ആദ്യം തന്നേ എന്റെ എല്ലാ കൂട്ടുകാരോടും ഞാൻ ക്ഷേമ ചോദിക്കുന്നു. ഇത്രയും
വൈകിപ്പിച്ചത് മനപ്പൂർവം അല്ല.. ചില പ്രശ്നങ്ങൾ, പിന്നെ നിശ്ചയം..പിന്നെ ഒരു
ആക്‌സിഡന്റ് കൈ ഇപ്പോഴും നേരെ ആയിട്ടില്ല ഒറ്റകൈലാണ് എഴുത്ത്…. എല്ലാം കൂടെ ആകെ
ഹലാക്കിന്റെ അവലും കഞ്ഞിയും ആയിപ്പോയി…. അതോണ്ട് എല്ലാരും എന്നോട് ക്ഷെമിക്കണം…
എന്ന് അഭിമന്യു ശർമ്മ. ❤️❤️??
…………………………………………………..
ഞനും മീരയും ഹോസ്റ്റലിലേക്ക് പുറപ്പെട്ടു.. നടന്നാണ് പോകുന്നത്.. എന്തൊക്കയോ
അവളോട് ചോദിക്കണമെന്ന് മനസ്സ് പറയുന്നുണ്ട് പക്ഷേ ഒന്നിനും സാദിക്കുന്നില്ല….
എന്തായാലും അമ്മുന്റെ ഓപറേഷൻ കഴിഞ്ഞു സമാധാനമായി ചോദിച്ചറിയാം എന്ന് മനസ്സിൽ പറഞ്ഞു
കൊണ്ട് ഞാൻ മീരക്കൊപ്പം നടന്നു.. കുറച്ചു നേരത്തെ നടത്തിനൊടുവിൽ ഞങ്ങൾ ഹോസ്റ്റലിൽ
എത്തി..
**********************************************************************************************************
ഇതേ സമയം മീരയുടെ വീട്ടിൽ
__________________________
മീര ഇറങ്ങി പോയതിന്റെ ഞെട്ടൽ ഇതുവരെ അവളുടെ അമ്മയിൽ നിന്നും മാറിയിട്ടില്ല… താര
അവരെ സമാദാനപ്പെടുത്താൻ ശ്രമിക്കുന്നു…
“അമ്മേ… ഇങ്ങനെ കിടക്കാതെ.. വന്നു വല്ലതും കഴിക്ക്… ”
“എനിക്ക് ഒന്നും… വേണ്ട മോളെ, മനസ്സിന് ഒരു സമാധാനം കിട്ടാതെ എനിക്ക് ഒന്നും
ഇറങ്ങില്ല.”
താര എത്ര നിർബന്ധിച്ചിട്ടും അവർ അനുസരിച്ചില്ല.. അവസാനം അവൾ റൂമിൽ നിന്നു പുറത്ത്
വന്നു…
ഇപ്പോഴും താരക്കും അമ്മക്കും അല്ലാതെ മീര പോയ വിവരം മറ്റാർക്കും അറിയില്ല…
താര നടന്നു ഹാളിലേക്ക് വന്ന് സെറ്റിയിലേക്ക് ഇരുന്നു.
