പെട്ടെന്ന് ഒരു ചെറിയ മഴ പെയ്തു……………
ചെറിയ ചാറ്റൽമഴ……………
ശരീരം നനയാതെ ശരീരത്തിന് കുളിര് നൽകുന്ന മഴ……………..
ഷാഹിയും സമറും നടത്തം നിർത്തി…………….
അവർ രണ്ടുപേരും ആ മഴ ആസ്വദിച്ചു…………..
“കൊഞ്ചി കൊഞ്ചി എന്നെ കൊല്ലുന്ന മഴയെ
എൻ മനം അറിയാമോ…………”………….
മുന്നിൽ ആ പാട്ട് ഞാൻ കേട്ടു……………
ഞാൻ ഷാഹിയെ നോക്കി……………….അവൾ മുകളിലേക്ക് നോക്കി ആ മഴ ആസ്വദിച്ചുകൊണ്ട്
പാടിയതാണ്…………….
ഞാൻ അവളെ തന്നെ നോക്കി…………….
“കൊഞ്ചി കൊഞ്ചി എന്നെ കൊല്ലുന്ന മഴയെ
എൻ മനം അറിയാമോ…………”…………
വീണ്ടും ആ വരികൾ അവൾ മൂളി…………..
അവൾ എന്റെ നേരെ തിരിഞ്ഞു……………
“ആഹാ……….തനിക്ക് പാടാനൊക്കെ അറിയുമോ…………..”………..ഞാൻ ഒരു ചിരിയോടെ അവളോട്
ചോദിച്ചു……………
അവൾ അത് കേട്ട് എന്നെ നോക്കി ഒന്ന് നാണിച്ചു ചിരിച്ചു………..
പിന്നെ അവൾ മുകളിലേക്ക് നോക്കി……………
“കൊഞ്ചി കൊഞ്ചി എന്നെ കൊല്ലുന്ന മഴയെ
എൻ മനം അറിയാമോ…………
കൊഞ്ചി കൊഞ്ചി എന്നെ കൊല്ലുന്ന മഴയെ
എൻ മനം അറിയാമോ…………
മിന്നൽദീപം എടുത്ത് എന്നെ നീ രസിപ്പിക്ക്………..
എൻ ഭൂമിയിൽ നീ വന്നതാൽ…..
നനഞ്ഞു രസിക്കുന്നു
ഞാൻ നിന്നെ ഓർത്ത്…………
വെണ്ണിലവേ നീ ഇങ്ങ് വരില്ലേ……
നമ്മോട് കൺമയങ്ങി ഉറങ്ങാനായ്…………
വെണ്ണിലവേ നീ ഇങ്ങ് വരില്ലേ……
നമ്മോട് കൺമയങ്ങി ഉറങ്ങാനായ്…………”…………..
ഷാഹി വളരെ മനോഹരമായി പാടി…………
ഞാൻ അവളെ വളരെ സന്തോഷത്തോടെ നോക്കി നിന്നു…………….
എന്തോ എനിക്ക് അവളോട് പണ്ടെങ്ങും തോന്നാത്ത അത്രയ്ക്ക് പ്രേമം അവളോട്
തോന്നി…………………..
Whatta Moment……………
എന്തൊരു മനോഹരമായ നിമിഷം ആണെടോ……………
ചുറ്റും പച്ചപ്പ്……………
വിളഞ്ഞുനിൽക്കുന്ന നെൽകതിരുകൾ…………..
സുഖത്തോടെ വീശുന്ന ഇളംകാറ്റ്……………….
അതിനേക്കാൾ സുഖത്തിൽ തളരിതമായി പെയ്യുന്ന മഴ……………
ഇതെല്ലാം ആസ്വദിച്ചു ഞാനും എന്റെ പെണ്ണും മാത്രം ഈ ഭൂമിയിൽ…………..
ഇതിനെല്ലാത്തിനുമുപരി മനോഹരമായി പ്രേമാർദ്രമായി എനിക്ക് വേണ്ടി പാട്ട് പാടുന്ന അതി
സുന്ദരിയായ എന്റെ പെണ്ണ് ………………
പ്രണയത്തെ പ്രകൃതിയും അനുഗ്രഹിക്കും ഏതോ മഹാൻ പറഞ്ഞു കേട്ടിട്ടുണ്ട്………….പക്ഷെ അത്
സത്യമാണ് എന്ന് ഈ നിമിഷം ഞാൻ മനസ്സിലാക്കുന്നു…………………
മുന്നിൽ എന്റെ പെണ്ണ്………….
അവൾക്ക് ഇത്രയും സൗന്ദര്യം എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല……………
അടുക്കളയിൽ ഇടുന്ന തുന്ന് വിട്ട ചുരിദാറും മുഷിഞ്ഞ ഷാളും ആണ് അവളുടെ വേഷം………………
പക്ഷെ അവളെ ഇത്രയ്ക്കും മനോഹരിയായി ഞാൻ ഇതുവരെ കണ്ടിട്ടില്ല……………….
അല്ലെങ്കിൽ അവളെ അത്രയും മനോഹരിയായി കാണാൻ വേറെ ഒരാൾക്കും
സാധിക്കുന്നുണ്ടാവില്ല…………………
ദൈവത്തിന് പോലും കുശുമ്പ് തോന്നി എന്ന് തോന്നുന്നു……………..
പെട്ടെന്ന് മഴയുടെ ശക്തി കൂടി………………
അവൾ എന്നെയും കൊണ്ട് വാഴത്തോട്ടത്തിലേക്ക് ഓടി……………..
ആദ്യമായിട്ടാ ഒരു പാവയെ പോലെ ഒരാളുടെ പ്രവൃത്തിക്ക് മുന്നിൽ നിൽക്കുന്നത്……………….
അവൾ എന്നെയും കൊണ്ട് ഒരു കീറാത്ത വാഴയിലയുടെ അടിയിൽ നിന്നു………………
എനിക്ക് അവളുടെ അടുത്ത് നിന്ന് കണ്ണെടുക്കാൻ പോലും സാധിച്ചില്ല…………..
മഴത്തുള്ളികൾ അവളുടെ പിൻകഴുത്തിലും മുടിയിലും വന്ന് പതിക്കുന്നത് ഞാൻ കണ്ടു………….
പിൻകഴുത്തിൽ വീണുകിടക്കുന്ന മഴത്തുള്ളി എനിക്ക് കൊത്തിയെടുക്കാൻ തോന്നി………………
“എന്താ ഇങ്ങനെ നോക്കുന്നെ……………”…………ഷാഹി എന്നോട് ചോദിച്ചു……………..
ഞാൻ കണ്ണുംപൂട്ടി തല ഇരുവശത്തേക്ക് ആട്ടിക്കൊണ്ട് ഒന്നുമില്ല എന്ന് പറഞ്ഞു…………….
എന്റെ സംസാരശേഷി പോലും എനിക്ക് നഷ്ടപ്പെട്ടു എന്ന് തോന്നി…………………
“ഇത്താത്ത……………..”…………..മുത്തിന്റെ വിളി അവർ കേട്ടു……………
“എന്താ മുത്തേ………”………….ഷാഹി വിളി കേട്ടു……………..
“അമ്മ വിളിക്കുന്നു…………..വാ……………..”……………മുത്ത് പറഞ്ഞു……………..
“വാ പോവാം………….”………….ഷാഹി പറഞ്ഞു……………..
സത്യം പറഞ്ഞാൽ ആ നിമിഷം എനിക്ക് ആദ്യമായി മുത്തിനോട് ദേഷ്യം തോന്നി…………….
ആ മഴയും കൊണ്ട് ഞാൻ അവളുടെ പിൻകാലും നോക്കി വീട്ടിലേക്ക് നടന്നു……………..
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
പിറ്റേന്ന് രാവിലെ അരമണിക്കൂർ ഇടവിട്ട് നിഖിലും സൂരജും മരണത്തിന് കീഴടങ്ങി………………..
പോലീസും ഡോക്ടർമാരുടെയും ഒരു പട നോക്കി നിൽക്കെ…………….
അവരുടെ രണ്ടുപേരുടെയും പോസ്റ്റ്മോർട്ടം റീസൾട്ടിൽ സാധാ മരണം എന്നല്ലാതെ വേറെ ഒരു
വാക്ക് എഴുതിവെക്കാൻ പോസ്റ്റ്മോർട്ടം അതിസൂക്ഷ്മതയോടെ ചെയ്ത ഡോക്ടർക്ക്
സാധിച്ചില്ല……………….
ഗ്യാങ് വാർ എന്ന പേരിൽ ആ കേസ് കേരള പോലീസ് ഒതുക്കി……………….
പക്ഷെ ആ ഒരു സംഭവം എത്രയും വലിയ നാണക്കേട് ആണ് ഉണ്ടാക്കി വെച്ചത് എന്ന സത്യം
നിരഞ്ജനയ്ക്കും ബാലഗോപാലിനും ഗംഗാധരനും ഡോക്ടർ വിശ്വത്തിനും മാത്രമേ
മനസ്സിലായൊള്ളു………………..
ചെകുത്താന്റെ സന്തതി അവരെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ടു……………..
നിനക്കൊന്നും ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് മുഖത്തടിച്ചു പറഞ്ഞത്
പോലെയായിരുന്നു അവരുടെ മരണം…………………
നിരഞ്ജന പറ്റെ തളർന്നു…………
പോസ്റ്റ്മോർട്ടം റിസൾട്ട് അവളെ ഞെട്ടിപ്പിച്ചില്ല……………നിരഞ്ജന അത്
പ്രതീക്ഷിച്ചിരുന്നു………………
അവളുടെ നിസ്സഹായവസ്ഥ അവളെ ശരിക്കും ഭയത്തിൽ ആഴ്ത്തി………………
താനിത് വരെ കണ്ടതൊന്നും ഒന്നുമല്ല എന്ന് അവൾക്ക് മനസ്സിലായി…………………
ചെകുത്താന്റെ സന്തതി……………..
താൻ ആദ്യം പുച്ഛിച്ചു തള്ളിയ ആ പേര് ഇന്നവളെ വേട്ടയാടി…………….
ആ പേര് അവന് വെറുതെ ചാർത്തി കൊടുത്തതല്ല എന്ന സത്യം അവൾ മനസ്സിലാക്കി…………….
അവൾക്ക് ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല…………………….
ഈ കേസ് ഒഴിവാക്കാൻ പോലും അവൾക്ക് തോന്നി…………..
എന്തിനീ കേസ് അന്വേഷിക്കുന്നു……………. എന്തിന്………….?…..
അവൻ ഈ ചെയ്യുന്നതിനൊക്കെ കാരണവും അവനെയും താൻ കണ്ടെത്തിയെന്ന് വെക്കട്ടെ…………….
തന്നെക്കൊണ്ട് എന്ത് സാധിക്കും…………..
അവനെ വിലങ്ങ് വെച്ച് കൊണ്ടുവരാൻ ആർക്കെങ്കിലും സാധിക്കുമോ…………….
എന്തിന് അവന്റെ മുന്നിൽ പോയി ഭയമില്ലാതെ തലയുയർത്തി നിൽക്കാൻ തനിക്ക്
സാധിക്കുമോ……………….
ഇല്ലാ……………..
പക്ഷെ എനിക്ക് തോറ്റോടാൻ എനിക്ക് സാധ്യമല്ല……………..
അത് എനിക്ക് മരണതുല്യമാണ്………………
നിരഞ്ജന ഫോൺ എടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു………………
അവൾ ഫോൺ കാതോട് ചേർത്തു………….. ബെൽ അടിക്കുന്നത് അവൾ കേട്ടു……………
പെട്ടെന്ന് അപ്പുറത്ത് ഫോൺ എടുത്തു…………….
“ഹലോ മമ്മി……………”…………..അപ്പുറത്ത് നിന്ന് ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടു……………
“ഹലോ…………….”………….നിരഞ്ജന ജീവനില്ലാതെ പറഞ്ഞു…………….
“എന്താ ഐ പി എസ് മോളേ………….. വിളിക്കൊരു ഉഷാറില്ലാത്തെ……………”………….അവൾ ചോദിച്ചു…………….
“ഒന്നുമില്ല…………..”………….നിരഞ്ജന പറഞ്ഞു……………
“എന്തെ നീരുമോളെ കേസ് പൊട്ടിയോ……………”…………അവൾ പിന്നെയും കുണുങ്ങി ചോദിച്ചു…………..
“ഒന്ന് പോടി………………”…………നിരഞ്ജന പതിയെ ഉഷാറായി…………..
“എന്താ വിളിച്ചേന്ന് പറ…………..പതിവില്ലാത്തൊരു വിളിയാണല്ലോ……………”……………..അവൾ
പിന്നെയും ചോദിച്ചു…………..
“നിന്റെ സൗണ്ട് ഒന്ന് കേൾക്കണമെന്ന് തോന്നി………….അപ്പൊ വിളിച്ചതാ…………എന്തെ എന്റെ
മോളെ എനിക്ക് തോന്നുമ്പോ വിളിക്കാൻ പാടില്ലേ……………”………….നിരഞ്ജന ചോദിച്ചു…………….
“ഓഹോ……….അങ്ങനെ ആണോ………..അച്ചോടാ…………….”…………….അവൾ പറഞ്ഞു………………..
“ശരി എന്നാ………….ഞാൻ പിന്നെ വിളിക്കാം……………”………….നിരഞ്ജന പറഞ്ഞു…………….
“ഓക്കേ…………പിന്നെ ഞാൻ മറ്റേത് വെറുതെ പറഞ്ഞതാണ് ട്ടോ……………”………….അവൾ പറഞ്ഞു…………….
“എന്ത്…………..”………….നിരഞ്ജന ചോദിച്ചു……………
“കേസ് പൊട്ടിയോ എന്ന് ചോദിച്ചത്……………..എന്റെ മമ്മി ഒരു കേസും പൊട്ടില്ല എന്ന്
എനിക്ക് അറിയില്ലേ………..മൈ മമ്മി ഈസ് ദി ബെസ്റ്റ്……………”………….അവൾ പറഞ്ഞു…………..
“ഹ്മ്……..ഓക്കേ…………..ഞാൻ പിന്നെ വിളിക്കാം………….”…………….നിരഞ്ജന ഫോൺ കട്ട്
ചെയ്തു……………..
മകളോടുള്ള സംസാരം നിരഞ്ജനയിൽ ഒരു ഊർജം നിറച്ചു……………
നിരഞ്ജന എണീറ്റ് പുറത്തേക്ക് നടന്നു…………….
