പ്രണയ കാലത്ത്

പതിവിലും വൈകി ആണ് ഇന്ന് എണീറ്റത്…
ഇന്നലെ രാത്രി ക്ലൈന്റും ആയുള്ള വീഡിയോ കോൺഫറൻസ് കഴിഞ്ഞ് വളരെ വൈകി ആണ് കിടന്നത്…

വാച്ചിൽ നോക്കിയപ്പോൾ സമയം 9.30 ആയിരിക്കുന്നു…
ഫോൺ എടുത്തപ്പോൾ മൂന്ന് മിസ്സ് കോൾ കണ്ടു. വൃന്ദ ആണ്… ഓഫീസിൽ എന്റെ പേഴ്സണൽ മാനേജർ
ആണ് വൃന്ദ..

ബെഡിൽ ഇരുന്നുകൊണ്ട് തന്നെ അവൾക്ക് തിരിച്ചു വിളിച്ചു..

Hello.. ഗുഡ് മോണിംഗ് സാർ..

ഗുഡ് മോണിംഗ് വൃന്ദ… പറയൂ..

സർ ഇന്നാണ് നമ്മുടെ കസ്റ്റമർ കെയർ വിങ്ങിലേക്കുള്ള ട്രൈനീസിന് വേണ്ടി ഉള്ള
ഇന്റർവ്യൂ..
പാനലിൽ സാർ ഉണ്ടാവുമോ എന്ന് അറിയാൻ ആയിരുന്നു…

ഇല്ല വൃന്ദാ.. ഞാൻ കുറച്ചു ലേറ്റ് ആവും.. ഇന്റർവ്യൂവിന് വേണ്ടിയുള്ള കാര്യങ്ങള്
ഒക്കെ ഞാൻ മനോജിനോട് പറഞ്ഞിട്ടുണ്ട് അവിടെ നിന്നും അപ്ഡേറ്റ് ചെയ്തോളൂ..

ശരി സാർ.. താങ്ക്സ്..

ഫോൺ കട്ട് ചെയ്ത് കുളിക്കാനായി ഞാൻ ബാത്ത് റൂമിലേക്ക് നടന്നു….

******* ***** ******

മോളെ…. കുളി കഴിഞ്ഞില്ലേ….???

കഴിഞ്ഞു അമ്മേ… ഇപ്പൊ വരാം…

എന്റെ കൃഷ്ണാ… ജീവിതത്തിലെ ആദ്യത്തെ ഇന്റർവ്യൂ ആണ്… നിനക്ക് അറിയാലോ ഇവിടുത്തെ
കര്യങ്ങൾ ഒക്കെ… അമ്മക്കിനി ജോലിക്ക് പോകാൻ ഒന്നും പറ്റും എന്ന് തോന്നുന്നില്ല…
മനുവിന്റെ പഠിത്തവും അമ്മയുടെ ചികിത്സയും ഒക്കെ ഇനി എന്റെ തലയിൽ ആണ്… കൂടെ നിന്നോണെ
കൃഷ്ണാ….

നീ പ്രാർത്ഥിച്ചു കഴിഞ്ഞില്ലേ…

കഴിഞ്ഞ് അമ്മേ…

വാ വന്നു ചായ കുടിക്കൂ…

ദാ വന്നു…

ബാഗ് എടുത്ത് cv യും സർട്ടിഫിക്കറ്റ് കളും എല്ലാം എടുത്ത് വച്ചു…

ചായക്ക് ഏറേ പ്രിയപ്പെട്ട പുട്ടും കടലയും ആയിരുന്നു. എന്നാലും ടെൻഷൻ കാരണം മുഴുവൻ
കഴിക്കാൻ പറ്റിയില്ല…

മുഴുവൻ കഴിച്ചിട്ട് പോ മോളെ…

മതി അമ്മേ ബസ് വരാൻ ആയി…

മനു സ്കൂളിന്ന് വരുമ്പോളേക്കും ഞാൻ എത്തും…

ശരി മോളെ…

അമ്മയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിച്ചു..
അച്ഛന്റെ ഫോട്ടോക്ക് മുന്നിൽ നിന്ന് മനസ്സ് കൊണ്ട് അച്ഛനോടും അനുഗ്രഹം വാങ്ങിച്ചു…

ബാഗ് കയ്യിൽ എടുത്ത് മുറ്റത്തേക്ക് ഇറങ്ങി..

