“തീർത്തിട്ടെ ഞാനിവിടം വിട്ട് പോകു….”

എന്റെ
അനിയത്തി എന്റെ ആതിര എന്നൊക്കെ പറയുമ്പോൾ ആയിരം നാവാണ് ഇപ്പൊ അവർക്കൊരു ആവശ്യം
വന്നപ്പോ മിണ്ടാട്ടം മുട്ടി ഇരിക്കുന്നത് കണ്ടില്ലേ….”

രാവിലെ പത്രം വായിച്ചിരുന്ന മാധവന്റെ മുന്നിൽ ചായ ക്‌ളാസ് കൊണ്ട് വെച്ച് രുഗ്മിണി
പറഞ്ഞു…. പത്രത്തിൽ നിന്നും മുഖമുയർത്തി മാധവൻ പറഞ്ഞു…

“ടീ.. നീ പറഞ്ഞതെല്ലാം നേര് തന്നെ അവളെയും മക്കളെയും എനിക്ക് ജീവൻ തന്നെയാ എന്നാലേ
എനിക്കൊന്നും വയ്യ ഈ നാട് വിട്ട് പോവാൻ….”

“അയ്യോടാ നാട് വിട്ട് പോവുന്നെന്ന് പറയുമ്പോ ദുബായിൽ ആണല്ലോ പോകുന്നത്… “

“എങ്ങോട്ട് ആണെങ്കിലും എനിക്ക് വയ്യ ഇവിടുന്ന് മാറി നിക്കാൻ….”

“ഒരു രണ്ട് ദിവസത്തെ കാര്യമല്ലേ … ചേട്ടൻ പോയില്ലെങ്കിൽ ആതിര മകളെ ആരുടെ കൂടെ
അയക്കും ഇത്രയും ദൂരം….??

“അവനിങ് വരാൻ ആയില്ലേ അനൂപ് വന്നിട്ട് പോകട്ടെ….”

“കല്യാണത്തിന് ഇനി ആകെ ഉള്ളത് ഒരു മാസമാണ് അവൻ വരിക ഒരാഴ്ച മുന്നേയും അത് തന്നെ
ഉറപ്പില്ല…. “

“എടി ഞാൻ പോകാം പക്ഷേ എന്തിനാ രണ്ട് ദിവസം…. കല്യാണം പറയാൻ പോയാൽ പറഞ്ഞിട്ട് ഇങ്ങു
പൊന്നൂടെ അന്ന് തന്നെ….??

“ഒന്നും അറിയാത്ത പോലെയുള്ള ഈ സംസാരം ഉണ്ടല്ലോ…. അനിതക്ക് അവളുടെ കൂടെ പഠിച്ച
കൂട്ടുകാരികളിൽ ചിലരെയെങ്കിലും നേരിട്ട് കാണാൻ ആണ്… അതിൽ ആ ചിത്ര എന്ന കുട്ടി
വയനാട് ആണ് അവളെ ഒരാളെ കാണാൻ ആണ് അത്രയും ദൂരം പോകുന്നത്….”

“അതിനെതിനാണ് രണ്ട് ദിവസം… രാവിലെ പോയ രാത്രി ഇങ് വന്നൂടെ….??

“അപ്പൊ കോഴിക്കോട് ഉള്ള ക്ലാസ്സിലെ മക്കളോട് നിങ്ങൾ പോയി പറയുമോ… ??

“എന്നെ കടിച്ചു കീറി തിന്നണ്ട അവളോട് ഞാൻ വരാമെന്ന് പറഞ്ഞേക്ക്…”

“അത് അല്ലങ്കിലും നിങ തന്നെ പോകും… പിന്നെ വൈകുന്നേരം ഉള്ള കള്ള്കുടി പോയി വരുന്നത്
വരെ വേണ്ട…”

“അതിന് ഇന്നല്ലല്ലോ പോകുന്നത്…”

“ഇന്ന് പോയാലും നാളെ പോയാലും വേണ്ട….”

