മിഥുനം – Part 3

ആദ്യം തന്നേ എന്റെ സുഹൃത്തുക്കളോട് ഞാൻ ക്ഷമ ചോദിക്കുന്നു,.. പേജുകൾ മനപ്പൂർവം
കുറക്കുന്നതല്ല കുറഞ്ഞു പോകുന്നതാണ്. എന്നിരുന്നാലും എന്റെ കഥയെ സ്വീകരിച്ച
നിങ്ങളോടുള്ള എന്റെ നന്ദി അറിയിക്കുന്നു..

അവിടെ കായലിന് അഭിമുഖമായി ഇട്ടിരിക്കുന്ന പച്ച തടി കസേരയിൽ ഞങ്ങൾ ഇരുന്നു..

മിഥുനം 3

സായാഹ്നങ്ങളിൽ മറൈൻ ഡ്രൈവിൽ വന്നിരിക്കാനൊരു പ്രേത്യേക സുഖമാണ്.. മലയാള സിനിമകളിൽ
പ്രണയ രംഗങ്ങൾ മിക്കതും മറൈൻ ഡ്രൈവിലാണ് ഷൂട്ട്‌ ചെയ്യുന്നത്.

ഈ സ്ഥലത്തു എത്ര പ്രണയങ്ങൾ പൂവണിഞ്ഞിട്ടുണ്ടാവും, എത്രയെണ്ണം കൊഴിഞ്ഞു
പോയിട്ടുണ്ടാവും,… എന്നൊക്കെ ചിന്തിച്ചു ഞാൻ മുന്നിലെ കായലിലേക്ക് നോക്കി
യിരുന്നു….

ഇടയ്ക്കു ഞാൻ മീരയെയും ശ്രദ്ധിക്കുന്നുണ്ട്, അവൾ എന്തോ ഗഗനമായി
ചിന്തിച്ചിരിക്കുന്നു..
ഇവിടെ വന്നിട്ട് ഏകദേശം 15 മിനിറ്റ് കഴിഞ്ഞു.. ഈ മൗനം ഇവിടെ ഇരുന്നപ്പോൾ തൊട്ടു
തുടങ്ങിയതാണ്..

എന്തായാലും ഞാൻ തന്നേ സംസാരിച്ചു തുടങ്ങാം..

“ടോ.. തനിക്കു ഇപ്പോഴും എന്നോട് ദേശ്യമാണോ? . “

എന്റെ ചോദ്യം അവൾ കെട്ടില്ലാന്നുണ്ടോ. ഒരു മൈൻഡ് ഇല്ല.

“ടോ താൻ ഏതുലോകത്ത “..

ഇപ്രാവശ്യം ഞാൻ അവളുടെ തോളിൽ കുലുക്കിയാണ് വിളിച്ചത്, അവൾ ഞെട്ടി തിരിഞ്ഞു എന്നെ
നോക്കി, എന്താണെന്നു ചോദിച്ചു..

“താനിത് എന്തു ചിന്തിക്കുവാ, കാറിലും ഇതേ ചിന്ത ആയിരുന്നല്ലോ “? …

” ഏയ്‌ ഒന്നും ഇല്ലെടോ, വെറുതെ ഓരോന്നൊക്കെ “.

” മം.. മം.. അല്ല തനിക്കു എന്നോട് ഇപ്പോഴും ദേശ്യമാണോ? “

“എന്തിനാടോ ഞാൻ ദേശ്യപെടണേ?? “

” ഇന്ന് ലേറ്റ് ആക്കിയത് കൊണ്ട് “.?

” ഓഹ് അതോ, അതൊക്കെ ഞാൻ അപ്പോഴേ വിട്ടു, “

” പിന്നെ എന്താ ഒരു ചിന്ത? എന്തങ്കിലും problems ഉണ്ടോ? “

” ഏയ്‌…. എന്തു problems ഒന്നുമില്ല, ഞാൻ ഓരോന്നിങ്ങനെ ആലോചിച്ചിരുന്നെത്, “

“അഹ് അത് എന്താണെന്ന ചോദിച്ചത് “.

അവൾ എന്തോ പറയാൻ വന്നതും എന്റെ ഫോൺ റിങ് ചെയ്തു.. നോക്കിയപ്പോൾ ജയ് ആണ്.. ഞാൻ
അൽപ്പം മാറിനിന്നിട്ട് ഫോൺ എടുത്തു..

“മച്ചാനെ എന്തായി സംസാരിച്ചോ, “

ഞാൻ ഹലോ പറയും മുന്നേ അവൻ എന്നോട് ചോദിച്ചു..

“ഇല്ലടാ, ആകെ ഒരു ടെൻഷൻ, ഒന്നും അങ്ങോട്ട്‌ പറയാൻ പറ്റുന്നില്ല, അവളുടെ മുഖത്ത്
നോക്കുമ്പോഴേ എന്റെ gas തീർന്നു പോകുന്നു “..

” ഇത് എല്ലാ കാമുകന്മാരുടെയും ലക്ഷണങ്ങള, നീ അത് വിട്, പോ പോയി പറയട. ഇതേ പോലൊരു
ചാൻസ് ഇനി കിട്ടിയെന്നു വരില്ല “.

“അല്ലടാ.. ഞാൻ പറയുമ്പോൾ അവൾ നോ പറഞ്ഞാലോ, പിന്നെ എന്തു ചെയ്യും? “.

” മച്ചാനെ നീ ഇങ്ങനെ നെഗറ്റീവ് ആവല്ലേ ! നീ യുദ്ധം ചെയ്യാനൊന്നും പോകുവല്ലല്ലോ,
നിന്റെ ഇഷ്ടം പറയാനല്ലേ.. ഇപ്പോൾ നീ വേറെ ഒന്നും ചിന്തിക്കേണ്ടാ.. പോയി കാര്യം
പറ…..”

” പറയല്ലേ? “

“അഹ്.. ഗോ മാൻ… പോ… പോയി പറ.. “

“മം.. മം.. ok.. ok… പറയാം.. “

” മച്ചാനെ റിസൾട്ട്‌ പോസിറ്റീവ് ആയാൽ ട്രീറ്റ്‌ എന്റെ വക ok? “.

“അഹ് ok ok.. “

” നീ പോയി പറ… “

“മം.. മം.. “

ജയ് ടെ ഫോൺ കട്ട്‌ ചെയ്തു ഞാൻ നേരെ മീരയുടെ അടുത്തേക്ക് ചെന്നു….

