ഓടിരക്ഷപ്പെടാൻ സാദിക്കും എന്നുള്ളതിനാലാണ് അങ്ങനെ
ചെയ്തത്. ഇത്രയും കരുതലുള്ള വ്യക്തി ഒരു സാധാരണക്കാരനോ ?).

പിന്നെ വളരെ സാവധാനം കാറ്റിനെതിരായി നടന്നു മുന്നോട്ട് പോയി.കുറച്ചകലെ ചെറിയ വളരെ
ചെറിയ വെളിച്ചം കാണാം.പുക അല്പം പോലും ഇല്ല അത് ഒന്നുകിൽ കത്തയച്ചിരിക്കുന്നത്
സുഗന്ധ ലേപനമോ സുരപാനമോ (മദ്യമോ) ആകാനാണ് സാദ്യധ എന്ന് അവൻ അനുമാനിച്ചു സുഗന്ധ
ദ്രവ്യമായിരുന്നെങ്കിൽ രൂക്ഷഗന്ധത്തിന്റെ കൂടെ അതും ലഭിക്കും അങ്ങനെ ഇല്ലാത്തതിനാൽ
അതല്ല മദ്യം ആണ് എന്നവൻ ഉറച്ചു. മദ്യം കത്തിക്കണമെകിൽ ദുര്ദേവത പൂജ തള്ളിക്കളയാൻ
ആവില്ല.

ആയതിനാൽ ആദ്യമേ തന്റെ കയ്യിൽ കെട്ടിയ ഏലസ് ഭദ്രം എന്ന് ഉറപ്പിച്ചു.അതിനുശേഷം ഒരു
ചീറ്റപ്പുലിയുടെ ശ്രദ്ധയോടെ അവൻ സാവധാനം തന്റെ ലക്ഷ്യത്തിലേക്ക് നീങ്ങി.
നീക്കത്തിനിടയിൽ തന്റെ സാദ്യതകളെക്കുറിച്ചു നന്നായി തന്നെ ആലോചിച്ചു. താൻ
ഒറ്റക്കായതിനാലും ഈ പ്രദേശം പരിചയം ഇല്ലാത്തതിനാലും ബുദ്ധിപരമായി മാത്രമേ നീങ്ങാവു
എന്ന് മനസിനെ പറഞ്ഞുറപ്പിച്ചു.

ഉദ്ദേശം വെളിച്ചത്തിൽ നിന്നും അൻപതു അറുപതു വാരേ അകലെ വച്ചേ കുറേ കാട്ടുപന്നികൾ ഒരു
വലിയ മൃഗത്തിന്റ കുടൽ മാലയും പണ്ടവും തിന്നുന്നത് അവന് കാണാൻ കഴിഞ്ഞു .സാവധാനം
കാറ്റിന്റെ മറപറ്റി വന്ന അവൻ അതിനോട് മാറി ഒരു കല്ലിന്റെ തറയിൽ നിന്നും ഉയർന്നു
നിൽക്കുന്ന തൂണും തറയിൽ രക്തവും കാണാൻ കഴിഞ്ഞു.

അങ്ങോട്ട് ഓടാൻ ഉയർത്തിയ കാൽ ഉടനെ വായുവിൽ തന്നെ വച്മ മനസിനെനിയത്രിച്ചു

സാവധാനം…….

സാവധാനം….

എന്ന് മനസിൽ പറഞ്ഞു.കല്ലിന്റെ മറ പറ്റി ഉദ്ദേശം 20വരേ അകലെ വന്ന് കാൽത്തറയിലേക്ക്
എത്തി നോക്കിയ അവന്റെ ഹൃദയം ഒരു നിമിഷം നിന്നു പോയി.

നട്ടെല്ലിനുള്ളിൽ കൊള്ളിയാൻ മിന്നി…..

അവൻനിശ്ചലനായി നിന്ന് പോയി…….

കറുത്ത തുണിയിൽ മേലാസകലം പൊതിഞ്ഞു നിൽക്കുന്ന രണ്ട് സത്വങ്ങൾ.

ആറടിയിൽ കൂടുതൽ പൊക്കം……..

മെലിഞ്ഞു നീണ്ട കൈകൾ……..

തല തലയോട്ടിപോലെ കറുപ്പിൽ പൊതിഞ്ഞിരിക്കുന്നു……….

കണ്ണിന്റെ സ്ഥാനത്തു രണ്ട് കുഴികൾ……….

നീണ്ട നാക്കു ഓത്തിന്റേതുപോലെ നീണ്ടത്…….

അതിൽ ഒരുഭീകരൻ ഏതോ മൃഗത്തിന്റെ കാൽ എല്ലോടെ കടിച്ചു തിന്നുന്നു.മറ്റേ തു തറയിൽ
ഒഴുക്കുന്ന രക്തം നക്കി നക്കി കുടിക്കുന്നു. അടുത്തായി ചാരി വചിരിക്കുന്ന വാക്കത്തി
പോലെ യുള്ള വലിയ വാൾ.

കുടലും പണ്ടവും തിന്നുന്ന ഒരു വലിയ കാട്ടുപന്നി മെല്ലെ മുകളിലേക്കുവന്നു
ചത്തുകിടക്കുന്ന മൃഗത്തിന്റ വയറിൽ കടിച്ചു.ഒരു മുരൾച്ചയോടെ ആ ഭികര സത്ത്വം തന്റെ
വാൾ വീശി,കാട്ടുപന്നി രണ്ടായി മുറിഞ്ഞു വീണു.തലയുള്ള മുകൾ ഭാഗം കാറിക്കൊണ്ടു ഇഴഞ്ഞു
രാക്ഷ്പ്പെടാനെന്നപോലെ ശ്രമിച്ചു,ആ ഭീകരൻ തന്റെ കൈകൊണ്ടു അതിന്റെ മസ്തകം പപ്പടം
പൊടിക്കുന്ന ലാഘവത്തോടെ തകർത്തു…..

