വില്ലൻ – Part 14

നിരഞ്ജനയിലെക്കും ബാലഗോപാലിലേക്കും ഗംഗാധരനിലേക്കും ആ ഭയം പടർന്നു…………..

“പിന്നെ ഈ കേസ് ഗ്യാങ് വാർ എന്ന രീതിയിൽ ഒത്തുതീർക്കാനാണ് പൊലീസിന് താൽപര്യം………….
അതുകൊണ്ട് തന്നെ ഇവരുടെ മരണം അവർക്ക് സ്വാഗതാർഹമാണ്………………..”………….ഡോക്ടർ
പറഞ്ഞു……………

അവർ അത് കേട്ടിരുന്നു………….

അതിന് ശേഷം അവർ ഐസിയു വിലേക്ക് പോയി…………..അവരെ കാണാൻ വേണ്ടി……………

പ്രത്യക്ഷത്തിൽ ഒരു പരിക്ക് പോലും അവർക്കുള്ളതായി നിരഞ്ജനയ്ക്കും
ബാക്കിയുള്ളവർക്കും തോന്നിയില്ല………………

രക്തയോട്ടം കുറഞ്ഞതിനാൽ അവരുടെ ശരീരമാകെ വിളറി വെളുത്തിരുന്നു…………….

അവർ ഐസിയു വിൽ നിന്ന് പുറത്തിറങ്ങി………………

“ഞാൻ ചേലോട്ട് പത്മനാഭൻ ഗുരുക്കളോട് വരാൻ പറഞ്ഞിട്ടുണ്ട്…………….”………….ഡോക്ടർ അവരോട്
പറഞ്ഞു…………….

“ചേലോട്ട് പത്മനാഭൻ ഗുരുക്കൾ……………പ്രശസ്ത കളരി ഗുരുക്കൾ……………”……………ഡോക്ടർ വിശ്വം
പറഞ്ഞു……………..

“പക്ഷെ എന്തിന്………….”…………അവർ ചോദിച്ചു…………….

“എന്റെയൊരു സംശയമാണ്…………….പണ്ടൊക്കെ നമ്മുടെ മുതിർന്നവർ പറയുന്നത്
കേട്ടിട്ടില്ലേ………….തലയ്ക്ക് പിന്നിൽ അടിക്കാൻ പാടില്ല എന്നുള്ളത്…………അവിടെ കൊറേ
മർമങ്ങൾ ഉണ്ടെന്ന്…………………”……………ഡോക്ടർ പറഞ്ഞു തുടങ്ങി…………….

“അതെ…………….”………….നിരഞ്ജന പറഞ്ഞു……………..

“പണ്ട് എന്റെ ചെറുപ്പത്തിൽ നാട്ടിൽ ഒരു സംഭവം ഉണ്ടായി…………..പണ്ട്‌ ഞങ്ങളുടെ നാട്ടിൽ
ചീട്ട് കളി നല്ലപോലെ നടന്നിരുന്നു………….അന്നൊരിക്കൽ ചീട്ട് കളിക്കിടെ കള്ളക്കളി
കളിച്ചു എന്ന് പറഞ്ഞു പ്രശ്നമായി പിന്നെ തല്ലായി…………….അന്ന് കള്ളക്കളി കളിച്ചു
എന്ന് പറഞ്ഞ ഒരു യുവാവ് മറ്റേ ആളെ വടി കൊണ്ട് വയറിന്റെ സൈഡിൽ
അടിച്ചു……………അടികിട്ടിയ ആൾ മരിച്ചത് പോലെ അവിടെ വീണു……………അയാളിൽ ഒരു അനക്കവും ആരും
കണ്ടില്ല…………അയാളെ എല്ലാവരും ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോയി പിറ്റേന്ന് തന്നെ അയാൾ
മരണമടഞ്ഞു…………….തല്ലുകിട്ടിയ ആൾ ഒരു ആരോഗ്യദൃഢവാനായ ഒരാളായിരുന്നു…………….തല്ല്
കൊടുത്തവൻ കഞ്ചാവും വലിച്ച് ആകെ എല്ലുംകൂടായ ഒരുത്തൻ…………….ഒരൊറ്റയടി………….. അന്ന്
കാർന്നോന്മാർ ഒക്കെ പറഞ്ഞത് അവന് മർമത്തിൽ തല്ലുകിട്ടിയത് കൊണ്ടാണ് മരിച്ചത്
എന്ന്………………..”………..ഡോക്ടർ പറഞ്ഞു……………

നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും ഇത് കേട്ട് നിന്നു…………….

“ഈ കളരി എന്ന ആയോധനകലയിൽ മർമങ്ങൾക്ക് വലിയ ഒരു സ്ഥാനം ഉണ്ടല്ലോ……………”………….ഡോക്ടർ
തുടർന്നു…………..

“അതായത് ഡോക്ടർ ഉദ്ദേശിക്കുന്നത് എന്തെന്നാൽ അവർക്ക് മർമത്തിൽ അടികിട്ടിയത്
കൊണ്ടാണ് അവർ ഇങ്ങനെ കിടക്കുന്നത് എന്ന്……………..”…………ബാലഗോപാൽ ചോദിച്ചു…………….

“ആ കാര്യത്തിൽ എനിക്ക് ഉറപ്പില്ല…………….പക്ഷെ ഒന്നുണ്ട്……………..നിങ്ങൾ മരിച്ചവരുടെ
ഫോട്ടോസ് കണ്ടിട്ടുണ്ടാകും…………….മരിച്ചവരിൽ കുറേ ആളുകളുടെയും എല്ലുകൾ
പൊടിഞ്ഞിട്ടുണ്ട്…………എന്നാൽ പുറമേക്ക് അത്ര വലിയ പരിക്കുകൾ ഇല്ല താനും……………ഈ
എല്ലുകൾ പൊടിയുക എന്ന് പറയുന്ന അവസ്ഥയൊക്കെ ഒരു നൂറോ ഇരുന്നൂറോ പേർ ഒന്നിച്ചു
തല്ലിയാൽ മാത്രം സംഭവിക്കുന്ന ഒന്നാണ്…………….പക്ഷെ നൂറോ ഇരുന്നൂറോ പേർ കൂട്ടമായി
വന്ന് തല്ലിയതിന്റെ ഒരു തെളിവും അവിടെ ഇല്ല……………..പിന്നെ ആയുധങ്ങൾ എന്തെങ്കിലും
ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ അതിന്റെ ഒരു തെളിവുകളോ പാടുകളോ അവരുടെ
ശരീരത്തിൽ ഇല്ല……………”…………….ഡോക്ടർ പറഞ്ഞു…………….