അവൾക്ക് ചിന്തിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.. ഇനി അച്ഛൻ കാര്യങ്ങൾ
അറിയുമ്പോൾ എന്താകുമെന്ന് ഓർക്കുമ്പോൾ അവൾക്കു പേടിയാകുകയാണ്…. പെട്ടന്നാണ് പുറത്ത്
ഒരു വാഹനം വന്ന ശബ്ദം അവൾ കേട്ടു അവൾ വീടിന്റെ ഉമ്മറത്തേക്ക് വന്നു…
വീടിന്റെ നാട് മുറ്റത്തേക്കു അച്ഛന്റെ xuv500 വന്നു നിന്നു അതിൽ നിന്നു ആ മനുഷ്യൻ
പുറത്തേക്കിറങ്ങി.. ഉമ്മറത്തു ഇട്ടിരിക്കുന്ന ചാരുകസേരയിൽ ഒന്ന് അമർന്നു ഇരുന്നു…
” അച്ഛാ…….. ”
താര ഒരു പാതാർച്ചയോടെ അച്ഛനെ വിളിച്ചു…
” ഉം… എന്തെ..? ”
“കുടിക്കാൻ വല്ലതും എടുക്കട്ടെ”
“ഇപ്പോൾ ഒന്നും വേണ്ട… നീ.. അമ്മയെയും മീരയെയും ഇങ്ങോട്ട് വിളിക്ക്.. ”
അച്ഛന്റെ ആജ്ഞ കേട്ടതും താരയുടെ മനസ്സിൽ ഒരു വെള്ളിടി വെട്ടി…. നിന്ന നില്പിൽ അവൾ
ഒരു മെഴുകുതിരി ഉരുകുന്ന അവസ്ഥയിലായി… ഒന്ന് അനങ്ങാൻ പോലും കഴിയാതെ താര നിന്നു
വിയർത്തു..
“എന്തെ നീ പറഞ്ഞത് കേട്ടില്ലേ?? ”
അയ്യാളുടെ അലർച്ച ആ വീടിന്റെ നാല് ചുറ്റും അലയടിച്ചു.. അത് കേട്ടു താര വിറച്ചു
പോയി…
അപ്പോഴേക്കും മുറിയിൽ നിന്നും മീരയുടെ അമ്മ ഉമ്മറത്തേക്ക് വന്നു..
അപ്പോഴും താര നിന്നു വിറക്കുകയാണ്…
അമ്മ വന്നതും താര അവരുടെ ഇടാതെ കൈയിൽ പിടിച്ചു പുറകിലേക്ക് മാറിനിന്നു..
അയ്യാൾ മുഖമുയർത്തി ആ സ്ത്രീയെ ഒന്ന് നോക്കി എന്നിട്ട്
“മീരേ എവിടെ.. അവളെ വിളിക്ക്.. ”
അയ്യാളുടെ ചോദ്യത്തിന് ഉത്തരം കിട്ടാതെ വന്നപ്പോൾ.. അയ്യാൾ തറപ്പിച്ചു അവരെ
നോക്കി.. അവരുടെ മൗനത്തിൽ നിന്നും ഒരു കാര്യം വ്യക്തമായി അവിടെ എന്തോ ഒരു പ്രശ്നം
ഉണ്ടെന്നു.
” എന്താടി ഉത്തരം ഇല്ലാത്തത് അവളെവിടെ ”
അയ്യാൾ കസേരയിൽ നിന്നും എഴുനേറ്റു അവരുടെ നേരെ വന്നു..
തന്റെ നേരെ നടന്നു വരുന്ന ആ മനുഷ്യനെ കണ്ടു അവർ രണ്ടുപേരും purakonttu നടന്നു
ഭിത്തിയിൽ തട്ടി നിന്നു…
“എവിടാടി അവൾ “.
അയ്യാളുടെ സ്വരത്തിന് ഒരു ഗർജ്ജന സ്വഭാവം വന്നു.
കണ്ണുകൾ ചുവന്നു പല്ലുകൾ കടിച്ചു അവരുടെ നേരെ അയ്യാൾ ആക്രോശിച്ചു..
താരയും അമ്മയും വിറക്കുകയാണ്.. അവർക്ക് എന്ത് പറയണമെന്ന് അറില്ല….
അയ്യാൾ വന്നു അവരുടെ തലമുടിക്ക് കുത്തിപ്പിടിച്ചു…
“പറയടി നീ എന്താ എന്നിൽ നിന്നും ഒളിക്കുന്നത്.. എവിടെ മറ്റവൾ, ഞാൻ ഇവിടെ ഇല്ലാത്ത
നേരത്ത് എന്താ ഇവിടെ നടന്നത്, പറയടി പന്ന#**@**.”
ഉടനടി അയ്യാളുടെ കൈ അവരുടെ മുഖത്ത് പതിച്ചു.. അടിയുടെ ആഘാതത്തിൽ അവർ ചെന്നു തറയിൽ
തലയടിച്ചു വീണു…
അമ്മയെ തല്ലുന്ന കണ്ട താരക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല… അവൾ നടന്നതെല്ലാം
അച്ഛനോട് പറഞ്ഞു..