ഇതെല്ലാം കണ്ട് ആ യുവാവ് അല്പം ഒന്ന് ഭയന്നുവോ ചുറ്റുപാടും ശ്രദ്ധിച്ചപ്പോഴാണ് അയാൾ
അവിടെ പൂജക്കായി ഒരുക്കിയിരിക്കുന്ന കളം കണ്ടത്.

കളത്തിനരുകിൽ പേടിച്ചു വിറച്ച വെരുകിനെ പ്പോലെ ഒരു യുവതി. അവൾ തന്റെ വലത് കൈയിൽ
കടിച്ചു പിടിച്ചിരിക്കുന്നു. അവളെ ഒരു കൽത്തൂണിൽ ആണ്‌ കെടിയിട്ടിരിക്കുന്നത്.

പെട്ടെന്ന് കാറ്റിന്റെ ഗതി അല്പം മാറി,ഒരു ഭീകരൻ ചാടി എഴുന്നേറ്റു മണം പിടിക്കാൻ
തുടങ്ങി. യുവാവ് കല്ലിനു പിറകിൽ പതുങ്ങി ക്കൊണ്ട് അവരുടെ ചെയ്തികൾ വീക്ഷിച്ചു.ഭീകരൻ
മണത്തു മണത്തു യുവതിയുടെ അടുത്തെത്തി അവളുടെ ശരീരത്തിൽ പൊടിഞ്ഞ രക്തം തന്റെ നീണ്ട
നാവുകൾ കൊണ്ട് നക്കി,അവൾ അപസ്മാരം പിടിച്ച പോലെ പിടഞ്ഞു.

മറ്റേ ഭീകരന്റെ ശബ്ദം കേട്ട് മനസില്ല മനോസോടെ യുവതിയെ നക്കിയ ഭീകരൻ തിരിഞ്ഞു. ഈ
സമയം എഴുനേറ്റു നിന്നു നോക്കുന്നു യുവാവും ഭീകരനും ഒരുനിമിഷം മുഖാമുഖം…….. യുവതി
മുഖം മൂടി അണിഞ്ഞ ആളെ കണ്ടു. പക്ഷെ ഭീകരൻ ആ യുവാവിനെ കണ്ടില്ല.യുവതി യുടെ ശരീരം
മുഴുവൻ മണ്ണും അഴുക്കും പുരണ്ടിരുന്നു.അവളുടെ വസ്ത്രം അവിടെ അവിടെ കീറി യിരുന്നു.
അവൾ തികച്ചും ഭയ ചികിതയാണ്.

ആ യുവാവ് പതിയെ തിരിഞ്ഞു ശബ്ദം ഉണ്ടാക്കാതെ കുതിരയുടെ നേരേ നടന്നു.അവൻ എന്തൊക്കയോ
മനസ്സിൽ കണക്കുകൂട്ടി.തന്റെ മുളം പാത്തിയിൽ ഉണ്ടായിരുന്നവെള്ളം താഴെയൊഴിച്ചു
കുതിരച്ചാണകം വാരി കുഴച്ചു അതിനുശേഷം അത് തന്റെ ശരീരം ആസകലം പുരട്ടി.

തന്റെ കൈയിലെ വാളുകൊണ്ട് ഒരു കമ്പ് മുറിച്ചെടുത്ത് ഒരു വില്ലുണ്ടാക്കി.അതിന് ശേഷം
നല്ല കൂർത്ത വണ്ണം കൂടിയ അമ്പും ഉണ്ടാക്കി.അതിന്റ പിറകിൽ കറുത്തമുണ്ടു കീറി പന്തം
പോലെ കെട്ടി. തന്റെ തുണി സഞ്ചിയിൽ നിന്ന് നല്ല നീള മുള്ള കയർ എടുത്ത് ചുറ്റി അരയിൽ
ബന്ധിച്ചു.

അമ്പിൽ തുണി കെട്ടിയടുത്തു മൂത്രം വിസർജിച്ചു അതിനുശേഷം അത് കുതിരച്ചാണകം തേച്ച
തുണി കൊണ്ട് ചുറ്റി. അതിന് ശേഷം ആ യുവാവ് തിരിഞ്ഞു യുവതിയെ കെട്ടിയിട്ടിരിക്കുന്ന
കൽ തറയിലേക്ക് നടന്നു.

ഉറച്ച കാൽ വെയ്‌പോടെ ഒരു യോദ്ധാവിനെ പ്പോലെ………

****************************************

അതേ സമയം.
കുറേ ദൂരെ തെക്ക് ഭാഗത്തയുള്ള കാട്ടിലെ പർണശാല.

പർണശാലയിൽ നിന്നും കറുത്തു തടിച്ചു കുടവയറുള്ള കണ്ണിനു ചുറ്റും കറുപ്പുള്ള ആൾ
വികൃതമായ ചിരിയോടെ പുറത്ത് വരുന്നു.

അയാളുടെ ദേഹത്തു രക്തം പുരണ്ടിട്ടുണ്ട്.ശബ്ദം പുറത്തു വരാതെ അയാൾ ചിരിക്കുന്നു.

അങ്ങനെ എല്ലാം താൻ നിനച്ചപോലെ നടന്നിരിക്കുന്നു.ഇനി ഒന്ന് രണ്ട് ചടങ്ങുകൾ മാത്രം
അതിനുശേഷം തന്റെ അരോഹണം………

വീണ്ടും ശബ്ദം ഇല്ലാത്ത ചിരി. …..

ബ്രാഹ്മമുഹൂർത്തത്തിൽ കുളിച്ചു അശുദ്ധി കഴുകി കളയണം………

പിന്നെ വന കന്യകാ പൂജ……………..

പിന്നെ കന്യാമദനം………….. പിന്നെ……. പിന്നെ ആരോഹണം……..

