ബസ്സ് നിര്‍ത്തിയിട്ടിരിക്കുന്നയിടത്തേക്ക് നടക്കവേ, ജോയല്‍ ഗായത്രിയെ ഒന്ന് പാളി
നോക്കി.
അവരുടെ മുഖം മ്ലാനമാണ്.
അവളുടെ മുഖത്ത് പുഞ്ചിരിയില്ലാതെ കാണപ്പെടുന്നത് ഇത് ആദ്യമാണ്.
“നല്ല ആളാ!”
ജോയല്‍ അവളോട് പറഞ്ഞു.
“ഞാന്‍ കാത്ത് കാത്തിരുന്ന എന്‍റെ സങ്കല്‍പ്പത്തിലെ പെണ്‍കുട്ടിയെ
കണ്ടെത്തിക്കഴിഞ്ഞു എന്ന് എന്ത് ഉത്സാഹത്തോടെയാണ് ഞാന്‍ ഗായത്രിയെ അറിയിച്ചത്!
എന്നിട്ട് ഗായത്രിയുടെ മുഖത്ത് ഒരു ഉത്സാഹവുമില്ലല്ലോ!”
“ഉണ്ട്!”
ഗായത്രി പെട്ടെന്ന് അവന്‍റെ നേരെ തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു.
“ഞാന്‍ എന്ത് സന്തോഷത്തിലാണെന്നോ! റിയലി പറയ്യാണ്! എന്‍റെ ഡൌട്ട് അത് ആരായിരിക്കും
എന്നാ! അതോര്‍ത്ത് ഞാനല്‍പ്പം നെര്‍വസ്, അല്ല നെര്‍വസ് അല്ല, ക്യൂരിയസ്
ആയെന്നെയുള്ളൂ!”
ബസ്സ് നിര്‍ത്തിയിട്ടിരുന്നിടത്തേക്ക്, പാതയോരത്തേക്ക്, ബ്യൂട്ടിക്കും
കിയോസ്ക്കുകളും നിറഞ്ഞിടത്തേക്ക് അവര്‍ നടന്നു.
അവിടെ ഒരു നീം മരത്തിന്‍റെ കീഴെയുള്ള കോണ്‍ക്രീറ്റ് ബെഞ്ചില്‍ ജോയല്‍ ഇരുന്നു.
ദൂരെയും അരികെയുമൊക്കെ കുട്ടികള്‍ യാത്ര തുടരാത്തതിന്റെ അസന്തുഷ്ടിയുമൊന്നും
കാണിക്കാതെ വര്‍ത്തമാനം പറഞ്ഞും കുസൃതികള്‍ കാണിച്ചും നിന്നിരുന്നു.
“ഇരിക്ക് ഗായത്രി…”
അവന്‍ തൊട്ടടുത്ത് കൈവെച്ച് അവളെ കഷണിച്ചു.
“വേണ്ട, ഞാന്‍…”
അവളുടെ മുഖം പോലെ ശബ്ദവും നിരുന്മേഷമായിരുന്നു.
“ആരാ അവള്‍? പറ ജോ!”
“പറയാം!”
അവന്‍ ചിരിച്ചു.
“ഗായത്രിയോടല്ലാതെ മറ്റാരോട് പറയും ഞാന്‍ അതിന്‍റെ ഡീറ്റയില്‍സ്….പക്ഷെ.”
“പക്ഷെ എന്താ?”
ഗായത്രി അവനില്‍ നിന്നും മുഖം മാറ്റി.
“പറയാം…ആദ്യം ഗായത്രി ഇവിടെ ഇരിക്കൂ”
അവള്‍ മടിച്ച്, സങ്കോചത്തോടെ അവന് അടുത്ത് അഭിമുഖമായി ഇരുന്നു.
“ആ കുട്ടിയ്ക്ക് ഒരു കത്ത് എഴുതണം,”
അവളുടെ മുഖത്ത് നോക്കിക്കൊണ്ട് അവന്‍ പറഞ്ഞു.
“അതിനെനിക്ക് ഗായത്രിയുടെ ഒരു ഹെല്‍പ്പ് വേണം!”
“ഹെല്‍പ്പോ?”
അവള്‍ ഒന്നും മനസ്സിലാകാതെ അവനെ നോക്കി.
“കത്തെഴുതാന്‍ എന്‍റെ ഹെല്‍പ്പോ? എന്നുവെച്ചാല്‍?”
“എന്ന് വെച്ചാല്‍ ഗായത്രി ഞാന്‍ ഡിക്ടേറ്റ് ചെയ്യുന്നത് ഗായത്രി ഒന്നെഴുതണം.
പ്ലീസ്!”
“അവള്‍ക്ക് എഴുതാനുള്ള ലെറ്റര്‍ ഞാന്‍ എഴുതണം എന്നോ? അതെന്തിനാ? അത് ജോയ്ക്ക് തന്നെ
എഴുതിയാല്‍ പോരെ?’
അവള്‍ വിസമ്മതത്തോടെ ചോദിച്ചു.
“പ്ലീസ് ഗായത്രി!”|
അവന്‍ ദയനീയമായ സ്വരത്തില്‍ പറഞ്ഞു.
“ഗായത്രി എഴുതണം. ഞാന്‍ പറഞ്ഞു തരുന്ന സെന്റന്‍സ് ഗായത്രി എഴുതണം! അത് എന്തിനാണ്
എന്ന് ഞാന്‍ പറയാം! പ്ലീസ്!”
“ഓക്കേ..!”