മറുത്തൊന്നും പറയാതെ അയ്യാൾ എല്ലാം കെട്ടുന്നുനിന്നു….
അപ്പോഴേക്കും താര അവളുടെ അമ്മയെ പിടിച്ചു എഴുന്നേൽപ്പിച്ചു…
ഇപ്പോഴും അവിടെ മൗനമാണ്..
ഉമ്മറ പടിയിൽ ഇറങ്ങി നിന്നു ഒരു അലർച്ച ആയിരുന്നു…
“രാഘവ……. “””
ഉടൻ തന്നേ ഒരു കഷണ്ടി തലയൻ അയ്യാളുടെ മുന്നിലേക്ക് വന്നു..
“പറഞ്ഞാട്ടെ അങ്ങുന്നേ…”
” നീ നമ്മുടെ കൃഷ്ണനെ ഒന്ന് വിളിക്കണം ”
“അല്ല ഇപ്പോൾ അവനെ വിളിക്കാൻ തക്ക പ്രശ്നം എന്താണ്,? ”
“നീ പറഞ്ഞത് അങ്ങു കേട്ടാൽ മതി, വേഗം വേണം”.
“അരമണിക്കൂറിനുള്ളിൽ എനിക്ക് അവനെ ഇവിടെ കിട്ടണം ”
” ഇപ്പോൾ തന്നേ വിളിക്കാം”
ഉടൻ തന്നേ മുണ്ടിന്റെ മടിക്കുത്തിൽ നിന്നു nokia ഒരു feature phone കൈയിലെടുത്തു.
അതിൽ നിന്നും കൃഷ്ണൻ പുത്തൂർ എന്ന നമ്പറിൽ വിളിച്ചു..
രണ്ട് മൂന്ന് ബെൽ നു ശേഷം ഫോൺ കണക്ട് ആയി…
“പറ രാഘവേട്ട… എന്താ പണി? ”
താൻ വിളിച്ചതിന്റെ ഉദ്ദേശം മനസ്സിലായ പോലായിരുന്നു അക്ബറിന്റെ മറുപടി.
“പണി ഒന്നും അറിയില്ല നീ പെട്ടന്ന് തന്നേ ഇവിടെ വരണം.. ”
അത്രയും പറഞ്ഞു അയ്യാൾ ഫോൺ കട്ട് ചെയ്തു..
“എന്താ ആശാനേ പുതിയ പണി വലതു.. ”
ഫോൺ കട്ട് ആയതിന്റെ ഇടക്കാണ്, കൃഷ്ണന്റെ കൈയാളു ചന്ദ്രൻ കാര്യം തിരക്കിയത്..
” ഉണ്ട്.. നീ വണ്ടി എടുക്കു നമുക്ക് മാവേലിക്കര വരെ പോണം.. ”
“ആശാനേ വല്ല്യ അങ്ങുന്നു “..
ചന്ദ്രന്റെ ചോദ്യത്തിന് ഒരു മൂളൽ മാത്രമായിരുന്നു കൃഷ്ണൻ കൊടുത്തത്.
പെട്ടന്ന് തന്നേ ചന്ദ്രൻ പുറത്ത് നിറുത്തി ഇട്ടിരിക്കുന്ന ബ്ലാക് സ്കോർപിയോ
സ്റ്റാർട്ട് ചെയ്തു നിറുത്തി… കൃഷ്‌ണനും കേറിയ ഉടനെ വണ്ടി മാവേലിക്കറിലേക്ക്
പാഞ്ഞു….
പോകുന്ന വഴിയിൽ കൃഷ്ണന് വീണ്ടും ഫോൺ വന്നു..
രാഘവേട്ടൻ… അയ്യാളുടെ ചുണ്ട് ചലിച്ചു.