“പിന്നെയുള്ളതാണ് ഞാൻ പറഞ്ഞ തരത്തിലുള്ള മരണങ്ങൾ……………..അവരുടെ ശരീരത്തിൽ അധികം
മുറിവോ അല്ലെങ്കിൽ ക്ഷതങ്ങളോ ഒന്നും ഇല്ല…………..സാധാരണ മരണങ്ങൾ …………ദാ ഇപ്പൊ ഇവരിൽ
സംഭവിക്കാൻ പോകുന്ന മരണം……………സാധാ മരണം…………….”……………..ഡോക്ടർ പറഞ്ഞു…………

നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും ഇത് കേട്ട് അന്തം വിട്ട് നിന്നു……………..

ഇതുവരെ അവർ തേടിയത് അതിമാനുഷികൻ ആയ എല്ലുകളെല്ലാം തല്ലി പൊടിച്ചു കളയാൻ മാത്രം
ശക്തിയുള്ള സമറിനെ…………..പക്ഷെ ഇന്ന് അവരിലേക്ക് വേറെ ഒരു പരിവേഷം കൂടി സമറിന്
വന്നിരിക്കുന്നു…………….

ശക്തമായി തല്ലാതെയോ ഒരു തുള്ളി പോലും ചോര പൊടിക്കാതെയോ കൊല ചെയ്യുന്നവൻ……………അതും
സാധാ മരണം…………..

ശരിക്കും രണ്ടും രണ്ടറ്റത്താണ്………….ഒരുതരത്തിലും സാമ്യം ഇല്ലാത്തത്…………

അവൻ ആരാണ്……………ശരിക്കും അവൻ ചെകുത്താനാണോ……………..അവർ ആകെ കുഴങ്ങി…………..

ഇതുവരെ അവർ തേടിവന്നത് ഒരു രീതിയിലുള്ള കൊലപാതകങ്ങൾ പ്രതീക്ഷിച്ചാണെങ്കിൽ ഇന്നിതാ
ഒരാൾക്ക് പോലും വിശ്വസിക്കാനും ചെയ്യാനും പറ്റാത്ത രീതിയിലുള്ള മറ്റൊരു തരത്തിലുള്ള
കൊലപാതകങ്ങൾ……………….കേട്ടറിവ് പോലുമില്ലാത്ത തരത്തിലുള്ള കൊലപാതകങ്ങൾ…………………

ആരാണിവൻ……………….

സമർ അലി ഖുറേഷി……………

അവരുടെ ചിന്തകൾക്കും മുകളിലാണ് അവന്റെ സ്ഥാനം………………

പെട്ടെന്ന് വാതിൽ തുറന്ന് രണ്ടുപേർ അവിടേക്ക് കടന്നു വന്നു…………….

രണ്ടും വയസ്സായവർ തന്നെ………………രണ്ടുപേരുടെയും വേഷം മുണ്ടും ഷർട്ടും…………….

അതിൽ ഒരാൾ ഒരു വടി പിടിച്ചാണ് വന്നത്…………അയാൾക്ക് ഒരു എൺപത് വയസ്സിന് അടുത്ത്
തോന്നും…………..മറ്റെയാൾക്ക് ഒരു അമ്പത് വയസ്സേ തോന്നൂ………………

അവരെ കണ്ടയുടൻ ഡോക്ടർ ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് പോയി…………….

അത് ചേലോട്ട് പത്മനാഭൻ ഗുരുക്കൾ ആണെന്ന് നിരഞ്ജനയ്ക്കും മറ്റുള്ളവർക്കും
തോന്നി……………..

അവരുടെ തോന്നൽ ശരിയായിരുന്നു…………….

ചേലോട്ട് പത്മനാഭൻ ഗുരുക്കൾ തന്നെ ആയിരുന്നു ആ വടിയുമായി അവരുടെ മുന്നിലേക്ക്
കടന്ന് വന്ന ആ വൃദ്ധൻ………….കൂടെയുള്ളത് അദ്ദേഹത്തിന്റെ ആശ്രിതൻ രാമൻപിള്ള……………..

രാമൻ പിള്ളയ്ക്കും കളരി വശമുണ്ട്……….. പോരാത്തതിന് വർഷങ്ങളായുള്ള പത്മനാഭൻ
ഗുരുക്കളുടെ സന്തതസഹചാരിയാണ് രാമൻ പിള്ള……………

ഡോക്ടർ വിശ്വം രണ്ടുപേരെയും അവർക്ക് പരിചയപ്പെടുത്തി……………

“വിശ്വം…………..എന്തിനാണ് ഈ വൃദ്ധനെ അത്യാവശ്യമാണ് എന്ന് പറഞ്ഞു
വിളിപ്പിച്ചത്………….”…………..പത്മനാഭൻ ഗുരുക്കളുടെ ശബ്ദം ആദ്യമായി പുറത്തുവന്നു……………

വയസ്സായെങ്കിലും കട്ടിയുള്ള ഗംഭീര്യമുള്ള ശബ്ദം………………

“ഗുരുക്കളെ…………..മിനിഞ്ഞാന്ന് രണ്ടുപേരെ പോലീസ് ഇവിടെ ഐസിയു വിൽ കൊണ്ടുവന്ന്
ചേർത്തു…………….ആ രണ്ട് പേരും ഇന്ന് മരണത്തെ മുന്നിൽ കണ്ടുകൊണ്ട്
നിൽക്കാണ്……………”………….ഡോക്ടർ ഗുരുക്കളോട് പറഞ്ഞു…………….