മനസ്സില്ലാമനസ്സോടെ അവള്‍ സമ്മതിച്ചു.
“എഴുതാനുള്ള പേപ്പറും പെന്നും..?’
“അത് ഇപ്പം കൊണ്ടുവരാം!”
അത് പറഞ്ഞ് അവന്‍ ബസ്സിനുള്ളിലേക്ക് ഓടിക്കയറി.
പെട്ടെന്ന് തന്നെ തിരിച്ചിറങ്ങി വന്ന് അവളുടെ നേരെ നടന്നു.
അവന്‍റെ കയ്യില്‍ ഒരു നോട്ട് ബുക്ക് ഉണ്ടായിരുന്നു.
“ഇത് എഴുതാനുള്ള ബുക്ക്!”
നോട്ട്ബുക്ക് അവളുടെ നേരേ നീട്ടി അവന്‍ പറഞ്ഞു.
ഗായത്രി മടിച്ചാണെങ്കിലും അത് അവന്‍റെ കയ്യില്‍ നിന്നും വാങ്ങി.
“ഇതാ പെന്‍!’
പോക്കറ്റില്‍ നിന്നും പേനയെടുത്ത് അവന്‍ അവളുടെ നേരെ നീട്ടി.
അവള്‍ അത് വാങ്ങി.
പിന്നെ അവന്‍റെ നേരെ ചോദ്യരൂപത്തില്‍ നോക്കി.
“എഴുത്…”
അവന്‍ പറഞ്ഞു.
അവള്‍ അവന്‍ പറഞ്ഞു തരുന്ന വാക്കുകള്‍ എഴുതുന്നതിനു വേണ്ടി ബുക്കിലെ പേജില്‍ പേന
അമര്‍ത്തി.
“നിന്‍റെ കള്ളത്തരം ഞാന്‍ കണ്ടു പിടിച്ചു…”
ജോയല്‍ പറഞ്ഞു.
“ങ്ങ്ഹേ?”
അവള്‍ അന്ധാളിപ്പോടെ ജോയലിനെ നോക്കി.
“എഴുത് ഗായത്രി, നിന്‍റെ കള്ളത്തരം ഞാന്‍ കണ്ടുപിടിച്ചു…എഴുത്..എഴുതിയോ?”
അവള്‍ എഴുതിക്കഴിഞ്ഞ് അവനെ നോക്കി.
അവനാ ബുക്ക് അവളുടെ കയ്യില്‍ നിന്നും വാങ്ങി.
എന്നിട്ട് എഴുതിയ പേജിലേക്ക് നോക്കി.
പുഞ്ചിരിയോടെ അവനത് വായിച്ചു.
“നിന്‍റെ കള്ളത്തരം ഞാന്‍ കണ്ടുപിടിച്ചു…”
എന്നിട്ട് അവന്‍ അവളെ നോക്കി.
പിന്നെ പോക്കറ്റില്‍ നിന്നും തനിക്ക് മുമ്പ് കിട്ടിയ കാര്‍ഡ് എടുത്ത് അവളെ
കാണിച്ചു.
“കയ്യക്ഷരം!”
ഗായത്രിക്ക് പെട്ടെന്ന് കാര്യം മനസ്സിലായി.
അവളുടെ മുഖം ജാള്യതകൊണ്ട് മൂടി.
മോഷണ മുതലില്‍ കൈവെച്ചപ്പോള്‍ ആയിരം ബള്‍ബ് പ്രകാശിക്കുന്നത് കണ്ട കള്ളനെപോലെ
അവളുടെ മുഖം ചകിതമായി.
പെട്ടെന്ന് അവള്‍ കോണ്ക്രീറ്റ് ബെഞ്ചില്‍ നിന്നും എഴുന്നേറ്റു.
അവള്‍ ബസ്സിനു നേരെ പിന്തിരിഞ്ഞു.
“ഗായത്രി!”
ജോയല്‍ ശബ്ദമുയര്‍ത്തി.
ബസ്സിന്‍റെ നേരെ ചുവടുകള്‍ വെച്ച ഗായത്രി പിടിച്ചുകെട്ടിയത് പോലെ നിന്നു.
ജോയല്‍ അവളുടെ നേരെ ചെന്നു.
“എന്തിനായിരുന്നു, അത്?”
മുമ്പില്‍ നിന്നുകൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി അവന്‍ ചോദിച്ചു.
അവളുടെ ശ്വാസഗതി ഉയര്‍ന്നു. ലജ്ജയും ജാള്യതയും ചകിത ഭാവവും അവളുടെ മുഖത്തെ
കീഴ്പ്പെടുത്തി.
“ജോയല്‍ അത്…”
അവള്‍ വാക്കുകള്‍ക്ക് വേണ്ടി വിഷമിച്ചു.
“നല്ലനാടന്‍ മലയാളത്തില്‍ പറഞ്ഞാല്‍ നൈസായിട്ട് ഒന്ന് കളിപ്പിക്കാം എന്ന്
വിചാരിച്ചു…”
“ജോയല്‍ പ്ലീസ്!”
“ഏതോ ഒരു പെണ്‍കുട്ടി എന്നെ പ്രേമിക്കുന്നു, ഞാനത് ഓര്‍ത്ത്
ടെന്‍ഷനടിക്കുന്നു…അതൊക്കെ കണ്ട് ഉള്ളില്‍ ചിരിക്കാന്‍ എന്തൊരു രസമായിരുന്നല്ലേ?”
അസഹ്യതയോടെ ഗായത്രി അവനെ നോക്കി.