😈😈😈😈😈😈😈😈😈😈😈😈😈😈😈😈
ഷാഹിയോടൊപ്പമുള്ള ഓരോ ദിനവും സമർ നല്ലപോലെ ആസ്വദിച്ചു…………….
രാവിലെ എന്നും കണി അവളാണ്………..എഴുന്നേൽക്കാൻ ചെറുതായി ഒന്ന് വൈകിയാൽ പോലും അവൾ വരും
സമറിനെ എണീപ്പിക്കാൻ…………
ഇനി സമർ സ്വയം എണീക്കുകയാണെങ്കിൽ താഴേക്ക് ഇറങ്ങുമ്പോൾ അവന്റെ നോട്ടം ആദ്യം പോവുക
അടുക്കളയിലേക്കാണ്………………. ആ നോട്ടം പ്രതീക്ഷിച്ചെന്ന പോലെ ഷാഹി അവിടെ തന്നെ
നിൽക്കുന്നുണ്ടാകും…………….
പിന്നെ ഷാഹിയോടും മുത്തിനോടും ലക്ഷ്മിയമ്മയോടൊപ്പവും ഇരുന്നുള്ള ബ്രേക്ഫാസ്റ്റ്
കഴിക്കൽ………………
ലക്ഷ്മിയമ്മ സമറിനെ കാണുന്ന അവസരങ്ങൾ കൂടുതലും ഒഴിവാക്കും……………….അത് അറിയാവുന്നത്
കൊണ്ട് തന്നെ സമർ അതറിഞ്ഞു പ്രവർത്തിക്കും……………….
പിന്നെ ഷാഹി അടുക്കളയിലെ പണികൾ പെട്ടെന്ന് ഒരുക്കിയിട്ട് ഒരു പത്തുമണിയോടെ
സമറിനൊപ്പം ഇറങ്ങും…………… പിന്നെ ഉച്ച വരെ പാടത്തോ പുഴയുടെ തീരങ്ങളിലോ
ഉത്സവപ്രദേശങ്ങളിലോ അല്ലെങ്കി കണ്ണിന് കുളിർമയേകുന്ന സ്ഥലങ്ങളിലോ ആയി കറങ്ങും………………
എന്നിട്ട് ഉച്ചയാകുമ്പോൾ വരും……………..
പിന്നെ ഭക്ഷണം കഴിച്ചു ഒരു മയക്കം……………
പിന്നെ വൈകുന്നേരം ചിലപ്പോൾ സമർ ഫുട്ബോൾ കളിയ്ക്കാൻ മുത്തിന്റെ ഒപ്പം പോകും
അല്ലെങ്കിൽ ഷാഹിയുടെ കൂടെ എവിടെയെങ്കിലും പോയി ഇരിക്കും…………….
പിന്നെയുള്ള അവരുടെ കൂട്ടുകൂടൽ രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം……………….
അന്നും പതിവുപോലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനു ശേഷമുള്ള മയക്കത്തിലായിരുന്നു
അവർ……………….
ധൃതിയിൽ അസൈൻ ലക്ഷ്മിയമ്മയുടെ വീടിന് മുന്നിൽ വണ്ടി നിർത്തി………………
വണ്ടിയുടെ ശബ്ദം കേട്ട് ലക്ഷ്മിയമ്മ പുറത്തേക്ക് ഇറങ്ങി…………….
“ലക്ഷ്മി…………….നിന്റെ സ്ഥലത്ത് ചെട്ടിയാരും ആളുകളും വേലി കെട്ടുന്നു………….നീ
വാ…..”…………അസൈൻ പറഞ്ഞു……………..
ലക്ഷ്മിയമ്മ പെട്ടെന്ന് വണ്ടിയിലേക്ക് കയറി…………….
അസൈൻ വണ്ടി പെട്ടെന്ന് എടുത്തു………………
അസൈൻ ലക്ഷ്മിയമ്മയുമായി അവരുടെ സ്ഥലത്തേക്ക് കുതിച്ചു………………
അവരുടെ സ്ഥലം എത്തുന്നതിന് മുൻപ് തന്നെ ചെട്ടിയാരും ആളുകളും അവരുടെ സ്ഥലത്ത് വേലി
കെട്ടുന്നത് ലക്ഷ്മി കണ്ടു……………..
ചുറ്റും ആളുകൾ വേലി കെട്ടുന്നു………….
ഒരു ട്രാക്ടറിൽ വേലി കെട്ടാൻ വേണ്ട സാധനങ്ങൾ മുഴുവൻ ഇറക്കുന്നു……………
ചെട്ടിയാരുടെ ആളുകൾ ആ സാധനങ്ങൾ ഉപയോഗിച്ച് വേലി പണിയുന്നു…………
ലക്ഷ്മി പറമ്പിലേക്ക് നോക്കി……………..
അവിടെ ചെട്ടിയാരും സ്ഥലം VEO യും കസേരയിൽ ഇരിക്കുന്നു…………..
അവർക്ക് കുട ചൂടിക്കൊണ്ട് രണ്ടുമൂന്ന് പേർ പിന്നിൽ നിൽക്കുന്നു………………..
അസൈൻ അവരുടെ സ്ഥലത്തിന് മുന്നിൽ വണ്ടി നിർത്തി……………
“ലക്ഷ്മി ഞാൻ അവിടേക്ക് വരുന്നില്ല…………..ആസിയയുടെ പഠിപ്പിനായി ഞാൻ ചെട്ടിയാരുടെ
അടുക്കൽ നിന്ന് കുറച്ചു പൈസ കടം വാങ്ങിയിട്ടുണ്ട്……………നിന്റെയൊപ്പം എന്നെ കണ്ടാൽ
പിന്നെ അയാൾ അതിന്മേൽക്ക് ആകും ചാട്ടം……………..”…………..അസൈൻ പറഞ്ഞു…………….
ലക്ഷ്മിയമ്മ തലകുലുക്കി……………..
ലക്ഷ്മിയമ്മ പുറത്തേക്ക് ഇറങ്ങി…………….ചെട്ടിയാരുടെ അടുത്തേക്ക് നടന്നു……………
ചെട്ടിയാർ ആ നാട്ടിലെ പ്രമാണി…………പ്രായം അമ്പത് കഴിഞ്ഞു പക്ഷെ പണത്തോടുള്ള ആർത്തി
ഇനിയും കഴിഞ്ഞിട്ടില്ല………….
“ചെട്ടിയാരെ…………… എന്താണിത്…………..”………………..ലക്ഷ്മിയമ്മ ചെട്ടിയാരുടെ
അടുത്തെത്തിയിട്ട് ചോദിച്ചു………………
“വേലി……………ഇംഗ്ലീഷിൽ ഫെൻസ് എന്നാണ് പറയുക എന്ന് VEO സാർ ഇപ്പൊ പറഞ്ഞതേ ഒള്ളു
അപ്പോഴേക്കും നിങ്ങളെത്തി……………”…………….ചെട്ടിയാർ പറഞ്ഞു…………….
“അഭ്യാസം ഇറക്കല്ലേ ചെട്ടിയാരെ…………….”……………ലക്ഷ്മിയമ്മ പറഞ്ഞു…………….
“കണ്ടോ……………ചോദിച്ചതിന് ഉത്തരം പറഞ്ഞാൽ അഭ്യാസമായി…………..ഇനി ഉത്തരം
പറഞ്ഞില്ലെങ്കിലോ അഹങ്കാരമായി…………….”…………..VEO യെ നോക്കിക്കൊണ്ട് ചെട്ടിയാർ
പറഞ്ഞു…………………
“ഞാൻ ഇപ്പൊ എന്താ ചെയ്യാ…………….”………….ചെട്ടിയാർ സ്വയം പറഞ്ഞു…………….
“എന്റെ സ്ഥലത്ത് കെട്ടിയിരിക്കുന്ന വേലി എടുത്ത് നിങ്ങളുടെ സ്ഥലത്ത് കൊണ്ടുപോയി
കെട്ട്…………….”…………..ലക്ഷ്മിയമ്മ ചെട്ടിയാരോട് പറഞ്ഞിട്ട് VEO യ്ക്ക് നേരെ
തിരിഞ്ഞു………………
“VEO സാർ ഇയാൾക്ക് എന്റെ സ്ഥലത്ത് കണ്ണുണ്ടെന്ന് നിങ്ങൾക്ക് നേരത്തെ
അറിയാം…………….ഇങ്ങനെയുള്ള തെറ്റുകൾ നിങ്ങൾ തടഞ്ഞില്ലെങ്കിലും കുഴപ്പമില്ല ഇങ്ങനെ
അനീതിക്ക് കൂട്ടുനിൽക്കരുത്……………..”…………….ലക്ഷ്മിയമ്മ VEO യോട് പറഞ്ഞു…………….
“ലക്ഷ്മിയമ്മേ നിങ്ങൾക്ക് ഈ സ്ഥലം നിങ്ങളുടേതാണെന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ
കോടതിയിൽ പോകൂ…………..അപ്പോൾ അത് സിവിൽ കേസ് ആകും ഇവിടെ വന്ന് പ്രശ്നങ്ങൾ
ഉണ്ടാക്കിയാൽ അത് ക്രിമിനൽ കേസ് ആകും………………
ച്ചേ………………ചെട്ടിയാരുമായി എന്തിനാ പ്രശ്നങ്ങൾ എന്ന് കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക്
അത്രയും സമയം ലാഭിക്കാൻ പറ്റും……………..”………….VEO ലക്ഷ്മിയമ്മയോട് പറഞ്ഞു…………….
അതുകേട്ട് ചെട്ടിയാർ ചിരിച്ചുകൊണ്ട് എണീറ്റു……………
“അതാണ് നല്ലത്…………….പിന്നെ ലക്ഷ്മിയമ്മേ സ്ഥലം ചിലപ്പോൾ നിങ്ങളുടേത് ആയിരിക്കാം
പക്ഷെ ആധാരം അതെന്റെ പേരിലാണ്………………”…………….ചെട്ടിയാർ കയ്യിലുള്ള പേപ്പർ
ലക്ഷ്മിയമ്മയെ കാണിച്ചുകൊണ്ട് പറഞ്ഞു……………..
“ചെട്ടിയാരെ…………ഞാൻ നിങ്ങളെ എന്താ ചെയ്യുന്നത് കാണിച്ചുതരാം…………….ഞാനിപ്പോ തന്നെ
പോലീസിനെ കൂട്ടിക്കൊണ്ടുവന്ന് നിന്നെ അറസ്റ്റ്
ചെയ്യിപ്പിക്കും…………….”……………ലക്ഷ്മിയമ്മ അതും പറഞ്ഞ് തിരിഞ്ഞു അസൈന്റെ അടുത്തേക്ക്
നടന്നു………………
“ലക്ഷ്മി…………..നിങ്ങൾക്ക് വയസ്സായി………….അതേപോലെ നിങ്ങളുടെ ഐഡിയകൾക്കും…………….ഇങ്ങനെ
ആയാൽ
കഷ്ടമാണ്…………..”…………….ചെട്ടിയാർ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു…………….
ചെട്ടിയാർ ഒരു സിഗരറ്റ് കത്തിച്ച് പിന്നെയും കസേരയിലേക്ക് ഇരുന്നു……………
ലക്ഷ്മിയമ്മ വണ്ടിയിൽ കയറി പോലീസ് സ്റ്റേഷനിലേക്ക് വണ്ടിയെടുക്കാൻ അസൈനോട്
പറഞ്ഞു……………….
അസൈൻ പൊടിപറത്തിക്കൊണ്ട് വണ്ടിയെടുത്തു…………….
ആ വണ്ടി അവിടം കടന്നുപോയി…………..
പക്ഷെ ആ പൊടിപടലങ്ങൾക്ക് ഇടയിൽ നിന്ന് ഒരാൾ പുറത്തേക്ക് വന്നു………………
സമർ……………..
സമർ ഈ പ്രശ്നത്തെ കുറിച്ച് നേരത്തെ തന്നെ നാസിമിനോടും വിനീതിനോടും ഒക്കെ
ചോദിച്ചിരുന്നു……………ചെട്ടിയാർക്ക് ഈ സ്ഥലത്തിൽ ഉള്ള താൽപര്യവും അത് തട്ടിയെടുക്കാൻ
വേണ്ടി അയാൾ എന്ത് നാറിയ കളിയും കളിക്കും എന്ന് സമറിനോട് അവർ പറഞ്ഞിരുന്നു……………
സമർ ചെട്ടിയാരുടെ നേർക്ക് നടന്നു……………
“ഇതാരെടാ…………..”………..സമർ അവർക്ക് നേരെ നടന്നുവരുന്നത് കണ്ട് ചെട്ടിയാർ
ചോദിച്ചു……………
“ഇതാണ് ലക്ഷ്മിയമ്മയുടെ മകളുടെ ഒപ്പം നാട് കാണാൻ വന്ന ചെറുക്കൻ…………..”………..കുട ചൂടി
നിന്ന ഒരു ഭ്രിത്യൻ പറഞ്ഞു…………..
സമർ നടന്ന് ചെട്ടിയാരുടെ അടുത്തെത്തി…………….
“ചെട്ടിയാർ സാർ………….നിങ്ങൾ ചെയ്യുന്നത് തെറ്റാണ്……………”…………..സമർ ചെട്ടിയാരോട്
പറഞ്ഞു………………
“അറിയാം മോനെ……………പക്ഷെ എന്താ ചെയ്യാ………….നിർത്താൻ അങ്ങോട്ട്
സാധിക്കുന്നില്ല………….”………….വലിച്ചോണ്ടിരുന്ന സിഗരറ്റ് നോക്കിക്കൊണ്ട് ചെട്ടിയാർ
പറഞ്ഞു……………..
“ആദ്യമൊക്കെ മൂന്നും നാലും പാക്ക് വലിച്ചിരുന്നു………….. ഇപ്പൊ നല്ലപോലെ
കുറച്ചിട്ടുണ്ട്……………..”…………….ചെട്ടിയാർ സമറിനോട് പറഞ്ഞു…………………എന്നിട്ട് സിഗരറ്റ്
കസേരയുടെ കയ്യിൽ കുത്തി കെടുത്തി……………
“ഞാൻ പറഞ്ഞത് സിഗരറ്റിനെ കുറിച്ചല്ല…………..”…………സമർ പറഞ്ഞു……………..
“പിന്നെ………ഈ സ്ഥലത്തെക്കുറിച്ചാണോ……………..”…………ചിരിച്ചുകൊണ്ട് ചെട്ടിയാർ
ചോദിച്ചു…………….