“അതിൽ ഞാനെന്ത് ചെയ്യാനാ വിശ്വം…………….ഞാനല്ലല്ലോ വൈദ്യൻ……………നീയല്ലേ
വൈദ്യൻ……………”……………ഗുരുക്കൾ ചോദിച്ചു……………

പെട്ടെന്ന് രാമൻ പിള്ള ചിരിച്ചു…………….

അവരെല്ലാവരും അയാളെ നോക്കി……………..

പെട്ടെന്ന് തന്നെ പത്മനാഭൻ ഗുരുക്കളുടെ നോട്ടം അയാളിൽ പതിച്ചു…………..രാമൻ പിള്ള
പൊടുന്നനെ നിശബ്ദനായി……………..

“എനിക്കും ഒന്നും ചെയ്യാനാകുന്നില്ല ഗുരുക്കളെ……………..”…………..വിശ്വം നിരാശയോടെ
പറഞ്ഞു……………

“മനസ്സിലായില്ല…………….”…………..ഗുരുക്കൾ പറഞ്ഞു…………..

“ഞങ്ങൾ എന്തൊക്കെ ചെയ്തിട്ടും ഒന്നും ഏൽക്കുന്നില്ല………….രണ്ടുപേർക്കും ഒരേ
പ്രശ്നങ്ങൾ ആണ്…………. ശ്വാസം എടുക്കാൻ പറ്റാതിരിക്കുക………….രക്തയോട്ടം പതിയെ
നിലക്കുക…………..ഹൃദയമിടിപ്പ് പതിയെ കുറയുക……………”…………….ഡോക്ടർ ഗുരുക്കളോട്
പറഞ്ഞു……………….

ഗുരുക്കൾ അതുകേട്ട് മൗനം പാലിച്ചു……………

“എനിക്കൊന്ന് കാണാൻ പറ്റുമോ……………”………….ഗുരുക്കൾ ചോദിച്ചു……………….

“തീർച്ചയായും…………വരിൻ ഗുരുക്കളെ…………….”……………ഡോക്ടർ പറഞ്ഞു…………..

അവർ ഐസിയു വിലേക്ക് കയറി…………….

ഡോക്ടർ മരണം കാത്ത് കിടക്കുന്ന ആ രണ്ടുപേരുടെ അടുത്തേക്ക് ചെന്നു……………

ഗുരുക്കൾ വടിയും കുത്തിപ്പിടിച്ച് മുന്നോട്ട് വന്നു………………

ഒരു നിമിഷം ഗുരുക്കൾ അവർ ഇരുവരെയും നോക്കി നിന്നു……………

ഗുരുക്കൾ അവരിൽ ഒരാളുടെ(സൂരജ്) അടുത്തേക്ക് ചെന്നു……………

രക്തയോട്ടം പതിയെ പതിയെ കുറഞ്ഞ അവന്റെ വിളറിയ മുഖത്തേക്ക് നോക്കി……………….

മറ്റുള്ളവർ ഗുരുക്കളുടെ പ്രവൃത്തി നോക്കിനിന്നു……………..

ഗുരുക്കൾ പതിയെ അവന്റെ തൊട്ടടുത്തെത്തി…………….അവന്റെ മുഖത്ത് കൈവെച്ചു………………

അതിന് ശേഷം അവന്റെ കണ്ണുകൾ തുറന്ന് നോക്കി…………..കണ്ണിലെ കൃഷ്ണമണി മുകളിലേക്ക്
നിന്നിരുന്നു മാത്രമല്ല കണ്ണിന്റെ നിറത്തിന് മാറ്റം സംഭവിച്ചിരുന്നു……………

ഗുരുക്കൾ പിന്നെ അവന്റെ കഴുത്തിൽ പതിയെ പിടിച്ചുനോക്കി…………..രണ്ടുവിരൽ കഴുത്തിന്റെ
സൈഡിൽ വെച്ച് ഗുരുക്കൾ കണ്ണുകൾ അടച്ചു…………..

കുറച്ചു സെക്കണ്ടുകൾക്ക് ശേഷം ഗുരുക്കൾ കണ്ണ് തുറന്നു…………..എന്തോ ഒരു ഞെട്ടലിന്റെ
ഭാവം ഗുരുക്കളിൽ കടന്നുവന്നു…………….

ഗുരുക്കൾ അവന്റെ ഇടം നെഞ്ചിൽ കൈവെച്ചു…………….അവന്റെ ഹൃദയമിടിപ്പ് പരിശോധിച്ചു…………….

പെട്ടെന്ന് എന്തോ മനസ്സിലായ പോലെ ഗുരുക്കൾ ഡോക്ടർക്ക് നേരെ തിരിഞ്ഞു…………..

“ഇവന്റെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന യന്ത്രങ്ങൾ എല്ലാം
ഒഴിവാക്ക്……………”………..ഗുരുക്കൾ ഡോക്ടറോട് പറഞ്ഞു……………..

ഡോക്ടർ ഒന്നും മനസ്സിലാകാത്ത പോലെ നിന്നു………….അതുപോലെ തന്നെ നിരഞ്ജനയും ബാലഗോപാലും
ഗംഗാധരനും……………..

അവ അഴിക്കാൻ ഗുരുക്കൾ ഒന്നുകൂടെ ആവശ്യപ്പെട്ടു…………….

ഡോക്ടർ പെട്ടെന്ന് അവയെല്ലാം അഴിച്ചു……………

അല്ലെങ്കിലും അതിനെക്കൊണ്ട് ഒരു ഉപകാരവും ആ രോഗികൾക്ക് ഇല്ലായിരുന്നു……………പിന്നെ
ഒരു പ്രതീക്ഷയുടെ പുറത്താണ് അത് അവരിൽ ഘടിപ്പിച്ചിരുന്നത്…………….

ഡോക്ടർ എല്ലാം ഒഴിവാക്കി…………..

ഗുരുക്കൾ തന്റെ കയ്യിൽ പിടിച്ചിരുന്ന വടി രാമൻ പിള്ളയ്ക്ക് എറിഞ്ഞുകൊടുത്തു……………………

ഗുരുക്കൾ തന്റെ കൈ രണ്ടും തിരുമ്മിയിട്ട് രോഗിയുടെ അടുത്തെത്തി……………….