അയാൾ ഒരു ഭ്രാന്തനെ പോലെ ചിരിച്ചു…..ഒരു ശബ്ദവും ഇല്ലാത്ത കൊലച്ചിരി……

അതിനുശേഷം അയാൾ വടക്കോട്ട് തിരിഞ്ഞു സാവധാനം പുഴയെ ലക്ഷ്യമാക്കി നടന്നു ഒരു
തിരക്കും ഇല്ലാതെ. …..

കിരാതൻമാർ കാവലിരിക്കുമ്പോൾ എന്തിനു തിടുക്കം.

കിരാതൻ മാർ? അതേ കിരാതൻ മാർ, അവർ കൊടും ഭീകരരായ സത്ത്വങ്ങൾ ആണ്‌ അവർ മന്ത്രങ്ങളാൽ
സൃഷ്ടിക്ക പെട്ടവരാണ്‌ എന്ന് പറഞ്ഞാൽ അത് പൂർണ്ണമായും സത്യം അല്ല.

വര്ഷങ്ങളോളമുള്ള മന്ത്രികവിദ്യക്കും, ക്രൂരകർമ്മങ്ങൾക്കുശേഷമാണ് ഒരുകിരാതനെ
ഉരുവാക്കാൻ സാധിക്കുക.ഒരു കിരാതനെ ഉരുക്കഴിക്കാൻ തീരുമാനിച്ചാൽ ആദ്യം ആരോഗ്യവും
കഴിവുമുള്ള അടിമകളെ അല്ലെങ്കിൽ ബന്ദികളായ യോദ്ധാക്കളെ തിരഞ്ഞു എടുക്കുന്നു.

അതിനുശേഷം അവരെ അതി ക്രൂരമായി മർദിക്കുകയും വേദനിപ്പിക്കുകയും ചെയ്തു അവരെ അതി
കോപാകുലരും ഭ്രാന്തൻ മാരുമക്കുന്നു.അതിന് ശേഷം അവരുടെ ശരീരം കമ്പികൾ പഴുപ്പിച്ചു
കുത്തി നോവിക്കും. വർഷങ്ങളോളമുള്ള പീഡനം അവരിൽ കൊടിപ്പകയും ദേഷ്യവും നിറക്കുമ്പോൾ
അവരെ. ഇരുമ്പ് കൊണ്ടുള്ള കുഴലിൽ അടച്ചു കുഴലിനേ ചുടക്കുന്നു. ഈ സമയത്തു അവർക്ക്
വെള്ളമില്ലാതെ മറ്റൊന്നും കൊടുക്കാറില്ല.അതിയായ വിശപ്പും ചൂടും കാരണം അവരുടെ
ശരീരത്തിന്റ തടി കുറയുകയും ശരീരം കരി പോലെ കറുക്കുകയും, ചുടിൽനിന്നു രക്ഷപെടാൻ
പൊക്കം കൂടുകയും ചെയ്യും ഇങ്ങനെ യുള്ളവർക്ക് പാതി മരണം സംഭവിക്കുമ്പോൾ അവരെ അതി
ഘോരമായ മാത്രികവിധിക്കു പത്രമാക്കുന്നു.

അവരെ മന്ത്രത്തട്ടിൽ കൊണ്ടുവന്നു കഴുത്തിൽ കണ്ടബന്ധ(യോഗയിൽ കണ്ഠ ബന്ധം ചെയുന്ന
ഭാഗത്ത്‌ ) നാടിയിൽ തുളയുണ്ടാക്കി മാന്ത്രിക വിദ്യയിലൂടെ വന്യ മൃഗങ്ങളെക്കൊന്നു
അവയുടെ പ്രാണനെ ഈ ശരീരത്തിൽ പ്രവേശിപ്പിക്കും.

അതിനുശേഷം അവർക്ക് ജീവികളുടെ ശവശരീരം ഭക്ഷിക്കാൻ കൊടുക്കുന്നു. ശരീരത്തിൽ വീണ്ടും
പൂർണജീവൻ വെക്കുമ്പോൾ വന്യ മൃഗത്തിന്റെ കരുത്തും മനസ്സും കോടിപകയും ദേഷ്യവും ഉള്ള
പിശാശ്ക്കളെകക്കാൾ ഭീകരൻ മാരായ കിരാതൻ മാർ പിറക്കുന്നു.

മാന്ത്രികതയാൽ പിറന്നതിനാൽ അവരെ പ്രത്യേക മന്ത്രങ്ങൾ കൊണ്ട് യജമാനന്
നിയന്ത്രിക്കാനും കഴിയും.

*******************************************

അതേ സമയം……..

അഞ്ചു നാഴിക വടക്കു (ഉദ്ദേശം രണ്ടുമണിക്കൂർ )ദൂരെ യുവാവ് വളരെ വ്യക്തമായ
തയ്യറെടുപ്പിലൂടെ കൽത്തറയിലേക്ക് നടക്കുന്നു. ഭികരർക്ക് തന്നെ കാണാൻ കഴിയില്ലെന്നും
അവർക്ക് അതിശക്തമായ ശ്രവണശക്തിയും,ഗന്ധം തിരിച്ചറിയാനുള്ള കഴിവും ഉണ്ടെന്ന് അവന്
നേരത്തെ മനസ്സിലായിരുന്നു.

ഒരു പക്ഷെ അവർ തന്നെ കാണാത്തിന് കാരണം തന്റെ കയ്യിലെ എല്സയിരിക്കാം എന്നവൻ ഊഹിച്ചു.
ഇത്തവണ അവൻ നീങ്ങിയത് ഭീകരരുടെ പിറകിലേക്കാണ്.

ഭീകരർ അല്ല…..

കിരാതന്മാർ…..