“ഹലോ”
“നീ എവിടായി ”
“ഞാൻ ചാരുമൂട് ആവുന്നു ഒരു 10 മിനിറ്റ് ഇപ്പോൾ എത്തും ”
“ഉം നീ തറവാട്ടിലേക്ക് വരണ്ട ഷെഡിലേക്കു വാ, ”
“അഹ് ശെരി “.
അയ്യാൾ ഫോൺ കട്ട് ചെയ്തു..
“ചന്ദ്ര…. നീ ഷെഡിലേക്കുപോ ”
ചന്ദ്രൻ വണ്ടി ഷെഡിലേക്കു വിട്ടു..
മെയിൻ റോഡിൽ നിന്നും ഏകദേശം ഒരു 3 കിലോമീറ്റർ ഉള്ളിൽ ഒരു കൊച്ചു ഷെഡ്. ചുറ്റും
റബ്ബർ മരങ്ങളും തെക്കും മറ്റും വളർന്നു നിൽക്കുന്നു..
സ്കോർപിയോ ആ ഷെഡിന്റെ മുന്നിൽ വണ്ടി നിന്നു..
അവിടെ മീരയുടെ അച്ഛന്റെ xuv500.കിടപ്പുണ്ട്..
കൃഷ്ണൻ ഷെഡിലേക്ക് ഓടി കയറി.. കൂടെ ചന്ദ്രനും.. അവിടെ ഒരു ടേബിളിൽ ഇരിക്കുന്ന
വിലകൂടിയ മദ്യക്കുപ്പി.. അടുത്തായി ആ മനുഷ്യൻ.
കൃഷ്ണനെ കണ്ടതും..
“അഹ് നീ എത്തിയോ വാ ഇരിക്ക്..”
കൃഷ്ണൻ അയ്യാളുടെ എതിരെ കിടന്ന കസേരയിൽ ഇരുന്നു..
“അങ്ങുന്നേ എന്നെ വിളിച്ച കാര്യം ”
“പറയാം, ” രാഘവ… ”
. അയ്യാൾ ഒന്ന് നീട്ടി വിളിച്ചു
ഉടനെ കൈയിൽ ഒരു പെട്ടിയുമായി രാഘവൻ ഉള്ളിലേക്ക് വന്നു.. ആ പെട്ടി ആ ടേബിൾ ലേക്ക്
വെച്ചു..
“ഇതിൽ 10 ലക്ഷം രൂപയുണ്ട്.. ”
അത് കേട്ടു എല്ലാവരും ഒന്ന് ഞെട്ടി..
“നീ എനിക്ക് വേണ്ടി ഒരു സഹായം ചെയ്യണം.. ”
ഞെട്ടല് മാറാതെ എല്ലാവരും ആ മനുഷ്യനിലേക്ക് തന്നേ നോക്കി നിന്നു..
“അങ്ങുന്ന് ഇതുവരെ കാര്യം പറഞ്ഞില്ല “.
അയ്യാൾ കുറച്ചു നേരം കൃഷ്‌ണനെ നോക്കികൊണ്ടേ ഇരുന്നു..
അവിടെ കൂടി നിന്ന മൂന്നു പേർക്കും ഇതുവരെ കാര്യങ്ങൾ ഒന്നും അറിയില്ല..
{അപ്പോൾ ചന്ദ്രന്റെ ചിന്ത ;ഏതോ വലിയ കാര്യം ആകും അല്ലാതെ ഇത്രയും വലിയ ഒരു തുക
തരില്ല }
“നീ ഒരുത്തനെ കൊല്ലണം.. ”
പെട്ടന്നുള്ള മൗനത്തിനിടയിൽ അയ്യാളുടെ വായിൽ നിന്നും വീണ വാക്കു എല്ലവരെയും ഒന്ന്
നടുക്കി.
“ഇങ്ങോട്ടൊന്നും നീ പറയണ്ട അവൻ ആര്നോന്നോ എന്താന്നോ ഉള്ളതെല്ലാം ഈ കവറിൽ ഉണ്ട്.”
അതും പറഞ്ഞു ഒരു കവർ കൃഷ്ണന് നേരെ നീട്ടി..
പക്ഷേ ഇപ്പോഴും ആർക്കും കാരണം എന്താന്ന് വ്യക്തമല്ല..