ഒരു നിമിഷം അവനെ നോക്കിയതിന് ശേഷം ഗുരുക്കൾ തന്റെ വലത് മുഷ്ടി ചുരുട്ടിയിട്ട് രണ്ട്
വിരലുകൾ ചെറുതായി ഉയർത്തി വെച്ചു…………….

ശേഷം രോഗിയെ ഒന്ന് നോക്കി………….അടുത്ത നിമിഷം ഗുരുക്കൾ തന്റെ വലത് മുഷ്ടിയുടെ പുറം
ഭാഗം കൊണ്ട് രോഗിയുടെ കഴുത്തിന്റെ സൈഡിൽ ചെറുതായി അടിച്ചു……………..

പക്ഷെ അവനിൽ ഒരു അനക്കമോ ഞരക്കമോ കണ്ടില്ല……………

ഗുരുക്കളുടെ ഈ പ്രവൃത്തി സത്യത്തിൽ എല്ലാവരെയും അമ്പരപ്പിച്ചു……………

പക്ഷെ ഗുരുക്കളെ അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ഡോക്ടർക്ക്
താൽപര്യമില്ലായിരുന്നു കാരണം ഡോക്ടർക്ക് ഗുരുക്കൾ ഒന്നും കാണാതെ ഒന്നും ചെയ്യില്ല
എന്ന് നന്നായി അറിയാം……………

പക്ഷെ മറ്റുള്ളവർ ഇവനെ ഇയാൾ കൊല്ലുമോ എന്ന പേടിയിൽ നിന്നു…………..

അവനിൽ അനക്കമില്ല എന്ന് കണ്ട അവന്റെ കഴുത്തിന്റെ സൈഡിൽ നിന്നും നെഞ്ചിന്റെ
ഭാഗത്തേക്ക് എത്തി……………

കഴുത്തിൽ അടിച്ച അതേ പോലെ അവന്റെ നെഞ്ചിൽ ഗുരുക്കൾ തല്ലി………….. പക്ഷെ വീണ്ടും അവനിൽ
ഒരു അനക്കം കണ്ടില്ല……………

നിരഞ്ജനയുടെയും ബാലഗോപാലിന്റെയും ഗംഗാധരന്റെയും പേടി ഇരട്ടിയായി…………….

അടുത്തത് അവന്റെ വയറിന് വലത്തേ സൈഡിൽ…………….

ഗുരുക്കൾ പിന്നെയും തന്റെ വലതുമുഷ്ടിയുടെ പുറംഭാഗത്താൽ അവന്റെ

വലത്തേ വയർ ഭാഗത്ത് തല്ലി……………

പെട്ടെന്ന് അവനിൽ ഒരു ഞരക്കം വന്നു…………….

അതുകണ്ട് മറ്റുള്ളവർ അമ്പരന്നു…………….

ഗുരുക്കളിൽ എന്തോ കണ്ടെത്തിയ പോലത്തെ ഒരു ഭാവം വന്നു……………

“ഗുരുക്കളെ…………….”…………..ചോദ്യത്തോടെ ഡോക്ടർ ഗുരുക്കളെ വിളിച്ചു……………..

ഗുരുക്കൾ ഡോക്ടറെ നോക്കി……………

ഗുരുക്കളിൽ നിന്ന് പേടിയോടെ ഒരു വാക്ക് പുറത്തേക്ക് വന്നു……………..

“മർമ്മവിദ്യ……………..”…………..

ഗുരുക്കളുടെ വാക്കുകളിൽ നിറഞ്ഞു നിന്ന പേടി ഡോക്ടറിലേക്ക് ചെറുതായി ഒഴുകി…………..അത്
ഗുരുക്കൾ പറഞ്ഞത് എന്താണെന്ന് മനസ്സിലായത് കൊണ്ടല്ല പക്ഷെ അത്രയും ശക്തനും
മനസ്സാന്നിധ്യത്തിന് ഉടമയുമായ ഗുരുക്കളുടെ വാക്കുകളിൽ പേടിയുടെ ചുവ
വന്നപ്പോഴാണ്………………

“എന്ത്…………….”…………..നിരഞ്ജന ചോദിച്ചു…………….

“മർമ്മവിദ്യ…………….”…………ഗുരുക്കൾ നിരഞ്ജനയെ നോക്കി പറഞ്ഞു………………

നിരഞ്ജനയ്ക്ക് ഒന്നും മനസ്സിലായില്ലെങ്കിലും പക്ഷെ കേട്ടത് അത്ര നല്ലത് അല്ല എന്ന്
മനസ്സിലായി…………….

അവർ ഗുരുക്കളെ നോക്കിനിന്നു……………..

ഗുരുക്കൾ രോഗിയുടെ വയറിന്റെ ഭാഗങ്ങളിൽ കൈവെച്ചു നോക്കി…………..ചെറുതായി അമർത്തുകയും
കുത്തി നോക്കുകയും ചെയ്തു…………….

രോഗിയിൽ ചെറുതായ ഞരക്കങ്ങൾ കാണപ്പെട്ടു…………

ഗുരുക്കൾ രണ്ടാമത്തെ രോഗിയുടെ മേലിൽ ഘടിപ്പിച്ചിരിക്കുന്നതൊക്കെ ഒഴിവാക്കാൻ
പറഞ്ഞു……………..

ഡോക്ടർ പെട്ടെന്ന് അവയെല്ലാം ഒഴിവാക്കി………….ഗുരുക്കൾ രണ്ടാമത്തെ രോഗിയുടെ
അടുത്തെത്തി………………

ഒന്നാമത്തെ രോഗിയിൽ ചെയ്തത് പോലെ തന്നെ ആദ്യം കഴുത്തിൽ തുടങ്ങി…………..പക്ഷെ അവനിൽ
ഞരക്കമൊന്നും കണ്ടില്ല…………..