എല്ലാം എടുത്തില്ലെ മോളെ..

എടുത്ത് അമ്മേ… ശരി പോയിട്ട് വരാം…

അമ്മയോട് യാത്ര പറഞ്ഞു ഗേറ്റ് അടച്ച് റോഡിലേക്ക് ഇറങ്ങി… അപ്പോളാണ് അടുത്ത വീട്ടിലെ
അമ്മിണി ചേച്ചി വരുന്നത് കണ്ടത്…

പ്രിയ മോളെ.. എങ്ങോട്ടാ രാവിലെ…??

ഒരു ഇന്റർവ്യൂ ഉണ്ട് ചേച്ചി…

ആഹാ… എവിടെയാ മോളെ…??

ടൗണിലാ ചേച്ചി… സിസി മൾട്ടിമീഡിയ എന്നാ കമ്പനീടെ പേര്..

ശരി മോളെ ചെല്ല്‌ ചേച്ചി പ്രാർത്ഥിക്കാം ട്ടോ…

ശരി ചേച്ചി…

അമ്മിണി ചേച്ചിയോട് യാത്ര പറഞ്ഞു നേരെ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു…

******* ******** ********

രാധേ… ചായ എടുത്ത് വക്ക്… വിനു ഇപ്പൊ വരും…

ശരി കൊച്ചമ്മെ…

കൊച്ചമ്മയോ… നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് അങ്ങനെ വിളിക്കരുത് എന്ന്… നിനക്ക്
അത്രക്ക് ബഹുമാനം ആണെകിൽ സുമിത്രേച്ചി എന്ന് വിളിച്ചോ…

അത് അങ്ങനെ ശീലായിപ്പോയി കൊച്ച… അല്ല സുമിത്രേചി…

അമ്മേ ചായ എടുത്ത് വച്ചോ…??

ആ.. ദേ വിനു വരുന്നുണ്ട് … വേഗം ചെല്ല്..

കുളി കഴിഞ്ഞ് വന്ന് മെയിൽ നോക്കിയപ്പോൾ ആണ് കണ്ടത് j d constructions ന്റെ ഓണർ
ആയിട്ടുള്ള മീറ്റിംഗ് ഇന്നാണ് പറഞ്ഞിരുന്നത്.
വേഗം റെഡി ആയി താഴേക്ക് ഇറങ്ങി…..

അമ്മേ… ഞാൻ ഇറങ്ങാണ്..

ചായ കുടിക്കാൻപോലും നേരം ഇല്ലെ വിനു നിനക്ക്…?

ഇല്ലമ്മെ… ഒരു മീറ്റിംഗ് ഉണ്ട് ഞാൻ പോണ വഴിക്ക് കഴിച്ചോളാം…

നീ കഴിച്ചത് തന്നെ….

ഡ്രൈവർ രവിയെട്ടനോട് വണ്ടി എടുക്കാൻ പറഞ്ഞു ഞാൻ കാറിലേക്ക് കയറി….

**** ****** ****** ******

മനോജ്…..

ആ വൃന്ദ… വിനോദ് സാർ വന്നില്ലേ…??

ഇല്ല സാറിന് വേറെ ഒരു മീറ്റിംഗ് ഉണ്ട് അത് കഴിഞ്ഞ് വരും…
മനോജിന് അല്ലേ ഇന്നത്തെ ഇന്റർവ്യൂ വിന്റെ ഇൻ ചാർജ്…

അതേ വൃന്ദ… ഞാൻ ആ ലിസ്റ്റ് അപ്ഡേറ്റ് ചെയ്തി്ടുണ്ട്.. താൻ ഒന്ന് നോക്കി ആപ്രൂവ്
ചെയ്താൽ പതിനൊന്നു മണിക്കാണ് നമ്മൾ ടൈം പറഞ്ഞത്…

ശരി.. കൃത്യം പതിനൊന്നു മണിക്ക് തന്നെ തുടങ്ങിക്കോളൂ… സാർ സിസി ടിവി യിൽ ഫോളോ
ചെയ്തോളും…

ഓകെ വൃന്ദ…

********* ******** *******

ബസ്സ് ഇറങ്ങി കുറച്ചു അധികം ദൂരം നടന്ന് ആണ് ഓഫീസിന് മുന്നിൽ എത്തിയത്..
ഓഫീസിന് മുന്നിൽ കൂടെ പോവുന്ന ബസ് ഉണ്ടായിരുന്നു. അത് പിന്നീട് ആണ് അറിഞ്ഞത്…

ചില്ലുകൾ കൊണ്ട് അലങ്കരിച്ച ഒരു വലിയ കെട്ടിടം… ഇവിടെ ഒരു പ്യൂണിന്റെ പണി
കിട്ടിയാലും മതിയായിരുന്നു….

