മണിമലയാർ – 1

കോട്ടയം ജില്ലയിലെ കിഴക്കൻ മലയോരത്ത് 70കളിൽ നടന്ന കഥ അല്പം പൊടിപ്പും തൊങ്ങലും ചേർത്ത് നിങ്ങൾക്ക് തരുന്നു… ലോഹിതന്റെ കഥകകൾ ഇഷ്ടപ്പെടുന്നവർക്ക് നിരാശരാകേണ്ടി വരില്ലെന്ന് കരുതുന്നു…

മത്തിക്കറിയുടെ ചാറിൽ കുഴച്ച ചോറുരുള വായിലേക്ക് വെയ്ക്കുമ്പോൾ ആലീസിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ കവിളിലൂടെ ഒഴുകി പാത്രത്തിലേക്ക് വീണു…

സോഫി അതു കണ്ടു.. അമ്മച്ചിഎന്തിനാണ് കരയുന്നത്.. സോഫിയുടെ ചോദ്യം കേട്ട് അടുത്തിരുന്ന ലില്ലിയും അമ്മയെ നോക്കി…

ഒന്നുമില്ല മക്കളെ ഞാൻ ഓരോന്ന് ഓർത്ത്‌ വെറുതെ…

അമ്മ കണ്ണ് തുടച്ചേ.. റോയിച്ചൻ ഇപ്പോൾ വരും അമ്മ കരയുന്നത് കാണണ്ടാ…

കവിളിലെ കണ്ണീർ നനവ് ഒപ്പിയ ശേഷം തന്റെ മക്കളെ നോക്കി ഒന്നു ചിരിച്ചു..

വീണ്ടും അവർ ചോറ് വാരി കഴിക്കാൻ തുടങ്ങി…

സാമാന്യം വലിയ ഒരു വീട്.. ചുറ്റിലും മൂന്ന് ഏക്കറിൽ കൂടുതൽ പറമ്പുണ്ട്..

മണിമലയാറ്റിലെ ഏക്കൽ അടിയുന്ന ഫലഭൂയിഷ്ഠമായ പൊന്നു വിളയുന്ന മണ്ണ്…

പക്ഷേ കൊഴിഞ്ഞു വീഴുന്ന തേങ്ങ പോലും എടുക്കാനുള്ള അവകാശം ശോഭനക്കും കുട്ടികൾക്കും ഇല്ല…

തോപ്പിൽ മൈക്കിൾ എന്ന ശോഭനയുടെ എല്ലാമായിരുന്ന അച്ചായൻ അധ്വാനിച്ചുണ്ടാക്കിയ റബ്ബറും തെങ്ങും കുരുമുളക് കോടികളും കാടുകയറി കിടക്കുന്നു…

തോപ്പിൽ തറവാട്ടിലെ മൂന്ന് ആൺ മക്കളിൽ മൂത്തവൻ മൈക്കിൾ പിന്നെ ലൂയിസ് ഇളയത് ആന്റണി എന്ന ആന്റോ…

ഒന്നും ഒന്നരയും വയസ്സിന്റെ ഒക്കെ വ്യത്യാസമേ മൂന്ന് പെരും തമ്മിലൊള്ളൂ….

സാമ്പത്തികമായി അല്പം ഷയിച്ചു പോയി എങ്കിലും നല്ലൊരു നായർ തറവാട്ടിലാണ് ശോഭന ജനിച്ചത്…

അതി സുന്ദരിയായി വളർന്നു വന്ന അവൾ മൈക്കിളിന്റെ കണ്ണിൽ പെട്ട തോടെ കാര്യങ്ങൾക്ക് ഒരു തീരുമാനമായി…

മൈക്കിൾ തല ഉയർത്തിപ്പിടിച്ചു പറഞ്ഞ വാക്കുകൾ ഇപ്പോഴും ശോഭനയുടെ ഓർമ്മയിൽ ഉണ്ട്…

എടീ പെണ്ണേ നിന്നെ എനിക്ക് ഇഷ്ടമാണ്.. ഇങ്ങനെ പറയാനേ എനിക്ക് അറിയൂ.. എന്റെ മരണം വരെ പൊന്നുപോലെ ഞാൻ നോക്കി കൊള്ളാം…

ആ വാക്ക് മൈക്കിൾ പാലിച്ചു.. രണ്ടു വീട്ടിലെയും എതിർപ്പുകൾ പള്ളിയിൽ നിന്നുള്ള ഒറ്റപ്പെടുത്തലുകൾ എല്ലാം ധൈര്യമായി നേരിട്ടു…

മൈക്കിൾ നായര് പെണ്ണിനെ പൊറുപ്പിക്കുന്നതിന്റെ പേരിൽ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു…

ഒരു ചെറിയ വാടക വീട്ടിൽ താമസിച്ചു കൊണ്ട് ആകെ ഉണ്ടായിരുന്ന ഒരു ജീപ്പ് ടാക്സി ഒടിച്ചുകിട്ടുന്ന പൈസക്കൊണ്ട് ജീവച്ചു…

അനുജന്മാരായ ലൂയിസും ആന്റണിയും കണ്ടാൽ പോലും മിണ്ടാതായി…

ഞായറാഴ്ച കുർബാനക്ക് പള്ളിയിൽ വരുമ്പോൾ വഴിയിൽ മൂത്ത മകനെ കാണാൻ അമ്മച്ചി കാത്തു നിൽക്കും..

അത് മാത്രമായി കുടുംബവുമായുള്ള മൈക്കിളിന്റെ ബന്ധം…

മൈക്കിളിന്റെ അപ്പൻ പാപ്പൻ മാപ്പിള പെട്ടന്ന് മരിച്ചപ്പോൾ അമ്മച്ചിയെ ഒന്നാശ്വസിപ്പിക്കാൻ പോലും അവിടെ നിൽക്കാൻ അനുജന്മാർ അനുവദിച്ചില്ല…

അനുജന്മാരുടെ ഭാര്യമാരും അങ്ങിനെതന്നെ ആയിരുന്നു…

ശോഭനയുടെ സൗന്ദര്യം ആയിരുന്നു അവരുടെ പ്രശ്നം.. കാശു നോക്കി കെട്ടിയത്കൊണ്ട് ശരാശരിക്കും താഴെ മാത്രം നിൽക്കുന്ന ഭാര്യമാരെ ആണ് ലുയിസിനും ആന്റണിക്കും കിട്ടിയത്…

പാപ്പൻ മാപ്പിള മരിച്ച ശേഷമാണ് അപ്പൻ വിൽ പത്രം എഴുതി വെച്ചിട്ടുള്ള കാര്യം ആന്റണിയും ലുയിസും അറിയുന്നത്…

ബാങ്കിൽ ഡിപ്പോസിറ്റ് ഉണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ അവകാശി ആയി ഭാര്യ ഏലിയാമ്മയുടെ പേരാണ് പാപ്പൻ മാപ്പിള വെച്ചിരുന്നത്.. ചില കടമുറികളും മില്ലും ഒക്കെ ലുയിസിനും ആന്റണിക്കും തുല്ല്യമായി വീതിച്ചു കിട്ടിയെങ്കിലും അവരെ ഞെട്ടിച്ചു കളഞ്ഞത് ഭൂ സ്വത്തിന്റെ മൂന്നിൽ ഒന്ന് മൈക്കിളിനു അവകാശപ്പെട്ടതാണ് എന്ന് എഴുതിയിരുന്നതാണ്…

അപ്പൻ ഇങ്ങനെ ചെയ്യുമെന്ന് അവർ ഒരിക്കലും കരുതിയില്ല..ഈ വിവരം പുറത്ത് അറിയാതെ വിൽ പത്രം മുക്കാൻ രണ്ടു പേരും അവരുടെ ഭാര്യമാരും ശ്രമിച്ചെങ്കിലും ഏലിയാമ്മച്ചിയുടെ ശക്തമായ എതിർപ്പ് കാരണം അവർക്ക് അതിന് കഴിഞ്ഞില്ല…
അങ്ങിനെയാണ് ഇപ്പോൾ ശോഭനയും മക്കളും താമസിക്കുന്ന മൂന്നര ഏക്കർ സ്ഥലം മൈക്കിളിനു കുടുംബ വീതമായി ലഭിച്ചത്…

മൈക്കിൾ അവിടെയൊരു മനോഹരമായ വീടും വെച്ചു…

കിട്ടിയ സ്ഥലത്ത് അധ്വാനിച്ചു സ്വർഗം പോലെ ആക്കി മൈക്കിൾ.. രണ്ടു പെൺകുട്ടികൾ ജനിച്ചു.. സോഫിയും പിന്നെ നാലു വർഷം കഴിഞ്ഞ് ലില്ലിയും…

മക്കളെ മമ്മോദീസ മുക്കാനോ ശോഭനയെ മതം മാറ്റാനോ മൈക്കിൾ ശ്രമിച്ചില്ല..

പള്ളിയിൽ പോക്കും ചടങ്ങുകളിൽ പങ്കെടുക്കലും ഇല്ലങ്കിലും മൈക്കിൾ വിശ്വാസം കൈവിട്ടിരുന്നില്ല..