പക്ഷെ രണ്ടാമത്തെ നെഞ്ചിലുള്ള അടി ഫലിച്ചു…………..ഒന്നാമത്തെ രോഗിയിൽ കണ്ട ഞരക്കങ്ങൾ
രണ്ടാമനിലും അവർ കണ്ടു…………….

ഒരു പേടിയോടെ ആണ് അവർ അതൊക്കെ കണ്ടു നിന്നത്……………

ഗുരുക്കൾ അവന്റെ നെഞ്ചിന്റെ ഭാഗം പരിശോധിച്ചു………..

അതുകഴിഞ്ഞു ഗുരുക്കൾ ഡോക്ടറെ നോക്കി……………..

“ബാക്കിയുള്ളവർ എവിടെ……………”………….ഗുരുക്കൾ ചോദിച്ചു…………..

“ഇനിയും ആളുകൾ ഉണ്ട് എന്ന് ഗുരുക്കൾക്ക് എങ്ങനെ മനസ്സിലായി…………..”………..ഒരു വിറയലോടെ
ഡോക്ടർ ചോദിച്ചു…………..

“അറിയാം…………..”………..ഗുരുക്കൾ മറുപടി കൊടുത്തു…………….

ഡോക്ടർക്ക് ഒന്നും പറയാൻ സാധിച്ചില്ല…………..

ഗുരുക്കൾ തിരിഞ്ഞു നിരഞ്ജനയെയും ടീമിനെയും നോക്കി……………

നിരഞ്ജനയുടെ ചോദ്യവും ഭയവും ആകാംക്ഷയും നിറഞ്ഞ നോട്ടം ഗുരുക്കൾ കണ്ടു……………..

“ഇവരുടെ കാര്യം നോക്കണ്ട…………….ഇവർ മരിക്കും………..ദൈവത്തിന് പോലും ഇനി ഇവരുടെ
കാര്യത്തിൽ ഒന്നും ചെയ്യാനില്ല……………..”………….ഗുരുക്കൾ നിരഞ്ജനയോട് പറഞ്ഞു…………..

അവർ അത് കേട്ട് ഞെട്ടിത്തരിച്ചു നിന്നു……………

കുറച്ചുനേരം അവിടെ നിശബ്ദമായി……………

ഭയത്താലുണ്ടായ നിശബ്ദത……………….

“ബാക്കിയുള്ളവർ ഒക്കെ മരിച്ചു…………..ഫോട്ടോ മാത്രമേ
അവശേഷിക്കുന്നുള്ളൂ………………”………….പോയ റിലേ തിരിച്ചു കിട്ടിയത് ആദ്യം ഗംഗാധരന്
ആയിരുന്നു…………….

ഗംഗാധരൻ ഫോട്ടോസ് അടങ്ങുന്ന പാക്കറ്റ് ഗുരുക്കൾക്ക് നൽകി…………….

ഗുരുക്കൾ പാക്കറ്റ് തുറന്ന് ഫോട്ടോകൾ നോക്കാൻ തുടങ്ങി…………..

“ശരിക്കും ഈ മർമ്മവിദ്യാ എന്ന് പറഞ്ഞാൽ എന്താണ്……………”………….നിരഞ്ജന ചോദിച്ചു…………….

അതിന് മറുപടി നൽകിയത് രാമൻ പിള്ളയായിരുന്നു……………..

“മർമ്മവിദ്യാ പഴയ ഒരു ആയോധന കലയാണ്…………..തമിഴ്നാട്ടിലാണ് അത്
ഉത്ഭവിച്ചത്…………….നമ്മുടെ ശരീരത്തിൽ നൂറ്റിയെട്ട് മർമങ്ങളുണ്ടെന്നാണ് അഗസ്ത്യ മുനി
പറഞ്ഞിട്ടുള്ളത്…………..ഈ മർമങ്ങളെ ആധാരമാക്കിയാണ് മർമ്മവിദ്യാ നില
കൊള്ളുന്നത്…………….മർമ്മവിദ്യാ ആക്രമണത്തിനും അതേ പോലെ രോഗങ്ങൾ
സുഖപ്പെടുത്തുന്നതിനും ഉപയോഗിച്ചിരുന്നു……………..”……………രാമൻ പിള്ള പറഞ്ഞു…………..

ഗുരുക്കൾ ഒഴികെ ബാക്കിയുള്ളവർ എല്ലാം അത് കേട്ടുകൊണ്ടിരുന്നു……………..

“മർമ്മവിദ്യാ അഭ്യസിച്ച ഒരുവന് നമ്മുടെ ശരീരത്തിലെ മർമങ്ങൾ ഒക്കെ
കാണാപാഠമായിരിക്കും…………..പക്ഷെ ഇത് അങ്ങനെ എല്ലാവർക്കും പഠിപ്പിച്ചു
കൊടുത്തിരുന്നില്ല. …………”………….രാമൻ പിള്ള പറഞ്ഞു…………….

നിരഞ്ജന ഒരു ചോദ്യത്തോടെ രാമൻ പിള്ളയെ നോക്കി…………..

“കാരണം ഇത് വളരെ അപകടകരമായ ഒരു ആയോധന കലയാണ്…………. അത് അഭ്യസിക്കുന്നത് അല്ലെങ്കിൽ
പഠിച്ചെടുക്കുന്നത് മർമ്മവിദ്യാ ഉപയോഗിക്കുന്നതിനേക്കാൾ കഷ്ടമാണ്………..മരണങ്ങൾ വരെ
ഉണ്ടായിട്ടുണ്ട് ഇത് പഠിക്കാൻ ശ്രമിച്ചവർക്ക്………….മാത്രമല്ല ഇത് എല്ലാവർക്കും
പറഞ്ഞുകൊടുക്കില്ല…………….അതിൽ അവർ സംവരണം ഏർപ്പെടുത്തിയിരുന്നു…………….മർമ്മവിദ്യാ
രാജപരമ്പരകളിൽ പിറന്നവർ അതായത് പണ്ടത്തെ യുവരാജാക്കന്മാർക്കും പിന്നെ കളരിയിൽ
ആഗ്രഗണ്യനായവർക്കുമാണ് ഇത് പഠിപ്പിച്ചു കൊടുത്തിരുന്നത്……………..”…………..രാമൻ പിള്ള
നിരഞ്ജനയോട് പറഞ്ഞു……………

നിരഞ്ജനയ്ക്ക് മനസ്സിലായി…………..