ആർത്തിയോടെ മൃഗത്തെ തിന്നുന്നതിനാൽ അവന് വളരെ ബുദ്ധിമുട്ട് ഇല്ലാതെ അവർക്ക്
പുന്നിലെത്താനായി .അത് മാത്രമല്ല അവന്റെ ശരീരത്തിൽ കുതിരച്ചാണകം തേച്ചതിനാൽ
കിരാതന്മാർ ആ മണം ശ്രദ്ധിച്ചില്ല എന്ന് വേണം കരുതാൻ.

ഞൊടിയിടയിൽ കുതിരചാണകം പുരട്ടിയ തുണി അഴിച്ചു മൂത്രത്തിൽ കുതിർന്ന അമ്പ്, തീറ്റ
തിന്നുന്ന വലിയ ഒരു പന്നിക്കു ഉന്നം വചെയ്തു തൊടുത്തു. അസ്ത്രം പതിച്ച പന്നി
കരഞ്ഞുകൊണ്ട് ചീറി പാഞ്ഞു.

മനുഷ്യഗന്ധം അതിവേഗത്തിൽ പാഞ്ഞുപോയതിനാൽ അത് ഒരു മനുഷ്യൻ ആയിരിക്കും എന്ന് കരുതി
കിരാതൻമാർ എഴുനേറ്റു അതിവേഗം പന്നിയുടെ പിന്നാലെ കുതിച്ചു.

നേതാവായ കിരാതൻ പെട്ടന്ന് നിന്ന് രണ്ടാമത്തെ കിരാതനോടെന്തോ അലറിയ ശേഷം പന്നിയുടെ
പിന്നാലെ ഓടി. രണ്ടാമത്തെ കിരാതൻ തിരിഞ്ഞു യുവതിയുടെ അടുത്തേക്ക് വന്ന് നാക്കു
നീട്ടി അവളെ നക്കി.

അവൾ വേദനയിൽ കരഞ്ഞു പുളഞ്ഞു.

പെട്ടെന്ന് ഒരു വാൾ മൂളുന്ന ശബ്ദം പിന്നെ അത് ആ കിരാതന്റെ നെഞ്ചിൻ കൂട്ടിലേക്ക്
കുത്തിയിറങ്ങി. തീരെ പ്രതീക്ഷിക്കാത്ത ആക്രമണത്തിൽ ആ കൂറ്റൻ തെറിച്ചു കൽത്തറയിൽ
വീണു…..

വാളിൽ രക്തത്തിനു പകരം കറുത്ത കറ മാത്രം.

യുവാവ് പാമ്പിനെ തോണ്ടുന്ന പൂച്ചയെപ്പോലെ അനങ്ങാതെ നിന്നു……

താഴെ വീണ കിരാതൻ പാമ്പിനെ പോലെ ചിറ്റികൊണ്ടു അഭ്യാസിയെപോലെ ചാടിഉയർന്നു നിന്നു. ഒരു
നിമിഷം കിരാതന് എന്താണ് സംഭവിച്ചത് എന്ന് മനസിലായില്ല.

അവൻ യുവതി കൽത്തൂണിൽ തന്നെ ഉണ്ടോ എന്ന് ഉറപ്പ് വരുത്തി.തിരിഞ്ഞപ്പോൾ യുവാവ് ചാടി
ഉയർന്നു കിരാതന്റെ കഴുത്തിനുനേരേ അഞ്ഞു വീശി,വാളിന്റെ മൂളൽ അത് മതിയായിരുന്നു
കിരാതന്.തന്റെ നീണ്ടു മെലിഞ്ഞു വികൃതമായ ഇടതു കൈകൊണ്ട് വാൾ തടുത്തു.

വാൾ ഒരു പാറയിൽ തട്ടിയത് പോലെ വാൾ കയ്യിൽ തട്ടി തെറിച്ചു.പക്ഷെ ഇതു
പ്രതീക്ഷിച്ചപോലെ യുവാവ് മലക്കം മറിഞ്ഞു മാർജാര പദത്തോടെ നിലത്തു നിന്നു.

പിന്നീട് അവിടെ നടന്നത് കിരാതന്റെ അഭ്യാസപ്രകടനം ആയിരുന്നു.മലക്കം മറിഞ്ഞു അതിവേഗം
ഇടത്തേക്കും വലത്തേക്കും വാൾ വീശി ചാടി എഴുനേറ്റു ഉയർന്നു പൊങ്ങി ഒരു കല്ലിനു
മുകളിൽ നിന്നു,യുവാന്റെ മണം പിടിച്ചു.

കുതിര ചാണകത്തിന്റെ മണം തന്റെ എതിരാളിയുടേതെന്ന് കിരാതന് മനസിലായിരിക്കുന്നു.

തന്റെ വലിയ വാളുമായി ചാടി യുവാവിന് നേരേ പത്തിൽ കൂടുതൽ പ്രാവശ്യം ഒരുനിഴത്തിൽ
കുത്തി.യുവാവ് അതെല്ലാം തന്നെ ഒഴിഞ്ഞുമാറി. അതിനുശേഷം അവൻ ചാടിയും മറിഞ്ഞും വാൾ
വീശി.

കിരാതൻ തടയും എന്ന് അറിയാവുന്നതുകൊണ്ട് ആക്രമണത്തിന് ശക്തികുറവും കിരാതൻ
തടഞ്ഞതിനുശേഷം ഉള്ള പിൻവലിച്ചിലിൽ ശക്തികുട്ടി കിരാതന്റെ കാൽ വിരലുകൾ കൈ വിരലുകൾ
പേശികൾ എന്നിവയെ ആക്രമിച്ചു.

എന്ത് സംഭവിക്കുന്നു എന്ന് കിരാതന് മനസിലായില്ല. അവന്റെ കോപം ഇരട്ടിച്ചു.അത്
തന്നെയായിരുന്നു യുവാവ് ഇച്ഛിച്ചതും.കോപം കൂടിയാൽ ഈ ഭീകരന്റെ ചിന്താശക്തി
കുറയുമെന്നും അപ്പോൾ തനിക്ക് അവസരം കിട്ടുമെന്നും മനസിൽക്കണ്ടു യുവാവ് കിരാതന്റെ
പിന്നലെ ചുറ്റി ആക്രമണം അഴിച്ചുവിട്ടു.