സമയം പത്ത് കാൽ ആയി.. വേഗം തന്നെ ഉള്ളിലേക്ക് നടന്നു…

റിസപ്ഷൻ കണ്ടപ്പോൾ തന്നെ കിളി പോയി…
കൊട്ടാരം പോലെ ഉണ്ട് കാണാൻ… എന്തായലും അവിടെ പോയി ചോദിക്കാം…

എക്സ് ക്യൂസ്‌ മീ…

എസ് പറയൂ…

ഞാൻ ഇവിടെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ….

പേരും കോൺടാക്ട് നമ്പറും ഇവിടെ എഴുതി ഫോണും ബാഗും ആ കാണുന്ന ലോക്കറിൽ വചോളു… ഫൈൽ
മാത്രം കയ്യിൽ വച്ച മതി..

ശരി മാഡം…

പേര് എഴുതി വച്ച ശേഷം ബാഗ് എടുത്ത് ലോക്കറിൽ വച്ചു…

അവിടെ വെയ്റ്റിംഗ് ലോഞ്ചിൽ ഇരുന്നോളു.. സമയം ആവുമ്പോൾ പേര് വിളിക്കും..

ശരി..

നേരെ വെയ്റ്റിംഗ് ലോഞ്ചിൽ പോയി ഇരുന്നു… ഒരുപാട് പേർ ഉണ്ടായിരുന്നു അവിടെ..
എല്ലാവരുടെയും മുഖത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു…

കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി വന്ന് സ്വയം പരിചയപെടുത്തി… വളരെ നന്നായി
ഡ്രസ്സ് ചെയ്ത അവർ അവിടുത്തെ ജനറൽ മാനേജർ ആണ് എന്ന് മനസ്സിലായി..

ഹലോ ഗെയ്സ്… എന്റെ പേര് വൃന്ദ.. iam the Generla Manager of This company..
ഇപ്പൊൾ നമുക്ക് കസ്റ്റമർ കെയർ വിങ്ങിലേക്ക്‌ 15 പുതിയ സ്റ്റാഫിനെ ആണ് ആവശ്യം..
നിങ്ങളിൽ നിന്നും കഴിവും ക്ഷമയുമുള്ള പതിനഞ്ച് പേര് ആണ് സെലക്ട് ആവുക… നിങ്ങള്
അപ്ലൈ ചെയ്ത ഓർഡറിൽ പേര് വിളിക്കുമ്പോൾ അകത്തോട്ടു വന്നോളു…

എനിക്ക് മുന്നിൽ ororuthar ആയി അകത്തേക്ക് പോയിക്കൊണ്ടിരുന്നു…
അവസാനം എന്റെ ഊഴവും വന്നെത്തി… കഴിവിന്റെ പരമാവധി ഞാൻ നന്നായി തന്നെ ഇന്റർവ്യൂ
അറ്റെന്റ് ചെയ്തു…
രണ്ടു ദിവസത്തിനുള്ളിൽ വിളിക്കാം എന്ന് പറഞ്ഞു അവർ എന്നോട് പോകാൻ പറഞ്ഞു…

പുറത്തേക്ക് ഇറങ്ങിയ എനിക്ക് പോവാൻ മനസ്സ് വന്നില്ല… അത്രക്ക് ഞാൻ ആസ്വദിക്കാൻ
തുടങ്ങിയിരുന്നു അതിനുള്ളിലെ ഓരോ നിമിഷവും….
പക്ഷേ പോയല്ലെ പറ്റൂ… റിസപ്ഷനിൽ ചെന്ന് ലോക്കറിൽ നിന്നും ബാഗും ഫോണും എടുത്തു..
മനസ്സില്ല മനസ്സോടെ ഞാൻ മൈൻ എൻട്രൻസ് ലക്ഷ്യമാക്കി നടന്നു..
ഗ്ലാസ്സ് വാതിൽ തുറന്നതും പുറത്തൂന്നു അകത്തേക്ക് ഒരാള് കയറി വന്നതും ഒരുമിച്ച്
ആയിരുന്നു. മനസ്സിന് ശരീരത്തെ നിയന്ത്രിക്കാൻ ആയില്ല… ഞാൻ അയാളുമായി കൂട്ടി മുട്ടി…
എന്റെ കയ്യിൽ നിന്നും ഹാൻഡ് ബാഗും മൊബൈൽ ഫോണും താഴെ വീണു…

ആരാടോ താൻ… എവിടെ നോക്കിയാ നടക്കുന്നെ….