വീട്ടിലെ രൂപ കൂട്ടിൽ ക്രിസ്തു വിന്റെ ക്രൂശിത രൂപത്തിന്റെ മുൻപിൽ നിന്ന് അയാൾ പ്രാർത്ഥിച്ചു…

അനുജന്മാർ ശത്രുവിനെ പോലെ കണ്ടിരുന്നു എങ്കിലും മൈക്കിളിനു അവരോട് അനുജന്മാർ എന്ന നിലവിലുള്ള സ്നേഹവും വാത്സല്ല്യവും എപ്പോഴും ഉണ്ടായിരുന്നു…

ഒരു ദിവസം ടൗണിൽ പോയിട്ടു വന്ന മൈക്കിലിനൊപ്പം കറുത്ത് മെലിഞ്ഞ പാത്തോ പന്ത്രണ്ടോ വയസു തോന്നിക്കുന്ന ഒരാൺകുട്ടി കൂടിയുണ്ടായിരുന്നു…

ടൗണിൽ വെച്ച് തന്നോട് വിശക്കുന്നു എന്ന് പറഞ്ഞു കൈ നീട്ടിയെന്നും താൻ ഭക്ഷണം വാങ്ങി കൊടുത്തു എന്നും മൈക്കിൾ ശോഭനയോട് പറഞ്ഞു…

പാവം.. എനിക്ക് വിട്ടിട്ടു പോരാൻ തോന്നിയില്ല.. ഇവിടെ നിൽക്കട്ടെ.. ഒരു മനുഷ്യ കുഞ്ഞല്ലേ.. എന്തെങ്കിലും ഭക്ഷണം കൊടുത്താൽ മതി.. നിനക്കും ഒരു കൂട്ടാവും….

ശ്ശേ.. എന്തിനാ അച്ചായാ ഇതിനെയൊക്കെ ഇങ്ങോട്ട് കൊണ്ടുവന്നത്.. വല്ലതും വാങ്ങി കൊടുത്തിട്ട് പറഞ്ഞു വിട്ടാൽ പോരായിരുന്നോ…

അവൻ ഒരു ആൺ കുട്ടിയല്ലേ.. പട്ടിണിക്കൊണ്ടാ ഇങ്ങനെ കോലം തിരിഞ്ഞിരിക്കുന്നത്.. ഭക്ഷണമൊക്കെ കഴിച്ചു കഴിയുമ്പോൾ മിടുക്കനായിക്കൊള്ളും.. നമ്മൾ കഴിച്ച ശേഷം എന്തോരം ചോറ് ബാക്കിവരാറുണ്ട്.. അതിൽ കുറച്ചു മതി അവനും…

ശോഭനക്ക് അവനെ ഒട്ടും ഇഷ്ടമായില്ലെങ്കിലും മൈക്കിളിനോട് എതിർത്തു പറയാൻ കഴിയാത്തത് കൊണ്ട് അവൾ പിന്നെ ഒന്നും മിണ്ടിയില്ല…

അവന്റെ പേര് നാട് ഒന്നും മൈക്കിൾ അന്യഷിച്ചില്ല.. അതൊന്നും അവന് ശരിക്ക് പറഞ്ഞു കൊടുക്കാനും അറിയില്ലായിരുന്നു..

പിറ്റേ ദിവസം മൈക്കിൾ മണിമലയാറ്റിലെ തന്റെ വീടിനോട് ചേർന്നുള്ള കടവിൽ ഇറക്കി അവനെ നന്നായി കുളിപ്പിച്ചു.. വിയർപ്പും ചെളിയും കലർന്ന ഒരു വാട ഉണ്ടായിരുന്നു അവന്റെ ശരീരത്തിന്..

രണ്ടു ജോഡി ട്രൗസറും ഷർട്ടും പുതിയത് വാങ്ങി.. ഇപ്പോൾ തന്നെ മനുഷ്യ കോലമായി..

അന്ന് വൈകിട്ട് ശോഭനയുടെയും മക്കളുടെയും മുൻപിൽ വെച്ച് മൈക്കിൾ അവനൊരു പേരിട്ടു…

റോയി….

കുട്ടികൾ രണ്ടു പേരും അത് കൈ അടിച്ചു പാസാക്കി…

ശോഭനക്ക് മാത്രം അത്ര സന്തോഷമൊന്നും തോന്നിയില്ല.. കാരണം ലില്ലിയെ ഗർഭിണി ആയിരിക്കുമ്പോൾ ജനിക്കുന്നത് ആൺകുട്ടിയാണങ്കിൽ അവന് നമ്മൾക്ക് റോയി എന്ന് പേരിടണമെന്ന് മൈക്കിൾ പറഞ്ഞത് അവൾ ഓർത്തു…

സ്വന്തം കുഞ്ഞിന് ഇടാൻ വേണ്ടി കരുതിയ പേര് എവിടുന്നോ കിട്ടിയ ഒരു തെണ്ടി ചെറുക്കന് ഇട്ടതിന്റെ പരിഭവം ആയിരുന്നു അവൾക്ക്…

വീട്ടിലെ ചെറിയ ജോലികൾ ചെയ്തും പശുവിനെ തീറ്റിയുമൊക്കെ റോയി അവിടെ കഴിഞ്ഞു…

ഒരു ദിവസം നാലാം ക്‌ളാസിൽ പഠിക്കുന്ന സോഫിയയുടെ പാഠപുസ്തകങ്ങൾ റോയി മറിച്ചു നോക്കുന്നത് മൈക്കിൾ കണ്ടു…

അവന് അച്ഛനും അമ്മയും ഉണ്ടായിരുന്നു എങ്കിൽ ഈ പ്രായത്തിൽ സ്കൂളിൽ വിടുമായിരുന്നല്ലോ എന്ന് അയാൾ ഓർത്തു…

നിനക്ക് പഠിക്കാൻ ഇഷ്ടമാണോ..

ആഹ്.. എനിക്ക് വായിക്കാൻ അറിയാമല്ലോ.. ഇത് ഇ..ഇത് റ.. ഇത് എ.. അക്ഷരങ്ങൾ ചൂണ്ടികൊണ്ട് അവൻ തന്റെ പഠിപ്പ് വെളിപ്പെടുത്തി..

നീ എങ്ങിനെ ഇതൊക്കെ പഠിച്ചു..

സോഫിയ പഠിപ്പിച്ചതാണ്…

പിറ്റേ ദിവസം അടുത്തുള്ള up സ്കൂളിലെ ഹെഡ് മാസ്റ്ററിനോട് മൈക്കിൾ റോയിയെപ്പറ്റി സംസാരിച്ചു..

ഒരു അനാഥനെ പഠിപ്പിക്കാൻ തയ്യാറായ മൈക്കിളിനോട് മാഷിന് ബഹുമാനം തോന്നി… അഞ്ചാം ക്‌ളാസ്‌ വരെ ടിസി നിർബന്ധമില്ല.. നാളെ തന്നെ അവനെ അഞ്ചിൽ ചേർത്തു കൊള്ളൂ..നാലുവരെ പഠിക്കാത്തതിന്റെ കുറവുകൾ ഞങ്ങൾ തീർത്തു കൊള്ളാം എന്ന് ഹെഡ് മാഷ് പറഞ്ഞതോടെ റോയി ഒരു വിദ്യാർദ്ധിയായി…
തെണ്ടി ചെക്കനെ MA ക്കാരൻ ആക്കാനുള്ള പുറപ്പാടാണോ എന്നൊക്കെ ശോഭന ചോദിച്ചു എങ്കിലും മൈക്കിൾ അതൊന്നും കാര്യമാക്കിയില്ല…

റോയി സ്കൂളിൽ തങ്ങളോടൊപ്പം വരുന്നതിൽ സോഫിയ സന്തോഷിച്ചു എങ്കിലും അവൻ ഇത്രയും നാളും പഠിച്ച തന്നെക്കായിലും ഒരു ക്ലാസ് മുൻപിൽ കേറിയതിന്റെ ഗുട്ടൻസ് അവൾക്കും പിടികിട്ടിയില്ല…

സ്കൂളിൽ നിന്നും വന്നാൽ പശുവിനു പുല്ലരിഞ്ഞും വീട്ടു പണികളിൽ ശോഭനയെ സഹായിച്ചും അവന്റെ ദിവസങ്ങൾ കടന്നു പോയ്കൊണ്ടിരുന്നു…

അവന് അസുഖങ്ങൾ വരുമ്പോൾ ഡോക്ടറെ കാണിച്ചും മരുന്ന് വാങ്ങി കൊടുത്തും മൈക്കിൾ അലിവോടെ അവനോട് പെരുമാറി…

നല്ല ഭക്ഷണവും സംരക്ഷണവും കിട്ടിയതോടെ റോയി മൈക്കിൾ പറഞ്ഞത് പോലെ തന്നെ മിടുക്കൻ ചെറുക്കാനായി…

ഒരു കറുത്ത സുന്ദരൻ…

സോഫിയും ലില്ലിയും അവനെ കളി കൂട്ടുകാരനായി കണ്ടു…

ആ വീട്ടിലെ ഒരംഗമായി മാറിയിരുന്നു അവൻ.. ശോഭനക്ക് മാത്രമാണ് അവനോട് അല്പമെങ്കിലും ഇഷ്ടക്കേട് ഉള്ളത്..