കടുപ്പിച്ച് മാധവൻ ഭാര്യയെ ഒന്ന് നോക്കി… സത്യത്തിൽ അയാൾക്ക് അനിത മോളുടെ കൂടെ
പോകാൻ താൽപ്പര്യം ഇല്ലാത്ത കാരണവും ഇത് തന്നെ ആയിരുന്നു …. വൈകുന്നേരം ആയാൽ ഉള്ള
തന്റെ രണ്ടെണ്ണം വിടൽ നടക്കില്ല….
ആതിരയെ കെട്ടിച്ചു വിടുമ്പോ മാധവന് ഒരു നിർബന്ധമേ ഉണ്ടായിരുന്നുള്ളു അവളുടെ
സ്ഥലത്ത് അതായത് തന്റെ വീടിന്റെ ഒരു വേലിക്കപ്പുറം വീട് വെക്കണം എന്ന്.. അത്രക്ക്
ഇഷ്ടമായിരുന്നു മാധവന് ആതിരയെ… രണ്ട് മക്കൾ ആണ് അതിരക്ക് അനിതയും അനൂപും അനൂപ്
ഇപ്പൊ ദുബായിൽ ഉണ്ട്… അവരുടെ ചെറുപ്പത്തിലാണ് അച്ഛൻ മരിച്ചത് എന്നാൽ അതൊന്നും അവരെ
അറിയിക്കാതെ വളർത്തി അച്ഛന്റെ സ്ഥാനത്ത് നിന്ന് എന്ത് കാര്യത്തിനും മാധവൻ
ഉണ്ടായിരുന്നു അത് കൊണ്ട് തന്നെ അനൂപും അനിതയും അച്ഛന്റെ സ്ഥാനം തന്നെ ആയിരുന്നു
അയാൾക്ക് കൊടുത്തിരുന്നത്… മക്കൾ ഇല്ലാത്ത മാധവന് അവർ മക്കൾ തന്നെ ആയിരുന്നു…
അടുത്ത മാസം അഞ്ചിനാണ് അനിതയുടെ വിവാഹം .. അവൾ പഠിച്ചിരുന്നത് കോഴിക്കോട് ആണ് അത്
കൊണ്ട് തന്നെ അവിടെ പോയി കൂട്ടുകാരികളെ നേരിട്ട് കണ്ട് കല്യാണം പറയാൻ അവൾ ദിവസങ്ങൾ
ആയി മാധവനെ സോപ്പിടുന്നു.. എന്നാൽ തന്റെ വൈകുന്നേരം ഉള്ള കലാപരിപാടിക്ക് മുടക്കം
വരുമെന്ന് ഓർത്ത് അയാൾ അതിൽ നിന്നും ഒഴിഞ്ഞു മാറി നടന്നു …. കോഴിക്കോട് മാത്രം
ആയിരുന്നു എങ്കിൽ കുഴപ്പം ഇല്ലായിരുന്നു ഇതിപ്പോ വയനാടും പോകണം ഒരുത്തിയെ കാണാൻ….
മനസ്സില്ല മനസ്സോടെ അയാൾ സമ്മതം അറിയിച്ചപ്പോ അനിത സന്തോഷം കൊണ്ട് തുള്ളി ചാടി….
അങ്ങനെ വെള്ളിയാഴ്ച രാവിലെ പോകാം എന്ന് ഉറപ്പിച്ചു… അതാകുമ്പോ ശനിയാഴ്ച വൈകീട്ട്
ഇങ് എത്താം എന്നായിരുന്നു മാധവൻ കരുതിയത്… കള്ളെന്ന സാധനം കൈ കൊണ്ട് തൊടരുതെന്ന്
സത്യം ചെയ്യിച്ചാണ് രുഗ്മണി അയാളെ യാത്ര ആക്കിയത്… വലിയൊരു ബാഗും താങ്ങി പിടിച്ച്
വരുന്ന അനിതയെ കണ്ടപ്പോ നെറ്റി ചുളിച്ച് മാധവൻ ചോദിച്ചു…

“അല്ല പെണ്ണേ നീ കല്യാണം പറയാൻ തന്നെയല്ലേ പോകുന്നത്…??

“അതേ വല്യച്ഛ…. എന്തേ…??

അമ്മാവനെ അനൂപും അനിതയും വല്യച്ഛ എന്നാണ് വിളിച്ചിരുന്നത്….

“അതിന് ഈ കണ്ട സാധനം എല്ലാം എന്തിനാ….???

“ചിലപ്പോ രണ്ടിൽ കൂടുതൽ ദിവസം എടുത്താലോ. ..??

ആ മുഖത്ത് കണ്ട പരിഭ്രമം അനിതയിൽ ചിരി വരുത്തി…..

“രണ്ടിൽ കൂടുതൽ ദിവസമോ…. നാളെ ഇങ് എത്തണം….”

“പിന്നെ രണ്ട് ദിവസം മാറി നിന്നാൽ ഇവിടെയാകെ പൊളിഞ്ഞു വീഴും… എന്ത് പറഞ്ഞിട്ടും
കാര്യമില്ല വേഗം വണ്ടി എടുക്കാൻ നോക്ക്….”

ദേഷ്യത്തോടെ എന്തോ പറയാൻ ഒരുങ്ങിയ മാധവനെ തടഞ്ഞ് അനിയത്തി ആതിര പറഞ്ഞു…

“ചേട്ടാ അവളുടെ വർത്താനം കേൾക്കാതെ പോകാൻ നോക്ക്.. ആ ബാഗിലുള്ളത് കൂട്ടുകാരിക്ക്
ഉള്ള സാധനങ്ങൾ ആണ്….”