“നേഹയും സഫീനയും ഒക്കെ എന്നെ നോക്കി ചിരിക്കുന്നത് കണ്ടതിന്റെ രഹസ്യം ഇപ്പഴല്ലേ
മനസ്സിലായത്! എത്രപേരോട് ഈ ജോക്ക് ഷെയര്‍ ചെയ്തു ഗായത്രി, എന്നെ ഇങ്ങനെ
പറ്റിക്കുന്ന വിവരം? അതാണോ!”
ജോയല്‍ അത് പറഞ്ഞു മുഴുമിക്കുന്നതിനു മുമ്പ് ഗായത്രിയുടെ വിരലുകള്‍ ജോയലിന്റെ
ചുണ്ടുകളില്‍ അമര്‍ന്നു.
“ഞാന്‍ ജോയലിനെ പറ്റുക്കുവാന്ന്‍ ആര് പറഞ്ഞു?”
അവളുടെ ശബ്ദമുയര്‍ന്നു. മുറിവേറ്റതിന്റെ ക്രൌര്യം അവളുടെ ശബ്ദത്തില്‍
നിറഞ്ഞിരുന്നു.
അവളുടെ വിരല്‍തുമ്പുകള്‍ തന്‍റെ ചുണ്ടുകളില്‍ അമര്‍ന്ന നിമിഷം ജോയലിന്റെ ഉള്ളൊന്നു
പതറി.
വിരലുകളുടെ മൃദുത്വവും ഊഷ്മളതയും അകതാരിലേക്ക് ഒഴുകിയിറങ്ങുന്ന ഒരു അനുഭൂതി.
“പറ്റിക്കുവല്ലാരുന്നെന്നോ?”
അവള്‍ വിരലുകള്‍ മാറ്റിയപ്പോള്‍ ജോയല്‍ ചോദിച്ചു.
“എന്നുപറഞ്ഞാല്‍? എന്നുപറഞ്ഞാല്‍ കാര്‍ഡില്‍ പറഞ്ഞിരിക്കുന്നത് ഒക്കെ റിയല്‍
ആണെന്നോ?”
ജോയലിന്റെ ചോദ്യത്തിന് മുമ്പില്‍ ആദ്യം ഗായത്രി ഒന്ന് സംഭ്രമിച്ചു.
പക്ഷെ പെട്ടെന്ന് അത് മനോഹരമായ ഒരു ലജ്ജയായി.
അവന്‍റെ കണ്ണുകളിലേക്ക് ഒന്ന് നോക്കിയതിന് ശേഷം അവള്‍ മുഖം കുനിച്ചു.
“ഗായത്രി….”
ജോയല്‍ ഒരു ചുവടുകൂടി അവളുടെ നേര്‍ക്ക് വെച്ചു.
അവളവനെ ഉറ്റു നോക്കി.
“എന്‍റെ പപ്പാ ആരാന്ന് അറിയാല്ലോ…”
അവന്‍ പറഞ്ഞു.
“ജേണലിസത്തില്‍ ഡോക്റ്ററേറ്റ് ഉണ്ട് പപ്പയ്ക്ക്. അധികം അങ്ങനെ ആരുമില്ല നമ്മുടെ
രാജ്യത്ത്. എന്നുവെച്ചാല്‍ ഹൈലി എജ്യൂക്കേറ്റഡ് ആണ് എന്‍റെ പപ്പാ! പക്ഷെ മമ്മാ
പറയുന്നത് പപ്പയ്ക്ക് വിദ്യാഭ്യാസം മാത്രേ ഉള്ളൂ വിവരം ഇല്ല എന്നാണു. എന്ന്
വെച്ചാല്‍ വിദ്യാഭ്യാസത്തെ പ്രായോഗികമായി പണം സമ്പാദിക്കാന്‍ വേണ്ടി
ഉപയോഗപ്പെടുത്താന്‍ പപ്പയ്ക്ക് അറിയില്ല എന്ന്…”
ഗായത്രി ജോയല്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നറിയാതെ അവനെ ആകാക്ഷയോടെ നോക്കി.
“ആ പപ്പാടെ മോനാണ് ഞാന്‍!”
അവന്‍ തുടര്‍ന്നു.
“വിവരം കുറയും. എന്നാലും തീരെയില്ലാതില്ല….”
അവന്‍ ഒരു ചുവടുകൂടി അവളോടടുത്തു.
“നിന്നെപ്പോലെ വായില്‍ വജ്രക്കരണ്ടിയുമായി ജനിച്ച ഒരു പെണ്ണിന് എന്നെപ്പോലെ ഒരു
മിഡില്‍ക്ലാസ്സ് പയ്യനോട് ഇഷ്ടമാണ് എന്നൊക്കെ ഒരു ഫിക്ഷണല്‍ മൂവിയില്‍ പറയുന്നത്
കേള്‍ക്കുമ്പോള്‍ കയ്യടിക്കാന്‍ ഓഡിയന്‍സ് ഉണ്ടാവും….”
ഗായത്രിയുടെ മുഖമിരുണ്ടു.
“പക്ഷെ….”
ജോയലിന്റെ ശബ്ദം മുറുകി.
“പണക്കാരി പെണ്ണുങ്ങടെ മറ്റൊരു ജോക്ക്…ക്ലബ്ബിലും ഡിസ്ക്കോയിലും ഒക്കെ കൂട്ടുകാര്
കൂടി പറഞ്ഞ് കളിയാക്കി പരിഹസിച്ച് രസിക്കാന്‍ ഒരു പ്രാക്റ്റിക്കല്‍ ജോക്ക്! അതല്ലേ?