പത്താം ക്ലാസ് നല്ല മാർക്കോടെ പാസ്സായപ്പോൾ ഇനി അവനെ പഠിപ്പിക്കുകയൊന്നും വേണ്ടാ ഇതൊക്കെ മതി എന്ന് ശോഭന മൈക്കിളിനോട് പറഞ്ഞു നോക്കിയെങ്കിലും അയാൾ അതൊന്നും ഗൗനിച്ചില്ല..

അയാൾ അവനെ പ്രീഡിഗ്രി പഠിക്കാൻ പാലായിൽ സെന്റ് തോമസ് കോളേജിൽ ചേർത്തു.. അവിടെ ഹോസ്റ്റലിൽ തങ്ങാനുള്ള ഫീസും അടച്ചു…

അവൻ രണ്ടാം വർഷം പഠിക്കുമ്പോഴാണ് വിധി ആ കൊടും ചതി ചെയ്തത്…

ഒരു ഇടിമിന്നൽ.. മൈക്കിൾ ചരിത്രമായി…

മിന്നലേറ്റ് പൊള്ളി വികൃതമായ മൈക്കിളിന്റെ ശരീരത്ത് വീണുകിടന്നു അലമുറയിടുന്ന ശോഭനയെയും മക്കളെയും അശ്വസിപ്പിക്കാൻ നാട്ടുകാരല്ലാതെ ബന്ധുക്കൾ ആരെയും കണ്ടില്ല…

പള്ളിയിൽ അടക്കാൻ സമ്മതിക്കാത്തത് കൊണ്ട് മുറ്റത്തിന്റെ മൂലയിൽ ഒരു കുഴി കുത്തി നാട്ടുകാർ മൈക്കിളിനെ യാത്രയാക്കി…

എല്ലാവരും പിരിഞ്ഞു പോയി.. സങ്കടപ്പെട്ടിരിക്കുന്ന ശോഭനയെയും കുട്ടികളെയും എന്ത് പറഞ്ഞു അശ്വസിപ്പിക്കണമെന്ന് അവന് അറിയില്ലായിരുന്നു…

മൂന്നാം ദിവസം ശോഭന അവനോട് പറഞ്ഞു.. റോയി നീ ഇനി ഇവിടെ നിൽക്കേണ്ട.. പ്രായം തികഞ്ഞ ഒരു പെണ്ണ് ഉള്ളതാണ്.. വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കേണ്ട…

ചങ്ക് പറിഞ്ഞു പോകുന്ന വേദനയോടെ ആണ് ആ വാക്കുകൾ അവൻ കെട്ടത്..

പത്താം ക്ലാസ് കഴിഞ്ഞു നിൽക്കുന്ന കുട്ടിയാണ് സോഫിയ.. അമ്മയെ പോലെ അതി സുന്ദരി.. പക്ഷേ റോയിക്ക് അവൾ ഇപ്പോഴും തന്നെ അടുത്തിരുത്തി അക്ഷരങ്ങൾ പറഞ്ഞു തരുന്ന നാലാം ക്ലാസുകാരി മാത്രമാണ്..

അവന്റെ വിദൂര ചിന്തകളിൽ പോലും അങ്ങനെ ഒരു തോന്നൽ ഇതുവരെ ഉണ്ടായിട്ടില്ല…

പിന്നെ ഒട്ടും താമസിച്ചില്ല.. ഒരു ചെറിയ ബാഗും കൈയിൽ എടുത്ത് അവൻ ആ വീട്ടിൽ നിന്നും ഇറങ്ങി…

അന്ന് മൈക്കിൾ മരിച്ചു മൂന്നാം ദിവസം…

ദിവസങ്ങൾ പിന്നെയും കടന്നുപോയി.. ജീവിത യഥാർഥ്യങ്ങൾ ശോഭനയുടെ മുന്നിലേക്ക് കയറി വരുവാൻ തുടങ്ങി..

കുട്ടികളുടെ പഠനം ജീവിത ചിലവുകൾ അങ്ങനെ പലതും.. സാമ്പത്തിക കാര്യങ്ങൾ ഒന്നും മൈക്കിൾ ശോഭനയോട് പറഞ്ഞിരുന്നില്ല…

അയാൾക്ക് എന്തെങ്കിലും സമ്പാത്യമോ നിക്ഷേപമോ ഉണ്ടോ എന്നുപോലും അവൾക്ക് അറിയില്ല…

പറമ്പിൽ ധാരാളം കപ്പയും ചക്കയും ഒക്കെ ഉള്ളത് കൊണ്ട് പട്ടിണി ഉണ്ടായില്ല…

അലമാരയിൽ ഇരുന്ന് ബാങ്കിലെ പാസ്സ് ബുക്ക് സോഫിയക്ക് കിട്ടി.. അതിൽ വളരെ ചെറിയ ഒരു തുകയെ ബാലൻസ് ഉണ്ടായിരുന്നുള്ളു…

ചെറിയ തുക ആയിരുന്നു എങ്കിലും അപ്പോൾ അത് അവർക്ക് വലിയ ഉപകാരം ആയിരുന്നു…

മരിക്കുന്നതിന്റെ ഒരാഴ്ച മുൻപ് അക്കൗണ്ടിൽ ഉണ്ടായിരുന്ന മുപ്പതു ലക്ഷം രൂപ മൈക്കിൾ പിൻവലിച്ചതായി ബാങ്കിൽ നിന്നും അവർ അറിഞ്ഞു…

ആ പണം മൈക്കിൾ എന്തു ചെയ്തു എന്ന് എത്ര ആലോചിച്ചിട്ടും ശോഭനക്കും സോഫിയക്കും പിടികിട്ടിയില്ല…

ദിവസങ്ങൾ മാസങ്ങളായി പൊയ്‌കൊണ്ടിരുന്നു.. പറമ്പിൽ പണി എടുക്കാത്തത് കൊണ്ട് ഒന്നും ഇല്ലന്നായി..റബ്ബർ ആണെങ്കിൽ ടാപ്പ് ചെയ്യാനുള്ള വളർച്ച ആയിട്ടില്ല…

പശുവിന്റെ പാല് രാവിലെയും വൈകിട്ടും രണ്ടു ലിറ്റർ വീതം ഒരു ചായക്കടയിൽ ലില്ലി കൊണ്ടു പോയി കൊടുക്കുമ്പോൾ കിട്ടുന്ന തുച്ഛമായ പൈസ മാത്രമായി അവരുടെ വരുമാനം…
അപ്പോഴാണ് ഒരു ദിവസം കോടതിയിൽ നിന്നും ഒരു നോട്ടിസ് ശോഭനക്ക് കിട്ടുന്നത്…

തോപ്പിൽ മൈക്കിൾ എന്ന ആളുടെ പേരിലുള്ള വീടും സ്ഥലവും കൈയ്യേറി അനധികൃതമായി താമസിക്കുന്ന ശോഭനയും മക്കളും ഈ നോട്ടീസ് കിട്ടി പതിനഞ്ചു ദിവസത്തിനുള്ളിൽ വീടും സ്ഥലവും അവകാശികളയ ടിയാന്റെ സഹോദരങ്ങൾക്ക് ഒഴിഞ്ഞു കൊടുക്കേണ്ടതാണ്.. ഇതിന് വീഴ്ച വരുത്തിയാൽ ക്രിമിനലായും സിവിലായും നടപടി എടുത്ത് മേൽ പറഞ്ഞവരെ ഒഴിപ്പിക്കാൻ അവകാശികൾക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്…

നോട്ടീസ് വായിച്ച് ശോഭന ആകെ ഭയന്നുപോയി.. താൻ ഈ രണ്ടു പെൺകുട്ടികളെയും കൊണ്ട് എവിടെ പോകും…

മൈക്കിളിന്റെ അമ്മച്ചി ഉണ്ടായിരുന്നു എങ്കിൽ ഇതിന് സമ്മതിക്കില്ലായിരുന്നു.. മൈക്കിൾ മരിക്കുന്നതിന് മുൻപ് തന്നെ അമ്മച്ചിയും മരിച്ചുപോയി…

എന്തു ചെയ്യണമെന്ന് അറിയാതെ നട്ടം തിരിഞ്ഞ ശോഭനയോട് അയൽക്കാരി ആയ ഒരു സ്ത്രീയാണ് പഞ്ചായത്ത് മെമ്പറെ ഒന്ന് കണ്ടു പറയാൻ ഉപദേശിച്ചത്…

ലുയിസിന്റെയും അന്റോയുടെയും അടുപ്പക്കാരനായ മെമ്പർക്ക് ഇവരോട് സഹതാപം ഉണ്ടങ്കിലും ഇക്കാര്യത്തിൽ ഇടപെടാൻ താല്പര്യം ഉണ്ടായിരുന്നില്ല…

അയാൾ ഒരു വക്കീലിന്റെ പേര് പറഞ്ഞു കൊടുത്തു.. വക്കീൽ എന്തെങ്കിലും വഴിയുണ്ടങ്കിൽ പറഞ്ഞു തരും എന്നും പറഞ്ഞു…

അഡ്വക്കെറ്റിനെ കാണാൻ പിറ്റേ ദിവസം തന്നെ ശോഭന സോഫിയെയും കൂട്ടി പോയി…

വിവരങ്ങൾ എല്ലാം ചോദിച്ചറിഞ്ഞശേഷം വക്കീൽ പറഞ്ഞു.. നിങ്ങൾ മൈക്കിളുമായുള്ള വിവാഹം നടന്നതായി ഒരു രേഖയുമില്ല.. പള്ളിയിലോ അമ്പലത്തിലോ രജിസ്റ്റർ ഓഫീസിലോ അങ്ങിനെ ഒരിടത്തും…