അവൾ ഇപ്പോഴും ആ ഇരുത്തയാണ്….

ഞാൻ അവളുടെ അടുത്തു ചെന്നിരുന്നു..

“മീര എനിക്ക് തന്നോട്,…… “

ഞാൻ പറയാൻ തുടങ്ങുന്നതിനു മുന്നേ..

മീര.. എന്നും വിളിച്ചു ഒരു യുവതി ഞങ്ങൾക്കരികിലേക്ക് വന്നു…

അവൾ അവരെ കണ്ടതും ചാടി എഴുനേറ്റ് അവരെ കെട്ടിപിടിച്ചു…

പക്ഷേ ഇതിനു മുൻപ് ഞാൻ അവരെ കണ്ടിട്ടില്ല..

ഇവർ ആരായിരിക്കും എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ അവരുടെ വായിന്നു ചോദ്യം വീണു..

“ഇത് ആരാണ്? “

” ഓഹ്, സോറി പരിചയപ്പെടുത്താൻ മറന്നു.. ഇത് ഋഷി.. എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്..”

“ഋഷി ഇത് വിനീത എന്റെ കസിൻ ആണ് “.

ഞങ്ങളെ ഇരുവരെയും അവൾ തന്നേ പര്യപ്പെടുത്തി.. ഒരു പുഞ്ചിരിയോടെ ഞാൻ അവർക്കു ഒരു hi
പറഞ്ഞു. അവർ തിരിച്ചും..

അപ്പോഴേക്കും ഏകദേശം ഒരു 6.30 ആയിട്ടുണ്ടാകും..

തിരക്ക് കൂടുന്നുണ്ട്.. കൂടുതൽ പേർ ഇരിപ്പിടങ്ങളിലേക്ക് വരുന്നു…

വിനീതയും ഞങ്ങൾക്കൊപ്പം ഇരുന്നു.. ഓരോന്ന് സംസാരിക്കാൻ തുടങ്ങി.. ഞാൻ അതൊന്നും
മൈൻഡ് ചെയ്യാതെ കാഴ്ചകൾ കണ്ടിരുന്നു.

പക്ഷേ അവരുടെ സംസാരത്തിൽ നിന്നും എന്റെ നെഞ്ച് തകർക്കുന്ന ഒരു വാർത്ത ഞാൻ കേട്ടു..

“കല്യാണത്തിന്റെ ഡേറ്റ് എടുത്തോ? നിച്ചയത്തിനു വരാൻ പറ്റിയില്ല, അതെങ്ങനെ നേരത്തെ
കൂട്ടി പറയണ്ടേ ഇത് എല്ലാം പെട്ടന്നല്ലേ തീരുമാനിച്ചത്..”

” ഞാനും തറവാട്ടിൽ ചെന്നിട്ടാണ് കാര്യമറിഞ്ഞത്. അപ്പോഴേക്കും എല്ലാം റെഡി
ആയിരുന്നു. പിന്നെ അധികം ആരുമില്ലായിരുന്നു അടുത്തുള്ള കുറച്ചു ബന്തുക്കളും,
അയൽക്കാരും മാത്രം.. മോതിരം മാറി അത്രേ ഉള്ളു.. “

” അപ്പോൾ കല്യാണം? “

“ഡേറ്റ് എടുത്തിട്ട് അച്ഛൻ ഇങ്ങോട്ട് വിളിച്ചു പറയുന്നു പറഞ്ഞു. “

“ഉം… “

” കക്ഷിക്ക് എന്താണ് ജോലി? “.

“Ravizz ഗ്രൂപ്പിൽ ഫിനാൻസ് മാനേജർ ആണ് ദുബായിൽ.. “

” ഓഹ്, കൊള്ളാല്ലോ “

അവരുടെ സംസാരം കേട്ടിരുന്ന എന്റെ നെഞ്ചിൽ എന്തോ പൊട്ടിത്തെറികൾ തുടങ്ങിയിരുന്നു..
ഇരിക്കുന്നിടത്തുന്നിന്നും അനങ്ങാനോ.. ഒന്ന് കൈ ഉയർത്താനോ, ഒന്ന് കരയാൻ പോലും
എനിക്ക് സാധിച്ചില്ല.. എന്തൊക്കയോ എന്നെ കൊതി നോവിക്കുമ്പോലെ, നെഞ്ചിൽ ഒരു കത്തി
ഇറക്കുന്ന പോലെ.. മനസ്സിലെ വേദന പുറത്തേക്കു വരുന്നില്ല.. ഞൻ ഒരു നിമിഷം ഒരു
ശിലപോലെ ചലനമറ്റിരുന്നു .

പെട്ടന്നാരോ എന്നെ തട്ടി വിളിച്ചപോലെ തോന്നി ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി. മീരയാണ്..

“എന്താടോ താൻ കണ്ണും തുറന്നിരുന്നു ഉറങ്ങുവാണോ? ,ദേ കുറെ നേരം കൊണ്ട് തന്റെ ഫോൺ
റിങ് ചെയ്യുന്നുണ്ട്.. എടുത്തു സംസാരിക്കു.. “

അപ്പോഴാണ് ഞാൻ ഫോൺ നോക്കിയത്, ജയ്.. ആയിരുന്നു..

അപ്പോഴേക്കും ഞാൻ സ്വബോധത്തിൽ എത്തിയിരുന്നു… കുറച്ചയ് മാറി നിന്നു ഞാൻ ഫോണെടുത്തു…

“ഹലോ, എന്തായി മച്ചാനെ,?? “

” , നീ എവിടാ? “.

“എന്താടാ വല്ല സീനുമായോ “

“ഏയ്‌ ഇല്ലടാ, എല്ലാം നേരിൽ പറയാം, നീ എവിടാ ഞാൻ അങ്ങോട്ട്‌ വരാം. “

“ഞാൻ വീട്ടിലുണ്ട് “.

” ഹ.. ഞാൻ വരുവാ “.

“മം.. നീ പോരെ.. “..

ഫോൺ കട്ട്‌ ചെയ്തു ഞാൻ മീരയുടെ അടുത്തേക്ക് ചെന്നു…

” ആരാടോ വിളിച്ചേ,? “

എന്നെ കണ്ടതും അവൾ ചോദിച്ചു..