അത്രയെല്ലേ ഗായത്രി ഉദ്ദേശിച്ചുള്ളൂ?”
പറഞ്ഞു കഴിഞ്ഞ് അവന്‍ അവളെ ക്രുദ്ധനായി നോക്കി.
“പറഞ്ഞു കഴിഞ്ഞോ?”
അവള്‍ ശാന്തയായി പുഞ്ചിരിയോടെ ചോദിച്ചു.
അവളുടെ ഭാവം കണ്ട് അല്‍പ്പം അമ്പരപ്പ് തോന്നാതിരുന്നില്ല അവന്.
“അപ്പൊ ഈ സിനിമാക്കാര് സ്റ്റോറി ഉണ്ടാക്കുന്നത് റിയല്‍ ലൈഫില്‍ നിന്നാണ് എന്നിപ്പം
എനിക്ക് മനസ്സിലായി…”
“എന്നുവെച്ചാല്‍?”
“എന്നുവെച്ചാല്‍ അതുപോലെയൊക്കെ ഡയലോഗ് അല്ലെ ഞാനിപ്പം കേട്ടത്! അമീര്‍ ഖാന്‍ മാധുരി
ദീക്ഷിത്തിനോട് പറയുന്നു, വരുണ്‍ ധവാന്‍ ആലിയാ ഭട്ടിനോട് പറയുന്നു…തും നേ ക്യാ സോചാ
അപ്നെ ആപ്കോ? മേ തുമാരെ ജാല്‍ ആനെ വാലാ നഹി ഹൂ…മുഴുവന്‍ മസില്‍മാന്‍ ഡയലോഗ്സ്..ഒറ്റ
ശ്വാസത്തില്‍ അവരൊക്കെ എങ്ങനെ പറയുന്നു എന്നൊക്കെ ഞാന്‍ ഒരുപാട്
ആലോചിച്ചിട്ടുണ്ട്. ഇപ്പം എനിക്ക് ഡൌട്ട് ഒന്നുമില്ല. വെറും സിമ്പിള്‍ ഹമ്പിള്‍
ജോയല്‍ ബെന്നറ്റിനു പോലും ഒറ്റശ്വാസത്തില്‍ ഇത്ര ഈസിയായി ഇതുപോലെ ഡയലോഗ്സ്
പറയാമെങ്കില്‍ പ്രൊഫഷണല്‍സ് ആയ അവര്‍ക്ക് എത്ര ഈസി ആയിരിക്കും!”
“ഗായത്രി കളിയാകുകയാണോ?”
“ആണ്! അല്ലാതെ ഇത്ര ശ്വാസം വിടാതെ ജോ ഇങ്ങനെ സംസാരിക്കുമ്പം സീരിയസ്സാകാന്‍
ആര്‍ക്ക് പറ്റും?”
അവള്‍ ചിരിച്ചു.
“ജോ…”
അവള്‍ ശബ്ദം താഴ്ത്തി വിളിച്ചു.
“ഐം റിയലി സോറി…ഞാന്‍…”
അവള്‍ ദയനീയമായി അവനെ നോക്കി.
“ഞാന്‍ പറ്റിച്ചതല്ല. അതിന് കാരണമുണ്ട്. പ്ലീസ് ലെറ്റ് മീ എക്സ്പ്ലൈന്‍ !”
ജോയല്‍ അവളെ നോക്കി.
മുഖം ശാന്തമാക്കി.
അത് കണ്ടപ്പോള്‍ അവളുടെ മുഖത്ത് മനോഹരമായ ലജ്ജ നിറഞ്ഞു.
“ചില കാര്യങ്ങള്‍ എനിക്ക് …”
അവള്‍ക്ക് ലജ്ജമൂലം ഒഴുക്കോടെ പറയാന്‍ കഴിഞ്ഞില്ല.
“ഒരു പെണ്ണാണ്…പറയാന്‍ കഴിയില്ല…അത് … ജോയല്‍ ആണ് എന്നോട് പറയേണ്ടത്… ജോയല്‍ അത്
എന്നോട് പറയും എന്ന് ഞാന്‍ … റിയലി …ജോയല്‍ എന്നോട് അത് പറയും എന്ന് …പലപ്പോഴും
ഞാന്‍ ജോയോട് അടുത്ത് മിങ്കിള്‍ ചെയ്തു..ലാസ്റ്റ് ഇയര്‍ മുതല്‍ക്കേ …. മറ്റെല്ലാ
കുട്ടികളെക്കാളും .ഐ മീന്‍ ഗേള്‍സിനെക്കാളും ഞാന്‍ എപ്പോഴും ജോയലിന്റെ
കൂടെയുണ്ടായിരുന്നു….. അറിയാമോ ജോയ്ക്ക്? ഈ ക്യാമ്പസ്സില്‍ വേറെ ആരാ ജോയലിനെ ജോ
എന്ന് വിളിച്ചിട്ടുള്ളേ ? ഓര്‍ത്ത് നോക്കിക്കേ ആരേലും വിളിച്ചിട്ടുണ്ടോ ജോ എന്ന്?
മറ്റാരും ജോയലിനെ ജോ എന്ന് വിളിച്ചിട്ടില്ല. അങ്ങനെയെങ്കിലും ജോയല്‍ എന്‍റെ മനസ്സ്
കാണും എന്ന് കരുതി.”
ജോയല്‍ അദ്ഭുതപ്പെട്ടു.
അവള്‍ പറഞ്ഞത് അവന് വിശ്വസിക്കാനായില്ല.