ഈ സമയം ഒരു ഫോട്ടോ കണ്ടിട്ട് ഗുരുക്കളുടെ കണ്ണിലൂടെ തീ പാറി…………അദ്ദേഹത്തിന്റെ
ഹൃദയമിടിപ്പ് വല്ലാതെ കൂടി…………….

“ഇപ്പോൾ ഇത് ആരെങ്കിലും പഠിപ്പിച്ചു കൊടുക്കുന്നുണ്ടോ……………”………….നിരഞ്ജന ചോദിച്ചു
…………….

അതുകേട്ട് രാമൻ പിള്ള ചിരിച്ചു……………

നിരഞ്ജന അയാളെ തന്നെ നോക്കിനിന്നു………….

“ഞാൻ പറഞ്ഞല്ലോ ഇത് വളരെ പഴയ ആയോധനകലയാണ്…………….. ഇത് അറിയുന്നവർ തന്നെ ഇപ്പോൾ
ജീവനോടെ ഉണ്ടോ എന്ന് സംശയമാണ്…………….”……………..രാമൻ പിള്ള ചിരിച്ചുകൊണ്ട്
പറഞ്ഞു……………….

“ഒരാളുണ്ട്…………..”…………..പെട്ടെന്ന് ഗുരുക്കൾ പറഞ്ഞു…………….

എല്ലാവരും ഗുരുക്കളെ നോക്കി……………..

എല്ലാവരുടെയും മുഖത്ത് അതാരാണെന്ന ചോദ്യം ഒട്ടിവെച്ചിരുന്നു……………..

“ആരാണത്…………..”………..ഗുരുക്കളിൽ നിന്ന് മറുപടി ഒന്നും വരില്ല എന്ന് കണ്ടപ്പോൾ
സഹിക്കവയ്യാതെ നിരഞ്ജന ചോദിച്ചു………….

“ഒരു മധുരക്കാരൻ……………പേര് അക്ബർ അബ്ബാസി……………..”…………ഗുരുക്കൾ പറഞ്ഞു…………..

അവർ അത് കേട്ടു………….

“അവന്റെ സ്വന്ത ഊര്…………..മിഥിലാപുരി…………….”……………ഗുരുക്കൾ പറഞ്ഞു…………..

ആ വാക്കുകൾ കേട്ട് ഗംഗാധരൻ പേടിച്ചു പിന്നിലേക്ക് ചാടി……….ഗ്ലാസിൽ പോയി
ഇടിച്ചു…………..ബാലഗോപാലിന് തൊണ്ടയിൽ വെള്ളം വറ്റി…………നിരഞ്ജനയിൽ അനിയന്ത്രിതമായ പേടി
കടന്നുവന്നു……………..

ഭയം……………..

അതുണ്ടാക്കുന്ന നിശബ്ദത…………….

അതവരുടെ ഇടയിൽ പിന്നെയും കടന്നുവന്നു………………..

ഗുരുക്കൾ പിന്നെയും ഫോട്ടോകളിലേക്ക് ശ്രദ്ധ തിരിച്ചു………….

“അദ്ദേഹം ഇപ്പോഴും മർമ്മവിദ്യാ പഠിപ്പിച്ചു കൊടുക്കുന്നുണ്ടോ……………….”………….കുറേ
നേരത്തിന് ശേഷം നിരഞ്ജന വിക്കിക്കൊണ്ട് ചോദിച്ചു………….

“അറിയില്ല…………….അവനെ കുറിച്ച് അവസാനം ഞാൻ കേട്ടത് എട്ടുവർഷങ്ങൾക്ക്
മുൻപാണ്………….അതിന് ശേഷം വിവരം ഒന്നുമില്ല……………”…………..ഗുരുക്കൾ പറഞ്ഞു………………

“പിന്നെ…………..”………….നിരഞ്ജന ചോദിച്ചു…………..

“അവൻ മരിച്ചതായി ഞാൻ കേട്ടിട്ടില്ല……………”………….ഗുരുക്കൾ പറഞ്ഞു…………….

“അപ്പോൾ ഇത് ചെയ്തത് അക്ബർ അബ്ബാസിയാണെന്നാണോ…………….”…………..നിരഞ്ജന ചോദിച്ചു…………….

“അല്ല……………”…………ഗുരുക്കൾ പറഞ്ഞു…………….

ആ മറുപടി അവരിൽ ഒരായിരം ചോദ്യങ്ങൾ നിറച്ചു………………..

“പിന്നെയാരാണ്…………..”…………..ബാലഗോപാൽ ചോദിച്ചു…………….

“അറിയില്ല…………..”………….ഗുരുക്കൾ മറുപടി നൽകി…………….

“എന്തുകൊണ്ടാണ് ഇത് ചെയ്തത് അക്ബർ അബ്ബാസിയല്ല എന്ന് പറയാൻ
കാരണം…………..”………..നിരഞ്ജന ചോദിച്ചു…………….

ഗുരുക്കൾ ഒരു നിമിഷം മൗനമായി………….

അതിന് ശേഷം ഗുരുക്കൾ നിരഞ്ജനയ്ക്ക് നേരെ തിരിഞ്ഞു…………….

ഗുരുക്കൾ നിരഞ്ജനയ്ക്ക് നേരെ ഒരു ഫോട്ടോ കാണിച്ചുകൊടുത്തു……………..

നിരഞ്ജന അതിലേക്ക് നോക്കി…………..

ഹനീഫയുടെ ചിത്രമായിരുന്നു അത്………….

“ഈ രണ്ടു ദ്വാരങ്ങൾ എങ്ങനെയുണ്ടായതെന്നാണ് നിങ്ങൾ കരുതുന്നത്……………”………….ഹനീഫയുടെ
കഴുത്തിലെ ആ മുറിവുകൾ കാണിച്ചുകൊണ്ട് ഗുരുക്കൾ അവരോട് ചോദിച്ചു……………..