“എന്താ തന്റെ മുഖം വല്ലാതെ വല്ല പ്രോബ്ലെവും ഉണ്ടോ? . “

“ഏയ്‌ ഒന്നുമില്ല… “

“പിന്നെ? .. എന്തിനാ ജയ് വിളിച്ചത്? “

” അഹ് അത് അവനെവിടെയോ പോകണം, കാറിനു വിളിച്ചതാ.. “

“എന്തെ പെട്ടന്നു? “

“എന്തോ അത്യാവശ്യം വന്നുകാണും, അല്ലാതെ അവൻ വിളിക്കില്ല, എങ്കിൽ ഞാനങ്ങോട്ടു
ചെല്ലട്ടെ? “

“താൻ പോകുവാണോ,? എങ്കിൽ

ഞാനും ഉണ്ട്.. “

“വിനീത എങ്കിൽ ഞാനും പോട്ടെ.. “?

” നീ നിക്ക് കുറച്ചു കഴിഞ്ഞു പോകാം, ഞാൻ കാറിലാ വന്നേ.. നിന്നെ ഞാൻ ഡ്രോപ്പ്
ചെയ്‌തോളാം “..

വിനീത മീരേ തടഞ്ഞു.. .

” എങ്കിൽ ഞാൻ ഇറങ്ങട്ടെ മീര, ലേറ്റ് ആകുന്നില്ല.. അത്യാവശ്യം ആയതുകൊണ്ട, “

അവളുടെ മറുപടിക്ക് നിൽക്കാതെ ഞാൻ തിരിഞ്ഞു നടന്നു.. ..

നടക്കുമ്പോഴും എന്റെ മനസ്സിൽ അവരുടെ സംസാരം ആയിരുന്നു… അതെന്നെ വല്ലാതെ നോവിച്ചു..
.

മനസ്സിലെ ഭാരം കൂടും തോറും.. കണ്ണ് നിറയാൻ തുടങ്ങി. അപ്പോഴേക്കും ഞാൻ കാറിന്റെ
അടുത്തെത്തിയിരുന്നു.. കാറിൽ കയറി, ഒരു ബോട്ടിൽ വെള്ളമെടുത്തു മുഖം കഴുകി തുടച്ചു.
കാർ start ചെയ്തു വീട്ടിലേക്കു തിരിച്ചു… .

എത്ര ശ്രമിച്ചിട്ടും എന്റെ കണ്ണ് നിറയുന്നത് നിയന്ത്രിക്കാൻ എനിക്ക് കഴിയുന്നില്ല….

റോഡിലെ തിരക്കൊന്നും ഞാൻ അറിഞ്ഞില്ല. എങ്ങനെയോ വീടെത്തി..

പോർച്ചിലേക്ക് കാർ കയറ്റി ഇട്ടു, ഞാൻ വീട്ടിലേക്ക് കയറി..

ജയ് ഹാളിൽ തന്നേ ഉണ്ടായിരുന്നു…

എന്റെ മുഖം കണ്ടപ്പോഴേ പന്തികേട് തോന്നിയ അവൻ എന്നേം കൂട്ടി മുകളിലേക്ക് പോയി..

“ടാ.. കാര്യങ്ങൾ എനിക്ക് ഊഹിക്കാം. വിട്ടുകള നീ ഇങ്ങനെ ഡെസ്പാവാതെ, തുമ്മിയാൽ
തെറിക്കുന്ന മൂക്കാണെൽ അങ്ങു തെറിക്കട്ടെടൊ,.. be cool man”.

.

എന്നെ സമാധാനിപ്പിക്കാൻ ജയ് എന്തൊക്കയോ പറയുന്നുണ്ടായിരുന്നു, പക്ഷേ എനിക്ക്
അപ്പോഴത്തെ അവസ്ഥയിൽ ഒന്നും കേൾക്കാൻ പറ്റിയില്ല,

“ടാ ഇത് അങ്ങോട്ട്‌ പിടിപ്പിച്ചേ നിന്റെ എല്ലാ പ്രശനവും തീരും.. “

കൈയിലിരുന്ന മദ്യം നിറച്ച ഗ്ലാസ്‌, അവൻ എനിക്ക് നേരെ നീട്ടി,..

വാങ്ങിക്കാൻ മടിച്ചുനിൽക്കുന്ന എന്റെ കൈലേക്കു അവനെ ഗ്ലാസ്‌ വെച്ചുതന്നു..

കുറച്ചൊന്നു മടിച്ചെങ്കിലും.. അത് ഞാൻ ഒറ്റവലിക്ക് അകത്താക്കി..
ഉള്ളിലെ കത്തലിനു താൽക്കാലിക ശമനം കിട്ടിയപോലെ തോന്നി.. വീണ്ടും ഗ്ലാസിൽ മദ്യം
നിറച്ചവൻ എനിക്ക് നീട്ടി,.. ഞങ്ങളുടെ മദ്യസേവ ഏകദേശം നാല് പെഗ് കഴിഞ്ഞതും,.. ജയ്
പാട്ട് പാടുവാൻ തുടങ്ങിയിരുന്നു…

“പൊൻകണിയെ പൂന്തിരളേ
പൊന്നു തരാനില്ലെങ്കിലും
പൊന്നുപോലെ നോക്കില്ല്യേടിയെ
പൊന്നുംപൊടിയെ …
കണ്മഷിയും കരിവളയും
മുത്തുമാല ചാന്തുപൊട്ടും
കല്ലുവച്ച മൂക്കുത്തിയും വാങ്ങിത്തന്നില്യേ
ആ വളകൾ അണിയുമ്പോഴോ
ആർക്കു ഭംഗി കൂടുമെന്നോ
നിൻ വളയ്ക്ക് നിനക്കല്ലാടിയേ
പൊന്നും കുടുക്കേ …
തോട്ടിറമ്പിൽ കൈതപൂക്കും
കാലമെത്തും കാലമെല്ലാം …
പൂവിറുത്ത് നിൻ വാർമുടിയിൽ ചൂടിത്തന്നില്ലേ

പട്ടടയിൽ വേവുമ്പോഴും…
പട്ടുപോവും ജീവനിലും
കെട്ടുപോകാ തീമരമായ് നിന്റെ ഓർമ്മകൾ…
ഇല്ലൊരുനാൾ അന്ന് നമ്മൾ…
കണ്ടു മുട്ടാതില്ലൊരു നാൾ
എത്രനാളായി പൊന്നുംകട്ടേ ഒന്ന് കണ്ടിട്ട്
നിന്റെ ചെത്തം നിന്റെ…”

ജെയുടെ പാട്ടുകേട്ട് എപ്പോഴോ ഞാൻ ഉറങ്ങിപോയിരുന്നു…

പിറ്റേന്ന് രാവിലെ ഞാൻ എഴുനേറ്റപ്പോൾ ഓഫീസിൽ പോകാനുള്ള മൂഡ് ഉണ്ടായിരുന്നില്ല..