പെട്ടന്നുള്ള ചോദ്യം കേട്ടപ്പോൾ ഞാൻ തെല്ലൊന്നു ഭയന്നു… വെള്ള കളർ ഷർട്ടും കറുപ്പ്
പാന്റും കോട്ടും ധരിച്ചിരുന്ന അയാള് ഇവിടെ ഏതോ വലിയ ഉദ്യോഗസ്ഥൻ ആണ് എന്ന് എനിക്ക്
മനസ്സിലായി…

സാർ… ഞാൻ… ഇന്റർവ്യൂ….

പെട്ടന്ന് അങ്ങോട്ട് നേരത്തെ കണ്ട ജനറൽ മാനേജർ വന്നു..

സാർ എന്തുപറ്റി…

നതിങ്… ഇൗ കുട്ടി ആരാ… ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വന്നതാണോ..??

അതേ സാർ..

ഓകെ കഴിഞ്ഞെങ്കിൽ പോവാൻ പറഞ്ഞെക്ക്…

ഇത്രേം പറഞ്ഞ് അയാള് സിനിമ സ്റ്റൈലിൽ അകത്തേക്ക് പോയി…

എന്ത് പറ്റി കുട്ടി..??

അത് ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ അയാള് അഗത്തേക്ക്‌ വന്നു അപ്പോ കൂട്ടി മുട്ടി…

ഓകെ ഓകെ… റിലാക്സ്… അത് ആരാ മനസ്സിലായോ??

ഇല്ല…

അതാണ് വിനോദ് കുമാർ… സാർ ആണ് ഇൗ കമ്പനിയുടെ M D ..

അയ്യോ.. അപ്പോ എന്റെ ജോലി പോയി അല്ലേ…

അതിനു തനിക്ക് ഇവിടെ ജോലി കിട്ടീട്ട്‌ ഒന്നും ഇല്ലല്ലോ… നമുക്ക് നോക്കാം.. താൻ
ചെല്ല്…

ശരി മാഡം…

അല്ല തന്റെ പേര് എന്തായിരുന്നു…

പ്രിയ… പ്രിയംവദ….

എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവർ അകത്തേക്ക് പോയി….

എസി ക്ക് ഉള്ളിൽ നിന്നും പെട്ടന്ന് പുറത്തിറങ്ങിയത് കൊണ്ട് എനിക്ക് വെയിൽ
ചുട്ടുപൊള്ളുന്ന പോലെ തോന്നി….

അത് പോലെ തന്നെ മനസ്സും…

എന്തായാലും ഇൗ ജോലി കിട്ടാൻ സാധ്യതില്ല..

ഫോൺ നോക്കിയപ്പോൾ താഴെ വീണത് കാരണം ഗ്ലാസിൽ ചെറിയ ഒരു പൊട്ടൽ വീണിട്ടുണ്ട്….

********* ********* *********

വൃന്ദ ഇരിക്കൂ..

താങ്ക്സ് സർ…

എത്ര പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്…??

20 പേര് ഉണ്ട് സാർ.. അതിൽ അഞ്ച് പേര് ഔട്ട് ആകും…

ഓകെ… ഏതാ അ പുറത്ത് കണ്ട കുട്ടി…??

അത് … ഒരു പ്രിയംവദ.. ആ കുട്ടിയും ഷോർട്ട് listil ഉണ്ട് സാർ.. പക്ഷേ അവസാനത്തെ
അഞ്ചു പേരിൽ ആണ്…

ഓകെ… ആ കുട്ടിയെ കൂടെ മൈന് ലിസ്റ്റില് ആഡ് ചെയ്തോളൂ….

ഓകെ സാർ..

എന്നാ വൃന്ദ ചെല്ല്..

