നിമ്മിക്ക് തന്‍റെ ശരീരത്തിന് ഭാരം കുറഞ്ഞു താന്‍!

ബിസിനസ്കാരനായ റോയ് കോശി എറണാകുളത്തു വന്നപ്പോഴാണ് ഡാഡിയുടെ

സുഹൃത്തും കോടീശ്വരനുമായ കൈമളുടെ ഓഫീസില്‍ കയറിയത് ….കൈമള്‍

അങ്കിളുമായി സംസാരിച്ചു ഇരികുമ്പോള്‍ ആണ് കാബിനിലേക്ക്‌ കയറി വന്ന

അവളെയവന്‍ ആദ്യമായി കണ്ടത്……ആദ്യം ശ്രദ്ധിച്ചത് അവളുടെ കഥ പറയുന്ന ആ

കരിനീല മിഴികളായിരുന്നു …..നല്ല ആത്മവിശ്വാസം തുടിക്കുന്ന ഓമനത്തമുള്ള മുഖം

.അങ്കിളിനെ ഒരു ഫയല്‍ ഒപ്പിടീച്ച ശേഷം നടന്നകന്ന അവളെ പിന്തുടര്‍ന്ന് റോയിയുടെ

കണ്ണുകള്‍ പോവുന്നതു കണ്ട കൈമള്‍ പറഞ്ഞു.

…എടാ …എടാ കൊച്ചു കഴുവേറി …..അതൊരു പാവം കൊച്ചാ ..നിന്‍റെ തരികിട

വേലകള്‍ ഒന്നും അതിനോട് വേണ്ട ….ഇവിടെ ജോയിന്‍ ചെയ്തിട്ട് രണ്ടു മാസമേ

ആയിട്ടുള്ളൂ….വെരി എഫിഷിയന്റ്റ് ആന്‍ഡ്‌ ഹാര്‍ഡ് വര്‍ക്കിംഗ്‌ ഗേള്‍ ..

അങ്ങിനെയല്ല അങ്കിള്‍ ……എനിക്കവളെ ഒന്ന് പരിച്ചയപെട്ടാല്‍ കൊള്ളാമെന്നുണ്ട് .

റോയിയെയും അവന്റെ തന്ത റിട്ടയേര്‍ഡ്‌ SP കോശിയെയും നന്നായി

അറിയാവുന്ന കൈമള്‍ പറഞ്ഞു എടാ റോയ്.. ….ഞാന്‍ പറഞ്ഞില്ലേ നീ വിചാരിക്കുന്ന

ടൈപ്പ് അല്ല അവള്‍ .. നിന്‍റെ തന്ത കോശി കഴുവേറിട മോന്‍ ഒരിക്കല്‍ വിളിച്ചപ്പോള്‍

നിന്നെ എത്രയും വേഗം പെണ്ണ് കെട്ടിക്കണമെന്നു പറഞ്ഞിരുന്നു…..ഈ പെണ്ണുങ്ങളുടെ

പുറകെ നടക്കാതെ നീ .പോയൊരു പെണ്ണ് കെട്ടെടാ …..

അങ്കിള്‍ പ്ലീസ്….അതിനോന്നുമല്ല….ട്രസ്റ്റ്‌ മീ …അവളെ ഒന്ന് ഇന്ട്രോടയൂസ് ചെയ്തു താ…

…കൊള്ളാവുന്ന കാര്യമാണെങ്കില്‍ നമ്മുക്ക് ആലോചിക്കാം അങ്കിള്‍ ..

ആര്‍ യൂ സീരിയസ് ? എങ്കില്‍ ഞാനവളെ വിളിപ്പിക്കാം ..

കൈമള്‍ അവളെ കാബിനിലേക്ക്‌ വിളിപ്പിച്ചിട്ടു പറഞ്ഞു ..നിമ്മി …..ഇത് മിസ്റ്റര്‍ റോയ്

കോശി …നമ്മുടെ പുതിയ പ്രോഡക്റ്റുകളില്‍ റോയിക്ക് താത്പര്യമുണ്ട് …എന്നിട്ട്

റോയിയോടു പറഞ്ഞു….