ഓഫീസിൽ വിളിച്ചു ലീവ് പറഞ്ഞു,..

ഒന്ന് ഫ്രഷ് ആവാൻ ബാത്‌റൂമിൽ കയറാൻ നേരമാണ് ഓഫീസിൽ നിന്നും മാനേജരുടെ call വന്നത്..

“ഇങ്ങേരെന്തിനാണ് ഇപ്പോൾ എന്നെ വിളിക്കണത് “.

ഞാൻ ഫോണെടുത്തു

“ഹലോ സർ “.

“ഋഷി, തനിന്നു ലീവാക്കിയോ?.. “

“അത്, സർ എനിക്ക് നല്ല സുഖമില്ല, ഹോസ്പിറ്റലിൽ പോകാൻ. “..

“ok… ok… , അഹ് ഋഷി ഞാനിപ്പോൾ വിളിച്ചത്, നമ്മുടെ ട്രിവാൻഡ്രം ബ്രാഞ്ചിലെക്ക് പുതിയ
ട്രൈനീസിന്റെ ടീം ലീഡർ ആയി തനിക്കു ട്രാൻസ്ഫർ ആയിട്ടുണ്ട്. ഒരു 2 മാസത്തേക്ക്. ,
അത് കഴിഞ്ഞു തിരിച്ചു തന്റെ പഴേ പോസ്റ്റിലേക്ക് വരാം !..

താൻ എന്തു പറയുന്നു ഞാൻ അപ്രൂവ് ചെയ്യട്ടെ. “..

ഞാൻ അൽപ്പസമയം ചിന്തിച്ചു, ഇപ്പോഴത്തെ അവസ്ഥയിൽ മീരയെ face ചെയ്യാൻ പറ്റില്ല ഈ ഓഫർ
accept ചെയ്യുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി.

“ഹലോ ഋഷി, താനെന്താ ഒന്നും മിണ്ടാത്തെ? തനിക്കു താൽപ്പര്യം ഇല്ലങ്കിൽ,
മറ്റാരെങ്കിലും അയക്കാം. “

“നോ,.. വേണ്ട സർ.. ഞാൻ പോകാൻ തയാറാണ് “..

“ഉറപ്പാണോ?.. എങ്കിൽ മോർണിംഗ് തന്നേ പുറപ്പെട്ടോളൂ.. ഇവിടുത്തെ ഫോര്മാലിറ്റീസ് ഞാൻ
നോക്കിക്കോളാം.. ok.. “

“ok. സർ.. “

അതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു ഞാൻ പോയി ഫ്രഷ് ആയി.

തിരിച്ചുവന്നപ്പോഴേക്കും മീരയുടെ കുറെ മിസ്സ്കാൾസ്. , അപ്പോഴത്തെ മാനസികാവസ്ഥയിൽ
എനിക്ക് തിരിച്ചു വിളിക്കാൻ തോന്നിയില്ല…

എന്തായാലും രാവിലെ തിരുവനന്തപുരത്ത് എത്തണം…

രാവിലത്തെ യാത്രക്ക് ശേഷമുള്ള ജോയിൻ ചെയ്യലൊന്നും നടക്കില്ല..

എങ്കിൽ ഇപ്പോൾ പുറപ്പെടാം.

രാവിലെ നേരെ ജോയിൻ ചെയ്യാം…

ആവശ്യത്തിനുള്ള ഡ്രെസ്സും മറ്റും പാക്ക് ചെയ്തു, അവശ്യ സാധനങ്ങളും എടുത്തു ഞാൻ
പോകാൻ റെഡിയായി..

ഫോണെടുത്തു ഞാനൊരു യൂബർ വിളിച്ചു പുറത്തേക്കിറങ്ങി.. അപ്പോഴാണ് ജയ് യിയോട്
പറഞ്ഞില്ലെന്നോർത്ത്..

ഞാൻ ഉടൻ തന്നേ ഫോൺ എടുത്തു ജയ് യെ വിളിച്ചു..

“ഹലോ ജയ് ….. ഞാൻ തിരുവനന്തപുരം വരെ പോകുവാ ഒരു രണ്ടുമാസത്തേക്ക്..”

” രണ്ടുമാസമോ അതെന്താടാ… പെട്ടന്ന് “..?

” രാവിലെയാടാ ഓഡർ ആയതു.. അല്ല നീ എവിടെക്കാ രാവിലെ തന്നേ പോയത്.. “.

“അഹ്.. അത് ഞാൻ ത്രിശൂർ അമ്മാവന്റെ വീട്ടിലേക്ക് പൊന്നു “.

” എന്താ പ്രതേകിച്ചു, വല്ല വിശേഷവും? “

“വിശേഷമൊന്നും ഇല്ല.. എല്ലാരേം ഒന്ന് കാണാന് വെച്ചു.. പിന്നെ ഇറങ്ങാൻ നേരത്ത് നീ
നല്ല ഉറക്കം. പിന്നെ ശല്യപ്പെടുത്താൻ നിന്നില്ല. ഇങ്ങ് പൊന്നു. “

“അഹ്.. “

” അല്ല നീ എങ്ങനാ, ബസിനാണോ അതോ ട്രൈനോ? “.

” അല്ല.. യൂബർ വിളിച്ചിട്ടുണ്ട് “

“അഹ്. ok. എങ്കിൽ നീ പോയിട്ടുവാ.. ഞാൻ വിളിക്കാം, “.

“ok ടാ ബൈ “.

“അഹ് ok..

അപ്പോഴേക്കും യൂബർ എത്തിയിരുന്നു, ഡ്രൈവർ വന്നു ബാഗ് എടുത്തു കാറിലേക്ക് വെച്ചു,
ഞാൻ എനിക്ക് പോകണ്ട സ്ഥലത്തിന്റെ അഡ്രസ് അയാൾക്ക്‌ കൊടുത്തു.. ഞാൻ വണ്ടിയിൽ കയറി..
യാത്രയായി..

തിരുവനതപുരത്ത് എന്നെ കാത്തിരുന്നത്, ഭാരിച്ച ജോലികളായിരുന്നു, പുതിയ ട്രെയിനികളെ
ട്രെയിൻ ചെയ്യിക്കുന്നതിന്ടെ ഞാൻ എന്റെ പ്രശനങ്ങളിൽ നിന്നും മാറി
ജോലിത്തിരക്കിലേക്കു ചേക്കേറിയിരുന്നു..