പിന്നെ എങ്ങിനെ അയാളുടെ സ്വത്തുക്കൾക്ക് നിങ്ങൾ അവകാശി യാണെന്ന് വാദിക്കാൻ പറ്റും…

എനിക്ക് വേണ്ട സാർ.. എന്റെ മക്കൾ അദ്ദേഹത്തിനു ഉണ്ടായതാണ്…

ഇതൊക്കെ ശരിയാണ്.. പക്ഷേ കോടതിയിൽ തെളിയിക്കേണ്ടേ…

ഞാൻ ഒരു കാര്യം ചെയ്യാം.. നടക്കുമെന്ന് ഉറപ്പൊന്നും ഇല്ല.. കോടതിയിൽ നിങ്ങളുടെ ദയനീയ അവസ്ഥ അറിയിച്ചു കൊണ്ട് വീടും സ്ഥലവും ഒഴിഞ്ഞു കൊടുക്കാനുള്ള വിധിക്ക് ഒരു സ്റ്റേ വാങ്ങാമോ എന്ന് നോക്കട്ടെ…

വക്കീൽ പറഞ്ഞത് പോലെ വീട് ഒഴിയാനുള്ള വിധിക്ക് സ്റ്റേ കിട്ടി…

കേസ്സ് വിധി ആകുന്നത് വരെ പുരയിടത്തിൽ ആധായം എടുക്കുന്നതും കൃഷിയോ മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതോ രണ്ടു കക്ഷികളും ചെയ്യാൻ പാടില്ലെന്നും വിധിച്ചു…

വക്കീൽ ഫീസ് കൊടുക്കാൻ പശുവിനെ വിൽക്കേണ്ടി വന്നെങ്കിലും ശോഭനക്ക് വീട്ടിൽ താമസിക്കാനുള്ള അനുമതി കിട്ടിയത് വലിയ ആശ്വാസമായി…

പിന്നെയും നാളുകൾ ഓടിപോയ്കൊണ്ടിരുന്നു…

ഇടക്ക് പല തവണ അന്റോയും ലൂയിസും ശോഭനയെ ഭീക്ഷണിപ്പെടുത്തി…

ഒരു ദിവസം ലുയിസ് വന്നു പറഞ്ഞു.. നീ ഇപ്പോഴും നല്ല ചരക്കാണ്.. എനിക്ക് പണ്ട് മുതലേ നിന്നെ നോട്ടമുണ്ടായിരുന്നു.. ഇടയ്ക്കിടയ്ക്ക് ഞാൻ ഇവിടെ വന്നുപോകാൻ അനുവദിച്ചാൽ ഒരു ശല്യവും ഇല്ലാതെ നിനക്ക് ഇവിടെ കഴിയാം.. ആരും അറിയില്ല..ചിലവും ഞാൻ നോക്കിക്കൊള്ളാം….

ഛീ.. നിന്റെ ജേഷ്ഠന്റെ ഭാര്യയാണ് ഞാൻ.. അദ്ദേഹത്തിന്റെ രണ്ട് മക്കളെ പ്രസവിച്ചവൾ.. എന്നോട് ഇങ്ങനെ പറയാൻ നിനക്ക് എങ്ങിനെ നാവ് പൊങ്ങി…

ങ്ങുഹും.. ഭാര്യ… അങ്ങേര് കുറേകാലം നിന്നെ വെച്ചോണ്ടിരുന്നു.. അല്ലാതെ നിന്നെയൊക്കെ ഭാര്യ ആയി ആരാ അംഗീകരിക്കുന്നത്… വേണമെങ്കിൽ വെപ്പാട്ടി എന്ന് പറയാം.. പിന്നെ രണ്ടു മക്കൾ, അത് അവന്റെ ആണോയെന്ന് ആർക്കറിയാം.. നീ പറയുന്നതല്ലേ…

ലുയിസിന്റെ വാക്കുകൾ അവളെ ആകെ തളർത്തി കളഞ്ഞു…

ഭർത്താവിന്റെ അനുജന്മാർ തന്റെ ശരീരം നോട്ടമിടുന്നുണ്ട് എന്ന അറിവ് ശോഭനയെ ഭയചികിതയാക്കി… പ്രത്യേകിച്ച് സോഫിയയെ ഓർത്ത്‌…

തീർച്ചയായും ചേട്ടന്റെ മകൾ എന്ന പരിഗണനയൊന്നും അവർ അവൾക്ക്‌ കോടുക്കില്ല…

പിന്നെയും മണിമലയാറ്റിൽ കൂടി വെള്ളം കുറേ ഏറെ ഒഴുകി പോയി..

ആകെയുള്ള വരുമാന മാർഗമായിരുന്ന പശുവിനെ കൂടി വിറ്റതോടെ പട്ടിണി അവരെ പൊതിഞ്ഞു…

ഉച്ചക്ക് മുറ്റത്തു നിന്ന ഒരു പപ്പായ മരത്തിൽ നിന്നും പച്ച പപ്പായ കുത്തിയിട്ട് ചെത്തി മക്കൾ രണ്ടുപേരും കൂടി തിന്നുന്നത് കണ്ടതോടെ ശോഭന ഒരു തീരുമാനം എടുത്തു…
അതെ.. അതു മാത്രമേ ഇനി വഴിയുള്ളു.. എന്തെങ്കിലും ജോലിക്ക് പോകുക.. തനിക്ക് ജോലി ഒന്നും അറിയില്ലല്ലോ.. പോയി ശീലവുമില്ല..

ഏതെങ്കിലും വീട്ടിൽ തുണി അലക്കാനോ തറ തുടയ്ക്കാനോ എന്തായാലും വേണ്ടില്ല.. മക്കളുടെ വിശപ്പ് കാണാൻ വയ്യ… അതിനും പറ്റിയില്ലെങ്കിൽ എന്റെ അച്ചായൻ പണിത ഈവീട്ടിൽ ഞാൻ നും മക്കളും തൂങ്ങും..എന്നാലും ലുയിസിന്റെ ആഗ്രഹത്തിനു നിന്നുകൊടുക്കില്ല…

അങ്ങിനെ ഓരോന്ന് ചിന്തിച്ചിരിക്കുമ്പോൾ ആണ് ആരോ ഒരാൾ ഗൈറ്റ് കടന്നു വരുന്നത് ശോഭന കണ്ടത്…

കൈയിലും തോളത്തും മായി രണ്ടു വലിയ ബാഗ്.. പാന്റും ഷർട്ടും.. ഷർട്ട് ഇൻ ചെയ്തിട്ടുണ്ട്… കട്ടി കൂടിയ ലെതർ ഷൂ.. ക്ളീൻ ഷേവ് ചെയ്ത മുഖത്ത് കട്ടി മീശ.. കൈകൾക്കും മുഖത്തിനും എണ്ണക്കറുപ്പ് നിറമാണ്…

ആൾ അടുത്ത് വന്ന് ആന്റി എന്ന് വിളിച്ചപ്പോൾ ശോഭന ഒന്ന് പകച്ചു…

ആരോ വന്നതറിഞ്ഞു അകത്തുനിന്നും ഇറങ്ങി വന്ന സോഫിയയും ലില്ലിയും ഒരു നിമിഷം പരസ്പരം നോക്കിയിട്ട് ഒരുപോലെ പറഞ്ഞു റോയിച്ചൻ……

ഒരു നിമിഷം ശോഭന മൈക്കിളിനെ ഓർത്തു..അയാൾ പറഞ്ഞ വാക്കുകൾ ” അവൻ ഒരു ആൺകുട്ടിയല്ലേ ഭക്ഷണമൊക്കെ കഴിക്കാൻ തുടങ്ങിയാൽ അവൻ മിടുക്കനായികൊള്ളും”

അവൾ അടിമുടി അവനെ നോക്കി നാല് വർഷം മുൻപ് മൈക്കിൾ മരിച്ചു മൂന്നാം ദിവസം താൻ പറഞ്ഞത് കേട്ട് സങ്കടത്തോടെ കടന്നുപോയ റോയിയെ അവൾ ഓർത്തു…

ലില്ലികുട്ടീ എന്ന് വിളിച്ചു കൊണ്ട് അവൻ ലില്ലിയുടെ മുടിയിൽ തഴുകി…

സോഫിയക്ക് കരച്ചിൽ അടക്കാൻ കഴിയാതെ വീടിനുള്ളിലേക്ക് ഓടി…

ഇപ്പോഴും എന്ത് പറയണമെന്ന് അറിയാതെ മിഴിച്ചു നിൽക്കുകയാണ് ശോഭന…

ആന്റി ഞാൻ വന്നത് തെറ്റായി പോയോ.. എങ്കിൽ ഞാൻ പോയേക്കാം.. തിരികെ നടക്കാൻ തുടങ്ങിയ അവന്റെ കൈയിൽ കടന്ന് പിടിച്ച ശേഷം അവന്റെ കണ്ണിലേക്കു നോക്കി എന്നിട്ട് അവനെ ഇറുക്കി കെട്ടിപ്പിടിച്ചു മുളചീന്തുന്ന പോലെ വാവിട്ട് കരഞ്ഞു…