ശരി സാർ…

കരിമഷി എഴുതിയ ആ കണ്ണുകൾ ആദ്യ കാഴ്ചയിൽ തന്നെ മനസ്സിൽ പതിഞ്ഞിരുന്നു……

****** ******* ******

ആ… മോൾ എത്തിയോ??? എങ്ങനെ ഉണ്ടായിരുന്നു ഇന്റർവ്യൂ…..

ഇന്റർവ്യൂ ഒക്കെ കൊള്ളായിരുന്ന് അമ്മേ…

അത്ര മാത്രം അമ്മയോട് പറഞ്ഞ് നേരെ റൂമിലേക്ക് നടന്നു…

എന്താ മോളെ അവര് എന്താ പറഞ്ഞത്…??

പുറകെ വന്ന് അമ്മ ചോദിച്ചു…

ഒന്നുല്ല അമ്മേ… അവര് വിളിക്കാം എന്ന് പറഞ്ഞു.. രണ്ടു ദിവസത്തിനകം…

കിട്ടിയാൽ മതിയായിരുന്നു ഭഗവാനെ…

അമ്മ ചോറ് എടുത്ത് വക്ക്.. ഞാൻ ഒന്ന് ഡ്രസ്സ് മാറട്ടെ….

ഡ്രസ്സ് മാറി അമ്മയുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചു…..

******* ******** *********

അവളുടെ മുഖം മാത്രം ആണല്ലോ മനസ്സിൽ…
ആദ്യം ദേഷ്യം ആണ് വന്നത്… മീറ്റിംഗ് കഴിഞ്ഞ് ആകെ തലവേദനയും ആയാണ് ഓഫീസിലേക്ക്
വന്നത്.. അതിന്റെ ഇടക്കാണ് അവളുടെ ഒരു ഇടി….
പിന്നെ ആണ് മുഖം ശ്രദ്ധിച്ചത്… ആ കരിമഷി കണ്ണുകളിൽ ആണ് അധ്യം തന്നെ നോട്ടം
ഉടക്കിയത്…
ഐശ്വര്യം ഉള്ള മുഖം… ആദ്യം ആയിട്ടാണ് ഒരു പെൺകുട്ടിയുടെ മുഖം മനസ്സിൽ തങ്ങി
നിൽക്കുന്നത്…
അവളെ കുറിച്ച് കൂടുതൽ അറിയണം… അവളുടെ സി വി കിട്ടിയാൽ കാര്യങ്ങള് എളുപ്പമാവും…
ഫോൺ എടുത്ത് വൃന്ദയെ വിളിച്ചു..

ഹലോ.. വൃന്ദാ…

പറയൂ സാർ…

ആ ഷോർട്ട് ലിസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ എല്ലാം എനിക്ക് വേണം പെട്ടന്ന്…

ശരി.. സാർ….

ഫോൺ വച്ച് ചെയറിലേക്ക്‌ ചാരി കിടന്നു…

മേ ഐ കം ഇൻ സാർ…??

ആ വരൂ വൃന്ദാ…

സാർ ഇതാണ് അവരുടെ സർട്ടിഫിക്കറ്റുകൾ…

തരൂ നോക്കട്ടെ…

ഞാൻ അവ വാങ്ങി തിരിച്ചും മറിച്ചും നോക്കി…
അതിൽ അവളുടെ സർട്ടിഫിക്കറ്റ് ഇല്ലായിരുന്നു…

വൃന്ദാ.. ഇതിൽ ആ കുട്ടിയുടെ സർട്ടിഫിക്കറ്റ് എവിടെ.. ആ പ്രിയംവദ യുടെ…??

സാർ അത് അവസാനത്തെ അഞ്ചുപേരുടെ കൂട്ടത്തിൽ ആണ്…

ആ കുട്ടിയെ പർമെനെന്റ് ആക്കാൻ ഞാൻ പറഞ്ഞതല്ലേ തന്നോട് പോയി എടുത്തോണ്ട് വാ….

വൃന്ദ എന്റെ മുഖം കണ്ട് പേടിച്ചിട്ട്‌ ആണോ അറിയില്ല വേഗം പോയി സർട്ടിഫിക്കറ്റ്
എടുത്ത് കൊണ്ട് വന്നു….

ഇതാ സാർ..