തക്കത്തിന് താഴെ കുത്തിയിരുന്ന് യുവാവ് കിരാതന്റെ കാലിലെ തള്ളവിരൽ വെട്ടിമുറിച്ചു
അതിവേഗത്തിൽ കാലിനടിയിലൂടെ പിന്നിലെത്തി. മുറിഞ്ഞുവീണ കിരാതന്റെ വിരൽ
പാമ്പിനെപ്പോലെ പുളഞ്ഞു.

കിരാതൻ തന്റെ എതിരാളിയെ കുറിച്ച് ഇപ്പോൾ മനസിലാക്കി തുടങ്ങി ബുദ്ധിമാനായ എതിരാളി.

“ബുദ്ധിക്കുതുല്യം ബുദ്ധിമാത്രം”.

കിരാതനിലെ അർദ്ധ മനുഷ്യൻ ഉണർന്നു. അവൻ ഒരുനിമിഷം നിന്നു യുവാവിന്റെ നീക്കം
മനസിലാക്കി തന്റെ വാൾ ഇടത്തേക്ക് ഉയർത്തി വട്ടം ചുറ്റി വലത്തേക്ക് വീശി.അത്
യുവാവിന്റെ കഴുത്തിൽ കൃത്യമായി പതിച്ചു.

യുവാവ് ആ ശക്തമായ വെട്ടിൽ തെറിച്ചുവീണു,ഭാഗ്യത്തിന് താൻ കഴുത്തിൽ ചുറ്റിയ ലോക
കവചത്തിലായതുകൊണ്ടു അവൻ ആ ആക്രമണത്തിൽ നിന്നും രക്ഷപെട്ടെങ്കിലം.കിരാതൻ ചാടി അവന്റെ
അടുത്തെത്തി വാൾ അഞ്ഞു അവന്റെ ശരീരത്തിലേക്ക് കുത്തി.

പെട്ടെന്ന് യുവാവ് വെട്ടു വാൾ കൊണ്ട് തടഞ്ഞു കിരാതന്റെ വൃഷ്ണത്തിൽ അഞ്ഞു
കുത്തി.ഒരലർച്ചയോടെ കിരാതൻ മുകളീലേക്ക് ചാടിപ്പോയി.ഈ തക്കത്തിന് അടുത്തുള്ള
മരത്തിനു യുവാവ് പലവട്ടം വെട്ടി.

കിരാതൻ തന്റെ കിരാതജീവിതത്തിൽ ആദ്ആയി വേദന അറിഞ്ഞു.

കിരാതൻ കോപത്താൽ വിറച്ചു അവൻ യുവാവിനെ ഓടിച്ചിട്ട്‌ വെട്ടാൻ ശ്രമിച്ചു.ഒടുവിൽ
കിരാതന്റെ തൊഴിയിൽ യുവാവ് തെറിച്ചു വീണു.ഈ തക്കത്തിന് വാൾ ഓങ്ങി കിരാതൻ
അവനുമേലേക്ക് ചാടി.ഒരു നിമിഷം ത്തിൽ തന്റെ അടുത്തുനിന്ന് അപ്പോഴും പണ്ടവും
കുടല്ത്തിന്നുന്ന പന്നിയുടെ തേറ്റ യിൽപിടുച്ചു താഴെ ഇടിച്ചു പന്നി അവനെയും വലിച്ചു
കൊണ്ടോടി.

അവന്റെ മേലാസകലം മൃഗത്തിന്റ ചോര. അത് നന്നായി കിരാതന് യുവാവിനെ തിരിച്ചറിയാൻ
പറ്റാതായി.

ഈ തക്കത്തിന് പലപ്രാവശ്യം യുവാവ് നേരത്തെ വെട്ടിയ മരം വീണ്ടും വീണ്ടും വെട്ടി.

അതിനുശേഷം ഒരു കൽ തുണി നന് മുന്നിൽ വന്ന് കിരാതനെ വെല്ലു വിളിച്ചു .
ഇത് കിരാതനെ തെല്ലൊന്നു ചൊടിപ്പിച്ചു അവൻ അസ്ത്രവേഗത്തിൽ പലപ്രാവശ്യം യുവാവിനെ
വെട്ടി. അതിവിധക്തമായി യുവാവ് ഒഴിഞ്ഞു മാറി.

ഇത്തവണ യുവാവ് കിരാതനെ അക്രമിച്ചില്ല പകരം തന്റെ അരയിലെ വള്ളി മരത്തിലെറിഞ്ഞ
ഉടക്കി. തക്കം പാർത്തിരുന്നു കൃത്യമായി അകലം പാലിച്ചു.
കിരാതൻ കൽത്തറയ്യിലേ ചെറിയ വിടവിൽ കാൽവച്ചപ്പോൾ യുവാവ് ശരവേഗത്തിൽ പാഞ്ഞു.
ഞെരിഞ്ഞമർന്നു ആശ്വത്തെ പോലെ മുകളിലേക്ക് വളഞ്ഞു തന്റെ കയ്യിലെ വാൾ സർവ്വ
ശക്തിയുമെടുത്തു കിരാതന്റെ കാൽ പാതത്തിലൂടെ കല്ലിന്റെ വിടവിലൂടെ പിടിവരെ
കുത്തിയിറക്കി.

കിരാതൻ കാലനക്കാവാതെ അലറി.യുവാവ് തന്റെ കയർ അഞ്ഞു വലിച്ചു മരം അനങ്ങിയില്ല. അവൻ
തന്റെ ഇടത് കാൽ വളച്ചു വലതുകാലിൽ ഊന്നി കയർ തോളിലൂടെ ഇട്ട് വലിച്ചു. ഒടുവിൽ മരം
ഓടിഞ്ഞു വലിയ കൽത്തൂണിലേക്കും കൽത്തൂണു കിരാതന്റെ മേലേക്കും പതിച്ചു.കിരാതന്റെ
ശരീരഭാഗങ്ങൾ കല്ലുപോലെ പൊട്ടി കഷണങ്ങളായി.

