വില്ലൻ – Part 2

വില്ലന്റെ ആദ്യഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ടിന് വളരെയധികം നന്ദി…

ഇത് ഒരു കമ്പികഥ അല്ല…അതുകൊണ്ട് തന്നെ സെക്സ് സീൻസ് ആഗ്രഹിച്ചു വായിക്കുന്നവർക്ക്
നിരാശപ്പെടേണ്ടി വരും…ഈ ഭാഗം വായിക്കുന്നതിനുമുമ്പ് എല്ലാവരും വില്ലന്റെ ഒന്നാം
ഭാഗം വായിക്കുക എന്നാലെ കഥ പൂർണമായും മനസ്സിലാകൂ…

പലരുടെയും അഭിപ്രായങ്ങൾ ഞാൻ വായിച്ചിരുന്നു…അതിലൊന്നാണ് കഥയുടെ അടിത്തറ ഇടാഞ്ഞത്…ഈ
കഥ ഒരു മിസ്റ്ററി,സസ്പെൻസ് രൂപത്തിൽ കൊണ്ട് പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്…അതുകൊണ്ട്
തന്നെ കഥ പോകെ പോകെയെ മനസ്സിലാകൂ…പേജുകൾ കൂട്ടാൻ പലരും റിക്വസ്റ്
ചെയ്തിരുന്നു…കൂട്ടാൻ കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെ ആണ് എന്റെ വിശ്വാസം…ഇനി
കഥയിലേക്ക്……

ഇതെല്ലാം കേട്ട് ഷാഹി ആകെ ഞെട്ടിയിരുന്നു…”എന്തിനാ പടച്ചോനേ നീ എന്നെ ഇങ്ങനെ
പരീക്ഷിക്കുന്നെ.ഞാൻ നിന്നോട് എന്ത് തെറ്റാ ചെയ്തത്”…ഷാഹി കരഞ്ഞുതുടങ്ങിയിരുന്നു…
കണ്ണീർ അവളുടെ കണ്ണിൽ നിന്നും വീണുത്തുടങ്ങി…പുറത്തു പോയി റൂം എടുക്കാൻ മാത്രം
അവളുടെ കയ്യിൽ പൈസ ഇല്ലാർന്നു…എന്തും ചെയ്യും എന്ന് അവൾക്ക് ഒരു എത്തുംപിടിയും
ഇല്ലായിരുന്നു…

അവൾ തന്റെ ബാഗ് എല്ലാം എടുത്ത് ഉദ്യാനത്തിന് അടുത്തുള്ള കസേരയിൽ പോയി ഇരുന്നു…
അവളുടെ മനസ്സ് കലുഷിതമായിരുന്നു… അവളുടെ അവസാനത്തെ പ്രതീക്ഷ ആയിരുന്നു ഈ
പഠനം…അതിലൂടെ തന്റെ അമ്മയെയും അനിയനെയും പൊന്നുപോലെ നോക്കണം എന്ന് അവൾ മനസ്സുകൊണ്ട്
കുറെ ആഗ്രഹിച്ചതാണ്…എന്നാൽ ഇപ്പോൾ…മുന്നോട്ട് ഒരു വഴിയും തെളിഞ്ഞു കാണുന്നില്ല…അവൾ
ഒരിക്കലും സൂസൻ പറഞ്ഞപോലെ ഡെവിൽസ് ഗ്യാങിൽ പോയി ചേരാൻ ആഗ്രഹിച്ചിരുന്നില്ല
എന്തെന്നാൽ അബ്ദുവിന്റെ ഷാഹി കൂലിപ്പണിയെടുത്ത് തന്റെ അമ്മയെയും അനിയനെയും
പോറ്റേണ്ടി വന്നാലും മാനം വിറ്റ് ജീവിക്കാൻ താത്പര്യപ്പെടില്ല…അതിലും നല്ലത്
മരണമാണ് അവൾക്ക്…എന്നിരുന്നാലും അവൾ വന്നുചേർന്ന അവസ്ഥയെ ഓർത്തു അവൾ വല്ലാതെ
സങ്കടപ്പെട്ടു…ഓരോന്ന് ചിന്തിക്കുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞ്
ഒഴുകുന്നുണ്ടായിരുന്നു…പ്രകൃതി അവളെ ആശ്വസിപ്പിക്കാൻ ആയി കാറ്റ്
വീശുന്നുണ്ടായിരുന്നു…കാക്കകൾ കരഞ്ഞും പ്രാവുകൾ കുറുകിയും മരങ്ങൾ അതിന്റെ ഇല
പൊഴിച്ചും അവളുടെ സങ്കടത്തിൽ പങ്കുചേർന്നു…

ശാന്ത തന്റെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനുള്ള തത്രപ്പാടിൽ ആയിരുന്നു… കോളേജ്
തുറക്കാത്തത് കൊണ്ട് പണികൾ കുറച്ച് കുറവായിരുന്നു… ഷാഹി താൻ അവളോട് പറഞ്ഞത് സുസനോട്
പറയുമോ എന്ന ഒരു പേടി അവൾക്കില്ലാതിരുന്നില്ല… എന്തെന്നാൽ ആ ചീമപന്നി മതി തന്റെ
ഇവിടുത്തെ ജോലി പോവാൻ…എന്നിരുന്നാലും ഷാഹിയുടെ അവസ്ഥയിൽ അവൾക്ക് സങ്കടം
ഉണ്ടായിരുന്നു… സുസനെ പേടി ഉണ്ടായിരുന്നതുകൊണ്ട് തന്നെ അവൾ സാരി ഉടുക്കുന്നത്
കുറച്ച് സ്പീഡിൽ ആക്കി…ഇന്നു തന്നെ അവളുടെ മുൻപിൽ പെട്ടാൽ ചൂടോടെ എല്ലാം കിട്ടും
അതിലും നല്ലത് നാളെ കിട്ടുന്നതാ…

ശാന്ത സാരി പെട്ടെന്ന് ധരിച്ച് പുറത്തേക്കിറങ്ങി…കോളേജിന്റെ കവാടം ലക്ഷ്യമാക്കി അവൾ
നടന്നു…കുറച്ചു നടന്നു കഴിഞ്ഞപ്പോൾ ആണ് ഉദ്യാനത്തിന്റെ അടുത്ത് ഷാഹി ഇരിക്കുന്നത്
അവളുടെ ശ്രദ്ധയിൽ പെട്ടത്…ശാന്ത അവളുടെ അടുത്തേക്ക് നടന്നു… അടുത്തെത്താനായപ്പോൾ
തന്നെ ശാന്തയ്ക്ക് മനസ്സിലായി ഷാഹി കരയുകയാണെന്ന്…

ശാന്ത ഷാഹിയുടെ അടുത്തേക്ക് ചെന്നു…

എന്താ മോളെ ഇവിടെ ഇരുക്കുന്നെ…ശാന്ത ചോദിച്ചു…

ശബ്ദം കേട്ട് ഷാഹി തുറിച്ചുനോക്കി…ശാന്തയെ കണ്ടതും അവൾ അവളുടെ കണ്ണുനീർ തുടച്ചിട്ട്
“ഞാൻ എന്താ ചെയ്യുക ചേച്ചി” എന്ന് ചോദിച്ചു…

ശാന്ത: മോൾക്ക് പുറത്തെവിടെയെങ്കിലും റൂം എടുത്തൂടെ..?

ഷാഹി: അതിനുമാത്രം പൈസയൊന്നും എന്റെ കയ്യിൽ ഇല്ല ചേച്ചി…

ശാന്ത:മോളുടെ ഉപ്പ എന്ത് ചെയ്യുന്നു..?

ഷാഹി: എനിക്ക് ഉപ്പയില്ല… മരിച്ചുപോയി… അമ്മയും അനിയനും മാത്രമേ ഒള്ളു…

ശാന്ത: ഞാൻ എന്താ ചെയ്യുക മോളെ…എന്റെ വീട്ടിൽ നിനക്കും കൂടി പായ വിരിക്കാൻ ഉള്ള
സ്ഥലം ഇല്ല മോളെ..ഞാൻ നിസ്സഹായയാണ്…

ഷാഹി:ചേച്ചി പൊയ്ക്കോളൂ… എന്തായാലും എന്നെ വലിയ ഒരു ആപത്തിൽ നിന്ന് എന്നെ
രക്ഷിച്ചില്ലേ…അതിനുതന്നെ ഞാൻ എങ്ങനെയാ നന്ദി പറയേണ്ടത് എന്ന്
എനിക്കറിയില്ല…വളരെയധികം നന്ദിയുണ്ട്..

ഷാഹി കൈകൂപ്പിക്കൊണ്ട് ശാന്തയോട് പറഞ്ഞു…

ശാന്ത അവിടെ നിന്ന് നടന്നു…കുറച്ചു ദൂരം നടന്നതിനുശേഷം ശാന്ത തിരിച്ച് ഷാഹിയുടെ
അടുത്തേക്ക് നടന്നു…

ശാന്ത തിരിച്ചു വരുന്നതുകണ്ട് “എന്തുപറ്റി ചേച്ചി..?” എന്ന് ശാന്തയോട് ഷാഹി
ചോദിച്ചു.

ശാന്ത: മോൾ ഇവിടെ വാ.. നമുക്കൊരാളെ അടുത്തേക്ക് പോകാം..

ഷാഹി:ആരെ അടുത്തേക്കാ ചേച്ചി..

ശാന്ത:മോൾ വാ

എന്ന് പറഞ്ഞ് മുൻപിൽ നടന്നു…

ഷാഹി തന്റെ ബാഗുകൾ എല്ലാം എടുത്ത് ശാന്തയുടെ പിന്നാലെ നടന്നു… ശാന്ത പോയത്
കോളേജിന്റെ ഗേറ്റ്കീപ്പർ ചന്ദ്രേട്ടന്റെ അടുത്തേക്ക് ആയിരുന്നു…

അമ്പതുവയസ്സുകഴിഞ്ഞു മുടികളിൽ ചെറുതായി നര കേറിയ സാധുവായ ഒരാൾ ആയിരുന്നു ചന്ദ്രൻ…
പഴയ ചുമട്ടുതൊഴിലാളി ആയിരുന്നു ചന്ദ്രൻ…അതുകൊണ്ട് തന്നെ ശരീരം ഇപ്പോളും
ഫിറ്റായിരുന്നു…ശാന്തയും ഷാഹി നടന്ന് കോളേജിന്റെ കവാടത്തിനുമുന്നിൽ എത്തി… ശാന്ത
ഷാഹിയോട് അവിടെ നിക്കാൻ പറഞ്ഞിട്ട് ചന്ദ്രേട്ടന്റെ അടുത്ത് ചെന്ന് ഷാഹിയുടെ അവസ്ഥ
പറഞ്ഞുകൊടുത്തു…

ചന്ദ്രൻ: അതിന് ഞാൻ എന്താ മോളെ ചെയ്യുക… അവളോട് ഉള്ള ജീവനുംകൊണ്ട് നാട്ടിലേക്ക്
പോകാൻ പറ…

ശാന്ത: ചന്ദ്രേട്ടൻ വിചാരിച്ചാൽ അവൾക്ക് ഏതേലും ഒരു ചെറിയ റൂം ചുളുവിലക്ക്
ഒപ്പിച്ചു കൊടുക്കാൻ സാധിക്കില്ലേ..?