ശരി താൻ പൊക്കോ…

ഞാൻ സർട്ടിഫിക്കറ്റ് നന്നായി ഒന്ന് നോക്കി…
പ്രിയംവദ ചന്ദ്രൻ…
ആദ്യം തന്നെ നോക്കിയത് മാരിഡ് സ്റ്റാറ്റസ് ആണ്…
ഭാഗ്യം വിവാഹം കഴിഞ്ഞിട്ടില്ല…

ഞാൻ ഫോൺ എടുത്ത് സി വിയിൽ ഉണ്ടായിരുന്ന അവളുടെ ഫോട്ടോ ഫോണിലേക്ക് പകർത്തി…

******** ********** **********

ഡാ മനോജെ….

എന്താ വൃന്ദാ…

ഇവിടെ ചിലതൊക്കെ നടക്കുന്നുണ്ട്.. നീ വല്ലതും അറിയുന്നുണ്ടോ??

എന്ത് കാര്യം..??

നീ രാവിലത്തെ സംഭവം ഓർക്കുന്നില്ലേ… സാർ കേറി വന്നപോ ഒരു പെണ്ണ് പോയി ഇടിച്ചത്..

ആ… ഓർക്കുന്നുണ്ട്.. ഏതോ ട്രെയിനി പെണ്ണ് അല്ലേ…

അതേ… സാർ ഇപ്പൊ കാര്യമായിട്ട് ആ പെണ്ണിന്റെ സർട്ടിഫിക്കറ്റ് നോക്കി
ഇരിക്കുന്നുണ്ട്…

അതെന്തിന???

ആർക്കറിയാം??? കൊല്ലാൻ ആണോ വളർത്താൻ ആണോ എന്ന്…???

****** ******** ******

അടുക്കളയിൽ അമ്മയെ സഹായിച്ചുകൊണ്ട് നിന്നപ്പോൾ ആണ് ഫോൺ ബെല്ല് അടിക്കുന്നത്
കേട്ടത്….

മനൂ….

എന്താ ചേച്ചി…

എന്റെ ഫോൺ ഇങ്ങേടുക്ക്‌…

ശരി ചേച്ചി…

ഇന്നാ…

പരിചയം ഇല്ലാത്ത നമ്പർ ആയിരുന്നു… കട്ട് ആവുന്നതിന്റെ മുന്നേ ഞാൻ ഫോൺ എടുത്തു…

ഹലോ….

പ്രിയംവദ അല്ലേ…

അതേ ആരാണ്..??

ഇത് സി സി മൾട്ടിമീഡിയ യില് നിന്ന് ആണ്…
നിങ്ങള് ഇന്റർവ്യൂ വിൽ സെലക്ട് ആയിട്ടുണ്ട്.. വരുന്ന തിങ്കളാഴ്ച ജോയിൻ ചെയ്യണം..
കാൾ ലെറ്റർ മെയില് ചെയ്യാം…

താങ്ക്സ് മാഡം…

ശരി…

എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല…
സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു ….

ആരാ മോളെ..

അമ്മേ ഞാൻ ഇന്റർവ്യൂ വിനു പോയില്ലേ.. അത് ഓകെ ആയി തിങ്കളാഴ്ച ജോയിൻ ചെയ്യാൻ
പറഞ്ഞിട്ടുണ്ട്…

അമ്മക്കും മനുവിനും ഒരുപാട് സന്തോഷം ആയി…
ഒരു പാട് പ്രതീക്ഷകളോടെ ഞാൻ ആ ദിവസത്തിനായി കാത്തിരുന്നു….

*********** ********** *********

ഫോണിൽ പ്രിയയുടെ ഫോട്ടോ നോക്കി കിടക്കുകയായിരുന്നു ഞാൻ… പെട്ടന്ന് ആണ് ഫോൺ റിംഗ്
ചെയ്തത്… ജോസഫ് അങ്കിൾ ആണ്… അച്ഛന്റെ ഉറ്റ സുഹുർത്ത് ആണ് അങ്കിൾ… ഇപ്പൊൾ
അമേരിക്കയിൽ ബിസിനസ്സ് ഒക്കെ ആയി ജീവിക്കുന്നു…

ഹലോ.. ജോസഫ് അങ്കിൾ എന്താ ഇൗ രാത്രി…

വിനൂ.. ഇവിടെ നമ്മുടെ ഓഫീസിൽ കുറച്ചു പ്രോബ്ലം ഉണ്ട് നീ ഒന്ന് പെട്ടന്ന് വരണം..

എന്ത് പറ്റി അങ്കിൾ എന്തെങ്കിലും സീരിയസ്..??