രണ്ടുമാസം ഞാൻ നേരാംവണ്ണം വീട്ടിലോട്ടു പോലും വിളിക്കാൻ മറന്നിരുന്നു..

മിക്കപ്പോഴും ഫോൺ എടുക്കാൻ തന്നേ മറന്നിരുന്നു.. എറണാകുളത്തേക്കാളും കൂടുതൽ വർക്ക്‌
പ്രെഷർ കാരണം.. ഞാൻ മനപ്പൂർവം ഫോൺ ഒഴിവാക്കിയെന്നു വേണം പറയാൻ.

രണ്ടു മാസം പെട്ടന്നായിരുന്നു പോയത്..

ഇവിടുത്തെ ജോലി കഴിഞ്ഞതോടെ, എനിക്ക് തിരിച്ചു പോകാനുള്ള ഓർഡറും ആയിരുന്നു..

അങ്ങനെ ഞാൻ തിരിച്ചു എറണാകുളത്ത് എത്തി.. റെയിൽവേ സ്റ്റേഷനിൽ എന്നെ കാത്തു ജയ്
നിൽപ്പുണ്ടായിരുന്നു..

അവൻ എന്നെ വീട്ടിലെത്തിച്ചു, അവന്റെ ജോലിത്തിരക്കിലേക്കു പോയിരുന്നു..

അന്നത്തെ ദിവസം യാത്രാക്ഷീണവും, ജോലിക്ഷീണവും ഞാൻ, ഉറങ്ങി തീർത്തു..

പിറ്റേന്ന് നേരെ ഓഫീസിൽ പോയി ജോയിന്റ് ചെയ്തു.. അവിടെ വല്യമാറ്റങ്ങളൊന്നും
ഇല്ലായിരുന്നു.. പക്ഷേ ടീമിലെ രണ്ടുപേർക്ക് ട്രാൻസ്ഫർ ആയിരുന്നു പകരം പുതിയ ആൾക്കാർ
വന്നിരുന്നു..

എന്റെ ടീമിന്റെ ലീഡർ ആയി എന്നെ പോസ്റ്റ്‌ ചെയ്തതും.. മീര മറ്റൊരു ടീമിലേക്കു
മാറിയെന്നു പിന്നീടാണ് ഞാൻ അറിഞ്ഞത്..

അങ്ങനെ ഞങ്ങളുടെ ഷിഫ്റ്റുകൾ കാരണം പിന്നീട് കുറച്ചു നാൾ ഞങ്ങൾ കണ്ടിരുന്നില്ല..
എനിക്ക് മിക്കപ്പോഴും നൈറ്റ്‌ ഷിഫ്റ്റ്‌ ആയിരുന്നു.. ഓഫ്‌ വന്നാലും അതും വ്യത്യസ്ത
ദിവസങ്ങളിൽ ആയിരുന്നു.. പിന്നെ ഓഫീസിലെ തിരക്കുകൾ വേറെയും. ഇപ്പോൾ എനിക്ക് കമ്പനി
ആയി ഓഫിൽ പഴയ ആരും ഇല്ല എല്ലാം പുതിയ ആൾക്കാർ അവർക്ക് ഞാൻ അവരുടെ T.L. എനിക്ക് അവർ
എന്റെ co-staff.. അല്ലാതെ മറ്റൊരു ഫ്രീഡവും ഞാൻ അനുവദിച്ചിരുന്നില്ല….

അങ്ങനെ വീണ്ടും മാസങ്ങൾ കടന്നു പോയി.. ഇതിനിടയിൽ എനിക്ക് എനിക്ക് additional ലീവ്
sanction ആയിരുന്നു.. ഒരുമാസത്തേക്കാണ് ലീവ്.. നൈറ്റ്‌ ഷിഫ്റ്റിന് ഓഫീസിൽ
എത്തിയപ്പോൾ ഓഡർ കിട്ടി.. പിറ്റേ ദിവസവും നാട്ടിലേക്കു പോകാം എന്നായിരുന്നു എന്റെ
തീരുമാനം..

രാവിലെ ഞാനും ജെയും ലുലുവിലും, ഫോർട്ട്‌ കോച്ചിലും ഒന്ന് കറങ്ങി ചില്ലറ ഷോപ്പിങ്ങും
കഴിഞ്ഞു എത്തിയപ്പോൾ ഉച്ചയായിരുന്നു..

“ടാ നിന്റെ ബസ് എപ്പോഴാ.. “

വീട്ടിലേക്കുള്ള സാധനങ്ങൾ ബാഗിലേക്കു വെക്കുന്നതിനിടയിൽ അവനെന്നോട് ചോദിച്ചു..

“3 മണിക്കാട, “

” എവിടുന്നാ, എറണാകുളത്തുന്നാണോ, അതോ വൈറ്റിലെയിന്നോ? “

“എറണാകുളത്തുന്നു super fast കിട്ടില്ല, അതുകൊണ്ട് വൈറ്റിലെന്നു പോകാം,, “

“നിനക്ക് അന്ന് തിരുവനതപുരത്ത് പോയപോലെ ടാക്സി പൊയ്ക്കൂടേ.”

“പോകയിരുന്നു.. പക്ഷേ cash കമ്പനി കൊടുക്കില്ലല്ലോ? അന്നെനിക്ക് ട്രാവൽസ് അലവൻസ്‌
ഉണ്ടായിരുന്നു .. ലീവിൽ പോകുമ്പോൾ അത് കിട്ടില്ലല്ലോ.. ബസ് ആവുമ്പോൾ 165 രൂപയിൽ
കാര്യം കഴിയും.. മനസ്സിലായോ?.

“ഓഹ്… അങ്ങനെ.. ! “

“അഹ് അങ്ങനെ… ടാ നീ എന്നെ ഒന്ന് ഡ്രോപ്പ് ചെയ്തെക്ക് സമയമായി “..

“അഹ് .. “

അങ്ങനെ എന്റെ ബാഗുകൾ എല്ലാം പാക്ക് ചെയ്തു കാറിലേക്ക് എടുത്തു വെച്ചു.. വീടും
പൂട്ടി ഞങ്ങൾ പുറപ്പെട്ടു, അപ്പോഴേക്കും 1.50 ആയിരുന്നു.. ഞങ്ങൾ വൈറ്റില ഹബ്ബിൽ
എത്തിയപ്പോഴേക്കും 2.15 കഴിഞ്ഞിരുന്നു.. അപ്പോഴും വണ്ടി വന്നിരുന്നില്ല..