“അവനെ തീർക്കുന്നത് എന്റെ മുന്നിലിട്ടാവണം.. ”
വീണ്ടും ഒരു ആജ്ഞ പോലെ അയ്യാൾ പറഞ്ഞു.
മറുത്തൊന്നും പറയാതെ കൃഷ്ണൻ തലയാട്ടി..
“രാഘവ, നീ വണ്ടിയുമായി പൊയ്ക്കോ.., ”
മറുത്തൊന്നും ചോദിക്കാതെ രാഘവൻ xuv കൊണ്ട് പുറപ്പെട്ടു.
രാഘവൻ പോയി കഴുഞ്ഞു..
“കൃഷ്ണ വണ്ടിയെടുക്ക്, നമുക്ക് ഇറങ്ങാം ”
“എങ്ങോട്ടാണ് അങ്ങുന്നേ പോകേണ്ടത് “.
കൃഷ്ണന്റെ ചോദ്യത്തിന് മറുപടി പറയാൻ നിൽക്കാതെ അയ്യാൾ ആ സ്കോർപിയോ യുടെ ഫ്രണ്ട് ഡോർ
തുറന്നു മുന്നിൽ കയറി ഇരുന്നു.. പിറകെ വന്ന കൃഷ്ണൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു
ചന്ദ്രൻ പിറകിലും കയറി വണ്ടി start ചെയ്തു മെയിൻ റോഡിലേക്ക് വന്നു..
“എറണാകുളം പോണം നിന്റെ ജോലി അവിടാണ് ”
അതും പറഞ്ഞു അയ്യാൾ സീറ്റിലേക്ക് ചാരിക്കിടന്നു..
പോകണ്ട സ്ഥലം അറിഞ്ഞതോടെ 40km സ്പീഡിൽ പോകുന്ന വണ്ടിയുടെ സ്പീഡ് കൃഷ്ണൻ നേരെ
100ലേക്ക് ആക്കി ഹൈ വേ ഇൽ എത്തിയതും സ്കോർപിയോ പറ പറന്നു..
“നിനക്ക് ആരുടെയെങ്കിലും സഹായം വേണമെങ്കിൽ വിളിച്ചോണം. നാളെ തന്നേ അവനെ തീർക്കണം..
”
അത് കേട്ടതും കൃഷ്ണൻ ഒന്ന് മൂളി എന്നിട്ട്
“ചന്ദ്ര അഖ്ബർ”
ഉടനെ ചന്ദ്രൻ ഫോൺ എടുത്ത് അക്ബർ എന്ന നമ്പർ ഡയൽ ചെയ്തു..
ചന്ദ്രൻ അക്ബർ നോട് കാര്യങ്ങൾ പറഞ്ഞു deal ചെയ്തു..
ശേഷം ഫോൺ കട്ട് ചെയ്തു.
“ഒക്കെ ആണ് ആശാനേ.. ”
കൃഷ്ണൻ ഒന്ന് മൂളി..
ആ സ്കോർപിയോ എറണാകുളം ലക്ഷ്യവുമാക്കി കുതിക്കുകയാണ്..
===================================
ഹോസ്റ്റലിൽ പോയ മീരയും ഋഷിയും… ഡ്രെസ്സും എടുത്ത് വീട്ടിൽ തിരിച്ചു എത്തിയിരുന്നു..
വീട്ടിൽ എത്തിയുടനെ തന്നേ മീര മീനും, ഗൗരിക്കും ഒപ്പം അടുക്കളയിൽ ജോലിയിൽ മുഴുകി..
ഋഷി tv കാണുവായിരുന്നു..
Tv കാണുന്നതിന്റെ ഇടയ്ക്കു ഋഷിയുടെ ഫോൺ റിങ്ങ് ചെയ്തു..
ഋഷി ഫോൺ നോക്കിയപ്പോൾ ജയ് ആണ്..
പെട്ടന്ന് തന്നേ ഋഷി ഫോൺ എടുത്തു.
“Hallo? എന്താടാ വല്ല കുഴപ്പവും “.