ഇതെല്ലാം കണ്ടു യുവതി അതിശയിച്ചുപോയി.എന്ത് ധൈര്യം ആണ്‌ ആ യുവാവിന്.തന്നക്കാൾ
അഞ്ചാറു ഇരട്ടിയുള്ള ഭീകരനെ ലാഘവത്തോടെ യമപുരിക്ക് അയച്ചിരിക്കുന്നു.

യുവാവ് കഷ്ണങ്ങളായിക്കിടക്കുന്ന തന്റെ എതിരാളിയെ വണങ്ങി രാജപുത്രനെപ്പോലെ.

“എല്ലാ എതിരാളിയും ദയയും അംഗീകാരവും അർഹിക്കുന്നു”.

തനിക്ക് അധികസമയം കളയാൻ ഇല്ല എന്ന് അറിയാവുന്ന യുവാവ് ഉടനെ തനന്റെ കയർ അഴിച്ചു
അരയിൽ കെട്ടി,വാളെടുത്തു ഉറയിൽ ഇട്ടു യുവതിയുടെ അടുത്തേക്ക് നീങ്ങി. ശബ്ദം
ഉണ്ടാകരുതെന്ന് ആംഗ്യം കാണിച്ചു അവവളുടെ കെട്ടഴിച്ചു.കുറച്ചുദൂരെ കുതിരയുണ്ടെന്നും
വേഗതന്നെ വസിഷ്ഠനക്ഷത്രത്തെ നോക്കി യാത്ര ചെയ്യാനും പറഞ്ഞു.

അവൾ അയ്യാളെ നിസ്സഹായത്തോടെ നോക്കി അയാൾ പറഞ്ഞ ഇടത്തേക്ക് നടന്നു ഒന്നും
സംസാരിക്കാതെ. ഉടനെ തന്നെ യുവാവ് അവിടെയെല്ലാം പരിശോധിച്ചു. മന്ത്ര കളം അയാൾ ഉടനെ
തന്നെ താറുമാറാക്കി.കരുതി വെച്ച എണ്ണയും നെയ്യും താഴെ ഒഴുക്കി പിന്നെ ചത്തു കിടന്ന
മൃഗത്തിന്റ അവശിഷ്ടങ്ങൾ അവിടെ ഇട്ട് അശുദ്ധമാക്കി.

അതിനുശേഷം കിരാതന്റെ വാൾ കയ്യിലെടുത്തു. അത് വളരെ ഭാരക്കുറഞ്ഞ ശക്തമായ ലോഹത്തിൽ
ഉണ്ടാക്കിയതായിരുന്നു.അവൻ അത് അവിടത്തന്നെ ഇട്ടു.
അപ്പോഴേക്കും രണ്ടാമത്തെ കിരാതൻ അവിടെ പാഞ്ഞെത്തി. തങ്ങൾ കബളിക്കപെട്ടത് അവൻ
മനസിലാക്കി കയ്യിൽ കുർത്ത അമ്പുമുണ്ട്. ആദ്യം തന്നെ അവൻ യുവതിയയാണ് നോക്ക്കിയത്
അവളെക്കാണാതെ തിരിഞ്ഞ കിരാതൻ തന്റെ കൂട്ടുകാരന്റെ കിടപ്പുകണ്ട് അന്ധാളിച്ചു വാൾ
ചുഴറ്റി.

കിരാതൻ ഒന്നിൽ കൂടുതൽ പ്രതിയോഗി കളിയാണ് പ്രധീക്ഷിച്ചതു. ഈ തക്കത്തിന് യുവാവ്
പിന്നിൽ നിന്നും ആഞ്ഞുവെട്ടി ഇത് കിരാതന്റെ നട്ടെല്ലിൽ കൊണ്ടു അവൻ ഒന്ന് പുളഞ്ഞു.

പിന്നെ ഒരു ഘോര സംഘട്ടനമായിരുന്നു അവിടെ നടന്നത്. കിരാതൻ യുവാവിനെ നിലത്തു നിർത്തതെ
പ്രഹരിച്ചുകൊണ്ടേ ഇരുന്നു. ഒടുവിൽ യുവാവ് കാൽത്തട്ടി താഴെ വീണു.

കിരാതന്റ വാൾ അവന്റെ തലയെ ലക്ഷ്യമാക്കി പാഞ്ഞു വന്നു.ഒരു നിമിഷം യുവാവ്
കണ്ണടച്ചുവോ.പെട്ടെന്ന് ആദ്യത്തെ കിരാതന്റെ വാൾ കിരാതന്റെ കൈപ്പത്തി മുറിച്ചു.
ഒരുനിമിഷത്തിൽ യുവാവ് അവിടെ നിന്നും തെന്നിമാറി .

നോക്കുമ്പോൾ തൻ രക്ഷിച്ച യുവതിയെ കിരാതൻ കഴുത്തിൽ ഇടതു കൈ കൊണ്ട് കുത്തി
പിടിച്ചിരിക്കുന്നു. കൈപ്പത്തി ഇല്ലാത്ത ഇടതുകൈ അവളെ കുത്താനെന്ന പോലെ .യുവാവ്
കിരാതന്റെ കൈ വാളോടെ എടുത്തു തുരെ എറിഞ്ഞു .

അതിനുള്ളിൽ കിരാതന്റെ മുറിഞ്ഞ കൈപ്പത്തി വീണ്ടും വളർന്നുവന്നു അത് ശരിക്കും
യുവാവിനെ അമ്പരിപ്പിച്ചു . ഇത് അവൻ പ്രതീക്ഷിച്ചില്ല . അവൻ കിരാതനെ പിന്നിൽ നിന്നും
ആക്രമിച്ചു .