“ഏതോ കമ്പി വടി കൊണ്ടുണ്ടായത്……………”…………..ഡോക്ടർ ഒരു സംശയത്തിന്റെ ലാഞ്ജനയോടെ
പറഞ്ഞു………………

“അല്ല………………”…………ഗുരുക്കൾ പറഞ്ഞു…………..

“പിന്നെ……….?………”………..നിരഞ്ജന ചോദിച്ചു…………

“ഇത് ചെയ്തവന്റെ രണ്ടുവിരലുകൾ കേറിപ്പോയ ദ്വാരമാണ് ഇത്……………..”…………..ഗുരുക്കൾ
പറഞ്ഞു…………..

“വാട്ട്……………..”…………വിശ്വസിക്കാനാവാതെ നിരഞ്ജന ചോദിച്ചു……………

അത് കേട്ട് എല്ലാവരും ഭയത്തിൽ മുങ്ങി……………

“അതെ……………അവന്റെ രണ്ടുവിരലുകളുണ്ടാക്കിയ മുറിവാണിത്………………”…………..ഗുരുക്കൾ
തറപ്പിച്ചു പറഞ്ഞു………………

എല്ലാവരും വിശ്വസിക്കാനാവാതെ പേടിയോടെ ഗുരുക്കളെ നോക്കി……………….

ഗുരുക്കൾ നിരഞ്ജനയെ നോക്കി……………

“ഈ കൊടൂര കൃത്യം ചെയ്തവൻ തീർച്ചയായും മർമ്മവിദ്യയിൽ ആഗ്രഗണ്യനായ ഒരുത്തനാണ്………….
അതേ പോലെ തന്നെ അവൻ അസാമാന്യ കരുത്തനാണ്…………മഹാബലശാലി…………… പക്ഷെ അക്ബർ അബ്ബാസിക്ക്
അവന്റെ അത്ര ബലമില്ല കാരണം അദ്ദേഹത്തിന്റെ പ്രായം തന്നെ………….അദ്ദേഹം ഇപ്പോൾ ജീവനോടെ
ഉണ്ടെങ്കിൽ എന്റെ അതേ വയസ്സിനോടടുത്ത് അദ്ദേഹത്തിനും പ്രായമുണ്ടാകും……………ഒരുപക്ഷെ
അക്ബറിന്റെ ആയ കാലത്ത് പോലും ഇത്രയും കരുത്ത് കാണില്ല…………….ഇത് ചെയ്തവനെ
പേടിക്കണം……………അവൻ അത്രയ്ക്കും ഭയങ്കരനാണ്…………..”…………….ഗുരുക്കൾ പറഞ്ഞു
നിർത്തി………………

അവർ പേടിയിൽ ചത്തുകഴിഞ്ഞിരുന്നു………………

ഗുരുക്കൾ പറഞ്ഞ കാര്യങ്ങൾ അവർക്ക് സമറിലുള്ള ഭയത്തെ പതിന്മടങ്ങ് വർധിപ്പിച്ചു…………..

അതിനേക്കാൾ ഉപരി അവർ വേട്ടയാടാൻ ഇറങ്ങിയിരിക്കുന്നത് വേട്ടക്കാരനെ മുച്ചൂട് അടക്കം
നശിപ്പിക്കുന്ന ചെകുത്താനെയാണെന്ന കാര്യം അവരെ വല്ലാതെ ഭയപ്പെടുത്തി…………..

അവർ കുറച്ചുനേരം അങ്ങനെ തന്നെ ഇരുന്നു………………..

പക്ഷെ ഭയം അവസാനിച്ചിട്ടില്ലായിരുന്നു……………..

അവർ ഭയത്തിന്റെ തീവ്രത കൂടുതൽ അറിയാൻ ആഗ്രഹിച്ചു…………..

അതിന്റെ ഫലമെന്നോണം പിന്നെയും ചോദ്യങ്ങൾ അവരുടെ നാവിൻതുമ്പിൽ വന്നു……………..

“നിങ്ങൾ മർമ്മവിദ്യാ അഭ്യസിച്ചിട്ടുണ്ടോ…………….”…………..നിരഞ്ജന ഗുരുക്കളോട്
ചോദിച്ചു…………….

“ഇല്ല………….”…………..ഗുരുക്കൾ മറുപടി നൽകി…………..

“എന്താ കാരണം…………….”………………….നിരഞ്ജന ചോദിച്ചു…………..

“എന്തിന്…………..”…………..ഗുരുക്കൾ തിരിച്ചു ചോദിച്ചു…………….

“മർമ്മവിദ്യാ അഭ്യസിക്കാതിരുന്നതിന്………………”………….നിരഞ്ജന പറഞ്ഞു………………

“എന്റെ ഇടതുകയ്യിലെ രണ്ടുവിരലുകൾക്ക് ചെറിയ ഒരു വിറയലുണ്ടായിരുന്നു……………..അതുകൊണ്ട്
മർമ്മവിദ്യാ അഭ്യസിക്കേണ്ട എന്ന് ഗുരു പറഞ്ഞു…………….”…………..ഗുരുക്കൾ പറഞ്ഞു…………..

നിരഞ്ജന തന്നെ ഗുരുക്കൾ കളിയാക്കിയതാണോ എന്ന മട്ടിൽ നോക്കി…………

ഗുരുക്കൾ ആ നോട്ടം കണ്ടു……………

“കളി പറഞ്ഞതല്ല……………മർമ്മവിദ്യാ അത്രത്തോളം സൂക്ഷ്മതയുള്ള ഒരു ആയോധനകലയാണ്……………അത്
അഭ്യസിക്കാൻ കരുത്ത് മാത്രം പോരാ………..ശരീരത്തിന് അസാമാന്യ മെയ്‌വഴക്കം
വേണം…………….രാമൻ പിള്ള പറഞ്ഞത് സത്യമാണ്…………..അർഹത പെടാത്തവർ മർമ്മവിദ്യാ
അഭ്യസിച്ചാൽ മരണം സുനിശ്ചയമാണ്……………”…………….ഗുരുക്കൾ പറഞ്ഞു………………

അവർ അതെല്ലാം ഒരു ഭയത്തോടെ കേട്ടിരുന്നു………………

“താങ്കളുടെ ഗുരു ഇത് അഭ്യസിച്ചിട്ടുണ്ടോ………………”…………….നിരഞ്ജന ചോദിച്ചു……………

“ഉണ്ട്……………”………….ഗുരുക്കൾ പറഞ്ഞു………….