“ഏയ് ഇല്ലടാ ഒരു കുഴപ്പവും ഇല്ല, ഉള്ളത് ഒരു happy ന്യൂസ് ആണ്.. ”
“എന്ത് happy news നീ കാര്യം പറ ”
“ട അമ്മു പ്രെസവിച്ചു… ”
ജയ് യുടെ വാക്കുകൾ എന്നെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്..
“കോംപ്ലിക്കേഷൻ ഉള്ള കേസ് ആണെന്നാണ് dr.അനു പറഞ്ഞത്. പിന്നെ ഓപ്പറേഷൻ ഇന്ന്
ആയിരുന്നു.. അപ്പോൾ എങ്ങനെ..?? “
” ഇന്ന് നീ ഇറങ്ങിയ ഉടനെ അമ്മുവിന് പെയിൻ വന്നു.. ഓപ്പറേഷൻ ന്റെ ഫോം എല്ലാം ഇന്നലെ
സൈൻ ചെയ്തിരുന്നതിലാൽ അവർ അപ്പോൾ തന്നേ ഓപ്പറേഷൻ ചെയ്തു.. ദൈവത്തിന്റെ അനുഗ്രഹം
കൊണ്ട് അമ്മേം കുഞ്ഞും ഒരു കുഴപ്പവും കൂടാതെ സുഖമായി ഇരിക്കുന്നു.. ”
“എടാ എന്നിട്ട് എന്താടാ എന്നെ വിളിക്കാതിരുന്നത്?. ”
“അതിനു ഞാനും ഇപ്പോഴാണ് അറിയുന്നത്.. ആ അഭി ഒന്നും പറഞ്ഞില്ല..
ഞാൻ ഹോസ്പിറ്റലിന്റെ പുറത്തായിരുന്നു..”
“ഉം…. ട കുഞ്ഞു.. ?? ”
“പെൺകുഞ്ഞാടാ “.
” നീ കണ്ടോ..? ”
“ഇല്ലടാ കണ്ടില്ല… ഉച്ചയോടെ റൂമിലേക്ക് മറ്റും.. അപ്പോഴേക്കും നീ ഇങ്ങ് വന്നെക്കെ
“..
” ഒഹ്… ഒക്കെ da… അല്ല ട അഭി എവിടെ… ”
“അഹ് അവൻ ഇവിടെ തന്നേ ഉണ്ട് അറിഞ്ഞ ഉടനെ എന്നെ വിളിച്ചു പറഞ്ഞു..പിന്നെ ഓപ്പറേഷന്
കുറെ ടൈം വേണ്ടി വന്നു “..
“അഹ് ok….. ട എങ്കിൽ ഞങ്ങൾ അങ്ങോട്ടേക്ക് വരുവാ…
“… നിങ്ങൾ ഇറങ്ങു. ഞാൻ വെക്കുവാ “.
” അഹ് ഒക്കെ ട… ”
ഞാൻ call കട്ട് ചെയ്തു നേരെ അടുക്കളയിലേക്കു ചെന്നു.. അവർ മൂന്നുപേരും തിരക്കിട്ട
ജോലിയിലാണ്..
“അതെ … അമ്മു പ്രെസവിച്ചു.. “.
ഞാൻ പറഞ്ഞത് കേട്ടതും എല്ലാവരും ഷോക്ക് അടിച്ചപോലെ നിന്നു..
“ഏഹ്… ഇത് എപ്പോഴായിരുന്നു ഋഷി.. ”
മീരയുടെ ചോദ്യത്തിന് ഉത്തരം നൽകാതെ ഞാൻ മുകളിലേക്കു ഓടി.. കൂടെ എല്ലാവരും റെഡി
ആയിക്കോളാൻ പറയുകയും ചെയ്തു..
ഞാൻ റെഡി ആയി വന്നപ്പോൾ താഴെ എല്ലാവരും ഉണ്ടായിരുന്നു.. എല്ലാവരും ഹോസ്പിറ്റലിൽ
പോകാൻ തയാറായി നിൽക്കുകയാണ്.. എല്ലാവർക്കും ആഹാരം അപ്പോഴേക്കും തയാറായിരുന്നു..