ഗായത്രി തന്നോട് സാധാരണമായതില്‍ക്കൂടുതല്‍ ഇടപഴകിയിട്ടുണ്ടോ?
യെസ്!
പെട്ടെന്നവന് മനസ്സിലായി.
ലൈബ്രറിയില്‍, കളിസ്ഥലങ്ങളില്‍, കാന്റീനില്‍, ഇടനാഴികകളില്‍, ക്യാമ്പസ്സിലെ
മരത്തണലുകളില്‍, സാംസ്ക്കാരിക-കായിക മത്സരങ്ങള്‍ നടക്കുന്ന സമയങ്ങളില്‍ എപ്പോഴും
നിഴല്‍ പോലെ ഗായത്രിയുണ്ടായിരുന്നു.
താന്‍ പക്ഷെ അതില്‍ അസാധാരണത്വമൊന്നും കണ്ടിരുന്നില്ല.
മറ്റ് കൂട്ടുകാരെപ്പോലെ ഒരാള്‍.
അങ്ങനെ മാത്രം ഇടപഴകി!
അതില്‍ക്കൂടുതല്‍ ഒന്നും തന്നെ താന്‍ കണ്ടിരുന്നില്ല.
ഒരുപക്ഷെ അവളുടെ തീക്ഷണ സൌന്ദര്യമായിരിക്കാം അതിന് കാരണം.
ഇത്രയും സുന്ദരിയായ ഒരു പെണ്ണിന് തന്നോട് പ്രണയം തോന്നാന്‍ ഒരു സാധ്യതയുമില്ല എന്ന്
തന്‍റെ ഉപബോധമനസ്സില്‍പ്പോലും ബോധ്യമുണ്ടായിരുന്നത് കൊണ്ടാവാം.
പക്ഷെ അവള്‍ തന്നെ ഇപ്പോള്‍ പറയുകയാണ്.
അവളുടെ രക്തത്തില്‍, ശ്വാസത്തില്‍, പ്രാണനില്‍ താനുണ്ടായിരുന്നു എന്ന്!
ജീവരേണുക്കളെ നിദ്രയില്‍ നിന്നുമുണര്‍ത്തുന്ന സംഗീതത്തില്‍ നിന്നും
സ്വര്‍ണ്ണത്തൂവലുകള്‍ അടര്‍ന്ന് തന്‍റെ മേല്‍ പെയ്തിറങ്ങുന്നു.
ദൂരെ ഗോതമ്പ് പാടങ്ങളുടെ അതിരില്‍, പുലരിക്കാറ്റില്‍ തിരയിളക്കുന്ന
ജമന്തിപ്പൂക്കളുടെ സുവര്‍ണ്ണ ഗന്ധം ക്ഷേത്രത്തില്‍ നിന്നുമൊഴുകുന്ന
ദേവസങ്കീര്‍ത്തനത്തിലലിഞ്ഞ് അവരെ തഴുകി.
അപ്പോള്‍ പ്രണയത്തിന്‍റെ തീവ്രമായ ഒരു കനല്‍മിന്നല്‍ തന്‍റെ ഇന്ദ്രിയങ്ങള സുഖകരമായി
പൊള്ളിച്ചത് ജോയല്‍ അറിഞ്ഞു.
പ്രണയത്തിന്‍റെ വിണ്‍ശംഖ് മീട്ടുന്നതാരാണ്?
“ഗായത്രി, അത് പക്ഷെ ..ഞാന്‍…അങ്ങനെ ഗായത്രിയെ…ഒരിക്കല്‍പ്പോലും…അല്ല ഞാന്‍
മറ്റാരോടും അങ്ങനെ..ഗായത്രിക്ക് അറിയാമല്ലോ…”
ഗായത്രിയുടെ പുഞ്ചിരിയുടെ ഊഷ്മളത അല്‍പ്പം കുറഞ്ഞു.
“അതെനിക്ക് മനസിലായത് കൊണ്ടാണ് ഞാന്‍ ഇങ്ങനെ ഒരു ഡ്രാമ…”
അവള്‍ പറഞ്ഞു.
“കാരണം എങ്ങനത്തെ പെണ്‍കുട്ടിയാണ് ജോയലിന്റെ മനസ്സില്‍ ഉള്ളതെന്ന്
എനിക്കറിയണമായിരുന്നു. യൂ നോ…എനിക്കെന്തോ നോര്‍മ്മല്‍ അല്ലാത്ത ഒരു കോണ്‍ഫിഡന്‍സ്
ആരുന്നു ജോയലിനെ എനിക്ക് പെട്ടെന്ന് കിട്ടും എന്നൊക്കെ… അതിന് എനിക്ക് ഒത്തിരി
ക്വാളിറ്റി ഉണ്ട് എന്നൊക്കെ ഞാന്‍ അങ്ങ് വിശ്വസിച്ചു …കാരണം എന്നാന്ന് വെച്ചാ കുറെ
പേര് എന്നെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട് … ജോയലിന്റെ ഭാഷേല്‍ പറഞ്ഞാല്‍ ..എന്താ അത്?
ആ, വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ച കുറേപ്പേര്… ഞാന്‍ അത്രയ്ക്കങ്ങ് മോശം
അല്ലാത്ത കൊണ്ടല്ലേ അവരെന്നെ പ്രൊപ്പോസ് ചെയ്തെ, അപ്പോള്‍ ജോയലിനെ എനിക്ക് ഈസിയായി
കിട്ടും എന്നൊക്കെ ഞാനങ്ങു കരുതി…”
അവളൊന്നു നിര്‍ത്തി ജോയലിന്റെ അദ്ഭുതം പ്രകടിപ്പിക്കുന്ന കണ്ണുകളിലേക്ക് നോക്കി.