എന്നോട് ക്ഷമിക്കടാ.. ഞാൻ നിന്നോട് തെറ്റു ചെയ്തു.. നിന്നെ മനസിലാക്കാനോ സ്നേഹിക്കാനോ എനിക്ക് കഴിഞ്ഞില്ല…

തന്റെ മാറിലേക്ക് തല ചായ്ച്ചു കൊണ്ട് പൊട്ടികരയുന്ന ശോഭന അവന് പുതിയ അനുഭവം ആയി…

അവരുടെ സങ്കടം തീരുന്നതു വരെ കരയട്ടെ എന്ന് കരുതി അവൻ അനങ്ങാതെ നിന്നുകൊടുത്തു…

അകത്തു നിന്ന് മക്കൾ രണ്ടുപേരും അതു കാണുന്നുണ്ടായിരുന്നു…

വീടിനകത്തു കയറിയപ്പോൾ തന്നെ അവരുടെ അവസ്ഥ ഏകദേശം റോയ്ക്ക് മനസിലായി…

നിനക്ക് ഒരു കടുംകാപ്പി ഇട്ടു തരാൻ പോലും ഇവിടെ ഒന്നും ഇല്ലല്ലോ മോനേ…

ഞാൻ വിരുന്നുകാരൻ ഒന്നുമല്ലല്ലോ ആന്റി.. എന്ന് പറഞ്ഞു കൊണ്ട് ബാഗ് രണ്ടും എടുത്ത് അകത്തു വെച്ചിട്ട് അവൻ അടുക്കളയിൽ ഒക്കെ പോയി നോക്കി…

രണ്ടു ദിവസം എങ്കിലുമായി അടുപ്പ് കത്തിച്ചിട്ട് എന്ന് അവന് മനസിലായി..

ആന്റി ഞാൻ വെളിയിൽ ഒന്നു പോയിട്ട് വരാം എന്ന് പറഞ്ഞുകൊണ്ട് അവൻ റോഡിലേക്ക് നടന്നു…

അവന് എങ്ങിനെ ഇന്ന്‌ ഭക്ഷണം കൊടുക്കും എന്നോർത്ത് വിഷമിച്ചു നിൽക്കുംമ്പോൾ ഒരു ഇളം തണുപ്പുള്ള കാറ്റ് മണിമലയാറ്റിൽ നിന്നും ശോഭനയെ തഴുകി കടന്നുപോയി..

ആ കാറ്റിനു എപ്പോഴോ മറന്നുപോയ ഒരു മണം ഉണ്ടായിരുന്നോ എന്ന് അവൾക്ക് തോന്നി… മൈക്കിളിന്റെ മണം….

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു ജീപ്പ് വന്ന് അവരുടെ മുറ്റത്തേക്ക് കയറുന്ന സൗണ്ട് കേട്ടാണ് അമ്മയും മക്കളും വെളിയിൽ വന്നത്…

ജീപ്പ് നിറയെ വീട്ടിലേക്കുള്ള സാധനങ്ങൾ.. ഒരു ചാക്ക് അരി.. കുറേ പച്ചക്കറികൾ.. പച്ചമീൻ…. പിന്നെ എന്തൊക്കെയോ.. കുറേ പൊറോട്ട ബീഫ് കറി.. പഞ്ചസാര തേയില അങ്ങനെ അങ്ങനെ….

സാധനങ്ങൾ എടുത്തു വെയ്ക്കുന്നതിനു മുൻപ് നമുക്ക് എന്തെങ്കിലും കഴിക്കാം..എനിക്ക് വല്ലാതെ വിശക്കുന്നു. എന്ന് പറഞ്ഞുകൊണ്ട് പൊറോട്ടയും ബീഫും ഉള്ള പാർസൽ എടുത്തുകൊണ്ട് അവൻ അകത്തേക്ക് കയറി…

അടുക്കളയിൽ നിന്നും പ്ലെയ്റ്റുകൾ എടുത്തു കൊണ്ടുവന്ന് ശോഭന എല്ലാവർക്കും വിളമ്പി കൊടുത്തു..

ആന്റിയും ഇരിക്ക്… സോഫിയ മടിച്ചു നിൽക്കുന്നത് കണ്ട് റോയി പറഞ്ഞു
ഇരിക്ക് ഞാൻ പഴയ റോയി തന്നെയാ നിങ്ങളുടെ കൂടെ ഈ പറമ്പിൽ കളിച്ചു നടന്ന റോയി..എന്റെ മുൻപിൽ എന്തിനാണ് നാണിക്കുന്നത്…

ഈ ജീവനും ശരീരവും മൈക്കിളച്ചായൻ തന്ന ദാനമാണ്.. നിങ്ങൾ അല്ലാതെ എനിക്ക് ആരുമില്ല നിങ്ങളെ അല്ലാതെ ആരെയും എനിക്കറിയില്ല….

അവൻ പറയുന്നത് കേട്ടപ്പോൾ ഒരു ഏങ്ങൽ വന്ന് ശോഭനയുടെ തൊണ്ടയിൽ തടഞ്ഞു…

ഞാൻ ഇപ്പോൾ ഒരു പട്ടാളക്കാരനാണ്… ഇപ്പോൾ എയർ പോർട്ടിൽ സേഫ്റ്റി വിങ്ങിലേക്ക് മാറ്റം കിട്ടി.. കുറച്ചു ദിവസം ലീവ് കിട്ടിയാൽ പോകാൻ മറ്റൊരു വീട് എനിക്ക് ഇല്ലല്ലോ.. ആന്റി ഇറക്കിവിട്ടാൽ വിടട്ടെ എന്നോർത്ത് ഇങ്ങോട്ടു തന്നെ പൊന്നു….

അപ്പോൾ അല്പം ദേഷ്യത്തോടെ സോഫിയ അമ്മയെ നോക്കി…

അന്ന് ചാച്ചൻ മരിച്ചതിനു ശേഷമുള്ള ദിവസങ്ങൾ സോഫിയയുടെ ഓർമയിൽ എത്തി…

ആദ്യ രണ്ടു ദിവസം റോയി ഇവിടെയൊക്കെ ഉണ്ടായിരുന്നു.. പെട്ടന്ന് അവനെ കണ്ടതായി…

ചാച്ചൻ മരിച്ച ശേഷം ആദ്യമായി അമ്മയും ഞങ്ങൾ രണ്ടു കുട്ടികളും മാത്രം കിടന്ന രാത്രി.. കഴിഞ്ഞ രണ്ടു ദിവസവും റോയി പുറത്തുണ്ട് എന്ന ധൈര്യം മനസ്സിൽ ഉണ്ടായിരുന്നു…

അമ്മേ.. റോയിച്ചൻ എവിടെ പോയി..

ആഹ്.. അവൻ പോയി..

എങ്ങോട്ട്..

എനിക്കറിയില്ല.. എവിടെ എങ്കിലും പോകട്ടെ..

അപ്പോഴാണ് ലില്ലി പറഞ്ഞത്.. ചേച്ചി ഈ അമ്മയാണ് റോയിച്ചനെ പറഞ്ഞു വിട്ടത്.. ഞാൻ കേട്ടതാണ് എങ്ങോട്ട് എങ്കിലും പൊക്കോളാൻ പറഞ്ഞത്…

മിണ്ടാതെ കിടക്കടീ.. അവളുടെ ഒരു റോയിച്ചൻ.. എന്ന് പറഞ്ഞു കൊണ്ട് ലില്ലിയുടെ ചന്തിയിൽ ഒരു പിച്ചു കൊടുത്തു ശോഭന….

പിറ്റേ ദിവസം സോഫിയ ചോദിച്ചു അമ്മേ അപ്പോൾ റോയിച്ചന് കോളേജിൽ പോകണ്ടേ…

നീ നിന്റെ കാര്യം നോക്ക് പെണ്ണേ.. എന്ന് പറഞ്ഞു കൊണ്ട് കണ്ണുരുട്ടിയതോടെ സോഫിയ പിന്നെ ശോഭനയോട് അവന്റെ കാര്യം മിണ്ടിയിട്ടില്ല…

എങ്കിലും ചിലപ്പോഴൊക്കെ അവൾ റോയിയെ ഓർക്കും.. അവന്റെ പഠിത്തം മുടങ്ങിയോ.. അവൻ എവിടെ താമസിക്കും.. അങ്ങിനെയൊക്കെ…

അരിച്ചാക്കും മറ്റ് സാധനങ്ങളും എല്ലാം എടുത്തു വെച്ചശേഷം എന്തോ കാര്യം ഉണ്ടന്ന് പറഞ്ഞു അവൻ വീണ്ടും വെളിയിൽ പോകാൻ തയ്യാറായി…

റോയി നീ വരില്ലേ.. വരും ആന്റി.. താമസിച്ചാൽ നിങ്ങൾ ഭക്ഷണം കഴിച്ചു കിടന്നോളു.. ഞാൻ വന്നിട്ട് വിളിച്ചോളാം…

രാത്രി ഒൻപത് മണിയായിട്ടും അവനെ കാണാത്തതുകൊണ്ട് ശോഭന മക്കളെയും കൂട്ടി ഭക്ഷണം കഴിക്കാൻ ഇരുന്നു..