” oh. സീറ്റ്‌ കിട്ടും എന്നുവെച്ച നേരത്തെ വന്നേ.. അപ്പോൾ വണ്ടിയുമില്ല വള്ളവും
ഇല്ല.. പുല്ല് “.

വണ്ടി കാണാത്ത ദേശ്യത്തിൽ ഞാൻ പല്ലും കടിച്ചു പിടിച്ചു പറഞ്ഞു.

“അതിനു, 3 ആയില്ലല്ലോ? സമയം ഉണ്ടല്ലോ, നമുക്ക് ദേ അവിടെയിരിക്കാം, “

അവൻ കാണിച്ചുതന്ന സ്റ്റീൽ ചെയറിലേക്കു ഞങ്ങൾ പോയിരുന്നു..

ഞങ്ങൾ ഇരുന്നതും പെട്ടന്നാരോ എന്നെ തട്ടിവിളിച്ചു .. ഞാൻ തിരിഞ്ഞു നോക്കിയതും ഒന്ന്
ഞെട്ടി..

“മീര “

ഞങ്ങൾ രണ്ടാളും ഒരുമിച്ചു പറഞ്ഞു…

“എന്താടോ രണ്ടാളും മിഴിച്ചു നിൽക്കുന്നെ.. ഇതിനു മുന്നേ എന്നെ കണ്ടിട്ടില്ലേ? .

” ഏയ്‌, അതല്ല പെട്ടന്ന് തന്നേ ഇവിടെ കണ്ടപ്പോൾ ഒന്ന് ഞെട്ടി അത്രേ ഉള്ളു “.

ജയ് അവളോട്‌ പറഞ്ഞു..

“താനെന്താ ഇവിടെ ഇവിടെ എങ്ങോട്ടേലും പോകുന്നുണ്ടോ? “.

” ഞാനല്ല ഇവനാണ്. ഇവന് ലീവ് ആയി.. അവൻ നാട്ടിലേക്കു പോകുവാ.. “?

“ഹോ.. മം “.

“അല്ല താനെങ്ങോട്ട,? “.

“ഞാനും നാട്ടിലേക്കാണ് “..

അപ്പോളാണ് ജയ് ക്ക് ഒരു call വന്നത്.. എന്തോ argent call ആണെന്ന് തോന്നുന്നു.. call
കട്ട്‌ ചെയ്തു അവൻ എന്നോട് പറഞ്ഞു..

“ടാ എനിക്ക് argent ആയി ത്രിശൂർ എത്തണം, കാര്യമൊന്നും അറീല്ലടാ, പെട്ടന്ന് ചെല്ലാൻ
പറഞ്ഞു..”

അവന്റെ മുഖത്ത് എന്തോ ടെൻഷൻ കണ്ടത് കൊണ്ട് ഞാൻ അവനോടു പൊയ്ക്കോളാൻ പറഞ്ഞു..

അവനെ യാത്രയാക്കി..

ഞാൻ തിരികെ സീറ്റിൽ വന്നിരുന്നു…..

എന്റെ ഒപ്പം മീരയും വന്നിരുന്നു..

“ടൊ.. ഋഷി താനെന്ത് പണിയ കാണിക്കുന്നത്. എന്താ താനൊന്നും മിണ്ടാത്തെ, എത്ര
മാസ്സമായെന്നോ തന്നേ ഒന്ന് കണ്ടിട്ട്, ഒരു message ഇല്ല, call ഇല്ല, തനിക്കു എന്താ
പറ്റിയത് താനെന്താ എന്റെ call നും, മെസ്സേജ് നും റിപ്ലൈ തരാത്തത്.. തനിക്കു എന്നോട്
വല്ല ദേശ്യമുണ്ടോ..? ഞാൻ തന്നോട് വല്ല തെറ്റും ചെയ്‌തോ? പറയടോ..പറ.. !

അവളുടെ കണ്ണുകൾ നിറഞ്ഞു ചുമന്നിരുന്നു… ഇത്രയും ദേഷ്യത്തിൽ അവളെ കാണുന്നത് ഇത്
ആദ്യമായിരുന്നു..
അവളെ കണ്ട ഷോക്ക് കൊണ്ടാവും, ഞാൻ എന്റെ പഴയ അവസ്ഥയിലേക്ക് എത്തിയിരുന്നു. എന്റെ
നെഞ്ചിൽ വീണ്ടും തീപിടിച്ചു.. വികാരങ്ങൾ എന്നിൽ നിന്നും എങ്ങോട്ടോ പോയിരുന്നു..

“ടൊ താനെന്താ ഒന്നും മിണ്ടാത്തെ.. താൻ കാര്യം പറ.. എന്താ തന്റെ പ്രശനം, എന്തിനാണ്
എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ.. “.

അപ്പോഴേക്കും അവൾക്ക് ഒരു call വന്നു.. വീട്ടിൽനിന്നാണെന്ന് തോനുന്നു.

ഹലോ, അഹ് ഞാൻ ബസ് സ്റ്റാൻഡിൽ എത്തി, ഇപ്പോൾ പുറപ്പെടും, വേണ്ട.. വരണ്ട
ഞാനെത്തിക്കോളാം,.. കല്യാണ സാരിയൊക്കെ ഞാൻ വന്നു സെലക്ട്‌ ചെയ്‌തോളാം, നിങ്ങൾ
ബാക്കിയുള്ളവർക്ക് എടുത്തോ.. അഹ് ശരി.. ok.. സീ… you bey “.

അതും കൂടെ കേട്ടതോടെ പണ്ടത്തേതിന്റെ പിന്നത്തെ അവസ്ഥയിൽ ഞാൻ എത്തിയിരുന്നു…. അവളുടെ
അടുത്തിരിക്കുന്ന ഓരോ നിമിഷവും ഞാൻ നീറുകയായിരുന്നു.. എനിക്ക് ഒന്നിനും
സാധിചിക്കുന്നില്ല.. ഒന്നും പറയാനും, ചെയ്യാനും പറ്റുന്നില്ല..

“ടൊ താൻ എന്താ ഈ ചിന്തിക്കുന്നേ.. കാര്യം പറ എന്താ തന്റെ പ്രശനം, താനെന്തിനാണ്
എന്നോട് ഇങ്ങനെ കാണിക്കുന്നേ..? എനിക്ക് അറിയാൻ വയ്യാത്തോണ്ട് ചോദിക്കുവാ, എന്താ
താനിങ്ങനെ എന്നെ അവോയ്ഡ് ചെയ്യുന്നേ?