“…അപ്പൊ ജോ എന്നെ അവോയിഡ് ചെയ്തപ്പോ എനിക്ക് ഡൌട്ടടിച്ചു. ജോയ്ക്ക് വേറെ ആരോടേലും
ഇഷ്ടമുണ്ടോ? അതോ ഞാന്‍ ജോയുടെ സങ്കല്‍പ്പത്തില്‍ ഉള്ള ഗേള്‍ അല്ലെ? ജോയുടെ
സങ്കല്‍പ്പത്തിലെ കുട്ടി എങ്ങനെ ആരിക്കും? ജോയോട് ഇതൊക്കെ നേരെ അങ്ങ് ചോദിക്കാന്‍
പറ്റുമോ? നെവര്‍! പിന്നെ എന്താ ഒരു മാര്‍ഗ്ഗം? അപ്പൊ തോന്നിയ ഐഡിയ ആണ് ഇത്!
സീക്രട്ടായി കാര്‍ഡ്സ് പാസ്സ് ചെയ്ത് ജോയലിനോട് കൂടുതല്‍ അടുത്ത് അതൊക്കെ
മനസ്സില്‍ക്കാം എന്ന് വിചാരിച്ചു ഞാന്‍….സോ… അതാണ് …”
അവള്‍ അവനെ നോക്കി.
“….ഐ കോണ്‍റ്റ് ടെല്‍ മോര്‍ ദാന്‍ ദിസ്…”
അവള്‍ കൈത്തലം കൊണ്ട് മുഖം പാതി മറച്ചു.
ജോയലിന് അതൊക്കെ അവിശ്വസനീയമായി തോന്നി.
എത്രയെത്ര ആണ്‍കുട്ടികള്‍ പിന്നാലെ നടക്കുന്നതാണ്!
അവരെയൊക്കെ അവഗണിച്ചത്, അവളുടെ മനസ്സില്‍ താന്‍ ഉള്ളത് കൊണ്ടായിരുന്നു!
പ്രണയത്തിന്‍റെ സ്വര്‍ണ്ണ നദിയില്‍ നീരാട്ടിനിറങ്ങാന്‍ വന്നത് പോലെ പൊന്‍വെയില്‍
അവിടെ നിറയുകയാണ്.
എന്നിട്ടും ദേഹം കുളിരണിഞ്ഞ് ഉയരുന്നു!
അവന്‍റെ മുഖത്ത് വിടര്‍ന്ന ലജ്ജയിലേക്ക് അവള്‍ അവിശ്വസനീയതയോടെ നോക്കി.
“ജോ…”
ചൂടുള്ള സ്വരത്തില്‍ സാവധാനം അവള്‍ വിളിച്ചു.
“ഗായത്രി….”
“ഞാന്‍ ഇത്രേം പറഞ്ഞിട്ടും …!”
“ഗായത്രി ഒറ്റ മോളാണ്….”
ജോയല്‍ പറഞ്ഞു.
“പിന്നെയും ക്ലീഷേ ഡയലോഗ്സ് ആണോ പറയാന്‍ പോകുന്നെ? ഗായത്രിയുടെ അച്ഛന്‍ സെന്‍ട്രല്‍
മിനിസ്റ്റര്‍ ആണ്, ഗായത്രിയുടെ അച്ഛന്‍ റിച്ച് ആണ്..ഗായത്രി ഹിന്ദുവാണ് …ജോയല്‍
ക്രിസ്ത്യന്‍ ആണ്…ഒരുതരം ലവ് ജിഹാദ് ആണ്..എറ്റ്സെട്രാ എറ്റ്സെട്രാ….”
“ദേ ആര്‍ ഫോര്‍മിഡബിള്‍ ഹിന്‍ഡ്രന്‍സസ് ….”
സ്വരത്തില്‍ കാര്‍ക്കശ്യം വരുത്താന്‍ ശ്രമിച്ചുകൊണ്ട് അവന്‍ പറഞ്ഞു.
“നോട്ട് എബവ് ദ പവര്‍ ഓഫ് മൈ ലവ്….”
അവന്‍റെ സ്വരത്തിലെ ആകാംക്ഷയുടെ തീച്ചൂടിനെ നനച്ചു കെടുത്തുന്ന മസൃണത സ്വരത്തില്‍
വരുത്താതെ വരുത്തി അവള്‍ അതിന് ഉത്തരം പറഞ്ഞു.
അവന്‍റെ കണ്ണുകളിലേക്ക് നോക്കിയാണ് അവളത് പറഞ്ഞത്.
ഒരു വിദ്യുത് തരംഗം തന്‍റെ ദേഹത്തെ കീഴടക്കുന്നത് ജോയല്‍ അറിഞ്ഞു. അതിന്‍റെ ഊഷ്മാവ്
കണ്ണുകളിലേക്ക് സംക്രമിക്കുന്നു.
പ്രണയ പാരവശ്യം മൂര്‍ധന്യത്തിലെത്തിയത് പോലെ അവളുടെ മിഴികള്‍ കൂമ്പിയടയുന്നുവോ?
കാറ്റിലെയും വെയിലിലെയും പ്രണയ പരാഗങ്ങള്‍ മുഴുവനും അവളുടെ മിഴിമുനകളിലും
യൌവ്വനത്തിന്‍റെ ഭ്രാന്തന്‍ ആസക്തികള്‍ ഒളിപ്പിക്കുണ്ണ്‍ നിറമാറിലും ചേക്കേറുന്നത്
പോലെ ജോയലിന് തോന്നി.