കിരാതൻ യുവതിയെ തറയിൽ ഇട്ടു മണം പിടിച്ചു യുവാവിന് നേരെ തിരിഞ്ഞു. പിന്നെ കിരാതൻ
തന്റെ കൈകൊണ്ടു യുവിനെ തല്ലാനും തൊഴിക്കാനും ശ്രമിച്ചു .

ഇതിനിടയിൽ കിരാതന്റെ നീണ്ട വിരൽ യുവാവിന്റെ ഏലസ്സിൽ കുടുങ്ങി അതുമുറിഞ്ഞു താഴെ
വീണു. ഇപ്പോൾ കിരാതാണ് യുവാവിനെ കാണാം, കിരാതൻ അലറിച്ചിരിച്ചു അവൻ യുവാവിനെ
കുറിവെച്ചടിക്കാൻ തുടങ്ങി .

യുവാവിന് ഓടുകയല്ലാതെ രക്ഷ ഇല്ലാതായി . അവൻ ഓടുമ്പോൾ എലാസെടുത്തു കേട്ട് എന്ന്
യുവതിയോട് വിളിച്ചു പറഞ്ഞു കാട്ടിലേക്ക് ഓടി മറഞ്ഞു.

യുവാവ് ഇത് പ്രതീക്ഷിച്ചതുപോലെ തോന്നി അവൻ അതിവേഗ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേട്ട
ദിശയിലേക്കാണ് ഓടിയത് . കിരാതൻ പിന്നാലെ . കിരാതൻ ശക്തനാണ് അവന്റെകാഴ്ച്ച ശക്തി
കൂടുതലാണ് പക്ഷേ യുവാവ് അവന്റെ മെയ്വഴക്കം അതാണ് അവനിസഹായിക്കുന്നത്.അവൻ കുനിഞ്ഞു
കാട്ടിലൂടെ ഓടുന്നു പക്ഷേ കിരാതൻ മരങ്ങളിലും കമ്പിലും ഇ ടിക്കുന്നുണ്ട്. യുവാവ്
പലവട്ടം താഴെ വീണെങ്കിലും ചാടി എഴുനേറ്റു ഓടുന്നു.

ഇത് കണ്ടു കിരാതൻ വിചാരിച്ചത് അവൻ ഓടി രക്ഷപെടുവാൻ ശ്രമിക്കുന്നു എന്നാണ്.ഇപ്പോൾ
യുവാവ് കാടിന്റെ വെളിപ്രതേശത്തു എത്തി അവൻ പിന്നയും ഓടി മധ്യ ഭാഗത്തു നിന്നു.ദൂരെ
നിന്നും കിരാതൻ പാഞ്ഞുവരുന്നു. അവൻ അവിടെ തന്നെ നിന്നു കിരാതൻ ഇരുപത് വരേ ഉള്ളപ്പോൾ
അവൻ അഞ്ഞു ശ്വാസം വലിച്ചു വീണ്ടും ഓടി,കിരാതൻ വേഗം കുട്ടി പാഞ്ഞു വരുന്നു.കിരാതൻ
അവനെ പിടിക്കാൻ കൈ നീട്ടുന്നു.യുവാവ് സാരവിവശക്തിയും എടുത്ത് ഓടുകയാണ് കിരാതൻ
തൊട്ടുപിന്നാലെ.

അവന്റെ അരയിലെ കയർ അഴിഞ്ഞു വീണു. കിരാതൻ അവനെ പിടിക്കാൻ ആഞ്ഞപ്പോഴേക്കും അവൻ
വെള്ളച്ചാട്ടത്തിലേക്ക് എടുത്ത് ചാടി പിന്നാലെ കിരാതനും.

***********************************

ഇതേ സമയം……

ദേഹശുദ്ധി വരുതാനായി വന്ന കറുത്തു തടിച്ച ഉണ്ടക്കണ്ണനായ കണ്ണിനു ചുറ്റും കറുപ്പുള്ള
വികൃതൻ വെള്ളത്തിൽ മൂന്നുതവണ മുങ്ങി എഴുനേറ്റു.അപ്പോഴാണ് ഒരു അലർച്ച കേട്ടത്
വീണ്ടും മുന്ന് പ്രാവശ്യം മുങ്ങി ഉയർന്നു അയാൾ തിടുക്കത്തിൽ കരയിലേക്ക് കയറി..
ഇറാനായി നനഞ്ഞ പട്ടുടുത്തു കാട്ടിലേക്ക് കയറി …..

***************************************

വെള്ളച്ചാട്ടത്തിലേക്കേ ചാടിയ യുവാവ് ഉദ്ദേശം ഇരുപത് അടി താഴെക്കു വീണപ്പോഴേകക്കും
തന്റെ അരയിലെ കയർ മുറുകി ആടി പിന്നാലെ ചാടിയ കിരാതന് നേരേ വാൾ നീട്ടി. താഴേക്കു
ചാടിയ കിരാതൻ ഇത് ഒട്ടും പ്രതിക്ഷിച്ചില്ല. യുവാവിന്റെ വാൾ കിരാതന്റെ വയാറുമുതൽ
മേലോട്ട് വാരി എല്ലുവരെ കീറി.കിരാതൻ ഒരു അഞ്ഞുറു വരെയെങ്കിലും ആഴമുള്ള
വെള്ളച്ചാട്ടത്തിലേക്ക് പതിച്ചു.