ചന്ദ്രൻ: അതിന് മോളെ എനിക്കീ ബ്രോക്കർ പരിപാടി ഒന്നും ഇല്ലല്ലോ…എന്റെ കയ്യിൽ
എവിടുന്നാ റൂം

ശാന്ത: ഒന്ന് ആലോചിച്ചുനോക്ക് ചന്ദ്രേട്ടാ…പാവം പെണ്ണ് ആണ്… അവൾക്ക് ഉപ്പയൊന്നും
ഇല്ല… നന്നായി പഠിക്കുന്ന പെണ്ണ് ആണ്… അവൾക്ക് ഇവിടെ മെറിറ്റ് സീറ്റാണ്
കിട്ടിയെക്കുന്നെ… നല്ല ഭാവി ഉള്ള പെണ്ണ് ആണ്.. ഒന്ന് ശ്രമിച്ചു നോക്ക്

ചന്ദ്രൻ: മോൾ പറയുന്നതൊക്കെ എനിക്ക് മനസ്സിലാകും…എനിക്കും അവളെ സഹായിക്കണം
എന്നുണ്ട്…പക്ഷെ ഞാൻ ഈ കാര്യത്തിൽ നിസ്സഹായനാണ്…ആഗ്രഹം ഉണ്ടായിട്ട് മാത്രം
കാര്യമില്ലല്ലോ സഹായിക്കാനുള്ള ആവതുംകൂടി വേണ്ടേ…നീ അവളോട് നാട്ടിലേക്ക് പോകാൻ പറ

ശാന്ത: ശരി ചന്ദ്രേട്ടാ…

ശാന്ത തിരിച്ചു ഷാഹിയുടെ അടുത്തേക്ക് നടന്നു..അവളുടെ അടുത്തെത്തി “അതും നടക്കില്ല
മോളെ…” എന്ന് പറഞ്ഞു…

ഷാഹി: സാരമില്ല ചേച്ചി…എനിക്ക് ഇത്രയേ വിധിച്ചിട്ടുള്ളൂ…

അവർ രണ്ടുപേരും കോളേജിന് പുറത്തേക്ക് നടന്നു…കുറച്ചുനടന്നപ്പോൾ പെട്ടെന്ന് പിന്നിൽ
നിന്ന് ഒരു വിളികേട്ടു..അവർ തിരിഞ്ഞു നോക്കി…അപ്പോൾ ചന്ദ്രേട്ടൻ അവരുടെ അടുത്തേക്ക്
ഓടി വരുന്നുണ്ട്…

ശാന്ത: എന്താ ചന്ദ്രേട്ടാ…

ചന്ദ്രൻ: നിങ്ങൾ അവിടെ നിക്ക്..

എന്നിട്ട് ഷാഹിയെ നോക്കിയിട്ട് ചോദിച്ചു

“നിനക്ക് പാചകം അറിയാമോ..?”

ഷാഹി പെട്ടെന്ന് തലയാട്ടിയിട്ട് “അറിയാം..” എന്ന് മറുപടി പറഞ്ഞു…

ചന്ദ്രേട്ടൻ അപ്പോൾ ശാന്തയെ മാറ്റിനിർത്തിയിട്ട് ശാന്തയോട് “സമർ അവന് ഒരു
പാചകക്കാരിയെ വേണം എന്ന് പറഞ്ഞിരുന്നു”

ശാന്ത: സമറോ…? അതുവേണോ..?

ചന്ദ്രൻ:എന്തെ..?

ശാന്ത:അതല്ലാ… അവൻ ഒറ്റയ്ക്ക് അല്ലെ താമസം…

ചന്ദ്രൻ: അതിനെന്താ…അവൻ ഏതെങ്കിലും ഒരു പെണ്ണിനോട് മോശമായിട്ട് പെരുമാറുന്നത് നീ
കണ്ടിട്ടുണ്ടോ…?

ശാന്ത:ഞാൻ അങ്ങനെ അല്ലാ ഉദ്ദേശിച്ചത് ചന്ദ്രേട്ടാ…അവന് ചുറ്റും എന്തൊക്കെയോ
നിഗൂഢതകൾ ഉള്ളപോലെ തോന്നിയിട്ടുണ്ട്…ബാക്കിയുള്ള സ്റ്റുഡന്റ്സിനെ പോലെ അല്ല
അവൻ…അവന്റെ ബാക്ക്ഗ്രൗണ്ട് മറ്റും…ആ പെണ്ണിന് ആരുമില്ല…

ചന്ദ്രൻ: ഡീ അവൻ കാരണം അവന്റെ ഏതെങ്കിലും കൂട്ടുകാരന് പ്രശ്നം വരുന്നത് നീ
കണ്ടിട്ടുണ്ടോ… അവൻ അവന്റെ കൂടെ ഉള്ള ഒരാളെയും മറ്റുള്ളവർക്ക് ഇട്ടുകൊടുത്തിട്ട്
സ്വന്തം തടി രക്ഷപ്പെടുത്തില്ല… ആ കാര്യത്തിൽ അവനെ എനിക്ക് വിശ്വാസമാണ്… ഇതേ ഇപ്പൊ
ഒരു വഴിയുള്ളൂ…

ശാന്ത: ശരി… ഞാൻ അവളോട് ചോദിച്ചു നോക്കട്ടെ

അവർ രണ്ടുപേരും നടന്ന് ഷാഹിയുടെ അടുത്തെത്തി…

ശാന്ത: മോളെ ഒരു വഴിയുണ്ട്… ഇവിടെ തേർഡ് ഇയറിൽ പഠിക്കുന്ന ഒരു കുട്ടിയുടെ വീട്ടിൽ
ഒരു പാചകക്കാരിയെ വേണം…മോൾക്ക് അത് ചെയ്തുകൊണ്ട് അവിടെ താമസിച്ചുകൂടെ

ഷാഹി: ചേച്ചി അത്….

ശാന്ത: മോൾ പേടിക്കേണ്ട… വേറെയാളുകൾ ഒന്നും ഇല്ല അവനുമാത്രം പാചകം ചെയ്താൽ മതി…അവൻ
മാത്രമേ വീട്ടിലുള്ളു

ഷാഹി:അവൻ എന്ന് പറഞ്ഞാൽ…

ശാന്ത:മോൾ ആ കാര്യത്തിൽ പേടിക്കണ്ട…അവൻ ഒരിക്കലും നിന്റെ മാനത്തിന് വില
പറയില്ല…നിനക്ക് വിശ്വസിക്കാം…ഇതേ ഇപ്പോ വഴിയുള്ളൂ

ഷാഹി ഒന്ന് ആലോചിച്ചതിനുശേഷം ശരി എന്ന് പറഞ്ഞു

ചന്ദ്രൻ: ഉറപ്പിക്കാൻ വരട്ടെ…അവന്റെ സമ്മതം കൂടി വാങ്ങട്ടേ..

അതും പറഞ്ഞു ചന്ദ്രൻ തന്റെ പോക്കറ്റിൽ കയ്യിട്ട് ഫോൺ എടുത്തു…അവനെ വിളിച്ചാൽ
കിട്ടുമോ എന്ന് അറിയില്ല…അവൻ നാട്ടിൽ ഇല്ല ഇപ്പൊ…ഇടയ്ക്ക് അവന് ഒരു മിന്നൽ ഉണ്ട്…ആ
മിന്നലിൽ ദൈവം തമ്പുരാൻ തിരഞ്ഞാൽ പോലും അവനെ തിരഞ്ഞാൽ കിട്ടില്ല… എന്ന് പറഞ്ഞ്
സമറിന്റെ ഫോണിലേക്ക് വിളിച്ചു

“This Subscriber is not reachable”

ചന്ദ്രേട്ടന്റെ ഫോണിൽ നിന്ന് ഒരു സുന്ദരി അവളുടെ കിളിശബ്ദത്തിൽ ചിലച്ചു…നോ രക്ഷ…ഇനി
കുഞ്ഞുട്ടനെ ഒള്ളു ശരണം…

അതാരാ കുഞ്ഞുട്ടൻ..? ശാന്ത ചോദിച്ചു..

ചന്ദ്രൻ:അതോ..അവനാണ് സമറിന്റെ വലംകൈ…അവന്റെ ചങ്ക്…

എന്ന് പറഞ്ഞിട്ട് കുഞ്ഞുട്ടന്റെ ഫോണിലേക്ക് വിളിച്ചു..

ആദ്യം വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്തതല്ലാതെ ആരും എടുത്തില്ല… “ഇവനും അവനെപ്പോലെ ആവാൻ
തുടങ്ങിയോ ദൈവമേ” എന്ന് ചന്ദ്രേട്ടൻ സ്വയം ചോദിച്ചിട്ട് ഒന്നുകൂടെ കുഞ്ഞുട്ടന്റെ
ഫോണിലേക്ക് വിളിച്ചു ലൗഡ്‌സ്‌പീക്കറിൽ ഇട്ടു…

ട്രണീം ട്രണീം ട്രണീം എന്ന ശബ്ദം ആ മൂന്നുപേരുടെ ഇടയിൽ മുഴങ്ങിക്കേട്ടു…ഫോൺ പിന്നേം
റിങ് ചെയ്തുകൊണ്ടിരുന്നു…ഷാഹിയുടെ ഹൃദയം പോലും ആ ശബ്ദത്തിൽ മിടിച്ചുകൊണ്ടിരുന്നു..

ട്രണീം ട്രണീം ട്രണീം

പെട്ടെന്നു ആരോ ഫോൺ എടുത്തു…

“ഹാലോ ചന്ദ്രേട്ടാ…എന്തൊക്കെയുണ്ട് വിശേഷം…കനകച്ചേച്ചി ഇപ്പോളും രാത്രി 10 മണി
കഴിഞ്ഞാൽ നട അടക്കാറുണ്ടോ…?”

കുഞ്ഞുട്ടൻ ആയിരുന്നു അപ്പുറത്ത്…

കനക ചന്ദ്രേട്ടന്റെ ഭാര്യ ആണ്… ചന്ദ്രേട്ടൻ കള്ളുകുടിക്കുന്ന രാത്രികളിൽ കനകമ്മ
ചന്ദ്രേട്ടനെ വീട്ടിൽ കയറ്റാറില്ലയിരുന്നു…അതാണ് കളിയായി കുഞ്ഞുട്ടൻ ചോദിച്ചത്…

ചന്ദ്രേട്ടൻ:മോനെ അവളുടെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല… നീ വിളിച്ചപ്പടെ തന്നെ
നെഞ്ചത്തു കേറി കുത്തല്ലേ… മോനെ…ഞാൻ ഒരു കാര്യം അറിയാൻ വേണ്ടി വിളിച്ചത്…

കുഞ്ഞുട്ടൻ:എന്താ ചന്ദ്രേട്ടാ പറയൂ..

ചന്ദ്രൻ:അവൻ എവിടെ…സമർ

കുഞ്ഞുട്ടൻ:അവൻ എവിടെ എന്ന് ഇപ്പോൾ അറിയണമെങ്കിൽ കണിയാൻ കാണിപ്പയ്യൂരിനെ തന്നെ
വിളിക്കേണ്ടി വരും…

ചന്ദ്രൻ: നീ കളിവിട്… അവനെക്കൊണ്ട് ഒരു ആവശ്യം ഉണ്ട്…

കുഞ്ഞുട്ടൻ: എന്താ ചന്ദ്രേട്ടാ കാര്യം…നിങ്ങൾ കാര്യം പറയു

ചന്ദ്രേട്ടൻ ഷാഹിയുടെ സ്ഥിതിയും ആവശ്യവും അവനോട് പറഞ്ഞു..

അതുകേട്ട് കുഞ്ഞുട്ടൻ “ചന്ദ്രേട്ടാ നിങ്ങള് അവിടെ നിക്കു…ഞാൻ അവനെ ഒന്ന് ലൈനിൽ
കിട്ടുമോ എന്ന നോക്കട്ടെ..അതിരിക്കട്ടെ പെണ്ണിനെ വിശ്വസിക്കാൻ കൊള്ളില്ലേ… വല്ല
ഉടായിപ്പ് കേസിനെ കൊണ്ട് ചെന്നിട്ട് അവിടെ തേണ്ടിത്തരം കാണിച്ചാൽ അവൻ എന്റെ കൂമ്പ്
വാട്ടി വാറ്റുണ്ടാക്കി കുടിക്കും..”

ചന്ദ്രൻ:നീ അതുപേടിക്കേണ്ട…അത് ഒരു പാവം പെണ്ണ് ആണ്… നിങ്ങളായിട്ട് അതിനെ ഒന്നും
ചെയ്യഞ്ഞാൽ മതി

കുഞ്ഞുട്ടൻ:ന്റെ പൊന്നു ചന്ദ്രേട്ടാ… പെണ്ണിനോടും കുട്ടികളോടും അല്ല ആണിന്റെ ആണത്തം
കാണിക്കേണ്ടത് എന്ന് ഞങ്ങളെ ആശാൻ പണ്ടേ പഠിപ്പിച്ചിട്ടുള്ളതാ…

ചന്ദ്രൻ: അതേത് ആശാൻ..?

കുഞ്ഞുട്ടൻ:മ്മളെ ലാലേട്ടൻ അല്ലാണ്ടാരാ..

ചിരിച്ചുകൊണ്ട് പറഞ്ഞു

ചന്ദ്രേട്ടൻ ചിരിച്ചുകൊണ്ട് നീ ആദ്യം അവനെ വിളി എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു…
കുഞ്ഞുട്ടന്റെ സംസാരം ഷാഹിയിലും ശാന്തയിലും ചെറുതായി ഒരു ചിരി പടർത്തിയിരുന്നു…അത്
കണ്ട് ചന്ദ്രേട്ടൻ “അവൻ ഇങ്ങനാ… ഓരോന്ന് കളി പറഞ്ഞു ഇരിക്കും…സമറിനെ ഒന്ന്
ചിരിപ്പിക്കണമെങ്കിൽ പോലും ഇവൻ വേണം.അവൻ തിരിച്ചു വിളിക്കാം എന്ന്
പറഞ്ഞിട്ടുണ്ട്..”