ജോയലിന്റെ കണ്ണുകള്‍ തന്‍റെ കണ്ണുകളില്‍ നിന്നും താഴേക്ക് ഒഴികിയിറങ്ങിയപ്പോള്‍,
ഇതുവരെ അറിയാത്ത ഒരു സ്പര്‍ശനത്തിലെ മന്ത്രികതയുടെ അര്‍ഥം അവള്‍ കണ്ടെത്തി.
പുരുഷന്‍റെ നോട്ടത്തിന് എന്തൊരു ലഹരിയാണ്!
അവന്‍റെ കണ്ണുകള്‍ ടോപ്പില്‍ ഒതുങ്ങി നില്ക്കാന്‍ വിസമ്മത്തിക്കുന്ന മാറിന്റെ
അനുപമമായ ഭംഗിയില്‍ തൊട്ടപ്പോള്‍ തന്‍റെ ദേഹം ആദ്യം ചുട്ടുപഴുക്കുകയും പിന്നെ
ഈറനണിയുകയും ചെയ്യുന്നത് ഗായത്രി അറിഞ്ഞു.
ഈശ്വരാ! എന്താ ഇത്!
തന്‍റെ ദേഹത്തെ തുളച്ച് പഴുപ്പിക്കുന്ന ചൂടിന്‍റെ ഉറവിടം മനസ്സിലാക്കാനാവാതെ അവള്‍
ഉഴറി!
താന്‍ ആത്മാവുരുകി കാത്തിരുന്നവന്‍ തന്നെ പ്രണയത്തോടെ നോക്കുമ്പോള്‍ തന്‍റെ ദേഹം
ചൂട് പിടിക്കുന്നു!
ശരീരത്തിന്‍റെ രഹസ്യയിടങ്ങളില്‍ പ്രണയ നനവൂറിയൊഴുകുന്നു!
അപ്പോള്‍ ഇതാണ് പ്രണയം!
ഇതാണോ പ്രണയം?
പുരുഷന് ദൈവത്തിന്‍റെ ശക്തിയുണ്ടോ?
പുരുഷന്‍ ദൈവമാണോ?
അതേ!
എന്‍റെ പുരുഷന്‍ എന്‍റെ ഈശ്വരനാണ്!
ഞാന്‍ എന്‍റെ പുരുഷന്‍റെ ദാസിയാണ്.
അവന്‍റെ അടിമയായി ജീവിക്കുന്നതില്‍ എന്തൊരു ലഹരിയാണ്!
നിയന്ത്രിക്കാനാവാത്ത ഒരു മുഹൂര്‍ത്തത്തില്‍ ഗായത്രി അവന്‍റെ കയ്യില്‍ പിടിച്ചു.
“ജോ…”
“ഗായത്രി…”
“പറയൂ….”
“എന്താ ഗായത്രി….?”
“പറ! എന്നോട് പറ അത്…”
അവളുടെ അധരത്തില്‍ നിന്നും കിനിയുന്ന ചുവന്ന തേന്‍തുള്ളികളുടെ ചൂട് തന്‍റെ ഹൃദയത്തെ
മുദ്രവെയ്ക്കുന്നത് ജോയല്‍ അറിഞ്ഞു.
“എന്താ, എന്താ പറയേണ്ടേ?”
“ഞാന്‍ കേള്‍ക്കാന്‍ കൊതിക്കുന്നത്…രണ്ട് വര്‍ഷങ്ങളായി…”
“ഐ ലവ് യൂ…”
“ഹോ!! ഹ്മം …”
അവളുടെ ഉന്നതമായ മാറിടം വികാരാവേശത്താല്‍ ഉയര്‍ന്ന് താഴ്ന്നു. അവളുടെ ശ്വാസത്തിലെ
ചൂട് അവന്‍റെ മുഖത്തെ പൊള്ളിച്ചു.
അവന്‍റെ കൈയ്യിലുള്ള അവളുടെ പിടി മുറുകി.
“രണ്ട് വര്‍ഷങ്ങളായി ഗായത്രി പറയാന്‍ കൊതിച്ചതായിട്ടൊന്നുമില്ലെ?”
“ഉണ്ട്!”
“എന്താ അത്?”
“ഐ ലവ് യൂ…”
അത് പറഞ്ഞ് അവള്‍ അവനോട് അടുത്തു.
അവളുടെ മുഖം അവന്‍റെ നേര്‍ക്ക് ഉയര്‍ന്നു.
“ഗായത്രി…”
“ഹ്മം..”
“ചുറ്റും ആളുകള്‍….”
“സാരമില്ല…”
“വേണ്ട…ഇത് നമ്മുടെ സ്വകാര്യതയല്ലേ? ബഹുമാനിക്കപ്പെടെണ്ട സ്വകാര്യത…”
“പക്ഷെ…”
“വാ…”
അവന്‍ പറഞ്ഞു.
അവന്‍ അവളുടെ കയ്യില്‍ നിന്നും പിടി വിട്ടു.
ജോയല്‍ ബസ്സിന്‍റെ നേരെ നടന്നു.
അവന്‍റെ പിന്നാലെ അവളും നടന്നു.
ബസില്‍ കയറിയപ്പോള്‍ അതില്‍ ആരുമില്ലെന്ന് അവര്‍ കണ്ടു.
ജോയല്‍ സീറ്റില്‍ ഇരുന്നു.
സമീപത്ത് ഗായത്രിയും.