“നോക്ക് മോനേ…………. നിന്റെ ഫ്രണ്ടിന്റെ മമ്മി ഇപ്പോഴാണ് എസ് ഐ യുടെ അടുത്തേക്ക്
പോയത്…………..ഞാൻ ഇന്നലെയെ പോയി ഇരുപത്തയ്യായിരം കൊടുത്തു പോന്നു………….. ഇപ്പൊ അവൻ
വരും………….എന്നിട്ട് എനിക്ക് ഷേക്ക്ഹാൻഡ് തരും…………..അതെല്ലാം കണ്ട്
ഓട്ടോമാറ്റിക്കായി നിന്റെ ലക്ഷ്മിയമ്മയ്ക്ക് ബിപി കൂടും…………നീ അവരെയും കൂട്ടി
ഹോസ്പിറ്റലിൽ പോകേണ്ടി വരും……………അതുകൊണ്ട് നീ പോയി വേലിക്ക് അടുത്തുപോയി
നിൽക്ക്…………ചെല്ല്………….”………….ചെട്ടിയാർ സമറിനോട് പറഞ്ഞു……………
സമർ VEO യുടെ നേർക്ക് തിരിഞ്ഞു……………..
“Veo സാർ നിങ്ങളെങ്കിലും പറയു…………..ഈ സ്ഥലം ഞങ്ങളുടേത്……………..”……………..സമർ VEO യോട്
പറഞ്ഞു……………..
“According to given survey number, this paddy fields belong to Mister
Chettiyar………….You know………?……….”……………VEO സമറിന് മറുപടി നൽകി…………….
“അപ്പൊ നിങ്ങൾക്ക് ഈ കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലേ……………”………….സമർ VEO യോട്
ചോദിച്ചു………………
Veo ഇരുവശത്തേക്കും തലയാട്ടി ഇല്ലായെന്ന് പറഞ്ഞു……………..
“ഒന്നും ചെയ്യാൻ പറ്റില്ലേ…………….”…………സമർ പിന്നെയും ചോദിച്ചു…………….
VEO പിന്നെയും തല ഇരുവശത്തേക്കും ആട്ടി……………..
“അതൊന്നുമില്ല…………യുവരക്തമല്ലേ…………..അതാ കിടന്നു
തുള്ളുന്നത്……………”…………..ചെട്ടിയാർ VEO യോട് പറഞ്ഞു…………..
സമർ പെട്ടെന്ന് പിന്നിലേക്ക് കയ്യിട്ട് പാന്റിൽ നിന്നും തോക്കെടുത്തു…………….
VEO യുടെ കസേരയ്ക്ക് ചുറ്റും വെടിവെച്ചു……………
പേടിച്ചിട്ട് അവരുടെ ചുറ്റുമുണ്ടായിരുന്ന ഭ്രിത്യന്മാർ ഓടി രക്ഷപ്പെട്ടു…………….
ചെട്ടിയാർ ഇരുന്ന ഇടത്തിൽ നിന്ന് എണീറ്റു……………
VEO പേടിച്ചിട്ട് കസേരയിൽ കയറി നിന്നു…………. അയാളുടെ കയ്യിലുണ്ടായിരുന്ന ഫയലിൽ
നിന്ന് പേപ്പറുകൾ പറന്നുപോയി………………..
“അയ്യോ അയ്യോ വേണ്ട…………….ഇങ്ങനെ പറഞ്ഞോണ്ട് നിൽക്കുമ്പോൾ വെടിവെച്ചാൽ
എങ്ങനാ……………”………….veo പേടിച്ചിട്ട് കൈകൂപ്പിക്കൊണ്ട് ചോദിച്ചു……………
സമർ തോക്ക് VEO യുടെ നെറ്റിയ്ക്ക് നേരെ ചൂണ്ടി………………
“ഇത്രയും നേരം എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ഞാൻ നിങ്ങളോട്
ചോദിച്ചു……………….ഇനി ഞാൻ ചെയ്യാം……………..കാണണം എന്നുണ്ടെങ്കിൽ കാണാം ഇല്ലെങ്കിൽ സ്ഥലം
വിട്ടോ……………”…………സമർ VEO യോട് പറഞ്ഞു…………….
സമർ എന്നിട്ട് തോക്ക് ചെട്ടിയാർക്ക് നേരെ ചൂണ്ടി…………….
ആ ഗ്യാപ്പിൽ VEO പെട്ടെന്ന് കസേരയിൽ നിന്ന് ചാടി വീണ പേപ്പറുകൾ ഒക്കെ പെറുക്കി……………
“ഇതൊക്കെ എത്ര പ്രധാനപ്പെട്ട പേപ്പേഴ്‌സ് ആണെന്നറിയാമോ………….ഇതൊക്കെ ഇവിടെ ഇട്ട്
പോകാമോ…………….ചെട്ടിയാർ സാർ വൈകുന്നേരം കാണാം…………നിങ്ങൾ
ജീവനോടെയുണ്ടെങ്കിൽ…………….”………….VEO അതും പറഞ്ഞു പേപ്പേഴ്‌സും പെറുക്കിയെടുത്ത് വേഗം
സ്ഥലം വിട്ടു………………
ചെട്ടിയാർ സമറിന്റെ തോക്കിന് മുന്നിൽ പേടിച്ചു നിന്നു……………..
“നീ ഇരുപത്തയ്യായിരം കൊടുത്ത എസ് ഐ ക്ക് ഞാൻ ലക്ഷം രൂപ കൊടുക്കും………………അവൻ നീ
ചത്തത് ഈ ട്രാക്ടർ മറിഞ്ഞു വീണെന്നാണ് പറഞ്ഞു കേസ് ക്ലോസ് ചെയ്യും…………….ജീവൻ വേണോ
സ്ഥലം വേണോ…………..നീ തന്നെ തീരുമാനിച്ചോ……………”……………സമർ ചെട്ടിയാരോട് പറഞ്ഞു……………
ചെട്ടിയാർ പേടിച്ചിട്ട് ആധാരം സമറിന് കൈമാറി……………
സമർ തോക്ക് ചെട്ടിയാരെ നോക്കിക്കൊണ്ട് ഒന്ന് ആട്ടി…………
സമർ ചെട്ടിയാരെ ഒന്ന് നോക്കിയതിന് ശേഷം തിരിഞ്ഞുനടന്നു…………….
പേപ്പർ എടുത്ത് കീശയിലേക്ക് സമർ തിരുകി…………….
ചെട്ടിയാരുടെ പണിക്കാർ പേടിയോടെ ഇതൊക്കെ നോക്കിനിൽക്കുന്നുണ്ടായിരുന്നു………………
സമർ തോക്ക് പിന്നിലേക്ക് വെച്ചു……………….
“തല്ലികൊല്ലെടാ അവനെ………………..”…………സമർ തോക്ക് എടുത്തുവെക്കുന്നത് കണ്ട ചെട്ടിയാർ
പണിക്കാരോട് ആജ്ഞാപിച്ചു…………….
പണിക്കാർ സമറിന് നേരെ ഓടിയടുത്തു…………….
അവർ തന്നെ തല്ലാൻ ഓടി വരുന്നത് കണ്ടിട്ടും സമർ ഒരു കൂസലുമില്ലാതെ മുന്നോട്ട്
നടന്നു……………….
ഓടിവന്നവരിൽ മുന്നിൽ വന്നവന്റെ കഴുത്തിൽ സമർ ശക്തിയിൽ പി
അടിച്ചു……………….
അവന്റെ കയ്യിൽ നിന്നും കത്തി വീണു………………
അവൻ വായുവിൽ ശരീരം മുഴുവനും കറങ്ങി……….സമർ അവൻ വന്ന അതേ പൊസിഷനിൽ അവന്റെ കഴുത്തിൽ
പിടിവിടാതെ മണ്ണിലേക്ക് കുത്തി…………….
സമർ മുട്ടുകുത്തി നിന്നു…………..അവന്റെ കഴുത്തിലെ പിടി അപ്പോഴും സമർ
വിട്ടിട്ടില്ലായിരുന്നു…………….
അവിടെ ആകെ പൊടി പറന്നു……………
മണ്ണിൽ വീണ അവൻ ഒരു പിടച്ചിലിന് ശേഷം അനക്കമില്ലാണ്ടായി………………….
അത് കണ്ട് അത്രയും നേരം പണിക്കരുടെ ആക്രോശിച്ച ചെട്ടിയാരുടെ തൊണ്ട വറ്റി…………
പിന്നാലെ ഓടി വന്നവർ എല്ലാം സഡൻബ്രേക്കിട്ട പോലെ നിന്നു……………..
അതിൽ ഒരുത്തന്റെ കയ്യിൽ നിന്നും അവന്റെ കത്തി വീണു………………
സമർ എഴുന്നേറ്റു………….
അവൻ ഭയത്തോടെ വീണ കത്തി നിലത്ത് നിന്ന് എടുത്തു……………..
അവൻ രണ്ടുകൈകൾ കൊണ്ടും കത്തി മുറുകെ പിടിച്ചു…………….
എന്നിട്ട് സമറിന് അരികിലേക്ക് ചെന്നു………………
സമറിന്റെ തൊട്ടുമുന്നിലെത്തി…………….അവൻ കത്തി സമറിന് നേരെ വീശി……………..
ആ നിമിഷം നിലത്ത് വീണുകിടക്കുന്നവന്റെ കത്തിയുടെ സൈഡിൽ സമർ ചവിട്ടി……………. കത്തി
ഉയർന്ന് സമറിന്റെ കൈകളിൽ എത്തി………………
തന്റെ നേരെ കത്തിവീശിയവന്റെ നേരെ സമർ കത്തി വീശി……………
ചെട്ടിയാർ പേടിച്ചു ഒരു സെക്കന്റ് തിരിഞ്ഞു…………….
എന്നിട്ട് തിരിഞ്ഞുനോക്കി……………….
തിരിഞ്ഞുനോക്കുമ്പോൾ സമറിന് നേരെ കത്തി വീശിയവന്റെ ഒരു കയ്യിൽ കത്തിയുടെ പിടിയും
ഒരു കയ്യിൽ കത്തിയുടെ ഇരുമ്പിന്റെ ഭാഗവും നിൽക്കുന്നുണ്ട്……………..
അവനാണെങ്കിൽ തന്റെ ജീവൻ പോയി എന്നമട്ടിൽ നിൽക്കാണ്…………… അവൻ പതിയെ കണ്ണ്
തുറന്നു……………….
മുന്നിൽ സമറിനെ കണ്ടു………………
ഒരു നിമിഷം അവൻ സ്വന്തം കൈകളിലേക്ക് നോക്കി…………….പിടിയും കത്തിയും രണ്ടായി
കിടക്കുന്നത് കണ്ട് അവൻ ഞെട്ടി രണ്ടും നിലത്തേക്ക് ഇട്ടു………………..അവൻ പേടിയിൽ
പിന്നിലേക്ക് ചാടി……………….
സമർ തിരിഞ്ഞു ചെട്ടിയാരെ നോക്കി…………….
ചെട്ടിയാർ പേടിച്ചു തരിച്ചു നിൽക്കുന്നുണ്ടായിരുന്നു………………..
സമർ ബാക്കിയുള്ള പണിക്കാരെ നോക്കിക്കൊണ്ട് അവരുടെ ഇടയിലൂടെ മുന്നിലേക്ക്
നടന്നു……………
അവർ പേടിയിൽ അവനെ നോക്കിനിന്നു……………
അവൻ അവരെയും താണ്ടി മുന്നോട്ട് പോയി…………..
സമർ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് നിലത്തേക്ക് എറിഞ്ഞു…………..അതുകണ്ടതും
പണിക്കാർ പിന്നെയും സമറിന് നേരെ ഓടിയടുത്തു……………..
സമർ അവർ വരുന്നത് അവരുടെ ശബ്ദത്തിൽ അറിഞ്ഞു…………….
സമർ താടി തടവിക്കൊണ്ട് അവരുടെ നേരെ തിരിഞ്ഞു…………..
ആദ്യം വന്നവനെ സമർ ചവിട്ടി പറത്തിവിട്ടു………….. പിന്നാലെ ഒരു കമ്പിവടിയുമായി
വന്നവനിൽ നിന്ന് ഒഴിഞ്ഞുമാറി വാളുമായി വന്നവന്റെ കഴുത്തിന് താഴെ സമർ ശക്തിയിൽ
പ്രഹരിച്ചു………………
അവൻ ചോര ചീറ്റിച്ചുകൊണ്ട് നേരെ പിന്നിലേക്ക് മലച്ചു……………
അത്കണ്ട് അവർ ഒന്ന് നിന്നു……………ആ സമയം സമർ പിന്നിൽ നിന്നവന്റെ നെഞ്ചിൽ കൈപ്പത്തി
പതിപ്പിച്ചിട്ട് അവന്റെ കോളറിൽ പിടിച്ച് ഉയർത്തി സംശയിച്ച് നിന്നവരുടെ മുന്നിലേക്ക്
എറിഞ്ഞു……………..
അവർ പിന്നെയും സമറിന് നേരെ വന്നു………….സമർ ഓരോരുത്തരെയും വന്നതിനേക്കാൾ വേഗത്തിൽ
തിരിച്ചുവിട്ടുകൊണ്ടിരുന്നു……………………
ഒരുത്തന്റെ ചെവിയടക്കി സമർ ഒന്ന് കൊടുത്തു…………..
അവൻ ആ നിൽപ്പ് അവിടെ നിന്നുപോയി…………..പക്ഷെ സമർ നിന്നില്ല……………അടുത്തതായി വന്നവന്റെ
നെഞ്ചിൽ സമർ ചവിട്ടി…………സമർ അവനെ മണ്ണിലേക്ക് അതേ പോലെ ചവിട്ടി താഴ്ത്തി………………
വന്നവർ ഓരോരുത്തരും സമറിന്റെ കയ്യിന്റെ ചൂടറിഞ്ഞു……………….
ഒരുവിധം എല്ലാരും നിലത്ത് വീണുകിടക്കുന്നത് കണ്ടപ്പോൾ സമർ തിരിഞ്ഞു നടന്നു………………
പെട്ടെന്ന് ഒരുത്തൻ സമറിന്റെ തോളിലേക്ക് പിന്നിൽ നിന്ന് ചാടി വീണു……………….
സമർ അവനെ വലിച്ചു മുന്നിലേക്കിട്ടു…………..