രണ്ടു മൂന്നു കൂട്ടം കറിയും നല്ല അരിയുടെ ചോറും.. വളരെ നാളുകൾക്ക് ശേഷമാണ് ഇങ്ങനെ ഭക്ഷണം കഴിക്കുന്നത്‌.. റേഷൻ കടയിൽ നിന്നും കിട്ടുന്ന അരിയുടെ ഒരു രുചിയും ഇല്ലാത്ത ചോറ് കഴിച്ചു കഴിച്ചു നാവിലെ രുചി കെട്ടു പോയിരുന്നു…

മത്തിക്കറിയുടെ ചാറിൽ കുഴച്ച ചോറ് വായിലേക്ക് വെയ്ക്കുമ്പോൾ ശോഭന ഓർത്തു മൈക്കിളച്ചായന്റെ കൂടെ ഈ വീട്ടിലേക്ക് ആദ്യമായി കയറി വന്ന റോയിയുടെ ഭയവും പരിഭ്രമവും നിറഞ്ഞ മുഖം..

താൻ അവനെ എപ്പോഴും വെറുത്തിട്ടെ ഒള്ളു.. അച്ചായനെ ഓർത്തു ക്ഷമിച്ചു എന്ന് മാത്രം.. അച്ചായൻ അന്ന് ചെയ്ത നന്മയുടെ ഫലമാണ് താനും മക്കളും കഴിക്കുന്ന ഈ ചോറ്…

ഓർത്തപ്പോൾ അവളുടെ കണ്ണു നിറഞ്ഞു കവിളിൽ കൂടി കണ്ണുനീർ തുള്ളി പ്ലെയ്റ്റിലേക്ക് വീണു….

അമ്മേ… എന്തിനാണ് കരയുന്നത്… കണ്ണ് തുടക്ക് റോയിച്ചൻ ഇപ്പോൾ വരും അമ്മ കരയുന്നത് കാണേണ്ട…

ഭക്ഷണ ശേഷം റോയിയെ കാത്തു അവർ കുറച്ചു നേരം കൂടി ഉമ്മറത്തിരുന്ന ശേഷമാണ് അവൻ വന്നത്…

വഴിയിൽ നിന്നും ഗെയ്റ്റിൽ എത്തിയപ്പോഴേ അവൻ കണ്ടു ബൾബിന്റെ മങ്ങിയ വെളിച്ചത്തിൽ മൂന്നു പേർ തനിക്കായി കാത്തു നിൽക്കുന്നു..

ലോകത്ത് തനിക്കും ആരൊക്കെയോ ഉണ്ട്.. മൈക്കിളച്ചായൻ തനിക്കായി തന്നിട്ട് പോയവർ… അവരാണ് ആ കാത്തു നിൽക്കുന്നത്.. തന്നെ മാത്രം പ്രതീക്ഷിച്ചുകൊണ്ട്…

മഞ്ഞിന്റെ പുതപ്പണിഞ്ഞ മണിമലയാറിന്റെ മാറിൽ നിന്നും പ്രത്യേക മണമുള്ള ഒരിളംകാറ്റ് അവനെ തഴുകി കടന്നുപോയി…

അവനെ കണ്ട് സോഫിയയും ലില്ലിയും മുറ്റത്തേക്ക് ഇറങ്ങി.. വെള്ള നിറമുള്ള ഒരു പാവാടയും ലോങ്ങ്‌ ബ്ലൗസും മാണ് സോഫിയയുടെ വേഷം…
അടിമുടി പൂത്തു നിൽക്കുന്ന ഒരു ചെമ്പകം തന്നെ നോക്കി നടന്നു വരുന്നപോലെ അവന് തോന്നി…

കൈയിൽ ഉണ്ടായിരുന്ന കവറുകൾ ലില്ലിയുടെ കൈയിൽ കൊടുത്തിട്ട് അവൻ പറഞ്ഞു കുറച്ചു ഡ്രസ്സ്‌കളാണ് ആന്റിക്കുമുണ്ട്…

തനിക്ക് ചോറ് വിളമ്പിതരുന്ന ശോഭനയുടെ മുഖത്തേക്ക് അവൻ നോക്കി..താൻ വരുമ്പോൾ വല്ലാത്ത നിരാശയായിരുന്നു ആ മുഖത്ത്.. ഇപ്പോൾ ഒരു പ്രത്യാശയുടെ കിരണങ്ങൾ കാണാനുണ്ട്…

ഹാളിൽ കിടന്നുകൊള്ളാം എന്ന് പറഞ്ഞിട്ടും അതിന് സമ്മതിക്കാതെ ഒരു മുറി അവനായി ഒരുക്കി കൊടുത്തു ശോഭന…

പിറ്റേദിവസം മൈക്കിൾ മരിച്ച കാര്യമൊക്കെ പറയുന്ന കൂട്ടത്തിൽ ബാങ്കിൽ നിന്നും ചാച്ചൻ മുപ്പതു ലക്ഷം രൂപ പിൻവലിച്ച കാര്യം സോഫിയ പറഞ്ഞത് റോയി പ്രത്യേകം ശ്രദ്ധിച്ചു…

വെറുതെ പണം കളയുന്ന ആളല്ല മൈക്കിളച്ചായൻ.. അത് ആർക്കെങ്കിലും കൊടുത്തിട്ടുണ്ടാവും അതിന്റെ എന്തെങ്കിലും രസിപ്റ്റോ രേഖയോ ഉണ്ടാവും…

റോയി സോഫിയയോട് പറഞ്ഞു നമുക്ക് ചാച്ചന്റെ മേശയും പെട്ടികളും ഒന്നുകൂടി നോക്കിയാലോ…

ഞങ്ങൾ എല്ലാം പലതവണ നോക്കിയതാ റോയിച്ചാ.. അതിലൊന്നും ഒന്നുമില്ല….

വെറുതെ ഒന്നു കൂടി നോക്കാം.. ചിലപ്പോൾ എന്തെങ്കിലും തുമ്പു കിട്ടിയാലോ…

അലമാര മൈക്കിളിന്റെ മേശയുടെ ഡ്രോകൾ.. മരം കൊണ്ടുള്ള ഒരു പെട്ടി..ഒക്കെ നോക്കി പ്രതീക്ഷിച്ചത്‌ ഒന്നും കിട്ടിയില്ല…

അലമാരയിൽ ഒരു സൈഡിൽ മൈക്കിളിന്റെ രണ്ടു മൂന്ന് ഷർട്ടുകളും മുണ്ടുകളും ഓർമ്മക്കായി സൂക്ഷിച്ചു വെച്ചിരുന്നു ശോഭന.. അതിനിടയിൽ തുണിയിൽ പൊതിഞ്ഞ രണ്ടു ഡയറി ഇരിക്കുന്നത് ലില്ലിയാണ് കണ്ടത്…

അത് അച്ചായന്റെ ഡയറിയാണ് ഞാനാണ് പൊതിഞ്ഞു വെച്ചത്.. ശോഭന പറഞ്ഞു…

ഒരു കൗതുകം തോന്നി ആ ഡയറികൾ എടുത്തു മറിച്ചു നോക്കി…

ചില പേജുകൾ റോയിയുടെ കണ്ണുകൾ നനച്ചു..

ഇന്ന് 7/ 4/ 78 റോയിയുടെ കോളേജിൽ പോയി.. അവന്റെ ഫീസ് അടച്ചു.. നന്നായി പഠിക്കുന്നുണ്ടന്നു അവന്റെ അധ്യാപകർ പറഞ്ഞു…സന്തോഷം തോന്നി…

വായിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകിയത് മറയ്ക്കാൻ അവൻ പാടുപെട്ടു…

ഇന്ന് 22/ 4/ 78

ഞാൻ കമ്പത്ത് പോയി..ബാങ്കിൽ നിന്നും എടുത്ത പണം നായ്ക്കരെ ഏൽപ്പിച്ചു.. കുറച്ചു കൂടി ബാക്കിയുണ്ട്.. രണ്ടാഴ്ചക്കുള്ളിൽ സംഘടിപ്പിക്കാം എന്ന് പറഞ്ഞിട്ട് പൊന്നു.. വേലു നായ്ക്കർ നല്ല മനുഷ്യനാണ്…

ഒരിക്കൽ തമിഴ് നാട്ടിലെ കമ്പത്ത് പോയപ്പോൾ തന്നെയും ജീപ്പിൽ കയറ്റി കൊണ്ടുപോയത് റോയി ഓർത്തു..

അവിടെ എന്തോ സ്ഥലത്തിന്റെ ഇടപാടുകൾ പറഞ്ഞത് ഓർക്കുന്നു..

താൻ ചെറിയ കുട്ടിയായിരുന്നു.. ഒന്നും ശരിക്ക് ഓർമയില്ല… നീളമുള്ള ഷെഡ്‌ഡുകളിൽ ഒരുപാട് കോഴികളെ കണ്ടത് ഓർമയുണ്ട്…

ഒരു കാര്യം ഉറപ്പാണ്..