അവൾ എന്നെ തട്ടി വിളിച്ചു.. ഞാൻ ഞെട്ടി തിരിഞ്ഞു അവളെ നോക്കി, അവളുടെ ദേശ്യം
കുറഞ്ഞിട്ടുണ്ടെന്നു തോനുന്നു..

പക്ഷേ കണ്ണുകൾ ഇപ്പോഴും ചുമന്നു നിൽക്കുന്നു…

” ടൊ തന്നേ അവോയ്ഡ് ചെയ്തതൊന്നുമല്ല, ഞാൻ ജോലീടെ തിരക്ക് കൊണ്ട്.. “

” എന്ത് ജോലി തിരക്ക് ഞാനും അതെ ഓഫീസിൽ അല്ലെ എനിക്ക് അറിയാത്ത എന്തു തിരക്കാണ്
തനിക്കുള്ളത് “..?

ഞാൻ പറഞ്ഞു മുഴുവിപ്പിക്കും മുൻപേ അവൾ ദേശ്യത്തിൽ ഇടയ്ക്കു കയറി പറഞ്ഞു..

“നമ്മളെന്ന ലാസ്റ്റ് കണ്ടതെന്ന് തനിക്കറിയാമോ?.. അത് കഴിഞ്ഞു തന്റെ ഒരു വിവരവും
ഇല്ല.. ഞാനെന്താ വിചാരിക്കേണ്ട ,.. താൻ പറ.. തന്നോട് എന്തങ്കിലും തെറ്റ് ചെയ്തങ്കിൽ
ok സമ്മതിക്കാം ബട്ട്‌ ഇത് കാരണം പോലും ഇല്ലാതെ,,.. എന്നെ അവോയ്ഡ് ചെയ്യുന്നത്
എന്തിനായിരുന്നു..? “

” ഏയ്‌ ഒന്നും ഇല്ലെടോ.. ജോലിയുടെ പ്രശനവും, വീട്ടിലെ ചില പ്രോബ്ലെംസും
അതൊക്കെയായി.. ഞാൻ കുറച്ചു.. ബിസി ആയിരുന്നു. പിന്നെ തിരുവനന്തപുരത്തുന്നു
വന്നപ്പോള് നമ്മുടെ ടീമും ഷിഫ്റ്റും മാറിയിരുന്നു.. പിന്നെ കാണാൻ, പറ്റിയില്ല..
പിന്നെ ഫോണൊന്നും ഞൻ അധികം യൂസ് ചെയ്യില്ലായിരുന്നു, മിക്കപ്പോഴും നൈറ്റ്‌
ഷിഫ്റ്റ്‌ ആയിരുന്നു, പകലുമൊത്തം ഉറക്കവും.. പിന്നെ ഞാൻ അങ്ങനെ ഓഫ്‌
എടുക്കാറുമില്ലായിരുന്നു.. അതൊക്ക കൊണ്ട ഞാൻ.. അല്ലാതെ തന്നേ മനപ്പൂർവം തന്നേ
അവോയ്ഡ് ചെയ്തതല്ല, “.

മനസ്സിൽ തോന്നിയ ഒരു കള്ളം ഞാൻ പറഞ്ഞൊപ്പിച്ചു…

അവൾ എന്നെ തന്നേ നോക്കി നിൽക്കുന്നു ഞാൻ അവൾക്കു മുഖം കൊടുക്കുന്നതുമില്ല..

അപ്പോഴേക്കും ബസ് വന്നിരുന്നു..

അവൾ ബാഗുകളുമെടുത്തു ബിസിനടുത്തേക്ക് നടന്നു..

“ടൊ താൻ വരുന്നില്ലേ ഇതിൽ സീറ്റ്‌ ഉണ്ട്, “

അപ്പോഴേക്കും അവളുടെ ദേഷ്യമൊന്നും കുറഞ്ഞിരുന്നു..

അവളെ എതിർക്കാൻ കഴിഞ്ഞിരുന്നില്ല.. ഞാൻ എന്റെ ബാഗുമെടുത്തു ബസ്സിലേക്ക് കയറി,
ഏറ്റവും പിറകിലെ മൂന്നുപേർ ഇരിക്കുന്ന സീറ്റിന്റെ വിൻഡോ സൈഡിലേക്ക് ഞാനിരുന്നു..
എനിക്ക് തൊട്ടടുത്തു മീരയും. ബാഗുകൾ ഒതുക്കി വെച്ചു ഞാൻ പുറത്തേക്ക്
നോക്കിയിരുന്നു… കണ്ടക്ടർ വന്നു ടിക്കറ്റ് എടുത്തപ്പോഴാണ് ഇത് കൊല്ലം വഴിയാണ്
പോകുന്നതെന്ന് അറിഞ്ഞത്.. എന്നിരുന്നാലും ഞാൻ ബസിൽ നിന്നും ഇറങ്ങിയില്ല..
കൊല്ലത്തേക്ക് ടിക്കറ്റ് എടുത്തു.. ആ കാര്യം അബിയെ വിളിച്ചപ്പോൾ പറയുകയും ചെയ്തു..

കുറച്ചു കഴിഞ്ഞു വണ്ടി പുറപ്പെട്ടു.. പരിചയക്കാർ ആയിട്ടും ഞാനും അവളുടെ അപരിചിതരെ
പോലെ ഇരുന്നു.. മുഖത്തേക്കടിക്കുന്ന കാറ്റും, ഇന്നലത്തെ ഉറക്ക ക്ഷീണവും എന്നെ….
ഉറക്കത്തിലേക്കു നയിച്ചു പിന്നെ ഞാൻ ഉണരുന്നത് മീര വിളിക്കുമ്പോഴാണ്…

__________________________________

മര ചുവട്ടിൽ ഇന്നലെ നടന്ന കാര്യങ്ങൾ ചിന്തിച്ചിരിക്കുമ്പോളാണ് ഫോൺ റിങ് ചെയ്തത്..

“അമ്മയാണല്ലോ, ഹലോ അമ്മേ “

ഫോൺ എടുത്തപ്പെടെ ഞാൻ ചോദിച്ചു..