സീറ്റില്‍ ഇരുന്നു കഴിഞ്ഞ് ജോയല്‍ അവളെ നോക്കുമ്പോള്‍ മനോഹരമായ ലജ്ജയില്‍ കുളിച്ച്
ഗായത്രി മുഖം താഴ്ത്തിയിരിക്കുകയാണ്.
“ഗായത്രി…”
“ഹ്മം…”
അവള്‍ നേര്‍ത്ത ശബ്ദത്തില്‍ മൂളി.
പിന്നെ അവള്‍ മുഖം തിരിച്ച് അവനെ നോക്കി.
അവളുടെ കണ്ണുകളില്‍ കത്തുന്ന പ്രണയക്കനലിലേക്ക് നോക്കിയപ്പോള്‍ ജോയലിന് മുഖം
അടുപ്പിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
അവന്‍റെ ചുണ്ടുകള്‍ തന്‍റെ കണ്ണുകളിലേക്ക് താഴ്ന്നു വന്നപ്പോള്‍ അവളൊന്നു പിടഞ്ഞു.
“ജോ..ഞാന്‍..!”
അവന്‍റെ ചുണ്ടുകള്‍ അവളുടെ കണ്‍പോളകളില്‍ അമര്‍ന്നപ്പോള്‍ പെണ്ണിന്‍റെ സഹജമായ
പ്രതിരോധം അവളില്‍ ആദ്യമൊന്നുണര്‍ന്നു.
ഒരു നിമിഷം!
പിന്നെ അവളുടെ കൈകള്‍ അവനെ ചുറ്റി വരിഞ്ഞു.
അവളുടെ മാറിടത്തിന്റെ തള്ളിച്ച മുഴുവനും അവന്‍റെ നെഞ്ചില്‍ അമര്‍ന്നുലഞ്ഞു.
കണ്ണുകളില്‍ നിന്നും അവന്‍റെ ചുണ്ടുകള്‍ കവിളില്‍ അമര്‍ന്നു.
പിന്നെ താടിയില്‍, മുന്‍ കഴുത്തില്‍.
പിന്‍കഴുത്തില്‍…
അവളില്‍ നിന്നും ചൂടുള്ള, ഉഷ്ണം തിളയ്ക്കുന്ന പ്രണയോന്മാദം സീല്‍ക്കരങ്ങളായി
പുറത്തേക്ക് വന്നു.
ജോയലിന്റെ കൈകള്‍ അവളുടെ ശില്‍പ്പഭംഗിയുള്ള ഇടുപ്പില്‍ അമര്‍ന്നു.
“ഒഹ്!”
അവളുടെ നിശ്വാസം അവനെ പൊള്ളിച്ചു.
“എന്‍റെ ജോ…ഞാന്‍….”
അവള്‍ക്ക് തുടരാനായില്ല.
ജോയലിന്റെ ചുണ്ടുകള്‍ അവളുടെ അധരത്തിന്‍റെ നനവിനെ മുദ്ര വെച്ചിരുന്നു.
അപ്പോള്‍ അവളുടെ ദേഹം പൂര്‍ണ്ണമായും ശക്തി നഷ്ട്ടപ്പെട്ട് അവനിലേക്ക് കൂടുതല്‍
ചേര്‍ന്ന്‍ അമര്‍ന്ന് ലയിച്ചു.
അവളുടെ അധരത്തിന്റെ മൃദുലത മുഴുവനും അവന്‍റെ ചുണ്ടുകളും പല്ലുകളും കീഴ്പ്പെടുത്തി.
അവളുടെ കൈകള്‍ കൂടുതല്‍ ശക്തിയോടെ അവനെ അപ്പോള്‍ വരിഞ്ഞു മുറുക്കി.
തന്‍റെ അധരത്തിന്റെ മൃദുലത മുഴുവനും അവന്‍റെ ചുണ്ടുകള്‍ക്ക് ഞെരിച്ച് കുടയാന്‍
വിട്ടുകൊണ്ട് അവള്‍ മാറിടം അവന്‍റെ നെഞ്ചിലേക്ക് സമര്‍പ്പിച്ച് ലയിപ്പിച്ചപ്പോള്‍
പുറത്ത് നിന്നും ഫാരിസ് റഹ്മാന്‍ സാറിന്‍റെ അറിയിപ്പ് മുഴങ്ങി.
“എവരി വണ്‍, ഗെറ്റ് ഇന്‍ ദ ബസ്….”
അപായം മണത്ത പട്ടാളക്കാരെപ്പോലെ അവര്‍ പെട്ടെന്ന് അകന്നു മാറി.
മുഖം അമര്‍ത്തി തുടച്ചു. തലമുടി മാടിയൊതുക്കി.
എന്നിട്ട് അവള്‍ അവനെ നോക്കി.
ലജ്ജ കലര്‍ന്ന ഒരു പുഞ്ചിരി സമ്മാനിച്ചു.
“ചുണ്ട് ഷാള്‍ കൊണ്ട് മറച്ച് പിടിക്ക് ഗായത്രി…”
ജോയല്‍ പുഞ്ചിരിയോടെ അവളോട് പറഞ്ഞു.
അവള്‍ ചോദ്യരൂപത്തില്‍ അവനെ നോക്കി.
“ഉമ്മ വെച്ച് അത് വല്ലാതെ ചുവന്നു. പാട് ഉണ്ട്…”
അപ്പോള്‍ അവളുടെ കണ്ണുകളിലെ തിളക്കം കൂടുതല്‍ മയികമാവുന്നത് ജോയല്‍ കണ്ടു.
] തുടരും [