എന്തോ ഇടപാട് വേലു നായ്ക്കർ എന്ന ആളുമായി മൈക്കിളച്ചായന് ഉണ്ടായിരുന്നു.. അതിന്റെ ഭാഗമായി ബാങ്കിൽ നിന്നെടുത്ത പണം അയാൾക്ക് കൊടുത്തിട്ടുണ്ട്…

ആന്റി.. നമുക്ക് അവിടെ വരെ പോയാലോ.. എന്നെ ചാച്ചൻ ഒരു പ്രാവശ്യം കൊണ്ടുപോയിട്ടുണ്ട്.. ശരിക്ക് ഓർമ്മയില്ല.. എങ്കിലും ആളുടെ പേര് ഉണ്ടല്ലോ.. എങ്ങിനെയെങ്കിലും കണ്ടു പിടിക്കാം…

നാലു വർഷം കഴിഞ്ഞില്ലേ റോയിച്ചാ.. അയാളെ കണ്ടു പിടിച്ചാലും നമുക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാവുമോ…

ആഹ്.. പോയി നോക്കാം.. അവിടെ വരെ പോകുന്ന നഷ്ടമല്ലേ വരൂ.. ഒന്നുമല്ലങ്കിലും സ്ഥലങ്ങൾ ഒക്കെ കണ്ടു പോരാമല്ലോ….

അങ്ങിനെ റോയി കൊടുത്ത ധൈര്യത്തിൽ ശോഭനയും സോഫിയയും ലില്ലിയും അവനോടൊപ്പം ഒരു ടാക്സി കാറിൽ കമ്പത്തേക്ക് തിരിച്ചു….

പണ്ടു പോയ ഓർമ വെച്ച് കമ്പം ടൗൺ കഴിഞ്ഞുള്ള പുതുപ്പെട്ടി എന്ന സ്ഥലത്ത് അവർ എത്തി..

വേലു നായ്ക്കർ എന്ന പേര് പറഞ്ഞപ്പോഴേ ആളുകൾ ചോദിച്ചു കോഴി പണ്ണയുള്ള വേലു നായ്ക്കർ അല്ലേ എന്ന്…

കൃത്യമായിരുന്നു. അത്… പത്തു മിനിട്ടിനുള്ളിൽ വേലു നായ്ക്കാരുടെ വലിയ വീടിനു മുൻപിൽ അവർ എത്തിച്ചേർന്നു…

ചാണകം മെഴുകിയ വലിയ മുറ്റത്ത് നിറയെ എള്ളും മുളകുമൊക്കെ ഉണക്കാൻ ഇട്ടിരിക്കുന്നു…

കാറിൽ വന്നിറങ്ങിയവരെ നോക്കി കൊണ്ട് ഒരു സ്ത്രീ അടുത്തേക്ക് വന്നു.. അവിടുത്തെ പണിക്കാരി ആണെന്ന് തോന്നുന്നു…
ആരെ വേണം.. നീങ്ക യാർ..

ഞങ്ങൾ കേരളാവിൽ നിന്നും വരുന്നു.. വേലു നായ്ക്കരെ കാണണം…

അയ്യവേ പാക്ക വന്തവരാ.. കൊഞ്ചം നില്ലുങ്കെ നാൻ ഉള്ളെ പോയി സൊല്ലട്ടും…

രണ്ടു മിനിറ്റിനുള്ളിൽ അവർ വന്നു പറഞ്ഞു.. അയ്യാ ഉള്ളെ വര സൊന്നെ..

വീടി നുള്ളിലെ വിശാലമായ ഹാളിൽ ഒരു ചാരു കസേരയിൽ എഴുപതു വയസ്സ് തോന്നിക്കുന്ന ഒരാൾ ഇരിക്കുന്നു…

തമിഴ് രീതിയിലുള്ള ഒരു ആഡ്യത്വം നിറഞ്ഞ വീടും പരിസരവും…

അകത്തേക്ക് കയറിയ റോയി നായ്ക്കരെ തൊഴുതു…

ആഹ്.. വണക്കം.. ഉക്കാറുങ്കൾ.. മുൻപിൽ കിടന്ന സോഫ ചൂണ്ടി അയാൾ പറഞ്ഞു..

നീങ്കെ യാർ..ഏതുക്ക് എന്നെ പാർക്ക വന്തേൻ…

ഞങ്ങൾ കേരളത്തിൽ നിന്നും വരുന്നു അങ്ങ് മൈക്കിൾ എന്ന പേര് ഓർക്കുന്നോ.. അങ്ങേരുടെ ഭാര്യയും മക്കളുമാണ് ഇത്.. ഞാൻ റോയി.. മിലട്ടറിയിൽ ജോലി ചെയ്യുന്നു…

മൈക്കിൾ എന്ന പേര് കേട്ടപ്പോഴേ നെറ്റി ചുളിച്ചു കൊണ്ട് ചാരു കസേരയിൽ നിവർന്നിരുന്നു നായ്ക്കർ.. എന്നിട്ട് അകത്തേക്ക് നോക്കി ഹേയ് ഉള്ളെ ആര്.. മോര് കൊണ്ടാ..

അയാൾ തുടർന്നു.. മൈക്കിളിനെ മറക്ക മുടിയുമാ.. അവരെ പറ്റി നിനക്കാത്ത നാളില്ലൈ…

അഞ്ചു മിനിട്ടുകൊണ്ട് തങ്ങൾ വന്ന കാര്യവും അവസ്ഥയുമെല്ലാം റോയി വേലു നായ്ക്കരോട് പറഞ്ഞു…

നാലുവർഷം മുൻപ് ഇവിടെ അൻപത് ഏക്കർ സ്ഥലം ഒറ്റിക്ക് എടുത്ത് കരിമ്പു കൃഷി ചെയ്യാൻ മൈക്കിൾ പ്ലാനിട്ടിരുന്നു..

പത്തു വർഷം കൃഷി ചെയ്യാം.. കാലാവധി തീരുമ്പോൾ അൻപത് ലക്ഷം തിരിച്ചു കൊടുക്കുമ്പോൾ സ്ഥലം നായ്ക്കർക്ക് തിരികെ നൽകും.. ഇതായിരുന്നു കരാർ..

ഒരു ദിവസം വന്ന് മുപ്പതു ലക്ഷം തന്നിട്ട് അടുത്ത വരവിനു ബാക്കി തുക നൽകാമെന്നു പറഞ്ഞിട്ട് പോയതാണ്..

പിന്നെ ആളെ കണ്ടിട്ടില്ല.. കരാർ ബാക്കി തുക നൽകിയിട്ട് എഴുതാം എന്ന് പറഞ്ഞത് കൊണ്ട് മൈക്കിളിന്റെ അഡ്ഡ്രസ്സോ മറ്റ് വിവരങ്ങളൊ. എന്റെ കൈയിൽ ഇല്ലായിരുന്നു…

കേരളത്തിലുള്ള ചില പരിചയക്കാരോട് മൈക്കിൾ എന്നപേരുള്ള ആരെയെങ്കിലും അറിയുമോ എന്ന് ആദ്യമൊക്കെ അന്വേഷിച്ചിരുന്നു.. പിന്നെ അതങ്ങു വിട്ടു.. എങ്കിലും ഇത്രയും പണം തന്ന ആളെകുറിച്ച് ഇടക്കൊക്കെ ഓർക്കും..

മൈക്കിൾ മരിച്ചുപോയി എന്നും ഭാര്യയും രണ്ടു പെൺകുട്ടികളും ഇപ്പോൾ കഷ്ട്ടത്തിലാണ് എന്നും റോയി നായ്ക്കരെ പറഞ്ഞു മനസിലാക്കി…

ശരി തമ്പി.. എനിക്ക് അവരുടെ പണം വേണ്ടാ.. നിങ്ങൾ പോകുമ്പോൾ ഒരു നാലു നാൾ കഴിഞ്ഞുള്ള തീയതി വെച്ച് ചെക്ക് തരാം.. നാട്ടിലെ ബാങ്കിൽ കൊടുത്തു മാറ്റിക്കോ…

നായ്ക്കരുടെ വാക്കുകൾ ദൈവത്തിന്റെ വാക്കുകൾ പോലെ ശോഭനക്ക് തോന്നി…

വയറു നിറയെ ഭക്ഷണവും കഴിപ്പിച്ചിട്ടാണ് നായ്ക്കർ അവരെ പറഞ്ഞു വിട്ടത്…

തിരികെ വരുമ്പോൾ സ്നേഹവും നന്ദിയും റോയിയോട് എങ്ങിനെ പ്രകടിപ്പിക്കണം എന്നോർത്ത് ശോഭന കുഴങ്ങി….

വേലു നായ്ക്കർ വാക്ക് പാലിച്ചു… നാലാം ദിവസം ബാങ്കിൽ പോയി ചെക്ക് മാറി.. ശോഭനയുടെ പേരിൽ ഒരു അക്കൗണ്ട് ഓപ്പൺ ചെയ്ത് പണം ആ അക്കൗണ്ടിൽ ഇട്ടു…

റോയി വന്ന് ഒരാഴ്ച കഴിഞ്ഞ ഒരു ദിവസം ലുയിസിന്റെ ജീപ്പ് ഗെയ്റ്റ് കടന്ന് മുറ്റത്തു വന്നു നിന്നു…

അയാളുടെ ശിങ്കിടികൾ ആരോ രണ്ടു പേര് ജീപ്പിൽ ഇരിപ്പുണ്ട്..

ശബ്ദം കേട്ട് വെളിയിൽ ഇറങ്ങി വന്ന ശോഭനോയോട് അയാൾ പറഞ്ഞു..

ദേ.. എന്റെ ക്ഷമ കെട്ടു… എന്താ നീ തീരുമാനിച്ചത്..