പിന്നിൽ ഒരുത്തൻ കമ്പിവടിയുമായി നിൽക്കുന്നത് സമർ അറിഞ്ഞിരുന്നു……………
വലിച്ചു മുന്നിലേക്കിട്ടവൻ ട്രാക്ടറിന്റെ കൊട്ടയുടെ സൈഡിൽ നിന്ന് കൈകൂപ്പി…………….
സമർ അവന് നേരെ മുഷ്ടിചുരുട്ടി വീശി………….അവൻ ഒഴിഞ്ഞുമാറി……………
ഇടി ട്രാക്ടറിന്റെ സൈഡിൽ പതിഞ്ഞു…………….
ട്രാക്ടറിന്റെ ആ ഇരുമ്പുകൊട്ടയിൽ സമർ അടിച്ചഭാഗത്ത് കുഴിഞ്ഞു നിന്നു……………..
ഒഴിഞ്ഞുമാറിയ അവന് നേരെ പിന്നെയും ഇടിച്ചു……………
പിന്നെയും അവൻ ഒഴിഞ്ഞുമാറി…………..
വലിയ ശബ്ദത്തോടെ ആ ഇടിയും ട്രാക്ടറിൽ പതിച്ചു………….അവിടെയും കുഴിയായി……………..
പിന്നെയും ഇതുതന്നെ……………..
മൂന്നാമത്തെ ഇടിയും ട്രാക്ടറിൽ പതിഞ്ഞു…………..
അടുത്ത ഇടി ഇടിക്കുന്നതിന് മുന്നേ അവൻ പേടിച്ചിട്ട് നിലത്ത് വീണു കിടന്നു……………
സമർ പിന്നിലുള്ളവനെ തിരിഞ്ഞുനോക്കി………………
അവന് സമറിന്റെ ഇടി കണ്ടിട്ട് തന്നെ ഒന്നും വേണ്ടെന്ന് ആയിരുന്നു……………..
അവൻ സമറിന് നേരെ കൈകൂപ്പി………………
മുഷ്ടി ചുരുട്ടിയിട്ട് സമർ അവനെയും നോക്കിയിട്ട് സമർ കടന്നുപോയി……………….
“എന്താടാ അവനെ തല്ലാഞ്ഞേ…………..”…………ചെട്ടിയാർ ഓടിയെത്തിയിട്ട് കമ്പിവടി പിടിച്ചു
നിന്നവനോട് ചോദിച്ചു………………
പെട്ടെന്ന് ട്രാക്ടറിന്റെ സമർ ഇടിച്ച ഭാഗം മുഴുവനായും നിലത്തേക്ക് പൊളിഞ്ഞു
വീണു…………….
അതുകണ്ട് ചെട്ടിയാരുടെ കണ്ണ് തള്ളി……………….
വീണുകിടന്ന ട്രാക്ടറിന്റെ പൊളിയിൽ സമറിന്റെ ഇടിയിൽ കുഴിഞ്ഞുപോയ മൂന്നിടങ്ങൾ കണ്ട്
അവർ ഞെട്ടിത്തരിച്ചു നിന്നു…………….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
“ഇയാൾ ചെട്ടിയാരുടെ ആളുകളെ തല്ലിയോ…………….”………..ബാൽക്കണിയിൽ ഇരിക്കുകയായിരുന്ന
സമറിന് അടുക്കൽ വന്നിട്ട് ഷാഹി ചോദിച്ചു……………..
“ഹ്മ്…………”…………തിരിഞ്ഞു നോക്കിയിട്ട് സമർ മൂളി……………
“എന്തിനാ തല്ലിയെ…………..”……………ഷാഹി ചോദിച്ചു……………..
“അവന്മാരൊന്ന് ചൊറിഞ്ഞു………….ഞാനാ സൂക്കേട് അങ്ങ് മാറ്റിക്കൊടുത്തു……………….”…………സമർ
ഷാഹിയോട് പറഞ്ഞു……………
“ദേ വേണ്ടാട്ടോ…………..ചെട്ടിയാരൊക്കെ ഇവിടുത്തെ വലിയ ആളാണ്…………”……………ഷാഹി
പറഞ്ഞു……………
“എന്നോട് കളിച്ചാൽ ഞാൻ ചെട്ടിയാരെയും തല്ലും…………..”………..സമർ ചിരിച്ചുകൊണ്ട്
പറഞ്ഞു………..
“ഇതെന്ത് സാധനാണ്…………..”………….ഷാഹി തലയിൽ കൈവെച്ചു………………….
“എന്തെ…………..”………..സമർ തിരിച്ചുചോദിച്ചു…………….
“ഗുണ്ട…………..”…………..ഷാഹി പറഞ്ഞു…………..
“ഗുണ്ട നിന്റെ മറ്റോൻ…………”………….സമർ ദേഷ്യത്തിൽ പറഞ്ഞു…………….
“മറ്റവനോട് തന്നെയാ പറഞ്ഞത്………..”…………..ഷാഹി പിറുപിറുത്തു………………
“എന്ത്…………..”…………ഷാഹി പിറുപിറുത്തത് കേൾക്കാത്തത് കൊണ്ട് സമർ ചോദിച്ചു…………..
“ഒന്നുമില്ലോ…………..”……………..ഷാഹി പറഞ്ഞു……………..
“അതെന്താ ഒന്നുമില്ലാത്തത്…………”…………..ഷാഹിയെ വിറളി പിടിപ്പിക്കാൻ വേണ്ടി സമർ
ചോദിച്ചു……………..
“ന്റെ പൊന്നോ………….”………..ഷാഹി കുണുങ്ങിക്കൊണ്ട് സമറിന്റെ തോളിൽ അടിച്ചു………………
പെട്ടെന്ന് കുഞ്ഞുട്ടൻ പറഞ്ഞത് സമറിന് ഓർമ വന്നു……………അവളോട് പറയണ്ടേ…………..
കുഞ്ഞുട്ടന്റെ ചോദ്യം പെട്ടെന്ന് സമറിലേക്ക് ഓടിയെത്തി…………….
“ഷാഹി എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്…………..”……….സമർ ഷാഹിയോട് പറഞ്ഞു………….
“ഹ്മ്………..പറ…………..”………..അവനോട് ചേർന്നിരുന്നുകൊണ്ട് ഷാഹി പറഞ്ഞു…………….
“അത്………….”………..സമർ തുടങ്ങുന്നതിന് മുമ്പ്………….
“ഷാഹീ……………”………….ലക്ഷ്മിയമ്മയുടെ അടുക്കളയിൽ നിന്നുള്ള വിളി അവർ കേട്ടു…………….
പെട്ടെന്ന് ലക്ഷ്മിയമ്മ സമറിനോട് പറഞ്ഞത് സമറിന് ഓർമ വന്നു…………..സമർ പെട്ടെന്ന്
കുഴങ്ങി…………
പറയണോ പറയണ്ടയോ…………….സമർ ആശയക്കുഴപ്പത്തിലായി………………..
“അമ്മെ ദാ വരുന്നു……………”………….ഷാഹി താഴേക്ക് വിളിച്ചുപറഞ്ഞു…………….
എന്നിട്ട് ഷാഹി സമറിന് നേരെ തിരിഞ്ഞു……………
“എന്താ പറയാനുണ്ടെന്ന് പറഞ്ഞെ…………..”………….ഷാഹി സമറിനോട് ചോദിച്ചു……………
“അത്………..ഒന്നുമില്ല…………….”………….സമർ പറഞ്ഞു………….
“ഒന്നുമില്ലാ…….?……….”………..ഷാഹി ചോദിച്ചു…………….
“ഇല്ലാ………..”………..സമർ തലയാട്ടിക്കൊണ്ട് പറഞ്ഞു……………..
“സത്യമായിട്ടും ഒന്നുമില്ല…………”…………ഷാഹി പിന്നെയും ചിണുങ്ങിക്കൊണ്ട്
ചോദിച്ചു……………..
അവൾ ചോദിക്കുന്നവിധം കണ്ടിട്ട് സമറിന് ചിരി വന്നു……………
“ഇല്ലെടോ…………..”………….സമർ ചിരിച്ചുകൊണ്ട് പറഞ്ഞു……………..
“എന്നാ ശെരി…………..ഞാൻ താഴോട്ട് പോവട്ടെ ട്ടോ……………”………….ഷാഹി സമറിനോട് പറഞ്ഞു……………….
“ഹ്മ്…………….”………..സമർ മൂളി അവൾ പോകുന്നതും നോക്കി നിന്നു……………..
പക്ഷെ സമറിന്റെ ആശയക്കുഴപ്പം അവസാനിച്ചില്ല……………
പറയണോ പറയണ്ടയോ……………
അത് ഒരു ചോദ്യമായി അവനുള്ളിൽ കിടന്നു………………
😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈
നെൽവയൽ………………..
മോട്ടോർ പ്രവർത്തിപ്പിക്കുന്നതിന്റെ ശബ്ദം കേൾക്കാം………..
അതിന് നടുവിൽ ഒരു കണ്ടം മാത്രം തരിശാക്കി ഇട്ടിരിക്കുന്നു……………..
അവിടെ കുറേ പേർ നിൽക്കുന്നു…………..
കണ്ടത്തിന് നടുവിൽ ഒരു കട്ടിൽ……………അതിൽ ചെട്ടിയാർ ഇരിക്കുന്നു……………..
അയാളുടെ അടുത്ത് അയാളുടെ ശിങ്കിടികൾ ഉണ്ട്……………..
കുറച്ചുമാറി ഒരാൾ കസേരയിൽ ഇരുന്ന് സിഗരറ്റ് വലിക്കുന്നു…………….അയാൾ ദേഷ്യത്തോടെ
ചെട്ടിയാരെ നോക്കുന്നു…………..
ചെട്ടിയാരുടെ അനന്തിരവൻ രാജേന്ദ്രൻ ആയിരുന്നു അത്……………
പെട്ടെന്ന് രണ്ടാളുകൾ ചെട്ടിയാരുടെ അടുക്കലേക്ക് വന്ന് കട്ടിലിന് മുന്നിൽ
വെച്ചിരുന്ന മേശയിലെ ഗ്ലാസിൽ മദ്യമൊഴിച്ചു……………….
“ആൺകുട്ടിയാണവൻ…………..ആൺകുട്ടി……………..”………….ചെട്ടിയാർ ഓർത്തെടുത്തുകൊണ്ട്
പറഞ്ഞു…………….
രാജേന്ദ്രൻ ചെട്ടിയാരെ നോക്കി……………..
“ആരെങ്കിലും തല്ലുമ്പോ ഒന്നുകിൽ ദേഷ്യത്താൽ തല്ലും അല്ലെങ്കി ബലത്താൽ
തല്ലും……………..അവനെന്താടാ ഇത്ര സിമ്പിളായി തല്ലിയേ…………….ഒരുമാതിരി പൂച്ചെടിയിൽ പൂ
പറിക്കുന്ന പോലെ………..ഒരു ബുദ്ധിമുട്ടും ഇല്ലാതെ സൂക്ഷ്മതയോടെ വളരെ
സിമ്പിളായി…………….ഹേ………….. അവൻ ആൺകുട്ടിയാണെടാ…………….അവൻ ആൺകുട്ടി
തന്നെയാ…………….”………….ചെട്ടിയാർ പറഞ്ഞു…………….
പെട്ടെന്ന് രാജേന്ദ്രൻ ദേഷ്യത്തോടെ സിഗരറ്റ് വലിച്ചെറിഞ്ഞിട്ട് എണീറ്റു……………
“ച്ചേ………കുറച്ചുദിവസമായി ഇത് സഹിക്കാൻ തുടങ്ങിയിട്ട്………..അവൻ ആൺകുട്ടിയാണെങ്കിൽ
ഞങ്ങളെന്താ പെണ്ണുങ്ങളോ………………”…………..രാജേന്ദ്രൻ ദേഷ്യത്തോടെ ചോദിച്ചു…………….
“നീ ഒരു വാക്ക് പറ…………അവന്റെ എല്ലൊടിച്ച് ഈ നെല്ലിന് വളമായി കൊണ്ടോയി ഇടും
ഞാൻ……….”………….രാജേന്ദ്രൻ ചെട്ടിയാരോട് പറഞ്ഞു…………….
“വളം കുറവുണ്ടെങ്കിൽ നമുക്ക് ലോൺ എടുത്ത് വളം വാങ്ങാം………….പക്ഷെ അതും പറഞ്ഞു അവനോട്
കളിയ്ക്കാൻ നിൽക്കണ്ടാ രാജാ…………മാനം പോകും………..”………….ചെട്ടിയാർ രാജനോട്
പറഞ്ഞു…………….
“അപ്പൊ നീ പറഞ്ഞുവരുന്നത് എന്നെക്കൊണ്ട് അവനെ തല്ലാൻ
പറ്റില്ലായെന്ന്…………”……………രാജേന്ദ്രൻ ചെട്ടിയാരോട് ചോദിച്ചു…………….
“ങേഹെ………….”…………ചെട്ടിയാർ തല തിരിച്ചുകൊണ്ട് ഇല്ലായെന്ന് തലകാട്ടി……………..
“അവനെയങ്ങ് കൊന്നുകളഞ്ഞാലോ……………..”…………രാജേന്ദ്രൻ ചെട്ടിയാരോട് ചോദിച്ചു……………
ചെട്ടിയാർ അതുകേട്ട് പ്രതീക്ഷയോടെ രാജേന്ദ്രനെ നോക്കി………………..
“നാളെ ഉത്സവത്തിന്റെ പത്താം ദിവസമാണ്…………….എല്ലാവരും വരും…………അവനും വരും……………പക്ഷെ
തിരിച്ചുപോകില്ല………………”…………..രാജേന്ദ്രൻ ചെട്ടിയാരോട് പറഞ്ഞു……………..
ചെട്ടിയാർ കട്ടിലിൽ നിന്ന് എണീറ്റു…………..
“മില്ലിന്റെ അവിടെ നാല് സുമോയിൽ നമ്മുടെ ആളുകൾ ഉണ്ടാവും………….അവനെ കൊന്ന്
കൊലവിളിക്കാൻ………..ഇനി ഭാഗ്യം കൊണ്ട് അവൻ അവരെ താണ്ടി എന്ന് കരുതിക്കോ ആൽത്തറയുടെ
അവിടെ മൂന്ന് സുമോ ഇറക്കും……………ഇനി അവൻ അവിടെ നിന്നും മിസ്സായി എന്ന് കരുതിക്കോ
ക്ഷേത്രത്തിന്റെ അവിടെ ഞാൻ അഞ്ച് സുമോയുമായി കാത്തുനിൽക്കും……………”……………രാജേന്ദ്രൻ
ചെട്ടിയാരോട് പറഞ്ഞു……………….