താഴെ കല്ലാണോ വെള്ളമാണോ എന്ന്‌ ഇരുട്ടിൽ കാണാൻ പാടില്ലായിരുന്നു. യുവാവ് തന്റെ
കയറിൽ പിടിച്ചു കയറി.സാദാരണ പോലെ തന്റെ എതിരാളിക്കായി വണങ്ങി കാട്ടിലൂടെ കാൽത്തറ
അക്ഷയമാക്കി ധൃതിയിൽ നടന്നു…… അല്ല…… ഓടി……

യുവാവ് അവിടെ ഓടി എത്തി,യുവതി അവിടെ ഉണ്ടാകും എന്ന് അവനറിയുമായിരുന്നു.ഇല്ലെങ്കിൽ
തന്നെ രക്ഷിക്കാൻ അവൾ ശ്രമിക്കില്ല എന്നുള്ളത് തന്നെ യാണ് കാരണം.

അതേ…… അവൾ അവിടെ ഉണ്ടായിരുന്നു.ഒന്നും മിണ്ടാതെ വിദൂരതയിലേക്ക് നോക്കി
നിൽക്കുന്നു……. വേഗതന്നെ യുവാവ് അവളോട്‌ കുതിരയുടെ അടുത്തേക്ക് പോകാൻ പറഞ്ഞു.

വീണ്ടും നേരത്തെ അശുദ്ധമാക്കിയ കളത്തിൽ പോയി മൂത്രവിസര്ജിച്ചു. ഇനി ദുര്ദേവതകളെയും
അവിടെനിന്നും പൂജിക്കണമെങ്കിൽ ശുദ്ധി കലശം ആവസ്യമാണല്ലോ എന്നുറപ്പുവരുത്തി
കുതിരയുടെ അടുത്തേക്ക് പോയി.

അവൾ കൈയ്യിലെ ഏലസ് അവന് കൊടുത്തു.അതുവാങ്ങി അവൻ അല്പം മെല്ലെ കയ്യിൽ കെട്ടി കുതിര
പുറത്തു കയറി. അവളെ തന്റെ മുൻപിൽ ഇരുത്തി തന്റെ ഏലസ് അഴിച്ചു അവളുടെ കയ്യും തന്റെ
കയ്യും ചേർത്തുകെട്ടി.അതിന് ശേഷം അതിവേഗം കുതിരയെ വസിഷ്ഠനക്ഷത്രത്തിന്റെ
ദിക്കിലേക്ക് പായിച്ചു.

**********************************************

കൽ തറയിൽ എത്തിയ കറുത്തുരുണ്ട കുടവയറുള്ള ഉണ്ടക്കണ്ണൻ,

അയാളുടെ കണ്ണിനു ചുറ്റും കറുത്ത പാട്. തറയിൽ കണ്ട കാഴ്ച്ച അയ്യാളെ ഞെട്ടിച്ചു തെന്റ
കിരാതൻ മാരിലൊരാൾ തവിടു പൊടിയായി കിടക്കുന്നു.രണ്ടാമനെ കാണാനില്ല യുഅവതിയെയും.
ഒരുപക്ഷെ രണ്ടാമത്തെ കിരാതൻ അവളെക്കൊണ്ട് കടന്നിരിക്കുമോ. അയാൾ കണ്ണടച്ച്
രുദ്രാക്ഷത്തിൽ പിടിച്ചു തന്റെ കിരാഥാനെ വിളിച്ചു.

വ്യാഘ്ര കിരാത………

പക്ഷെ അയാൾക്ക്‌ മറുപടി കിട്ടിയില്ലഅതിനർത്ഥം അവൻ മരിച്ചിരിക്കും ഇല്ലെങ്കിൽ
ബോധരഹിതനായിരിക്കാം.

പെട്ടന്ന് തന്നെ പൂജാ കാലത്തിലേക്ക് പോയ അയ്യാൾ കോപത്താൽ വിറച്ചു.തന്റെ കളവും
അലങ്കോല പെടുത്തിയിരുന്നു. ദുര്ദേവതയെ അത്യാവശ്യതിനുവിളിക്കാൻ കളം ആവശ്യമില്ല.
തന്റെ രുദ്രക്ഷത്തിൽ പിടിച്ചു ദുര്ദേവത മാരെ വിളിച്ചു.

പക്ഷെ തന്റെ പ്രാർത്ഥന അത് തന്നെ താണ്ടി പോകുന്നില്ല.അപ്പോഴാണ് അയാൾ ആ കര്യം
മനസിലാക്കുന്നത്.താൻ കുളിച്ച വെള്ളത്തിൽ കിരാതരക്തം കലർന്നിരിക്കണം.

കിരാത രക്തത്താൽ അശുദ്ധി ആയാൽ മുന്ന് ദിവസത്തേക്ക് ദുർദേവഥാകളെ പ്പോലും തനിക്കു
ആവാഹിക്കാനാവില്ല.

അയ്യാൾ കോപത്താൽ അലറി…

പിന്നെ അട്ടഹസിച്ചു……

നീ രക്ഷപെട്ടു എന്ന്‌ കരുതണ്ട… നിന്നെ തന്നെ…. ഞാൻ…….

ഹാ ഹാ ഹാ ഹാ ഹാ…….

പെട്ടന്ന് മറ്റൊരു പൊട്ടിച്ചിരി… രാജകിയമായ പൊട്ടിച്ചിരി…. . നമ്മുടെ പരദേവതയുള്ള
കാലം നിനക്കതാവില്ല….. ഹാ ഹാ ഹാ ഹാ ഹാ…….

പടുകിഴവ…… ചിരിക്കേണ്ട… വിജയം എനിക്കുള്ളതാണ്…. അവസാനത്തെ ചിരി എന്റേതായിരിക്കും
ഒന്നോർക്കുക

“മഹാഭാരതത്തിൽ ധർമ്മം ജയിച്ചത് പാണ്ഡവർ മരിച്ചപ്പോളാണ്, ധർമം കാക്കാൻ വന്ന
ബാര്ബരിഹനൊ സുദര്ശനത്താൽ മരണം ഏറ്റെടുത്തു”

… ഹാ ഹാ ഹാ ഹാ ഹാ… . .

പിന്നെ അവിടെ ഇരുട്ട് നിറഞ്ഞു……..