അവർ മൂന്നുപേരും കുഞ്ഞുട്ടന്റെ ഫോൺവിളിക്കായി കാത്തിരുന്നു… ഒരു അഞ്ചു മിനിറ്റ്
കഴിഞ്ഞു കുഞ്ഞുട്ടൻ വിളിച്ചു…

“അവനെ വിളിച്ചു പറഞ്ഞിട്ടുണ്ട്…അവൻ വിളിക്കും”

“ശരി മോനെ”

കാൾ കട്ടായി… സമറിന്റെ വിളിക്കായി അവർ കാത്തിരുന്നു… നിമിഷങ്ങൾ കടന്നുപോയി…ഓരോ
നിമിഷവും ഓരോ സംവത്സരം പോലെ തോന്നി ഷാഹിക്ക്…

കുറച്ചു കഴിഞ്ഞ് ചന്ദ്രേട്ടന്റെ ഫോൺ ചിലച്ചു…ചന്ദ്രേട്ടൻ കാൾ എടുത്തു…

“ചന്ദ്രേട്ടാ..സമർ ഹിയർ…”

വളരെ ഗംഭീര്യമുള്ള സമറിന്റെ ശബ്ദം ഷാഹിക്ക് കേട്ട്…

ചന്ദ്രൻ: പറ മോനെ..

സമർ:ആളെ വിശ്വസിക്കാമോ..?

ചന്ദ്രൻ:വിശ്വസിക്കാം മോനെ..അതിന് ഈ ചന്ദ്രേട്ടൻ ഉറപ്പ് തരാം

സമർ:അവളുടെ നമ്പർ എന്റെ ഫോണിലേക്ക് മെസ്സേജ് ചെയ്യൂ…

അതുംപറഞ്ഞ് ഫോൺ കട്ടായി…

ചന്ദ്രേട്ടൻ ഷാഹിയോട് അവളുടെ ഫോൺ നമ്പർ ചോദിച്ചു… ഷാഹി തന്റെ നമ്പർ ചന്ദ്രേട്ടന്
പറഞ്ഞു കൊടുത്തു…അത് ചന്ദ്രേട്ടൻ മെസ്സേജ് ആയി സമറിന് അയചുകൊടുത്തു..സമർ അത് റിസീവ്
ചെയ്തത് ഷാഹി കണ്ടു… പിന്നെയും നിശബ്ദത…സമറിന്റെ ഫോൺവിളിക്കായുള്ള
കാത്തിരിപ്പ്…നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് ഷാഹിയുടെ ഫോൺ റിങ് ചെയ്തു…

ആരാണെന്ന് ചന്ദ്രേട്ടൻ അവളോട് ചോദിച്ചു.. പക്ഷെ അത് സമർ ആയിരുന്നില്ല…അവളുടെ അമ്മ
ലക്ഷ്മിയായിരുന്നു…

ഷാഹി ഫോൺ എടുത്തിട്ട് ഹലോ അമ്മെ എന്ന് പറഞ്ഞു… അപ്പോൾ ചന്ദ്രേട്ടന് മനസ്സിലായി
വിളിച്ചത് അവളുടെ അമ്മ ആയിരുന്നു എന്ന്

ലക്ഷ്മി:എന്താ മോളെ നിന്റെ സ്വരത്തിന് ഒരു പതർച്ച..

ഷാഹി:ഒന്നുമില്ല അമ്മെ..അമ്മയ്ക്ക് തോന്നുന്നതാ..

ലക്ഷ്മി:ആട്ടെ…റൂം ഒക്കെ ശേരിയായോ..?

ഷാഹി:അതിന്റെ കാര്യങ്ങൾ ഞാൻ വർഡനോട് സംസാരിക്കുകയായിരുന്നു..ഞാൻ അമ്മയെ കുറച്ചു
കഴിഞ്ഞു വിളിക്കട്ടെ

ലക്ഷ്മി:ശരി മോളെ..

ഷാഹി ഫോൺ കട്ട് ചെയ്തു എന്നിട്ട് അമ്മയായിരുന്നു എന്ന് അവരോട് പറഞ്ഞു…പിന്നെയും
കാത്തിരിപ്പ്…നിശ്ശബ്ദത…

പെട്ടെന്ന് ഷാഹിയുടെ ഫോൺ റിങ് ചെയ്തു… അറിയാത്ത നമ്പർ…ട്രൂ കോളറിൽ സമർ എന്ന്
എഴുതിയിരിക്കുന്നത് അവൾ കണ്ടു…സമറാണെന്ന് തോന്നുന്നു എന്ന് പറഞ്ഞ് അവൾ കാൾ
എടുത്തു…പെട്ടെന്ന് അവരുടെ അടുത്തുനിന്നും കുറച്ചു ദൂരത്തുള്ള ഒരു ട്രാൻസ്‌ഫോർമർ
പൊട്ടിത്തെറിച്ചു…അത് തീനാളങ്ങൾ വെമ്പി…പക്ഷികൾ കരഞ്ഞുകൊണ്ട് പറന്നുപോയി…ആകാശമാകെ
ഇരുൾ നിറഞ്ഞു..ഭയാനകമായ അന്തരീക്ഷം…ഷാഹി ഫോൺ കാതോട് ചേർത്തു…

ഷഹന അല്ലെ…? വളരെയധികം കട്ടിയും ഗംഭീര്യവുമുള്ള ശബ്ദം അവളുടെ ചെവിയിൽ മുഴങ്ങി
കേട്ടു…

ഷാഹി പതുക്കെ അതെ എന്ന് പറഞ്ഞു…

സമർ:പാചകം അറിയില്ലേ..?

ഷാഹി:അറിയാം സാർ

സമർ:സാർ..?അതിന്റെ ആവശ്യം ഇല്ല.. You can Call me Samar…ഷഹനാ ഞാൻ ഒറ്റയ്ക്കാണ്
താമസം… ഇയാൾക്ക് അത് ബുദ്ധിമുട്ടില്ലല്ലോ..

ഷാഹി:ഇല്ല സാർ സോറി സമർ

സമർ:ചന്ദ്രേട്ടന് എന്റെ വീട് അറിയാം…മൂപ്പരുടെ ഒപ്പം വീട്ടിലേക്ക്
പോകുക…പോകുന്നതിനുമുമ്പ് കുഞ്ഞുട്ടന് ഒരു മിസ്സഡ് കാൾ ഇടുക.. അവന്റെ കയ്യിൽ ആണ്
താക്കോൽ ഉള്ളത്…പിന്നെ താഴത്തെ ഏത് റൂം നിനക്ക് എടുക്കാം..അത് നിന്റെ സൗകര്യം…സൊ
പറഞ്ഞപോലെ…വി വിൽ മീറ്റ്…

ഷാഹി:ഓക്കേ

ഷാഹി ഫോൺ കട്ട് ചെയ്തിട്ട് ശാന്തയെയും ചന്ദ്രേട്ടനെയും നോക്കി…അവരുടെ മുഖത്തു ആകെ
പരിഭ്രാന്തി നിറഞ്ഞിരുന്നു…അപ്പോഴാണ് അവൾക്ക് ട്രാൻസ്‌ഫോർമർ പൊട്ടിയ കാര്യം ഓര്മ
വന്നത്…ഷാഹി അത് പാടെ മറന്നിരുന്നു…അവൾ സമറിനോടുള്ള സംസാരത്തിൽ ബാക്കിയുള്ളതെല്ലാം
മറന്നിരുന്നു…സമറിന്റെ വാക്കുകൾ പോലും ഷാഹിയെ കീഴ്പ്പെടുത്തിയിരുന്നു…ഷാഹി തനിക്ക്
എന്താ പറ്റിയെ എന്ന് മനസ്സിലാവാതെ കുഴങ്ങി…ട്രാൻസ്‌ഫോമറിൽ വരുന്ന തീനാളങ്ങളും
പക്ഷികളുടെ കരച്ചിലും അവിടെ ആകെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു…ചന്ദ്രേട്ടൻ
ശാന്തയോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…അത് തനിക്ക് പൂർണമായും
കേൾക്കുന്നില്ലായിരുന്നു… എന്നാൽ ഇത്രേം ബഹളത്തിന് ഇടയ്ക്കും താൻ സമറിനോട് ഒരു
ബുദ്ധിമുട്ടും ഇല്ലാതെ സംസാരിച്ചത് അവളെ അത്ഭുതപ്പെടുത്തി…ദൂരെനിന്നും
ഫയർഫോഴ്‌സിന്റെ വണ്ടി ഒച്ചയുണ്ടാക്കി വരുന്നത് അവൾ കണ്ടു…

“മോളേ.. സമർ എന്താ പറഞ്ഞത്..?”

ചന്ദ്രേട്ടന്റെ വാക്കുകൾ ആണ് ഷാഹിയെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത്… അവൾ ഞെട്ടി
“എന്താ” എന്ന് ചന്ദ്രേട്ടനോട് ചോദിച്ചു…

ചന്ദ്രൻ:സമർ എന്താ പറഞ്ഞത്..?

ഷാഹി:ചന്ദ്രേട്ടനൊപ്പം സമറിന്റെ വീട്ടിലേക്ക് പോവാൻ…ഇവിടുന്ന് ഇറങ്ങുന്നതിനുമുമ്പ്
കുഞ്ഞുട്ടന്റെ ഫോണിലേക്ക് മിസ്സഡ് കാൾ ഇടാനും പറഞ്ഞു..

ചന്ദ്രൻ:ശരി മോളെ..ഞാൻ സ്കൂട്ടർ എടുത്തുവരാം

ഷാഹി ചന്ദ്രേട്ടൻ പോകുന്നത് നോക്കിയിട്ട് ശാന്തയോട് ചോദിച്ചു

“സമർ ആൾ എങ്ങനാ..?”

“അതെന്താ മോളെ അങ്ങനെ ചോദിച്ചത്..”

ശാന്ത തിരിച്ചു ചോദിച്ചു

ഒന്നുമില്ല…നിങ്ങളുടെ ഒക്കെ സംസാരത്തിൽ നിന്ന് സമറിനെ കുറിച്ചു ഒരു രൂപം
കിട്ടുന്നില്ല….ഷാഹി പറഞ്ഞു

അവനെ കുറിച്ച് ഒരു പൂർണ രൂപം ഞങ്ങൾക്ക് ഇതുവരെ കിട്ടിയിട്ടില്ല…ശാന്ത പറഞ്ഞു

അതെന്താ ചേച്ചി.. ഷാഹി ചോദിച്ചു

അവൻ അങ്ങനാണ്..ആർക്കും പിടി കൊടുക്കാത്ത ഒരു ഐറ്റം..അവൻ എപ്പോ എന്ത് ചെയ്യും എന്ന്
ആർക്കും പറയാൻ പറ്റില്ല..അവന് എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളപോലെ എനിക്ക്
തോന്നിയിട്ടുണ്ട്..പക്ഷെ ഒരിക്കലും അവൻ ഒരാളുടെ അടുത്തും മനസ്സ് തുറക്കുന്നത് ഞാൻ
കണ്ടിട്ടില്ല…ശാന്ത പറഞ്ഞു

പിടികിട്ടാത്ത ഒരു ഐറ്റം ആണല്ലോ…ഷാഹി ശാന്ത പറഞ്ഞതുകേട്ട് പറഞ്ഞു

അതേപോലെ അവന് ഇടയ്ക്ക് ഓരോ മുങ്ങലുണ്ട്..കുറച്ചു ദിവസം കഴിഞ്ഞാൽ പഴയ പോലെ തിരികെ
എത്തും..എവിടേക്കാ പോയത് എന്ന് ചോദിച്ചാൽ അതിനും ഉത്തരമില്ല…ശാന്ത പറഞ്ഞു

അതൊക്കെ പണക്കാരായ മാതാപിതാക്കളുള്ള മക്കളുടെ ഓരോരോ കുസൃതികൾ ആവും…ഷാഹി പറഞ്ഞു

മോളേ… രണ്ടു കൊല്ലം കഴിഞ്ഞു അവൻ ഇവിടെ കോളേജിൽ ചേർന്നിട്ട്… ഇതുവരെ അവനെ
അന്വേഷിച്ചു ആരും വരുന്നത് ഞാൻ കണ്ടിട്ടില്ല..ഒരു പാരെന്റ്സ് മീറ്റിംഗിന് പോലും
ആരും അവന് വേണ്ടി വന്നിട്ടില്ലാ…ശാന്ത പറഞ്ഞു