അതുകേട്ട് ചെട്ടിയാർ വായപൊളിച്ച് രാജേന്ദ്രനെ നോക്കി നിന്നു…………….
“അത്രയും വണ്ടി എന്തിനാടാ…………….നമ്മളെന്തിനാ കല്യാണം കൂടാൻ പോവാണോ……………..കൊല്ലാൻ
ആയുധം വേണം എന്നല്ലാതെ സുമോയും ക്വാളിസും എന്തിനാടാ…………..”…………….ചെട്ടിയാർ
രാജേന്ദ്രനോട് ചോദിച്ചു………….
“പിന്നെ എന്താ ചെയ്യേണ്ടത്………….നിങ്ങളെപ്പോലെ കള്ളും കുടിച്ച്
ഇരിക്കണോ…………….”…………….രാജേന്ദ്രൻ ചെട്ടിയാരോട് ചോദിച്ചു………………
“ഡാ…………..മാൻപേടയെ സിംഹം വേട്ടയാടുമ്പോൾ സിംഹം എത്ര സൈലന്റായി ആണ് ഇരിക്കുന്നത്
കണ്ടിട്ടുണ്ടോ…………..അപ്പൊ ആ സിംഹത്തെ വേട്ടയാടുമ്പോൾ നമ്മൾ എത്ര സൈലന്റായി
ഇരിക്കണം……………….ആ…………”…………..ചെട്ടിയാർ രാജേന്ദ്രനോട് ചോദിച്ചു……………
“മില്ലിന്റെ അവിടെയോ ആലിന്റെ അവിടെയോ…………..”…………..പെട്ടെന്ന് ആരോ ട്രാക്ടറിന്റെ
എൻജിൻ ഓണാക്കി…………..ആ ശബ്ദം കേട്ട് വാക്കുകൾ മുഴുമിക്കാതെ ചെട്ടിയാർ അങ്ങോട്ട്
നോക്കി……………
എന്നിട്ട് രാജേന്ദ്രന് നേരെ തിരിഞ്ഞു…………
“അവനെ നേരെ ക്ഷേത്രത്തിൽ വെച്ച് തന്നെ കൊന്നാൽ മതി…………..ഭഗവതിയുടെ ആശീർവാദം കൂടി
കിട്ടും…………..”………….ചെട്ടിയാർ രാജേന്ദ്രനോട് പറഞ്ഞു……………
രാജേന്ദ്രൻ തിരിഞ്ഞു നടക്കാനൊരുങ്ങി………….
ചെട്ടിയാർ രാജേന്ദ്രന്റെ തോളിൽ പിടിച്ചു……………
“അത്ര വണ്ടിയൊന്നും വേണ്ട രാജാ……………….അല്ലെങ്കി തന്നെ പെട്രോൾ വില റോക്കറ്റ് പോലെയാ
കൂടുന്നെ…………….എല്ലാവരും ഒരു വണ്ടിയിൽ പോയാൽ മതി…………..”………….ചെട്ടിയാർ പറഞ്ഞു…………….
പെട്ടെന്ന് ചെട്ടിയാർ ട്രാക്ടറിന്റെ എൻജിൻ ഓണാക്കിയവനെ നോക്കി…………..
“ഓഫാക്കെടാ അത്……….കഴുവേറി………………………”……………ചെട്ടിയാർ അവന് നേരെ ആക്രോശിച്ചു…………….
അവൻ പെട്ടെന്ന് തന്നെ എൻജിൻ ഓഫാക്കി………..
പെട്ടെന്ന് അവരുടെ ഇടയിൽ ഒരു നിശബ്ദത പടർന്നു…………..
ചെട്ടിയാർ മേലോട്ട് നോക്കി ശ്വാസം എടുത്തു…………….
എന്നിട്ട് രാജേന്ദ്രനെ നോക്കി…………….
“നിശബ്ദത എത്ര ഭയങ്കരമാണെന്ന് കണ്ടോ……………അതുകൊണ്ട് തന്നെ നിങ്ങൾ എത്ര സൈലന്റ് ആണോ
കൊല അത്രയ്ക്ക് വയലന്റ് ആകും………….”…………ചെട്ടിയാർ പറഞ്ഞു…………..
രാജേന്ദ്രൻ തന്റെ ആളുകളോടൊപ്പം തിരിഞ്ഞു നടന്നു……………..
💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀💀
കാട്…………….
കാടിന്റെ കർണസുന്ദരമായ ശബ്ദം ഒഴുകി വരുന്നു……………….
കാളിയമ്മയുടെ പ്രതിഷ്ഠ…………..
കാളിയമ്മയുടെ അമ്പലത്തിന് മുന്നിൽ പൂക്കളും നിവേദ്യങ്ങളും
സമർപ്പിച്ചിട്ടുണ്ട്……………..
അമ്പലത്തിന് കുറച്ചു ദൂരെയായി കുറേ ആളുകൾ ഇരിക്കുന്നു…………….
അവരുടെ മുൻപിലായി ഒരു കല്ലിന്മേൽ മൂപ്പൻ ഇരിക്കുന്നു……………….
മൂപ്പന് കാതോർത്ത് ആ ഗോത്രജനങ്ങൾ ഇരുന്നു………………ആ പയ്യനും അവരുടെ ഇടയിൽ
ഉണ്ടായിരുന്നു…………
“മാനമുള്ള വീരമുള്ള വംശം താനയ്യാ……………..
അട മറയാത സൂര്യനിൻ അംശം താനയ്യാ…………”………….
മൂപ്പന്റെ സ്വരം പുറത്തേക്ക് വന്നു…………എല്ലാവരും മൂപ്പന്റെ പാട്ടിലേക്ക്
കാതോർത്തിരുന്നു………….
ഓരോ വാക്കുകളും അവർ ശ്രദ്ധിച്ചിരുന്നു…………..
“മാനമുള്ള വീരമുള്ള വംശം താനയ്യാ……………..
അട മറയാത സൂര്യനിൻ അംശം താനയ്യാ…………
നൂറ് തലമുറയാ ഊരാളും കുലമേ…………
വീരപരമ്പരയ്ക്ക് വിത്താന ഇനമേ…………….
എട്ടുപ്പട്ടി സനത്തുക്കും സാമി പോലടാ……….
അയ്യാ നിഴലുകൂട സാഞ്ചതില്ല ഭൂമി മേലടാ………….
നീ തലകുനിഞ്ഞു യാരും പാർത്തതില്ല………..
ഉന്നെ തല നിമിർന്ത് നാങ്ക പാർത്തതില്ല………..
അല്ലി അല്ലി കൊടുത്തതിലെ സെവന്ത കയ്യെടാ……………
ഇത് അരുവാളെ തൂക്കി നിന്ന അയ്യനാര് ടാ…………..
നൂറ് തലമുറയാ ഊരാളും കുലമേ…………
വീരപരമ്പരയ്ക്ക് വിത്താന ഇനമേ…………….
മാനമുള്ള വീരമുള്ള വംശം താനയ്യാ……………..
അട മറയാത സൂര്യനിൻ അംശം താനയ്യാ…………”…………..
മൂപ്പൻ പാട്ട് നിർത്തി…………..എല്ലാവരും മൂപ്പനെ നോക്കി……………
മൂപ്പന്റെ ദൃഷ്ടി അവരുടെയെല്ലാം പിന്നിലേക്ക് കാട്ടിലേക്ക് പതിച്ചിരുന്നു……………..
ജനങ്ങൾ പിന്നിലേക്ക് തിരിഞ്ഞുനോക്കി…………..
മലവേടന്മാർ……………..
അവർ കാട്ടിൽ നിന്ന് ഇറങ്ങിവരുന്നു……………
അവരുടെ പുറത്ത് കൂടയുണ്ട്………… അതിനുള്ളിൽ എന്തോ താങ്ങിക്കൊണ്ട് അവർ വരുന്നു…………………
ജനങ്ങൾ എല്ലാം എഴുന്നേറ്റു……………
മലവേടന്മാർ ജനങ്ങളുടെ ഇടയിലൂടെ മൂപ്പന്റെ അടുത്തെത്തി……………
മൂപ്പൻ അവരെ നോക്കി തലയാട്ടിയതിന് ശേഷം കാളിയമ്മയുടെ അമ്പലത്തിന് അടുത്തേക്ക്
നടന്നു……………….
മലവേടന്മാർ മൂപ്പനെ അനുഗമിച്ചു……………
ജനങ്ങൾ ആദരവോടെ പിന്നാലെ നടന്നു……………
മൂപ്പൻ അമ്പലവാതിൽ തുറന്നു……………
അവരുടെ മുന്നിൽ ഒരു കുടം വെളിവായി…………..ഒരു വലിയ നീണ്ട കുടം………..
ജനങ്ങളും മലവേടന്മാരും മൂപ്പനും അതുകണ്ട് കൈകൂപ്പി……………
ശേഷം മലവേടന്മാരിൽ പ്രധാനിയെന്ന് തോന്നിയ ഒരാൾ കൂട തുറന്നു…………….അതുമായി കുടത്തിന്
അടുത്തേക്ക് നടന്നു……………….
ജനങ്ങൾ കുരവയിടാൻ തുടങ്ങി……………..
“കാളിയമ്മാ………… കാപ്പാത്ത്………….”…………ജനങ്ങൾ കൈകൂപ്പി പ്രാർത്ഥിച്ചു…………..
അതിന്റെ മാറ്റൊലികൾ അവിടെ നിറഞ്ഞുനിന്നു………………..
“കാളിയമ്മാ…………”…………അമ്പലത്തിലെ പ്രതിഷ്ഠയിലേക്ക് നോക്കി ആ മലവേടൻ വിളിച്ചു……………
ശേഷം കൂടയിലെ ദിവ്യമായ വെള്ളം ആ കുടത്തിലേക്ക് ഒഴിച്ചു……………..
ഉൾക്കാടുകളിൽ കണ്ടുവരുന്ന ദിവ്യമായ മരങ്ങളിൽ നിന്ന് ആ മലവേടന്മാർ കഷ്ടപ്പെട്ട്
ശേഖരിച്ച വെള്ളമായിരുന്നു അത്……………..
വെള്ള കൊഴുപ്പോടെയുള്ള ആ വെള്ളം ആ കൂടയിൽ നിന്ന് ആ കുടത്തിലേക്ക് വീഴുന്നത്
ഭയഭക്തിയോടെ ആ ജനങ്ങളും അവിടെ കൂടി നിന്നവരും നോക്കി നിന്നു………………
ബാക്കിയുള്ള കൂടകളിലെ വെള്ളവും അവർ ആ കുടത്തിലേക്ക് ഒഴിച്ചു……………….
അതിന് ശേഷം മലവേടന്മാർ പിന്നോട്ട് നീങ്ങി നിന്നു………
മൂപ്പൻ കുടത്തിന് അടുത്തേക്ക് ചെന്നു………….അതിലേക്ക് നോക്കി……………
എന്നിട്ട് അമ്പലത്തിന് പുറത്തേക്ക് നടന്നു………….മലവേടന്മാരും പിന്നാലെ ചെന്നു………………
“ആയിട്ച്ച്…………..ഇനി കാത്തിരിപ്പ് മട്ടും താൻ…………….”………….മൂപ്പൻ ഉറക്കെ ആ ജനങ്ങളോട്
പറഞ്ഞു……………….
“ഖുറേഷികളിൽ ഒന്നാമന് വേണ്ടി……………”………….മൂപ്പൻ ഉറക്കെ പറഞ്ഞു…………..
ജനങ്ങൾ അത് കേട്ട് ആർത്തുവിളിച്ചു…………..
മുതിർന്ന സ്ത്രീകൾ കുരവയിട്ടു……………..
അവിടെ കൂടി നിന്ന ഓരോരുത്തരുടെയും രോമം എണീറ്റ് നിന്നു……………..
ഇനി അവരുടെ കാത്തിരിപ്പ് അവന് വേണ്ടി മാത്രം……………..
ഖുറേഷികളിൽ ഒന്നാമന് വേണ്ടി………………
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
ഉത്സവത്തിന്റെ പത്താം ദിനം…………..
വിശേഷാൽ പൂജകൾ ഒരുപാട് ഉണ്ടായിരുന്നതിനാൽ രാവിലെ തന്നെ വിവിധ സ്ഥലങ്ങളിൽ നിന്നും
ധാരാളം ആളുകൾ രാമപുരം ഭഗവതി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി……………….
അമ്പലപരിസരം ജനങ്ങളാൽ നിറഞ്ഞു………………
ഒരു പതിനൊന്ന് മണിയോടെ സമറും ഷാഹിയും മുത്തും ഉത്സവപരിസരത്തേക്ക് വന്നു……………..
ലക്ഷ്മിയമ്മയെ വരാൻ വേണ്ടി ഷാഹി നിർബന്ധിച്ചെങ്കിലും രാത്രിയിലെ കലാപരിപാടി കാണാൻ
വരാം എന്ന് പറഞ്ഞ് ലക്ഷ്മിയമ്മ ഒഴിഞ്ഞു………………
ഉത്സവപരിസരത്തിന് വളരെ അകലെയായി സമർ ജീപ്പ് പാർക്ക് ചെയ്തു……………..
പോകുന്ന വഴി മുഴുവൻ ആളുകളെ കൊണ്ടും വണ്ടികൾ കൊണ്ടും കടക്കാരെ കൊണ്ടും ഒക്കെ
തിരക്കായിരുന്നു…………….
വണ്ടി പാർക്ക് ചെയ്തപ്പോൾ നാസിമിനെയും വിനീതിനെയും സമർ കണ്ടു……………
അവർ അവരുടെ കൂടെ കൂടി……………..
തന്റെ കൂട്ടുകാരെ കണ്ടപ്പോൾ മുത്ത് അവരോടൊപ്പം പോയി…………………
“ചെട്ടിയാരെ പിരിച്ചെടുത്തല്ലേ………….”…………..നാസിം സമറിനോട് പറഞ്ഞു…………..
സമർ അതിന് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു…………..
അവർ ഉത്സവസ്ഥലത്തേക്ക് നടന്നു…………..