“ഗുരു വേറെ ആർക്കെങ്കിലും ഇത് പഠിപ്പിച്ചു കൊടുക്കുന്നത്
കണ്ടിട്ടുണ്ടോ…………….”…………….നിരഞ്ജന ചോദിച്ചു……………..

“ഇല്ല……………ഞങ്ങളുടെ കൂട്ടത്തിൽ അതിന് അർഹതപ്പെട്ടവർ
ഇല്ലായിരുന്നു…………….”………….ഗുരുക്കൾ മറുപടി നൽകി…………….

“അപ്പോൾ അക്ബർ അബ്ബാസി…………..”………….നിരഞ്ജന സംശയത്തോടെ ചോദിച്ചു……………..

“അക്ബർ മർമ്മവിദ്യാ അഭ്യസിച്ചത് എന്റെ ഗുരുവിന്റെ അടുത്ത് നിന്നല്ല…………… അവന്റെ
ഉപ്പയിൽ നിന്നാണ്…………..”…………..ഗുരുക്കൾ പറഞ്ഞു…………….

“നിങ്ങൾ ഈ മർമ്മവിദ്യാ പ്രയോഗിക്കുന്നത് കണ്ടിട്ടുണ്ടോ………….”………………നിരഞ്ജന
ചോദിച്ചു…………….

“ഒരിക്കൽ……………”………….ഗുരുക്കൾ പറഞ്ഞു……………

അവർ ആ അനുഭവത്തിന്റെ വിവരണത്തിനായി കാതോർത്തു…………….

“ഒരിക്കൽ ഒരു മരത്തിൽ നിന്ന് വീണ ആളെ ഗുരുവിന്റെ അടുത്തേക്ക്
കൊണ്ടുവന്നു……………..വീണയാളിൽ അനക്കമൊന്നുമില്ലായിരുന്നു……………അയാളുടെ ശരീരം പല ദിശയിൽ
കോടിയിട്ടുണ്ടായിരുന്നു……………….ധാരാളം മുറിവുകൾ അയാളുടെ ശരീരത്തിൽ
ഉണ്ടായിരുന്നു…………..പോരാത്തതിന് അയാളുടെ മേലിൽ നിന്ന് രക്തം നല്ലവണ്ണം
ഒഴുകുന്നുണ്ടായിരുന്നു………………….”………….ഗുരുക്കൾ പറഞ്ഞു………..എന്നിട്ടൊരു
നെടുവീർപ്പിട്ടു………….

ഓർമ്മയുടെ ആഴങ്ങളിലേക്ക് ഗുരുക്കൾ ഇറങ്ങി…………….

“ഗുരു അയാളുടെ അടുത്തേക്ക് വന്ന് അയാളുടെ ശരീരം മുഴുവൻ നോക്കി…………അയാളുടെ കൺപോളകൾ
തുറന്നു നോക്കി……………ശേഷം അയാളുടെ നെഞ്ചിന് അടുത്തേക്ക് ഗുരു വന്നു…………..അവിടെ
പറ്റിയിരുന്ന പൊടി ഒന്ന് തുടച്ചു…………..അതിന് ശേഷം ഗുരുവിന്റെ വലത്തേ കയ്യിലെ
ചൂണ്ടുവിരലും നടുവിരലും വായുവിൽ പിണയുന്നത് ഞാൻ കണ്ടു………….ശേഷം അത് അയാളുടെ
നെഞ്ചിന് നടുവിൽ കുത്തി………….അയാളിൽ ഒരു ഞെട്ടൽ ഞാൻ കണ്ടു…………….പിന്നെ നോക്കുമ്പോൾ
അയാളിൽ നിന്ന് രക്തമൊഴുകുന്നത് കുറഞ്ഞിരുന്നു…………..പിന്നെ അയാളുടെ കഴുത്തിന്
സൈഡിലായി പിന്നെയും ഗുരു കുത്തി………….അയാളുടെ നെഞ്ച് ഉയർന്നു താഴാൻ
തുടങ്ങി………………അയാൾ ശ്വാസം ഉള്ളിലേക്ക് എടുക്കാൻ തുടങ്ങി…………പിന്നെ ഗുരു അയാളുടെ
കോടികിടന്ന ശരീരഭാഗങ്ങളെല്ലാം നേരെയാക്കുന്നതാണ് ഞാൻ കാണുന്നത്…………..അയാളുടെ
പൊട്ടിയ എല്ലുകളിൽ എല്ലാം മുള വെച്ച് കെട്ടി…………..മുറിവുകളിൽ എല്ലാം പച്ചമരുന്ന്
തേച്ചു……………എന്തിനേറെ പറയുന്നു…………ഇനിയൊരിക്കലും എണീറ്റ് നടക്കില്ല എന്ന് ഞങ്ങൾ
വിചാരിച്ച ആൾ രണ്ടാഴ്ചകൊണ്ട് എണീറ്റ് നടന്നു…………..അന്ന് അവിടെ പഠിച്ചിരുന്ന
മുതിർന്നവരോട് ചോദിച്ചു………….ഗുരു അയാളെ എന്താ ചെയ്തത് എന്ന്………….. അന്ന് അവരാണ്
എന്നോട് ആദ്യമായി മർമവിദ്യയെ കുറിച്ച് പറയുന്നത്……………..”……………ഗുരുക്കൾ പറഞ്ഞു…………….

0cookie-checkവില്ലൻ – Part 14

  • ഷൈലജയും മനുവും Part 3

  • ഷൈലജയും മനുവും Part 2

  • ഷൈലജയും മനുവും Part 1