സമർ അനാഥനാണോ…അത് ചോദിക്കുമ്പോൾ ഷാഹിക്ക് ഉള്ളിൽ ഇത്തിരി സങ്കടം തോന്നിയിരുന്നു

അറിയില്ല മോളെ…ഒരിക്കൽ ഞാനീ ചോദ്യം അവനോട് ചോദിച്ചിരുന്നു..ഒരു പുഞ്ചിരിയിൽ മാത്രം
അവൻ അതിനുള്ള മറുപടി ഒതുക്കി…

അപ്പൊ ഈ കുഞ്ഞുട്ടൻ സമറിന്റെ ആരാ.. ഷാഹി ചോദിച്ചു

അത് ചുരുളഴിയാത്ത വേറെ ഒരു രഹസ്യം…ശാന്ത ചിരിച്ചുകൊണ്ട് മറുപടി നൽകി

എന്തെ… ഷാഹി ചോദിച്ചു

സമർ ഇവിടെ വന്ന കാലം തൊട്ട് കുഞ്ഞുട്ടനും അവന്റെ ഒപ്പം ഉണ്ട്… പക്ഷെ എവിടെയാ
താമസിക്കുന്നത് ആർക്കും അറിയില്ല എവിടെയാ ജീവിക്കുന്നത് ആർക്കും അറിയില്ല…അവൻ
സമറിന്റെ ആരാ അതും ആർക്കുമറിയില്ല…പക്ഷെ അവന് ഒരു ആവശ്യം വരുമ്പോ കുഞ്ഞുട്ടൻ അവിടെ
ഉണ്ടാകും…അതാണ് കുഞ്ഞുട്ടൻ…ശാന്ത പറഞ്ഞു

ഷാഹി ശാന്തയോട് എന്തോ ചോദിക്കാൻ പോയപ്പോഴേക്കും ചന്ദ്രേട്ടൻ സ്കൂട്ടറുമായി അവരുടെ
അടുത്തേക്ക് വന്നു.

ഞാൻ കുഞ്ഞുട്ടനെ വിളിച്ചിരുന്നു..അവൻ വീട്ടിൽ ഉണ്ടാകും എന്ന് പറഞ്ഞും..മോൾ കേറ്…
ചന്ദ്രേട്ടൻ ഷാഹിയോട് പറഞ്ഞു

ഷാഹി ബാഗുകൾ എല്ലാം എടുത്ത് ചന്ദ്രേട്ടന്റെ സ്കൂട്ടറിന് പിന്നിൽ കയറി…ഷാഹി ശാന്തയെ
നോക്കിയിട്ട് അവളോട് നന്ദി പറഞ്ഞു..എല്ലാത്തിനും..ദുഷ്ടരുടെ കയ്യിൽ
കൊടുക്കാതിരുന്നതിന്…കൈവിടാഞ്ഞതിന്… ഒരു വാസസ്ഥലം കണ്ടെത്തി തന്നതിന്…അത് പറയുമ്പോൾ
ഷാഹിയുടെ കണ്ണ് ചെറുതായി നനഞ്ഞിരുന്നു…

മോളെ..നീ ഇത്രയ്‌ക്കൊക്കെ ഒള്ളോ..അയ്യേ ചെറിയകുട്ടികളെപോലെ…മനുഷ്യനെ മനുഷ്യനാ
സഹായിക്കേണ്ടത്…അത് എല്ലാവരുടെയും കടമയാണ്..തിരിച്ചൊന്നും പ്രതീക്ഷിക്കാതെ
ചെയ്യേണ്ട കടമ…അത്ര കണ്ടാൽ മതി..മോൾക്ക് എന്ത് വിഷമം ഉണ്ടേലും എന്നോട് പറഞ്ഞാൽ
മതി..ഇനി എനിക്ക് മക്കൾ രണ്ടല്ല..മൂന്നാണ്..നിന്നെയും ചേർത്ത്… ശാന്ത ഷാഹിയുടെ
കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു…

ശരി..അമ്മേ.. പോട്ടെ…കാണാം…ഷാഹി പറഞ്ഞു

ആ..മോൾ പോ..സന്തോഷമായിട്ട് ഇരിക്ക്…ബൈ എന്നാ..ശാന്ത പറഞ്ഞു

ഷാഹി ബൈ തിരിച്ചു പറഞ്ഞു

എന്നാ പോയാലോ മോളേ.. ചന്ദ്രേട്ടൻ ചോദിച്ചു

പോകാം…ഷാഹി മറുപടി നൽകി

ചന്ദ്രേട്ടനും ഷാഹിയും സ്കൂട്ടറിൽ ബാംഗ്ലൂരിന്റെ തിരക്കുകളിലേക്ക് ഇറങ്ങി…അവർ
പോകുന്നത് കോപത്തിന്റെ കഴുകൻകണ്ണുകൾ കൊണ്ട് ഒരാൾ കോളേജിന്റെ മൂന്നാം നിലയിൽ നിന്ന്
നോക്കുന്നുണ്ടായിരുന്നു…ആ കണ്ണുകളിൽ ദേഷ്യത്തിന്റെയും നിരാശയുടെയും തീനാളങ്ങൾ
കത്തി…

ബാംഗ്ലൂരിന്റെ തിരക്കുപിടിച്ച പാതകളിലൂടെ ചന്ദ്രേട്ടൻ വണ്ടി ഓടിച്ചു…ഷാഹി
പിന്നിലിരുന്ന് വഴിയൊരക്കാഴ്ചകൾ കണ്ടു…കാണുന്നതോരോന്നും അവൾക്
അത്ഭുതമായിരുന്നു..വിലപിടിച്ച കാറുകൾ..ആധുനികതയുടെ അടയാളങ്ങളായ കടകൾ… ഇതുവരെ
കാണാത്ത ട്രാഫിക് നിയമബോർഡുകൾ…പൊടിയും വൃത്തികെട്ട നാറ്റവും നിറഞ്ഞ
അന്തരീക്ഷം..ടിവിയിൽ കാണുന്ന മോഡൽസിനെ പോലെ മോഡേൺ ഡ്രെസ്സുകൾ അണിഞ്ഞ ആളുകൾ…എല്ലാം
ഷാഹി എന്ന നാട്ടിൻപുറത്തുകാരിക്ക് പുതിയതായിരുന്നു…എന്നാൽ ഒരു മാറ്റം മാത്രം അവളെ
വേദനിപ്പിച്ചു…അവളുടെ നാട്ടിൽ എവിടെയെങ്കിലും കണ്ടിരുന്ന ഭിക്ഷക്കാരെ അവൾ
ബാംഗ്ലൂരിന്റെ ഓരോ പാതകളിലും കണ്ടു…എത്രയെത്ര വികസനം വന്നാലും ഇവർക്ക്മാത്രം ഒരു
മാറ്റവുമില്ല…അവൾ ഓർത്തു…

സ്കൂട്ടർ തിരക്കിൽ നിന്നെല്ലാം ഒഴിഞ്ഞു ഒരു വിജനമായ പാതയിലേക്ക്
പ്രവേശിച്ചു..റോഡിന് ചുറ്റും നിറയെ മരങ്ങളും പച്ചപ്പും നിറഞ്ഞുനിന്നിരുന്നു…
കിളികളുടെ കളകളാരാവം അവളുടെ ചെവികൾക്ക് കുളിർമയേകി…ദൂരെ നിന്നിരുന്ന മരങ്ങളിൽ
പുഷ്പങ്ങൾ വിരിഞ്ഞ് നിന്നിരുന്നത് അവളുടെ മനസ്സിന് ആനന്ദം പകർന്നു…അവൾ ആ
സ്ഥലത്തിന്റെ മനോഹാരിതയിൽ ലയിച്ചിരുന്നു… ഷാഹിക്ക് എന്തോ ആ സ്ഥലം വളരെയധികം
ഇഷ്ടമായി…ആ റോഡിൽ അടുത്തടുത്ത് വീടുകൾ കുറവായിരുന്നു…ഒരു ശാന്തത അവിടെ
നിറഞ്ഞുനിന്നിരുന്നു..

ആ റോഡിലൂടെ പോയി ഒരു പത്തുമിനിറ്റ് കഴിഞ്ഞപ്പോ സ്കൂട്ടർ വലത്തോട്ട് തിരിഞ്ഞു ഒരു
വലിയ മതിലിന്റെ കവാടത്തിലൂടെ ഉള്ളിലേക്ക് കയറി…അപ്പോഴാണ് ഷാഹി ആ വീട്
ശ്രദ്ധിച്ചത്…അതിനെ വീട് എന്ന് വിളിച്ചാൽ തെറ്റായിപോകും…ഒരു കൊട്ടാരമായിരുന്നു
അത്…അത്രയും വല്യ ഒരു മാളികയായിരുന്നു അത്…വീടിനുമുന്നിൽ ഒരു ചെറിയ
പൂന്തോട്ടം..മുറ്റത്തിന്റെ പാലഭാഗങ്ങളിലുമായി പലതരം മരങ്ങൾ നിരന്നു നിന്നിരുന്നു…

വീടിന്റെ പോർച്ചിൽ ഒരു ബെൻസ് കാർ കിടക്കുന്നുണ്ടായിരുന്നു… വഴിയിൽ ഒരു കിടിലൻ
ജീപ്പും..ജീപ്പിൽ ഒരു ആൾ ഇരിക്കുന്നുണ്ടായിരുന്നു..ചന്ദ്രേട്ടൻ സ്കൂട്ടർ കൊണ്ടുപോയി
വീടിന്റ മുന്നിൽ നിർത്തി…ഷാഹി ബാഗുകൾ എല്ലാം എടുത്ത് സ്കൂട്ടറിൽ നിന്ന്
ഇറങ്ങി…ജീപ്പിലിരുന്ന ആൾ അവരുടെ അടുത്തേക്ക്
നടന്നുവരുന്നുണ്ടായിരുന്നു..കറുത്തിട്ട് ഒരു ആറടി നീളമുള്ള ആൾ ആയിരുന്നു
അത്…അയാൾക്ക് അയാളുടെ നീളത്തിനൊത്ത തടിയും നല്ല ശരീരവും ഉണ്ടായിരുന്നു…

ഇതാണ് മോളെ വീട്..ചന്ദ്രേട്ടൻ പറഞ്ഞു

ഇതിന് വീട് എന്ന് ആരേലും പറയുമോ ചന്ദ്രേട്ടാ..ഷാഹി ചോദിച്ചു

ചന്ദ്രേട്ടൻ അത് കേട്ടുചിരിച്ചു..അപ്പോഴേക്കും ജീപ്പിൽ ഇരുന്ന ആൾ അവരുടെ
അടുത്തേക്ക് എത്തി…ഇതാകും കുഞ്ഞുട്ടൻ എന്ന് ഷാഹി മനസ്സിൽ കരുതി…

എന്തൊക്കെയുണ്ട് ചന്ദ്രണ്ണാ വിശേഷം…അയാൾ ചോദിച്ചു…

നമുക്കൊക്കെ എന്ത് വിശേഷം മോനെ…അങ്ങനെ പോകുന്നു…ചന്ദ്രേട്ടൻ മറുപടി
പറഞ്ഞു…എന്നിട്ട് ഷാഹിയുടെ നേരെ നോക്കി ഇതാണ് കുഞ്ഞുട്ടൻ എന്ന് പറഞ്ഞു.കുഞ്ഞുട്ടൻ
കൈ തന്റെ നേരെ നീട്ടി ഷേക്ക് ഹാൻഡ് തന്നു…എന്നിട്ട് പറഞ്ഞു

“ഐ ആം ദി ഗ്രേറ്റ് കുഞ്ഞുട്ടൻ”

അത് പറയുമ്പോൾ ഉള്ള കുഞ്ഞുട്ടന്റെ മട്ടും ഭാവവും എല്ലാം കണ്ടപ്പോൾ എനിക്ക് ചെറുതായി
ചിരി വന്നു..

ഞാൻ ഷേക്ക് ഹാൻഡ് കൊടുത്തിട്ട് ഷഹനാ എന്ന് മറുപടി നൽകി…

ന്നാ കുടിയിരുപ്പ് അങ്ങ് നടത്തിയാലോ…കുഞ്ഞുട്ടൻ കളിയായി ചോദിച്ചു

അതിനുള്ള മറുപടി ഞാൻ ഒരു പുഞ്ചിരിയിൽ ഒതുക്കി

കുഞ്ഞുട്ടൻ താക്കോൽ കീശയിൽ നിന്ന് എടുത്തിട്ട് പോയി വാതിൽ തുറന്നു..എന്നിട്ട്
താക്കോൽ എന്റെ നേരെ നീട്ടി..