എന്നെ കണ്ടതും എല്ലാവരും വീടിനു പുറത്തേക്കു വന്നു.. ഞാൻ ഡോർ പൂട്ടുമ്പോൾ എല്ലാവരും
കാറിൽ കയറിയിരുന്നു…. ഞാൻ കാർ സ്റ്റാർട്ട് ചെയ്തു ഗേറ്റ് നു വെളിയിൽ നിറുത്തി..
ഇറങ്ങി ഗേറ്റ് അടച്ചു വീണ്ടും കാർ എടുത്ത് ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു…
ഏകദേശം 20 മിനിറ്റ് എടുത്ത് ഹോസ്പിറ്റലിൽ എത്താൻ.. ഞാൻ കാർ പാർക്ക്
ചെയ്യുമ്പോഴേക്കും മൂവരും ഹോസ്പിറ്റലിൽ ഉള്ളിലേക്ക് ഓടിയിരുന്നു.. വീട്ടിൽ നിന്നും
കൊണ്ടുവന്ന ഫുഡും എടുത്തു ഞാനും അകത്തേക്ക് ചെന്നു.. ഇതുവരെ അമ്മുനെ റൂമിൽ
എത്തിച്ചിട്ടില്ല..
ഗൗരിയും, മീനുവും, മീരയും, റൂമിലെ ബെഡിൽ ഇരുന്നു.. ഞാൻ കൈലെ ബാഗ് റൂമിലേക്ക് വെച്ചു
പുറത്തേക്കു നടക്കാൻ ഒരുങ്ങിയതും അമ്മുവിനെ റൂമിലേക്ക് കൊണ്ട് വാർന്നു.. കൂടെ
അഭിയും, ജയ് യും ഉണ്ടായിരുന്നു.. കൂടെ ഉണ്ടായിരുന്ന നേഴ്സ് ബെഡ് എല്ലാം ശെരിയാക്കി
അമ്മുനെ ബെഡിൽ കിടത്തി.. കുഞ്ഞിനെ ഒരു തൊട്ടിലിലും.. അമ്മു sedation ലാണ്.. കുഞ്ഞു
നല്ല ഉറക്കവും ഞങ്ങൾ ആ കുഞ്ഞിന്റെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കി നിന്നു പോയി..
നല്ല ചുമന്നു തുടുത്ത ഒരു കുഞ്ഞു ശരീരം കണ്ണ് ഇറുക്കി അടച്ചു എന്തൊക്കയോ സ്വപ്നം
കണ്ടു ഉള്ള ഭാവ പ്രേകടനം അത് കണ്ടു നിൽക്കാൻ തന്നേ ചേലാണ്..
അപ്പോഴേക്കും ഡോക്ടർ റൂമിലേക്ക് വന്നു… .
” എന്താണിത്.. ഇത്രയും ആൾക്കാർ ഇവിടെ കൂടി നിൽക്കാൻ പാടില്ല. 2 പേർ നിന്നിട്ട്
ബാക്കി ഉള്ളവർ പോകണം.. ”
അവർ അൽപ്പം പരുക്കൻ ഭാഷയിൽ തന്നേ പറഞ്ഞു.. ഗൗരിയും മീനുവും റൂമിൽ നിന്നു..
ഞങ്ങൾ പുറത്തേക്കു വന്നു.
വന്നപാടെ ഞാൻ അഭിയെയാണ് നോക്കിയത്..
അവന്റെ സന്തോഷം കണ്ടതോടെ ഒന്നും പറയാന് ചോദിക്കാനും തോന്നില്ല..
!ജയ് നീ അഭിയെം കൂട്ടി വീട്ടിൽ പോയി ഒന്ന് ഫ്രഷ് അവ്. ”
ഞാൻ പറഞ്ഞത് കേട്ടു ജയ് ഒന്ന് അഭിയെ നോക്കി മറുത്തൊന്നും പറയാതെ അഭി പോകാമെന്നു
പറഞ്ഞു.. എന്റെ കൈയിൽ നിന്നു കീ യും വാങ്ങി അഭിയും ജയ് ഉം പുറത്തേക് പോയി.