വഴിയിൽ നിറയെ ആളുകളായിരുന്നു…………..വഴിയുടെ ഇരുവശവും കടകളാൽ
സമൃദ്ധമായിരുന്നു………….ബേക്കറിയും കളിപ്പാട്ടങ്ങളും അങ്ങനെ അങ്ങനെ പല പല കടകൾ അവിടെ
നിറഞ്ഞിരുന്നു……………..
സമറും ഷാഹിയും നാസിമും വിനീതും ഉത്സവപരിസരത്തേക്ക്
നടന്നുകൊണ്ടിരുന്നു…………………….
നാസിമും വിനീതും പഴയ ഉത്സവക്കഥകൾ ഒക്കെ സമറിനോട് പറഞ്ഞു…………..ഷാഹിയും ഒപ്പം
കൂടി……………..
അവർ ഉത്സവസ്ഥലത്ത് എത്തി…………..
ദൂരെ നിന്ന് തന്നെ ചെണ്ടയുടെയും മറ്റു വാദ്ദ്യോപകരണങ്ങളുടെയും ശബ്ദം
കേൾക്കാമായിരുന്നു………………അവിടെയെത്തിയപ്പോൾ അവർ അത് വായിക്കുന്നത് നേരിട്ട്
കണ്ടു……………….
അവർ നടന്നുവന്നപ്പോൾ മയിലാട്ടവും തുള്ളലുകാരനും അവരുടെ മുന്നിലേക്ക് വന്നു…………….
അവർ തുള്ളുന്നത് കണ്ട് നാസിമും വിനീതും ഒപ്പം തുള്ളി…………..ഷാഹിയും സമറും
ചിരിച്ചുകൊണ്ട് അത് നോക്കി……………
കുറച്ചുനേരം അവരുടെ കൂടെ തുള്ളിയ ശേഷം അവർ ഷാഹിയുടെയും സമറിന്റെയും
അടുക്കലെത്തി………………
“എല്ലാ കൊല്ലവും ഇവരുടെ കൂടെ ഇങ്ങനെ ഒന്ന് ചാടുന്നത് വേറെ ഒരു
രസമാണ്…………….”……………….വിനീത് ചിരിച്ചുകൊണ്ട് പറഞ്ഞു……………
അത് കേട്ട് അവർ ഒന്നിച്ചു ചിരിച്ചു…………….
സമർ ഉത്സവസ്ഥലത്തേക്ക് വന്നതോടെ പെണ്ണുങ്ങളുടെ ശ്രദ്ധ മുഴുവൻ അവനിലായി…………….അത്
ഷാഹിക്കും മനസ്സിലായി………..
പക്ഷെ ഇതുകൊണ്ട് കൂടുതൽ ലാഭം കിട്ടിയത് നാസിമിനും വിനീതിനും ആയിരുന്നു……………
നല്ല ഭംഗിയുള്ള പെണ്കുട്ടികൾ വരെ സമറിനെ നോക്കുന്നതിനിടയിൽ അവരെയും നോക്കി……………..
“ഡീ…………..അടുത്തകൊല്ലവും സമറിനെ ഉത്സവത്തിന് കൊണ്ടുവരണം ട്ടോ……………”……………വിനീത്
ഷാഹിയോട് രഹസ്യമായി പറഞ്ഞു…………….
“എന്തെ…………..”………….ഷാഹി ചോദിച്ചു…………
“ഉത്സവത്തിന് വന്നിരിക്കുന്ന പെണ്ണുങ്ങളുടെ മുഴുവൻ നോട്ടവും
അവനിലാണ്…………….ഗ്യാപ്പിൽ ഞങ്ങൾക്കും കിട്ടുന്നുണ്ട്…………ഹിഹീ…………….”……………..വിനീത്
ചിരിച്ചുകൊണ്ട് പറഞ്ഞു…………….
“പോടാ തെണ്ടി………………..”…………ഷാഹി അവനോട് പറഞ്ഞു…………..
വിനീത് അതുകേട്ട് ചിരിച്ചെങ്കിലും ഷാഹിയുടെ മുഖത്തുള്ള ആശങ്ക കണ്ടിട്ട് വിനീതിന്
കാര്യം പിടികിട്ടി………………..
അവർ ഉത്സവം ആസ്വദിച്ചു……………
വാദ്യോപകരണങ്ങളുടെ വായന ആസ്വദിച്ചു………………
പെട്ടെന്ന് സമറിന് കുറച്ചടുത്തായി കുറച്ചുപേർ വന്നുനിന്നു………………
പെട്ടെന്ന് ഒരു വണ്ടി അവിടെ വന്നുനിന്നു……………
രാജേന്ദ്രൻ അതിൽ നിന്നിറങ്ങി…………….
ആ ഒറ്റ സുമോയിൽ ഒരു പത്തുപതിനൊന്ന് പേർ ഉണ്ടായിരുന്നു…………….അവർ തിങ്ങി തിങ്ങിയാണ്
ഇരുന്നിരുന്നത്…………….
സമർ പിന്തിരിഞ്ഞു നിൽക്കുന്നത് രാജേന്ദ്രൻ കണ്ടു……………..
“ഡാ………….”…………..രാജേന്ദ്രൻ സമറിനെ നോക്കി വിളിച്ചു…………….
സമർ അത് കേട്ടെങ്കിലും തിരിഞ്ഞില്ല…………..പക്ഷെ ബാക്കി മൂന്ന് പേരും തിരിഞ്ഞു…………….
“ഇത് ചെട്ടിയാരുടെ അനന്തിരവൻ രാജേന്ദ്രനല്ലേ……………”………………നാസിം വിനീതിനോട്
ചോദിച്ചു………………
“ഹ്മ്………..അതെ………..”………….വിനീത് ശരിവെച്ചു………………
“ഡാ………..നിന്നെയാണ്……………”………..രാജേന്ദ്രൻ ഒന്നുകൂടെ വിളിച്ചു…………….
സമർ ഇത്തവണയും തിരിഞ്ഞില്ല…………….
രാജേന്ദ്രൻ കാറിലുള്ളവരെ നോക്കി……………
“അവന്റെ പേരെന്താടാ……………”………………രാജേന്ദ്രൻ ചോദിച്ചു……………
“ആ…………..”………….ഒരു ഗുണ്ട മറുപടി നൽകി…………….
“പേരും കൂടെ അറിയാതെയാണോ ഒരാളെ തല്ലിക്കൊല്ലാൻ വരുന്നത്…………..”…………..രാജേന്ദ്രൻ
ദേഷ്യത്തോടെ അവരോട് ചോദിച്ചിട്ട് സമറിന്റെ നേരെ തിരിഞ്ഞു……………..
“ഡാ…………..മറ്റവനേ……………”…………….രാജേന്ദ്രൻ സമറിനെ ഉറക്കെ വിളിച്ചു……………..
സമർ അത് കേട്ടു…………..
സമർ രാജേന്ദ്രന് നേരെ തിരിഞ്ഞു……………….
“എന്റെ അമ്മാവനെ തല്ലുന്നത് അത്ര ഹീറോയിസം അല്ലെടാ…………….നിനക്ക് ധൈര്യം ഉണ്ടെങ്കിൽ
രാജേന്ദ്രനെ തല്ല്…………..”………..രാജേന്ദ്രൻ ഷർട്ട് ചുരുട്ടി കേറ്റിക്കൊണ്ട്
പറഞ്ഞു……………
കാറിൽ നിന്നും ഗുണ്ടകൾ ഇറങ്ങി……………
“അതാരാ……………”…………..സമർ ചോദിച്ചു……………
“ഞാനാടാ………….രാജേന്ദ്ര ചെട്ടിയാർ……………”………….രാജേന്ദ്രൻ പറഞ്ഞു………….
“എന്തെടാ നോക്കുന്നത്………….എന്താ എല്ലാരും ഒരേ കാറിൽ എന്നോ…………….നീ ചുറ്റും
നോക്ക്………….”………….രാജേന്ദ്രൻ പറഞ്ഞു…………….
സമർ ചുറ്റും നോക്കി………..ആളുകളിൽ നിന്നും ഓരോരുത്തർ മുന്നിലോട്ട് വന്നു…………….
“ഇവരെല്ലാം ആരാ……………”………….സമർ ചോദിച്ചു………….
രാജേന്ദ്രൻ അതിന് പൊട്ടിച്ചിരിച്ചു…………….
“എന്തിനാ………….”………….സമർ പിന്നെയും ചോദിച്ചു…………….
അതിനും രാജേന്ദ്രൻ പൊട്ടിച്ചിരി മറുപടി നൽകി……………..
“ഒറ്റയാളെ തല്ലാൻ ഇത്രയും ആളോ…………..”………..സമർ ചിരിച്ചുകൊണ്ട് ചോദിച്ചു……………..
രാജേന്ദ്രന്റെ മുഖത്തെ ചിരി മാഞ്ഞു…………….
“എന്തെ കൂടിപ്പോയോ…………..”…………രാജേന്ദ്രൻ പറഞ്ഞു………………
സമർ അതിനൊന്നും പറഞ്ഞില്ല…………..
“ബാലാ………..ഹും…………”………….രാജേന്ദ്രൻ കൂടെയുള്ള ഒരുത്തനെ നോക്കിക്കൊണ്ട് പറഞ്ഞു…………….
അവൻ കമ്പിവടിയും പിടിച്ചു സമറിന് നേരെ പാഞ്ഞടുത്തു………………
സമർ അനങ്ങിയത് പോലും ഇല്ല……………
അവൻ അടുത്തെത്തിയതും അവൻ കമ്പിവടി വീശുന്നതിന് മുന്നേ സമറിന്റെ പുറം കൈ അവന്റെ
നെഞ്ചിൽ പതിച്ചിരുന്നു……………..
അവൻ പിന്നിലേക്ക് വീണു……………പെട്ടെന്ന് എണീറ്റു……………
എന്നിട്ട് സമറിന് നേരെ കമ്പിവടി പിന്നെയും വീശി………….പക്ഷെ
സാധിച്ചില്ല………………കമ്പിവടി ഉയർത്താൻ അവന് സാധിച്ചില്ല…………..അതിന് മുമ്പ് തന്നെ
അവന്റെ മൂക്കിൽ നിന്ന് ചോര ഒലിച്ചുവന്നു……………..
അവൻ അതേ പടി നിലത്തേക്ക് പതിച്ചു……………..
എന്താ നടന്നത് എന്ന് മനസ്സിലാകാതെ രാജേന്ദ്രൻ അന്തം വിട്ടു നിന്നു……………..
ജനങ്ങൾ എല്ലാം ഭയത്തോടെ നോക്കി സമറിനെ………………
“ചെട്ടിയാർക്ക് ട്രയ്ലറെ കാണിച്ചുള്ളൂ…………..രാജേന്ദ്രന് ഫുൾ പടവും കാണിക്കുമെന്ന്
തോന്നുന്നു………………….”…………..വിനീത് അറിയാതെ സ്വയം പറഞ്ഞുപോയി……………..
രാജേന്ദ്രൻ സമറിന് പിന്നിൽ ഉള്ള ഒരുത്തനോട് സമറിനെ തല്ലാൻ ആക്ഷൻ കാണിച്ചു…………..
അവൻ സമറിന് നേരെ ഒച്ചയോടെ ഉയർന്നുചാടി……………
സമർ അവന്റെ തോളിൽ തല്ലിയതിന് ശേഷം അവനെ രാജേന്ദ്രന് നേരെ എറിഞ്ഞു……………….
അവൻ നിലത്ത് കറങ്ങി കറങ്ങി എണീറ്റു വാൾ ഒറ്റ വീശൽ………….. പക്ഷെ പകുതിക്ക് വെച്ച്
നിർത്തി…………..കാരണം മുൻപിൽ സമർ ആയിരുന്നില്ല രാജേന്ദ്രൻ ആയിരുന്നു…………..
അവൻ കൺഫ്യൂഷനിൽ തലയിലടിച്ചു……………
രാജേന്ദ്രൻ അവനോട് മാറാൻ പറഞ്ഞു…………..
എന്നിട്ട് പിന്നിലുള്ളവരെ സമറിന് നേരെ വിട്ടു………………
അവർ സമറിന് നേരെ പാഞ്ഞടുത്തു……………
ഒരുത്തന്റെ വയറിൽ സമർ കൈകൊണ്ട് കുത്തി………..അവൻ വയറും പിടിച്ചു അവിടെ
ഇരുന്നുപോയി…………….
അടുത്തതായി വന്നവന്റെ കഴുത്തിൽ സമർ അടിച്ചു…………അവന്റെ തല കറങ്ങിപ്പോയി……………
ഒരുത്തൻ സമറിന് നേരെ കത്തിവീശി………… സമർ അവന്റെ കയ്യിലടിച്ചു കത്തി സമറിന്
കയ്യിലെത്തി…………….കത്തിയെടുത്ത് വന്ന ഓരോരുത്തരുടെയും ശരീരത്തിലും സമർ ചിത്രപണി
നടത്തി…………….
സമറിന്റെ ചിത്രപണി കഴിഞ്ഞപ്പോയേക്കും അവനെതിരെ വന്നവർ എല്ലാം
മണ്ണുപറ്റിയിരുന്നു…………..ഓരോരുത്തരുടെയും കഴുത്തിലും നെഞ്ചിലും കയ്യിലും
കാലിലുമൊക്കെ സമറിന്റെ കത്തി മുറിവുകൾ ഉണ്ടാക്കി………………..
അവർ അതെല്ലാം കണ്ട് പേടിച്ചു എണീറ്റ് ഓടി…………
രാജേന്ദ്രൻ പെട്ടെന്ന് ഒരു അരിവാളും ആയി സമറിന് നേരെ ഓടിയടുത്തു……………
അവൻ അടുത്തെത്തിയതും രാജേന്ദ്രന്റെ കയ്യിൽ സമർ വലത്തേ കൈകൊണ്ട്
അടിച്ചു……………..അരിവാൾ ഉയർന്ന് സമറിന്റെ കൈകളിൽ എത്തി……………..
അതുകണ്ട് രാജേന്ദ്രൻ പേടിച്ചുനിന്നു……………
“ഇത് ചതിയാണ്………….ഈ കളിക്ക് ഞാൻ ഇല്ല…………..”……………രാജേന്ദ്രൻ സമറിനോട് പറഞ്ഞു……………
സമർ അരിവാൾ വലിച്ചെറിഞ്ഞു…………..