ഇനി നീയാണ് ഇവിടുത്തെ കാര്യസ്ഥ…കുഞ്ഞുട്ടൻ തമാശയായി പറഞ്ഞു…

ഞാൻ താക്കോൽ വാങ്ങി…കുഞ്ഞുട്ടൻ വീട്ടിനുള്ളിലേക്ക് കടന്നു…എന്നെ വിളിച്ചിട്ട്
വീടൊക്കെ കാണാൻ പറഞ്ഞു…ഞാനും ചന്ദ്രേട്ടനും വീടിനുള്ളിൽ കയറി… വലിയ ഒരു
വീടായിരുന്നു അത്…സ്വപ്നത്തിൽ പോലും ഞാൻ ഇത്രയും വലിയ വീട് കണ്ടിട്ടില്ല…ഞാൻ ആദ്യം
കണ്ട റൂമിൽ കയറി..ഒരു സിംഗിൾ കോട്ടഡ് ബെഡ്‌റൂം..മേശ, അലമാര,ഷെൽഫ് അങ്ങനെ എല്ലാവിധ
സജ്ജീകരണങ്ങളും ഉള്ള മുറി..

“മിഴിമുന നെഞ്ചിൽ കൊണ്ട് കറുകറുത്തു ഞാൻ…

ചിരിമഴ നനയുമ്പോൾ വെളുവെളുത്തൂ..

അശകുശലെ പെണ്ണെ രംഗി രംഗി രംഗീലാ സോനാ സോനാ നീ ഒന്നാം നമ്പർ..

അടിമുദിവടിവഴകിൽ നീ ഒന്നാം നമ്പർ…

സോനാ സോനാ ഞാൻ ഒന്നാം നമ്പർ…

പടയടിഅടിപൊളിയിൽ ഞാൻ ഒന്നാം നമ്പർ”

ഞാൻ എന്താണ് സംഗതി എന്നറിയാൻ പുറത്തുപോയി നോക്കി…പുറത്തുപോയി നോക്കിയപ്പോൾ
കുഞ്ഞുട്ടൻ ചെറുതായി ഡാൻസ് കളിച്ചുകൊണ്ട് തന്റെ കീശയിൽ നിന്നും ഫോൺ
എടുക്കുന്നുണ്ട്..കുഞ്ഞുട്ടന്റെ ഫോണിന്റെ റിങ്ടോൺ ആയിരുന്നു അത്…എനിക്ക് അത് കണ്ട്
നല്ലോണം ചിരി വന്നു…ഞാൻ വേഗം റൂമിൽ കയറി നല്ലൊരു ചിരി അങ്ങട് പാസ്സാക്കി..എന്നിട്ട്
പുറത്തിറങ്ങി…കുഞ്ഞുട്ടനെ അവിടെ കാണാൻ ഇല്ലായിരുന്നു…ചന്ദ്രേട്ടന് ഹാളിലെ സോഫയിൽ
ഇരിക്കുന്നുണ്ടായിരുന്നു..

പിന്നീട് ഞാൻ ഓരോ റൂമും പോയി കണ്ടു..അവയെല്ലാം എന്റെ ആകാംഷ വർധിപ്പിച്ചു…എന്നാൽ
ഇവിടെയാണ് താൻ ഒറ്റയ്ക്ക് താമസിക്കേണ്ടത് എന്ന് ഓർത്തപ്പോൾ അവൾക്ക് ചെറിയ പേടി
തോന്നാതിരുന്നില്ല…വീടിന്റെ ഉള്ളിന്റെ ഉള്ള് ഒരു നാലുകെട്ട് പോലെ ആയിരുന്നു…നടുവിൽ
ഒരു ആമ്പൽക്കുളം ഉണ്ടായിരുന്നു…ഞാൻ ആ കുളത്തിന്റെ മനോഹാരിത ആസ്വദിച്ചു..ആ കുളത്തിൽ
ചില ആമ്പലുകൾ വിരിഞ്ഞിരുന്നത് കാണാൻ വളരെ ഭംഗി ആയിരുന്നു…വീടിന്റെ പിന്നിൽ ഒരു
ചെറിയ ജിം സെറ്റപ്പ് ഉണ്ടായിരുന്നു.. ഞാൻ രണ്ടാം നിലയിലേക്ക് കയറാൻ
നിന്നില്ല..അടുക്കളയിലേക്ക് നടന്നു…നല്ല വൃത്തിയുള്ള അടുക്കള ആയിരുന്നു…ആണുങ്ങൾ
മാത്രം ഉള്ള വീട്ടിലെ അടുക്കള ആണെന്ന് കണ്ടാൽ പറയില്ല…ചെറുപ്പം തൊട്ടേ അമ്മയോടൊപ്പം
അടുക്കളയിൽ കയറാൻ തുടങ്ങിയതിനാൽ പാചകത്തിൽ ഷാഹിക്ക് ഒരു പേടിയും ഇല്ലായിരുന്നു..അവൾ
അടുക്കളയിലെ ഷെൽഫിൽ പോയി സാധനങ്ങൾ നോക്കി…മിക്കവാറും എല്ലാ സാധനങ്ങളും അവിടെ
ഉണ്ടായിരുന്നു..ഞാൻ ഗ്യാസ് ഓണാക്കി തീ കത്തിച്ചു പാത്രത്തിൽ വെള്ളം നിറച്ച്
അടുപ്പത്ത് വെച്ചു…എന്നിട്ട് അടുക്കളയൊക്കെ ഒന്ന് മൊത്തത്തിൽ നോക്കിക്കണ്ടു..വെള്ളം
തിളയ്ക്കാൻ തുടങ്ങിയപ്പോൾ കാപ്പിപ്പൊടി ഇട്ടു.. വെള്ളത്തെ ഒന്നുകൂടി തിളച്ചുമറിയാൻ
വിട്ടു…എന്നിട്ട് പാത്രം അടുപ്പത്തുനിന്ന് വാങ്ങിവെച്ചു..ഗ്യാസ് ഓഫാക്കി…കാപ്പിയിൽ
പഞ്ചസാര ഇട്ടിട്ട് ഇളക്കി…മൂന്ന് കപ്പുകൾ കഴുകിയെടുത്തു..എന്നിട്ട് കാപ്പി
മൂന്നുകപ്പിലേക്ക് പകർന്നു…അത് ഒരു ട്രേയിലാക്കി അവൾ വീടിന്റെ മുന്നിലേക്ക്
നടന്നു…കുഞ്ഞുട്ടനും ചന്ദ്രേട്ടനും സോഫയിൽ ഇരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു…

ആഹാ… ഇപ്പോൾ തന്നെ അടുക്കളഭരണം ഏറ്റെടുത്തോ… അവൾ കാപ്പിയുമായി വരുന്നത്‌കണ്ട്
കുഞ്ഞുട്ടൻ ചോദിച്ചു

ചെറുതായിട്ട്…ഷാഹി മറുപടി നൽകിയിട്ട് അവർക്ക് കാപ്പി കൊടുത്തു…

ആഹാ..അപ്പൊ ഇങ്ങനെയും ഉണ്ടാക്കാം അല്ലെ കോഫി…കുഞ്ഞുട്ടൻ രണ്ടുമൂന്നു കവിൾ
കാപ്പികുടിച്ചിട്ട് ചന്ദ്രേട്ടനോടായി പറഞ്ഞു…ചന്ദ്രേട്ടൻ ചിരിച്ചുകൊണ്ട്
തലയാട്ടി…ചന്ദ്രേട്ടനും ഷാഹിയുടെ കാപ്പിയിൽ വീണിരുന്നു…

അല്ലാ… ഞാൻ നിന്നെ എന്താ വിളിക്കേണ്ടത്…ചന്ദ്രേട്ടനെപോലെ മോളെ എന്നൊന്നും വിളിക്കാൻ
എന്നെക്കൊണ്ട് പറ്റില്ല…I am still young and handsome…കുഞ്ഞുട്ടൻ പറഞ്ഞു…എന്നിട്ട്
ചന്ദ്രേട്ടനെ നോക്കീട്ട് ഒരു ആക്കിയ ചിരി ചിരിച്ചു

മോനേ ഈ കാരിരുമ്പ്‌ ശരീരവും ഒരിക്കൽ ചുക്കിചുളിയും…ചന്ദ്രേട്ടൻ കുഞ്ഞുട്ടനോട്
പറഞ്ഞു

ഇങ്ങള് ന്റെ മുത്തല്ലേ… കുഞ്ഞുട്ടൻ ചന്ദ്രേട്ടന്റെ കഷണ്ടിതലയിൽ ഒരു ഉമ്മ
കൊടുത്തിട്ട് പറഞ്ഞു

കുഞ്ഞുട്ടന്റെ സ്നേഹപ്രകടനം കണ്ടപ്പോൾ ചന്ദ്രേട്ടനും ഷാഹിക്കും ഒരേപോലെ ചിരിപൊട്ടി…

എന്നെ ഷാഹി എന്ന് വിളിച്ചാൽ മതി…ഷാഹി ഇരുവരോടുമായി പറഞ്ഞു…

അപ്പൊ ഷാഹി…താങ്ക്സ് ഫോർ ദി കോഫി…കുഞ്ഞുട്ടൻ പറഞ്ഞു..

ഷാഹി കപ്പുകൾ ഒക്കെ എടുത്ത് അടുക്കളയിലേക്ക് നടന്നു…അത് കൊണ്ടുവെച്ചിട്ട് തിരിച്ചു
വന്നപ്പോ ഹാളിൽ കുഞ്ഞുട്ടൻ മാത്രമേ ഉണ്ടായിരുന്നുള്ളു…ചന്ദ്രേട്ടൻ പുറത്തുള്ള
പൂന്തോട്ടത്തിലേക്ക് നടന്നിരുന്നു…

“മിഴിമുന നെഞ്ചിൽ കൊണ്ടു കറു കറുത്തു ഞാൻ

ചിരിമഴ നനയുമ്പോൾ വെളുവെളുത്തൂ

അശ കുശലെ പെണ്ണെ രംഗി രംഗി രംഗീലാ സോനാ സോനാ നീ ഒന്നാം നമ്പർ

അടിമുടിവടിവഴകിൽ നീ ഒന്നാം നമ്പർ

സോനാ സോനാ ഞാൻ ഒന്നാം നമ്പർ

പടയടി അടിപൊളിയിൽ ഞാൻ ഒന്നാം നമ്പർ”

കുഞ്ഞുട്ടന്റെ ഫോൺ പിന്നേം ചിലച്ചു…അത് കേട്ടപ്പോ ഷാഹിക്ക് പിന്നേം ചിരിപൊട്ടി…അത്
കുഞ്ഞുട്ടൻ കണ്ടു.കുഞ്ഞുട്ടൻ ഫോൺ എടുത്തിട്ട് അങ്ങോട്ട് വിളിക്കാം എന്ന്
പറഞ്ഞു..എന്നിട്ട് കട്ട് ചെയ്തു..

എന്തുപറ്റി…ഷാഹിയോട് കുഞ്ഞുട്ടൻ ചോദിച്ചു

ഒന്നുമില്ല എന്ന് തോൾ അനക്കികൊണ്ട് ഷാഹി മറുപടി നൽകി

മണിചേട്ടനെ ഇഷ്ടമില്ലേ… കുഞ്ഞുട്ടൻ ചോദിച്ചു

ഇഷ്ടമാണ്…ഷാഹി മറുപടി നൽകി

മ്മളെ മുത്താണ് മണിചേട്ടൻ… എന്നാ ഒരു മനുഷ്യനാണ് മൂപ്പര്… എത്ര പ്രശസ്തി
വന്നപ്പോളും മൂപ്പർ ചാലക്കുടിക്കാർക്ക് പഴയ മണി തന്നെയായിരുന്നു…അങ്ങനെ ആവണം
മനുഷ്യൻ…ഇപ്പോഴുള്ള എത്ര നടൻമാർ ഉണ്ട് അങ്ങനെ…കുഞ്ഞുട്ടൻ പറഞ്ഞു…

ശെരിയാ…മണിചേട്ടനെപോലെ എന്നും മണിചേട്ടൻ മാത്രമേ ഒള്ളൂ… ഷാഹി കുഞ്ഞുട്ടനോട്
പറഞ്ഞു..