കുറെ ടെൻഷൻ അടിപ്പിച്ചെങ്കിലും ദൈവം എല്ലാം ഒക്കെ ആക്കി തന്നു.. .
#####################################
ഈ സമയം കൊണ്ട് കൃഷ്ണന്റെ സ്കോർപിയോ വൈറ്റില കഴിഞ്ഞിരുന്നു..
ചന്ദ്രന്റെ ഫോണിലേക്ക് ഒരു call വന്നു..
അക്‌ബർ…..
” ആശാനേ അക്ബർ ആണ്, എന്ത് പറയണം “?
“അവനോടു സ്റ്റേഡിയം ജംഗ്ഷനിൽ വരാൻ പറ “.
ചന്ദ്രൻ ഫോൺ എടുത്ത് എന്നിട്ട് സ്റ്റേഡിയം ജംഗ്ഷനിൽ നിൽക്കാൻ പറഞ്ഞു..
കൃഷ്ണന്റെ സ്കോർപിയോ സ്റ്റേഡിയം കോമ്പോണ്ടി റൗണ്ടിന്റെ ഒരു മൂലയ്ക്ക് ഒതുക്കി
പാർക്ക് ചെയ്തു..
പെട്ടന്ന് തന്നേ അവരുടെ മുന്നിലേക്ക് ഒരു ബ്ലു ഒമിനി വൻ വന്നു നിന്നു അതിന്റെ
ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരു.. നീളൻ കുപ്പായക്കാരൻ പുറത്തേക്കു വന്നു.. വായിൽ
നിറയെ പാൻമസാല.. കണ്ടാൽ തനി ഗുണ്ട…
“എന്താണ് ബായ് scene,? നിങ്ങ എന്നെ വിളിക്കണോങ്കിൽ സംഗതി ഡാർക്ക് ആകണം “.
“ഒരു ചെറിയ പണിയാണ്. നീ ഒന്ന് കൂടെ നിൽക്കണം.. ”
“നിങ്ങ കാര്യം പറ ബായ്. ”
കൃഷ്ണൻ കാര്യങ്ങൾ വിവരിച്ചു കൂടെ ആ കവർ അക്ബർ നെ ഏൽപ്പിച്ചു.. അക്ബർ ആ കവർ തുറന്നു
നോക്കി.. അപ്പോഴാണ് അതിൽ ഒരു ഫോട്ടോയും കൂടെ ഒരു അഡ്രെസ്സ് ഉം…
അക്ബർ deal ഒക്കെ ആക്കി കൈ കൊടുത്തു.
“നാളെ തന്നേ വേണം,
അത് കേട്ടു
“അക്ബർ ഒന്ന് ഇരുത്തി മൂളി “.
എന്നിട്ട് ഒമിനിയിൽ കേറി തന്റെ താവളത്തിലേക്ക് പൊന്നു..
ക്യാരംസ് കളിക്കുന്ന ഒരുക്കൂട്ടം സ്റ്റഫ് പിള്ളേർക്കിടയിലേക്കു ആ ഫോട്ടോസ് എറിഞ്ഞു
കൊണ്ട് അക്ബർ പറഞ്ഞു
“ഇവനെ പൊക്കണം.. ”
ആജ്ഞ കെട്ട പടയാളികളെ പോലെ ആ പിള്ളേർ ഫോട്ടോ എടുത്തു നോക്കി..
തങ്ങളുടെ ഫോൺ വഴി പിന്നെ ആ ഫോട്ടോയിലെ ചെറുപ്പകാരനിലേക്കു എത്തിപ്പെടാൻ അവർക്കു
വലിയ താമസം ഉണ്ടായില്ല…..
തുടരും…
ആക്‌സിഡന്റ് പറ്റിയത് കൊണ്ട് കൈ പ്രശ്നം ആണ് അതാണ് പേജ് കുറച്ചത്.
എല്ലാവരും ക്ഷെമിക്കുക..
എന്ന്
അഭിമന്യു ശർമ്മ
481100cookie-checkമിഥുനം 8