നിന്റെ ആ ആഗ്രഹം നടക്കില്ല ലുയിസ്സേ..നീ ഒന്നും അംഗീകരിച്ചില്ലങ്കിലും ഞാൻ തോപ്പിൽ മൈക്കിളിന്റെ ഭാര്യയാണ്.. നിനക്ക് സഹിക്കാൻ പറ്റുന്നില്ലെങ്കിൽ ഞാൻ വീട്ടിലോട്ട് വരാം നിന്റെ കെട്ടിയവളോട് നിന്റെ വിഷമം പറയാം.. അവൾ അതിന് പരിഹാരം ഉണ്ടാക്കി തരും..

എടീ.. നീ അധികം കിടന്ന് പുളയല്ലേ.. നിന്റെ സ്റ്റേ ഒക്കെ വെക്കേറ്റ് ചെയ്യാൻ എനിക്ക് ഇരുപത്തിനാലു മണിക്കൂർ മതി.. ഇവിടുന്നിറങ്ങിയാൽ നീയും മക്കളും കൂടി ജീവിക്കാൻ തെരുവിൽ വില്പനക്ക് ഇറങ്ങേണ്ടി വരും…

ഈ സമയത്താണ് വീടിനുള്ളിൽ നിന്നും റോയി ഇറങ്ങി വന്നത്…

എന്താ അച്ചായാ പ്രശ്നം.. അച്ചായൻ എന്തിനാണ് ബഹളം വെക്കുന്നത്..
ആഹാ.. ഇവൻ ഏതാടീ.. ആണുങ്ങളെ വീട്ടിൽ കയറ്റി പണി തുടങ്ങിയോ.. നിന്റെ ആളാണോ അതോ മകളുടെ ആളാണോ ഇവൻ…

ദേ.. അച്ചായാ.. വാക്കുകൾ സൂക്ഷിച്ചു പറയണം…

നീ ആരാടാ ചെറ്റേ.. എന്നെ സംസാരം പഠിപ്പിക്കാൻ എന്ന് ചോദിച്ചു കൊണ്ട് മുന്നോട്ട് ആഞ്ഞ ലുയിസിന്റെ കഴുത്തിൽ കുത്തി പ്പിടിച്ച് കൊണ്ട് റോയി പറഞ്ഞു..

മൈക്കിളച്ചായന്റെ അനുജൻ എന്ന ബഹുമാനം ഞാൻ അങ്ങ് മാറ്റിവെച്ചാൽ താൻ ഇവിടുന്ന് ഇഴഞ്ഞു പോകേണ്ടി വരും..

ജീപ്പിൽ ഇരുന്നവർക്ക് ആറടിയോളം ഉയരവും അതിനൊത്ത ശരീരവും ഉള്ള ഇവനോട് മുട്ടാൻ പോയാൽ പണി കിട്ടാൻ സാധ്യതയുണ്ടന്നു മനസിലായത് കൊണ്ട് അവർ ഇറങ്ങി ഇടപെടാൻ മടിച്ചു…

ടാ.. ഈ നാട്ടിൽ ഈ പണി നടക്കില്ല.. പട്ടാ പകൽ വ്യഭിചാരമോ.. ഇവിടെ നഷ്ട്ടുകാരുണ്ട് ഇതൊക്കെ ചോദിക്കാൻ…

ആഹ്.. താൻ ചെല്ല്.. ചെന്ന് നാട്ടുകാരെ വിളിച്ചോണ്ട് വാ.. എന്ന് പറഞ്ഞു കഴുത്തിൽ പിടിച്ച് ഒരു തള്ളു വെച്ചു കൊടുത്തു..

ലുയിസ് തെറിച്ചു പോയി ജീപ്പിന്റെ ബൊണറ്റിലേക്ക് വീണു…

ജീപ്പിനുള്ളിൽ ഇരിക്കുന്നവരോടായി പറഞ്ഞു.. ഇയാളെ പിടിച്ചു കൊണ്ടുപോ.. ഇല്ലങ്കിൽ ഞാൻ ഇവിടെയിട്ട് ചവിട്ടി തൂറിക്കും…

പിടഞ്ഞെഴുനേറ്റ് ജീപ്പിൽ കയറിക്കൊണ്ട് ലുയിസ് പറഞ്ഞു… നീ ഇവിടെ കാണണം.. മുങ്ങരുത് ഞാൻ ആരാണ് എന്ന് മനസിലാക്കിയിട്ടേ നിന്നെ വിടൂ….

എന്നാൽ ഇപ്പോൾ തന്നെ മനസിലാക്കിയേക്കാം എന്ന് പറഞ്ഞു കൊണ്ട് റോയി ജീപ്പിനടുത്തേക്ക് അടുത്തതും അയാൾ ജീപ്പ് പെട്ടന്ന് ഓടിച്ചു റോഡിൽ ഇറക്കി…

ജീപ്പിൽ ഇരുന്നവന്മാരോട് ലുയിസ് ചോദിച്ചു.. ആരാടാ അവൻ.. നിങ്ങൾ കണ്ടിട്ടുണ്ടോ.. ശ്ശേ നാണക്കേടായി പോയി.. ആ മൂദേവിടെ മുൻപിൽ വെച്ചല്ലേ അവൻ എന്റെ കഴുത്തിനു പിടിച്ചത്…

നീയൊക്കെ എന്തു മൂഞ്ചി കൊണ്ട് ഇരിക്കുകയായിരുന്നു പന്നികളെ.. ഇറങ്ങി വന്ന് അവന്റെ തല അടിച്ചു പൊളിക്കുമെന്നാ ഞാൻ കരുതിയത്…

കഴുതകൾ ഒരു കന്നാസ് നിറയെ കള്ളുകൊടുത്താൽ ഊമ്പിക്കോളും കാശിനു കൊള്ളാത്ത ചെറ്റകൾ….

അപ്പോൾ അതിൽ ഒരുത്തൻ പറഞ്ഞു

ലുയിസ് അച്ചായാ.. ഞങ്ങൾ ഇറങ്ങി അവിടെ പ്രധനമുണ്ടാക്കിയാൽ അത് വേറെ രീതിയിൽ ആൾക്കാർ പറയാൻ ഇടവരും.. പെണ്ണുങ്ങൾ മാത്രമുള്ള വീടാ…

നമുക്ക് ദിവാകരൻ സാറിനോട് പറയാം പുള്ളി കൈകാര്യം ചെയ്തോളും..ഇടിച്ചു പഴുപ്പിക്കും അവനെ..

അത് ശരിയാണ് എന്ന് ലുയിസിനും തോന്നി..

എടാ.. അയാളോട് പറഞ്ഞാൽ അവളുടെ മകളെ അയാൾ കാണും.. പിന്നെ അവളെയും തള്ളയേയും നിലത്തു നിർത്തില്ല അയാൾ..

പെണ്ണ് എന്ന് പറഞ്ഞാൽ ഭ്രാന്താ അയാൾക്ക്…

അയാൾ തിന്നിട്ട് പോട്ടെ അച്ചായാ.. ഏതായാലും നമുക്കൊന്നും കിട്ടില്ല.. അയാൾ കൈ വെച്ചു കഴിഞ്ഞാൽ പിന്നെ പതിവ്രത ചമയില്ലല്ലോ…

അതും ശരിയാണന്നു ലുയിസിന് തോന്നി.. മണിമല സ്റ്റേഷനിലെ SI ആണ് ദിവാകരൻ.. പെണ്ണിനും കാശിനും വേണ്ടി എന്തു ചെയ്യുന്നവൻ..

ലുയിസ് നേരെ പൊലീസ് സ്റ്റേഷനിലേക്ക് വിട്ടു ജീപ്പ്…

ലുയിസിന്റെ ജീപ്പ് പോയ്കഴിഞ്ഞപ്പോൾ ശോഭന പറഞ്ഞു വേണ്ടായിരുന്നു റോയിച്ചാ.. അയാൾക്ക്‌ ഇപ്പോൾ നിന്നോടും പകയായില്ലേ…

എന്തൊക്കെ അനാവശ്യമാ ആന്റി അയാൾ പറഞ്ഞത്… എത്രയാ കേട്ടുകൊണ്ട് നിൽക്കുന്നത്…

ഞാൻ അത് കേട്ട് കേട്ട് പഴകി റോയിച്ചാ.. ഇടക്കിടക്ക് ഇങ്ങനെ വന്ന് ഭീക്ഷണിപെടുത്തും.. ഞാനും ഈ പെൺകുട്ടികളും എന്ത് പ്രതികരിക്കാനാണ്…

ങ്ങും.. ചോദിക്കാനും പറയാനും ആരുമില്ല എന്ന ധൈര്യമാ അയാൾക്ക്.. ഇത്‌ ഇങ്ങനെ വിട്ടാൽ നിങ്ങൾക്ക് ഇവിടെ ജീവിക്കാൻ കഴിയില്ല..

നോക്കാം.. അയാൾ എന്ത് ചെയ്യുമെന്ന് നോക്കാം…

ഈ സമയത്ത് ലുയിസ് എസ് ഐ ദിവകാരന്റെ ക്യാബിനിൽ ഇരുന്ന് ശോഭനയെ പറ്റി പറയാൻ തുടങ്ങുകയായിരുന്നു…

തുടരും…

ഇഷ്ടപ്പെടുന്നവർ ഹൃദയത്തിൽ തൊടുക… ലോഹിതൻ…