പെട്ടെന്ന് ഒരുത്തൻ സമറിന്റെ തലയ്ക്ക് നേരെ സോഡാ ബോട്ടിൽ കൊണ്ട് വീശി…………..സമർ
അവന്റെ കയ്യിൽ പിടിച്ചു ആ ബോട്ടിൽ അവന്റെ കൈകൊണ്ട് അവന്റെ തലയിൽ തന്നെ
പൊട്ടിച്ചു………………
പെട്ടെന്ന് ഒരുത്തൻ സമറിന്റെ പിന്നിൽ നിന്നും ഹേയ് എന്നുവിളിച്ചുകൊണ്ട്
ഓടിവന്നു………….
സമർ ദേഷ്യത്തോടെ അവന് നേരെ തിരിഞ്ഞു…………..
അവൻ പേടിച്ചിട്ട് വന്ന വഴിയേ തന്നെ തിരിചോടി………………
“ഡാ………വാടാ………… ഞാൻ നിനക്ക് 500രൂപ കൂലി തന്നതാ………….”…………രാജേന്ദ്രൻ അവനെ
വിളിച്ചു…………….
“അത് ഞാൻ നാളെ തന്നോളാം……………”…………..അവൻ ഓടുന്ന ഓട്ടത്തിൽ പറഞ്ഞു……………….
രാജേന്ദ്രൻ തിരിഞ്ഞു………………
“ഇവനെ തല്ലിയിട്ട് കാര്യമില്ല…………….അവളെ പിടിച്ചോണ്ട് വാടാ…………..”………..ഷാഹിയെ
നോക്കിക്കൊണ്ട് രാജേന്ദ്രൻ പറഞ്ഞു…………….
സമർ ഒന്ന് ദേഷ്യത്തോടെ വിയർപ്പ് മുഖത്ത് പറ്റിയത് തുടച്ചിട്ട് ഷാഹിയുടെ അടുത്ത്
ചെന്ന് അവളെ രാജേന്ദ്രന് മുന്നിൽ നിർത്തി………………
“എന്താണ്…………..”…………രാജേന്ദ്രൻ പേടിയോടെ ചോദിച്ചു……………..
“ധൈര്യമുണ്ടെങ്കിൽ തൊട്ടുനോക്ക്…………..”……………സമർ അവനോട് പറഞ്ഞു………………
ഷാഹി ചിരിച്ചുകൊണ്ട് രാജേന്ദ്രന് നേരെ കൈനീട്ടി…………….
“എന്ത്………….പെണ്ണുങ്ങളെ തൊടുന്ന സ്വഭാവം തന്നെ ഞങ്ങൾക്കില്ല……………”……………രാജേന്ദ്രൻ
പേടിയോടെ വിക്കിക്കൊണ്ട് പറഞ്ഞു……………….
സമർ അവളുടെ പിന്നിൽ നിന്ന് മാറി സൈഡിലേക്ക് നിന്ന് മുഖം തുടച്ചു…………….
ആ ഗ്യാപ്പിൽ ഷാഹിയുടെ കൈകളിൽ തൊടാനായി രാജേന്ദ്രൻ കൈ ഉയർത്തി………………
സമർ അവന്റെ തോളിൽ രണ്ടുവിരലുകൊണ്ട് ഒരു കുത്ത് കൊടുത്തു………………
രാജേന്ദ്രൻ സ്വന്തം കയ്യും പിടിച്ചുനിന്നു പോയി……………അവന്റെ കയ്യൊടിഞ്ഞെന്ന് പോലും
അവന് തോന്നി…………….
അവൻ പതിയെ കൈ ഉഴിഞ്ഞു നേരെയാക്കി…………..
ഷാഹി അവനെ സഹതാപത്തോടെ നോക്കി………..
പെട്ടെന്ന് ഒരുത്തൻ സമറിന് മേലിലേക്ക് ചാടി വീണു…………..സമർ ഒഴിഞ്ഞുമാറി അവന്റെ
കീഴ്കഴുത്തിൽ അടിച്ചു…………….
അവൻ വന്നതിനേക്കാൾ വേഗത്തിൽ തിരിച്ചുപറന്നു…………….
പെട്ടെന്ന് കൈ വേദന മാറിയ രാജേന്ദ്രൻ സമർ രാജേന്ദ്രന്റെ കയ്യിൽ
കടന്നുപിടിച്ചു……………..
സമർ അവന്റെ കൈകൊണ്ട് തന്നെ അവനെ തല്ലി……………
രാജേന്ദ്രന്റെ നെഞ്ചിലും മുഖത്തും രാജേന്ദ്രന്റെ കൈകൾ തന്നെ പലതവണ അടിച്ചു…………….
രാജേന്ദ്രന് തന്റെ കൈ അവന്റെ കയ്യിൽ നിന്നൊന്ന് ഊരിയെടുക്കാൻ പോലും
സാധിച്ചില്ല………………
രാജേന്ദ്രൻ ഒരു രക്ഷയുമില്ലാതെ സമറിന്റെ ബലമായുള്ള അടികൾ കൊണ്ട് നിന്നു……………….
ഒടുവിൽ സമർ അടി നിർത്തി……………
പക്ഷെ പിടുത്തം വിട്ടില്ല…………….
രാജേന്ദ്രൻ അവന്റെ കൈകളിലേക്ക് തന്നെ നോക്കി………….അവന് ഒന്നും ചെയ്യാൻ
സാധിച്ചില്ല……………..
സമർ ശക്തിയിൽ അവന്റെ കൈ പിടിച്ചു……………..രാജേന്ദ്രൻ ആർത്തുവിളിച്ചു…………..
സമർ പെട്ടെന്ന് പിടിവിട്ടു………….
സമർ അവനെ നോക്കി…………..രാജേന്ദ്രൻ പേടിയോടെ പിന്നിലേക്ക് മാറി………………
സമർ അവനെയും കടന്ന് നടന്നുപോയി……………
രാജേന്ദ്രൻ സമർ പോകുന്നത് നോക്കിനിന്നു…………..
ശേഷം അവൻ സ്വന്തം കൈകളിലേക്ക് നോക്കി……………..
അവന്റെ കയ്യുടെ നിറം ആകെ മാറിയിരുന്നു………….ഒരു കട്ട പച്ചക്കളർ…………..
രാജേന്ദ്രൻ ഉറക്കെ ആർത്തു…………..
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠
നിരഞ്ജന ദാസ് ഓഫീസ്……………
ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് ചെകുത്താനെ കുറിച്ച് അറിഞ്ഞ് അവർ
മടങ്ങിയെത്തി……………….
നിരഞ്ജന കസേര ചവിട്ടി തെറിപ്പിച്ചു……………
നിരഞ്ജനയുടെ ദേഷ്യം അടങ്ങിയിട്ടില്ലായിരുന്നു……………….
സമറിന് മുന്നിൽ തുടരെ തുടരെ തോറ്റുകൊണ്ടിരിക്കുന്നത് അവളെ നിരാശയാക്കി……………….
“മാഡം പ്ളീസ് കൂൾ ഡൌൺ…………….”………….ബാലഗോപാൽ നിരഞ്ജനയോട് പറഞ്ഞു……………
“എന്തിന് കൂൾ ഡൌൺ……………നമ്മൾ തോറ്റുകൊണ്ടിരിക്കാണ് ബാലഗോപാൽ…………ഓരോ നിമിഷവും………ദാ ഈ
സെക്കണ്ടും……………”……………..നിരഞ്ജന പറഞ്ഞു……………..
“ഇതെല്ലാം ചെയ്യുന്നത് സമർ ആണെന്ന് വളരെ വ്യക്തമായി നമുക്കറിയാം……………പക്ഷെ എന്ത്
ഗുണം…………..ഒരു തെളിവെങ്കിലും ഉണ്ടോ……………ഇല്ലാ………..ഇനി അവൻ അടുത്തത് ആരെയാ കൊല്ലാൻ
പോകുന്നത് അറിയുമോ………….അതും ഇല്ല………………ഇനി അവൻ എന്തിനാ കൊല്ലുന്നത്
എന്നറിയുമോ……………അതും ഇല്ല……………..”…………..നിരഞ്ജന പറഞ്ഞു……………
“ഇതെല്ലാം പോട്ടെ……….ഈ സമർ അലി ഖുറേഷി ആരാണെന്ന് അറിയുമോ…………..ആകെ
അറിയാം……….ചെകുത്താന്റെ സന്തതി………….അബൂബക്കറിന്റെ ഇളയമകൻ……………അല്ലാണ്ട് എന്ത്
തേങ്ങയാ നമുക്ക് അറിയുന്നത്……………”……………..നിരഞ്ജന പറഞ്ഞു………………
എല്ലാവരും ഒന്നും മിണ്ടാതെ നിന്നു…………..
“സമർ അലി ഖുറേഷി…………..അവൻ കൊള്ളാം……….. ഓരോ സിറ്റിയിലും ചെന്ന് ഓരോരുത്തരെയും
തേടിപ്പിടിച്ച് കൊല്ലുന്നു എന്നിട്ട് അതിൽ ആരുടെയൊക്കെ എല്ല് പൊടിഞ്ഞു എന്ന് നോക്കി
നടക്കുന്ന പരിപാടി നമ്മൾക്ക്……………”……………….നിരഞ്ജന പറഞ്ഞു……………..
പെട്ടെന്ന് ബാലഗോപാലിന്റെ തലയിൽ എന്തോ കത്തി………………
“മാഡം എന്താ പറഞ്ഞത്…………….”…………ബാലഗോപാൽ ചോദിച്ചു…………….
“എന്ത്……………”…………നിരഞ്ജന ചോദിച്ചു……………
“അല്ല………..മാഡം ഇപ്പോൾ എന്താ പറഞ്ഞത്……………”…………ബാലഗോപാൽ ചോദിച്ചു………………
“എന്ത് എല്ലുപൊടിഞ്ഞവരുടെ ലിസ്റ്റോ…………..”…………നിരഞ്ജന ചോദിച്ചു……………..
“അല്ല അതിനുമുമ്പ്………….”……………ബാലഗോപാൽ പറഞ്ഞു……………
“ഓരോ സിറ്റിയിലും ചെന്ന് ഓരോരുത്തരെ തേടി പിടിച്ചു കൊല്ലുന്നു…………..”…………….നിരഞ്ജന
പറഞ്ഞു……………..
പെട്ടെന്ന് ബാലഗോപാലിന്റെ തലയിൽ പിന്നെയും കത്തി…………..
ബാലഗോപാൽ കേസ് ഫയലിന്റെ അടുത്തേക്ക് ചെന്ന് ഓരോന്ന് മറിച്ചെടുത്തു……………
ബാലഗോപാൽ എന്താണ് കാണിക്കുന്നത് എന്ന് മനസ്സിലാക്കാതെ എല്ലാവരും അവനെ
നോക്കിനിന്നു……………….
കുറച്ചുനേരം ഫയലൊക്കെ തപ്പിയിട്ട് ബാലഗോപാൽ തിരികെ വന്നു……………….
“മാഡം പറഞ്ഞില്ലേ…………ഓരോ സിറ്റിയിലാണ് കൊലപാതകങ്ങൾ നടന്നത്
എന്ന്…………..”…………..ബാലഗോപാൽ ചോദിച്ചു……………
“അതെ………….”…………നിരഞ്ജന പറഞ്ഞു…………..
“ഡൽഹി…….ഹൈദരാബാദ്……………ബാംഗ്ലൂർ…………..പിന്നെ കൊച്ചി ഇവിടങ്ങളിൽ ആണ് നമ്മൾ
അന്വേഷിച്ച രീതിയിലുള്ള മരണങ്ങൾ ഉള്ളത്…………….”…………ബാലഗോപാൽ പറഞ്ഞു…………….
“അതിന്…………..”…………നിരഞ്ജന ചോദിച്ചു……………
“മാഡം പറഞ്ഞപോലെ തിരഞ്ഞുപിടിച്ചു കൊല്ലണം എന്നുണ്ടെങ്കിൽ അവന് ഒരു ലക്ഷ്യം
ഉണ്ടാകില്ലേ………….”………ബാലഗോപാൽ ചോദിച്ചു………..
“തീർച്ചയായും……….”……….നിരഞ്ജന പറഞ്ഞു………..
“ആ ലക്ഷ്യത്തെ കൊല്ലാനാണ് സമർ ഇത്ര കഷ്ടപ്പെട്ട് ഓരോ സിറ്റിയിലും പോയി ഈ കൃത്യങ്ങൾ
ചെയ്തത് എന്നുണ്ടെങ്കിൽ ആ ലക്ഷ്യത്തെ മാത്രം കൊല്ലാൻ സമർ മറ്റുള്ളവരിൽ വ്യത്യസ്തമായ
ഒരു രീതി സ്വീകരിച്ചിട്ടുണ്ടാവില്ലേ……………….”…………..ബാലഗോപാൽ ചോദിച്ചു…………
“ചാൻസുണ്ട്…………..”……………നിരഞ്ജന പറഞ്ഞു…………….
“ആ ഒരു രീതി അവൻ മറ്റു ഇടങ്ങളിലും തുടർന്നിട്ടുണ്ടെങ്കിൽ…………….”………….ബാലഗോപാൽ
ചോദിച്ചു……………
“അവന്റെ ലക്‌ഷ്യം അവർ മാത്രമായിരുന്നു എന്ന് മനസ്സിലാക്കാം………………”……………..നിരഞ്ജന
പറഞ്ഞു………….
“അത് തന്നെ…………ഇത് നോക്കൂ മാഡം………..”…………….മൂന്ന് കേസ് ഫയലുകൾ അവർക്ക് മുന്നിലേക്ക്
വെച്ചുകൊണ്ട് ബാലഗോപാൽ പറഞ്ഞു……………
“ഇത് ഡൽഹിയിൽ കൊല്ലപ്പെട്ട അസീസ്………….ഇത് ഹൈദരാബാദിൽ കൊല്ലപ്പെട്ട രാംദാസ്………..ഇത്
കൊച്ചിയിൽ മരണപ്പെട്ട സുബ്ബയ്യ……………ഇവർ മൂന്ന് പേരും മരിച്ചിരിക്കുന്നത് ഒരൊറ്റ
രീതിയിലാണ്………ഏറ്റവും പൈശാചികമായ രീതിയിൽ……………”………….ബാലഗോപാൽ പറഞ്ഞു…………….