പിന്നെ മൂപ്പരെ നാടൻപാട്ടുകൾ ഉണ്ട്…എന്നാ ഒരു എനർജിയാ…നമുക്ക് എണീറ്റുനിന്ന് ഡാൻസ്
കളിയ്ക്കാൻ തോന്നും…ഇപ്പോഴത്തെ പിള്ളേരുടെ റാപ്പിനും കോപ്പിനും ഒന്നും അത്
നടക്കൂല്ല..അതിനൊക്കെ മ്മടെ മണിചേട്ടന്റെ നാടൻപാട്ട്…കുഞ്ഞുട്ടൻ ആവേശത്തോടെ
പറഞ്ഞു..

“ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ..

ചന്ദനചോപ്പുള്ള മീന്കാരി പെണ്ണിനെ കണ്ടു ഞാൻ…”

ഷാഹി രണ്ടുവരി മൂളി..

നീ ആള് കൊള്ളാമല്ലൊടി കാന്താരി…ഞാൻ കരുതി ഒരു പാവം മിണ്ടാപ്പൂച്ച ആണ് എന്ന്…
കുഞ്ഞുട്ടൻ സന്തോഷത്തോടെ പറഞ്ഞു..ഷാഹി അതുകേട്ട് ചിരിച്ചു…

ന്നാ ഒന്നൂടെ..കുഞ്ഞുട്ടൻ പറഞ്ഞു…

“ചാലക്കുടി ചന്തയ്ക്ക് പോകുമ്പോൾ..

ചന്ദനചോപ്പുള്ള മീന്കാരി പെണ്ണിനെ കണ്ടു ഞാൻ…

ചെമ്പല്ലി കരിമീൻ ചെമ്മീന്…

പെണ്ണിന്റെ കൊട്ടയില്

നെയ്യുള്ള പിടക്കണ മീനാണെ” രണ്ടുപേരും ഒന്നിച്ചുപാടി

ഇതെന്താ ഇവിടെ പാട്ടുകച്ചേരിയാണോ..പാട്ടുകേട്ട് വന്ന ചന്ദ്രേട്ടൻ ചോദിച്ചു…

ന്റെ ചന്ദ്രേട്ടാ ഇവൾ അത്ര പാവം ഒന്നും അല്ല കേട്ടോ…നമ്മളെ ഒക്കെ ഗ്യാങിൽ ചേർക്കാൻ
പറ്റിയ മൊതലാണ്… കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു..

എന്നാ നമുക്ക് അങ്ങട് ഇറങ്ങിയാലോ.. ചന്ദ്രേട്ടൻ കുഞ്ഞുട്ടനോട് ചോദിച്ചു…

എന്നാ ഇറങ്ങിയേക്കാം…കുഞ്ഞുട്ടൻ പറഞ്ഞു..

എന്നാ മോളെ ഞങ്ങൾ പോവ്വാണ്…വീടൊക്കെ നല്ല പോലെ നോക്കുക…ഇവിടുന്ന് ഒരു 2 km
അപ്പുറത്താണ് എന്റെ വീട്..മോൾക്ക് എന്തേലും ആവശ്യം ഉണ്ടേൽ വിളിക്കണം…ഞാൻ നിന്റെ
നമ്പറിലേക്ക് ഒരു മിസ്ഡ് കാൾ ഇപ്പൊ ഇടാം..അത് സേവ് ചെയ്തോളൂ ട്ടോ…ചന്ദ്രേട്ടൻ
ഷാഹിയോട് പറഞ്ഞു…

ശരി ചന്ദ്രേട്ടാ…അവൾ മറുപടി നൽകി

കുഞ്ഞുട്ടൻ ഷാഹിയുടെ അടുത്ത് ചെന്ന് തന്റെ വിസിറ്റിംഗ് കാർഡ് അവൾക്ക് കൊടുത്തു…കൂടെ
ഒരു അയ്യായിരം രൂപയും..ഷാഹി വേണ്ടാ എന്ന് പറഞ്ഞ് കൈവലിച്ചു…

ഇത് സമറിന്റെയും എന്റെയും വീടാണ്…ഇവിടെ നിക്കുന്നവർക്ക് ഒരു കുറവും ഞങ്ങൾ
വരുത്തില്ല… കുഞ്ഞുട്ടൻ അവളുടെ കയ്യിലേക്ക് ബലമായി പൈസ ഏൽപ്പിച്ചു…

അപ്പോൾ റൂമിന്റെ വാടക..? ഷാഹി ചോദിച്ചു…

അത് സമർ തീരുമാനിച്ചോളും… അവൻ വന്നിട്ട് നോക്കാം…പിന്നെ എന്തേലും ഉണ്ടെങ്കിൽ
വിളിക്കുക…അത് പ്പൊ ഏത് നേരത്താണെങ്കിലും… എന്തേലും കാര്യം ഉണ്ടെങ്കിൽ അവൻ
വിളിക്കും..അവൻ വിളിക്കുന്ന നമ്പർ സേവ് ചെയ്തോണ്ട്… കുഞ്ഞുട്ടൻ ഷാഹിയോട് പറഞ്ഞു…

കുഞ്ഞുട്ടനും ചന്ദ്രേട്ടനും യാത്ര പറഞ്ഞു പോകാൻ ഇറങ്ങി…കുഞ്ഞുട്ടൻ ജീപ്പിൽ
കയറുന്നതിനുമുൻപ് തിരിഞ്ഞു ഷാഹിയോട് പറഞ്ഞു..”നമ്മുടെ യഥാർത്ഥ പാട്ടുകച്ചേരി സമർ
വന്നിട്ട് ട്ടോ”

ആയിക്കോട്ടെ…ഷാഹി മറുപടി നൽകി…

അവർ രണ്ടുപേരും വണ്ടിയെടുത്ത് പോയി.. കുഞ്ഞുട്ടന്റെ വണ്ടി കുറച്ചു ദൂരം പോയിട്ട്
നിർത്തി…എന്നിട്ട് താൻ അങ്ങോട്ട് വിളിക്കാം എന്ന് പറഞ്ഞ നമ്പറിലേക്ക് തിരിച്ചു
വിളിച്ചു…

അവൾക്ക് ഇപ്പൊ ഒരു പ്രശ്നവുമില്ല സംശയവുമില്ല…വീട്ടിൽ ഉണ്ട്..ഇനിയെല്ലാം നീ
നോക്കിയാൽ മതി…കുഞ്ഞുട്ടൻ അത്രയും പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്ത് ജീപ്പ്
എടുത്തുപോയി..

ഷാഹി അവരെല്ലാം പോയപാടെ അമ്മയെ വിളിച്ചു…റൂം എല്ലാം ശെരിയായി എന്ന് അവൾ അമ്മയോട്
പറഞ്ഞു…അവൾ ഹോസ്റ്റൽ റൂം ശേരിയാകാത്തതും സമറിന്റെ വീട്ടിൽ ആണ് താമസിക്കുന്നത്
എന്നതും അവൾ അമ്മയിൽ നിന്ന് മറച്ചു…എന്തോ അപ്പോൾ അങ്ങനെ പറയാനാ അവൾക്ക്
തോന്നിയത്..നാട്ടിന്പുറത്തുകാരിയായ അമ്മയ്ക്ക് ചിലപ്പോ ഇതൊക്കെ ഉൾക്കൊള്ളാൻ
സാധിച്ചില്ലെങ്കിലോ എന്ന് അവൾ ഭയന്നു… അമ്മയോട് മറ്റു വിശേഷങ്ങൾ ഒക്കെ
ചോദിച്ചു..അനിയനോടും കുറച്ചു നേരം സംസാരിച്ചതിനുശേഷം അവൾ ഫോൺ കട്ടാക്കി അടുക്കളയിൽ
പോയി രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കി…അതിനുശേഷം അവൾ അടുക്കളയുടെ കുറച്ചു
അടുത്തായുള്ള റൂം എടുത്ത് അവിടെ തന്റെ ബാഗിൽ ഉള്ള വസ്ത്രങ്ങളും പുസ്തകങ്ങളുമെല്ലാം
അടുക്കി വെച്ചു… കിടക്ക ഒന്ന് തട്ടിത്തുടച്ചിട്ട് വിരി വിരിച്ചു…റൂം എല്ലാം
ശേരിയാക്കി..അവൾ അറ്റാച്ച്ഡ്‌ കുളിമുറിയിൽ കയറി നല്ല ഒരു കുളി പാസ്സാക്കി…

കുളി കഴിഞ്ഞു ഡ്രസ്സ് ഇട്ടപ്പോളുണ്ട് ഫോൺ ബെല്ലടിക്കുന്നു..എടുത്തുനോക്കിയപ്പോ
അറിയാത്ത ഒരു നമ്പർ…ഷാഹി കാൾ അറ്റൻഡ് ചെയ്തു.

ഷഹനാ….അതേ ഗംഭീര്യമുള്ള ശബ്ദം ഞാൻ വീണ്ടും കേട്ടു…ആ വിളിക്ക് ശേഷം ഒരു നിശബ്ദത
പടർന്നു ഞങ്ങളുടെ ഇടയിൽ…ഫോണിൽ കൂടി മനോഹരമായ സൂഫിസംഗീതം ഒഴുകി
വരുന്നുണ്ടായിരുന്നു..

രംഗ് രേസാ…

രംഗ് രേസാ…

രംഗ് രേസാ…

ഹോ…രംഗ് രേസാ…

ഓ മുജ്‌പേ കരം സർക്കാർ തെരാ….

ആരസ്‌ തുജെ,കർദെ മുജെ,മുജ്സെ ഹി രിഹാ…

അബ് മുജ്‌കോ ബി ഹോ,ദീദാർ മേരാ..

കർഥേ മുജെ,മുജ്സെ ഹി രിഹാ…

മുജ്സേ ഹി രിഹാ………..

കുൻ ഫയകുൻ..

കുൻ ഫയകുൻ…

ഫയകുൻ….

ഫയകുൻ ഫയകുൻ ഫയകുൻ….

കുൻ ഫയകുൻ…

സ്വദഖല്ലാഹുൽ അലിയുൽ അസീം…

സ്വദഖ റസൂലു-ഹുൻ നബി-യുൻ-കരീം

മനോഹരമായ ആ സൂഫി സംഗീതത്തിൽ ഞാൻ ലയിച്ചുപോയി…എന്റെ ഉള്ളിൽ എന്തൊക്കെയോ
പൊട്ടിമുളച്ചപോലെ…പ്രണയം എന്റെ ഉള്ളിൽ നിറയുന്നപോലെ…സ്നേഹത്തിനായി എന്റെ ഹൃദയം
വെമ്പുന്നത് പോലെ…ഒരു പുരുഷന്റെ സ്നേഹത്തിനായി എന്റെ മനസ്സ് കൊതിക്കുന്നപോലെ…ഒരു
പുരുഷന്റെ കൈകളിൽ കിടന്ന് അവന്റെ സംരക്ഷണം അനുഭവിക്കാൻ കൊതിയാകുന്നതുപോലെ…എന്റെ
ഉള്ളിലെ മാറ്റം എന്റെ ബുദ്ധിക്ക് മനസ്സിലാകുന്നുണ്ടായിരുന്നെങ്കിലും ഹൃദയം എന്നോട്
അത് ആസ്വദിക്കാൻ മന്ത്രിക്കുന്നത് പോലെ…എന്റെ ഉള്ളിലെ മാറ്റത്തിന്റെ കാരണം
എന്താണെന്ന് അറിയാൻ എന്റെ ബുദ്ധി ശ്രമിക്കുന്നുണ്ടായിരുന്നു..ആ സൂഫി സംഗീതമോ അതോ
ഷഹനാ എന്നുള്ള ആ വിളിയോ..എന്റെ ബുദ്ധിക്ക് ഒരു ഉത്തരം കിട്ടുന്നില്ലായിരുന്നു…എന്നെ
കോൾമയിർകൊള്ളിച്ചുകൊണ്ട് ആ വിളി ഞാൻ വീണ്ടും കേട്ടു…

ഷഹനാ… സമർ ഫോണിലൂടെ വിളിച്ചു.

ആ..ഞാൻ വിക്കിക്കൊണ്ട് പറഞ്ഞു

താൻ എവിടെ ആണ്… ഇവിടെ ഒന്നുമല്ലേ… സമർ ചോദിച്ചു…ഞാൻ അതിന് മറുപടി കൊടുത്തില്ല…

താമസം ഒക്കെ ഓക്കേ അല്ലെ…സമർ ചോദിച്ചു..