” അമ്മയല്ല മീനാക്ഷിയാണ് ഏട്ടാ.. “

“നീ ആയിരുന്നോ.. എന്താടി..? നീയെന്താ അമ്മേടെ ഫോണിൽ..? “

“ഏഹ്.. ഇന്നലെ ഞാൻ പറഞ്ഞാരുന്നല്ലോ എന്റെ ഓഫർ തീർന്നുന്നു, “

“അഹ്. ഞാൻ മറന്നു.. അല്ല നീ വിളിച്ചകാര്യം പറ.. “

” മം.. അപ്പ പറഞ്ഞിട്ട് വിളിക്കുവാ, ഏട്ടൻ വരുന്നില്ലേ ഉച്ചയാവുന്നു.. കാലത്തും
ഒന്നും കഴിച്ചില്ലല്ലോ?. “

അപ്പോഴാ ഞാനും സമയം നോക്കുന്നത് 12 കഴിഞ്ഞിരുന്നു..

“അഹ് ഞാൻ ദേ വരുന്നടി.. നീ ഫോൺ വെച്ചോ “..

“അഹ് ശരിയേട്ടാ “..

ഫോൺ കട്ട്‌ ചെയ്തു ബൈക്കുമെടുത്ത.. ഞാൻ വീട്ടിലേക്കു തിരിച്ചു.. പോകുന്ന വഴിക്ക്
മീനാക്ഷിടെ ഫോണിലേക്കു ഓഫറും ചെയ്തിരുന്നു.. വീട്ടിലെത്തിയപ്പോൾ അമ്മയും
മീനാക്ഷിയും സിറ്റ് ഔട്ടിൽ ഉണ്ട്.. .

“ഇപ്പോൾ പോയത മോനേ നീ, നിനക്ക് ഒന്നും നിന്നനും കുടിക്കാനും വേണ്ടേ…? “

അമ്മയുടെ സ്നേഹത്തോടുള്ള ശാസന കേട്ടുകൊണ്ട് അമ്മയോടൊപ്പം ഞാൻ അകത്തേക്ക് കേറി.. ..

“പോയി കൈ കഴുകിട്ടു വാ, ഊനെടുക്കാം.. കുറെ നാളായില്ലേ ഞാൻ ഉണ്ടാക്കുന്നത്
കഴിച്ചിട്ട്. മോളെ മീനു ഊണ് വിളമ്പിക്കോ “..

അകത്തേക്ക് നോക്കി അമ്മ മീനൂനെ വിളിച്ചു പറഞ്ഞു..

ഞങ്ങൾ ചെന്നപ്പോഴേക്കും മീനു എല്ലാം പ്ലൈറ്റിലേക്ക് വിളമ്പിയിരുന്നു..

അഹ് അമ്മയുടെ കൈകൊണ്ടു ഉണ്ടാക്കുന്ന ആഹാരത്തിനു ഒരു പ്രത്യേക രുചിയാ.. എല്ലാത്തിനും
എന്താ ഒരു രുചി ..

” മീനു, നിനക്ക് ഓഫർ ചെയ്തിട്ടുണ്ട്.. കേട്ടോ. “?

കഴിക്കുന്നതിനിടക്ക് ഞാൻ മീനിനോട് പറഞ്ഞു.. അവൾക്ക് എന്തോ ഒരു അത്ഭുതം കേട്ടതുപോലെ
നിൽക്കുന്നു.. അല്ല അതിനും കാരണമുണ്ട്.. ഇതുവരെ എന്റെ കൈകൊണ്ടു അവൾക്കൊന്നും
വാങ്ങിച്ചു കൊടുത്തിട്ടില്ല.. അപ്പോൾ പിന്നെ അവൾ അത്ഭുത പെട്ടതിൽ അതിശയമില്ല..

” മോനേ നമുക്ക് അഭിയുടെ വീട്ടിലൊന്ന് പോകണ്ടേ.. അമ്മുനെ ഒന്ന് കാണണമായിരുന്നു “.

“അഹ് അയ്യോ അമ്മേ അവൻ അമ്മുനേം കൊണ്ട് തിരുവനന്തപുരത്ത് പോയേക്കുവാ.. വൈകിട്ടാകും
വരാൻ. “..

“അയ്യോ… ഇപ്പോൾ എന്താ ചെയ്യുക..? “

“കുഴപ്പമില്ല രാവിലെ പോകാം “.

” അഹ്.. മോനേ അമ്മക്കു ഒരു പ്രധാന കാര്യം പറയാനുണ്ട്..”

“എന്താമ്മേ? പറ “.

“മോൻ കഴിക്ക് അമ്മ പറയാം. “.

ഊണും കഴിഞ്ഞു കൈയും കഴുകി ഞാൻ എന്റെ മൂറിലേക്ക് പോയി. ഞാൻ കാട്ടിലേക്ക് കിടന്നു..
അപ്പോഴേക്കും അമ്മേം കയറി വന്നു എന്റെ അരികത്തു ഇരുന്നു..

“എന്താ അമ്മേ എന്തോ പറയാനുണ്ടെന്ന് പറഞ്ഞല്ലോ? എന്താ കാര്യം “

ഞാൻ അമ്മയോട് ചോദിച്ചു..

” അഹ് മോനേ.. വേറൊന്നുമല്ല നിന്റെ കല്യാണക്കാര്യം തന്ന.. നിനക്ക് ഈ മകരത്തിൽ 25
തികയും.. ഇപ്പോൾ നിനക്ക് സമയമാണ് എന്ന അമ്മാവൻ പറഞ്ഞത്… മോനെന്തു പറയുന്നു. “.

” ഇപ്പോൾ വേണ്ടമ്മേ.. കുറച്ചു കഴിയട്ടെ.. ഞാൻ പറയാം.. “.

“. എന്നാലും നമുക്ക് ഒന്ന് ഉറപ്പിച്ചു വെച്ചൂടെ.. “

അമ്മ പറയുന്നത് ഞാൻ ഒന്ന് മൂളികേട്ടു..

അപ്പോഴാണ് എന്റെ ഫോൺ റിങ്ങ് ചെയ്തത് നോക്കിയപ്പോൾ.

മീരയാണ്..

ഞാൻ call എടുത്തു..

തുടരും……………………

________________________________________________________________________________

ആദ്യ പാർട്ടിൽ തന്ന സപ്പോർട്ടിന് നന്ദി..

ലാഗ് ഉണ്ട് എന്നാലും ക്ഷമിക്കുക. അഭിപ്രായം പറയുക.. തെറ്റുകൾ ചൂണ്ടി കാട്ടുക..

പേജ് കുറവുണ്ടെൽ ക്ഷെമിക്കണം

എന്ന്
അഭിമന്യു ശർമ്മ



48010cookie-checkമിഥുനം – Part 3