ഇല്ലെടാ.. ഒരു പുതിയ പ്രോജക്ട് അത് നീ തന്നെ ഡയറക്ട് ചെയ്യണം… നീ സൺഡേ തന്നെ ഇവിടെ
എത്തണം…

അത് അങ്കിൾ…

വിനു… ഞാൻ നിന്നെ കണ്ടിട്ട് ആണ് അ പ്രോജക്ട് ഏറ്റത് നീ വന്നില്ലെങ്കിൽ അത് കാൻസൽ
ആവും…

ശരി അങ്കിൾ ഞാൻ വരാം…

ജോസഫ് അങ്കിൾ ഒരു കാര്യം പറഞാൽ അത് തട്ടിക്കളയാൻ ആവില്ല… അച്ഛന്റെ സ്ഥാനം ആണ്
അദ്ദേഹത്തിന്…
പക്ഷേ ഞായറാഴ്ച ചെല്ലാൻ ആണ് അങ്കിൾ പറഞ്ഞത്… പ്രോജക്ട് തീരാൻ എങ്ങനെ പോയാലും ഒന്ന്
രണ്ടു ആഴ്ച എടുക്കും… തിങ്കളാഴ്ച പ്രിയ ജോയിൻ ചെയ്യും.. ഒന്ന് കാണാൻ പോലും
പറ്റില്ല…

സാധാരണ ഞാൻ മാറി നിൽക്കുമ്പോൾ ഓഫീസിലെ കാര്യങ്ങള് നോക്കുന്നത് എന്റെ കസിൻ മഹേഷ്
ആണ്… ഞാൻ അവനെ വിളിച്ച് കാര്യങ്ങള് ഒക്കെ ഏൽപ്പിച്ചു…..

പോവാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തു….

******”” ******** ********

ഷോപ്പിംഗ് ഒക്കെ കഴിഞ്ഞോ മോളെ….

എന്ത് ഷോപ്പിംഗ് അമ്മേ… കുറച്ച് ഡ്രസ്സ് എടുത്തു.. അത്രേ ഒള്ളു …..

രാത്രി ഉറങ്ങാതെ ഞാൻ ഒരുപാട് തിരിഞ്ഞുംം മറിഞ്ഞും കിടന്നു…. നാളെത്തെ കര്യങ്ങൾ
മാത്രം ആയിരുന്നു മനസ്സ് മുഴുവൻ…

രാവിലെ നേരത്തെ എഴുന്നേറ്റ് പതിവ് പോലെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി
ഓഫീസിലേക്ക് ഇറങ്ങി… ഇത്തവണ ഓഫീസിന് മുന്നിൽ കൂടെ പോവുന്ന ബസ്സിൽ കയറി അവിടെ തന്നെ
ഇറങ്ങി…
റിസപ്ഷനിൽ കാൾ ലെറ്റർ കാണിച്ചു… കോൺഫറൻസ് റൂമിലേക്ക് ചെല്ലാൻ പറഞ്ഞു…

അവിടെ ഒരുപാട് പേര് ഉണ്ടായിരുന്നു.. ഇന്റർവ്യൂ ദിവസം കണ്ടവരിൽ ചിലരെ ഒക്കെ മുഖ
പരിചയം തോന്നി…. പിൻ നിര സീറ്റുകൾ എല്ലാം ഫിൽ ആയിരുന്നു ഞാൻ ഏകദേശം മുന്നിലായി
ഇരുന്നു… ഇതിനിടയിൽ ലാവണ്യ എന്ന ഒരു കുട്ടിയെ ചെറുതായി പരിചയ പെട്ടു…

കുറച്ചു കഴിഞ്ഞപ്പോൾ അന്ന് കണ്ട വൃന്ദ മേടവും കൂടെ മറ്റൊരു ആളും ഉള്ളിലേക്ക്
വന്നു.. അവർ സ്വയം പരിചയപെടുത്തി…
കൂടെ വന്ന ആളുടെ പേര് മഹേഷ് ആണെന്നും ഇവിടെ ടെക്നിക്കൽ ടീമിന്റെ അഡ്മിൻ ആണെന്നും
മനസ്സിലായി…
വളരെ സന്തോഷത്തോടെ ആണ് മീറ്റിംഗ് പോയി കൊണ്ടിരുന്നത്…