ഓകെയാണ്…ഞാൻ മറുപടി നൽകി…

പിന്നെ ഷഹനാ…ഞാൻ എന്നാ വരുക എന്ന് പറയാൻ പറ്റില്ല…അതുകൊണ്ട് അത് വരെ
പൂന്തോട്ടത്തിലെ ചെടികൾക്കോ വെള്ളമൊഴിക്കാമോ…സമർ ചോദിച്ചു…

ഞാൻ നോക്കിക്കോളാം… ഞാൻ പറഞ്ഞു…

പിന്നെ വീടിന്റെ പിന്നിൽ രണ്ട് നായ്ക്കളെ കെട്ടി ഇട്ടിട്ടുണ്ട്.. അവര്ക്ക് കൂടെ
ഭക്ഷണം കൊടുക്കണേ…

ഞാൻ കൊടുത്തോളാം…

അവരെ കെട്ടഴിച്ചു വിടരുത്…നിന്നെ പരിചയം ഇല്ലാത്തതുകൊണ്ട് ചിലപ്പോ അവർ നിന്നെ
ആക്രമിച്ചേക്കും…സമർ പറഞ്ഞു…

ഞാൻ സൂക്ഷിച്ചോളാം…ഞാൻ പറഞ്ഞു…

പിന്നെ ഒരു പ്രധാനപ്പെട്ട കാര്യം…സമർ പറഞ്ഞു

എന്താ..ഞാൻ ആകാംഷയോടെ ചോദിച്ചു…

രണ്ടാം നിലയിലുള്ള റൂമുകളിൽ ഞാൻ വരുന്നതുവരെ നീ കയറണ്ടാ…സമർ പറഞ്ഞു

ഓക്കേ…ഞാൻ മറുപടി നൽകി…

ഇതാണ് എന്റെ നമ്പർ..സേവ് ഇറ്റ് ആൻഡ് കാൾ മി…കാര്യപ്പെട്ട് വല്ലതും
നടക്കുകയാണെങ്കിൽ…സമർ പറഞ്ഞു..

ഞാൻ ശെരി എന്ന് മറുപടി പറഞ്ഞതും ഫോൺ കട്ടായി… സമർ ഫോൺ വെച്ചിട്ടും ഞാൻ കുറച്ചു നേരം
ഫോൺ ചെവിയിൽ പിടിച്ചു അങ്ങനെ തന്നെ നിന്നു… അവനിൽ നിന്ന് ഞാൻ വീണ്ടും വാക്കുകൾ
കേൾക്കാൻ കൊതിച്ചു…

കുറച്ചു കഴിഞ്ഞു ഞാൻ ബെഡിൽ ഇരുന്നു…എനിക്ക് എന്താ സംഭവിക്കുന്നത് എന്ന് എനിക്ക്
മനസ്സിലാക്കാനായില്ല…സ്‌കൂൾ പഠനകാലത്തു കുറേപേർ തന്റെ അടുക്കൽ ഇഷ്ടമാണെന്ന്
പറയുകയും ലവ് ലെറ്റർ തരുകയും ചെയ്തിട്ടുണ്ട്…എന്നാൽ തനിക്ക് ഒരിക്കലും ഒരാളോടും ആ
ഒരു ഇഷ്ടം തിരികെ തോന്നിയിട്ടില്ല…എന്നാൽ ഇന്ന്…താൻ ഇതുവരെ കണ്ടിട്ടുപോലും ഇല്ലാത്ത
ഒരാൾ…അയാൾക്ക്‌ വേണ്ടി എന്റെ മനം പിടയ്ക്കുന്നു…അയാളെ കാണാനും സ്നേഹിക്കാനും എന്റെ
ഉള്ളം തുടിക്കുന്നു… എന്താ താനിങ്ങനെ… അവന്റെ സ്വരം പോലും എന്നെ
കീഴ്പ്പെടുത്തുന്നു… അവൻ ഒരു വാക്കുപോലും കാര്യമല്ലാത്ത കാര്യം
സംസാരിച്ചിട്ടില്ല…എന്നിട്ടും വീണ്ടും അവൻ ഓരോന്ന് ചോദിക്കുന്നത്‌ കേൾക്കാൻ കാൾ
കട്ട് ചെയ്തിട്ടും ചെവിയിൽ ഫോൺ പിടിച്ചിരുന്നു…ഷാഹി ആകെ കൺഫ്യൂഷനിലായി…അവൾ
കുറച്ചുനേരം കണ്ണ് തുറന്നു കിടന്നു…ഫാൻ കറങ്ങുന്നതുംനോക്കി…

കുറച്ചുകഴിഞ്ഞു ഷാഹി എണീറ്റ് അടുക്കളയിൽ പോയി അവൾ ഭക്ഷണം കഴിച്ചു….ഭക്ഷണം
കഴിക്കുമ്പോളും ഷാഹിയുടെ ചിന്ത സമറിൽ ആയിരുന്നു…ആരാണ് അവൻ..?എന്താണ് തന്നെ അവനോട്
അടുപ്പിക്കുന്നത്…?എവിടെയാണ് അവൻ…?അവൻ എന്ത് ചെയ്യുകയാകും ഇപ്പോൾ…? അവന്
ആരുമില്ലേ…?അവൾ അവനെക്കുറിച്ച് ഓർത്തുകൊണ്ടിരുന്നു…അവൻ ആരെയെങ്കിലും
പ്രേമിക്കുന്നുണ്ടാകുമോ…? പെട്ടെന്ന് താൻ എന്താ ഇങ്ങനെ ആലോചിച്ചത് എന്ന് ഓർത്തു അവൾ
സ്വയം തലയിൽ തല്ലി…പിന്നെയും അവൾ അത് തന്നെ ചിന്തിച്ചു… അവന് ആരോടെലും പ്രണയം
ഉണ്ടാകുമോ…?

ഭക്ഷണം കഴിച്ചുകഴിഞ്ഞ് അവൾ അടുക്കളയിൽ പോയി കൈയും പാത്രങ്ങളുമെല്ലാം കഴുകി
ഉറങ്ങാനുള്ള ശ്രമങ്ങൾ ആരംഭിച്ചു….അവൾ ഫാനിട്ട് ബെഡിൽ വന്ന്
കിടന്നു…സമറിനെക്കുറിച്ചുള്ള ചിന്തകൾ അവളെ ഉറങ്ങാൻ സമ്മതിച്ചില്ല…ഒടുവിൽ രാത്രിയുടെ
ഏഴാം യാമത്തിൽ അവൾ ഉറക്കത്തിലേക്ക് വഴുതിവീണു..

പെട്ടെന്ന് ഫാൻ നിശ്ചലമായി…എന്നാൽ തണുപ്പ് കുറഞ്ഞില്ല…കൂടിവന്നു… അന്ധകാരത്തിന്
ഭയത്തിന്റെ മാറ്റൊലി നല്കാൻ ആ തണുപ്പിനായി… ചന്ദ്രന്റെ പ്രകാശം ജനലുകളിലൂടെ അവളുടെ
റൂമിൽ വന്നെത്തി…അവൾ ജനാലയുടെ അടുത്തേക്ക് നോക്കി…നിലാവ് നിറഞ്ഞ
അന്തരീക്ഷം…പെട്ടെന്ന് ദൂരെ നിന്ന് എന്തോ വരുന്നതുപോലെ അവൾക്ക് തോന്നി…അത്..അത്…ആ
കറുത്തരൂപം….അത് പിന്നെയും ഒഴുകി വരുന്നു തന്റെ അടുത്തേക്ക്…ഷാഹി ആകെ ഭയന്നു… അത്
വായുവിൽ ഒഴുകി ജനാലയുടെ മുന്നിൽ എത്തി…അത് അവളെതന്നെ നോക്കുന്നത് പോലെ തോന്നി
ഷാഹിക്ക്…ആ രൂപം ജനലയും കടന്ന് റൂമിലേക്ക് എത്തി…ഷാഹി നന്നായി ഭയന്നു…അവൾക്ക്
എണീറ്റ് ഓടാൻ തോന്നി…എന്നാൽ അവൾക്ക് അവളുടെ ശരീരം അനക്കാൻ പോലും സാധിച്ചില്ല…അവൾ
ആകെ തളർന്നു…പെട്ടെന്ന് താൻ കിടന്നിരുന്ന കട്ടിൽ വായുവിൽ ഉയരുന്നത്പോലെ തോന്നി
അവൾക്ക്…അതെ അത് പൊങ്ങുന്നു…ഷാഹിയുടെ ഭയം ഇരട്ടിയായി..അവൾ കിടക്കയുടെ വിരിപ്പിൽ
കൈകൾകൂട്ടി മുറുക്കിപിടിച്ചു…കട്ടിൽ പൊങ്ങുന്നത് നിന്നു…കട്ടിലിപ്പോൾ വായുവിൽ
നിൽക്കുകയായിരുന്നു…ആ കറുത്തരൂപം ഷാഹിയുടെ തലയുടെ ഭാഗത്തേക്ക് ചെന്നു… അത് അവളുടെ
കണ്ണുകളിലേക്ക് തന്നെ നോക്കി…ഷാഹിക്ക് അതിനെ നോക്കാൻ പേടി ഉണ്ടായിരുന്നെങ്കിലും തല
തിരിച്ചുപിടിക്കാൻ അവൾക്ക് ശക്തി ഇല്ലായിരുന്നു…ആ രൂപം ശബ്‌ദിച്ചു തുടങ്ങി…

“എത്രയെത്ര അവസരങ്ങൾ കിട്ടിയിട്ടും ഒടുവിൽ നീ ഇവിടെ തന്നെ
വന്നെത്തിയല്ലേ…വിധി…ഇതാണ് നിന്റെ വിധി…അതിനെ മാറ്റാൻ ഒരിക്കലും നിനക്ക് ആകില്ല…ഇനി
നിനക്ക് രക്ഷയില്ല…നിനക്ക് ഇനി ഒന്നേ ചെയ്യാൻ ഒള്ളൂ… കാതോർത്തോ…അവന്റെ
വരവിനായി…ചെകുത്താന്റെ വരവിനായി….”

ഷാഹി പെട്ടെന്ന്കണ്ണുതുറന്നു…അവൾ ഫോണിന്റെ വെളിച്ചം ഉപയോഗിച്ച് റൂം മുഴുവൻ
നോക്കി…എന്നാൽ അവിടെ ആരും ഇല്ലായിരുന്നു…അവൾ കൊണ്ടുവന്നുവെച്ച വെള്ളം എടുത്തു
കുടിച്ചു…അവൾ ആകെ പരിഭ്രാന്തയായിരുന്നു…കണ്ടത്‌ സ്വപ്‌നമാണെന്ന്‌ അവളുടെ ബുദ്ധിക്ക്
മനസ്സിലായെങ്കിലും അവളുടെ ഭയത്തെ അത് ഒട്ടും കുറച്ചില്ല…അവൾ ദൈവത്തെ മനസ്സിൽ
ധ്യാനിച്ചു മനമുരുകി പ്രാർത്ഥിച്ചു…അവൾ ഫാതിഹ സൂറത് കൂടി ഓതിയതിന് ശേഷം വീണ്ടും
കിടന്നു….

**************************

ദൂരെ മറ്റൊരിടത്ത്……

കൊടുംവനം… ആ വനത്തിനുള്ളിൽ കെട്ടിയ ഏറുമാടത്തിൽ ഒരു ചെറുപ്പക്കാരൻ
ഉറങ്ങുകയായിരുന്നു…വെളുത്തു സുമുഖനായ ഒരു ചെറുപ്പകാരൻ..എന്നാൽ അവന്റെ വയസ്സിന്
ഉതകുന്ന ശരീരം ആയിരുന്നില്ല അവന്.. വളരെ ഉറച്ച ശരീരം..കൈകളിലും കാലുകളിലും ഉള്ള
മസിലുകൾക്കൊക്കെ ഇരുമ്പിനേക്കാൾ ഉറപ്പായിരുന്നു..

വളരെ ഉയരത്തിൽ ആയിരുന്നു ഏറുമാടം കെട്ടിയിരുന്നത്‌..അവൻ ചന്ദ്രനെയും നോക്കി
ശാന്തമായി ഉറങ്ങുകയായിരുന്നു..നിശബ്ദത…പെട്ടെന്ന് ഒരു ഫാൽക്കൻ പക്ഷിയുടെ ചിലമ്പൽ
അവിടെ കേട്ടു.. ചെറുപ്പക്കാരൻ കണ്ണുതുറന്നു അതിനെ നോക്കി…ഫാൽക്കൻ പക്ഷി അവനെയും
നോക്കി… രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു…പെട്ടെന്ന് എന്തോ മനസ്സിലായത് പോലെ
ഫാൽക്കൻ പക്ഷി വന്നവഴിക്ക് തിരിച്ചു പറന്നു…അവൻ തിരികെ ഉറക്കത്തിലേക്കും..