പ്ലീസ് ഗോ വിത്ത്‌ ഹേര്‍ …….ഷീ വില്‍ ബ്രീഫ് ദി തിങ്ങ്സ്‌ .

നിമ്മി അവനെയും കൂടി അവളുടെ കാബിനില്‍ എത്തിയിട്ട് അവരുടെ പ്രോഡക്റ്റ്

കളെ കുറിച്ച് വാചാലയായി…..റോയിയാവട്ടെ അവളുടെ കണ്ണുകളും മുഖത്ത്

മിന്നിമറയുന്ന ഭാവങ്ങളും നോക്കിയിരുന്നു പോയി…സംസാരത്തിനിടയില്‍ റോയിയെ

നോക്കിയ നിമ്മി കണ്ടത് അവളെ തന്നെ നോക്കിയിരിക്കുന്ന

അവനെയാണ്‌…അവളൊന്നു വല്ലാതായി ….

ഹലോ ….എക്സ്ക്യൂസ് മി…’

റോയ് അല്പം ചമ്മലോടെ മുഖമുയര്‍ത്തി ..

ഇനിയെന്തെങ്കിലും അറിയാനുണ്ടോ ? അവള്‍ ചോദിച്ചു …

എസ് ..റോയ് അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു ………എനിക്കൊരു ജീവിതം

തരാമോ ?

നിമ്മിയോന്നു ഞെട്ടി…..വാട്ട്‌ ?

വെന്‍ ഐ സൈഡ് ഐ റിയലി മീന്‍ ഇറ്റ്‌ ……നിമ്മിക്ക് എനിക്കൊരു ജീവിതം തരാന്‍

കഴിയുമോ? വില്‍ യൂ മാരി മീ ?

അവളുടെ തുടുത്ത മുഖം ദേഷ്യം കൊണ്ട് ഒന്നൂടെ ചുവന്നു തുടുത്തു …..അല്പം

പരിഹാസഭാവത്തില്‍ അവള്‍ പറഞ്ഞു…

സോറി …ഞങ്ങള്‍ ആ പ്രോഡക്റ്റ് ഇവിടെ വില്‍ക്കുന്നില്ല .

റോയി ചിരിച്ചു കൊണ്ട് വീണ്ടും കാണാം എന്ന് പറഞ്ഞു പുറത്തേക്കു പോയി ..

നിമ്മി ആകെ അമ്പരന്നു പോയി…..ജീവിതത്തില്‍ പൂവാലന്മാര്‍ ഒത്തിരി പുറകെ

നടന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരാള്‍ തന്നെ പ്രോപോസ് ചെയ്യുന്നത്….അവന്‍റെ

കുസൃതി നിറഞ്ഞ മുഖവും നിഷ്കളങ്ങമായ കണ്ണുകളും ആരെയും വശീകരിക്കുന്ന

ചിരിയും എല്ലാം ഒരു നിമിഷം അവളുടെ മനസ്സിലൂടെ മിന്നി മറഞ്ഞുവെങ്കിലും

വീണ്ടും ജോലിയില്‍ മുഴുകിയപ്പോള്‍ അവളതെല്ലാം മറന്നു .

വൈകുന്നേരം ബസ്‌ കയറാന്‍ നടന്ന അവളുടെ മുന്നില്‍ കാര്‍ നിര്‍ത്തി ഇറങ്ങിയ

റോയിയെ കണ്ടപ്പോള്‍ അവള്‍ ഒന്ന് പകച്ചു ..

റോയി അവളുടെ അടുത്ത് ചെന്ന് പറഞ്ഞു …നിമ്മി പ്ലീസ്….എനിക്ക് കുറച്ചു കാര്യങ്ങള്‍

പറയാനുണ്ട്‌…..ഒരു കോഫി കുടിച്ചു തീരുന്ന സമയം…അത്രയേ ഞാന്‍

ചോദിക്കുന്നുള്ളൂ.

0cookie-checkനിമ്മിക്ക് തന്‍റെ ശരീരത്തിന് ഭാരം കുറഞ്ഞു താന്‍!

  • ടീച്ചറുടെ യാത്ര 6

  • കോളനി

  • തിരിച്ചറിഞ്ഞ സ്നേഹം 2