അപ്പോ ഫ്രണ്ട്സ് ഇനി നമുക്ക് ഒരു സിമ്പിൾ സെനാരിയോ നോക്കാം…

ഒരു കസ്റ്റമർ നിങ്ങളെ ലൈനിൽ വിളിക്കുമ്പോൾ നിങ്ങള് എങ്ങനെ അവരെ റിസീവു ചെയ്യും…??
അതാണ് ടാസ്ക്…. ഞാൻ ആണ് കസ്റ്റമർ ഞാൻ വിളിക്കും.. നിങ്ങള് ഫോൺ എടുക്കണം… ആദ്യം… ദാ
ആ കുട്ടി… വാട്ട്സ് യുവർ നയിം..??

പ്രിയംവദ….

ആദ്യത്തെ നറുക്ക് വീണത് എനിക്ക് തന്നെ ആയിരുന്നു…

ശരി മിസ് പ്രിയ ഞാൻ താങ്കളെ വിളിക്കുന്നു.. ഫോൺ എടുക്കുക… ഓകെ..??

ഓകെ സാർ…

ശരി സ്റ്റാർട്ട്….

ഞാൻ കസ്റ്റമർ കെയർ എക്സിക്യൂട്ടിവ് ആയി ഫോൺ എടുത്തു…

ഹലോ.. സാർ സിസി മൾട്ടിമീഡിയ യിലേക്ക് സ്വാഗതം പറയൂ സാർ..??

സ്റ്റോപ്പ് it….

പെട്ടന്ന് ഞാൻ ഞെട്ടി പോയി…

എന്താണ് കുട്ടി ഇത്… ഇത് വല്ല ലോക്കൽ ടെലികോം കമ്പനി ആണെന്ന് കരുതിയോ താൻ… ഇതൊരു
ഇന്റർനാഷണൽ ടെലി മാർക്കറ്റിംഗ് ഏജൻസി ആണ്.. വിദേശികൾ ആണ് ഇവിടുത്തെ ക്ലൈന്റ്‌സ്…
ഇതിനെ പറ്റി ഒന്നും ഒരു ധാരണയും ഇല്ലാതെ ആണോ ഇങ്ങോട്ട് എഴുന്നല്ലിയത്…???

എന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു…

വൃന്ദാ… ആരാ ഇവരെ ഒക്കെ സെലക്ട് ചെയ്തത്…

അത് പിന്നെ സാർ.. വിനോദ് സാറിന്റെ സ്പെഷ്യൽ റഫറൻസ് ഉണ്ടായിരുന്നു….

ചേ… ഇൗ വിനുവിന് ഇതെന്താ പറ്റിയത്…

കുട്ടി കരഞ്ഞിട്ട്‌ ഒന്നും ഒരു കാര്യവും ഇല്ല.. ട്രെയിനിംഗ് പിരിയെട് ഇങ്ങനെ ഒക്കെ
തന്നെ ആയിരിക്കും… വൃന്ദാ ഇവരെ ബ്രൈകിന് വിട്ടേക്….

ഓകെ ഗയിസ് എല്ലാരും ബ്രേക്ക് ന് പോയിട്ട് വന്നോലു….

എല്ലാവരും… എന്നെ തന്നെ നോക്കുന്ന പോലെ തോന്നി…

ഒന്നും മിണ്ടാതെ ഞാൻ അവിടെ തന്നെ ഇരുന്നു….

അപ്പോളും എന്റെ മനസ്സിലൂടെ ഒരു കാര്യം മാത്രം കടന്നു പോയിക്കൊണ്ടിരുന്നു…
വൃന്ദാ മേടം പറഞ്ഞ ആ കാര്യം…
വിനോദ് സാറിന്റെ സ്പെഷ്യൽ റഫറൻസ് ഉപയോഗിച്ച് ആണ് എനിക്ക് ജോലി കിട്ടിയത് എന്ന്….

അടുത്ത പ്രാവശ്യം മേടത്തെ കാണുമ്പോൾ അത് ചോദിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു….
(തുടരും)

0cookie-checkപ്രണയ കാലത്ത്

  • അവൻ്റെ ഭാര്യയെ ഞാൻ കളികറുണ്ട് Part 10

  • അവൻ്റെ ഭാര്യയെ ഞാൻ കളികറുണ്ട് Part 9

  • അവൻ്റെ ഭാര്യയെ ഞാൻ കളികറുണ്ട് Part 8