കൊട്ടാരസദൃശ്യമായ ഒരു മാളിക… വലിയമതിലുകളാൽ ചുറ്റപ്പെട്ട ഒരു വലിയ
മാളിക…രണ്ടോമൂന്നോ നിലകളുള്ള ആ മാളികയുടെ ഏറ്റവും മുകളിലെ ടെറസിൽ ഒരാൾ കട്ടിലിട്ട്
കിടക്കുന്നുണ്ടായിരുന്നു…അയാൾ ഉറക്കത്തിലായിരുന്നു…ചന്ദ്രന്റെ പ്രകാശം അവളുടെ രൂപം
വെളിവാക്കി…ഒരു മധ്യവയസ്‌കൻ..അമ്പത്തിന് അടുത്ത് പ്രായം വരും…ഉറച്ച
ശരീരം..പ്രായത്തിന്റെ തളർച്ചകൾ ഒട്ടും കാണിക്കാത്ത ശരീരം..പെട്ടെന്ന് ആ മാളികയിൽ
കത്തിയിരുന്ന എല്ലാ വിളക്കുകളും കെട്ടു..ചന്ദ്രന്റെ പ്രകാശം മാത്രം അവിടെ
തിളങ്ങിനിന്നു…പെട്ടെന്ന് അന്തരീക്ഷം ആകെ തണുത്തു…മരംകൊച്ചുന്ന തണുപ്പ്…പെട്ടെന്ന്
ദൂരെ നിന്ന് എന്തോ ഒഴുകി വരുന്നതുപോലെ അയാൾക്ക് തോന്നി..കറുത്തരൂപം…അതെ…ആ
കറുത്തരൂപം…ഷാഹിയുടെ സ്വപ്നങ്ങളിൽ കണ്ട അതേ രൂപം..അത് ഒഴുകി അയാളുടെ അടുത്തേക്ക്
വന്നു…അയാൾ ഭയന്ന് വിറച്ചു…ആ രൂപം വായുവിൽ അയാളുടെ മുകളിൽ ഉയർന്നു നിന്നു… അത്
അയാളെ തന്നെ നോക്കി…അയാളുടെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങി…നിശബ്ദത…ആ രൂപം ആരെയും
പേടിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചു തുടങ്ങി…

“നീ പട്രു വെയ്ത്ത നെരുപ്പ് ഒൺട്ര….

പട്രി എരിയ ഉനയ് കേൾക്കും…

നീ വിതയ്ത്ത വിനയെല്ലാം……

ഉന്നൈ അറുക്ക കാത്തിരിക്കും…….”

അയാൾ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു…

**************************

ഈ സമയം ഡിജിപിയുടെ ഗസ്റ്റ് ഹൌസിൽ വിളിച്ചുചേർത്ത അടിയന്തിരമീറ്റിംഗിൽ ആയിരുന്നു
സംസ്ഥാനത്തെ പ്രധാനപ്പെട്ട പോലീസ് ഓഫീസേയ്‌സ്‌….. അവരെല്ലാം അവിടെ
ഒത്തുകൂടിയതിനുപിന്നിൽ ഒരു വലിയ ഉദ്ദേശം ഉണ്ടായിരുന്നു…എല്ലാ ഓഫിസർമാരും ഒരു നീണ്ട
മേശയ്ക്കു ചുറ്റും സന്നിഹിതരായി..എല്ലാവരുടെയും മുഖം വലിഞ്ഞുമുറുകിയിരുന്നു…നടക്കാൻ
പോകുന്ന ചർച്ചയുടെ പ്രാധാന്യം അവരുടെ മുഖങ്ങൾ വിളിച്ചോതി..ഡിജിപി യശ്വന്ത് സിൻഹ
സംസാരിച്ചു തുടങ്ങി…

ഇവിടെ എല്ലാവരെയും വിളിച്ചുകൂട്ടിയതിന്റെ കാരണം എല്ലാവര്ക്കും അറിയാമല്ലോ…നമ്മൾ
ഇത്രയുംനാൾ കാത്തിരുന്ന അവസരം വന്നുചേരാൻ പോവുകയാണ്…അത് നമുക്ക് വേണമെങ്കിൽ
ഉപയോഗിക്കാതിരിക്കാം..നമ്മൾ എന്നെത്തേയും പോലെ ജീവിച്ചു പോകും…ആ അവസരം ഫലവത്തായി
നമ്മൾ ഉപയോഗിച്ചാൽ വളരെ വലിയ മാറ്റങ്ങൾ തന്നെ നമുക്ക് കൊണ്ടുവരാൻ സാധിക്കും…പക്ഷെ
അവസരം നമ്മൾക്ക് മുതലാക്കാൻ സാധിച്ചില്ലെങ്കിൽ….. ഡിജിപി മുഴുവൻ പറയാതെ നിർത്തി…

ഇനി നിങ്ങളുടെ അഭിപ്രായങ്ങൾ പറയുക…അത് നമ്മുടെ ചെയ്യാൻ പോകുന്ന ചെയ്തിയെ
നിർണയിക്കും… ഡിജിപി വാക്കുകൾ മുഴുവനാക്കി…

നമ്മൾ അവരെ ഭയക്കുന്നത് ആണ് അവരുടെ ധൈര്യം…നമ്മൾ എന്തിനാണ് അവരെ ഭയക്കുന്നത്…ഈ
അവസരം നമ്മൾ ഉപയോഗിക്കണം…ഓരോന്നിനെയും ഇഞ്ചിഞ്ചായി….ഐജി ദാമോദർ പല്ലിറുമ്മികൊണ്ട്
പറഞ്ഞു…

അതെ അത് തന്നെയാണ് ചെയ്യേണ്ടത്…യുവ എസ്‌പി കിരൺ ദാമോദറിനെ അനുകൂലിച്ചു..

എസ്പി ബാലഗോപാലിന് എന്താ പറയാനുള്ളത്…നിങ്ങൾക്കണല്ലോ ഇതിൽ കൂടുതൽ പറയാൻ
സാധിക്കുക…ഡിജിപി എസ്പി ബാലഗോപാലിനോട് ചോദിച്ചു…വളരെ എക്സ്പീരിയൻസ് ഉള്ള ഓഫീസർ
ആയിരുന്നു എസ്പി ബാലഗോപാൽ…

ആ അവസരം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്…ബാലഗോപാൽ പറഞ്ഞു…

എന്ത് പൊട്ടത്തരം ആണ് നിങ്ങൾ പറയുന്നത്…വെറും മനുഷ്യരായ അവരെ നിങ്ങൾ എന്തിനാ
പേടിക്കുന്നത്…ദാമോദർ ബാലഗോപാലിനോട് ദേഷ്യത്തോടെ ചോദിച്ചു

വെറും മനുഷ്യർ…ചെകുത്താന്മാർ ആണ് അവർ…ബാലഗോപാൽ പറഞ്ഞു…

ചെകുത്താന്മാരോ അസുരന്മാരോ എന്തും ആയിക്കൊള്ളട്ടെ…അവരെ പരസ്പരം പോരടിപ്പിക്കാൻ
വിട്ട് നമ്മൾ ഈ അവസരം മുതലെടുക്കണം…ഐജി പറഞ്ഞു…

മുട്ടനാടിന്റെ ഇടയിൽ പെട്ട കുറുക്കന്റെ സ്ഥിതി എല്ലാവര്ക്കും അറിയാം എന്ന് ഞാൻ
കരുതുന്നു…ബാലഗോപാൽ പുച്ഛിച്ചുകൊണ്ട് പറഞ്ഞു

നിങ്ങൾക്ക് ഭയമാണ്…നിങ്ങൾക്കീ യൂണിഫോം ധരിക്കാൻ അർഹതയില്ല…കിരൺ ബാലഗോപാലിനോട്
പറഞ്ഞു

ഭയം…വളരെ മനോഹരമായ വികാരം ആണ് അത്…ഭയം വേണം..അവരുടെ അടുത്താകുമ്പോ ഉറപ്പായും
വേണം…ബാലഗോപാൽ കിരണിനോട് പറഞ്ഞു…

ഭയം…മണ്ണാങ്കട്ടയാണ്…ഈ തോക്ക് എടുത്ത് ഓരോന്നിനും ഓരോന്ന് പൊട്ടിക്കുമ്പോ ഈ നെഞ്ചിൽ
ഉള്ള ഭയം അവിടെയും വരും…ഓരോന്നും ഭിത്തിയിൽ കയറുകയും ചെയ്യും…കിരൺ
തൊക്കെടുത്തുകൊണ്ട് പറഞ്ഞു…

ഇതേപോലെ ഒരിക്കൽ ഒരു തോക്ക് അവരിൽ ഒരാളുടെ നേരെ ശബ്‌ദിച്ചിരുന്നു… അയാൾ പടമായി
ഭിത്തിയിൽ കയറുകയും ചെയ്തു….പക്ഷെ അന്ന് ശരിക്കും ഭിത്തിയിൽ കയറിയത് ആ
പൊലീസുകാരനടക്കം അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പതിനഞ്ചു പൊലീസുകാരിൽ പതിനാല്
പോലീസുകാരാണ്… ബോണസായി ആ പോലീസ് സ്റ്റേഷനും നീ പറഞ്ഞ ഭിത്തിയിൽ അവർ കയറ്റി…ബാലഗോപാൽ
കിരണിനോട് പറഞ്ഞു..

ഒരാൾക്ക് മാത്രം എന്തുപറ്റി എന്നാകും അല്ലെ നീ ചിന്തിക്കുന്നത്…അവന്റെ കയ്യും കാലും
വെട്ടിയെടുത്തിട്ട് അവർ അവനെ വെറുതെ വിട്ടു…നടന്നത് എന്താണെന്ന് എല്ലാവരോടും
പറയാൻ…ബാലഗോപാൽ തുടർന്നു… കിരൺ തൊണ്ടയിലെ വെള്ളം വറ്റി നിന്നു…

അന്നത്തെ ചീത്തപ്പേര് മാറ്റാൻ അവിടെ അങ്ങനെ ഒരു പോലീസ് സ്റ്റേഷൻ ഇല്ലാന്ന് നമുക്ക്
വരുത്തിത്തീർക്കേണ്ടിവന്നു… നമ്മുടെ എല്ലാ റെക്കോർഡ്സിൽ നിന്നും ആ
സ്റ്റെഷനെക്കുറിച്ചുള്ള രേഖകൾ കീറി കത്തിച്ചു കളയേണ്ടി വന്നു
നമുക്ക്…നാണക്കേട്…ബാലഗോപാൽ പുച്ഛിച്ചുകൊണ്ട് പറഞ്ഞു…

സ്റ്റോപ്പ് ഇറ്റ് ബാലഗോപാൽ…ഡിജിപി ഉറക്കെ ശബ്‌ദിച്ചു…

നീ ഈ പറഞ്ഞ ചെകുത്താന്മാരെ ഇല്ലാതാക്കി നിനക്ക് കാണിച്ചു തരണോ… എന്നാ കാണിച്ചു
തരാം… ഈ അവസരം നമ്മൾ ഉപയോഗിക്കാൻ പോകുന്നു…അവരെ ഓരോന്നിനേം ഇല്ലാതാക്കാൻ
പോകുന്നു…ഡിജിപി ദേഷ്യത്തോടെ മേശയിൽ കയ്യടിച്ചുകൊണ്ട് പറഞ്ഞു…

അതെ…യുദ്ധം തുടങ്ങാൻ പോവുകയാണ്…ചെകുത്താന്മാരുടെ യുദ്ധം..

(തുടരും)

യുദ്ധം പടിവാതിൽക്കൽ എത്തി നിൽക്കുന്നു.. ആരുമായുള്ള യുദ്ധം…? യുദ്ധത്തിൽ ആര്
ജയിക്കും…? പോലീസിന്റെ തന്ത്രങ്ങൾ ഫലവതാകുമോ..? ആരാണ് യഥാർത്ഥ വില്ലൻ…?ആരാണ്
യഥാർത്ഥ ചെകുത്താൻ…? സമറാണോ വില്ലൻ…? എന്താണ് ഷാഹിയെ സമറിനോട് അടുപ്പിക്കുന്നത്..?
അവർ തമ്മിൽ വല്ല ബന്ധവുമുണ്ടോ…? എപ്പോഴാണ് വില്ലന്റെ എൻട്രി…?

സുഹൃത്തുക്കളെ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ അറിയിക്കുക…കഥ
ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ ലൈക് അടിക്കുക…

തുടരണോ വേണ്ടയോ……..?