“എങ്ങനെ…………..”………..നിരഞ്ജന ചോദിച്ചു………………
“സമർ കത്തികൊണ്ട് ഇവർ ഓരോരുത്തരുടെയും ഹൃദയത്തിന് സൈഡിലായി ചെറിയ ഒരു
മുറിവുണ്ടാക്കി എന്നിട്ട് അതിലൂടെ രക്തം ലീക്ക് ചെയ്യിപ്പിച്ചു…………….മരണം അവന്റെ
ഓരോ അണുവും അറിയും…………..മരണവേദന ഏറ്റവും കൂടുതൽ അനുഭവിക്കുക ഇങ്ങനെയുള്ള
മരണങ്ങളിലാണ്……………..മരണം ഓരോ നിമിഷവും അവർ ആസ്വദിക്കും…………..വളരെ ഭയാനകമായ
കൊല……………”………….ബാലഗോപാൽ പറഞ്ഞു……………..
അവർ അത് കേട്ട് പേടിയോടെ ആ മരണത്തെ കുറിച്ച് ഒന്ന് ആലോചിച്ചു……………..
“അപ്പോ ബാംഗ്ലൂർ……………”…………ഗംഗാധരൻ ചോദിച്ചു……………
“പണി ചോദിച്ചു വാങ്ങിയ ആരോ ഒരാൾ അല്ലെങ്കിൽ ആ കൂട്ടം മുഴുവൻ………….പക്ഷെ അവർ അവന്റെ
ലക്ഷ്യത്തിൽ ഇല്ലാത്തതായിരുന്നു……………..ചിലപ്പോൾ അവന്റെ ഐഡന്റിറ്റി
വെളിപ്പെടാതിരിക്കാൻ ചെയ്തതാകാം………….മാത്രവുമല്ല ബാക്കിയുള്ള മൂന്ന് കൊലകളും
നടന്നത് രാത്രിയിലാണ്…………ബാംഗ്ലൂരിലേത് പട്ടാപ്പകലും……………”…………….ബാലഗോപാൽ
പറഞ്ഞു…………….
അവർ അതുകേട്ട് നിന്നു…………….
“എന്തായിരിക്കാം ഇവർക്ക് മാത്രം സമർ ഒരു സ്പെഷ്യൽ മരണം നൽകാൻ
കാരണം……………”……………നിരഞ്ജന ചോദിച്ചു…………….
“പക…………..പ്രതികാരം………………..അത് മാത്രമേ മനുഷ്യനെ ഇത്രയും എക്സ്ട്രീമിൽ
എത്തിക്കൂ…………..”……………ബാലഗോപാൽ പറഞ്ഞു……………….
അവർ ഒരു നിമിഷം മൗനത്തിലാണ്ടു…………..
“ഇനി ഇതെല്ലാം ശരിയാണെന്നിരിക്കട്ടെ……………നമുക്ക് എന്ത്
ചെയ്യാനാകും……………..ഇതിന്റെയൊന്നും മൂലകാരണം നമുക്ക് അറിയില്ലല്ലോ…………..അവന്റെ
അടുക്കൽ ഇതൊന്നും നമ്മളെ എത്തിക്കില്ല………………”………………..നിരഞ്ജന പറഞ്ഞു……………
അത് ശെരിയായിരുന്നു…………. അത് കൊണ്ട് തന്നെ അതിന് ആരും മറുപടി പറഞ്ഞില്ല……………
പെട്ടെന്ന് ബാലഗോപാലിന്റെ ഫോൺ ശബ്‌ദിച്ചു……………..
“എക്സ്‌ക്യൂസ് മി മാഡം………….”…………ബാലഗോപാൽ നിരഞ്ജനയോട് അനുവാദം ആരാഞ്ഞു……………നിരഞ്ജന
അനുമതി കൊടുത്തു…………….
ബാലഗോപാൽ ഫോൺ എടുത്ത് അവരുടെ ഇടയിൽ നിന്നൊന്ന് മാറി…………..
പെട്ടെന്ന് ബാലഗോപാലിന്റെ മുഖം വിടർന്നു……………..
ബാലഗോപാൽ ഫോൺ കട്ട് ചെയ്തു…………….
“മാഡം………….”…………ബാലഗോപാൽ നിരഞ്ജനയെ വിളിച്ചു…………….
നിരഞ്ജന ബാലഗോപാലിനെ തിരിഞ്ഞുനോക്കി…………….
“മാഡം എന്താ പറഞ്ഞത്………..സമറിനെക്കുറിച്ചു അറിയില്ല എന്ന് അല്ലേ…………..സമർ അലി
ഖുറേഷിയെ കുറിച്ച് അറിയാൻ തയ്യാറായിക്കോളു……………”………….ബാലഗോപാൽ പറഞ്ഞു……………
നിരഞ്ജനയുടെയും അവരുടെയും മുഖം വിടർന്നു……………..
“എന്ത്…………..”…………വിശ്വാസം വരാതെ നിരഞ്ജന ചോദിച്ചു…………….
“ആനന്ദ് വെങ്കിട്ടരാമൻ എവിടെയാണെന്ന് നമ്മൾ
കണ്ടെത്തിയിരിക്കുന്നു……………….”…………ബാലഗോപാൽ സന്തോഷത്തോടെ പറഞ്ഞു……………..
“യെസ് യെസ്………….”………….നിരഞ്ജന ചാടികളിച്ചുകൊണ്ട് പറഞ്ഞു……………
നിരഞ്ജന ബാലഗോപാലിനെ കെട്ടിപ്പിടിച്ചു…………….
“ഇത് നമ്മുടെ ഈ കേസിലെ ആദ്യ ജയം…………..”…………ബാലഗോപാലിനെ വിട്ടുമാറിക്കൊണ്ട് നിരഞ്ജന
ഉറക്കെ പറഞ്ഞു……………..
എല്ലാവരും അതുകേട്ട് കയ്യടിച്ചു………….
ജയം…………
ഇതവരുടെ ആദ്യജയം ആണത്രേ……….
ശരിക്കും എന്താണ് ജയം…………..
ആ നിമിഷം നമുക്ക് ജയമായി തോന്നുന്നതെല്ലാം ശരിക്കും ജയമാണോ……അല്ലാ……..
ജയം ശരിക്കും ജയമാകുന്നത് അതിന്റെ ഭൂതകാലവും ഭാവികാലവും അത് ജയം ആണെന്ന്
അംഗീകരിക്കുമ്പോൾ ആണ്……..
ഇവിടെ ഭാവികാലത്തിന്റെ നിയന്ത്രണം എറ്റെടുക്കാനായി ദൈവങ്ങളും ചെകുത്താന്മാരും
പരസ്പരം പോരടിക്കുകയാണ്……….അതുകൊണ്ട് തന്നെ നമുക്ക് ഭാവിയെ നമുക്ക് ഒഴിവാക്കാം……
പക്ഷേ ഭൂതകാലം………..
അത് ഇവിടെ തീർച്ചയായും പ്രസക്തമാണ്……….
അതുകൊണ്ട് തന്നെ നമുക്കൊന്ന് ഭൂതകാലത്തിലേക്ക് പോയ് വരാം………
മൂന്നുവർഷങ്ങൾക്ക് മുൻപ്……………..
ഉസ്ബെക്കിസ്ഥാൻ………………
ഒരു ഇരുട്ട് മുറി…………….
അതിന് നടുവിൽ ഒരു ലാംപ് മാത്രം കത്തുന്നു…………
അതിന് താഴെ സോഫയിൽ ഒരു മധ്യവയസ്‌കൻ ഇരിക്കുന്നു……………..
പേര് ഹിദായത്തുള്ള റഖാം…………….
പെട്ടെന്ന് ഒരു ഭ്രിത്യൻ വന്ന് അയാളുടെ മുന്നിലെ ടീപ്പോയിൽ ഗ്ലാസ് വെച്ചിട്ട് അതിൽ
മദ്യം നിറച്ചിട്ട് മാറിനിന്നു……………
പെട്ടെന്ന് ഹിദായത്തുള്ളയുടെ ഫോൺ ശബ്‌ദിച്ചു…………….
ഹിദായത്തുള്ള ഫോൺ എടുത്തു…………….
“കേറി വരാൻ പറ………….”
………..ഹിദായത്തുള്ള സന്തോഷത്തോടെ പറഞ്ഞു……………….
പെട്ടെന്ന് ആ റൂമിന്റെ വാതിൽ തുറന്ന് രണ്ടുപേർ ഉള്ളിലേക്ക് ഒരു ബാഗും ആയി
കടന്നുവന്നു……………
രണ്ട് കറുത്ത വസ്ത്രധാരികൾ…………….
അവർ ബാഗ് ഹിദായത്തുള്ളയുടെ മുന്നിൽ വെച്ചു……………
ഹിദായത്തുള്ള പെട്ടെന്ന് ആ ബാഗുകൾ തുറന്നു…………….
ഹിദായത്തുള്ളയുടെ മുഖം വെട്ടിത്തിളങ്ങി…………
സ്വർണം………….സ്വർണകട്ടികൾ………..ആ രണ്ട് ബാഗ് മുഴുവൻ സ്വർണകട്ടികൾ……………
ഹിദായത്തുള്ള ആ സ്വർണകട്ടികൾ കയ്യിലെടുത്ത് പൊട്ടിച്ചിരിച്ചു…………….
പെട്ടെന്ന് ഒരിക്കൽ കൂടി ഹിദായത്തുള്ളയുടെ ഫോൺ ശബ്‌ദിച്ചു…………….
ഹിദായത്തുള്ള ഫോൺ എടുത്ത് കാതോട് ചേർത്തു……………..
“മിസ്റ്റർ ഹിദായത്തുള്ള നിങ്ങൾ രണ്ട് നിയമങ്ങൾ തെറ്റിച്ചിരിക്കുന്നു…………….”…………..
ഫോണിൽ നിന്ന് ആ വാക്കുകൾ ഹിദായത്തുള്ള കേട്ടു…………..
“ഞാൻ നല്ലതിനേക്കാൾ കൂടുതൽ തെറ്റുകൾ ആണ് ചെയ്തിട്ടുള്ളത്…………..”………….ഹിദായത്തുള്ള
പറഞ്ഞു……………..
“ഞങ്ങൾക്ക് വരേണ്ട കൺസൈൻമെന്റ് നിങ്ങൾ തട്ടിയെടുത്തു…………..മാത്രമല്ല അത് നിങ്ങൾ
വേറെ ഒരാൾക്ക് മറിച്ചു വിൽക്കാൻ ശ്രമിച്ചു…………..”……………ആ ശബ്ദം പിന്നെയും
പറഞ്ഞു…………..
“അതിനെന്താ………….അതൊക്കെ പറഞ്ഞുതരാൻ നീ ഏതാടാ നായെ……………”………..ഹിദായത്തുള്ള
ആക്രോശിച്ചു……………
അപ്പുറത്ത് നിന്ന് മറുപടി ഒന്നും കേട്ടില്ല………..
“പറ………..എന്നെ നിയമം പഠിപ്പിക്കാൻ നീ ഏതാടാ നായെ…………….”…………..ഹിദായത്തുള്ള
പിന്നെയും ആക്രോശിച്ചു……………
പെട്ടെന്ന് ആ ഫോൺ വേറെ ഒരാൾക്ക് കൈമാറുന്ന ശബ്ദം ഹിദായത്തുള്ള കേട്ടു……………
“പറ………..ആരാ നീ………ഞാൻ എന്ത് ചെയ്യണം എന്ന് എന്നെ പഠിപ്പിക്കാൻ നീ
ആരാ……………”…………ഹിദായത്തുള്ള ഉറക്കെ ആക്രോശിച്ചു……………
“വില്ലൻ…………”………….അപ്പുറത്ത് നിന്ന് മറുപടി കേട്ടു……………
അതുകേട്ട് ഹിദായത്തുള്ളയുടെ കണ്ണ് തള്ളി……………..ഹിദായത്തുള്ളയുടെ ശബ്ദം പോയി…………….
ഹിദായത്തുള്ള ഒരു വാക്ക് പോലും മിണ്ടാകാനാകാതെ പേടിച്ചു നിന്നു……………..
“മിസ്റ്റർ ഹിദായത്തുള്ള……………
ഈ ലോകം എന്റെയാണ്…………….
ഈ ലോകത്തിന്റെ നാഥൻ ഞാൻ മാത്രമാണ്…………….
ഈ ലോകത്തിന് കുറേ നിയമങ്ങളുണ്ട്……………..
ആ നിയമങ്ങൾ എല്ലാം എന്റെ വാക്കുകളാണ്…………
ആ നിയമങ്ങൾ നീ തെറ്റിച്ചു എന്നതിനർത്ഥം നീ എന്റെ വാക്കുകളെ തെറ്റിച്ചു എന്നാണ്………….
ഇവിടെ നിയമങ്ങൾ തെറ്റിച്ചാൽ ഒരൊറ്റ ശിക്ഷയേ ഒള്ളൂ…………..”…………….വില്ലൻ പറഞ്ഞു…………….
ഹിദായത്തുള്ള പേടിയോടെ വില്ലന്റെ അടുത്ത വാക്കുകൾക്കായി കാതോർത്തു……………..
“മരണം………….”………….വില്ലൻ വാക്കുകൾ പൂർത്തീകരിച്ചു……………
അതുകേട്ട് ഹിദായത്തുള്ളയുടെ ഹൃദയം വരെ പൊട്ടിത്തെറിച്ചു എന്ന് തോന്നി……………..
പെട്ടെന്ന് മുന്നിൽ നിൽക്കുന്ന രണ്ട് വസ്ത്രധാരികളുടെ ഫോണിൽ നിന്നും ഒരു ബീപ്പ്
ശബ്ദം ഹിദായത്തുള്ള കേട്ടു…………….
അടുത്തനിമിഷം അതിലൊരാൾ തോക്കെടുത്ത് ഹിദായത്തുള്ളയുടെ ഭ്രിത്യനെ വെടിവെച്ചു
കൊന്നു…………….
അവർ രണ്ടുപേരും അടുത്തനിമിഷം തോക്ക് ഹിദായത്തുള്ളയുടെ നേരെ ചൂണ്ടി…………….
“ഗുഡ് ബൈ………….”…………അവർ പറഞ്ഞു…………….
അടുത്തനിമിഷം ബുള്ളറ്റ് ഹിദായത്തുള്ളയുടെ നെറ്റി തുളച്ചു………………..
ഹിദായത്തുള്ള ആ സ്വർണക്കട്ടികളിലേക്ക് മരിച്ചു വീണു………….
(തുടരും)
കമന്റ് മുഖ്യം ബിഗിലേ……….😁
ഇഷ്ടപ്പെട്ടവർ ലൈക് ചെയ്യുക……….❤️
00cookie-checkവില്ലൻ – Part 16